Monday, November 1, 2010

പോക്ക് വരവ്

റെഡ് ഡാറ്റാ ബുക്കിൽ ഉൾപ്പെടുത്തേണ്ടൊരു തൊഴിലായി മാറിയിരിക്കുകയാണ് ഇന്ന് തെങ്ങ് കയറ്റം. വേറെന്ത് പണിയും ഒരു വക അനങ്ങാൻ പറ്റുന്ന എല്ലാർക്കും എടുക്കാൻ പറ്റും. പക്ഷേ നല്ല ധൈര്യവും ഫിറ്റ്നസ്സുമുള്ള ആളുകൾക്കേ തെങ്ങിൽ കയറാൻ സാധിക്കൂ. ഒരുപാട് അഡ്വാന്റേജസ് ഉള്ളൊരു തൊഴിലാണിത്. തെങ്ങ് കയറ്റക്കാർക്ക് ഭൂമിയിൽ നടക്കുന്നതെന്തും രഹസ്യമായി കാണാൻ സാധിക്കും. മൊബൈൽ ഫോണിന് റേഞ്ചില്ലെന്ന് പരാതി പറയാത്തവർ തെങ്ങ് കയറ്റക്കാർ മാത്രമാണ്. ഏത് സമയത്തും എവിടെയും ഏത് വീട്ടിലും ബിക്കിനി ഇട്ട് നടക്കാൻ തെങ്ങ് കയറ്റക്കാർക്കല്ലാതെ വിദേശികൾക്ക് പോലും പറ്റില്ല.  വലിയ റിസ്ക് ഫാക്റ്ററുള്ളത് കൊണ്ടും, സൈറ്റിൽ അറ്റൻ‌ഡ് ചെയ്താൽ മതി പണിയെടുത്താലും ഇല്ലെങ്കിലും വൈകുന്നേരം കാശ് കിട്ടും എന്ന തരത്തിൽ മറ്റെല്ലാ തൊഴിൽ മേഖലകളും പുരോഗമിച്ചതിനാലും തെങ്ങ് കയറാൻ ഇന്ന് ആളെ കിട്ടാനില്ല.

ഞങ്ങളുടെ നാട്ടിലെ പെർമനന്റ് തെങ്ങു കയറ്റക്കാരനായിരുന്നു സുശീലൻ. പേരു പോലെതന്നെ ജോലിയിലും വളരെ സിൻസിയറാണ്. പേട്ട ബസ്സിന്റെ ജാക്കി പോലത്തെ ബോഡി ലാംഗ്വേജ്. വിളിച്ചാൽ കൃത്യമായി പണിക്ക് വരും. ഏത് പീറ്റത്തെങ്ങിലും കയറും. അതു പോലെ തന്നെ കട്ട് ആന്റ് ഡ്രൈ ആയി കൂലിയും വാങ്ങും. കയറിയ എണ്ണത്തിനനുസരിച്ച് തേങ്ങയും എടുക്കും. ഒടുക്കത്തെ കൂലിയിലും ടിപ്പായി തേങ്ങയെടുക്കുന്നതിലും വിഷമമുണ്ടെങ്കിലും വേറൊരു വഴിയുമില്ലാത്തത് കൊണ്ട് ചുട്ട് പോട്ടേ എന്ന് മനസ്സിൽ പറഞ്ഞ് നാട്ടുകാർ അവൻ ചോദിച്ച കാശ് കൊടുത്തിരുന്നു. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം മുൻ‌കൂർ നോട്ടീസൊന്നുമില്ലാതെ സുശീലൻ തെങ്ങ് കയറ്റം നിർത്തി വാർപ്പിന്റെ പണിക്ക് പോകാൻ തുടങ്ങി. തെങ്ങ് കയറ്റം വിട്ടതിന്റെ കാരണം അന്വേഷിച്ചപ്പോൾ സുശീലൻ യാതൊന്നും ഉരിയാടിയില്ല. പകരം, കൈകൊണ്ട് സ്വന്തം കവിൾത്തടം മന്ദമാരുതൻ മോഡലിൽ ഒന്ന് തഴുകും. പിന്നെ, സൈലന്റായി ഒരു ദീര്‍ഘനിശ്വാസം ഉണ്ടാകും. അത്ര മാത്രം. പക്ഷേ, സുശീലനെ ആട്ടോക്കാരൻ ചന്ദ്രൻ തല്ലിയെന്നും അതിന് ശേഷമാണ് തെങ്ങ് കയറ്റം നിർത്തിയത് എന്നൊരു ന്യൂസ് ഗോപാലാട്ടന്റെ ബാർബർ കട, കാദർക്കാന്റെ ചായപ്പീടിക തുടങ്ങിയ സ്ഥലങ്ങളിൽ സ്ക്രോൾ ആയി ഓടാൻ തുടങ്ങി.

ചന്ദ്രൻ പാവപ്പെട്ടൊരു കുടുംബത്തിന്റെ ഒരേയൊരു അത്താണിയായിരുന്നു. കണ്ടാൽ സുമുഖൻ (കണ്ടില്ലെങ്കിലും അങ്ങന്നെ), സത്സ്വഭാവി, മദ്യപിക്കില്ല, പെണ്ണുങ്ങളെ കമന്റടിക്കില്ല (ആണുങ്ങളേയും). ഒരു ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കുന്നു. എന്ന് വെച്ച് സുഖജീവിതമാണെന്ന് തെറ്റിദ്ധരിക്കണ്ട. സമാധാനായി ഉറങ്ങാതിരിക്കാനുള്ള എല്ലാ വകയും അച്ഛനുമമ്മയും കഷ്ടപ്പെട്ട് ഉണ്ടാക്കി വെച്ചിട്ടുണ്ട്. എനിക്കാദ്യം എനിക്കാദ്യം കല്യാണം എന്നു പറഞ്ഞ് കെട്ടു പ്രായം തികഞ്ഞ് നിൽക്കുന്ന നാല് പെങ്ങന്മാരുണ്ട് വീട്ടിൽ. അരഡസൻ വയറിന്റെയും സ്വന്തം വയറിന്റേയും ഏക ഉത്തരവാദിയാണവൻ. കൽ‌പ്പാന്തകാല ബാധ്യതകളുമായി പെഗ്സ്, ഹഗ്സ്, ഹാൻസ്, വിമൻസ് തുടങ്ങിയ യാതൊരു എൻ‌ജോയ്മെന്റുമില്ലാത്ത ജീവിതം. ചന്ദ്രൻ സുശീലനെയിട്ട് പെരുമാറിയെന്നത് ആർക്കും പെട്ടെന്ന് വിശ്വസിക്കാൻ പറ്റിയില്ല. രണ്ടുപേരും അതിനു മുൻപ് യാതൊരു പിണക്കവും ഇല്ലായിരുന്നു. അപ്പോൾ പിന്നെ അതിന്റെ പിറകിൽ എന്തെങ്കിലും സ്ട്രോങ്ങ് റീസൺ ഉണ്ടാവും എന്ന് എല്ലാരും ഉറപ്പിച്ചു. ചന്ദ്രന്റെ പെങ്ങന്മാരെയെങ്ങാനും ശല്യം ചെയ്തത് കൊണ്ടാണോ എന്ന് ചിലരൊക്കെ ന്യായമായി സംശയിച്ചെങ്കിലും സുശീലനാണെങ്കിൽ ഭാര്യ, മക്കൾ അതിൽ കവിഞ്ഞ് വേറെ ഭൂമിയിലെന്ത് നടക്കുന്നെന്ന് യാതോരു വിവരമില്ലത്തോനും.

ഭാസ്കരൻ കോൺ‌ട്രാക്റ്ററുടെ മകൾ കുസുമറാണിയുടെ കല്യാണത്തിന്റെയന്ന് വൈകിട്ടായിരുന്നു ചന്ദ്രൻ സുശീലന്റെ മേൽ താണ്ഡവം നടത്തിയത്. സന്ധ്യയ്ക്ക് അങ്ങാടിയിൽ നിന്നും മീനും വാങ്ങി ജൽദിയിൽ വീട്ടിലേക്ക് പോകുകയായിരുന്നു സുശീലൻ. അപ്പോഴാണ് ചന്ദ്രൻ ഫുൾ ഫിറ്റിൽ അവിടെ എത്തിയത്. കണ്ടയുടനെ സുശീലനെ തടഞ്ഞ് നിർത്തി പണി തുടങ്ങി. സുശീലൻ കരിമ്പനയിലെ ജയനെപ്പോലെ കാണാൻ നല്ല കട്ട ബോഡിയൊക്കെയാണ്. പക്ഷേ ധൈര്യം ഒരു dpi പോലുമില്ല. അത് കൊണ്ട് അടി അടിയായും മീറ്ററായും അളന്ന് വാങ്ങി. കണ്ടു നിന്നവർ തടയാൻ നോക്കിയെങ്കിലും ചന്ദ്രൻ അതൊന്നും കൂട്ടാക്കിയില്ല. സിനിമയിലായാലും ജീവിതത്തിലായാലും അടിയുടെ ഇടക്ക് ഡയലോഗ്സ് ഉണ്ടാകും. അതാണല്ലോ നാട്ടു നടപ്പ്. അതും ചന്ദ്രന് തെറ്റിച്ചില്ല. “ഇനി നീ ഈ പണി എടുക്കരുത്… ഈ തെണ്ടിയാണെന്റെ പെണ്ണിനെ ഇല്ലാണ്ടാക്കിയത്..” എന്നിങ്ങനെ പഞ്ചൊന്നുമില്ലാത്ത വെറും മലയാളം ഡയലോഗ്സ് ചന്ദ്രൻ പറയുന്നുമുണ്ടായിരുന്നു.

അപ്പോഴാണ് ഭാസ്കരൻ കോൺ‌ട്രാക്റ്റർ അവിടെ എത്തിയത്. പാവപ്പെട്ട സഹനടനെ രക്ഷിക്കാൻ സ്റ്റണ്ട് സീനിന്റെ ഇടയിൽ വരുന്ന നായകനെ പോലെ കോൺ‌ട്രാക്റ്റർ കാറിൽ നിന്നിറങ്ങി ചന്ദ്രനെ ദഹിപ്പിക്കുന്നത് പോലെ നോക്കി. ചന്ദ്രൻ ഉടനെ അടി നിർത്തി 70 എം.എം. സ്ലോമോഷനിൽ ആടിയാടി നടന്നു പോയി. എന്തിനാ കുഴപ്പമെന്ന് കോൺ‌ട്രാക്റ്ററും ചോദിച്ചില്ല. അടിപിടിയെക്കുറിച്ച് ചന്ദ്രനും സുശീലനും ഒന്നും പറയാത്തതിനാൽ അത് കണ്ടുപിടിക്കേണ്ടത് ഉത്തരവാദിത്വമുള്ള പൌരന്മാരുടെ ബാധ്യതയാണല്ലോ. ആൽത്തറയിലിരുന്ന് പെണ്ണുങ്ങളെ നോക്കുന്നതിൽ മാത്രം തീരുന്നതല്ലല്ലോ ചെറുപ്പക്കാരായ ഞങ്ങളുടെ സോഷ്യൽ വെൽഫെയർ ആക്റ്റിവിറ്റി. ഈ സംഭവങ്ങളുടെ ആരൂഢ സ്ഥാനം അന്വേഷിച്ച് ഞങ്ങൾ ചെന്നെത്തിയത് ഒരു മഹിളാമണിയിൽ ആയിരുന്നു. അതിൽ അത്ഭുതപ്പെടാനില്ല. ഏദൻ‌തോട്ടത്തിൽ ഹവ്വയെ പോലെ, മഹാഭാരതത്തിൽ പാഞ്ചാലിയെ പോലെ, എവിടെ എന്ത് കുഴപ്പമുണ്ടായാലും അവിടെ ഒരു പെണ്ണുണ്ടാവും. അതൊരു പ്രകൃതി നിയമമാണ്.

ഭാസ്കരൻ കോൺ‌ട്രാക്റ്ററുടെ ഏക മകളായ കുസുമറാണിയായിരുന്നു സംഭവങ്ങളുടെ പ്രഭവ കേന്ദ്രം. റാണിയുടെ ഫ്രന്റ് വ്യൂ കണ്ടാൽ മോറിസ് മൈനറിന്റേയും റിയർവ്യൂ കണ്ടാൽ മംഗലാപുരം ഓട്ടോറിക്ഷയുടേയും ലുക്കുണ്ട്. ഡിഗ്രിക്ക് പഠിക്കുന്നു. നിറഞ്ഞ് കവിഞ്ഞ് നിൽക്കുന്ന ബ്യൂട്ടിപാർട്സും (അംഗ ലാവണ്യം) കൊഞ്ചിക്കുഴഞ്ഞുള്ള വാക്കിങ്ങും കണ്ടാലറിയാം മിസ്.റാണിക്ക് പഠനത്തിലൊന്നും വലിയ ഇന്ററസ്റ്റില്ല. തട്ടി മുട്ടി അങ്ങനെ പോകുന്നെന്ന് മാത്രം. ഭാസ്കരൻ കോൺ‌ട്രാക്റ്റർ എല്ലാ മുതലാളിമാരേയും പോലെ റഫ് ആന്റ് ടഫ് ആണെങ്കിലും ഒരു വൃക്ഷ സ്നേഹിയാണ്. കാരണം ടെറസ്സിന് മുട്ടി നിൽക്കുന്ന തെങ്ങ് മുറിക്കാതെയാണ് വീടുണ്ടാക്കിയത്. കോൺ‌ട്രാക്റ്ററുടെ വീട്ടിലേയും തേങ്ങ പറിക്കുന്നത് സുശീലനാണ്. തേങ്ങ പറിക്കുമ്പോൾ കോൺ‌ട്രാക്റ്ററും സുശീലന്റെ കൂടെയുണ്ടാവും. അവനോട് നാട്ടു വിശേഷമൊക്കെ സംസാരിച്ച് അങ്ങനെ മുറ്റത്ത് നിൽക്കും. സുശീലനും ചന്ദ്രനും തമ്മിലുള്ള അടി ഉണ്ടാവാൻ കാരണമായ തീപ്പൊരി വീണത് ഒരു ദിവസം കോൺ‌ട്രാക്റ്ററുടെ വീട്ടിൽ തേങ്ങ പറിക്കുമ്പോഴായിരുന്നു.

വീട്ടിന് മുട്ടി നിൽക്കുന്ന തെങ്ങിൽ കയറാൻ തുടങ്ങുകയായിരുന്നു സുശീലൻ. കാലിലും കൈയ്യിലും തളയിട്ട് കയറാൻ നോക്കുമ്പോൾ അവൻ പെട്ടെന്ന് വഴുതി താഴെ വീണു.
“എന്താടാ പറ്റിയത്..?” കോൺ‌ട്രാക്റ്റർ ചോദിച്ചു.
“പിടുത്തം കിട്ടുന്നില്ല.. കൈ സ്ലിപ്പാകുന്നു…” എന്ന് പറഞ്ഞ് അവൻ പിന്നെയും കയറാൻ നോക്കി. എന്നിട്ടും കഴിഞ്ഞില്ല. തെങ്ങ് അടിച്ചാരവും പൊടിയുമൊന്നില്ലാതെ മിനുസമായത് കൊണ്ട് ഗ്രിപ്പ് കിട്ടുന്നില്ല. അടുത്ത തവണ നെഞ്ചിട്ടുരസി പൊത്തിപ്പിടിച്ച് എങ്ങനെയൊക്കെയോ കുറച്ച് ദൂരം മുകളിൽ കയറിയിട്ട് അവൻ പറഞ്ഞു. “മുതലാളീ.. ഈട്ന്നങ്ങോട്ട് കേറാൻ കൊയപ്പമില്ല…”

കോൺ‌ട്രാക്റ്റർ നോക്കിയപ്പോൾ വീടിന്റെ ഒന്നാം നിലയുടെ പാരപ്പറ്റ് വരെ തെങ്ങ് ചിപ്ലി പിടിച്ചത് പോലെ മിനുസമായിട്ടാണുള്ളത്. ഈ തെങ്ങ് എന്താ ഫെയർ ആന്‍ഡ് ലവ്‌ലി തേക്കുന്നോ, ഇത്ര സോഫ്റ്റ് സ്കിൻ ഉണ്ടാവാൻ എന്നാലോചിച്ച് കോൺ‌ട്രാക്റ്റർ വണ്ടറടിച്ച് നിന്നു. അപ്പോഴാണ് മതിലിന്റെ അപ്പുറത്തുള്ള റോഡിലൂടെ ചന്ദ്രന്റെ ഓട്ടോറിക്ഷ ഹോണുമടിച്ച് വന്നത്. ആ ഹോണടി ഒരു സിഗ്നലായിരുന്നു. പെട്ടെന്ന് കുസുമറാണി മുകളിലെ തന്റെ മുറിയിലെ ജനലിന്റെയടുത്ത് ഓടിയെത്തി കൈ കൊണ്ട് എന്തൊക്കെയോ മെസേജസ് സെന്റ് ചെയ്യാൻ തുടങ്ങി. ചന്ദ്രൻ ഓട്ടോയിൽ നിന്ന് അതിന് മറുപടിയായി ഐ മെയിലും കൈ മെയിലും ലിപ് മെയിലും അയച്ചു. ഭാസ്കരൻ കോൺ‌ട്രാക്റ്റർ ഈ ലൈവ് സ്ട്രീമിങ്ങ് കണ്ട് നിൽക്കുന്നത് അവർ രണ്ടു പേരും ശ്രദ്ധിച്ചില്ലായിരുന്നു.

ആയ കാലത്ത് ഇമ്മാതിരി പല പല മെയിലുകൾ അറ്റാച്ച്മെന്റായി ഒരുപാട് ഇൻ ബോക്സുകളിലേക്ക് അയച്ചയാളാണ് ഭാസ്കരൻ കോൺ‌ട്രാക്റ്റർ. പഴയ ബ്രൌസറായിട്ടും ആ മെയിൽസ് വായിക്കാൻ വേറെ സോഫ്റ്റ് വെയറൊന്നും ഇൻസ്റ്റാൾ ചെയ്യേണ്ടി വന്നില്ല. ചന്ദ്രന്റേയും കുസുമത്തിന്റേയും സകലതും മറന്നുള്ള ഇടപാടുകൾ കണ്ടപ്പോൾ ഇതത്ര നല്ലൊരു റിലേഷൻ അല്ലല്ലോ എന്ന് മൂപ്പർക്ക് തോന്നി. ഓപ്പൺ എയറിൽ ലോകം മറന്ന് ഇങ്ങനെ കണ്ണും കൈയ്യും കാലും കാണിക്കാൻ മാത്രം ആ ബന്ധം എത്രത്തോളം ഡീപ്പ് ആയിരിക്കും എന്നാലോചിച്ചതും ഒരു അപകട മെസേജ് മൂപ്പരുടെ തലയിൽ നിന്നിറങ്ങി തെങ്ങിലൂടെ കയറി വീടിന്റെ പാരപ്പറ്റിൽ പിടിച്ച് ബാൽക്കണിയിലൂടെ കുസുമറാണിയുടെ മുറിയിലേക്ക് പോയി ആ വഴിയേ തന്നെ തിരിച്ചിറങ്ങി വന്നു.

അത് കഴിഞ്ഞ് തൊട്ടടുത്തയാഴ്ചയാണ് രണ്ട് സംഭവങ്ങളും ഉണ്ടായത്. ആദ്യം ഒരു അമേരിക്കൻ സെറ്റിൽഡ് ഐടി.ക്കാരന്റെ കൂടെ കുസുമറാണിയുടെ കല്യാണം കഴിഞ്ഞു. സെയിം ഡേ വൈകുന്നേരം ചന്ദ്രൻ സുശീലനെ അടിച്ച് പഞ്ചറാക്കുകയും അതിന്റെ ബൈപ്രൊഡക്റ്റായി അനേകായിരം തെങ്ങുകളെ വിധവകളാക്കി സുശീലൻ പണി മതിയാക്കുകയും ചെയ്തു.

പകലും തെങ്ങിൽ കയറുന്ന ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കുകയാണ് ഞങ്ങളിപ്പോൾ.

86 comments:

 1. ആളെ കിട്ടുമ്പോ പറയണേ ? തേങ്ങയിടാന്‍ ആളില്ലാതെ വിഷമിക്കുന്ന ഒരു ഗ്രാമത്തില്‍ നിന്നും മറ്റൊരു പൌരന്‍

  ReplyDelete
 2. kollaam. pakshe ee yadhaartha sambhavam aaru public aakki ennu koodi parayandathalle - oru pinkurippu pole. Chandran/Susheelan/Contracter - latter aavan vazhiyilla, or by any chance kusumaraani??

  ReplyDelete
 3. ഈ തെങ്ങ് എന്താ ഫെയർ ആന്‍ഡ് ലവ്‌ലി തേക്കുന്നോ, ഇത്ര സോഫ്റ്റ് സ്കിൻ ഉണ്ടാവാൻ
  ഹ ഹ അത് കൊള്ളാം!!

  ReplyDelete
 4. പെഗ്സ് അടിക്കാത്ത ചന്ദ്രന്‍ സുശീലനെ തല്ലാന്‍ വേണ്ടി മാത്രം പെഗ്സടിച്ചു..മോശമായി പോയ്‌ ചന്ദ്രോത്ത് കുമാരാ

  ReplyDelete
 5. കുമാരേട്ടാ, സംഗതി കൊള്ളാം . ....നാലും ഒരു.... ഷഡ്ജവും സംഗതിയുമൊക്കെ കുറഞ്ഞു പോയല്ലോ! ഇടാൻ മറന്നതാണോ?

  ReplyDelete
 6. വംശാവലി നഷ്ടമായികൊണ്ടിരിക്കുന്ന ഒരു സിംഹവാലന്‍ ആയി മാറുകയാണ് നമ്മുടെ തെങ്ങുകയറ്റം.
  എന്നാലും സുശീലന് ഇതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ..?

  ReplyDelete
 7. എന്തു കൊണ്ടോ കുമാരസംഭവങ്ങളിൽ ഇത് പോര എന്ന് തോന്നുന്നു.

  ReplyDelete
 8. കുമാരസംഭവങ്ങളില്‍ ഇത് പോരാ എന്ന് ഇവിടെ മുറവിളി കണ്ടു. എനിക്കിതില്‍ പ്രത്യേകിച്ച് കുഴപ്പം ഒന്നും തോന്നിയില്ല. കുമാരാ ടൈപ്പ് ചെയ്യപ്പെടാതിരിക്കുന്നത് തന്നെ എന്നും നല്ലത്. ധൈര്യായി മുന്നോട്ട്. പക്ഷെ, തേങ്ങ ഇടാന്‍ ആളെ കിട്ടിയാല്‍ അറിയിക്കണേ.. വീട്ടില്‍ ആകെയുള്ളത് ഒരു തെങ്ങാ. അത് കയറാന്‍ ഇപ്പോള്‍ ആളില്ല. തേങ്ങ കാശുകൊടുത്ത് വാങ്ങി ഉപ്പാട് പോയികിട്ടി. പിന്നെ ഇവിടെ പോസ്റ്റുകളിലെ കമന്റുകളില്‍ ആരെങ്കിലുമൊക്കെ ഇട്ടിട്ട് പോകുന്ന തേങ്ങയാ ഇപ്പോള്‍ വീട്ടാവശ്യത്തിനുപയോഗിക്കുന്നത്. ഈ ബ്ലോഗേര്‍സിനൊക്കെ വീട്ടില്‍ തേങ്ങാ വേണ്ടായിരിക്കും :)

  ReplyDelete
 9. “ഐ മെയിലും കൈ മെയിലും ലിപ് മെയിലും”
  തകർപ്പൻ പ്രയോഗങ്ങൾ!

  ReplyDelete
 10. ചിരിയുടെ പതിവ് ക്വാട്ട ഇതിലും കിട്ടി.

  ReplyDelete
 11. കയറൽ‌കൂലി, ഇറങ്ങൽ‌കൂലി, പറിക്കൂലി, തളക്കൂലി, കത്തിവാൾകൂലി, ഏണിക്കൂലി, പിന്നെ ഫ്രീ ആയി നാല് വേറെയും;
  എല്ലാം തേങ്ങയായി ഉടക്കുന്നു.

  ReplyDelete
 12. അതെന്തൂട്ടാസ്റ്റാ തെങ്ങ്‌ ഒരു നില വരെ സ്മൂത്തായേ? അയ്‌ന്റെ ഒരു സ്കീം മനസ്സിലായില്ല.

  ReplyDelete
 13. ഏദൻ‌തോട്ടത്തിൽ ഹവ്വയെ പോലെ, മഹാഭാരതത്തിൽ പാഞ്ചാലിയെ പോലെ, എവിടെ എന്ത് കുഴപ്പമുണ്ടായാലും അവിടെ ഒരു പെണ്ണുണ്ടാവും. അതൊരു പ്രകൃതി നിയമമാണ്.

  നന്നായിട്ടുണ്ട് കുമാരേട്ടാ...

  ReplyDelete
 14. അപ്പോ തെങ്ങിനു ഫെയർ ആന്റ് ലവ്ലി തേപ്പിച്ചത് ചന്ദ്രങ്കുട്ടിയുടെ ബുദ്ധിയായിരുന്നോ?

  ReplyDelete
 15. “ചന്ദ്രന്‍ ഓട്ടോയില്‍ നിന്ന് അതിന് മറുപടിയായി ഐ മെയിലും കൈ മെയിലും ലിപ് മെയിലും അയച്ചു”
  ഹ..ഹ..അതു കലക്കീ...

  ReplyDelete
 16. ആയ കാലത്ത് ഇമ്മാതിരി പല പല മെയിലുകൾ അറ്റാച്ച്മെന്റായി ഒരുപാട് ഇൻ ബോക്സുകളിലേക്ക് അയച്ചയാളാണ് ഭാസ്കരൻ കോൺ‌ട്രാക്റ്റർ. പഴയ ബ്രൌസറായിട്ടും ആ മെയിൽസ് വായിക്കാൻ വേറെ സോഫ്റ്റ് വെയറൊന്നും ഇൻസ്റ്റാൾ ചെയ്യേണ്ടി വന്നില്ല.

  നന്നാക്കി.

  ReplyDelete
 17. കുമാരേട്ടാ...ഹ ഹാ അടിപൊളി...
  നന്നായി ചിരിച്ചു.പ്രത്യേകിച്ച് ചന്ദ്രന്റേയും കുസുമത്തിന്റേയും
  മെസ്സേജ് സെന്റിങ്ങ് പരിപാടി വായിച്ചപ്പോള്‍

  ReplyDelete
 18. "ആയ കാലത്ത് ഇമ്മാതിരി പല പല മെയിലുകൾ അറ്റാച്ച്മെന്റായി ഒരുപാട് ഇൻ ബോക്സുകളിലേക്ക് അയച്ചയാളാണ് ഭാസ്കരൻ കോൺ‌ട്രാക്റ്റർ. പഴയ ബ്രൌസറായിട്ടും ആ മെയിൽസ് വായിക്കാൻ വേറെ സോഫ്റ്റ് വെയറൊന്നും ഇൻസ്റ്റാൾ ചെയ്യേണ്ടി വന്നില്ല."

  തകര്‍ത്തു :)

  ReplyDelete
 19. കുമാരേട്ടാ സംഭവം നന്നായി....പക്ഷെ തെങ്ങ്‌ ഒരു നില വരെ സ്മൂത്തായതെങ്ങനയാ ?

  ReplyDelete
 20. കുമാരേട്ടാ, ഇത്തവണയും ശരിക്കും ചിരിപ്പിച്ചു :)) പിന്നെ എല്ല്ലാവരും ചോദിച്ച ആ തെങ്ങ് സ്മൂത്ത്‌ ആയ കാര്യം ഒന്നുകൂടി വെക്തമാക്ക്

  nb: ഇപ്പൊ തെങ്ങുകയറ്റം തപാലിലൂടെ പടിപ്പിക്കുനുണ്ട് വേണമെങ്കില്‍ ഒന്ന് ട്രൈ ചെയ്യാട്ടോ

  ReplyDelete
 21. നന്നായിരുന്നു..

  ReplyDelete
 22. ആരോ കേറിയിറങ്ങി, മുരിക്ക്‌ സ്മൂത്തായ കഥ കേട്ടിട്ടുണ്ട്...തെങ്ങ് സ്മൂത്തായത് കേള്‍ക്കുന്നത് ആദ്യമാ...
  അടിപൊളി...

  ReplyDelete
 23. സോഷ്യല്‍ വെല്‍ഫെയര്‍കാര് തേങ്ങ ഇടുന്ന കാര്യത്തിലും കൂടെ ഒരു തീരുമാനം ഉണ്ടാക്ക്.
  അത്രയും സ്മൂത്താക്കിയ ചന്ദ്രനെ തന്നെ ആ പണി ഏല്‍പ്പിച്ചോ...

  ReplyDelete
 24. അയ്യോ, ഈ കുസുമത്തിനെ എനിക്കറിയാം. അമേരിക്കയില്‍ എന്റെ വീടിനടുത്താണ്‌ അവള്‍ ഇപ്പോള്‍ താമസിക്കുന്നത്. അവള്‍ പറഞ്ഞ കഥയിലെ കാമുകന്റെ പേര്‌ ചന്ദ്രന്‍ എന്നായിരുന്നില്ലല്ലോ, "കുമാരന്‍" എന്നായിരുന്നല്ലോ. അപ്പോള്‍ ആരു പറഞ്ഞത് ഞാന്‍ വിശ്വസിക്കണം?

  ReplyDelete
 25. "അരഡസൻ വയറിന്റെയും സ്വന്തം വയറിന്റേയും ഏക ഉത്തരവാദിയാണവൻ. കൽ‌പ്പാന്തകാല ബാധ്യതകളുമായി പെഗ്സ്, ഹഗ്സ്, ഹാൻസ്, വിമൻസ് തുടങ്ങിയ യാതൊരു എൻ‌ജോയ്മെന്റുമില്ലാത്ത ജീവിതം."

  ദേ ഇദ്ദാണ് കുമാരന്‍ ടച്ച്!! ഇത്തവണ ഇഷ്ട്ടപ്പെട്ടുട്ടാ....

  ReplyDelete
 26. ലൈറ്റ് ആയി ..ഇനി എന്നും നേരത്തെ വരാം ..

  ReplyDelete
 27. വായാടി പറയുന്നു “കുസുമം വായാടിയോട് പറഞ്ഞത് കാമുകന്‍റെ പേര് ചന്ദ്രന്‍ എന്നല്ല കുമാരന്‍“ എന്നാണെന്ന്.. സത്യമാണോ? ചന്ദ്രകുമാരാ ?

  തെങ്ങ് കയറ്റക്കാരെ കിട്ടാന്‍ നല്ല ബുദ്ദിമുട്ടു തന്നെയാ... ഞങ്ങളുടെ നാട്ടില്‍ “കാലി” എന്നു വിളിക്കുന്ന ആലി തെങ്ങില്‍ നിന്നും വീണു നടുവെടിഞ്ഞു കിടപ്പായി പാവം അന്നു തൊട്ട് വാസുവാണ് നാട്ടിലെ സൂപ്പര്‍സ്റ്റാര്‍ ,, പക്ഷെ വാസു സഹനടനായി അഭിനയിച്ചിരുന്ന കാലത്തേ എന്‍റെ തൊടിയില്‍ ഞാന്‍ അവനെ ഹീറോ ആക്കിയിരുന്നത് കൊണ്ട് ഇപ്പോഴും അവന്‍ ആ നന്ദി കാണിക്കാറുണ്ട്.. വിളിച്ചാല്‍ ഉടന്‍ വരും ... വാസുവിനെ കൂട്ടി കൊണ്ട് പോവാന്‍ പലരും അവനോട് കെഞ്ചുന്നത് കാണാം ...

  കഥ രസമുണ്ട്..

  ReplyDelete
 28. തെങ്ങുകയറ്റക്കാരെ പോലെ ഡിമാന്റ് ഉള്ളവര്‍ ആരും ഇല്ല. വീട്ടില്‍ തേങ്ങയില്ലാതെ വന്നാല്‍ ഉണ്ണികൃഷ്ണനെ വിളിച്ചാല്‍ അവന്‍ വരൂല, അവനു കാശിനു അത്യാവശ്യം വന്നാല്‍(കുടിക്കാന്‍ ) ആരോടും പറയാതെ വന്നു തേങ്ങയിട്ടു കാശ് മേടിച്ചു പോകും. ആരെയും ബുദ്ധിമുട്ടിക്കില്ല.

  ReplyDelete
 29. എന്നാലും തെന്നാന്‍ ഒള്ള കാരണം എന്നതാ?
  http://www.malarvadiclub.com/

  ReplyDelete
 30. ആളെ പിടികിട്ടിയിട്ടും കോണ്ട്രാക്ടര്‍ ചന്ദ്രനെ ഒന്നും ചെയ്തില്ലേ?!

  സംഗതി രസകരമായെങ്കിലും പതിവുപോലെ അത്ര ഗുമ്മു കിട്ടിയില്ല!

  ReplyDelete
 31. പുതിയെ പോസ്റ്റ്‌ ഇട്ടാല്‍ ഒന്ന് പറഞ്ഞൂടെ മച്ചൂ ..
  ക്വോട്ടാന്‍ ആണെങ്കില്‍ മുഴുവന്‍ ക്വോട്ടണം കലക്കി മറിച്ചു ഓരോ വരിയും .
  തെങ്ങ് സ്മൂത്ത്‌ ആവാനുള്ള ഫെയര്‍ ആന്‍ഡ് ലവ്ലി ഒന്നൂടെ വിശദമാക്കണം .

  ReplyDelete
 32. ഇതില്‍ തനി കുമാരേട്ടന്‍ ടച്ച്‌ ഉള്ള പല പ്രയോഗങ്ങളും ഇഷ്ട്ടപെട്ടു ..പക്ഷെ പ്രശ്നം ഗുരുതരം അല്ലെ...തെങ്ങ് കയറാന്‍ ആളെ കിട്ടാത്തത് ...!

  ReplyDelete
 33. "റാണിയുടെ ഫ്രന്റ് വ്യൂ കണ്ടാൽ മോറിസ് മൈനറിന്റേയും റിയർവ്യൂ കണ്ടാൽ മംഗലാപുരം ഓട്ടോറിക്ഷയുടേയും ലുക്കുണ്ട്. “

  ഹ ഹ... ലത് കലക്കി...

  ആയ കാലത്ത് ഇമ്മാതിരി പല പല മെയിലുകൾ അറ്റാച്ച്മെന്റായി ഒരുപാട് ഇൻ ബോക്സുകളിലേക്ക് അയച്ചയാളാണ് ഭാസ്കരൻ കോൺ‌ട്രാക്റ്റർ. പഴയ ബ്രൌസറായിട്ടും ആ മെയിൽസ് വായിക്കാൻ വേറെ സോഫ്റ്റ് വെയറൊന്നും ഇൻസ്റ്റാൾ ചെയ്യേണ്ടി വന്നില്ല.

  സോഫ്റ്റ്‌വെയര്‍ ഇല്ലാതെ തന്നെ മെയില്‍ വായിക്കുന്ന ഭാസ്കരേട്ടന്റെ കഴിവ് അപാരം...

  നന്നായിട്ടുണ്ട്!!!

  ReplyDelete
 34. "സമാധാനായി ഉറങ്ങാതിരിക്കാനുള്ള എല്ലാ വകയും അച്ഛനുമമ്മയും കഷ്ടപ്പെട്ട് ഉണ്ടാക്കി വെച്ചിട്ടുണ്ട്"
  ഇതെന്താണെന്ന് കൂടി തെളിച്ചു പറ കുമാരാ..
  തെങ്ങ് ഇത്രയും മിനുസപ്പെടനമെങ്കില്‍ ചന്ദ്രന്‍ എത്ര പ്രാവശ്യം 'കേറിഇറങ്ങി'യിട്ടുണ്ടാകും അല്ലെ?

  ReplyDelete
 35. ഒരോ വാചകവും രസകരമായിരുന്നു.എന്നത്തേയും പോലെ ചിരിപ്പിച്ചു.

  ReplyDelete
 36. ന്റെ ഇസ്മയിലേ, അച്ഛനുമമ്മയും കഷ്ടപ്പെട്ട് ഉണ്ടാക്കി വെച്ചത് നാല് പെങ്ങമ്മാരെയാണ്! അത് തൊട്ടടുത്ത വാചകത്തില്‍ത്തന്നെയുണ്ട്. തമാശയൊക്കെ ഇങ്ങനെ വിശദീകരിക്കണമെന്നു പറഞ്ഞാല്‍ കഷ്ടാണേ!

  കുമാരാ, ഞാന്‍ നാടു വിട്ടിട്ട്‌ കാലം ഏറെയായി. അതുകൊണ്ട് തന്നെ "ആധുനിക പ്രായോഗിക മലയാളം" എനിക്ക് ഇതുവരെ വശപ്പെട്ടിട്ടില്ല. ഇങ്ങനെ റിയാലിറ്റി ഷോകളിലെ സുന്ദരിമാരെപ്പോലെ ഇംഗ്ലീഷും മലയാളവും ചേരുംപടി ചേര്‍ത്തുള്ള രചനാശൈലി എന്നെപ്പോലുള്ളവര്‍ വായിച്ചു പഠിക്കേണ്ടതാണ് . അതിനായി ദാ - വെറ്റില, അടയ്ക്ക , ഒരു രൂപാത്തുട്ട്, പ്രണാമം.

  ReplyDelete
 37. കുമാരാ ..എന്തായാലും കഥകള്‍ വായിച്ചു ചിരിക്കാം

  ReplyDelete
 38. നല്ല രസം! ഒന്നാം നിലയിലെ വിവിധമെയിലുകളൊക്കെ പ്രത്യേകിച്ച്!

  ReplyDelete
 39. :D .. Nalla cool ezhuthu kumara

  ReplyDelete
 40. കുമാര്‍ജി,
  ഫലിതം അസ്സലായിട്ടുണ്ട് . ഈ പേട്ട ബസ്സിന്റെ ജാക്കി എങ്ങനെയിരിക്കും എന്നൊന്ന് പറഞ്ഞു തരാമോ?

  ReplyDelete
 41. ആയ കാലത്ത് ഇമ്മാതിരി പല പല മെയിലുകൾ അറ്റാച്ച്മെന്റായി ഒരുപാട് ഇൻ ബോക്സുകളിലേക്ക് അയച്ചയാളാണ് ഭാസ്കരൻ കോൺ‌ട്രാക്റ്റർ. പഴയ ബ്രൌസറായിട്ടും ആ മെയിൽസ് വായിക്കാൻ വേറെ സോഫ്റ്റ് വെയറൊന്നും ഇൻസ്റ്റാൾ ചെയ്യേണ്ടി വന്നില്ല.
  കുമാരാ..നന്നായ്‌ ചിരിപ്പിച്ചു എല്ലാ ആശംസകളും

  ReplyDelete
 42. "..ആദ്യം ഒരു അമേരിക്കൻ സെറ്റിൽഡ് ഐടി.ക്കാരന്റെ കൂടെ കുസുമറാണിയുടെ കല്യാണം കഴിഞ്ഞു.."

  ഈ ഐ ടി ക്കാരന്‍ ബ്ലോഗറാണോ കുമാര്‍ജ്യേ :)

  ReplyDelete
 43. തേങ്ങയിടാന്‍ സുശീലനും തേങ്ങ പൊതിക്കാന്‍" കുസുമവും ആയിരുന്നു അല്ലെ ..കുമാരന്റെ റോള്‍ എന്തായിരുന്നു ..ഒളിച്ചു നോട്ടമാണെന്നു ..ഞാന്‍ വിശ്വസിക്കുന്നില്ല : )

  കുമാരേട്ടാ ..കൂടുതല്‍ പോസ്റ്റിയാല്‍ കൂടുതല്‍ തെങ്ങയുടച്ചത് കിട്ടും ..അതെല്ലാം വാരിക്കൂട്ടി ചക്കില്‍ ആട്ടി എണ്ണയാക്കിയാല്‍ കുമാരന്‍ എന്ന യെന്ത്രത്തിനു കൂടുതല്‍ ശക്തി കിട്ടും ..

  wordpress.com ബ്ലോഗിന്റെ മറ്റൊരു പതിപ്പാണ്‌ ..കുറച്ചു പോസ്റ്റ്‌ അതിലും ഇട്ടു നോക്ക്

  ReplyDelete
 44. നന്നായിട്ടുണ്ട് കുമാരാ...പല പ്രയോഗങ്ങളും ചിരിപ്പിച്ചു

  ReplyDelete
 45. കുമരാ...... ഇപ്പൊ പെണ്ണുങ്ങള്‍ വരെ തെങ്ങില്‍ കയറാന്‍ തുടങ്ങി അറിഞ്ഞിലെ ? കൊള്ളാം

  ReplyDelete
 46. വീടിനോട് ചേര്‍ന്ന് തെങ്ങും പെണ്‍കുട്ടികളും ഉള്ള മാതാ പിതാക്കള്‍ ജാഗ്രതൈ ....തേങ്ങയിടാന്‍ മാത്രമേ ആളെ കിട്ടതെയുള്ള്...തെങ്ങില്‍ കയറാന്‍ ഒട്ടു മിക്കവര്‍ക്കും അറിയാമേ ...:)

  ReplyDelete
 47. തെങിന്റെ ആ സ്മൂത്ത്നെസ്സ് ആലോചിക്കുംബോൾ, ആ അമേരിക്കൻ സെറ്റിൽഡ് ഐടി.ക്കാരന്റെ കാര്യം കഷടം തന്നെ അല്ലേ..? പാവം :))

  ചിരിപ്പിച്ചു കുമാരാ...

  ReplyDelete
 48. സമാധാനായി ഉറങ്ങാതിരിക്കാനുള്ള എല്ലാ വകയും അച്ഛനുമമ്മയും കഷ്ടപ്പെട്ട് ഉണ്ടാക്കി വെച്ചിട്ടുണ്ട്.

  ഒരു അപകട മെസേജ് മൂപ്പരുടെ തലയില്‍ നിന്നിറങ്ങി തെങ്ങിലൂടെ കയറി വീടിന്റെ പാരപ്പറ്റില്‍ പിടിച്ച് ബാല്‍ക്കണിയിലൂടെ കുസുമറാണിയുടെ മുറിയിലേക്ക് പോയി ആ വഴിയേ തന്നെ തിരിച്ചിറങ്ങി വന്നു.

  കായഫലം പോരാന്നും പറഞ്ഞ് സുശീലന്‍ ഈ തെങ്ങിനെ അങ്ങ് കാച്ചിക്കളഞ്ഞേരെ എന്ന് പറഞ്ഞു എന്നാ ഞാന്‍ കരുതിയേ......

  ReplyDelete
 49. സുശീലന്‍ ഒരു പ്രേമം തകര്‍ത്തുവെങ്കിലും ഒരു പാട് യുവ തേങ്ങകളുടെ ജീവന്‍ രക്ഷപ്പെട്ടല്ലോ. കൊട്ടത്തേങ്ങ ആവുമ്പോള്‍ തനിയെ വീണോളും, പൈസക്കും ചിലവില്ല.. കൊപ്പരയാക്കാന്‍ അതാ നല്ലത്...
  ഇമ്മാതിരി തേങ്ങകളാ സ്റ്റോക്ക്‌ അല്ലെ...കലക്കി മാഷെ...

  ReplyDelete
 50. ഇനി തെങ്ങ് കയറാന്‍ നമുക്ക് ചന്ദ്രനെ വിട്ടാല്‍ പോരെ കുമാരേട്ടാ?

  ReplyDelete
 51. Kumaretta ithu kalakki pakshe aa thengu smooth aayathinte gutans mathram pidi kittiyilla

  ReplyDelete
 52. ആഹാ...
  കുമാര്‍ജി വരാന്‍ വൈകി.
  നല്ല രസമുണ്ടായിരുന്നു.
  വാര്‍ക്ക പണിക്കു പോയാല്‍ 400 -450 500 ഒക്കെ കിട്ടുമ്പോ എന്തിനു ഈ ചോട്ടാ മോട്ടാ പണി എന്ന് എല്ലാവരും ചിന്തിച്ചു തുടങ്ങിയിരിക്കുന്നത് കൊണ്ട്, പണിക്കു ആളില്ലാത്ത അവസ്ഥയാണ്.
  പിന്നേ ഒന്ന് രണ്ടു ഗവേഷണങ്ങള്‍ കിടു, ." തെങ്ങ് കയറ്റക്കാർക്ക് ഭൂമിയിൽ നടക്കുന്നതെന്തും രഹസ്യമായി കാണാൻ സാധിക്കും. മൊബൈൽ ഫോണിന് റേഞ്ചില്ലെന്ന് പരാതി പറയാത്തവർ തെങ്ങ് കയറ്റക്കാർ മാത്രമാണ്. ഏത് സമയത്തും എവിടെയും ഏത് വീട്ടിലും ബിക്കിനി ഇട്ട് നടക്കാൻ തെങ്ങ് കയറ്റക്കാർക്കല്ലാതെ വിദേശികൾക്ക് പോലും പറ്റില്ല."
  ഹോ വയറു നിറച്ചും ഫുദ്ധിയാണ് അല്ലേ?

  ReplyDelete
 53. വൈകി വന്ന് പോസ്റ്റും കമന്റുകളും വായിച്ചു ....ഞാനാരാ മോന്‍

  ReplyDelete
 54. നന്നായിട്ടുണ്ട്!!!

  ReplyDelete
 55. തേങ്ങ ഇട്ട ശേഷം കരിക്കൊഴിച്ചു കുടിക്കാനുള്ള വക കൂടി കരുതിക്കൊണ്ടാണ് ഞാന്‍ തേങ്ങയിടാന്‍ പോകാറുള്ളത്. ഈ ഒരാചാരം നടപ്പിലാക്കിയതിനു ശേഷം തേങ്ങയിടന്ണ്ടേ എന്നിങ്ങോട്ടന്വേഷിച്ചു വരാറുണ്ട് ഞങ്ങളുടെ ലോക്കല്‍ സുശീലന്‍. ഇട്ട തേങ്ങയൊക്കെ പലപ്പോഴും സ്വയം വന്നു വണ്ടിയില്‍ കയറി വീട്ടിലേക്കു പോകാറുമുണ്ട്....

  ReplyDelete
 56. kure nalla nalla prayogangal like ഈ തെങ്ങ് എന്താ ഫെയർ ആന്‍ഡ് ലവ്‌ലി തേക്കുന്നോ,
  ഐ മെയിലും കൈ മെയിലും ലിപ് മെയിലും അയച്ചു.

  ReplyDelete
 57. "എവിടെ എന്ത് കുഴപ്പമുണ്ടായാലും അവിടെ ഒരു പെണ്ണുണ്ടാവും .അതൊരു പ്രകൃതി നിയമമാണ്."
  ഈ നിയമം ആണുങ്ങള്‍ ഉണ്ടാക്കി വെച്ചതാണെന്ന് ആര്‍ക്കാ അറിയാത്തത്?
  'ഫെയര്‍ ആന്‍ഡ്‌ ലവ്‌ലി തേച്ച തെങ്ങ്' പ്രയോഗം രസമായി.

  ReplyDelete
 58. kARNOr(കാര്ന്നോര്) : നന്ദി.
  Rajesh : ഞങ്ങള് കുറച്ച് സുഹൃത്തുക്കള് അന്വേഷിച്ച് കണ്ടു പിടീച്ചതാ. നന്ദി.
  Dipin Soman, krishnakumar513, junaith : നന്ദി.
  വെഞ്ഞാറന് : ഇത്ര മതിയെന്നു വിചാരിച്ചു പോയി. നന്ദി.
  റ്റോംസ് കോനുമഠം : നന്ദി.
  യൂസുഫ്പ : എന്തോ കൊറച്ച് കുറവുണ്ടല്ലേ. നന്ദി.
  BIJU നാടകക്കാരൻ : നന്ദി.
  Manoraj : ഡാങ്ക്യു ഡാങ്ക്യു..
  jayanEvoor, നന്ദു, ശ്രീ, ചെറുവാടി, mini//മിനി, വിജയകുമാർ ബ്ലാത്തൂർ, ramanika : നന്ദി.
  ചിതല്/chithal : മുറിയിലേക്ക് കയറാന് പിന്നെ തെങ്ങ് മുഴുവന് കയറണ്ടല്ലോ?
  ആചാര്യന് ...., krish | കൃഷ്, ബിന്ദു കെ പി, പട്ടേപ്പാടം റാംജി, റിയാസ് (മിഴിനീര്ത്തുള്ളി), ബിജുക്കുട്ടന് : നന്ദി.
  നൂലന് : അത് ചന്ദ്രന്റെ പോക്ക് വരവ് നിമിത്തം.
  ഒഴാക്കന്. : ഈ കഥയുടെ ടൈറ്റിലില് ആ കാര്യം എല്ലാര്ക്കും മനസ്സിലാവുമെന്നാണ് ഞാന് കരുതിയത്.
  Venugopal G, ചാണ്ടിക്കുഞ്ഞ് : നന്ദി.
  വരയും വരിയും : സിബു നൂറനാട് : അതാ പറഞ്ഞത് പകലും കയറുന്ന ആളിനെ വേണമെന്ന്.
  Vayady : ആക്രമണം…..
  ആളവന്താന് : നന്ദി.
  faisu madeena : ഇനിയും വരിക. വളരെ നന്ദി.
  ഹംസ : ഡേയ്. വിട്ട് പിടി.. നമ്മക്കിട്ട് ഊതാതെ.
  Jishad Cronic, Fenil അഥവാ ഫെനില് : നന്ദി.
  തെച്ചിക്കോടന്: ഇമ്മാതിരി കാര്യങ്ങളൊക്കെ സീക്രട്ടായി വെക്കണ്ടേ.
  the man to walk with : നന്ദി.
  അബ്കാരി : നിന്നെ കാണാഞ്ഞിട്ടല്ലേ. നന്ദി.
  Sneha , കാച്ചറഗോടന് : നന്ദി.

  ReplyDelete
 59. ഇസ്മായില് കുറുമ്പടി (തണല്), jyo, കൊച്ചു കൊച്ചീച്ചി, siya, ശ്രീനാഥന് : നന്ദി.
  G.manu : നന്ദി
  ashiq : അത് ഈ തടിച്ച് കുള്ളന്മാരായ ആളുകളെ ഇവിടെ പറയുന്നൊരു പ്രയോഗമാണ്. സംഗതി ഞാനും കണ്ടിട്ടില്ല.
  Typist | എഴുത്തുകാരി, ManzoorAluvila : നന്ദി.
  ബിനോയ്//HariNav : പുലിവാലക്കല്ലേ ബോസ്സ്.
  Oasis : ഇതില് തന്നെ പോരേ. എല്ലാത്തിലും കൊണ്ട് തലയിട്ടാല് സമയം കിട്ടില്ല. അത് കൊണ്ടാണ്. നിര്ദ്ദേശത്തിന് നന്ദി.
  ഭൂതത്താന് : നന്ദി.
  MyDreams : ലെവള് അല്ല അവന്, ചന്ദ്രന്.
  രമേശ്അരൂര് : ഹഹഹ്. അതെ.
  KANALUKAL, ഭായി, ചെലക്കാണ്ട് പോടാ, സലീം ഇ.പി., vigeeth, Anoop Pattat, ഹാപ്പി ബാച്ചിലേഴ്സ്, Anees Hassan, baiju, ...sijEEsh... : നന്ദി.
  പാവത്താൻ : നിങ്ങളപ്പോ ഞങ്ങളെ പാര്ട്ടിയാണല്ലോ. ഒന്ന് കാണണം.
  surajbhai, Aneesa, mayflowers : നന്ദി.

  ReplyDelete
 60. പക്ഷേ ധൈര്യം ഒരു dpi പോലുമില്ല. what is dpi?

  ReplyDelete
 61. ഫെയര്‍ ആന്റ് ലവ്്‌ലി തേച്ചു മിനുങ്ങിയ തെങ്ങില്‍ ചന്ദ്രനെത്ര ബുദ്ധിമുട്ടിയാവും കയറിയിറങ്ങിയിരുന്നത്. പാവം കാമുകനല്ലേ... ;)

  ReplyDelete
 62. കുമാരന്റെ ചെത്ത് ഈ തെങ്ങുമ്മക്കളിയിൽ അത്ര ഏശിയില്ല എന്നൊരു സംശയം....വെറും സംശയമാണ് കേട്ടൊ

  ReplyDelete
 63. ഏത് സമയത്തും എവിടെയും ഏത് വീട്ടിലും ബിക്കിനി ഇട്ട് നടക്കാന്‍ തെങ്ങ് കയറ്റക്കാര്‍ക്കല്ലാതെ വിദേശികള്‍ക്ക് പോലും പറ്റില്ല.....

  കിടു അണ്ണാ കിടു

  ReplyDelete
 64. നല്ല തമാശതന്നെ

  ReplyDelete
 65. കുമാരസംഭവങ്ങളില്‍ ആദ്യമായി..... ഒരു കുല തേങ്ങ കിട്ടിയ പ്രതീതി... അഭിനന്ദനങ്ങള്‍

  ReplyDelete
 66. ഞാൻ പിന്നെ വരാം.
  ആദ്യത്തെ കഥയുടെ ഷോക് മാറട്ടെ.

  ReplyDelete
 67. ഹ ഹ ഹ ഇതിപ്പൊഴാ വായിച്ചത്‌.. കലക്കീട്ടോ..

  ReplyDelete
 68. ഡോണ്ട് ടൂ ഡോണ്ട് ടൂ... ഈ വക ഒന്നും കുമാര സംഭവത്തില്‍ വേണ്ടാ.. ഇതിന്റെ ഹാങ്ങ്‌ ഓവര്‍ മാറാന്‍ എത്രയും പെട്ടന്ന് ഒരു യഥാര്‍ത്ഥ കുമാര സംഭവം പോരട്ടെ.

  ReplyDelete
 69. അയ്യോ ലാസ്റ്റ് കമന്റ്‌ അടുത്ത പോസ്റ്റിലേക്ക് വരവ് വച്ചേക്കു.. ഇത് ഒറിജിനല്‍ സംഭവം തന്നെ ആണ് കേട്ടോ.

  ReplyDelete
 70. Resume Services:Thank you so much for allotment on your wonderful experiences in this site; it will motivate me more to visit your site more frequently.

  ReplyDelete