Wednesday, May 5, 2010

കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍

പ്രിയ സുഹൃത്തുക്കളെ,

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ബ്ലോഗില്‍ ഞാനെഴുതിയ കഥകളില്‍ നിന്നും തിരഞ്ഞെടുത്തവ കുമാരസംഭവങ്ങള്‍ എന്ന പേരില്‍ പുസ്തകമായി ഇറങ്ങിയ വിവരം എല്ലാവരെയും അറിയിക്കുന്നു. പയ്യന്നൂരിലെ ഡിസംബര്‍ പബ്ലിഷേഴ്സാണ്‌ പ്രസാധകര്‍. നിങ്ങള്‍ ഓരോരുത്തരും തന്ന പ്രോത്സാഹനങ്ങളും അനുഗ്രഹങ്ങളുമാണ്‌ ഒരിക്കലും ഒരു കഥ പോലുമെഴുതാത്ത എന്നെ പ്രിന്റ് മീഡിയയിലും എത്തിച്ചതെന്ന്‌ നന്ദിയോടെ ഓര്‍മ്മിക്കട്ടെ.

ബ്ലോഗ് എന്ന മാധ്യമത്തിന്റെ ഭാഗമാവുക എന്നതില്‍ കവിഞ്ഞ് യാതൊരു ഉദ്ദേശവുമില്ലാതെ സുഹൃത്തുക്കളോട് ഒരു തമാശ പറയുന്നത് പോലെ എഴുതിയിട്ടവയാണ്‌ ഇവയെല്ലാം. നാട്ടിലേയും ആഫീസിലേയും സുഹൃദ് സംഭാഷണങ്ങളില്‍ നിന്നും പഴയ ഓര്‍മ്മകളില്‍ നിന്നും, അനുഭവത്തില്‍ നിന്നും അടിച്ച് മാറ്റി ഭാവന ചേര്‍ത്ത് എഴുതിയതാണ്‌ മിക്ക കഥകളും. ലോകത്തിന്റെ അറിയാ കോണുകളില്‍ ഉന്നതസ്ഥാനീയരായി കഴിയുന്ന നിങ്ങളെ രസിപ്പിച്ചു എന്നത് തന്നെ വലിയ സന്തോഷം.

കണ്ണൂരില്‍ ലൈബ്രറി കൌണ്‍സിലിന്റെ പുസ്തക പ്രദര്‍ശനം നടക്കുന്നതിനാല്‍ പെട്ടെന്നാണ്‌ പുസ്തകം ഇറക്കാന്‍ തീരുമാനിച്ചത്. കഥകള്‍ തിരഞ്ഞെടുക്കാനും, യൂനിക്കോഡ് ഐ.എസ്.എമ്മിലേക്ക് കണ്‍വേര്‍ട്ട് ചെയ്യാനും ഡിസൈനിങ്ങിനുമായി ഒരു ദിവസമേ വേണ്ടി വന്നുള്ളു. ഒരാഴ്ച പ്രിന്റിങ്ങിനും. ഇത്ര ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരു പുസ്തകം ഇറങ്ങുന്നത് അപൂര്‍വ്വമായിരിക്കും. അവതാരികയോ പ്രകാശനമോ ഈ ചെറിയ സംരംഭത്തിന് ഇല്ല.

പുസ്തക സാക്ഷാത്കരണത്തില്‍ നന്ദി പറഞ്ഞാല്‍ തീരാത്തത്ര പേരുകളുണ്ട്. എങ്കിലും ചിലവ പറയാതിരിക്കാനാവില്ല തന്നെ. പുസ്തകമാക്കി ഇറക്കണമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ച ബായെന്‍, ചിത്രകാരന്‍, വിശാലമനസ്കന്‍ എന്നീ ബ്ലോഗര്‍മാരോടും യുവ ചെറുകഥാകൃത്ത് വി.സുരേഷ് കുമാര്‍, എം.കെ.സുരേഷ് ബാബു, പുസ്തകം ഡിസൈന്‍ ചെയ്ത പി.പി.രാജീവന്‍ എന്നിവരോടും, എന്നെ പോലൊരു തുടക്കക്കാരന്റെ പുസ്‌തകം ഏറ്റെടുത്ത ഡിസംബര്‍ പബ്ലിഷേഴ്‌സിലെ ശ്രീ ജയദേവന്‍ കരിവെള്ളൂരിനുമുള്ള നന്ദി അറിയിക്കട്ടെ. ചിത്രങ്ങള്‍ വരച്ച് തന്ന കാര്‍ട്ടൂണിസ്റ്റ് സജ്ജീവേട്ടനും, മാതൃഭൂമിയിലെ കെ.വി.എം.ഉണ്ണിക്കും, ചോമ്പാലയിലെ ചാം രാജീവിനും കൂടാതെ പുസ്തകം ഗള്‍ഫില്‍ വില്‍ക്കാന്‍ സഹായിച്ച വിശാലമനസ്കന്‍ സജീവേട്ടന്‍, പുസ്തകം അവിടെ എത്തിക്കാന്‍ മാത്രം (സത്യായിറ്റും) ലീവെടുത്ത് നാട്ടില്‍ വന്ന ലഡുക്കുട്ടന്, പി.ഡി,എറക്കാടന്‍ കൂടാതെ മാതൃഭൂമി ബുക്സിലെ സെയില്‍‌സ് മാനേജര്‍ ഷിജു ഫിലിപ്പിനും എന്റെ അഗാധമായ നന്ദിയും കടപ്പാടും അറിയിക്കട്ടെ.

മലയാളം ബ്ലോഗിങ്ങിനെ മറ്റു ഭാഷകളില്‍ നിന്നും ബഹുദൂരം മുന്നിലെത്തിക്കാന്‍ പ്രവര്‍ത്തിച്ച ആദ്യകാല പ്രവര്‍ത്തകര്‍ക്കും ബ്ലോഗര്‍മാര്‍ക്കും, അതിനെ മലയാള സാഹിത്യത്തിന്റെ പൂമുഖത്തിരുത്തിയ വിശാലമനസ്കനും, കുമാരസംഭവങ്ങളെ പരിചയപ്പെടുത്തി പോസ്റ്റുകളിട്ട ചിത്രകാരന്‍, എറക്കാടന്‍ എന്നിവരോടും, കമന്റുകള്‍ വഴിയും മെയില്‍ വഴിയും ഫോണിലും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും നന്ദി.

പുസ്തകം ഇതിനകം വാങ്ങിയ എല്ലാ സുഹൃത്തുക്കള്‍ക്കും, പ്രത്യേകിച്ച് ബ്ലോഗര്‍മാരായ ആഷ്‌ലി, മിനി ടീച്ചര്‍, സജിത്ത്, ശ്രീശോഭിന്‍, മനോരാജ്, നന്ദകുമാര്‍, കൊട്ടോട്ടിക്കാരന്‍, നാടകക്കാരന്‍, ശാന്ത കാവുമ്പായി, ഹാരൂണ്‍ക്ക, സ്മിത, കൂടാതെ രസികന്‍ ടിപ്പുകളും ഹെഡ്ഡിങ്ങുകളും തന്ന് സഹായിച്ച് കൊണ്ടിരിക്കുന്ന പ്രതിഭാധനരായ ബ്ലോഗ് സുഹൃത്തുക്കും‍, ഒരിക്കലും എഴുതാന്‍ കഴിയാത്ത അനേകം കഥകള്‍ വാരി വിതറി സ്വപ്നം പോലെ കടന്നു പോയ സാന്ദ്രക്കും.... നിങ്ങള്‍ക്കോരോരുത്തര്‍ക്കും ഈ എളിയ സുഹൃത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി...

ബ്ലോഗ് തുടങ്ങിയ കാലം മുതലും പുസ്തക രൂപാന്തരത്തിനും എന്നെ പിന്തുണച്ച പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പ്രിയ സുഹൃത്തിന്‌ ഒരായിരം നന്ദി...

വായനയുടെ വസന്തവും അക്ഷര മുത്തുകളും തന്നനുഗ്രഹിച്ച യന്ത്ര സരസ്വതിക്ക് പ്രണാമങ്ങളര്‍പ്പിക്കുന്നതോടൊപ്പം ബ്ലോഗിലെ അനേകായിരം സുമനസ്സുകള്‍ക്കും, ചേലേരിയിലെ എന്റെ പ്രിയപ്പെട്ട നാട്ടുകാര്‍ക്കുമായി കുമാരസംഭവങ്ങള്‍ സമര്‍പ്പിക്കുന്നു.

എല്ലാവരുടെയും സഹകരണം തുടര്‍ന്നും പ്രതീക്ഷിച്ചു കൊണ്ട്,

കുമാരന്‍.
kumarmbi@gmail.com


മാതൃഭൂമി ബുക്സിന്റെ താഴെ കൊടുത്തിരിക്കുന്ന എല്ലാ ഷോറൂമുകളിലും പുസ്തകം ലഭിക്കുന്നതാണ്‌.


ഓൺലൈനിൽ വാങ്ങാൻ :
http://www.puzha.com/e-arcade/dcb/cgi-bin/book-detail.cgi?code=7533

യു.എ.ഇ.യില്‍ വില്‍പ്പനയ്ക്ക്  സഹായിക്കുന്നവര്‍ :
സജീവ് ഏടത്താടന്‍ (വിശാല മനസ്കന്‍) ഫോണ്‍ : 050 5449024
ലതീഷ് (ലഡുകുട്ടന്) ഫോണ്‍ : 971-554431001
എറക്കാടന്‍ ഫോണ്‍ : 97155 7030886

107 comments:

  1. കുമാരേട്ടാ, ആദ്യമായി എല്ലാവിധ മംഗളങ്ങളും നേരുന്നു ഇനിയും ഒരുപാടു ബുക്കുകള്‍ ഇറക്കാനും ആളുകളെ ചിരിപ്പിക്കാനും കഴിയട്ടെ!!



    ഇനി ഒരു കുഞ്ഞു തേങ്ങ
    ((((((((ട്ടെ )))))))))


    ഇത് നമ്മുടെ കുഞ്ഞുമോന്റെ വളയാത്ത ചോദ്യ ചിന്നത്തിനു!

    ReplyDelete
  2. കുമാരസംഭവങ്ങള്‍ നീണാള്‍ വാഴട്ടെ,
    പുസ്തകവും ഒരു സംഭവമാകട്ടെ…
    ആശംസകള്‍
    പ്രാര്‍ഥനയോടെ…

    ReplyDelete
  3. കുമാരസംഭവാമി യുഗേ യുഗേ.
    ആശംസകള്

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. കുമാര സംഭവങ്ങള്‍ക്ക് ആശംസകള്‍ :)

    -----------------------------

    കുഞ്ഞുമോന്‍ (സ്മോള്‍ സണ്‍) ഇത്രയധികം അദ്യാപകരെ ബഹുമാനമുള്ള മറ്റുള്ളവര്‍ ഉണ്ടാവുമോ ? അംബിക ടീച്ചര്‍ പാവം..…… ! ഹ ഹ.. ഹ ഹ.. ചിരികാരണം ഒന്നു എഴുതാന്‍ വയ്യ കുമാരാ… !!

    ReplyDelete
  6. അതാണ്‌ കുഞ്ഞിമോന്‍ അഥവാ സ്മാള്‍ സണ്
    Kumaretta ithrayum Bahumanam vendayirunnu...>!!!

    ReplyDelete
  7. കുമാരേട്ടാ,
    ആദ്യമായി എല്ലാവിധ മംഗളങ്ങളും നേരുന്നു.കുമാര സംഭവങ്ങള്‍ക്ക് ആശംസകള്‍...!!
    റ്റോംസ് കോനുമഠം

    ReplyDelete
  8. എല്ലാവിധ ആശംസകള്‍

    ReplyDelete
  9. എല്ലാവിധ ആശംസകളും നേരുന്നു...

    ReplyDelete
  10. ഈ പോസ്റ്റിന്റെ കൂടെ ഇട്ട കഥ തല്‍ക്കാലം ഞാന്‍ ഒഴിവാക്കുന്നു.. പിന്നീട് അത് പ്രസിദ്ധീകരിക്കുന്നതാണ്. ക്ഷമിക്കുമല്ലോ..

    ReplyDelete
  11. പുസ്തകരൂപം പ്രാപിച്ചതിന്‌
    ആശംസകൾ

    ഇക്കഥ പിന്നെ വായിക്കാം

    ReplyDelete
  12. കുമാരസംഭവത്തിന്‌ എല്ലാ ആശംസകളും...

    കുഞ്ഞുമോന്റെ വളയാത്ത പെര്‍സന്‍റെജ് മാര്‍ക്ക്...:)))

    ReplyDelete
  13. “ലോകത്തിന്റെ അറിയാ കോണുകളില്‍ ഉന്നതസ്ഥാനീയരായി കഴിയുന്ന നിങ്ങളെ രസിപ്പിച്ചു എന്നത് തന്നെ വലിയ സന്തോഷം!”

    ഞാൻ ഹേപ്പിയായി!!

    അതുകൊണ്ട് ആശംസകൾ!

    ReplyDelete
  14. അങ്ങനെയങ്ങനെ അതൊരു മഹാസംഭവമായി മാറട്ടെ; ആശംസകൾ.

    ReplyDelete
  15. ഏതായാലും ഈ പോസ്റ്റിനോടൊപ്പമുണ്ടായെന്ന് പറയുന്ന കഥ ഞാൻ കണ്ടില്ല. .അതുകൊണ്ട് തന്നെ കൂതറയായില്ല.. പിന്നെ കുമാരന്റെ പുസ്തകത്തെ കുറിച്ച് ഒന്നും പറയുന്നില്ല.. കാരണം എനിക്ക് മുൻപേ ഇവിടെ തഴച്ച് വളർന്ന ഒരാളുടെ ബ്ലോഗിലെ രചനകളെ ഞാൻ എന്ത് പറഞ്ഞ് പരിചയപ്പെടുത്താൻ.. പക്ഷെ ഒരു കാര്യം പറയട്ടെ.. പുസ്തകം കുമാരൻ വഴി വാങ്ങി അതിന്റെ വായന കഴിഞ്ഞിരിക്കുമ്പോളാണ് എർണാകുളം ടൌൺ ഹാളിൽ സ്റ്റേറ്റ് ലൈബ്രറി കൌൺസിലിന്റെ പുസ്തക പ്രദർശനവും വില്പനയും ഉണ്ടായത്.. അവിടെ വെച്ച് കണ്ണൂരുനിന്നുള്ള ഒരു പ്രസാദകരുടേയും മാതൃഭൂമിയുടെയും സ്റ്റാളിൽ നമ്മുടെ കുമാരൻ തലയെടുപ്പോടെ ഇരിക്കുന്ന കണ്ടപ്പോൾ സത്യത്തിൽ സന്തോഷം തോന്നി.. ചിലരെല്ലാം പുസ്തകം മറിച്ചുനോക്കുന്നു.. ശരിക്ക് സന്തോഷം തോന്നിയ നിമിഷങ്ങൾ.. കുമാരാ.. കഥകൾ ഇനിയും വരട്ടെ.. ഇനിയും പുസ്തകങ്ങൾ വരട്ടെ.. സംഭവമാവട്ടെ.. ആശംസകൾ..

    ReplyDelete
  16. ശാന്താ ടീച്ചറും,ഈ ഞാനും നിങ്ങളുടെ കയ്യീന്ന്
    “കുമാരസംഭവങ്ങള്‍”നേരിട്ട് കൈപ്പറ്റിയപ്പോള്‍
    അനുഭവിച്ച സന്തോഷം ഓര്‍ക്കുന്നു ഇപ്പോള്‍...

    ...............നിങ്ങളുടെ ഹാറൂന്‍ക്ക.

    ReplyDelete
  17. എല്ലാവിധ ആശംസകളും നേരുന്നു..
    (പുസ്തകം വായിക്കുവാന്‍ ഇനി നാട്ടില്‍ എത്തണം )

    ReplyDelete
  18. കുമാരേട്ടാ... എല്ലാ വിധ ആശംസകളും..
    ഈ പുസ്തകം ഒരു തുടക്കം മാത്രം ആവട്ടെ..
    അക്ഷരങ്ങളുടെ ലോകത്ത് ഒരുപാട് വഴികളില്‍ ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കുവാനുണ്ട്.

    ReplyDelete
  19. പയ്യന്‍സിന്റെ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു

    ReplyDelete
  20. നന്ദി പ്രകാശനത്തില്‍ എന്‍റെ പെരെഴുതാത്തതില്‍ കലിപ്പ് *&*)&^()((*&^**^%^ ഹും
    ഹ ഹ ഹ
    അണ്ണാ
    ഇത് പുസ്തകമാവും എന്ന് ഒരു വര്ഷം മുന്‍പ് ഞാന്‍ ബ്ലോഗില്‍ വന്ന കാലത്ത് , മുഴുവന്‍ കുത്തിയിരുന്നു വായിച്ചപ്പോഴേ അറിയാമായിരുന്നു .
    ഹൃദയം നിറഞ്ഞ ആശംസകള്‍ . നാട്ടില്‍ പോകുമ്പോള്‍ ഉറപ്പായും വാങ്ങാം . കോട്ടയത്ത് ഇതു ബോക്ക് സ്ടാളില്‍ കിട്ടും ??
    പിന്നെ ഇംഗ്ലണ്ട് ഇല ഡിസ്ട്രിബ്യൂട്ടറെ വേണോ ? :):):):):

    ReplyDelete
  21. കുമാര സംഭവങ്ങള്‍ ഒരു സംഭവമായിക്കഴിഞ്ഞല്ലോ :)

    ആശംസകള്‍, കുമാരേട്ടാ

    ReplyDelete
  22. ഒഴാക്കന്, എം.അഷ്റഫ്, സലാഹ്, കൂതറHashimܓ, ഹംസ, vigeeth, റ്റോംസ് കോനുമഠം, shajiqatar, പട്ടേപ്പാടം റാംജി, laloo, സുമേഷ് | Sumesh Menon, jayanEvoor, mini//മിനി, Manoraj, ഒരു നുറുങ്ങ്,Renjith, പയ്യന്‍സ്, ശ്രീ: എല്ലാവര്‍ക്കും നന്ദി..
    പ്രദീപ്‌ : വേണമെങ്കില്‍ ഇംഗ്ലണ്ടിലും അയച്ച് തരാം. നാട്ടില്‍ വരുമ്പോള്‍ വിളിക്കുമല്ലോ. നന്ദി.

    ReplyDelete
  23. ഞാന്‍ അടുത്തകാലത്താണ് വായിച്ചു തുടങ്ങിയത്.

    പുസ്തകം ഹിറ്റാകട്ടെ , ആശംസകള്‍!!!

    ReplyDelete
  24. എല്ലാവിധ മംഗളങ്ങളും നേരുന്നു

    ReplyDelete
  25. 15ആ മത്തെ കമന്റ് ആയി ഞാന്‍ ഇട്ട എന്റെ രണ്ടാമത്തെ കമന്റ് കുമാരന്‍ എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച് എന്റെ ആദ്യ കമന്റ് ഞാന്‍ എടുത്ത് മാറ്റുന്നു..!!
    (ഈ കമന്റും കുമാരന്‍ എടുത്ത് കളയുമെന്ന ഉറച്ച വിശ്വാസത്തോടെ, കൂതറHashimܓ)

    ReplyDelete
  26. അടിപൊളി കുമാരാ...അടുത്ത് തന്നെ രണ്ടാം ഭാഗവും പ്രതീക്ഷിക്കുന്നു...പുസ്തകം ജൂലൈയില്‍ നാട്ടില്‍ വരുമ്പോള്‍ ഉറപ്പായും വാങ്ങിക്കുന്നതായിരിക്കും...

    ReplyDelete
  27. കുമാരാ ഇതൊരു "സംഭവം" ആയിത്തീരാന്‍ ഒത്തിരി ആശംസകള്‍ ..ഒരു കോപ്പി കിട്ടാന്‍ എന്താ വഴി...

    ReplyDelete
  28. ബ്ളോഗിൽ ജനനം
    പ്രിന്റിൽ ജീവിതം

    എല്ലവിധ ആശം സകളും നേരുന്നു.

    ReplyDelete
  29. ആശംസകൾ കുമാരാ.. താമസിയാതെ തന്നെ താങ്കളിൽ നിന്നും ഒരു മലയാളം ചിരിപീഡിയായും പിന്നെസമയം കിട്ടുമെങ്കിൽ ഒന്ന് രണ്ട് മലയാളം ഹാസ്യ ഡിക്ഷനറികളും പ്രതീക്ഷിക്കുന്നു :-) ഇനിയും ഇനിയും ഉയരങളിൽ എത്തട്ടെയെന്ന് ഒരിക്കൽ കൂടി ആശംസിക്കുന്നു!

    ReplyDelete
  30. കുമാരസംഭവങ്ങള്‍ പെരുകി വലുതാവാന്‍ എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.
    താങ്കളുടെ writing style പ്രശംസനീയമാണ്-

    ReplyDelete
  31. എല്ലാവിധ ആശംസകളും നേരുന്നു

    ReplyDelete
  32. ആശംസകള്‍. രസകരമായ കുമാരസംഭവങ്ങള്‍ ഇനിയുമിനിയും ഉണ്ടാവട്ടെ.

    ReplyDelete
  33. അഭിനന്ദനങ്ങള്‍..
    ആശംസകള്‍..

    ReplyDelete
  34. കുമാ‍ാരാ‍ാ‍ാ....

    അഭിനന്ദനങ്ങൾ!!

    (പൊത്തകം ഇനി നാട്ടിൽ പോകുമ്പോൾ വാങ്ങാം)

    ReplyDelete
  35. കുമാരാ, പുസ്തകം വാങ്ങി.... ഒരു നല്ല പുനർവായന...ആശംസകൾ...

    ReplyDelete
  36. അങ്ങനെ ഞമ്മളെ കുമാരനേട്ടനും ഒരു സംബവമായി..കൊള്ളാം,
    ഇച്ചും മാണം ഒരു പൊത്തകം, നമ്മളു ഈ ബരുന്നതിന്റെ പിറ്റത്തെ മാസം നാട്ടിലു ബർന്നുണ്ട്, ഞമ്മളു ബിളിക്കാ..ഇങ്ങളെ നമ്പറു ഞമ്മളടുത്ത്ണ്ടേന്ന്..അല്ല പിന്നെ
    ബേണെങ്കിൽ ഞമ്മളു മലപ്പൊറത്തങ്ങാടീലു ഒരു ഏജൻസീം തുടങ്ങീക്കളയാം..ഏത്
    എല്ലാ വിധ ആസംസകളും ഉണ്ട്ട്ടോ..

    ReplyDelete
  37. ആശംസകള്‍ ...

    ഖത്തറില്‍ വിതരണക്കാരില്ലേ??? :(

    ReplyDelete
  38. എല്ലാ വിധ ആശംസകളും, ഇനിയും ധാരാളം കുമാരസംഭവങ്ങള്‍ ഉണ്ടാവട്ടെ !

    ReplyDelete
  39. ബ്ലോഗില്‍ വായിച്ചതില്‍ കൂടുതല്‍ ഈ പുസ്തകത്തില്‍ വിശുദ്ധമായിട്ട് എന്തുണ്ടായിട്ടാണാവോ വീണ്ടും പ്രിന്റ് ചെയ്ത് തലയിണക്കടിയില്‍ വെയ്ക്കാന്‍.

    ReplyDelete
  40. എല്ലാവിധ ആശംസകളും നേരുന്നു

    ReplyDelete
  41. എല്ലാ വിധ ആശംസകളും നേരുന്നു. ഇനിയും ഒരുപാടു ദൂരം മുന്നോട്ടു പോവാന്‍ സാധിക്കട്ടെ.

    ReplyDelete
  42. കുമാരസംഭവത്തിന്നു എല്ല നന്മകളും നേരുന്നു.............ഇനിയും ഒരുപാടു സംഭവങ്ങള്‍ ഉണ്ടാവട്ടെ.

    ReplyDelete
  43. എല്ലാ ആശംസകളും നേരുന്നു.. !!!

    ReplyDelete
  44. കുമാരസംഭവത്തിന് എല്ലാവിധ ആശംസകളും

    ReplyDelete
  45. This comment has been removed by the author.

    ReplyDelete
  46. വഷളന് | Vashalan, jamal, ചാണ്ടിക്കുഞ്ഞ്, രഘുനാഥന്, Kalavallabhan, chithal, ഭായി, jyo, വശംവദൻTypist | എഴുത്തുകാരി, shams, krish | കൃഷ്, Gopakumar V S (ഗോപന് ), കമ്പർ, രാമചന്ദ്രന് വെട്ടിക്കാട്ട്, തെച്ചിക്കോടന്, ramanika, shahir chennamangallur, ശ്രീനന്ദ, പ്രയാണ്, വെള്ളത്തിലാശാന്, siva // ശിവ : എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  47. കുമാരേട്ടോ നിങ്ങളൊരു സംഭവം തന്നെ.ആശംസകള്‍ .ഇനി ഏതെങ്കിലും പുസ്തകമേളക്കു പോവുമ്പം ഇതൊരെണ്ണം വാങ്ങിക്കുന്ന്ണ്ട് .പുസ്തക വായന അങ്ങനെ വല്ലപ്പോഴേ സംഭവിക്കാറുള്ളൂ അതോണ്ടാട്ടോ .

    ReplyDelete
  48. Aasamsakal Kumaraa..:)
    Book evide kittum?

    ReplyDelete
  49. എല്ലാവിധ മംഗളങ്ങളും നേരുന്നു.എറണാകുളത്ത് എവിടെ ലഭിക്കുമെന്നറിയിച്ചാല്‍ ഉപകാരമായിരുന്നു.

    ReplyDelete
  50. എല്ലാവിധ ആശംസകളും....

    ReplyDelete
  51. മാതൃഭൂമിയുടെ പോലിറ്റ് ബ്യൂറൊക്ക് അടുത്തുകൂടി ദിവസവും നടക്കുന്ന ഞാന്‍ പുസ്തകം ഒന്നു വായിച്ചു നോക്കിയിട്ടു തന്നെ കാര്യം...

    ReplyDelete
  52. ആശംസകള്‍... നാട്ടിൽ വരുമ്പോൾ നുമ്മളുമൊരു കോപ്പി വാങ്ങും :)

    ReplyDelete
  53. kumara sangathy sambavamaayirikkkunnu..bestwishes

    ReplyDelete
  54. കുമാരൻ ഒരു സംഭവമാണല്ലോ അപ്പോൾ പിന്നെ എല്ലാം ഒരു സംഭവമായിരിക്കും

    പുസ്തകം കണ്ണിൽ പെടുമ്പോൾ ഒരെണ്ണം വാങ്ങി എന്റെ ഏറ്റവും അടുത്ത ഒരു ശത്രുവിന് കൊടുക്കാം. അവൻ ചിരിച്ച് മരിക്കട്ടെ

    ReplyDelete
  55. സ്മിതത്തിന്റെ കമന്റ് ചില വേറിട്ട ചിന്തയുണർത്തുന്നില്ലേ !

    ReplyDelete
  56. അങ്ങനെ കുമാരനും സംഭവമായി :)
    പുസ്തകം തീര്‍ച്ചയായും വാങ്ങുന്നതാണ്.

    ReplyDelete
  57. കുമാരസംഭവങ്ങള്‍ക്ക് എല്ലാ വിധ ആശംസാസും,അഭിനന്ദനങ്ങളും.:)

    ReplyDelete
  58. അഭിനന്ദനങ്ങൾ.
    പുസ്തകം വാങ്ങി വായിച്ച് സന്തോഷിയ്ക്കുന്നതിൽ ഒരു കുറവും വരുത്തുകയില്ലെന്നറിയിയ്ക്കട്ടെ.

    ReplyDelete
  59. ഹോ ഈ കുമാരന്‍ ഇത്രേം ഭയങ്കരനാണെന്ന് തീരെ പ്രതീക്ഷിച്ചില്ലല്ലോ. എല്ലാം വളരെ രഹസ്യമാക്കി വച്ച് ഒരാഴ്ചകൊണ്ട് നടത്തിക്കളഞ്ഞില്ലേ? അസൂയ കൊണ്ട് എനിക്കിരിക്കാന്‍ വയ്യേ.

    അഭിനന്ദനത്തിന്റെ അലര്‍ച്ചെണ്ടുകളിതാ... ഇതാ.... ഇതാ.....

    കുമാരാ, ഞാനും ഒരു ചെറുകഥാസമാഹാരം അങ്ങോട്ടിറക്കിയാലോന്ന് ആലോചിച്ചാലോ?
    എന്താ അഭിപ്രായം?

    ReplyDelete
  60. ഉടനെ തന്നെ സ്വന്തമാക്കി അഭിമാനിക്കുന്നുണ്ട്.

    ReplyDelete
  61. കുമാര സംഭവങ്ങള്‍ തുടരട്ടെ. പ്രിയ ബ്ലോഗര്ക്ക് എല്ലാവിധ ആശംസകളും

    ReplyDelete
  62. കുമാരാ............
    നാട്ടില്‍ വരുമ്പം ഒരെണ്ണം വാങ്ങിക്കണം.അപ്പോഴേക്ക് തീര്‍ന്നു പോകുമോ? ( പുസ്തകത്തിന്റെ കാര്യമാ )

    ReplyDelete
  63. കുമാർ‌ജീ ആശംസകളുണ്ട്ട്ടാ :)

    ReplyDelete
  64. കുമാര സംഭവങ്ങള്‍ക്ക് ആശംസകള്‍...!!

    ReplyDelete
  65. കുമാര്‍ജി, ലേശംതിരക്കിലായിരുന്നു. അതോണ്ടാ ഈ സംഭവം അറിയാതിരുന്നേ. ഒരു കോപ്പി ഇന്നു തന്നെ ഉറപ്പാക്കീട്ടാ.....

    ReplyDelete
  66. കുമാര സംഭവങ്ങൾ, ഒരു സംഭവമായിതീരട്ടെ എന്ന് ആശംസിക്കുന്നു.


    Sulthan | സുൽത്താൻ

    ReplyDelete
  67. ആശംസകള്‍......ഇങ്ങനെ പൊക്കേണ്ടിയിരുന്നില്ല.......

    ReplyDelete
  68. ആശംസകള്‍ .കുമാരനും കുമാരസംഭവങ്ങള്‍ക്കും.

    ReplyDelete
  69. അഭിനന്ദനങ്ങള്‍..ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെയെന്നാശംസിക്കുന്നു.

    ReplyDelete
  70. ജീവി കരിവെള്ളൂര്, G.manu, krishnakumar513, വെള്ളത്തൂവൽ, perooran, മാഹിഷ്മതി, poor-me/പാവം-ഞാന്, മയൂര , കൊച്ചു മുതലാളി , the man to walk with, ബഷീര് പി.ബി.വെള്ളറക്കാട് , അരുണ് കായംകുളം, അബ്കാരി , Rare Rose, Echmukutty, ഗീത, എന്.ബി.സുരേഷ്, നീലത്താമര | neelathaamara, റോസാപ്പൂക്കള്, ഇസ്മായില് കുറുമ്പടി ( തണല്), ബിനോയ്//HariNav, MyDreams, തൂവലാൻ, ചെലക്കാണ്ട് പോടാ, Sulthan | സുൽത്താൻ, എറക്കാടൻ / Erakkadan, ശാന്ത കാവുമ്പായി, ..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ് s, Vayady :

    പുസ്തകം വാങ്ങി സഹകര്‍ക്കാമെന്ന് വാഗ്ദാനം ചെയ്തവര്‍ക്കും പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും വളരെ നന്ദി. പുസ്തകം കിട്ടുന്ന സ്ഥലം വീണ്ടും അപ്ഡേറ്റ് ചെയ്തിട്ടുണ്ട് ശ്രദ്ധിക്കുമല്ലോ.

    ReplyDelete
  71. കുമാരസംഭവങ്ങൾ പുസ്തകരൂപത്തിൽ..പേപ്പർ കട്ട്‌ ബ്ലോഗർ ഹംസ വഴി കിട്ടിയിരുന്നു,,അനിലിനു എല്ലാവിധ മംഗളങ്ങളും നേരുന്നു..
    ആശംസകളോടെ സ്നേഹപൂർവ്വം
    മൻസൂർ ആലുവിള

    ReplyDelete
  72. എല്ലാവിധ ആശംസകളും നേരുന്നു..ഹൃദയപൂര്‍വ്വം..

    ReplyDelete
  73. ഈ മണ്ടനും ആ കുമാരസംഭവമെന്ന പുസ്തകം ഓർഡെർ ചെയ്തിട്ടുണ്ട് കേട്ടൊ അനിലേ..

    ReplyDelete
  74. പുസ്തകമിറങ്ങി..
    ഭാവുകങ്ങള്‍..

    കുമാരസംഭവങ്ങള്‍
    ഒരു സംഭവമാകട്ടെ!

    നാട്ടില്‍ പോകുന്നുണ്ട്, അടുത്തു തന്നെ..
    തീര്‍ച്ചയായും വാങ്ങും വായിക്കും..

    ReplyDelete
  75. കുമാരേട്ടാ...
    നിങ്ങള്‍ കാരണം എന്തൊക്കെ പ്രശ്നങ്ങള്‍ ആണ് നോക്കിക്കേ...

    http://mandasmitham.blogspot.com/2010/05/blog-post.html

    ReplyDelete
  76. ഉപമാ കാളിദാസസ്യ...

    എന്നാണല്ലോ ചൊല്ല്.
    ബൂലോകത്തില്‍ പക്ഷേ അതിന്‍റെ ക്രഡിറ്റ് കുമാര്‍ജിക്കായിരിക്കും. എല്ലാ ഭാവുകങ്ങളും. പുസ്തകത്തിന്‍റെ തുടര്‍ച്ചകള്‍ ഇറങ്ങാന്‍ ഇടവരുത്തട്ടെ

    ReplyDelete
  77. കുമാരസംഭവത്തിന്നു എല്ലാ നന്മകളും.....

    ReplyDelete
  78. കുമാരേട്ടാ.. ഗംഭീരാശംസകള്‍ നേരുന്നൂ...

    ReplyDelete
  79. ഈ സന്തോഷവാര്‍ത്ത അറിയാന്‍ അല്പം വൈകിപ്പൊയി എന്നൊരു വിഷമമേയുള്ളൂ..

    ഈ ‘സംഭവങ്ങളൊക്കെ‘ ബൂലോഗത്ത് മാത്രം ഒതുങ്ങാതെ ‘ഭൂലോകത്തും’ ഖ്യാതി നേടട്ടേന്ന്!

    സന്തോഷം.. ആശംസകള്‍..

    അപ്പോള്‍ മാതൃഭൂമി ബുക്സ്, പുളിമൂട്ജംഗ്. തിര്വന്തോരം.. അതു വാങ്ങീട്ടെ ഉള്ളൂ ഇനി..

    ReplyDelete
  80. ബൂലോകത്ത് ഈയിടെയായി മാത്രം വന്ന എനിക്കു കുമാരനെ അറിയില്ല,എന്നാലും കുമാര സംഭവത്തെപ്പറ്റി(പുരാണമല്ല!) ധാരാളം കേട്ടിരുന്നു. പുസ്തകം ഇറക്കുന്ന കാര്യം ഈയിടെ വായിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് മാത്രമാണ് സക്ഷാല്‍ കുമാരസംഭവം എന്താണെന്നു രുചിച്ചു നോക്കാന്‍ അവസരമുണ്ടായത്. അങ്ങിനെയാണ് ഇവിടെയെത്തിയതും കമന്റുന്നതും. കൂതറ( ആ പ്രയോഗം എനിക്കിഷ്ടമല്ല) ഹാഷിം പലപ്പോഴും പറയാറുള്ള കുമാരനെ ഞാന്‍ ആസ്വദിച്ചു കൊണ്ടിരിക്കുന്നു.ഏട്ടാ എന്നാണ് എല്ലാവരും വിളിക്കുന്നതെന്നറിയാം ,എന്നാലും ഞാന്‍ അങ്ങിനെ വിളിച്ചാല്‍ പിന്നെ എന്റെ പ്രായം എന്താവും!

    ReplyDelete
  81. ManzoorAluvila, suresh, Divarettan ദിവാരേട്ടന്, ബിലാത്തിപട്ടണം / Bilatthipattanam, greeshma, »¦ മുഖ്താര് ¦ udarampoyil ¦«, Nisant, Hari | (Maths), JAYARAJ, Pottichiri Paramu, ഏറനാടന്, സോണ ജി, ധനേഷ്, Mohamedkutty മുഹമ്മദുകുട്ടി :

    എല്ലാവര്‍ക്കും വളരെ വളരെ നന്ദി.

    ReplyDelete
  82. kumaarettaa, kurachunaalaayi boolokath varaan samayam kittunnilla. athinaal santhosha vaartha ariyaanum Y-ki. peruththa santhosham ariyichukollunnu.aasamsakal!!!!!!

    ReplyDelete
  83. "കുമാരസംഭവം" പുസ്തകരൂപത്തില്‍ ആയതില്‍ വളരെ സന്തോഷിക്കുന്നു. വാങ്ങണം എന്നും വായിക്കണം എന്നും ആഗ്രഹമുണ്ടെങ്കിലും.... എപ്പോള്‍ കിട്ടുമെന്ന് അറിയില്ല. നാട്ടില്‍ പോകുമ്പോഴോ അവിടെ നിന്നും ആരെങ്കിലും വരുമ്പോഴോ സാധിക്കുമായിരിക്കും അല്ലേ...
    തുടര്‍ന്നും ധാരാളം പുസ്തകങ്ങള്‍ ഇറക്കാന്‍, താങ്കള്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു!

    ReplyDelete
  84. nikkithapremnath, വെഞ്ഞാറന്, കുഞ്ഞൂസ് (Kunjuss), Dhanuma : നന്ദി.

    ReplyDelete
  85. സമയം കിട്ടുമ്പോഴൊക്കെ ഞാനിനി നിന്റെ ബ്ലോഗ്‌ വായിക്കാം. എനിക്ക് ഇതുവരെ നിന്നെ തിരിച്ചറിയാന്‍ സാധിച്ചില്ലല്ലോ. സദയം പൊറുക്കുക സുഹൃത്തെ...

    ReplyDelete
  86. ഇപ്പോഴാണ് ഇവിടെ വന്നത്. കുമാരന്‍ ഒരു സംഭവം തന്നെ. പുസ്തകം പല എഡിഷനുകള്‍ ഇറങ്ങട്ടെ.. എല്ലാ ആശംസകളും.

    ReplyDelete
  87. Resume Professional:this is such a great post and one of those post to be read over and over again ! 

    ReplyDelete
  88. കുമാരെട്ടെന്‍ ഒന്ന് ഇടപെട്ടു ആ ലടുക്കുട്ടെന്റെ അടുത്തൂന്നു ഒരു ബുക്ക്‌ തരുവാന്‍ പറയണം,...എന്നെ കുറെ നാളായി പറഞ്ഞു പറ്റിക്കുന്നു...ഒരുമിച്ചു, ഒരു കാര്‍ഡില്‍,ഒരേ കമ്പനീല്‍ പണിയെടുക്കുന്ന എന്നെ മൈന്‍ഡ് ചെയ്യാത്ത ലടുക്കുട്ടനെയാണോ നിങ്ങള്‍ ഈ സംഭവം എല്പിച്ചേ..!!!

    ReplyDelete
  89. ഈ "സംഭവങ്ങള്‍ " ബുക്ക്‌ ആയിട്ടില്ലേല്‍ പിന്നെ എന്താ ബുക്ക്‌ ആവാ......
    കുമാര സംഭവങ്ങള്‍ ഓരോന്നും ഒന്നിനൊന്നു മികച്ചതല്ലേ ,,,
    ബുക്ക്‌ ഏതായാലും വാങ്ങാനുള്ള ഏര്‍പ്പാട് ചെയ്തു കഴിഞ്ഞു

    ReplyDelete
  90. അഭിനന്ദനങ്ങൾ, പുസ്തകം വിറ്റ വകയിൽ കാശ് വരുന്നുണ്ടോ ഭായ്

    ReplyDelete
  91. സുഹൃത്തേ..
    നേരിട്ടറിയില്ലെങ്കിലും,
    പുസ്തകം വായിച്ചില്ലെങ്കിലും,
    ബ്ലോഗിലെ കഥകള്‍ വായിച്ച് ഇഷ്ടപ്പെട്ടപ്പോള്‍ത്തന്നെ തോന്നിയിരുന്നു.
    ഇതെന്താ പ്രിന്റഡ് മീഡിയയില്‍ വരാത്തതെന്ന്.
    നാമ്പ് എന്ന മാസികയില്‍ വൈശികം എന്ന കഥയാണ് ആദ്യമായി വായിച്ചത്.
    ഭാഷയും എഴുത്തുരീതിയും ഇഷ്ടപ്പെട്ടപ്പോള്‍ തേടിയെത്തി വായിക്കുകയായിരുന്നു.
    ആശംസകള്‍..
    കഥകള്‍ക്കും,
    പുസ്തകത്തിനും,
    കഥാകാരനും.

    ReplyDelete