Monday, September 20, 2010

കാജാ മൊയ്ദീൻ കൽ‌പ്പിച്ചത്

നീണ്ട് വെളുത്ത് തുടുത്ത് കൊഴുത്തൊരു ഗ്ലാമർ താരമാണ് കാജാ മൊയ്ദീൻ. ഒന്ന്, പത്ത്, പ്രീഡിഗ്രി, ഡിഗ്രി എന്ന യൂഷ്വൽ എജുക്കേഷൻ ഫോർമാറ്റിൽ സംഘടിപ്പിച്ചൊരു ഡിഗ്രി സർട്ടിഫിക്കറ്റുമായി കടൽ കടക്കുമ്പോൾ ഒരു ജോലി എന്നതിലുപരി ഗൾഫ് കാണുകയായിരുന്നു കാജാ മൊയ്ദീന്റെ മെയിൻ ഉദ്ദേശം. വീട്ടിൽ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്തവർക്ക് അങ്ങനെയും മോഹിക്കാമല്ലൊ. ആഫീസ് സെക്രട്ടറി ആയിട്ടാണ് ജോലി എന്നാണ് കാശ് കൊടുക്കുമ്പോൾ ഏജന്റ് പറഞ്ഞിരുന്നത്. അങ്ങനെ എക്സിക്യുട്ടീവ് ജോലിയും ആന്വൽ ലീവും അടിപൊളി ലൈഫും മനസ്സിൽ വിഷ്വൽ ചെയ്താണ് മൊയ്ദീൻ വിമാനം കയറിയത്. അവരുടെ ഏജന്റ് എയർപോർട്ടിൽ പിക്ക് ചെയ്യാൻ കാത്ത് നിൽ‌പ്പുണ്ടായിരുന്നു. സിറ്റി വിട്ട് മണിക്കൂറുകൾ നീണ്ട യാത്രയ്ക്ക് ശേഷം എത്തിയത് കൊട്ടാരം പോലൊരു വീട്ടിലേക്കായിരുന്നു.

ഇതാണോ ആഫീസ് എന്ന് ഹിന്ദിയിൽ ചോദിച്ചതിന് ഇത് അർബാബിന്റെ വീടാണ് ഇവിടെ തന്നെയാണ് ആഫീസ് എന്നായിരുന്നു ഏജന്റിന്റെ മറുപടി. മൊയ്ദീനെ പുറത്ത് നിർത്തി ഏജന്റ് വീടിന്നകത്തേക്ക് കയറിപ്പോയി. യാത്രാക്ഷീണം കൊണ്ട് വിശന്ന് തളർന്ന് അവശനായി മൊയ്ദീൻ ആ വീടിന്റെ മുറ്റത്ത് നിന്നു. ചെറിയൊരു ഗ്രാമത്തിൽ പുറംകാഴ്ചകൾ കാണാത്ത കൂറ്റൻ മതിലിന്നുള്ളിലായിരുന്നു ആ വീട്‌. ഗേറ്റിൽ നിന്നും വീട്ടിലേക്കുള്ള വഴിയുടെ ഇരു വശത്തും അനേകം ചെടികളും കൊച്ച് മരങ്ങളും നിറഞ്ഞ് സുന്ദരമായിരുന്നു.

കുറച്ച് സമയം അവൻ അതൊക്കെ നോക്കി നിന്നു. പെട്ടെന്ന് എന്തോ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ഏജന്റ് കൈകൊട്ടി വിളിക്കുന്നത് കണ്ട് അവൻ അങ്ങോട്ടേക്ക് പോയി. വീടിന്റെ മുന്നിൽ ഒരു ബച്ചന്റെ ഉയരവും പത്ത് ബച്ചന്റെ തടിയുമുള്ള ഒരു അറബി നിൽക്കുന്നു. ഒന്നാം തരം കമ്പനി കറുപ്പ് പെയിന്റിന്റെ ഷെയ്ഡ്. കാട്ടുപോത്തിന്റെ ഫേസ് കട്ട്. മൊയ്ദീൻ പേടിച്ച് നിൽക്കെ, കാട്ടറബിയും ഏജന്റും തമ്മിൽ എന്തൊക്കെയോ പറഞ്ഞു. അറബി കൊടുത്ത കവറും വാങ്ങി ഏജന്റ് വന്ന വണ്ടിയിൽ കയറി സ്ഥലം വിട്ടു. അറബി അതിന് ശേഷം വീടിന്റെ പിറകിലേക്ക് നോക്കി എന്തൊക്കെയോ വിളിച്ച് കൂവി. പിന്നാമ്പുറത്ത് നിന്നും പൂഴിയിലെ കിഴങ്ങ് പോലത്തെ നീണ്ട് മെലിഞ്ഞ ഒരുത്തൻ പ്രത്യക്ഷപ്പെട്ടു. ഒരു തലേക്കെട്ടും പാന്റും ബനിയനും വേഷം. ഫസ്റ്റ് സൈറ്റിൽ തന്നെ ഒരു വേവ് കുറവ് ലുക്ക് തോന്നിക്കും. വേലക്കാരനാവാൻ മാത്രമായിട്ട് ഉണ്ടാക്കിയ സോഫ്റ്റ് വെയർ. അറബി മൊയ്ദീനെ ചൂണ്ടി അവനോട് എന്തൊക്കെയോ പറഞ്ഞ ശേഷം അകത്തേക്ക് പോയി. “ബേഗെഡ്ക്ക്,, വാ പോകാം..” അത് കേട്ടപ്പോൾ മൊയ്ദീന്റെ ഹൃദയം സോഡ ഗ്ലാസ്സിലൊഴിച്ചത് പോലെ പതഞ്ഞ് നിറഞ്ഞു. “മലയാളിയാണല്ലേ…?” “അതെ..” അയാൾ പറഞ്ഞു.

ബാഗുമെടുത്ത് വീടിന്റെ പിറകിലേക്ക് നടക്കുമ്പോൾ മൊയ്ദീൻ അയാളെ പരിചയപ്പെട്ടു. പേര് കാദർ, നാട് കാസർഗോഡ്. അറബിയുടെ വീട്ടിലെ ആടുമാടുകളെയൊക്കെ നോക്കലാണ് പണി. “ആഫീസ് എവിടെയാണ്.. എനിക്ക് അവിടെയാണ് ജോലി..” മൊയ്ദീൻ പറഞ്ഞു. ഒരു ആക്കിയ ചിരിയായിരുന്നു കാദറിന്റെ മറുപടി. അതിലെന്തോ പന്തികേട് മൊയ്ദീന് ഫീൽ ചെയ്തു. ആടുകളുടെ ആലകൾ കഴിഞ്ഞ് ഷീറ്റ് പാകിയ ഷെഡിന്റെ മുന്നിലെത്തി കാദർ നിന്നു. “ഇദാണ് മുറി.“ ഉയരം കുറഞ്ഞ് ചെറിയൊരു മുറി. രണ്ട് കട്ടിലുകൾ. കാദർ അതിലൊന്നിലിരുന്ന് ആ വീടിനെപ്പറ്റിയും അറബിയെ പറ്റിയും ജോലിയെപ്പറ്റിയും ചെറിയൊരു ക്ലാസ്സെടുത്തു. അത് കഴിഞ്ഞപ്പോൾ കാജാ മൊയ്ദീന്റെ മനസ്സിൽ നിന്നും ആകാശം മുട്ടെയുള്ള കെട്ടിടവും ആഫീസും എക്സിക്യുട്ടീവ് ജോലിയുമൊക്കെ തകർന്ന് തരിപ്പണമായി.

പിറ്റേന്ന് മുതൽ മൊയ്ദീൻ ജോലി തുടങ്ങി. പൂന്തോട്ടം സംരക്ഷിക്കലാണ് ജോലി. അതി രാവിലെ എഴുന്നേൽക്കണം. രാവിലെയും ഉച്ചയ്ക്കും രാത്രിയും കൃത്യമായി ഭക്ഷണം കിട്ടും. അറബി ജോലിക്കാര്യത്തിൽ വളരെ സ്ട്രിക്റ്റാണ്. ആളൊരു മുൻ‌കോപി കൂടിയാണ്. ശമ്പളത്തിനൊന്നും യാതൊരു കളിയുമില്ല. കാദറിനെപ്പോലെ പഠിപ്പില്ലാത്തവന് ഇതൊക്കെ മതി. പക്ഷേ, സെക്രട്ടറി ജോലി മോഹിച്ചിട്ട് തോട്ടപ്പണി ചെയ്യേണ്ടി വരികയെന്നത് മൊയ്ദീന് ആലോചിക്കാനേ പറ്റിയില്ല. അതുമല്ല ഇങ്ങനത്തെ താഴ്ന്ന ജോലി ചെയ്യേണ്ട സാഹചര്യമൊന്നും അവനില്ലായിരുന്നു. പിറ്റേന്ന് തന്നെ തിരിച്ച് പോയാലോ എന്നവൻ ആലോചിച്ചതാണ്. അറബി എന്താ ചെയ്യുക എന്ന് പറയാൻ പറ്റില്ലല്ലൊ. അതുകൊണ്ട് വന്ന സ്ഥിതിക്ക് ഒരു മാസം നിന്ന ശേഷം എന്തെങ്കിലും കാരണമുണ്ടാക്കി തിരിച്ച് പോകാമെന്ന് അവൻ തീരുമാനിച്ചു. തന്നെ ഈ കുടുക്കിൽ കൊണ്ട് ചെന്ന് ചാടിച്ച ഏജന്റിനെ നാട്ടിലെത്തിയ ദിവസം തന്നെ പൂശണമെന്ന് അവൻ തീരുമാനിച്ചു. പക്ഷേ, രണ്ട് ദിവസം കഴിഞ്ഞപ്പോൾ അതേ ഏജന്റിന് അവൻ താങ്ക്സ് പറഞ്ഞു.

കാരണം സ്വർഗത്തിൽ നിന്നും പൊട്ടിവീണത് പോലൊരു സുന്ദരി അന്ന് കാജാ മൊയ്ദീന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. തോട്ടത്തിൽ ചെടികൾക്ക് വെള്ളമൊഴിച്ച് നിൽക്കുകയായിരുന്നു മൊയ്ദീൻ. പിറകിലൊരു ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ കിന്നരിവെച്ച ഹിജാബും അബായയുമണിഞ്ഞ് കറുത്ത തിരശ്ശീല കൊണ്ട് മൂടിയൊരു മാർബിൾ പ്രതിമ പോലൊരു യുവതി..! ഹിജാബിന്റെ ഇടയിലൂടെ അവളുടെ നീലക്കണ്ണുകൾ കുളത്തിലെ മീനുകളെ പോലെ പിടഞ്ഞ് കളിക്കുന്നു. അവൾ കൈ നീട്ടി റോസാപൂവിനെ തഴുകിയപ്പോൾ രണ്ടിനെയും തിരിച്ചറിയാതെ മൊയ്ദീൻ കൺഫ്യൂഷ്യനിലായി. അൽ‌പ്പ സമയം അവിടെ നിന്നതിന് ശേഷം അവൾ വീട്ടിന്നകത്തേക്ക് കയറിപ്പോയി. മൊയ്ദീൻ ആ സുരസുന്ദരി പോയ വഴിയേ അന്തംവിട്ട് നോക്കിനിന്നു. പിന്നീട് അന്നത്തെ ദിവസം അവന് പണിയെടുക്കാനൊന്നും ഒരു മൂഡുണ്ടായിരുന്നില്ല. തിരിച്ച് പോകാനുള്ള ഫയൽ പെൻഡിങ്ങിൽ വെക്കാൻ അവൻ തീരുമാനിച്ചു. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കാദറിനോട് അവളെപ്പറ്റി ചോദിച്ചറിഞ്ഞു.

അർബാബ് അബ്ദുള്ള ബിൻ അൽ സുലൈമാന്റെ ഒരേയൊരു മകൾ ജിഫ്രിയ ബിൻ‌ത് അബ്ദുള്ള ആയിരുന്നു അവൾ. അർബാബിന് അവളെ ജീവനാണ്. എന്ത് പറഞ്ഞാലും അയാൾ ചെയ്ത് കൊടുക്കും. അമരീഷ് പുരിക്ക് അന്നകൂർണികോവയെ പോലൊരു മകളോ എന്നാലോചിച്ച് മൊയ്ദീൻ അത്ഭുതപ്പെട്ടു. അന്ന് രാത്രി മുഴുവൻ ജിഫ്രിയയെ സ്വപ്നം കണ്ട് ഒട്ടും ഉറങ്ങാൻ പറ്റിയില്ല. അവളെ ഒരിക്കൽ കൂടി കാണാൻ പല വഴിയും നോക്കിയെങ്കിലും കാണാനൊത്തില്ല. പെട്ടെന്നൊരു ദിവസം രണ്ടാം നിലയിലെ ബെഡ് റൂമിന്റെ ജനവാതിലിൽ അവളെ കണ്ടു. നീല ജീൻസും വെളുത്ത ടോപ്പുമായിരുന്നു വേഷം. ചെറിപ്പഴങ്ങൾ പോലത്തെ ചുണ്ടുകളും, റോസാപ്പൂ കവിളുകളുമായി അതു പോലൊരു സൌന്ദര്യത്തെ മൊയ്ദീൻ ജീവിതത്തിൽ അന്നേ വരെ കണ്ടിട്ടില്ലായിരുന്നു. ജനവാതിലിലൂടെ കൈകൾ നീട്ടി മട്ടുപ്പാവിൽ തൊട്ടു നിൽക്കുന്ന മരത്തിലെ പൂവിറുക്കുമ്പോൾ അവളുടെ സ്പ്രിങ്ങ് പോലെ ചുരുണ്ട മുടിയിഴകൾ ചൊറവളകൾ പോലെ ആടിക്കളിക്കുന്നുണ്ടായിരുന്നു. മൊയ്ദീന്റെ നോട്ടം കണ്ട് അവൾ നീലവിരികൾ വലിച്ചിട്ട് ആ സീൻ മറച്ചു.

നാട്ടിലേക്ക് തിരക്ക് പിടിച്ച് പോകാതെ ജിഫ്രിയയെ പ്രേമിച്ച് ഇവിടെ തന്നെ കൂടാമെന്ന് അവൻ തീരുമാനിച്ചു. പക്ഷേ, അവളെ ലപ്പ് ആക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. ജോലി നീറ്റായി ചെയ്ത് അവളുടെ ശ്രദ്ധ പിടിച്ച് പറ്റാൻ ശ്രമിച്ചെങ്കിലും ജിഫ്രിയ അവനെ മൈൻഡാക്കിയില്ല. നാട്ടിലായിരുന്നെങ്കിൽ ഏത് കൊമ്പിലെ പെണ്ണിനെയും എളുപ്പത്തിൽ വളച്ച് ഡിസ്പോസിബിൾ കുപ്പിയിൽ ആക്കാമായിരുന്നു. ഇവിടെയുള്ള പെൺ‌കുട്ടികൾ മംഗളം വായിക്കാത്തതിനാൽ തോട്ടക്കാരനെ പ്രേമിക്കാനൊന്നും ചാൻസില്ല. അഥവാ ലൈൻ ആക്കിയാൽ തന്നെ അവളെ കെട്ടിച്ച് തരാൻ ഈ കാട്ടറബികൾ തയ്യാറാകില്ലെന്ന് ഉറപ്പ്. ആത്മാർത്ഥ സ്നേഹത്തിന് ഈ കാടൻ‌മാരുടെ ഇടയിൽ ഒരു ചാൻസുമില്ല. ഇനി പ്രേമിക്കാമെന്ന് വെച്ചാൽ തന്നെ സംഗതി അറിയിക്കാൻ കമ്യൂണിക്കേഷൻ ഗ്യാപ് ഒരു വലിയ പ്രശനമാണ്. ദർസിന് പോകുന്ന കാലത്ത് മുങ്ങി നടന്നത് കൊണ്ട് അറബിഭാഷ ഒരു വസ്തു അറിയില്ല. അല്ലെങ്കിലും പ്രേമിക്കുന്നതിന് എന്തിനാണ് ഭാഷയൊക്കെ. അല്ലെങ്കിലും പ്രണയത്തിന് ഈ ഉലകത്തിൽ ബോഡി ലാംഗ്വേജ് എന്ന ഒരൊറ്റ ഭാഷ മാത്രമേയുള്ളൂ. അത് എല്ലാവർക്കും അറിയാമല്ലോ. അത് കൊണ്ട് സ്ഥലം വിടുന്നതിന് ബോഡി ലാംഗ്വേജ് മുഖേന ജിഫ്രിയയെ ഒരിക്കലെങ്കിലും അനുഭവിക്കണമെന്ന് അവൻ ഉറപ്പിച്ചു. കുറച്ചാലോചിച്ച് അവൻ അതിനൊരു ഗംഭീര പ്ലാൻ തയ്യാറാക്കി.

ഒരു ദിവസം അവനൊരു കരിംതേളിനെ പിടിച്ച് കുപ്പിയിലാക്കി തോട്ടത്തിൽ ഒളിച്ച് വെച്ചു. എന്നിട്ട് രാത്രി എല്ലാവരും ഉറങ്ങിയ ശേഷം അതിനെയുമെടുത്ത് ഒരു ഹൈഡ്രാഞ്ചിയയുടെ മുള്ളുമടർത്തിയെടുത്ത് രണ്ടാം നിലയിലേക്ക് പടർന്ന് കിടന്ന മരത്തിലൂടെ ജിഫ്രിയയുടെ മുറിയിൽ കടന്നു. ബെഡ്‌റൂമിൽ നേർത്ത വെളിച്ചമുണ്ടായിരുന്നു. വിശാലമായ കട്ടിലിൽ ചുവപ്പ് മിഡിയും ടോപ്പുമണിഞ്ഞ് ജിഫ്രിയ കമിഴ്ന്ന് കിടന്ന് ഉറങ്ങുകയായിരുന്നു. കണങ്കാലുകളിലെ സ്വർണ്ണരോമങ്ങളും, പൂവിതൾ പോലത്തെ പാദങ്ങളും, വീണക്കുടം പോലെ ഉയർന്ന പിന്നഴകുമൊക്കെ കണ്ട് മൊയ്ദീന്റെ കൺ‌ട്രോൾ പോയി. പോയതൊക്കെ വളരെ കഷ്ടപ്പെട്ട് നിയന്ത്രിച്ച്, ലൈറ്റോഫാക്കിയ ശേഷം കുപ്പിയിൽ നിന്നും തേളിനെയെടുത്ത് കട്ടിലിലിട്ടു. എന്നിട്ട് മുള്ളു കൊണ്ട് അവളുടെ ചുണ്ടിൽ ഒന്ന് കുത്തിയ ശേഷം ഒറ്റക്കുതിപ്പിന് ജനാല ചാടിക്കടന്ന് മരക്കൊമ്പ് വഴി പുറത്തിറങ്ങി ഓടി ഷെഡിലെത്തി കട്ടിലിൽ വീണു.

രാവിലെ കാദർ തട്ടി വിളിച്ചപ്പോഴാണ് ഉണർന്നത്. “നീ അറിഞ്ഞോ ഇന്നലെ രാത്രി അർബാബിന്റെ മോളെ തേളു കുത്തി.. അവൾ വിഷം തീണ്ടി മരിക്കാറായി കിടക്കുകയാണ്…” കാദർ സങ്കടത്തോടെ പറഞ്ഞു. “നമുക്കൊന്ന് പോയി കണ്ടാലോ..?” മൊയ്ദീൻ ചോദിച്ചു. രണ്ടുപേരും വിവരങ്ങൾ അറിയാൻ അവിടേക്ക് പോയി. ജിഫ്രിയയുടെ അസുഖം നിമിത്തം വീട് ശോകമൂകമായിരുന്നു. ചുണ്ടിനായിരുന്നു തേൾ കുത്തിയത്. ചുണ്ട് തടിച്ച് വീർത്ത്, ശരീരമൊക്കെ ഇരുണ്ട് ക്ഷീണിച്ച് അവളൊരു കോലമായിരുന്നു. കാര്യങ്ങൾ താൻ വിചാരിച്ചത് പോലെ തന്നെ നടന്നുവെന്ന് മൊയ്ദീന് മനസ്സിലായി. അവൻ കാദറിനോട് പാരമ്പര്യമായി ഞങ്ങളുടെ കുടുംബം വിഷചികിത്സകരാണെന്നും ബാപ്പയും ഉപ്പൂപ്പയുമൊക്കെ പേരുകേട്ട വിഷഹാരികളാണെന്നും, അവരിൽ നിന്നും ചിലതൊക്കെ താൻ പഠിച്ചിട്ടുണ്ടെന്നും തട്ടിവിട്ടു. കാദർ അത് അർബാബിനെ അറിയിച്ചു. ഉടനെ അബ്ദുള്ള അർബാബ് ജിഫ്രിയയെ പരിശോധിക്കാൻ അവനോട് പറഞ്ഞു.

അവളെ കണ്ടപ്പോൾ ആ അവസ്ഥയിലായിരുന്നിട്ടും നാനയുടെ സെന്റർ പേജ് കണ്ടത് പോലെ മൊയ്ദീൻ ഹീറ്റായി. അമ്മാതിരി ലൌകിക ചിന്തകളൊക്കെ പണിപ്പെട്ട് അടക്കി നിർത്തി ഫുൾ ഗൌരവത്തിൽ പരിശോധിക്കുന്നത് പോലെ അഭിനയിച്ചു. എന്നിട്ട് ചികിത്സാ വിധികൾ പറഞ്ഞു. വിഷം ശരീരത്തിൽ വ്യാപിച്ചതിനാൽ അത് തേൾ കുത്തിയ അതേ സ്ഥാനത്ത് അതേ സമയത്ത് തന്നെ കടിച്ച് വലിച്ചെടുക്കണം. രണ്ടാഴ്ച മുഴുവൻ രാത്രി ഒരു മണിക്കൂർ രോഗിയും വൈദ്യനും മാത്രമിരുന്ന് അങ്ങനെ ചെയ്യണം. മകളുടെ ദയനീയ അവസ്ഥ കണ്ട് ദുഖിതനായ അബ്ദുള്ള ബിൻ അൽ സുലൈമാൻ ഉടനെ ചികിത്സ തുടങ്ങാൻ അവനോട് ആവശ്യപ്പെട്ടു. മൊയ്ദീൻ “എന്തതിശയമേ ദൈവത്തിൻ സ്നേഹം.. എത്ര മനോഹരമാ നാമം..“ എന്ന് റാപ്പ് മിക്സ് ചെയ്ത് സൈലന്റിൽ പാടി.

അന്ന് രാത്രി മൊയ്ദീൻ ജിഫ്രിയയുടെ മുറിയിലെത്തി ചികിത്സ തുടങ്ങി. ചെറിയൊരു എണ്ണ
വിളക്ക് മാത്രം കത്തിച്ച് വെച്ച് അവളുടെ അടുത്തിരുന്ന് ഇങ്ങനെ മന്ത്രിച്ച് ചൊല്ലി.

“ഈയം ആകാശവാണി ഹോ. ശും.. ശും.. ശും..
സമ്പ്രതി വാർത്താ ഹേ സുയന്താ. ശും.. ശും.. ശും..
പ്രവാചകാ ബദലേവാനന്ത് സാഗര. ശും.. ശും.. ശും..”

എന്നിട്ട് അവളുടെ ചാമ്പക്ക പോലെ വീർത്ത ചുണ്ടുകൾ വായിലാക്കി ഉറുഞ്ചിക്കടിച്ച് ചികിത്സ ആരംഭിച്ചു. അൽ‌പ്പം കഴിഞ്ഞപ്പോൾ ജിഫ്രിയ വികാരിണിയായി ഞെരിപിരി കൊണ്ട് മൊയ്ദീനെ കെട്ടിപ്പിടിച്ചു. എല്ലാം ഒ.കെ. ആയ സന്തോഷത്തിൽ സ്വയം മറന്ന് ആക്രാന്തം മൂത്ത് മൊയ്ദീന്റെ കാലു തട്ടി എണ്ണവിളക്ക് മറിഞ്ഞ് മുറിയിൽ പവർകട്ടായി. പൂവിലേക്ക് പൂമ്പാറ്റയിറങ്ങുന്നത് പോലെ, എയർ ഇന്ത്യ വിമാനം കരിപ്പൂരിൽ ഇറങ്ങുന്നത് പോലെ.. കാജാ മൊയ്ദീൻ ജിഫ്രിയയിലേക്ക് ക്രാഷ് ലാൻഡിങ്ങ് നടത്തി.

പത്ത് സുന്ദര രാത്രികൾ അങ്ങനെ കടന്ന് പോയി. ആ ദിവസങ്ങൾ മുഴുവൻ മൊയ്ദീന് സുവർണ്ണ നാളുകളായിരുന്നു. തോട്ടപ്പണിയിൽ നിന്ന് മോചനവും നല്ലൊരു മുറിയും, നല്ല ഭക്ഷണവും കിട്ടി. പകൽ ഉറക്കം, രാത്രി വിഷമിറക്കൽ. രണ്ടാഴ്ചയ്ക്ക് പകരം ഒരു മാസം പറയാതിരുന്നത് തെറ്റായിപ്പോയെന്ന് മൊയ്ദീൻ സങ്കടപ്പെട്ടു. പക്ഷേ, പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നാണല്ലോ. അർമാദിച്ച് കഴിയുന്നതിന്നിടയിൽ അവനൊരു അബദ്ധം പറ്റി.

ചികിത്സയുടെ ശുഷ്കാന്തിക്കിടയിൽ ഒരു ദിവസം മുറിയിലെ ലൈറ്റ് കെടുത്താൻ മറന്നു പോയി. ഇടയ്ക്ക് എപ്പോഴോ ജനാലയിലേക്ക് നോക്കിയപ്പോൾ അവിടെയാരോ നിൽക്കുന്നത് കണ്ട് അവൻ പേടിച്ച് വിറച്ചു. തന്റെ ശവപ്പെട്ടിയിൽ ആർ.ഐ.പി. ഡേറ്റ് എഴുതാൻ സമയമായെന്ന് മനസ്സിലായി. അന്നത്തെ ചികിത്സ നേരത്തെ നിർത്തി മുറിയിലെത്തി ഒട്ടും ഉറങ്ങാൻ പറ്റാതെ കഴിച്ച് കൂട്ടി. എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കണമെന്ന് തീരുമാനിച്ച് രാവിലെ അറബിയെ കണ്ട് ജിഫ്രിയ പഴയത് പോലെയായെന്നും ഇനി ചികിത്സ മതിയാക്കാമെന്നും പറഞ്ഞു. അത് കേട്ടപ്പോൾ കാട്ടറബിക്ക് സന്തോഷമായി. അസുഖം മാറ്റിയതിന് പ്രത്യുപകാരമായി എന്താണ് വേണ്ടതെന്ന് ചോദിച്ചു. നാട്ടിലേക്ക് പോകാൻ ഒരു മാസം അവധി വേണമെന്ന് കിട്ടിയ ചാൻസിൽ മൊയ്ദീൻ പറഞ്ഞു. അത് സമ്മതിച്ച അബ്ദുള്ള ബിൻ അൽ സുലൈമാൻ അന്ന് തന്നെ പോകാൻ വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുത്തു.

കടലാസ്സൊക്കെ ശരിയായപ്പോൾ ഡ്രെസ്സൊക്കെ വാരിക്കെട്ടി മൊയ്ദീൻ ടാക്സി കിട്ടുന്ന സ്ഥലത്തേക്ക് കത്തിച്ച് വിട്ടു. പകുതിക്ക് എത്തിപ്പോൾ കാദർ പിന്നാലെ ഓടിക്കിതച്ച് വന്ന് അർബാബ് അത്യാവശ്യമായി വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. തന്റെ ജീവിതം ഇന്നത്തോടെ അവസാനിച്ചെന്ന് മൊയ്ദീൻ തീർച്ചപ്പെടുത്തി. തലയാണോ നിത്യോപയോഗ സാധനമാണോ കട്ടാവുകയെന്ന് ആലോചിച്ച് പേടിച്ച് വിറച്ച് അവൻ വീട്ടിലെത്തി. അർബാബ് അസ്വസ്ഥനായി വരാന്തയിലൂടെ നടക്കുന്നുണ്ടായിരുന്നു. അയാളുടെ കോപിച്ച മുഖം കണ്ട് മൊയ്ദീന്റെ ഹാർട്ട് പണിമുടക്ക് പ്രഖ്യാപിച്ചു.

അവനെ കണ്ടയുടനെ അറബി കാദറിനോട് എന്തോ പറഞ്ഞു. കാദർ അത് മല്ലുവിലേക്ക് ദേശാന്തരം ചെയ്ത് കൊടുത്തു. അറബിയെ തേൾ കുത്തിയെന്നും മൊയ്ദീൻ തന്നെ ചികിത്സിക്കണം എന്നുമായിരുന്നു ആ ബ്രേക്കിങ്ങ് ന്യൂസ്. അത് കേട്ടപ്പോൾ പേടിച്ചത് പോലെയല്ല കാര്യങ്ങൾ എന്ന ആശ്വാസത്തിൽ പ്രഷർകുക്കറിൽ നിന്നു വരുന്നത് പോലൊരു നിശ്വാസം അവന്റെയുള്ളിൽ നിന്നുമുണ്ടായി.  അറബി അവനെയും കൂട്ടി മുറിയിൽ പോയി കന്തൂറ അരക്ക് വരെ പൊന്തിച്ച് തേൾ കുത്തിയ സ്പെയർപാർട്ട് കാണിച്ചുകൊടുത്തു. അത് കണ്ടയുടനെ തെങ്ങ് മുറിച്ചിട്ടത് പോലൊരു ഒച്ച അവിടെ കേട്ടു.

മെമ്മറി കട്ടായി മൊയ്ദീന്റെ ബോഡി നിലത്ത് വീണതിന്റെ ഓഡിയോ ആയിരുന്നു അത്.

104 comments:

  1. പ്രണയത്തിന് ഈ ഉലകത്തിൽ ഒരൊറ്റ ഭാഷ മാത്രമേയുള്ളൂ. അതാണ് ബോഡി ലാംഗ്വേജ്.

    ആടുജീവിതവും, റഷീദ് പനയാലിന്റെ ഒരു തക്കാളികൃഷിക്കാരന്റെ സ്വപ്നവുമായും ഈ കഥയ്ക്ക് തോന്നിയേക്കാവുന്ന സിമിലാരിറ്റിക്ക് കാരണം ഇതൊക്കെ ഗള്‍ഫില്‍ നടക്കുന്ന കഥയാണ് എന്നത് മാത്രമാണ്. ദാറ്റ്സ് ആള്‍ യുവര്‍ ഓണര്‍....

    ReplyDelete
  2. പൂവിലേക്ക് പൂമ്പാറ്റയിറങ്ങുന്നത് പോലെ, എയർ ഇന്ത്യ വിമാനം കരിപ്പൂരിൽ ഇറങ്ങുന്നത് പോലെ.. കാജാ മൊയ്ദീൻ ജിഫ്രിയയിലേക്ക് ക്രാഷ് ലാൻഡിങ്ങ് നടത്തി.......................
    .............
    ....ഇതില്‍പരം എന്തുണ്ട് ഉപമ ......നമിച്ചിരിക്കുന്നു ....

    ReplyDelete
  3. പാവം മൊയ്തീന്‍...

    ReplyDelete
  4. വീണക്കുടം എങ്ങനെയിരിക്കും?

    കഥ കൊള്ളാം.. ഉപമകൾ‌ ചീങ്കണ്ണ്യായിട്ടുണ്ട്

    ReplyDelete
  5. kumaaretta, ningalude upamakal, namichirikkunnu..

    ReplyDelete
  6. അര്‍ബാബിന്‍റെ നിത്യോപയോഗ സാധനത്തേലാണല്ലോ തേളു കൊത്തിയത്! എന്നാലും അത് വല്ലാത്തൊരു കടുംകൈയായി പോയി... പാവം മൊയ്ദീന്‍!

    ReplyDelete
  7. മോയിദീനെ ആ ചെറിയെ സ്ക്രൂ ഡ്രൈവര്‍ ഇങ്ങെടുത്തെ ........കുമാറേട്ടാ അപ്പൊ മോയിദീനെ കാര്യത്തില്‍ ഒരു തീരുമാനം ആയി അല്ലെ..?

    ReplyDelete
  8. കുറെ നാളുകള്‍ക്ക് ശേഷമാണ് ഒന്ന് മനസ് തുറന്നു ചിരിച്ചത് ............ :)
    സംഗതി പൊളപ്പന്‍

    ReplyDelete
  9. "അങ്ങനെയാണ് കാജ മൊയ്ദീന്‍ അറിയപ്പെടുന്ന ഒരു പുല്ലാംകുഴല്‍ വിദ്വാനായത്..."
    എന്റെ കുമാരാ...ക്ലൈമാക്സ് കിടിലോല്‍ക്കിടിലന്‍....ചിരിച്ച് അര്‍മാദിച്ചു...

    ReplyDelete
  10. ഹോള്‍ സെയില്‍ ചിരി.

    ReplyDelete
  11. കുമാരേട്ടാ ...നമിച്ചിരിക്കുന്നു..അടിപൊളി....

    ReplyDelete
  12. കലക്കി കുമാരാ.കഥയുടെ അവസാനം തകര്‍ത്തു!

    ReplyDelete
  13. for every action there is an equal and opposite reaction! :):)

    ReplyDelete
  14. അറബിക്കഥ സൂപ്പര്‍ കുമാരാ........ ലാന്‍ഡിംഗ് ഓര്‍ത്ത് ചിരിയടക്കാന്‍ മേലാ...

    ReplyDelete
  15. അല്ല കുമാരേട്ടാ ഇനി മൊയ്തീന്‍ തന്നെയാണോ അറബിയുടെ അടുത്തേക്കും നമ്മുടെ തേളിനെ വിട്ടത്, ഇപ്പൊ അതാണല്ലോ ഒരു ഫാഷന്‍ ഏത് :)
    ക്ലൈമാക്സ്‌ കലക്കി

    ReplyDelete
  16. തേള്‍ വരുത്തിവെച്ച വിനയേ..
    പാവം മൊയ്തീന്‍
    എന്നാലും പത്ത് ദിവസം കുശാലായി.
    നന്നായി ചിരിപ്പിച്ചു.

    ReplyDelete
  17. ചിരിച്ച് മതിയായി.

    ReplyDelete
  18. ജിഫ്രിയയുടെ ചുണ്ടില്‍ത്തന്നെയാണോ തേളു കുത്തിയത്..? അതോ കുമാരന്‍ കള്ളം പറഞ്ഞതോ...? അര്‍ബാബു കൊടുത്ത പണി ഉഷാറായി, കാജാമൊയ്തീന്‍ ഉഷാറായി നാട്ടിലെത്തട്ടെ...

    ReplyDelete
  19. ശ്ശോ.. വേണ്ടാരുന്നു...!! :)

    ReplyDelete
  20. ഹ ഹ ഹ മോഇദിന്‍ ഒരു മാസം പറയാത്തത് ഇപ്പൊ ഗുണം ആയില്ലേ അല്ലെ?ഒരു ഇറക്കത്തിന് ഒരു കയറ്റം...ഒരു ലാണ്ടിങ്ങിനു ഒരു ടേക്ക് ഓഫ്‌ അതെന്നെ മോനെ ...

    ReplyDelete
  21. "അമരീഷ് പുരിക്ക് അന്നകൂർണികോവയെ പോലൊരു മകളോ" :)

    ആസ് യൂഷ്വല്‍ കസറി!! എന്നാലും സ്വയം വരുത്തി വെച്ച വിനകള്‍ എത്ര കാലം മോയ്ദീന്റെ പേരിലൊക്കെ ഇറക്കി കഴിയും? :D

    ReplyDelete
  22. സത്യമായും ഖാദര്‍ ആരിക്കും ഈ പ്രാവശ്യം തേളിനെ വിട്ടത്...
    കുമാര...അറേബ്യന്‍ ഡയറികള്‍ ഇനിയും പോരട്ടെ

    ReplyDelete
  23. "ബച്ചന്റെ ഉയരവും പത്ത് ബച്ചന്റെ തടിയുമുള്ള".......................................................................
    അവസാന വാചകം വരെ .....കുറെയേറെ ചിരിപ്പിച്ച വാചകങ്ങള്‍ (മനസ്സില്‍ പതിഞ്ഞത് ..)
    ആശംസകള്‍ ...

    ReplyDelete
  24. കുമാരേട്ടാ തേള്‍ കഥ കലക്കി

    ReplyDelete
  25. അയാളെ തട്ടാന്‍ നീ ക്വട്ടേഷന്‍ കൊടുത്തു എന്ന് പറഞ്ഞത് ഇതായിരുന്നല്ലേ?
    ഞാനൊന്നും പറയുന്നില്ല.
    എല്ലാരും കൂടി പൊക്കിപ്പൊക്കി നിന്റെ തടി കേടാകാതിരുന്നാല്‍ മതിയായിരുന്നു
    ഞാന്‍ അഞ്ചാറ് പാറ ങ്കി യും കടുകും എടുത്തുകൊണ്ടു വരാം .അവിടെ നില്‍ക്ക്... ഒന്നുഴിഞ്ഞിട്ടോട്ടെ .

    ReplyDelete
  26. Kumaretta, climax super chirichu chirichu mannu kappi

    ReplyDelete
  27. കുമാരേട്ടാ...
    ക്ലൈമാക്സ് കലക്കി...പാവം മൊയ്തീന്‍...
    "വിനാശ കാലേ വിപരീത ബുദ്ധി"
    അങ്ങിനെ പറയാന്‍ പറ്റോ ഇതിനെ...?

    ReplyDelete
  28. hahahah kalakki...namikunnu mashe

    ReplyDelete
  29. അല്ലെങ്കിലും ഈ തേളിനെ ഒന്നും വിശ്വസിക്കാന്‍ പറ്റില്ലന്നെ... ......നമിച്ചിരിക്കുന്നു മാഷെ

    ReplyDelete
  30. വെളിച്ചം ദു:ഖമാണുണ്ണി

    ReplyDelete
  31. അറബിവീട്ടിൽ ഇനി ആർക്കൊക്കെ തേൾ കുത്തുമോ ആവോ!!

    ReplyDelete
  32. പ്രണയത്തിന് ഈ ഉലകത്തിൽ ഒരൊറ്റ ഭാഷ മാത്രമേയുള്ളൂ. അതാണ് ബോഡി ലാംഗ്വേജ്.
    :(

    ReplyDelete
  33. ന്നാലും ന്റെ കുമാരാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ ബല്ലാത്ത ഒരു കുത്തലു തന്നെയാ ഞമ്മളെ തേളു കുത്തിയത് ! :) :) :)

    ReplyDelete
  34. "രണ്ടാഴ്ചയ്ക്ക് പകരം ഒരു മാസം പറയാതിരുന്നത് തെറ്റായിപ്പോയെന്ന് മൊയ്ദീന്‍ സങ്കടപ്പെട്ടു"--- സംഭവിക്കുന്നതെല്ലാം നല്ലതിനെന്ന് അര്‍ബാബിനെ തേള്‍ കുത്തിയപ്പോള്‍ മൊയ്തീന് മനസ്സിലായിക്കാണും..!

    ReplyDelete
  35. ക്ലൈമാക്സ് കലക്കി...പാവം മൊയ്തീന്‍...

    ReplyDelete
  36. മൊയ്തീന്റെ ടൈം ബെസ്റ്റ്‌ ടൈം!

    ഇതിനൊരു രണ്ടാം ഭാഗത്തിന് സ്കോപ്പുണ്ട്, ഉടനെ ഉണ്ടാകുമോ കുമാരാ

    ReplyDelete
  37. "മൊയ്ദീന്റെ ബോഡി മെമ്മറി കട്ടായി നിലം പതിച്ചതിന്റെ ഓഡിയോ ആയിരുന്നു അത്"-
    ദേ, ഇതാണ് ക്ലൈമാക്സ്...! ഗുമാരേട്ടാ നിങ്ങള്‍ വീണ്ടും വീണ്ടും പുലിയാണ് കേട്ടാ....!

    ReplyDelete
  38. ഏതു കഥയേയും കണ്‍വെര്‍ട്ട് ചെയ്ത് ഹാസ്യഫോര്‍മാറ്റിലേക്ക് മാറ്റാന്‍ കുമാര്‍ജി മിടുക്കന്‍ തന്നെ. കഥകളുടെ ലൊക്കേഷന്‍ പോയിപ്പോയി എവിടെത്തിയെന്നു നോക്യേ. അങ്ങ് ഗുള്‍ഫ് വരെ. കുമാര്‍ജി കഥകള്‍ അങ്ങനെ ഇറാഖിലെ അമേരിക്കന്‍ പട്ടാളക്കഥകള്‍ പോലെ, പഞ്ചാബിലെ സര്‍ദാര്‍ജിക്കഥകള്‍ പോലെ പടര്‍ന്നു പന്തലിച്ച് ഒരു 'ബചാവോ ആന്തോളന്‍ പ്രസ്ഥാന'മായി മാറുകയാണ്.

    ReplyDelete
  39. കശമലാ....
    "ഇടയ്ക്ക് എപ്പോഴോ ജനാലയിലേക്ക് നോക്കിയപ്പോൾ അവിടെയാരോ നിൽക്കുന്നത് കണ്ടു"
    അതാരായിരുന്നു?

    ReplyDelete
  40. അറബിക്കഥകൾ ഇനിയും ക്രാഷ് ലാന്റിംഗ് നടത്തട്ടെ...

    ReplyDelete
  41. കഥ എന്താ പറയുക്ക....കുമാരന്‍ തകര്‍ത്തു

    കുമാരന്‍ അപ്പൊ ആട് ജീവിതം വായിച്ചു അല്ലെ ???
    ഹി ഹി ..

    ReplyDelete
  42. ഗുരോ നമിച്ചു കാല്‍ക്കല്‍ വീണിരിക്കുന്നു :)

    ReplyDelete
  43. ഗുരോ നമിച്ചു കാല്‍ക്കല്‍ വീണിരിക്കുന്നു :)

    ReplyDelete
  44. ഷാരടി മാഷ്, സ്കൂള്‍ കുട്ടികളുടെ ‘ശുഷ്ക്കാന്തി’ വര്‍ദ്ധിപ്പിക്കുന്നതു ലക്ഷ്യമാക്കി ഇറക്കാന്‍ പോകുന്ന ‘മദിരാക്ഷി’ മാസികയുടെ ചീഫ് എഡിറ്ററും കോളമിസ്റ്റുമായി താങ്കളെ ക്ഷണിക്കുന്നു. കൊച്ചുപുസ്തക സാഹിത്യകാരന്മാര്‍ക്ക് ഇത്രയും ക്ഷാമമുള്ള ഈ കാലഘട്ടതില്‍ താങ്കള്‍ വേറിട്ട വ്യക്തിത്വം തന്നെയെന്നു സമ്മതിക്കാതെ വയ്യ. ഗംഭീരം, കാര്‍ക്കോടകിതം...

    ReplyDelete
  45. ഹ..ഹാ.. കൊള്ളാം ഗഡ്യേ...ഒരു സംശയം ലൈറ്റണഞ്ഞപ്പോള്‍ വിഷമിറക്കിയത് അവളോ അവനോ? അന്യായ വര്‍ണ്ണന ആയിട്ടുണ്ട്. പമ്മന്‍ ആണോ ഗുരുസ്ഥാനത്ത്?
    അല്പം ബുദ്ധിമുട്ടി അറബിച്ചേട്ടന്റെ വിഷമിറക്കിയാലും ഇനിയും അവസരം ഒത്തുവരും എന്ന് കുമാരനു ഒന്നു പറഞ്ഞു കൊടുക്കാ‍മായിരുന്നില്ലേ?
    പിന്നെ സെല്ഫ് ബൂസ്റ്റിങ്ങില്ലാതെ കൊള്ളാവുന്നത് എഴുതി മിണ്ടാണ്ടിരിക്കണതിനു സ്പെഷ്യല്‍ താങ്ക്സ്. മരുന്ന് തീര്‍ന്ന ചുള്ളന്മാര്‍ ഒക്കെ മറ്റുള്ളോരെ പറഞ്ഞ് ഇരിക്കും. കുമാരനും, ബെര്‍ളിയും ആ ഇനത്തില്‍ അല്ല. ഐറ്റംസ് ഇങ്ങനെ വരല്ലേ. അതിനു സ്പെഷ്യല്‍ താങ്ക്സ്.

    ReplyDelete
  46. പിഷാരടി മാഷേ തൃശ്ശൂര്‍ ഒരു ജോസേട്ടന്‍ ഉണ്ട്..ആള്‍ കൊല്ലം പത്തുനാല്പതായി പീസുബുക്ക് എഴുതണൂന്നാ കേട്ടെ...കുമാരനേക്കാള്‍ എക്സ്പീ‍രിയന്‍സ് അങ്ങേര്‍ക്കുണ്ടെന്ന്..കുമാരന്‍ ഇവിടെ കോമഡി+അല്പം സ്പൈസ് ആയി നടന്നോട്ടെ....

    ReplyDelete
  47. ഗൾഫുകാരനാണെന്നു തോന്നും എഴുത്തു കണ്ടാൽ. താങ്കളെ സമ്മതിക്കണം, കഥ എവിടെയെത്തിച്ചെന്നാലോചിക്കുമ്പോൾ! കൊള്ളാം!

    ReplyDelete
  48. "ഇവിടെയുള്ള പെൺ‌കുട്ടികൾ മംഗളം വായിക്കാത്തതിനാൽ തോട്ടക്കാരനെ പ്രേമിക്കാനൊന്നും ചാൻസില്ല"

    കലക്കീണ്ട് കുമാരോ ..

    ReplyDelete
  49. എനിക്ക് വയ്യ !!!
    ഹി ഹി , കുമാര്‍ ജീ..
    ഇങ്ങനെ പോയാല്‍ ആ നാട്ടില്‍ സ്ഥിരതാമസ്സമാക്കേണ്ടി വരും .

    ReplyDelete
  50. superb-as always-പല നല്ല ഉപമകള്‍ കലര്‍ത്തിയ ഈ പോസ്റ്റ് ശരിക്കും രസിച്ചു.

    ReplyDelete
  51. അമരീഷ് പുരിക്ക് അന്നകൂർണികോവയെ പോലൊരു മകളോ... സംഗതി കലക്കി

    ReplyDelete
  52. ഹ!!
    കുമാരാ.....!
    (ഇത് ആടുജീവിതത്തിനും മുൻപുള്ള കഥയാ!എനിക്കു പറഞ്ഞു തന്നതും ഒരു കണ്ണൂരുകാരനാ.... യോഗേഷ്. പി.പി!)

    ReplyDelete
  53. നല്ല കോമഡി തന്നെ കുമാരേട്ടാ. അവസാനം കൊണ്ട് എത്തിച്ചത് വരെ പ്രതീക്ഷിക്കാത്തത് പോലെ തന്നെ

    ReplyDelete
  54. എന്നാലും എന്റെ കുമാരാ..... പാവം മൊയ്ദീൻ.

    ReplyDelete
  55. അമരീഷ് പുരിക്ക് അന്നകൂർണികോവയെ പോലൊരു മകളോ എന്നാലോചിച്ച് മൊയ്ദീൻ അത്ഭുതപ്പെട്ടു.

    അമരീഷ് പുരിക്ക് അന്നകൂർണികോവയെ പോലൊരു മകളോ എന്നാലോചിച്ച് മൊയ്ദീൻ അത്ഭുതപ്പെട്ടു.

    ഹ ഹ ഹ കുമാരാ എന്നെയങ്ങ് കൊല്ലു. കഥയുടെ ആദ്യം ഭാഗം (മല്ലു എജന്റ്റ്) പ്രവാസലോകത്തെ പലരുടേയും അനുഭവങ്ങള്‍ കേട്ട് പരിചയമുള്ള എനിക്ക് നല്ല ചിരി തന്നു. അതില്‍ ഏറെക്കുറെ സത്യങ്ങള്‍ ഉണ്ട്. ക്ലൈമാക്സ് ഒട്ടും പ്രതീക്ഷിക്കാതെ ഒരു പൊട്ടിച്ചിരി സമ്മാനിചു. ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ ഒരു നല്ല നര്‍മ്മം. "ഹാസ്യ കടാക്ഷം" നിന്നില്‍ വേണ്ടുവോളം ഉണ്ട് കുമാരാ.

    ReplyDelete
  56. അപ്പോൾ അന്ന് ജനാലക്കരികിൽ നിന്ന് നോക്കിയത് അൽ സുലൈമാനായിരുന്നു അല്ലേ..? ഓൻ മറ്റവനാ അല്ലേ..? :))
    തീപ്പൊരി ക്ലൈമാക്സ്..!

    ReplyDelete
  57. കുമാരാ നമിച്ചു. പക്ഷെ ബെന്യാമിന്‍ കേസു കൊടുത്തിട്ടുണ്ടെന്നാ കേട്ടത്. അര്‍ബാബിനെ തേള്‍കുത്തിച്ചതിന്.. :)

    ReplyDelete
  58. ആ കരിംതേളിനെ പിടിച്ച് കുപ്പിയിലടച്ച്തിനു പ്രതികാരമായി ഇനി ആ തേൾ ആരുടെയൊക്കെ എവിടെയൊക്കെയാണാവോ കുത്താൻ പോണത്.
    എന്തായാലും മൊയ്തീന് പെർമനന്റ് ‘പണി’യായി.

    ചിരിപ്പിച്ചു.

    ReplyDelete
  59. കലക്കിയല്ലോ മാഷേ. തകര്‍ത്തു.

    ReplyDelete
  60. ചുണ്ടില്‍ മുളകുപൊടി തേക്കുന്ന ചികില്‍സ ആണെന്ന് പറഞ്ഞാ മതിയായിരുന്നു.എന്നാല്‍ 'പണി' കിട്ടില്ലായിരുന്നു
    അല്ല കുമാരാ...ഗള്‍ഫിലൊന്നും ഡോക്ടര്മാരില്ലേ?
    ഏതായാലും ഗള്‍ഫിലേക്ക് വരാനുള്ള പൂതി മനസ്സില്‍ വച്ചേക്കു.
    കലകലക്കി കേട്ടോ...അഭിനന്ദനംസ് ....

    ReplyDelete
  61. വെളുക്കാന്‍ തേച്ചത് .......
    അയ്യെ എനിക്കു അറീല്ല ഇതിനു കമന്റാന്‍

    ReplyDelete
  62. “ബേഗെഡ്ക്ക്,, വാ പോകാം..” അത് കേട്ടപ്പോൾ മൊയ്ദീന്റെ ഹൃദയം സോഡ ഗ്ലാസ്സിലൊഴിച്ചത് പോലെ പതഞ്ഞ് നിറഞ്ഞു. “മലയാളിയാണല്ലേ…?” നല്ല പ്രയോഗങ്ങള്‍. ചിരിച്ചു എന്നാലും....

    ReplyDelete
  63. ഉപമകളുടെ പൊടിപൂരം.... കുമാരേട്ടാ തകര്‍ത്തു

    ReplyDelete
  64. കുമാരേട്ടാ, കലക്കി. ക്ലൈമാക്സ് പൊളിച്ചു

    ReplyDelete
  65. കൊള്ളാം മാഷെ
    കലക്കി

    ReplyDelete
  66. ആയിരത്തിയൊന്നാംരാവ്,, ശ്രീ , nikkithapremnath : നന്ദി.
    പ്രവീണ് വട്ടപ്പറമ്പത്ത് : അതൊരു കുടം പോലിരിക്കും. നന്ദി.
    യൂസുഫ്പ, Rajesh, അലി, vigeeth, ലടുകുട്ടന്, ചാണ്ടിക്കുഞ്ഞ്, ചെറുവാടി, ശുപ്പ൯, Dipin Soman, പകല്കിനാവന് | daYdreaMer : എല്ലാവര്ക്കും നന്ദി.
    G.manu : വളരെക്കാലത്തിനു ശേഷം വീണ്ടും കണ്ടതില് നന്ദി.
    ഒഴാക്കന്. : അത്ര കടന്ന് ചിന്തിക്കണോ..
    mini//മിനി, പട്ടേപ്പാടം റാംജി, Echmukutty : നന്ദി.
    കൊട്ടോട്ടിക്കാരന്... : ചിന്ത പോയ സ്ഥലം മനസ്സിലായി.
    ഷാ, ആചാര്യന്, Aisibi, junaith, Sneha, Renjith : നന്ദി.
    ലീല എം ചന്ദ്രന്. : എന്നെ അടുപ്പിലിടുമോ.
    Anoop Pattat, റിയാസ് (മിഴിനീര്ത്തുള്ളി), Sarin, നൂലന്, Kalavallabhan, മുകിൽgreeshma, രസികന്, ഏകലവ്യന്, Jishad Cronic : നന്ദി.
    തെച്ചിക്കോടന് : അങ്ങനെ ഐഡിയാസ് കിട്ടുന്നില്ല.

    ReplyDelete
  67. ആളവന്താന് : നന്ദി.
    Hari | (Maths) : നല്ല വാക്കുകള്ക്കും പ്രോത്സാഹനങ്ങള്ക്കും വളരെ നന്ദി.
    ചിതല്/chithal : സ്വന്തം പേര് എന്നെക്കൊണ്ട് പറയിക്കണോ? ഞാനാരോടും പറയുന്നില്ല ഗള്ഫിലും ചിതലെത്തിയെന്ന്.
    krishnakumar513 : നന്ദി.
    MyDreams : വായിച്ചെന്ന് ആദ്യം പറഞ്ഞിട്ടുണ്ട്.
    അബ്കാരി, suresh, poor-me/പാവം-ഞാന് : നന്ദി.
    വാക്കേറുകള് : പമ്മനെ പറഞ്ഞ് എന്നെ ആക്കിയതില് പ്രതിഷേധിക്കുന്നു. പിഷാരടി അനോണിക്ക് ചുട്ടത് കൊടുത്തതില് നന്ദി സൂചകമായി ആ പ്രതിഷേധം പിന്വലിക്കുന്നു.
    ശ്രീനാഥന്, ...sijEEsh..., അനില്@ബ്ലോഗ് // anil, jyo, J, കുഞ്ഞായി : നന്ദി
    jayanEvoor : പലരോടും ഈ കഥ കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നു. ജയേട്ടനെ ഓണ്ലൈനില് കാണാത്തത് കൊണ്ട് ചോദിക്കാന് പറ്റിയില്ല. എന്കില് ഇതെഴുതാനിട വരില്ലായിരുന്നു.
    കണ്ണനുണ്ണി, Typist | എഴുത്തുകാരി, Akbar : നന്ദി.
    ഭായി : ഹഹഹ… അത് വേറോരു ട്വിസ്റ്റ്..
    Manoraj, krish | കൃഷ്, (കൊലുസ്) : നന്ദി.
    ഇസ്മായില് കുറുമ്പടി ( തണല്) : ഇതൊരു പഴയ കഥയാണെന്ന് വിചാരിച്ചാ മതിയെന്നെ
    ഉഷശ്രീ (കിലുക്കാംപെട്ടി), Sameer Omar, Rare Rose, പകല് മാന്യന്, ജിനേഷ്, ചെലക്കാണ്ട് പോടാ, അഭി : നന്ദി.

    ReplyDelete
  68. “എന്തതിശയമേ ദൈവത്തിൻ സ്നേഹം.. എത്ര മനോഹരമാ നാമം..“ ഇതു മാറ്റി വേറേ വല്ലതും പാടാനുള്ള ടൈമെങ്കിലും കൊടുക്കാരുന്നു .അതെങ്ങനാ ദീപസ്തംഭം സമ്മതിച്ചില്ലല്ലോ ...

    ReplyDelete
  69. ഇത് വഴി ആദ്യം ആയിട്ടാണ് കമന്റുന്നത് . കലക്കുന്നുണ്ട് കുമാരാ. അടുത്ത പോസ്റ്റില്‍ ഞാന്‍ തന്നെ തേങ്ങാ അടിക്കും ഉറപ്പ്

    ReplyDelete
  70. കുമാരാ, കലക്കി... ഇത് പോലെ വേറെ ഒരു കഥയുണ്ട്...
    ടെയിനില്‍ കമിതാക്കള്‍ സല്ലപിക്കുന്നു. കാമുകന്‍ കാമുകിക്ക്, നെറ്റിയില്‍ , കൈയ്യില്‍ , കഴുത്തില്‍ ഒക്കെ ഉമ്മ കൊടുക്കുന്നു. ഇത് കണ്ടിരുന്ന വൃദ്ധന്‍ : “എന്താടാ ഇത്ര പരസ്യമായി ഇങ്ങനെ ചെയ്യുന്നേ?”
    കാമുകന്‍ : “ഇവള്‍ക്ക് വേദന മാറ്റാനുള്ള മരുന്നാ ഇത്, ഞാന്‍ ഉമ്മ വച്ചാല്‍ അവിടുത്തെ വേദന മാറും” ഇത് കേട്ട് സന്തോഷത്തോടെ വൃദ്ധന്‍ കാമുകനെ മാറ്റി നിര്‍ത്തി ചോദിച്ചു, “ മോന്‍ പൈല്‍സിന് ചികിത്സിക്കുമോ?”:(

    എന്തായാലും കാജാ മൊയ്ദീന് വിധിച്ചത് കഷ്ടം തന്നെ...വളരെ നന്നായിരിക്കുന്നു...നന്ദി, ആശംസകള്‍ ....

    ReplyDelete
  71. Kalpanakl, Vidhikal ...!

    Manoharam, Ashamsakal...!!!

    ReplyDelete
  72. കുമാരേട്ടാ...
    കഥ നന്നായെങ്കിലും...
    പതിവിൻ പടി ചിരിക്കാൻ കഴിഞ്ഞില്ല...
    ഒന്നു പുഞ്ചിരിച്ചതേയുള്ളു.....

    ആശംസകൾ....

    ReplyDelete
  73. ചിരിച്ചു...ഈ ചിരിയൊന്ന് നിര്‍‌ത്താന്‍ വല്ല മരുന്നും കിട്ടുമോ?

    ReplyDelete
  74. ആഗ്രഹസഫലീകരണം..!!

    കാജാമോയ്തീനെന്നു ചുമ്മാ പേര് കൊടുത്തേക്കുന്നതല്ലെ...?? അണ്ണന്‍ എന്നാ ഗല്‍ഫിനു പോയത്..??!! ;-)

    ReplyDelete
  75. കുമാരൻ..
    സ്പൈസികോമഡി...കുറേ ചിരിച്ചു...
    മരുഭൂമിയിലായതുകൊണ്ടാണോ ഇത്ര പച്ചപ്പ്..?

    ReplyDelete
  76. കൂള്‍....
    കുമാര്‍ജീ, സ്വന്തം അനുഭവം പാവം മൊയ്തീന്റെ തലയില്‍ വച്ചു കെട്ടി അല്ലേ..

    ReplyDelete
  77. കുമാരണ്ണാ, എന്തായിപ്പോ പറയാ. ശ്രീമാഷ് പറഞ്ഞത് പോലെ തന്നെ ഒരു ഗൾഫ്കാരൻ എഴുതിയതല്ലാന്ന് വിശ്വസിക്കാൻ പ്രയാസം. ഏറ്റവും ആദ്യം വായിച്ചിരുന്നെങ്കിലും കമന്റുന്നത് ലാസ്റ്റാണ്. പുള്ളേ പോസ്റ്റ് വായിച്ചപ്പോഴും ഓർക്കുമ്പോഴും സത്യമായിട്ടും നാനയുടെ സെന്റ്ർ പേജ് കണ്ട സന്തോഷമാണ് മുഖത്ത്. ശരിക്കും കലക്കി.

    ReplyDelete
  78. എല്ലാവരും പറഞ്ഞപോലെ നല്ല എഴുത്ത് ,കഥ വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല ,ഒരേ ഒരു സംശയം ബാക്കി ,

    ,ഹൈഡ്രാഞ്ചിയയില്‍ മുള്ള് ഉണ്ടോ?

    കഥ വായിച്ചു ,ചിരിച്ചതും പോര ,എന്‍റെ ഒരു സംശയം എന്ന് മനസ്സില്‍ പറഞ്ഞല്ലേ ,ഹഹ

    ReplyDelete
  79. ഈ തേളിന് ഒരു നാണോല്ല്യ. എവിടൊക്ക്യാ കുത്തണേ .....

    ReplyDelete
  80. ഈ ഫാവനാവിലാസത്തിന് നമിച്ചിരിക്കുന്നു :)

    ReplyDelete
  81. പടച്ചോനേ.. ഇനി എന്തോക്കെ കേൾക്കണം...
    99 താമത്തെ തേങ്ങ ഞാൻ പൊട്ടിച്ചിരിക്കുന്നു..
    ((((((((((((((0)))))))))))))))))

    ReplyDelete
  82. പടച്ചോനേ.. ഇനി എന്തോക്കെ കേൾക്കണം...
    99 താമത്തെ തേങ്ങ ഞാൻ പൊട്ടിച്ചിരിക്കുന്നു..
    ((((((((((((((0)))))))))))))))))

    ReplyDelete
  83. 101 ഞാനോ...... ആയിക്കോട്ടെ,,,,


    ഹ ഹ ഹ..ഈ ക്ലൈമാക്സ് ഒരിക്കലും പ്രതീക്ഷിക്കാത്തതയിരുന്നു കുമാരാ... ശരിക്കും ചിരിപ്പിച്ചു നിന്‍റെ കഥ വായനയും കൂട്ടുകാരനുമായുള്ള ചാറ്റും ഒന്നിച്ചായിരുന്നു ചിരിപ്പിച്ച ഭാഗങ്ങള്‍ എല്ലാം അവനു കോപി പേസ്റ്റ് ചെയ്തായിരുന്നു ചാറ്റ് .. അദ്ദേഹം കഥ ആദ്യം വായിച്ചതാ നീ സ്വസ്ഥമായി വായിക്ക് എന്നു പറഞ്ഞു നിശബ്ദനായി.

    എനിക്കിഷ്ടായി ട്ടോ ശരിക്കും

    ReplyDelete
  84. പാവത്താൻ, ജീവി കരിവെള്ളൂര്, പകല് മാന്യന്, പത്മചന്ദ്രന് കൂടാളി (കോടാലി അല്ല ), നനവ്, Gopakumar V S (ഗോപന് ), Sureshkumar Punjhayil, ഉമേഷ് പിലിക്കൊട്, വീ കെ, Minesh R Menon, മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM, Vayady, വരയും വരിയും : സിബു നൂറനാട് , വിമൽ, വഴിപോക്കന്, the man to walk with, ഹാപ്പി ബാച്ചിലേഴ്സ് : നന്ദി.
    siya : മുള്ളുണ്ടല്ലോ അതിന്റെ തണ്ടില്.. നന്ദി,.
    ÐIV▲RΣTT▲Ñ, ഗീത, jiya | ജിയ, ഹംസ : നന്ദി.

    ReplyDelete
  85. കലക്കീട്ടോ ...

    ReplyDelete