Monday, July 26, 2010

എ ന്യൂമിസ്മാറ്റിക് ലവ്

രണ്ട് പേരു പ്രണയിക്കുമ്പോള്‍ ലോകം മാറുന്നു എന്ന് ഒക്‍ടേവിയോ പാസ്‌ എഴുതിയിട്ടുണ്ട്. അക്കാര്യത്തിന് അടിവരയിട്ട ഒരു പ്രണയമായിരുന്നു അരവിയുടേയും സുനിതയുടേതും. പ്രണയമെന്നത് രണ്ട് ‘വികാരി’കളുടെ സ്വകാര്യമായ ഇടപാടാണെങ്കിലും ശരിക്കുള്ള ഒരു 'ഇദ്' കിട്ടണമെങ്കില് പ്രണയകാര്യം ആരോടെങ്കിലും പറയണം. പ്രണയ സല്ലാപത്തിന്നിടയിലെ കൊച്ച് കൊച്ച് കാര്യങ്ങള്‍, ഇഷ്ടങ്ങള്, അന്യോന്യം കൈമാറിയ 'ലൌ'കികവും ഭൌതികവും, ‘ഫിസിക്കലു’മായ സമ്മാനങ്ങള്‍ അതൊക്കെ ബസ് സ്റ്റോപ്പിലോ, ആല്‍ത്തറയിലോ, ഹോസ്റ്റല്‍ മുറിയിലോ ഇരുന്ന് അടുത്ത കൂട്ടുകാരോട് പറയുന്നത് പാൽ‌പ്പായസത്തിൽ അണ്ടിപ്പരിപ്പ് കിട്ടിയത് പൊലെ ഡബിള്‍ രുചിയാണ്.

പ്രേമിക്കുന്നവരോട് അതിനെപ്പറ്റി ചോദിക്കുന്നത് അവര്‍ക്ക് കോടി രൂപ ലോട്ടറി അടിച്ചാല്‍ പോലുമില്ലാത്തത്ര സന്തോഷമുള്ള കാര്യമാണ്. “എടാ എന്തായി കാര്യം…” എന്ന് ചോദിച്ചാല് ആ മുഖങ്ങളിൽ ഒരു നിമിഷം കൊണ്ട് ആയിരമായിരം സന്തോഷാമിട്ടുകളും നാണപ്പൂത്തിരികളും പൊട്ടിവിരിയും. ഏത് മുരടന്മാരേയും ആ ഒരൊറ്റ കുശലാന്വേഷണം കൊണ്ട് കുപ്പിയിലാക്കാം. പക്ഷേ അരവിയും സുനിതയും പൂച്ചയോ പല്ലിയോ പാറ്റയോ ഉറുമ്പോ വവ്വാലോ എന്തിന് ഒരു മനുഷ്യക്കുട്ടി പോലും അറിയാതെയാണ് സ്നേഹിച്ചിരുന്നത്.

പറശ്ശിനി അമ്പല നടയിലുള്ള അടുത്തടുത്ത ഫാന്‍സി കടകളിലെ സെയില്‍‌സ് മാനും പേടയുമാണ് രണ്ടു പേരും. വെറുതെയിരിക്കുന്ന മനസ്സുകളില്‍ പ്രണയം വര്‍ക്കൌട്ടാവുന്നു എന്നാണല്ലോ. പ്രണയം പനി വൈറസ് പോലെ ആര്‍ക്കാണ് പണി കൊടുക്കേണ്ടതെന്ന് നോക്കിയിരിപ്പാണ്. കടയില്‍ മുതലാളിയും കസ്റ്റമേഴ്സും ഇല്ലാത്ത സമയങ്ങളില്‍ കണ്ടും മിണ്ടിയുമിരുന്നപ്പോള്‍ സ്വാഭാവികമായി അവര്‍ അനുരാഗികളായി. ഇപ്പോഴത്തെ പ്രേമം പോലെ ഇന്ന് മീറ്റ് ചെയ്ത് നാളെ ഹണിമൂണ് കളിച്ച് മറ്റന്നാള് ഡൈവോഴ്സ് ആവുന്ന സാഷേ ടൈപ്പ് ഇന്‍സ്റ്റന്റ് ലവ് ആയിരുന്നില്ല അവരുടേത്. ജീവിക്കുന്നെങ്കില്‍ ഒന്നിച്ച് മാത്രം എന്ന് ഉറപ്പിച്ചുള്ള സീരിയസ്സ് പ്രേമം. ആരും കാണില്ലെന്നുറപ്പ് വരുത്തി അത്യന്തം രഹസ്യമായിരുന്നു ഇടപാടുകള്‍. ഇനി അഥവാ ആണുങ്ങളുടെ വര്‍ഗ്ഗബോധവും പാരമ്പര്യവും കാത്ത് സൂക്ഷിക്കാന്‍ മുങ്ങിക്കളയാമെന്ന് അരവി വിചാരിച്ചാലും സുനിത വിടില്ല. അവളു സൂപ്പര്‍ഗ്ലൂ പോലെ ഒട്ടിച്ചാല്‍ ഒട്ടിയതാണ്. ഒരു കാര്യം തീരുമാനിച്ചാലത് നടത്തിയിരിക്കും.

കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചെങ്കിലും അരവിയുടെ ഫൈനാന്‍ഷ്യല്‍ സെറ്റപ്പ് ഒട്ടും നന്നായിരുന്നില്ല. താലി കെട്ടാന്‍ ആരോഗ്യമുണ്ടെങ്കിലും അത് വാങ്ങാനുള്ള വക ഇല്ലാത്തതായിരുന്നു പ്രോബ്ലം. കടയില്‍ നിന്നും ആകെ കിട്ടുന്നത് ആയിരത്തിയഞ്ഞൂറു രൂപയാണ്. അരി വാങ്ങിയില്ലെങ്കിലും റീചാര്‍ജ്ജ് കൂപ്പണ്‍ വാങ്ങാതിരിക്കാന്‍ കഴിയില്ലല്ലോ. അത് കൊണ്ട് ചെലവ് കഴിച്ച് സമ്പാദ്യം എന്നൊന്ന് കാര്യമായി ഉണ്ടാവില്ല. സുനിതയ്ക്കാണെങ്കില്‍ ഓരോ ദിവസം കഴിയും തോറും പ്രായപൂര്‍ത്തി ആയി വരുന്നു. എല്ലാ ഞായറാഴ്ചയും വീട്ടില്‍ ചായ കുടിക്കാരും റെഡി. കല്യാണത്തിനു സമ്മതിക്കാതെ അധിക നാളൊന്നും പിടിച്ച് നില്‍ക്കാന്‍ പറ്റില്ല. തല കുനിക്കേണ്ടി വരും പെട്ടെന്ന് തന്നെ. ആലോചനകള്‍ക്ക് ഭ്രാന്ത് പിടിച്ചപ്പോള്‍ അരവിക്ക് ഉറക്കമില്ലാതായി. ഇതൊക്കെ അറിയാവുന്നത് കൊണ്ടാണ് പ്രണയവിദ്യാസമ്പന്നര്‍ പ്രേമമൊരു പൊട്ടക്കിണര്‍ പോലെയാണെന്ന് പറയുന്നത്. ഒരാവേശത്തിന്‌ ചാടിയാല്‍ കൈയ്യില്‍ മൊബൈല്‍ ഇല്ലെങ്കില്‍ കയറി വരുന്നത് അത്ര ഈസിയാവില്ല.

കല്യാണം കഴിച്ച് കൊള്ളാമെന്ന പഴയ ചാക്ക് പോലത്തെ വാക്ക് കിട്ടിയാല്‍ ഡ്രെസ്സ് കോഡ് മറക്കുന്നവരാണ് ഇപ്പോഴത്തെ ലവേഴ്സ്. എന്നാല്‍ അവരെപ്പോലെ ആഫ്റ്റര്‍ മാര്യേജ് കാര്യങ്ങള്‍ പ്രീമാര്യേജ് ആക്കണമെന്നൊന്നും അരവിക്കും സുനിതക്കും തോന്നിയില്ല. മറ്റെല്ലാത്തിലും സമത്വമാണെങ്കിലും ഇക്കാര്യത്തില്‍ മുന്‍‌കൈ എടുക്കേണ്ടത് ആണുങ്ങളാണല്ലോ. അരവി ഒട്ടും ശ്രമിച്ചില്ലെന്ന്‌ പറഞ്ഞ് കൂട. ഇടക്ക് ചില കൈവിക്രിയകളൊക്കെ ചെയ്യാന്‍ നോക്കിയെങ്കിലും സുനിത സിലബസ്സിനു പുറത്തൊന്നും അനുവദിച്ചില്ല.

പക്ഷേ വിശുദ്ധ പ്രണയമാണ്, ബോഡി ടച്ചിങ്ങൊന്നുമില്ലെന്നൊക്കെ പറയാമെങ്കിലും എല്ലാത്തിനുമൊരു ലൂപ് ഹോള്‍സൊക്കെ ഉണ്ടാവുമല്ലോ. അതുമല്ല കട്ടു തിന്നുന്നതിന്റെ രുചി കെട്ടിയ ശേഷം തിന്നുന്നതിനുണ്ടാവില്ല.
അങ്ങനെ ഒരു കര്‍ക്കിടക മഴയ്ക്ക് അരവി സുനിതയോട് ഉമ്മ വെച്ചോട്ടേന്ന് രേഖാമൂലം ചോദിച്ചു. ലോകം കണ്ട് പിടിച്ചതില്‍ പിന്നെ ഉണ്ടായിട്ടുള്ള എല്ലാ കാമുകിമാരെയും പോലെ അതിഭയങ്കരമായി എതിര്‍ത്ത് കൊണ്ട് ഇല്ലാന്നൊക്കെ പറഞ്ഞെങ്കിലും അവസാനം അവള്‍ സമ്മതിച്ചു. കന്നിനെ കയം കാണിക്കരുതെന്നും കസിന് ഐസ്ക്രീം വാങ്ങിക്കൊടുക്കരുതെന്നും ബുദ്ധിയുള്ളവര്‍ പറയാറുണ്ടല്ലോ. ടേസ്റ്റ് അറിഞ്ഞ അരവി പിന്നീടെപ്പോഴും കൊണ്ടാ.. കൊണ്ടാന്നു പറയാന് തുടങ്ങി. ഈ ഡെയിലി ചോദിക്കുന്നത് ഒരു നിത്യ സംഭവമായപ്പോള്‍ ചില നിബന്ധനകള്‍ വെച്ച് സുനിത അതിന് മൂക്കുകയറിട്ടു.

ആയിടയ്ക്ക് പത്ത് രൂപ നാണയം കിട്ടാനില്ലെന്നും വെള്ളി,സ്വര്‍ണ്ണ കളറിലുമുള്ള ആ സങ്കരലോഹ നാണയം ഉരുക്കി വില്ക്കാന്‍ വേണ്ടി ചിലര്‍ മൊത്തമായി വാങ്ങിക്കൊണ്ട് പോകുന്നെന്നും പറഞ്ഞൊരു വാര്‍ത്ത പത്രത്തില്‍ വന്നു. അത് കാരണം അരവിയൊരു ഊരാക്കുടുക്കില്‍ ചെന്നുപെട്ടു. അവന് നാണയങ്ങള്‍ ശേഖരിക്കുന്ന ഹോബിയുണ്ടായിരുന്നു. എല്ലാ നാണയങ്ങളുമല്ല പത്ത് രൂപ നാണയങ്ങള്‍ മാത്രം. മുട്ട ബുൾസ് ഐ പോലത്തെ പത്ത് രൂപാ നാണയങ്ങള്‍ അവനു വലിയ ക്രേസാണ്. അത് കലക്റ്റ് ചെയ്യാന്‍ അവന്‍ ഇടക്കിടക്ക് ടൌണിലെ ബാങ്കുകളില്‍ പോകാറുണ്ട്. കൂടാതെ പരിചയമുള്ള കടകളില്‍ നാണയം വന്നാല്‍ എടുത്ത് വെക്കാന്‍ പറഞ്ഞേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ചില അതിമോഹികളുടെ കൈയ്യില്‍ നിന്നും പതിനഞ്ച് രൂപ കൊടുത്ത് പോലും നാണയം കലക്റ്റ് ചെയ്തിട്ടുമുണ്ട്. പത്രവാർത്ത കണ്ട് സംശയം തോന്നിയ ബാങ്കുകാര്‍ അരവി വന്നപ്പോള്‍ ഫോണ്‍ ചെയ്ത് പോലീസില്‍ വിവരമറിയിച്ചു. അങ്ങനെ നിഷ്കളങ്കനും കൊതുകിനെയല്ലാതെ ഒരു മനുഷ്യജീവിയെപ്പോലും കൊല്ലാതിരുന്നവനുമായ അരവിക്ക് രാജ്യദ്രോഹത്തിന് പോലീസ് സ്റ്റേഷന്‍ കയറേണ്ടി വന്നു.

സ്റ്റേഷനില്‍ കൊണ്ട് പോയി പലതവണ ചോദ്യം ചെയ്തിട്ടും നാണയമുരുക്കല്‍ സംഘത്തെപ്പറ്റി യാതൊരു വിവരവും അരവിയില്‍ നിന്ന് കിട്ടിയില്ല. അവന്‌ അത്തരം ടീമുമായി ബന്ധവുമുണ്ടായിരുന്നില്ല. പിന്നെ നീ എന്തിനാ എപ്പോഴും നാണയം വാങ്ങിക്കൊണ്ട് പോകുന്നത് എന്ന ചോദ്യത്തിന്‌ അവനൊന്നും പറഞ്ഞതുമില്ല. പോലീസുകാര്‍ക്ക് പെരുമാറാന്‍ ഒരുത്തനെ കിട്ടിയാല്‍ ജോളിയാണല്ലോ. വായ കൊണ്ട് ചോദ്യം ചെയ്യല്‍ നിര്‍ത്തി അവര്‍ കൈ കൊണ്ട് ചോദ്യം ചെയ്യാന്‍ തുടങ്ങി. പാവം അരവി. അധികം അടി താങ്ങാനുള്ള ധാതുപുഷ്ടിയൊന്നും റേഷനരി തിന്ന് വളര്‍ന്ന ആ ബോഡിക്കുണ്ടായിരുന്നില്ല. കനപ്പടി രണ്ടെണ്ണം നടുപ്പുറത്ത് കിട്ടിയപ്പോള്‍ അവന്‍ എല്ലാം പറഞ്ഞു. അത് കേട്ട് കാക്കിക്കുള്ളിലെ കാല്‍പ്പനികര്‍ പുഞ്ചിരിച്ചു; കാപാലികന്മാര്‍ നിനക്കൊന്നും വേറെ പണിയൊന്നുമില്ലെടാ എന്നു ചോദിച്ച് വിരട്ടി.

കണ്ടമാനം ഉമ്മ വേസ്റ്റാക്കുന്നവര്‍ക്ക് അനുകരിക്കാവുന്ന ഒരു ഐഡിയയാണ് അരവി സുനിതമാരുടേത്. പെണ്‍കുട്ടികള്‍ക്ക് അത് എല്‍.ഐ.സി. പോളിസി എടുക്കുന്നത് പോലെയാണ്. പ്രേമിച്ചവനെ തന്നെ കെട്ടുന്നെങ്കില്‍ മണി ബാക്ക് പോളിസി പോലെ കല്യാണ ചെലവിന് നല്ലൊരു തുക കിട്ടും. ഇന്‍ കേസ് ചെക്കന്മാരെങ്ങാനും പറ്റിച്ച് മുങ്ങിയാല്‍ സറണ്ടര്‍ ചെയ്ത് കാശാക്കാം.

ഓരോ പ്രാവശ്യം ഉമ്മ വെക്കുമ്പോഴും പത്ത് രൂപാ നാണയം അരവി സുനിതക്ക് കൊടുക്കണം. അവളത് ഭദ്രമായി സൂക്ഷിച്ച് വെക്കും. അങ്ങനെ കൂട്ടിക്കൂട്ടി വെച്ച് താലി വാങ്ങാനുള്ള കാശുണ്ടാക്കാമെന്നായിരുന്നു പ്ലാന്‍. ആദിവാസി ക്ഷേമപദ്ധതികളൊക്കെ പോലെ ഉദ്ദേശലക്ഷ്യം കൈവരിക്കാന്‍ സാധിച്ചില്ലെങ്കിലും അരവിയും സുനിതയും പത്ത് രൂപാ നാണയവും അവരുടെ പ്രണയവും കണ്ണൂരിലെ കണ്ടല്‍ ചെടി പോലെ സെലിബ്രിറ്റീസായി.

പ്രേമിക്കുന്നവര്‍ എന്തൊക്കെ കാട്ടിക്കൂട്ടുമെന്നത് ദൈവത്തിനും പിന്നെ ഗൂഗിളിനും മാത്രമറിയാം !

89 comments:

  1. പത്തുരൂപാ നാണയത്തിന്റെ ഒരു ഗമ!

    അവസാനം അവര്‍ക്ക് ലക്ഷ്യം കൈവരിയ്ക്കാന്‍ കഴിയാതെ പോയത് കഷ്ടം തന്നെ
    :)

    ReplyDelete
  2. പാവം നിരുപദ്രവ പ്രണയജീവികൾ.

    അവരെ ന്യൂമിസ്മാറ്റിക് എന്നു വിളിച്ചുകളഞ്ഞല്ലോ, പഹയാ! യു നിംഫോമാസ്റ്റിക് എപ്പിക്കലെറ്റിയസ്!

    ഒ.ടോ: ആദ്യം ആ വാക്കിന്റെ അർത്ഥം പറഞ്ഞു താ. അപ്പോ ഞാൻ പറഞ്ഞതിന്റെ അർത്ഥം പറഞ്ഞു തരാം!

    ReplyDelete
  3. തുടക്കം ഗംഭീരമായിരുന്നെങ്ങിലം ഒടുക്കം അത്രക്കങ്ങായില്ല. സ്വന്തം സ്നേഹത്തെക്കുറിച്ച് മൂന്നാമാതോരാളോട് പറയാന്‍ പറ്റാത്ത പെരുത് exclusive പ്രേമം ഉണ്ടല്ലോ അതിലും ഒരു രസമൊക്കെയുണ്ട്. എന്നാലും ഈ നായകന് പറ്റിയത് പോലെ ആര്‍ക്കും പറ്റരുതേ. അവര്‍ കലാ പരിപാടി അതിനു ശേഷവും തുടര്‍ന്നിട്ടുണ്ടാവനെ- Hope he still manage to find 10rs. coins - my best wishes.

    ReplyDelete
  4. ജെയേട്ടന്‍ പറഞ്ഞപോലെ പേര് മനസ്സിലായില്ല. കാര്യം പിടികിട്ടി.

    ReplyDelete
  5. ചുമ്മാ പെൺപിള്ളാർക്ക് ഓരോ ഐഡിയയും പറഞ്ഞ് കൊടുത്ത് വെറുതെ മനുഷ്യന്റെ പത്ത് രൂപ കളയിക്കല്ലേ കുമാരാ.. :)

    ReplyDelete
  6. ഹഹാ... ഇന്നത്തെ കാലത്ത് ഒരു ഉമ്മയ്ക്കൊക്കെ പത്ത് രൂവായേ ഉള്ളോ വില ???
    ഞാനൊക്കെ പ്രേമിച്ചിരുന്ന കാലത്ത് :(ഓര്‍ക്കാന്‍ കൂടി വയ്യ!

    ReplyDelete
  7. When our front was ruling this state an "mmmma" costs Rs7.25 only now it costs Rs10/- see the difference!!!!

    ReplyDelete
  8. അങ്ങനെ ഒരു കര്‍ക്കിടക മഴയ്ക്ക് അരവി സുനിതയോട് ഉമ്മ വെച്ചോട്ടേന്ന് രേഖാമൂലം ചോദിച്ചു.

    അരവി അരവിതന്നെ...
    എന്നാലും പത്ത്‌ രൂപ കുറഞ്ഞുപോയി.

    ReplyDelete
  9. ഇപ്പോഴത്തെ പ്രേമം പോലെ ഇന്ന് മീറ്റ് ചെയ്ത് നാളെ ഹണിമൂണ് കളിച്ച് മറ്റന്നാള് ഡൈവോഴ്സ് ആവുന്ന സാഷേ ടൈപ്പ് ഇന്‍സ്റ്റന്റ് ലവ് ആയിരുന്നില്ല

    ഇന്നത്തെ പഞ്ച് :-D

    ReplyDelete
  10. "പ്രണയം അനാദിയാമഗ്നിനാളം, ആദി-
    പ്രകൃതിയും പുരുഷനും ധ്യാനിച്ചുണര്‍ന്നപ്പോള്‍
    പ്രണവമായ് പൂവിട്ടൊരമൃതലാവണ്യം
    ആത്മാവിലാത്മാവു പകരുന്ന പുണ്യം
    പ്രണയം..."
    ഇതിന്‌ വെറും പത്തു രൂപയേയുള്ളു എന്നോര്‍‌ക്കുമ്പോള്‍ ഒരു വിഷമം.:(

    ReplyDelete
  11. നാണയശേഖരണ ഹോബി ‘ന്യൂമിസ്മാറ്റിക്’ ഡിക്ഷനറി തപ്പി കണ്ടുപിടിച്ചപ്പോൾ പുറത്തുചാടിയത് ഒരു പോസ്റ്റായല്ലൊ. നന്നായി, ഇവിടെയും ഒരു പത്തുരൂപ നാണയം ഉണ്ട്. ആർക്കും കൊടുക്കാതെ,

    ReplyDelete
  12. ഹ്ഹ് കൊള്ളാം..ഈ ലവ് സ്റ്റോറി..!!

    ReplyDelete
  13. @ വായാടി – അതേയ്, വായൂ... കുമാരേട്ടന്‍ പത്തു രൂപ വില ഇട്ടതു പ്രണയത്തിനല്ല, ഒരു ഉമ്മക്കാ. നിങ്ങടെ അമേരിക്കയിലെക്കാലും
    അതിന് ഇപ്പൊ കേരളത്തിലാ വിലക്കുറവ്. ചുമ്മാ ഒന്ന് ചോദിച്ചാല്‍ അപ്പൊ തന്നു കളയും. ഈ പിള്ളാരെ കൊണ്ട് തോറ്റു!! അതുകൊണ്ട് തന്നെ അതിനു ഇവിടെ പഴയ മാര്ക്കവറ്റും ഇല്ല. മാര്ക്കറ്റ് ഇപ്പൊ മൊബൈല്‍ ക്യാമറയ്ക്കാ. പെണ്ണിന്റെ ഉമ്മ കിട്ടുമ്പോഴത്തെക്കാള്‍ സുഖം പയ്യന്മാര്ക്ക് കിട്ടുന്നത്, തന്റെ 'സിനിമാറ്റൊഗ്രാഫി സ്കില്‍' കൂട്ടുകാര്ക്ക് കാണിച്ചു കൊടുക്കുമ്പോഴാ...!!

    ReplyDelete
  14. @ആളവന്‍താന്‍-
    ആളൂ..നാട്ടിലെ കാര്യങ്ങള്‍ വിശദമായി പറഞ്ഞുതന്നതിന്‌ താങ്ക്‌സ്.:)

    ReplyDelete
  15. “‘വികാരി’കളുടെ ഈ സ്വകാര്യ ഇടപാട്“ ഒരു ചെറുപുഞ്ചിരിയോടെ വായിച്ചു; ഇഷ്ടമായി

    ReplyDelete
  16. ഇഷ്ടമായി....
    എന്നാലും പത്ത്‌ രൂപ കുറഞ്ഞുപോയി..!!

    ReplyDelete
  17. ഉമ്മകളുടെ മാർക്കറ്റു വില എപ്പോഴാണു അറിഞ്ഞത്, പിന്നെ ആദ്യവാചകം എടത്തിയാണോ ആദ്യം പറഞ്ഞത്? ഹാസസമ്രാട്ടേ, നമിച്ചു.

    ReplyDelete
  18. ഇത്രയ്ക്ക് വിലയയുള്ള സാധനമാണ് ഉമ്മയെന്ന് ഇപ്പോള്‍ മനസ്സിലായി... എങ്കിലും പത്തുരൂപ ഇത്തിരി കൂടുതല്ലല്ലേന്നൊരു സംശയം. എന്നാലും അരവിക്ക് അല്പം ഡിസ്ക്കൌണ്ടൊക്കെ കൊടുക്കാമായിരുന്നു.... :)

    ReplyDelete
  19. നന്നായിട്ടുണ്ട് !എന്നാലും ഒരു സംശയം......
    ഈ പത്ത് രൂപ റേറ്റ് മൊബൈല് ഫോണ്
    ഉമ്മക്കാണോ അതോ ലൈവ് ഉമ്മക്കാണോ ?

    ReplyDelete
  20. ഹും ... ഞാന്‍ പത്ത്‌ പൈസയുടെ ആളാ ഉണ്ടാര്‍ന്നെ ... എന്നിട്ട് തന്നെ പത്ത് പവന്‍ താലി ചെയിനുള്ള വകുപ്പായീന്നാ പെണ്ണ് പറഞ്ഞത്

    ReplyDelete
  21. ഈ സുനിതയുടെ ഒടുക്കത്തെ ഒരു ഐഡിയ .......നന്ദി ..കുമാരാ നന്ദി .......

    എന്നാണു ആവൊ ഇങ്ങോട്ട് കാശ് കിട്ടുക്ക ......!!!

    ReplyDelete
  22. ഈ ഉമ്മ കച്ചവടം കൊള്ളാം ...

    ReplyDelete
  23. "ആദിവാസി ക്ഷേമപദ്ധതികളൊക്കെ പോലെ ഉദ്ദേശലക്ഷ്യം കൈവരിക്കാന്‍ സാധിച്ചില്ലെങ്കിലും അരവിയും സുനിതയും പത്ത് രൂപാ നാണയവും അവരുടെ പ്രണയവും കണ്ണൂരിലെ കണ്ടല്‍ ചെടി പോലെ സെലിബ്രിറ്റീസായി."
    :) ഹഹഹഹ

    വിലപിടിച്ച ഉമ്മകള്‍!!

    ReplyDelete
  24. ഇപ്പൊ സ്വര്‍ണത്തിനൊക്കെ എന്താ വില! കാലമെത്ര ഇനിയും കഴിയണം അരവിക്കും സുനിതക്കും കല്യാണം കഴിക്കാന്‍? അതിനിടയില്‍ പോലീസ് വലയിലും, ദൈവത്തിനു മാത്രം അറിയാം ഇനി എന്ത് സംഭവിക്കും എന്ന്. കുമാരന്‍ അറിഞ്ഞാല്‍ പിന്നെ ബൂലോകം മുഴുവന്‍ അറിയും.

    ReplyDelete
  25. നിന്‍റെ ഈ കഥ കാമുകിമാര്‍ക്ക് ഗുണം ചെയ്യുമല്ലോ....
    കാമുകിമാര്‍ ഇനി ഉമ്മകള്‍ക്ക് പത്ത് വെച്ച് വാങ്ങാന്‍ തുടങ്ങിയാല്‍ കുറെ കാശുണ്ടാക്കാം ....

    അരിവാങ്ങിയില്ലങ്കിലും റീചാര്‍ജ്കൂപ്പണ്‍ വാങ്ങുന്നവനു ഇനി ഉമ്മവെക്കാന്‍ കൂടി ഒരു തുക നീക്കിവെക്കാം ...

    ഹ ഹ... പാവം അവസാനം പോലീസിന്‍റെ ഇടികൊള്ളണ്ട ഗതിയും ആയി...

    പതിവ് പോലെ കഥ രസകരമായി.

    ReplyDelete
  26. റേറ്റ് ഇത്തിരി കൂട്ടായിരുന്നു.

    ReplyDelete
  27. എത്ര നിഷ്കളങ്കമായ പ്രേമം!

    'പാര്‍വതീപരിണയം' എന്ന സിനിമയില്‍, 10 രൂപ കൊടുത്ത് 25 പൈസ വാങ്ങുന്ന മുകേഷ് - ഹരിശ്രീ അശോകന്‍ സീന്‍ ഓര്‍മ്മ വന്നു.. :)

    ഈ മാനും പേടയും ഇപ്പോളും പറശിനി നടയില്‍ തന്നെയുണ്ടോ?

    ReplyDelete
  28. കുമാരാ..

    കഥയുടെ പകുതി കഴിഞ്ഞപ്പോൾ‌ ആകെ ഒരു തട്ടിക്കൂട്ട് പോലെ.. പകുതി വരെ ഇഷ്ടപ്പെട്ടു ..

    (തികച്ചും വ്യക്തിപരമായ അഭിപ്രായം)

    ReplyDelete
  29. കൊള്ളാം.. ഈ ഉമ്മ കച്ചവടം...

    ReplyDelete
  30. ഞെരിപ്പൻ ലവ് സ്റ്റോറി ചിരിച്ച് ആർമ്മാദിച്ചൂ

    ReplyDelete
  31. കുമാരേട്ടാ,
    വളരെ വളരെ താങ്ക്സ്. ആ വഴി വന്നതിനു.
    പിന്നെ താലികെട്ടാന്‍ ആരോഗ്യം മാത്രം പോരാ എന്ന് മനസ്സിലാകി തന്നു.
    "സുനിതയ്ക്കാണെങ്കില്‍ ദിവസേന പ്രായപൂര്‍ത്തി ആയി വരുന്നു. എല്ലാ ഞായറാഴ്ചയും വീട്ടില്‍ ചായ കുടിക്കാരും റെഡി." എന്താ ഇത്? ഇതില്‍ സത്യത്തില്‍ എന്താ ഉദ്ദേശിച്ചത്?ആള്‍കാര്‍ ഇതുവരെ തെറ്റിദ്ധരിക്കാത്തത് കുമാരേട്ടന്റെ ഭാഗ്യം.
    ഇത്തരം സേവിങ്ങ്സ് അക്കൌണ്ട് തുറക്കുന്നത് പോലെ ഉള്ള ഐഡിയകള്‍ ഇനിയും ഉണ്ടെങ്കില്‍ പുറത്ത് വിട്ടു പെണ്‍കൊടികളെ വഴിതെറ്റികരുത് എന്ന അഭ്യര്‍ത്ഥന മാത്രം..
    കുമാരേട്ടാ കാണാം..

    ഹാപ്പി ബാച്ചിലേര്‍സ്
    ജയ് ഹിന്ദ്‌.

    ReplyDelete
  32. കൊള്ളാം. സ്ഥിരം സ്റ്റൈല്‍ മാറി ഇങ്ങനെ പലതും പരീക്ഷണം നടത്തണം. കമെന്റ്സ് എണ്ണം മാത്രം നോക്കി, ഉള്ളില്‍ ഉള്ള എഴുത്തുകാരനെ ഒതുക്കി കളയരുത്.

    ReplyDelete
  33. ഒരു കാര്യം അപ്പോഴും മനസ്സിലായില്ല. എന്തിനാ നാണയം? നോട്ട് എടുക്കില്ലേ?
    കുമാരൻ ഇനി സുനിതേനെ കാണുമ്പോൾ ഒന്നു് ചോദിക്കണേ. ഞാൻ ചോദിച്ചതാന്നു് പറഞ്ഞാ മതി.

    ReplyDelete
  34. ‘വികാരി’കളുടെ സ്വകാര്യമായ ഇടപാട് കൊള്ളാലോ! മൊബൈൽ റീചാർജ്ജ് ചെയ്തുകൊടുത്ത് പകരം ഉമ്മ മേടിക്കുന്ന ഇക്കാലത്ത് അരവി ഒരു മിടുക്കൻ തന്നെ!

    ReplyDelete
  35. കുമാരേട്ടാ കലക്കി... ഇങ്ങനെ യും ഒരു പ്രണയം ഉണ്ടോ??
    ഉമ്മ വൈക്കന്‍ കാശ് വാങ്ങുന്നവള്‍ ! ! !

    ReplyDelete
  36. വന്നു വന്നു ഉമ്മാസിനു വരെ വിലയിട്ടല്ലേ.. ഗുമാരേട്ടോ :-)

    ReplyDelete
  37. കുമാരോ...കുമാരികളേയും കുമാരന്മാരേയും പത്ത് ഉലുവ നാണയം കൊടുത്ത് പറ്റിക്കല്ലേ..?

    ReplyDelete
  38. ..
    അല്ലപ്പ, എന്നിട്ടോറെ മങ്ങലം കയിഞ്ഞാ?

    ശ്ശെഡാ, എന്റെ കയ്മിലും ഇണ്ട് ഇഞ്ചാദി കുറച്ച് നാണയം, പാവം ഇതറിഞ്ഞിരുന്നേല്‍ ആ സുനിതേനെ ഞാന്‍ പരതിപ്പിടിച്ചേനെ പറശ്ശിനിപ്പോയ വഴിക്ക്, കുമാരേട്ടാ, ഏത് കടയാ‍ാ‍ാ??????!!
    ..

    ReplyDelete
  39. പാത്ത് പതുന്ങ്ങി
    ഇങ്ങനെ യും ഒരു പ്രണയം .......
    ഇങ്ങനെ യും ഒരു ഉമ്മ വെക്കല്‍
    അവസാനം പോലീസ് സ്റ്റേഷനില്‍ വരെ എത്തി

    കൊള്ളാം

    ReplyDelete
  40. ഹഹാ..


    പിന്നെ..
    ഈ പത്തു രൂപാ നാണയമോ??!!
    അതെവിടെ കിട്ടും..:)

    ReplyDelete
  41. പത്തു രൂപാ വെച്ച് തരാം..
    ഉമ്മകള്ണ്ടോ ഉമ്മ!

    best കുമാ, best..

    ReplyDelete
  42. ഈ പോസ്റ്റ്‌ ചിലര്‍ക്കൊന്നും ലിങ്ക് കൊടുക്കല്ലേ കുമാരേട്ടാ...:)

    ReplyDelete
  43. ''പ്രേമിക്കല്‍ സമരമാണ്,
    രണ്ടുപേര്‍ ചുംബിച്ചാല്‍ ലോകം മാറുന്നു,
    ആഗ്രഹത്തിന് ദശവയ്ക്കുന്നു,
    ചിന്തകള്‍ക്ക് ദശവയ്ക്കുന്നു,
    വീഞ്ഞ് വീഞ്ഞവുന്നു ,
    വെള്ളം വെള്ളമാകുന്നു.
    പ്രേമിക്കല്‍ സമരമാണ്
    കതകുകള്‍ തുറക്കലാണ്..!''
    - ഒക്ടോവിയോ പാസ്‌

    ReplyDelete
  44. മനൊഹരമായ ഒരു ലവ് സ്റ്റോറി ......
    കുമാരെട്ടന്‍ എതു വിഷയത്തിലും അഗ്രഗണ്യന്‍ തന്നെ!

    ReplyDelete
  45. അല്ല , ഇങ്ങള് സൈക്കൊലജിസ്ടാ ?
    ഛെ ഒരു ഉമ്മയുടെ വില 10 രൂപയോ ? പാവം പെണ്ണ് ..

    ReplyDelete
  46. [പ്രേമിച്ചവനെ തന്നെ കെട്ടുന്നെങ്കില്‍ മണി ബാക്ക് പോളിസി പോലെ കല്യാണ ചെലവിന് നല്ലൊരു തുക കിട്ടും. ഇന്‍ കേസ് ചെക്കന്മാരെങ്ങാനും പറ്റിച്ച് മുങ്ങിയാല്‍ സറണ്ടര്‍ ചെയ്ത് കാശാക്കാം.]

    ഹ ഹ ഹ ഹ... കുമാരാ................ :)

    ReplyDelete
  47. കുമാരേട്ടാ, ഈ വേണ്ടാതീനമൊക്കെ പെണ്‍ പിള്ളാരെ പറഞ്ഞു പഠിപ്പിച്ചാല്‍ പാവം ഏറക്കാടന്മാര്‍ പട്ടിണി ആയി പോകുമേ .
    പിന്നെ ഈ ഗൂഗിളിനും അറിയാം എന്ന് പറഞ്ഞാ എന്നാ .. ചുമ്മാ പേടിപ്പിക്കാന്‍ പറഞ്ഞതാണോ :)

    ReplyDelete
  48. ങ്ങള് ബല്യ ആളായീ ല്ലേ ? ക്ലിക്കു ചെയ്യുമ്പം സമ്പവങ്ങളു കാണിക്കണെനു മുമ്പ് ന്തൊക്കെയോ എഴ്തിക്കാട്ടി മ്മളെ പേടിപ്പിക്കണ്! നാലും ആശംസകള്‍!!

    ReplyDelete
  49. ശ്രീ : വളരെ നന്ദി.
    jayanEvoor : നാണയശേഖരണം എന്നാണര്ഥം. മറ്റേതിന്റെ അര്ഥം കേള്ക്കണ്ടാ… നന്ദി.
    Rajesh : നന്ദി.
    ആളവന്താന് : നാണയശേഖരണം എന്നാണര്ഥം. നന്ദി.
    Manoraj, Sands | കരിങ്കല്ല്, അബ്കാരി, vigeeth, poor-me/പാവം-ഞാന്, പട്ടേപ്പാടം റാംജി, വരയും വരിയും : സിബു നൂറനാട് : എല്ലാവര്ക്കും നന്ദി.
    Vayady: അതില് കൂടുതല് കൊടുക്കാനുള്ള കപ്പാകുട്ടി അരവിക്കില്ലാത്തത് കൊണ്ടല്ലേ. നന്ദി.
    mini//മിനി, ലക്ഷ്മി~ : നന്ദി.
    ആളവന്താന് : വളരെ നന്ദി ഈ കമന്റിന്.
    അനില്കുമാര്. സി.പി, റ്റോംസ് കോനുമഠം : നന്ദി..
    ശ്രീനാഥന് : ആ വാക്ക് ഏടത്തിയുടേതല്ലന്ന് തോന്നുന്നു. മാറ്റിയേക്കാം. ചൂണ്ടിക്കാണിച്ചതിന് നന്ദി.
    കൊച്ചു മുതലാളി : നന്ദി.
    chithrangada : ലൈഫ് ഉമ്മക്ക് തന്നെ. നന്ദി.
    എറക്കാടൻ / Erakkadan : നിനക്കീ കമന്റ് ആദ്യം ഇട്ടൂടായിരുന്നോ.
    MyDreams, സ്മിത മീനാക്ഷി, കാട്ടിപ്പരുത്തി, നന്ദകുമാര്, Sukanya, ഹംസ: എല്ലാവര്ക്കും നന്ദി.
    വശംവദൻ : നന്ദി.
    Jishad Cronic™ : ഇനിയും കൂട്ടിയാല് പഹയന് ശമ്പളമുണ്ടാവില്ല.
    ജിമ്മി ജോൺ : അവിടെ പോയി നോക്കല്ലേ, അങ്ങനെ ആരുമില്ല അവിടെ. നന്ദി.
    പ്രവീണ് വട്ടപ്പറമ്പത്ത്, Naushu, the man to walk with, പുള്ളിപ്പുലി, Happy Bachelors, Captain Haddock : നന്ദി.
    ചിതല്/chithal : നോട്ട് ഇഷ്ടം പോലെ കിട്ടുമല്ലോ. നാണയം ആവുമ്പോ അപൂര്വ്വമായേ കിട്ടുകയുള്ളൂ. നാണയത്തോടുള്ളൊരു കമ്പം കൂടിയാണ്. നന്ദി.
    അലി, praveen raveendran, suchand scs, യൂസുഫ്പ : നന്ദി.
    രവി : നിങ്ങള് നാട്ടുകാരനല്ലേ, പറഞ്ഞ് തന്നാല് പുലിവാലാകും.
    ramanika : നന്ദി.
    ഹരീഷ് തൊടുപുഴ : അതൊരു നല്ല ഉദ്ദേശത്തിനുള്ള ചോദ്യമല്ലല്ലോ.
    സ്മി.., കണ്ണൂരാന് / Kannooraan, greeshma, കണ്ണനുണ്ണി, suresh : നന്ദി.
    anoop : താങ്ക് യു അനൂപ്. എന്റേത് മിസ്റ്റേക്കായിരുന്നല്ലേ. തിരുത്താം.
    surajbhai, ഹേമാംബിക, രസികന്, ღ♥ღമാലാഖക്കുഞ്ഞ്ღ♥ღ, ഒഴാക്കന്. : നന്ദി.
    വെഞ്ഞാറന് : എന്താണ് പ്രോബ്ലം? ഒന്നു വിശദമാക്കാമോ?

    ReplyDelete
  50. ഈ പോസ്റ്റ്‌ ഇട്ടത് എന്റെ കല്യാണത്തിനുമുന്പ് എങ്ങാനും ആയിരുന്നേല്‍ കുമാരനെ തട്ടാന്‍ ദിവാരേട്ടന്‍ ക്വട്ടേഷന്‍ കൊടുത്തേനെ... [നാണയം കൊടുത്ത് കൊടുത്ത് ദിവാരേട്ടന്‍ തെണ്ടിപ്പോകും]

    ReplyDelete
  51. അപ്പോള്‍ കുമാരോ.....
    സംശയം തോന്നത്തക്ക രീതിയില്‍ നാണയങ്ങള്‍ ശേഖരിച്ചു എങ്കില്‍ ,
    എന്ത് മാത്രം സമ്മാനം കിട്ടി കാണും ദിവസവും ..
    ഹെന്റമ്മോ ...കൊള്ളാട്ടോ ..പരിപാടി ..

    ReplyDelete
  52. കൊള്ളാം കലക്കി ....
    പിന്നെ ഓള്‍ സൈലായി ഉമ്മ എടുത്താല്‍ ..
    എന്തേലും കുറച്ചു കിട്ട്വായിരിക്കും ല്ലേ ...
    സുനിതെടെ പുത്തി കാഞ്ഞ പുത്തി തന്നെ ...

    ReplyDelete
  53. ഈ ചിന്ത ഇവിടത്തെ മദാമ്മ മാർക്കെങ്ങാനും ഉണ്ടായിരുന്നുവെൺക്കിൽ ,ശരിക്കുമിവിടെ നാണയ ക്ഷാമം വന്നേനെ ..കേട്ടൊ കുമാർജി.

    ‘രണ്ട് പേരു പ്രണയിക്കുമ്പോള്‍ ലോകം മാറുന്നു എന്ന് ഒക്‍ടേവിയോ പാസ്‌ എഴുതിയിട്ടുണ്ട്.‘ ഇതെഴുതിയ ബുക്ക് ഏത് കടയിലാ കിട്ടാ‍ാ...?

    ReplyDelete
  54. പത്തുരൂപ കുറച്ചു ചീപ്പ് ആയിപ്പോയി. ഗൂഗിള്‍ പറയുന്നത് ഉന്‍മവെച്ചോ പാറ്റ്സ്‌രൂപാര്‍ത്തിയാ എന്ന സമ്പാദ്യ പദ്ധതിയാണിതെന്നാണ്.

    ReplyDelete
  55. കലക്കീട്ടോ...
    ഇങ്ങനെയും ഒരു പ്രണയം ????

    ReplyDelete
  56. നര്‍മം നല്ലോണമുണ്ട്..കൊള്ളാം..

    ReplyDelete
  57. നിങ്ങള്‍ അരും കരുതുന്ന വിലയല്ല ആപത്തു്‌ രൂപ നണയത്തിന്‌

    ReplyDelete
  58. കുമാർജ്ജീ,

    ഇത്‌ ഇന്നലത്തെ കഥ,

    ഇന്നത്തെ കഥ, "ഡാ, ഒരുമ്മ താടാ, ഞാൻ പത്ത്‌ രൂപ തരാം" എന്ന് പെൺകൊടികൾ മൊഴിയുന്ന കാലം.

    പത്ത്‌രൂപ പോയില്ലെങ്കിലും ചിലതോക്കെ ഒർമ്മവന്നൂട്ടോ.

    ആശംസകൾ

    ReplyDelete
  59. ഞാന്‍ നൂറു രൂപ കയ്യില്‍ കരുതിയിട്ടുണ്ട്

    ReplyDelete
  60. കുമാരേട്ടോ സംഗതി ജോറായിട്ടുണ്ട്. ഇമ്മടെ ഒരു സുഹൃത്ത് പറഞ്ഞിട്ടാണ് ഈ കുമാരസംഭവത്തെ പറ്റി അറിഞ്ഞത്.
    പിന്നെ ഇമ്മള് ഒരു കുഞ്ഞ്യേ പരിപാടി തൊടങ്ങീട്ടുണ്ട്. ഉല്‍ഘാടനത്തിനു വിളിക്കണംന്ന് ഉണ്ടായിരുന്നു പിന്നെ നിങ്ങള്‍ക്ക് അതൊരു സൌകര്യായാലോന്ന് കരുതി അത് വേണ്ടാന്ന് വെച്ചു.
    നിങ്ങളേം ബെര്‍ളിസാറിനേം വിശാലമനസ്കനേം ഒക്കെ ഗുരുസ്ഥാനത്ത് കണ്ടിട്ടാ എഴുത്തു തുടങ്ങിയത്. അനുഗ്രഹിക്കണം.
    പറ്റിയാല്‍ നാലാളെ കൂട്ടിക്കൊണ്ടുവന്ന് നാല് അഭിപ്രായം പറയണം. നാലാളെ കൊണ്ടന്ന് അടിക്കല്ലേ...ഹഹ്.

    ReplyDelete
  61. പണ്ട് ആരും ഇങ്ങനെ ഓരോ ഐഡിയ കൊണ്ട് വരാത്തത് നമ്മുടെ ഭാഗ്യം :)

    ReplyDelete
  62. അത് കൊള്ളാം ട്ടോ.
    ഉമ്മ കച്ചവടം ആകെ നഷ്ടക്കച്ചവടം ആയോ?

    ReplyDelete
  63. നല്ല ഐഡിയ തന്നെ കുമാരാ, ഇതെങ്ങാനും നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ മണ്ണെണ്ണയും പഞ്ചാരയും കുറേ തീര്‍ന്നേനേ......

    ReplyDelete
  64. എന്നാലും പോലീസിന്റെ ഇടി........
    അതു വേണ്ടായിരുന്നു.
    തലേലെഴുത്ത് ഉമ്മ കൊണ്ട് മാറില്ല....

    ReplyDelete
  65. കൊള്ളാം കുമാരാ...........ഈ ലവ് സ്റ്റൊറി

    ReplyDelete
  66. പ്രിയ ദുഷ്ടന്‍ കുമാരാ...,ക്ഷമി !!!
    തല്‍ക്കാലത്തേക്ക് (രണ്ടു ദിവസം കഴിഞ്ഞാല്‍ ഡിലിറ്റാവുന്നതാണ്)ബ്ലോഗര്‍മാരുടെ ശ്രദ്ധയിലേക്കുള്ള ഒരു അറിയിപ്പ് :

    കൊച്ചിന്‍ ബ്ലോഗ് മീറ്റിനെക്കുറിച്ച് ഇതുവരെ അറിയാതിരുന്നവരുടെ ശ്രദ്ധക്കായി ബ്ലോഗ് അക്കാദമി പോസ്റ്റിലേക്ക് ബ്ലോഗ് വായനക്കാരുടേയും ബ്ലോഗ് എഴുത്തുകാരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.

    കൊച്ചി ബ്ലോഗ് മീറ്റ് ...2010 ആഗസ്ത് 8 ന്

    പ്രിയ ബ്ലോഗര്‍മാരെ,
    2009 ലെ ചേറായി ബ്ലോഗ് മീറ്റിന്റെ തുടര്‍ച്ചയായുള്ള ഈ വര്‍ഷത്തെ ബ്ലോഗ് മീറ്റ് കൊച്ചിയില്‍ 2010 ആഗസ്ത് 8 ന്
    (ഞായര്‍) നടത്തപ്പെടുകയാണ്. ഊര്‍ജ്ജ്യസ്വലരും, ഇച്ഛാശക്തിയുള്ളവരുമായ ഏതാനും ബ്ലോഗര്‍മാരുടെ ശ്രമഫലമായി സംഘടിപ്പിക്കപ്പെടുന്ന ഈ ബ്ലോഗര്‍ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ജനകീയ പ്രസാധകരുടെ കൂട്ടായ്മയാണ്.
    മാധ്യമ രംഗത്തേക്ക് ശുദ്ധവായുവും ജനാധിപത്യവും കൊണ്ടുവന്ന ബ്ലോഗ് എന്ന മാധ്യമത്തിന്റേയും, അതിന്റെ എഴുത്തുകാരുടേയും,വായനക്കാരുടേയും വാര്‍ഷിക കൂടിക്കാഴ്ച്ച എന്നത് ഈ മാധ്യമത്തിന്റെ ശൈശവ ഘട്ടത്തില്‍ നിസാരമായ
    ഒരു സംഭവമല്ല. തൊട്ടയല്‍പ്പക്കത്തുള്ള ബ്ലോഗര്‍മാര്‍ പോലും പരസ്പ്പരം കണ്ടുമുട്ടുന്നതും അപരിചിതത്വത്തിന്റെ വന്‍‌കരകള്‍ തമ്മിലുള്ള അകലം മുഖാമുഖ കൂടിക്കാഴ്ച്ചയിലേക്ക് ചുരുങ്ങി, ഹൃദ്യമായ ഒരു പാരസ്പര്യമായി വളരുന്നതും ഇത്തരം കൂടിച്ചേരലുകളിലൂടെയാണ്.
    ബ്ലോഗ് മീറ്റുകളുടെ ഫലമായുണ്ടാകുന്ന സൌഹൃദ കൂട്ടായ്മകള്‍ പലപല ക്രിയാത്മക ദൌത്യങ്ങളുമായി കര്‍മ്മോത്സുകരായി നന്മനിറഞ്ഞ
    പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നമുക്ക് കാണാനായിട്ടുണ്ട്. ഈ എളിയ പ്രവര്‍ത്തനങ്ങളെല്ലാം സത്യത്തില്‍ ഒരു തുടക്കം മാത്രമേ ആകുന്നുള്ളു. കാരണം, സാമൂഹ്യമായ ക്രിയാത്മക ഊര്‍ജ്ജ്യത്തിന്റെ വിതരണതലവും, സമൂഹത്തിന്റെ ജനാധിപത്യപരവും, വ്യക്തിപരവുമായ വികാസത്തിന്റെ സാംസ്ക്കാരിക വേദിയുമാകാനിരിക്കുന്ന ബൂലോഗത്തിന്റെ സാധ്യത അത്രക്ക് ബൃഹത്താണ്.

    ആ ബൃഹത്തായ സാധ്യതയിലേക്കുള്ള ഒരോ
    ചവിട്ടുപടികളാണ് ബ്ലോഗ് രചനകളുടെ പുസ്തക പ്രകാശന ചടങ്ങുകളും, ബ്ലോഗ് മീറ്റുകളും,ബ്ലോഗ് ശില്‍പ്പശാലകളും മറ്റും.
    അതിനാല്‍ സ്വകാര്യ പ്രസിദ്ധീകരണ എകാന്തതയുടെ
    വാത്മീകങ്ങള്‍ ഭേദിച്ച് ഇത്തരം കൂട്ടായ്മകളില്‍
    പങ്കുചേരാന്‍... ബ്ലോഗര്‍മാര്‍ മുന്നോട്ടുവരണമെന്ന്
    കെരള ബ്ലോഗ് അക്കാദമി
    സ്നേഹപൂര്‍വ്വം ബ്ലോഗര്‍മാരേയും ബ്ലോഗ് വായനക്കാരെയും
    നന്മയുടെ പേരില്‍ ഓര്‍മ്മിപ്പിക്കുന്നു.

    ReplyDelete
  67. പത്തുരൂപാ നാണയം കിട്ടാത്തപ്പോൾ പകരം രണ്ട് 5 രൂപാ നാണയം കൊടുത്ത് അറ്റ്ലീസ്റ്റ് 2 അര(ഹാഫ്)യുമ്മ സംഘടിപ്പിക്കാമായിരുന്നില്ലേ.. അരവിക്ക്.
    :)

    ReplyDelete
  68. സുനിത കരുണയുള്ളവളാണ് ഒരോ ചുമ്മനത്തിനും സ്വർണ്ണ നാണയം വേണെമെന്ന് പറഞിരുന്നെങ്കിൽ ചുമ്മന വീരൻ ആ രവി ബാങ്ക് കൊള്ളയടിക്കാൻ പേയേനേ..അകത്തായേനേ..! :)

    ReplyDelete
  69. ÐIV▲RΣTT▲∩ ദിവാരേട്ടന് : അത് ശരി, ദിവാരേട്ടനാള് പുലിയായിരുന്നല്ലേ..
    അക്ഷരം : അതെ.
    നവാസ് കല്ലേരി..., ബിലാത്തിപട്ടണം / BILATTHIPATTANAM., വഷളന് ജേക്കെ ★ Wash Allen JK, വഴിപോക്കന്, mayflowers, jayarajmurukkumpuzha, haina, Sulthan | സുൽത്താൻ, ആയിരത്തിയൊന്നാംരാവ് : നന്ദി.
    വാക്കേറുകള് : എഴുത്തൊക്കെ നന്നായിട്ടുണ്ട്.
    പയ്യന്സ്, smitha adharsh, സന്ദീപ് കളപ്പുരയ്ക്കല് : നന്ദി.
    Echmukutty : ആ പ്രയോഗം കലക്കി.
    NPT , സലാഹ്, Blog Academy, krish | കൃഷ്, ഭായി : നന്ദി.

    ReplyDelete
  70. പ്രേമത്തിന്റെ കെമിസ്ട്രി ധാരാളം കേട്ടിട്ടുണ്ട്...
    പ്രേമത്തിന്റെ ഇക്കണോമിക്സ് പ്രമേയമാക്കിയത് ഇഷ്ടായി :)
    ഒരു നിഷ്കളങ്കപ്രണയം!

    ReplyDelete
  71. നായിക അതൊരു മണിചെയിന്‍ പദ്ധതി ആക്കാതിരുന്നത് ഏതായാലും നന്നായി. :)

    ReplyDelete
  72. It is actually an interesting story.

    expecting more.
    continue..

    ReplyDelete
  73. ഉമ്മക്ക്‌ പത്തു രൂപാ...പിന്നെ...
    എനിക്ക് വയ്യ എന്റെ കുരാമാ....

    ReplyDelete
  74. രഘു, ഏറനാടന്, Nilavu, ചാണ്ടിക്കുഞ്ഞ് :

    ReplyDelete
  75. പഹയാ .....നീ ആവശ്യമില്ലാത്ത ഐഡിയയൊക്കെ പറഞ്ഞ് കൊടുത്ത് ബാക്കിയുള്ളവരുടെ കഞ്ഞികുടി മൂട്ടിക്കരുത്....

    കൊള്ളാം നന്നായിട്ടുണ്ട്....ബട്ട്..ക്ലൈമാക്സ് അത്ര പോരാ,,,,

    ReplyDelete