Tuesday, November 9, 2010

അഗമ്യ ഗമനം


പുറത്ത് വെയിലിന്റെ കാഠിന്യം കുറയാൻ തുടങ്ങിയിരുന്നു. കറങ്ങുന്ന സീലിങ്ങ് ഫാൻ നോക്കി കട്ടിലിൽ വെറുതെ കിടക്കുകയായിരുന്നു അനിത. എത്രയോ ദിവസങ്ങളായി കാണുന്നതാണെങ്കിലും ഒട്ടും മടുപ്പിക്കുന്നില്ലത്. മേശമേൽ അടച്ചുവെച്ച പാത്രങ്ങളിൽ ചോറും കറികളും തണുത്ത് കിടക്കുന്നു. ഒരു വറ്റ് പോലും കഴിക്കാൻ തോന്നുന്നില്ല. വല്ലാത്ത മടുപ്പ്. എപ്പോഴും ക്ഷീണം. അൽ‌പ്പ സമയം നിൽക്കുമ്പോൾ തന്നെ കിടക്കാൻ തോന്നുന്നു. ശരീരമാകെ തളരുന്നത് പോലെ. ഒട്ടും ഉറക്കം കിട്ടാത്തതിനാൽ രാത്രി തീർന്നാലും തീരില്ല. അൽ‌പ്പമൊന്ന് ഉറങ്ങിക്കിട്ടാനായി അവൾ കണ്ണുകൾ ഇറുക്കെ അടച്ച് അനങ്ങാതെ കിടന്നു. ആവുന്നില്ല. വയറിൽ എന്തോ അനക്കങ്ങൾ തോന്നുന്നത് പോലെ. എന്തൊക്കെയോ അടിമറയുന്നുവോ…? ഉണ്ട്… സാധാരണ പോലെയല്ല… എന്തോ പിടച്ച് തിളച്ചു മറിയുന്നത് പോലെ… അസ്വസ്ഥതകൾ കൂടുന്നു… സർവ്വാംഗം തളരുന്നു.. അവൾ തപ്പിപ്പിടിച്ചെഴുന്നേറ്റ് പേടിച്ചരണ്ട് നിലവിളിച്ചു. “അമ്മേ… അമ്മേ…”

താഴത്തെ മുറിയിൽ നിന്നും യശോദാമ്മ പടികൾ വലിയ ശബ്ദത്തോടെ ചവിട്ടി വന്നു. അവളുടെ വിയർത്ത് കുളിച്ച മുഖം കണ്ട് അവർ പരിഭ്രാന്തയായി ചോദിച്ചു. “എന്താ മോളേ…?”
“വയറിലെന്തോ പോലെ…”
“വേദനയുണ്ടോ…?”
“ഇല്ല. എന്തോ അടിമറയുന്നത് പോലെ…”
യശോദാമ്മ ഒന്നും പറയാതെ കട്ടിലിൽ ഇരുന്ന് അനിതയുടെ വീർത്ത വയറിൽ തടവാൻ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ അവൾക്ക് ആശ്വാസം തോന്നി.
“അത് കുട്ടി അടിമറിയുന്നതാണ് മോളേ.. എട്ടാം മാസമായല്ലോ..” അവരുടെ മുഖം തീർത്തും നിർവ്വികാരമായിരുന്നു. രണ്ടു പേരും ഒന്നും പറയാതിരുന്നു.
“നീ എന്താ ചോറ് തിന്നാത്തേ..?” ഭക്ഷണ പാത്രങ്ങൾ കൊണ്ട് വെച്ചത് പോലെയിരിക്കുന്നത് കണ്ട് യശോദാമ്മ ചോദിച്ചു.
“വിശപ്പില്ലാമ്മേ…”
“മോളേ.. ഇപ്പോ പാട് ചോറ് തിന്നണ്ട സമയാ… ഞാൻ വാരി തരാം.. കുറച്ച് തിന്ന് മോളേ..”
അവർ തന്നെ അൽ‌പ്പം ചോറ് ഒരു പ്ലേറ്റിലെടുത്ത് കുഴച്ച് അനിതയ്ക്ക് കൊടുത്തു. മൂന്നാല് ഉരുള കഴിച്ചപ്പോൾ അവൾ മതി എന്ന് പറഞ്ഞു. യശോദാമ്മ കുറേ നിർബ്ബന്ധിച്ചെങ്കിലും പിന്നെ ഒന്നും കഴിക്കാൻ സാധിച്ചില്ല. ബാത്ത് റൂമിൽ പോയി വായ കഴുകി വന്ന് വീണ്ടും കിടന്നു. യശോദാമ്മ പാത്രങ്ങളെടുത്ത് താഴേക്ക് പോയി.

അനിത വെറുതെ ജനലിലൂടെ പുറത്തേക്ക് നോക്കി. ചുറ്റും ഇരുളാൻ തുടങ്ങിയിരുന്നു. ആകാശത്ത് കറുത്ത മേഘങ്ങൾ തമ്പടിച്ചിട്ടുണ്ട്. തണുത്ത കാറ്റ് വീശുന്നു, മഴ പെയ്യുമെന്ന് തോന്നുന്നു. പക്ഷികളൊക്കെ ചിലച്ച് പറക്കുന്നു. ദൂരത്ത് നിന്നും നേർത്തൊരാരവം അടുത്ത് വരുന്നു. അതെ, മഴ വരുന്നുണ്ട്. ദൂരെ കുന്നിൻ മുകളിൽ കരഞ്ഞ് പെയ്യുന്നുണ്ടത്. ആദ്യം മഴയെത്തുന്നത് അവിടെയാണ്. നേർത്ത് തുടങ്ങി പതുക്കെ കനക്കുന്ന ഇരമ്പലുമായി ഇവിടെയുമെത്തും. നിന്നെ മറന്നില്ലെന്ന് പറഞ്ഞ് ഒരു കാമുക സാന്ത്വനം പോലെ മഴ അതിന്റെ എണ്ണമറ്റ കൈകളാൽ വിരഹിണിയായ ധരിണിയെ ആലിംഗനം ചെയ്യും. ഒരു കാലത്ത് മഴ അത്രമേൽ പ്രിയങ്കരമായിരുന്നു. മഴയെ കാണുന്ന വിധത്തിലായിരുന്നു കിടത്തം പോലും. പക്ഷേ, ഇന്നോ..? മുറിയിലേക്ക് തണുപ്പ് മെല്ലെ നിറഞ്ഞു. വേച്ച് വേച്ച് നടന്ന് ജനവാതിലുകൾ അടച്ച് ഒരു ബെഡ്ഷീറ്റെടുത്ത് പുതച്ച് കണ്ണടച്ച് കിടന്നു. വേണ്ടെന്ന് വിലക്കിയിട്ടും അവളുടെ ഓർമ്മകൾ പതുക്കെ പിറകിലേക്ക് പോയി. അപ്രതീക്ഷിതമായി വന്ന് ആർത്തലച്ച് പെയ്ത് സർവ്വവും നശിപ്പിച്ചൊരു മഴയിലേക്ക്…


അന്ന് കോളേജ് ഉണ്ടായിരുന്നില്ല. അമ്മയും അച്ഛനും ഒരു കല്യാണത്തിന് പോയിരുന്നു. ചേട്ടനും ഞാനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അവർ ഇറങ്ങിയ ഉടനെ ചേട്ടൻ “അച്ചൻ പോയി.. ഞാമ്പോട്ടേ..” എന്ന് വന്ന് ചോദിച്ചപ്പോൾ പാവമല്ലേ എന്ന് കരുതി ഞാൻ സമ്മതം മൂളി. അച്ഛൻ ഉണ്ടെങ്കിൽ ചേട്ടനെ എവിടെയും പോകാൻ സമ്മതിക്കില്ല. വീട്ടിൽ തന്നെ അനങ്ങാതെ മിണ്ടാതെയിരിക്കണം. അച്ഛൻ കാന്റീനിൽ ക്വാട്ട വാങ്ങാനോ മറ്റോ പോയാൽ ചേട്ടൻ അമ്മയെ ശല്യപ്പെടുത്തി പുറത്ത് പോകും. ദൂരെ എവിടെയും പോകരുത്, പെട്ടെന്ന് വരണം എന്നൊക്കെ സമ്മതിപ്പിച്ച് അമ്മ വിടും. “സുഖമില്ലാണ്ടായിപ്പോയീന്ന് വെച്ച്.. എത്ര കാലമാണെന്ന് വെച്ചാ വീട്ടിൽ പിടിച്ചിരുത്തുക? ഒരാങ്കുട്ടിയല്ലേ..?“ അങ്ങനെയാണ് അമ്മയുടെ ന്യായം. പിന്നെ പിന്നെ അതൊരു ശീലമായി. അച്ഛൻ പുറത്ത് പോയാൽ “അച്ചമ്പോയ്യി.. അച്ചമ്പോയി..” എന്ന് പറഞ്ഞ് ചേട്ടൻ അങ്ങാടിയിലേക്ക് തിരിക്കും. അങ്ങാടിയിൽ വെറുതെ പണിയില്ലാതിരിക്കുന്ന ചെക്കന്മാർക്ക് ചേട്ടൻ ഒരു കളിപ്പാട്ടമായിരുന്നു. അൽ‌പ്പം ബുദ്ധിമാന്ദ്യമുള്ള ചേട്ടനെ അവരൊക്കെ ദു:ശ്ശീലങ്ങൾ പഠിപ്പിച്ച് നശിപ്പിച്ചിരുന്നെന്ന് അറിഞ്ഞപ്പോൾ ഒരുപാട് വൈകിയിരുന്നു. ആ സ്വാതന്ത്ര്യത്തിന് കുരുതി കൊടുക്കേണ്ടി വന്നത് പല ജീവിതങ്ങളായിരുന്നു.

ചേട്ടൻ ഉച്ചയായിട്ടും തിരികെ വന്നില്ല. പെട്ടെന്ന് ആകാശമൊക്കെ ഇരുണ്ട് മഴ വരുന്ന ലക്ഷണം കണ്ടു. ഭക്ഷണം കഴിക്കാതെ കാത്ത് നിന്ന് ക്ഷീണിച്ചപ്പോൾ കുറച്ച് സമയം വായിക്കാമെന്ന് കരുതി ഞാൻ ഒരു പുസ്തകവുമെടുത്ത് വാതിൽ ചാരി മുറിയിൽ പോയി കിടന്നു. കീറ്റ്സിന്റെ ode on Grecian urn, സുരേഷ് സാറിന്റേതായിരുന്നു ആ സെലക്ഷൻ.

..Heard melodies are sweet, but those unheard
Are sweeter; therefore, ye soft pipes, play on;
Not to the sensual ear, but, more endeared,
Pipe to the spirit dities of no tone.
Fair youth, beneath the trees, thou canst not leave
Thy song, nor ever can those trees be bare;
Bold Lover, never, never canst thou kiss..

അത് വരെ എത്തിയപ്പോൾ പെട്ടെന്നുദിച്ച ചിരി കാരണം വായിക്കാൻ തോന്നിയില്ല. പുസ്തകം നെഞ്ചിൽ അമർത്തിപ്പിടിച്ച് വെറുതെ കിടന്നു. ജനവാതിലുകളുടെ തടസ്സ വാദങ്ങൾ കൂട്ടാക്കാതെ കുന്നിൻ‌മുകളിൽ നിന്നൊരു തണുപ്പൻ കാറ്റ് മുറിയിലേക്കോടി വന്നു. ഒപ്പം സുരേഷ് സാറിന്റെ പുഞ്ചിരിക്കുന്ന മുഖവും. ലൈബ്രറിയുടെ ഒഴിഞ്ഞ മൂലയിൽ വെച്ച് അന്ന് മാഷ് പതിവിലേറെ സംസാരിച്ചു. വീട്ടിൽ അനിയെപ്പറ്റി പറഞ്ഞു, അവർക്കിഷ്ടമാണ്. കോഴ്സ് കഴിഞ്ഞയുടനെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കും. വെക്കേഷന് കല്യാണം. പിന്നെ… അതൊക്കെ കേട്ട് കണിക്കൊന്നപോലെ പൂത്തുലഞ്ഞ് നാണിച്ച് നിൽക്കെ, ആദ്യമായി അന്ന് മാഷിത്തിരി കൂടുതൽ സ്വാതന്ത്ര്യം എടുത്തു. പതുക്കെ അരയിലൂടെ ചുറ്റിപ്പിടിച്ച് കോരിയടുപ്പിച്ച് പാറിയ മുടിയിഴകൾ തഴുകി ചുണ്ടിൽ ആദ്യത്തെ മുദ്രകളർപ്പിച്ചു. ആ കുളിരനുഭൂതിയിൽ ഞാൻ സ്വയമേവ അടഞ്ഞ കണ്ണുകളുമായി ഒരു തൂവൽ പോലെ ഭാരമില്ലാതെ പാറി നടന്നു… കുറേ സമയം… പിന്നെ മാഷിന്റെ മുഖത്ത് നോക്കാനേ പറ്റിയില്ല.. എന്തോ അത് വരെ അറിയാത്തൊരു ഗന്ധമായിരുന്നു മാഷിന്. അതായിരിക്കും ആണിന്റെ മണം! അതൊക്കെ ഓർത്തപ്പോൾ മേലാകെ പൊട്ടിവിടർന്നു. ഇപ്പോൾ മാഷ് ഉണ്ടായിരുന്നെങ്കിൽ…! മാഷിന്റെ കട്ടിമീശ കവിളിൽ ഇക്കിളിയാക്കിയെങ്കിൽ… ഹോ…! ആ നിമിഷങ്ങളിലേക്ക് വീണ്ടും അലിഞ്ഞ് ചേരുകയായിരുന്നു മനസ്സും ശരീരവും…

പുറത്ത് മഴ കനത്ത് പെയ്യുകയായിരുന്നു. എവിടെയോ വാതിൽ‌പ്പാളികൾ ശബ്ദത്തോടെ വന്നടയുന്നു. കെട്ടിപ്പുണരുകയായിരുന്നു ഞങ്ങൾ. മാഷിന്റെ കൈകൾക്കെന്ത് ശക്തിയാണ്..! അമർത്തി വാരി അടുപ്പിക്കുകയാണവ… സുഖമുള്ളൊരു വേദനയായിരു ശരീരത്തിലെ ഓരോ പരമാണുവും പൊട്ടിത്തരിക്കുകയായിരുന്നു… കണ്ണുകളിറുകെപ്പൂട്ടി തനുവിന്റെ ആഘോഷത്തിമിർപ്പിൽ മനസ്സിനേയും യഥേഷ്ടം വിട്ടു. മാഷിന്റെ ചുണ്ടുകളെവിടെ..? അതെന്തേ എന്റെ ദാഹിക്കുന്ന ചൊടികൾ കാണുന്നില്ല..! എവിടെ അത്..? ഹോ.. അതെന്നെ തേടി വന്നു... ഉമ്മ വെക്ക്… അമർത്തിയമർത്തി.. കടിച്ച് പിടിക്ക്.. മാഷിന്റെ ഗന്ധം അറിയണമെനിക്ക്.. ആ ചുണ്ടുകൾക്ക് സ്വാഗതമോതാനായ് മുഖമുയർത്തവെ…. എന്തോ വല്ലാത്തൊരു മണമാണല്ലോ ഇത്..! സിഗരറ്റും കള്ളുമൊക്കെ കൂടിക്കലർന്നൊരു മനം‌പിരട്ടുന്ന വൃത്തികെട്ട മണം..! മാഷ് വലിക്കാറില്ലല്ലോ…! കുറ്റിരോമങ്ങൾ കവിളിലുരുമ്മുന്നു…! മാഷ് ക്ലീൻ ഷേവാണല്ലോ.. ആരാണിത്..? അയ്യോ.. ചേട്ടാ… ചേട്ടാ‍… എന്നെ……

സ്വപ്നാവസ്ഥയിൽ നിന്നും ഞെട്ടിയുണർന്ന് പിന്നെ ഭൂമി പിളർന്ന് താണു പോകുന്നത് പോലൊരു നടുക്കത്തിൽ അവൾ നടുങ്ങി. പ്രതിഷേധിക്കാൻ ആവുന്നത് ശ്രമിച്ചിട്ടും, ആ ഭ്രാന്തൻ ആക്രമണത്തിന് മുന്നിൽ അവൾ നിസ്സഹായയായി കീഴടങ്ങി. പിന്നെ അബോധാവസ്ഥയിലേക്ക് വീണു.

ഏറെ നേരം കഴിഞ്ഞ് കണ്ണ് തുറന്നപ്പോൾ നടന്നതൊക്കെ ഒരു ഭീകരസ്വപ്നമായിരിക്കണേ എന്നാണ് കൊതിച്ചത്. പക്ഷേ, പിച്ചിചീന്തപ്പെട്ട ശരീരവേദനകൾ അത് നിരാകരിച്ചു. ഒന്നനങ്ങാൻ പോലുമാവാതെ കിട്ടിയതെടുത്ത് വാരിപ്പുതച്ച് പൊട്ടിക്കരഞ്ഞ് കൊണ്ട് ഞാൻ അവിടെ വീണു. അച്ഛനും അമ്മയും വരുമ്പോഴും ഞാൻ ആ കിടപ്പ് തന്നെയായിരുന്നു. അമ്മ എന്താ മോളേ എന്ന് ചോദിച്ചപ്പോൾ ഒന്നും പറയാൻ കഴിഞ്ഞില്ല. കുറേ സമയം അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു. പാറിപ്പറന്ന മുടിയും കീറിയ വസ്ത്രങ്ങളും അതിലെ ചെഞ്ചായപ്പൊട്ടുകളുമൊക്കെ കണ്ട് അമ്മ പരിഭ്രമിച്ച് എന്താ.. എന്താ.. എന്ന് ചോദിച്ചു. എങ്ങനെ പറയണമെന്നോ എന്ത് പറയണമെന്നോ എനിക്കറിയില്ലായിരുന്നു. അമ്മ ചോദിച്ച് പിന്നെയും പിന്നെയും ചോദിച്ചപ്പോൾ “ചേട്ടൻ.. എന്നെ…” അത്രേ പറയാൻ കഴിഞ്ഞുള്ളൂ. അത് കേട്ടതും അമ്മ ഞെട്ടിത്തരിച്ചു പോയി. “എന്റെ മോളേ…” എന്നു പറഞ്ഞ് തലയിട്ടുരുട്ടി വീണു കരഞ്ഞു. കുറേ സമയം ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് കിടന്നു. പിന്നെ അമ്മ എഴുന്നേറ്റ് അച്ഛന്റെയടുത്ത് പോയി എന്തോ പറഞ്ഞു. അച്ഛൻ ഷോക്കടിച്ചത് പോലെയായി. ഒന്നും മിണ്ടാതെ കണ്ണിൽ നിന്നും ദു:ഖം ചാലിട്ടൊഴുകി. അപ്പോഴാണ് ചേട്ടൻ എവിടെയോ കറങ്ങിത്തളർന്നു വന്നത്. ഗേറ്റ് കടക്കുന്നത് കണ്ടപ്പോഴേ അച്ഛൻ ചാടിയെഴുന്നേറ്റ് അടുക്കളയിൽ നിന്നും തടിച്ചൊരു വിറകിൻ കഷണമെടുത്തു അവന്റെ നേർക്കോടി. അച്ഛന്റെ ദേഷ്യം പിടിച്ച മുഖവും കൈയ്യിലെ മരക്കഷണവും കണ്ട് അവൻ അവിടെ നിന്നു. അച്ഛൻ ഓടിച്ചെന്ന് അവനെ പൊതിരെത്തല്ലാൻ തുടങ്ങി. എന്തൊക്കെയോ നിലവിളിച്ചു കൊണ്ട് ചേട്ടൻ ഗേറ്റ് കടന്ന് ഓടി. അന്ന് മുതൽ വീടിന്റെ ഓരോ കോണുകളിൽ നിശബ്ദമായി ഞങ്ങൾ മൂന്ന് ശരീരങ്ങൾ കഴിഞ്ഞു കൂടി.

കുറച്ച് ദിവസം നിർവ്വികാരമായി കടന്നു പോയി. യാന്ത്രികമായി കോളേജിൽ പോയി. ഒന്നിലും ഒരു താൽ‌പ്പര്യമുണ്ടായിരുന്നില്ല. ക്ലാസ്സിൽ വെറും കാഴ്ചക്കാരിയായിരുന്നു. എല്ലാവരും എന്താ പറ്റിയതെന്ന് ചോദിച്ചു. ഒന്നും പറയാൻ ആവുമായിരുന്നില്ലല്ലോ. ലൈബ്രറിയിൽ പോകാതെ സുരേഷ് സാറിനെ പൂർണ്ണമായും ഒഴിവാക്കി. അന്വേഷിച്ച് വന്നപ്പോൾ ചങ്ക്പൊട്ടുന്ന വേദന കടിച്ച് പിടിച്ച് എന്തൊക്കെയോ പറഞ്ഞൊഴിഞ്ഞു.

മുറിവിൽ തീരാവേദനയായി ഒരു ദുരന്തം കൂടി കാത്തിരിക്കുന്നുണ്ടായിരുന്നു. എല്ലാ മാസവും പതിവായി വരുന്ന അസ്വസ്ഥതകൾ അത്തവണ എത്താതിരുന്നപ്പോൾ മുതലായിരുന്നു എല്ലാം കീഴ്മേൽ മറിഞ്ഞത്. സംശയം പറഞ്ഞതും അമ്മ എന്റെ മുത്തപ്പാ എന്ന നിലവിളിയോടെ നിലത്ത് വീണു. വൈകുന്നേരം അടുക്കളയിൽ ചായക്ക് കാത്തിരിക്കുമ്പോഴാണ് അമ്മ അത് അച്ഛനോട് പറഞ്ഞത്. കടുത്ത വേദന കൊണ്ട് അച്ഛൻ പുളയുകയായിരുന്നു. തല കുനിച്ച് ഇടറുന്ന കാലുമായി ചുമരും പിടിച്ച് അച്ഛൻ മുറിയിൽ ചെന്ന് വീണു. അന്ന് വീട്ടിൽ അടുപ്പ് എരിഞ്ഞില്ല. ആരും ഉറങ്ങിയതുമില്ല.

ഒരു ദിവസം അച്ഛനുമമ്മയും ഒരു ഡോക്ടറെ കാണാൻ പോയി. ഡോക്ടറുടെ മുറിക്ക് പുറത്ത് കാത്തിരിക്കുമ്പോൾ ആരെങ്കിലും പരിചയമുള്ളവർ ഉണ്ടാകുമോ എന്ന ഭയമായിരുന്നു ഉള്ളിൽ നിറയെ. ഡോക്ടറുടെ മുന്നിൽ ഇരിക്കുമ്പോൾ ഭൂമി പിളർന്ന് പോയെങ്കിൽ എന്നാഗ്രഹിച്ചു പോയി. അച്ഛൻ കാര്യങ്ങൾ പറയുമ്പോൾ ഡോക്ടർ സഹതാപത്തോടെ നോക്കി. പരിശോധനക്ക് ശേഷം ഡോക്ടറുടെ മറുപടി ഞങ്ങളെ ഞെട്ടിപ്പിച്ചു. അന്ന് മുതൽ ഇന്ന് വരെ അച്ഛൻ ഒരക്ഷരം ആരോടും മിണ്ടുന്നത് കേട്ടിട്ടില്ല. മുഖത്ത് നോക്കാറുമില്ല. പിന്നെ വീട്ടിൽ വാക്കുകളില്ലാത്ത പരദേശികളെ പോലെ മൂന്നു പേർ.

ഹോസ്പിറ്റലിൽ പോയതിന് ശേഷം പിന്നെ കോളേജിൽ പോകുന്നത് നിർത്തിയിരുന്നു. വീടിന്റെ മുകളിലെ മുറിയിൽ തന്നെയായിരുന്നു എന്നും. പുറത്തിറങ്ങുന്നത് വളരെ അപൂർവ്വമായി. കൂട്ടുകാരികൾ കോളേജിൽ പോകുന്നത് മുകളിലെ മുറിയിൽ നിന്നും നോക്കി നിൽക്കാറുണ്ടായിരുന്നു. കൈവിരലിൽ നിന്നൂർന്ന് വീഴുന്ന ജലകണങ്ങൾ പോലെ ആ സന്തോഷം ഇനിയൊരിക്കലും കിട്ടില്ല എന്നോർത്തപ്പോൾ ഹൃദയം നുറുങ്ങി കണ്ണീർ ചാലുകളായൊഴുകി. ആദ്യമൊക്കെ കൂട്ടുകാരികൾ അന്വേഷിച്ച് വന്നിരുന്നു. ഞാൻ താഴെ ഇറങ്ങിയില്ല. പിന്നെ അവരൊന്നും വരാറില്ല. റോഡിൽ കൂടി പോകുമ്പോൾ പകച്ച നോട്ടങ്ങളുമായി അവരിങ്ങോട്ട് ഇടക്ക് ശ്രദ്ധിക്കാറുണ്ട്. സുരേഷ് സാർ ഒന്നു രണ്ട് തവണ വിളിച്ചിരുന്നു. ഇനി എന്നെ വിളിക്കണ്ട എന്ന് കനപ്പിച്ച് പറഞ്ഞു. പിന്നെ മാഷും വിളിക്കാതെയായി. അറിഞ്ഞിരിക്കും.. എല്ലാം… എല്ലാം.

ആ നാളുകളിൽ എപ്പോഴും തലകറക്കമായിരുന്നു. എന്ത് കഴിച്ചാലും മനംപിരട്ടൽ. കൂടെ കൂടെ ഛർദ്ദിയും ക്ഷീണവും. അടുക്കളയിലേക്ക് പോകാറേയില്ല. ഭക്ഷണമൊക്കെ അമ്മ മുകളിൽ കൊണ്ട് തരും. കഴിക്കാനൊന്നും തോന്നില്ല. വെറുതെ പാത്രത്തിൽ വിരലിട്ട് ചിത്രങ്ങളെഴുതി അടച്ച് വെച്ച് പോയി കൈകഴുകും. മറ്റു ചിലപ്പോൾ വല്ലാത്ത ആർത്തി തോന്നി കുറച്ച് കഴിക്കുകയും ചെയ്യും. അച്ചാർ, പപ്പടം, മോര് അതൊക്കെ തിന്നാൻ കൊതിയായിരുന്നു. പക്ഷേ, അമ്മയോട് അതൊന്നും പറയാൻ തോന്നില്ല. കരച്ചിലായിരുന്നു അമ്മയുടെ സ്ഥായിയായ ഭാവം. ചോറ്‌ കൊണ്ടു വന്നാൽ കട്ടിലിലിരുന്ന് ഒച്ചയില്ലാതെ കരയും. തിന്നാൻ നിർബ്ബന്ധിക്കുമ്പോൾ അത് കാണാതിരിക്കാൻ എന്തെങ്കിലും കഴിക്കുന്നതായി ഭാവിക്കും. അക്കാലത്ത് പതുക്കെ വയറിൽ ചില അനക്കങ്ങളൊക്കെ രൂപപ്പെട്ടിരുന്നു. അപ്പോൾ സർവ്വാംഗം ഉളുത്ത് കയറുന്നത് പോലെ തോന്നും.


“മോളെ…. മോളേ… എഴുന്നേൽക്ക്…” പെട്ടെന്ന് ഓർമ്മകളിൽ നിന്നും അനിത ഞെട്ടിയുണർന്നു. അമ്മ ചായയും കൊണ്ട് വന്നതാണ്. മഴ പെയ്ത് തോർന്നിരുന്നു. ചുറ്റും നല്ല ഇരുട്ടായി നിശ്ശബ്ദത മൂടിക്കെട്ടിയിരുന്നു. പഴയതൊക്കെ ഓർത്ത് കിടന്നതിനാൽ സമയം പോയതറിഞ്ഞില്ല. യശോദാമ്മ നിർബ്ബന്ധിച്ചപ്പോൾ എഴുന്നേറ്റ് ഒരു പാവകണക്കെ കുളിച്ച് ചായ കുടിച്ചു.

പിന്നെയുള്ള ഓരോ ദിവസങ്ങളും അവൾക്ക് ദുസ്സഹമായിരുന്നു. ഭാരമുള്ള വയറും വലിച്ച് നടക്കാൻ അവൾ വളരെ കഷ്ടപ്പെട്ടു ഓരോ അനക്കങ്ങളിലും കുഞ്ഞിന്റെ ചവിട്ടലുകളിലും അവൾ നടുങ്ങി. നല്ല ഭക്ഷണമില്ല, മരുന്നില്ല, സാന്ത്വനമില്ല, കാത്തിരിക്കാനാരുമില്ല. വിധിയുടെ ക്രൂരതാണ്ഡവമേറ്റ് മരവിപ്പോടെ അവൾ ദിവസങ്ങൾ പിന്നിട്ടു.

കുറച്ച് നാളുകൾ കഴിഞ്ഞ് ഒരു സന്ധ്യയ്ക്ക് അടിവയറ്റിൽ കൊളുത്തിപ്പിടിക്കുന്നൊരു വേദനയുമായി ആ വരവ് അവൾക്ക് അനുഭവപ്പെട്ടു. ആദ്യം വയറു വേദനയാണെന്നാണ് കരുതിയത്. പക്ഷേ പൊക്കിളിനു തൊട്ട് താഴെ കുത്തിപ്പറിക്കുന്നത് പോലെ വേദനയുണ്ടായപ്പോൾ അതുറപ്പിച്ചു. എല്ലാം ഇതോടെ തീർന്ന് പോകുന്നുണ്ടെങ്കിൽ കഴിയട്ടെന്ന് കരുതി അമ്മയോട് ഒന്നും പറഞ്ഞില്ല. വേദന കൂടിക്കൂടി വന്നു. വയർ വീർക്കുകയും ചുരുങ്ങുകയും ചെയ്ത് കൊണ്ടിരുന്നു. ഓരോ നിമിഷം കഴിയുമ്പോഴും സഹിക്കാനാവാതെ കിടന്ന് പുളയാൻ തുടങ്ങി. രാത്രിയായപ്പോൾ അമ്മയെ വിളിച്ച് കൂവിപ്പോയി. യശോദാമ്മ വരുമ്പോൾ അവൾ കിടക്കയിൽ വിയർപ്പിൽ കുളിച്ച് പിടക്കുകയായിരുന്നു. യശോദാമ്മ അവളെ ആശ്വസിപ്പിച്ച ശേഷം ഓടിപ്പോയി അടുത്ത വീട്ടിലെ ജാനുവമ്മയെ വിളിച്ച് കൊണ്ടുവന്നു. ജാനുവമ്മ അവളുടെ ഉടുത്തതൊക്കെ അഴിപ്പിച്ച് വയറിൽ തടവിക്കൊടുത്ത് ആശ്വസിപ്പിച്ച് കൊണ്ടിരുന്നു. യശോദാമ്മ ഒരു പാത്രത്തിൽ ചൂട് വെള്ളവും തുണികളുമായി വന്നു. അപ്പോഴൊക്കെ അവൾ വേദന കൊണ്ട് അലറുകയായിരുന്നു. “മുക്ക്.. അമർത്തി മുക്ക്.. എന്ന് ജാനുവമ്മ പറഞ്ഞ് കൊണ്ടിരുന്നു. ഒന്നും ചെയ്യാനാവുന്നില്ല. കാലുകൾ രണ്ടും പരമാവധി അകറ്റിപ്പിടിച്ച് കിടന്നു. കട്ടിലിലിൽ കൈകൾ പിടിച്ച് തലയിട്ടുരുട്ടി വേദനകൊണ്ട് പല്ലു കടിച്ച് പിടിച്ച് കിടന്നു പിടച്ചു. താനിപ്പോ മരിച്ച് പോകുമെന്ന് അവൾക്ക് തോന്നി. കൈകാലിട്ടടിച്ച് നിലവിളിച്ചു കൊണ്ട് അവൾ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. അൽ‌പ്പസമയത്തിന് ശേഷം ഉപസ്ഥത്തെ കീറിമുറിച്ച് കൊണ്ട് കൊഴുത്ത ചോരച്ചാലുകളിലൂടെ തീരാവേദനകളിലേക്ക് പങ്കാളിയായി ആ കുഞ്ഞ് പുറത്തേക്ക് വന്നു. അനന്തരം അവൾ ചേതനയറ്റ് നിശബ്ദയായുറങ്ങി. ഏറെ നാളുകൾക്ക് ശേഷം.

കുറേക്കഴിഞ്ഞ് ബോധം വന്നപ്പോൾ അവൾ തളർന്ന് ക്ഷീണിതയായി കട്ടിലിൽ കിടക്കുകയായിരുന്നു. അടുത്ത് വെള്ള വിരിപ്പിൽ കുഞ്ഞ് കണ്ണുകളടച്ച് കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. ചുവന്നിരുണ്ട് ചുക്കിച്ചുളിഞ്ഞ ശരീരവും ചെറിയ കൈകാലുകളും ചോര കട്ടപിടിച്ച വലിയ പൊക്കിളും കുറ്റിമുടിയുമായി അതിനെ കാണാൻ ഒരു ഭംഗിയുമുണ്ടായിരുന്നില്ല. ശ്വാസം വലിക്കുമ്പോൾ നെഞ്ചിൻ കൂട് ഉയർന്ന് താഴ്ന്ന് ഇപ്പോ നിലക്കുമെന്ന് തോന്നിച്ചു. അവൾക്കതിനോട് എന്തെന്നില്ലാത്ത വെറുപ്പ് തോന്നി. അമ്മയും ജാനുവമ്മയും ആരും അടുത്തില്ല. എന്തിനാ തന്നെ പോലെ ഇനിയൊരു പാഴ്ജന്മം..? വേണ്ടാ.. ഇത് ജീവിക്കണ്ടാ.. അവളുടെ കൈകൾ അതിന്റെ കഴുത്തിലേക്ക് നീങ്ങി. മനമൊന്ന് പിടഞ്ഞപ്പോൾ കൈകൾ തെല്ലൊന്ന് ബലഹീനമായി പിന്നെ വീണ്ടും ദൃഢമായി താഴ്ന്നു. ഉറക്കത്തിലെങ്ങനെയോ ആ കുഞ്ഞിളം കൈകൾ അവളുടെ വിരലുകളിൽ മുറുകെ പിടിച്ചു. ജന്മജന്മാന്തരങ്ങൾ താണ്ടി ഏതോ പുരാതന ഗിരിശൃംഗങ്ങളിൽ നിന്നും തന്നിലേക്കെന്തോ അദൃശ്യമായ തരംഗങ്ങൾ പ്രവഹിക്കുന്നത് പോലെ അവൾക്ക് തോന്നി. ശരീരത്തിന്റെ ഓരോ പരമാണുകണങ്ങളിലും ആ ജന്മബോധം പകർന്ന നിർവൃതിയിൽ ഒരു നിമിഷം അവൾ കോരിത്തരിച്ചുപോയി. പിന്നെ ആ കുഞ്ഞിളം നെറ്റിയിൽ പതുക്കെ ചുണ്ടുകളമർത്തി. രണ്ട് തുള്ളി കണ്ണീർ ചാലിച്ച്.

120 comments:

 1. ആഗമ്യഗമനം എന്നാല്‍ സഹോദരീ സഹോദരന്മാര്‍ തമ്മിലുള്ള ലൈംഗികവേഴ്ച.

  ReplyDelete
 2. കുമാരേട്ടാ,
  ഇതെഴുതണ്ടായിരുന്നു........

  ആല്‍കെമിസ്റ്റ് വായിച്ചു കഴിഞ്ഞു പൌലോ കൊയ്ലോയെ കണ്ടിരുന്നുവെങ്കിലും,
  ഞാന്‍ ഇത് തന്നെ പറഞ്ഞേനെ.......

  ReplyDelete
 3. ഹൊ...!വളരെ വ്യത്യസ്തമായൊരു കഥ..
  കുമാര സംഭവത്തില്‍ വേറിട്ടൊരു പ്രമേയം ,ഭാഷ..
  ആശംസകള്‍

  ReplyDelete
 4. ഇത് വായിച്ചിട്ട് എന്താ എഴുതേണ്ടതെന്നു ഒരു തിട്ടവുമില്ല...ആഗമ്യഗമനം എന്നതിന്റെ അര്‍ത്ഥം ഇത്ര പച്ചയായി പറയേണ്ടായിരുന്നു എന്ന് തോന്നുന്നു...
  കഥയുടെ തീം എന്തായാലും, വളരെ ഭംഗിയായി കുമാരന്‍ എഴുതിയിരിക്കുന്നു...നര്‍മത്തില്‍ മാത്രമല്ല, മര്‍മത്തിലും കൊള്ളിക്കാന്‍ പറ്റുമെന്ന് തെളിയിച്ചിരിക്കുന്നു....
  കുമാരന്‍, കീറ്റ്സിന്റെ കവിതകളൊക്കെ വായിച്ചിട്ടുണ്ടോ...ഭയങ്കരനാണല്ലോ...

  ReplyDelete
 5. ഹോ ..എന്തൊക്കെയായാലും സോദ്ദേശ സാഹിത്യം തന്നെയാ നല്ലത് കുമാരാ..

  ReplyDelete
 6. ഇങ്ങനെയുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇന്ത്യയില്‍ പലസ്ഥലത്തും നടക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാറുണ്ട്.
  ആര്‍ഷ ഭാരത സംസ്കാരത്തിന് നിരക്കാത്ത ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന മന്ദബുദ്ധികള്‍ അല്ലാത്ത സഹോദരന്മാരും പിതാക്കളും ഒരുപാട് ഇന്നുണ്ട്.
  ലജ്ജാവഹം എന്ന് പറയട്ടെ ഇവരെ ശിക്ഷിക്കാന്‍ നമ്മുടെ ഭരണഘടനയില്‍ ഒരു വകുപ്പ് പോലുമില്ല.

  കുമാരേട്ടാ, വ്യത്യസ്തമായ, വേദനിപ്പിക്കുന്ന, വായിക്കാന്‍ തോന്നിക്കാത്ത ഒരു പ്രമേയം കഥയാക്കി മാറ്റിയതിനു ആശംസകള്‍.

  ReplyDelete
 7. മോനേ കുമാരാ.. ജ്ജ് റൂട്ടു മാറ്റുവാണോ ??

  ReplyDelete
 8. ഒറ്റപ്പെട്ട സംഭവം നടക്കാറുണ്ട് എന്ന് അറിയാം. ഇത് അനുഭവ വിവരണം പോലെ ആയിരിക്കുന്നു. മർമ്മത്തിൽ കൊള്ളുന്നുണ്ട്. ഹാഷിം സീരകത്തിന്റെ കവിത ഓർമ്മിപ്പിച്ചു. (മിനിലോകത്തിൽ വായിക്കാം)
  ‘പതിവായ്
  ഉമ്മകൾ
  നൽകി
  ഞാൻ.
  ഒരുനാൾ
  വേണ്ടെന്നനുജത്തി.
  കാര്യം
  എന്തെന്നാരാഞ്ഞു.
  കാര്യം
  ഏട്ടനും ആണല്ലെ..?’

  കൂടുതൽ മെയിൽ ചെയ്യാം.

  ReplyDelete
 9. കുമാരാ തുടക്കം കണ്ടപ്പോള്‍ .. കുമാരസംഭവത്തില്‍ ഒരു പൈങ്കിളിക്കഥ എന്നെ തോന്നിയുള്ളൂ... വായന മുറുകി വന്നപ്പോള്‍ തരിച്ചിരുന്നു പോയി... എന്താ പറയേണ്ടത് അറിയില്ല... അല്ല ഒന്നും പറയാനില്ല എന്നതാണ് സത്യം.. വായനക്ക് നല്ല ഒഴുക്ക് തോന്നി.. പക്ഷെ മനസ്സില്‍ നീറ്റല്‍ വന്നതുകൊണ്ട് ഒഴുക്കിന്‍റെ സുഖം അനുഭവിക്കാന്‍ കഴിഞ്ഞില്ല.. നെഞ്ചില്‍ ഒരു പിടച്ചില്‍ ..കുമാരന്‍ നന്നായി പറഞ്ഞു. കുമാര സംഭവത്തിലെ ഒരു വിത്യസ്ത കഥ.

  ReplyDelete
 10. കുമാരാ തുടക്കം കണ്ടപ്പോള്‍ .. കുമാരസംഭവത്തില്‍ ഒരു പൈങ്കിളിക്കഥ എന്നെ തോന്നിയുള്ളൂ... വായന മുറുകി വന്നപ്പോള്‍ തരിച്ചിരുന്നു പോയി... എന്താ പറയേണ്ടത് അറിയില്ല... അല്ല ഒന്നും പറയാനില്ല എന്നതാണ് സത്യം.. വായനക്ക് നല്ല ഒഴുക്ക് തോന്നി.. പക്ഷെ മനസ്സില്‍ നീറ്റല്‍ വന്നതുകൊണ്ട് ഒഴുക്കിന്‍റെ സുഖം അനുഭവിക്കാന്‍ കഴിഞ്ഞില്ല.. നെഞ്ചില്‍ ഒരു പിടച്ചില്‍ ..കുമാരന്‍ നന്നായി പറഞ്ഞു. കുമാര സംഭവത്തിലെ ഒരു വിത്യസ്ത കഥ.

  ReplyDelete
 11. അപ്പൊ ഹാസ്യം മാത്രമല്ല അല്ലേ..
  നല്ല അവതരണം.ആശംസകള്‌..

  ReplyDelete
 12. ഒരു കഥാകൃത്ത് എന്നാ നിലയില്‍ കുമാരന്‍ വിജയിക്കുന്നു..
  പക്ഷെ തലക്കെട്ടിന്റെ അര്‍ഥം വായനക്കാര്‍ക്ക് വിട്ടു കൊടുക്കാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്.

  ReplyDelete
 13. ഇത്രയ്ക്ക് വിവരണം വേണ്ടിയിരുന്നോ ??

  ReplyDelete
 14. ഒരു കഥാകൃത്തെന്ന നിലയില്‍ നീ ശോഭിക്കുന്നുണ്ട്. പക്ഷെ കഥ എനിക്കിഷ്ടമായില്ല. വിവരണങ്ങളൊക്കെ ഒതുക്കാമായിരുന്നു എന്ന് തോന്നി.
  ആദ്യകമന്റിലെ വായനക്കാര്‍ക്കുള്ള “ട്യൂഷന്‍ ക്ലാസ്സും” ഒഴിവാക്കാമായിരുന്നു.

  ReplyDelete
 15. നല്ല എഴുത്ത് !

  ReplyDelete
 16. വായിച്ചു തീര്‍ന്നതറിഞ്ഞില്ല. ഹൃദയ മിടിപ്പ് പോലും ഒരു നിമിഷം നിന്ന് പോയോ എന്ന് സംശയം. വല്ലാത്തൊരു രചന.

  ReplyDelete
 17. ഛേ.. ആദ്യം വിചാരിച്ചത് നല്ലൊരു പൊളപ്പന്‍ പൈങ്കിളി എന്നായിരുന്നു... പിന്നെയല്ലേ ടെങ്ങ്ഷന്‍ അടിപ്പിച്ച് കളഞ്ഞത്.. നിങ്ങടെ ബക്കാര്‍ഡി ക്യാന്‍സല്‍ഡ്. x-(

  ReplyDelete
 18. വേണ്ടാരുന്നു കുമാരേട്ടാ.. തുടങ്ങിയപ്പോ തന്നെ വേറൊരു റൂട്ട് തോന്നിയിരുന്നു തീര്‍ന്നപ്പോ എന്തോ ഒരു നീറ്റല്‍... വേണ്ടായിരുന്നു

  ReplyDelete
 19. This comment has been removed by the author.

  ReplyDelete
 20. വളരെ സ്മൂത്തായി ഒഴുകിപോയ വായന നൊമ്പരം ഉണര്ത്തിയെന്കിലും അവസാനം വളരെ നന്നാക്കി. എങ്ങിനെ ആയാലും മാതൃത്വം എന്താണെന്നു തിരിച്ചറിയുന്ന ആ അവസ്ഥ കേമമായി പറഞ്ഞു. ഒരു മന്ദബുദ്ധി എന്ന ആശ്വാസം ഇവിടെ ഉണ്ടെങ്കിലും അതൊന്നുമാല്ലാത്ത ഒരു ലോകത്താണ് നാമിപ്പോള്‍ എന്നതാണ് യാഥാര്‍ത്ഥ്യം.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 21. ആദ്യത്തെ കമന്റ് വേണ്ടായിരുന്നു എന്നൊരു അഭിപ്രായം എനിക്കില്ല. എനിക്ക് ആ വാക്കിന്‍റെ അര്‍ത്ഥം അറിയില്ലായിരുന്നു. സത്യം പറഞ്ഞാല്‍ കഥ വായിച്ചു കഴിഞ്ഞിട്ടും പേരിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലായില്ല. കുമാര സംഭവം സാധാരണ വായിക്കുന്ന പോലെ ഒരു ചെറു പുഞ്ചിരിയുമായാണ്‌ തുടങ്ങിയത്. പിന്നെ പിന്നെ കളിയല്ല കാര്യമാണ് എന്ന് മനസ്സിലായി. എന്തായാലും എനിക്കിഷ്ട്ടപ്പെട്ടു ഈ കഥ. പ്രത്യേകിച്ച് ആ ഭാഷ.!

  ReplyDelete
 22. കുമാരാ.. ഇത് വരെ കാണാത്ത കുമാരനെ ഞാന്‍ കണ്ടുതുടങ്ങുന്നു. ഈ കഥയാവട്ടെ കുമാരസംഭവങ്ങളെ മറ്റൊരു ഡൈമെന്‍ഷനില്‍ കാണാന്‍ പ്രേരിപ്പിക്കാനുള്ള തുടക്കം. കഥയിലെ വിഷയത്തേക്കാള്‍ എന്നെ ആകര്‍ഷിച്ചത് പതിവുള്ള കുമാരന്റെ തരിമ്പ് പോലും ഇതില്‍ എവിടെയും കണ്ടെത്താന്‍ കഴിയില്ല എന്നതാണ്. ഈ ഒരു വ്യത്യസ്തത.. അതിലൂടെ കുമാരന്‍ തന്നിലെ നൈസര്‍ഗീകമായ കഴിവുകള്‍ പുറത്തേക്കെടുക്കുന്നു എന്ന് തന്നെ വിശ്വസിക്കുന്നു. ഒരു പക്ഷെ, ഈ പോസ്റ്റിന് പതിവ് കുമാരന്‍ സ്റ്റൈല്‍ കമന്റുകളോ അഭിപ്രായങ്ങളോ ഉണ്ടായെന്ന് വരില്ല. പക്ഷെ, ഞാന്‍ പറയുന്നു. ഇത് വരെ ഞാന്‍ കുമാരസംഭവത്തില്‍ വായിച്ചിട്ടുള്ളതില്‍ എനിക്ക് ഏറ്റവും പ്രിയങ്കരമായ കഥ. ഇനിയും ഇത്തരം കഥകളും എഴുതുക. പതിവ് രീതി പൂര്‍ണ്ണമായും ഒഴിവാക്കുകയും വേണ്ട..

  ReplyDelete
 23. എന്തോ ദഹിക്കുന്നില്ല ഈ കഥയും
  ഈ മാറ്റവും !

  ReplyDelete
 24. കുമാര്‍ ഏട്ടാ അഗമ്യഗമനം അര്ഥം കുമാറേട്ടന്‍ പറഞ്ഞതാണോ എന്നൊരു സംശയം ഉണ്ടോ. Of course the meaning you gave comes under it but that’s not the only meaning . In general sense it would mean explicitly forbidden sex for eg, with mother, with guru’s wife. With wife of your father (who is not your mother), brothers wife etc etc. My humble two cents.

  ReplyDelete
 25. 'പിന്നെ ആ കുഞ്ഞിളം നെറ്റിയിൽ പതുക്കെ ചുണ്ടുകളമർത്തി. രണ്ട് തുള്ളി കണ്ണീർ ചാലിച്ച് '
  ഈ രണ്ടു വരികള്‍ മാത്രം മതി സ്ത്രീത്വത്തെ വരച്ചുകാട്ടാന്‍... കുമാരന്‍ ടച് .....

  ReplyDelete
 26. വളരെ നല്ല കഥ ....പക്ഷെ അത്ര ദഹിക്കുന്നില്ല..വായിച്ചു കഴിഞ്ഞപ്പോള്‍ തരിച്ചിരുന്നു പോയി..സമകാലീന സംഭവങ്ങളില്‍ ഇപ്പോള്‍ ഇതും ഒരു വിഷയം ആണല്ലോ ഈ കഥ വളരെ നൊമ്പരപ്പെടുത്തുന്നു..വേണ്ടായിരുന്നു എന്ന തോന്നല്‍ ..പതിവ് രീതി തന്നെയാണ് നല്ലത് നമുക്ക് കളിച്ചും ചിരിച്ചും അങ്ങ് പോകാന്നെ..

  ReplyDelete
 27. സ്ഥിരം നര്‍മ്മത്തില്‍ നിന്ന് വേറിട്ട്‌ ഒരു കഥ ,കുമാരേട്ടാ നന്നായി അവതരിപ്പിച്ചു .

  ReplyDelete
 28. കുമാരാ....
  വ്യത്യ്സ്തമായി എഴുതാനുള്ള ആദ്യ ചവിട്ടു പടി ആവട്ടെ ഇത്!

  ആശംസകൾ!

  (ആഗമ്യ അല്ല അഗമ്യ എന്ന് തിരുത്തൂ തലക്കെട്ട്. ആ തലക്കെട്ടു തന്നെ വേണം എന്നില്ല എന്നതാണു വാസ്തവം.)

  ReplyDelete
 29. ബുദ്ധിമാന്ദ്യം സംഭവിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന്റെ നേര്‍കാഴ്ച .പുതിയ പരീക്ഷണം കൊള്ളാം .

  ReplyDelete
 30. ഇതെന്ത് തലക്കെട്ട് എന്ന കണ്‍ഫ്യൂഷനോടെയാണ് വായിച്ചു തുടങ്ങിയത്...

  വായിച്ചു കഴിഞ്ഞപ്പോള്‍ എന്ത് കമന്റെഴുതണമെന്നറിയില്ല, കുമാരേട്ടാ.

  ReplyDelete
 31. കുമാരേട്ടാ, ഇതെന്താ ഇപ്പൊ ഇങ്ങനെ !!?

  ജയേട്ടന്‍ പറഞ്ഞത് തന്നെ പറയുന്നു. ഇതൊരു തുടക്കമാവട്ടെ..ഇനിയും വ്യത്യസ്തമായി എഴുതൂ..എല്ലാം വഴങ്ങും.
  ആശംസകള്‍.

  ReplyDelete
 32. വളരെ വ്യത്യസ്തമായി , നല്ല ഒഴുക്കോടെ ..ഗംഭീര ക്ലൈമാക്സ്‌...

  മാതൃത്വത്തിന്റെ മഹത്വത്തെ എടുത്തു കാണിക്കുന്ന ക്ലൈമാക്സ്‌...
  കഥ ഞെട്ടിച്ചു ...
  തുടര്‍ന്ന് ഇത് പോലെ പുതിയ വഴികളിലുടെ സഞ്ചരിക്കാന്‍ സാധിക്കെട്ടെ ....ആശംസകള്‍..!

  ReplyDelete
 33. കുമാരേട്ടാ.ഹോ..ഇത്രക്കു വേണ്ടായിരുന്നു..
  നമ്മുടെ ഹംസക്കാടെ പോസ്റ്റ് വായിച്ചതിന്റെ ചങ്കിടിപ്പ്
  ഇതു വരെ മാറിയിട്ടില്ല...ഇപ്പോ ദാ കുമാരേട്ടനും...
  -----------------------------------
  പുതിയൊരു കാല്‍വെപ്പ്...ആശംസകള്‍

  ReplyDelete
 34. ഇത് കുറച്ചു കടുത്തുപോയി കുമാരേട്ടാ.എത്ര ശ്രമിച്ചിട്ടും ദഹിക്കുന്നില്ല

  ReplyDelete
 35. മാഷേ

  ''പരിശോധനക്ക് ശേഷം ഡോക്ടറുടെ മറുപടി ഞങ്ങളെ ഞെട്ടിപ്പിച്ചു.''
  അതെന്താണെന്നു മനസിലായില്ലല്ലോ? അവിടെ സസ്പെന്‍സോ?

  മലയാളം സിമിനയുടെ സ്ഥിരം ലൈനില്‍നിന്നൊന്നു മാറിച്ചവിട്ടിയിരുന്നെങ്കില്‍. അത്തരം അപകടങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കുന്നതിനാണ്‍. അബോര്‍ഷന്‍. കഥയിലെങ്കിലും ഒരു പെണ്‍കുട്ടിയെ രക്ഷിക്കാമായിരുന്നില്ലേ മാഷേ

  കഥ ശൈലി ഉഗ്രന്‍.

  ReplyDelete
 36. മാഷേ

  ''പരിശോധനക്ക് ശേഷം ഡോക്ടറുടെ മറുപടി ഞങ്ങളെ ഞെട്ടിപ്പിച്ചു.''
  അതെന്താണെന്നു മനസിലായില്ലല്ലോ? അവിടെ സസ്പെന്‍സോ?

  മലയാളം സിമിനയുടെ സ്ഥിരം ലൈനില്‍നിന്നൊന്നു മാറിച്ചവിട്ടിയിരുന്നെങ്കില്‍. അത്തരം അപകടങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കുന്നതിനാണ്‍. അബോര്‍ഷന്‍. കഥയിലെങ്കിലും ഒരു പെണ്‍കുട്ടിയെ രക്ഷിക്കാമായിരുന്നില്ലേ മാഷേ

  കഥ ശൈലി ഉഗ്രന്‍.

  ReplyDelete
 37. ഒന്നും പറയാനില്ല കുമാരേട്ടാ....

  കഥ വളരെ നന്നായിരിക്കുന്നു....
  ആശംസകൾ....

  ReplyDelete
 38. :(

  കഥയായി പോലും മനസ്സ് സ്വീകരിക്കുന്നില്ല..
  ഒരു വീട്ടിലും ഒരു മകള്‍ക്കും ഈ അവസ്ഥയുണ്ടാവതിരിക്കട്ടെ.

  ReplyDelete
 39. This comment has been removed by the author.

  ReplyDelete
 40. കുമാരാ ,ശ്വാസം അടക്കി പിടിച്ച് തന്നെ ആണ് വായിച്ചത് .എന്നാലും കഥ കൊണ്ടുപോയ വഴി സമ്മതിച്ചിരിക്കുന്നു .കുമാരന്റെ മറ്റു പോസ്റ്റുകളില്‍ നിന്നും ,ഈ കഥയ്ക്ക് ആകെ ഒരു മാറ്റം ...

  ReplyDelete
 41. ഞാന്‍ ഇതുവരെ വായിച്ച കുമാരന്റെ അഥവാ കുമാരന്‍ സ്റ്റൈലില്‍ ഉള്ള ഒരു കഥയോടും ഒരുതരത്തിലുള്ള സാദ്രിശ്യവുമില്ലാതെ ഒരു കഥ :)
  എങ്കിലും മറ്റു കഥകളോട് കിട പിടിക്കുന്ന അതിമനോഹരമായ അവതരണം

  ReplyDelete
 42. ദെന്താദ് കുമാരാ ലിഅനൊന്ന് മാറ്റിപ്പിടിച്ചോ
  ഏതാലും ഒരു ഉഷാറ് കഥ

  ReplyDelete
 43. കുമാര്‍ജിയില്‍ നിന്ന് വ്യത്യസ്തമായൊരു എഴുത്ത്....

  ReplyDelete
 44. കുമാരസംഭവത്തിൽ പഴയ സംഭവങ്ങൾ കൂടുതലിഷ്ടപ്പെടുന്നു.

  ReplyDelete
 45. Great work Kumaretta.... Congratulations.........

  ReplyDelete
 46. ഇത്ര ഗൌരവമുള്ള വിഷയവും താങ്കള്‍ക്ക് ഭംഗിയായി അവതരിപ്പിക്കുവാന്‍ കഴിയുമല്ലേ? എന്നും ചിരിപ്പിക്കാറുള്ള താങ്കള്‍ ഇന്ന് സങ്കടപ്പെടുത്തി.ആ കുഞ്ഞിനെ മുളയില്‍ തന്നെ നുള്ളേണ്ടതായിരുന്നു.എന്തിനേ ജീവിതം മുഴുവന്‍ ഒരു കയ്ക്കുന്ന ഓര്‍മ്മ ചുമക്കണം.

  ReplyDelete
 47. കുമാരേട്ട ഇത് വല്ലോത്തൊരു എഴുത്ത് ആയി പോയി ...ഇങ്ങനെ ആര്‍ക്കും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു ...!!!

  ReplyDelete
 48. കുമാരേട്ടാ ഇത് വേണ്ടായിരുന്നു വായിക്കുമ്പോള്‍ എന്തോ ഒരിത് ......ഇത്തിരി ഓവര്‍ ആയില്ലേ ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

  ReplyDelete
 49. സമൂഹത്തിലെ ഇന്നെത്തെ യാദാർത്ഥ്യങ്ങളുടെ തുറന്നെഴുത്ത്‌... ! അഭിനന്ദനങ്ങൾ!

  ReplyDelete
 50. ഇപ്പോഴാണ്‌ കുരാമന്‍ കുമാരനായത്...അപ്പോള്‍ നേര്‍വഴിയും അറിയാം.
  എന്തായാലും ഈ മാറ്റം ഗംഭീരമായി....പ്രമേയത്തില്‍ ഒട്ടും അത്ഭുതമില്ല....
  ഒരു പാട് അനുഭവകഥകള്‍ കേട്ടിട്ടുണ്ട്...നേരിട്ട് അറിയുകയും ചെയ്യാം....
  രചനയില്‍ സ്വീകരിച്ച വ്യത്യസ്തത...ശ്ലാഘനീയം...ഇനിയും പോരട്ടെ ..തുടര്‍ക്കഥകള്‍ ....
  പിന്നെ...തലക്കെട്ടിന്റെ കാര്യത്തില്‍ വിശദീകരണം .....
  തലക്കെട്ട്‌ പോലും ഇതിനു വേണ്ട എന്നാണ് എനിക്ക് തോന്നിയത് ...

  ഒരു പൂവല്ല ഒരു പൂങ്കാവനം തന്നെ കൈനീട്ടി വാങ്ങു....

  ReplyDelete
 51. ഹാസ്യം വിട്ട് സീരിയസ്സായോ.
  അല്ല, ഈ ലൈനിൽ തന്നെ എഴുതാനാണോ ഇനി ഉദ്ദേശ്യം.

  കഥനരീതി കൊള്ളാം.

  ReplyDelete
 52. ആദ്യം ഈ പോസ്റ്റിനു കമന്റ്‌ ഇടേണ്ട എന്ന് തോന്നി. അതിന്റെ കാരണം:

  1. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഏത് സമയത്താണോ സംഭവം [കഥ] നടക്കുന്നത്, ആ കാലത്തെക്കുറിച്ച് കഥാകൃത്ത്‌ തികച്ചും ബോധവാനായിരിക്കണം. സ്വന്തം സഹോദരനില്‍ നിന്നും ഗര്‍ഭിണിയാകുന്ന ഒരു സ്ത്രീ ആ കുഞ്ഞിനെ പ്രസവിക്കാന്‍ എടുക്കുന്ന തീരുമാനം ഇന്നത്തെ കാലത്ത് സ്ഥിരബുദ്ധിക്ക് നിരക്കുന്നതല്ല. ആ കുഞ്ഞിന്റെ ഭാവിയെക്കുറിച്ചും അമ്മ ചിന്തിച്ചു കാണുമല്ലോ....
  2. ഒരു സാഹിത്യ സൃഷ്ടി എന്ന നിലയില്‍നിന്നും പലപ്പോഴും reporting ന്റെ നിലവാരത്തിലേക്ക് താഴ്ന്നുപോയിരിക്കുന്നു ഈ രചന.

  തുറന്നു പറയുന്നതില്‍ അതൃപ്തി അരുത് എന്ന അപേക്ഷയോടെ,
  ദിവാരേട്ടന്‍

  ReplyDelete
 53. കുമാരന് ചിരിപ്പിക്കാന്‍ മാത്രമല്ല കരിയിപ്പിക്കാന്‍ കൂടി അറിയാമെന്ന് തെളിയിച്ച കഥ. പക്ഷെ അതൊരു 'മാത്യു മറ്റം'സ്റ്റൈലില്‍ വേണ്ടായിരുന്നു എന്നൊരു തോന്നല്‍. അല്ലാതെ തന്നെ അതിലളിതമായി അവതരിപ്പിക്കമായിരുന്നു.
  പോസ്റ്റുകളില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിച്ചത് അഭിനന്ദനം അര്‍ഹിക്കുന്നു.
  സമകാലീന പ്രശനം തന്നെ.
  ഭാവുകങ്ങള്‍

  ReplyDelete
 54. ഡോണ്ടൂ... ഡോണ്ടൂ...

  ReplyDelete
 55. പൊള്ളുന്ന ഒരു വിഷയമാനല്ലോ കുമാരാ ഇപ്പ്രാവശ്യം. പതിവ് രീതികളില്‍ നിന്നുള്ള ഈ മാറ്റം ഇഷ്ടമായി.
  കഥയുടെ അവതരണം നന്നായിരിക്കുന്നു എങ്കിലും ചില വിവരണങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി.

  ReplyDelete
 56. ഇത്രയും സീരിയസ് കഥ വേണ്ട. മാണിക്യ ചേച്ചി പറഞ്ഞപോലെ കഥയായി പോലും...
  ഇപ്പൊ കഥയെഴുത്തില്‍ എല്ലാരും ഈ പാതയില്‍ ആണെന്ന് തോന്നുന്നു.
  എന്‍റെ ഒരു പോസ്റ്റില്‍ (കമന്റില്‍) താങ്കള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. വരുമല്ലോ.

  ReplyDelete
 57. പതിവ് വഴികളില്‍ നിന്നു വേറിട്ട ഈ സഞ്ചാരത്തിനു കൈയ്യടി..

  കഥയായി വായിക്കുമ്പോള്‍ പോലും ഒരു ഞെട്ടല്‍ ആണു.പക്ഷേ വാര്‍ത്തകളിലൂടെ ഇങ്ങനെയും ലോകത്ത് നടക്കുന്നെന്നറിയുമ്പോള്‍ എന്തു പറയാനാണു..

  ReplyDelete
 58. കുമാരാ,
  കഥ വളരെ ഇഷ്ടപ്പെട്ടു. എന്നു പറഞ്ഞാൽ പ്രമേയം ഗംഭീരം.
  പക്ഷെ ചിരി മാത്രമല്ല തനിക്കു സാധിക്കുക എന്ന് കുമാരൻ മുമ്പേ തെളിയിച്ചിട്ടുള്ളതല്ലേ? കുമാരസംഭവം പുസ്തകത്തിൽ അത്തരം കഥ വായിച്ച ഓർമ്മയുണ്ട്.
  തലക്കെട്ടിന്റെ അർത്ഥം പറഞ്ഞുതന്നതു്‌ നന്നായി. എനിക്കു്‌ അർത്ഥം അറിയില്ലായിരുന്നു.
  കഥയിൽ ചില പോരായ്മ തോന്നി. ഇടക്കെവിടെയോ "അനിത" മാറി "ഞാൻ" ആയി. അതുപോലെ ചില പാരഗ്രാഫുകൾ തന്നെ അധികപ്പറ്റായി തോന്നി. പക്ഷെ അതൊക്കെ കണ്ടില്ലെന്ന് നടിക്കാവുന്നവ മാത്രം. കഥയുടെ ഇതിവൃത്തം അത്രക്കു്‌ ഘനമുള്ളതല്ലെ?

  ReplyDelete
 59. മത്താപ്പ് : ആദ്യ കമന്റിനു നന്ദി.
  സുഗന്ധി : നന്ദി.
  ചാണ്ടിക്കുഞ്ഞ് : കീറ്റ്സ് എന്റെ നാട്ടുകാരനാ… ആക്കല്ലേ മച്ചാ
  lekshmi. lachu : നന്ദി.
  pravasi : ഇനി അങ്ങനെയാവാം. നന്ദി
  ഹാപ്പി ബാച്ചിലേഴ്സ് : കേരളത്തില് തന്നെ നടന്നിട്ടുണ്ട്. നന്ദി.
  kARNOr(കാര്ന്നോര്) : ഹേയ്. ഇതൊരു ഒറ്റപ്പെട്ട റൂട്ടാണ്. നന്ദി.
  mini//മിനി : മെയില് വായിച്ചു. നന്ദി. അത് കണ്ടപ്പോള് ഈ പോസ്റ്റ് ഇട്ടതില് ധൈര്യമായി.. ഈ കവിത നന്നായി.
  ഹംസ : നീയെന്നെ പൈങ്കിളി ആക്കിയല്ലേ.. അടുത്ത പോസ്റ്റ് എന്നാണ്. ഞാന് ശരിയാക്കി തരാം.
  Dipin Soman : നന്ദി.
  junaith : അര്ഥം അറിയാത്തവര്ക്ക് വേണ്ടി കൊടുത്തതാണ്. നന്ദി.
  മുരളിക... : അല്പ്പം കൂടിപ്പോയോ.. സമയം കിട്ടുമ്പോള് എഡിറ്റ് ചെയ്യാം. നന്ദി.
  നന്ദകുമാര് : ട്യൂഷന് വേണ്ട കുറച്ച് പേരെങ്കിലും ഉണ്ടല്ലോ. അതായിരുന്നു കാരണം. നന്ദി.
  Captain Haddock , Shukoor Cheruvadi : നന്ദി.
  അബ്കാരി : എന്നാ നീ കണ്ണൂരില് കൈ കുത്തില്ല.
  നൂലന് : കമന്റിന് നന്ദി.
  പട്ടേപ്പാടം റാംജി, ആളവന്താന് : നന്ദി.
  Manoraj : തീര്ച്ചയായും ഇത്തരം പോസ്റ്റുകള് വല്ലപ്പോഴും മാത്രമേ ഇടു.. ആത്മാര്ഥമായ ഈ പ്രോത്സാഹനത്തിന് വളരെ നന്ദി.
  ramanika : നന്ദി.
  Anoop Pattat : ഈ വാക്കില് എന്റെ അറിവ് വളരെ കുറവായിരുന്നു. നിങ്ങള് പറഞ്ഞതാണ് ശരി. വളരെ നന്ദി.
  ചിന്നവീടര് : ഇവിടെ വന്നതില് നന്ദി.
  ആചാര്യന് : ഇത് പോലെ ഇനി ഉണ്ടാവില്ല. നമുക്ക് ചിരിച്ച് തന്നെ പോകാം. നന്ദി.
  Renjith : നന്ദി.
  jayanEvoor : ചവിട്ട് പടി ഇതോടെ നിര്ത്തി. ഹഹ.. തെറ്റ് തിരുത്തിയിട്ടുണ്ട്. വളരെ നന്ദി.

  ReplyDelete
 60. സത്യം പറയാമല്ലോ വാദ്ധ്യാരേ, ഞാന്‍ മുഴുവന്‍ വായിച്ചില്ല. ഇത്തിരി ചങ്കുറപ്പ് കുറവുള്ള കൂട്ടത്തിലാണേ!

  ഞാന്‍ കഴിഞ്ഞ തവണ കമെന്റിയതുകൊണ്ടാണോ ഇത്തവണ "മണിപ്രവാള" ശൈലി മാറ്റി ശുദ്ധ മലയാളത്തില്‍ എഴുതാമെന്ന് വച്ചത്? ഏതായാലും അതും നല്ലോണം വഴങ്ങുമെന്ന് താങ്കള്‍ കാണിച്ചുതന്നു. ഭാഷയുടെ ശക്തിയും പ്രമേയത്തിന്റെ മൂര്‍ച്ചയും - കൊള്ളാം. പക്ഷെ കൊള്ളാന്‍ ഞാനില്ലേ ...ഞാന്‍ ദാ ഓടി!

  എന്റോടെ ഒന്ന് വന്നതിനും രണ്ടു നല്ല വാക്ക് പറഞ്ഞതിനും വളരെ നന്ദിയുണ്ട് കേട്ടോ.

  ReplyDelete
 61. ജീവി കരിവെള്ളൂര് , ശ്രീ, വരയും വരിയും : സിബു നൂറനാട് : നന്ദി.
  Sneha : വളരെ നന്ദി.
  റിയാസ് (മിഴിനീര്ത്തുള്ളി) : നന്ദി.
  പകല് മാന്യന് : നിര്ത്തി. ഇനിയില്ല
  www-indiablooming : അതിനു പറ്റാത്ത ചില കേസുകള് ഉണ്ടാവാറുണ്ടല്ലോ. അതായിരുന്നു കാരണം.
  വീ കെ, മാണിക്യം, siya, വഴിപോക്കന് : നന്ദി.
  jamal|ജമാൽ : ചെറീയൊരു ചേഞ്ച്..
  ചെലക്കാണ്ട് പോടാ, Kalavallabhan, Venugopal G : നന്ദി.
  jyo : ഇങ്ങനത്തെ ചില ജീവിതങ്ങളും ഉണ്ടല്ലോ. അത് പറഞ്ഞുവെന്നേയുള്ളു.
  vigeeth, പഞ്ചാരക്കുട്ടന്, മാനവധ്വനി : നന്ദി.
  ലീല എം ചന്ദ്രന്.. : നല്ല വാക്കുകള്ക്ക് ഒരുപാട് നന്ദി.
  krish | കൃഷ് : അങ്ങനെയൊരു ദുരുദ്ദേശവുമില്ല.
  DIV▲RΣTT▲Ñ : ദിവാരേട്ടാ, അഭിപ്രായങ്ങള് തുറന്ന് പറയാം ഇവിടെ. ഒരു വിദ്വേഷവുമില്ല. അച്ഛന് മകളെ ഗര്ഭിണിയാക്കി കുഞ്ഞിനെ നല്കി കോടതി ശിക്ഷ ഏറ്റ് വാങ്ങിയ വാര്ത്ത കഴിഞ്ഞ മാസം പത്രങ്ങളില് വന്നിരുന്നു. മുകളില് കമന്റുകള് എഴുതിയവര് തന്നെ അതൊക്കെ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. എഴുത്തിന് ഓരോരുത്തര്ക്കും ഓരോ ശൈലി. അതിനെന്ത് പറയാനാണ്, ഞാന് മിടുക്കനാണെന്ന് ഞാനൊരിക്കലും പറയുകില്ല. കേട്ടൊ. നന്ദി.
  ഇസ്മായില് കുറുമ്പടി (തണല്) : വിവരണങ്ങള് കൂടുതലായെന്ന് തോന്നിയോ. കുറക്കാം.
  meera : നന്ദി.
  തെച്ചിക്കോടന് : ഞാന് ഒന്നൂടെ എഡിറ്റ് ചെയ്യാം. നന്ദി.
  Sukanya : ഇപ്പോ പത്രങ്ങളീല് പോലും ഇത് പോലത്തെ വാര്ത്തകള് വരുന്നുണ്ടല്ലൊ. നന്ദി.
  Rare Rose : നന്ദി.
  ചിതല്/chithal : അനിത ഓര്ക്കുന്നത് ഫ്ലാഷ്ബാക്ക് ആയി പറഞ്ഞതാണ്. അത് അവള് നേരിട്ട് പറയുന്നത് പോലെ എഴുതി.. വലിയ സി.ഐ.ഡി. ആയിട്ടും അത് മനസ്സിലാക്കാന് പറ്റിയില്ലേ.
  കൊച്ചു കൊച്ചീച്ചി : പോസ്റ്റുകളൊക്കെ വളരെ മുന്പേ എഴുതി വെക്കുന്നതാണ്, ഒരു കമന്റും സ്വാധീനിക്കാറില്ല. നന്ദി.

  ReplyDelete
 62. കുമാരേട്ടാ, ഒന്ന് ചിരിക്കാലോ എന്ന് കരുതി ഓടി വന്നതാ ... ചിരിച്ചില്ല എങ്കിലും ഈ എഴുത്തും എനിക്ക് ക്ഷ പിടിച്ചു

  ReplyDelete
 63. വിഷയം ദഹിക്കുന്നില്ലെങ്കിലും കഥ പറഞ്ഞരീതി നന്നായി....

  ReplyDelete
 64. അയ്യോ, അങ്ങനെ എഴുതിയെങ്കിലും സത്യമായിട്ടും അങ്ങനെ mean ചെയ്തില്ലായിരുന്നു കേട്ടോ :)

  ഇനി ഇത്തരം അഭിപ്രായം എഴുതുമ്പോള്‍ ശ്രദ്ധിക്കാം. ഇത്തവണത്തേക്ക് ക്ഷമിക്കുക !

  ReplyDelete
 65. ഭാഗ്യമോ നിര്‍ഭാഗ്യമോ..
  താങ്കളുടെ നര്‍മം ആദ്യം വായിക്കാന്‍ കഴിഞ്ഞില്ല..
  ഈ ഗൌരവ കഥയാണ് ഞാന്‍ ആദ്യം വായിച്ചത്.
  ഇന്ന് തലശ്ശേരി ബുക്ക്‌ ഫെസ്റിവലില്‍ താങ്കളുടെ ബുക്ക്‌ ശ്രദ്ധിച്ചിരുന്നു..
  ഒരു പക്ഷെ നമ്മള്‍ എല്ലാവരും ദുഃഖങ്ങള്‍ മറക്കാന്‍ ആഗ്രഹിക്കുന്നു.
  വേദനിക്കുന്ന കഥകള്‍ കേള്‍ക്കാതിരിക്കാന്‍ ആഗ്രഹിക്കുന്നു.
  പക്ഷെ ഒന്നുണ്ട് ... വേദനകളുമായി ഉള്ള നിരന്തര സഹവാസം ഒരാളെ നന്മകള്‍
  നിറഞ്ഞവനാക്കി മാറ്റുന്നു.

  ReplyDelete
 66. എനിക്കൊന്നും എഴുതാന്‍ കിട്ടുന്നില്ല. ഒരു വീട്ടിലും ഇങ്ങനെയൊരു സംഭവം ഉണ്ടാവാതിരിക്കട്ടെ. സഹോദര ബന്ധത്തിന്റെ മൂല്യം നിലനില്‍ക്കട്ടെ. ഈ മൂല്യം നഷ്ടമായാല്‍ നമ്മുടെ നാടിനു എന്തുവില? നമ്മുടെ സംസ്കാരത്തിന് എന്ത് വില? മനുഷ്യനും മൃഗങ്ങളും തമ്മിലെന്തു വെത്യാസം?

  ReplyDelete
 67. അപ്പൊ ഇങ്ങള് ഇങ്ങനേം എഴുതും അല്ലെ...

  പക്ഷെ ഇച്ചിരി കട്ടി കൂടീല്ലേ എന്നൊരു സംശയം...

  ReplyDelete
 68. പ്രമേയം എന്തായാലും കഥ പറഞ്ഞ രീതി ഇഷ്ടായി.
  ഈ വിത്യസ്തതയും

  ReplyDelete
 69. കുമാരന് എന്തും വഴങും എന്നതിന് ഒരു തെളിവാണ് ഈ പോസ്റ്റ്!
  ആ ഭാഷാ ശൈലി വളരെ ഇഷ്ടപ്പെട്ടു.

  ജീവിതം കൈവിട്ടുപോയ കഥയിലെ അനിതയെ ഓർത്ത് ഇപ്പോഴും മനസ്സിൽ നിന്നും വേദന മായുന്നില്ല.
  കാരണം ലോകത്ത് ഇത് പലപ്പോഴും സംഭവിക്കുന്ന ഒരു കാര്യമാണല്ലോ എന്നോർത്തിട്ട്.

  അഭിനന്ദനങൾ കുമാരൻ !!

  ReplyDelete
 70. നടക്കുന്ന സത്യങ്ങള്‍ ആണെങ്കിലും ഭയത്തോടെ വായിചു തീര്‍ത്തു .
  കേള്‍ക്കാന്‍ കൊതിയില്ലാത്ത്ത കാണാന്‍ കഴിയാത്ത ഒന്ന് .

  ഒന്ന് പറയാം കുമാര സംഭവം അതി ബഹുലം തന്നെ...

  ReplyDelete
 71. പതുക്കെ തുടങ്ങി അവസാനം ഭീകരമാക്കിക്കളഞ്ഞു..

  ReplyDelete
 72. മറ്റൊരു കുമാരന്‍ സംഭവിച്ചിരിക്കുന്നു!!!!
  മാറ്റം ആര്‍ക്കാണീഷ്ടമാവാത്തത്..
  നന്നായിരിക്കുന്നു ഈ ചുവടുമാറ്റം.

  ReplyDelete
 73. പോസ്റ്റിലെ ചിത്രം കണ്ടപ്പോള്‍ ഒരു പൈങ്കിളി കഥയാണെന്നാ തോന്നിയത്.. വായിച്ചു പകുതിയായപ്പോള്‍ മനസ്സിലായി കുമാരേട്ടന്റെ റൂട്ട് മാറി എന്ന്. നമിച്ചിരിക്കുന്നു.. കുമാര സംഭവം ആളുകളെ ചിരിപ്പിക്കാന്‍ മാത്രമല്ല ചിന്തിപ്പിക്കാന്‍ കൂടെ തുടങ്ങിയിരിക്കുന്നു. എല്ലാ ഭാവുകങ്ങളും.

  ReplyDelete
 74. ആദ്യം തന്നെ ഒരു സംശയം പേരിനെപ്രതി..
  അഗമ്യഗമനം എന്നാല്‍ ഗമിക്കാന്‍ പാടില്ലാത്തിടത്ത് ഗമിക്കല്‍ എന്നാണ് ഞാന്‍ കരുതിയിരുന്നേ... സഹോദരീസഹോദരന്മാര്‍ മാത്രമല്ല, പിതാവ്-പുത്രി, മാതാവ്-പുത്രന്‍ അങ്ങനെ എല്ലാം പെടും എന്ന് തോന്നുന്നു...

  തലക്കെട്ട് ഇതുവേണ്ടിയിരുന്നില്ല എന്നാണ് എന്‍റെ തോന്നല്‍..

  കഥയെന്ന നിലക്ക് അതിഗംഭീരമെന്ന് പറയാനാവില്ലെങ്കിലും അത് പകര്‍ന്ന ഷോക്കിംഗ് മൂഡ് നിലനില്‍ക്കുന്നു.

  നമിക്കുന്നു...

  ReplyDelete
 75. കുമാരേട്ടാ,ഈ പോസ്റ്റ് പബ്ലിഷ് ചെയ്ത അന്ന് തന്നെ വായിച്ചിരുന്നു..മിക്കവരും പറഞ്ഞത് പോലെ വേണ്ടിയിരുന്നില്ല എന്ന് തന്നെ തോന്നി..ഇത്ര ദിവസമായിട്ടും ആ ഒരു ഷോക്കില്‍ നിന്നും എനിക്ക് മാറാന്‍ പറ്റിയിട്ടില്ല ട്ടോ..അത്ര ശക്തമായി അവതരിപ്പിച്ചിരിക്കുന്നു,കുമാരേട്ടന്‍..

  ReplyDelete
 76. കഥ വീണ്ടും വായിച്ചപ്പോൾ നേരത്തെ പറയാൻ വിട്ടുപോയ ഒരു കാര്യം ഓർമ്മ വന്നു. അനിതയുടെ ഈ അവസ്ഥക്കു മൂലകാരണം അവളുടെ വീട്ടുകാരാണു്. മനോദൌർബല്യമുള്ള മകനേയും ആങ്ങളയേയും അല്പം കൂടി ശ്രദ്ധിച്ചു വളർത്തിയിരുന്നെങ്കിൽ... ഒരല്പം സ്നേഹം കൊടുത്തിരുന്നെങ്കിൽ... അയാളെ മനസ്സിലാക്കൻ ശ്രമിച്ചിരുന്നെങ്കിൽ.. അയാളെ നേർ‌വഴിക്കു് നയിച്ചിരുന്നെങ്കിൽ...

  ReplyDelete
 77. പുതിയ കാലം .........
  മാറുന്ന കോലം

  ReplyDelete
 78. ആദ്യ പകുതി മനോരമ സ്റ്റൈൽ പൈങ്കിളിയായെങ്കിലും അവസാനം നന്നായി.. വാചാലത ഒഴിവാക്കിയിരുന്നെങ്കിൽ കുറെക്കൂടി ഒതുക്കമുള്ളതാവുമായിരുന്നു. ഈ വിഷയവും ഒരുപാട്‌ പഴയതായിരിക്കുന്നു.. എല്ലാ ആശംസകളും..

  ReplyDelete
 79. പരീക്ഷണം കൊള്ളാം.
  പക്ഷേ ഇതു വേണോ?

  ReplyDelete
 80. ഒന്നും പറയുന്നില്ല.

  ReplyDelete
 81. കുമാരന്റെ 400മത്തെ ഫോളോവർ നോം ആണ്. പിന്നെ ഈ കഥ ഇത് ഒരു മറ്റേടത്തെ ഇടവാടായിപ്പോയി. കൊള്ളാം കുമാരാ. ഇതു ഒരു ചുവട് മാറ്റമാണെന്ന് പലരുടേയും ഗമന്റിൽ നിന്നും മനസ്സിലായി. ഹും.. വേണ്ടാർന്നു..

  ReplyDelete
 82. കുമാരന്‍ സര്‍, കഥയും കമെന്റും വായിച്ചു. ആധുനിക സമൂഹം ഒരു കഥയായി കേള്‍ക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല ഇത്തരം സംഭവങ്ങളെന്ന് കമെന്റുകളിലെ അസ്ക്യത പറഞ്ഞുതരുന്നു.

  വിശുദ്ധ ബൈബിളിലും, പരിശുദ്ധ കുറാനിലും പറയുന്ന ഹാബേല്‍,കായേന്‍ സഹോദരന്മാരുടെ അഗമ്യഗമനത്തിന്റെ കഥയുടെ ഒരു പുനര്‍വായനയായി ഈ കഥയെ കണ്ടാല്‍ മുകളില്‍ കമെന്റിയ പലര്‍ക്കും ഇഞ്ചിനീരിന്റെ ഫലം ചെയ്തേക്കും.

  ReplyDelete
 83. ഇക്കുറി വരാൻ വൈകി, പൊതുവെ ആളുകൾ കൈവെക്കാൻ ധൈര്യപ്പെടാത്ത അഗമ്യഗമനം വളരെ നന്നായി ആവിഷ്കരിച്ചു, ഇഷ്ടപ്പെട്ട്ലുമില്ലെങ്കിലും കഥാകാരന് ഇതും വിഷയമാണ്, വല്ലാത്ത ഒന്നാണെങ്കിലും. സാർത്ര് ‘വേർഡ്സ്’ ൽ പറയുന്നു, i love incest with its mixture of fire and ice as long as it remains platonic.

  ReplyDelete
 84. കുമാര്‍ ജീ :- പുതിയ പരീക്ഷണം നന്നായിരിക്കുന്നു .... ആശംസകള്‍

  ReplyDelete
 85. നമ്മുടെ ആളുകള്‍ക്ക് യാഥാ ര്ത്യങ്ങളെ മുഖാമുഖം നേരിടാന്‍ വലിയ പ്രയാസമാണ് .ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ..ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങള്‍ ഉണ്ട് ..

  ReplyDelete
 86. ഡോക്ടറുടെ മുന്നിൽ ഇരിക്കുമ്പോൾ ഭൂമി പിളർന്ന് പോയെങ്കിൽ എന്നാഗ്രഹിച്ചു പോയി. അച്ഛൻ കാര്യങ്ങൾ പറയുമ്പോൾ ഡോക്ടർ സഹതാപത്തോടെ നോക്കി. പരിശോധനക്ക് ശേഷം ഡോക്ടറുടെ മറുപടി ഞങ്ങളെ ഞെട്ടിപ്പിച്ചു. അന്ന് മുതൽ ഇന്ന് വരെ അച്ഛൻ ഒരക്ഷരം ആരോടും മിണ്ടുന്നത് കേട്ടിട്ടില്ല. (ഇവിടെ ഒരു അവിക്തത്തത ....എന്താണ് ഡോക്ടര്‍ പറഞ്ഞത് പറയുന്നില്ല )

  കുമാരാ ..........ഹാസ്യ കഥയില്‍ നിന്ന് ഇത് പോലെ ഒക്കെ ഉള്ള കഥയിലേക്ക് തിരിയാന്‍ കാരണം എന്താ ?
  കഥയെ കുറിച്ച് എന്താ പറയുക ....വളരെ പ്രസക്തമായ കഥ ....ഇത് വെറും കഥ മാത്രമാവട്ടെ എന്ന് ആഗ്രഹിക്കുന്നു ...
  MT യുടെ വേനല്‍ കിന്നവ് എന്നാ ചിത്രം ഓര്മ വന്നു ...ഇവടെ ബുദ്ധി മന്ത്യം ആണ് എങ്കില്‍ അവിടെ മദ്യം ആയിരുന്നു ...
  ക്ലൈമാക്സ്‌ നന്നായി

  ReplyDelete
 87. കളം മാറ്റിയ പരീക്ഷണം കുളമായില്ല. ഹൃദ്യമായി പറഞ്ഞു നിര്‍ത്തിയ നാട്ടുകാരന് ആശംസകള്‍.

  ReplyDelete
 88. കുമാരാ ഈ ടൈപ്പ് കഥ വേണ്ടായിരുന്നു ..

  ReplyDelete
 89. കുമാരസംഭവം ഒരു സംഭവം അല്ല ഒരു ഒന്നു ഒന്നര സംഭവം ആണ് അല്ലെ? ഭാവുകങ്ങള്‍ ....

  ReplyDelete
 90. ആഗമ്യഗമനം എവിടെ നിന്ന് കിട്ടി ഈ പേര്...?

  ReplyDelete
 91. കുമാരാ പോസ്റ്റ്‌ വായിച്ചു ..കമന്റ്‌ ഒന്നും ഇടുന്നില്ല ......

  ReplyDelete
 92. This comment has been removed by the author.

  ReplyDelete
 93. കുമാരേട്ട എനിക്ക് ഒരു ഡൌട്ട് ഈ പ്രസവ സീന്‍ ഒക്കെ എങ്ങനെ ഇത്ര കൃത്യമായി എഴുതി ? വല്ല പരിചയവും ഉണ്ടോ ?

  ReplyDelete
 94. ഡോണ്ട് ടൂ ഡോണ്ട് ടൂ... ഈ വക ഒന്നും കുമാര സംഭവത്തില്‍ വേണ്ടാ.. ഇതിന്റെ ഹാങ്ങ്‌ ഓവര്‍ മാറാന്‍ എത്രയും പെട്ടന്ന് ഒരു യഥാര്‍ത്ഥ കുമാര സംഭവം പോരട്ടെ.

  ReplyDelete
 95. :(
  കഥയാണേലും വായിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്തൊരു ടെന്‍ഷന്‍ !
  ഇങ്ങനെയുള്ള വാര്‍ത്തകളൊന്നും കേള്‍ക്കാന്‍ ഇടവരല്ലേ എന്ന് പ്രാര്‍ഥിക്കുന്നു...

  ReplyDelete
 96. ആദ്യ വരവാണ്, ശരിക്കും ഞെട്ടിപ്പൊയ്.........
  മുന്‍പേ വന്നവര്‍ എല്ലാം പറഞ്ഞു.

  ReplyDelete
 97. ഇതൊരു കഥയായി മാത്രം അവശേഷിക്കട്ടെ..

  ReplyDelete
 98. ദൈവമേ ! 'നല്ല കഥ' എന്ന് എങ്ങനെ പറയും.....

  ReplyDelete
 99. കുമാരാ.....മുന്‍പേ വന്നു വായിച്ചതാണ്.കുമാരന്‍ ഒരു സംഭവം തന്നെ. എത്ര അനായാസമായി വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു.......സസ്നേഹം

  ReplyDelete
 100. ദുരന്തകഥനം നന്നായി. (അഗമ്യഗമനം എന്ന വാക്കിന്റെ അർത്ഥപരിധിയിൽ സഹോദരീസഹോദർമാർ മാത്രമല്ല വരുന്നത് കേട്ടോ)

  ReplyDelete
 101. പച്ചയായൊരു കഥ!
  മന്ദബുദ്ധികള്‍ക്ക് ബുദ്ധി വിപണിയില്‍ വില്‍പ്പനക്കുണ്ടായിരുന്നെങ്കില്‍!

  ReplyDelete
 102. ഈ വേറിട്ട ശൈലിതന്നെയാവട്ടെ കുമാര സംഭവങ്ങളിലൂടെ മലയാളത്തിനു കിട്ടുന്ന പുത്തൻ എഴുത്തുകാരന്റെ സഹിത്യ ഗമനം...!അഭിനന്ദനങ്ങൾ....

  ReplyDelete
 103. ഇങ്ങനെയും ഒരു കുമാരനോ?

  ReplyDelete
 104. പ്രശ്നം ഗുരുതരം. കുമാരന്റെ ആഖ്യാന മികവിനെ അഭിനന്ദിക്കുന്നു.

  ReplyDelete
 105. കുമാർജീയുടെ വെത്യസ്തമായ രചന ഇഷ്ടമായി നല്ല ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു..ഏല്ലാ ആശംസകളും

  ReplyDelete
 106. ബ്ലോഗിലെ തുടക്കകാരിയാണ്‌ ഞാന്‍.വായിക്കാറുണ്ടായിരുന്നു,കുമാരേട്ടന്റെ എല്ലാ കഥകളും വായിച്ചിട്ടുണ്ട്..എനിക്ക് വളരെ ഇഷ്ട്ടമാണ് ആ ശൈലി..ഇനിയും കൂടുതല്‍ എഴുതുക..കാത്തിരിക്കുന്നു..

  ReplyDelete
 107. പൊള്ളിപ്പോയ്യി .അത്ര മാത്രം

  ReplyDelete
 108. നമസ്കാരം കുമാരേട്ടാ.. എന്റെ ബ്ലോഗിലിട്ട കമന്റ് പിന്‍ തുടര്‍ന്നു എത്തിയതാണിവിടെ... കുമാര സംഭവങ്ങളുടെ തലക്കെട്ടുകള്‍ കണ്ടപ്പോള്‍ കുറച്ച് നര്‍മ്മം പ്രതീക്ഷിച്ച് ആ ഒരു മൈന്‍ഡ് സെറ്റോട് കൂടിയാണ് വായന തുടങ്ങിയത്.. സത്യം പറയാല്ലൊ.. വായന കഴിഞ്ഞ് ആ ഒരു തരിപ്പ് മാറാന്‍ കുറച്ച് സമയം എടുത്തു.. ബാക്കി പുരാണങ്ങളെല്ലാം മുന്‍ വിധികളില്ലാതെ തന്നെ സാവധാനം വായിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

  എന്തായാലും സംഭവം നന്നായിട്ടുണ്ട്...!!
  കുമാര സംഭവങ്ങള്‍ ഒരു വന്‍ സംഭവമായി പുസ്തക രൂപത്തിലായ വിവരവും അറിഞ്ഞു.. എല്ലാ വിധ ആശംസകളും..

  ReplyDelete
 109. വേണ്ടാന്ന്‍ വിചാരിച്ചാലും ഇതൊക്കെ നമ്മള്‍ വായിക്കേണ്ടി വരും, മേലിലും.

  ReplyDelete
 110. കുമാരേട്ടന്‍ ഒരു സംഭാവട്ടോ കഥ വായിച്ചിട്ട്ട് വല്ലാത്തൊരു ഫീലിംഗ്......................................ഒന്നും പറയാനില്ല

  ReplyDelete