Sunday, August 22, 2010

ക്രോസ് കൺ‌ട്രി റെയ്സ്

എന്റെ നാടായ ചേലേരി തെക്കേക്കരക്കാർക്ക് ഈ നന്ദി എന്ന് പറയുന്ന സാധനം എന്താണെന്ന് അറിയില്ല. കഴിവുള്ള മൻഷ്യന്മാരെ അവർ അംഗീകരിക്കുകയുമില്ല ബഹുമാനിക്കുകയുമില്ല. കാര്യമെന്തെന്ന് വെച്ചാ തെക്കേക്കരയെ വടക്കേക്കരയുമായി സംബന്ധിപ്പിക്കുന്ന കോൺക്രീറ്റ് പാലം ഉണ്ടാക്കിയത് ഞാനൊരൊറ്റ ആളിന്റെ കഠിനാദ്ധ്വാനം കൊണ്ടാണ്. എന്നിട്ടും പുതിയ പാലത്തിന്റെ ഉദ്ഘാടനം എന്നെ അറിയിച്ചത് പോലുമില്ല. ഈ തെക്കേക്കര ഗൂഗിൾ ബസ്സിനും ഒറിജിനൽ ബസ്സിനും പണ്ടൊരു ബാലികേറാമലയായിരുന്നു. അതിനു കാരണം തെങ്ങിന്റെ പാലം വഴി ബാലന്‍സ്‌ പിടിച്ച് ഓടുന്ന ഒരു ബസ്സ്‌ ഇതുവരെ ഇറങ്ങിയിട്ടില്ല എന്ന സിം‌പിൾ റീസൺ ആണ്.

തെക്കേക്കരയെ പുറംലോകവുമായി കണക്റ്റ് ചെയ്യിക്കുന്ന ഹോട്ട് ലൈൻ ഒരു തെങ്ങിന്റെ പാലമാണ്. അതുമില്ലെങ്കിൽ ഇവരൊക്കെ പെഗ് അടിക്കാതെയും, പൊറോട്ട തിന്നാതെയും, ഫോൺ റീചാർജ്ജ് ചെയ്യാതെയും തെണ്ടിപ്പോയേനേ. അല്ലെങ്കിൽ ബസ്സ് കിട്ടാൻ അഞ്ച് കിലോമീറ്റർ നടന്ന് മാലോട്ട് എന്ന സ്ഥലത്തെത്തണം. ഇത്രയൊക്കെ കഷ്ടപ്പാടായിട്ടും നാട്ടുകാർക്കോ പഞ്ചായത്തുകാർക്കോ അതൊന്ന് മാറ്റി വാർപ്പിന്റെ പാലം ആക്കണമെന്ന് യാതൊരു താൽ‌പ്പര്യവും ഉണ്ടായിരുന്നില്ല. ഞാൻ തന്നെ വേണ്ടി വന്നു എല്ലാരുടേയും കണ്ണു തുറപ്പിക്കാൻ. ഇന്ത്യക്ക് ഗാന്ധിയെ പോലെ, കമ്പ്യൂട്ടറിന് ബിൽഗേറ്റ്സിനെ പോലെ, മലയാള സിനിമക്ക് കിന്നാരത്തുമ്പി പോലെ തെക്കേക്കരക്ക് ഞാൻ രക്ഷകനായി.

എല്ലാ ഞായറാഴ്ചയും രാവിലെയും വൈകിട്ടും ഞങ്ങളുടെ മെയിൻ പരിപാടി ക്രിക്കറ്റ് കളിയാണ്. തെക്കേക്കരയിൽ അതിന് പറ്റിയ സ്ഥലമില്ലാത്തതിനാൽ വടക്കേക്കരയിലുള്ള തവളപ്പാറ പഞ്ചായത്ത് ഗ്രൌണ്ടിലാണ് കായിക പരിശീലനം. ഈ കായിക പരിശീലനം ചിലപ്പോൾ അടിപിടിയിലും സായുധ പരിശീലനത്തിലും എത്താറുണ്ട്. തെക്കേക്കര, വടക്കേക്കര, കൊളച്ചേരിപ്പറമ്പ് ഇവിടെയൊക്കെയുള്ള ചെക്കന്മാർക്ക് കഴിവിന്റെ മൂർച്ച കൂട്ടാൻ ആകെയുള്ളൊരു ഗ്രൌണ്ടാണ് അത്. ആദ്യം ഗ്രൌണ്ടിൽ എത്തുന്നവർ കുറ്റി അടിച്ച് വെക്കും. പിന്നെ ആ ടീമിൽ‌പ്പെട്ടവർക്കേ കളിക്കാൻ പറ്റൂ. ശേഷം വരുന്നവർക്ക് കളി കഴിയുന്നത് വരെ, വെയിറ്റ് ചെയ്തു വെയിറ്റ് കൂട്ടാം, അല്ലെങ്കിൽ ആദ്യമെത്തിയവരുമായി മാച്ച് കളിക്കാം. അല്ലാതെ ഗ്രൗണ്ടിലുള്ള ഒരു പുൽക്കൊടി എങ്ങാനും തൊടാമെന്ന് ചിന്തിച്ചാൽ അവന്റെ ബോഡിക്ക് പിന്നെ ഗ്രാസ്സിന്റെ റേറ്റ് പോലുമുണ്ടാവില്ല.

കൊളച്ചേരിപ്പറമ്പ് ടീമിലെ മണി, കരുണൻ, മൊയ്ദു, രാജു, വടക്കേക്കരയിലെ പുഷ്പൻ, ഗോപു എന്നവരൊക്കെ നല്ല തണ്ടും തടിയുമുള്ള ബാല്യക്കാരാണ്. ഈ കരുണനും മണിയുമൊക്കെ കല്ലു കൊത്താനും ലോഡിങ്ങിന്റെ പണിക്കുമൊക്കെ പോകുന്നതിനാൽ കൈകൾക്കൊക്കെ നല്ല തഴമ്പുണ്ട്. കീപ്പിങ്ങ് ഗ്ലൌവിന്റെ ആവശ്യമൊന്നും അവർക്കില്ല. നല്ല കത്തി ബൌളർമാരുമാണ് പലരും. അവരുടെ ബോളെങ്ങാനും കാലിന്നിടയിലെ മിഡിൽ സ്റ്റമ്പിൽ കൊണ്ടാൽ “താരാപഥം ചേതോഹരം..” എന്ന് പാടിപ്പോകും.

ഒരു ദിവസം ഞങ്ങൾ കളിക്കാനെത്തിയപ്പോൾ നേരത്തെ എത്തിയ വടക്കേക്കരക്കാരും കൊളച്ചേരിപ്പറമ്പുകാരും തമ്മിൽ മാച്ച് കളിക്കാനുള്ള ഒരുക്കത്തിലായിരുന്നു. കളി കഴിയുന്നത് വരെ കാത്തിരിക്കാമെന്ന് തീരുമാനിച്ച് പുറത്തിരിക്കുമ്പോഴാണ് അമ്പയർ നിൽക്കാമോ എന്ന് എന്നോട് ചോദിച്ചത്. വെറുതെ ഇരിക്കണ്ടാന്ന് കരുതി ഞാൻ സമ്മതിച്ചു. ലവ്‌ലി റിക്വസ്റ്റുകൾ എപ്പോഴും എന്റെയൊരു വീക്നസാണ്. മാത്രമല്ല, അതിന്റെ പിറകിൽ വേറൊരു ലവ് അജണ്ട കൂടിയുണ്ട്. അമ്പയർ നിൽക്കുന്നതിന്റെ നേരെ എതിരെയുള്ള പറമ്പിലാണ് വടക്കേക്കരയുടെ രോമാഞ്ചവും തോലാഞ്ചവുമായ പ്രണയാഞ്ചവുമായ ഇന്ദുലേഖയുടെ വീട്. ഇന്ദുലേഖ ഞെരമ്പുകളില്‍ പ്രഷര്‍ കയറ്റുന്ന ഇരുപത് വയസ്സുള്ളൊരു സുന്ദരിയായ കിടാവാണ്. ഇന്ദുലേഖ എന്ന പേരു കേട്ടാല്‍ തന്നെ കൈയ്യിലെ രോമങ്ങളൊക്കെ കണ്‍‌തുറക്കും. അപ്പോ പിന്നെ അവളെ കണ്ടാലത്തെ കാര്യം പറയാനില്ലല്ലോ. കളിക്കിടയില്‍ ഇടക്കിടക്ക് വെള്ളം കുടിക്കാനെന്നും പറഞ്ഞ് ഓരോരുത്തനായി മുങ്ങുന്നത് അവളെ കാണാനാണ്. തവളപ്പാറ ഗ്രൌണ്ടില്‍ ഇത്രമാത്രം പിള്ളേര്‍ ടെന്റടിക്കുന്നതിന്റെ പിറകിലെ ചേതോവികാരം ഇന്ദൂവികാരം കൂടിയാണ്.

കളിച്ച് അവളുടെ മുന്നില്‍ ഷൈൻ ചെയ്യാമെന്ന് വെച്ചാൽ ഒരു സിക്സർ അടിക്കാനുള്ള ഫിറ്റ്നസ്സൊന്നും നമ്മക്കില്ല. പെണ്‍പിള്ളേര്‍ക്കൊക്കെ ബസ്സിലെ ഡ്രൈവര്‍മാരോട് ഇതെന്തോ മലമറിക്കുന്നൊരു പണിയാണെന്ന ധാരണയില്‍ ഒരു ക്രെയ്സ് ഉണ്ടല്ലോ. അതു പോലെ അമ്പയറായി നിന്നാല്‍ എന്തെങ്കിലും ഗുണമുണ്ടായാലോ. അങ്ങനെ “റൈറ്റാം ഓവർ ദി വിക്കറ്റ്, റൌണ്ട് ദി വിക്കറ്റ് ” എന്നൊക്കെ ഇന്ദുലേഖ കേൾക്കാൻ വേണ്ടി പരമാവധി ഒച്ചയിൽ പറഞ്ഞ് ഞാന്‍ തുടങ്ങി. അതിനു മുൻപ് അമ്പയറായി നിന്നിട്ടില്ലാത്തത് കൊണ്ട് ചില്ലറ അബദ്ധങ്ങളൊക്കെ പറ്റുകയും ചെയ്തു. ആദ്യ ഓവറിൽ എന്റെ അടുത്തൂടെ ബൌണ്ടറിയിലേക്ക് പോകുന്ന ബോള് ഫീൽഡ് നിൽക്കുകയാണെന്ന വിചാരത്തിൽ ഞാൻ ചാടിപ്പിടിച്ചു പോയി. ചമ്മി ശ്വാസകോശമായെങ്കിലും പിന്നെ കുഴപ്പങ്ങളൊന്നുമുണ്ടായില്ല. പക്ഷേ, കളി കഴിയാറായിട്ടും അവളെ മാത്രം കണ്ടില്ല.

ഇരുപത് ഓവറായിരുന്നു കളി. വടക്കേക്കര 15 ഓവറിൽ 90 റൺസിന് പുറത്തായി. കൊളച്ചേരിപ്പറമ്പുകാരുടെ ബാറ്റിങ്ങ് തുടങ്ങി. അവർ എളുപ്പത്തിൽ ജയിക്കുമെന്നാണ് എല്ലാരും വിചാരിച്ചത്. പക്ഷേ, വടക്കേക്കരക്കാരുടേത് കട്ടക്ക് നിന്ന ബൌളിങ്ങായിരുന്നു. അതു കൊണ്ട് കളി ഇരുപതാം ഓവർ വരെ നീണ്ടു. അവസാന ഓവറിൽ ജയിക്കാൻ 4 റൺസ് വേണം. ഒരു വിക്കറ്റ് മാത്രം കൈയ്യിൽ. ബാറ്റ് ചെയ്യുന്നത് കൊളച്ചേരിപ്പറമ്പിലെ മണിയാണ്. ബൌൾ ചെയ്യുന്നത് വടക്കേക്കര പുഷ്പനും. ആദ്യത്തെ മൂന്ന് ബോളും നല്ല ട്രിക്കിൽ പുഷ്പൻ എറിഞ്ഞു. മണിക്ക് തൊടാൻ കഴിഞ്ഞത് പോലുമില്ല. നാലാമത്തെ ബോൾ തേഡ് സ്ലിപ്പിലേക്ക് തട്ടിയിട്ട് മണി രണ്ട് റൺസെടുത്തു. അഞ്ചാമത്തെ ബോൾ… ജയിക്കാൻ രണ്ട് റൺസ്... ഇരുപത്തിരണ്ട് കളിക്കാരും കാണുന്നവരുമൊക്കെ ആകാംക്ഷാ കുലോത്തമന്മാരായി നിൽക്കുകയാണ്.

അപ്പോഴാണ് ഗ്രൌണ്ടിലെ ബഹളങ്ങളൊക്കെ കേട്ട് ഇന്ദുലേഖ വീടിന്റെ ടെറസ്സിൽ വന്ന് നിന്നത്. കറുത്ത ടൈറ്റ് ഫിറ്റ് ചുരിദാറിട്ട അവളെ കാണാന്‍ അന്ന് എക്സ്ട്രാ ഗ്ലാമറായിരുന്നു. അത് കണ്ടതും എന്റെ ശ്രദ്ധ പിന്നെ അങ്ങോട്ടായി. എന്നെ അമ്പയറായി നില്‍ക്കുന്നത് കണ്ട് അവള്‍ അത്ഭുതപ്പെട്ടോ എന്തോ, അവളു പെട്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ പെട്ടു. കാരണം, അവളെ നോക്കിയ നിമിഷത്തിന്റെ വില അതി ഭയങ്കരമായിരുന്നു. ബോംബ് പൊട്ടിയത് പോലെ പതിനൊന്ന് ഔട്ടുകൾ കേട്ടാണ് മനസ്സ് തിരിച്ച് ഗ്രൌണ്ടിലെത്തിയത്. അപ്പോള്‍ കീപ്പർ ഗോപു ബോളുയർത്തിപ്പിടിച്ച് ക്യാച്ച്ഔട്ടിന് അപ്പീൽ ചെയുകയാണ്. എല്ലാവരും ഒന്നിച്ച് അപ്പീൽ ചെയുമ്പോൾ സംഗതി ശരിയായിരിക്കുമെന്ന ധാരണയില്‍ ഞാൻ കൈയുയർത്തി ഔട്ട് കൊടുത്തു.

പിന്നത്തെ കഥ ഒന്നും പറയണ്ട. വടക്കേക്കര കളിക്കാരൊക്കെ ഓടി വന്ന് പുഷ്പനെ കെട്ടിപ്പിടിച്ച് തുള്ളിച്ചാടാൻ തുടങ്ങി. ബാറ്റ് ടച്ചില്ല്ലാ.. ടച്ചില്ലാ…ന്നും പറഞ്ഞ് മണി എന്റെ നേർക്ക് ഓടി വന്നു. അവനും നോൺ‌ സ്ട്രൈക്കർ ചെക്കനും അവരുടെ ടീമും ചേർന്ന് “ബാറ്റ് ടച്ചില്ലാണ്ട് നീ എന്തിനാടാ കൈ പൊന്തിച്ചത്..” എന്നും പറഞ്ഞ് എന്നെ പൊതിഞ്ഞു. സംഗതി അബദ്ധം പറ്റിയതാണെന്ന് എനിക്ക് തോന്നി. വടക്കേക്കരക്കാരെ വിളിച്ച് ഔട്ട് പിൻവലിക്കാൻ ഞാനൊരു ശ്രമം നടത്തിയെങ്കിലും അവരപ്പോഴേക്കും കുറ്റിയും പൊരിച്ച് ആഘോഷം തുടങ്ങിയിരുന്നു. കൊളച്ചേരിപ്പറമ്പുകാര്‍ എന്നെ ഹാന്‍ഡില്‍ ചെയ്യാന്‍ വളഞ്ഞ് നില്‍ക്കാന്‍ തുടങ്ങി. അത്രയും നേരം തീ പോലത്തെ വെയിൽ കൊണ്ട് ഗ്ലാമർലെസ്സ് ആയ ബേബിയാണ് ഞാനെന്ന് ഒരുത്തനും ഓർത്തില്ല. ഒരു തെറ്റൊക്കെ ഏത് അമ്പയര്‍ക്കും പറ്റുമല്ലോ. ഇത് ഇന്റര്‍നാഷണല്‍ കളിയൊന്നുമല്ലല്ലോ. ഒക്കെ പോട്ടെ, ഇന്ദുലേഖ അവളുടെ വീട്ടിൽ നിന്ന് ഇതൊക്കെ കണ്ടും കേട്ടും ഇരിക്കുന്നുണ്ടെന്ന് എങ്കിലും അവർക്ക് ഓർമ്മിക്കാമായിരുന്നു.

കരുണന്റേയും മണിയുടേയുമൊക്കെ ഒരു കൈയ്യിൽ നിന്ന് തന്നെ എന്റെ ഫുൾ ബോഡിക്കുള്ള മെറ്റീരിയൽ‌സ് കിട്ടും. അതുകൊണ്ട് അവിടെ അധിക സമയം നിന്നാൽ എന്നെ അടിച്ച് പൊറുക്കി വാരിക്കെട്ടേണ്ടി വരുമെന്നൊരു ഇന്നർകാൾ എനിക്കുണ്ടായി. പേടിച്ചിട്ടൊന്നുമല്ല, നമ്മളായിട്ട് അവരുടെ കൈക്ക് പണിയുണ്ടാക്കണ്ടല്ലോ. ഇന്ദുലേഖയുടെ വീടും, കപ്പണകളും തൈക്കുണ്ടുകളും ഫസ്റ്റ് ലാപ്പിൽ ഫിനിഷ് ചെയ്ത് ഞാനോടി. “നിക്കട ആട.. നിക്കടാ ആട..” എന്നും പറഞ്ഞ് കുറ്റിയും ബാറ്റുമായി കൊളച്ചേരിപ്പറമ്പ് മൊത്തം എന്റെ പിറകെ. ഒരു പാവം അമ്പയറെ കുറേ പേർ ചെയ്സ് ചെയ്യുന്നത് കണ്ട നാട്ടുകാരൊക്കെ അന്തം വിട്ടു നിന്നു. “എന്താടാ ബാറ്റില്ലാതെ റൺസെടുക്കാനോടുന്നത്..?” എന്ന് ചോദിച്ച കുന്നുമ്മലെ ബാലാട്ടന് “ഇന്ന് ക്രിക്കറ്റില്ല, മാരത്തോണാ..” എന്ന് നോൺ സ്റ്റോപ്പായി ഓട്ടത്തിന്നിടയിൽ റിപ്ലൈ കൊടുത്തു.

തവളപ്പാറ, വടക്കേക്കര കൺ‌ട്രികൾ ക്രോസ്സ് ചെയ്ത് ഞാൻ റെയ്സ് നിർത്തിയത് ഫിനിഷിങ്ങ് പോയന്റായ തെക്കേക്കര പാലത്തിന്റെയടുത്ത് എത്തിയ ശേഷം മാത്രാ‍യിരുന്നു. കടന്ന ഉടനെ പാമ്പൻപാലം തള്ളി നീറ്റിലിറക്കി. പിന്നെ കുറച്ച് ദൂരെ പോയി തിരിഞ്ഞ് നോക്കി. ടീം കൊളച്ചേരിപ്പറമ്പ് തോടിന്റെ അപ്പുറം നിന്ന് തെറി വിളിക്കുകയും ഒരുളൻ കല്ല് പൊറുക്കി എറിയുകയും ചെയ്യുന്നുണ്ട്. ഏറ് കൊള്ളാത്ത ദൂരത്തിൽ സേഫായി നിന്ന് “ധൈര്യമുണ്ടെങ്കിൽ ഇക്കരെ വാടാ..” എന്ന് ഞാനവരെ വെല്ലു വിളിച്ചു. ഒരുത്തനും വന്നില്ല. അല്ല പിന്നെ, എന്നോടാ കളി..!

അടുത്ത മാസം പഞ്ചായത്തുകാർ വാർപ്പിന്റെ പാലമുണ്ടാക്കി തെക്കേക്കര രാഷ്ട്രത്തിന് സമർപ്പിച്ചു. ആ ഒരു മാസം മുഴുവൻ നാട്ടുകാരുടെ വായിൽ എന്റെ പേരു മാത്രമായിരുന്നു. മുന്നിലും പിന്നിലും രാഷ്ട്രീയ ബ്ലോഗ് കമന്റുകളിൽ പോലുമില്ലാത്ത കുറേ ഡാഷ് വേഡ്സ് ഉണ്ടെന്ന് മാത്രം. അത് പിന്നെ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ദിവസവും അഞ്ച് പത്ത് കിലോമീറ്ററൊക്കെ കഷ്ടപ്പെട്ട് നടക്കുമ്പോൾ ആരായാലും തെറി വിളിച്ച് പോകും.

എന്തായാലും എന്റെ തടിരക്ഷിക്കൽ ആക്ഷന്റെ ഫലമായി പുതിയ പാലം കിട്ടിയല്ലൊ. അപ്പോൾ അക്കൂട്ടർക്ക് പാലത്തിന് എന്റെ പേരിടാമായിരുന്നു. ഈ രാമസേതു എന്ന് പറയുന്നത് പോലെ, കുമാരസേതു.

105 comments:

 1. പെണ്‍പിള്ളേര്‍ക്കൊക്കെ ബസ്സിലെ ഡ്രൈവര്‍മാരോട് ഇതെന്തോ മലമറിക്കുന്നൊരു പണിയാണെന്ന ധാരണയില്‍ ഒരു ക്രെയ്സ് ഉണ്ടല്ലോ.

  ഇല്ലേ?

  ReplyDelete
 2. എന്തായാലും എന്റെ തടിരക്ഷിക്കല്‍ ആക്ഷന്റെ ഫലമായി പുതിയ പാലം കിട്ടിയല്ലൊ. അപ്പോള്‍ അക്കൂട്ടര്‍ക്ക് പാലത്തിന് എന്റെ പേരിടാമായിരുന്നു. ഈ രാമസേതു എന്ന് പറയുന്നത് പോലെ, കുമാരസേതു.

  നമ്മൾ കർമ്മം ചെയ്യുമ്പോൾ ഫലം ഇച്ചിക്കരുത് എന്നല്ലേ കുമാരാ

  ReplyDelete
 3. ഗുമാരാ... തെങ്ങിന്‍പാലം തള്ളിനീറ്റിലിറക്കാന്‍ നീ ആരാ..ഛോട്ടാഭീമിന്റെ അളിയനോ.....!

  ReplyDelete
 4. " ഇന്ത്യക്ക് ഗാന്ധിയെ പോലെ, കമ്പ്യൂട്ടറിന് ബിൽഗേറ്റ്സിനെ പോലെ, മലയാള സിനിമക്ക് കിന്നാരത്തുമ്പി പോലെ തെക്കേക്കരക്ക് ഞാൻ രക്ഷകനായി."

  ഇത്തവണയും തകര്‍ത്തു കുമാരാ.അഭിനന്ദങ്ങള്‍

  ReplyDelete
 5. ലാപ്പിൽ ഇന്ദുലേഖയുടെ വീടും, കപ്പണകളും തൈക്കുണ്ടുകളും ഫിനിഷ് ചെയ്ത് ഞാനോടി. “നിക്കട ആട.. നിക്കടാ ആട..“ എന്നും പറഞ്ഞ് കുറ്റിയും ബാറ്റുമായി കൊളച്ചേരിപ്പറമ്പ് മൊത്തം എന്റെ പിറകെ.

  ഹ ഹ ... കൊള്ളാം കുമാരേട്ടാ... ഇത്തവണ ഉപമ വിട്ട് സിറ്റുവേഷന്‍ കോമഡിയാണല്ലേ? നന്നായി. ഇത് കൊള്ളാം....! ഇത്തവണത്തെ എഴുത്തിന് എന്തോ ഒരു വല്ലാത്ത സുഖം. ഓണാശംസകള്‍..!

  ReplyDelete
 6. അതേയ്... ഒരു കാര്യം ചോദിക്കണം എന്ന് വച്ചിട്ട് ശ്ശിയായി.. ഈ പോസ്റ്റിനു പേരിടുന്ന കോഴ്സ് എവിടാ പഠിപ്പിക്കുന്നെ? എനിക്കും കൂടി ഒന്ന് ചേരാനാ..! പതിവ് പോലെ പേരും കലക്കി.

  ReplyDelete
 7. അമ്പയര്‍ എന്ന പദം തന്നെ ഉടലെടുത്തത് ടിയാന്‍ സ്റ്റമ്പു കൊണ്ടുള്ള കമ്പേറ് കൊള്ളേണ്ടി വരുമെന്ന ഒരു ചിന്തയില്‍ നിന്നായിരിക്കുമെന്ന് ഈ കുമാരസേതു വായിച്ചപ്പോളുള്ള ഒരു വൈറൈറ്റി ഫീലില്‍ നിന്നും ഞാന്‍ കണ്ടെത്തി. ലവ്‌ലി റിക്വസ്റ്റുകൾ ഒരു വീക്നസാണ് എന്ന സ്വഭാവസവിശേഷത നല്ല വീക്ക് കൊണ്ടാല്‍ മാറുമെന്ന് ഈ കുമാരസംഭവത്തിന്റെ വെളിച്ചത്തിലാണെന്നു തോന്നുന്നു ബൂലോകത്തിന്റെ കണ്ണൂര്‍ ലേഖകന്‍ നേരത്തെ തന്നെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

  കുമാര്‍ജിക്ക് എസ്.എസ്.എല്‍.സി പരീക്ഷയിലെ ഇംഗ്ലീഷ് സെക്കന്റിന് അമ്പതില്‍ അമ്പതും കിട്ടിയതിന്റെ കഥ ഇപ്പോഴല്ലേ മനസ്സിലായത്. ഇന്ദുലേഖയായിരുന്നല്ലോ അന്ന് പഠിക്കാനുണ്ടായത്. ഇന്ദുലേഖയെ ഓര്‍ത്തോര്‍ത്ത് കുമാര്‍ജി അബ്ദുള്‍ കലാമിന്റെ കര്‍മ്മപഥത്തിലെത്താതിരുന്നത് അദ്ദേഹത്തിന്റെയും നമ്മുടെ സമീപരാജ്യങ്ങളായ പാക്കിസ്ഥാന്‍, ശ്രീലങ്ക, ബാംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, റഷ്യ, ചൈന എന്നിവരുടെയെല്ലാം പരമഭാഗ്യം.

  പതിവുശൈലിയുടെ ഭാഗമായുള്ള ഉപമാവിലാസങ്ങളധികമില്ലെങ്കിലും ഈ കഥയ്ക്കും ഒരു കുമാരടച്ച് ഉണ്ട്.

  ReplyDelete
 8. നന്നായിട്ടുണ്ട്. സാധാരണയില്‍ നിന്ന് വ്യത്യസ്തം ആയിരിക്കുന്നു. ഉപമകള്‍ കുറവാണെങ്കിലും കോമഡി ഒട്ടും കുറഞ്ഞിട്ടില്ല. വിശാലമനസ്കന്റെ ആദ്യകാല കൃതിയുടെ ഒരു സ്റ്റൈല്‍ ഉണ്ട്.

  ReplyDelete
 9. ചതിയായിപ്പോയി! പാലത്തിനു കുമാരേട്ടന്‍ മെമ്മോറിയല്‍ പാലം എന്ന് പേരിടാമായിരുന്നു. അതിനുള്ള അവസരം കൊടുത്തില്ലല്ലോ..

  ReplyDelete
 10. തകര്‍ത്തു കുമ)രേട്ടാ...
  ഓണാശംസകള്‍..

  ReplyDelete
 11. വല്ലാത്ത നാട്ടുകാര്‍ തന്നെ ....:) കുമാര്‍ ജീ വളരെ ഇഷ്ടപ്പെട്ടു ...

  എന്റെയും കുടുംബത്തിന്റെയും ഓണാശംസകള്‍

  ReplyDelete
 12. നാട്ടുകാര്‍ ചെയ്തത് അനീതിയാണ്.
  അടി മേടിച്ച്‌ നാട്ടില്‍ വ്കസനം കൊണ്ടുവന്ന മഹാനെ മറന്നു.
  കൊടിയ അനീതി.

  ReplyDelete
 13. കലക്കി കുമാരൻ വൻപയറേ!

  ReplyDelete
 14. "പാലത്തിന് എന്റെ പേരിടാമായിരുന്നു. ഈ രാമസേതു എന്ന് പറയുന്നത് പോലെ, കുമാരസേതു"
  അപ്പറഞ്ഞത് ശരിയാ കുമാരാ..


  ഓണാശംസകള്‍...

  ReplyDelete
 15. കുരാമേട്ടാ ഇത്തവണയും കലക്കി!!
  എന്നിട്ട് ഇപ്പോഴും എല്ലാ കളിക്കും അമ്പയര്‍ നിക്കാരുണ്ടോ :)

  ReplyDelete
 16. പാലത്തിന്റെ പേരെന്താ.. കുമാരസേതു അല്ലേ.. അതോ കുമാരധൂമകേതൂ എന്നോ:) പതിവ് പോലെ പോസ്റ്റില്‍ ഉപമകള്‍ ഒട്ടേറെയുണ്ട്. ഓണാശംസകള്‍.. പക്ഷെ ഒരു സംശയം കുമാരാ.. ഓടി വന്ന വഴിക്ക് കാലു തെറ്റി ആ തോട്ടില്‍ വീണകഥയല്ലേ അന്ന് എന്നോട് പറഞ്ഞത്. എന്നിട്ട് ഇപ്പോഴത് മാറ്റി പാലം എടുത്ത് മാറ്റി എന്നാക്കി അല്ലേ.. :)

  ReplyDelete
 17. നല്ല കത്തി ബൌളർമാരുമാണ് പലരും. അവരുടെ ബോളെങ്ങാനും കാലിന്നിടയിലെ മിഡിൽ സ്റ്റമ്പിൽ കൊണ്ടാൽ “താരാപഥം ചേതോഹരം..” എന്ന് പാടിപ്പോകും.

  കൊള്ളാം കുമാരാ
  ഓണാശംസകള്‍!

  ReplyDelete
 18. പാലം വലിച്ചതും പാലം കെട്ടിയതും ഒരു പോസ്റ്റ്.

  ReplyDelete
 19. മൊഇദു പാലം ദാമു പാലം എന്നൊക്കെ പറയുന്നത് പോലെ ഒരു കുമാരൻ പാലവും ആവശ്യമായിരുന്നു!!!

  ReplyDelete
 20. കക്ഷം ചൊറിയാൻ കയ് പൊക്കിയതിനു ഇങനത്തെ പ്രശ്നങൾ ഒക്കെ ഉണ്ടാക്കാനാകുമോ?

  ReplyDelete
 21. മുൻപ് അമ്പയറായി നിന്നിട്ടില്ലാത്തത് കൊണ്ട് ചില്ലറ അബദ്ധങ്ങളൊക്കെ പറ്റുകയും ചെയ്തു.
  ആദ്യമായിട്ട് കല്യാണം കഴിക്കുന്നത് പോലെ ആവും അല്ലെ.
  രസാക്കി.
  ഓണാശംസകള്‍

  ReplyDelete
 22. jamal|ജമാൽ : നന്ദി.
  യരലവ : അയാളുടെ നാട്ടുകാരനാ, നാട്ടുകാരാ.
  krishnakumar513, ആളവന്താന് : നന്ദി.
  ആളവന്താന്: കഴിഞ്ഞ നിങ്ങളുടെ പോസ്റ്റിന്റെ ടൈറ്റില് അത്ര ക്ലിക്ക് ആയിലല്ലേ? ആരോ കമന്റിയത് കണ്ടിരുന്നു.
  Hari | (Maths) : വളരെ വിശദമായൊരു കമന്റ്…! സന്തോഷമായി. വളരെ നന്ദി.
  കവിത - kavitha, അബ്കാരി , Jishad Cronic, രസികന്, ചെറുവാടി, jayanEvoor : നന്ദി.
  റോസാപ്പൂക്കള്, BIJU നാടകക്കാരൻ : തിരിച്ചും ഓണാശംസകള്..
  ഒഴാക്കന്. : നിര്ത്തി..
  Manoraj : വിട്ട് പിടി മാഷേ..
  Dipin Soman, മത്താപ്പ്, പട്ടേപ്പാടം റാംജി : നന്ദി.

  ReplyDelete
 23. കുമാരേട്ടാ
  ഓണാശംസകള്‍

  ReplyDelete
 24. അപ്പൊ അങ്ങിനെയാണു പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ അല്ല തെക്കേക്കര വടക്കേകര പാലം ഉണ്ടായത്..
  കലക്കി കുമാരേട്ടാ..നാട്ടുകാര്‍ക്കു അങ്ങിനെയെങ്കിലും കുമാരേട്ടനെ കൊണ്ട് ഒരുപകാരം ഉണ്ടായല്ലൊ...
  പണ്ട് ഓത്തുപള്ളിയില്‍ പോയിരുന്ന കാലത്ത് ഞാനും കൂട്ടുകാരും കൂടി ഇതു പോലൊരു സംഗതി ഒപ്പിച്ചിട്ടുണ്ട്.അതൊക്കെ ഓര്‍മ്മ വന്നു..
  താങ്കള്‍ക്കും കുടുംബത്തിനും എന്റെ ഓണാശംസകള്‍...

  ReplyDelete
 25. കുമാരാ ഇതെവിടുന്നു കിട്ടണൂ ഇമ്മാതിരി സംഗതികള്‍....ഓണാശംസകള്‍....ചേട്ടോ ഇതെന്തോരം ആള്‍ക്കാരാ ഇവിടെ വന്ന് കമന്റടിക്കുന്നേ...കശ്മലന്റെ ഒരു എഴുത്ത് കുശുമ്പു തോന്നണൂ‍....

  ReplyDelete
 26. അണ്ണാ കുമാരാ, ആ ഇന്ദുലേഖ ഇപ്പൊ..??!! ചുമ്മാ ചോദിച്ചെന്നെ ഉള്ളൂ...അല്ലാതെ, എനിക്ക് അമ്പയറിംഗ് ഒന്നും അറിയില്ലാ..!

  ഇത്തവണയും കലക്കി. ഉപമ പഞ്ചസ് കുറവാണെങ്കിലും ഉള്ളതെല്ലാം കിടു :-)

  അപ്പൊ "വയറു നിറയെ തിരുവോണാശംസകള്‍"

  ReplyDelete
 27. ഹ..ഹ..ഹ
  കലക്കി കുമാരേട്ടാ...
  ഒരു പാട് നാളുകൾക്ക് ശേഷം മനസ്സ് തുറന്നൊന്ന് ചിരിക്കാൻ അവസരമൊരുക്കിയതിനു നന്ദി...

  ReplyDelete
 28. ബാറ്റില്ലാതെ റണ്‍സ് എടുക്കാനുള്ള ഓട്ടം--നന്നായി.

  ഓണാശംസകള്‍

  ReplyDelete
 29. സേതു എന്ന് പറഞ്ഞാല്‍ പാലം ആണ് അര്‍ഥം അല്ലെ ??
  കുമാര സേതു ............
  അങ്ങയെ വന്നാല്‍ കുമാരന്റെ പാലം എന്ന് ആവില്ലേ ?

  ഉപമ കുമാരന്‍ ഇവട്ടം എന്താ കുറഞ്ഞു പോയത് ?ഉപമ

  ReplyDelete
 30. പണ്ടൊരിക്കൽ ഒരു ടൂർണമെന്റിൽ അമ്പയർ നിന്നു എന്റെ സ്റ്റീൽ ബോഡി അന്തരീക്ഷത്തിൽ വിലയം പ്രാപിക്കേണ്ടതായിരുന്നു. :) (പിന്നെ എന്റെ ബൈക്ക് ഓടിക്കൽ പോലെ തന്നെയാ ഓട്ടവും.. തൊടാൻ കിട്ടില്ല ഒരുത്തനും )

  കുമാരാ.. ആസ് യൂഷ്വൽ (കഴുത പതിവുപോലെ) നന്നായിട്ടുണ്ട് ...

  ReplyDelete
 31. താരാപഥം ചേതോഹരം..”
  കൊള്ളാം കുമാരാ...ഓണാശംസകള്‍

  ReplyDelete
 32. കുമാരാ; നിന്റെ വീക്ക്നെസ്സ് പോയിന്റുകൾ ഈ പിടക്കോഴികൾ ആയോണ്ടല്ലേ നിനക്കീ കളികൾ കിട്ടുന്നത്..
  ഇനിയെങ്കിലും സ്വഭാവനവീകരണം വരുത്തെടാവേ ഊവേ..:)

  ReplyDelete
 33. കൊള്ളാം ... കലക്കി ...!!
  ഓണാശംസകള്‍ ...

  ReplyDelete
 34. സോ ഇതാണ് പാലം വലിക്കുക എന്ന് പറയണതല്ലേ.... നന്നായി....

  ReplyDelete
 35. കുമാരസേതു..!!!

  ഓണാശംസകള്‍

  ReplyDelete
 36. അപ്പോ അങ്ങനെയാണ് പാലം വന്നത്. കുമാരസേതു എന്നു തന്നെ പറയണം. പക്ഷെ പൊതുവേ നാട്ടുകാരിങ്ങനെയാ. മഹാന്മാരെ ബഹുമാനിയ്ക്കാനറിയില്ല.

  ReplyDelete
 37. ഗ്രൌണ്ടിന്റെ നടുക്ക് നിന്ന് അങ്ങേ തൊടിയിലെ വീടിന്റെ ടെറസ്സില്‍ നില്‍ക്കുന്ന ഇന്ദുലേഖയെ നോക്കാന്‍ കണ്ണ് ഫോക്കസ് ചെയ്തു കഴചിട്ടുണ്ടാകുമല്ലോ കുമാരാ. ഏതായാലും അവിടുന്ന് ബൌണ്സറുകള്‍ വരാതിരുന്നത് ഭാഗ്യം.
  :)

  പതിവുപോലെ ജോറായി.

  ReplyDelete
 38. Nannaayi Kumaretta. Naattile cricket kaliyum kalikkaareyum pattiyokke orthu poyi.

  ReplyDelete
 39. സുൽത്താന്റെ ഹൃദ്യമായ ഓണാശംസകൾ.

  കുമാരസേതു, ആണുങ്ങൾ ഇടിച്ച്‌നിരാതാതെ വീട്ടിലെത്തിയല്ലോ ല്ലെ.

  ക്രോസ്‌ കണ്ട്രി വിത്ത്‌ എ കണ്ട്രി.

  ReplyDelete
 40. പാവങ്ങള്‍.... ആ സ്റംബുകളില്‍ കയറി കുമാരനെ പിന്തുടര്‍ന്നിരുന്നെങ്ങില്‍ ..

  ReplyDelete
 41. പെണ്‍പിള്ളേര്‍ക്കൊക്കെ ബസ്സിലെ ഡ്രൈവര്‍മാരോട് ഇതെന്തോ മലമറിക്കുന്നൊരു പണിയാണെന്ന ധാരണയില്‍ ഒരു ക്രെയ്സ് ഉണ്ടല്ലോ.

  ഇല്ലേ?

  ബസിലെ ഡ്രൈവറുടെ മുന്നിലുള്ള കണ്ണാടിയിലൂടെ ഉള്ള ഡ്രൈവറും കുമാരിമാരും തമ്മിലുള്ള ആ മൌന സംസാരം കോഴിക്കോട് പാലക്കാടു ബസില്‍ ടൂള്‍ബോക്സില്‍ ഇരിക്കുന്നവര്‍ക്ക് അസഹ്യമാണ്‌ ..


  രമ്യ ആന്റണി വിട്ടുപിരിഞ്ഞത് വല്ലാത്ത ഒരു നീറലായി..കുമാരന്റെ പോസിലൂടെയാണ് അറിഞ്ഞത് ..നീര്‍ മാതളപ്പൂക്കള്‍ അടര്‍ന്നു പോയ പോലെ ..ചിത്ര ശലഭവും എന്നെന്നേക്കുമായി പറന്നു പോയി അല്ലെ..

  ReplyDelete
 42. പെണ്‍പിള്ളേര്‍ക്കൊക്കെ ബസ്സിലെ ഡ്രൈവര്‍മാരോട് ഇതെന്തോ മലമറിക്കുന്നൊരു പണിയാണെന്ന ധാരണയില്‍ ഒരു ക്രെയ്സ് ഉണ്ടല്ലോ >>

  Ithu kalakki =)) =))

  ReplyDelete
 43. പെണ്‍പിള്ളേര്‍ക്കൊക്കെ ബസ്സിലെ ഡ്രൈവര്‍മാരോട് ഇതെന്തോ മലമറിക്കുന്നൊരു പണിയാണെന്ന ധാരണയില്‍ ഒരു ക്രെയ്സ് ഉണ്ടല്ലോ >>

  Ithu kalakkittilla hmm =)) =))

  ReplyDelete
 44. ഹൌ ! തെങിന്റെ പാലം ഒറ്റയ്ക്ക് നീറ്റിലിറക്കി അല്ലേ .കണ്ടാലും പറയും .പിന്നെ കുമാരേട്ടോ ലവളാണോ നമ്മുടെ മിസ്സ് കേരള !.

  ReplyDelete
 45. ഏതു പാലത്തിനു പുറകിലും ഒരു പെണ്ണും ഒരു കുമാരനും കാണുമെന്ന പഴഞ്ചൊല്ലിൽ പതിരില്ലെന്ന് വളരെ രസകരമായി പറഞ്ഞു. ഇന്ദ്രസദസ്സിലെ നൃത്തലോല ഇപ്പോഴുമവിടെയുണ്ടോ?

  ReplyDelete
 46. കുമാരസേതുന്റെ ഇന്ധുലെഖാ വന് വേ പരിണയം കലക്കീട്ടോ

  ReplyDelete
 47. കൊള്ളാം .
  :)
  ഈ ഇന്ദുലേഖമാരെക്കൊണ്ടുള്ള പ്രശ്നങ്ങളെ !!

  ReplyDelete
 48. ക്രോസ്സ് കണ്ട്രിക്കുള്ള സമയം അവന്മാര്‍ തന്നത് നന്നായി ഇല്ലേല്‍ കുമാരേട്ടനും ഔട്ടായേനെ.

  ReplyDelete
 49. നിരീക്ഷണങ്ങളും, ആഖ്യാനങ്ങളും വളരെ കറക്ട്... നന്നായി ചിരിക്കാം, ചിന്തിക്കാം...

  ആശംസകൾ, കുമാരാ

  ReplyDelete
 50. പതിവുപോലെ ചിരികരം.... ഉള്ളത് പറയണമല്ലോ മുന്‍പത്തെ അത്ര ഗംഭീരമായില്ല. പിന്നെ ഇന്നത്തെ തളിപ്പറമ്പ് മീറ്റിനു വരാത്തതിലുള്ള പ്രതിഷേധവും അറിയിക്കുന്നു..ഹല്ല പിന്നെ...........സസ്നേഹം

  ReplyDelete
 51. കുമാരേട്ടാ,
  എന്താണിത്?
  ലംഗോട്ടിമുക്കില്‍ തുടങ്ങിയതല്ലേ ഈ പെണ്ണുങ്ങളെ കാണുമ്പോഴുള്ള ക്രോസ് "കണ്ട്രി" ഓട്ടം? ഇനിയെങ്കിലും നിര്‍ത്തിക്കൂടെ?
  ഇനിയും നിര്‍ത്തിയില്ലെങ്കില്‍ വടക്കേക്കരക്കാരും ബാക്കിയുള്ളവരെല്ലാരും കൂടി കുമാരസേതുബന്ധനം നടതുമെന്നതില്‍ സംശയമില്ല...
  ജാഗ്രതെയ്.....

  "ഇന്ത്യക്ക് ഗാന്ധിയെ പോലെ, കമ്പ്യൂട്ടറിന് ബിൽഗേറ്റ്സിനെ പോലെ, മലയാള സിനിമക്ക് കിന്നാരത്തുമ്പി പോലെ തെക്കേക്കരക്ക് ഞാൻ രക്ഷകനായി." അപാര പുളു തന്നെ... ഇങ്ങളെ സമ്മയിച്ചേക്കണ്...

  ReplyDelete
 52. അമ്പയറായി നിന്ന് ആമ്പിയര്‍ പോയ കഥ കലക്കി....ഇന്ദുലേഖ ഇപ്പോ ഇവിടെയുണ്ട്???

  ReplyDelete
 53. നല്ല ആമ്പിയറുള്ള അമ്പയർ....
  ഒരു മാരത്തോൺ റൈസിലൂടെ കുമാരൻപാലം ഉണ്ടാക്കുവാൻ പോലും സംഭവമായി തീർന്ന കുമാരൻ....!

  ReplyDelete
 54. കുമാരേട്ടന്റെ ബോഡി വച്ച് പാലം ഉണ്ടാക്കാൻ അവർക്ക് തോന്നിയില്ലാലോ കർത്താവേ :-)

  ReplyDelete
 55. ഹ ഹ... കുമാരസേതു... അതു കൊള്ളാം.

  പക്ഷേ അവരുടെ കയ്യിലെങ്ങാനും അന്നു പെട്ടിരുന്നെങ്കില്‍... കുമാരസേതു എന്നതിനു പകരം 'ലേറ്റ് കുമാരന്‍ മെമ്മോറിയല്‍ ബ്രിഡ്ജ്' എന്നിടേണ്ടി വന്നേനെ... ;)

  ReplyDelete
 56. കുമാരേട്ടന്റെ പോസ്റ്റ് രസകരമായിരുന്നു എന്ന് പറയുന്നില്ല. രസകരമല്ലാത്ത ഏതെങ്കിലും പോസ്റ്റ് കുമാരേട്ടൻ എഴുതിയിട്ടുണ്ടോ?!

  ‘മലയാളസിനിമയ്ക്ക് കിന്നാരത്തുമ്പി പോലെ’

  ‘രാമസേതു’ എന്നു പറയുന്നതു പോലെ ‘കുമാരസേതു’!

  ‘അവളു പെട്ടെങ്കിലും ഇല്ലെങ്കിലും ഞാൻ പെട്ടു.’
  ഹ..ഹ..ഹ….

  എനിക്കേറ്റവും ഇഷ്ടപ്പെട്ടത് : “ അവരുടെ ബോളെങ്ങാനും കാലിനിടയിലെ മിഡിൽ സ്റ്റമ്പിൽ കൊണ്ടാൽ ‘താരാപഥം ചേതോഹരം’ എന്നു പാടിപ്പോകും” എന്നതാണ്. ഒരുപക്ഷേ, കുമാരേട്ടൻ ഇത്രയും കാലം എഴുതിയതിലെ ഏറ്റവും രസകരമായ വാക്യം! ഒരല്പം കടുത്ത അശ്ലീലധ്വനി അവഗണിക്കുന്നു. ആ വാക്യത്തിന്റെ താള വൈചിത്ര്യം എന്നെ അമ്പരപ്പിക്കുന്നു. ഗാന സൂചന….ഗംഭീരം..! ഗംഭീരം..!!

  ReplyDelete
 57. "കാലിന്നിടയിലെ മിഡിൽ സ്റ്റമ്പിൽ കൊണ്ടാൽ “താരാപഥം ചേതോഹരം..” എന്ന് പാടിപ്പോകും."
  ഹ്ഹഹഹ
  ഹെന്റെ കുമാരാ...

  ReplyDelete
 58. കലക്കി .
  അടുത്ത പോസ്റ്റ്‌ വായിക്കാന്‍ ഞാനും ആകാംഷാ കുലോത്തമയായി നില്‍ക്കുകയാണ്.

  ReplyDelete
 59. ഇങ്ങോട്ടൊക്കെ വല്ലപ്പോഴേ വരാറുള്ളൂ ..
  കുമാരന്റെ സംഭവങ്ങള്‍ ഇപ്പോഴാ കണ്ടത് ..
  ഹഹാ.. ശരിക്കും വായിച്ചു അര്‍മാദിച്ചു ...അടിപൊളി !!

  ReplyDelete
 60. ചിരിച്ചുചിരിച്ചു മരിച്ചു കുമാറേട്ടാ!!

  ReplyDelete
 61. This comment has been removed by the author.

  ReplyDelete
 62. സാരമില്ല കുമാരേട്ടാ....
  അല്ലെങ്കിലും ഈ ‘മുറ്റത്തെ മുല്ലക്ക് മണമില്ല..’ ന്നറിയില്ലെ...
  പോട്ടെന്ന്... വിട്ടു കള.....

  പതിവു പോലെ കലക്കീട്ടൊ...

  ആശംസകൾ...

  ReplyDelete
 63. കുമാരസേതു. ഹി ഹി സൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂപ്പര്‍ കേട്ടൊ

  ReplyDelete
 64. കലക്കി കുമാരാ. ഹാസ്യത്തിന് ഒരു കുമാരന്‍ വേര്‍ഷന്‍. നിര്ദോഷ ഫലിതങ്ങള്‍ കൊണ്ട് താങ്കള്‍ക്ക് ചിരിപ്പിക്കാന്‍ കഴിയുന്നു. ആരെയും വേദനിപ്പിക്കാതെ. ഈ എഴുത്തിനെ പ്രശംസിക്കാതെ വയ്യ.

  ReplyDelete
 65. ഉണ്ട്..ക്രെയ്സുണ്ട് :) കുമാരന്റെ റെയ്സിന്റെ ഫലമായി ഒരു സേതു വും ഉണ്ടായല്ലോ.. ഭാഗ്യവാൻ...

  ഇതൊരു സംഭവം തന്നെ കുമാ‍രാ..അഭിനന്ദനങ്ങൾ

  ReplyDelete
 66. കുരാമസേതു!
  വളരെ നന്നായിരുന്നു.

  ReplyDelete
 67. ശരിയാ, ഉൽഘാടനത്തിനു് അവർക്കു് വിളിക്കാമായിരുന്നു...

  ReplyDelete
 68. ബൌണ്ടറിയിലേക്ക് പോകുന്ന ബോള് ഫീൽഡ് നിൽക്കുകയാണെന്ന വിചാരത്തിൽ ഞാൻ ചാടിപ്പിടിച്ചു പോയി. ചമ്മി ശ്വാസകോശമായെങ്കിലും പിന്നെ കുഴപ്പങ്ങളൊന്നുമുണ്ടായില്ല.......


  അഭിനവ സഞ്ജയ....പ്രണാമം.പ്രണാമം.പ്രണാമം.

  ReplyDelete
 69. പാലം കുലുക്കി കുമാരന്‍..

  ReplyDelete
 70. പോസ്റ്റ് രസകരമായിരുന്നു.

  ReplyDelete
 71. ചെറിയ കുട്ടിയായിരുന്നപ്പോള്‍ തന്നെ ഒരു തടിപ്പാലം തള്ളിയിടത്തക്കവണ്ണം അത്ര ബലവാനോ? പുളുവടി കൂടണ്ണ്ട് ഇത്തിരി... :)

  ReplyDelete
 72. കുമാരസേതു - ഇത്തവണയും തകര്‍ത്തു !!!

  ReplyDelete
 73. assalaayi kumaaretta...... aashamsakal......

  ReplyDelete
 74. ithrayum comments undu....ennalum parayathirikkan vayya.....kalakki..

  ReplyDelete
 75. കുമാരേട്ടന്റെ ജന്മദിനം ലോക ചിരിദിനമായി പ്രഖ്യാപിക്കാന്‍ പോകുകയാണെന്ന് കേട്ടു..! സത്യമാണോ?
  കലക്കി..
  പെണ്‍പിള്ളേര്‍ക്കൊക്കെ ബസ്സിലെ ഡ്രൈവര്‍മാരോട് ഇതെന്തോ മലമറിക്കുന്നൊരു പണിയാണെന്ന ധാരണയില്‍ ഒരു ക്രെയ്സ് ഉണ്ടല്ലോ.
  ഇല്ലേ?
  പച്ച പരമാര്‍ത്ഥം..!
  ഏതെങ്കിലും ഡ്രൈവര്‍മാര്‍ അറെഞെഡ് മാരേജ് ചെയ്തിട്ടുണ്ടോ ഇന്നേവരെ??

  ReplyDelete
 76. കുമാരസേതു - പറ്റിയ പേരായിരുന്നു. നാട്ടുകാർക്കതു മനസ്സിലായില്ലല്ലോ! പതിവുപോലെ രസകരം, മാഷേ.

  ReplyDelete
 77. പ്രജ്ഞാപഥത്തിലേക്ക് എത്തിനോക്കിയതിന് ഒരായിരം നന്ദി...........

  ReplyDelete
 78. പ്രജ്ഞാപഥത്തിലേക്ക് എത്തിനോക്കിയതിന് ഒരായിരം നന്ദി...........

  ReplyDelete
 79. ആവാമായിരുന്നു. പക്ഷെ...
  ഇതിങ്ങനെ തുറന്നുപറഞ്ഞത് നന്നായി.

  "എന്റെ നാടായ ചേലേരി തെക്കേക്കരക്കാർക്ക് ഈ നന്ദി എന്ന് പറയുന്ന സാധനം എന്താണെന്ന് അറിയില്ല. കഴിവുള്ള മൻഷ്യന്മാരെ അവർ അംഗീകരിക്കുകയുമില്ല ബഹുമാനിക്കുകയുമില്ല."

  ReplyDelete
 80. വൈകിപ്പോയി

  റമസാന്‍ ആശംസകള്‍

  ReplyDelete
 81. Renjith : പ്രിയ സ്നേഹിതാ നന്ദി.
  റിയാസ് (മിഴിനീര്ത്തുള്ളി) : അതൊരു പോസ്റ്റായി എഴുതൂ..
  വാക്കേറുകള് : കണ്ണു വെച്ചില്ലല്ലോ.
  വരയും വരിയും : സിബു നൂറനാട് : ഇന്ദുലേഖ ഏതോ മേനൊന്റെ കൂടെയാ 
  കമ്പർ , jyo : നന്ദി.
  Sands | കരിങ്കല്ല് : ഒരുപാട് കാലമായല്ലോ ഇവിടെയൊക്കെ വന്നിട്ട്. നന്ദി.
  MyDreams : അതാണ് രാമസേതു എന്ന് പറഞ്ഞത് പോലെ എന്ന ജാമ്യം. ഉപ്പുമായുടെ സ്റ്റോക്ക് തീര്ന്നു പോയി.
  പ്രവീണ് വട്ടപ്പറമ്പത്ത് : അമ്പയര് കഥ പറഞ്ഞ് തരൂന്നേ.
  നൂലന് : നന്ദി.
  ഹരീഷ് തൊടുപുഴ : ഒട്ടും വീക്ക്നസ്സുകളില്ലാത്ത ചങ്ങാതി. ! നല്ല ആളാ ഉപദേശിക്കുന്നത്.
  നവാസ് കല്ലേരി., ചെലക്കാണ്ട് പോടാ, the man to walk with, Echmukutty, തെച്ചിക്കോടന്, Rajesh, Sulthan | സുൽത്താൻ, Oasis : എല്ലാവര്ക്കും നന്ദി.
  Oasis : രമ്യയുടെ നഷ്ടം ഒരു വിങ്ങുന്നോര്മ്മയായി പിന്തുടരുന്നു.
  Jinesh, Aneesa, കെ.പി.സുകുമാരന് : നന്ദി.
  ജീവി കരിവെള്ളൂര് : അങ്ങനെ സൂക്ഷ്മമായി നിരീക്ഷിക്കല്ലേ, തമാശ കഥയല്ലേ. ആ സുന്ദരി വേറെ. ഇത് നമ്മടെ നാടന് സുന്ദരി.
  ശ്രീനാഥന് : ഹഹഹ. എനിക്കീ കമന്റ് വളരെ വളരെ പിടിച്ചിരിക്കുന്നു.
  കണ്ണനുണ്ണി, അനില്@ബ്ലോഗ് // anil, ജിനേഷ്, Gopakumar V S (ഗോപന് ) : എല്ലാവര്ക്കും നന്ദി.
  ഒരു യാത്രികന് : പഴയത് പോലെ ഏല്ക്കുന്നില്ല. അല്ലേ..  മീറ്റിനു വരാന് പറ്റിയില്ല. സുഖമില്ലായിരുന്നു.
  ഹാപ്പി ബാച്ചിലേഴ്സ് : പെണ്ണുങ്ങളെ ഇഷ്ടമല്ലാത്ത ബാച്ചിലേഴ്സോ. നിങ്ങള് മാരീഡാണല്ലേ.
  ചാണ്ടിക്കുഞ്ഞ് : എന്തിനാ അവളെ ചോദിക്കുന്നേ, ഡോക്റ്റര് കേള്ക്കണ്ട.
  മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTAN : നന്ദി.
  suchand scs : ഹഹഹ. കലക്കി.
  ശ്രീ :തീര്ച്ചയായും
  വെഞ്ഞാറന് : സ്നേഹനിര്ഭരമായ ഈ വാക്കുകള് പുത്തന് ഊര്ജ്ജം പകരുന്നു. നന്ദി നന്ദി
  നന്ദകുമാര്, smitha adharsh : നന്ദി,.
  MURALIDAS PERALASSERI : ആദ്യമായാണല്ലോ കാണുന്നത്. നന്ദി നാട്ടുകാരാ.
  ശില്പാ മേനോന്, വീ കെ, ഉഷശ്രീ (കിലുക്കാംപെട്ടി), Vinod Nair, Akbar, ബഷീര് പി.ബി.വെള്ളറക്കാട് : എല്ലാവര്ക്കും നന്ദി.
  അലി : ഹഹ്ഹ. ഹാഷിമിന്റെ പിടി വിട്ടില്ലേ.
  ചിതല്/chithal, ലീല എം ചന്ദ്രന്.., junaith, നിയ ജിഷാദ് : നന്ദി.
  ഗീത: ഞാന് കോളേജില് പഠിക്കുന്ന ജിംഖാന ആയിരുന്നല്ലോ.
  ramanika, Shukoor Cheruvadi, JAYARAJ, jayarajmurukkumpuzha, AISU : എല്ലാവര്ക്കും നന്ദി.
  anoop, Typist | എഴുത്തുകാരി, പ്രജ്ഞാപഥം, greeshma, Kalavallabhan, ഉമേഷ് പിലിക്കൊട്, suresh : എല്ലാവര്ക്കും നന്ദി.  ReplyDelete
 82. എല്ലാവര്‍ക്കും ഗ്രൂപ്പ് നന്ദി പ്രകാശിപ്പിച്ചു കഴിഞ്ഞ സ്ഥിതിയ്ക്ക് ഒരു സിംഗിള്‍ നന്ദി ഇങ്ങോട്ടും പോരട്ടെ. എന്തന്നു വച്ചാല്‍ ഞാനും ഈ പോസ്റ്റ് വായിച്ചു.. ഇഷ്ടപ്പെട്ടു... ദാ ഇപ്പോ കമന്റി

  ReplyDelete
 83. കുമാരന്‍ തന്നെ ഒരു സംഭവമായി നിലനില്‍ക്കുമ്പോള്‍ പിന്നെ എന്തോന്ന് കുമാരസേതു ..ഖല്ലി വല്ലി..; സംഭവം കലക്കിട്ടോ .."താരാപഥം ചേതോഹരം"

  ReplyDelete
 84. ഈ പേര് ഞാൻ പലവട്ടം കേട്ടിരുന്നു. പക്ഷെ ഇപ്പൊഴാണ് വായിക്കാൻ സാധിച്ചത്. കേട്ടതു ശരിതന്നെ.... നല്ല നിലവാരമുള്ള കോമഡി...

  ReplyDelete
 85. ഗഡ്യേ പുതിയ ഒരെണ്ണങ്ങട് പൂശഡോ മാഷേ...ചുള്ളന്‍ എന്തോന്നാ ഇങ്ങനെ ചുമ്മാ ചുരുണ്ടൂടി ഇരിക്കണേ?

  ReplyDelete
 86. ബസിലെ ഡ്രൈവറുടെ മുന്നിലുള്ള കണ്ണാടിയിലൂടെ ഉള്ള ഡ്രൈവറും കുമാരിമാരും തമ്മിലുള്ള ആ മൌന സംസാരം കോഴിക്കോട് പാലക്കാടു ബസില്‍ ടൂള്‍ബോക്സില്‍ ഇരിക്കുന്നവര്‍ക്ക്
  അസഹ്യമാണ്‌....

  എല്ലാ ആശംസകളും!!!

  ReplyDelete
 87. പ്രിയ നാട്ടുകാരാ, ആദ്യായിട്ടാ ഇത്രടം വന്നെ..മുറ്റത്തെ മുല്ലയ്ക്ക് നല്ല മണമാ ട്ടോ..നന്നായിട്ടുണ്ട് രചനകളെല്ലാം.....

  ReplyDelete
 88. ഹ..ഹ... വായിക്കാന്‍ താമസിച്ചു... എന്നാലും നഷ്ടമായില്ല!!!

  ReplyDelete
 89. മലയാള സിനിമക്ക് കിന്നാരത്തുമ്പി പോലെ... മലയാള ബ്ലോഗിനു കുമാരസംഭവം പോലെ....

  ReplyDelete
 90. തോന്ന്യാസി, മേഘമല്ഹാര്(സുധീര്), സിദ്ധീക്ക് തൊഴിയൂര്, Venugopal G, വാക്കേറുകള്, Joy Palakkal ജോയ് പാലക്കല്, twistedglobe, jazmikkutty, നീര്വിളാകന്, Venugopal G, ഹംസ : എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 91. കുമാരേട്ടന്‍ ആളൊരു മഹാ സംഭവം തന്നെ...ഒരു നാടിന്റെ തന്നെ മുഖച്ചായ മാറ്റി കളഞ്ഞില്ലേ...!
  കൊള്ളാം ..ഒരുപാട് ചിരിച്ചു..

  ReplyDelete
 92. professional Cover Letters:You have written a very big article about Best characteristic of information. Thanks a lot for the good news

  ReplyDelete