Monday, October 31, 2011

ആദ്യ രാത്രി ശിവരാത്രി



“സോനാ സോനാ.. നീ ഒന്നാം നമ്പർ..”
എന്ന പാട്ട് ഓൺ ചെയ്താൽ ആദ്യം കിട്ടുന്ന വിധത്തിൽ സി.ഡി.യിൽ സെറ്റ് ചെയ്ത് മുറിയിൽ അക്ഷമനായി നടക്കുകയാണ് സോമദാസൻ.  അതിന്റിടക്ക് ഒന്നു രണ്ട് പ്രാവശ്യം കിടക്കവിരിയുടെ ഇല്ലാ ചുളിവുകൾ നിവർത്തി മുല്ലപ്പൂക്കൾ എല്ലാ ഏരിയയിലേക്കും പെറുക്കി വെച്ചു.  ഈ മുല്ലപ്പൂവുകൾക്കൊക്കെ പണ്ടേ ഇത്ര മണമുണ്ടായിരുന്നോ എന്ന് അവനു തോന്നി.   ക്ലോക്കിൽ നോക്കി സമയം പോകുന്നില്ലെന്ന് കണ്ട് ഒരിക്കൽ കൂടി ബാത്ത്‌റൂമിൽ പോയി പേസ്റ്റെടുത്ത് വായിൽ കവിൾ കോളി തുപ്പി, വായ്നാറ്റമില്ലെന്ന് കൈ വെച്ച് ടെസ്റ്റ് ചെയ്ത് ഉറപ്പിച്ചു.

അപ്പോൾ രണ്ട് മൂന്ന് ഫോണുകൾ വന്നു.  ഗൾഫിലെ റൂം മേറ്റ്സും സുഹൃത്തുക്കളുമാണ്.  എല്ലാ പണ്ടാരങ്ങൾക്കും അറിയേണ്ടത് ഒറ്റക്കാര്യമാണ്.  “എന്തായെടാ.. തുടങ്ങിയോ.. എവിടെ വരെ ആയി..?” ഇവൻ‌മാർക്കൊന്നും യാതൊരു ജോലിയുമില്ലേ, എന്ന് പറഞ്ഞ് സോമൻ ഫോൺ ഓഫാക്കി മേശയിൽ വെച്ചു.  സമയം പത്തു മണി കഴിഞ്ഞു.  അവളിങ്ങോട്ട് വരാണ്ട് എന്തോന്ന് തുടങ്ങാനാ..?

വാതിലിനു പുറത്ത് ഓരോ കാലടി കേൾക്കുമ്പോഴും സോനയായിരിക്കുമെന്ന് കരുതി ഉള്ളതിലേക്ക് വെച്ച് ഏറ്റവും നല്ല ചിരിയും ഫിറ്റ് ചെയ്ത് പാട്ട് വെക്കാനായി റിമോട്ടിൽ വിരലമർത്തി നിന്നു.  എപ്പോഴും അടുക്കളയിൽ അടുപ്പും വെപ്പും മാത്രം നോക്കി ജീവിക്കുന്ന വെല്ല്യേച്ചിയാണ് പുറത്തൂടെ ഇടക്കിടക്ക് ഉലാത്തുന്നത്.  ഇവർക്കൊക്കെ മനുഷ്യനെ മെനക്കെടുത്താണ്ട് പോയിക്കിടന്നുറങ്ങിക്കൂടേ?  ഈ സോന ഇതെവിടെ പോയിരിക്കുകയാ.. സമയം കളയാണ്ട് വേഗം ഇങ്ങോട്ട് വന്നൂടേ.   

കമ്പ്യൂട്ടറൊക്കെ പഠിച്ച് ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന പെണ്ണായത് കൊണ്ട് എങ്ങനെ എവിടെ എപ്പോ തുടങ്ങണം എന്ന് യാതൊരു ഐഡിയയുമില്ല.  നമ്മളാണെങ്കിൽ വെറും പത്താം ക്ലാസ്സും.  വായിലെ നാവിന്റെ ഗുണം കൊണ്ട് തട്ടിമുട്ടി ഇത് വരെയെത്തി.  ഗൾഫിൽ നല്ല സെറ്റപ്പാണെന്നാണ് എല്ലാവരുടെയും വിചാരം.  അവിടെ ലെബനീസ് റെസ്റ്റോറന്റിൽ സെയിൽ‌സ്മാനാണെന്ന് ആരും അറിഞ്ഞിട്ടില്ല, ചോദിക്കുന്നവരോട് സെയിൽ‌സ് മാനേജരാണെന്നാണ് പറയാറ്.  ഒന്ന് രണ്ട് അക്ഷരം കൂടിപ്പോയെന്ന് വെച്ച് അതൊരു വലിയ കുറ്റമൊന്നുമല്ലല്ലോ.  റോളയിലെ താമസിക്കുന്ന മുറി ഒരുത്തനും കാണാത്തത് കൊണ്ട് രക്ഷപ്പെട്ടു.   

അറബിയുടെ കാലു പിടിച്ച് കിട്ടിയ മൂന്നിൽ രണ്ടു മാസം മുഴുവൻ പെണ്ണുകാണാൻ പോയി തീർത്തു.  അവിടെ ഇരിക്കുമ്പോ വിചാരിക്കും പെൺപിള്ളേരൊക്കെ ഗൾഫെന്ന് കേട്ടാൽ ഓടി വരുമെന്ന്.  കാലം പോയി ഇപ്പോ പത്തിൽ പത്തും തോറ്റ പെണ്ണു പോലും ഗൾഫിലേക്ക് കൊണ്ടു പോകുമോ എന്നാ ചോദിക്കുന്നേ.  ചാനലുകാരെക്കൊണ്ടും പത്രക്കാരെക്കൊണ്ടും കിട്ടിയ ഗുണമാ അതൊക്കെ.  കണ്ണാടി പോലത്തെ റോഡുകളും അടിപൊളി മാളുകളും കോം‌‌പ്ലക്സുകളുമൊക്കെ കാണിച്ച് ഇവറ്റകളുടെ ബ്രെയിനൊക്കെ അവൻ‌മാർ വൈറ്റ് വാഷ് ചെയ്തു കളഞ്ഞു.  
രണ്ട് മാസം കൊണ്ട് നാൽ‌പ്പത്തി മൂന്ന് പെണ്ണു കാണൽ നടത്തിയെങ്കിലും അതിൽ പകുതി മുക്കാലും പെങ്ങൻ‌മാരും അളിയൻ‌മാരും നാട്ടുകാരും ചേർന്ന് സംയുക്തമായി തട്ടിമാറ്റി.  ബാക്കി കാൽ പെണ്ണുവീട്ടുകാരും.  നല്ല സുന്ദരി പെൺ‌പിള്ളേരുടെ ആലോചനയൊക്കെ നിസ്സാര കാര്യങ്ങൾക്ക് പെങ്ങൻ‌മാർ വേണ്ടാന്നു പറയുന്നത് കേട്ട് ഒന്നും മിണ്ടാനാവാണ്ട് വിഷമിച്ചിരുന്നിട്ടുണ്ട്.  പെണ്ണിന്റെ അച്ഛനുമമ്മയും വയസ്സന്മാരാ, ഒറ്റ മോളായിപ്പോയി, അല്ലെങ്കിൽ എല്ലാം പെണ്ണുങ്ങളായിപ്പോയി, മുടി കുറവ്, പല്ലിന് ഗ്യാപ്പുണ്ട്, തടി കുറഞ്ഞാ കുഴപ്പം, കൂടിയാ കുഴപ്പം, സൌണ്ട്, നടത്തം, സംസാരം ഇങ്ങനെ ഓരോ കായിക ക്ഷമതാ പരീക്ഷകൾ നടത്തുമ്പോഴും ആലോചനകൾ തട്ടി വീണു കൊണ്ടിരുന്നു.  പെങ്ങന്മാരുടെ ഡിമാൻഡുകൾക്ക് മുന്നിൽ സ്വന്തം ആഗ്രഹങ്ങൾക്ക് ഒരു ഫേസ് വാല്യു ഉണ്ടായിരുന്നില്ല.  ഒന്നും പറയാനും പറ്റില്ലല്ലൊ, കെട്ടിയിട്ട് ഇവിടെ ആക്കി പോകേണ്ടതല്ലേ.  വീട്ടുകാർക്ക് ഇഷ്ടമല്ലാത്തതിനെ ഇവിടാക്കി എങ്ങനെ മനസ്സമാധാനത്തിൽ അവിടെ കഴിയാനാ.

സോനയെ ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെട്ടു.  നിഷ്കളങ്കയായ നാടൻ ബേഡ്.  ഇത് ലാസ്റ്റ് പെണ്ണുകാണലാണ്, ഇനി പെണ്ണുകാണാൻ പോകില്ല, (അതിനു സമയവുമുണ്ടായിരുന്നില്ല) വേണമെങ്കിൽ ഇതിനെ കെട്ടാം എന്ന് പറഞ്ഞ് നിർബ്ബന്ധിച്ചപ്പോ അളിയൻ‌മാർക്കും പെങ്ങൻ‌മാർക്കും ഡിമാൻ‌ഡുകൾ പുറത്തെടുക്കാൻ പറ്റിയില്ല.  കൂടുതൽ പഠിച്ചു പോയെന്ന പരാതി കേൾക്കാൻ നിന്നില്ല.  പെണ്ണിന്റെ വീട്ടുകാർക്ക് കെട്ടിച്ച് തരുന്നതിൽ കുഴപ്പമില്ലെങ്കിൽ പിന്നെ ഇവർക്കെന്താ.  “മോളെ ഗൾഫിലേക്ക് കൊണ്ടു പോക്വോ..“ എന്ന് നിയുക്ത അമ്മായിഅപ്പൻ ചോദിച്ചപ്പോൾ ഫ്ലാറ്റിലെ എട്ട് പേർക്കുള്ളതും, പന്ത്രണ്ടു പേർ ഇടതിങ്ങിപ്പാർക്കുന്നതുമായ മുറിയെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് “ഓ.. കൊണ്ടു പോകും..” എന്ന് പുറത്തും “എയർപോർട്ട് വരെ..” എന്ന് മനസ്സിലും പറഞ്ഞു.  

കല്യാണം കഴിഞ്ഞാ പിന്നെ ഇവരതും പറഞ്ഞ് കേസ് കൊടുക്കാനൊന്നും വരില്ലല്ലോ.  ആദ്യ ചാൻസിനു തന്നെ അവൾക്ക് മാതൃദേവോ മന്ത്രം പഠിപ്പിച്ചു കൊടുക്കണം.  പിന്നെ കൊച്ചിനേം നോക്കി ഓമനത്തിങ്കൾ കിടാവോ മന്ത്രം ജപിച്ച് ഇവിടിരുന്നോളും.  എപ്പോഴെങ്കിലും കണാമുണാന്ന് മിണ്ടാൻ വന്നാ അപ്പോ കാണിച്ചു കൊടുക്കാം.  കൊണ്ടു പോണം പോലും.. അവളുടെ അച്ഛന്റെ  ഈ ഗൾഫൊക്കെ എപ്പോഴാ ഉണ്ടായേ.. അതുണ്ടാകുന്നതിനു മുമ്പും ആളുകൾ കല്യാണം കഴിച്ചിട്ടില്ലേ

പെട്ടെന്ന് വാതിൽക്കൽ പാദസരത്തിന്റെ കിലുക്കം കേട്ടപ്പോൾ കേരളത്തിലെ സകല അമ്മായിയപ്പൻ‌മാരോടും തോന്നിയ ദ്വേഷ്യം ഐസ് പോലെ അലിഞ്ഞു.  ആദ്യരാത്രിയിൽ പെണ്ണ് മുറിയിലേക്ക് വരുന്ന സമയത്തുള്ള കാലൊച്ചയും, സാരിയുടെ ഉലച്ചിലും, ആഭരണങ്ങളുടെ കിലുകിലാരവവും ഒക്കെ ചേർന്ന കോരിത്തരിക്കുന്ന സൌണ്ട്..! ഹോ.. ചെവി മുളച്ചതിൽ പിന്നെ ഇങ്ങനത്തനൊന്ന് കേട്ടിട്ടില്ല.  ദേഹത്തുള്ള സകല രോമങ്ങളും കൂപത്തിൽ നിന്ന് കാഴ്ച കാണാൻ എണീറ്റു നിന്നു.  സാരിയും മുല്ലപ്പൂക്കളുമണിഞ്ഞ് ഒരു പൊന്നാപുരം കോട്ട അകത്തേക്ക് കയറി വന്നു.  ഇവളിതു വരെ സാരിയും ആഭരണങ്ങളുമൊന്നും അഴിച്ചു വെച്ചിട്ടില്ലേ? അതിനു മെനക്കെടുന്ന സമയവും നഷ്ടമായല്ലോ ദൈവമേ...  ആകെ ഒരാഴ്ചത്തെ ടൈമേയുള്ളൂ.  കല്യാണത്തിനു ചെലവായ മൂന്നു ലക്ഷം അതിന്റെയിടക്ക് എങ്ങനെ മൊതലാക്കാനാ.   ഒരു രാത്രിയിൽ കിട്ടുന്ന എട്ട് മണിക്കൂർ മൂന്നു ലക്ഷം കൊണ്ട് വെച്ച് കൂട്ടി നോക്കിയാൽ മിനിറ്റിനു നൂറു രൂപയോളം വരും.  അപ്പോ ഒരു മിനിറ്റ് ലേറ്റായാ ഹൺ‌ഡ്രഡ് മണീസാ പോകുന്നത്.

സോനയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അതു വരെ ലോണെടുത്ത് വെച്ച ധൈര്യമൊക്കെ ഒലിച്ചു പോയി.  എന്തൊക്കെയോ പഠിച്ച് മെട്രോ സിറ്റിയിൽ ടെക്കിയായി ജോലി ചെയ്യുന്ന പെണ്ണാണ്.  എന്ത് പറയണം, അവളുടെ രീതികളൊക്കെ എങ്ങനെയാണ്, എന്തെങ്കിലും നാക്കെടുത്ത് വളച്ച് ചളമായാലോ അങ്ങനെയൊക്കെ ചിന്തിക്കാൻ തുടങ്ങിയപ്പോ വയറിലെ ലോലെയറിൽ നിന്നൊരു കാൾ വന്നു, കൈകാലുകളിൽ തെങ്ങിൻ പൂക്കുലാദി വിറ ബാധിച്ചു.  ഇരിക്ക് എന്നൊക്കെ പറയാൻ നോക്കിയെങ്കിലും ഒരക്ഷരം പുറത്തേക്ക് വന്നില്ല.  അവൾ കളിയാക്കി ചിരിക്കുന്നുണ്ടോ.. ഹേയ്.. കൈ രണ്ടും കട്ടിലിൽ കുത്തിപ്പിടിച്ച് അടങ്ങ് വിറേ.. അടങ്ങ് വിറേ.. എന്ന് പറഞ്ഞെങ്കിലും അത് അങ്ങനെ അടങ്ങുന്ന ടൈപ്പൊന്നുമല്ലായിരുന്നു.  ആദ്യരാത്രി കണ്ടു പിടിച്ചതിൽ പിന്നെ ഉണ്ടായിട്ടുള്ള എല്ലാ നൈറ്റിലും വിറയും ഉണ്ടായിരുന്നു.  അത് രണ്ടും ഒരമ്മ പെറ്റ മക്കളാ.

ചിലപ്പോ ചെറിയ വിറയലൊക്കെ കാണുമെന്ന് മുൻ‌കൂട്ടി കണ്ടത് കൊണ്ടാവണം സുരേഷ് രണ്ട് പെഗ് അടിക്കാൻ പറഞ്ഞത്.  ഹേയ് എനിക്കതിന്റെ ആവശ്യമൊന്നുമില്ല എന്നൊക്കെ ഡയലോഗ് അടിച്ചെങ്കിലും അഥവാ വേണ്ടി വന്നാലോ എന്നു കരുതി സ്മിനോഫ് വോഡ്ക സെവനപ്പിന്റെ ബോട്ടിലിൽ വാട്ടർ മിക്സ് ചെയ്ത് വെച്ചിരുന്നു.  കണ്ടാൽ പച്ച വെള്ളമാണെന്നേ ആരും കരുതൂ.  അതേതായാലും നന്നായി.  പതുക്കെ നടന്ന് അലമാര തുറന്ന് ഏഴപ്പിന്റെ പച്ച ബോട്ടിലെടുത്ത് കുടിക്കാൻ തുനിയുന്നതിനു മുൻപായി “വെള്ളം വേണോ..” എന്ന് സോനയോട് മര്യാദയുടെ ഭാഷയിൽ ചോദിച്ചു.  അവൾ ഉത്തരം പറയുന്നതിനു മുൻപായി വാതിലിൽ മുട്ടു കേട്ടു.  ദേ പിന്നേം നൂറു രൂപ പോയി എന്നു പറഞ്ഞ് ബോട്ടിൽ മേശമേൽ വെച്ച് വാതിൽ തുറന്നു നോക്കി.  ഇളയ പെങ്ങൾ ഒരു ഗ്ലാസ്സ് പാലും കൊണ്ട് നാണിപ്പെങ്ങളായി നിൽക്കുന്നു.  ഈ പണ്ടാരത്തിനൊക്കെ വരാൻ കണ്ട നേരം!  ഇവളുടെ ആദ്യരാത്രിയിലല്ല ഒരു രാത്രിയിലും ഞാൻ വാതിലിൽ മുട്ടാൻ പോയിട്ട് ആ പഞ്ചായത്തിൽ പോലും പോയിട്ടില്ലല്ലോ. കോമൺസെൻസ് വേണമെടീ പൊതുവിജ്ഞാനം.. എന്ന് മനസ്സിൽ പറഞ്ഞ് കൈ നീട്ടി മിൽമ ഗ്ലാസ്സ് വാങ്ങിയപ്പോൾ കാലിന്റെടയിലൂടെ ഓട്ടോറിക്ഷ പോലെ എന്തോ അകത്തേക്ക് പാഞ്ഞു.  നോക്കുമ്പോ അവളുടെ പൊട്ടിത്തെറിച്ച ചെക്കൻ ഓടി കട്ടിലിൽ കയറിത്തുള്ളുന്നു.  പിടിക്കാൻ കിട്ടുന്നതിനു മുൻപ് കുരുത്തംകെട്ടവൻ ആന കരിമ്പിൻ കാട്ടിൽ കയറിയത് പോലെ വിരിച്ചതൊക്കെ അലങ്കോലമാക്കി.  വല്ല വിധേനയും അതിനെ പിടിച്ച് പുറത്താക്കി വാതിലടച്ച് തിരിഞ്ഞ് നോക്കിയപ്പോൾ സോനാ രാജകുമാരി സെവൻ‌അപ്പിന്റെ ബോട്ടിൽ വായിലേക്ക് കമിഴ്ത്തി മടമടാന്ന് കുടിക്കുന്ന എക്സ്ക്ലൂസിവ് ഹാർട്ട് ബ്രേക്കിങ്ങ് വിഷ്വലാണ് കണ്ടത്!!

സോനേ അത് കുടിക്കരുതെന്ന് പറഞ്ഞെങ്കിലും വേഡ്സ് സ്പീക്കറിലേക്ക് ഔട്ട്പുട്ടായില്ല, തടയണമെന്ന് ആഗ്രഹിച്ചെങ്കിലും കാലുകൾ നീങ്ങിയില്ല.  ദേഹത്ത് കൂടിയിരുന്ന വിറയൽ ബാധയൊക്കെ പമ്പയും സന്നിധാനവും പത്തനംതിട്ടയും കടന്നു.  പാൽ ഗ്ലാസ്സ് എവിടെയോ വെച്ച് ഒരു സപ്പോർട്ടിനായി കട്ടിലിലിരുന്ന് വിളിച്ചു.

“സോനേ..”
“ഈ സാധനം കൊള്ളാമേ.. ഞാൻ ലൈക്കിയേ..”

ആ വല ഭാഷ സോമദാസനു പിടികിട്ടിയില്ല.  അവൻ കം‌പ്ലീറ്റ് ബ്ലാങ്കായി നിർവ്വികാരപരബ്രഹ്മദാസനായി നിൽക്കെ സോന ബോട്ടിൽ പകുതിയാക്കി കട്ടിലിലേക്ക് പിടിയാനയെപ്പോലെ ചെരിഞ്ഞു.  എല്ലാ പ്ലാനിങ്ങും പിഴച്ചു പോയ സോമദാസൻ പതുക്കെ വിളിച്ചു. 
“മോളേ

“ഫ..!!! ആരാടാ നിന്റെ മോള്.. ഇരിക്കണ ഇരിപ്പ് കണ്ടാലും മതി.. കോന്തൻ.. എത്ര രൂപേന്റെ സാരിയാടാ നീ വാങ്ങിയ കല്യാണ സാരി..? അയ്യായിരം ഉറുപ്പ്യേന്റെ സാരിയും വാങ്ങീറ്റ് എന്നോട് പറഞ്ഞ് മുപ്പതിനായിരത്തിന്റേതാന്ന്ന്ന്.. അത് പോട്ടെ.. പൊന്നു കൊറവാണെന്ന് എന്നോട് ! ഇത്രയും പൊന്ന് കൊണ്ടന്ന എന്നോട് നിന്റെ പെങ്ങൻ‌മാർ പറയ്യാ.. അവളുടെയൊക്കെ മേത്തെന്താ ഉള്ളേ.. ഒരു നൂ‍ലു പോലത്തെ താലി.. എല്ലാത്തിനും ഞാൻ വെച്ചിറ്റ്ണ്ട്  നിന്റെ അമ്മയും കണക്കാ തള്ളേന്റെ മുഖത്തിനൊരു തെളിച്ചമില്ലല്ലോ.. എനിക്ക് കളറു കുറവാണ് പോലും..!  തള്ളക്ക് ഞാൻ കൊടുത്തോളാ..  ഒറ്റ മാസം ഞാനീട നിക്കും, അയിന്റെടക്ക് എന്നെ ഗൾഫിലേക്ക് കൊണ്ടൊയില്ലേങ്കില്.. ങാ.... എന്നിട്ട് മാത്രം എന്നെ തൊട്ടാ മതി അല്ലാണ്ട് എന്തെങ്കിലും വിചാരിച്ച് മണപ്പിച്ച് ഇങ്ങോട്ട് വന്നാ.. കാണിച്ച് തരും സോനയാരാണെന്ന്… ഗുഡ് നൈ..

രാത്രിയുടെ അന്ത്യയാമങ്ങളിൽ മിനിറ്റുകൾ ആസ് യൂഷ്വൽ മണിക്കൂറുകൾക്ക് വഴിമാറവെ, ഇളകുന്ന കടൽ നോക്കി കരയിൽ കുത്തിയിരിക്കുന്ന മുക്കുവനെ പോലെ, സോനയുടെ അരികെ താടിക്ക് കൈ കൊടുത്ത് നിശ്ചലം കണ്ണടക്കാൻ പോലും കഴിയാതെ അനങ്ങാതിരിക്കുമ്പോൾ സോമദാസന്റെ ചെവിയിൽ ഈ പാട്ടുകൾ അലയടിച്ചു.

“ഏഴു സുന്ദര രാത്രികൾ ഏകാന്ത സുന്ദര രാത്രികൾ..
വികാര തരളിത ഗാത്രികൾ വിവാഹ പൂർവ്വ രാത്രികൾ..”

134 comments:

  1. ഫാവം സോമദാസൻ :)

    ReplyDelete
  2. ഇനിയാര്‍ ക്കും ആദ്യരാത്രി ഇല്ലാതിരിക്കട്ടെ ...!!
    (ശ്ശോ,തെറ്റിദ്ധരിക്കാതെ ഇതുപോലെയുള്ള ആദ്യരാത്രി ആണ്ഞാന്‍ ഉദ്ദേശിച്ചത് ..)
    :)

    ReplyDelete
  3. ഇതിലും വലുതെന്തോ വരാനിരുന്നതാ :)

    ReplyDelete
  4. kumaaraa kollaam..pinne aadyarathi chilar aakrantham alpam kaanikkumenkilum gulfukar pavangalannee....

    ReplyDelete
  5. ഇപ്പൊ ആള്‍ക്കാര്‍ക്കൊക്കെ ചിരി കഥാ പാത്രമാനല്ലോ ഞാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫന്മാര്‍ !

    നിങ്ങള്‍ മനസ്സുമാറി ഗള്‍ഫില്‍ പോകാന്‍ കഴിയട്ടെ എന്ന് ഞാന്‍ ശപിക്കുന്നു കുമാരാ !
    എന്നിട്ട് അനുഭവിക്ക് !

    ഹോ...സമാധാനമായി !
    (പോസ്റ്റ്‌ കലക്കി കേട്ടാ )

    ReplyDelete
  6. “ഏഴു സുന്ദര രാത്രികൾ ഏകാന്ത സുന്ദര രാത്രികൾ..
    വികാര തരളിത ഗാത്രികൾ വിവാഹ പൂർവ്വ രാത്രികൾ..”

    പൊളപ്പന്‍.... സോമന്റെ ഭാവി ജീവിതം പഴയ മുകേഷ്‌ ജഗദീഷ്‌ സിനിമ പോലെ ആയിക്കാണും അല്ലെ!!!

    ReplyDelete
  7. “അവൾ കളിയാക്കി ചിരിക്കുന്നുണ്ടോ.. ഹേയ്.. കൈ രണ്ടും കട്ടിലിൽ കുത്തിപ്പിടിച്ച് അടങ്ങ് വിറേ.. അടങ്ങ് വിറേ.. എന്ന് പറഞ്ഞെങ്കിലും അത് അങ്ങനെ അടങ്ങുന്ന ടൈപ്പൊന്നുമല്ലായിരുന്നു.“

    ഇങ്ങനത്തെ ആദ്യരാത്രികളൊക്കെ ഇനിയുള്ള കാലം അദ്ഭുതങ്ങളായിരിക്കില്ല. ഒരു സ്മാൾ ഒക്കെ അടിച്ച് പുതുമാരന്റെ അടുത്ത് വന്നിരുന്ന് എന്താകുട്ടാ നാണമാകുന്നോ? എല്ലാം ഞാൻ മാറ്റിത്തരാം എന്നു പറയുന്നകാലം വന്നുകഴിഞ്ഞു.കല്യണദിവസം കല്യണം കഴിഞ്ഞ് ചെറുക്കനെ ഇടത്തിരുത്തി ചെറുക്കി കാറോടിച്ച് പോകുന്ന ദൃശ്യങ്ങളും വരാനിരിക്കുന്നതേയുള്ളൂ!

    ReplyDelete
  8. വേദനകള്‍ ഏറ്റുവാങ്ങാന്‍ ഗല്ഫുക്കാര്‍ന്റെ ജീവിതം ഇനിയും ബാക്കി....

    ReplyDelete
  9. കുമാരസംഭവങ്ങൾ വായിയ്ക്കുമ്പോൾ ഞാൻ പൊട്ടിച്ചിരിയ്ക്കുകയാണ് പതിവ്, ഇപ്പോ അത്ര ഉഷാർ ചിരി വരലൈ, പുരിഞ്ച്താ?

    ReplyDelete
  10. പുത്തനച്ചി പുറപ്പുരമടിക്കും എന്ന് കേട്ടിട്ടുണ്ട്. ഇനി മുതല്‍ അത് പുത്തനച്ചി വെള്ളമടിക്കും എന്നുകൂടിയാക്കം. ഗള്‍ഫുകാരന്റെ പള്ളക്ക് ഒന്ന് രണ്ടു തവണ കുത്തിയെങ്കിലും പോസ്റ്റ്‌ ഇഷ്ടമായി. :-)

    ReplyDelete
  11. ഹ..ഹ..ഹ.. കുമാരേട്ടാ.. കലക്കി... അവന്റെ മൂന്ന് ലക്ഷം മൊതലാവാന്‍ കുറച്ച് സമയൊന്നും മതിയാവൂല...

    ReplyDelete
  12. കൈകാലുകളിൽ തെങ്ങിൻ പൂക്കുലാദി വിറ ബാധിച്ചു

    Athoru sambhavam aanu kumaarettaaaaa....

    ReplyDelete
  13. vivaramulla aarenkilum ee techikale kettumo....avide kidakkatteennu vittittu gulfilekku vitto somadase..ini ninnittu karyamilla. chanalile pravasalokam paripaadiyil somante amma vannittu "aval vere kettuva ennu poyi mone ..namukku vere pennine nokkam" ennu parayumbol vanna mathi

    ReplyDelete
  14. “ഈ സാധനം കൊള്ളാമേ.. ഞാൻ ലൈക്കിയേ..”

    ReplyDelete
  15. ഇത് ഒരു ഒന്നൊന്നര ആദ്യ രാത്രിയായിപ്പോയി
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  16. ഈ ഗള്‍ഫ്കാരൊക്കെ ഇങ്ങനാണോ കുമാരാ? ട്വു ആന്‍ഡ് ഫ്രോ വിമാനക്കൂലി,കസ്റ്റംസ്, ടാക്സ്ലി, ടാക്സ്, ലഗേജിന്റെ ഭാരം, ലോസ്റ്റ് ഓവര്‍ടൈം കൂലി....മൊത്തം എല്ലാം കണക്ക് കൂട്ടി, അതിനെ അവൈലബിള്‍ രാത്രികള്‍...പിന്നെ മണിക്കൂര്‍, പിന്നെയും നിമിഷങ്ങള്‍ ഇവകൊണ്ട് ഹരിച്ചാണോ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് ഷെയര്‍ പര്‍ചേസ് ചെയ്യുന്നേ?

    ReplyDelete
  17. എന്നാലും ആ സോമദാസന്റെ കാര്യം കഷ്ട്ടായി പോയി.ഇതൊരു നടക്കെത്തും എന്ന് തോനുന്നില്ല.മൂന്നു ലക്ഷം പോയത് തന്നെ ....വേഗം അടുത്ത ഫ്ലൈറ്റില്‍ വിട്ടോ.....ഇനി നിന്നിട്ടെന്തു കാര്യം?
    കൊള്ളാം കേട്ടോ.ഇഷ്ട്ടായി....എന്നാലും പഴയ ആ പഞ്ച് എഴുത്തില്‍ കാണുന്നില്ല-:)

    ReplyDelete
  18. കാലിന്റെടയിലൂടെ ഓട്ടോറിക്ഷ പോലെ എന്തോ അകത്തേക്ക് പാഞ്ഞു.

    കിടിലന്‍ നര്‍മ്മം. പോസ്റ്റ്‌ ഇഷ്ടമായി:)
    ♪♪♪വേനൽപക്ഷി♪♪♪

    ReplyDelete
  19. സോമദാസന്റെ ഈ കാളരാത്രിക്കഥ ഞാനും ലൈക്കി!

    ReplyDelete
  20. "ഒരു രാത്രിയിൽ കിട്ടുന്ന എട്ട് മണിക്കൂർ മൂന്നു ലക്ഷം കൊണ്ട് വെച്ച് കൂട്ടി നോക്കിയാൽ മിനിറ്റിനു നൂറു രൂപയോളം വരും. അപ്പോ ഒരു മിനിറ്റ് ലേറ്റായാ പോകുന്നത് നൂറുകളാ."

    ഈ ഫോര്‍മുല പറഞ്ഞു തന്നതിന് നന്ദി. ആവശ്യം വരും!

    ReplyDelete
  21. ഇളകുന്ന കടൽ നോക്കി കരയിൽ കുത്തിയിരിക്കുന്ന മുക്കുവനെ പോലെ സുഖമായുറങ്ങുന്ന സോനയുടെ അരികെ താടിക്ക് കൈ കൊടുത്ത് ....

    കുമാരേട്ടാ...

    ReplyDelete
  22. സോമദാസന്റെ സോമരസം കുടിച്ചത് കൊണ്ടാണോ സോനാ ഇങ്ങനെ. അതോ...ഓള്‍ റെഡി ഇങ്ങനാണോ..?

    ReplyDelete
  23. ഹൊ
    ഇഷ്ടായി, ഇഷ്ടായി
    കഥ വായിക്കാന്‍ നല്ല രസമുണ്ട്, നല്ല ഒഴുക്കും

    ആശംസകള്‍

    ReplyDelete
  24. അപ്പൊ ഇതും ലൈക്കീട്ടോ.

    അല്ലാ കുമാരാ, ഈ ആദ്യരാത്രി ലൈവ് റിപ്പോർട്ട് ചെയ്യാനായി കുമാരൻ ആദ്യമേ മുറിയിൽ കയറിയിരുപ്പുണ്ടായിരുന്നല്ലേ. സോന കാണാതിരുന്നത് നന്നായി.

    ReplyDelete
  25. കുമാരേട്ടാ ....കലക്കി മാഷേ ..ഹ ഹ .....നല്ല നര്‍മ്മം ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  26. ചോദിക്കുന്നവരോട് സെയിൽ‌സ് മാനേജരാണെന്നാണ് പറയാറ്. ഒന്ന് രണ്ട് അക്ഷരം കൂടിപ്പോയെന്ന് വെച്ച് അതൊരു വലിയ കുറ്റമൊന്നുമല്ലല്ലോ.
    “ഓ.. കൊണ്ടു പോകും..” എന്ന് പുറത്തും “എയർപോർട്ട് വരെ..” എന്ന് മനസ്സിലും പറഞ്ഞു. കലക്കി

    ReplyDelete
  27. സമയദോഷം! സോമദാസൻ കൊണ്ടു വച്ച സോമരസം സോനകുടിച്ചത് തകർപ്പൻ!

    (വല്ല ഒറിജിനാലിറ്റിയും ഉണ്ടോ, കുമാരാ!?)

    ReplyDelete
  28. കുമാരേട്ടോ
    സംഗതി കലക്കി
    ഏകാന്ത സുന്ദര രാത്രികള്‍ എത്ര നീളുമോ എന്തോ

    ReplyDelete
  29. ഈ ആദ്യരാത്രി കണ്ടുപിടിച്ചതാരാണാവോ :(

    ReplyDelete
  30. കുമാരഗുരോ, ഗംഭീരംന്നു പറയുന്നില്ല. എന്നാലും രസിച്ചു..

    ReplyDelete
  31. ലൈക്‌ ലൈക്കെ............

    ReplyDelete
  32. വിറ മാറാൻ കരുതിവച്ചത് കുടിച്ച് സോമദാസനെ വിറപ്പിച്ചുകളഞ്ഞു...!
    ഗൾഫിൽ ‘കൊണ്ടൂ പോകുമോ‘ന്ന ചോദ്യത്തിന് ‘കൊണ്ടു പോകുമെന്ന്’പുറത്തും ‘ഏയർപ്പോർട്ട് വരെയെന്ന്’ മനസ്സിലും പറഞ്ഞത് ഓൾക്ക് മനസ്സിലായി. അതാ അദ്യരാത്രി ഇവിടെവരെ മതിയെന്ന് അവളും തീരുമാനിച്ചെ...!!

    കൊള്ളാം കുമാരേട്ടാ..
    ആശംസകൾ...

    ReplyDelete
  33. ഹ ഹ ഹ ... അടിപൊളി കുമാരേട്ടാ !

    ReplyDelete
  34. This comment has been removed by the author.

    ReplyDelete
  35. ദേ കുമാരാ എല്ലാവര്‍ക്കും സംശയം.. റോസാപ്പുക്കള്‍ക്കും ജയന്‍ ഡോക്ടര്‍ക്കും എല്ലാം സംശയം.. ഞാന്‍ ഒന്നും പറയുന്നില്ല..

    ഗുണപാഠം : സ്മിര്‍ണോഫ് സ്പ്രിന്റില്‍ കലര്‍ത്തി വെക്കരുത് :):)

    ReplyDelete
  36. പൈന്റ് രാത്രി കലക്കി. :) യവളാര്‌ ആറാം തമ്പുരാട്ടിയോ. എന്താ ഗമൻണ്ടൻ ഡയലോഗ്..

    ReplyDelete
  37. ഗള്‍ഫില്‍ പോകുന്നതിനു മുന്‍പ് കല്യാണം കഴിച്ചത് നന്നായി :-)

    ReplyDelete
  38. അപ്പോള്‍ സോനാ എല്ലാകാര്യത്തിലും നമ്പര്‍ വണ്‍ തന്നെയാണല്ലേ...എന്നാലും എന്റെ എഴപ്പേ...എത്ര നൂറു രൂപകളാണ് ഉറക്കമിളച്ചു പോയത്....

    കുമാരേട്ടന്‍ റോക്സ് ...

    ReplyDelete
  39. കുമാരാട്ടോ..പേടിപ്പിക്കാതെ..ഡിസംബറില്‍ എന്റെ കല്യാണമാ...

    ReplyDelete
  40. അപ്പൊ ആദ്യരാത്രി ഒരു മാസത്തേക്ക് പോസ്റ്റ്പോൺ ചെയ്തിരിക്കുന്നു.

    സസ്നേഹം,
    പഥികൻ

    ReplyDelete
  41. അപ്പോൾ സോനയുടെ ഭാഷയിൽ അഭിപ്രായം പറയാം.ഈ സാധനം കൊള്ളാമേ.. ഞാൻ ലൈക്കിയേ!

    ReplyDelete
  42. kumarji.....,
    kalakki............,
    pathivu pole......,
    aaasamsakal............

    ReplyDelete
  43. കൊള്ളാം, എന്നാലും സോമദാസന്‍ ആദ്യ രാത്രിയിലെ ഓരോ നിമിഷത്തെയും രൂപ കൊണ്ട് അളന്നത് ശരിയായില്ല...

    ReplyDelete
  44. ഹ ഹ ചിരിക്കാനിനി വയ്യേ..

    ReplyDelete
  45. ഇളകുന്ന കടല്‍ നോക്കി ആ ഇരുപ്പു തുടര്‍ന്നോളൂ മുക്കുവാ ,,,, അല്ല സോമദാസ... നമുക്ക് ഇത്രയേ വെച്ചിട്ടുള്ളൂ എന്ന് കരുതാം ... ആദ്യമാണ് ഇവിടെ . കുമാര സംഭവം നന്നായി

    ReplyDelete
  46. കുമാരാ...ചിരിപ്പിച്ചു. നല്ല വിഷ്വല്‍സ്......സസ്നേഹം

    ReplyDelete
  47. സ്മിര്‍നോഫിന്റെ ഓരോ കളികളെ...

    ReplyDelete
  48. ദേഹത്തുള്ള സകല രോമങ്ങളും കാഴ്ച കാണാൻ എണീറ്റു നിന്നു.
    വെറും പാവങ്ങൾ...!!

    ReplyDelete
  49. climax appathanne pidi kitti!!., sambavam kidilan!!

    ReplyDelete
  50. കലക്കന്‍ പോസ്റ്റ്‌... രസിപ്പിച്ചു...
    എന്നാലും ആ പാവത്തിന് ഈ ഗതി വന്നല്ലോ....

    ReplyDelete
  51. "ഒരു രാത്രിയിൽ കിട്ടുന്ന എട്ട് മണിക്കൂർ മൂന്നു ലക്ഷം കൊണ്ട് വെച്ച് കൂട്ടി നോക്കിയാൽ മിനിറ്റിനു നൂറു രൂപയോളം വരും.

    ഈ എസ്റ്റിമേഷന്‍ തകര്‍പ്പന്‍ കുമാര....

    ReplyDelete
  52. പൊന്നാപുരം കോട്ട, വല ഭാഷ , നാണിപ്പെങ്ങള്‍ ഇങ്ങനെ കുറേയെറേ പ്രയോഗങ്ങള്‍ കണ്ടല്ലോ...

    ഇത് ശരിക്കും കുമാരേട്ടന്റെ സ്വന്തം അനുഭവക്കുറിപ്പാണോ?

    ReplyDelete
  53. സോന കടുവയെ പിടിച്ച കിടുവ തന്നെ.

    ReplyDelete
  54. രാത്രിയുടെ അന്ത്യയാമങ്ങളിൽ മിനിറ്റുകൾ ആസ് യൂഷ്വൽ മണിക്കൂറുകൾക്ക് വഴിമാറവെ, ഇളകുന്ന കടൽ നോക്കി കരയിൽ കുത്തിയിരിക്കുന്ന മുക്കുവനെ പോലെ, സോനയുടെ അരികെ താടിക്ക് കൈ കൊടുത്ത് നിശ്ചലം കണ്ണടക്കാൻ പോലും കഴിയാതെ അനങ്ങാതിരിക്കുമ്പോൾ

    ح
    പതിവ് കുമാരന്‍ ടച് ..

    കമന്റ്‌ ബോക്സ്‌ മോഡല്‍ എല്ലാം ചേഞ്ച്‌ ആയല്ലോ

    ReplyDelete
  55. ബാത്ത്‌റൂമിൽ പോയി പേസ്റ്റെടുത്ത് വായിൽ കവിൾ കോളി തുപ്പി, വായ്നാറ്റമില്ലെന്ന് കൈ വെച്ച് ടെസ്റ്റ് ചെയ്ത് ഉറപ്പിച്ചു.

    +++++++++++++++++++++++++++++++++
    *********************************
    ഒരു ദിവസം കൊണ്ട് 61 Comments..അസൂയ തോന്നുന്നു അളിയാ ..

    കുമാരനും മറ്റു എല്ലാ ബ്ലോഗേര്സിനും കേരള പിറവി ആശംഷകള്‍

    ReplyDelete
  56. എട്ടും എട്ടും പതിനാറിന്റെ പണി തമ്സപ്പില്‍ കിട്ടിയ പാവം മണവാളന്‍
    ഇപ്പോഴാത്തെ കാലത്ത് പെണ്ണ് കെട്ടണമെങ്കില്‍ എന്തൊക്കെ നോക്കണം പടച്ചോനെ

    ReplyDelete
  57. എന്തൊക്കെ ആഗ്രഹങ്ങള്‍ ആയിരുന്നു സോമദാസന് ഒക്കെ പത്തനംതിട്ടയും,പമ്പയും സന്നിധാനവും കടന്നു അതിന്നപ്പുറം ഉള്ള കാടും കടന്നു പോയല്ലോ ......


    പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍
    തനിയെ കിടന്നു മിഴിവാര്‍ക്കവേ ..
    ഒരു നേര്‍ത്ത തെന്നലിവോടെ വന്നു
    നെറുകയില്‍ തലോടി മാഞ്ഞുവോ ...

    ReplyDelete
  58. രാത്രിയുടെ അന്ത്യയാമങ്ങളിൽ മിനിറ്റുകൾ ആസ് യൂഷ്വൽ മണിക്കൂറുകൾക്ക് വഴിമാറവെ, ഇളകുന്ന കടൽ നോക്കി കരയിൽ കുത്തിയിരിക്കുന്ന മുക്കുവനെ പോലെ, സോനയുടെ അരികെ താടിക്ക് കൈ കൊടുത്ത് നിശ്ചലം കണ്ണടക്കാൻ പോലും കഴിയാതെ അനങ്ങാതിരിക്കുമ്പോൾ .......!!!!
    ശ്ശോ പാവം.....

    ReplyDelete
  59. ശേ..
    വല്ലാത്ത കഷ്ട്ടായിപ്പോയി...!!!

    ReplyDelete
  60. ഇങ്ങനെയാണല്ലേ ആദ്യരാത്രി അവസാനരാത്രി ആകുന്നത് ... !!

    ReplyDelete
  61. ഗള്‍ഫുകാരൊക്കെ ആക്രാന്തം മൂത്ത് നടക്കണോരണെന്ന ഒരു ധ്വനി ഈ പോസ്റ്റില്‍ പ്രകടം. കുമാരാ ഞങ്ങള്‍ ഈടെ കുറേ ടീംസ് ഉണ്ട് കേട്ടോ. ഏതേലും ഒരു ബ്ലോഗ്ഗ് മീറ്റില്‍ വച്ച് ആരെങ്കിലും കൈകാര്യം ചെയ്താല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. വാളകം വാളകം എന്ന് കേട്ടിട്ടുണ്ടോ ഞീ....

    @ ശശ്യേട്റ്റൊ ചെക്കനെ പച്ചീര്‍ക്കിലികൊണ്ട് തല്ലാനുള്ള സമയം അധിക്രമിച്ചു.

    ReplyDelete
  62. നമിച്ചണ്ണോ... വണവണക്കം.

    ReplyDelete
  63. ഇതിലെ ഗള്‍ഫുകാരന്റെ പരക്കംപാച്ചില്‍ നന്നായി അവതരിപ്പിച്ചു. ബ്രേക്കില്ലാതെ വായിച്ചു പോയി. രസകരം
    അഭിനന്ദനങ്ങള്‍.

    ReplyDelete
  64. കുമാരാ!ഈ ഇക്കായോട് സത്യം പറയുക, ഈ കഥ എവിടെന്ന് കിട്ടി. 3 ദിവസത്തിനു മുമ്പ് എന്റടുത്ത് വന്ന ഒരു വിവാഹ സംഘര്‍ഷ കഥയിലെ വെള്ളമടി ഒഴികെ ബാക്കി എല്ലാം ഒത്ത് വന്നു. ആ വാല്യക്കാരന്‍ പയ്യന്‍ (മുബശ്ശിര്‍)എന്നെ വിളിച്ച് കൊച്ചു വര്‍ത്താനം പറഞ്ഞോണ്ടിരിക്കെ എന്റടുത്ത് വരുന്ന വിവാഹ പൊരുത്തക്കേടുകള്‍ കേസുകളുടെ ബാഹുല്യത്തെ പറ്റി ഞാന്‍ പറയുകയും 13 ദിവസം കൊണ്ട് ഒരു കല്യാണം ശൂ ന്ന് പൊട്ടി പൊളിഞ്ഞ ഒരു കേസിന്റെകഥ ഞാന്‍ ആ പയ്യന്‍സിനോട് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു ഇക്കാ കുമാരന്റെ ശിവരാത്രി വായിക്കാന്‍ ‍. അങ്ങിനെയാണ് ഞാന്‍ ഇവിടെ എത്തിയത്. എന്റെ കുമാരാ! വാല്യക്കാരന്‍ പറഞ്ഞത് അക്ഷരം പ്രതി ശരി.എനിക്ക് കിട്ടിയ കേസില്‍ നാണിച്ച് വരുന്ന പുതിയ പെണ്ണിനെ പ്രതീക്ഷിച്ചിരുന്ന പുതിയാപ്ലക്ക് ഒണ്‍ളീ നൈറ്റിയില്‍ വിത്തൌട്ട് അണ്ടര്‍ഗാര്‍മന്റ്സില്‍ വന്ന പെണ്ണിന്റെ ആദ്യ രാത്രിയിലെ ബഹളം ഭയം ഉളവാക്കി. പേടിച്ച് അവന്‍ ഒഴിഞ്ഞ് കിടന്നപ്പോള്‍ പെണ്ണിനു സംശയം ഇവന് ദേ ലത് ഇല്ലെന്ന്.ആകെ പുകിലായി.പെണ്ണിനു മെന്റല്‍ എന്ന് അവന്‍ . അവനു മെന്റലെന്ന് അവള്‍. ഇപ്പോള്‍ രണ്ടെണ്ണത്തിനും ഞാന്‍ കൌണ്‍സിലിങ്ങ് നടത്തി കൊണ്ടിരിക്കുകയാണ്. എന്നിട്ടും അവന്റെ ആദ്യ രാത്രിയിലെ ഭയം മാറിയിട്ടില്ല. ഇത് പൊരുത്തപ്പെട്ട് പോകുമോ എന്നറിയില്ല.
    എന്നാലും എന്റെ കുമാരാ! ഇത്രയും പൊരുത്തം ഈ കഥയും ഇവിടെ വന്ന കേസുമായി ഉണ്ടായതില്‍ അതിശയിക്കാതെന്ത് ചെയ്യും.

    ReplyDelete
  65. "ഒരു രാത്രിയിൽ കിട്ടുന്ന എട്ട് മണിക്കൂർ മൂന്നു ലക്ഷം കൊണ്ട് വെച്ച് കൂട്ടി നോക്കിയാൽ മിനിറ്റിനു നൂറു രൂപയോളം വരും."

    ആദ്യ രാത്രീടെ കണക്കു പോയ പോക്കെ ..

    നന്നായി ചിരിച്ചു.. ആശംസകള്‍ ..!!

    ReplyDelete
  66. http://www.youtube.com/watch?v=pR6LPbGDJRc&feature=related

    ReplyDelete
  67. രസിപ്പിച്ചു.. ആദ്യാ ഈ വഴി,, ഇനിയിവിടുന്ന് പോണില്ല്യാ..

    ReplyDelete
  68. ഛേ....വെറുതെ മോഹിപ്പിച്ചു,ഒരു സീന്‍ കാണാന്‍ വന്നതായിരുന്നു..!!:))

    ReplyDelete
  69. രസിപ്പിച്ചു ട്ടോ....

    ReplyDelete
  70. "ദേഹത്തുള്ള സകല രോമങ്ങളും കാഴ്ച കാണാൻ എണീറ്റു നിന്നു." കലക്കിട്ടോ :)

    ReplyDelete
  71. കൈ നീട്ടി മിൽമ ഗ്ലാസ്സ് വാങ്ങിയപ്പോൾ കാലിന്റെടയിലൂടെ ഓട്ടോറിക്ഷ പോലെ എന്തോ അകത്തേക്ക് പാഞ്ഞു. നോക്കുമ്പോ അവളുടെ പൊട്ടിത്തെറിച്ച ചെക്കൻ ഓടി കട്ടിലിൽ കയറിത്തുള്ളുന്നു. ..കൊള്ളാം നല്ല നര്‍മം..ചിരിക്കാന്‍ എവിടെയുണ്ടോ അവിടെ ഈ ഞാനും ഉണ്ട്..ഇനി എന്നും ഈ വഴി ഒരു യാത്ര ഉണ്ടാകും..സ്വന്തം നാട്ട്കാരന്‍ ആണെനുള്ള അഭിമാനം വേറെ ..hahahaa

    ReplyDelete
  72. “ഈ സാധനം കൊള്ളാമേ.. ഞാന്‍ ലൈക്കിയേ..”

    പോസ്റ്റിന്റെ കാര്യമാ പറഞ്ഞത്.

    ReplyDelete
  73. കുമാരേട്ടാ നല്ല പഴയ മോഹൻലാൽ ശ്രീനിവാസൻ സിനിമകൾ കണ്ടൊരു സുഖം.
    നന്നായി ട്ടോ കുമാരേട്ടാ 'ആദ്യ രാത്രി ശിവരാത്രി'.

    ReplyDelete
  74. നല്ല കഥാ ശൈലി..
    നർമവും വേണ്ടുവോളം
    നല്ല വായനാനുഭവം

    ReplyDelete
  75. നന്നായിട്ടുണ്ട് ...

    ReplyDelete
  76. സീത* : നിങ്ങൾടെ നല്ല കൈ ആണല്ലോ. പ്രത്യേക നന്ദി.
    ആത്മജ : തെളിച്ച് പറഞ്ഞത് നന്നായി. ഇല്ലെങ്കിൽ തെറ്റിദ്ധരിക്കുമാരുന്നു. 
    സുഗന്ധി : നന്ദി
    paarppidam, Villagemaan/വില്ലേജ്മാന് : ഗൾഫുകാരെ പോലെ നല്ല മനുഷ്യന്മാരെ ഞാനെന്റെ ബ്ലോഗ് ജീവിതത്തിലും ഒറിജിനൽ ജീവിതത്തിലും കണ്ടിട്ടില്ല. തെറ്റിദ്ധരിക്കല്ല്.
    ദേവന്, ഇ.എ.സജിം തട്ടത്തുമല, ഇസ്മായില് കുറുമ്പടി (തണല്), കാഴ്ചകളിലൂടെ : നന്ദി.
    Echmukutty : പുടി കിട്ടി, നൻ‌റി വണക്കം.
    ബൈജുവചനം : നന്ദി.
    ഹാഷിക്ക് : ഒക്കെ വെറും കഥകളല്ലേ, ഷെമിച്ച് കള..
    ഷബീര് - തിരിച്ചിലാന്, Nayam, nachikethus, kARNOr(കാര്ന്നോര്), പഞ്ചാരകുട്ടന് -malarvadiclub : നന്ദി.
    kaithamullu : കൈതമുള്ള് : ശശിയേട്ട, വന്നതിനും കമന്റിയതിനും വളരെ നന്ദി.
    yemceepee, Vipin K Manatt (വേനൽപക്ഷി), തെച്ചിക്കോടന് : നന്ദി.
    ആളവന്താന് : നോട്ട് ചെയ്ത് വെച്ചല്ലോ, പെട്ടെന്നാവട്ടെ.
    Pradeep Kumar, റോസാപൂക്കള്, BIJU KOTTILA, ഷാജു അത്താണിക്കല്, krish | കൃഷ്, ഒരു കുഞ്ഞുമയില്പീലി, nakulan : നന്ദി.
    jayanEvoor : ഒരു ഒറിജിനാലിറ്റിയുമില്ല. 
    റശീദ് പുന്നശ്ശേരി, ജീവി കരിവെള്ളൂര്, ശ്രീരാഗ്.ആര്, മുകിൽ, Nilesh, വീ കെ, YUNUS.COOL : നന്ദി.
    Manoraj : കലർത്തി വെച്ചാ ഇത് പോലെ വരുമെന്ന് മനസ്സിലായല്ലോ.
    Jefu Jailaf, ചാണ്ടിച്ചന്, junaith, ഒരു ദുബായിക്കാരന്, Varun Aroli, പഥികൻ, ശ്രീനാഥന്, ponmalakkaran | പൊന്മളക്കാരന്, Abdul Hakkim - അബ്ദുല് ഹക്കീം, മഖ്ബൂല് മാറഞ്ചേരി(മഖ്ബു ) : നന്ദി.
    വേണുഗോപാല് : ആദ്യവരവിനു നന്ദി. ഇനിയും കാണണം.
    ഒരു യാത്രികന്, Simil Mathew, അലി, Rakesh KN / Vandipranthan, naushad kv, krishnakumar513, മുല്ല, Ismail Chemmad : നന്ദി.
    ചെലക്കാണ്ട് പോടാ : അയ്യോ, ഞാൻ ഈ കഥയിലെ പാത്രമേയല്ല.
    keraladasanunni : നന്ദി.
    അവതാരിക : അസൂയപ്പെടല്ലേ, അടുത്ത പോസ്റ്റിനു ഇത്രേം കിട്ടിയില്ലെങ്കിൽ കണ്ണു വെച്ചതാണെന്നുറപ്പിക്കാം അല്ലേ
    കൊമ്പന്, kochumol(കുങ്കുമം), ലീല എം ചന്ദ്രന്.., വാല്യക്കാരന്.., ദിവാരേട്ടn : നന്ദി.
    paarppidam : ഇല്ലാത്ത ഒരു ധ്വനിയും വായിച്ചെടുക്കല്ലേ ചേട്ടാ..
    SumeshVasu, ചിതല്/chithal, sherlock, എം.അഷ്റഫ്. : നന്ദി.
    sherriff kottarakara : ഇക്കയുടെ കേസു കെട്ടിലെ നായിക ആളു കൊള്ളാല്ലോ . ആദ്യമേ റെഡിയായിരുന്നല്ലേ. ഹഹ.
    SUBHEESH : ഞാനും കണ്ടിരുന്നു ആ പരിപാടി. ചെറിയ സാമ്യം തോന്നുന്നുണ്ടല്ലേ. 
    ആയിരങ്ങളില് ഒരുവന്: നന്ദി.
    ഇലഞ്ഞിപൂക്കള് : പോക വേണ്ടും.. നന്ദി.
    മേല്പ്പത്തൂരാന്, ശ്രീ, കുഞ്ഞൂസ്(Kunjuss), Lipi Ranju, Jazmikkutty : നന്ദി.
    BINDU : നന്ദി, നാട്ടുകാരീ.
    അഭി, ശ്രീനന്ദ, മണ്ടൂസന്, മുഹമ്മദ്കുഞ്ഞി വണ്ടൂര് (Muhammed Kunhi), Seena || വയോവിന്, Typist | എഴുത്തുകാരി : എല്ലാവർക്കും നന്ദി.

    ReplyDelete
  77. ഹഹഹഹ...തകര്‍ത്തുവാരി കുമാരേട്ടാ. എന്നാലും സോമദാസനോട് ആദ്യരാത്രിയില്‍ ഇത് കാട്ടേണ്ടായിരുന്നു. :-)

    ReplyDelete
  78. കുറച്ചു കൂടിപ്പോയില്ലേ? സോമദാസനോട് ഇത്രയും വേണമായിരുന്നോ? ലൈക്കി, ലൈക്കി.
    http://surumah.blogspot.com

    ReplyDelete
  79. ശിവരാത്രി നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍

    ReplyDelete
  80. ശിവ, ശിവാ!! എന്തൊരു രാത്രി! ഷെറീഫിക്കായുടെ കമെന്റുകൂടി വായിച്ചപ്പോള്‍ ആകെ അരിയുണ്ട തൊണ്ടയില്‍ കുടുങ്ങിയ പോലെയായി. കാലം പോയൊരു പോക്കേ....

    ReplyDelete
  81. ഇത് ആദ്യരാത്രി കാളരാത്രിയാണല്ലൊ,,,
    ഇതാ പറയുന്നത് അവൾ കാണെ കുപ്പിയൊന്നും അകത്ത് കയറ്റരുതെന്ന്,,,

    ReplyDelete
  82. ഹ ഹ ഹ രാത്രി ശിവരാത്രി ....

    ReplyDelete
  83. കൊള്ളാം..ഇനിയെന്നും ശിവരാത്രി!

    ReplyDelete
  84. "കണ്ണക്കപിള്ള" കുമാര്‍ജി....:))


    "കാലിന്റെടയിലൂടെ ഓട്ടോറിക്ഷ പോലെ എന്തോ അകത്തേക്ക് പാഞ്ഞു."

    ഈ ചിത്രം മനസ്സില്‍ കുറച്ചധികം ചിരി പടര്‍ത്തി...:):)

    ReplyDelete
  85. ഓട്ടോരിക്ഷയാണ് സൂപ്പറായത്

    ReplyDelete
  86. കൊള്ളാം... :) എനിക്കിഷ്ടായി..

    ReplyDelete
  87. ആ നൂറാമത്തെ കമന്റ് എന്റെ വകയിരിക്കട്ടേ!

    ReplyDelete
  88. ആ 101മത്തെ കമന്റ് എന്റെ വകയിരിക്കട്ടേ!

    ReplyDelete
  89. പതുക്കെ വളരെ പതുക്കെ തിന്നാം എന്ന് വെച്ച് സമാധാനിക്ക് എന്റെ ദാസാ. ഇത്ര ആക്രാന്തം പാടില്ലന്ന് അനുഭവം “കുരു”. പാവം സോന അവൾ മിടുക്കിയാണ്. അവൾ പൂട്ടികളഞ്ഞല്ലോ ?

    ReplyDelete
  90. ഹൌ..കലക്കി കളഞ്ഞ ഒരാദ്യരാത്രി..!

    ഒറിജിനൽ സ്മ്രൈനോഫാണെങ്കിൽ ഉള്ളിൽ ചെന്നാൽ സ്മൈൽ ചെയ്ത് പാമ്പ് പുളയുന്ന പോലെ ചുറ്റിപ്പിടിച്ച് സോനാജി ശരിക്കും ഒരു പാമ്പാട്ടം നടത്തി , സോമദാസനെ കൊണ്ട് എല്ലാദാസ്യപ്പണിയും ചെയ്യിച്ചേനെ...!

    അത് വല്ല മാഹി സാധനാവും അല്ലേ പ്രഥമരാത്രി ആവിഷ്കാരകാ...

    ReplyDelete
  91. ഡെസിഗ്നേഷനിൽ 2 അക്ഷരം കൂട്ടിയില്ലേ? അപ്പോൾ 2 മാസം കഴിഞ്ഞുമതി ആദ്യരാത്രി... അന്നെങ്കിലും പറ്റിയാൽ...

    എന്നാലും പാവം തന്നെ സോമദാസൻ.

    ReplyDelete
  92. അപ്പോ ഈ ശിവരാത്രീന്നു പറയുന്നതിതാണല്ലെ?

    ReplyDelete
  93. സോമദാസനെന്ന പ്രവാസിയെപ്പോലെ ജീവിക്കുന്ന അനേകരുണ്ട്. എന്നാല്‍, അദ്ദേഹത്തെപ്പോലെ ആദ്യരാത്രിയെ കാണുന്ന ആളുകള്‍ ഉണ്ടാവില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം.. കൂടെ പ്രാര്‍ത്ഥനയും. ഓരോ മിനുട്ടിനെയും ലക്ഷം കൊണ്ട് ഹരിക്കുന്ന സോമദാസന്മാര്‍ക്ക് ഇത് തന്നെയാവണം അനുഭവം.
    കേട്ടിട്ടില്ലേ.. "അതി'വെളവന് അറി അങ്ങാടീല്" എന്ന്. പിന്നെ, ചില പ്രയോഗങ്ങള്‍ നന്നായി ചിരിപ്പിച്ചു.

    ReplyDelete
  94. സോന എത്ര കൊളം കണ്ടതാ അല്ലേ, കുമാർജീ? എന്റെ ഒരു ഊഹമനുസരിച്ച്, സോമദാസൻ മൂന്നാംദിവസമെങ്കിലും തിരിച്ചടിയ്ക്കും... ഗൾഫുക്കാരനു മൃദുലവികാരങ്ങൾക്കപ്പുറം, ചെലവായ പണത്തിനു ഒരു മൂല്യം കല്പിയ്ക്കുന്നവനാണു.. സോനയ്ക്ക് ഒരു മുന്നറിയിപ്പു കൊടുക്കുന്നത് നന്നായിരിയ്ക്കും... വരാൻ അല്പം വൈകിയതിൽ ക്ഷമിയ്ക്കണം.. വീണ്ടും നല്ല പോസ്റ്റ്!

    ReplyDelete
  95. ഈ തലമുറയിലെ പെണ്‍കുട്ടികളല്ലാം മിടുമിടുക്കികളുമാണ്.നന്നായിരിക്കുന്നു.

    ReplyDelete
  96. കുറേ ചിരി(പ്പി)ച്ചു :)

    അടിപൊളി കുമാരാ .... :)

    ReplyDelete
  97. ഹ ഹ ഹ നല്ല തെറിപ്പൻ പോസ്റ്റ് കുമാരാ..! :)
    സ്മിർനോഫും വെള്ളവുമായതുകൊണ്ട് ഇത്ര ഡീസന്റായി കാര്യ്ങ്ങൾ അവസാനിച്ചു.
    സോമണ്ണൻ വല്ല പട്ടയെങ്ങാനുമായിരുന്നു സെവനപ്പിന്റെ കുപ്പിയിൽ വെച്ചിരുന്നതെങ്കിൽ.., സോമണ്ണന്റെയും വീട്ടുകാരുടേയും ഷേപ്പ് ആദ്യരാത്രി തന്നെ മാറിയേനേ..!!

    ReplyDelete
  98. കുമാരാ നിന്‍റെ ആദ്യരാത്രി കൊള്ളാംട്ടോ... രസിച്ചു

    ReplyDelete
  99. kumarji kalakki. orupaadu gulfukarunte sukshiccho!

    ReplyDelete
  100. ഇഷ്ടായി. പെണ്ണൊരുമ്പെട്ടാല്‍......

    ReplyDelete
  101. ചിരിച്ച്...ചിരിച്ച്....ലൈക്കി......

    ReplyDelete
  102. കല്യാണത്തിനു ചെലവായ മൂന്നു ലക്ഷം അതിന്റെയിടക്ക് എങ്ങനെ മൊതലാക്കാനാ. ഒരു രാത്രിയിൽ കിട്ടുന്ന എട്ട് മണിക്കൂർ മൂന്നു ലക്ഷം കൊണ്ട് വെച്ച് കൂട്ടി നോക്കിയാൽ മിനിറ്റിനു നൂറു രൂപയോളം വരും. അപ്പോ ഒരു മിനിറ്റ് ലേറ്റായാ ഹൺ‌ഡ്രഡ് മണീസാ പോകുന്നത്.
    കലക്കി

    ReplyDelete
  103. ഞാന്‍ വിചാരിച്ചത് പെണ്ണ് ടച്ചിങ്ങ്സ് ഒന്നും ഇല്ലേ എന്ന് ചോദിക്കാന്‍ പോവാണ് എന്നാണ് . കൊള്ളാം .. <>

    ReplyDelete
  104. കൊള്ളാം... ഞങ്ങളെ പോലെയുള്ള പ്രവാസികള്‍ക്ക് ഇട്ടാണല്ലോ കൊട്ട്... ഗള്ഫുകാരന് പെണ്ണ് കിട്ടാനില്ലെന്ന് പറയുന്നത് കേട്ടു...എന്തെരോ എന്തോ... പോസ്റ്റ്‌ കലക്കി...ട്ടാ

    ReplyDelete
  105. കുമാര ഭാഷ ഗംഭീരം...മുന്‍പും പലതവണ ഞാന്‍ ഇത് വഴി വന്നുപോയിട്ടുണ്ട്.
    ആശംസകള്‍

    ReplyDelete
  106. കമന്റുകളെഴുതിയ എല്ലാവർക്കും നന്ദി.

    ReplyDelete
  107. സോനയാണ് കലക്കിയത്
    സോനാ സോനാ നീ ഒന്നാം നമ്പര്‍...
    ക്ലൈമാക്സില്‍ പട്ടു ഇടാമായിരുന്നു

    ReplyDelete
  108. ആ ഓട്ടോറിക്ഷ പോയ വഴിക്ക് തുടങ്ങിയ ചിരിയാണ്, ദാ, ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു. രണ്ടായിരത്തിപ്പതിനൊന്നിലെ ഏറ്റവും മികച്ച ഹാസ്യപോസ്റ്റ്.

    ReplyDelete
  109. സൂപ്പര്‍ കുമാരേട്ട................

    ReplyDelete
  110. എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ ?
    ഏതെല്ലാം ഏതെല്ലാം ആശകളാണെന്നോ?

    ചിരിച്ചു ചിരിച്ചു മറിഞ്ഞു

    ReplyDelete
  111. സൂപ്പര്‍ മച്ചു പൊളിച്ചു ...

    ReplyDelete