Monday, May 30, 2011

തോരാ മഴയത്ത് ഒരു കുട്ടി...

ലീല ഇളയമ്മയുടെ മകൾ വിദ്യയുടെ കല്യാണത്തിനാണ് ഞാൻ പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും കൊളച്ചേരിയിലേക്ക് പോയത്. പണ്ട് ലീവ് ദിവസങ്ങളിലും എല്ലാ ഞായറാഴ്ചകളിലും ഇവിടെ തന്നെയായിരുന്നു. ആ നാട്ടുകാരുമായിട്ട് പോലും അടുത്ത പരിചയവുമായിരുന്നു. അവിടെ നടക്കുന്ന എന്ത് പരിപാടിക്കും ചടങ്ങുകളിലും ആഘോഷത്തിലും സജീവമായിരുന്നു. വിദ്യയുടെ കല്യാണമായത് കൊണ്ട് വരാതിരിക്കാൻ കഴിയില്ല. അല്ലെങ്കിൽ ഈ നാട്ടിലേക്ക് ഇനിയൊരിക്കലും വരില്ലെന്ന് ഉറപ്പിച്ചതായിരുന്നു. പറ്റുമെങ്കിൽ കല്യാണത്തിന് നിൽക്കാതെ അധികം ആരെയും കാണാതെ പെട്ടെന്ന് പോകാം എന്ന് കരുതി പത്ത് മണിയായപ്പോൾ തന്നെ അവിടെയെത്തി.

പന്തലിന്റെ മുന്നിൽ തന്നെ നിൽക്കുന്ന വീഡിയോക്കാരന്റെ ഇരയാവാതിരിക്കാൻ പറ്റിയില്ല. ഒരു വിധം അതിൽ നിന്നും രക്ഷപ്പെട്ട് ഇറയത്തേക്ക് കയറിയപ്പോൾ “ആരാ ഇത്…” എന്ന ആശ്ചര്യചിഹ്നവുമായി വിജേഷ് ഓടി വന്നു. വിദ്യയുടെ ചേട്ടനാണ്. എന്റെ അതേ പ്രായം. “എത്രയായെടാ കണ്ടിട്ട്…!” അവൻ എന്റെ വരവ് പ്രതീക്ഷിച്ചില്ലെന്ന് തോന്നി. ആവേശം കണ്ട് പന്തലിൽ അവിടവിടായിരിക്കുന്ന ആളുകളൊക്കെ നോക്കുന്നുണ്ട്. അവൻ കൈ പിടിച്ച് അമ്മേ അമ്മേ.. എന്നും പറഞ്ഞ് അകത്തേക്ക് വലിച്ച് കൊണ്ടുപോയി. ഇളയമ്മ കുറേ പെണ്ണുങ്ങളുടെ നടുവിലാണ്. കണ്ടയുടനെ “എത്ര നാളായി കണ്ടിട്ട്.. അമ്മക്കിപ്പോ എങ്ങനെയുണ്ട്...“ എന്നിങ്ങനെ കൈ വിടാതെ ഓരോന്ന് ചോദിക്കാൻ തുടങ്ങി. കുറച്ച് സമയം അതെല്ലാം കേട്ടിരുന്നു. പിന്നെ വിദ്യ എവിടെ എന്ന് ചോദിച്ച് താൽ‌പ്പര്യമില്ലാത്ത കാര്യങ്ങളിൽ നിന്നും രക്ഷപ്പെട്ടു.

വിദ്യ നല്ല സുന്ദരിക്കുട്ടിയായി മാറിയിരുന്നു. ജീവിതത്തിലെ അനവദ്യ നിമിഷത്തിന്റെ സുവർണ്ണരേണുക്കളിൽ അധിക ലാവണ്യവതി. കണ്ടയുടനെ “ഏട്ടാ…” എന്ന് വിളിച്ച് ഓടി വന്നു. പണ്ട് ഈ വീട്ടിലും പറമ്പിലുമായി എത്രയോ നാൾ ഞങ്ങൾ ഒന്നിച്ച് കളിച്ചു നടന്നിരുന്നു. വിജേഷിനേക്കാളും എന്നെയായിരുന്നു അവൾക്ക് കാര്യം. അമ്മ തന്നയച്ച ചെറിയ വള അൽ‌പ്പം നിന്ദ്യാബോധത്തോടെ കൊടുത്തപ്പോൾ അതിടാനായി കൈയ്യിലെ കനകഭാരത്തിൽ നിന്നും അവൾ ചിലത് ഊരിമാറ്റി. ഇത്ര നാളും കാണാത്തതിന്റെ പരിഭവം പറയാൻ തുടങ്ങവെ വീഡിയോക്കാരൻ അതിക്രമിച്ചെത്തി. നല്ല ചൂടെടുക്കുന്നെന്ന് പറഞ്ഞ് അകത്തെ ബഹളത്തിൽ നിന്നുമിറങ്ങി.

മുറ്റത്തിന്റെ മൂലയ്ക്കിരുന്ന് വെറുതെ പത്രത്തിൽ തലയിട്ടു. അതൊരു മറയാണ്. വായിക്കുന്നതായിട്ട് ആളുകളേ തെറ്റിദ്ധരിപ്പിച്ച് എന്തെങ്കിലും ആലോചിച്ചിരിക്കാം. കുറച്ച് നേരം കൂട്ടണമല്ലോ ആരെയും കാണാനും മിണ്ടാനുമൊന്നും വയ്യ. ചിന്തകൾ പാറിപ്പറന്ന് പഴയ കാലത്തിലേക്ക് പോയി. ഇടക്കെപ്പോഴോ വിജേഷ് നീ ചായ കുടിച്ചോ എന്ന് ചോദിച്ചു. കുടിച്ചെന്നോ ഇല്ലെന്നോ എങ്ങനെയോ തലയാട്ടി.

കുട്ടിക്കാലം മുതൽ ഇടക്കിടക്ക് ഇവിടെ വരാറുണ്ടെങ്കിലും അതൊരു ശീലവും ഒഴിവാക്കാൻ പറ്റാത്തതുമാവാൻ കാരണം ഇന്ദുലേഖയായിരുന്നു. ഇന്ദുലേഖ അന്ന് പ്രീഡിഗ്രിക്ക് പഠിക്കുന്നു. ഇവിടന്നു രണ്ട് മൂന്ന് വീടിന്റപ്പുറത്താണ് അവളുടെ വീട്. അവളുടെ അമ്മ ചെറുപ്പത്തിലേ മരിച്ചു പോയിരുന്നു. അച്ഛനാണെങ്കിൽ എപ്പോഴും തണ്ണിയടിച്ച് നടക്കുന്നൊരാൾ. അവളെ വളർത്തുന്നതും പഠിപ്പിക്കുന്നതുമൊക്കെ അമ്മാവനായിരുന്നു. പണ്ട് വല്ലപ്പോഴും മാത്രമുണ്ടായിരുന്ന എന്റെ യാത്രകൾ സ്ഥിരമാകുന്നതിന്റെ കാരണം ഇന്ദുലേഖയാണെന്ന് ആദ്യം ഊഹിച്ചത് വിദ്യയായിരുന്നു. ഞങ്ങൾ മൂന്നുപേരും മാത്രമുണ്ടായിരുന്ന ഒരു ദിവസം അവളെന്റെ രഹസ്യത്തിന്റെ മറ വലിച്ച് നീക്കി എന്റെ ദുരുദ്ദേശം പുറത്താക്കി. അനുകൂല വാക്കിന്നായി ടെൻഷനടിച്ച് നിൽക്കേണ്ട സാഹചര്യം അതു ഒഴിവായിക്കിട്ടി. ശേഷം പ്രണയത്തിന്റെ സുദിനങ്ങളായിരുന്നു.

ആഗ്രഹ സാക്ഷാത്കാരത്തിനും സ്വന്തം കാലിൽ നിൽക്കാനും ഗൾഫ് മോഹങ്ങൾ മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. പറമ്പിന്നതിരിലെ നിറമിഴികളിൽ നിന്നും ബലമായ് കണ്ണിനെ പറിച്ചെടുത്ത് കാത്തിരിക്കാമെന്ന ഉറപ്പിന്റെ വിശ്വാസത്തിൽ കനത്ത ബാധ്യതകളുമായി മസ്കറ്റിലേക്ക്. അതൊരു തട്ടിപ്പ് വിസയായിരുന്നു. എത്തിയത് കെട്ടിടം നിർമ്മിക്കുകയും പൊളിക്കുകയും ചെയ്യുന്നൊരു കൺ‌സ്ട്രക്ഷൻ ടീമിന്റെ കൂടെയായിരുന്നു. പോയ ഉടനെ വാരിയെടുത്ത് വരാമെന്ന് കരുതി കണ്ട സ്വപ്നങ്ങളുടെ കൂടെ മനസ്സും തകർന്നിരുന്നു. ലീവു പോലുമില്ലാതെ രാവു പകൽ കഠിനമായ ജോലിയും, അതിനു കൃത്യമായ വരുമാനവുമില്ല. ഫോൺ ചെയ്യാൻ കിലോമീറ്ററുകൾ പോകണം. നാട്ടിലേക്കും വീട്ടിലേക്കുമുള്ള വിളികൾ അപൂർവ്വമായിരുന്നു. ഇളയമ്മയുടെ വീട്ടിൽ വിളിച്ചപ്പോൾ ഒരിക്കൽ മാത്രം ഇന്ദുലേഖയെ കിട്ടിയിരുന്നു. പിന്നെ വിളിച്ചപ്പോഴൊന്നും അവളവിടെ ഇപ്പോ പോകാറില്ലെന്നാണറിഞ്ഞത്. ഏകദേശം ഒരു വർഷം ആയപ്പോൾ വിദ്യയാണ് ആ ഞെട്ടിപ്പിക്കുന്ന വാർത്ത പറഞ്ഞത്. നാട്ടിൽ തന്നെയുള്ള സുധാകരൻ എന്നൊരാളുമായി ഇന്ദുലേഖ ഒളിച്ചോടി കല്യാണം കഴിച്ചു. അപ്രതീക്ഷിത നടുക്കത്തിൽ ജീവിതത്തോടുള്ള സകല താൽ‌പ്പര്യവും ഇല്ലാതായി. അതോടെ അവളേയും ആ നാട്ടിനെ തന്നെയും കഠിനമായി വെറുത്തു. പക്ഷേ രണ്ടു വർഷത്തിന് ശേഷം ഇന്ദുലേഖയുടെ മരണ വാർത്ത എന്നെ ഞെട്ടിച്ചു. കനലായ് നീറിപ്പുകഞ്ഞിരുന്ന പകയും വെറുപ്പും അതോടെ ഇല്ലാതായെങ്കിലും പത്ത് വർഷത്തിന്നിടയിൽ നാട്ടിൽ വന്നു പോയ ചുരുങ്ങിയ ദിവസങ്ങളിൽ ഒരിക്കലും ഇവിടേക്ക് മനപൂർവ്വം വന്നതേയില്ല.

“ഹലോ.. ഓർമ്മയുണ്ടോ..?” അടുത്ത് നിന്നൊരു കുശലാന്വേഷണം എന്നെയുണർത്തി. സുമോദാണ്. പണ്ടത്തെ ഗ്യാങ്ങിൽ പെട്ടൊരാൾ.

“ഹായ്.. എന്തൊക്കെയാ.. സുഖമല്ലേ.. എന്താ ചെയ്യുന്നേ..” എഴുന്നേറ്റ് കൈ കൊടുത്തു കൊണ്ട് പറഞ്ഞു.
“ഞാൻ കോപ്രറ്റീവ് ബാങ്കിലാ… സുഖം.. എവിടെയാ ഇപ്പോ..” അവൻ ചോദിച്ചു. അപ്പോഴേക്കും ആളുകൾ ധാരാളമായി വരാൻ തുടങ്ങിയിരിരുന്നു. ഞങ്ങൾ പുറത്തിറങ്ങി പറമ്പിലേക്ക് നീങ്ങിനിന്നു. സുമോദ് പോയി വെപ്പുകാരുടെ അടുത്ത് നിന്നും രണ്ട് കസേരകളെടുത്ത് കൊണ്ട് വന്നു. അവിടെയിരുന്നു കൊണ്ട് ഞങ്ങൾ പഴയ ചങ്ങാതിമാരെക്കുറിച്ച് സംസാരിച്ചു. സ്വാഭാവികമായും അത് ഇന്ദുലേഖയിലെത്തി.

സുധാകരന് ഒരു ചെറിയ പ്ലൈവുഡ് കമ്പനിയിൽ കണക്കെഴുത്തായിരുന്നു ജോലി. കല്യാണം കഴിഞ്ഞ ആദ്യ കാലത്ത് അവളുടെ അച്ഛനുമൊത്ത് ആ ചെറിയ വീട്ടിൽ കഴിഞ്ഞു. അവന്റെ വീട്ടുകാർ അവരോട് തീരെ അടുപ്പമില്ലായിരുന്നു. അവർക്കൊരു ആൺ‌കുട്ടിയുണ്ടായി. ആ കുട്ടിക്ക് ജനിച്ചതു മുതൽ മൂത്രാശയ സംബന്ധിയായ അസുഖങ്ങളായിരുന്നു. ഇടക്കിടക്ക് ഹോസ്പിറ്റലിൽ പോകണം അഡ്മിറ്റാകണം. ആകെ സാമ്പത്തിക ബുദ്ധിമുട്ടും വിഷമങ്ങളുമായി സുധാകരൻ കഷ്ടപ്പെടാൻ തുടങ്ങി. അതുമിതും പറഞ്ഞ് അവൻ അവളെ കലമ്പാൻ തുടങ്ങി. അവന്റെ സ്വഭാവത്തിലുള്ള മാറ്റം അവൾക്ക് സഹിക്കാൻ പറ്റിയതേയില്ല. ഒരിക്കൽ ചെക്കപ്പിന് പോയപ്പോൾ കൂടിയ ചെലവുള്ളൊരു ഓപ്പറേഷൻ ഉടനെ ചെയ്യണം എന്ന് പറഞ്ഞു. അന്ന് അവർ രണ്ടുപേരും നല്ലോണം വാക്കു തർക്കമുണ്ടായി. മോനെപ്പറ്റിയുള്ള സങ്കടവും വഴക്കിട്ടതിലുള്ള വിഷമവും അവളെ ആകെ തളർത്തിയിരുന്നു. വെള്ളം കുടിക്കാൻ അടുക്കളയിൽ പോയപ്പോൾ പ്രഷർ കുറഞ്ഞ് കറങ്ങി വീണപ്പോൾ എവിടെയോ തല ഇടിച്ച് മരിക്കുകയായിരുന്നു.

അവളുടെ ജീവിതം ഇത്രയും കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. അറിയാനൊട്ട് ശ്രമിച്ചതുമില്ല. പാവം എന്ന് മനസ്സുരുവിട്ടു. അവളുടെ നിഷ്കളങ്കസുന്ദര മുഖം ഓർത്തിരിക്കുമ്പോൾ റോഡിൽ ഒരു പുതിയ കാർ വന്നു നിന്നു. അതിൽ നിന്നും ഒരു ചെറുപ്പക്കാരനും ഭാര്യയും ഏകദേശം നാല് വയസ്സ് തോന്നിക്കുന്ന പെൺകുട്ടിയും ഇറങ്ങി. അയാൾ കാർ പാർക്ക് ഡോർ അടച്ചെന്നൊക്കെ നോക്കി തൃപ്തി വരുത്തി കുട്ടിയുടെ കൈ പിടിച്ച് കല്യാണ വീട്ടിലേക്ക് കയറി. എവിടെയോ കണ്ട നല്ല ഓർമ്മ എന്ന് മനസ്സിൽ കരുതിയപ്പോൾ സുമോദ് “സുധാകരനാ…” എന്ന് പതുക്കെ പറഞ്ഞു.

“അവൻ വേറെ കല്യാണം കഴിച്ചോ…?”

“ഉം.. അവൾ മരിച്ച് ഒരു കൊല്ലം തികഞ്ഞില്ല.. അവന്റെ വീട്ടുകാരുമായി യോജിപ്പായി അവർ അവനൊരു സ്കൂളിൽ ജോലി ശരിയാക്കിക്കൊടുത്തു..”

“അത് അവളുടെ കുട്ടിയാണോ… ഇന്ദൂന്റെ…?” കൌതുകം ഉള്ളിലൊതുങ്ങിയില്ല.

“ഹേയ്.. അത് ആൺ കുട്ടിയല്ലേ.. അവന് ഇവളേക്കാളും വയസ്സുണ്ട്…”

അപ്പോഴേക്കും അവർ ഞങ്ങൾ ഇരിക്കുന്നതിന്റെ അടുത്തൂടെ പന്തലിൽ നിന്നും പുറത്തേക്ക് വന്ന ആരോടോ സംസാരിക്കാൻ തുടങ്ങി.

“അല്ലാ മാഷേ കാർ വാങ്ങിയതിന്റെ ചെലവ് കിട്ടിയില്ല കേട്ടൊ…”

“അതൊക്കെ ചെയ്യാം മോഹനേട്ടാ… എപ്പോഴാ വേണ്ടേന്ന് പറഞ്ഞാ മതി..” സന്തോഷവും അഭിമാനവും നിറഞ്ഞിരുന്നു സുധാകരന്റെ ശബ്ദത്തിൽ.

“മോളെ ഇപ്രാവശ്യം ചേർക്കുന്നുണ്ടോ… നിങ്ങളെ സ്കൂളിലായിരിക്കൂലേ..” അയാൾ മകളുടെ താടിപിടിച്ച് ഓമനിച്ചു കൊണ്ട് ചോദിച്ചു.

“ഹേയ്.. ഇവളെ മോണ്ടിസോറീലാ ചേർത്തെ.. എൽകേജീല്.. നമ്മള ഉസ്കൂളിലെ സ്തിതിയൊക്കെ നിങ്ങക്കറീലേ മോനേട്ടാ....”

അപ്പോൾ വിളറി വെളുത്ത് മെലിഞ്ഞൊരു ഒരു ആൺ‌കുട്ടി ഓടി വന്ന് സുധാകരന്റെ കൈ പിടിച്ചു. നിറം മങ്ങിയ കുപ്പായവും ട്രൌസറുമായിരുന്നു അവനിട്ടത്. കുറ്റി തലമുടി, കുഴിയിലാണ്ട കണ്ണുകൾ, ക്ഷീണിച്ച ശരീരം. സുധാകരൻ കൈ വിടുവിക്കാൻ ശ്രമിക്കെ അവൻ പറഞ്ഞു. “അച്ഛാ… എന്നെ കൊളച്ചേരി ഉസ്കൂളിലാ ചേർത്തേന്ന് പറയാൻ പറഞ്ഞു….”

അതു കണ്ടതും സുധാകരന്റെ ഭാര്യ മകളേയും വലിച്ച് ചവിട്ടിക്കുലുക്കി വീട്ടിലേക്ക് നടന്നു. സുധാകരൻ മുഖം കറുപ്പിച്ച് ഉം.. എന്ന് പറഞ്ഞ് കുട്ടിയുടെ കൈ പിടിച്ച് മാറ്റി മുന്നോട്ടേക്ക് നടന്നു.

എനിക്കൊന്നും മനസ്സിലായില്ല അപ്പോൾ സുമോദ് പറഞ്ഞു. ഇന്ദുലേഖ മരിച്ചതിന് ശേഷം സുധാകരനെ അവന്റെ വീട്ടുകാർ മനം‌മാറ്റി തിരിച്ചു കൊണ്ടു പോയി. സുഖമില്ലാത്ത കുട്ടിക്ക് വേണ്ടി കാശ് ചെലവാക്കരുതെന്ന് ആയിരുന്നു അവരുടെ സ്റ്റാൻ‌ഡ്. അമ്മ മരിച്ചും പോയി, അച്ഛനാണെങ്കിൽ തിരിഞ്ഞു നോക്കാറുമില്ല. നിർഭാഗ്യവാനായ ആ കുട്ടിയെ അവളുടെ അമ്മാവനാണ് നോക്കി വളർത്തുന്നത്. കൈക്കോട്ട് പണിക്കാരനായ അയാളുടെ വീട്ടിലെ സ്ഥിതിയും വളരെ മോശമാണ്. ഭാര്യയും മക്കളുടേയും കൂടെ സുഖമില്ലാത്ത ഇവനെയും നോക്കണം. ആ പാവം കുറേ സ്വത്തുക്കളുണ്ടായിരുന്നതൊക്കെ വിറ്റാണ് ഇവനെ ചികിത്സിക്കുന്നത്. എന്നാലും സ്വന്തം മക്കളെപ്പോലെ തന്നെ നോക്കുന്നുണ്ട്.

“വാ കല്യാണപാർട്ടി വന്നു…” ആരുടെയോ വാ‍ക്കുകൾ ചെവിയിൽ തട്ടി ഉള്ളിലൊതുങ്ങാതെ കടന്നു പോയി. ഒന്നും കേൾക്കുന്നും കാണുന്നുമുണ്ടായിരുന്നില്ല. പ്രളയം വന്നെന്നെ മൂടിയിരുന്നു. ആർത്തിരമ്പുന്ന തിരമാലകളിൽ ഉള്ളും പുറവും പെയ്ത് കൊണ്ടിരുന്നു. “അച്ഛാ… എന്നെ കൊളച്ചേരി ഉസ്കൂളിലാ ചേർത്തേന്ന് പറയാൻ പറഞ്ഞു….” ആ വാക്കുകൾ മനസ്സിൽ കീറിമുറിച്ച് പ്രതിദ്ധ്വനിച്ച് കൊണ്ടേയിരുന്നു.
എന്തെല്ലാമാണ് ചില ജന്മങ്ങൾക്ക് വേണ്ടി ഈശ്വരൻ ഒരുക്കി വെക്കുന്നത്? ഈ സ്വ സ്പന്ദനത്തെ തിരസ്കരിച്ചുകൊണ്ട് ഏത് സുഖത്തിനു പിറകിലാണ് അവന്റച്ഛന്റെ യാത്ര? ഭൂലോകത്തിന്റെ ഏത് കോണിലും ഏതിരുട്ടിലും ഈ ശബ്ദമയാളെ എന്നും പിന്തുടരുന്നുണ്ടാവില്ലേ?

പളപളപ്പും പുറം‌മോടിയും കണ്ട് നൈമിഷിക നിരർ‌ത്ഥകതക്ക് വേണ്ടി സ്വന്തം പിറവിയെ അവഗണിച്ച കീടജന്മമേ, കൊടും പാപം ചെയ്ത് നേടിയ സുഖഭോഗങ്ങളെല്ലാം നിന്റെ മകന്റെ കണ്ണീരിന്റെ മുന്നിൽ ഭസ്മീകൃതമാവുകയേ ഉള്ളൂ.

ഉള്ളിൽ നിറയുന്ന കൊടുങ്കാറ്റിന്റെ അസഹ്യമായ ഇരമ്പലുകൾ സഹിക്കാനാവാതെ എവിടെയെങ്കിലും തല ഇടിച്ച് പിളർക്കാനായി ഞാൻ ഇറങ്ങിയോടി.

81 comments:

 1. അവന്‍ ഒരു നീറ്റലായി മനസ്സില്‍ കിടക്കുന്നു...!

  വിഷമിപ്പിച്ചു..
  ചിരിപ്പിക്കും പോലെ കുമാരേട്ടന് കരയിപ്പിക്കാനും അറിയാം ലെ...??

  ReplyDelete
 2. സത്യം പറഞ്ഞാൽ വിഷമിപ്പിച്ചു ...
  കഥ നന്നായിട്ടുണ്ട്..
  അഭിനന്ദനങ്ങൾ.....

  ReplyDelete
 3. ചെറിയ നൊമ്പരം ആയി

  എന്നാലും കഥാപാത്രത്തിന്റെ അത്രക്ക് സങ്കടം വന്നില്ലാ
  ഇഷ്ട്ടപെട്ട പെണ്ണിന്റെ മകന്‍ ആയതിനാലാവാം കഥാപാത്രത്തിനു ഇത്രക്ക് സങ്കടം വന്നെ.

  എഴുത്ത് ഇഷ്ട്ടായി

  ReplyDelete
 4. കുമാരേട്ട് നിങ്ങളെ ഞങ്ങള്‍ ഒരു ഇമേജില്‍ തളച്ചു കഴിഞ്ഞു...ചിരിപ്പിച്ചു ചിരിപ്പിച്ചു പണ്ടാറമടക്കുന്ന ഒരു കഥാകാരന്‍ മാമന്‍ !
  അതുകൊണ്ട് ഇങ്ങനത്തെ കഥ പറയാന്‍ സമ്മതിക്കൂല. ആതേയ് പൂതീം ..

  ReplyDelete
 5. അനുഭവം എന്ന ലേബൽ കണ്ടിട്ട് സഹിക്കുന്നില്ല.
  ഇതു സത്യം തന്നെയോ?

  നല്ല എഴുത്ത്.
  ഉള്ളിൽ തട്ടി.

  ReplyDelete
 6. ഇത് അനുഭവമാണോ കുമാരാ? എങ്കില്‍ കഷ്ടം. ആ കുട്ടി ഒരല്പം നീറ്റലുണ്ടാക്കി.

  ReplyDelete
 7. ഇത്തവണ കുമാരൻ പതിവ് വഴി വിട്ട് നടന്നിരിക്കുന്നു. അനുഭവങ്ങളുടെ ഉള്ളിൽ തട്ടി എഴുതിയത് നന്നായി.

  ReplyDelete
 8. -പളപളപ്പും പുറം‌മോടിയും കണ്ട് നൈമിഷിക നിരർ‌ത്ഥകതക്ക് വേണ്ടി സ്വന്തം പിറവിയെ അവഗണിച്ച കീടജന്മമേ, ഏത് സമുദ്രത്തിലും കൊണ്ടൊഴുക്കിയാലും കൊടും പാപം മറന്ന് നേടിയ സുഖഭോഗങ്ങളെല്ലാം നിന്റെ മകന്റെ കണ്ണീരിന്റെ മുന്നിൽ ഭസ്മീകൃതമാവുകയേ ഉള്ളൂ.-

  അകത്തെവിടെയോ കോറി നീറ്റലുണ്ടാക്കി!!. സമാന അനുഭവങ്ങള്‍!!

  നന്നായിട്ടുണ്ട് കഥ.

  ReplyDelete
 9. ഗള്‍ഫിലായിരുന്ന കഥാനായകനെ കൊണ്ട് ക്രിയാത്മകമായി വല്ലതും ചെയ്യിക്കാമായിരുന്നു. ഒറ്റയിരിപ്പിനു വായിച്ചു. അഭിനന്ദനങ്ങള്‍

  ReplyDelete
 10. മോണ്ടിസോറി സ്കൂളും. കൊളച്ചേരി ഉസ്കൂളും.

  എവിടെയാണ് പിഴക്കുന്നത് ? ആര്‍ക്കാണ് പിഴച്ചത് ?

  നിസ്സഹായനായ കുഞ്ഞിന്റെ കഥ. നൊമ്പരപ്പെടുത്തി കുമാരാ.

  ReplyDelete
 11. ചിലപ്പോള്‍ കഥകളേക്കാള്‍ വലിയ സംഭവങ്ങളാണ് അനുഭവങ്ങള്‍. മനസ്സില്‍ തട്ടുന്ന രീതിയില്‍ നന്നായി പകര്‍ത്തി.
  പാചകക്കാരുടെ അരികില്‍ നിന്ന് രണ്ടു കസേര എടുത്ത്‌ കൊണ്ട് വന്നു എന്നത് പോലുള്ള വിവരണങ്ങള്‍ നല്‍കി ഒരു അന്തരീക്ഷം ഉണ്ടാക്കിയതൊക്കെ നന്നായിട്ടുണ്ട്.

  ReplyDelete
 12. അനുഭവ കഥ നൊമ്പരപ്പെടുത്തി കുമാരാ ..
  ഇങ്ങനെ എത്രയോ സംഭവങ്ങള്‍ പുറം ലോകം അറിയാതെ നമുക്ക് ചുറ്റും ,,,സ്വന്തം മാളങ്ങളില്‍ തളഞ്ഞു കിടക്കുന്ന നമ്മളെ വല്ലപ്പോഴും ഒരിക്കല്‍ ഇത്തരം വേദനകള്‍ വന്നു പല്ലിളിച്ചു കാണിക്കുന്നു ..ഫീല്‍ ചെയ്യും വിധം എഴുതി ..

  ReplyDelete
 13. എന്താ എഴുതേണ്ടത്..? മനസ്സ് നീറി പുകയുന്നു..ഓടി വന്നത് ചിരിക്കാനായിരുന്നു..പക്ഷെ......

  ReplyDelete
 14. കഥ വായിച്ച് അല്‍പ്പം വിഷമം വന്നു....എങ്കിലും ഒരു ചാണ്ടിത്തരമെങ്കിലും പറയാതെ പോകുന്നതെങ്ങനെ...
  നമുക്ക് കിട്ടേണ്ട സൌഭാഗ്യമാ ആ സുധാകരന്‍ കഴുവേറി അടിച്ചോണ്ട് പോയത്...അല്ലേ കുമാരാ :-)

  ReplyDelete
 15. പതിവുപോലെ ചിരി പ്രതീക്ഷിച്ചു വന്ന ഞാന്‍ മനസ്സില്‍ ഒരു നീറ്റലായി തിരിച്ചുപോകുന്നു. ഇത്, അനുഭവമാണെന്ന് കണ്ടു, ശരിക്കും ആണോ...?

  ReplyDelete
 16. പതിവിൽ നിന്നു വ്യത്യസ്തമായ കഥ. കുട്ടിയുടെ അവസ്ഥ വല്ലാത്ത നൊമ്പരം ഉണ്ടാക്കുന്നു.

  ReplyDelete
 17. "....സുഖഭോഗങ്ങളെല്ലാം നിന്റെ മകന്റെ കണ്ണീരിന്റെ മുന്നിൽ ഭസ്മീകൃതമാവുകയേ ഉള്ളൂ."

  ഒന്നുമാവില്ല, കുമാര്‍ജി. അവനൊക്കെ പനപോലെ ഇനിയും വളരും. "ചെലവു തരണട്ടോ.." എന്നു പറയുന്ന നക്കികളൊക്കെ അവനെ വേണ്ടുവോളം ബഹുമാനിക്കും. താന്‍ ചെയ്യുന്നതില്‍ ഒരു തെറ്റൂമില്ലെന്നു് വിശ്വസിച്ചു ജീവിക്കുന്നിടത്തോളം അവന്‍ ലാവിഷായി ജീവിക്കും. പക്ഷേ മനസ്സില്‍ ഒരു തുണ്ടു പശ്ചാത്താപം വരുന്ന ദിവസം അവന്റെ അധോഗതിയാവും.

  ഞാന്‍ അങ്ങനെയൊക്കെയാണ് കണ്ടിട്ടുള്ളത്.

  നന്നായി എഴുതി.

  ReplyDelete
 18. ദൈവമേ.... ആ കുഞ്ഞു മുഖം മനസ്സിന്നു മായുന്നില്ല....കുട്ടികളുടെ നിസ്സഹായതയില്‍ നിന്നുള്ള സങ്കടം ആണ് ലോകത് ഏറ്റവും വലിയ സങ്കടം എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്.

  ReplyDelete
 19. സുധാകരൻ എന്നൊരാളുമായി ഇന്ദുലേഖ 'ഒളിച്ചോടി കല്യാണം കഴിച്ചു' എന്ന് വായിച്ചപ്പോള്‍ വല്ലാതെ തോന്നി, അപ്പൊ കുറച്ചു നാള്‍ കാണാതെയും വിളിക്കാതെയും ഇരുന്നാല്‍ ഇല്ലാതാവുന്നതോ സ്നേഹം ! കഥയായിരുന്നു എങ്കില്‍ ഇതൊക്കെ പറയാമായിരുന്നു... പക്ഷെ ലേബല്‍- അനുഭവം എന്ന് കണ്ടു! ആ പെണ്‍കുട്ടി കാണിച്ച വഞ്ചനയ്ക്ക് ദൈവം ആ പാവം കുഞ്ഞിനെ കൂടി ശിക്ഷിക്കുന്നല്ലോ !അല്ലെങ്കിലും റാംജി പറഞ്ഞപോലെ കഥകളേക്കാള്‍ വലിയ സംഭവങ്ങളാണ് അനുഭവങ്ങള്‍...

  ReplyDelete
 20. അനുഭവം തന്നെയാണോ? ഒരു വര്ഷം കാണാതിരുന്നാല്‍ ഒളിച്ചോടി പോകുന്നത് ഏതു തരം പ്രണയം ആണെന്ന് മനസ്സിലായില്ല. എന്തായാലും നൊമ്പരപ്പെടുത്തുന്ന കഥ.

  ReplyDelete
 21. വണ്ണാത്തിമാറ്റിന് ശേഷം കുമാരന്‍ പറഞ്ഞ ശക്തമായ ഒരു കഥ. അനുഭവം ആണെങ്കില്‍ കൂടി........... ഒരു ചെറു ചിത്രം പോലെ അത് പറഞ്ഞവസാനിപ്പിച്ചു.

  ReplyDelete
 22. ശരിക്കും നോവിച്ചു കുമാരേട്ടാ ഇങ്ങനെ ഒരാളെ പറ്റി ഞാന്‍ ഇന്നലെ കെട്ടാതെ ഉള്ളു പുള്ളിക്കാരി ആദ്യത്തെ ബന്ധത്തിലുണ്ടായ കുഞ്ഞിനെ വേണ്ടാന്ന് പറഞ്ഞു രണ്ടാമത്തെ ബന്ധത്തിലെ കുട്ടിയേം കൊണ്ട് പോയത്രെ.( ആദ്യ ഭര്‍ത്താവിനോട് വാശി കാണിച്ചു കേസ് പറഞ്ഞാണ് ആ കുഞ്ഞിനെ അവര്‍ കൂടെ കൂട്ടിയത് ഇപ്പൊ വേണ്ടാത്രേ പാവം കുഞ്ഞ് അത് അനാഥമായി പോയി ) എത്ര തരം ആള്‍ക്കാരാ ഈ ലോകത്തില്‍

  ReplyDelete
 23. കഥ നന്നായിട്ടുണ്ട്..
  അഭിനന്ദനങ്ങൾ.....

  ReplyDelete
 24. "അമ്മക്കിപ്പോ എങ്ങനെയുണ്ട്...“ എന്നിങ്ങനെ കൈ വിടാതെ ഓരോന്ന് ചോദിക്കാൻ തുടങ്ങി. കുറച്ച് സമയം അതെല്ലാം കേട്ടിരുന്നു. പിന്നെ വിദ്യ എവിടെ എന്ന് ചോദിച്ച് താൽ‌പ്പര്യമില്ലാത്ത കാര്യങ്ങളിൽ നിന്നും രക്ഷപ്പെട്ടു."

  വിദ്യ എന്നുള്ളത് സദ്യ എന്നാ ഞാന്‍ വായിച്ചേ :)

  ReplyDelete
 25. കഥ വായിച്ച ഞാനാദ്യം നോക്കിയതു് ലേബൽ ആണു്. അനുഭവം തന്നെ?
  കഥ ഇഷ്ടപ്പെട്ടു. കഥാഗതി ഏതാണ്ടിതൊക്കെത്തന്നെയാവും എന്നു് ഊഹിച്ചിരുന്നു. എന്നാലും..

  ReplyDelete
 26. അയ്യോ കഥാ മുഴുവന്‍ വായിക്കാതെ ഇട്ട കമന്റ്‌ ആണ് അത്., നല്ല കഥാ നല്ല സെന്റിമെന്റ്സ്...

  ReplyDelete
 27. അഭിനന്ദനങ്ങള്‍..

  ReplyDelete
 28. "പളപളപ്പും പുറം‌മോടിയും കണ്ട് നൈമിഷിക നിരർ‌ത്ഥകതക്ക് വേണ്ടി സ്വന്തം പിറവിയെ അവഗണിച്ച കീടജന്മമേ, ഏത് സമുദ്രത്തിലും കൊണ്ടൊഴുക്കിയാലും കൊടും പാപം മറന്ന് നേടിയ സുഖഭോഗങ്ങളെല്ലാം നിന്റെ മകന്റെ കണ്ണീരിന്റെ മുന്നിൽ ഭസ്മീകൃതമാവുകയേ ഉള്ളൂ.”

  ഒരു തേങ്ങലായ് ആ കുട്ടി മനസിലുണ്ട്...

  ReplyDelete
 29. എഴുത്ത് ഇഷ്ട്ടായി ...

  സത്യം പറഞ്ഞാൽ വിഷമിപ്പിച്ചു ... :(

  ReplyDelete
 30. കഥയുടെ അവസാനം ആ കുട്ടി മനസ്സില്‍ നീറ്റലായി അവശേഷിക്കുന്നു..
  നന്നയിടുണ്ട്‌.
  ഇനിയും എഴുതൂ ..
  ആശംസകളോടെ
  അലീന

  ReplyDelete
 31. കഥയുടെ അവസാനം ആ കുട്ടി മനസ്സില്‍ നീറ്റലായി അവശേഷിക്കുന്നു..
  നന്നയിടുണ്ട്‌.
  ഇനിയും എഴുതൂ ..
  ആശംസകളോടെ
  അലീന

  ReplyDelete
 32. “അച്ഛാ… എന്നെ കൊളച്ചേരി ഉസ്കൂളിലാ ചേർത്തേന്ന് പറയാൻ പറഞ്ഞു….”
  ഒരു സിനിമ കണ്ടിറങ്ങിയ പോലെ.....അഭിനന്ദനങ്ങള്‍...!!

  ReplyDelete
 33. ചെലപ്പോ ജീവിതം അങ്ങനെയാണ്. ഒരു ലോജിക്കുമില്ലാതെ പെരുമാറും.

  അഭിനന്ദനങ്ങൾ.

  ReplyDelete
 34. നന്നായി പറഞ്ഞിരിക്കുന്നു കുമാരേട്ടാ... ആ കുഞ്ഞിന്റെ മുഖം മനസ്സില്‍ തന്നെ മായാതെ...

  ReplyDelete
 35. സുധാകരാ,.... കീടജന്മമേ, ഏത് സമുദ്രത്തിലും കൊണ്ടൊഴുക്കിയാലും കൊടും പാപം മറന്ന് നേടിയ സുഖഭോഗങ്ങളെല്ലാം നിന്റെ മകന്റെ കണ്ണീരിന്റെ മുന്നിൽ ഭസ്മീകൃതമാവുകയേ ഉള്ളൂ.


  കുഞ്ഞിന്റെ നൊമ്പരം മനസ്സില്‍ വിങ്ങലാവുന്നു.

  ReplyDelete
 36. olichodi poyolkku aanu ithu vannathengil kanakkayippoyi ennu parayamayirunnu..alle ?

  ReplyDelete
 37. നന്നായിരിക്കുന്നു കുമാരാ..

  ReplyDelete
 38. aardramaya bhashayil manoharamayi.... aashamsakal....

  ReplyDelete
 39. കുമാരേട്ടനിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കഥ..അനുഭവം കൂടിയാണെന്ന് പറയുമ്പോൾ…..ആർക്കും ഇങ്ങനെ വന്നുപോകല്ലെ എന്നാശിക്കുന്നു…

  ReplyDelete
 40. വേദനിപ്പിച്ച വായന ..അനുഭവം അതോ കഥയോ ?
  വേദനയോടെ ഉള്ള എഴുത്ത് !!

  ReplyDelete
 41. “ഭൂലോകത്തിന്റെ ഏത് കോണിലും ഏതിരുട്ടിലും ഈ ശബ്ദമയാളെ എന്നും പിന്തുടരുന്നുണ്ടാവില്ലേ?”

  ചില മനങ്ങള്‍ കരിമ്പാറ പോലെയല്ലേ? അവര്‍ ഈവക ശബ്ദങ്ങളൊന്നും കേള്‍ക്കുകയുണ്ടാവില്ല

  ReplyDelete
 42. പാവം കുഞ്ഞ്, അവനു ചികില്സാചിലവു കൊടുക്കാന്‍ നായകനു പറ്റില്ല എന്നു ധ്വനിപ്പിക്കാനാണോ, അമ്മ കൊടുത്തയച്ച കനം കുറഞ വളയുടെ കാര്യം ആദ്യമെ പറഞത്??
  ആകെ റ്റെന്ഷന്‍ ആയിപ്പോയി. വായിക്കണ്ടായിരുന്നു....

  ReplyDelete
 43. കഥ നന്നായി,അഭിനന്ദനങ്ങൾ...

  ReplyDelete
 44. ഒരു സംഭവം പോലെ മനസ്സിനെ നീറ്റി

  ReplyDelete
 45. കഥ കൊള്ളാം,ഇഷ്ടവുമായ്..
  പക്ഷെ ഞാന്‍ കൂട്ടില്ല..(മുഖം വീര്‍പ്പിച്ചു കുത്തിയിരിക്കുന്നു..)

  ReplyDelete
 46. ആ കുട്ടി മനസ്സിൽ നിന്നും മായുന്നില്ല..!! :(
  ചിരിക്കാൻ വേണ്ടി വന്നതായിരുന്നു. തലക്കെട്ട് കണ്ടപ്പോഴേ സംശയമുണ്ടായിരുന്നു...!!

  ReplyDelete
 47. നന്നായി,അഭിനന്ദനങ്ങൾ...

  ReplyDelete
 48. കുമാരാ..അനുഭവം !!!!! ഏറെ വേദനിപ്പിച്ചു.നന്നായി എഴുതി. ......സസ്നേഹം

  ReplyDelete
 49. കഥ ഇഷ്ടപ്പെട്ടു.

  ReplyDelete
 50. നീറിപ്പുകയുന്ന വരികള്‍
  ഇടയ്ക്കുള്ള ഈ മാറ്റം നല്ലതാണ് നാട്ടുകാരാ.

  (എന്ന്കരുതി സ്ഥിരാക്കിയാല്‍ കണ്ണൂരാന്റെ കത്തിക്കിരയാകും. പറഞ്ഞില്ലാന്നു ബേണ്ടാ)

  **

  ReplyDelete
 51. kumareta ee style ini venda..
  art film vendavar adoor gopala krishnante cinema kandolum. but siddique lal or rafi mec orikkalmum art film edikkaan paadilla...

  ReplyDelete
 52. ഇതുപോലൊറ്റയ്ക്കായ കുഞ്ഞുങ്ങള്‍...സമാനമായ കഥകള്‍..ഒക്കെ കേട്ടിട്ടുള്ളത് കൊണ്ട് വീണ്ടും ആ മുഖങ്ങളൊക്കെ ഓര്‍മ്മ വന്നു.സങ്കടം :(

  ReplyDelete
 53. കോമഡി ആകുന്നു കരുതിയാ വന്നത്. ഇത് ട്രാജെടി ആയല്ലോ മാഷേ.
  സന്കടായിട്ടോ.

  ReplyDelete
 54. കഥ നന്നായിരിക്കുന്നു...
  പക്ഷേ ആ പ്രേമം അത്രക്കു കാതലൊള്ളതൊന്നുമായിരുന്നില്ലാല്ലേ കുമാരേട്ടാ...?
  അല്ലെങ്കിൽ ഇങ്ങനെയൊന്നും വരുമായിരുന്നില്ല...!
  ആശംസകൾ...

  ReplyDelete
 55. Good one.....
  അനുഭവം?????????

  ReplyDelete
 56. നര്‍മ്മം വിട്ട്‌ ലൈന്‍ മാറ്റിപ്പിടിച്ച്‌ തുടങ്ങിയോ !!?

  ReplyDelete
 57. മനസ്സ് സ്പര്‍ശിച്ച അനുഭവ വിവരണം.നര്‍മ്മം പ്രതീക്ഷിച്ച് എത്തിയതാണ്.വായിച്ച് ദു:ഖം തോന്നി.

  ReplyDelete
 58. പോസ്റ്റിയ അന്ന് തന്നെ വായിച്ചിരുന്നു കുമാരേട്ടാ. അനുഭവ കഥയോ? വേറിട്ടൊരു വഴിയിലൂടെയുള്ള എഴുത്ത് ഇഷ്ടപ്പെട്ടു. ആശംസകൾ

  ReplyDelete
 59. ഉം...

  ഒന്നും പറയാനില്ല

  ReplyDelete
 60. ഇന്ദുലേഖയെ രക്ഷിക്കാമായിരുന്നില്ലേ??

  എങ്കില്‍ ഇതൊന്നും ഉണ്ടാവില്ലായിരുന്നു...

  ആശംസകള്‍ .......

  ReplyDelete
 61. അനുഭവ കഥ വായിച്ചു.
  മനസ്സില്‍ തട്ടുന്ന എഴുത്ത്.
  ആ കുഞ്ഞ് ഒരു വേദനയായി....
  അവസാന വരികള്‍ മനോഹരം.

  ReplyDelete
 62. നന്നായിട്ടുണ്ട്.
  ഇങ്ങോട്ട് ആദ്യ വരവാണ്‌. അത് മോശമായില്ല.
  ആശംസകള്‍

  ReplyDelete
 63. ഇതിലിനി ചിരിപ്പിക്കാ‍നായിട്ട് എന്താണാവോ ഒരുക്കിവെച്ചിരിക്കുന്നത് എന്ന ആർത്തിയോടെയാ വായിച്ചെ.., ഒടുക്കം, കൺകോണിൽ ഇത്തിരി..നെഞ്ചിൻ കൂടിനകത്ത് ഒരു വിങ്ങൽ..

  നന്നായിട്ടുണ്ട് കുമാരേട്ടാ..

  ReplyDelete
 64. എന്റെ ആദ്യ വരവാണ്‌..നൊമ്പരപ്പെടുത്തുന്ന അനുഭവക്കുറിപ്പ്..അത് തീവ്രമായി തന്നെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്..

  ReplyDelete
 65. This comment has been removed by the author.

  ReplyDelete
 66. കുറച്ചു ലേറ്റായേ ഇത്തവണ, നല്ല കഥ, കൊള്ളാം

  ReplyDelete
 67. ഇന്ദുലേഖയുടെ മോന് വേണ്ടി ഇത്തിരി കണ്ണീർ വായനക്കാ‍രും ഒഴുക്കും അല്ലേ..
  അതുപോലെയല്ലേ എഴുത്ത്

  ReplyDelete
 68. മനസ്സിൽ നൊമ്പരത്തിന്റെ നീറ്റൽ.. കഥ നന്നായി പറഞ്ഞു.

  ReplyDelete
 69. @ Seema Menon : നല്ല അഭിമാനികളായ ആ കുടുംബം അത്തരം സഹായങ്ങൾ സ്വീകരിക്കുന്നില്ല. പലരും അതിനു തയ്യാറായിട്ടും.

  കമന്റുകളെഴുതി പ്രോത്സാഹിപ്പിച്ച എല്ലാ വായനക്കാർക്കും നന്ദി.

  ReplyDelete