Monday, July 26, 2010

എ ന്യൂമിസ്മാറ്റിക് ലവ്

രണ്ട് പേരു പ്രണയിക്കുമ്പോള്‍ ലോകം മാറുന്നു എന്ന് ഒക്‍ടേവിയോ പാസ്‌ എഴുതിയിട്ടുണ്ട്. അക്കാര്യത്തിന് അടിവരയിട്ട ഒരു പ്രണയമായിരുന്നു അരവിയുടേയും സുനിതയുടേതും. പ്രണയമെന്നത് രണ്ട് ‘വികാരി’കളുടെ സ്വകാര്യമായ ഇടപാടാണെങ്കിലും ശരിക്കുള്ള ഒരു 'ഇദ്' കിട്ടണമെങ്കില് പ്രണയകാര്യം ആരോടെങ്കിലും പറയണം. പ്രണയ സല്ലാപത്തിന്നിടയിലെ കൊച്ച് കൊച്ച് കാര്യങ്ങള്‍, ഇഷ്ടങ്ങള്, അന്യോന്യം കൈമാറിയ 'ലൌ'കികവും ഭൌതികവും, ‘ഫിസിക്കലു’മായ സമ്മാനങ്ങള്‍ അതൊക്കെ ബസ് സ്റ്റോപ്പിലോ, ആല്‍ത്തറയിലോ, ഹോസ്റ്റല്‍ മുറിയിലോ ഇരുന്ന് അടുത്ത കൂട്ടുകാരോട് പറയുന്നത് പാൽ‌പ്പായസത്തിൽ അണ്ടിപ്പരിപ്പ് കിട്ടിയത് പൊലെ ഡബിള്‍ രുചിയാണ്.

പ്രേമിക്കുന്നവരോട് അതിനെപ്പറ്റി ചോദിക്കുന്നത് അവര്‍ക്ക് കോടി രൂപ ലോട്ടറി അടിച്ചാല്‍ പോലുമില്ലാത്തത്ര സന്തോഷമുള്ള കാര്യമാണ്. “എടാ എന്തായി കാര്യം…” എന്ന് ചോദിച്ചാല് ആ മുഖങ്ങളിൽ ഒരു നിമിഷം കൊണ്ട് ആയിരമായിരം സന്തോഷാമിട്ടുകളും നാണപ്പൂത്തിരികളും പൊട്ടിവിരിയും. ഏത് മുരടന്മാരേയും ആ ഒരൊറ്റ കുശലാന്വേഷണം കൊണ്ട് കുപ്പിയിലാക്കാം. പക്ഷേ അരവിയും സുനിതയും പൂച്ചയോ പല്ലിയോ പാറ്റയോ ഉറുമ്പോ വവ്വാലോ എന്തിന് ഒരു മനുഷ്യക്കുട്ടി പോലും അറിയാതെയാണ് സ്നേഹിച്ചിരുന്നത്.

പറശ്ശിനി അമ്പല നടയിലുള്ള അടുത്തടുത്ത ഫാന്‍സി കടകളിലെ സെയില്‍‌സ് മാനും പേടയുമാണ് രണ്ടു പേരും. വെറുതെയിരിക്കുന്ന മനസ്സുകളില്‍ പ്രണയം വര്‍ക്കൌട്ടാവുന്നു എന്നാണല്ലോ. പ്രണയം പനി വൈറസ് പോലെ ആര്‍ക്കാണ് പണി കൊടുക്കേണ്ടതെന്ന് നോക്കിയിരിപ്പാണ്. കടയില്‍ മുതലാളിയും കസ്റ്റമേഴ്സും ഇല്ലാത്ത സമയങ്ങളില്‍ കണ്ടും മിണ്ടിയുമിരുന്നപ്പോള്‍ സ്വാഭാവികമായി അവര്‍ അനുരാഗികളായി. ഇപ്പോഴത്തെ പ്രേമം പോലെ ഇന്ന് മീറ്റ് ചെയ്ത് നാളെ ഹണിമൂണ് കളിച്ച് മറ്റന്നാള് ഡൈവോഴ്സ് ആവുന്ന സാഷേ ടൈപ്പ് ഇന്‍സ്റ്റന്റ് ലവ് ആയിരുന്നില്ല അവരുടേത്. ജീവിക്കുന്നെങ്കില്‍ ഒന്നിച്ച് മാത്രം എന്ന് ഉറപ്പിച്ചുള്ള സീരിയസ്സ് പ്രേമം. ആരും കാണില്ലെന്നുറപ്പ് വരുത്തി അത്യന്തം രഹസ്യമായിരുന്നു ഇടപാടുകള്‍. ഇനി അഥവാ ആണുങ്ങളുടെ വര്‍ഗ്ഗബോധവും പാരമ്പര്യവും കാത്ത് സൂക്ഷിക്കാന്‍ മുങ്ങിക്കളയാമെന്ന് അരവി വിചാരിച്ചാലും സുനിത വിടില്ല. അവളു സൂപ്പര്‍ഗ്ലൂ പോലെ ഒട്ടിച്ചാല്‍ ഒട്ടിയതാണ്. ഒരു കാര്യം തീരുമാനിച്ചാലത് നടത്തിയിരിക്കും.

കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചെങ്കിലും അരവിയുടെ ഫൈനാന്‍ഷ്യല്‍ സെറ്റപ്പ് ഒട്ടും നന്നായിരുന്നില്ല. താലി കെട്ടാന്‍ ആരോഗ്യമുണ്ടെങ്കിലും അത് വാങ്ങാനുള്ള വക ഇല്ലാത്തതായിരുന്നു പ്രോബ്ലം. കടയില്‍ നിന്നും ആകെ കിട്ടുന്നത് ആയിരത്തിയഞ്ഞൂറു രൂപയാണ്. അരി വാങ്ങിയില്ലെങ്കിലും റീചാര്‍ജ്ജ് കൂപ്പണ്‍ വാങ്ങാതിരിക്കാന്‍ കഴിയില്ലല്ലോ. അത് കൊണ്ട് ചെലവ് കഴിച്ച് സമ്പാദ്യം എന്നൊന്ന് കാര്യമായി ഉണ്ടാവില്ല. സുനിതയ്ക്കാണെങ്കില്‍ ഓരോ ദിവസം കഴിയും തോറും പ്രായപൂര്‍ത്തി ആയി വരുന്നു. എല്ലാ ഞായറാഴ്ചയും വീട്ടില്‍ ചായ കുടിക്കാരും റെഡി. കല്യാണത്തിനു സമ്മതിക്കാതെ അധിക നാളൊന്നും പിടിച്ച് നില്‍ക്കാന്‍ പറ്റില്ല. തല കുനിക്കേണ്ടി വരും പെട്ടെന്ന് തന്നെ. ആലോചനകള്‍ക്ക് ഭ്രാന്ത് പിടിച്ചപ്പോള്‍ അരവിക്ക് ഉറക്കമില്ലാതായി. ഇതൊക്കെ അറിയാവുന്നത് കൊണ്ടാണ് പ്രണയവിദ്യാസമ്പന്നര്‍ പ്രേമമൊരു പൊട്ടക്കിണര്‍ പോലെയാണെന്ന് പറയുന്നത്. ഒരാവേശത്തിന്‌ ചാടിയാല്‍ കൈയ്യില്‍ മൊബൈല്‍ ഇല്ലെങ്കില്‍ കയറി വരുന്നത് അത്ര ഈസിയാവില്ല.

കല്യാണം കഴിച്ച് കൊള്ളാമെന്ന പഴയ ചാക്ക് പോലത്തെ വാക്ക് കിട്ടിയാല്‍ ഡ്രെസ്സ് കോഡ് മറക്കുന്നവരാണ് ഇപ്പോഴത്തെ ലവേഴ്സ്. എന്നാല്‍ അവരെപ്പോലെ ആഫ്റ്റര്‍ മാര്യേജ് കാര്യങ്ങള്‍ പ്രീമാര്യേജ് ആക്കണമെന്നൊന്നും അരവിക്കും സുനിതക്കും തോന്നിയില്ല. മറ്റെല്ലാത്തിലും സമത്വമാണെങ്കിലും ഇക്കാര്യത്തില്‍ മുന്‍‌കൈ എടുക്കേണ്ടത് ആണുങ്ങളാണല്ലോ. അരവി ഒട്ടും ശ്രമിച്ചില്ലെന്ന്‌ പറഞ്ഞ് കൂട. ഇടക്ക് ചില കൈവിക്രിയകളൊക്കെ ചെയ്യാന്‍ നോക്കിയെങ്കിലും സുനിത സിലബസ്സിനു പുറത്തൊന്നും അനുവദിച്ചില്ല.

പക്ഷേ വിശുദ്ധ പ്രണയമാണ്, ബോഡി ടച്ചിങ്ങൊന്നുമില്ലെന്നൊക്കെ പറയാമെങ്കിലും എല്ലാത്തിനുമൊരു ലൂപ് ഹോള്‍സൊക്കെ ഉണ്ടാവുമല്ലോ. അതുമല്ല കട്ടു തിന്നുന്നതിന്റെ രുചി കെട്ടിയ ശേഷം തിന്നുന്നതിനുണ്ടാവില്ല.
അങ്ങനെ ഒരു കര്‍ക്കിടക മഴയ്ക്ക് അരവി സുനിതയോട് ഉമ്മ വെച്ചോട്ടേന്ന് രേഖാമൂലം ചോദിച്ചു. ലോകം കണ്ട് പിടിച്ചതില്‍ പിന്നെ ഉണ്ടായിട്ടുള്ള എല്ലാ കാമുകിമാരെയും പോലെ അതിഭയങ്കരമായി എതിര്‍ത്ത് കൊണ്ട് ഇല്ലാന്നൊക്കെ പറഞ്ഞെങ്കിലും അവസാനം അവള്‍ സമ്മതിച്ചു. കന്നിനെ കയം കാണിക്കരുതെന്നും കസിന് ഐസ്ക്രീം വാങ്ങിക്കൊടുക്കരുതെന്നും ബുദ്ധിയുള്ളവര്‍ പറയാറുണ്ടല്ലോ. ടേസ്റ്റ് അറിഞ്ഞ അരവി പിന്നീടെപ്പോഴും കൊണ്ടാ.. കൊണ്ടാന്നു പറയാന് തുടങ്ങി. ഈ ഡെയിലി ചോദിക്കുന്നത് ഒരു നിത്യ സംഭവമായപ്പോള്‍ ചില നിബന്ധനകള്‍ വെച്ച് സുനിത അതിന് മൂക്കുകയറിട്ടു.

ആയിടയ്ക്ക് പത്ത് രൂപ നാണയം കിട്ടാനില്ലെന്നും വെള്ളി,സ്വര്‍ണ്ണ കളറിലുമുള്ള ആ സങ്കരലോഹ നാണയം ഉരുക്കി വില്ക്കാന്‍ വേണ്ടി ചിലര്‍ മൊത്തമായി വാങ്ങിക്കൊണ്ട് പോകുന്നെന്നും പറഞ്ഞൊരു വാര്‍ത്ത പത്രത്തില്‍ വന്നു. അത് കാരണം അരവിയൊരു ഊരാക്കുടുക്കില്‍ ചെന്നുപെട്ടു. അവന് നാണയങ്ങള്‍ ശേഖരിക്കുന്ന ഹോബിയുണ്ടായിരുന്നു. എല്ലാ നാണയങ്ങളുമല്ല പത്ത് രൂപ നാണയങ്ങള്‍ മാത്രം. മുട്ട ബുൾസ് ഐ പോലത്തെ പത്ത് രൂപാ നാണയങ്ങള്‍ അവനു വലിയ ക്രേസാണ്. അത് കലക്റ്റ് ചെയ്യാന്‍ അവന്‍ ഇടക്കിടക്ക് ടൌണിലെ ബാങ്കുകളില്‍ പോകാറുണ്ട്. കൂടാതെ പരിചയമുള്ള കടകളില്‍ നാണയം വന്നാല്‍ എടുത്ത് വെക്കാന്‍ പറഞ്ഞേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ചില അതിമോഹികളുടെ കൈയ്യില്‍ നിന്നും പതിനഞ്ച് രൂപ കൊടുത്ത് പോലും നാണയം കലക്റ്റ് ചെയ്തിട്ടുമുണ്ട്. പത്രവാർത്ത കണ്ട് സംശയം തോന്നിയ ബാങ്കുകാര്‍ അരവി വന്നപ്പോള്‍ ഫോണ്‍ ചെയ്ത് പോലീസില്‍ വിവരമറിയിച്ചു. അങ്ങനെ നിഷ്കളങ്കനും കൊതുകിനെയല്ലാതെ ഒരു മനുഷ്യജീവിയെപ്പോലും കൊല്ലാതിരുന്നവനുമായ അരവിക്ക് രാജ്യദ്രോഹത്തിന് പോലീസ് സ്റ്റേഷന്‍ കയറേണ്ടി വന്നു.

സ്റ്റേഷനില്‍ കൊണ്ട് പോയി പലതവണ ചോദ്യം ചെയ്തിട്ടും നാണയമുരുക്കല്‍ സംഘത്തെപ്പറ്റി യാതൊരു വിവരവും അരവിയില്‍ നിന്ന് കിട്ടിയില്ല. അവന്‌ അത്തരം ടീമുമായി ബന്ധവുമുണ്ടായിരുന്നില്ല. പിന്നെ നീ എന്തിനാ എപ്പോഴും നാണയം വാങ്ങിക്കൊണ്ട് പോകുന്നത് എന്ന ചോദ്യത്തിന്‌ അവനൊന്നും പറഞ്ഞതുമില്ല. പോലീസുകാര്‍ക്ക് പെരുമാറാന്‍ ഒരുത്തനെ കിട്ടിയാല്‍ ജോളിയാണല്ലോ. വായ കൊണ്ട് ചോദ്യം ചെയ്യല്‍ നിര്‍ത്തി അവര്‍ കൈ കൊണ്ട് ചോദ്യം ചെയ്യാന്‍ തുടങ്ങി. പാവം അരവി. അധികം അടി താങ്ങാനുള്ള ധാതുപുഷ്ടിയൊന്നും റേഷനരി തിന്ന് വളര്‍ന്ന ആ ബോഡിക്കുണ്ടായിരുന്നില്ല. കനപ്പടി രണ്ടെണ്ണം നടുപ്പുറത്ത് കിട്ടിയപ്പോള്‍ അവന്‍ എല്ലാം പറഞ്ഞു. അത് കേട്ട് കാക്കിക്കുള്ളിലെ കാല്‍പ്പനികര്‍ പുഞ്ചിരിച്ചു; കാപാലികന്മാര്‍ നിനക്കൊന്നും വേറെ പണിയൊന്നുമില്ലെടാ എന്നു ചോദിച്ച് വിരട്ടി.

കണ്ടമാനം ഉമ്മ വേസ്റ്റാക്കുന്നവര്‍ക്ക് അനുകരിക്കാവുന്ന ഒരു ഐഡിയയാണ് അരവി സുനിതമാരുടേത്. പെണ്‍കുട്ടികള്‍ക്ക് അത് എല്‍.ഐ.സി. പോളിസി എടുക്കുന്നത് പോലെയാണ്. പ്രേമിച്ചവനെ തന്നെ കെട്ടുന്നെങ്കില്‍ മണി ബാക്ക് പോളിസി പോലെ കല്യാണ ചെലവിന് നല്ലൊരു തുക കിട്ടും. ഇന്‍ കേസ് ചെക്കന്മാരെങ്ങാനും പറ്റിച്ച് മുങ്ങിയാല്‍ സറണ്ടര്‍ ചെയ്ത് കാശാക്കാം.

ഓരോ പ്രാവശ്യം ഉമ്മ വെക്കുമ്പോഴും പത്ത് രൂപാ നാണയം അരവി സുനിതക്ക് കൊടുക്കണം. അവളത് ഭദ്രമായി സൂക്ഷിച്ച് വെക്കും. അങ്ങനെ കൂട്ടിക്കൂട്ടി വെച്ച് താലി വാങ്ങാനുള്ള കാശുണ്ടാക്കാമെന്നായിരുന്നു പ്ലാന്‍. ആദിവാസി ക്ഷേമപദ്ധതികളൊക്കെ പോലെ ഉദ്ദേശലക്ഷ്യം കൈവരിക്കാന്‍ സാധിച്ചില്ലെങ്കിലും അരവിയും സുനിതയും പത്ത് രൂപാ നാണയവും അവരുടെ പ്രണയവും കണ്ണൂരിലെ കണ്ടല്‍ ചെടി പോലെ സെലിബ്രിറ്റീസായി.

പ്രേമിക്കുന്നവര്‍ എന്തൊക്കെ കാട്ടിക്കൂട്ടുമെന്നത് ദൈവത്തിനും പിന്നെ ഗൂഗിളിനും മാത്രമറിയാം !

Sunday, July 18, 2010

മാച്ച് ഫിക്സിങ്ങ്

എട്ടാം ക്ലാസ്സ് പരീക്ഷ ഐ.എ.എസ്.പരീക്ഷ പോലെ ഈസിയായി എഴുതി തിന്ന് മുടിച്ച് കളിച്ച് നടക്കുമ്പോഴാണ്‌ എനിക്കൊരു ശത്രു ഉണ്ടായത്. നാട്ടിലെ വലിയ കൃഷിക്കാരനായ രാമന്‍ നായരുടെ മരുമകന്‍ ശത്രുഘ്നനായിരുന്നു അത്. നാട്ടിലെ വണ്‍ തേഡ് വയലും പറമ്പും രാമന്‍ നായരുടേതാണ്‌. എപ്പോ നോക്കിയാലും ഓരോരോ കൃഷിയുമായി തിരക്കിലായിരിക്കും. നായര്‍ ഒരു ബ്രിട്ടാനിയ 50-50 ആണ്‌. 50 വയസ്സ്, 50% കഷണ്ടി കയറിയ തല. ക്ലീന്‍ ഷേവ് ചെയ്ത മുഖം. വലിയ കെട്ടിടത്തിലെ ചുവരില്‍ പറ്റിപ്പിടിച്ച് നില്‍ക്കുന്ന പുല്ലു പോലെ ചെവിപ്പൂട. നല്ല ബെസ്റ്റ് മുരടന്‍ സ്വഭാവം. നായരുടെ ഭാര്യയാണ്‌ വിലാസിനിചേച്ചി. കള്ള്‌ ചേര്‍ത്ത ദോശ പോലത്തെ ബോഡി ഷേപ്പുള്ള സുന്ദരി. ഉണക്ക മുന്തിരിയും പച്ച മുന്തിരിയും പോലെ നല്ല മാച്ചാണ്‌ രണ്ടു പേരും.

നായര്‍ക്ക് കൃഷിപ്പണിയില്‍ വലിയൊരു സഹായിയാണ്‌ ശത്രുഘ്നന്‍. ഇരുപത്തിയഞ്ച് വയസ്സ്. റഫ് ആന്റ് ടഫ് സ്വഭാവം. പണിയെടുത്ത് ഉറച്ച ജിം ബോഡി. അമേരിക്കയിലോട്ട് ചീകിയാല്‍ അഫ്ഗാനിസ്ഥാനിലേക്ക് എത്തുന്ന ചുരുളന്‍ മുടി. നായരുടെ കൂടെ താമസിച്ച് പഠിക്കാന്‍ വേണ്ടിയാണ്‌ ശത്രുഘ്നനെ ചെറുപ്പത്തിലേ അവിടെയാക്കിയത്. നായര്‍ പുസ്തകത്തിനു പകരം മൂരികളെ പൂട്ടുന്ന നേങ്ങോലാണ്‌ ശത്രുഘ്നന്റെ കൈയ്യില്‍ വെച്ച് കൊടുത്തത്. അതു കൊണ്ട് നായര്‍ക്കൊരു ശമ്പളമില്ലാ പണിക്കാരനെ കിട്ടി.

നായരുടെ വീട്ടുവളപ്പില്‍ പഴുത്ത മാങ്ങകളുള്ള നല്ല ഒരു മാവുണ്ട്. ഞാനും ചുറ്റുവട്ടത്തുള്ള പിള്ളേരുമൊക്കെ സദാസമയവും അതിന്റെ ചുവട്ടിലായിരിക്കും. നായരോ ശത്രുഘ്നനോ അവിടെയുണ്ടെങ്കില്‍ ആരും അങ്ങോട്ട് പോകില്ല. അവരു ഞങ്ങളെ ഓടിക്കും.

ഒരു ദിവസം ഉച്ചയ്ക്ക് ഞാന്‍ കയില്‍ക്കണ കൊണ്ട് ടോപ്പപ്പ് ചെയ്ത ഫുള്‍ കിണ്ണം ചോറും തിന്ന് ഇരയെടുത്ത പെരുമ്പാമ്പിനെ പോലെ റെസ്റ്റെടുക്കുകയായിരുന്നു. വൈകുന്നേരമാവാതെ ഇനി വീട്ടില്‍ നിന്നും യാതൊന്നും പ്രതീക്ഷിക്കണ്ട. അതുവരെ വയറിനും എനിക്കും ഫ്രീ ടൈമാണ്‌. അപ്പോള്‍ രാമന്‍നായര്‍ വെള്ളമുണ്ടും കുപ്പായവുമിട്ട് തിരക്കിട്ട് എവിടേക്കോ പോകുന്നത് കണ്ടു. നായരില്ലാത്തത് കൊണ്ട് ധൈര്യമായി മാങ്ങ പൊറുക്കാന്‍ പോകാം. ഞാനുടനെ സ്ഥിരം വാഹനമായ സൈക്കിളിന്റെ റിമ്മു(എന്ന് വെച്ചാല്‍ മ്മടെ ഫെരാരി)മുരുട്ടിക്കൊണ്ട് റിം വാഹനനായി പറമ്പിലേക്ക് വിട്ടു.

മാവിന്‍ ചുവട്ടില്‍ നമ്മുടെ പാര്‍ല്യമെന്റ് പോലെ ആരും ഉണ്ടായിരുന്നില്ല. അതു കൊണ്ട് ഇഷ്ടം പോലെ മാങ്ങ കിട്ടി. ഒന്നെടുത്ത് കടിച്ച് ബാക്കി ട്രൌസറിന്റെ ലോക്കറില്‍ സേഫ് ഡെപ്പോസിറ്റ് ചെയ്ത് ഞാനവിടെ ചുറ്റിപ്പറ്റി നിന്നു. ചില സമയത്ത് ഇന്നത് ചെയ്യ് ചെയ്യ് എന്ന്‌ തോന്നിപ്പിക്കുന്നത് നമ്മടെ പിടിയില്‍ നില്‍ക്കുന്ന ഒരു ഏര്‍പ്പാടല്ലല്ലോ. ആ നശിച്ച ചിന്തയുടെ സൈഡ് ഇഫക്റ്റായിട്ടാണ്‌ അന്നേരം നായരുടെ വീട്ടിലേക്ക് പോകാന്‍ തോന്നിയത്. ദാറ്റ് വാസ് മൈ ഫസ്റ്റ് ഫാള്‍ട്ട്.

നായരുടെ വീട്ടു മുറ്റത്തൊന്നും ആരെയും കണ്ടില്ല. ഞാന്‍ മാങ്ങാച്ചാറും കൈയ്യിലെ ചേറും നക്കിക്കൊണ്ട് ഫെരാരി തോളിലൂടെ ഇട്ട് മിറ്റത്തൂടെ ‘നൂണ്‍ വാക്ക്’ നടത്തി. പെട്ടെന്ന് ടാക്കീസില്‍ ബിറ്റ് ഇട്ടത് പോലുള്ള എന്തോ ശബ്ദം കേട്ടു. ഞാന്‍ ഇറയത്ത് കയറി അല്‍പ്പം തുറന്ന് കിടന്ന ജനല്‍വാതിലുകള്‍ തള്ളി, എത്തിവലിഞ്ഞ് നോക്കി. അകത്തെ കാഴ്ച കണ്ടപ്പോള്‍ ഞെട്ടി വിറച്ചു പോയി. കട്ടിലില്‍ വിലാസിനി ചേച്ചി ഫുള്‍ നേക്കഡായി മലര്‍ന്ന് കിടക്കുന്നു..! തയച്ച് നിര്‍ത്തിയ മര്‍മ്മാണി ഗുളികയുടെ ചുറ്റും വട്ടത്തില്‍ മരുന്ന് ഊറിക്കൂടിയത് പോലെ നിപ്പിള്‍, കുമ്പിള്‍ ബലൂണ്‍ പോലെ പൊക്കിള്‍, അരയിലെ നൂലില്‍ ബക്കിള്‍ പോലത്തെ വെള്ളിയുറുക്ക്, പിന്നെ വൈറ്റ് ലെഗ് കപ്പിള്‍സ്.

പ്രായപൂര്‍ത്തി കാര്യങ്ങളില്‍ വലിയ വിവരമൊന്നുമില്ലാത്തത് കൊണ്ട് പേടിയല്ലാതെ വേറൊന്നും തോന്നിയില്ല. ഞാന്‍ ലജ്ജാകുമാരനായി അങ്ങോട്ട് നോക്കാണ്ടിരുന്നു. പക്ഷേ ഇവരെന്തിനാപ്പ ഇങ്ങനെ ന്യൂഡ് ആയി കിടക്കുന്നതെന്ന് ഒരു ക്യൂരിയോസിറ്റി എനിക്കുണ്ടായി. അവരുടെ വീട്, അവരുടെ തുണി, ഇട്വോ, ഇടാതിരിക്ക്വോ അവരുടെ സൌകര്യം. അങ്ങനെ ചിന്തിച്ചാ പോരെ? ബട്ട്, വരാനുള്ളതിനെ പോയി ഓട്ടോ പിടിച്ച് കൂട്ടിക്കൊണ്ട് വരുന്നയാളാണല്ലോ ഞാന്‍. വീണ്ടും എത്തി നോക്കി. അതായിരുന്നു സെക്കന്റ് ഫാള്‍ട്ട്. അപ്പോഴേക്കും ചുവരിലെ ക്ലോക്കിലേത് പോലെ കട്ടിലിലും ‘പന്ത്രണ്ട് മണി’യായിരുന്നു. ആരാ ആ മേനോന്‍ (men on) എന്നറിയാന്‍ ഞാന്‍ കാല്‍വിരലില്‍ കുത്തി എത്തി നോക്കിയതും ചുമലിലിരുന്ന ഫെരാരി ഊരി താഴെ വീണു. ലാസ്റ്റ് ആന്റ് ഫൈനല്‍ ഫാള്‍ട്ട്! ഒച്ച കേട്ട് കട്ടിലിലുള്ള 'സൂചികള്‍' ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. ലുങ്കിയും വാരിച്ചുറ്റി ഏതോ കരിവീട്ടി “നില്‍ക്കടാ…” എന്നലറിക്കൊണ്ട് ഓടി വന്നു. ശത്രുഘ്നനായിരുന്നു അത്...! പേടിച്ച് വിറച്ച് ഞാന്‍ വീട്ടിലേക്ക് ഓടി.

രണ്ട് മൂന്ന് ദിവസം ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതേയില്ല. മുന്നില്‍ പെട്ടാല്‍ അവനെന്റെ പരിപ്പെടുക്കുമെന്ന് ഉറപ്പാണ്. മാങ്ങ പൊറുക്കാനും ക്രിക്കറ്റ് കളിക്കാനും പോലും പോയില്ല. പക്ഷേ, നാലാം ദിവസം വൈകുന്നേരം അങ്ങാടിയില്‍ മാമൂട്ടിക്കയുടെ പീടികയിലെ മുട്ടായി ഭരണിയില്‍ നോക്കി എപ്പോഴാ ഇവനെയൊക്കെ അകത്താക്കാന്‍ പറ്റുക എന്നാലോചിച്ച് നില്‍ക്കുന്ന എന്റെ ചെവിയിലൊരു പിടി മുറുകി. വേദനയെടുത്ത് പുളഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോള്‍ ശത്രുഘ്നന്‍ അപ്ഗ്രേഡായി കീരിക്കാടന്‍ വേര്‍ഷനില്‍ ! ചെവിയിലെ പിടിവിടാതെ അവനെന്നെ തൂക്കിയെടുത്ത് പീടികയുടെ പിന്നിലേക്ക് വലിച്ച് കൊണ്ട് പോയി മേത്ത് നിറയെ അടിയും ചെവി നിറയെ തെറിയും തന്നു. പിന്നെ കണ്ണുമുരുട്ടിക്കൊണ്ട് "ആരോടെങ്കിലും പറഞ്ഞാല്‍ നിന്നെ കൊല്ലും നായീന്റെ മോനേ.." എന്നും പറഞ്ഞ് തിരിഞ്ഞു നടന്നു. പിന്നെ അത് ജമ്മാരിയായി. എപ്പോ എവിടെ വെച്ചും ആരും കാണാതെ അവന്‍ കട്ടിങ്ങ് പ്ലെയര്‍ പോലത്തെ കൈ കൊണ്ടെന്റെ ചെവിയില്‍ പിടിക്കും. നോക്കി പേടിപ്പിക്കും. ഒരു ഒന്നൊന്നര വേദനയായിരുന്നു അതിന്‌.

ഒരു ദിവസം ശത്രു ഇല്ലാത്ത സമയം ഞാന്‍ അന്നത്തെ എന്റെ ഡിങ്കോള്‍ഫിക്കേഷനായ അങ്ങ്ട്ടത്തെ സുലുവിന്റെയും പിള്ളേരുടെയും കൂടെ മാവിന്‍ ചുവട്ടില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ്‌ വിലാസിനി ചേച്ചി അവിടെ വന്നത്. അവരെന്നെ നോക്കി ബാക്കിയുള്ളോരോട് പറഞ്ഞു. "ഇവനെ നിങ്ങളുടെ കൂടെ കൂട്ടണ്ട കേട്ടോ.. ഇവന്റെ സ്വഭാവം നല്ലതല്ല.." പിള്ളേരൊക്കെ വെറുപ്പോടെ നോക്കി നില്‍ക്കെ നീയിനി മാങ്ങ പൊറുക്കണ്ടാ എന്നും പറഞ്ഞ് വിലാസിനി ചേച്ചി വെള്ളം നിറച്ച ഫുട്ബാള്‍ ബ്ലാഡര്‍ പോലെയുള്ള പിന്‍ഭാഗവും കുലുക്കി കുലുക്കി നടന്നു. ഞാന്‍ പിള്ളേരുടെ മുന്നില്‍ നാറി വിഷമിച്ച് നിന്നു. എന്തും സഹിക്കാം. അങ്ങ്ട്ടത്തെ സുലു പിന്നെ എന്നോട് മിണ്ടിയില്ല. അതാലോചിച്ചപ്പോള്‍ ചത്ത് കളഞ്ഞാലോ എന്നു വരെ തോന്നിപ്പോയി.

ശത്രുവിന്റെ പീഢനവും വിലാസിനി ചേച്ചിയുടെ അപമാനവും കാരണം പുറത്തിറങ്ങാന്‍ കഴിയാതെ ഞാന്‍ വലഞ്ഞു. വീട്ടില്‍ പറയാമെന്ന് വെച്ചാല്‍ ശത്രുഘ്നന്റെ കൈ ഓര്‍മ്മ വരും. ഫീലിങ്ങ്സ് ആരോടെങ്കിലും ഷെയര്‍ ചെയ്ത് ദു:ഖഭാരം കുറക്കാമെന്ന് വെച്ചാല്‍ അങ്ങ്ട്ടത്തെ സുലു ആണെനിക്കുള്ള ഏക കരള്‍. അവളാണെങ്കില്‍ പ്രാഥമികത്തിന്‌ പോയാല്‍ അണ്ടര്‍ ബോഡി സര്‍വ്വീസ് ചെയ്യാത്തത്ര പ്രീമച്ച്വേഡാണ്‌. പറയണ്ട താമസം അവള്‌ നൂറു കോപ്പി അടിക്കും.

ഒരു ദിവസം ഉച്ചയ്ക്ക് ഞാന്‍ വയല്‍ക്കരയില്‍ നില്‍ക്കുകയായിരുന്നു. ശത്രുഘ്നനും രാമന്‍ നായരും ദൂരെ കണ്ടത്തില്‍ മൂരികളെ പൂട്ടുകയാണ്‌. അല്‍പ്പം കഴിഞ്ഞപ്പോള്‍, "കൃഷിഭവനില്‍ പോയി വളം വാങ്ങണം.. ഇന്നു മതിയാക്കാം... " എന്ന് പറഞ്ഞ് രാമന്‍ നായരും ശത്രുഘ്നനും പണി മതിയാക്കി മൂരികളേയും കൊണ്ട് പോയി. പെട്ടെന്ന്‌ എനിക്കൊരു തോന്നലുണ്ടായി. നായര്‍ ഇപ്പോള്‍ പോകും. പിന്നെ വീട്ടില്‍ ശത്രുഘ്നനും വിലാസിനി ചേച്ചിയും മാത്രേ ഉണ്ടാവൂ. അന്നത്തെ പോലെ 'മാച്ച് ഫിക്സിങ്ങ്' ഇന്നുമുണ്ടാകുമെന്ന്‌ ഉറപ്പാണ്‌. ഞാനുടനെ വീട്ടിലേക്ക് പോയി.

എന്റെ വീട്ടിന്റെ തൊട്ടടുത്തുള്ള തെങ്ങിന്‍ പറമ്പിലൂടെയാ‌ണ്‌ കൃഷിഭവനിലേക്ക് പോകാനുള്ള വഴി. തെങ്ങിന്‍തടമൊക്കെ രണ്ട് ദിവസം മുമ്പ് കൊത്തി ലെവലാക്കിയ ഇളകിയ മണ്ണാണ്‌. വീട്ടിലിരുന്നാല്‍ അതിലേ പോകുന്നയാളുകളെ ശരിക്കും കാണാം. കുറേ കഴിഞ്ഞപ്പോള്‍ നായര്‍ ധൃതി പിടിച്ച് നടന്ന് വരുന്നത് കണ്ടു. തെങ്ങിന്‍ തടത്തില്‍ എത്തിയപ്പോള്‍ രാമന്‍ നായര്‍ പെട്ടെന്ന് കാലു കുഴിയില്‍ താഴ്ന്ന് "എന്റമ്മേ.." എന്ന നിലവിളിയോടെ നിലത്ത് കമിഴ്ന്നടിച്ച് വീണു. ആരോ കുഴിച്ച കള്ളക്കുഴിയില്‍ വീണതായിരുന്നു മൂപ്പര്‍. എങ്ങനെയൊക്കെയോ കാലു വലിച്ചെടുത്ത് തപ്പിപ്പിടിച്ച് നിവര്‍ന്ന് നിന്നു. വെള്ള മുണ്ടിലും ഷര്‍ട്ടിലും നിറയെ മണ്ണും ചാണകവും പറ്റി വൃത്തികേടായിരുന്നു. നായര്‍ "ഏത് കുരുത്തംകെട്ടോനാ ഇത് കുയിച്ചത്..?" എന്നു പറഞ്ഞ് കാലും തടവി കള്ളക്കുഴി കുഴിച്ചവനെ തെറി വിളിച്ച് കൊണ്ട് ഡ്രെസ്സ് മാറ്റാന്‍ വേണ്ടി തിരിച്ചു നടന്നു. കുറച്ച് ബേക്കിലായി ഞാനും നായരെ പിന്തുടര്‍ന്നു.

നായര്‍ വീടിന്റെ മുറ്റത്തെത്തി. സംഗതികള്‍ ലൈവ് ടെലികാസ്റ്റ് ചെയ്യാന്‍ ഞാന്‍ മാവിനു മറഞ്ഞു നിന്നു. മുറ്റത്തെ പൈപ്പില്‍ നിന്നും കൈകാലുകള്‍ കഴുകി നായര്‍ വീട്ടിന്നകത്തേക്ക് കയറി. ഞാന്‍ ടെന്‍ഷനടിച്ച് എന്താ സംഭവിക്കുന്നതെന്ന് കാത്തിരുന്നു. എന്റെ തോന്നലുകളൊക്കെ കറക്റ്റായിരുന്നു. പെട്ടെന്ന് പടേ,, പടെ,, എന്ന് അടിയുടെ ശബ്ദവും "ഫ,, പട്ടീ.. നായിന്റെ മോനെ.. ആട നിക്കട... " എന്നിങ്ങനെ ആക്രോശവും കേട്ടു. ശേഷം ഒരു ലുങ്കിയും വാരിപ്പൊത്തി പെന്‍ഡ്രൈവും മറച്ച് പിടിച്ച് കൊണ്ട് ശത്രുഘ്നന്‍ പറപറക്കുന്നത് കണ്ടു.

മാവിന്‍ ചുവട്ടില്‍ വീണ മാങ്ങകളുമെടുത്ത് ഞാന്‍ വിട്ടു. എനിക്കൊരു കുഴി മൂടല്‍ ഉണ്ടായിരുന്നു.

Wednesday, July 7, 2010

പേരു മാറ്റിയ കുഞ്ഞിക്കണ്ണന്‍

കുഞ്ഞിക്കണ്ണന്‍ ആളൊരു ഗ്ലാമര്‍ താരമാണ്‌. നല്ല ഉയരവും കട്ടിമീശയുമായി വെളുത്ത് കൊഴുത്തൊരു സുന്ദരന്‍. സൌന്ദര്യബോധം കൂടിപ്പോയതിനാല്‍ വീട്ടിലായിരിക്കുമ്പോഴും ബാത്റൂമില്‍ പോകുമ്പോഴും എന്തിനു, പറ്റിയാല്‍ കുളിക്കുമ്പോള്‍ പോലും ചുള്ളന്‍ ഇന്‍ ചെയ്ത് ഫുള്‍സ്ലീവിലായിരിക്കും. നില്‍പ്പിലും നടപ്പിലും വാക്കിലും ഡ്രെസ്സിലുമെന്നു വേണ്ട തുപ്പുന്നതില്‍ പോലും തന്റേതായ ഒരു സ്റ്റൈല്‍ കുഞ്ഞിക്കണ്ണനുണ്ട്. നാട്ടിലെ പാവപ്പെട്ട ആളുകളെയൊന്നും മൈന്‍ഡാക്കില്ല. കാശും പദവിയുമുള്ള ആളുകളെയാണിഷ്ടം. തന്റെയത്ര സ്റ്റാന്‍ഡേര്‍ഡ് ഉള്ളവരോടേ സംസാരിക്കൂ. അതും മിക്സ്ചറില്‍ കടലക്ക പോലെ ഇംഗ്ലീഷ് വാക്കുകള്‍ ചേര്‍ത്ത്. ഗ്ലാമറിലുള്ള അമിതമായ ആത്മവിശ്വാസം കാരണം കുഞ്ഞിക്കണ്ണന്‌ ബാക്കിയുള്ളവരോടൊക്കെ പുച്ഛം ആയിരുന്നു. എന്നാല്‍ പെണ്ണുങ്ങളോട് അങ്ങനത്തെ റെസ്ട്രിക്ഷനൊന്നുമില്ല.

ക്ലോസറ്റ് പോലെയാണ്‌ കുഞ്ഞിക്കണ്ണന്റെ സ്വഭാവം. പുറമേ കാണുന്ന ഗ്ലാമറേയുള്ളു. ഉള്ളിലിരിപ്പ് മഹാമോശം. ഒരു അഭിപ്രായ സര്‍വ്വേ നടത്തിയാല്‍ നാട്ടിലുള്ള പെണ്ണുങ്ങളുടെ ഒറ്റ വോട്ടും അവനു കിട്ടില്ല. ഒലിപ്പീരു കൂടി മുല്ലപ്പെരിയാറിനേക്കാള്‍ വലിയ ലീക്കിങ്ങുള്ള ഇനമാണെന്നാണ്‌ അവരുടെ അനുഭവം. 'സീന്‍' കോണറി, 'ജാക്കി' ചാന്‍ എന്നവരുടെ പേരിലുള്ള ചില സംരംഭങ്ങളില്‍ കുഞ്ഞിക്കണ്ണന്റെ ഇരയായിരുന്നു അവരൊക്കെ. സംസാരിക്കുമ്പോള്‍ മുഖത്ത് നോക്കുന്നതിനു പകരം കണ്ണ്‌ മദര്‍ബോഡിലായിരിക്കും എന്നാണവരുടെ മെയിന്‍ പരാതി. അവന്‍ അങ്ങനെയായതില്‍ വലിയ അത്ഭുതമില്ല. കണാന്‍ ഭയങ്കര രസമുള്ള പൂവായ താമര നില്‍ക്കുന്നത് ചളിയിലാണല്ലോ. എന്തൊക്കെ വേഷം കെട്ടിയാലും മസിലു പിടിച്ചാലും ഒരു കാര്യത്തില്‍ കുഞ്ഞിക്കണ്ണന്‍ ക്ലീന്‍ ബൌള്‍ഡാവും. എല്‍.സി.ഡി.മോണിറ്ററില്‍ DOS ഓപ്പറേറ്റിങ്ങ് സിസ്റ്റം പോലത്തെ പഴഞ്ചന്‍ പേരായിരുന്നു അത്. നിറയെ പെണ്ണുങ്ങളുള്ള ബസ് സ്റ്റോപ്പിലൂടെ 'ശ്ശോ പാവം റോഡിനു വേദനിക്കുമോ' എന്ന രീതിയില്‍ പഞ്ചാര പുഞ്ചിരിയുമായി പതുപതുക്കെ നടക്കുമ്പോള്‍ ആരെങ്കിലും "കുഞ്ഞിക്കണ്ണാ.." എന്നു വിളിച്ചാല്‍ മുഖം ഞളുത്ത പപ്പടം പോലെയാകും. അവന്റെ ഷോയും പത്രാസുമൊന്നും പിടിക്കാത്ത നാട്ടുകാര്‍ ഇടക്കിടക്ക് ആ മര്‍മ്മത്തില്‍ തൊട്ട് ഓര്‍മ്മിപ്പിക്കുകയും ചെയ്യും.

സ്കൂളില്‍ പഠിക്കുമ്പോഴേ ഈ ആന്റിക് പേരു കാരണം കുഞ്ഞിക്കണ്ണനൊരു അത്ഭുത വസ്തുവായിരുന്നു. ഏതു ക്ലാസ്സിലെത്തിയാലും ആദ്യ ദിവസം പേരു വിളിക്കുമ്പോള്‍ കുഞ്ഞിക്കണ്ണനായിരിക്കും താരം. കൂടെയുള്ള കുട്ടികളൊക്കെ ജിജു, സനല്‍, ബാബു തുടങ്ങിയ ചെത്ത് പേരുകളുമായി ഷൈന്‍ ചെയ്യുമ്പോള്‍ കുഞ്ഞിക്കണ്ണന്‍ ടൊയോട്ടയുടെയും ഷെവര്‍ലെയുടെയും ഇടയില്‍പ്പെട്ട ഫാര്‍ഗോ പോലായിരുന്നു. ടൌണിലെ കോളേജിലെത്തിയപ്പോള്‍ പലരും ഈ പേരു കേട്ടത് പോലുമില്ലായിരുന്നു. കാണാന്‍ മോശമില്ലാത്തത് കൊണ്ട് പെണ്‍കുട്ടികളൊക്കെ പരിചയപ്പെടാന്‍ ഉത്സാഹം കാണിക്കുമെങ്കിലും പേരു കേട്ടാല്‍ പിന്നെ അവളുമാരുടെയൊക്കെ മുഖം ചളുങ്ങിയ അലൂമിനിയം പാത്രം പോലാകും. പഠിപ്പൊക്കെ കഴിഞ്ഞ് പാരലല്‍ കോളേജില്‍ ക്ലാസ്സെടുക്കാന്‍ തുടങ്ങിയപ്പോള്‍ പേരു പറയുമ്പോള്‍ പെണ്‍പിള്ളേരുടെ ഇടയില്‍ നിന്നും അടക്കിപ്പിടിച്ച സ്മൈലി കേള്‍ക്കാമായിരുന്നു. എല്ലാ അണ്ടനും അടകോടനും ലൈനുണ്ടായിട്ടും 'പേരുദോഷം' കാരണം കുഞ്ഞിക്കണ്ണനെ പ്രേമിക്കാന്‍ പെണ്ണൊരുത്തിയും തുനിഞ്ഞില്ല. Mrs.കുഞ്ഞിക്കണ്ണന്‍ എന്ന വിളിയും അത്ര ഗ്ലാമര്‍ അല്ലല്ലോ. മാത്രവുമല്ല, പെണ്‍പിള്ളേര്‍ക്കൊക്കെ ദിവസം കഴിയുംതോറും ബുദ്ധിവെച്ച് വരികയാണല്ലോ.

പാരലല്‍ കോളേജില്‍ മാഷായിയിരിക്കുമ്പോഴാണ്‌ കുഞ്ഞിക്കണ്ണനു ക്ലര്‍ക്കായി സര്‍ക്കാര്‍ ജോലി കിട്ടിയത്. നാടന്‍ പണിക്കാരായിരുന്ന അച്ഛന്‍ കോരനും അമ്മ നാണിക്കും അതിനു ശേഷം മൃഗശാലയിലെ ജീവികളുടെ അവസ്ഥയായിരുന്നു. നില്‍ക്കാനും ഇരിക്കാനും നടക്കാനും മിണ്ടാനുമൊക്കെ കുഞ്ഞിക്കണ്ണന്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി. ഒരു ലുങ്കിയും തലേക്കെട്ടുമായിരുന്നു അച്ഛന്റെ സ്ഥിരം വേഷം. ഷര്‍ട്ടും മുണ്ടുമിടാതെ ഇനി മുതല്‍ പുറത്ത് ഇറങ്ങരുതെന്നായിരുന്നു കുഞ്ഞിക്കണ്ണന്റെ റൂളിങ്ങ്. അതു മാത്രമല്ല, വെറ്റില മുറുക്കാന്‍ പോലും പാടില്ല. നാട്ടിലെ കടയിലൊക്കെ അച്ഛനുമമ്മക്കും ചവക്കാന്‍ കൊടുക്കരുതെന്ന്‌ പറഞ്ഞ് ഏല്‍പ്പിക്കുകയും ചെയ്തു. പഴഞ്ചന്‍ ശീലക്കാരായിരുന്ന അവരൊക്കെ പുതിയ ഓര്‍ഡര്‍ പ്രകാരം ഒരു പാട് വിഷമിച്ചു. കുഞ്ഞിക്കണ്ണന്‍ വീട്ടിലില്ലെങ്കില്‍ അവര്‍ കുപ്പായമൊക്കെ അഴിച്ച് പഴയ ഡ്രെസ്സുമിട്ട് അടുത്ത വീടുകളില്‍ പോയി ചവക്കും. കുഞ്ഞിക്കണ്ണന്‌ സര്‍ക്കാര്‍ ജോലി കിട്ടിയത് പോലെ എന്നൊരു ചൊല്ലു തന്നെ ക്രമേണ നാട്ടിലുണ്ടായി.

നല്ല സെറ്റപ്പൊക്കെ ആയാല്‍ ഒരു പെണ്ണിനെ കെട്ടി ലൈഫ് കൊളമാക്കാമെന്ന് ഏതൊരു ആണ്‍പിറന്നവനും തോന്നുമല്ലോ. കുഞ്ഞിക്കണ്ണനും ഒന്നുരണ്ട് പെണ്ണുകാണല്‍സൊക്കെ നടത്തി. അത്യന്തം നിരാശയായിരുന്നു ഫലം. അടുപ്പിലൂടെ ചേര പായുന്ന വീട്ടിലെ പെണ്ണിനു പോലും പേരു കേട്ടപ്പോ മോണിറ്ററിലൊരു പുച്ഛവികാരം. അതുകൊണ്ട് ഈ പേരും വെച്ച് ഇനി പെണ്ണുകാണാന്‍ പോകുന്നില്ലെന്നും പേരു മാറ്റാമെന്നും അവന്‍ തീരുമാനിച്ചു. മാത്രമല്ല, ഇന്‍ കേസ് കല്യാണത്തിനു ശേഷം വൈഫ് പേരു വിളിക്കുമ്പോള്‍ നാക്കുളുക്കി വേറെ വല്ലതും വിളിച്ചാലോ. (അങ്ങനെ പറ്റിയ ചുള്ളത്തി ന്യൂസ് റീഡേഴ്സ് പോലുമുണ്ടല്ലോ.) അതു കൊണ്ട് പുത്തന്‍ പ്രതിച്ഛായ നേടാന്‍ ഗസറ്റില്‍ പരസ്യപ്പെടുത്തി പേരു സൂരജ് കെ. എന്നാക്കി മാറ്റി. കെ.യുടെ ശേഷമിടാന്‍ ഒരു ടെയില്‍ ഇല്ലാത്ത ലോ ലെയറിലായിരുന്നു സൂരജ് അലിയാസ് കുഞ്ഞിക്കണ്ണന്‍.

പേരു മാറ്റിയത് നാലാളെ അറിയിക്കാന്‍ നാട്ടിലുള്ള ഏതാനും സുഹൃത്തുക്കള്‍ക്ക് കുഞ്ഞിക്കണ്ണന്‍ ഒരു ഫുഡ് ആന്റ് ലിക്കര്‍ പാര്‍ട്ടി നടത്തി. താന്‍ പേരു മാറ്റിയെന്നും ഇനി സൂരജ് കെ. എന്നു മാത്രമേ വിളിക്കാവൂ എന്നും പാര്‍ട്ടി തുടങ്ങുന്നതിന്‌ മുമ്പ് അനൌണ്‍സ് ചെയ്തു. ഫ്രീ ആയിട്ട് കുടിക്കാന്‍ കിട്ടിയാല്‍ വഴിയില്‍ കാണുന്നവനെ വരെ ഡാഡി എന്നു വിളിക്കാന്‍ റെഡിയായിരിക്കുന്നവരാണല്ലോ നാട്ടുകൂട്ടുകാര്. ഓകേഡാ, അങ്ങനെ തന്നെ എന്ന് എല്ലാവരും കള്ള്‌ ഒരു തുള്ളി പോലും പുറത്താക്കാതെ കഷ്ടപ്പെട്ട് വിഴുങ്ങുന്നതിനിടയില്‍ തലകുലുക്കി സമ്മതിച്ചു.

പാര്‍ട്ടിയൊക്കെ അടിപൊളിയായിരുന്നു. ഫ്രീ ആയത് കാരണം വയറിന്റെ കപ്പാകുറ്റിയൊന്നും ആരും നോക്കിയില്ല. പാര്‍ട്ടി കഴിഞ്ഞ് എല്ലാവരെയും പുഞ്ചിരിച്ച് സാഭിമാനം യാത്രയയക്കുകയാണ്‌ കുഞ്ഞിക്കണ്ണന്‍. ഓരോരുത്തരായി കുഞ്ഞിക്കണ്ണന്റെ കൈ പിടിച്ച് കുലുക്കികൊണ്ട് പറഞ്ഞു.

"എന്നാ കുഞ്ഞിക്കണ്ണാ, ഞാള്‌ പോട്ടേ..."

കള്ളിന്റെ പുറത്ത് മറന്നതായിരിക്കുമെന്ന് കരുതി കുഞ്ഞിക്കണ്ണന്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു.

"സൂരജ് കെ… സൂരജ് കെ..."

"ശരി.. കുഞ്ഞിക്കണ്ണാ.."

"അല്ലാ... സൂരജ് കെ. എന്നാ വിളിക്കേണ്ടത്..."

ചങ്ങാതിമാരു കോറസ്സായി... "ശരി… അങ്ങന്നെ.. കെ.കുഞ്ഞിക്കണ്ണാ.."

ആദ്യരാത്രിയില്‍ വധു ഗര്‍ഭിണിയാണെന്നറിഞ്ഞ വരനെപ്പോലെ കുഞ്ഞിക്കണ്ണന്‍ നില്‍ക്കുമ്പോള്‍ ചങ്ങാതിമാര്‍ ചിറി തുടച്ച് ചിരി മറച്ച് നടന്നു. പാര്‍ട്ടി കൊണ്ടുണ്ടായ ഒരേയൊരു നേട്ടം പണ്ട് കുഞ്ഞിക്കണ്ണനെ അറിയാത്തവര്‍ പോലും അതിനു ശേഷം പേരു മാറ്റിയ കുഞ്ഞിക്കണ്ണനെ അറിയാന്‍ തുടങ്ങി എന്നതാണ്‌. ഒരു സൂരജ്‌ കെ. ഗസറ്റില്‍ ചുമ്മാ വേസ്റ്റ് ആയി കിടന്നു.

കുഞ്ഞിക്കണ്ണന്റെ കഷ്ടപ്പാട് കണ്ടാണോ എന്നറിയില്ല ആയിടയ്ക്ക് അവനു നാട്ടില്‍ നിന്നും അകലേക്ക് ഒരു ട്രാന്‍സ്ഫര്‍ കിട്ടി. സാധാരണ നാട്ടില്‍ നിന്നും ട്രാന്‍സ്ഫര്‍ കിട്ടിയാല്‍ എല്ലാവരും സങ്കടപ്പെടുകയാണല്ലോ ചെയ്യുക. എന്നാല്‍ കുഞ്ഞിക്കണ്ണന്‍ ഫുള്‍ ഹാപ്പിയായിരുന്നു. കാരണം അവിടെ തന്റെ ഭൂതകാല നാമം അറിയുന്ന ആരുമുണ്ടാവില്ല. ജനിച്ചത് മുതല്‍ പിന്‍തുടരുന്ന പേരുദോഷം അതോടെ തീരുമെന്നു കരുതി അവന്‍ ആശ്വസിച്ചു.

പുതിയ നാട്ടിലെത്തി സൂരജ്‌ കെ. എന്ന പേരുമായി സസന്തോഷം ജീവിക്കുകയായിരുന്നു കുഞ്ഞിക്കണ്ണന്‍. ഒരു ദിവസം അവന്‍ അവിടത്തെ ആശുപത്രിയില്‍ സുഖമില്ലാതെ കിടക്കുന്ന ഒരു സഹപ്രവര്‍ത്തകനെ കാണാന്‍ പോയി. അവിടെയുള്ളവരൊക്കെ കുഞ്ഞിക്കണ്ണനെ ഡോക്റ്ററാണെന്നു തെറ്റിദ്ധരിച്ചു ബഹുമാനിച്ചു. ഡോക്റ്ററല്ലെന്നു പറഞ്ഞിട്ട് പോലും ആരും വിശ്വസിച്ചില്ല. അമ്മാതിരി സംസാര രീതിയും നടത്തവും ഡ്രെസ്സിങ്ങുമൊക്കെയായിരുന്നല്ലോ. അവനത് ശരിക്കും എന്‍ജോയ് ചെയ്തു. അന്ന് അവിടെ നിന്നും ഇറങ്ങിയപ്പോള്‍ കുഞ്ഞിക്കണ്ണന്റെ മനസ്സിലൊരു അഭിനയ സാധ്യത തെളിഞ്ഞു. അഭിനയിച്ച് പ്രശസ്തി നേടുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണല്ലോ. പക്ഷേ, കുഞ്ഞിക്കണ്ണന്റെ താല്‍പ്പര്യം, നാടകമോ, സീരിയലോ, സിനിമയോ അല്ലായിരുന്നു. ജീവിതത്തിലൊരു ഡോക്റ്ററായി അഭിനയിക്കലായിരുന്നു അവന്റെ മനസ്സില്‍. അതും പണമോ പ്രശസ്തിയോ അങ്ങനെ യാതൊന്നും മോഹിച്ചുമല്ല. ഞെരമ്പുകള്‍ക്ക് വെറുമൊരു എക്സര്‍സൈസ് കം എന്‍ജോയ്മെന്റ്. അത്രേള്ളു. സന്തോഷത്തിനു വേണ്ടി ഇത്തിരി അഭിനയിക്കുന്നതില്‍ വലിയ തെറ്റൊന്നും പറയാനാവില്ലല്ലോ.

അങ്ങനെ ഒരു ദിവസം കുഞ്ഞിക്കണ്ണന്‍ സ്റ്റെതസ്കോപ്പൊക്കെ സംഘടിപ്പിച്ച് ആശുപത്രിയിലെത്തി. എവിടെ പരിശോധന തുടങ്ങണമെന്നതില്‍ മൂപ്പര്‍ക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. സ്ത്രീകളുടെ മുറിയില്‍ കയറി പരിശോധന തുടങ്ങി. ടൌണിലെ ഇടത്തരക്കാരുടെ ആശുപത്രിയായിരുന്നു അത്. രണ്ട് മൂന്നു മുറികളിലെ ചെക്കപ്പ് കഴിഞ്ഞു. ആര്‍ക്കും ഒരു സംശയവുമുണ്ടായിരുന്നില്ല. കുഞ്ഞിക്കണ്ണന്‍ പരമാനന്ദ പുളകിതനായി അടുത്ത മുറിയിലെത്തി. അവിടെയുള്ള യുവതി ഉറങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന അവളുടെ ഭര്‍ത്താവ് 'ഡോക്റ്ററെ' കണ്ട് അവളെ തട്ടിയെഴുന്നേല്‍പ്പിച്ച ശേഷം പുറത്തേക്കിറങ്ങി നിന്നു. കുഞ്ഞിക്കണ്ണന്‍ അവളുടെ വീര്‍ത്ത വയറില്‍ സ്റ്റെത്ത് കൊണ്ട് പരിശോധിച്ച ശേഷം ഗ്ലൌ ഇട്ട് പൊസിഷന്‍ ചെക്കപ്പ് ചെയ്യാന്‍ തുടങ്ങി. പെട്ടെന്നവള്‍ ഞെട്ടിയെഴുന്നേറ്റ് "അയ്യോ... എന്താ ചെയ്യുന്നത്? മാഷെപ്പോഴാ ഡോക്റ്ററായത്...? ഓടി വരണേ..." എന്നും പറഞ്ഞ് നിലവിളിക്കാന്‍ തുടങ്ങി. അപ്രതീക്ഷിതമായ സംഭവ വികസനത്തില്‍ കുഞ്ഞിക്കണ്ണന്‍ മലയാള നോവലിന്റെ അവതാരിക വായിച്ചത് പോലെ ഇതികര്‍ത്താവ്യഥമൂഢനായി നിന്നുപോയി.

അവളുടെ ഭര്‍ത്താവും പുറത്തുണ്ടായിരുന്ന ആളുകളുമൊക്കെ ഓടിക്കൂടി. പെണ്ണുങ്ങളുടെ നിലവിളി കേട്ടാല്‍ മരിച്ചു കിടക്കുന്ന ആള്‍ വരെ എഴുന്നേറ്റ് വരുമല്ലോ. എന്താ കാര്യമെന്ന് ചോദിച്ചപ്പോള്‍ കുഞ്ഞിക്കണ്ണന്‍ ഡോക്റ്ററല്ലെന്നും പണ്ട് നാട്ടില്‍ വെച്ച് എന്നെ പഠിപ്പിച്ചിട്ടുണ്ടെന്നുമുള്ള ഫ്ലാഷ്ബാക്ക് ഒറ്റ ശ്വാസത്തില്‍ 2 MBPS സ്പീഡില്‍ അവള്‍ ഡൌണ്‍ലോഡ് ചെയ്തു കൊടുത്തു. മാത്രമല്ല, ഭൂലോക ഒലിപ്പീരു പ്രസ്ഥാനമാണെന്നു കൂടി അവള്‍ മൊഴി നല്‍കി. പ്രശസ്തരായ വ്യക്തികള്‍ക്ക് ഭൂതകാലം ഒരു ബൂമറാങ്ങായി മാറിയേക്കാമെന്നു പറയുന്നത് എത്ര ശരിയാണ്‌!

കൈ ഇട്ട സംഗതി കൈ വിട്ടു പോയെന്ന് മനസ്സിലായ കുഞ്ഞിക്കണ്ണന്‍ ആള്‍ക്കൂട്ടത്തിന്നിടയിലൂടെ മുങ്ങാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൈയും കാലും ഒരേ പോലെ ഉപയോഗിച്ച് പുറത്തു ചെണ്ട കൊട്ടിയായാല്‍, തൃശ്ശൂര് പൂരത്തിന്റെ വെടികെട്ടിനെ വെല്ലുന്ന സൌണ്ട് കേള്‍ക്കാം എന്ന് അവിടെ ഉണ്ടായിരുന്നവര്‍ കാണിച്ചു കൊടുത്തു.

അങ്ങനെ പേരുമാറ്റിയ കുഞ്ഞിക്കണ്ണന്‍ പെരുമാറിയ കുഞ്ഞിക്കണ്ണനുമായി.