Saturday, December 25, 2010

ആലീസ് ഇൻ വീഗാലാൻ‌ഡ്

പെണ്ണുകാണാൻ പോകുമ്പോൾ സ്ത്രീധനം കഴിഞ്ഞാൽ പിന്നെ പെണ്ണ് വെളുത്ത് സുന്ദരിയായിരിക്കണമെന്ന ഒരേയൊരു നിബന്ധനയേ ജോണിക്കുട്ടിക്ക് ഉണ്ടായിരുന്നുള്ളൂ. ഇരുട്ടത്ത് നിന്നാൽ ആരെങ്കിലും മേത്ത് തട്ടാതിരിക്കണമെങ്കിൽ ചിരിച്ച് നിൽക്കണം എന്ന ജനിതക വൈകല്യമൊഴിച്ചാൽ ജോണിക്കുട്ടി അങ്ങനെ ആഗ്രഹിക്കുന്നതിൽ കുറ്റം പറയാൻ പറ്റില്ല. കാണാൻ അഞ്ച് അഞ്ചരയടി ഉയരത്തിൽ തികഞ്ഞ ജെന്റിൽമാൻ. പേർഷ്യയിൽ പോയി നല്ല കാശുമുണ്ടാക്കിയിട്ടുണ്ട് എന്നാലും സ്ത്രീധനത്തിൽ വിട്ടു വീഴ്ചയൊന്നും ചെയ്യാൻ ഉദ്ദേശമില്ല. ജോണിക്കുട്ടിയുടെ അപ്പനായ മത്തായിച്ചേട്ടനും അന്നമ്മച്ചേട്ടത്തിക്കും നേരെ മറിച്ചാണ് ചിന്ത. പെണ്ണിന് ഗ്ലാമർ ഇത്തിരി കുറഞ്ഞാലും സ്ത്രീധനക്കാശൊട്ടും കുറയരുത്.

കുര്യാക്കോസായിരുന്നു ബ്രോക്കർ. മൂപ്പർ ഈ ഫീൽഡിൽ നല്ല തയക്കവും പയക്കവും വന്നൊരാളായിരുന്നു. മുന്തിയ കാശിന്റെ പല ആലോചനകളും മത്തായിച്ചേട്ടന് നല്ലോണം പിടിച്ചെങ്കിലും ജോണിക്കുട്ടി അടുപ്പിച്ചില്ല. ജോണിക്കുട്ടിയുടെ ദിർഹത്തിന് മുന്നിൽ പിടിച്ച് നിൽക്കാനുള്ള കപ്പാസിറ്റിയൊന്നും സിമ്പലായി വേഷം മാറിയിട്ടും മത്തായിച്ചേട്ടന്റെ രൂപയ്ക്കുണ്ടായിരുന്നില്ല. അത് കൊണ്ട് മുറുമുറുത്ത് മിണ്ടാതിരുന്നു.
കുറച്ച് നാളത്തെ കഠിന പ്രയത്നത്തിന് ശേഷം ജോണിക്കുട്ടി തന്റെ വാരിയെല്ലിനെ കണ്ടെത്തി. ഉടുമ്പൻചോലക്കാരി ആലീസ്. ഒരൽ‌പ്പം തടി കൂടുതലാണെങ്കിലും തന്റെയും അപ്പന്റെയും സങ്കൽ‌പ്പങ്ങളോട് ഒരു എയ്റ്റി പേർസന്റേജെങ്കിലും യോജിപ്പുണ്ടെന്ന് കണ്ടതിനാൽ ജോണിക്കുട്ടി ആ കെട്ട് ഉറപ്പിക്കാൻ സമ്മതിച്ചു. പിന്നത്തെ കാര്യങ്ങളൊക്കെ എടു പിടീന്നായിരുന്നു. പെണ്ണിന്റെ തൂക്കത്തിന് പണം കിട്ടിയത് കൊണ്ട് ജോണിക്കുട്ടിയെക്കാളും സന്തോഷം മത്തായിച്ചേട്ടനായിരുന്നു. ചടപടാന്ന് കല്യാണം കഴിഞ്ഞു.

ആലീസിനെ കെട്ടിയതിൽ ജോണിക്കുട്ടിയെ എല്ലാവരും അഭിനന്ദിച്ചു. അത്രയ്ക്ക് മിക്സ് എൻ മാച്ചായിരുന്നു രണ്ടു പേരും. കല്യാണത്തിന്റെയന്ന് ആലീസിനെപ്പറ്റി സംസാരിക്കുകയായിരുന്നു മത്തായിച്ചേട്ടനും അന്നമ്മച്ചേട്ടത്തിയും.

“ആലീസ് മോളു കൊള്ളാല്ലോടീ നല്ല സ്റ്റൈല്ണ്ട്…”
“അതെ.. മോഖമൊക്കെ തെളങ്ങ്ണ്.. ചുണ്ടൊക്കെ എന്നാ ചെമപ്പാണ്..!”
“എനിക്ക് അതോർക്കുമ്പോഴാടീ ഒരു വിഷമം…”
“അതെന്താ മനുഷ്യാ..”
“ആ കളറൊക്കെ നിന്റെ മോന്റെ വയറ്റിലല്ലേ എത്തുക..”
“ച്ചേ.. നാണോല്യാത്ത മനുഷ്യൻ..”

കല്യാണം കഴിഞ്ഞു. ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടേതും പോലെ സംഭവബഹുലമായ ആദ്യരാത്രിയും രണ്ടാമത്തെ രാത്രിയും കഴിഞ്ഞ് മൂന്നാമത്തെ ദിവസം ജോണിക്കുട്ടിയും ആലീസും ഹണിമൂണിനായി വീഗാലാൻഡിലേക്ക് പോയി. അവിടെയെത്തി വസ്ത്രങ്ങൾ മാറ്റിയ ശേഷം രണ്ടു പേരും വേവ് പൂളിലിറങ്ങി. കുറച്ച് പ്രാവശ്യം തിരകളിൽ കളിച്ച ശേഷം ജോണിക്കുട്ടി കരയിൽ വന്നിരുന്ന് ബാക്കിയുള്ള കളേഴ്സ് നോക്കാൻ തുടങ്ങി. വേവ് പൂളിനു ചുറ്റുമായിരിക്കും ആളുകൾ ഏറ്റവും ഉണ്ടാവുക. പണ്ടത്തെ പുഴക്കടവുകളിൽ കാണുന്ന കാഴ്ചകൾ ഇന്ന് ഇവിടെ ആരെയും പേടിക്കാതെ കാണാമല്ലോ. ആൺപിറന്നവന്മാരെല്ലാം പേരിനൊന്ന് കുളിച്ചെന്ന് വരുത്തി സീനറി കാണാൻ വേഗം കരക്ക് കയറി ഇരിക്കുകയാണ്. വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ, എന്നൊക്കെ പറയാമെങ്കിലും അണ്ണാൻ മൂത്താലും മരം‌കയറ്റം മറക്കില്ലല്ലൊ.

പൂളിലെ ഈറൻ കാഴ്ചകൾ കണ്ട് നിന്നപ്പോ കുറച്ച് സമയം ആലീസിനെ മറന്നു പോയി. താൻ മറ്റുള്ളവളുമാരെ നോക്കുന്നത് കണ്ടാൽ ആലീസെന്ത് വിചാരിക്കുമെന്ന് കരുതി പെട്ടെന്ന് ജോണിക്കുട്ടി തിരിച്ച് പൂളിലേക്ക് നോക്കി. അപ്പോൾ ആലീസിനെ കാണാനില്ല. അവിടെ ആണും പെണ്ണും ആർത്ത് അട്ടഹസിച്ച് നീന്തിത്തുടിക്കുകയാണ്. പെണ്ണുങ്ങളുടെ ഇടയിലൊന്നും അവളെ കാണുന്നേയില്ല! ഇനി നീന്തലറിയാതെ മുങ്ങിപ്പോയിരിക്കുമോ എന്റെ കർത്താവേ..? തന്റെ പതിനഞ്ച് ലക്ഷം വെള്ളത്തിലായോ..” ജോണിക്കുട്ടി ഭ്രാന്തെടുത്തത് പോലെ “ആലീസേ.. ആലീസേ… “ എന്നു പൂളിലേക്ക് നോക്കി നിലവിളിക്കാൻ തുടങ്ങി. അതു കണ്ട് ആളൂകളൊക്കെ എന്തു പറ്റിയെന്ന് അന്വേഷിച്ച് ചുറ്റും കൂടി. ജോണിക്കുട്ടി പരിഭ്രാന്തനായി ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പിന്നെയും വിളിച്ച് കൂവി.

“ആലീസേ.. ആലീസേ…”
“എന്താ ചേട്ടാ.. ഞാൻ ഇവിടെയുണ്ടല്ലോ..” തൊട്ടടുത്ത് നിന്നും ഒരു സ്ത്രീശബ്ദം.
“നിങ്ങളെയല്ലാ, ഞാനെന്റെ ഭാര്യയേയാ വിളിച്ചത്…” ആ കറുമ്പിപ്പെണ്ണിനോടത് പറഞ്ഞ ശേഷം വീണ്ടും പൂളിലേക്ക് തന്നെ നോക്കി ആലീസേന്ന് നിലവിളിക്കാൻ തുടങ്ങി.
“അയ്യോ.. ജോണിക്കുട്ടിച്ചായാ.. ഞാൻ തന്നെയാ ആലീസ്.. ഞാനൊന്ന് കുളിച്ചതല്ലേയുള്ളൂ..”

ചാണകക്കുണ്ടിൽ വീണ വീനസ് വില്യംസിനെപ്പോലെ നിൽക്കുന്ന ആലീസിനെ കണ്ട് ജോണിക്കുട്ടി തരിച്ച് നിന്നു പോയി. അവന്‍ സ്വയമിങ്ങനെ പറഞ്ഞു. “അത്യുന്നതങ്ങളില്‍ മെയ്ക്കപ്പിന് സ്‌തുതി...”

98 comments:

 1. തേങ്ങ എന്‍റെ വക...

  ((((( ട്ടോ )))))

  ഇത് കുമാരേട്ടന് പറ്റിയ അമളി അല്ലല്ലോ ?
  എന്തായാലും ചിരിപ്പിച്ചു..

  ReplyDelete
 2. ഹ.ഹ.. കുമാരോ. നമിച്ചു. ഇത്രയും കിടിലന്‍ ക്ലൈമാക്സ് പ്രതീക്ഷിച്ചില്ല. :)

  ReplyDelete
 3. നന്നായിട്ടുണ്ട് മാഷെ.....

  ക്രിസ്തുമസ് ആശംസകള്‍ .....

  ReplyDelete
 4. ആനന്ദകരമായ ക്രിസ്മസും ഐശ്വര്യപൂർണ്ണമായ പുതുവർഷവും ആശംസിക്കുന്നു

  ReplyDelete
 5. കൊള്ളാമയിരുന്നു കുമാ‍രേട്ടാ....

  ReplyDelete
 6. //വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ, എന്നൊക്കെ പറയാമെങ്കിലും അണ്ണാൻ മൂത്താലും മരം‌കയറ്റം മറക്കില്ലല്ലൊ/// athu thakrthu kumaretta....

  ReplyDelete
 7. vismaya അല്ലല്ലൊ? അപ്പോൾ അത് സ്വന്തം കഥയല്ല.
  ശരിക്കും ബോബ് ചെയ്ത് രണ്ടിഞ്ച് നീളമുള്ള പെണ്ണിന്റെ മുടിക്ക് കല്ല്യാണദിവസം ഒന്നര മീറ്റർ നീളം കാണും.

  ReplyDelete
 8. പാര്‍ലര്‍കാരെ കൊണ്ട് തോറ്റു...!

  ReplyDelete
 9. ആദ്യത്തെ മൂന്നു രാത്രികളില്‍ തിരിച്ചറിയാതെ ആലീസെങ്ങനെ പിടിച്ചു നിന്നെന്നാ എന്റെ ഡൌട്ട്... :)

  ReplyDelete
 10. കുമാരന്‍ പിന്നെയും പറ്റിച്ചല്ലോ പണി....ഈയവസരത്തില്‍ ഒരു ക്രിസ്മസ് പുതുവത്സരാശംസകള്‍ നേരുന്നു....

  ReplyDelete
 11. ജോണിക്കുട്ടീ..... വിട്ടോടാ!!!!

  ReplyDelete
 12. കഥയുടെ പോക്ക് കണ്ടപ്പഴേ മനസിലായി ഇതിങ്ങനയേ അവസാനിക്കൂ എന്ന്
  കൊള്ളാം...പതിവു തെറ്റിച്ചില്ല...ക്രിസ്മസ്-പുതുവത്സരാശംസകള്‍

  ReplyDelete
 13. "ആലീസ് ഇൻ വീഗാലാൻ‌ഡ്"
  കുമാരന്‍ ഇന്‍ വണ്ടര്‍ ലാന്‍ഡ്‌(as usual) !

  ഹാപ്പി ക്രിസ്മസ് !!!!!

  ReplyDelete
 14. “ഉടുമ്പൻചോലക്കാരി ആലീസ്“
  ഹ ഹ കുമാര കളിച്ച് കളിച്ച് കളി ഇവിടം വരെയായോ

  ReplyDelete
 15. പെട്ടെന്നു തീര്‍ന്നു.
  :)

  ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍

  ReplyDelete
 16. കണ്ണനുണ്ണിയുടെ ഡൗട്ട് ക്ലിയര്‍ ചെയ്തിട്ട് മതി ഇനി ബാക്കി കമന്റ്സ്...!! :)

  ReplyDelete
 17. വായിച്ച് തുടങ്ങുന്നതിനു മുന്‍പേ അവസാനിച്ചു.
  ഇപ്പോഴത്തെ മേക്കപ്പ്‌ വസ്തുക്കള്‍ ഒന്നിനും കൊള്ളില്ലെന്നെ..എല്ലാം പറ്റിക്കല്‍.
  കൃസ്തുമസ് പുതുവല്‍സരാശംസകള്‍.

  ReplyDelete
 18. ചാണകക്കുണ്ടിൽ വീണ വീനസ് വില്യംസിനെപ്പോലെ നിൽക്കുന്ന ആലീസിനെ കണ്ട് ജോണിക്കുട്ടി തരിച്ച് നിന്നു പോയി. അവന്‍ സ്വയമിങ്ങനെ പറഞ്ഞു. “അത്യുന്നതങ്ങളില്‍ മെയ്ക്കപ്പിന് സ്‌തുതി...”

  അത്യുന്നതങ്ങളില്‍ കുമാരന്‍ ,,,,,

  തന്നെ തന്നെ,,,, നീ പുലിയാടാ....

  ചിരിച്ചു.. കുലുങ്ങിച്ചിരിച്ചു...

  ReplyDelete
 19. This comment has been removed by a blog administrator.

  ReplyDelete
 20. ഹണിമൂണിനായി വീഗാലാൻഡിലേക്ക് പോയാല്‍ ഇങ്ങനെയിരിക്കും.വല്ല മരുഭൂമിയിലും പോയാല്‍ പോരായിരുന്നോ.

  ReplyDelete
 21. സംഭവം ഉഷാറായട്ടോ, ആലീസെന്തിനാ കുളിച്ചേ. മണ്ടി. എങ്കിലും ജനിതക വൈകല്യമെന്ന് കറുപ്പിനെ വിശേഷിപ്പിക്കേണ്ടിയിരുന്നില്ല. ഏഴഴകല്ലേ മാഷേ കറുപ്പിന്?

  ReplyDelete
 22. വയ്യ കുമാരാ വയ്യാ........... തോറ്റിരിക്കുന്നു

  ReplyDelete
 23. :D
  first nightil light ittillel ingane okke sambhavikkum :P

  ReplyDelete
 24. “അത്യുന്നതങ്ങളില്‍ മെയ്ക്കപ്പിന് സ്‌തുതി...”
  "ഭൂമിയില്‍ മനുഷ്യര്‍ക്ക്‌ പാര"

  തനിക്കു പറ്റിയ അമളി തന്‍റെ കഥാപാത്രത്തിനു നല്‍കി സങ്കടം തീര്‍ക്കുന്ന ചില എഴുത്തുകാരുണ്ട്‌..പക്ഷെ കുമാരേട്ടന്‍ അത്തരക്കരനാനെന്നു പറയാതിരിക്കാന്‍ ഞാന്‍ ആളല്ല...ഹീ ഹീ...

  ReplyDelete
 25. "ചാണകക്കുണ്ടിൽ വീണ വീനസ് വില്യംസിനെപ്പോലെ "
  പിന്നേ..
  നീ അടുത്തില്ലേ ,
  പിന്നെന്തിനാ കണ്ണാടി
  പറഞ്ഞേ എങ്ങനൊണ്ട് ?
  ഭീമ യേ പോലെ ..

  ReplyDelete
 26. ഈ 'കളറെല്ലാം മകന്റെ വയറ്റിലെത്തുന്ന' വിദ്യയെങ്ങിനെയാണ് കുമാരാ..?!

  കുമാരന് സ്തുതി.

  ReplyDelete
 27. ഹ..ഹ.. ചിരിപ്പിച്ചു.

  "വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ" ഇതും കലക്കി.

  കഥയില്‍ ചോദ്യമില്ലെങ്കിലും ഒരു ചിന്ന സംശയം! കല്യാണം കഴിഞ്ഞാല്‍ ആദ്യകുളി (കുളി അഥവാ സ്നാനം) വീഗാലാന്ടില്‍ ‍ ആക്കിയേക്കാം എന്ന് ജോണിക്കുട്ടിക്ക് വല്ല നേര്ച്ചയോ മറ്റോ ഉണ്ടായിരുന്നോ?

  ReplyDelete
 28. പണ്ടൊരു നാട്ടില്‍ യുവാക്കള്‍ വയറുവേദനയുമായി ആസ്പത്രിയില്‍ വരുന്നത് പതിവായി. വിശദമായ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ഗവര്‍മെന്റ് ഒരു ഉത്തരവു പുറപ്പെടുവിച്ചു.
  ലിപ്സ്റ്റിക് നിരോധനം!
  (സിനിമാ നടികളുടെ കാര്യം ആലീസിനെക്കാള്‍ കഷ്ടം ആയിരിക്കും അല്ലെ?മരണവീട്ടില്‍ പോകുമ്പോഴും മേക്കപ്പില്‍ പോകേണ്ടിവരുന്ന അവരുടെ ഒരു ഗതികേട്‌!)

  ReplyDelete
 29. എനിക്ക് അതോർക്കുമ്പോഴാടീ ഒരു വിഷമം…”
  “അതെന്താ മനുഷ്യാ..”
  “ആ കളറൊക്കെ നിന്റെ മോന്റെ വയറ്റിലല്ലേ എത്തുക..”
  “ച്ചേ.. നാണോല്യാത്ത മനുഷ്യൻ..”

  ഇതില്‍ കൂടുതല്‍ എന്താ പറയുക ..:)))

  ReplyDelete
 30. അപ്പന്‍ പറഞ്ഞതനുസരിച്ച് കല്യാണം കഴിഞ്ഞു രണ്ടു ദിവസമായിട്ടും ജോനിക്കുട്ടിക്ക് വയരെളക്കം വരാത്തതില്‍ ദുരൂഹതയുണ്ട്.

  ReplyDelete
 31. "അത്യുന്നതങ്ങളില്‍ മെയ്ക്കപ്പിന് സ്‌തുതി"
  പുതിയ വചനം നന്നായി.:D

  ReplyDelete
 32. ഇത് പോലെ ഒരു തമിഴ് കോമടി സിനിമാ രംഗത്തിൽ കണ്ടിട്ടുണ്ട്.

  അതിൽ നിന്നും വിത്യസ്ഥമായി അവതരിപ്പിച്ചതിനാ‍ൽ പുതുമയുമുണ്ട്.

  ആശംസകളോടെ...

  ReplyDelete
 33. വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ

  ReplyDelete
 34. വീഗാലാണ്ടിലേക്ക് ഹണിമൂണ്‍ തീരുമാനിച്ചപ്പോഴേ ഉറപ്പിച്ചതാ ഇത് ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ടാകുമെന്നു
  കലക്കി നല്ല അവതരണം

  ReplyDelete
 35. നന്നായിട്ടുണ്ട് കുമാരാ. ആശംസകള്‍!!

  ReplyDelete
 36. കുമാര്‍ ജീ ... ഹിഹി.. എനിക്കിഷ്ടായീ‍ീ‍ീ‍ീ‍ീ... ആശംസകള്‍

  ReplyDelete
 37. അവസാന വരി വായിക്കുംവരെ ആലിസ് ഈ കോലത്തില്‍ ആകുമെന്ന് കരുതിയില്ല.

  ReplyDelete
 38. This comment has been removed by the author.

  ReplyDelete
 39. Kumaaretta, endo oru kallu kadi. aadyathe randu divasam ikkaaryam engine marachu vechu??

  ReplyDelete
 40. “ആ കളറൊക്കെ നിന്റെ മോന്റെ വയറ്റിലല്ലേ എത്തുക..”
  “ച്ചേ.. നാണോല്യാത്ത മനുഷ്യൻ..”

  :)

  സോറി എന്തോ പ്രശ്നം ഫീലി....

  :(

  ReplyDelete
 41. “അത്യുന്നതങ്ങളില്‍ മെയ്ക്കപ്പിന് സ്‌തുതി...”

  ReplyDelete
 42. കറുപ്പിന്റഴകിനേയും,കരുത്തിനേയും കാണാതെ നോക്കിയാൽ നർമ്മത്തിന് വകയുള്ള ആ ഐറ്റം തന്നെ...!

  ReplyDelete
 43. ആദ്യ രാത്രി കഴിഞ്ഞപ്പോള്‍ തന്നെ ജോണിക്കുട്ടി മേക്കപ്പില്‍ കുളിച്ചു
  കാണുമായിരിക്കുമല്ലോ.പിന്നെ രാത്രി ആയത് കൊണ്ട് അറിഞ്ഞു കാണില്ല

  ReplyDelete
 44. ഈ തറക്കും പളിക എത്രപ്രാവശ്യം കണ്ടും കുമാരേട്ടാ?? ഹി ഹി. പെണ്ണുങ്ങളുടെ “തനിനിറം” എന്നു പറയുന്നത് ഇതാണോ കുമാരേട്ടാ?? ഗൊള്ളാം ഗുരോ

  ReplyDelete
 45. പണ്ടു ഒരു അഛന്‍ തിരുമേനി വധൂ വരന്മാരെ ആശീര്‍വദിക്കാന്‍ നേരം വരനോടു പറഞ്ഞത് പോലായല്ലോ കുമാരാ ഇത്: മോന്‍ വിഷമിക്കേം ഒന്നും വേണ്ട;
  എവള്‍ ഇങ്ങിനെ ഒന്നും അല്ലായിരുന്നു, നല്ല മിടുക്കികുട്ടി ആയിരുന്നു, ഈ മേക്കപ്പ് കഴിഞ്ഞപ്പൊ ഇങ്ങിനെ ആയതാ....

  ReplyDelete
 46. വേവ് പൂളിലിറങ്ങിയ എല്ലാരും ഇപ്പം വെളുത്തുകാണും അല്ലേ കുമാരേട്ടാ..

  @ഇസ്മായില്‍ കുറുമ്പടി (തണല്‍) - ലിപ്സ്റ്റിക്ക് റിമൂവര്‍ ഒരു പ്രത്യേക അസുഖത്തിനു മരുന്നായി ഉപയോഗിച്ച നാട്ടുകാരുടെ ഒരു കഥയും ഉണ്ടായിരുന്നൂ....

  ReplyDelete
 47. ahahahahahahaha

  onnuranju chirikkunnunde... kalakki :)

  ReplyDelete
 48. നല്ല രസകരമായി അവതരിപ്പിച്ചിരിക്കുന്നു. ക്ലൈമാക്സ് അപ്രതീക്ഷിതമായിപ്പോയി.

  ReplyDelete
 49. വായിച്ചു രസം പിടിച്ചു വന്നപ്പോഴേക്കും പെട്ടെന്ന് കഴിഞ്ഞു.

  ReplyDelete
 50. UPAMAKAL KURAVAAYIRUNNENGILUM..ADIPOLIYAAYI..
  MILK KOODIYAALUM MADHURAM KURANJILLATTO...EE CHITRHAM ELLAM KUMARAN VARAKKUNNATHANO??

  ReplyDelete
 51. വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ, എന്നൊക്കെ പറയാമെങ്കിലും അണ്ണാൻ മൂത്താലും മരം‌കയറ്റം മറക്കില്ലല്ലൊ.

  Super Macha

  ReplyDelete
 52. ഹി ഹി .... കണ്ണന്റെ സംശയം ഞാനും ആവര്‍ത്തിക്കുന്നു.

  ReplyDelete
 53. ഹി..ഹി..ഹി...നന്നായീ കേട്ടോ

  ReplyDelete
 54. what an idea sirji...beauty means black alle...asokettan

  ReplyDelete
 55. കുമാര്‍ജി,

  ആസ്വദിച്ചു കെട്ടോ...രസകരമായി

  ReplyDelete
 56. കലക്കി കുമാരേട്ടാ. (കുറെ നാളായി കുറച്ചു തിരക്കില്‍ ആയിരുന്നു, കമന്റ് ഇടാന്‍ സമയം കിട്ടാരില്ലായിരുന്നന്കിലും ബ്ലോഗ്‌ വായിക്കാറുണ്ടായിരുന്നു കേട്ടോ)

  ReplyDelete
 57. “വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ“...മുക്കുപണ്ടമാണെങ്കിലോ...

  കൊള്ളാം, പതിവു തെറ്റിച്ചില്ല...നന്നായി ചിരിച്ചു
  ആശന്‍സകള്‍

  ReplyDelete
 58. പെണ്ണുകാണാൻ പോകുമ്പോൾ വെളുപ്പാം രാവിലെ പോകണമെന്ന വിദ്യ ജോണിക്കുട്ടിയോട് ആരും ഓതിക്കൊടുത്തില്ല ഇല്ല്യോ...

  അതല്ലെങ്കിൽ ആദ്യരാത്രിയിൽ വർക്ക്ഷോപ്പിൽ ഗ്രീസ് ശരീരത്തിൽ നിന്നും തുടച്ചുനീക്കാൻ ഉപയോഗിക്കുന്ന ലിക്വിഡും സ്പ്പോഞ്ചും കൈയിൽ കരുതിയാലും മതിയായിരുന്നു. അവളുടെ ദേഹത്തെയും മുഖത്തെയും അജിനോമോട്ടോ ആമാശയത്തിൽ പോകുന്നതിനു മുൻപ് കാര്യത്തിന്റെ നിജസ്ഥിതി അറിയാമായിരുന്നു.

  ReplyDelete
 59. കുരമാരേട്ടാ.ചിരിപ്പിച്ചു കേട്ടോ..
  വീഗാലാണ്ടിലെ കലാപരിപാടി തകര്‍ത്തു..വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ട്.

  അപ്പൊ എതെന്ടെല്ല മന്യനമാരുടെം മനസിലിരുപ്പ് ഇതൊക്കെ തന്നെ അല്ലെ ! ഹി ഹി

  ReplyDelete
 60. ചേളേരിക്കാരനായാലും ചേരേണ്ടിടത്തേ ചേരാവൂ

  ReplyDelete
 61. കൊള്ളാം...... കുമാരാ....

  ReplyDelete
 62. ഈ ആണുങ്ങടെ ഒരു കാര്യേ.’കറുകറുത്ത നിറമാണേ കടഞ്ഞെടുത്തൊരു മെയ്യാണേ‘എന്നൊക്കെ പാടി നടക്കും.എന്നിട്ട്... എനിക്ക് കറുത്ത ആണുങ്ങളെയാണിഷ്ടം.കറുപ്പ് എത്ര കൂടുന്നോ അത്രയും ഇഷ്ടവും കൂടും.

  ReplyDelete
 63. വാളുവയ്ക്കാത്ത കഥ നന്നായങ്ങട് ബോധിച്ചു. ഒരു സംശയം, കുമാരന്‍ തന്നെയാണൊ ഇതെഴുതിയത്...?!

  ReplyDelete
 64. പരമ ദുഷ്ടാ.. "ഇനി മുതൽ ഡീസന്റാവാൻ തീരുമാനിച്ചു" എന്ന് പറഞ്ഞപ്പോഴേ ഞാൻ വിചാരിച്ചതാ...
  ഏതായാലും, പുതുവൽസരാശംശകൾ മുടക്കുന്നില്ല. കിടക്കട്ടെ ഒരെണ്ണം!
  (പോസ്റ്റ്‌ കലക്കീട്ടോ!)

  ReplyDelete
 65. പരമ ദുഷ്ടാ.. "ഇനി മുതൽ ഡീസന്റാവാൻ തീരുമാനിച്ചു" എന്ന് പറഞ്ഞപ്പോഴേ ഞാൻ വിചാരിച്ചതാ...
  ഏതായാലും, പുതുവൽസരാശംശകൾ മുടക്കുന്നില്ല. കിടക്കട്ടെ ഒരെണ്ണം!
  (പോസ്റ്റ്‌ കലക്കീട്ടോ!)

  ReplyDelete
 66. രസിപ്പിച്ചു കുമാരാ :)

  തലക്കെട്ടും ഗംഭീരം!
  പുപ്പുതുവത്സരാശംസകൾ!

  ReplyDelete
 67. കുമാരേട്ടൻ പറഞ്ഞതു കൊണ്ടു മാത്രം കൊള്ളാം ഈ കഥയെന്ന് ഞാൻ പറയും.

  ReplyDelete
 68. എന്തായാലും വീഗാലാന്‍ഡ് യാത്ര വെച്ച് താമസിപ്പിക്കാഞ്ഞത് നന്നായി....
  അല്ലേല്‍ ജോണിക്കുട്ടി 'പെയിന്റ് തിന്നര്‍ ‍'കുടിക്കേണ്ടി വന്നേനെ...

  പാവം അപ്പച്ചന് കിട്ടിയതും 'റോള്‍ഡ് ഗോള്‍ഡ്‌ 'ആയിരിക്കുമോ :)

  ReplyDelete
 69. കഥ നന്നായി രസിപ്പിച്ചു
  എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു

  ReplyDelete
 70. എനിക്ക് അതോർക്കുമ്പോഴാടീ ഒരു വിഷമം…”
  “അതെന്താ മനുഷ്യാ..”
  “ആ കളറൊക്കെ നിന്റെ മോന്റെ വയറ്റിലല്ലേ എത്തുക..”
  “ച്ചേ.. നാണോല്യാത്ത മനുഷ്യൻ.

  ഹഹഹാ കുമാരന്‍ ടച്ച് നിലനിര്‍ത്തി...

  ReplyDelete
 71. Anubhavangal...!

  Manoharm, Ashamsakal...!!!

  ReplyDelete
 72. ഹണിമൂണ്‍ ആഗോഷിക്കാന്‍ പോകുന്ന എല്ലാവരുടെയും ശ്രദ്ധയ്ക്ക്, veegaland, vismaya, തുടങ്ങിയ വാട്ടര്‍ പാര്‍ക്കുകള്‍ ഉപേക്ഷിക്കുക,

  ആദ്യത്തെ രസം അവസാനം കിട്ടിയില്ല

  ReplyDelete
 73. ചാണകക്കുണ്ടില്‍ വീണ വീനസ്സ് വില്ല്യംസ് -ഹൊ-എന്തൊരു ഉപമ.രസകരമായി.

  ReplyDelete
 74. ഡാ ഗഡ്യേ......സംഗതി കലക്കീണ്ട്ട്ടാ‍ാ....ഇമ്മാതിരി കുറേ മൊതലോള്‍സ് ഇമ്മടെ നാട്ടിലും വന്ന് ചാടാറുണ്ട്. കാശ് കിട്ട്യാമതി പെണ്ണു രണ്ടു പെറ്റതായാലും വേണ്ടാന്ന് പറയണ ടീംസിന്റെ ഗതി ഇതാണ്. അതേ അടുത്ത പോസ്റ്റ് പോരട്ടെ ടാ‍..ഇതിന്റെ ഒരു ആലസ്യത്തില്‍ അങ്ങ്ട് ചടഞ്ഞൂടിരിക്കണ്ടാ..

  ReplyDelete
 75. ഞാന്‍ വന്നപ്പോഴേക്കും എല്ലാ മേക്കപ്പും ഇളകി ക്കഴിഞ്ഞു
  ഇനിയിപ്പോ എന്താ പറ്യാ....
  നല്ല ആക്ഷേപ ഹാസ്യം
  ആധുനിക മങ്കമാര്‍ക്കൊരു കൊട്ട്!

  ReplyDelete
 76. അപ്പോ അവര് ഉപയോഗിച്ചിരുന്നത് വാട്ടർപ്രൂഫ് മേക്കപ്പ് അല്ലായിരുന്നു!
  അതായിരുന്നെങ്കിൽ.......

  കൊള്ളാം, ഉപമകൾ എല്ലാം ഗംഭീരമായിട്ടുണ്ട്.

  ReplyDelete
 77. അപ്പൊ ആദിരാത്രി,രണ്ടു മൂന്നും ഒന്നിലും ആലീസ് അടുപ്പിച്ചില്ലാ അല്ലെ...!!! ആശംസകൾ...

  ReplyDelete
 78. കണ്ണനുണ്ണിയുടെ സംശയം എനിക്കും ഇല്ലാതില്ല....പിന്നെ ആക്ഷേപ ഹാസ്യത്തിന് ലോജിക്ക് നോക്കേണ്ടല്ലോ..അല്ലേ... വൈകി വന്ന എന്റെ പേരു... ചന്തുനായർ ( ആരഭി ) ആശംസകൾ,പുതു വർഷത്തിന്റെ...chandunair.blogspot.com നോക്കുമല്ലോ

  ReplyDelete
 79. കമന്റുകളെഴുതി പ്രോത്സാഹിപ്പിച്ച എല്ലാവർക്കും വളരെ വളരെ നന്ദി..

  ReplyDelete