Saturday, December 25, 2010

ആലീസ് ഇൻ വീഗാലാൻ‌ഡ്

പെണ്ണുകാണാൻ പോകുമ്പോൾ സ്ത്രീധനം കഴിഞ്ഞാൽ പിന്നെ പെണ്ണ് വെളുത്ത് സുന്ദരിയായിരിക്കണമെന്ന ഒരേയൊരു നിബന്ധനയേ ജോണിക്കുട്ടിക്ക് ഉണ്ടായിരുന്നുള്ളൂ. ഇരുട്ടത്ത് നിന്നാൽ ആരെങ്കിലും മേത്ത് തട്ടാതിരിക്കണമെങ്കിൽ ചിരിച്ച് നിൽക്കണം എന്ന ജനിതക വൈകല്യമൊഴിച്ചാൽ ജോണിക്കുട്ടി അങ്ങനെ ആഗ്രഹിക്കുന്നതിൽ കുറ്റം പറയാൻ പറ്റില്ല. കാണാൻ അഞ്ച് അഞ്ചരയടി ഉയരത്തിൽ തികഞ്ഞ ജെന്റിൽമാൻ. പേർഷ്യയിൽ പോയി നല്ല കാശുമുണ്ടാക്കിയിട്ടുണ്ട് എന്നാലും സ്ത്രീധനത്തിൽ വിട്ടു വീഴ്ചയൊന്നും ചെയ്യാൻ ഉദ്ദേശമില്ല. ജോണിക്കുട്ടിയുടെ അപ്പനായ മത്തായിച്ചേട്ടനും അന്നമ്മച്ചേട്ടത്തിക്കും നേരെ മറിച്ചാണ് ചിന്ത. പെണ്ണിന് ഗ്ലാമർ ഇത്തിരി കുറഞ്ഞാലും സ്ത്രീധനക്കാശൊട്ടും കുറയരുത്.

കുര്യാക്കോസായിരുന്നു ബ്രോക്കർ. മൂപ്പർ ഈ ഫീൽഡിൽ നല്ല തയക്കവും പയക്കവും വന്നൊരാളായിരുന്നു. മുന്തിയ കാശിന്റെ പല ആലോചനകളും മത്തായിച്ചേട്ടന് നല്ലോണം പിടിച്ചെങ്കിലും ജോണിക്കുട്ടി അടുപ്പിച്ചില്ല. ജോണിക്കുട്ടിയുടെ ദിർഹത്തിന് മുന്നിൽ പിടിച്ച് നിൽക്കാനുള്ള കപ്പാസിറ്റിയൊന്നും സിമ്പലായി വേഷം മാറിയിട്ടും മത്തായിച്ചേട്ടന്റെ രൂപയ്ക്കുണ്ടായിരുന്നില്ല. അത് കൊണ്ട് മുറുമുറുത്ത് മിണ്ടാതിരുന്നു.
കുറച്ച് നാളത്തെ കഠിന പ്രയത്നത്തിന് ശേഷം ജോണിക്കുട്ടി തന്റെ വാരിയെല്ലിനെ കണ്ടെത്തി. ഉടുമ്പൻചോലക്കാരി ആലീസ്. ഒരൽ‌പ്പം തടി കൂടുതലാണെങ്കിലും തന്റെയും അപ്പന്റെയും സങ്കൽ‌പ്പങ്ങളോട് ഒരു എയ്റ്റി പേർസന്റേജെങ്കിലും യോജിപ്പുണ്ടെന്ന് കണ്ടതിനാൽ ജോണിക്കുട്ടി ആ കെട്ട് ഉറപ്പിക്കാൻ സമ്മതിച്ചു. പിന്നത്തെ കാര്യങ്ങളൊക്കെ എടു പിടീന്നായിരുന്നു. പെണ്ണിന്റെ തൂക്കത്തിന് പണം കിട്ടിയത് കൊണ്ട് ജോണിക്കുട്ടിയെക്കാളും സന്തോഷം മത്തായിച്ചേട്ടനായിരുന്നു. ചടപടാന്ന് കല്യാണം കഴിഞ്ഞു.

ആലീസിനെ കെട്ടിയതിൽ ജോണിക്കുട്ടിയെ എല്ലാവരും അഭിനന്ദിച്ചു. അത്രയ്ക്ക് മിക്സ് എൻ മാച്ചായിരുന്നു രണ്ടു പേരും. കല്യാണത്തിന്റെയന്ന് ആലീസിനെപ്പറ്റി സംസാരിക്കുകയായിരുന്നു മത്തായിച്ചേട്ടനും അന്നമ്മച്ചേട്ടത്തിയും.

“ആലീസ് മോളു കൊള്ളാല്ലോടീ നല്ല സ്റ്റൈല്ണ്ട്…”
“അതെ.. മോഖമൊക്കെ തെളങ്ങ്ണ്.. ചുണ്ടൊക്കെ എന്നാ ചെമപ്പാണ്..!”
“എനിക്ക് അതോർക്കുമ്പോഴാടീ ഒരു വിഷമം…”
“അതെന്താ മനുഷ്യാ..”
“ആ കളറൊക്കെ നിന്റെ മോന്റെ വയറ്റിലല്ലേ എത്തുക..”
“ച്ചേ.. നാണോല്യാത്ത മനുഷ്യൻ..”

കല്യാണം കഴിഞ്ഞു. ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടേതും പോലെ സംഭവബഹുലമായ ആദ്യരാത്രിയും രണ്ടാമത്തെ രാത്രിയും കഴിഞ്ഞ് മൂന്നാമത്തെ ദിവസം ജോണിക്കുട്ടിയും ആലീസും ഹണിമൂണിനായി വീഗാലാൻഡിലേക്ക് പോയി. അവിടെയെത്തി വസ്ത്രങ്ങൾ മാറ്റിയ ശേഷം രണ്ടു പേരും വേവ് പൂളിലിറങ്ങി. കുറച്ച് പ്രാവശ്യം തിരകളിൽ കളിച്ച ശേഷം ജോണിക്കുട്ടി കരയിൽ വന്നിരുന്ന് ബാക്കിയുള്ള കളേഴ്സ് നോക്കാൻ തുടങ്ങി. വേവ് പൂളിനു ചുറ്റുമായിരിക്കും ആളുകൾ ഏറ്റവും ഉണ്ടാവുക. പണ്ടത്തെ പുഴക്കടവുകളിൽ കാണുന്ന കാഴ്ചകൾ ഇന്ന് ഇവിടെ ആരെയും പേടിക്കാതെ കാണാമല്ലോ. ആൺപിറന്നവന്മാരെല്ലാം പേരിനൊന്ന് കുളിച്ചെന്ന് വരുത്തി സീനറി കാണാൻ വേഗം കരക്ക് കയറി ഇരിക്കുകയാണ്. വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ, എന്നൊക്കെ പറയാമെങ്കിലും അണ്ണാൻ മൂത്താലും മരം‌കയറ്റം മറക്കില്ലല്ലൊ.

പൂളിലെ ഈറൻ കാഴ്ചകൾ കണ്ട് നിന്നപ്പോ കുറച്ച് സമയം ആലീസിനെ മറന്നു പോയി. താൻ മറ്റുള്ളവളുമാരെ നോക്കുന്നത് കണ്ടാൽ ആലീസെന്ത് വിചാരിക്കുമെന്ന് കരുതി പെട്ടെന്ന് ജോണിക്കുട്ടി തിരിച്ച് പൂളിലേക്ക് നോക്കി. അപ്പോൾ ആലീസിനെ കാണാനില്ല. അവിടെ ആണും പെണ്ണും ആർത്ത് അട്ടഹസിച്ച് നീന്തിത്തുടിക്കുകയാണ്. പെണ്ണുങ്ങളുടെ ഇടയിലൊന്നും അവളെ കാണുന്നേയില്ല! ഇനി നീന്തലറിയാതെ മുങ്ങിപ്പോയിരിക്കുമോ എന്റെ കർത്താവേ..? തന്റെ പതിനഞ്ച് ലക്ഷം വെള്ളത്തിലായോ..” ജോണിക്കുട്ടി ഭ്രാന്തെടുത്തത് പോലെ “ആലീസേ.. ആലീസേ… “ എന്നു പൂളിലേക്ക് നോക്കി നിലവിളിക്കാൻ തുടങ്ങി. അതു കണ്ട് ആളൂകളൊക്കെ എന്തു പറ്റിയെന്ന് അന്വേഷിച്ച് ചുറ്റും കൂടി. ജോണിക്കുട്ടി പരിഭ്രാന്തനായി ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പിന്നെയും വിളിച്ച് കൂവി.

“ആലീസേ.. ആലീസേ…”
“എന്താ ചേട്ടാ.. ഞാൻ ഇവിടെയുണ്ടല്ലോ..” തൊട്ടടുത്ത് നിന്നും ഒരു സ്ത്രീശബ്ദം.
“നിങ്ങളെയല്ലാ, ഞാനെന്റെ ഭാര്യയേയാ വിളിച്ചത്…” ആ കറുമ്പിപ്പെണ്ണിനോടത് പറഞ്ഞ ശേഷം വീണ്ടും പൂളിലേക്ക് തന്നെ നോക്കി ആലീസേന്ന് നിലവിളിക്കാൻ തുടങ്ങി.
“അയ്യോ.. ജോണിക്കുട്ടിച്ചായാ.. ഞാൻ തന്നെയാ ആലീസ്.. ഞാനൊന്ന് കുളിച്ചതല്ലേയുള്ളൂ..”

ചാണകക്കുണ്ടിൽ വീണ വീനസ് വില്യംസിനെപ്പോലെ നിൽക്കുന്ന ആലീസിനെ കണ്ട് ജോണിക്കുട്ടി തരിച്ച് നിന്നു പോയി. അവന്‍ സ്വയമിങ്ങനെ പറഞ്ഞു. “അത്യുന്നതങ്ങളില്‍ മെയ്ക്കപ്പിന് സ്‌തുതി...”

Wednesday, December 8, 2010

പേള്‍ ഓഫ് ചേലേരി

ടൌണിൽ നിന്നും ഒരു പത്ത് പതിനെട്ട് കിലോമീറ്റർ അകലെ, ഹെവി ഫുഡ് കഴിച്ച് മൂവ് ചെയ്യാൻ പറ്റാത്ത പാമ്പിന്റെ പൊസിഷനിൽ സൈലന്റ് വാലിയായി കിടക്കുന്ന ചേലേരി എന്ന ഗ്രാമം കണ്ണൂർ മെട്രോക്ക് നൽകിയ കനത്ത സംഭാവനകളിൽ പ്രഥമനാണ് ഗുണശേഖരൻ. ചുരുങ്ങിയ കാലത്തിനുള്ളിൽ കണ്ണൂർ പട്ടണത്തിലെ ഏകദേശം എല്ലാ കടകളിലും സെയിൽ‌സ്മാനായി ജോലി ചെയ്തെന്ന ഗുണശേഖരന്റെ കരിയർ റെക്കോർഡ് ഇനിയാർക്കും ബ്രേക്ക് ചെയ്യാൻ പറ്റാത്തതാണ്.

എല്ലാ പെണ്ണുങ്ങളേയും അമ്മപെങ്ങന്മാരായി മാത്രം കാണുക, കൃത്യമായി ജോലിക്ക് പോകുക, നേരത്തെ കുടിയടങ്ങുക, മദ്യം കഴിക്കാതിരിക്കുക എന്നതൊക്കെയാണല്ലോ നല്ല ചെറുപ്പക്കാരനെന്ന് പറയിപ്പിക്കാനുള്ള മാനദണ്ഡം. ഇന്നാണെങ്കിൽ ഇതൊന്നുമില്ലാത്തവൻ വേവ് കുറവെന്ന പേരിലാണ് ബ്രാൻ‌ഡ് ചെയ്യപ്പെടുക. ഈ ഓൾഡ് ക്രൈറ്റീരിയ അനുസരിച്ച് ഗുണശേഖരൻ ചേലേരിയിലെ നല്ല ചെക്കൻ‌മാരിൽ നമ്പർ വൺ ആണ്. ചേലേരി ഒരു സ്മാൾ സ്കെയിൽ വില്ലേജ് ആയത് കൊണ്ടും കഴിവ് തെളിയിക്കാൻ പറ്റിയ മേഖലകളൊന്നും ഇല്ലാത്തതിനാലുമാണ് ഗുണശേഖരൻ തന്റെ ലാവണം ടൌണിലാവട്ടെയെന്ന് തീരുമാനിച്ചത്. ആ തീരുമാനം കണ്ണൂരിലെ വ്യാപാരി സമൂഹം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

ഗുണശേഖരന്റേതൊരു ശുദ്ധനിഷ്കളങ്കിത ഹൃദയമാണ്. തനിക്ക് തോന്നുന്ന അഭിപ്രായം എപ്പോഴും എവിടെ വെച്ചും ഫ്രന്റും ബാക്കും നോക്കാതെ പറയുന്നത് അവന്റെ മെയിൻ ഫീച്ചേഴ്സാണ്. ആളുകൾ കുളിക്കുന്നതിനു പുറമേ മിണ്ടുന്നതിനും സോപ്പ് ഉപയോഗിക്കുന്ന ഇക്കാലത്ത് മുഖം നോക്കാതെ അഭിപ്രായം പറയുന്നത് വലിയൊരു കാര്യമാണ്. വെളുത്ത് മെലിഞ്ഞ ശരീരവും ബ്രിൽക്രീം തേച്ചത് പോലെ പറ്റിച്ചു ചീകിയ മുടിയും ഹാഫ് സ്മൈലിയുമായി ഗുണശേഖരൻ വന്ന് ജോലിക്ക് ചോദിച്ചാൽ ആരുമങ്ങ് ഏറ്റെടുത്ത് പോകും. കസ്റ്റമേഴ്സുമായുള്ള ഇടപെടലുകളും വളരെ പ്ലീസിങ്ങാണ്. ആരെയും വെറുപ്പിക്കുകയുമില്ല. ഇങ്ങനെ വിനയശിരോമണിയും വിനയകുലോത്തുംഗനും വിനയേന്തിരനുമൊക്കെയായിട്ടും അത്ഭുതമെന്ന് പറയട്ടെ, ഗുണശേഖരനെ കുറച്ച് കാലത്തിലധികം ആരും നിർത്താറില്ല.

ഒരു കടയിൽ തന്നെ സ്ഥിരമായി ജോലിയെടുക്കണം എന്നല്ലാതെ എല്ലാ കടയിലും ജോലി ചെയ്ത് റെക്കോർഡിടണമെന്ന് യാതൊരു നേർച്ചയും അവൻ ചെയ്തിട്ടില്ലായിരുന്നു. എന്നിട്ടും അറിഞ്ഞും അറിയാതെയും ജോലികൾ ഒന്നൊന്നായി കിട്ടിയും പോയുമിരുന്നു. തൊഴിലാളി നേതാക്കളുമായി ബന്ധമില്ലാത്തതിനാൽ അവനു വേണ്ടി വാദിക്കാൻ ആരും വരികയുമില്ല. ഓരോ കടയിലുമുള്ള ഗുണശേഖരന്റെ സർവ്വീസ് റെക്കോർഡ് മിനിമം ഒരു മാസം, കൂടിയാൽ നാലു മാസം. അതിൽ നിന്നെല്ലാം വ്യത്യസ്തമായി ജോലിയിൽ കയറി ഏതാനും മണിക്കൂറുകൾക്കകം പിരിച്ചുവിടപ്പെട്ട അനുഭവവും ഗുണശേഖരനുണ്ട്. ടൌണിലെ വലിയൊരു ടെക്സ്റ്റൈൽസ് കടയുടെ മുതലാളിയാണ് ആ ചെയ്ത് ചെയ്തത്.

ഗുണശേഖരന്റെ സി.വി. കണ്ടാൽ ആരും ജോലി കൊടുത്തു പോകുമല്ലോ. അത്രയ്ക്ക് എക്സ്പീരിയൻ‌സ്ഡ് ഹാൻ‌ഡാണല്ലോ അവൻ. ഒരു വിധമുള്ള എല്ലാ കടകളിലും അവൻ വർക്ക് ചെയ്തിട്ടുണ്ട്. അത് കൊണ്ട് ടെക്സ്റ്റൈൽ‌സ് മുതലാളിക്ക് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. ഉടനെ അപ്പോയന്റ്മെന്റ് കൊടുത്തു. ജോലിക്ക് കയറി തന്റെ സ്മാർ‌ട്നെസ്സ് കൊണ്ട് സഹജോലിക്കാരെയും മുതലാളിയെയും നല്ലത് പറയിപ്പിച്ച് ഷൈൻ ചെയ്ത് നിൽക്കുകയായിരുന്നു ഗുണശേഖരൻ. ഉച്ച കഴിഞ്ഞൊരു മൂന്ന് മണി നേരം. അപ്പോഴാണ് ആനയേയും ജിറാഫിനേയും പോലത്തെ രണ്ട് പെൺ‌കുട്ടികൾ ഗുണശേഖരന്റെ കൌണ്ടറിലെത്തിയത്.

അവർ രണ്ടു പേർക്കും ചുരിദാറായിരുന്നു വേണ്ടത്. കുറേ സമയം തിരഞ്ഞ് അതെട്ക്ക്, ഇതെട്ക്ക്.. എന്ന് പറഞ്ഞ് കം‌പ്ലീറ്റ് ഐറ്റംസും അവർ വലിച്ചിട്ടു. ഷെൽഫുകൾ കാലിയായപ്പോൾ ഏറ്റവും ആദ്യം കണ്ടതിലോരോന്ന് തന്നെ സെലക്റ്റ് ചെയ്യുകയും ചെയ്തു. ഒക്കെ വലിച്ചിട്ട് ഗുണശേഖരൻ തളർന്നു. ഇമ്മാതിരി വിത്തുകൾ വന്നാൽ ഒരു ദിവസം പോയിക്കിട്ടുമെന്ന് അവൻ മനസ്സിലോർത്തു. ഇത് മുഴുവൻ തിരിച്ച് അകത്താക്കാൻ ഇവളുമാരുടെ അപ്പൻസ് വരുമോ എന്ന് പറയാൻ വിചാരിച്ചെങ്കിലും വേറെന്തെങ്കിലും വേണോ..? എന്ന് മാത്രമേ അവൻ ചോദിച്ചുള്ളു. ആ പതിവ് ചോദ്യം ഇന്നർവെയർ വേണോ എന്നതിന്റെയൊരു കോഡ് കൂടിയാണ്. അത് കേട്ടയുടനെ പെൺപിള്ളേർസ് രണ്ടാൾക്കും കുചകവചങ്ങൾ കൂടി വേണമെന്ന് പറഞ്ഞു. രണ്ടു പേരുടെയും എക്സ്ട്രീം‌ലി വറൈറ്റി ഫിസിക്സാണ്. ഫാറ്റിയുടെ ഫ്രന്റ് ഓഫീസ് ഷക്കീലയുടേത് പോലെ കുറച്ചധികം ലാവിഷാണെങ്കിൽ മറ്റവളുടേത് കട്ടിലിന്റെ പലക പോലെ നി‌മ്നോന്നതങ്ങളില്ലാത്തതും.

ഒരു മുപ്പത്തിയെട്ട് കാരറ്റ് എന്ന് മനസ്സിൽ കരുതി ഗുണശേഖരൻ കൂടുതലൊന്നും തിരയാതെ ഉണ്ടായിരുന്നതിൽ വെച്ചേറ്റവും വലിയ സൈസിൽ ഒരെണ്ണം എടുത്ത് തടിച്ചിക്ക് കൊടുത്തു. അവൾ അത് ഇഷ്ടപ്പെട്ട് പാക്ക് ചെയ്യാൻ സമ്മതിച്ചു. എല്ലുസ്കിയ പെണ്ണിന് ഒന്നെടുത്ത് കൊടുത്തപ്പോൾ അതവൾക്ക് സ്യൂട്ടാവാത്തതിനാൽ വേണ്ടെന്ന് പറഞ്ഞു. അവൻ അതിലും ചെറിയതെടുത്ത് കൊടുത്തു. അതുമവൾ സെലക്റ്റ് ചെയ്തില്ല. കുറേ സമയം തിരഞ്ഞ് സൈസ് കുറഞ്ഞ ഒരുപാടെണ്ണം നോക്കിയെങ്കിലും മെല്ലിക്ക് പറ്റിയ ഒരെണ്ണം പോലും കിട്ടിയില്ല. അപ്പോഴേക്കും ഗുണശേഖരൻ തളർന്ന് ഒരു വിധമായിരുന്നു. സഹികെട്ട് അവൻ മുതലാളി എന്നും ഇടുന്ന ഒരു ബോട്ടിൽ നൈസിൽ പൌഡറെടുത്ത് അവൾക്ക് കൊടുത്ത് പറഞ്ഞു.

“ഇതുപയോഗിച്ചാ മതി കുറഞ്ഞ് കൊള്ളും…, അതൊന്നും വാങ്ങി വെർതെ കാശ് കളയണ്ട..”

അറ്റ് പ്രസന്റ് ഗുണശേഖരൻ ഒരു തൊഴിൽ രഹിതനാണ്.

Tuesday, November 16, 2010

ജയൻ എലിയാസ് ജയരാജൻ

കോരപ്പുറത്തെ ബാലാട്ടന്റെ മോൻ ജയരാജന്റെ ലുക്കും ലൈക്കും കണ്ടാൽ ഏതോ കൊമ്പത്തെ വീട്ടിലെ ചെക്കനാണെന്നേ തോന്നൂ. വീട്ടിലെ അടുപ്പിൽ ചേര പായുന്നുണ്ട് എന്നാലും ജയന്റെ ഡ്രെസ്സിങ്ങും വാക്കിങ്ങും ഭയങ്കര ടിപ്ടോപ്പിലാണ്. പത്ത് സെന്റ് സ്ഥലത്ത് കറന്റ് പോലുമില്ലാത്ത ചെറിയൊരു ഓടിട്ട വീടാണ് വില്ല. പറമ്പിന്റെ അതിരിലെ കാടുപിടിച്ച മൂലയാണ് ടോയിലറ്റ്. മുറ്റത്തെ കിണറ്റിൻ‌കരയാണ് ബാത്‌റൂം. ചളുങ്ങിയൊരു അലൂമിനി ചെമ്പാണ് ബാത്ടബ്ബ്. ഇതൊക്കെയാണ് മൂപ്പരുടെ ആവാസ വ്യവസ്ഥയിലെ ആഢംബരങ്ങൾ. ഏതെങ്കിലും ലോണെടുത്ത് വീടൊന്ന് നന്നാക്കാൻ ബാലാട്ടൻ ആവുന്നത്ര പറഞ്ഞ് നോക്കിയെങ്കിലും ജയൻ മൈൻഡാക്കിയില്ല. ഒരു മിഠായിക്കമ്പനിയുടെ റപ്രസന്റേറ്റീവായാണ് ജോലി ചെയ്യുന്നത്. കിട്ടുന്നത് മുഴുവൻ ഡ്രെസ്സിനും ഷൂസിനും മൊബൈലിനുമായി ചെലവാക്കും. വീട്ടിലെ സ്ഥിതി ദു:സ്ഥിതിയായതൊന്നും ജയന്റെ എക്സിബിഷനിസത്തെ ബാധിച്ചിട്ടില്ല.

ഞങ്ങളുടെ നാട്ടിൽ ഫാഷനബിളായ ഡ്രെസ്സുകൾ ഇടുന്നത് ജയൻ മാത്രമാണ്. ജയന്റെ കോസ്റ്റ്യുംസ് എപ്പോഴും ട്രെൻ‌ഡിയായിരിക്കും. ഹാഫ് കൈ ചെക് ഷർട്ടിന്റെ കൂടെ ലേറ്റസ്റ്റ് ഫാഷനായ അരച്ചന്തി പാന്റ്സ് ഇൻ‌സൈഡ് ചെയ്തിരിക്കും. നടക്കുമ്പോൾ പാന്റ്സ് അരയിൽ നിന്നൂരി ഇപ്പോ താഴെപ്പോകുമെന്ന് തോന്നിക്കും. ചന്തിയുടെ ഷേപ്പ് അങ്ങനെയായത് കൊണ്ടാണ് പാന്റിടാൻ പറ്റുന്നതെന്ന അനാട്ടമി ലോയും വെയ്റ്റുള്ള വസ്തുക്കളെ ഭൂമി ആകർഷിക്കുമെന്ന ന്യൂട്ടന്റെ ഗ്രാവിറ്റി ലോയുമൊക്കെ ജയന്റെ പിന്നിൽ തോറ്റ് തൊപ്പിയിടും. പത്ത് പാസ്സാവാൻ മിനിമം 210 മാർക്ക് വേണമെന്ന പഴയ തെറ്റായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഫലമായാണ് പാവത്തിന്റെ ഐ.എ.എസ്. മോഹങ്ങൾ വാടിയും വാടാതെയും കരിഞ്ഞത്. ഇന്നായിരുന്നെങ്കിൽ മഴപെയ്യുമ്പോ സ്കൂളിൽ കയറി നിന്നാലും പാസ്സാകുമല്ലോ. എജുക്കേഷന്റെ ഷോർട്ടേജ് കൈയ്യിലുള്ള ഇംഗ്ലീഷ് ഇട്ട് ഗ്യാപ് ഫില്ലിങ്ങ് നടത്തും. വീട് സോമാലിയ വില്ലേജിലാണെങ്കിലെന്താ ജീവിക്കുമ്പോ ഗ്ലാമറായി ജീവിക്കണം, അതാണ് ജയരാജന്റെ പോളിസി.

വസ്ത്രധാരണത്തിലെ ഗ്ലോബലൈസേഷൻ പോലെ ശീലങ്ങളിലും ജയന് ചില പ്രത്യേകതകളുണ്ട്. നല്ല കോട്ടയം മലയാളത്തിലേ സംസാരിക്കൂ. ഞങ്ങളൊക്കെ “ഓൻ കണ്ടീമ്മ്ന്ന് ബീണിറ്റ് ബൈരം ബെച്ചു” എന്ന് എല്ലാർക്കും മനസ്സിലാകുന്ന ശുദ്ധ മലയാളത്തിൽ പറയുമ്പോൾ “അവൻ കയ്യാലയിൽ നിന്നും വീണ് കരഞ്ഞു” എന്ന് വളഞ്ഞ് പിടിച്ചാണ് ജയൻ പറയുക. അതൊക്കെ ആളുകളുടെ മുന്നിൽ ഷൈൻ ചെയ്യാനുള്ള നമ്പേഴ്സുകളാണ്. പരിചയപ്പെടുമ്പോൾ പേരു ചോദിച്ചാൽ തൊണ്ടയിൽ എക്സ്ട്രാ ബാസ്സ് കയറ്റി “ഞാൻ ജയരാജ്..” എന്ന് ജെയിംസ് ബോണ്ട് നിലവാരത്തിലേ പറയൂ. ജയൻ, ജയരാജൻ എന്ന് വിളിക്കുന്നത് ഒട്ടും ഇഷ്ടമല്ല. ജയൻ നാട്ടിൻപുറത്തൂടെ നടക്കുന്നത് കണ്ടാൽ സായിപ്പിറങ്ങിയെന്നാണ് ആളുകൾ പറയുക.

ഒരിക്കൽ ഏതോ കല്യാണ വീട്ടിൽ പോകുകയായിരുന്ന കളർ മുക്കിയ കോഴിക്കുഞ്ഞുങ്ങളെ പോലെയുള്ള നാലഞ്ച് കിടാവുകൾ വഴിതെറ്റി ജയന്റെ വീട്ടിലെത്തി. വീട്ടിൽ വന്ന ചാകര കണ്ടപ്പോൽ ജയൻ ഉഷാറായി അവരെ ഡീൽ ചെയ്യാനൊരുങ്ങി. പക്ഷേ അതിനു മുൻപ് കല്യാണിയമ്മ പിള്ളേരെ അറ്റൻ‌ഡ് ചെയ്തു. ആയമ്മയ്ക്കാണെങ്കിൽ വായ് നിറച്ചും നാവാണ്. വഴി പറഞ്ഞ് കൊടുക്കുന്നതിനു പകരം “നീ ഏട്യാ മോളെ,, അച്ഛനെന്താ പണി…” ഇങ്ങനെ പിള്ളേരുടെ ഓരോരുത്തരുടേയും വീട്ടുകാര്യമാണ് അവർ ചോദിക്കുന്നത്. അപ്പോഴാണ് അയലോക്കത്തെ വാസുവേട്ടൻ വിറക് കീറാൻ ഒരു മഴു കിട്ടുമോന്നറിയാൻ അവിടെ എത്തിയത്. ജയൻ ഉടനെ അക്കാര്യം ഏറ്റെടുത്ത് അമ്മയോട് ചോദിച്ചു.

“അമ്മേ,, നമ്മുടെ മഴു എവിടെയാണ്..?”

“ഈട മൌ‍വും ഇല്ല, ഒരു കുന്തോമില്ല… ചോറ് വെക്കാൻ അരിയില്ല, അന്നേരാന്ന് ഓന്റെ മൌ.. ” കല്യാണിയമ്മ ജയന്റെ മാനം തൂത്തുവാരിയത് കണ്ട് പെൺ‌പിള്ളേർ ചിരി അമർത്തിപ്പിടിച്ചു നിന്നു. എന്നാലും പെൺ‌പിള്ളേരുടെ മുന്നിൽ ഷൈൻ ചെയ്യാതിരുന്നിട്ട് ജയന് ക്ഷമ കിട്ടിയില്ല. അവൻ പിള്ളേർ കേൾക്കാനായി പറഞ്ഞു.

“ശോ.. കറന്റ് പോയതിനാൽ ഇസ്തിരി ഇടാൻ വയ്യ… ആഫീസിൽ എത്താൻ വൈകുമല്ലോ.. ഷിറ്റ്..”

“അയിന് ഈട വയറിങ്ങെന്നെ ചെയ്തിറ്റില്ലല്ലോ… എന്നിട്ടാന്ന് കരന്റ്…! നീ പോയിറ്റ് എറയം തേക്കാൻ ചാണം വാരീറ്റ് വാഡാ.. ഓന്റെയൊരു സ്റ്റൈലാക്കല്…” ജയന്റെ ലോല ഹൃദയത്തെ തറച്ച് മുറിച്ചായിരുന്നു ആ കൂരമ്പ് കടന്നു പോയത്. കളറുകളുടെ സൈലന്റ് ചിരി പൊട്ടിച്ചിരിയായി കൺ‌വേർട്ടായത് കണ്ട് ജയന്റെ മാനം ഭംഗപ്പെട്ടുപോയി. ഡിജിറ്റൽ കാലത്തെ മക്കൾക്ക് വാൽ‌വ് കാലത്തെ അമ്മമാർ വലിയൊരു ബാധ്യത തന്നെയെന്ന് ജയൻ വിചാരിച്ചു.

വീട്ടുകാർക്ക് ഗുണമൊന്നുമില്ലെങ്കിലും ബസ്സുകാർക്കും അതിലെ സ്ത്രീ യാത്രക്കാർക്കും ജയൻ വലിയ ഉപകാരിയാണ്. മറ്റുള്ളവരൊക്കെ കണ്ടക്റ്റർ പറഞ്ഞിടത്ത് നിൽക്കാതിരിക്കുമ്പോൾ ജയൻ ഏതിലിലൂടെ കയറിയാലും സ്ഥിരമായി നിൽക്കുന്ന സ്ഥലത്ത് പോയി നിന്നോളും. അവിടെയുമിവിടെയും നിന്ന് കണ്ടക്റ്റർക്ക് തടസ്സമുണ്ടാക്കില്ല. എവിടെ ലൈഫ് ബോയ് ഉണ്ടോ അവിടെ ആരോഗ്യമുണ്ടെന്ന് പറഞ്ഞത് പോലെ എവിടെ ലേഡീസുണ്ടൊ അവിടെയേ ജയനുണ്ടാവൂ. അതിപ്പോ സുന്ദരിയാകണമെന്നോ വെളുത്ത വർഗക്കാരിയാവണമെന്നോ ഒന്നുമില്ല. ഏത് ബസ്സിലും എപ്പോഴും ലേഡീസിന് കനത്ത പിൻ‌ തുണയുമായി ജയനുണ്ട്. കുണ്ടിലും കുഴിയിലും വീണ് ബസ്സിൽ ബാലൻസ് കിട്ടാത്ത പെണ്ണുങ്ങളുടെ രക്ഷയ്ക്കായി അവരുടെ പിറകിൽ ഒരു കമ്പിത്തൂണു പോലെ ജയനുണ്ടാവും. തിരക്കുള്ള ബസ്സാണെങ്കിൽ അവിടെ നിൽക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആബാലവൃദ്ധം ജനങ്ങളും മോഹിക്കുന്നൊരു പോസ്റ്റാണത്. അവിടെ ഒന്നാമനാവാൻ ആരോഗ്യത്തിന് കേട് വരുന്ന മത്സരം തന്നെ ചിലപ്പോൾ വേണ്ടിവരും.

ഒരു ദിവസം ജയൻ കണ്ണൂരിൽ നിന്നും നാട്ടിലേക്ക് ബസ്സ് കയറി. ഫുൾ ടൈറ്റ് ലോഡായിട്ടും ജയൻ മുഷി പോകുന്നത് പോലെ തിരക്കിന്നിടയിലൂടെ നൂണ് മോശമില്ലാത്ത മത്സരത്തിനു ശേഷം ലേഡീസിന്റെ പിറകിൽ ഡീസന്റായി നിന്നു. അന്ന് ബസ്സിൽ ചാകരയായിരുന്നു. ജയനെപ്പോലെ മോഡേണായൊരു പെണ്ണ് ലേഡീസിന്റെ ബൌണ്ടറിയിൽ നിൽക്കുന്നുണ്ടായിരുന്നു. കുളത്തിലെ പായലെടുത്ത് വാഴക്കുലക്ക് പൊതിഞ്ഞത് പോലെയുള്ള മുടി, മെഷിനിൽ കിടത്തി തയ്ച്ചെടുത്തത് പോലത്തെ ബോഡി സ്റ്റിച്ചഡ് പാന്റ്സും ബനിയനും, വെള്ള പാന്റ്സിന്റെയടിയിൽ സൌത്ത് ഇന്ത്യയുടെ ഭൂപടം പോലെ ഇന്നർവെയർ. മൊത്തത്തിൽ സമ്പദ്‌സ‌മൃദ്ധിയുള്ള തറവാട്ടിലെന്ന് ഫസ്റ്റ് സൈറ്റിൽ പറയിപ്പിക്കുന്ന ഫിഗർ. അത് കണ്ടപ്പോ മീൻ ചട്ടി കണ്ട പൂച്ചയെ പോലെ ജയൻ അവിടെ തന്നെ കോൺ‌സൻ‌ട്രേറ്റ് ചെയ്തു. എന്തൊരു തിരക്കെന്ന് ആളുകൾ പറഞ്ഞപ്പോൾ പോരാ പോരാ ഇനിയുമിനിയും കേറിക്കോട്ടെ എല്ലാരേം കയറ്റി പതുക്കെ പോയാ മതി എന്നാണ് ജയന്റെയുള്ളിൽ.

നല്ല ബെസ്റ്റ് റോഡായതിനാൽ ജയൻ ഒഴിച്ച് ബാക്കിയെല്ലാർക്കും അതൊരു നരകയാത്ര തന്നെയായിരുന്നു. റോഡൊക്കെ നല്ലതായിരുന്നെങ്കിൽ ജയനെപ്പോലെ ലേഡീസിന് പിൻ‌തുണ നൽക്കുന്നവർക്ക് ബസ്സ് യാത്രയൊക്കെ ഭയങ്കര ബോറായിരുന്നേനെ. മുക്കിയും മൂളിയും ബസ്സ് ടൌണിൽ നിന്നും നാട്ടിലെത്താറായി. ഓരോ സ്റ്റോപ്പിലും ആളുകൾ ഇറങ്ങാൻ തുടങ്ങി. ബസ്സിലെ തിരക്കും കുറഞ്ഞു. ചേലേരിമുക്ക് എത്തിയപ്പോൾ പിന്നിലുണ്ടായിരുന്ന സപ്പോർട്ടിങ്ങ് ക്യാരക്റ്റേഴ്സും യാത്രക്കാരും ഇറങ്ങിപ്പോയത് അവളുടെ സമ്പന്ന മധ്യവർഗ്ഗത്തിൽ കോൺ‌സൻ‌ട്രേറ്റ് ചെയ്ത് നിന്നതിനാൽ അവൻ അറിഞ്ഞില്ല. പിറകിലൊക്കെ സീറ്റുണ്ടായിരുന്നിട്ടും ജയൻ മാത്രം മരത്തടിക്ക് ആപ്പ് വെച്ചത് പോലെ നിൽക്കുകയായിരുന്നു. പെട്ടെന്ന് പിറകിൽ നിന്നൊരു കപ്പടാ മീശക്കാരൻ വന്ന് ജയനെ പിറകോട്ട് വലിച്ചു. അപ്പോഴാണ് ഗോളിയില്ലാത്ത പോസ്റ്റ് പോലെ ബാക്ക് മുഴുവൻ കാലിയായത് കണ്ടത്. ആ ചമ്മൽ മറക്കാൻ അവൻ അയാളോട് ചൂടായി.

“കൈ വിടെടാ.. ഞാൻ ഇവിടെ നിൽക്കുന്നതിന് നിങ്ങൾക്കെന്താ..?“

“അതെന്റെ മോളാ.. നീ ഇങ്ങോട്ട് മാറി നിക്കടാ...” അയാൾ ചെമ്പ് പാത്രത്തിന്നകത്ത് സാൻ‌ഡ്പേപ്പർ ഉരച്ചത് പോലെയുള്ള സൌണ്ടിൽ മുരണ്ടു. ബോഡി ഡിപ്പാർട്ട്മെന്റ് വീക്കാവും “എസ്കേപ്..!“ എന്ന് ഹെഡിൽ നിന്നും അലർട്ട് കിട്ടിയ ജയൻ മുങ്ങാൻ ശ്രമിച്ചെങ്കിലും ആ കീരിക്കാടൻ അപ്പോഴേക്കും അവനെ പൊക്കിയെടുത്തിരുന്നു. കൈകൊട്ടിക്കളിയിലും ചവിട്ടുനാടകത്തിലും എക്സ്പർട്ടാണെന്ന് മാത്രമല്ല, മോറോവർ അയാളൊരു പഴയ ഫുട്ബാൾ കളിക്കാരനുമായിരുന്നു.

ഷൂസിട്ട കാലു കൊണ്ട് ആനസിൽ ചവിട്ട് കിട്ടിയപ്പോൾ യുറാനസിനെ മാത്രമല്ല; പടിയടച്ച് പിണ്ഡം വെച്ച പ്ലൂട്ടോയെ വരെ ജയൻ കണ്ടു…!

Tuesday, November 9, 2010

അഗമ്യ ഗമനം


പുറത്ത് വെയിലിന്റെ കാഠിന്യം കുറയാൻ തുടങ്ങിയിരുന്നു. കറങ്ങുന്ന സീലിങ്ങ് ഫാൻ നോക്കി കട്ടിലിൽ വെറുതെ കിടക്കുകയായിരുന്നു അനിത. എത്രയോ ദിവസങ്ങളായി കാണുന്നതാണെങ്കിലും ഒട്ടും മടുപ്പിക്കുന്നില്ലത്. മേശമേൽ അടച്ചുവെച്ച പാത്രങ്ങളിൽ ചോറും കറികളും തണുത്ത് കിടക്കുന്നു. ഒരു വറ്റ് പോലും കഴിക്കാൻ തോന്നുന്നില്ല. വല്ലാത്ത മടുപ്പ്. എപ്പോഴും ക്ഷീണം. അൽ‌പ്പ സമയം നിൽക്കുമ്പോൾ തന്നെ കിടക്കാൻ തോന്നുന്നു. ശരീരമാകെ തളരുന്നത് പോലെ. ഒട്ടും ഉറക്കം കിട്ടാത്തതിനാൽ രാത്രി തീർന്നാലും തീരില്ല. അൽ‌പ്പമൊന്ന് ഉറങ്ങിക്കിട്ടാനായി അവൾ കണ്ണുകൾ ഇറുക്കെ അടച്ച് അനങ്ങാതെ കിടന്നു. ആവുന്നില്ല. വയറിൽ എന്തോ അനക്കങ്ങൾ തോന്നുന്നത് പോലെ. എന്തൊക്കെയോ അടിമറയുന്നുവോ…? ഉണ്ട്… സാധാരണ പോലെയല്ല… എന്തോ പിടച്ച് തിളച്ചു മറിയുന്നത് പോലെ… അസ്വസ്ഥതകൾ കൂടുന്നു… സർവ്വാംഗം തളരുന്നു.. അവൾ തപ്പിപ്പിടിച്ചെഴുന്നേറ്റ് പേടിച്ചരണ്ട് നിലവിളിച്ചു. “അമ്മേ… അമ്മേ…”

താഴത്തെ മുറിയിൽ നിന്നും യശോദാമ്മ പടികൾ വലിയ ശബ്ദത്തോടെ ചവിട്ടി വന്നു. അവളുടെ വിയർത്ത് കുളിച്ച മുഖം കണ്ട് അവർ പരിഭ്രാന്തയായി ചോദിച്ചു. “എന്താ മോളേ…?”
“വയറിലെന്തോ പോലെ…”
“വേദനയുണ്ടോ…?”
“ഇല്ല. എന്തോ അടിമറയുന്നത് പോലെ…”
യശോദാമ്മ ഒന്നും പറയാതെ കട്ടിലിൽ ഇരുന്ന് അനിതയുടെ വീർത്ത വയറിൽ തടവാൻ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ അവൾക്ക് ആശ്വാസം തോന്നി.
“അത് കുട്ടി അടിമറിയുന്നതാണ് മോളേ.. എട്ടാം മാസമായല്ലോ..” അവരുടെ മുഖം തീർത്തും നിർവ്വികാരമായിരുന്നു. രണ്ടു പേരും ഒന്നും പറയാതിരുന്നു.
“നീ എന്താ ചോറ് തിന്നാത്തേ..?” ഭക്ഷണ പാത്രങ്ങൾ കൊണ്ട് വെച്ചത് പോലെയിരിക്കുന്നത് കണ്ട് യശോദാമ്മ ചോദിച്ചു.
“വിശപ്പില്ലാമ്മേ…”
“മോളേ.. ഇപ്പോ പാട് ചോറ് തിന്നണ്ട സമയാ… ഞാൻ വാരി തരാം.. കുറച്ച് തിന്ന് മോളേ..”
അവർ തന്നെ അൽ‌പ്പം ചോറ് ഒരു പ്ലേറ്റിലെടുത്ത് കുഴച്ച് അനിതയ്ക്ക് കൊടുത്തു. മൂന്നാല് ഉരുള കഴിച്ചപ്പോൾ അവൾ മതി എന്ന് പറഞ്ഞു. യശോദാമ്മ കുറേ നിർബ്ബന്ധിച്ചെങ്കിലും പിന്നെ ഒന്നും കഴിക്കാൻ സാധിച്ചില്ല. ബാത്ത് റൂമിൽ പോയി വായ കഴുകി വന്ന് വീണ്ടും കിടന്നു. യശോദാമ്മ പാത്രങ്ങളെടുത്ത് താഴേക്ക് പോയി.

അനിത വെറുതെ ജനലിലൂടെ പുറത്തേക്ക് നോക്കി. ചുറ്റും ഇരുളാൻ തുടങ്ങിയിരുന്നു. ആകാശത്ത് കറുത്ത മേഘങ്ങൾ തമ്പടിച്ചിട്ടുണ്ട്. തണുത്ത കാറ്റ് വീശുന്നു, മഴ പെയ്യുമെന്ന് തോന്നുന്നു. പക്ഷികളൊക്കെ ചിലച്ച് പറക്കുന്നു. ദൂരത്ത് നിന്നും നേർത്തൊരാരവം അടുത്ത് വരുന്നു. അതെ, മഴ വരുന്നുണ്ട്. ദൂരെ കുന്നിൻ മുകളിൽ കരഞ്ഞ് പെയ്യുന്നുണ്ടത്. ആദ്യം മഴയെത്തുന്നത് അവിടെയാണ്. നേർത്ത് തുടങ്ങി പതുക്കെ കനക്കുന്ന ഇരമ്പലുമായി ഇവിടെയുമെത്തും. നിന്നെ മറന്നില്ലെന്ന് പറഞ്ഞ് ഒരു കാമുക സാന്ത്വനം പോലെ മഴ അതിന്റെ എണ്ണമറ്റ കൈകളാൽ വിരഹിണിയായ ധരിണിയെ ആലിംഗനം ചെയ്യും. ഒരു കാലത്ത് മഴ അത്രമേൽ പ്രിയങ്കരമായിരുന്നു. മഴയെ കാണുന്ന വിധത്തിലായിരുന്നു കിടത്തം പോലും. പക്ഷേ, ഇന്നോ..? മുറിയിലേക്ക് തണുപ്പ് മെല്ലെ നിറഞ്ഞു. വേച്ച് വേച്ച് നടന്ന് ജനവാതിലുകൾ അടച്ച് ഒരു ബെഡ്ഷീറ്റെടുത്ത് പുതച്ച് കണ്ണടച്ച് കിടന്നു. വേണ്ടെന്ന് വിലക്കിയിട്ടും അവളുടെ ഓർമ്മകൾ പതുക്കെ പിറകിലേക്ക് പോയി. അപ്രതീക്ഷിതമായി വന്ന് ആർത്തലച്ച് പെയ്ത് സർവ്വവും നശിപ്പിച്ചൊരു മഴയിലേക്ക്…


അന്ന് കോളേജ് ഉണ്ടായിരുന്നില്ല. അമ്മയും അച്ഛനും ഒരു കല്യാണത്തിന് പോയിരുന്നു. ചേട്ടനും ഞാനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അവർ ഇറങ്ങിയ ഉടനെ ചേട്ടൻ “അച്ചൻ പോയി.. ഞാമ്പോട്ടേ..” എന്ന് വന്ന് ചോദിച്ചപ്പോൾ പാവമല്ലേ എന്ന് കരുതി ഞാൻ സമ്മതം മൂളി. അച്ഛൻ ഉണ്ടെങ്കിൽ ചേട്ടനെ എവിടെയും പോകാൻ സമ്മതിക്കില്ല. വീട്ടിൽ തന്നെ അനങ്ങാതെ മിണ്ടാതെയിരിക്കണം. അച്ഛൻ കാന്റീനിൽ ക്വാട്ട വാങ്ങാനോ മറ്റോ പോയാൽ ചേട്ടൻ അമ്മയെ ശല്യപ്പെടുത്തി പുറത്ത് പോകും. ദൂരെ എവിടെയും പോകരുത്, പെട്ടെന്ന് വരണം എന്നൊക്കെ സമ്മതിപ്പിച്ച് അമ്മ വിടും. “സുഖമില്ലാണ്ടായിപ്പോയീന്ന് വെച്ച്.. എത്ര കാലമാണെന്ന് വെച്ചാ വീട്ടിൽ പിടിച്ചിരുത്തുക? ഒരാങ്കുട്ടിയല്ലേ..?“ അങ്ങനെയാണ് അമ്മയുടെ ന്യായം. പിന്നെ പിന്നെ അതൊരു ശീലമായി. അച്ഛൻ പുറത്ത് പോയാൽ “അച്ചമ്പോയ്യി.. അച്ചമ്പോയി..” എന്ന് പറഞ്ഞ് ചേട്ടൻ അങ്ങാടിയിലേക്ക് തിരിക്കും. അങ്ങാടിയിൽ വെറുതെ പണിയില്ലാതിരിക്കുന്ന ചെക്കന്മാർക്ക് ചേട്ടൻ ഒരു കളിപ്പാട്ടമായിരുന്നു. അൽ‌പ്പം ബുദ്ധിമാന്ദ്യമുള്ള ചേട്ടനെ അവരൊക്കെ ദു:ശ്ശീലങ്ങൾ പഠിപ്പിച്ച് നശിപ്പിച്ചിരുന്നെന്ന് അറിഞ്ഞപ്പോൾ ഒരുപാട് വൈകിയിരുന്നു. ആ സ്വാതന്ത്ര്യത്തിന് കുരുതി കൊടുക്കേണ്ടി വന്നത് പല ജീവിതങ്ങളായിരുന്നു.

ചേട്ടൻ ഉച്ചയായിട്ടും തിരികെ വന്നില്ല. പെട്ടെന്ന് ആകാശമൊക്കെ ഇരുണ്ട് മഴ വരുന്ന ലക്ഷണം കണ്ടു. ഭക്ഷണം കഴിക്കാതെ കാത്ത് നിന്ന് ക്ഷീണിച്ചപ്പോൾ കുറച്ച് സമയം വായിക്കാമെന്ന് കരുതി ഞാൻ ഒരു പുസ്തകവുമെടുത്ത് വാതിൽ ചാരി മുറിയിൽ പോയി കിടന്നു. കീറ്റ്സിന്റെ ode on Grecian urn, സുരേഷ് സാറിന്റേതായിരുന്നു ആ സെലക്ഷൻ.

..Heard melodies are sweet, but those unheard
Are sweeter; therefore, ye soft pipes, play on;
Not to the sensual ear, but, more endeared,
Pipe to the spirit dities of no tone.
Fair youth, beneath the trees, thou canst not leave
Thy song, nor ever can those trees be bare;
Bold Lover, never, never canst thou kiss..

അത് വരെ എത്തിയപ്പോൾ പെട്ടെന്നുദിച്ച ചിരി കാരണം വായിക്കാൻ തോന്നിയില്ല. പുസ്തകം നെഞ്ചിൽ അമർത്തിപ്പിടിച്ച് വെറുതെ കിടന്നു. ജനവാതിലുകളുടെ തടസ്സ വാദങ്ങൾ കൂട്ടാക്കാതെ കുന്നിൻ‌മുകളിൽ നിന്നൊരു തണുപ്പൻ കാറ്റ് മുറിയിലേക്കോടി വന്നു. ഒപ്പം സുരേഷ് സാറിന്റെ പുഞ്ചിരിക്കുന്ന മുഖവും. ലൈബ്രറിയുടെ ഒഴിഞ്ഞ മൂലയിൽ വെച്ച് അന്ന് മാഷ് പതിവിലേറെ സംസാരിച്ചു. വീട്ടിൽ അനിയെപ്പറ്റി പറഞ്ഞു, അവർക്കിഷ്ടമാണ്. കോഴ്സ് കഴിഞ്ഞയുടനെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കും. വെക്കേഷന് കല്യാണം. പിന്നെ… അതൊക്കെ കേട്ട് കണിക്കൊന്നപോലെ പൂത്തുലഞ്ഞ് നാണിച്ച് നിൽക്കെ, ആദ്യമായി അന്ന് മാഷിത്തിരി കൂടുതൽ സ്വാതന്ത്ര്യം എടുത്തു. പതുക്കെ അരയിലൂടെ ചുറ്റിപ്പിടിച്ച് കോരിയടുപ്പിച്ച് പാറിയ മുടിയിഴകൾ തഴുകി ചുണ്ടിൽ ആദ്യത്തെ മുദ്രകളർപ്പിച്ചു. ആ കുളിരനുഭൂതിയിൽ ഞാൻ സ്വയമേവ അടഞ്ഞ കണ്ണുകളുമായി ഒരു തൂവൽ പോലെ ഭാരമില്ലാതെ പാറി നടന്നു… കുറേ സമയം… പിന്നെ മാഷിന്റെ മുഖത്ത് നോക്കാനേ പറ്റിയില്ല.. എന്തോ അത് വരെ അറിയാത്തൊരു ഗന്ധമായിരുന്നു മാഷിന്. അതായിരിക്കും ആണിന്റെ മണം! അതൊക്കെ ഓർത്തപ്പോൾ മേലാകെ പൊട്ടിവിടർന്നു. ഇപ്പോൾ മാഷ് ഉണ്ടായിരുന്നെങ്കിൽ…! മാഷിന്റെ കട്ടിമീശ കവിളിൽ ഇക്കിളിയാക്കിയെങ്കിൽ… ഹോ…! ആ നിമിഷങ്ങളിലേക്ക് വീണ്ടും അലിഞ്ഞ് ചേരുകയായിരുന്നു മനസ്സും ശരീരവും…

പുറത്ത് മഴ കനത്ത് പെയ്യുകയായിരുന്നു. എവിടെയോ വാതിൽ‌പ്പാളികൾ ശബ്ദത്തോടെ വന്നടയുന്നു. കെട്ടിപ്പുണരുകയായിരുന്നു ഞങ്ങൾ. മാഷിന്റെ കൈകൾക്കെന്ത് ശക്തിയാണ്..! അമർത്തി വാരി അടുപ്പിക്കുകയാണവ… സുഖമുള്ളൊരു വേദനയായിരു ശരീരത്തിലെ ഓരോ പരമാണുവും പൊട്ടിത്തരിക്കുകയായിരുന്നു… കണ്ണുകളിറുകെപ്പൂട്ടി തനുവിന്റെ ആഘോഷത്തിമിർപ്പിൽ മനസ്സിനേയും യഥേഷ്ടം വിട്ടു. മാഷിന്റെ ചുണ്ടുകളെവിടെ..? അതെന്തേ എന്റെ ദാഹിക്കുന്ന ചൊടികൾ കാണുന്നില്ല..! എവിടെ അത്..? ഹോ.. അതെന്നെ തേടി വന്നു... ഉമ്മ വെക്ക്… അമർത്തിയമർത്തി.. കടിച്ച് പിടിക്ക്.. മാഷിന്റെ ഗന്ധം അറിയണമെനിക്ക്.. ആ ചുണ്ടുകൾക്ക് സ്വാഗതമോതാനായ് മുഖമുയർത്തവെ…. എന്തോ വല്ലാത്തൊരു മണമാണല്ലോ ഇത്..! സിഗരറ്റും കള്ളുമൊക്കെ കൂടിക്കലർന്നൊരു മനം‌പിരട്ടുന്ന വൃത്തികെട്ട മണം..! മാഷ് വലിക്കാറില്ലല്ലോ…! കുറ്റിരോമങ്ങൾ കവിളിലുരുമ്മുന്നു…! മാഷ് ക്ലീൻ ഷേവാണല്ലോ.. ആരാണിത്..? അയ്യോ.. ചേട്ടാ… ചേട്ടാ‍… എന്നെ……

സ്വപ്നാവസ്ഥയിൽ നിന്നും ഞെട്ടിയുണർന്ന് പിന്നെ ഭൂമി പിളർന്ന് താണു പോകുന്നത് പോലൊരു നടുക്കത്തിൽ അവൾ നടുങ്ങി. പ്രതിഷേധിക്കാൻ ആവുന്നത് ശ്രമിച്ചിട്ടും, ആ ഭ്രാന്തൻ ആക്രമണത്തിന് മുന്നിൽ അവൾ നിസ്സഹായയായി കീഴടങ്ങി. പിന്നെ അബോധാവസ്ഥയിലേക്ക് വീണു.

ഏറെ നേരം കഴിഞ്ഞ് കണ്ണ് തുറന്നപ്പോൾ നടന്നതൊക്കെ ഒരു ഭീകരസ്വപ്നമായിരിക്കണേ എന്നാണ് കൊതിച്ചത്. പക്ഷേ, പിച്ചിചീന്തപ്പെട്ട ശരീരവേദനകൾ അത് നിരാകരിച്ചു. ഒന്നനങ്ങാൻ പോലുമാവാതെ കിട്ടിയതെടുത്ത് വാരിപ്പുതച്ച് പൊട്ടിക്കരഞ്ഞ് കൊണ്ട് ഞാൻ അവിടെ വീണു. അച്ഛനും അമ്മയും വരുമ്പോഴും ഞാൻ ആ കിടപ്പ് തന്നെയായിരുന്നു. അമ്മ എന്താ മോളേ എന്ന് ചോദിച്ചപ്പോൾ ഒന്നും പറയാൻ കഴിഞ്ഞില്ല. കുറേ സമയം അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു. പാറിപ്പറന്ന മുടിയും കീറിയ വസ്ത്രങ്ങളും അതിലെ ചെഞ്ചായപ്പൊട്ടുകളുമൊക്കെ കണ്ട് അമ്മ പരിഭ്രമിച്ച് എന്താ.. എന്താ.. എന്ന് ചോദിച്ചു. എങ്ങനെ പറയണമെന്നോ എന്ത് പറയണമെന്നോ എനിക്കറിയില്ലായിരുന്നു. അമ്മ ചോദിച്ച് പിന്നെയും പിന്നെയും ചോദിച്ചപ്പോൾ “ചേട്ടൻ.. എന്നെ…” അത്രേ പറയാൻ കഴിഞ്ഞുള്ളൂ. അത് കേട്ടതും അമ്മ ഞെട്ടിത്തരിച്ചു പോയി. “എന്റെ മോളേ…” എന്നു പറഞ്ഞ് തലയിട്ടുരുട്ടി വീണു കരഞ്ഞു. കുറേ സമയം ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് കിടന്നു. പിന്നെ അമ്മ എഴുന്നേറ്റ് അച്ഛന്റെയടുത്ത് പോയി എന്തോ പറഞ്ഞു. അച്ഛൻ ഷോക്കടിച്ചത് പോലെയായി. ഒന്നും മിണ്ടാതെ കണ്ണിൽ നിന്നും ദു:ഖം ചാലിട്ടൊഴുകി. അപ്പോഴാണ് ചേട്ടൻ എവിടെയോ കറങ്ങിത്തളർന്നു വന്നത്. ഗേറ്റ് കടക്കുന്നത് കണ്ടപ്പോഴേ അച്ഛൻ ചാടിയെഴുന്നേറ്റ് അടുക്കളയിൽ നിന്നും തടിച്ചൊരു വിറകിൻ കഷണമെടുത്തു അവന്റെ നേർക്കോടി. അച്ഛന്റെ ദേഷ്യം പിടിച്ച മുഖവും കൈയ്യിലെ മരക്കഷണവും കണ്ട് അവൻ അവിടെ നിന്നു. അച്ഛൻ ഓടിച്ചെന്ന് അവനെ പൊതിരെത്തല്ലാൻ തുടങ്ങി. എന്തൊക്കെയോ നിലവിളിച്ചു കൊണ്ട് ചേട്ടൻ ഗേറ്റ് കടന്ന് ഓടി. അന്ന് മുതൽ വീടിന്റെ ഓരോ കോണുകളിൽ നിശബ്ദമായി ഞങ്ങൾ മൂന്ന് ശരീരങ്ങൾ കഴിഞ്ഞു കൂടി.

കുറച്ച് ദിവസം നിർവ്വികാരമായി കടന്നു പോയി. യാന്ത്രികമായി കോളേജിൽ പോയി. ഒന്നിലും ഒരു താൽ‌പ്പര്യമുണ്ടായിരുന്നില്ല. ക്ലാസ്സിൽ വെറും കാഴ്ചക്കാരിയായിരുന്നു. എല്ലാവരും എന്താ പറ്റിയതെന്ന് ചോദിച്ചു. ഒന്നും പറയാൻ ആവുമായിരുന്നില്ലല്ലോ. ലൈബ്രറിയിൽ പോകാതെ സുരേഷ് സാറിനെ പൂർണ്ണമായും ഒഴിവാക്കി. അന്വേഷിച്ച് വന്നപ്പോൾ ചങ്ക്പൊട്ടുന്ന വേദന കടിച്ച് പിടിച്ച് എന്തൊക്കെയോ പറഞ്ഞൊഴിഞ്ഞു.

മുറിവിൽ തീരാവേദനയായി ഒരു ദുരന്തം കൂടി കാത്തിരിക്കുന്നുണ്ടായിരുന്നു. എല്ലാ മാസവും പതിവായി വരുന്ന അസ്വസ്ഥതകൾ അത്തവണ എത്താതിരുന്നപ്പോൾ മുതലായിരുന്നു എല്ലാം കീഴ്മേൽ മറിഞ്ഞത്. സംശയം പറഞ്ഞതും അമ്മ എന്റെ മുത്തപ്പാ എന്ന നിലവിളിയോടെ നിലത്ത് വീണു. വൈകുന്നേരം അടുക്കളയിൽ ചായക്ക് കാത്തിരിക്കുമ്പോഴാണ് അമ്മ അത് അച്ഛനോട് പറഞ്ഞത്. കടുത്ത വേദന കൊണ്ട് അച്ഛൻ പുളയുകയായിരുന്നു. തല കുനിച്ച് ഇടറുന്ന കാലുമായി ചുമരും പിടിച്ച് അച്ഛൻ മുറിയിൽ ചെന്ന് വീണു. അന്ന് വീട്ടിൽ അടുപ്പ് എരിഞ്ഞില്ല. ആരും ഉറങ്ങിയതുമില്ല.

ഒരു ദിവസം അച്ഛനുമമ്മയും ഒരു ഡോക്ടറെ കാണാൻ പോയി. ഡോക്ടറുടെ മുറിക്ക് പുറത്ത് കാത്തിരിക്കുമ്പോൾ ആരെങ്കിലും പരിചയമുള്ളവർ ഉണ്ടാകുമോ എന്ന ഭയമായിരുന്നു ഉള്ളിൽ നിറയെ. ഡോക്ടറുടെ മുന്നിൽ ഇരിക്കുമ്പോൾ ഭൂമി പിളർന്ന് പോയെങ്കിൽ എന്നാഗ്രഹിച്ചു പോയി. അച്ഛൻ കാര്യങ്ങൾ പറയുമ്പോൾ ഡോക്ടർ സഹതാപത്തോടെ നോക്കി. പരിശോധനക്ക് ശേഷം ഡോക്ടറുടെ മറുപടി ഞങ്ങളെ ഞെട്ടിപ്പിച്ചു. അന്ന് മുതൽ ഇന്ന് വരെ അച്ഛൻ ഒരക്ഷരം ആരോടും മിണ്ടുന്നത് കേട്ടിട്ടില്ല. മുഖത്ത് നോക്കാറുമില്ല. പിന്നെ വീട്ടിൽ വാക്കുകളില്ലാത്ത പരദേശികളെ പോലെ മൂന്നു പേർ.

ഹോസ്പിറ്റലിൽ പോയതിന് ശേഷം പിന്നെ കോളേജിൽ പോകുന്നത് നിർത്തിയിരുന്നു. വീടിന്റെ മുകളിലെ മുറിയിൽ തന്നെയായിരുന്നു എന്നും. പുറത്തിറങ്ങുന്നത് വളരെ അപൂർവ്വമായി. കൂട്ടുകാരികൾ കോളേജിൽ പോകുന്നത് മുകളിലെ മുറിയിൽ നിന്നും നോക്കി നിൽക്കാറുണ്ടായിരുന്നു. കൈവിരലിൽ നിന്നൂർന്ന് വീഴുന്ന ജലകണങ്ങൾ പോലെ ആ സന്തോഷം ഇനിയൊരിക്കലും കിട്ടില്ല എന്നോർത്തപ്പോൾ ഹൃദയം നുറുങ്ങി കണ്ണീർ ചാലുകളായൊഴുകി. ആദ്യമൊക്കെ കൂട്ടുകാരികൾ അന്വേഷിച്ച് വന്നിരുന്നു. ഞാൻ താഴെ ഇറങ്ങിയില്ല. പിന്നെ അവരൊന്നും വരാറില്ല. റോഡിൽ കൂടി പോകുമ്പോൾ പകച്ച നോട്ടങ്ങളുമായി അവരിങ്ങോട്ട് ഇടക്ക് ശ്രദ്ധിക്കാറുണ്ട്. സുരേഷ് സാർ ഒന്നു രണ്ട് തവണ വിളിച്ചിരുന്നു. ഇനി എന്നെ വിളിക്കണ്ട എന്ന് കനപ്പിച്ച് പറഞ്ഞു. പിന്നെ മാഷും വിളിക്കാതെയായി. അറിഞ്ഞിരിക്കും.. എല്ലാം… എല്ലാം.

ആ നാളുകളിൽ എപ്പോഴും തലകറക്കമായിരുന്നു. എന്ത് കഴിച്ചാലും മനംപിരട്ടൽ. കൂടെ കൂടെ ഛർദ്ദിയും ക്ഷീണവും. അടുക്കളയിലേക്ക് പോകാറേയില്ല. ഭക്ഷണമൊക്കെ അമ്മ മുകളിൽ കൊണ്ട് തരും. കഴിക്കാനൊന്നും തോന്നില്ല. വെറുതെ പാത്രത്തിൽ വിരലിട്ട് ചിത്രങ്ങളെഴുതി അടച്ച് വെച്ച് പോയി കൈകഴുകും. മറ്റു ചിലപ്പോൾ വല്ലാത്ത ആർത്തി തോന്നി കുറച്ച് കഴിക്കുകയും ചെയ്യും. അച്ചാർ, പപ്പടം, മോര് അതൊക്കെ തിന്നാൻ കൊതിയായിരുന്നു. പക്ഷേ, അമ്മയോട് അതൊന്നും പറയാൻ തോന്നില്ല. കരച്ചിലായിരുന്നു അമ്മയുടെ സ്ഥായിയായ ഭാവം. ചോറ്‌ കൊണ്ടു വന്നാൽ കട്ടിലിലിരുന്ന് ഒച്ചയില്ലാതെ കരയും. തിന്നാൻ നിർബ്ബന്ധിക്കുമ്പോൾ അത് കാണാതിരിക്കാൻ എന്തെങ്കിലും കഴിക്കുന്നതായി ഭാവിക്കും. അക്കാലത്ത് പതുക്കെ വയറിൽ ചില അനക്കങ്ങളൊക്കെ രൂപപ്പെട്ടിരുന്നു. അപ്പോൾ സർവ്വാംഗം ഉളുത്ത് കയറുന്നത് പോലെ തോന്നും.


“മോളെ…. മോളേ… എഴുന്നേൽക്ക്…” പെട്ടെന്ന് ഓർമ്മകളിൽ നിന്നും അനിത ഞെട്ടിയുണർന്നു. അമ്മ ചായയും കൊണ്ട് വന്നതാണ്. മഴ പെയ്ത് തോർന്നിരുന്നു. ചുറ്റും നല്ല ഇരുട്ടായി നിശ്ശബ്ദത മൂടിക്കെട്ടിയിരുന്നു. പഴയതൊക്കെ ഓർത്ത് കിടന്നതിനാൽ സമയം പോയതറിഞ്ഞില്ല. യശോദാമ്മ നിർബ്ബന്ധിച്ചപ്പോൾ എഴുന്നേറ്റ് ഒരു പാവകണക്കെ കുളിച്ച് ചായ കുടിച്ചു.

പിന്നെയുള്ള ഓരോ ദിവസങ്ങളും അവൾക്ക് ദുസ്സഹമായിരുന്നു. ഭാരമുള്ള വയറും വലിച്ച് നടക്കാൻ അവൾ വളരെ കഷ്ടപ്പെട്ടു ഓരോ അനക്കങ്ങളിലും കുഞ്ഞിന്റെ ചവിട്ടലുകളിലും അവൾ നടുങ്ങി. നല്ല ഭക്ഷണമില്ല, മരുന്നില്ല, സാന്ത്വനമില്ല, കാത്തിരിക്കാനാരുമില്ല. വിധിയുടെ ക്രൂരതാണ്ഡവമേറ്റ് മരവിപ്പോടെ അവൾ ദിവസങ്ങൾ പിന്നിട്ടു.

കുറച്ച് നാളുകൾ കഴിഞ്ഞ് ഒരു സന്ധ്യയ്ക്ക് അടിവയറ്റിൽ കൊളുത്തിപ്പിടിക്കുന്നൊരു വേദനയുമായി ആ വരവ് അവൾക്ക് അനുഭവപ്പെട്ടു. ആദ്യം വയറു വേദനയാണെന്നാണ് കരുതിയത്. പക്ഷേ പൊക്കിളിനു തൊട്ട് താഴെ കുത്തിപ്പറിക്കുന്നത് പോലെ വേദനയുണ്ടായപ്പോൾ അതുറപ്പിച്ചു. എല്ലാം ഇതോടെ തീർന്ന് പോകുന്നുണ്ടെങ്കിൽ കഴിയട്ടെന്ന് കരുതി അമ്മയോട് ഒന്നും പറഞ്ഞില്ല. വേദന കൂടിക്കൂടി വന്നു. വയർ വീർക്കുകയും ചുരുങ്ങുകയും ചെയ്ത് കൊണ്ടിരുന്നു. ഓരോ നിമിഷം കഴിയുമ്പോഴും സഹിക്കാനാവാതെ കിടന്ന് പുളയാൻ തുടങ്ങി. രാത്രിയായപ്പോൾ അമ്മയെ വിളിച്ച് കൂവിപ്പോയി. യശോദാമ്മ വരുമ്പോൾ അവൾ കിടക്കയിൽ വിയർപ്പിൽ കുളിച്ച് പിടക്കുകയായിരുന്നു. യശോദാമ്മ അവളെ ആശ്വസിപ്പിച്ച ശേഷം ഓടിപ്പോയി അടുത്ത വീട്ടിലെ ജാനുവമ്മയെ വിളിച്ച് കൊണ്ടുവന്നു. ജാനുവമ്മ അവളുടെ ഉടുത്തതൊക്കെ അഴിപ്പിച്ച് വയറിൽ തടവിക്കൊടുത്ത് ആശ്വസിപ്പിച്ച് കൊണ്ടിരുന്നു. യശോദാമ്മ ഒരു പാത്രത്തിൽ ചൂട് വെള്ളവും തുണികളുമായി വന്നു. അപ്പോഴൊക്കെ അവൾ വേദന കൊണ്ട് അലറുകയായിരുന്നു. “മുക്ക്.. അമർത്തി മുക്ക്.. എന്ന് ജാനുവമ്മ പറഞ്ഞ് കൊണ്ടിരുന്നു. ഒന്നും ചെയ്യാനാവുന്നില്ല. കാലുകൾ രണ്ടും പരമാവധി അകറ്റിപ്പിടിച്ച് കിടന്നു. കട്ടിലിലിൽ കൈകൾ പിടിച്ച് തലയിട്ടുരുട്ടി വേദനകൊണ്ട് പല്ലു കടിച്ച് പിടിച്ച് കിടന്നു പിടച്ചു. താനിപ്പോ മരിച്ച് പോകുമെന്ന് അവൾക്ക് തോന്നി. കൈകാലിട്ടടിച്ച് നിലവിളിച്ചു കൊണ്ട് അവൾ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. അൽ‌പ്പസമയത്തിന് ശേഷം ഉപസ്ഥത്തെ കീറിമുറിച്ച് കൊണ്ട് കൊഴുത്ത ചോരച്ചാലുകളിലൂടെ തീരാവേദനകളിലേക്ക് പങ്കാളിയായി ആ കുഞ്ഞ് പുറത്തേക്ക് വന്നു. അനന്തരം അവൾ ചേതനയറ്റ് നിശബ്ദയായുറങ്ങി. ഏറെ നാളുകൾക്ക് ശേഷം.

കുറേക്കഴിഞ്ഞ് ബോധം വന്നപ്പോൾ അവൾ തളർന്ന് ക്ഷീണിതയായി കട്ടിലിൽ കിടക്കുകയായിരുന്നു. അടുത്ത് വെള്ള വിരിപ്പിൽ കുഞ്ഞ് കണ്ണുകളടച്ച് കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. ചുവന്നിരുണ്ട് ചുക്കിച്ചുളിഞ്ഞ ശരീരവും ചെറിയ കൈകാലുകളും ചോര കട്ടപിടിച്ച വലിയ പൊക്കിളും കുറ്റിമുടിയുമായി അതിനെ കാണാൻ ഒരു ഭംഗിയുമുണ്ടായിരുന്നില്ല. ശ്വാസം വലിക്കുമ്പോൾ നെഞ്ചിൻ കൂട് ഉയർന്ന് താഴ്ന്ന് ഇപ്പോ നിലക്കുമെന്ന് തോന്നിച്ചു. അവൾക്കതിനോട് എന്തെന്നില്ലാത്ത വെറുപ്പ് തോന്നി. അമ്മയും ജാനുവമ്മയും ആരും അടുത്തില്ല. എന്തിനാ തന്നെ പോലെ ഇനിയൊരു പാഴ്ജന്മം..? വേണ്ടാ.. ഇത് ജീവിക്കണ്ടാ.. അവളുടെ കൈകൾ അതിന്റെ കഴുത്തിലേക്ക് നീങ്ങി. മനമൊന്ന് പിടഞ്ഞപ്പോൾ കൈകൾ തെല്ലൊന്ന് ബലഹീനമായി പിന്നെ വീണ്ടും ദൃഢമായി താഴ്ന്നു. ഉറക്കത്തിലെങ്ങനെയോ ആ കുഞ്ഞിളം കൈകൾ അവളുടെ വിരലുകളിൽ മുറുകെ പിടിച്ചു. ജന്മജന്മാന്തരങ്ങൾ താണ്ടി ഏതോ പുരാതന ഗിരിശൃംഗങ്ങളിൽ നിന്നും തന്നിലേക്കെന്തോ അദൃശ്യമായ തരംഗങ്ങൾ പ്രവഹിക്കുന്നത് പോലെ അവൾക്ക് തോന്നി. ശരീരത്തിന്റെ ഓരോ പരമാണുകണങ്ങളിലും ആ ജന്മബോധം പകർന്ന നിർവൃതിയിൽ ഒരു നിമിഷം അവൾ കോരിത്തരിച്ചുപോയി. പിന്നെ ആ കുഞ്ഞിളം നെറ്റിയിൽ പതുക്കെ ചുണ്ടുകളമർത്തി. രണ്ട് തുള്ളി കണ്ണീർ ചാലിച്ച്.

Monday, November 1, 2010

പോക്ക് വരവ്

റെഡ് ഡാറ്റാ ബുക്കിൽ ഉൾപ്പെടുത്തേണ്ടൊരു തൊഴിലായി മാറിയിരിക്കുകയാണ് ഇന്ന് തെങ്ങ് കയറ്റം. വേറെന്ത് പണിയും ഒരു വക അനങ്ങാൻ പറ്റുന്ന എല്ലാർക്കും എടുക്കാൻ പറ്റും. പക്ഷേ നല്ല ധൈര്യവും ഫിറ്റ്നസ്സുമുള്ള ആളുകൾക്കേ തെങ്ങിൽ കയറാൻ സാധിക്കൂ. ഒരുപാട് അഡ്വാന്റേജസ് ഉള്ളൊരു തൊഴിലാണിത്. തെങ്ങ് കയറ്റക്കാർക്ക് ഭൂമിയിൽ നടക്കുന്നതെന്തും രഹസ്യമായി കാണാൻ സാധിക്കും. മൊബൈൽ ഫോണിന് റേഞ്ചില്ലെന്ന് പരാതി പറയാത്തവർ തെങ്ങ് കയറ്റക്കാർ മാത്രമാണ്. ഏത് സമയത്തും എവിടെയും ഏത് വീട്ടിലും ബിക്കിനി ഇട്ട് നടക്കാൻ തെങ്ങ് കയറ്റക്കാർക്കല്ലാതെ വിദേശികൾക്ക് പോലും പറ്റില്ല.  വലിയ റിസ്ക് ഫാക്റ്ററുള്ളത് കൊണ്ടും, സൈറ്റിൽ അറ്റൻ‌ഡ് ചെയ്താൽ മതി പണിയെടുത്താലും ഇല്ലെങ്കിലും വൈകുന്നേരം കാശ് കിട്ടും എന്ന തരത്തിൽ മറ്റെല്ലാ തൊഴിൽ മേഖലകളും പുരോഗമിച്ചതിനാലും തെങ്ങ് കയറാൻ ഇന്ന് ആളെ കിട്ടാനില്ല.

ഞങ്ങളുടെ നാട്ടിലെ പെർമനന്റ് തെങ്ങു കയറ്റക്കാരനായിരുന്നു സുശീലൻ. പേരു പോലെതന്നെ ജോലിയിലും വളരെ സിൻസിയറാണ്. പേട്ട ബസ്സിന്റെ ജാക്കി പോലത്തെ ബോഡി ലാംഗ്വേജ്. വിളിച്ചാൽ കൃത്യമായി പണിക്ക് വരും. ഏത് പീറ്റത്തെങ്ങിലും കയറും. അതു പോലെ തന്നെ കട്ട് ആന്റ് ഡ്രൈ ആയി കൂലിയും വാങ്ങും. കയറിയ എണ്ണത്തിനനുസരിച്ച് തേങ്ങയും എടുക്കും. ഒടുക്കത്തെ കൂലിയിലും ടിപ്പായി തേങ്ങയെടുക്കുന്നതിലും വിഷമമുണ്ടെങ്കിലും വേറൊരു വഴിയുമില്ലാത്തത് കൊണ്ട് ചുട്ട് പോട്ടേ എന്ന് മനസ്സിൽ പറഞ്ഞ് നാട്ടുകാർ അവൻ ചോദിച്ച കാശ് കൊടുത്തിരുന്നു. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം മുൻ‌കൂർ നോട്ടീസൊന്നുമില്ലാതെ സുശീലൻ തെങ്ങ് കയറ്റം നിർത്തി വാർപ്പിന്റെ പണിക്ക് പോകാൻ തുടങ്ങി. തെങ്ങ് കയറ്റം വിട്ടതിന്റെ കാരണം അന്വേഷിച്ചപ്പോൾ സുശീലൻ യാതൊന്നും ഉരിയാടിയില്ല. പകരം, കൈകൊണ്ട് സ്വന്തം കവിൾത്തടം മന്ദമാരുതൻ മോഡലിൽ ഒന്ന് തഴുകും. പിന്നെ, സൈലന്റായി ഒരു ദീര്‍ഘനിശ്വാസം ഉണ്ടാകും. അത്ര മാത്രം. പക്ഷേ, സുശീലനെ ആട്ടോക്കാരൻ ചന്ദ്രൻ തല്ലിയെന്നും അതിന് ശേഷമാണ് തെങ്ങ് കയറ്റം നിർത്തിയത് എന്നൊരു ന്യൂസ് ഗോപാലാട്ടന്റെ ബാർബർ കട, കാദർക്കാന്റെ ചായപ്പീടിക തുടങ്ങിയ സ്ഥലങ്ങളിൽ സ്ക്രോൾ ആയി ഓടാൻ തുടങ്ങി.

ചന്ദ്രൻ പാവപ്പെട്ടൊരു കുടുംബത്തിന്റെ ഒരേയൊരു അത്താണിയായിരുന്നു. കണ്ടാൽ സുമുഖൻ (കണ്ടില്ലെങ്കിലും അങ്ങന്നെ), സത്സ്വഭാവി, മദ്യപിക്കില്ല, പെണ്ണുങ്ങളെ കമന്റടിക്കില്ല (ആണുങ്ങളേയും). ഒരു ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കുന്നു. എന്ന് വെച്ച് സുഖജീവിതമാണെന്ന് തെറ്റിദ്ധരിക്കണ്ട. സമാധാനായി ഉറങ്ങാതിരിക്കാനുള്ള എല്ലാ വകയും അച്ഛനുമമ്മയും കഷ്ടപ്പെട്ട് ഉണ്ടാക്കി വെച്ചിട്ടുണ്ട്. എനിക്കാദ്യം എനിക്കാദ്യം കല്യാണം എന്നു പറഞ്ഞ് കെട്ടു പ്രായം തികഞ്ഞ് നിൽക്കുന്ന നാല് പെങ്ങന്മാരുണ്ട് വീട്ടിൽ. അരഡസൻ വയറിന്റെയും സ്വന്തം വയറിന്റേയും ഏക ഉത്തരവാദിയാണവൻ. കൽ‌പ്പാന്തകാല ബാധ്യതകളുമായി പെഗ്സ്, ഹഗ്സ്, ഹാൻസ്, വിമൻസ് തുടങ്ങിയ യാതൊരു എൻ‌ജോയ്മെന്റുമില്ലാത്ത ജീവിതം. ചന്ദ്രൻ സുശീലനെയിട്ട് പെരുമാറിയെന്നത് ആർക്കും പെട്ടെന്ന് വിശ്വസിക്കാൻ പറ്റിയില്ല. രണ്ടുപേരും അതിനു മുൻപ് യാതൊരു പിണക്കവും ഇല്ലായിരുന്നു. അപ്പോൾ പിന്നെ അതിന്റെ പിറകിൽ എന്തെങ്കിലും സ്ട്രോങ്ങ് റീസൺ ഉണ്ടാവും എന്ന് എല്ലാരും ഉറപ്പിച്ചു. ചന്ദ്രന്റെ പെങ്ങന്മാരെയെങ്ങാനും ശല്യം ചെയ്തത് കൊണ്ടാണോ എന്ന് ചിലരൊക്കെ ന്യായമായി സംശയിച്ചെങ്കിലും സുശീലനാണെങ്കിൽ ഭാര്യ, മക്കൾ അതിൽ കവിഞ്ഞ് വേറെ ഭൂമിയിലെന്ത് നടക്കുന്നെന്ന് യാതോരു വിവരമില്ലത്തോനും.

ഭാസ്കരൻ കോൺ‌ട്രാക്റ്ററുടെ മകൾ കുസുമറാണിയുടെ കല്യാണത്തിന്റെയന്ന് വൈകിട്ടായിരുന്നു ചന്ദ്രൻ സുശീലന്റെ മേൽ താണ്ഡവം നടത്തിയത്. സന്ധ്യയ്ക്ക് അങ്ങാടിയിൽ നിന്നും മീനും വാങ്ങി ജൽദിയിൽ വീട്ടിലേക്ക് പോകുകയായിരുന്നു സുശീലൻ. അപ്പോഴാണ് ചന്ദ്രൻ ഫുൾ ഫിറ്റിൽ അവിടെ എത്തിയത്. കണ്ടയുടനെ സുശീലനെ തടഞ്ഞ് നിർത്തി പണി തുടങ്ങി. സുശീലൻ കരിമ്പനയിലെ ജയനെപ്പോലെ കാണാൻ നല്ല കട്ട ബോഡിയൊക്കെയാണ്. പക്ഷേ ധൈര്യം ഒരു dpi പോലുമില്ല. അത് കൊണ്ട് അടി അടിയായും മീറ്ററായും അളന്ന് വാങ്ങി. കണ്ടു നിന്നവർ തടയാൻ നോക്കിയെങ്കിലും ചന്ദ്രൻ അതൊന്നും കൂട്ടാക്കിയില്ല. സിനിമയിലായാലും ജീവിതത്തിലായാലും അടിയുടെ ഇടക്ക് ഡയലോഗ്സ് ഉണ്ടാകും. അതാണല്ലോ നാട്ടു നടപ്പ്. അതും ചന്ദ്രന് തെറ്റിച്ചില്ല. “ഇനി നീ ഈ പണി എടുക്കരുത്… ഈ തെണ്ടിയാണെന്റെ പെണ്ണിനെ ഇല്ലാണ്ടാക്കിയത്..” എന്നിങ്ങനെ പഞ്ചൊന്നുമില്ലാത്ത വെറും മലയാളം ഡയലോഗ്സ് ചന്ദ്രൻ പറയുന്നുമുണ്ടായിരുന്നു.

അപ്പോഴാണ് ഭാസ്കരൻ കോൺ‌ട്രാക്റ്റർ അവിടെ എത്തിയത്. പാവപ്പെട്ട സഹനടനെ രക്ഷിക്കാൻ സ്റ്റണ്ട് സീനിന്റെ ഇടയിൽ വരുന്ന നായകനെ പോലെ കോൺ‌ട്രാക്റ്റർ കാറിൽ നിന്നിറങ്ങി ചന്ദ്രനെ ദഹിപ്പിക്കുന്നത് പോലെ നോക്കി. ചന്ദ്രൻ ഉടനെ അടി നിർത്തി 70 എം.എം. സ്ലോമോഷനിൽ ആടിയാടി നടന്നു പോയി. എന്തിനാ കുഴപ്പമെന്ന് കോൺ‌ട്രാക്റ്ററും ചോദിച്ചില്ല. അടിപിടിയെക്കുറിച്ച് ചന്ദ്രനും സുശീലനും ഒന്നും പറയാത്തതിനാൽ അത് കണ്ടുപിടിക്കേണ്ടത് ഉത്തരവാദിത്വമുള്ള പൌരന്മാരുടെ ബാധ്യതയാണല്ലോ. ആൽത്തറയിലിരുന്ന് പെണ്ണുങ്ങളെ നോക്കുന്നതിൽ മാത്രം തീരുന്നതല്ലല്ലോ ചെറുപ്പക്കാരായ ഞങ്ങളുടെ സോഷ്യൽ വെൽഫെയർ ആക്റ്റിവിറ്റി. ഈ സംഭവങ്ങളുടെ ആരൂഢ സ്ഥാനം അന്വേഷിച്ച് ഞങ്ങൾ ചെന്നെത്തിയത് ഒരു മഹിളാമണിയിൽ ആയിരുന്നു. അതിൽ അത്ഭുതപ്പെടാനില്ല. ഏദൻ‌തോട്ടത്തിൽ ഹവ്വയെ പോലെ, മഹാഭാരതത്തിൽ പാഞ്ചാലിയെ പോലെ, എവിടെ എന്ത് കുഴപ്പമുണ്ടായാലും അവിടെ ഒരു പെണ്ണുണ്ടാവും. അതൊരു പ്രകൃതി നിയമമാണ്.

ഭാസ്കരൻ കോൺ‌ട്രാക്റ്ററുടെ ഏക മകളായ കുസുമറാണിയായിരുന്നു സംഭവങ്ങളുടെ പ്രഭവ കേന്ദ്രം. റാണിയുടെ ഫ്രന്റ് വ്യൂ കണ്ടാൽ മോറിസ് മൈനറിന്റേയും റിയർവ്യൂ കണ്ടാൽ മംഗലാപുരം ഓട്ടോറിക്ഷയുടേയും ലുക്കുണ്ട്. ഡിഗ്രിക്ക് പഠിക്കുന്നു. നിറഞ്ഞ് കവിഞ്ഞ് നിൽക്കുന്ന ബ്യൂട്ടിപാർട്സും (അംഗ ലാവണ്യം) കൊഞ്ചിക്കുഴഞ്ഞുള്ള വാക്കിങ്ങും കണ്ടാലറിയാം മിസ്.റാണിക്ക് പഠനത്തിലൊന്നും വലിയ ഇന്ററസ്റ്റില്ല. തട്ടി മുട്ടി അങ്ങനെ പോകുന്നെന്ന് മാത്രം. ഭാസ്കരൻ കോൺ‌ട്രാക്റ്റർ എല്ലാ മുതലാളിമാരേയും പോലെ റഫ് ആന്റ് ടഫ് ആണെങ്കിലും ഒരു വൃക്ഷ സ്നേഹിയാണ്. കാരണം ടെറസ്സിന് മുട്ടി നിൽക്കുന്ന തെങ്ങ് മുറിക്കാതെയാണ് വീടുണ്ടാക്കിയത്. കോൺ‌ട്രാക്റ്ററുടെ വീട്ടിലേയും തേങ്ങ പറിക്കുന്നത് സുശീലനാണ്. തേങ്ങ പറിക്കുമ്പോൾ കോൺ‌ട്രാക്റ്ററും സുശീലന്റെ കൂടെയുണ്ടാവും. അവനോട് നാട്ടു വിശേഷമൊക്കെ സംസാരിച്ച് അങ്ങനെ മുറ്റത്ത് നിൽക്കും. സുശീലനും ചന്ദ്രനും തമ്മിലുള്ള അടി ഉണ്ടാവാൻ കാരണമായ തീപ്പൊരി വീണത് ഒരു ദിവസം കോൺ‌ട്രാക്റ്ററുടെ വീട്ടിൽ തേങ്ങ പറിക്കുമ്പോഴായിരുന്നു.

വീട്ടിന് മുട്ടി നിൽക്കുന്ന തെങ്ങിൽ കയറാൻ തുടങ്ങുകയായിരുന്നു സുശീലൻ. കാലിലും കൈയ്യിലും തളയിട്ട് കയറാൻ നോക്കുമ്പോൾ അവൻ പെട്ടെന്ന് വഴുതി താഴെ വീണു.
“എന്താടാ പറ്റിയത്..?” കോൺ‌ട്രാക്റ്റർ ചോദിച്ചു.
“പിടുത്തം കിട്ടുന്നില്ല.. കൈ സ്ലിപ്പാകുന്നു…” എന്ന് പറഞ്ഞ് അവൻ പിന്നെയും കയറാൻ നോക്കി. എന്നിട്ടും കഴിഞ്ഞില്ല. തെങ്ങ് അടിച്ചാരവും പൊടിയുമൊന്നില്ലാതെ മിനുസമായത് കൊണ്ട് ഗ്രിപ്പ് കിട്ടുന്നില്ല. അടുത്ത തവണ നെഞ്ചിട്ടുരസി പൊത്തിപ്പിടിച്ച് എങ്ങനെയൊക്കെയോ കുറച്ച് ദൂരം മുകളിൽ കയറിയിട്ട് അവൻ പറഞ്ഞു. “മുതലാളീ.. ഈട്ന്നങ്ങോട്ട് കേറാൻ കൊയപ്പമില്ല…”

കോൺ‌ട്രാക്റ്റർ നോക്കിയപ്പോൾ വീടിന്റെ ഒന്നാം നിലയുടെ പാരപ്പറ്റ് വരെ തെങ്ങ് ചിപ്ലി പിടിച്ചത് പോലെ മിനുസമായിട്ടാണുള്ളത്. ഈ തെങ്ങ് എന്താ ഫെയർ ആന്‍ഡ് ലവ്‌ലി തേക്കുന്നോ, ഇത്ര സോഫ്റ്റ് സ്കിൻ ഉണ്ടാവാൻ എന്നാലോചിച്ച് കോൺ‌ട്രാക്റ്റർ വണ്ടറടിച്ച് നിന്നു. അപ്പോഴാണ് മതിലിന്റെ അപ്പുറത്തുള്ള റോഡിലൂടെ ചന്ദ്രന്റെ ഓട്ടോറിക്ഷ ഹോണുമടിച്ച് വന്നത്. ആ ഹോണടി ഒരു സിഗ്നലായിരുന്നു. പെട്ടെന്ന് കുസുമറാണി മുകളിലെ തന്റെ മുറിയിലെ ജനലിന്റെയടുത്ത് ഓടിയെത്തി കൈ കൊണ്ട് എന്തൊക്കെയോ മെസേജസ് സെന്റ് ചെയ്യാൻ തുടങ്ങി. ചന്ദ്രൻ ഓട്ടോയിൽ നിന്ന് അതിന് മറുപടിയായി ഐ മെയിലും കൈ മെയിലും ലിപ് മെയിലും അയച്ചു. ഭാസ്കരൻ കോൺ‌ട്രാക്റ്റർ ഈ ലൈവ് സ്ട്രീമിങ്ങ് കണ്ട് നിൽക്കുന്നത് അവർ രണ്ടു പേരും ശ്രദ്ധിച്ചില്ലായിരുന്നു.

ആയ കാലത്ത് ഇമ്മാതിരി പല പല മെയിലുകൾ അറ്റാച്ച്മെന്റായി ഒരുപാട് ഇൻ ബോക്സുകളിലേക്ക് അയച്ചയാളാണ് ഭാസ്കരൻ കോൺ‌ട്രാക്റ്റർ. പഴയ ബ്രൌസറായിട്ടും ആ മെയിൽസ് വായിക്കാൻ വേറെ സോഫ്റ്റ് വെയറൊന്നും ഇൻസ്റ്റാൾ ചെയ്യേണ്ടി വന്നില്ല. ചന്ദ്രന്റേയും കുസുമത്തിന്റേയും സകലതും മറന്നുള്ള ഇടപാടുകൾ കണ്ടപ്പോൾ ഇതത്ര നല്ലൊരു റിലേഷൻ അല്ലല്ലോ എന്ന് മൂപ്പർക്ക് തോന്നി. ഓപ്പൺ എയറിൽ ലോകം മറന്ന് ഇങ്ങനെ കണ്ണും കൈയ്യും കാലും കാണിക്കാൻ മാത്രം ആ ബന്ധം എത്രത്തോളം ഡീപ്പ് ആയിരിക്കും എന്നാലോചിച്ചതും ഒരു അപകട മെസേജ് മൂപ്പരുടെ തലയിൽ നിന്നിറങ്ങി തെങ്ങിലൂടെ കയറി വീടിന്റെ പാരപ്പറ്റിൽ പിടിച്ച് ബാൽക്കണിയിലൂടെ കുസുമറാണിയുടെ മുറിയിലേക്ക് പോയി ആ വഴിയേ തന്നെ തിരിച്ചിറങ്ങി വന്നു.

അത് കഴിഞ്ഞ് തൊട്ടടുത്തയാഴ്ചയാണ് രണ്ട് സംഭവങ്ങളും ഉണ്ടായത്. ആദ്യം ഒരു അമേരിക്കൻ സെറ്റിൽഡ് ഐടി.ക്കാരന്റെ കൂടെ കുസുമറാണിയുടെ കല്യാണം കഴിഞ്ഞു. സെയിം ഡേ വൈകുന്നേരം ചന്ദ്രൻ സുശീലനെ അടിച്ച് പഞ്ചറാക്കുകയും അതിന്റെ ബൈപ്രൊഡക്റ്റായി അനേകായിരം തെങ്ങുകളെ വിധവകളാക്കി സുശീലൻ പണി മതിയാക്കുകയും ചെയ്തു.

പകലും തെങ്ങിൽ കയറുന്ന ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കുകയാണ് ഞങ്ങളിപ്പോൾ.

Sunday, October 24, 2010

കുറിക്കല്യാണം ഒരു ചൊറക്കല്യാണം

തിരുവോണത്തിനും വിഷുവിനും എല്ലാവരും പച്ചക്കറി മാ‍ത്രം കഴിക്കുമ്പോൾ ഞങ്ങളുടെ നാട്ടുകാർ കോഴി ബിരിയാണിയും മീനുമൊക്കെ നല്ല ക്വാണ്ടിറ്റിയിൽ തട്ടും. മറ്റുള്ളവർ അരിയുണ്ട ഉണ്ടാക്കുമ്പോൾ ഞങ്ങൾ ബോംബുണ്ടാക്കി ഭരണിയിൽ സൂക്ഷിച്ച് വെക്കും. മറ്റുള്ള നാടുകളിൽ കല്യാണത്തിന് പെണ്ണിന്റെ കൂടാതെ സ്ത്രീധനമായി കിലോക്കണക്കിന് പൊന്നും, ചാക്ക് കണക്കിന് കാശും നിർബ്ബന്ധമാണെങ്കിൽ ഞങ്ങളുടെ നാട്ടിൽ പെണ്ണ് മാത്രം മതി. സ്ത്രീധന പരിപാടി ഇല്ല. ഇതു പോലെ ആചാരാനുഷ്ഠാനങ്ങളിലും സ്വതന്ത്ര ചിന്താഗതിയിലും ലോകത്തിന് മുന്നിൽ ഞങ്ങൾ ഫുള്ളി ഡിഫറന്റാണ്. ഞങ്ങളുടെ നാട്ടിൽ ഇപ്പോഴും ഭംഗിയായി നടക്കുന്ന അതിപുരാതന സാമ്പത്തിക കലാപരിപാടിയാണ് കുറിക്കല്യാണം. മറ്റുള്ള നാടുകളിൽ അധികം കാണാത്തൊരു അനുഷ്ഠാന കൊടുക്കൽ വാങ്ങൽ ആചാരമാണിത്. കല്യാണത്തിന് ക്ഷണിച്ച വീട്ടുകാർക്ക് അവനവനാൽ കഴിയുന്ന ഒരു തുക സമ്മാനമായി കൊടുക്കുന്നതിനെയാണ് കുറിക്കല്യാണം, പണപ്പയറ്റ് എന്നൊക്കെ പറയുന്നത്. കല്യാണ ശേഷമുള്ള ഫൈനാൻഷ്യൽ ടൈറ്റ് ലൂസാക്കാൻ ഈ ഫണ്ട് വളരെ സഹായിക്കും. ചിലർ നാടടച്ച് കല്യാണം ക്ഷണിക്കുന്നത് ഈ ഫിക്സഡ് ഡെപ്പോസിറ്റ് കണ്ട് കൂടിയാണ്.

കല്യാണ വീടിന്റെ ഇറയത്ത് ഒരു മേശയിട്ട് അതിൽ നിലവിളക്ക് കത്തിച്ച് വെച്ച് ഒരു പ്ലേറ്റിൽ ബീഡി, തീപ്പെട്ടി, മുറുക്കാൻ എന്നിവ റെഡിയാക്കി വെക്കും. അവിടെ നോട്ട് ബുക്കുമായി രൂപ തരുന്നയാളുടെ പേരുവിവരം എഴുതാൻ ഒരാൾ ഇരിക്കും. സദ്യ കഴിച്ച ശേഷം ഈ ക്യാഷ് കൌണ്ടറിൽ ആളുകൾ പണം കൊടുക്കും. മേശക്കിരിക്കുന്നയാൾ പേരു നോട്ട് ബുക്കിൽ എഴുതി വൈകുന്നേരം ഗൃഹനാഥന് കണക്ക് ടാലിയാക്കി പണം കൈമാറും. ഈ നോട്ട് ബുക്ക് വീട്ടുകാരന്റെ റഫറൻസ് ബുക്കാണ്. ഇങ്ങോട്ട് കല്യാണ വിളി വരുമ്പോൾ ഇതിൽ എഴുതി വെച്ചത് നോക്കി അതേ പണത്തൂക്കമോ കൂടുതലോ മടക്കി നൽകാം. പണം അടക്കുമ്പോൾ ഫ്രീ ഓഫറായി ബീഡിയോ സിഗരറ്റോ മുറുക്കാനോ മേശമേൽ നിന്നും എടുക്കാവുന്നതാണ്. വിലക്കൂടുതലായതിനാൽ സിഗരറ്റ് കുറച്ച് മാത്രമേ വാങ്ങിയിട്ടുണ്ടാവുകയുള്ളൂ. അത് നാട്ടിലെ വി.ഐ.പി.കൾക്ക് കൊടുക്കാനായി മേശക്കുള്ളിൽ പൂഴ്ത്തി വെച്ചിരിക്കും. വരുന്നയാൾ വി.ഐ.പി.ആണെങ്കിൽ സിഗരറ്റ് ചോദിക്കാതെ തന്നെ കൊടുത്തേക്കണം എന്ന് ആദ്യമേ വീട്ടുകാരൻ ഓര്‍ഡര്‍ കൊടുത്തിരിക്കും. ഐ.എ.പി.കൾക്ക് (ഇം‌പോർട്ടന്റ് അല്ലാത്ത പേഴ്സൻ) ബീഡി മാത്രമേ ഉണ്ടാവൂ. ചില ഐ.എ.പി.കൾ ബീഡി എടുക്കാതെ ഭയങ്കര പോസിലും ബാസിലും സിഗരറ്റില്ലേ എന്ന് ചോദിച്ച് വാങ്ങിക്കും.

പണം കൊടുക്കുമ്പോൾ മിക്കവാറും എല്ലാവരും പേരും വീട്ടുപേരും കൌണ്ടറിൽ പറഞ്ഞ് ചേർപ്പിക്കുകയാണ് പതിവ്. അപൂർവ്വം ചിലർ രൂപ പേരെഴുതിയ കവറിലിട്ട് കൊടുക്കും. ഭക്ഷണം കഴിഞ്ഞ് പോകാൻ തുടങ്ങുന്നവരോട് “ലോഹ്യം ചെയ്തോ..?” എന്ന കുശലാന്വേഷണം ഇവിടെയൊക്കെ കേൾക്കാം. കല്യാണച്ചടങ്ങുകൾ പകുതിയായാൽ ചിലപ്പോള്‍ വീട്ടിലെ ഗൃഹനാഥനോ കാർന്നോന്മാരോ കൌണ്ടറിൽ ചെന്ന് കലക്ഷൻ എന്തായി എന്ന് മേശക്കിരിക്കുന്നവനോട് ചോദിക്കും. ആക്രാന്തോമാനിയക്ക് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വൈകിട്ട് വീഡിയോക്കാരനേയും പന്തലുകാരനേയും പിറ്റേന്നുള്ള വിരുന്നുമൊക്കെ മീറ്റ് ചെയ്യേണ്ടത് ഈ കാശ് കൊണ്ടാണ്.

സാമ്പത്തികമായി പിന്നോക്കമുള്ളവരുടെ വീടുകളിലേ ഈ കുറിക്കല്യാണം ഉണ്ടാകാറുള്ളു. അപൂർവ്വമായി ചില പണക്കാരും കല്യാണത്തിന് കാശ് വാങ്ങിക്കാറുണ്ട്. അത്തരത്തിലുള്ളൊരു പുണ്യ ജന്മമായിരുന്നു വില്ലേജാഫീസറായ കണ്ണക്കുറുപ്പ്. നാട്ടിലെ പേരു കേട്ടൊരു വറ്റിയാണ് മൂപ്പർ. പുള്ളിക്ക് ഒരു പെണ്ണും രണ്ട് ആൺ മക്കളുമാണ്. മക്കൾ രണ്ടും ഗൾഫിൽ നല്ല നിലയിലാണ്. ചിലർക്ക് എത്ര പേഴ്സന്റേജ് കാശ് കൂടുന്നുണ്ടോ അത്ര പേഴ്സന്റേജ് തന്നെ ആർത്തിയും കൂടുമല്ലോ. അതു പോലൊരു നല്ല മനുഷ്യനാണ് ടിയാൻ. ഗൾഫിൽ നല്ല ജോലിയുള്ള ഒരാളുമായി മകളുടെ കല്യാണം നിശ്ചയിച്ചു. പെങ്ങളുടെ കല്യാണത്തിനായ് സഹോദരന്മാർ രണ്ടു പേരും നാട്ടിലെത്തി. കല്യാണക്കാര്യങ്ങളും ഭക്ഷണക്കാര്യങ്ങളുമൊക്കെ തീരുമാനിക്കുന്ന ദിവസം മക്കളുമായി കുറുപ്പ് നന്നായി ഉടക്കി. തലേന്ന് പാർട്ടിക്ക് ബിരിയാണിയോടൊപ്പം സൈഡ് ഡിഷായ അച്ചാർ, സാലഡ്, ചമ്മന്തി എന്നിവയൊക്കെ വേണമെന്ന് മക്കളും അതൊന്നും വേണ്ടാ, ബിരിയാണി മാത്രം മതിയെന്ന് കുറുപ്പും വാശിപ്പിടി പിടിച്ചു. കുറേ പറഞ്ഞിട്ടും അച്ഛന്‍ അയയുന്നില്ലെന്ന് കണ്ട് മക്കൾ വിട്ടു കൊടുത്തു. അടുത്ത തർക്കം കല്യാണത്തിന് കാശു വാങ്ങുന്നതിനെപ്പറ്റിയായിരുന്നു.

ഞങ്ങൾക്കിപ്പോൾ നല്ല ജോലിയൊക്കെയായല്ലോ കാശൊന്നും വാങ്ങിക്കണ്ടാന്ന് മക്കൾ രണ്ടും അച്ഛനോട് ആവുന്നത് പറഞ്ഞ് നോക്കി. പോടാ, ഞാൻ കൊടുത്തതൊക്കെ തിരിച്ച് വാങ്ങിക്കണ്ടേ എന്നും പറഞ്ഞ് കണ്ണക്കുറുപ്പ് പിള്ളേരെ എതിർത്തു. ഈ പ്രശ്നത്തിൽ മക്കളുമായി കുറേ വാക്കുതർക്കവുമുണ്ടായി. അവസാനം ബന്ധുക്കളൊക്കെ ഇടപെട്ടപ്പോൾ കുറുപ്പ് ചെറിയൊരു വിട്ടുവീഴ്ചക്ക് സമ്മതിച്ചു. മേശയിട്ട് പിരിക്കുന്ന പരിപാടി ഒഴിവാക്കി അതിനു പകരം കൈയ്യിൽ വാങ്ങിക്കാം. ഭക്ഷണം കഴിച്ച് പോകുമ്പോൾ “എന്നാ ഞാൻ പോട്ടേ..” എന്ന് പറഞ്ഞ് ആദ്യമേ കവറിൽ കരുതിയ തുക രഹസ്യരേഖ കൈമാറുന്നത് പോലെ, ഗൃഹനാഥന്റെ കൈയ്യിൽ കൊടുക്കുന്ന പരിപാടിയാണിത്. കൈപൊത്തൽ എന്നും പറയാറുണ്ട്. എന്തെങ്കിലും ആവട്ടെ, മേശയിട്ട് പിരിക്കുന്നത് ഉണ്ടാവില്ലല്ലോ എന്ന് കരുതി സമാധാനിച്ച് മക്കൾ പിന്നീടൊന്നും പറഞ്ഞില്ല.

പക്ഷേ കല്യാണത്തിന്റെയന്ന് കുറുപ്പ് അന്നേ വരെ നാട്ടിൽ ഇറങ്ങിയിട്ടില്ലാത്തൊരു പുതുമ കൂടി ചെയ്തു. ഇറയത്തൊരു സ്റ്റൂളിട്ട് അതിൽ കുറേ കവറുകളും പേനയും വെച്ചു. വരുന്നവർക്ക് അതിൽ കാശ് ഇട്ട് പേരെഴുതി മൂപ്പരുടെ കൈയ്യിൽ കൊടുക്കാം. മേശ കാണാത്തത് കൊണ്ട് കാശ് വാങ്ങുന്ന പരിപാടിയില്ലെന്ന് വിചാരിച്ച് കാശ് കൊടുക്കാതെ പോയാലോ. കവർ കൊണ്ടു വരാത്തവർ അവിടെ നിന്നും കവറെടുത്ത് പേരെഴുതി കുറുപ്പിന്റെ കൈയ്യിലേൽ‌പ്പിച്ച് മടങ്ങി. കുറുപ്പ് അതൊക്കെ കൈയ്യോടെ പാന്റിന്റെ പോക്കറ്റിലിട്ടു. പോക്കറ്റ് നിറയുമ്പോൾ കൊണ്ട് പോയി അകത്തേ മേശയിലിട്ട് പൂട്ടും.

ഈ കണ്ണക്കുറുപ്പിനെ പണ്ടേ നാട്ടിലെ ചെറുപ്പക്കാരായ സുരക്കും ടീമിനും ഇഷ്ടമല്ല. അവരുമായി ഒട്ടും സ്വരച്ചേർച്ചയിലല്ല അങ്ങേര്. വില്ലേജാഫീസിൽ എന്തെങ്കിലും സർട്ടിഫിക്കറ്റിന് പോയാൽ പരമാവധി നടത്തിക്കും. അഞ്ച് പൈസയുടെ ഒരു ഉപകാരം ആർക്കും ചെയ്യില്ല. കല്യാണത്തിനൊക്കെ പോയാൽ മൂപ്പർ സഹായിക്കാനൊന്നും കൂടില്ല. ഒരു കസേലയിലിരുന്ന് അങ്ങനെ ചെയ്യ് ഇങ്ങനെ ചെയ്യ് എന്ന് അളുക്ക് പറയും അത്രമാത്രം. പക്ഷേ മക്കളുമായി അവരൊക്കെ നല്ല കമ്പനിയാണ്. മക്കളെ ഓർത്താണ് ചെറുപ്പക്കാരൊക്കെ കല്യാണത്തിന് ശർമ്മിക്കാൻ വന്നത് തന്നെ. ഇവിടെയൊന്നും ഇതുവരെ കണ്ടിട്ടില്ലാത്തൊരു ഏർപ്പാടാ‍ണല്ലോ ഇതെന്ന് കുറുപ്പിന്റെ കവറു പരിപാടി കണ്ട് സുര ചങ്ങാതിയായ മനുവിനോട് പറഞ്ഞു. “എടാ മനു നീയാ കാലിക്കവറ് കണ്ടോ? നമ്മക്കതങ്ങ് അടിച്ചുമാറ്റിയാലോ?”

സുര- “വേണ്ടെടാ അയാൾക്കിട്ട് ഒരു പണി കൊടുക്കാം.”

കുറുപ്പിന്റെ കുറുക്കൻ‌കണ്ണ് തെറ്റിയ നേരത്ത് സുരയും മനുവും ഒരു കവറെടുത്ത് പ്ലാൻ ചെയ്ത സ്റ്റോറി ബോർഡനുസരിച്ച് തിരക്കിന്നിടയിലൂടെ അത് കുറുപ്പിന്‌ കൊടുത്ത് ലോഹ്യം ചെയ്തു.

കല്യാണമൊക്കെ ഗംഭീരമായി കഴിഞ്ഞു. സന്ധ്യ കഴിഞ്ഞപ്പോൾ കുറുപ്പ് കവറുകളൊക്കെ അടുക്കി വെച്ച് പൊളിച്ച് നോക്കാൻ തുടങ്ങി. ആദ്യ കവർ പൊളിച്ചു. അതിൽ പണമൊന്നുമുണ്ടായിരുന്നില്ല. പകരമൊരു കത്ത്. അത് വായിച്ച കുറുപ്പ് ഞെട്ടി പുറകോട്ട് മലച്ചു. മൂപ്പർ പഴയ ആളല്ലേ, പുതുതായി റിലീസ് ചെയ്ത തെറിയൊക്കെ എങ്ങനെ അറിയാനാ !

“ഫ.. തെണ്ടീ, -------മോനേ.., പട്ടീ.., x@#$ X@#$ ..... മ… കു…, കോഴി ----- പോലത്തെ നിന്റെ അച്ഛന്റെ അച്ചാർ… ”

പിന്നീടുള്ള ജീവിതത്തിലൊരിക്കലും മനം പിരട്ടൽ കാരണം കുറുപ്പിന് അച്ചാർ കഴിക്കാൻ പറ്റിയിട്ടില്ല.

കയറില്ലാതെ കെട്ടിയിടുന്ന പരിപാടിയാണ് കല്യാണവീട്ടിലെ മേശക്കിരിക്കൽ ജോലി. രാവിലെ ഇരുന്നാൽ വൈകുന്നേരമേ എഴുന്നേൽക്കാൻ പറ്റൂ എന്നത് കൊണ്ടും, ചാറ്റിങ്ങും ചുറ്റിക്കളിയും വെള്ളമടിയുമൊന്നും നടക്കില്ലെന്നത് കൊണ്ടും ‘ആങ്കുട്ടികളൊന്നും‘ ഈ ഡ്യൂട്ടി എടുക്കില്ല.നാട്ടിലെ അത്യാവശ്യം പഠിപ്പുള്ളതും ചുറ്റിക്കളിയൊന്നുമില്ലാത്ത മര്യാദക്കാരാണ് ഈ പണിക്ക് നിൽക്കുന്നത്. പെണ്ണിനും ചെക്കനും പെണ്ണിന്റനിയത്തിക്കും വീഡിയോക്കാരനും മേശക്കിരിക്കുന്നവനും കല്യാണ വീട്ടിൽ ഒരേ സ്റ്റാറ്റസാണ്. ഓരോ ഏരിയയിലും ഉഴിഞ്ഞിട്ടത് പോലെ സ്ഥിരമായി എഴുതാന്‍ വിധിക്കപ്പെട്ട ഒരു ഹതഭാഗ്യനുണ്ടാകും. നാട്ടിലെ സകല ജീവജാലങ്ങളുടേയും പേരുകൾ അവന് ബൈഹാർട്ടായിരിക്കും.

സുനിക്കുട്ടനാണ് ഞങ്ങളുടെ ഏരിയയിലെ സ്ഥിരം എഴുത്ത്കാരൻ. ആളൊരു പശുവാണ്. സിം‌പിൾ, ഹമ്പിൾ ആന്റ് റിലയബിൾ. സഹകരണ ബാങ്കിലെ ബിൽ കലക്റ്ററാണ്. സുനിക്കുട്ടനെക്കൊണ്ട് ജീവിതത്തിലും മേശക്കിരിക്കലിലും യാതൊരു പരാതിയും ഉണ്ടായിട്ടില്ല. വൈകുന്നേരം കലക്ഷൻ ക്ലോസ് ചെയ്യുമ്പോൾ കിറുകൃത്യമായി പൈസ വീട്ടുകാരെ ഏൽ‌പ്പിക്കും. എത്ര തിരക്കുണ്ടായാലും കണക്കിൽ ഒരുറുപ്യ പോലും വ്യത്യാസമുണ്ടാവില്ല. പക്ഷേ, ഗോപാലൻപിള്ളയുടെ മകൾ അനിതയുടെ കല്യാണത്തിന് മേശക്കിരുന്നപ്പോൾ അവനാദ്യമായി പണാപഹരണ വിവാദത്തിലകപ്പെട്ടു.

പിള്ള ഒരു പുലിജന്മമാണ്. മക്കളെ വളർത്തിയത് അടിക്ക് അടി, കലമ്പിന് കലമ്പ്, പേടിപ്പിക്കലിന് പേടിപ്പിക്കൽ അങ്ങനെ എല്ലാ വാത്സല്യങ്ങളും നൽകിയാണ്. പിള്ളയ്ക്ക് രണ്ടും പെൺ മക്കളാണ്. മൂത്ത മകൾ അനിതയും, കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന വിദ്യയും. കല്യാണം കഴിഞ്ഞ് പാർട്ടിയൊക്കെ പോയി വൈകുന്നേരമായപ്പോൾ പതിവ്‌ പോലെ സുനിക്കുട്ടൻ കലക്ഷൻമണി റെഡിമണിയായി പിള്ളയെ ഏൽ‌പ്പിച്ചു. ഇരുന്നൂറ് പേജിന്റെ ബുക്കിൽ ഒരു വരക്കും രണ്ട് വരക്കും ഇടയിലുള്ള കനത്ത എമൌണ്ട് കണ്ടപ്പോൾ പിള്ളക്ക് സന്തോഷമായി. കണക്കൊക്കെ ബോധിച്ച് സുനിക്കുട്ടൻ പോകാൻ എഴുന്നേൽക്കുമ്പോൾ പിള്ള ചോദിച്ചു. “അല്ല സുനീ, ആ കവർ എന്താ ഇവിടെ വെക്കാത്തെ..?”

തന്റെ ഷർട്ടിന്റെ പോക്കറ്റിലെ കൺസീൽഡ് കവറിനെപ്പറ്റി അപ്പോഴാണ് സുനിക്കുട്ടൻ ഓർത്തത്. “അത് പിന്നെ, ഇത് ഇവിടത്തെ കവറല്ല, എന്റെ പേഴ്സണലാണ്..” സുനിക്കുട്ടൻ അബദ്ധം പറ്റിയത് പോലെ പരിഭ്രമിച്ച് പറഞ്ഞു.

“ഈ കവർ രാവിലെ നിന്റെ പോക്കറ്റിൽ കണ്ടിറ്റില്ലല്ലോ..” സുനിക്കുട്ടന്റെ മുഖത്തെ ടെൻഷൻ കണ്ട് പിള്ളക്കെന്തൊക്കെയോ അവിശ്വാസ സിഗ്നൽ‌സ് കിട്ടി.
“ഗോപാലേട്ടാ.. ഇതെന്റെ കവറാ, ഇവിടെ വെക്കേണ്ടതല്ല…” സുനിക്കുട്ടൻ പറഞ്ഞു.
“നീ കവറ് കാണിച്ചാട്ടെ..” പിള്ള ഉച്ചത്തിൽ പറഞ്ഞു. അത് കേട്ട് പന്തലിലുണ്ടായിരുന്ന ചില നാട്ടുകാരും, ബന്ധുക്കളുമൊക്കെ അവിടേക്കെത്തി.
“അത് പറ്റില്ല, കാണിക്കാൻ പറ്റില്ല…” സുനിക്കുട്ടൻ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.

അപ്പോഴേക്കും ബന്ധുക്കളിലൊരാൾ സുനിക്കുട്ടന്റെ പോക്കറ്റിൽ നിന്ന് ബലമായി കവറെടുത്തു. അതിന്റെ പുറത്ത് പേരൊന്നും എഴുതിയിരുന്നില്ല. “അത് ശരി, പേരെഴുതാത്തത് കൊണ്ട് നീ നിന്റെ പോക്കറ്റിലിട്ടു അല്ലേ..? ഇദ് നല്ല കനമുണ്ട്.. കൊറേ പൈസയുണ്ടാവും. അതോണ്ട് അടിച്ച് മാറ്റാമെന്ന് കരുതി അല്ലേ…?” കവറെടുത്ത കംസൻ കയര്‍ത്തു.
“ഇതെത്ര കാലമായെടാ തുടങ്ങിയിട്ട്…?” സുനിക്കുട്ടന്റെ ഷർട്ടിൽ പിടിച്ച് വേറൊരുത്തൻ പറഞ്ഞു. താൻ വർഷങ്ങളായി കൊണ്ട് നടന്നിരുന്ന അഭിമാനം മാനഭംഗപ്പെട്ടതോർത്ത് സുനിക്കുട്ടന്റെ കണ്ണിൽ വെള്ളം നിറഞ്ഞു.
“പൊന്നേട്ടന്മാരേ, തല്ലല്ലേ… അതില്‍ നിങ്ങളുദ്ദേശിക്കുന്നത് പോലെ രൂപയല്ല..”
“നീ മിണ്ടണ്ടാ… ഞാൻ നോക്കട്ടെ...” എന്ന് പറഞ്ഞ് സുനിക്കുട്ടൻ തടയാൻ ശ്രമിച്ചത് കൂട്ടാക്കാതെ പിള്ള കവർ പൊളിച്ചു.

സുനിക്കുട്ടൻ പറഞ്ഞത് പോലെ അതിൽ കാശൊന്നുമായിരുന്നില്ല. “പ്രിയപ്പെട്ട സുനിയേട്ടാ…” എന്ന് തുടങ്ങുന്നൊരു ലൌ ലെറ്ററായിരുന്നു അത്. കത്ത് വായിച്ച് തുടങ്ങിയപ്പോൾ പിള്ളയുടെ മുഖത്ത് ഹാസ്യം, ശൃംഗാരം, കരുണം തുടങ്ങിയ നവരസങ്ങൾ ഒന്നൊന്നായി വരാൻ തുടങ്ങി. പക്ഷേ, ടെയിൽ എൻഡിൽ കത്തെഴുതിയ ആളുടെ പേരു വായിച്ചതിനു ശേഷം പിള്ളയുടെ മുഖത്തെയും ശരീരത്തെയും വൺ ആന്റ് ഓൺലി രസം രൌദ്രം മാത്രമായിരുന്നു.

“…. എന്ന് സ്വന്തം, വിദ്യ.”

Monday, October 11, 2010

നാരായണൻകുട്ടിയുടെ കുപ്പായം

ഗൾഫുകാർക്ക് കൂട്ടുകാരെന്നാൽ എൽ.പി.സ്കൂളിലെ ഉപ്പ്മാവു പോലെയും, പത്താം ക്ലാസ്സ് പാസ്സായത്ത് പോലെയും ഫസ്റ്റ് ലവ് പോലെയും നൊസ്റ്റാൾജിക് ആണ്. ബാല്യകാല സൌഹൃദം പോലും കാലമേറെയായിട്ടും മലബാർ സിമന്റിട്ട് സൂക്ഷിക്കുന്നവരാണ് മിക്കവരും. അത്രയ്ക്ക് ആത്മാർത്ഥത അവരുടെ ഭാര്യമാർക്ക് ഉണ്ടാകണമെന്നില്ലല്ലോ. മുണ്ടേരിപൊയിലിലെ നാരായണൻകുട്ടിയെന്ന പാവം പ്രവാസിയുടെ അനുഭവം അതാണ്.

നാരായണന്‍കുട്ടി ഗള്‍ഫിൽ നിന്ന് വന്നു എന്ന് കേട്ടയുടനെ പവിത്രനും വിജയനും ബാലനും കുട്ടിയുടെ വീട്ടിൽ അറ്റന്‍ഡന്‍സ് കൊടുത്തു. ഈ ട്രിപ്പിൾ മൂര്‍ത്തികൾ നാരായണന്‍കുട്ടിയുടെ ക്ലോസ് ഫ്രന്റ്സാണ് എന്ന് പറഞ്ഞാ അവരുടെ അടുപ്പം മനസിലാവില്ല. ക്ലോസറ്റ് ഫ്രണ്ട് എന്ന് സൂപ്പർലെറ്റീവില് പറഞ്ഞാലേ ശരിയ്ക്കും മനസിലാവൂ. നാരായണന്‍കുട്ടി ഗള്‍ഫിൽ പോകുന്നതിന് മുന്‍പ് ഇവര് വലിയ ചങ്ങാതിമാരായിരുന്നു. ഗൾഫിൽ പോയി വലിയ കാശുകാരനായതിന്റെ അഹങ്കാരമൊന്നും നാരായണന്‍കുട്ടി കാണിച്ചില്ല. ഓരോ കുപ്പായത്തിന്റെ തുണിയും, സ്പ്രേയും, കുട്ടികള്‍ക്ക് പേനകളുമായി കുറേ സമ്മാനങ്ങൾ മൂന്നു പേര്‍ക്കും കൊടുത്തു.

ഇന്നത്തെ കാലത്ത് കുപ്പായത്തിന്റെ തുണി പത്തെണ്ണം കൊടുത്താലും ആര്‍ക്കും തൃപ്തിയാവില്ല. പക്ഷേ ഒരൊറ്റ പെഗ് കൊടുത്താൽ ഭയങ്കര സന്തോഷമായിരിക്കും. വേറെന്ത് സാധനം കൊടുത്താലും ആളുകള് കുറ്റം പറയും. നാരായണന്‍കുട്ടി അക്കാര്യത്തിലും ആണ്‍കുട്ടിയായിരുന്നു. സാധനം കൊണ്ടു വന്നിട്ടുണ്ട് വൈകുന്നേരം പഞ്ചായത്ത് ഗ്രൌണ്ടിൽ കൂടാം എന്ന് ഉറപ്പ് കൊടുത്തു. വൈകുന്നേരത്തെ ജലപാനവുമോര്‍ത്ത് സന്തോഷവാന്മാരായി സാധനങ്ങളുമെടുത്ത് മൂവർ സംഘം അവരവരുടെ ജോലിക്ക് പോയി.

വൈകുന്നേരം പറഞ്ഞത് പോലെ സാധനവുമായി നാരായണന്‍കുട്ടി ഗ്രൌണ്ടിലെത്തി. പവിത്രൻ ഓട്ടോയെടുത്ത് പോയി എക്സ്ട്രാസും വാങ്ങി വന്നു. നാലു പേര്‍ക്കും നാലു വര്‍ഷത്തെ നാനാവിധ പരദൂഷണങ്ങൾ പറയാനുണ്ടാകുമല്ലോ. അതൊക്കെ സംസാരിച്ച് തീരുമ്പോൾ പത്ത് മണിയായി. സമയം പോയതും വാട്ടർ ബോട്ടിൽ കാലിയായതും അറിഞ്ഞില്ല. എല്ലാവരും നല്ല പെന്‍ഡുലങ്ങളായിരുന്നു. കൂട്ടത്തിൽ പൂക്കുറ്റിയായത് നാരായണന്‍കുട്ടി മാത്രമായിരുന്നു. കുട്ടിയുടെ സ്റ്റാൻഡിങ്ങ് എബിലിറ്റിയിൽ ഡൌട്ടുള്ളത് കൊണ്ട് എല്ലാവരും കൂടി ആട്ടോയിൽ നാരായണന്‍കുട്ടിയെ വീട്ടിലെത്തിച്ചു. വാതിൽ തുറന്നത് കുട്ടിയുടെ ഭാര്യ വസുമതിയായിരുന്നു. കുട്ടിയേയും സുമതിയേയും കണ്ടാൽ വലിയൊരു മരം മുറിച്ചിട്ട് അതിന്റെ മുകളിലിരുന്ന് ആശാരി ചിപ്ലി പിടിക്കുന്നത് പോലെയുണ്ട്. അത്രയ്ക്ക് മാച്ചാണ്. നാരായണന്‍കുട്ടി ഫോർ വീൽ ഡ്രൈവ് ആയിട്ടാണ് വന്നതെന്ന് വസുമതിക്ക് മനസ്സിലായി. സൌണ്ട് ട്രാക്ക് ഇല്ലാതെ മ്യൂട്ട് ആയി ത്രിമൂര്‍ത്തികളുടെ അന്തരാത്മാവിനെ ദഹിപ്പിക്കുന്നൊരു നോട്ടം നോക്കി കുട്ടിയെ താങ്ങിപ്പിടിച്ച് അകത്താക്കി അവൾ വാതിലടച്ചു.

പിറ്റേന്ന് വൈകുന്നേരവും ഗ്രൌണ്ടിൽ എല്ലാവരും കൂടി. ഇന്നലെ ഓവറായതിനാൽ വസുമതിയുടെ വായിൽ നിന്നും നല്ലോണം കേട്ടു അത് കൊണ്ട് ഇന്ന് അധികം വേണ്ട എന്ന് പറഞ്ഞാണ് നാരായണൻ കുട്ടി തുടങ്ങിയത്. ആ പറഞ്ഞത് ആദ്യ പെഗ് കഴിഞ്ഞപ്പോൾ ചരിത്രത്തിന്റെ ഭാഗമായി. കുറച്ച് കഴിഞ്ഞപ്പോഴേക്കും കുട്ടി വീണ്ടും പാമ്പിൻ കുട്ടിയായി. വീട്ടിൽ കൊണ്ട് വിട്ടാൽ മതി വാതിൽ തുറക്കാൻ നില്‍ക്കണ്ടാ അത് വസുമതിക്ക് ഇഷ്ടമാവില്ലാ എന്ന് കുട്ടി പറഞ്ഞെങ്കിലും ആണുങ്ങളായാൽ ഇത്തിരി അല്ല നല്ലോണം അടിക്കും അതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. കുടുംബത്തിരിക്കുന്ന പെണ്ണുങ്ങൾ അതിൽ ഇടപെടരുത്. അവളോട് പറഞ്ഞ് മനസ്സിലാക്കിയിട്ട് തന്നെ കാര്യം എന്നൊക്കെ തീരുമാനിച്ച് മൂന്നു പേരും കുട്ടിയെ വീട്ടിലാക്കാൻ പോയി.

പവിത്രൻ ഓട്ടോയിൽ തന്നെ നിന്നു. വിജയനും ബാലനും കുട്ടിയെ നടുക്കാക്കി വാഴക്കുലക്ക് സപ്പോര്‍ട്ട് കൊടുക്കുന്നത് പോലെ അപ്പുറവും ഇപ്പുറവും നിന്നു. വസുമതി വാതിൽ തുറന്നു. മൂന്നു പേരും പരസ്പരം തോളിൽ തൂങ്ങി വിക്കറ്റുകൾ പോലെ നില്‍ക്കുന്നത് കണ്ടപ്പോൾ തന്നെ വസുമതിക്ക് കാര്യങ്ങൾ ഡെ ലൈറ്റ് പോലെ ക്ലിയറായി. വിജയൻ “അതേയ്… വസുമതീ… നാരായണൻ ഇത്തിരി കുടിച്ചു കേട്ടോ..” പ്രിപ്പയർ ചെയ്ത് കൊണ്ട് വന്ന ഡയലോഗ് പറയാൻ തുടങ്ങി. അതിൽ അ മാത്രമേ ഔട്ട്പുട്ട് ആയുള്ളൂ. അപ്പോഴേക്കും “ഫാ..” എന്നൊരു ആട്ട് കേട്ടു. അതിന്റെ ശക്തിയിൽ മൂന്നു വിക്കറ്റുകളും ക്ലീൻ ബൌള്‍ഡായി. നാരായണന്‍കുട്ടി മുന്നോട്ടും വിജയനും ബാലനും പിറകോട്ടും.

പിറ്റേന്ന് വൈകുന്നേരം മൂവർ സംഘം കുട്ടിയെ ഗ്രൌണ്ടിൽ കാണാഞ്ഞ് അന്വേഷിച്ച് വീട്ടിലേക്ക് പോയി. നാരായണന്‍‌കുട്ടി ഒരു ലുങ്കി മാത്രമുടുത്ത് ഇറയത്ത് ഇരിക്കുന്നുണ്ടായിരുന്നു. വസുമതിയെ പേടിച്ച് വീട്ടിൽ കയറാൻ ആര്‍ക്കും ധൈര്യമുണ്ടായില്ല. അവർ മതിലിന് പുറത്ത് റോഡിൽ നിന്ന് സിഗ്നൽ കൊടുത്തു. അത് കേട്ട് കുട്ടി വസുമതി കാണാതെ അവരുടെ അടുത്തേക്ക് ചെന്നു.

“അല്ല, ഇന്ന് പരിപാടിയൊന്നും വേണ്ടേ…?” പവിത്രൻ ചോദിച്ചു.
“അയ്യോ, എന്റെ മോനെ, ഇനി അതൊന്നും നടക്കൂല, ഇന്നലെ അടിച്ചതിന് അവളെന്നെ നിര്‍ത്തി പൊരിച്ചു. ഇനി പുറത്തെങ്ങും ഒറ്റയ്ക്ക് വിടൂല്ല… ഒരു രക്ഷയുമില്ല.” കുട്ടി സങ്കടത്തോടെ പറഞ്ഞു. ദാഹജലം മോഹിച്ച് വന്നവർ ഡെസ്പായി.

“അല്ല.. നീ ഇതെന്താ വലിയ ചെയിനൊക്കെ ഇട്ട് നടക്കുന്നേ, ആരെ കാണിക്കാനാ, ഇതൊക്കെ.. ബോറാണ് കേട്ടോ…” നാരായണന്‍കുട്ടിയുടെ കഴുത്തിലെ അണലിയെ പോലത്തെ ചെയിൻ കണ്ട് വിജയൻ പറഞ്ഞു.

“ഹേയ്.. അതൊന്നുമല്ല, ഞാന്.. അത് പിന്നെ.. നല്ല ചൂടല്ലേ അത് കൊണ്ട് കുപ്പായം ഇടാഞ്ഞതാണ്…” കുട്ടി തപ്പിത്തടഞ്ഞ് പറഞ്ഞു.

“ഈ മഴക്കാലത്ത് ചൂടോ.. ഹഹഹ..“ എല്ലാവരും അത് കേട്ട് പൊട്ടിച്ചിരിച്ചുപോയി.
“അതൊന്നുമല്ല മാല കാണിക്കാൻ തന്നെയാ നീ ഷര്‍ട്ടിടാതെ നടക്കുന്നെ..”പവിത്രൻ കളിയാക്കി.

“അതൊന്നുമല്ലടാ.. സത്യം പറയാലോ, അവള് ഷര്‍ട്ടും ബനിയനുമൊക്കെ അലമാരയിൻ വെച്ച് പൂട്ടീന്. ഷര്‍ട്ട് ഇട്ട് പുറത്ത് പോയാല് പിന്നേം കള്ളു കുടിച്ചാലോന്ന് പറഞ്ഞ്..” നാരായണന്‍കുട്ടി നാണിക്കുട്ടിയായി മൊഴിഞ്ഞു.

ആത്മാർത്ഥ സൌഹൃദത്തിന്റെ വിലയൊക്കെ ഈ പെണ്ണുങ്ങൾ എങ്ങനെ അറിയാനാണ്..!

Monday, September 20, 2010

കാജാ മൊയ്ദീൻ കൽ‌പ്പിച്ചത്

നീണ്ട് വെളുത്ത് തുടുത്ത് കൊഴുത്തൊരു ഗ്ലാമർ താരമാണ് കാജാ മൊയ്ദീൻ. ഒന്ന്, പത്ത്, പ്രീഡിഗ്രി, ഡിഗ്രി എന്ന യൂഷ്വൽ എജുക്കേഷൻ ഫോർമാറ്റിൽ സംഘടിപ്പിച്ചൊരു ഡിഗ്രി സർട്ടിഫിക്കറ്റുമായി കടൽ കടക്കുമ്പോൾ ഒരു ജോലി എന്നതിലുപരി ഗൾഫ് കാണുകയായിരുന്നു കാജാ മൊയ്ദീന്റെ മെയിൻ ഉദ്ദേശം. വീട്ടിൽ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്തവർക്ക് അങ്ങനെയും മോഹിക്കാമല്ലൊ. ആഫീസ് സെക്രട്ടറി ആയിട്ടാണ് ജോലി എന്നാണ് കാശ് കൊടുക്കുമ്പോൾ ഏജന്റ് പറഞ്ഞിരുന്നത്. അങ്ങനെ എക്സിക്യുട്ടീവ് ജോലിയും ആന്വൽ ലീവും അടിപൊളി ലൈഫും മനസ്സിൽ വിഷ്വൽ ചെയ്താണ് മൊയ്ദീൻ വിമാനം കയറിയത്. അവരുടെ ഏജന്റ് എയർപോർട്ടിൽ പിക്ക് ചെയ്യാൻ കാത്ത് നിൽ‌പ്പുണ്ടായിരുന്നു. സിറ്റി വിട്ട് മണിക്കൂറുകൾ നീണ്ട യാത്രയ്ക്ക് ശേഷം എത്തിയത് കൊട്ടാരം പോലൊരു വീട്ടിലേക്കായിരുന്നു.

ഇതാണോ ആഫീസ് എന്ന് ഹിന്ദിയിൽ ചോദിച്ചതിന് ഇത് അർബാബിന്റെ വീടാണ് ഇവിടെ തന്നെയാണ് ആഫീസ് എന്നായിരുന്നു ഏജന്റിന്റെ മറുപടി. മൊയ്ദീനെ പുറത്ത് നിർത്തി ഏജന്റ് വീടിന്നകത്തേക്ക് കയറിപ്പോയി. യാത്രാക്ഷീണം കൊണ്ട് വിശന്ന് തളർന്ന് അവശനായി മൊയ്ദീൻ ആ വീടിന്റെ മുറ്റത്ത് നിന്നു. ചെറിയൊരു ഗ്രാമത്തിൽ പുറംകാഴ്ചകൾ കാണാത്ത കൂറ്റൻ മതിലിന്നുള്ളിലായിരുന്നു ആ വീട്‌. ഗേറ്റിൽ നിന്നും വീട്ടിലേക്കുള്ള വഴിയുടെ ഇരു വശത്തും അനേകം ചെടികളും കൊച്ച് മരങ്ങളും നിറഞ്ഞ് സുന്ദരമായിരുന്നു.

കുറച്ച് സമയം അവൻ അതൊക്കെ നോക്കി നിന്നു. പെട്ടെന്ന് എന്തോ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ഏജന്റ് കൈകൊട്ടി വിളിക്കുന്നത് കണ്ട് അവൻ അങ്ങോട്ടേക്ക് പോയി. വീടിന്റെ മുന്നിൽ ഒരു ബച്ചന്റെ ഉയരവും പത്ത് ബച്ചന്റെ തടിയുമുള്ള ഒരു അറബി നിൽക്കുന്നു. ഒന്നാം തരം കമ്പനി കറുപ്പ് പെയിന്റിന്റെ ഷെയ്ഡ്. കാട്ടുപോത്തിന്റെ ഫേസ് കട്ട്. മൊയ്ദീൻ പേടിച്ച് നിൽക്കെ, കാട്ടറബിയും ഏജന്റും തമ്മിൽ എന്തൊക്കെയോ പറഞ്ഞു. അറബി കൊടുത്ത കവറും വാങ്ങി ഏജന്റ് വന്ന വണ്ടിയിൽ കയറി സ്ഥലം വിട്ടു. അറബി അതിന് ശേഷം വീടിന്റെ പിറകിലേക്ക് നോക്കി എന്തൊക്കെയോ വിളിച്ച് കൂവി. പിന്നാമ്പുറത്ത് നിന്നും പൂഴിയിലെ കിഴങ്ങ് പോലത്തെ നീണ്ട് മെലിഞ്ഞ ഒരുത്തൻ പ്രത്യക്ഷപ്പെട്ടു. ഒരു തലേക്കെട്ടും പാന്റും ബനിയനും വേഷം. ഫസ്റ്റ് സൈറ്റിൽ തന്നെ ഒരു വേവ് കുറവ് ലുക്ക് തോന്നിക്കും. വേലക്കാരനാവാൻ മാത്രമായിട്ട് ഉണ്ടാക്കിയ സോഫ്റ്റ് വെയർ. അറബി മൊയ്ദീനെ ചൂണ്ടി അവനോട് എന്തൊക്കെയോ പറഞ്ഞ ശേഷം അകത്തേക്ക് പോയി. “ബേഗെഡ്ക്ക്,, വാ പോകാം..” അത് കേട്ടപ്പോൾ മൊയ്ദീന്റെ ഹൃദയം സോഡ ഗ്ലാസ്സിലൊഴിച്ചത് പോലെ പതഞ്ഞ് നിറഞ്ഞു. “മലയാളിയാണല്ലേ…?” “അതെ..” അയാൾ പറഞ്ഞു.

ബാഗുമെടുത്ത് വീടിന്റെ പിറകിലേക്ക് നടക്കുമ്പോൾ മൊയ്ദീൻ അയാളെ പരിചയപ്പെട്ടു. പേര് കാദർ, നാട് കാസർഗോഡ്. അറബിയുടെ വീട്ടിലെ ആടുമാടുകളെയൊക്കെ നോക്കലാണ് പണി. “ആഫീസ് എവിടെയാണ്.. എനിക്ക് അവിടെയാണ് ജോലി..” മൊയ്ദീൻ പറഞ്ഞു. ഒരു ആക്കിയ ചിരിയായിരുന്നു കാദറിന്റെ മറുപടി. അതിലെന്തോ പന്തികേട് മൊയ്ദീന് ഫീൽ ചെയ്തു. ആടുകളുടെ ആലകൾ കഴിഞ്ഞ് ഷീറ്റ് പാകിയ ഷെഡിന്റെ മുന്നിലെത്തി കാദർ നിന്നു. “ഇദാണ് മുറി.“ ഉയരം കുറഞ്ഞ് ചെറിയൊരു മുറി. രണ്ട് കട്ടിലുകൾ. കാദർ അതിലൊന്നിലിരുന്ന് ആ വീടിനെപ്പറ്റിയും അറബിയെ പറ്റിയും ജോലിയെപ്പറ്റിയും ചെറിയൊരു ക്ലാസ്സെടുത്തു. അത് കഴിഞ്ഞപ്പോൾ കാജാ മൊയ്ദീന്റെ മനസ്സിൽ നിന്നും ആകാശം മുട്ടെയുള്ള കെട്ടിടവും ആഫീസും എക്സിക്യുട്ടീവ് ജോലിയുമൊക്കെ തകർന്ന് തരിപ്പണമായി.

പിറ്റേന്ന് മുതൽ മൊയ്ദീൻ ജോലി തുടങ്ങി. പൂന്തോട്ടം സംരക്ഷിക്കലാണ് ജോലി. അതി രാവിലെ എഴുന്നേൽക്കണം. രാവിലെയും ഉച്ചയ്ക്കും രാത്രിയും കൃത്യമായി ഭക്ഷണം കിട്ടും. അറബി ജോലിക്കാര്യത്തിൽ വളരെ സ്ട്രിക്റ്റാണ്. ആളൊരു മുൻ‌കോപി കൂടിയാണ്. ശമ്പളത്തിനൊന്നും യാതൊരു കളിയുമില്ല. കാദറിനെപ്പോലെ പഠിപ്പില്ലാത്തവന് ഇതൊക്കെ മതി. പക്ഷേ, സെക്രട്ടറി ജോലി മോഹിച്ചിട്ട് തോട്ടപ്പണി ചെയ്യേണ്ടി വരികയെന്നത് മൊയ്ദീന് ആലോചിക്കാനേ പറ്റിയില്ല. അതുമല്ല ഇങ്ങനത്തെ താഴ്ന്ന ജോലി ചെയ്യേണ്ട സാഹചര്യമൊന്നും അവനില്ലായിരുന്നു. പിറ്റേന്ന് തന്നെ തിരിച്ച് പോയാലോ എന്നവൻ ആലോചിച്ചതാണ്. അറബി എന്താ ചെയ്യുക എന്ന് പറയാൻ പറ്റില്ലല്ലൊ. അതുകൊണ്ട് വന്ന സ്ഥിതിക്ക് ഒരു മാസം നിന്ന ശേഷം എന്തെങ്കിലും കാരണമുണ്ടാക്കി തിരിച്ച് പോകാമെന്ന് അവൻ തീരുമാനിച്ചു. തന്നെ ഈ കുടുക്കിൽ കൊണ്ട് ചെന്ന് ചാടിച്ച ഏജന്റിനെ നാട്ടിലെത്തിയ ദിവസം തന്നെ പൂശണമെന്ന് അവൻ തീരുമാനിച്ചു. പക്ഷേ, രണ്ട് ദിവസം കഴിഞ്ഞപ്പോൾ അതേ ഏജന്റിന് അവൻ താങ്ക്സ് പറഞ്ഞു.

കാരണം സ്വർഗത്തിൽ നിന്നും പൊട്ടിവീണത് പോലൊരു സുന്ദരി അന്ന് കാജാ മൊയ്ദീന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. തോട്ടത്തിൽ ചെടികൾക്ക് വെള്ളമൊഴിച്ച് നിൽക്കുകയായിരുന്നു മൊയ്ദീൻ. പിറകിലൊരു ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ കിന്നരിവെച്ച ഹിജാബും അബായയുമണിഞ്ഞ് കറുത്ത തിരശ്ശീല കൊണ്ട് മൂടിയൊരു മാർബിൾ പ്രതിമ പോലൊരു യുവതി..! ഹിജാബിന്റെ ഇടയിലൂടെ അവളുടെ നീലക്കണ്ണുകൾ കുളത്തിലെ മീനുകളെ പോലെ പിടഞ്ഞ് കളിക്കുന്നു. അവൾ കൈ നീട്ടി റോസാപൂവിനെ തഴുകിയപ്പോൾ രണ്ടിനെയും തിരിച്ചറിയാതെ മൊയ്ദീൻ കൺഫ്യൂഷ്യനിലായി. അൽ‌പ്പ സമയം അവിടെ നിന്നതിന് ശേഷം അവൾ വീട്ടിന്നകത്തേക്ക് കയറിപ്പോയി. മൊയ്ദീൻ ആ സുരസുന്ദരി പോയ വഴിയേ അന്തംവിട്ട് നോക്കിനിന്നു. പിന്നീട് അന്നത്തെ ദിവസം അവന് പണിയെടുക്കാനൊന്നും ഒരു മൂഡുണ്ടായിരുന്നില്ല. തിരിച്ച് പോകാനുള്ള ഫയൽ പെൻഡിങ്ങിൽ വെക്കാൻ അവൻ തീരുമാനിച്ചു. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കാദറിനോട് അവളെപ്പറ്റി ചോദിച്ചറിഞ്ഞു.

അർബാബ് അബ്ദുള്ള ബിൻ അൽ സുലൈമാന്റെ ഒരേയൊരു മകൾ ജിഫ്രിയ ബിൻ‌ത് അബ്ദുള്ള ആയിരുന്നു അവൾ. അർബാബിന് അവളെ ജീവനാണ്. എന്ത് പറഞ്ഞാലും അയാൾ ചെയ്ത് കൊടുക്കും. അമരീഷ് പുരിക്ക് അന്നകൂർണികോവയെ പോലൊരു മകളോ എന്നാലോചിച്ച് മൊയ്ദീൻ അത്ഭുതപ്പെട്ടു. അന്ന് രാത്രി മുഴുവൻ ജിഫ്രിയയെ സ്വപ്നം കണ്ട് ഒട്ടും ഉറങ്ങാൻ പറ്റിയില്ല. അവളെ ഒരിക്കൽ കൂടി കാണാൻ പല വഴിയും നോക്കിയെങ്കിലും കാണാനൊത്തില്ല. പെട്ടെന്നൊരു ദിവസം രണ്ടാം നിലയിലെ ബെഡ് റൂമിന്റെ ജനവാതിലിൽ അവളെ കണ്ടു. നീല ജീൻസും വെളുത്ത ടോപ്പുമായിരുന്നു വേഷം. ചെറിപ്പഴങ്ങൾ പോലത്തെ ചുണ്ടുകളും, റോസാപ്പൂ കവിളുകളുമായി അതു പോലൊരു സൌന്ദര്യത്തെ മൊയ്ദീൻ ജീവിതത്തിൽ അന്നേ വരെ കണ്ടിട്ടില്ലായിരുന്നു. ജനവാതിലിലൂടെ കൈകൾ നീട്ടി മട്ടുപ്പാവിൽ തൊട്ടു നിൽക്കുന്ന മരത്തിലെ പൂവിറുക്കുമ്പോൾ അവളുടെ സ്പ്രിങ്ങ് പോലെ ചുരുണ്ട മുടിയിഴകൾ ചൊറവളകൾ പോലെ ആടിക്കളിക്കുന്നുണ്ടായിരുന്നു. മൊയ്ദീന്റെ നോട്ടം കണ്ട് അവൾ നീലവിരികൾ വലിച്ചിട്ട് ആ സീൻ മറച്ചു.

നാട്ടിലേക്ക് തിരക്ക് പിടിച്ച് പോകാതെ ജിഫ്രിയയെ പ്രേമിച്ച് ഇവിടെ തന്നെ കൂടാമെന്ന് അവൻ തീരുമാനിച്ചു. പക്ഷേ, അവളെ ലപ്പ് ആക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. ജോലി നീറ്റായി ചെയ്ത് അവളുടെ ശ്രദ്ധ പിടിച്ച് പറ്റാൻ ശ്രമിച്ചെങ്കിലും ജിഫ്രിയ അവനെ മൈൻഡാക്കിയില്ല. നാട്ടിലായിരുന്നെങ്കിൽ ഏത് കൊമ്പിലെ പെണ്ണിനെയും എളുപ്പത്തിൽ വളച്ച് ഡിസ്പോസിബിൾ കുപ്പിയിൽ ആക്കാമായിരുന്നു. ഇവിടെയുള്ള പെൺ‌കുട്ടികൾ മംഗളം വായിക്കാത്തതിനാൽ തോട്ടക്കാരനെ പ്രേമിക്കാനൊന്നും ചാൻസില്ല. അഥവാ ലൈൻ ആക്കിയാൽ തന്നെ അവളെ കെട്ടിച്ച് തരാൻ ഈ കാട്ടറബികൾ തയ്യാറാകില്ലെന്ന് ഉറപ്പ്. ആത്മാർത്ഥ സ്നേഹത്തിന് ഈ കാടൻ‌മാരുടെ ഇടയിൽ ഒരു ചാൻസുമില്ല. ഇനി പ്രേമിക്കാമെന്ന് വെച്ചാൽ തന്നെ സംഗതി അറിയിക്കാൻ കമ്യൂണിക്കേഷൻ ഗ്യാപ് ഒരു വലിയ പ്രശനമാണ്. ദർസിന് പോകുന്ന കാലത്ത് മുങ്ങി നടന്നത് കൊണ്ട് അറബിഭാഷ ഒരു വസ്തു അറിയില്ല. അല്ലെങ്കിലും പ്രേമിക്കുന്നതിന് എന്തിനാണ് ഭാഷയൊക്കെ. അല്ലെങ്കിലും പ്രണയത്തിന് ഈ ഉലകത്തിൽ ബോഡി ലാംഗ്വേജ് എന്ന ഒരൊറ്റ ഭാഷ മാത്രമേയുള്ളൂ. അത് എല്ലാവർക്കും അറിയാമല്ലോ. അത് കൊണ്ട് സ്ഥലം വിടുന്നതിന് ബോഡി ലാംഗ്വേജ് മുഖേന ജിഫ്രിയയെ ഒരിക്കലെങ്കിലും അനുഭവിക്കണമെന്ന് അവൻ ഉറപ്പിച്ചു. കുറച്ചാലോചിച്ച് അവൻ അതിനൊരു ഗംഭീര പ്ലാൻ തയ്യാറാക്കി.

ഒരു ദിവസം അവനൊരു കരിംതേളിനെ പിടിച്ച് കുപ്പിയിലാക്കി തോട്ടത്തിൽ ഒളിച്ച് വെച്ചു. എന്നിട്ട് രാത്രി എല്ലാവരും ഉറങ്ങിയ ശേഷം അതിനെയുമെടുത്ത് ഒരു ഹൈഡ്രാഞ്ചിയയുടെ മുള്ളുമടർത്തിയെടുത്ത് രണ്ടാം നിലയിലേക്ക് പടർന്ന് കിടന്ന മരത്തിലൂടെ ജിഫ്രിയയുടെ മുറിയിൽ കടന്നു. ബെഡ്‌റൂമിൽ നേർത്ത വെളിച്ചമുണ്ടായിരുന്നു. വിശാലമായ കട്ടിലിൽ ചുവപ്പ് മിഡിയും ടോപ്പുമണിഞ്ഞ് ജിഫ്രിയ കമിഴ്ന്ന് കിടന്ന് ഉറങ്ങുകയായിരുന്നു. കണങ്കാലുകളിലെ സ്വർണ്ണരോമങ്ങളും, പൂവിതൾ പോലത്തെ പാദങ്ങളും, വീണക്കുടം പോലെ ഉയർന്ന പിന്നഴകുമൊക്കെ കണ്ട് മൊയ്ദീന്റെ കൺ‌ട്രോൾ പോയി. പോയതൊക്കെ വളരെ കഷ്ടപ്പെട്ട് നിയന്ത്രിച്ച്, ലൈറ്റോഫാക്കിയ ശേഷം കുപ്പിയിൽ നിന്നും തേളിനെയെടുത്ത് കട്ടിലിലിട്ടു. എന്നിട്ട് മുള്ളു കൊണ്ട് അവളുടെ ചുണ്ടിൽ ഒന്ന് കുത്തിയ ശേഷം ഒറ്റക്കുതിപ്പിന് ജനാല ചാടിക്കടന്ന് മരക്കൊമ്പ് വഴി പുറത്തിറങ്ങി ഓടി ഷെഡിലെത്തി കട്ടിലിൽ വീണു.

രാവിലെ കാദർ തട്ടി വിളിച്ചപ്പോഴാണ് ഉണർന്നത്. “നീ അറിഞ്ഞോ ഇന്നലെ രാത്രി അർബാബിന്റെ മോളെ തേളു കുത്തി.. അവൾ വിഷം തീണ്ടി മരിക്കാറായി കിടക്കുകയാണ്…” കാദർ സങ്കടത്തോടെ പറഞ്ഞു. “നമുക്കൊന്ന് പോയി കണ്ടാലോ..?” മൊയ്ദീൻ ചോദിച്ചു. രണ്ടുപേരും വിവരങ്ങൾ അറിയാൻ അവിടേക്ക് പോയി. ജിഫ്രിയയുടെ അസുഖം നിമിത്തം വീട് ശോകമൂകമായിരുന്നു. ചുണ്ടിനായിരുന്നു തേൾ കുത്തിയത്. ചുണ്ട് തടിച്ച് വീർത്ത്, ശരീരമൊക്കെ ഇരുണ്ട് ക്ഷീണിച്ച് അവളൊരു കോലമായിരുന്നു. കാര്യങ്ങൾ താൻ വിചാരിച്ചത് പോലെ തന്നെ നടന്നുവെന്ന് മൊയ്ദീന് മനസ്സിലായി. അവൻ കാദറിനോട് പാരമ്പര്യമായി ഞങ്ങളുടെ കുടുംബം വിഷചികിത്സകരാണെന്നും ബാപ്പയും ഉപ്പൂപ്പയുമൊക്കെ പേരുകേട്ട വിഷഹാരികളാണെന്നും, അവരിൽ നിന്നും ചിലതൊക്കെ താൻ പഠിച്ചിട്ടുണ്ടെന്നും തട്ടിവിട്ടു. കാദർ അത് അർബാബിനെ അറിയിച്ചു. ഉടനെ അബ്ദുള്ള അർബാബ് ജിഫ്രിയയെ പരിശോധിക്കാൻ അവനോട് പറഞ്ഞു.

അവളെ കണ്ടപ്പോൾ ആ അവസ്ഥയിലായിരുന്നിട്ടും നാനയുടെ സെന്റർ പേജ് കണ്ടത് പോലെ മൊയ്ദീൻ ഹീറ്റായി. അമ്മാതിരി ലൌകിക ചിന്തകളൊക്കെ പണിപ്പെട്ട് അടക്കി നിർത്തി ഫുൾ ഗൌരവത്തിൽ പരിശോധിക്കുന്നത് പോലെ അഭിനയിച്ചു. എന്നിട്ട് ചികിത്സാ വിധികൾ പറഞ്ഞു. വിഷം ശരീരത്തിൽ വ്യാപിച്ചതിനാൽ അത് തേൾ കുത്തിയ അതേ സ്ഥാനത്ത് അതേ സമയത്ത് തന്നെ കടിച്ച് വലിച്ചെടുക്കണം. രണ്ടാഴ്ച മുഴുവൻ രാത്രി ഒരു മണിക്കൂർ രോഗിയും വൈദ്യനും മാത്രമിരുന്ന് അങ്ങനെ ചെയ്യണം. മകളുടെ ദയനീയ അവസ്ഥ കണ്ട് ദുഖിതനായ അബ്ദുള്ള ബിൻ അൽ സുലൈമാൻ ഉടനെ ചികിത്സ തുടങ്ങാൻ അവനോട് ആവശ്യപ്പെട്ടു. മൊയ്ദീൻ “എന്തതിശയമേ ദൈവത്തിൻ സ്നേഹം.. എത്ര മനോഹരമാ നാമം..“ എന്ന് റാപ്പ് മിക്സ് ചെയ്ത് സൈലന്റിൽ പാടി.

അന്ന് രാത്രി മൊയ്ദീൻ ജിഫ്രിയയുടെ മുറിയിലെത്തി ചികിത്സ തുടങ്ങി. ചെറിയൊരു എണ്ണ
വിളക്ക് മാത്രം കത്തിച്ച് വെച്ച് അവളുടെ അടുത്തിരുന്ന് ഇങ്ങനെ മന്ത്രിച്ച് ചൊല്ലി.

“ഈയം ആകാശവാണി ഹോ. ശും.. ശും.. ശും..
സമ്പ്രതി വാർത്താ ഹേ സുയന്താ. ശും.. ശും.. ശും..
പ്രവാചകാ ബദലേവാനന്ത് സാഗര. ശും.. ശും.. ശും..”

എന്നിട്ട് അവളുടെ ചാമ്പക്ക പോലെ വീർത്ത ചുണ്ടുകൾ വായിലാക്കി ഉറുഞ്ചിക്കടിച്ച് ചികിത്സ ആരംഭിച്ചു. അൽ‌പ്പം കഴിഞ്ഞപ്പോൾ ജിഫ്രിയ വികാരിണിയായി ഞെരിപിരി കൊണ്ട് മൊയ്ദീനെ കെട്ടിപ്പിടിച്ചു. എല്ലാം ഒ.കെ. ആയ സന്തോഷത്തിൽ സ്വയം മറന്ന് ആക്രാന്തം മൂത്ത് മൊയ്ദീന്റെ കാലു തട്ടി എണ്ണവിളക്ക് മറിഞ്ഞ് മുറിയിൽ പവർകട്ടായി. പൂവിലേക്ക് പൂമ്പാറ്റയിറങ്ങുന്നത് പോലെ, എയർ ഇന്ത്യ വിമാനം കരിപ്പൂരിൽ ഇറങ്ങുന്നത് പോലെ.. കാജാ മൊയ്ദീൻ ജിഫ്രിയയിലേക്ക് ക്രാഷ് ലാൻഡിങ്ങ് നടത്തി.

പത്ത് സുന്ദര രാത്രികൾ അങ്ങനെ കടന്ന് പോയി. ആ ദിവസങ്ങൾ മുഴുവൻ മൊയ്ദീന് സുവർണ്ണ നാളുകളായിരുന്നു. തോട്ടപ്പണിയിൽ നിന്ന് മോചനവും നല്ലൊരു മുറിയും, നല്ല ഭക്ഷണവും കിട്ടി. പകൽ ഉറക്കം, രാത്രി വിഷമിറക്കൽ. രണ്ടാഴ്ചയ്ക്ക് പകരം ഒരു മാസം പറയാതിരുന്നത് തെറ്റായിപ്പോയെന്ന് മൊയ്ദീൻ സങ്കടപ്പെട്ടു. പക്ഷേ, പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നാണല്ലോ. അർമാദിച്ച് കഴിയുന്നതിന്നിടയിൽ അവനൊരു അബദ്ധം പറ്റി.

ചികിത്സയുടെ ശുഷ്കാന്തിക്കിടയിൽ ഒരു ദിവസം മുറിയിലെ ലൈറ്റ് കെടുത്താൻ മറന്നു പോയി. ഇടയ്ക്ക് എപ്പോഴോ ജനാലയിലേക്ക് നോക്കിയപ്പോൾ അവിടെയാരോ നിൽക്കുന്നത് കണ്ട് അവൻ പേടിച്ച് വിറച്ചു. തന്റെ ശവപ്പെട്ടിയിൽ ആർ.ഐ.പി. ഡേറ്റ് എഴുതാൻ സമയമായെന്ന് മനസ്സിലായി. അന്നത്തെ ചികിത്സ നേരത്തെ നിർത്തി മുറിയിലെത്തി ഒട്ടും ഉറങ്ങാൻ പറ്റാതെ കഴിച്ച് കൂട്ടി. എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കണമെന്ന് തീരുമാനിച്ച് രാവിലെ അറബിയെ കണ്ട് ജിഫ്രിയ പഴയത് പോലെയായെന്നും ഇനി ചികിത്സ മതിയാക്കാമെന്നും പറഞ്ഞു. അത് കേട്ടപ്പോൾ കാട്ടറബിക്ക് സന്തോഷമായി. അസുഖം മാറ്റിയതിന് പ്രത്യുപകാരമായി എന്താണ് വേണ്ടതെന്ന് ചോദിച്ചു. നാട്ടിലേക്ക് പോകാൻ ഒരു മാസം അവധി വേണമെന്ന് കിട്ടിയ ചാൻസിൽ മൊയ്ദീൻ പറഞ്ഞു. അത് സമ്മതിച്ച അബ്ദുള്ള ബിൻ അൽ സുലൈമാൻ അന്ന് തന്നെ പോകാൻ വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുത്തു.

കടലാസ്സൊക്കെ ശരിയായപ്പോൾ ഡ്രെസ്സൊക്കെ വാരിക്കെട്ടി മൊയ്ദീൻ ടാക്സി കിട്ടുന്ന സ്ഥലത്തേക്ക് കത്തിച്ച് വിട്ടു. പകുതിക്ക് എത്തിപ്പോൾ കാദർ പിന്നാലെ ഓടിക്കിതച്ച് വന്ന് അർബാബ് അത്യാവശ്യമായി വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. തന്റെ ജീവിതം ഇന്നത്തോടെ അവസാനിച്ചെന്ന് മൊയ്ദീൻ തീർച്ചപ്പെടുത്തി. തലയാണോ നിത്യോപയോഗ സാധനമാണോ കട്ടാവുകയെന്ന് ആലോചിച്ച് പേടിച്ച് വിറച്ച് അവൻ വീട്ടിലെത്തി. അർബാബ് അസ്വസ്ഥനായി വരാന്തയിലൂടെ നടക്കുന്നുണ്ടായിരുന്നു. അയാളുടെ കോപിച്ച മുഖം കണ്ട് മൊയ്ദീന്റെ ഹാർട്ട് പണിമുടക്ക് പ്രഖ്യാപിച്ചു.

അവനെ കണ്ടയുടനെ അറബി കാദറിനോട് എന്തോ പറഞ്ഞു. കാദർ അത് മല്ലുവിലേക്ക് ദേശാന്തരം ചെയ്ത് കൊടുത്തു. അറബിയെ തേൾ കുത്തിയെന്നും മൊയ്ദീൻ തന്നെ ചികിത്സിക്കണം എന്നുമായിരുന്നു ആ ബ്രേക്കിങ്ങ് ന്യൂസ്. അത് കേട്ടപ്പോൾ പേടിച്ചത് പോലെയല്ല കാര്യങ്ങൾ എന്ന ആശ്വാസത്തിൽ പ്രഷർകുക്കറിൽ നിന്നു വരുന്നത് പോലൊരു നിശ്വാസം അവന്റെയുള്ളിൽ നിന്നുമുണ്ടായി.  അറബി അവനെയും കൂട്ടി മുറിയിൽ പോയി കന്തൂറ അരക്ക് വരെ പൊന്തിച്ച് തേൾ കുത്തിയ സ്പെയർപാർട്ട് കാണിച്ചുകൊടുത്തു. അത് കണ്ടയുടനെ തെങ്ങ് മുറിച്ചിട്ടത് പോലൊരു ഒച്ച അവിടെ കേട്ടു.

മെമ്മറി കട്ടായി മൊയ്ദീന്റെ ബോഡി നിലത്ത് വീണതിന്റെ ഓഡിയോ ആയിരുന്നു അത്.

Monday, September 13, 2010

ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി

ഈ കഥയിൽ പറയുന്ന അയ്‌മൂട്ടിയും കണ്ണൂർ നാറാത്ത് ഓണപ്പറമ്പിലെ മമ്മദ്ക്കാന്റെ അഞ്ചാമത്തെ മോൻ അഹമ്മദ്കുട്ടിയും തമ്മിൽ യാതോരു സാമ്യവും റിലേഷനുമില്ല. നാറാത്ത്, ചേലേരി, എടക്കൈത്തോട് ഏരിയകളിൽ അഹമ്മദ്കുട്ടി ജോക്സ് എന്ന പേരിൽ പ്രചരിക്കുന്ന കഥകൾ പൈറേറ്റ് ചെയ്താണ് ഈ അയ്‌മൂട്ടി ഹിറ്റ്സ് ഉണ്ടാക്കിയതെന്ന് തോന്നിയാൽ അത് വെറും തെറ്റിദ്ധാരണയാണ്.

പതിനെട്ട് വയസ്സ് കം‌പ്ലീറ്റ് ചെയ്ത് പ്രായപൂര്‍ത്തി തെളിച്ചും, അത്യാവശ്യ സമയത്ത് തെളിയാതെയും നില്‍ക്കുന്നൊരു ചെറുബാല്യക്കാരനാണ് അയ്‌മൂട്ടി. തോട്ടിലും കുളത്തിലുമൊക്കെ കാണുന്ന കണ്ണിക്കുറുവൻ മീനിന്റെ സെയിം ടൈപ്പ് ബോഡി ഷെയ്പ്പ്. പുരിക രോമം പോലുമില്ലാത്ത ഫേസ് ബുക്ക്, വയലിൽ നട്ടയുടനെയുള്ള ഞാറ് പോലത്തെ ഒരിഞ്ച് കുറ്റിമുടി, ഫുൾ സ്ക്വയർ ലുങ്കിയും ബനിയനും ആടയാഭരണങ്ങൾ. വേറെ കവച്ച കുണ്ഡലങ്ങൾ ഒന്നും നഹി.

ബൈ ബേര്‍ത്ത് ഇന്നർ ബ്രൈറ്റ്നെസ്സ് ലേശം കുറവുണ്ടെങ്കിലും അതു കൊണ്ടല്ല അയ്‌മൂട്ടി ഫെയ്മസായത്. സ്മാര്‍ട്ട്നെസ്സ് തെളിയിക്കാൻ നടത്തിയ ചില ശ്രമങ്ങളാണ് അയ്‌മൂട്ടിക്ക് പോപ്പുലാരിറ്റി കൂട്ടിയത്. നാട്ടിലെ ക്ലബ്ബായ കെ.കെ.സി.സി.യിലെ (കച്ചറയെങ്കിൽ കച്ചറ, ചൊറയെങ്കിൽ ചൊറ) ഷറഫുദ്ദീൻ എന്ന ചാഫി, പ്രകാശൻ, സതീശൻ എന്നിവരാണ് ക്ലോസ് ഫ്രന്റ്സ്. എല്ലാവരോടും ഈക്വൽ ലവ് ആണെങ്കിലും കൂടുതൽ അടുപ്പം ചാഫിയോടാണ്. എപ്പോഴും കൂടെ നിൽക്കുന്നവനായിരിക്കുമല്ലോ പാര വെക്കുന്നത്. അതു പോലെ അയ്‌മൂട്ടിയെ പോപ്പുലർ ആക്കിയ കഥകളിൽ മിക്കതിന്റേയും മാനേജിങ്ങ് പാർട്ണറും പ്രചാരകനും ചാഫി തന്നെ.

ചാഫി തിരക്കഥയെഴുതി സംവിധാനം ചെയ്ത് പുറത്തിറക്കിയ അയ്‌മൂട്ടി കഥകൾ ഇവയാണ്.

സൌണ്ട് ടെസ്റ്റിങ്ങ്:
അയ്‌മൂട്ടി മൊബൈൽ ഫോൺ വാങ്ങി. ചാഫി അയ്‌മൂട്ടിയെ കളിപ്പിക്കാൻ കസ്റ്റമർ കെയറിൽ നിന്നാണെന്ന് പറഞ്ഞ് ശബ്ദം മാറ്റി വിളിച്ചു. അയ്‌മൂട്ടി അപ്പോൾ ബസ്സില്‍ പോകുകയായിരുന്നു. ഫോൺ കണക്ഷനെടുത്ത ദിവസം തന്നെ വിളി വന്നതിൽ സന്തോഷിച്ച് അവന്‍ ഫോണെടുത്തു.

“ഹലോ, സാർ.. എയർടെല്ലിൽ നിന്നാണേ. നിങ്ങളുടെ ഫോണിന്റെ സൌണ്ട് സിസ്റ്റം എത്രയുണ്ടെന്ന് ടെസ്റ്റ് ചെയ്യാനാണ്.. ഒന്ന് കൂവാമോ..?”
സംഗതി സത്യമാണെന്ന് കരുതി അയ്‌മൂട്ടി “കൂയ്..” എന്ന് കൂവി.
“പോരാ, ഒച്ചത്തിൽ കൂവണം..”
അയ്‌മൂട്ടി പിന്നെയും മാക്സിമം ഉച്ചത്തിൽ കൂവി.
“നിർത്താതെ കൂവണേ.. “ അയ്‌മൂട്ടി കൂവാൻ തുടങ്ങി, പട്ടാപ്പകൽ നല്ല തിരക്കുള്ള ബസ്സിൽ, കുറുക്കന്റെ സെയിം പിച്ചിലും, ബാസ്സിലും, വോള്യത്തിലും. ചാഫി അങ്ങനെ അങ്ങനെ എന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ബസ്സിലുള്ള ആളുകൾ വട്ടൻ എന്ന് പറഞ്ഞ് ഇറക്കി വിടൂന്നത് വരെ അയ്‌മൂട്ടി കൂവൽ നിർത്തിയില്ല.

ഇദ് അയ്‌മൂട്ടി, അദ് മുബാറക് :
പെരുന്നാൾ ദിവസം ബസ് സ്റ്റോപ്പിലിരുന്ന് കത്തി വെക്കുകയായിരുന്നു അയ്‌മൂട്ടിയും ചങ്ങാതിമാരും. അപ്പോള്‍ അവന്റെ ഫോണിൽ ‘ഈദ് മുബാറക്’ എന്ന മെസേജ് വന്നു. അയ്‌മൂട്ടി ഉടനെ ‘ഇദ് അയ്‌മൂട്ടി’ എന്ന് റിപ്ലൈ അയച്ചു. അയ്‌മൂട്ടിക്ക് മെസേജ് അയച്ചത് ഗൾഫിലുള്ള ചങ്ങാതി മുബാറക് ആയിരുന്നു.

വാനിഷിങ്ങ് ഓഫ് ബത്തക്ക :
ഗായത്രി ടാക്കീസിന്നടുത്തുള്ള ഇബ്രായിന്റെ വണ്ടിപ്പീടികയിൽ ഒരു ബത്തക്ക (തണ്ണിമത്തൻ എന്നും പറയാം) വാങ്ങി തിന്നാൻ തുടങ്ങുകയായിരുന്നു അയ്‌മൂട്ടി. പെട്ടെന്നാണ് ചാഫി നടന്ന് വരുന്നത് കണ്ടത്. കണ്ടാൽ അവനും വാങ്ങിക്കൊടുക്കേണ്ടി വരും. കൈയ്യിലാണെങ്കിൽ രൂപയുമില്ല ചിഹ്നവുമില്ല, ഓസി കൊടുക്കാൻ മാത്രം സ്പെയ്സുള്ള ഹാര്‍ട്ടുമില്ല. അയ്‌മൂട്ടി ഉടനെ ബുദ്ധിപരമായും അഭിനയകലാപരമായും പ്രവര്‍ത്തിച്ചു. അവൻ ബത്തക്ക പുറകിലാക്കി രണ്ടു കൈയ്യും പിന്നിൽ പിടിച്ച് നിഷ്കളങ്കനായി ഐ ഡോണ്ട് നോ നത്തിങ്ങ് എന്ന ഭാവത്തിൽ നിന്നു. കള്ളത്തരമൊന്നും അറിയാതിരുന്ന ചാഫി ഞാൻ പോട്ടേ എന്നും പറഞ്ഞ് നടന്നു. ചാഫി ദൂരെ എത്തിയതിനു ശേഷം അയ്‌മൂട്ടി ബത്തക്ക തിന്നാൻ നോക്കുമ്പോള്‍ കൈയ്യിലൊന്നുമില്ല. ഇതെന്തൊരത്ഭുതം എന്ന് വിചാരിച്ച് പിന്നോട്ടേക്ക് നോക്കിയപ്പോൾ ഊശാന്താടി വെച്ചൊരു മുട്ടനാട് ടങ്ങ് ക്ലീൻ ചെയ്ത് താങ്ക്സ് പറഞ്ഞ് നില്‍ക്കുന്നു.

എ ഫൈനാൻഷ്യൽ സൊലൂഷൻ :

ആ കൊല്ലം ചേലേരി അമ്പലത്തിലെ ഉത്സവത്തിന് ഒരു അത്ഭുതമുണ്ടായിരുന്നു. ലണ്ടന്‍ ഐ യിൽ നിന്ന് പ്രചോദനം നേടി നിർമ്മിച്ച കൈ കൊണ്ട് കറക്കുന്നൊരു ഊഞ്ഞാൽ. നാല് സീറ്റുകളുള്ള അതിൽ എട്ടു പേര്‍ക്ക് ആടാം. എല്ലാത്തിലും ആളുകൾ കയറിയാൽ കറുത്ത് തടിച്ചൊരു തടിമാടൻ അത് വലത്തോട്ടേക്ക് ആട്ടി കറക്കിവിടും. അധികമൊന്നുമില്ല, ഒരു പത്ത് റൌണ്ട്. കയറിയ പിള്ളേരുടെ കൂവലും ആവേശവുമൊക്കെ കണ്ട് അയ്‌മൂട്ടിക്കും കൊതിയായി. അടുത്ത കളിക്ക് അവനും കയറി. പത്ത് റൌണ്ട് കറക്കിയ ശേഷം തൊട്ടിൽ നിർത്തി. ഓരോ ആളെയായി നിലത്ത് ഇറക്കിയ ശേഷം കാശ് വാങ്ങിക്കുകയാണ് തടിയൻ. അയ്‌മൂട്ടി കാശ് കൊടുക്കാൻ നോക്കിയപ്പോൾ പോക്കറ്റിൽ കാശ് നിൽ. കാശ് ഇല്ലാന്ന് പറഞ്ഞപ്പോൾ തടിയൻ ചീത്ത വിളിക്കാൻ തുടങ്ങി. തലമുറ തലമുറ ആയി റിവേഴസ് ഗിയറിൽ. നാല് തലമുറ വരെ അയ്‌മൂട്ടി പിടിച്ചു നിന്നു. പിന്നെയും പുറകോട്ടുള്ളവരെ കൂടി ബഹുമാനിക്കാൻ തുടങ്ങിയപ്പോൾ അയ്‌മൂട്ടി സഹികെട്ട് പറഞ്ഞു. “നിങ്ങൾ എന്നെ വലത്തേക്ക് കറക്കിയതിന്റെ കൂലിയാണല്ലോ തരേണ്ടത്? അതിനു പകരമായി നിങ്ങളെന്നെ കുറേ ഇടത്തോട്ടേക്ക് കറക്കിക്കോ.“ അപ്പോ തീരുമല്ലോ പ്രശ്നം!

നീഡ് എ ഹെൽ‌പ്പിങ്ങ് ഹാൻഡ് :

കൈപ്പാട്ട് വയലിൽ ടെന്നീസ് ബോൾ ക്രിക്കറ്റ് കളിക്കുകയായിരുന്നു എല്ലാവരും. അയ്‌മൂട്ടിയാണ് ബാറ്റ് ചെയ്യുന്നത്. പ്രകാശന്റെ ഒരു ഏറ്‌ അയ്‌മൂട്ടിയുടെ ബാറ്റിൽ കൊള്ളാതെ കറക്റ്റ് കാലിന്നിടയിൽ ചക്കക്കുരുവിനാണ് കൊണ്ടത്. വേദന കൊണ്ട് പുളഞ്ഞ് അവൻ നിലത്തിരുന്ന് പോയി. എല്ലാവരും കളി നിർത്തി ചുറ്റും കൂടി. കുറച്ച് കഴിഞ്ഞപ്പോൾ ആശ്വാസമായി. സതീശനും പ്രകാശനും പരസ്പരം കണ്ണിട്ട് ഒരു തമാശ ഒപ്പിക്കാൻ തീരുമാനിച്ചു. സതീശൻ അയ്‌മൂട്ടിയോട് സങ്കടത്തിൽ പറഞ്ഞു.
“എടാ ഒരു കുഴപ്പമുണ്ട്…”
“എന്താടാ..?” അയ്‌മൂട്ടി ചോദിച്ചു.
സതീശൻ വളരെ വിഷമത്തിൽ പറഞ്ഞു. “അതിന് ഏറ് കൊണ്ടാൽ ഇനി കുട്ടികളുണ്ടാവില്ല..“ പ്രകാശനും ചാഫിയും അവൻ പറഞ്ഞതിനെ സപ്പോർട്ട് ചെയ്തു. ടെൻഷനടിച്ച അയ്‌മൂട്ടിയുടെ കോൺസൻ‌ട്രേഷൻ മൊത്തമായും ചില്ലറയായും ഒലിച്ചു പോയി. അതിന്റെ ഫലമായി ആദ്യ ബോളിൽ തന്നെ അവന്‍ ഔട്ട്. ഗ്രൌണ്ടിൽ പിന്നെയും പ്രൊഡക്റ്റിവിറ്റിയെക്കുറിച്ച് മാത്രമായിരുന്നു ചർച്ച. അയ്‌മൂട്ടി കളി തീർന്നതിന് ശേഷം ചാഫിയെ ഒറ്റയ്ക്ക് മാറ്റി നിർത്തി ഒരു സഹായാഭ്യർത്ഥന നടത്തി. “എടാ, കല്യാണം കഴിഞ്ഞ് എനിക്ക് കുട്ടി ഇല്ലാണ്ട് ആയാൽ നീ ഒന്ന് സഹായിക്കണേ..”

മോർഫിംഗ് :
തവളപ്പാറയിലെ വിജനമായ കശുമാവിൻ പറമ്പിൽ കയറി അണ്ടി മാട്ടുകയായിരുന്നു അയ്‌മൂട്ടി. പാട്ടക്കാരൻ ഉമ്പായിക്ക അത് കണ്ടു പിടിച്ചു. അയ്‌മൂട്ടി മോഷ്ടിച്ച അണ്ടിയും ഉപേക്ഷിച്ച് തിരിഞ്ഞ് നോക്കാതെ ഓടി. പിറകേ ഉമ്പായിക്കയും. അയ്‌മൂട്ടി ഓടി വീട്ടിന്നകത്തേക്ക് കയറി. എന്നിട്ട് അടുക്കളയിൽ പോയി കുറച്ച് വെളിച്ചെണ്ണയെടുത്ത് മുടി പറ്റിച്ച് വാരിയ ശേഷം ബനിയൻ മാറ്റി വേറൊരെണ്ണം ഇട്ട് പുറത്തേക്ക് വന്നു. അപ്പോഴേക്കും ഉമ്പായിക്ക വീട്ടു മുറ്റത്ത് എത്തിയിരുന്നു. അയ്‌മൂട്ടി നിഷ്കളങ്കമായി ഉമ്പായിക്കയോട് ചോദിച്ചു. “ഇപ്പോ എന്നെക്കണ്ടാൽ തിരിച്ചറിയുമോ..?”

ദി ഇൻകം‌പ്ലീറ്റ് അയിഷ:
ലുങ്കിയുടെ ഇന്നറിൽ നാനോ ഡ്രസ്സുകൾ ഇടാതെ സ്വതന്ത്ര സോഫ്റ്റ് വെയറായി നടക്കുന്നത് അയ്‌മൂട്ടിയുടെ ഒരു ഹോബിയും ഹാബിറ്റുമാണ്. ചങ്ങാതിമാർക്ക് അതറിയാമെങ്കിലും എത്ര പറഞ്ഞാലും അക്കാര്യത്തിൽ മാത്രം അയ്‌മൂട്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. അയ്‌മൂട്ടിയുടെ ഈ സ്വകാര്യം നാട്ടിൽ മുഴുവൻ പാട്ടായത് ക്ലബ്ബിന്റെ പിരിവിന്റെ സമയത്തായിരുന്നു. ക്ലബ്ബിന്റെ നടത്തിപ്പ് ചെലവിനും നടത്തിപ്പുകാരുടെ ചെലവിലേക്കുമായി കാശ് പിരിക്കുകയായിരുന്നു അയ്മൂട്ടിയും, സതീശനും ചാഫിയും പ്രകാശനുമൊക്കെ. നല്ലോണം തെണ്ടിയും വായി അടിച്ചും പിരിച്ച് പിരിച്ച് മാലിനി ടീച്ചറുടെ വീട്ടിലെത്തി.

ടീച്ചറും ഹൈസ്കൂളിലും കോളേജിലുമായി പഠിക്കുന്ന ‌മക്കൾ മായയും മഞ്ജുവും സിറ്റൌട്ടിലും, അയ്‌മൂട്ടിയും ടീമും വീടിന്റെ മുറ്റത്തും നിന്ന് സംഭാവനയുടെ അനുപാതത്തെപ്പറ്റി തര്‍ക്കിക്കുകയായിരുന്നു. പത്ത് രൂപ തരാം അതും വാങ്ങി സ്ഥലം കാലിയാക്കെന്ന് ടീച്ചർ. അത് പോരാ, അമ്പത് വേണമെന്ന് അയ്‌മൂട്ടി. അതൊന്നും നടപ്പില്ല പത്തേ തരൂ എന്ന് ടീച്ചർ പറഞ്ഞ് നിര്‍ത്തിയപ്പോൾ അയ്‌മൂട്ടി ആവേശത്തിൽ ഒരു കാൽ വീടിന്റെ ഇറയത്ത് കയറ്റി വെച്ച് പോര ടീച്ചറേ, അത് പോരാ.. എന്ന് പറഞ്ഞു‍. അപ്പോൾ യോഗദണ്ഡും ഭസ്മസഞ്ചിയും ആലില മഞ്ചലിൽ ആടുന്നത് കണ്ട് ടീച്ചർ മക്കളുടെ കണ്ണും പൊത്തിപ്പിടിച്ച് കൊണ്ട് വീട്ടിന്നകത്തേക്കോടി.

ഇനിയും നിന്നെ കൂട്ടി പിരിക്കാൻ പോയാൽ, നാട്ടുകാർ നമ്മളെ പിരിയ്ക്കും, നീ വരുന്നെങ്കിൽ വീട്ടിൽ പോയി അണ്ടർവെയറിട്ട് വാ എന്നും പറഞ്ഞ് അയ്‌മൂട്ടിയെ പ്രകാശൻ വീട്ടിലേക്കോടിച്ചു. അയ്‌മൂട്ടി പോയി തിരിച്ച് വന്ന് സംഗതികൾ ഇട്ടു എന്ന് പറഞ്ഞെങ്കിലും കാണിച്ച് തന്നാലേ നിന്നെ വിശ്വസിക്കൂ എന്ന് ചാഫി പറഞ്ഞു. അപ്പോൾ അയ്‌മൂട്ടി ചൂടായി, “ഞാൻ ഇട്ടിറ്റ്ണ്ട്.. നോക്കെഡാ, നോക്ക്..” എന്ന് പറഞ്ഞ് ബനിയൻ പൊക്കി ലുങ്കി കൊറച്ച് താഴ്ത്തി അണ്ടര്‍വെയറിന്റെ ‘അയിഷ‘ എന്നെഴുതിയ മുകളറ്റം കാണിച്ച് കൊടുത്തു. അങ്ങനെ ജീവിതത്തിൽ ആദ്യമായി അയ്‌മൂട്ടിയുടെ അധോലോക ദാമോദരന്മാർ അയിഷ ബ്രീഫിന്റെ ആഢംബരം അനുഭവിച്ചു.

പിരിവിന്റെ സെക്കന്റ് റൌണ്ട് കമ്പിൽ അങ്ങാടിയിലേക്ക് ആക്കാമെന്ന് തീരുമാനിച്ച് കച്ചറ ബ്രദേഴ്സ് ആ വഴിക്ക് നടക്കുമ്പോഴാണ് അങ്ങോട്ട് പോകുന്ന മൂസാന്റെ കാലി ജീപ്പ് വന്ന് നിര്‍ത്തിയത്. ഉടനെ എല്ലാവരും അതിന്റെ പിറകിൽ ഓടിക്കയറി. പ്രകാശനും സതീശനും ചാഫിയും കയറി ഇരുന്നതിന് ശേഷമാണ് അയ്‌മൂട്ടി കയറിയത്. കാലു പൊന്തിച്ച് അകത്തേക്ക് കയറുമ്പോള്‍ അദാ വീണ്ടും ദാമോദരന്മാർ ട്രപ്പീസ് കളിക്കുന്നു..! ഇതെന്ത് മാജിക്ക് ! ജീപ്പിൽ കയറുന്ന സമയത്ത് ഇവൻ അത് അഴിച്ച് കളഞ്ഞോ എന്ന് അത്ഭുതപ്പെട്ട് പ്രകാശൻ അവന്റെ ലുങ്കി താഴ്ത്തി നോക്കിയപ്പോൾ അടിവശത്ത് ഒന്നുമില്ലാതെ അയിഷ ബ്രീഫിന്റെ ബെല്‍റ്റ് മാത്രം അരയിൽ !!!

Sunday, August 22, 2010

ക്രോസ് കൺ‌ട്രി റെയ്സ്

എന്റെ നാടായ ചേലേരി തെക്കേക്കരക്കാർക്ക് ഈ നന്ദി എന്ന് പറയുന്ന സാധനം എന്താണെന്ന് അറിയില്ല. കഴിവുള്ള മൻഷ്യന്മാരെ അവർ അംഗീകരിക്കുകയുമില്ല ബഹുമാനിക്കുകയുമില്ല. കാര്യമെന്തെന്ന് വെച്ചാ തെക്കേക്കരയെ വടക്കേക്കരയുമായി സംബന്ധിപ്പിക്കുന്ന കോൺക്രീറ്റ് പാലം ഉണ്ടാക്കിയത് ഞാനൊരൊറ്റ ആളിന്റെ കഠിനാദ്ധ്വാനം കൊണ്ടാണ്. എന്നിട്ടും പുതിയ പാലത്തിന്റെ ഉദ്ഘാടനം എന്നെ അറിയിച്ചത് പോലുമില്ല. ഈ തെക്കേക്കര ഗൂഗിൾ ബസ്സിനും ഒറിജിനൽ ബസ്സിനും പണ്ടൊരു ബാലികേറാമലയായിരുന്നു. അതിനു കാരണം തെങ്ങിന്റെ പാലം വഴി ബാലന്‍സ്‌ പിടിച്ച് ഓടുന്ന ഒരു ബസ്സ്‌ ഇതുവരെ ഇറങ്ങിയിട്ടില്ല എന്ന സിം‌പിൾ റീസൺ ആണ്.

തെക്കേക്കരയെ പുറംലോകവുമായി കണക്റ്റ് ചെയ്യിക്കുന്ന ഹോട്ട് ലൈൻ ഒരു തെങ്ങിന്റെ പാലമാണ്. അതുമില്ലെങ്കിൽ ഇവരൊക്കെ പെഗ് അടിക്കാതെയും, പൊറോട്ട തിന്നാതെയും, ഫോൺ റീചാർജ്ജ് ചെയ്യാതെയും തെണ്ടിപ്പോയേനേ. അല്ലെങ്കിൽ ബസ്സ് കിട്ടാൻ അഞ്ച് കിലോമീറ്റർ നടന്ന് മാലോട്ട് എന്ന സ്ഥലത്തെത്തണം. ഇത്രയൊക്കെ കഷ്ടപ്പാടായിട്ടും നാട്ടുകാർക്കോ പഞ്ചായത്തുകാർക്കോ അതൊന്ന് മാറ്റി വാർപ്പിന്റെ പാലം ആക്കണമെന്ന് യാതൊരു താൽ‌പ്പര്യവും ഉണ്ടായിരുന്നില്ല. ഞാൻ തന്നെ വേണ്ടി വന്നു എല്ലാരുടേയും കണ്ണു തുറപ്പിക്കാൻ. ഇന്ത്യക്ക് ഗാന്ധിയെ പോലെ, കമ്പ്യൂട്ടറിന് ബിൽഗേറ്റ്സിനെ പോലെ, മലയാള സിനിമക്ക് കിന്നാരത്തുമ്പി പോലെ തെക്കേക്കരക്ക് ഞാൻ രക്ഷകനായി.

എല്ലാ ഞായറാഴ്ചയും രാവിലെയും വൈകിട്ടും ഞങ്ങളുടെ മെയിൻ പരിപാടി ക്രിക്കറ്റ് കളിയാണ്. തെക്കേക്കരയിൽ അതിന് പറ്റിയ സ്ഥലമില്ലാത്തതിനാൽ വടക്കേക്കരയിലുള്ള തവളപ്പാറ പഞ്ചായത്ത് ഗ്രൌണ്ടിലാണ് കായിക പരിശീലനം. ഈ കായിക പരിശീലനം ചിലപ്പോൾ അടിപിടിയിലും സായുധ പരിശീലനത്തിലും എത്താറുണ്ട്. തെക്കേക്കര, വടക്കേക്കര, കൊളച്ചേരിപ്പറമ്പ് ഇവിടെയൊക്കെയുള്ള ചെക്കന്മാർക്ക് കഴിവിന്റെ മൂർച്ച കൂട്ടാൻ ആകെയുള്ളൊരു ഗ്രൌണ്ടാണ് അത്. ആദ്യം ഗ്രൌണ്ടിൽ എത്തുന്നവർ കുറ്റി അടിച്ച് വെക്കും. പിന്നെ ആ ടീമിൽ‌പ്പെട്ടവർക്കേ കളിക്കാൻ പറ്റൂ. ശേഷം വരുന്നവർക്ക് കളി കഴിയുന്നത് വരെ, വെയിറ്റ് ചെയ്തു വെയിറ്റ് കൂട്ടാം, അല്ലെങ്കിൽ ആദ്യമെത്തിയവരുമായി മാച്ച് കളിക്കാം. അല്ലാതെ ഗ്രൗണ്ടിലുള്ള ഒരു പുൽക്കൊടി എങ്ങാനും തൊടാമെന്ന് ചിന്തിച്ചാൽ അവന്റെ ബോഡിക്ക് പിന്നെ ഗ്രാസ്സിന്റെ റേറ്റ് പോലുമുണ്ടാവില്ല.

കൊളച്ചേരിപ്പറമ്പ് ടീമിലെ മണി, കരുണൻ, മൊയ്ദു, രാജു, വടക്കേക്കരയിലെ പുഷ്പൻ, ഗോപു എന്നവരൊക്കെ നല്ല തണ്ടും തടിയുമുള്ള ബാല്യക്കാരാണ്. ഈ കരുണനും മണിയുമൊക്കെ കല്ലു കൊത്താനും ലോഡിങ്ങിന്റെ പണിക്കുമൊക്കെ പോകുന്നതിനാൽ കൈകൾക്കൊക്കെ നല്ല തഴമ്പുണ്ട്. കീപ്പിങ്ങ് ഗ്ലൌവിന്റെ ആവശ്യമൊന്നും അവർക്കില്ല. നല്ല കത്തി ബൌളർമാരുമാണ് പലരും. അവരുടെ ബോളെങ്ങാനും കാലിന്നിടയിലെ മിഡിൽ സ്റ്റമ്പിൽ കൊണ്ടാൽ “താരാപഥം ചേതോഹരം..” എന്ന് പാടിപ്പോകും.

ഒരു ദിവസം ഞങ്ങൾ കളിക്കാനെത്തിയപ്പോൾ നേരത്തെ എത്തിയ വടക്കേക്കരക്കാരും കൊളച്ചേരിപ്പറമ്പുകാരും തമ്മിൽ മാച്ച് കളിക്കാനുള്ള ഒരുക്കത്തിലായിരുന്നു. കളി കഴിയുന്നത് വരെ കാത്തിരിക്കാമെന്ന് തീരുമാനിച്ച് പുറത്തിരിക്കുമ്പോഴാണ് അമ്പയർ നിൽക്കാമോ എന്ന് എന്നോട് ചോദിച്ചത്. വെറുതെ ഇരിക്കണ്ടാന്ന് കരുതി ഞാൻ സമ്മതിച്ചു. ലവ്‌ലി റിക്വസ്റ്റുകൾ എപ്പോഴും എന്റെയൊരു വീക്നസാണ്. മാത്രമല്ല, അതിന്റെ പിറകിൽ വേറൊരു ലവ് അജണ്ട കൂടിയുണ്ട്. അമ്പയർ നിൽക്കുന്നതിന്റെ നേരെ എതിരെയുള്ള പറമ്പിലാണ് വടക്കേക്കരയുടെ രോമാഞ്ചവും തോലാഞ്ചവുമായ പ്രണയാഞ്ചവുമായ ഇന്ദുലേഖയുടെ വീട്. ഇന്ദുലേഖ ഞെരമ്പുകളില്‍ പ്രഷര്‍ കയറ്റുന്ന ഇരുപത് വയസ്സുള്ളൊരു സുന്ദരിയായ കിടാവാണ്. ഇന്ദുലേഖ എന്ന പേരു കേട്ടാല്‍ തന്നെ കൈയ്യിലെ രോമങ്ങളൊക്കെ കണ്‍‌തുറക്കും. അപ്പോ പിന്നെ അവളെ കണ്ടാലത്തെ കാര്യം പറയാനില്ലല്ലോ. കളിക്കിടയില്‍ ഇടക്കിടക്ക് വെള്ളം കുടിക്കാനെന്നും പറഞ്ഞ് ഓരോരുത്തനായി മുങ്ങുന്നത് അവളെ കാണാനാണ്. തവളപ്പാറ ഗ്രൌണ്ടില്‍ ഇത്രമാത്രം പിള്ളേര്‍ ടെന്റടിക്കുന്നതിന്റെ പിറകിലെ ചേതോവികാരം ഇന്ദൂവികാരം കൂടിയാണ്.

കളിച്ച് അവളുടെ മുന്നില്‍ ഷൈൻ ചെയ്യാമെന്ന് വെച്ചാൽ ഒരു സിക്സർ അടിക്കാനുള്ള ഫിറ്റ്നസ്സൊന്നും നമ്മക്കില്ല. പെണ്‍പിള്ളേര്‍ക്കൊക്കെ ബസ്സിലെ ഡ്രൈവര്‍മാരോട് ഇതെന്തോ മലമറിക്കുന്നൊരു പണിയാണെന്ന ധാരണയില്‍ ഒരു ക്രെയ്സ് ഉണ്ടല്ലോ. അതു പോലെ അമ്പയറായി നിന്നാല്‍ എന്തെങ്കിലും ഗുണമുണ്ടായാലോ. അങ്ങനെ “റൈറ്റാം ഓവർ ദി വിക്കറ്റ്, റൌണ്ട് ദി വിക്കറ്റ് ” എന്നൊക്കെ ഇന്ദുലേഖ കേൾക്കാൻ വേണ്ടി പരമാവധി ഒച്ചയിൽ പറഞ്ഞ് ഞാന്‍ തുടങ്ങി. അതിനു മുൻപ് അമ്പയറായി നിന്നിട്ടില്ലാത്തത് കൊണ്ട് ചില്ലറ അബദ്ധങ്ങളൊക്കെ പറ്റുകയും ചെയ്തു. ആദ്യ ഓവറിൽ എന്റെ അടുത്തൂടെ ബൌണ്ടറിയിലേക്ക് പോകുന്ന ബോള് ഫീൽഡ് നിൽക്കുകയാണെന്ന വിചാരത്തിൽ ഞാൻ ചാടിപ്പിടിച്ചു പോയി. ചമ്മി ശ്വാസകോശമായെങ്കിലും പിന്നെ കുഴപ്പങ്ങളൊന്നുമുണ്ടായില്ല. പക്ഷേ, കളി കഴിയാറായിട്ടും അവളെ മാത്രം കണ്ടില്ല.

ഇരുപത് ഓവറായിരുന്നു കളി. വടക്കേക്കര 15 ഓവറിൽ 90 റൺസിന് പുറത്തായി. കൊളച്ചേരിപ്പറമ്പുകാരുടെ ബാറ്റിങ്ങ് തുടങ്ങി. അവർ എളുപ്പത്തിൽ ജയിക്കുമെന്നാണ് എല്ലാരും വിചാരിച്ചത്. പക്ഷേ, വടക്കേക്കരക്കാരുടേത് കട്ടക്ക് നിന്ന ബൌളിങ്ങായിരുന്നു. അതു കൊണ്ട് കളി ഇരുപതാം ഓവർ വരെ നീണ്ടു. അവസാന ഓവറിൽ ജയിക്കാൻ 4 റൺസ് വേണം. ഒരു വിക്കറ്റ് മാത്രം കൈയ്യിൽ. ബാറ്റ് ചെയ്യുന്നത് കൊളച്ചേരിപ്പറമ്പിലെ മണിയാണ്. ബൌൾ ചെയ്യുന്നത് വടക്കേക്കര പുഷ്പനും. ആദ്യത്തെ മൂന്ന് ബോളും നല്ല ട്രിക്കിൽ പുഷ്പൻ എറിഞ്ഞു. മണിക്ക് തൊടാൻ കഴിഞ്ഞത് പോലുമില്ല. നാലാമത്തെ ബോൾ തേഡ് സ്ലിപ്പിലേക്ക് തട്ടിയിട്ട് മണി രണ്ട് റൺസെടുത്തു. അഞ്ചാമത്തെ ബോൾ… ജയിക്കാൻ രണ്ട് റൺസ്... ഇരുപത്തിരണ്ട് കളിക്കാരും കാണുന്നവരുമൊക്കെ ആകാംക്ഷാ കുലോത്തമന്മാരായി നിൽക്കുകയാണ്.

അപ്പോഴാണ് ഗ്രൌണ്ടിലെ ബഹളങ്ങളൊക്കെ കേട്ട് ഇന്ദുലേഖ വീടിന്റെ ടെറസ്സിൽ വന്ന് നിന്നത്. കറുത്ത ടൈറ്റ് ഫിറ്റ് ചുരിദാറിട്ട അവളെ കാണാന്‍ അന്ന് എക്സ്ട്രാ ഗ്ലാമറായിരുന്നു. അത് കണ്ടതും എന്റെ ശ്രദ്ധ പിന്നെ അങ്ങോട്ടായി. എന്നെ അമ്പയറായി നില്‍ക്കുന്നത് കണ്ട് അവള്‍ അത്ഭുതപ്പെട്ടോ എന്തോ, അവളു പെട്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ പെട്ടു. കാരണം, അവളെ നോക്കിയ നിമിഷത്തിന്റെ വില അതി ഭയങ്കരമായിരുന്നു. ബോംബ് പൊട്ടിയത് പോലെ പതിനൊന്ന് ഔട്ടുകൾ കേട്ടാണ് മനസ്സ് തിരിച്ച് ഗ്രൌണ്ടിലെത്തിയത്. അപ്പോള്‍ കീപ്പർ ഗോപു ബോളുയർത്തിപ്പിടിച്ച് ക്യാച്ച്ഔട്ടിന് അപ്പീൽ ചെയുകയാണ്. എല്ലാവരും ഒന്നിച്ച് അപ്പീൽ ചെയുമ്പോൾ സംഗതി ശരിയായിരിക്കുമെന്ന ധാരണയില്‍ ഞാൻ കൈയുയർത്തി ഔട്ട് കൊടുത്തു.

പിന്നത്തെ കഥ ഒന്നും പറയണ്ട. വടക്കേക്കര കളിക്കാരൊക്കെ ഓടി വന്ന് പുഷ്പനെ കെട്ടിപ്പിടിച്ച് തുള്ളിച്ചാടാൻ തുടങ്ങി. ബാറ്റ് ടച്ചില്ല്ലാ.. ടച്ചില്ലാ…ന്നും പറഞ്ഞ് മണി എന്റെ നേർക്ക് ഓടി വന്നു. അവനും നോൺ‌ സ്ട്രൈക്കർ ചെക്കനും അവരുടെ ടീമും ചേർന്ന് “ബാറ്റ് ടച്ചില്ലാണ്ട് നീ എന്തിനാടാ കൈ പൊന്തിച്ചത്..” എന്നും പറഞ്ഞ് എന്നെ പൊതിഞ്ഞു. സംഗതി അബദ്ധം പറ്റിയതാണെന്ന് എനിക്ക് തോന്നി. വടക്കേക്കരക്കാരെ വിളിച്ച് ഔട്ട് പിൻവലിക്കാൻ ഞാനൊരു ശ്രമം നടത്തിയെങ്കിലും അവരപ്പോഴേക്കും കുറ്റിയും പൊരിച്ച് ആഘോഷം തുടങ്ങിയിരുന്നു. കൊളച്ചേരിപ്പറമ്പുകാര്‍ എന്നെ ഹാന്‍ഡില്‍ ചെയ്യാന്‍ വളഞ്ഞ് നില്‍ക്കാന്‍ തുടങ്ങി. അത്രയും നേരം തീ പോലത്തെ വെയിൽ കൊണ്ട് ഗ്ലാമർലെസ്സ് ആയ ബേബിയാണ് ഞാനെന്ന് ഒരുത്തനും ഓർത്തില്ല. ഒരു തെറ്റൊക്കെ ഏത് അമ്പയര്‍ക്കും പറ്റുമല്ലോ. ഇത് ഇന്റര്‍നാഷണല്‍ കളിയൊന്നുമല്ലല്ലോ. ഒക്കെ പോട്ടെ, ഇന്ദുലേഖ അവളുടെ വീട്ടിൽ നിന്ന് ഇതൊക്കെ കണ്ടും കേട്ടും ഇരിക്കുന്നുണ്ടെന്ന് എങ്കിലും അവർക്ക് ഓർമ്മിക്കാമായിരുന്നു.

കരുണന്റേയും മണിയുടേയുമൊക്കെ ഒരു കൈയ്യിൽ നിന്ന് തന്നെ എന്റെ ഫുൾ ബോഡിക്കുള്ള മെറ്റീരിയൽ‌സ് കിട്ടും. അതുകൊണ്ട് അവിടെ അധിക സമയം നിന്നാൽ എന്നെ അടിച്ച് പൊറുക്കി വാരിക്കെട്ടേണ്ടി വരുമെന്നൊരു ഇന്നർകാൾ എനിക്കുണ്ടായി. പേടിച്ചിട്ടൊന്നുമല്ല, നമ്മളായിട്ട് അവരുടെ കൈക്ക് പണിയുണ്ടാക്കണ്ടല്ലോ. ഇന്ദുലേഖയുടെ വീടും, കപ്പണകളും തൈക്കുണ്ടുകളും ഫസ്റ്റ് ലാപ്പിൽ ഫിനിഷ് ചെയ്ത് ഞാനോടി. “നിക്കട ആട.. നിക്കടാ ആട..” എന്നും പറഞ്ഞ് കുറ്റിയും ബാറ്റുമായി കൊളച്ചേരിപ്പറമ്പ് മൊത്തം എന്റെ പിറകെ. ഒരു പാവം അമ്പയറെ കുറേ പേർ ചെയ്സ് ചെയ്യുന്നത് കണ്ട നാട്ടുകാരൊക്കെ അന്തം വിട്ടു നിന്നു. “എന്താടാ ബാറ്റില്ലാതെ റൺസെടുക്കാനോടുന്നത്..?” എന്ന് ചോദിച്ച കുന്നുമ്മലെ ബാലാട്ടന് “ഇന്ന് ക്രിക്കറ്റില്ല, മാരത്തോണാ..” എന്ന് നോൺ സ്റ്റോപ്പായി ഓട്ടത്തിന്നിടയിൽ റിപ്ലൈ കൊടുത്തു.

തവളപ്പാറ, വടക്കേക്കര കൺ‌ട്രികൾ ക്രോസ്സ് ചെയ്ത് ഞാൻ റെയ്സ് നിർത്തിയത് ഫിനിഷിങ്ങ് പോയന്റായ തെക്കേക്കര പാലത്തിന്റെയടുത്ത് എത്തിയ ശേഷം മാത്രാ‍യിരുന്നു. കടന്ന ഉടനെ പാമ്പൻപാലം തള്ളി നീറ്റിലിറക്കി. പിന്നെ കുറച്ച് ദൂരെ പോയി തിരിഞ്ഞ് നോക്കി. ടീം കൊളച്ചേരിപ്പറമ്പ് തോടിന്റെ അപ്പുറം നിന്ന് തെറി വിളിക്കുകയും ഒരുളൻ കല്ല് പൊറുക്കി എറിയുകയും ചെയ്യുന്നുണ്ട്. ഏറ് കൊള്ളാത്ത ദൂരത്തിൽ സേഫായി നിന്ന് “ധൈര്യമുണ്ടെങ്കിൽ ഇക്കരെ വാടാ..” എന്ന് ഞാനവരെ വെല്ലു വിളിച്ചു. ഒരുത്തനും വന്നില്ല. അല്ല പിന്നെ, എന്നോടാ കളി..!

അടുത്ത മാസം പഞ്ചായത്തുകാർ വാർപ്പിന്റെ പാലമുണ്ടാക്കി തെക്കേക്കര രാഷ്ട്രത്തിന് സമർപ്പിച്ചു. ആ ഒരു മാസം മുഴുവൻ നാട്ടുകാരുടെ വായിൽ എന്റെ പേരു മാത്രമായിരുന്നു. മുന്നിലും പിന്നിലും രാഷ്ട്രീയ ബ്ലോഗ് കമന്റുകളിൽ പോലുമില്ലാത്ത കുറേ ഡാഷ് വേഡ്സ് ഉണ്ടെന്ന് മാത്രം. അത് പിന്നെ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ദിവസവും അഞ്ച് പത്ത് കിലോമീറ്ററൊക്കെ കഷ്ടപ്പെട്ട് നടക്കുമ്പോൾ ആരായാലും തെറി വിളിച്ച് പോകും.

എന്തായാലും എന്റെ തടിരക്ഷിക്കൽ ആക്ഷന്റെ ഫലമായി പുതിയ പാലം കിട്ടിയല്ലൊ. അപ്പോൾ അക്കൂട്ടർക്ക് പാലത്തിന് എന്റെ പേരിടാമായിരുന്നു. ഈ രാമസേതു എന്ന് പറയുന്നത് പോലെ, കുമാരസേതു.

Monday, August 9, 2010

എന്റെ ആദ്യ ബ്ലോഗ് മീറ്റ്

തൊടുപുഴയിലും ചെറായിയിലും നടന്ന ബ്ലോഗ് മീറ്റുകളിൽ ഞാൻ പങ്കെടുത്തിരുന്നില്ല. അന്ന് ബ്ലോഗർമാരുമായി എനിക്ക് വലിയ പരിചയമില്ലാത്തതായിരുന്നു അതിന്റെ മെയിൻ റീസൺ. അനോണിയായിരുന്ന് തോന്നിയതൊക്കെ എഴുതാമെന്നുള്ളതും വീട് വിട്ട് ഒരു രാത്രി പോലും മാറി നിൽക്കാൻ കഴിയാത്ത വിധം ഷെർലക്ക്ഹോംസിക്ക് ആണ് ഞാനെന്നതും അറ്റാച്ച്മെന്റ്സ്.

ഇത്തവണ മീറ്റിനെ സംബന്ധം ചെയ്യണം എന്ന് തീരുമാനിച്ചത് നന്ദകുമാർ, മനോരാജ്, പ്രവീൺവട്ടപ്പറമ്പത്ത് ഇത്യാദി ചുള്ളന്മാരുടെ സ്നേഹപുരസ്സരമായ ക്ഷണം കാരണമായിരുന്നു. കുറച്ച് പുസ്തകവുമെടുത്ത് പോരേ എന്ന ഹരീഷിന്റെ പ്രലോഭനവും പിറകെയെത്തി. അത് കേട്ടപ്പോ പണ്ട് ഉത്സവ നോട്ടീസിൽ പരിപാടിക്ക് ശേഷം പായസദാനം ഉണ്ടായിരിക്കുന്നതാണ് എന്ന് കണ്ടത് പോലെ മനം കുളിർത്തു.

തലേന്ന് തന്നെ വന്നോളൂ എന്റെ ഫ്ലാറ്റിൽ കൂടാം എന്ന് നന്ദകുമാർ പറഞ്ഞതനുസരിച്ച് ഞാൻ ശനിയാഴ്ച 2.30ന് കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സിന്റെ ഏണിയില്‍ തൂങ്ങി രാത്രി എട്ടരയോടെ എറണാകുളത്തെത്തി. പുറത്തിറങ്ങിയപ്പോള്‍ പ്രവീൺ ബൈക്കുമായി കാത്തിരിപ്പുണ്ടായിരുന്നു. ഞങ്ങൾ ആദ്യമായാണ് കാണുന്നത്, വളരെ ചുരുങ്ങിയ പ്രാവശ്യം മാത്രമേ സംസാരിച്ചിട്ടുള്ളൂ എന്നിട്ട് പോലും പെട്ടെന്ന് പരസ്പരം തിരിച്ചറിഞ്ഞു. നന്ദേട്ടന്റെ ഫ്ലാറ്റിലെത്തിയപ്പോൾ ടിവിയിലും നന്ദന്റെ തലയിലും ‘തലപ്പാവ്’. നന്ദന്‍ നളനായും തോന്ന്യാസി കാഴ്ചക്കാരനായും ഇരിക്കുന്നു. സംസാരമൊക്കെ പിന്നെ എന്ന് പറഞ്ഞ് ഭാണ്ഡക്കെട്ടുകൾ അവിടെ വെച്ച് ഞാനും പ്രവീണും പുറത്തിറങ്ങി. ബൈക്കിൽ എറണാകുളം കറങ്ങലായിരുന്നു ഉദ്ദേശം. പ്രവീൺ ഒരു ഒന്നൊന്നര വിടലായിരുന്നു. (ഞാനുദ്ദേശിച്ചത് ബൈക്കിന്റെ കാര്യമാണേ.) തൊണ്ടിന്മേൽ തവള പോലെ പേടിച്ച് വിറച്ച് ഞാൻ പിറകിലിരുന്നു. യാതൊരു കൺ‌ട്രോളുമില്ലാതെ ഫുൾ റിസ്കിൽ എമ്പതിൽ വിടാനൊക്കെ കഴിയുമെങ്കിലും അതിന്റെ അഹങ്കാരമൊന്നും അവനില്ല. നേർച്ച നേർന്ന് എന്റെ കുറേ കാശ് പോയിക്കിട്ടി.

മഴവിൽ‌പ്പാലവും ബോട്ട്ജെട്ടിയുമൊക്കെ കാവ്യാമാധവന്റെ കണ്ണുകൾ പോലെ കണ്ടാലും കണ്ടാലും മടുക്കാത്തതായിരുന്നു. രാത്രി ആയതിനാൽ ഒട്ടും തിരക്കുണ്ടായിരുന്നില്ല. ശാന്തം, സുന്ദരം, ഭദ്രം. അവിടെയുണ്ടായിരുന്ന സിനിമാതാരം സുജകാർത്തികയോട് ഞങ്ങൾ മിണ്ടാൻ പോയില്ല. അവരെങ്ങാനും സ്പീച്ച് ഹിസ്റ്ററി സേവ് ചെയ്താലോ.

സ്മാർട്ടാണ്, ചുള്ളനാണ്, നല്ല സംഘാടകനാണ് എന്നതൊക്കെ സത്യമാണെങ്കിലും വന്ന വഴി മറക്കുന്നവനാണ് വട്ടപ്പറമ്പിൽ. കൊച്ചിയിലെ റോഡുകൾ അനോണി ബ്ലോഗ് തുടങ്ങി വേറൊരുത്തനെ പൂട്ടിക്കുന്നത് പോലെ എനിക്ക് നിസ്സാരമാണ് എന്ന് പറഞ്ഞ് മൌസെടുത്തില്ല; അവന് വഴി തെറ്റി. അവസാനം ഞാൻ തന്നെ ബൈക്ക് ഓടിക്കേണ്ടി വന്നു സേഫ് ആയി നന്ദന്റെ ഫ്ലാറ്റിലെത്താൻ. ജുനൈദ് അപ്പോഴേക്കും അവിടെ ഹാജർ വെച്ചിരുന്നു. ഞങ്ങൾ ആദ്യമായാണ് കാണുതും പരിചയപ്പെടുന്നതും. പേര് പറഞ്ഞപ്പോള്‍ ഏറെ നേരം നീണ്ടു നിന്നൊരു ആലിംഗനമായിരുന്നു എനിക്ക് കിട്ടിയത്.

മീറ്റിന്റെ തലേന്നുള്ള മീറ്റാണ് മീറ്റ് എന്ന് പണ്ടത്തെ ബ്ലോഗ് മീറ്റുകളിൽ ആരൊക്കെയോ പറഞ്ഞത് ഞാൻ വായിച്ചിട്ടുണ്ട്. അത് അന്വര്‍ത്ഥമാക്കിയ ഒരു രാവായിരുന്നു പിന്നെ നന്ദന്റെ ഫ്ലാറ്റിൽ. ചർച്ചകളും തമാശകളും അനുഭവ വിവരണങ്ങളും പാരവെപ്പും പാട്ടും കളിയുമായി പുലർച്ചെ വരെ അത് നീണ്ടു. നന്ദന്റെ കൈപ്പുണ്യം സ്വാദിഷ്ടമായ ഭക്ഷണമായി ഞങ്ങളുടെ ജഠരാഗ്നി ശമിപ്പിച്ചു. ഇടയ്ക്ക് പുലർച്ചെ മൂന്നര ആയപ്പോൾ മുരളികൃഷ്ണ ആഗമിച്ചു. പുള്ളി തലേന്ന് റോമയുടെ കൂടെയായിരുന്നെത്രെ. തെറ്റിദ്ധരിക്കല്ല്, അവൻ എഡിറ്ററായ ഓൺലൈൻ പത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണേ.

നാലു പേരെ ഒരു ഓട്ടോയിൽ എങ്ങനെ കയറ്റാം എന്ന അന്താരാഷ്ട്ര ക്രമ പ്രശ്നത്തിൽ ഇടപെട്ടതിനാൽ ഞങ്ങൾ മീറ്റിനെത്താൻ അൽ‌പ്പം വൈകി. യൂസുഫ്പ തന്ന രജിസ്ട്രേഷൻ ഫോമിൽ പേരും നക്ഷത്രവും ജാതകവും ല.സ.ഗു.വും എഴുതി. പെട്ടെന്ന് ഒരു വിളി കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ചെരപ്പയുമായി കള്ളുചെത്തുകാരനെ പോലെ ക്യാമറയുമായി ഹരീഷ് തൊട്ടരുകിൽ. മൂപ്പരെന്നെ കെട്ടിപ്പിടിച്ച് ശ്രീകൃഷ്ണപ്പരുന്തിൽ മോഹൻലാലിനെ വിളിക്കുന്നത് പോലെ “കുമാരേട്ടാ...” എന്ന് വ്രീളാവിവശനായി വിളിച്ചു. ആ തടിയന്റെ കൈയ്യിൽ നിന്ന് ഊരാൻ പെട്ട പാട് എനിക്കേ അറിയൂ. നമ്മളാ ടൈപ്പല്ലെന്ന്‌ ഇഷ്ടനറിയില്ലല്ലോ. ഹരീഷിന്റെ പിറകെ ഇസ്മായിലിനേയും പ്രവീണി(ചിതല്‍)നേയും മനോരാജിനേയും പാവപ്പെട്ടവനേയും സുമേഷ് മേനോനേയും പരിചയപ്പെട്ടു. അവരോട് സംസാരിക്കുന്ന ഗ്യാപ്പിൽ രജിസ്ട്രേഷൻ ഫീസ് കൊടുക്കാതെ മുങ്ങാൻ നടത്തിയ ശ്രമം യൂസുഫ്പ പിറകെ വന്ന് പൊളിച്ചു. (മനുഷ്യന്മാർക്ക് ഇത്രയും ആർത്തി പാടില്ല. ഹും..!)

ചാറ്റിലും ഫോണിലുമായി പരിചയപ്പെട്ട അക്ഷരങ്ങളുടെയും വാക്കുകളുടെയും ഉടമകളെ പരിചയപ്പെടലായിരുന്നു പിന്നീട്. ബ്ലോഗിലെ അങ്കച്ചേകവർന്മാർ എത്ര സൌമ്യരും സഹൃദയരുമാണെന്ന നേര് വെളിപ്പെടുകയായിരുന്നു. പരിചയപ്പെടുത്തി സംസാരിച്ചവര്‍ സെല്‍ഫ് ബൂസ്റ്റ് ചെയ്യാതെ മിതത്വം പാലിച്ചു എന്നത് വളരെ ആശ്വാസകരമായിരുന്നു. ഷെരീഫ് കൊട്ടാരക്കര സാറിന്റെ സ്പീച്ച് ഇന്നത്തെ ബ്ലോഗിന്റെ അവസ്ഥയെക്കുറിച്ചായതിനാല്‍ എല്ലാവരും അതീവ ശ്രദ്ധയോടെയാ‍ണത് കേട്ടത്. മൈക്ക് കിട്ടാതിരിക്കാന്‍ മുങ്ങാന്‍ ഞാനൊരു ശ്രമം നടത്തിയെങ്കിലും പാവപ്പെട്ടവന്‍ കണ്ടുപിടിച്ചതിനാല്‍ അത് പൊളിഞ്ഞു. അകാലത്തിൽ ഞങ്ങളെയെല്ലാം വിട്ടുപിരിഞ്ഞ ജ്യോനവൻ,രമ്യആന്റണി എന്നവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഒരു മിനിറ്റ് നേരം മൌനപ്രാർഥനയും നടത്തി. സജീവേട്ടന്റെ കാര്‍ട്ടൂണ്‍ വരയും കലാ പരിപാടികളും ഫോട്ടോകളെടുക്കലുമായി സമയം പോയതറിഞ്ഞതേയില്ല. മുരുകൻ കാട്ടാക്കടയുടെ ‘രേണുക‘ എന്റെ ഹൃദയത്തിന്റെ ഉള്ളിലായിരുന്നു പോയി തറച്ച് പണ്ടാരടങ്ങിയത്. ഇടയ്ക്ക് ഗൾഫിൽ നിന്നും നാടകക്കാരൻ, എറക്കാടൻ, ഹംസ എന്നിവരുടെ ഫോൺ വിളികളും വന്നു.

ചാണ്ടിക്കുഞ്ഞ് എന്ന സിജോയ് റാഫേലിന്റെ ഫ്ലാറ്റിൽ പോകേണ്ടിയിരുന്നതിനാൽ ഞാനും ജയൻ ഡോക്റ്ററും ചിതലും തോന്ന്യാസിയും എല്ലാവരോടും യാത്ര പറഞ്ഞ് മീറ്റ് തീരുന്നതിന് അൽ‌പ്പം നേരത്തേ മുങ്ങി. ബ്ലോഗ് പോസ്റ്റുകള്‍ പോലെ തന്നെ അനായാസവും സുഖകരമായിരുന്നു ചാണ്ടിച്ചന്റെ ഡ്രൈവിങ്ങും. അവിടെ ഞങ്ങളെ കെവിനാച്ചനും ഷിജിയും ചേർന്ന് സ്വീകരിച്ചു. ചാണ്ടിക്കുഞ്ഞിന്റെ ഭാര്യ ഷിജിക്കും മകൻ കെവിനാച്ചനു പോലും ഞങ്ങളൊക്കെ സുപരിചിതരായിരുന്നു. തലമുറകൾക്കിടയിലൂടെ നെറ്റ് വഴി ബ്ലോഗ് പോയ പോക്കേ..!

ചാണ്ടിക്കുഞ്ഞിന്റെ ഫ്ലാറ്റിൽ ഞങ്ങൾ ഫുൾ ബിസിയായിരുന്നു. ഷിജിയോടും കെവിനാച്ചനോടും അധികം സംസാരിക്കാൻ പറ്റിയില്ല. കാരണം ട്രെയിൻ വരാന്‍ അല്‍പ്പം സമയമേ ഉണ്ടായിരുന്നുള്ളൂ‍. അതിന്നിടയില്‍ ഷിജി ഒരുക്കിയ സ്പെഷ്യല്‍ ഫുഡ് ഐറ്റംസ് തീർക്കണമായിരുന്നല്ലോ. ആയുര്‍വേദമായിട്ടും ജയന്‍ ഡോക്റ്റര്‍ ചിക്കന്‍ ഫ്രൈ എല്ലു പോലും ബാക്കി വെച്ചില്ല. ചാണ്ടിക്കുഞ്ഞ് ആള് ഭയങ്കര സുന്ദരനൊക്കെ ആയിരുന്നെങ്കിലും ഫ്ലാറ്റ് ഒട്ടും നീറ്റിലല്ല മെയിന്റെയിൻ ചെയ്യുന്നത്. ആരെങ്കിലും ഡൈനിങ്ങ് റൂമിന്റെ ചുമരിൽ എക്സ് റേ ഫിലിം ഫ്രെയിം ചെയ്ത് വെക്കുമോ. ഇത്രേം വലിയ ഫ്ലാറ്റിൽ ഇങ്ങനെ ചെയ്ത് വെച്ചത് ഒരു ഭംഗികേടല്ലേ. അത് പറഞ്ഞപ്പോൾ കിച്ചനിൽ നിന്ന് “എന്റെ കർത്താവേ…” എന്ന് ഷിജിയുടെ എക്സ്ക്ലമേറ്ററി കേട്ടു. ചാണ്ടിക്കുഞ്ഞ് തലയ്ക്കടിയേറ്റത് പോലെ ഇരിക്കുന്നതും കണ്ടു.

നാലരയ്ക്കുള്ള ഇന്റര്‍സിറ്റി എക്സ്പ്രസ്സ് പിടിക്കേണ്ടത് കൊണ്ട് സ്കോർപ്പിയോവിൽ ഞങ്ങളെ സൌത്ത് സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്ത് ചാണ്ടിക്കുഞ്ഞ് ബൈ പറഞ്ഞു. ഇന്റർസിറ്റി ട്രെയിനിൽ കൊട്ടോട്ടിയും, ഇസ്മായിൽ കുറുമ്പടിയും ഞങ്ങൾക്ക് കൂട്ടുണ്ടായിരുന്നു. അത് കൊണ്ട് നേരം പോയതറിഞ്ഞതേയില്ല. ഞാൻ കണ്ണൂരിലെത്താൻ പതിനൊന്ന് മണി കഴിഞ്ഞു. അവിടെയൊരു കഷ്ടകാലം പതിവു പോലെ കാത്തിരിപ്പുണ്ടായിരുന്നു. കെട്ടിക്കോട്ടേ എന്ന് ചോദിച്ചപ്പോള്‍ ഭംഗിയായി മുങ്ങിയ കാമുകിയെ പോലെ ബൈക്ക് ഒരത്യാവശ്യം വന്നപ്പോള്‍ എനിക്കിട്ട് പണി തന്നു.

നട്ടപ്പാതിരക്ക് വിയർത്ത് കുളിച്ച് നായി കടിച്ച റൊട്ടി പോലത്തെ കുണ്ടുംകുഴിയുമായ റോഡിലൂടെ പത്ത് കിലോമീറ്റര്‍ ബൈക്കും തള്ളി നടക്കുമ്പോൾ അതൊന്നുമെനിക്കൊരു വിഷമമായി തോന്നിയതേ ഇല്ല. ബ്ലോഗിലൂടെ എന്റെ കൈത്തരിപ്പുകളും മോഹങ്ങളും മണ്ടത്തരങ്ങളും വായിച്ച് സ്നേഹിച്ച് പ്രോത്സാഹിപ്പിച്ച വിവിധ നാടുകളിൽ കഴിയുന്ന ചിലരെ കാണാനും പരിചയപ്പെടാനും അവരുടെ സ്നേഹ-സമ്മാന-ആതിഥ്യങ്ങൾ കൈക്കൊള്ളാനും കഴിഞ്ഞത് എത്രയോ വലിയ കാര്യമാണ്. അസൂയാര്‍ഹമായ രീതിയില്‍ ബ്ലൊഗ് ചെയ്യുന്ന പലരേയും നേരില്‍ കണ്ട് കാണാന്‍ പറ്റിയത് തന്നെ ഭാഗ്യം. ബ്ലോഗും മീറ്റും ഒന്നും ഇല്ലായിരുന്നെങ്കില്‍ ഇസ്മായിലിനെ, ചാണ്ടിക്കുഞ്ഞിനെ, ചിതലിനെ, ഹാഷിമിനെ, സാദിക്ക് കായംകുളത്തിനെ എങ്ങനെ കാണാനാണ്!! എങ്കില്‍ എത്ര വലിയ സൌഹൃദ തണലായിരുന്നേനേ എനിക്ക് നഷ്ടമാവുക..!!!

ഇനിയും മീറ്റുകള്‍ ഉണ്ടാവട്ടെ, കാരണം..

ഐ മിസ്സ്...

ക്യാപ്റ്റന്‍ഹഡോക്ക്, വിശാലേട്ടന്‍, അരവിന്ദ്, ഹംസ, ശ്രീ, അരുണ്‍കായംകുളം, എറക്കാടന്‍, കണ്ണനുണ്ണി, ചിത്രകാരന്‍,കുറുപ്പ്, മനുജി, ഹാരൂണ്‍ക്ക................... വരാന്‍ പറ്റാത്ത എല്ലാവരേയും.

*****

മത്സരം:- താഴെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക. എല്ലാ ചോദ്യങ്ങൾക്കും ശരിയുത്തരം തരുന്നവർക്ക് എന്തെങ്കിലുമൊക്കെ എപ്പോഴെങ്കിലും കൊറിയറിൽ ഇ-മെയിൽ ചെയ്യുന്നതായിരിക്കും.

ചോദ്യം നമ്പർ 1. പടം വരക്കാനായി കസേലയിലിരുന്ന എന്നോട് എഴുന്നേറ്റ് സ്ഥലം കാലിയാക്ക് എന്ന് സജ്ജീവേട്ടൻ പറഞ്ഞത് എന്ത് കൊണ്ട്?

ചോദ്യം നമ്പർ 2. രണ്ട് വർഷമായി ഒരു പോസ്റ്റും ഇടാതെ ബ്ലോഗ് മീറ്റിൽ മാത്രം പങ്കെടുക്കുന്ന ബ്ലോഗർ ഏത്?

ചോദ്യം നമ്പർ 3. ചാണ്ടിയുടെ ഫ്ലാറ്റിലെ ടൂറിന്‍ കച്ചയിലെ യേശുദേവന്റെ ചിത്രം കണ്ട് “ഇതെന്തിനാപ്പാ എക്സ് റേ ഫിലിം തൂക്കിയിട്ടിന്..?” എന്ന് ചോദിച്ചതാര് ?

Monday, July 26, 2010

എ ന്യൂമിസ്മാറ്റിക് ലവ്

രണ്ട് പേരു പ്രണയിക്കുമ്പോള്‍ ലോകം മാറുന്നു എന്ന് ഒക്‍ടേവിയോ പാസ്‌ എഴുതിയിട്ടുണ്ട്. അക്കാര്യത്തിന് അടിവരയിട്ട ഒരു പ്രണയമായിരുന്നു അരവിയുടേയും സുനിതയുടേതും. പ്രണയമെന്നത് രണ്ട് ‘വികാരി’കളുടെ സ്വകാര്യമായ ഇടപാടാണെങ്കിലും ശരിക്കുള്ള ഒരു 'ഇദ്' കിട്ടണമെങ്കില് പ്രണയകാര്യം ആരോടെങ്കിലും പറയണം. പ്രണയ സല്ലാപത്തിന്നിടയിലെ കൊച്ച് കൊച്ച് കാര്യങ്ങള്‍, ഇഷ്ടങ്ങള്, അന്യോന്യം കൈമാറിയ 'ലൌ'കികവും ഭൌതികവും, ‘ഫിസിക്കലു’മായ സമ്മാനങ്ങള്‍ അതൊക്കെ ബസ് സ്റ്റോപ്പിലോ, ആല്‍ത്തറയിലോ, ഹോസ്റ്റല്‍ മുറിയിലോ ഇരുന്ന് അടുത്ത കൂട്ടുകാരോട് പറയുന്നത് പാൽ‌പ്പായസത്തിൽ അണ്ടിപ്പരിപ്പ് കിട്ടിയത് പൊലെ ഡബിള്‍ രുചിയാണ്.

പ്രേമിക്കുന്നവരോട് അതിനെപ്പറ്റി ചോദിക്കുന്നത് അവര്‍ക്ക് കോടി രൂപ ലോട്ടറി അടിച്ചാല്‍ പോലുമില്ലാത്തത്ര സന്തോഷമുള്ള കാര്യമാണ്. “എടാ എന്തായി കാര്യം…” എന്ന് ചോദിച്ചാല് ആ മുഖങ്ങളിൽ ഒരു നിമിഷം കൊണ്ട് ആയിരമായിരം സന്തോഷാമിട്ടുകളും നാണപ്പൂത്തിരികളും പൊട്ടിവിരിയും. ഏത് മുരടന്മാരേയും ആ ഒരൊറ്റ കുശലാന്വേഷണം കൊണ്ട് കുപ്പിയിലാക്കാം. പക്ഷേ അരവിയും സുനിതയും പൂച്ചയോ പല്ലിയോ പാറ്റയോ ഉറുമ്പോ വവ്വാലോ എന്തിന് ഒരു മനുഷ്യക്കുട്ടി പോലും അറിയാതെയാണ് സ്നേഹിച്ചിരുന്നത്.

പറശ്ശിനി അമ്പല നടയിലുള്ള അടുത്തടുത്ത ഫാന്‍സി കടകളിലെ സെയില്‍‌സ് മാനും പേടയുമാണ് രണ്ടു പേരും. വെറുതെയിരിക്കുന്ന മനസ്സുകളില്‍ പ്രണയം വര്‍ക്കൌട്ടാവുന്നു എന്നാണല്ലോ. പ്രണയം പനി വൈറസ് പോലെ ആര്‍ക്കാണ് പണി കൊടുക്കേണ്ടതെന്ന് നോക്കിയിരിപ്പാണ്. കടയില്‍ മുതലാളിയും കസ്റ്റമേഴ്സും ഇല്ലാത്ത സമയങ്ങളില്‍ കണ്ടും മിണ്ടിയുമിരുന്നപ്പോള്‍ സ്വാഭാവികമായി അവര്‍ അനുരാഗികളായി. ഇപ്പോഴത്തെ പ്രേമം പോലെ ഇന്ന് മീറ്റ് ചെയ്ത് നാളെ ഹണിമൂണ് കളിച്ച് മറ്റന്നാള് ഡൈവോഴ്സ് ആവുന്ന സാഷേ ടൈപ്പ് ഇന്‍സ്റ്റന്റ് ലവ് ആയിരുന്നില്ല അവരുടേത്. ജീവിക്കുന്നെങ്കില്‍ ഒന്നിച്ച് മാത്രം എന്ന് ഉറപ്പിച്ചുള്ള സീരിയസ്സ് പ്രേമം. ആരും കാണില്ലെന്നുറപ്പ് വരുത്തി അത്യന്തം രഹസ്യമായിരുന്നു ഇടപാടുകള്‍. ഇനി അഥവാ ആണുങ്ങളുടെ വര്‍ഗ്ഗബോധവും പാരമ്പര്യവും കാത്ത് സൂക്ഷിക്കാന്‍ മുങ്ങിക്കളയാമെന്ന് അരവി വിചാരിച്ചാലും സുനിത വിടില്ല. അവളു സൂപ്പര്‍ഗ്ലൂ പോലെ ഒട്ടിച്ചാല്‍ ഒട്ടിയതാണ്. ഒരു കാര്യം തീരുമാനിച്ചാലത് നടത്തിയിരിക്കും.

കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചെങ്കിലും അരവിയുടെ ഫൈനാന്‍ഷ്യല്‍ സെറ്റപ്പ് ഒട്ടും നന്നായിരുന്നില്ല. താലി കെട്ടാന്‍ ആരോഗ്യമുണ്ടെങ്കിലും അത് വാങ്ങാനുള്ള വക ഇല്ലാത്തതായിരുന്നു പ്രോബ്ലം. കടയില്‍ നിന്നും ആകെ കിട്ടുന്നത് ആയിരത്തിയഞ്ഞൂറു രൂപയാണ്. അരി വാങ്ങിയില്ലെങ്കിലും റീചാര്‍ജ്ജ് കൂപ്പണ്‍ വാങ്ങാതിരിക്കാന്‍ കഴിയില്ലല്ലോ. അത് കൊണ്ട് ചെലവ് കഴിച്ച് സമ്പാദ്യം എന്നൊന്ന് കാര്യമായി ഉണ്ടാവില്ല. സുനിതയ്ക്കാണെങ്കില്‍ ഓരോ ദിവസം കഴിയും തോറും പ്രായപൂര്‍ത്തി ആയി വരുന്നു. എല്ലാ ഞായറാഴ്ചയും വീട്ടില്‍ ചായ കുടിക്കാരും റെഡി. കല്യാണത്തിനു സമ്മതിക്കാതെ അധിക നാളൊന്നും പിടിച്ച് നില്‍ക്കാന്‍ പറ്റില്ല. തല കുനിക്കേണ്ടി വരും പെട്ടെന്ന് തന്നെ. ആലോചനകള്‍ക്ക് ഭ്രാന്ത് പിടിച്ചപ്പോള്‍ അരവിക്ക് ഉറക്കമില്ലാതായി. ഇതൊക്കെ അറിയാവുന്നത് കൊണ്ടാണ് പ്രണയവിദ്യാസമ്പന്നര്‍ പ്രേമമൊരു പൊട്ടക്കിണര്‍ പോലെയാണെന്ന് പറയുന്നത്. ഒരാവേശത്തിന്‌ ചാടിയാല്‍ കൈയ്യില്‍ മൊബൈല്‍ ഇല്ലെങ്കില്‍ കയറി വരുന്നത് അത്ര ഈസിയാവില്ല.

കല്യാണം കഴിച്ച് കൊള്ളാമെന്ന പഴയ ചാക്ക് പോലത്തെ വാക്ക് കിട്ടിയാല്‍ ഡ്രെസ്സ് കോഡ് മറക്കുന്നവരാണ് ഇപ്പോഴത്തെ ലവേഴ്സ്. എന്നാല്‍ അവരെപ്പോലെ ആഫ്റ്റര്‍ മാര്യേജ് കാര്യങ്ങള്‍ പ്രീമാര്യേജ് ആക്കണമെന്നൊന്നും അരവിക്കും സുനിതക്കും തോന്നിയില്ല. മറ്റെല്ലാത്തിലും സമത്വമാണെങ്കിലും ഇക്കാര്യത്തില്‍ മുന്‍‌കൈ എടുക്കേണ്ടത് ആണുങ്ങളാണല്ലോ. അരവി ഒട്ടും ശ്രമിച്ചില്ലെന്ന്‌ പറഞ്ഞ് കൂട. ഇടക്ക് ചില കൈവിക്രിയകളൊക്കെ ചെയ്യാന്‍ നോക്കിയെങ്കിലും സുനിത സിലബസ്സിനു പുറത്തൊന്നും അനുവദിച്ചില്ല.

പക്ഷേ വിശുദ്ധ പ്രണയമാണ്, ബോഡി ടച്ചിങ്ങൊന്നുമില്ലെന്നൊക്കെ പറയാമെങ്കിലും എല്ലാത്തിനുമൊരു ലൂപ് ഹോള്‍സൊക്കെ ഉണ്ടാവുമല്ലോ. അതുമല്ല കട്ടു തിന്നുന്നതിന്റെ രുചി കെട്ടിയ ശേഷം തിന്നുന്നതിനുണ്ടാവില്ല.
അങ്ങനെ ഒരു കര്‍ക്കിടക മഴയ്ക്ക് അരവി സുനിതയോട് ഉമ്മ വെച്ചോട്ടേന്ന് രേഖാമൂലം ചോദിച്ചു. ലോകം കണ്ട് പിടിച്ചതില്‍ പിന്നെ ഉണ്ടായിട്ടുള്ള എല്ലാ കാമുകിമാരെയും പോലെ അതിഭയങ്കരമായി എതിര്‍ത്ത് കൊണ്ട് ഇല്ലാന്നൊക്കെ പറഞ്ഞെങ്കിലും അവസാനം അവള്‍ സമ്മതിച്ചു. കന്നിനെ കയം കാണിക്കരുതെന്നും കസിന് ഐസ്ക്രീം വാങ്ങിക്കൊടുക്കരുതെന്നും ബുദ്ധിയുള്ളവര്‍ പറയാറുണ്ടല്ലോ. ടേസ്റ്റ് അറിഞ്ഞ അരവി പിന്നീടെപ്പോഴും കൊണ്ടാ.. കൊണ്ടാന്നു പറയാന് തുടങ്ങി. ഈ ഡെയിലി ചോദിക്കുന്നത് ഒരു നിത്യ സംഭവമായപ്പോള്‍ ചില നിബന്ധനകള്‍ വെച്ച് സുനിത അതിന് മൂക്കുകയറിട്ടു.

ആയിടയ്ക്ക് പത്ത് രൂപ നാണയം കിട്ടാനില്ലെന്നും വെള്ളി,സ്വര്‍ണ്ണ കളറിലുമുള്ള ആ സങ്കരലോഹ നാണയം ഉരുക്കി വില്ക്കാന്‍ വേണ്ടി ചിലര്‍ മൊത്തമായി വാങ്ങിക്കൊണ്ട് പോകുന്നെന്നും പറഞ്ഞൊരു വാര്‍ത്ത പത്രത്തില്‍ വന്നു. അത് കാരണം അരവിയൊരു ഊരാക്കുടുക്കില്‍ ചെന്നുപെട്ടു. അവന് നാണയങ്ങള്‍ ശേഖരിക്കുന്ന ഹോബിയുണ്ടായിരുന്നു. എല്ലാ നാണയങ്ങളുമല്ല പത്ത് രൂപ നാണയങ്ങള്‍ മാത്രം. മുട്ട ബുൾസ് ഐ പോലത്തെ പത്ത് രൂപാ നാണയങ്ങള്‍ അവനു വലിയ ക്രേസാണ്. അത് കലക്റ്റ് ചെയ്യാന്‍ അവന്‍ ഇടക്കിടക്ക് ടൌണിലെ ബാങ്കുകളില്‍ പോകാറുണ്ട്. കൂടാതെ പരിചയമുള്ള കടകളില്‍ നാണയം വന്നാല്‍ എടുത്ത് വെക്കാന്‍ പറഞ്ഞേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ചില അതിമോഹികളുടെ കൈയ്യില്‍ നിന്നും പതിനഞ്ച് രൂപ കൊടുത്ത് പോലും നാണയം കലക്റ്റ് ചെയ്തിട്ടുമുണ്ട്. പത്രവാർത്ത കണ്ട് സംശയം തോന്നിയ ബാങ്കുകാര്‍ അരവി വന്നപ്പോള്‍ ഫോണ്‍ ചെയ്ത് പോലീസില്‍ വിവരമറിയിച്ചു. അങ്ങനെ നിഷ്കളങ്കനും കൊതുകിനെയല്ലാതെ ഒരു മനുഷ്യജീവിയെപ്പോലും കൊല്ലാതിരുന്നവനുമായ അരവിക്ക് രാജ്യദ്രോഹത്തിന് പോലീസ് സ്റ്റേഷന്‍ കയറേണ്ടി വന്നു.

സ്റ്റേഷനില്‍ കൊണ്ട് പോയി പലതവണ ചോദ്യം ചെയ്തിട്ടും നാണയമുരുക്കല്‍ സംഘത്തെപ്പറ്റി യാതൊരു വിവരവും അരവിയില്‍ നിന്ന് കിട്ടിയില്ല. അവന്‌ അത്തരം ടീമുമായി ബന്ധവുമുണ്ടായിരുന്നില്ല. പിന്നെ നീ എന്തിനാ എപ്പോഴും നാണയം വാങ്ങിക്കൊണ്ട് പോകുന്നത് എന്ന ചോദ്യത്തിന്‌ അവനൊന്നും പറഞ്ഞതുമില്ല. പോലീസുകാര്‍ക്ക് പെരുമാറാന്‍ ഒരുത്തനെ കിട്ടിയാല്‍ ജോളിയാണല്ലോ. വായ കൊണ്ട് ചോദ്യം ചെയ്യല്‍ നിര്‍ത്തി അവര്‍ കൈ കൊണ്ട് ചോദ്യം ചെയ്യാന്‍ തുടങ്ങി. പാവം അരവി. അധികം അടി താങ്ങാനുള്ള ധാതുപുഷ്ടിയൊന്നും റേഷനരി തിന്ന് വളര്‍ന്ന ആ ബോഡിക്കുണ്ടായിരുന്നില്ല. കനപ്പടി രണ്ടെണ്ണം നടുപ്പുറത്ത് കിട്ടിയപ്പോള്‍ അവന്‍ എല്ലാം പറഞ്ഞു. അത് കേട്ട് കാക്കിക്കുള്ളിലെ കാല്‍പ്പനികര്‍ പുഞ്ചിരിച്ചു; കാപാലികന്മാര്‍ നിനക്കൊന്നും വേറെ പണിയൊന്നുമില്ലെടാ എന്നു ചോദിച്ച് വിരട്ടി.

കണ്ടമാനം ഉമ്മ വേസ്റ്റാക്കുന്നവര്‍ക്ക് അനുകരിക്കാവുന്ന ഒരു ഐഡിയയാണ് അരവി സുനിതമാരുടേത്. പെണ്‍കുട്ടികള്‍ക്ക് അത് എല്‍.ഐ.സി. പോളിസി എടുക്കുന്നത് പോലെയാണ്. പ്രേമിച്ചവനെ തന്നെ കെട്ടുന്നെങ്കില്‍ മണി ബാക്ക് പോളിസി പോലെ കല്യാണ ചെലവിന് നല്ലൊരു തുക കിട്ടും. ഇന്‍ കേസ് ചെക്കന്മാരെങ്ങാനും പറ്റിച്ച് മുങ്ങിയാല്‍ സറണ്ടര്‍ ചെയ്ത് കാശാക്കാം.

ഓരോ പ്രാവശ്യം ഉമ്മ വെക്കുമ്പോഴും പത്ത് രൂപാ നാണയം അരവി സുനിതക്ക് കൊടുക്കണം. അവളത് ഭദ്രമായി സൂക്ഷിച്ച് വെക്കും. അങ്ങനെ കൂട്ടിക്കൂട്ടി വെച്ച് താലി വാങ്ങാനുള്ള കാശുണ്ടാക്കാമെന്നായിരുന്നു പ്ലാന്‍. ആദിവാസി ക്ഷേമപദ്ധതികളൊക്കെ പോലെ ഉദ്ദേശലക്ഷ്യം കൈവരിക്കാന്‍ സാധിച്ചില്ലെങ്കിലും അരവിയും സുനിതയും പത്ത് രൂപാ നാണയവും അവരുടെ പ്രണയവും കണ്ണൂരിലെ കണ്ടല്‍ ചെടി പോലെ സെലിബ്രിറ്റീസായി.

പ്രേമിക്കുന്നവര്‍ എന്തൊക്കെ കാട്ടിക്കൂട്ടുമെന്നത് ദൈവത്തിനും പിന്നെ ഗൂഗിളിനും മാത്രമറിയാം !

Sunday, July 18, 2010

മാച്ച് ഫിക്സിങ്ങ്

എട്ടാം ക്ലാസ്സ് പരീക്ഷ ഐ.എ.എസ്.പരീക്ഷ പോലെ ഈസിയായി എഴുതി തിന്ന് മുടിച്ച് കളിച്ച് നടക്കുമ്പോഴാണ്‌ എനിക്കൊരു ശത്രു ഉണ്ടായത്. നാട്ടിലെ വലിയ കൃഷിക്കാരനായ രാമന്‍ നായരുടെ മരുമകന്‍ ശത്രുഘ്നനായിരുന്നു അത്. നാട്ടിലെ വണ്‍ തേഡ് വയലും പറമ്പും രാമന്‍ നായരുടേതാണ്‌. എപ്പോ നോക്കിയാലും ഓരോരോ കൃഷിയുമായി തിരക്കിലായിരിക്കും. നായര്‍ ഒരു ബ്രിട്ടാനിയ 50-50 ആണ്‌. 50 വയസ്സ്, 50% കഷണ്ടി കയറിയ തല. ക്ലീന്‍ ഷേവ് ചെയ്ത മുഖം. വലിയ കെട്ടിടത്തിലെ ചുവരില്‍ പറ്റിപ്പിടിച്ച് നില്‍ക്കുന്ന പുല്ലു പോലെ ചെവിപ്പൂട. നല്ല ബെസ്റ്റ് മുരടന്‍ സ്വഭാവം. നായരുടെ ഭാര്യയാണ്‌ വിലാസിനിചേച്ചി. കള്ള്‌ ചേര്‍ത്ത ദോശ പോലത്തെ ബോഡി ഷേപ്പുള്ള സുന്ദരി. ഉണക്ക മുന്തിരിയും പച്ച മുന്തിരിയും പോലെ നല്ല മാച്ചാണ്‌ രണ്ടു പേരും.

നായര്‍ക്ക് കൃഷിപ്പണിയില്‍ വലിയൊരു സഹായിയാണ്‌ ശത്രുഘ്നന്‍. ഇരുപത്തിയഞ്ച് വയസ്സ്. റഫ് ആന്റ് ടഫ് സ്വഭാവം. പണിയെടുത്ത് ഉറച്ച ജിം ബോഡി. അമേരിക്കയിലോട്ട് ചീകിയാല്‍ അഫ്ഗാനിസ്ഥാനിലേക്ക് എത്തുന്ന ചുരുളന്‍ മുടി. നായരുടെ കൂടെ താമസിച്ച് പഠിക്കാന്‍ വേണ്ടിയാണ്‌ ശത്രുഘ്നനെ ചെറുപ്പത്തിലേ അവിടെയാക്കിയത്. നായര്‍ പുസ്തകത്തിനു പകരം മൂരികളെ പൂട്ടുന്ന നേങ്ങോലാണ്‌ ശത്രുഘ്നന്റെ കൈയ്യില്‍ വെച്ച് കൊടുത്തത്. അതു കൊണ്ട് നായര്‍ക്കൊരു ശമ്പളമില്ലാ പണിക്കാരനെ കിട്ടി.

നായരുടെ വീട്ടുവളപ്പില്‍ പഴുത്ത മാങ്ങകളുള്ള നല്ല ഒരു മാവുണ്ട്. ഞാനും ചുറ്റുവട്ടത്തുള്ള പിള്ളേരുമൊക്കെ സദാസമയവും അതിന്റെ ചുവട്ടിലായിരിക്കും. നായരോ ശത്രുഘ്നനോ അവിടെയുണ്ടെങ്കില്‍ ആരും അങ്ങോട്ട് പോകില്ല. അവരു ഞങ്ങളെ ഓടിക്കും.

ഒരു ദിവസം ഉച്ചയ്ക്ക് ഞാന്‍ കയില്‍ക്കണ കൊണ്ട് ടോപ്പപ്പ് ചെയ്ത ഫുള്‍ കിണ്ണം ചോറും തിന്ന് ഇരയെടുത്ത പെരുമ്പാമ്പിനെ പോലെ റെസ്റ്റെടുക്കുകയായിരുന്നു. വൈകുന്നേരമാവാതെ ഇനി വീട്ടില്‍ നിന്നും യാതൊന്നും പ്രതീക്ഷിക്കണ്ട. അതുവരെ വയറിനും എനിക്കും ഫ്രീ ടൈമാണ്‌. അപ്പോള്‍ രാമന്‍നായര്‍ വെള്ളമുണ്ടും കുപ്പായവുമിട്ട് തിരക്കിട്ട് എവിടേക്കോ പോകുന്നത് കണ്ടു. നായരില്ലാത്തത് കൊണ്ട് ധൈര്യമായി മാങ്ങ പൊറുക്കാന്‍ പോകാം. ഞാനുടനെ സ്ഥിരം വാഹനമായ സൈക്കിളിന്റെ റിമ്മു(എന്ന് വെച്ചാല്‍ മ്മടെ ഫെരാരി)മുരുട്ടിക്കൊണ്ട് റിം വാഹനനായി പറമ്പിലേക്ക് വിട്ടു.

മാവിന്‍ ചുവട്ടില്‍ നമ്മുടെ പാര്‍ല്യമെന്റ് പോലെ ആരും ഉണ്ടായിരുന്നില്ല. അതു കൊണ്ട് ഇഷ്ടം പോലെ മാങ്ങ കിട്ടി. ഒന്നെടുത്ത് കടിച്ച് ബാക്കി ട്രൌസറിന്റെ ലോക്കറില്‍ സേഫ് ഡെപ്പോസിറ്റ് ചെയ്ത് ഞാനവിടെ ചുറ്റിപ്പറ്റി നിന്നു. ചില സമയത്ത് ഇന്നത് ചെയ്യ് ചെയ്യ് എന്ന്‌ തോന്നിപ്പിക്കുന്നത് നമ്മടെ പിടിയില്‍ നില്‍ക്കുന്ന ഒരു ഏര്‍പ്പാടല്ലല്ലോ. ആ നശിച്ച ചിന്തയുടെ സൈഡ് ഇഫക്റ്റായിട്ടാണ്‌ അന്നേരം നായരുടെ വീട്ടിലേക്ക് പോകാന്‍ തോന്നിയത്. ദാറ്റ് വാസ് മൈ ഫസ്റ്റ് ഫാള്‍ട്ട്.

നായരുടെ വീട്ടു മുറ്റത്തൊന്നും ആരെയും കണ്ടില്ല. ഞാന്‍ മാങ്ങാച്ചാറും കൈയ്യിലെ ചേറും നക്കിക്കൊണ്ട് ഫെരാരി തോളിലൂടെ ഇട്ട് മിറ്റത്തൂടെ ‘നൂണ്‍ വാക്ക്’ നടത്തി. പെട്ടെന്ന് ടാക്കീസില്‍ ബിറ്റ് ഇട്ടത് പോലുള്ള എന്തോ ശബ്ദം കേട്ടു. ഞാന്‍ ഇറയത്ത് കയറി അല്‍പ്പം തുറന്ന് കിടന്ന ജനല്‍വാതിലുകള്‍ തള്ളി, എത്തിവലിഞ്ഞ് നോക്കി. അകത്തെ കാഴ്ച കണ്ടപ്പോള്‍ ഞെട്ടി വിറച്ചു പോയി. കട്ടിലില്‍ വിലാസിനി ചേച്ചി ഫുള്‍ നേക്കഡായി മലര്‍ന്ന് കിടക്കുന്നു..! തയച്ച് നിര്‍ത്തിയ മര്‍മ്മാണി ഗുളികയുടെ ചുറ്റും വട്ടത്തില്‍ മരുന്ന് ഊറിക്കൂടിയത് പോലെ നിപ്പിള്‍, കുമ്പിള്‍ ബലൂണ്‍ പോലെ പൊക്കിള്‍, അരയിലെ നൂലില്‍ ബക്കിള്‍ പോലത്തെ വെള്ളിയുറുക്ക്, പിന്നെ വൈറ്റ് ലെഗ് കപ്പിള്‍സ്.

പ്രായപൂര്‍ത്തി കാര്യങ്ങളില്‍ വലിയ വിവരമൊന്നുമില്ലാത്തത് കൊണ്ട് പേടിയല്ലാതെ വേറൊന്നും തോന്നിയില്ല. ഞാന്‍ ലജ്ജാകുമാരനായി അങ്ങോട്ട് നോക്കാണ്ടിരുന്നു. പക്ഷേ ഇവരെന്തിനാപ്പ ഇങ്ങനെ ന്യൂഡ് ആയി കിടക്കുന്നതെന്ന് ഒരു ക്യൂരിയോസിറ്റി എനിക്കുണ്ടായി. അവരുടെ വീട്, അവരുടെ തുണി, ഇട്വോ, ഇടാതിരിക്ക്വോ അവരുടെ സൌകര്യം. അങ്ങനെ ചിന്തിച്ചാ പോരെ? ബട്ട്, വരാനുള്ളതിനെ പോയി ഓട്ടോ പിടിച്ച് കൂട്ടിക്കൊണ്ട് വരുന്നയാളാണല്ലോ ഞാന്‍. വീണ്ടും എത്തി നോക്കി. അതായിരുന്നു സെക്കന്റ് ഫാള്‍ട്ട്. അപ്പോഴേക്കും ചുവരിലെ ക്ലോക്കിലേത് പോലെ കട്ടിലിലും ‘പന്ത്രണ്ട് മണി’യായിരുന്നു. ആരാ ആ മേനോന്‍ (men on) എന്നറിയാന്‍ ഞാന്‍ കാല്‍വിരലില്‍ കുത്തി എത്തി നോക്കിയതും ചുമലിലിരുന്ന ഫെരാരി ഊരി താഴെ വീണു. ലാസ്റ്റ് ആന്റ് ഫൈനല്‍ ഫാള്‍ട്ട്! ഒച്ച കേട്ട് കട്ടിലിലുള്ള 'സൂചികള്‍' ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. ലുങ്കിയും വാരിച്ചുറ്റി ഏതോ കരിവീട്ടി “നില്‍ക്കടാ…” എന്നലറിക്കൊണ്ട് ഓടി വന്നു. ശത്രുഘ്നനായിരുന്നു അത്...! പേടിച്ച് വിറച്ച് ഞാന്‍ വീട്ടിലേക്ക് ഓടി.

രണ്ട് മൂന്ന് ദിവസം ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതേയില്ല. മുന്നില്‍ പെട്ടാല്‍ അവനെന്റെ പരിപ്പെടുക്കുമെന്ന് ഉറപ്പാണ്. മാങ്ങ പൊറുക്കാനും ക്രിക്കറ്റ് കളിക്കാനും പോലും പോയില്ല. പക്ഷേ, നാലാം ദിവസം വൈകുന്നേരം അങ്ങാടിയില്‍ മാമൂട്ടിക്കയുടെ പീടികയിലെ മുട്ടായി ഭരണിയില്‍ നോക്കി എപ്പോഴാ ഇവനെയൊക്കെ അകത്താക്കാന്‍ പറ്റുക എന്നാലോചിച്ച് നില്‍ക്കുന്ന എന്റെ ചെവിയിലൊരു പിടി മുറുകി. വേദനയെടുത്ത് പുളഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോള്‍ ശത്രുഘ്നന്‍ അപ്ഗ്രേഡായി കീരിക്കാടന്‍ വേര്‍ഷനില്‍ ! ചെവിയിലെ പിടിവിടാതെ അവനെന്നെ തൂക്കിയെടുത്ത് പീടികയുടെ പിന്നിലേക്ക് വലിച്ച് കൊണ്ട് പോയി മേത്ത് നിറയെ അടിയും ചെവി നിറയെ തെറിയും തന്നു. പിന്നെ കണ്ണുമുരുട്ടിക്കൊണ്ട് "ആരോടെങ്കിലും പറഞ്ഞാല്‍ നിന്നെ കൊല്ലും നായീന്റെ മോനേ.." എന്നും പറഞ്ഞ് തിരിഞ്ഞു നടന്നു. പിന്നെ അത് ജമ്മാരിയായി. എപ്പോ എവിടെ വെച്ചും ആരും കാണാതെ അവന്‍ കട്ടിങ്ങ് പ്ലെയര്‍ പോലത്തെ കൈ കൊണ്ടെന്റെ ചെവിയില്‍ പിടിക്കും. നോക്കി പേടിപ്പിക്കും. ഒരു ഒന്നൊന്നര വേദനയായിരുന്നു അതിന്‌.

ഒരു ദിവസം ശത്രു ഇല്ലാത്ത സമയം ഞാന്‍ അന്നത്തെ എന്റെ ഡിങ്കോള്‍ഫിക്കേഷനായ അങ്ങ്ട്ടത്തെ സുലുവിന്റെയും പിള്ളേരുടെയും കൂടെ മാവിന്‍ ചുവട്ടില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ്‌ വിലാസിനി ചേച്ചി അവിടെ വന്നത്. അവരെന്നെ നോക്കി ബാക്കിയുള്ളോരോട് പറഞ്ഞു. "ഇവനെ നിങ്ങളുടെ കൂടെ കൂട്ടണ്ട കേട്ടോ.. ഇവന്റെ സ്വഭാവം നല്ലതല്ല.." പിള്ളേരൊക്കെ വെറുപ്പോടെ നോക്കി നില്‍ക്കെ നീയിനി മാങ്ങ പൊറുക്കണ്ടാ എന്നും പറഞ്ഞ് വിലാസിനി ചേച്ചി വെള്ളം നിറച്ച ഫുട്ബാള്‍ ബ്ലാഡര്‍ പോലെയുള്ള പിന്‍ഭാഗവും കുലുക്കി കുലുക്കി നടന്നു. ഞാന്‍ പിള്ളേരുടെ മുന്നില്‍ നാറി വിഷമിച്ച് നിന്നു. എന്തും സഹിക്കാം. അങ്ങ്ട്ടത്തെ സുലു പിന്നെ എന്നോട് മിണ്ടിയില്ല. അതാലോചിച്ചപ്പോള്‍ ചത്ത് കളഞ്ഞാലോ എന്നു വരെ തോന്നിപ്പോയി.

ശത്രുവിന്റെ പീഢനവും വിലാസിനി ചേച്ചിയുടെ അപമാനവും കാരണം പുറത്തിറങ്ങാന്‍ കഴിയാതെ ഞാന്‍ വലഞ്ഞു. വീട്ടില്‍ പറയാമെന്ന് വെച്ചാല്‍ ശത്രുഘ്നന്റെ കൈ ഓര്‍മ്മ വരും. ഫീലിങ്ങ്സ് ആരോടെങ്കിലും ഷെയര്‍ ചെയ്ത് ദു:ഖഭാരം കുറക്കാമെന്ന് വെച്ചാല്‍ അങ്ങ്ട്ടത്തെ സുലു ആണെനിക്കുള്ള ഏക കരള്‍. അവളാണെങ്കില്‍ പ്രാഥമികത്തിന്‌ പോയാല്‍ അണ്ടര്‍ ബോഡി സര്‍വ്വീസ് ചെയ്യാത്തത്ര പ്രീമച്ച്വേഡാണ്‌. പറയണ്ട താമസം അവള്‌ നൂറു കോപ്പി അടിക്കും.

ഒരു ദിവസം ഉച്ചയ്ക്ക് ഞാന്‍ വയല്‍ക്കരയില്‍ നില്‍ക്കുകയായിരുന്നു. ശത്രുഘ്നനും രാമന്‍ നായരും ദൂരെ കണ്ടത്തില്‍ മൂരികളെ പൂട്ടുകയാണ്‌. അല്‍പ്പം കഴിഞ്ഞപ്പോള്‍, "കൃഷിഭവനില്‍ പോയി വളം വാങ്ങണം.. ഇന്നു മതിയാക്കാം... " എന്ന് പറഞ്ഞ് രാമന്‍ നായരും ശത്രുഘ്നനും പണി മതിയാക്കി മൂരികളേയും കൊണ്ട് പോയി. പെട്ടെന്ന്‌ എനിക്കൊരു തോന്നലുണ്ടായി. നായര്‍ ഇപ്പോള്‍ പോകും. പിന്നെ വീട്ടില്‍ ശത്രുഘ്നനും വിലാസിനി ചേച്ചിയും മാത്രേ ഉണ്ടാവൂ. അന്നത്തെ പോലെ 'മാച്ച് ഫിക്സിങ്ങ്' ഇന്നുമുണ്ടാകുമെന്ന്‌ ഉറപ്പാണ്‌. ഞാനുടനെ വീട്ടിലേക്ക് പോയി.

എന്റെ വീട്ടിന്റെ തൊട്ടടുത്തുള്ള തെങ്ങിന്‍ പറമ്പിലൂടെയാ‌ണ്‌ കൃഷിഭവനിലേക്ക് പോകാനുള്ള വഴി. തെങ്ങിന്‍തടമൊക്കെ രണ്ട് ദിവസം മുമ്പ് കൊത്തി ലെവലാക്കിയ ഇളകിയ മണ്ണാണ്‌. വീട്ടിലിരുന്നാല്‍ അതിലേ പോകുന്നയാളുകളെ ശരിക്കും കാണാം. കുറേ കഴിഞ്ഞപ്പോള്‍ നായര്‍ ധൃതി പിടിച്ച് നടന്ന് വരുന്നത് കണ്ടു. തെങ്ങിന്‍ തടത്തില്‍ എത്തിയപ്പോള്‍ രാമന്‍ നായര്‍ പെട്ടെന്ന് കാലു കുഴിയില്‍ താഴ്ന്ന് "എന്റമ്മേ.." എന്ന നിലവിളിയോടെ നിലത്ത് കമിഴ്ന്നടിച്ച് വീണു. ആരോ കുഴിച്ച കള്ളക്കുഴിയില്‍ വീണതായിരുന്നു മൂപ്പര്‍. എങ്ങനെയൊക്കെയോ കാലു വലിച്ചെടുത്ത് തപ്പിപ്പിടിച്ച് നിവര്‍ന്ന് നിന്നു. വെള്ള മുണ്ടിലും ഷര്‍ട്ടിലും നിറയെ മണ്ണും ചാണകവും പറ്റി വൃത്തികേടായിരുന്നു. നായര്‍ "ഏത് കുരുത്തംകെട്ടോനാ ഇത് കുയിച്ചത്..?" എന്നു പറഞ്ഞ് കാലും തടവി കള്ളക്കുഴി കുഴിച്ചവനെ തെറി വിളിച്ച് കൊണ്ട് ഡ്രെസ്സ് മാറ്റാന്‍ വേണ്ടി തിരിച്ചു നടന്നു. കുറച്ച് ബേക്കിലായി ഞാനും നായരെ പിന്തുടര്‍ന്നു.

നായര്‍ വീടിന്റെ മുറ്റത്തെത്തി. സംഗതികള്‍ ലൈവ് ടെലികാസ്റ്റ് ചെയ്യാന്‍ ഞാന്‍ മാവിനു മറഞ്ഞു നിന്നു. മുറ്റത്തെ പൈപ്പില്‍ നിന്നും കൈകാലുകള്‍ കഴുകി നായര്‍ വീട്ടിന്നകത്തേക്ക് കയറി. ഞാന്‍ ടെന്‍ഷനടിച്ച് എന്താ സംഭവിക്കുന്നതെന്ന് കാത്തിരുന്നു. എന്റെ തോന്നലുകളൊക്കെ കറക്റ്റായിരുന്നു. പെട്ടെന്ന് പടേ,, പടെ,, എന്ന് അടിയുടെ ശബ്ദവും "ഫ,, പട്ടീ.. നായിന്റെ മോനെ.. ആട നിക്കട... " എന്നിങ്ങനെ ആക്രോശവും കേട്ടു. ശേഷം ഒരു ലുങ്കിയും വാരിപ്പൊത്തി പെന്‍ഡ്രൈവും മറച്ച് പിടിച്ച് കൊണ്ട് ശത്രുഘ്നന്‍ പറപറക്കുന്നത് കണ്ടു.

മാവിന്‍ ചുവട്ടില്‍ വീണ മാങ്ങകളുമെടുത്ത് ഞാന്‍ വിട്ടു. എനിക്കൊരു കുഴി മൂടല്‍ ഉണ്ടായിരുന്നു.