Monday, August 3, 2009

കാമ മോഹിതം

കൂട്ടുകാരായ സോമന്റെയും സന്തോഷിന്റേയും ഒപ്പം മൊബൈലില്‍ ഫോണില്‍ അന്ന് റിലീസായ ഒരു കുത്ത് വീഡിയോ കാണുകയായിരുന്നു ആട്ടോ ഡ്രൈവര്‍ പ്രശാന്തന്‍. അപ്പോഴാണു ഫോണ്‍ റിങ് ചെയ്തത്. ഇതാരാപ്പ ഒരു പരിചയമില്ലാത്ത നമ്പറ് എന്നു പറഞ്ഞ് അവന്‍ ഫോണെടുത്തു സംസാരിക്കാന്‍ തുടങ്ങി. അവന്റെ മുഖം തക്കാളി പോലെ ചുവക്കുന്നത് കണ്ടപ്പോ തന്നെ ഏതോ പെണ്ണായിരിക്കും വിളിച്ചതെന്നു സോമനും സന്തോഷിനും മനസ്സിലായി. ഫോണ്‍ കട്ട് ചെയ്തയുടനെ അവര്‍ ചോദിച്ചു.

“ആരാടാ വിളിച്ചത്?“
“ അതില്ലേ.. രമേച്ചിയാ..” പ്രശാന്തന്‍ നാണത്തോടെ പറഞ്ഞു.
“ഏതു രമേച്ചി..? നീ പറയാറുള്ള, മറ്റേ പട്ടാളക്കാരന്റെ ഭാര്യയോ? ടൌണില്‍ ജോലിയുള്ള..?”
“അതെന്നെ..” പ്രശാന്തന്‍ മടിച്ചു മടിച്ചു പറഞ്ഞു.
“എന്തിനാടാ വിളിച്ചത്..? പറ..”
“അത്.. അവരുടെ വീട്ടിലെ സോഫാ റിപ്പയര്‍ ചെയ്യാനാ... നമ്മളുടെ സതീശന്റെ സോഫാ സെറ്റി റിപ്പയര്‍‌ ചെയ്യുന്ന കടയില്‍ ഞാന്‍ ഇരിക്കുന്നത് അവര്‍ കണ്ടിന് പോലും.. അതോണ്ടാ വിളിച്ചത്”
“ആയിക്കോട്ടേ.. നീ കുറേ കാലമായില്ലേ അവരുടെ നമ്പറിനു വേണ്ടി നോക്കുന്നു.. ഇതൊരു ചാന്‍‌സാ മോനേ മുറുക്കെ പിടിച്ചോ. നല്ല കിണ്ണന്‍ പീസാണു. ഭര്‍‌ത്താവ് സ്ഥലത്തില്ല.. അവര്‍ക്ക് ഗവണ്മെന്റ് ജോലിയാ.. അതോണ്ട് കാശിനും ബുദ്ധിമുട്ടില്ല നിന്റെ ടൈം തെളിഞ്ഞു മോനേ...” സന്തോഷ് പ്രശാന്തനെ പ്രോത്സാഹിപ്പിച്ചു പറഞ്ഞു.

പ്രശാന്തന്റെ നാട്ടിലെ ചെറുപ്പക്കാരുടെ ഒരു വീക്ക്നെസ്സായിരുന്നു രമച്ചേച്ചി . അതി സുന്ദരി, വെളുത്ത് നിറം, നല്ല ഉയരം. വീട്ടിലാണെങ്കില്‍ സ്കൂളില്‍ പഠിക്കുന്ന മകനും മകളുമേയുള്ളു. അവനെന്നും ഓട്ടോസ്റ്റാന്‍‌ഡിലേക്ക് വരുന്ന വഴിയിലാണ് അവരുടെ വീട്. ഒന്നു രണ്ടു തവണ ഓട്ടോയില്‍ കയറിയിട്ടുമുണ്ട്. പക്ഷേ കൂടെ ആളുണ്ടായിരുന്നതിനാല്‍ അന്ന് കൂടുതല്‍ സംസാരിക്കാനും നമ്പര്‍ വാങ്ങിക്കാനും കഴിഞ്ഞില്ല.

മിസ്സ് കാള്‍ കൊടുക്കാന്‍ വിചാരിച്ചയാള്‍ ഇങ്ങോട്ട് വിളിക്കുന്നത് പോലെ ഇപ്പോള്‍ അവരായിട്ട് സഹായമാവശ്യപ്പെടുകയും ചെയ്തു. പ്രശാന്തന് സന്തോഷം കൊണ്ട് നില്‍ക്കണോ ഇരിക്കണോ തുള്ളിച്ചാടണോ ഫുള്ളു വാങ്ങി അടിച്ച് വാ‍ളു വെക്കണോ ഏതാ ആദ്യം ചെയ്യേണ്ടതെന്നു പിടികിട്ടിയില്ല. അവനു അപ്പോള്‍ തന്നെ ഒരു ഗുഡ്സ് ഓട്ടോ പിടിച്ച് രമചേച്ചിയുടെ വീട്ടിലെത്തി പുറത്ത് വരാന്തയില്‍ മാറ്റി ഇട്ടിരുന്ന സോഫകളെടുത്ത് താ‍ങ്ങിപ്പിടിച്ച് സതീശന്റെ കടയിലെത്തിച്ചു. അയ്യായിരം രൂപ ആവും എന്നു സതീശന്‍ പറഞ്ഞു. അതൊന്നും പ്രശ്നമല്ല രണ്ടു ദിവസം കൊണ്ട് റെഡിയാക്കി തരണമെന്നു പറഞ്ഞു. സതീശന്‍ സമ്മതിച്ചു.

പിന്നെയുള്ള രണ്ടു ദിവസം എങ്ങനെ കഴിച്ചു കൂട്ടി എന്നു പ്രശാന്തനു മാത്രമേ അറിയൂ. രണ്ടു ദിവസവും അവന്‍ കടയില്‍ തന്നെ കുത്തിയിരുന്ന് സതീശനെ കൊണ്ട് പണിയെടുപ്പിച്ചു. എന്നിട്ട് മൂന്നാം ദിവസം പലരില്‍ നിന്നായി കടം വാങ്ങിയ അയ്യായിരം രൂപയും എണ്ണിക്കൊടുത്ത് സന്ധ്യയോടെ സോഫകള്‍‌ ഒരു ഗുഡ്സില്‍ കയറ്റി രമച്ചേച്ചിയുടെ വീട്ടിലെത്തിച്ചു. “പ്രശാന്താ.. ഇരിക്കേ.. ഞാന്‍ കുളിക്കുവാ ഇപ്പം വരാട്ടോ..” എന്നു രമച്ചേച്ചി അകത്തു നിന്നും വിളിച്ചു പറഞ്ഞു. അവനും ഗുഡ്സിന്റെ ഡ്രൈവറും കൂടി സോഫകള്‍ അകത്തേക്ക് പിടിച്ചിട്ടു. കാശു കൊടുത്ത് അയാളെ പറഞ്ഞു വിട്ട ശേഷം പ്രശാന്തന്‍ അകത്ത് പോയി സോഫയിലിരുന്നു. മക്കളെ കാണുന്നില്ല. മുകളിലത്തെ നിലയില്‍ പഠിക്കുകയായിരിക്കും.

ഒടുവില്‍ കുളി കഴിഞ്ഞ് തലയില്‍ ഒരു വെള്ള തുണിയും ചുറ്റി, ചിരിച്ചു കൊണ്ട് രമേച്ചി കടന്നു വന്നു.

“പ്രശാന്താ, കുറേ സമയായി ഇല്ലേ..”
“ഏയ്.. സാരമില്ല..” അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
“എത്രയാ പൈസ..??”
“അതു കുഴപ്പമില്ല.. ഞാന്‍ കൊടുത്തിന്…”
“അയ്യോ.. അതു വേണ്ട.. എത്രയാണെന്നു പറ.. ”
“അല്ല, ചേച്ചി തന്നാ മതി…” പല വിധത്തിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ഇനിയും നടക്കേണ്ടതിനാല്‍ ഇക്കാര്യത്തില്‍ നിര്‍ബ്ബന്ധം പിടിക്കേണ്ടെന്ന് അവന്‍ കരുതി.

രമേച്ചി അകത്തു പോയി ആയിരം രൂപ എടുത്ത് പ്രശാന്തന് കൊടുത്തിട്ട് പറഞ്ഞു.

“പ്രശാന്തന്റെ ചങ്ങാതി ആയത് കൊണ്ട് അധികമൊന്നും പൈസ ആയിട്ടുണ്ടാവില്ല അല്ലേ…?”
അത് കണ്ട് പ്രശാന്തന്റെ ചങ്കു പിടച്ചു. നാലായിരം പോയത് തന്നെ എന്നവന്‍ ഉറപ്പിച്ചു. എങ്കിലും സത്യം പറഞ്ഞാല്‍ അവര്‍ക്ക് എന്നോടുള്ള ഇഷ്ടം കുറയുമോ, ഉദ്ദേശലക്ഷ്യങ്ങള്‍ നടക്കാതെ പോകുമോ എന്നവന്‍ ഭയന്നു. അതു കൊണ്ട് ഇത്രമതി എന്നു അവന്‍ പറഞ്ഞു.

പിന്നീട്, “എന്തൊക്കെയുണ്ട് വിശേഷങ്ങള്‍…?” എന്നു ചോദിച്ച് രമേച്ചി അവന്റെ തൊട്ടടുത്ത സീറ്റില്‍ വന്ന് ഇരുന്നു. ഏതോ സോപ്പിന്റെ സുഗന്ധം അവനിലേക്കൊഴുകി. നനഞ്ഞൊട്ടിയ മാക്സിക്കിടയിലൂടെ കാണുന്ന അവരുടെ ശരീരസുഭഗത പ്രശാന്തനില്‍ ആസക്തിയുളവാക്കി.

അവന്‍ ധൈര്യം സംഭരിച്ച് പതുക്കെ കൈ എടുത്ത് രമേച്ചിയുടെ തുടയുടെ മേലെ വെച്ചു.

രമേച്ചി അവന്റെ കൈ പിടിച്ചു തിരികെ വെച്ചുകൊണ്ടു പറഞ്ഞു.

“പ്രശാന്താ.. അദവിടെ വെച്ചേക്ക്...”

അനന്തരം നാലായിരം രൂപ എങ്ങനെയുണ്ടാക്കാമെന്നു ചിന്തിച്ച് വിഷമിച്ച് പ്രശാന്തന്‍ തലയും കുനിച്ച് പുറത്തേക്കിറങ്ങി.

36 comments:

 1. ഈ കഥ പണ്ടേ എഴുതിയതായിരുന്നു. പോസ്റ്റ് ചെയ്യുന്നതിനു മുന്‍പ് ഒരു ബ്ലോഗര്‍ക്ക് അയച്ചു കൊടുത്തപ്പോള്‍ “പോസ്റ്റ് ചെയ്യണ്ട, അദവിടെ വെച്ചേക്ക് ” എന്നാണു മറുപടി കിട്ടിയത്. പിന്നീടൊരു ബ്ലോഗിണി വായിച്ച് ധൈര്യം തന്നു..
  ആ ധൈര്യത്തില്‍ ഈ വിഫലശ്രമത്തിന്റെ കഥ..

  ReplyDelete
 2. “പ്രശാന്താ.. അദവിടെ വെച്ചേക്ക്...”

  അത്രയുമേ പറഞ്ഞുള്ളോ..............അപ്പോ പ്രശാന്തന് ഇനിയും സമയമുണ്ട്...............:)

  ReplyDelete
 3. ഇങ്ങനെ കാശ് കളയുന്നവര്‍ ധാരാളം.
  പ്രത്യേകിച്ച് ഭര്‍ത്താവ് നാട്ടിലില്ലാത്ത വീട്ടമ്മമാരുടെ പിന്നാലെ ചുറ്റി നടക്കുന്ന പൂവാലന്മാര്‍.

  കഥ പതിവുള്ളത്ര ഉഷാറായില്ല.
  :)

  ReplyDelete
 4. പ്രശാന്തനെ പാവം എന്ന് പറയാന്‍ ഒക്കില്ല....
  നാലായിരം രൂപ നഷ്ടം എന്നും പറയാന്‍ ഒക്കില്ല...കാരണം നല്ലൊരു പാഠം പഠിച്ചില്ലേ..അതിന്റെ ഫീസ്‌ ആയിട്ട് കൂട്ടാം...
  ഇത് പലപ്പോഴും നാട്ടില്‍ സംഭവിക്കുന്ന കാര്യം തന്നെ ആണ് .....

  ReplyDelete
 5. പ്രശാന്താ.. അദവിടെ വെച്ചേക്ക്.
  രമേച്ചിക്ക് ഒരു സ്പെഷ്യല്‍ കൈയടി.

  പതിവു പോലെ അത്ര ഉഷാറക്കിയില്ലാല്ലോ.എന്തു പറ്റി?

  ReplyDelete
 6. കാശു വല്ലതും കടമായി വേണോ? നാലായിരമൊന്നും കാണില്ല; പത്തോ അഞ്ഞൂറോ ഒക്കെ കാണും....

  ReplyDelete
 7. ഹ ഹ ..
  പ്രശാന്താ...4000 ഗോവിന്ദാ....(ഇതുപോലെ ഒരു നോട്ടമോ,ഒരു കിന്നാരമോ കൊതിച്ച് ഉറക്കമളക്കുന്ന പ്രശാന്തന്മാര്‍ നാട്ടിന്‍പുറങ്ങളില്‍ നിരവധി ...)
  അടുത്തത് പോരട്ട്....

  ReplyDelete
 8. ഈ കഥ പണ്ടേ എഴുതിയതായിരുന്നു. പോസ്റ്റ് ചെയ്യുന്നതിനു മുന്‍പ് ഒരു ബ്ലോഗര്‍ക്ക് അയച്ചു കൊടുത്തപ്പോള്‍ “പോസ്റ്റ് ചെയ്യണ്ട, അദവിടെ വെച്ചേക്ക് ” എന്നാണു മറുപടി കിട്ടിയത്.
  (തനിക്ക് ധൈര്യം ഉണ്ടേല്‍ ആ ബ്ലോഗ്ഗറുടെ പേര് പറ. )

  മിസ്സ് കാള്‍ കൊടുക്കാന്‍ വിചാരിച്ചയാള്‍ ഇങ്ങോട്ട് വിളിക്കുന്നത് പോലെ ഇപ്പോള്‍ അവരായിട്ട് സഹായമാവശ്യപ്പെടുകയും ചെയ്തു.
  (അത് കലക്കി )

  പതിവു പോലെ അത്ര ഉഷാറക്കിയില്ലാല്ലോ.എന്തു പറ്റി, ക്യാ ഹുവാ?

  ReplyDelete
 9. സംഗതി പോരാ.. അതവിടെ തന്നെ വെച്ചാ മതിയായിരുന്നു.. ഇതിന്റെ ഹാങ്ങോവര്‍ മാറ്റാന്‍ അടുത്ത കഥ പോരട്ടെ

  ReplyDelete
 10. കണ്ണനുണ്ണിയുടെ അഭിപ്രായം തന്നെയാ ശരി.
  ഒരു സ്ത്രീയെ കുറിച്ച് എന്തെങ്കിലും അനുമാനം നടത്തുക, എന്നിട്ട് അതിന്‍ പ്രകാരം മുന്നോട്ടു പോവുക, ഇതൊന്നും ഒട്ടും ശരിയല്ലല്ലോ?
  അയാള്‍ ഒരു പാഠം പഠിക്കട്ടെ.

  ReplyDelete
 11. മുട്ടുവിന്‍ തുറക്കപെടും എന്നല്ലേ ? try again

  ReplyDelete
 12. ഇത് ഏതു ബ്ലോഗിണിയാ വെറുതെ ധൈര്യം തന്നത്?
  ഈ പെണ്ണുങ്ങളെ ആക്കി കൊണ്ടുള്ള ഈ പോസ്റ്റ്‌ എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല..ഇത് വേണ്ടായിരുന്നു..

  ReplyDelete
 13. not bad.. rasamunt vaayikkaan.
  keep it up.

  ReplyDelete
 14. എനിക്ക് സംഗതി ശരിക്കും ഇഷ്ടപ്പെട്ടു
  അതെ കാശു പോയലെ ദണ്ഡം അറിയൂ
  എന്തു വിദ്യയും കാശു കൊടുത്ത് തന്നെ പഠിക്കണം..
  ഇതിപ്പോ പഠിഞ്ഞില്ലെ?
  പ്രശാന്തന്‍ ഇപ്പൊള്‍ ശാന്തനായിക്കാണുമല്ലോ.
  കുമാരാ ... :-)

  ReplyDelete
 15. “പ്രശാന്താ.. അദവിടെ വെച്ചേക്ക്...”


  പാവം പാവം പ്രശാന്തൻ!!!
  സ്വന്തം വീട്ടിലെ കാര്യം നോക്കി നടന്നിരുന്നുവെങ്കിൽ മറ്റുള്ളവർക്കു സഹതപിക്കേണ്ടി വരുമായിരുന്നോ??

  ReplyDelete
 16. പാവം പാവം പ്രശാന്തകുമാരൻ !

  ReplyDelete
 17. സാ‍രമില്ല. ഈ ഒരു പാഠം പഠിയ്ക്കാന്‍ ഇങ്ങനെ ഒരു അവസരം വന്നു എന്ന് കൂട്ടിയാല്‍ മതി.

  ReplyDelete
 18. പ്രശാന്തന്റെ ഒരു കഷ്ടകാലം :(

  ReplyDelete
 19. ഇതിനെപറ്റി എന്താണ് പറയേണ്ടത്? മര്യാദക്ക് രണ്ട് വാക്ക് സം‌സാരിച്ചാല്‍ ഓരോരുത്തന്‍ വിചാരിക്കും ഇവള്‍ പിന്നാലെ വരുന്ന ടൈപ്പാണെന്ന്,നന്നായി ഇങ്ങനെയുള്ള പ്രശാന്തന്മാര്‍ വാഴുന്ന നാട്ടില്‍ ആയിരത്തിനു പകരം നൂറ് കൊടുത്താല്‍ മതിയായിരുന്നു. വളരെ നന്നായി.

  ReplyDelete
 20. പട്ടാളം വരുന്നതിനു മുൻപു നാടു വിട്ടോളാൻ പറഞ്ഞോള്ളു പ്രശാന്തനോട്‌ ചിലപ്പോൾ ചിലവ്‌ കൂടും

  ReplyDelete
 21. ഒന്ന് ചിരിച്ചാൽ,ഒന്ന് സംസാര്രിച്ചാൽ പിന്നെ നമ്പരിനായി നമ്പരുമിറക്കി നടക്കുന്നവർക്ക് നല്ല ഒരു സൂചന..
  അതവിടെ വച്ചേക്കൂ...

  ReplyDelete
 22. ചിരിച്ചു പ്രശാന്തന്മാരെ ഓര്‍ത്തു!

  ReplyDelete
 23. എല്ലാരും പറയുന്നു ഉഷാറായില്ലെന്ന്.
  ഇത് രാമായണ മാസമാ, ഇത്രേം ഉഷാറായാല്‍ മതി
  :)

  ReplyDelete
 24. രമച്ചേച്ചിക്ക്‌ അഭിനന്ദനങ്ങൾ.ഒപ്പം കുമാരനും

  ReplyDelete
 25. വായിച്ചും, കമന്റുകളെഴുതിയും പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും നന്ദി..

  ReplyDelete
 26. ആരു പറഞ്ഞു ഉഷാറായില്ലെന്നു; ഇതു നേരത്തേ പോസ്റ്റേണ്ടതായിരുന്നു.

  ReplyDelete
 27. എന്‍ഡിങ് അല്‍പ്പം മാറ്റാമായിരുന്നു.രമച്ചേച്ചീ ഇപ്പ വരാം എന്നുപറഞ്ഞ്,അകത്തേക്ക് പോണം..പ്രതീക്ഷയൊടെ ഇരിക്കുന്ന പ്രശാന്തന്‍ഡെ മുന്നിലേക്ക് പട്ടാളക്കാരന്‍ ചിരിച്ചുകൊണ്ഡൂ വരണം..

  ReplyDelete
 28. ഇത് പോസ്റ്റ് ചെയ്തോ എന്ന് ധൈര്യം തന്നതാരാന്ന് എന്താ പറയാഞ്ഞത്?കഷ്ടം ......

  ReplyDelete
 29. ആക്രാന്തം കാട്ടെണ്ടിയിരുന്നില്ല പ്രശാന്താ ... രമേച്ചിയും കുറച്ചു അതിര് കവിഞ്ഞില്ലേ എന്നൊരു സംശയം..

  ReplyDelete
 30. saaramilla prashaantha..aduthu vereyum chechi kaanum..avarkkum sofa kedu varum..pratheekshayode kaathirikkoo

  ReplyDelete
 31. "അദവിടെ വെച്ചേക്ക്"
  ഇഷ്ടമായി

  ReplyDelete
 32. nintee kada vayichittu enikku vellam poyi monaaaaaaaaaaaaaa..................

  ReplyDelete
 33. പാഠം പഠിച്ച പ്രശാന്തന്‍.
  നാലായിരം നഷ്ടമല്ല. !

  ReplyDelete