Monday, July 23, 2012

ശോശാമ്മചേച്ചി, ഈ വാർഡിന്റെ രോമാഞ്ചംഒൻപതാം വാർഡിലെ മെംബർ ശോശാമ്മചേച്ചിയെ കണ്ടാൽ ഫ്രണ്ട് ബാക്ക് സൈഡ് ബോഡി പാർട്സ് പുറത്തേക്ക് തള്ളിയ ഒരു വെള്ള മാരുതി സ്വിഫ്റ്റ് പോലെ തോന്നും.  ചേച്ചി പോകുമ്പോൾ ആബാലവൃദ്ധന്മാരും കണ്ണും വായും അടക്കാൻ മറന്ന് സ്പന്ദമാപിനികളിൽ മർദ്ദം കൂടി അറ്റൻഷനായി നിൽക്കുമായിരുന്നു.  അക്കാര്യത്തിന് അവരെയൊന്നും കുറ്റം പറയാൻ പറ്റില്ല; തിരുവമ്പാടി ശിവസുന്ദരനെ പോലെ ചേച്ചിയെ ഒരു തവണ കണ്ടാലാരും മറക്കില്ല.

മെംബറാകുന്നതിന് മുൻപ് ചേച്ചിക്ക് ചേലേരി യു.പി.യിൽ ഉച്ചക്കഞ്ഞി വെക്കുന്ന പണിയായിരുന്നു.  ഉണ്ട കഞ്ഞിക്ക് നന്ദി കാണിക്കാത്ത ഉസ്കൂൾ പിള്ളേർ, കഞ്ഞിടീച്ചർ എന്ന എക്ക്ട്ട പേരിട്ട് വിളിക്കുമായിരുന്നു.  അന്ന് ഇത്രയൊന്നും പ്രശസ്തയായിരുന്നില്ലെങ്കിലും സ്കൂളിലായത് കൊണ്ട് നാട്ടിൽ സുപരിചിതയായിരുന്നു.  അതിനാൽ പഞ്ചായത്തിൽ മത്സരിക്കേണ്ടി വന്നപ്പോൾ നല്ല വോട്ടിന് ജയിക്കുകയും ചെയ്തു.  വെറും കഞ്ഞിടീച്ചറായി ഒതുങ്ങേണ്ടതല്ല തന്റെ ജീവിതമെന്ന് അന്നേ ചേച്ചി തെളിയിച്ചിരുന്നു.  ഒരു ദിവസം അപ്രതീക്ഷിതമായി സ്കൂളിൽ എ.ഇ.ഒ. വന്നപ്പോൾ ഇംഗ്ലീഷ് ടീച്ചറായ ഗീതടീച്ചർ ലീവ് ലെറ്റർ പോലും കൊടുക്കാതെ ആബ്സന്റായിരുന്നു.  ടീച്ചറുടെ പണി പോകുമെന്ന് എല്ലാവരും പേടിച്ചിരിക്കെ ശോശാമ്മചേച്ചി ഒരു പോംവഴി കണ്ടുപിടിച്ചു.  ചേച്ചി ഉടനെ ഗീതടീച്ചർ എന്ന ഭാ‍വേന ക്ലാസ്സിൽ പോയി “ഒരു രണ്ട് രണ്ട്, ഇരു രണ്ട് നാല്..” എന്നൊക്കെ പറഞ്ഞ് ഗംഭീരമായി പഠിപ്പിക്കാൻ തുടങ്ങി.  ഇംഗ്ലീഷ് എടുക്കാനുള്ള വിവരമൊന്നും ഇല്ലാത്തതിനാൽ കൈയ്യിലുള്ള സിമ്പിൾ മാത്‌സ് ഇട്ട് ക്ലാസ്സ് സുഗമമായി കൊണ്ട് പോയി.  എ.ഇ.ഒ. ശോശാമ്മചേച്ചിയുടെ ടീച്ചിങ്ങ് ക്വാളിറ്റിയേക്കാൾ ക്വാണ്ടിറ്റി നോക്കിയത് കൊണ്ടാണോ എന്തോ ഗീതടീച്ചറുടെ പണി പോയില്ല.  അങ്ങനത്തെ ക്രിട്ടിക്കൽ സിറ്റ്വേഷൻ അനായാസം കൈകാര്യം ചെയ്യാൻ പ്രാപ്തയായൊരു സ്വയംഭരണ സ്ഥാപനമായിരുന്നു ചേച്ചി.

പഞ്ചായത്ത് മെംബറായതിന് ശേഷം ചേച്ചിയുടെ രൂപത്തിലും സ്വഭാവത്തിലും സാംസങ്ങ് ഫോണിൽ ആൻ‌ഡ്രോയിഡ് അപ്ലിക്കേഷൻ വന്നത് പോലെ ഭയങ്കരമായ മാറ്റമുണ്ടായി.  സ്വതവേ ഫെയർ ആന്റ് ഫാറ്റിയായിരുന്ന ശരീരം വെള്ളത്തിലിട്ട അവിൽ പോലെ കൊഴുത്തു,  പ്രായം മുപ്പത്തിയാറിൽ നിന്നും ഒറ്റയടിക്ക് പത്ത് വർഷം കുറഞ്ഞു,  തലയെടുപ്പും നെഞ്ചെടുപ്പും കൂടി, മുഖത്ത് ഗൌരവവും മൂക്കിൽ കണ്ണടയും മുടിയിൽ ഹെന്നയും വന്നു.  നാലഞ്ച് പേർ പൊക്കിയാൽ തടി പൊന്തില്ലെങ്കിലും ചേച്ചി ഒരു സംഭവമാണെന്ന് ആരു പറഞ്ഞാലും പെട്ടെന്ന് പൊന്തും.  ജനകീയാസൂത്രണം സ്വന്തം കുടുംബത്തിലേക്ക് ആസൂത്രിതമായി അടിച്ചു മാറ്റുന്ന മെംബർമാർക്കിടയിൽ ചേച്ചി വ്യത്യസ്ഥയായിരുന്നു.  മീറ്റിങ്ങിൽ ചേച്ചി എണീറ്റ് നിന്ന് ഒരു ആവശ്യം ഉന്നയിച്ചാൽ പ്രസിഡന്റ് കാവുമാഷ് പിന്നെ മിണ്ടില്ല.  അത് കൊണ്ട് വികസന പദ്ധതികളെല്ലാം ഒൻപതാം നമ്പർ ബോർഡ് വെച്ച് ഓടിക്കൊണ്ടിരുന്നു.   

എന്തൊക്കെ പറഞ്ഞാലും ശോശാമ്മചേച്ചി മെംബറായതിനു ശേഷമാണ് ആരും തിരിഞ്ഞു നോക്കാത്ത ഗ്രാമസഭയൊക്കെ വൻ ജനപങ്കാളിത്തമുള്ള മേളകളായി മാറിയത്.  ഗ്രാമസഭക്ക് വരണമെന്ന് ചേച്ചി പറഞ്ഞാൽ ആളുകൾ ലീവെടുത്ത് പോകും.  പാർട്ടിയുടെ പിരിവുറപ്പ് പദ്ധതി വന്നതോടെ തൊഴിലുറപ്പിന് പോകാതെ നടന്നവർ പോലും അതൊഴിവാക്കി ഗ്രാമസഭക്ക് പങ്കെടുക്കുമായിരുന്നു.  ജയിച്ചാൽ പിന്നെ പിരിവിന്‌ മാത്രം ജനങ്ങളെ ഓർക്കുന്ന പിരിവ്പക്ഷ മെംബർമാരെ പോലെയായിരുന്നില്ല അവർ.  പാവപ്പെട്ടവർക്ക് സർക്കാരിൽ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങളൊക്കെ അവർ തന്നെ മെനക്കെട്ട് ശരിയാക്കി കൊടുക്കും.  പ്രായമായ പെണ്ണുങ്ങൾക്കൊക്കെ ചെറുതായാലും ഒരു തുക പെൻഷനായി കിട്ടുമ്പോൾ വലിയ സന്തോഷമായിരിക്കുമല്ലോ.  കൂടാതെ അതിർത്തി തർക്കം, റോഡ് തർക്കം, വീട്ടുവഴക്ക് ഇതിലൊക്കെ പക്ഷം ചേരാതെ ഇടപെട്ട് പരിഹരിക്കും.  കല്യാണം, ചരമം തുടങ്ങി വീടുകളിൽ എന്ത് ചടങ്ങുണ്ടായാലും അവിടെ സജീവമായിരിക്കും.  കൊടിയുടെ കളർ നോക്കാതെ എല്ലാവരെയും സഹായിക്കുന്നത് കൊണ്ടും നന്നായി പെരുമാറുന്നത് കൊണ്ടും ചേച്ചിയുടെ ജനപ്രീതി സാധനങ്ങളുടെ വില പോലെ സെക്കന്റ് വെച്ച് കൂടിക്കൊണ്ടിരുന്നു.

നാട് നന്നാക്കാൻ നടക്കുന്നത് കൊണ്ട് ചേച്ചിക്ക് വീട്ടുകാര്യമോ ഭർത്താവിന്റെയോ മക്കളുടെ കാര്യമോ നോക്കാനൊന്നും നേരമില്ലായിരുന്നു.  ചേലേരിമുക്കിൽ അനാദിക്കച്ചവടം നടത്തുന്ന ചേച്ചിയുടെ ഭർത്താവ് പപ്പാട്ടന് ഈ ജനസേവനത്തിനൊന്നും സമയവും ഒട്ടും താൽ‌പ്പര്യവുമുണ്ടായിരുന്നില്ല.  ചേച്ചിയുടെ പ്രശസ്തി പപ്പാട്ടനും എൻ‌ജോയ് ചെയ്തത് കൊണ്ട് കുടുംബകലഹമൊന്നും ഉണ്ടായിരുന്നില്ല.  പക്ഷേ റീയൽ എസ്റ്റേറ്റ് മാർക്കറ്റ് പോലെ മുകളിലേക്ക് മാത്രം പോയിക്കൊണ്ടിരുന്ന ചേച്ചിയുടെ പോപ്പുലാരിറ്റി ഗ്രാഫിന് ഒരിക്കൽ ചെറിയൊരു ഇടിവുണ്ടായി.

ചേച്ചി വിളിച്ചാൽ ഏത് ഓട്ടോയും വണ്ടി നിർത്തി യാത്രക്കാരെ ഇറക്കി വിട്ട് ചേച്ചിക്ക് വേണ്ടി പൈസ വാങ്ങാതെ ഓടുമെങ്കിലും അയൽ‌വാസിയായ രമേശന്റെ ഓട്ടോയാണ് ചേച്ചി എന്നും വിളിക്കുന്നത്.  ഒരു കുറ്റവും പറയാനില്ലാത്ത സ്വഭാവമാണ് രമേശന്റേത്.  ഓട്ടോ വിളിക്കുന്നുണ്ടെങ്കിൽ അധികം പേരും ആദ്യം അവന്റെ വണ്ടിയാണ് വിളിക്കുക, അത് ഇല്ലെങ്കിൽ മാത്രമേ വേറെ വിളിക്കുകയുള്ളൂ.  മിതമായ ചാർജ്ജേ വാങ്ങൂന്ന് മാത്രമല്ല വെയ്റ്റിങ്ങിനൊന്നും കാശ് കൊടൂക്കണ്ട, അതിന് മുഖം കറുപ്പിക്കുകയുമില്ല.  ലോട്ടറി എടുത്ത് പൈസ കളയുകയോ കൂട്ടുകൂടി മദ്യപാനം നടത്തുകയോ ലിപ്സിന്നിടയിൽ ഹൻസ് വെച്ച് മിണ്ടാണ്ടിരിക്കുകയോ ചെയ്യില്ല.  നാട്ടിലെ പെൺകുട്ടികളെന്നല്ല, ആൺകുട്ടികളും അവനെപ്പറ്റി മോശമായി പറയില്ല.  കുട്ടി അച്ചി ഭേദമില്ലാതെ സകലമാന പെണ്ണുങ്ങളുടേയും ആരാധനാപാത്രവും ടംബ്ലറുമൊക്കെ ആയിരുന്നു രമേശൻ.  കെട്ട് പ്രായം നിറഞ്ഞ് കവിഞ്ഞിട്ടും പ്രത്യേകിച്ചൊരു കാരണമില്ലാതെ കല്യാണം കഴിക്കാതെ ആഢംബര നികുതി അടച്ചിരിക്കുന്ന ഒരു സുന്ദരകുമാരൻ.  വീട്ടുകാരും നാട്ടുകാരും കല്യാണം കഴിക്കാൻ നിർബ്ബന്ധിച്ചും ഉപദേശിച്ചും മടുത്തു.  അവസാനം ഓട്ടോ സ്റ്റാൻ‌ഡിലെ സക്കീർ ‘വെള്ളിയാഴ്ച പൂള വാങ്ങാൻ പോയത് പോലെ ആകരുതെന്ന്’ പറഞ്ഞപ്പോഴാണ് കണ്ണു തുറന്നത്.  മാർക്കറ്റിൽ തിങ്കളാഴ്ചയാണല്ലോ പൂള എന്ന കപ്പ വില്പനക്കെത്തുക, അത് വെള്ളിയാഴ്ച ആകുമ്പോഴേക്കും ഏകദേശം തീരും, പിന്നെ ആരും വേണ്ടാണ്ട് തിരഞ്ഞ് മാറ്റിയിട്ടതേ ഉണ്ടാകൂ.  അത് പോലെ ലേറ്റായാൽ എല്ലാവരും നോക്കി ആരും കെട്ടാതിരുന്ന പെണ്ണിനെ കെട്ടേണ്ടി വരുമെന്നാണ് സക്കീർ എന്ന വെൽ‌വിഷറുടെ ഗുണോപദേശത്തിന്റെ സാരാംശം.

നാണിച്ച് മന്ദഹാസനായി തല കുത്തോട്ടിട്ട് ടാർ റോഡിൽ വിരൽ കൊണ്ട് ഫോർ ഹയർ എന്നെഴുതി രമേശൻ സമ്മതം അറിയിച്ചപ്പോൾ ആലോചനകൾ ചൂടായി.  പെണ്ണ് കാണലുകൾ മുറക്കും മുറ തെറ്റിയും നടന്നു.  വെണ്ണ കൈയ്യിലുണ്ടായിട്ടും നെയ്യ് അന്വേഷിച്ച് നടന്നത് പോലെ നാട്ടിൽ തന്നെ ഇഷ്ടം പോലെ പെൺകുട്ടികളുണ്ടായിട്ടും കല്യാണം സെറ്റായായത് കുറച്ചകലെ മലപ്പട്ടം പഞ്ചായത്തിൽ നിന്നായിരുന്നു.  ശോശാമ്മച്ചേച്ചിയായിരുന്നു ആ അന്വേഷണത്തിന്റെ പ്രായോജക.   അതിനാൽ പോക്കുവരവും വിളിച്ച് അന്വേഷിക്കലും തുടങ്ങി കല്യാണത്തിന്റെ എല്ലാ കാര്യങ്ങളും മുന്നിൽ നിന്ന് നടത്തിയത് അവരായിരുന്നു.  പക്ഷേ കല്യാണം കഴിഞ്ഞ് ഒരാഴ്ച തികയുന്നതിന് മുൻപ് പെണ്ണ് പിണങ്ങിപ്പോയത് ചേച്ചിക്കും കൂടി ക്ഷീണമായി.  നിങ്ങളല്ലേ പെണ്ണ് കാണിച്ച് കൊടുത്തേ എന്നിട്ടും ഇങ്ങനെ ആയിപ്പോയല്ലോ എന്ന് ഒന്ന് രണ്ട് സാമദ്രോഹികൾ പറയുകയും ചെയ്തു.  അല്ലെങ്കിലും ഇന്നത്തെ കാലത്ത് ഒരു കല്യാണാലോചനയിൽ ഇടപെടുന്നത് കള്ളവാറ്റ് അടിക്കുന്നത് പോലെയാണല്ലൊ; ഒന്നുകിൽ തരിപ്പാകും അല്ലെങ്കിൽ കണ്ണ് പോകും.  കിട്ടിയത് നല്ല ബന്ധമാണെങ്കിൽ അത് ആരും പറയില്ല, കഷ്ടകാലത്തിന് മോശമാണെങ്കിൽ മുഴുവൻ കുറ്റവും ആലോചന കൊണ്ടു വന്നയാളുടെ തലയിലിടും. 

കല്യാണം കഴിഞ്ഞത് ഞായറാഴ്ച, അടുത്ത വ്യാഴാഴ്ച രാവിലെ ബിന്ദു സ്യൂട്ട്കേസും ബാഗുമൊക്കെ എടുത്ത് ഞാൻ എന്റെ വീട്ടിൽ പോകുന്നെന്ന് പറഞ്ഞ് ഇറങ്ങിപോയി.  രമേശൻ ഞെട്ടലില്ലാതെയും അവന്റെ വീട്ടുകാർ മുഴുനീള ഞെട്ടലോടെയും അത് കണ്ടു നിന്നു.  എന്താടാ പ്രശ്നം എന്ന് ചോദിച്ചപ്പോൾ എനിക്ക് അറിയില്ലാന്ന് പറഞ്ഞ് രമേശൻ ഓട്ടോ ഓടിച്ച് പോയി.  അമ്പരന്ന അച്ഛനുമമ്മയും ഒന്ന് രണ്ട് ബന്ധുക്കളെ കൂട്ടി മലപ്പട്ടത്ത് പോയി സംസാരിച്ചിട്ടും ബിന്ദു തിരികെ വന്നില്ല.  പൊതുവെ ഇങ്ങനത്തെ സത്സ്വഭാവി ചെക്കന്മാരുടെ ലൈഫിൽ കേറിവരുന്നത് തരികിട പെൺകുട്ടികൾ ആയിരിക്കുമല്ലോ.  അത് കൊണ്ട് നാച്വറലി എല്ലാവരുടെയും സംശയം ബിന്ദുവിലേക്ക് നീണ്ടു.  രമേശനോ ബിന്ദുവോ ആരോടും ഒന്നും തുറന്ന് പറയാതിരുന്നതിനാൽ എന്താണ് പ്രശ്നമെന്ന് ആർക്കും മനസ്സിലായതുമില്ല. 

അങ്ങനെ പ്രശ്നം അണ്ണാച്ചിമാർക്കും കീറാൻ പറ്റാത്ത മരക്കുട്ട പോലെയായിരിക്കുമ്പോൾ ശോശാമ്മ ചേച്ചി ഇടപെട്ടു.  തൊട്ടടുത്ത വീട്ടിൽ ഒരു പ്രശ്നമുണ്ടായിട്ട് അത് പരിഹരിച്ചില്ലെങ്കിൽ പിന്നെ നാട്ടിൽ ഇറങ്ങി പ്രവർത്തിക്കുന്നതിൽ കാര്യമില്ലല്ലോ.  തന്റെ മെംബർ ജീവിതത്തിൽ ആദ്യമായി നടത്തിയ കല്യാണം ഉപ്പ് വെച്ച കലം പോലെ ആയിപ്പോയതിൽ അവർക്കും നല്ല സങ്കടമുണ്ടായിരുന്നു.  ബിന്ദുവിന്റെ വീട്ടിൽ പോയി നേരിൽ കണ്ട് സംസാരിച്ചാൽ പ്രശ്നം തീരുമെന്ന് വിചാരിച്ച് സക്കീറിന്റെ വണ്ടി വിളിച്ചുവരുത്തി.  ഇറങ്ങാൻ നേരത്ത് ഇളയ മകൻ ധനുഷ് എൽ.കെ.ജി., “ബിന്ദ്വേച്ചീന്റെ വീട്ടിൽ ഞാനും വരുന്നേ..”ന്നും പറഞ്ഞ് നിലവിളിച്ചതിനാൽ അവനെയും കൂട്ടേണ്ടി വന്നു.  ബിന്ദുവിന്റെ വീട്ടിലെത്തി ചേച്ചി ഓട്ടോയിൽ നിന്നിറങ്ങുന്നത് കണ്ടപ്പോൾ ഓട്ടോറിക്ഷ ഓട്ടോറിക്ഷയെ പ്രസവിച്ചോയെന്ന് കണ്ടവർക്ക് തോന്നി.  ദൌത്യസേന ചെന്ന് കേറുമ്പോൾ ബിന്ദു ആരോടോ ഫോണിൽ മിണ്ടിപ്പറഞ്ഞ് ആനന്ദ ബിന്ദുവായി നിൽക്കുകയായിരുന്നു; ചേച്ചിയെ കണ്ടയുടനെ സന്തോഷം കളഞ്ഞ് ഒരു ദു:ഖ ബിന്ദുവായി മാറി.  പെണ്ണുങ്ങൾ തമ്മിൽ സംസാരിക്കട്ടേന്ന് വെച്ച് സക്കീറും ബിന്ദുവിന്റെ വീട്ടുകാരും പുറത്തിരുന്നു, ഗ്രഹണത്തിന്റന്ന് കണ്ട സൂര്യനെയും ശുക്രനേയും പോലെ ശോശാമ്മചേച്ചിയും ധനുഷ് എൽ.കെ.ജി.യും മുറിയിലേക്ക് പോയി.  ഒരു ഫോർമാലിറ്റിക്ക് അൽ‌പ്പം പഞ്ചായത്ത് കാര്യങ്ങളും, രണ്ട് പെണ്ണുങ്ങൾ കണ്ടു മുട്ടിയാലുള്ള സംഭവത്തിന് പേരുദോഷം വരാതിരിക്കാൻ കുറച്ച് പരദൂഷണവും ചർച്ചിച്ചതിനു ശേഷം ചേച്ചി പെട്ടെന്ന് വന്ന കാര്യത്തിലേക്ക് ചാടിക്കടന്നു. 

“എന്താ ബിന്ദൂ പ്രശ്നം, നീ എന്തിനാ പിണങ്ങി വന്നത്..?”
“അത്.. ചേച്ചീ.. ഞാൻ എങ്ങനെയാ പറയുക

“നീ എന്തുണ്ടെങ്കിലും എന്നോട് പറയ് മോളെ,, നമ്മക്ക് പരിഹരിക്കാം.. ചട്ടീം കലോമാകുമ്പോ തട്ടീം മുട്ടീമൊക്കെ ഇരിക്കൂലേ.. കലമ്പൊക്കെ എല്ലാടത്തും നടക്കുന്നതല്ലേ..”

അങ്ങനെയൊക്കെ ഒരുപാട് പറഞ്ഞിട്ടും എല്ലാം കേട്ട് നിന്നതല്ലാതെ ബിന്ദു നയം വ്യക്തമാക്കിയില്ല. പറഞ്ഞ് പറഞ്ഞ് ചേച്ചിയുടെ വായിലെ വെള്ളവും വറ്റി, ധനുഷിന്റെ മുന്നിൽ വെച്ച മിച്ചറും തീർന്നു, മണിക്കൂർ സൂചി വട്ടത്തിൽ ഒരു വട്ടം ഓടി; എന്നിട്ടും വന്ന കാര്യം തീരുമാനമായില്ല.  ശോശാമ്മ ചേച്ചിയല്ലേ ആള്, രണ്ടിലൊന്ന് ആക്കാതെ മടങ്ങില്ലെന്ന് ഉറപ്പ്.  ചേച്ചിയുടെ നിരന്തര നിബ്ബന്ധത്തിന്റെ അവസാനം ബിന്ദു കുറേ ആലോചിച്ച് മടിച്ച് മടിച്ച് പറഞ്ഞു. 

“അത്.. ചേച്ചീ.. പിന്നെ.. രമേശാട്ടൻ ഒരാണല്ല.. ചേട്ടന് അത് …… ഇല്ല”

രമേശന്റെ ആരൂഢസ്ഥാനത്തിന്റെ അപചയത്തിനെപ്പറ്റി പറഞ്ഞത് കേട്ട് ഞെട്ടിയ ശോശാമ്മ ചേച്ചി അവരുടെ ചുറ്റും ഡിസ്കവറി ചാനലിൽ നീലത്തിമിംഗലത്തിന്നടുത്ത് പരൽ മീനിനെ പോലെ ഓടി കളിക്കുകയായിരുന്ന ധനുഷിനെ പിടിച്ച് ബിന്ദുവിന്റെ നേർക്ക് തിരിച്ച് നിർത്തി ആവേശ-വികാര ഭരിതയായി പറഞ്ഞു..

“അങ്ങനെ പറയരുത് ബിന്ദൂ... ഈ കുഞ്ഞിമോന്റെ മുഖത്ത് നോക്കി, അത് മാത്രം പറയരുത്

67 comments:

 1. ഹാ ഹാ ഹാ ..എന്റെ കുമാരേട്ടാ ...കലക്കി ....

  ReplyDelete
 2. അപ്പൊ രമേശന്‍ 'ഒരാങ്കുട്ടി'
  ചേച്ചീടെ കണവന്‍ വെറും സസി

  ReplyDelete
 3. കൊള്ളാം ... നന്നായിട്ടുണ്ട് ..

  ReplyDelete
 4. കലക്കി ! കുമാരാ ! കലക്കി .

  ReplyDelete
 5. കൊള്ളാം നന്നായിട്ടുണ്ട്..!

  ReplyDelete
 6. തല്ലി പഴുപ്പിച്ചത് പോലെ തോന്നിയല്ലോ കുമാരാ.

  ReplyDelete
 7. ഇതിലും വലിയ തെളിവ് വേണോ? ശോശാമ്മ ചേടത്തി അടി വാങ്ങാതെ പോയതാണ് അത്ഭുതം. എന്തായാലും ഡൈവോഴ്സ് ഉറപ്പ്.

  ReplyDelete
 8. “അങ്ങനെ പറയരുത് ബിന്ദൂ... ഈ കുഞ്ഞിമോന്റെ മുഖത്ത് നോക്കി, അത് മാത്രം പറയരുത്…”

  ചിരിച്ചു മാഷേ..

  ReplyDelete
 9. എനിക്കിഷ്ടപ്പെട്ടത് മുകളിൽ വരച്ച ചിത്രമാണ്.

  ReplyDelete
 10. അവസാനത്തെ പഞ്ചാണു പഞ്ച്!!! ശോശാമ്മചേടത്തിയോടാ ബിന്ദൂന്റെ കളീ!!!..

  ഇഷ്ടപ്പെട്ടൂ, ചിത്രവും

  ReplyDelete
 11. അല്ല കുമാരേട്ടാ ഇതില്‍ മൊബൈല്‍ ആണോ, മൊബൈല്‍ ടവര്‍ ആണോ വില്ലന്‍ എന്ന്.. വര്‍ണത്തില്‍ ആശങ്ക...
  ചിരിച്ചു നല്ലോണം...

  ReplyDelete
 12. ക്ലൈമാക്സ് പഞ്ച് സൂപ്പര്‍ കുമരോ... ഉസ്സാര്‍...

  ReplyDelete
 13. അങ്ങനെ മാത്രം പറയരുത് ...കലക്കി കുമാരാ

  ReplyDelete
 14. പ്ലിം.....ങ്ങ്‌!!!!
  :-D:-D:-D

  ReplyDelete
 15. വെള്ളിയാഴ്ച പൂള വാങ്ങാൻ പോയത് പോലെ ആകരുത്..

  അങ്ങിനെയും ഒരു ചൊല്ലുണ്ട് അല്ലേ?

  ReplyDelete
 16. കലക്കന്‍ പോസ്റ്റ് കുമാര്‍ സാബ്.....

  ReplyDelete
 17. "അങ്ങനെ പ്രശ്നം അണ്ണാച്ചിമാർക്കും കീറാൻ പറ്റാത്ത മരക്കുട്ട പോലെയായി...." ഹഹഹ കുമാരാ... ചില ഐറ്റംസൊക്കെ കീറനായിട്ടാ.... പിന്നെ ക്ലൈമാക്സ് ഇങ്ങനെ തന്നെയാവും എന്ന് തോന്നിയിരുന്നോ എനിക്ക്?!!!

  ReplyDelete
 18. കൊള്ളാം. ശോശാമ്മയുടെ അപ്രതീക്ഷിത മറുപടിയാണ് ഇത്രേം എഴുതിയത് മുതലാക്കിയത്.:)))

  ReplyDelete
 19. ശോശാമ്മചേച്ചി ആളൊരു സംഭവം തന്നെ അല്ലെ?

  ReplyDelete
 20. പതിവുപോലെ ഉപമകള്‍ കൊണ്ട് അമ്മാനമാടിയിട്ടുണ്ടല്ലോ !

  ReplyDelete
 21. ശോശാമ്മ ചേച്ചി ആവാഹിച്ചപ്പോൾ പോയതാണോ ഈ രമേശാട്ടന്റെ ആരൂഢം...?

  ReplyDelete
 22. കുമാരൂ ...ആ ക്ലൈമാക്സ് കിടിലം......സസ്നേഹം

  ReplyDelete
 23. കുമാരേട്ടോ , ഇത്തവണയും തകര്‍ത്തു...ഉപകള്‍ എല്ലാം കിടിലന്‍ !!! "വെള്ളത്തിലിട്ട അവിൽ പോലെ കൊഴുത്തു" എന്ന നാടന്‍ ഉപമയും "സാംസങ്ങ് ഫോണിൽ ആൻ‌ഡ്രോയിഡ് അപ്ലിക്കേഷൻ വന്നത് പോലെ
  " എന്ന ഹൈ ടെക് ഉപമയും വായിച്ചപ്പോള്‍ ചിരിച്ചു പണ്ടാരമടങ്ങി !!!!

  ReplyDelete
 24. :):) .. എന്റമ്മൊ .. കലക്കന്‍ ക്ലൈമാക്സ് കുമാരേട്ടാ ...
  " ലിപ്സിനടിയില്‍ ഹാന്‍സ് വച്ച് "
  "സകീറിന്റെ വെള്ളി പൂള വാങ്ങല്‍"...
  ഒരു വരി പൊലും മടുപ്പില്ലാതെ , ആദ്യം തൊട്ട്
  അവസ്സാനം വരെ കുമാരേട്ടന്‍ " റോക്ക്സ് .. "
  "എങ്കിലും നീ അതു മാത്രം " ലതില്ലാന്ന് " മാത്രം
  പറയരുത് ബിന്ദു .....!

  ReplyDelete
 25. എന്റെ കുമാരാ നിന്റെ കൊണ്ടൊരു രക്ഷയുമില്ലല്ലോ മോനെ ..ഓഫീസിലെ സകല സൌന്ദര്യ കോതകളും നിന്റെ കഥ വയ്ച്ചു ചിരിച്ചു മണ്‍ കപ്പുകയാ ....

  ReplyDelete
 26. ഹി ഹി ...ധനുഷ് എല്‍ .കെ .ജി....നല്ല പുതുമയുള്ള പേര്.!!
  "അങ്ങനെ പ്രശ്നം അണ്ണാച്ചിമാർക്കും കീറാൻ പറ്റാത്ത മരക്കുട്ട പോലെയായിരിക്കുമ്പോൾ ശോശാമ്മ ചേച്ചി ഇടപെട്ടു".
  ഇത് ജോറാക്കീനി ...;-)

  ReplyDelete
 27. “. ശോശാമ്മചേച്ചിയുടെ ടീച്ചിങ്ങ് ക്വാളിറ്റിയേക്കാൾ ക്വാണ്ടിറ്റി നോക്കിയത് കൊണ്ടാണോ എന്തോ ഗീതടീച്ചറുടെ പണി പോയില്ല.”

  ഹെ..ഹെ.. :)

  ReplyDelete
 28. രമേശനപ്പോള്‍ ഹെവി ലൈസന്‍സും ഉണ്ടെന്ന് മനസ്സിലായി..

  ReplyDelete
 29. ആ എൽ.കെ. ജിയെ കൂടി കൊണ്ടു പോയതു നന്നായി. തെളിവില്ലാതെ സമർത്ഥിക്കേണ്ടി വന്നില്ലല്ലോ. കുമാരൻ വീണ്ടും “സംഭവങ്ങൾ” ഉണ്ടാക്കുകയാണ്.....ആശംസകൾ!

  ReplyDelete
 30. റിയല്‍ ട്വിസ്റ്റ്‌!

  ReplyDelete
 31. എല്‍.കെ.ജി.യുടെ നിലവിളി കേട്ടപ്പഴേ അപകടം മണത്തു....

  ReplyDelete
 32. കുമാരനണ്ണോ പൊരിച്ചു!!!!!!

  ReplyDelete
 33. ഇത്രയും വലിച്ചു നീട്ടി കൊണ്ടുവന്നിട്ട്‌ അവസാനം "അത്‌ മാത്രം പറയരുത്‌"

  ReplyDelete
 34. വെള്ളിയാഴ്ച പൂള വാങ്ങാൻ പോയത് പോലെ ആകരുത്..

  thats a good line... ഒരു കുഞ്ഞു വിശാലനായിട്ടുണ്ടല്ലോ.. ഇനിയും വരട്ടേ ഇതുപോലെ

  ReplyDelete
 35. കലക്കി കുമാരാട്ടാ..., ഇതുപൊലുള്ളവര്‍ എല്ലാ നാട്ടിലും കാണും

  ReplyDelete
 36. കസറി കുമാരാ, ഞാന്‍ അടുത്തുതന്നെ ചേലേരിക്ക്‌` വരുന്നുണ്ട്‌ .യു.പി. സ്കൂളിന്നു സമീപം

  ReplyDelete
 37. കലക്കി മോനെ കലക്കി.

  ReplyDelete
 38. നീ പല രൂപത്തിലും പല പേരിലും വരുമെന്ന് എനിക്കറിയാമായിരുന്നു....

  ReplyDelete
 39. ശോശാമ്മ ചേച്ചിയെ കുറിച്ചുള്ള ഉപമകൾ നന്നായി ചിരിപ്പിച്ചു....:))

  നിഷ്കളങ്കയും സത്യസന്ധയുമായ ശോശാമ്മ ചേച്ചി....!!! :))

  ReplyDelete
 40. എന്ത് പറയാനാ കുമാരാ ....

  ReplyDelete
 41. ഈയൊരു പഞ്ചിനു വേണ്ടിയാര്‍ന്നല്ലേ അത്രേം ബില്‍ഡപ്പ്.. കൊള്ളാം :)

  ReplyDelete
 42. കൊള്ളാം, മേന്മയുള്ള എഴുത്ത് , കുറിക്ക് കൊള്ളുന്ന ഉപമകൾ.... ന്നാലും ബിന്ദുവെന്താ അങ്ങനെ പറഞ്ഞത് കുമാരോ..

  ReplyDelete
 43. പൊളിച്ചുട്ടോ..........................................................................

  ReplyDelete
 44. തമാശക്ക് വേണ്ടിയല്ലേ ?ലത് പറഞ്ഞോ ..പക്ഷെ ദിത് കുറച്ചു കടുപ്പമായിപ്പോയി ..

  ReplyDelete
 45. അതൊരു ഒന്നൊന്നര മറുപടി ആയിപ്പോയല്ലൊ... കുമാരേട്ടാ :)

  ReplyDelete
 46. എന്നാലും ശോശാമ്മച്ചേച്ചിയെക്കുറിച്ചു അങ്ങനെ പറയാമോ?
  ഇത്രയും നിഷ്കളങ്കയും പരോപകാരിയുമായ...

  ReplyDelete
 47. ഈ നാട്ടുകാരനല്ലാത്തത് കൊണ്ടാവും എനിക്ക് ശോശാമ്മ ചേച്ചി പറഞ്ഞത് മനസ്സിലായേയില്ല.. :)

  ReplyDelete
 48. നര്‍മ്മം കുറിക്കു കൊണ്ട്......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... ഇതെല്ലാം കോപിയടിയോ ......? വായിക്കണേ...........

  ReplyDelete
 49. ഹെഹെ... ഉപമകള്‍ കൊണ്ട് അമ്മാനമാടി..
  രസിച്ചു.. മാഷേ..

  ReplyDelete
 50. കലക്കി... :) ഒരുപാടു് നല്ല പ്രയോഗങ്ങൾ..

  ReplyDelete
 51. കല്യാണം കഴിഞ്ഞത് ഞായറാഴ്ച, അടുത്ത വ്യാഴാഴ്ച രാവിലെ ബിന്ദു പെട്ടിയും തൂക്കി വീട്ടില്‍ പോയി. ഇതിനിടയില്‍ എന്ത് സംഭവിച്ചു എന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല കുമാരേട്ടാ. പ്രത്യേകിച്ച് രമേശേട്ടന്റെ കയ്യില്‍ ഹെവ്വി ലൈസെന്‍സ് ഉണ്ടെന്ന് ശോശാമ്മേച്ചി സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുക്കൊണ്ട് ബിന്ദു ഇത്രയും വലിയ ഒരു കള്ളം പറയാന്‍ എന്തായിരിക്കും കാരണം ????

  ReplyDelete
  Replies
  1. കട്ടവണ്ടി ഓടിക്കുന്നവനു ലേറ്റസ്റ്റ് ബി എം ഡബ്യു കിട്ടിയാല്‍ ചെലപ്പം സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ പോലും പറ്റില്ല.

   Delete
 52. അപ്പോള്‍ പിന്നെ എന്താരിക്കും കാരണം. വാക്കുകളും ഉപമകളും കുമാരന്‍ സ്റ്റൈല്‍.

  ReplyDelete
 53. പപ്പാട്ടനോട് ശോശാമ്മ ചേച്ചി "ധനുഷിനെ കണ്ടാല്‍ നിങ്ങളുടെ കണ്ണും, മൂക്കും പറിച്ചു വെച്ചതാണ് എന്നാണു നാട്ടുകാര് പറയണത്" എന്ന് പറയണത് സാധു ബീഡി വാങ്ങി വലിക്കുമ്പോള്‍ ഞാനും കേട്ടതാണല്ലോ, കുമാരേട്ടാ. പപ്പാട്ടന്റെ ഒരു അഭിമാനം നിറഞ്ഞ മുഖം കാണണമായിരുന്നു. ഇനി ഞാന്‍ എങ്ങിനെയാ പപ്പാട്ടനെ ഫേസ് ചെയ്യുക എന്നാണു എന്റെ ആലോചന. ബീഡി വലി നിറുത്തിയാലോ? എന്തായാലും അടി പൊളി.

  ReplyDelete
 54. ക്ലൈമാക്സ് കലക്കി കുമാരേട്ടാ...
  ശോശാമ്മച്ചേച്ചി എൽകെജിയെ കൂടി കൂടെ കൊണ്ടുപോയത്.. ഇങ്ങനെ ഒരു തെളിവ് ആവശ്യമായി വരുമെന്ന് മുൻ‌കൂട്ടി കണ്ടിരുന്നോ എന്നൊരു സംശയം ഇല്ലാതില്ല...!!
  ആശംസകൾ...

  ReplyDelete
 55. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)

  ReplyDelete
 56. വായിച്ചു വന്നപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി പ്പോയി ..കുമാരേട്ടാ .......കാരണം .......ഞാന്‍ ഒരു മലപ്പട്ടക്കാരന്‍ ...ആണ് .......കുമാരേട്ടാ .........................

  ReplyDelete
 57. goood.....ennalum oru samsayam athengane?

  ReplyDelete
 58. എന്തൊക്കെയാണ് ആ ഒരാഴ്ച രമേശനും ബിന്ദുവിനുമിടയില്‍ സംഭവിച്ചതെന്ന് എത്ര ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ... എന്തായാലും സംഭവം പൊളപ്പനായി... :)

  www.lifeinsmallpixels.blogspot.com

  ReplyDelete