Wednesday, September 9, 2009

മീനാക്ഷിയുടെ ക്യൂടെക്സ്രാവിലെ വീടിന്റെ ഉമ്മറത്തെ ചാരുകസേലയിലിരുന്ന് പത്രം വായിക്കുകയാണ്‌ ചന്ദ്രോത്ത് വീട്ടില്‍ രാഘവന്‍ നമ്പ്യാര്‍. കാലുകള്‍ രണ്ടും അരമതിലില്‍ കയറ്റി വെച്ചിരിക്കുന്നു. ഒരു ലുങ്കി മാത്രമാണ്‌ വേഷം. ഏകദേശം അമ്പത്തിയഞ്ച് വയസ്സുണ്ടാകും. അരോഗദൃഢഗാത്രന്‍. അല്‍പ്പം കഷണ്ടിയുണ്ട്. ഡൈ ചെയ്ത കട്ടിമീശയും തലമുടിയും.

രാഘവന്‍ നമ്പ്യാരുടെ ഭാര്യയായ മാലതിയമ്മ മുറ്റമടിക്കുകയാണു. നമ്പ്യാര്‍ ഇരിക്കുന്നതിന്റെ നേരെ എത്തിയപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു കൊണ്ട് ചോദിച്ചു.

"അല്ല.. ഇതെന്താ.. വയസ്സാന്‍ കാലത്ത് കാലില്‍ ക്യൂടെക്സൊക്കെ ഇട്ടിരിക്കുന്നത്...?"

നമ്പ്യാര്‍ പെട്ടെന്നൊന്നു ഞെട്ടി പിന്നീട് പറഞ്ഞു. ".... ഇത്.. കുഴിനഖം വരാതിരിക്കാന്‍... അബൂബക്കറിന്റെ കടയില്‍ നിന്ന് പുരട്ടിയതാ.. ഒന്നു രണ്ട് ദിവസായല്ലോ... നീ ഇതുവരെ കണ്ടിട്ടില്ലേ.....?"

"അതെയോ.. ഞാന്‍ കണ്ടില്ലാരുന്ന്..." മാലതിയമ്മ അതും പറഞ്ഞ് മുറ്റമടി തുടര്‍ന്നു.

രാഘവന്‍ നമ്പ്യാര്‍ പത്രം വായിക്കാന്‍ തുടങ്ങി. കണ്ണുകള്‍ പത്രത്തിലാണെങ്കിലും മനസ്സ് അവിടെയല്ലായിരുന്നു. നമ്പ്യാരുടെ ഓര്‍മ്മകള്‍ മൂന്നു ദിവസം പിറകിലേക്ക് പോയി…….....


രാഘവന്‍ നമ്പ്യാര്‍ക്ക് വീട്ടില്‍ നിന്നും കുറേ അകലെയായി ഒരു പാടശേഖരമുണ്ട്. അന്നു അവിടെ കൊയ്ത്തായിരുന്നു. ജോലിക്കാരെയും നോക്കി വയല്‍ക്കരയില്‍ നില്‍ക്കുമ്പോള്‍ നമ്പ്യാര്‍ക്ക് കലശലായ ദാഹം തോന്നി. വീട്ടിലേക്കാണെങ്കില്‍ കുറേ ദൂരം പോകണം. അതു കൊണ്ട് നമ്പ്യാര്‍ തൊട്ടടുത്തുള്ള പറമ്പിലെ ഭവാനിയമ്മയുടെ വീട്ടിലേക്ക് നടന്നു. ഭവാനിയമ്മ സുഖമില്ലാതെ കിടപ്പിലാണ്‌. അവരും, മകളായ മീനാക്ഷിയും മാത്രമാണ്‌ അവിടെ താമസം. മീനാക്ഷി അതിസുന്ദരിയായ ഒരു യുവതിയാണു. വെളുത്ത് മെലിഞ്ഞ ശരീരം, വിരിഞ്ഞ ജഘനം, ദുര്‍മ്മേദസ്സില്ലാത്ത ഒതുങ്ങിയ വയര്‍. മുപ്പത്തിയഞ്ച് വയസ്സായെങ്കിലും ഒരു ഇരുപത്തിയഞ്ചേ തോന്നിക്കൂ. മീനാക്ഷിയുടെ കല്യാണം പണ്ടേ കഴിഞ്ഞതായിരുന്നു. കല്യാണം കഴിഞ്ഞ് കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് മരിച്ചു പോയി. പിന്നെ വേറെ കല്യാണമൊന്നും കഴിച്ചില്ല.

നമ്പ്യാര്‍ ചെല്ലുമ്പോള്‍ മീനാക്ഷി ലുങ്കിയും ബ്ലൌസ്സുമുടുത്ത് അരമതിലില്‍ തൂണും ചാരി ഇരിക്കുകയായിരുന്നു. "എന്താ രാഘവേട്ടാ വന്നത്...? മീനാക്ഷി എഴുന്നേറ്റ് സുന്ദരമായ ഒരു ചിരിയുടെ അകമ്പടിയോടെ ചോദിച്ചു.

"കുടിക്കാന്‍ കുറച്ച് വെള്ളം വേണമായിരുന്നു..." നമ്പ്യാര്‍ പറഞ്ഞു. ഇരിക്ക് ഇപ്പോള്‍ കൊണ്ടു വരാമെന്നു പറഞ്ഞ് മീനാക്ഷി അകത്തേയ്ക്ക് പോയി. അവളുടെ സമൃദ്ധമായ പിന്‍ഭാഗത്തിന്റെ ഇളക്കങ്ങള്‍ നമ്പ്യാരുടെ മനസ്സില്‍ ചില ഓളങ്ങളുണ്ടാക്കി. ഇത്രയും സുന്ദരിയായ ഇവളെ എന്തേ ഇത്ര നാളും വേണ്ടതു പോലെ കാണാന്‍ വിട്ടുപോയെന്നു നമ്പ്യാര്‍ അത്ഭുതപ്പെട്ടു. ഒന്നു ശ്രമിച്ച് നോക്കാന്‍ നമ്പ്യാര്‍ തീരുമാനിച്ചു.

കുറച്ച് കഴിഞ്ഞപ്പോള്‍ മീനാക്ഷി ഒരു പാത്രത്തില്‍ വെള്ളവുമായി വന്നു. നമ്പ്യാര്‍ പാത്രം വാങ്ങിക്കുമ്പോള്‍ മനപൂര്‍വ്വം മീനാക്ഷിയുടെ വിരലുകളില്‍ പിടിച്ചു. മീനാക്ഷി ഒരു ചിരിയോടെ കുത്തോട്ട് നോക്കി നാണിച്ചു നിന്നു. വള്ളം താന്‍ വിചാരിച്ച കടവില്‍ തന്നെ അടുക്കുമെന്നു രാഘവന്‍ നമ്പ്യാര്‍ക്ക് മനസ്സിലായി.

"പണി കഴിഞ്ഞാല്‍ പിന്നെ രാഘവേട്ടനെ ഇങ്ങോട്ടൊന്നും കാണില്ലല്ലോ...?" മീനാക്ഷി കണ്‍മുനകളിലൊരു കൊളുത്തുമായി ചോദിച്ചു.

"ദാഹിച്ചാ ഇനിയും വരാമല്ലോ... വന്നാ വെള്ളം തരുമൊ?.." രാഘവന്‍ നമ്പ്യാര്‍ മറുപടിയില്‍ ഒരു മുനവെച്ചു.

"ചേട്ടനെപ്പോ വെണേലും വന്നോ.." മീനാക്ഷി നാണിച്ച് കൊണ്ട് പറഞ്ഞു.

രാഘവന്‍ നമ്പ്യാര്‍ പാത്രം മീനാക്ഷിയുടെ കൈയ്യില്‍ കൊടുത്ത് അവളുടെ കൈകള്‍ പിടിച്ച് ശബ്ദം താഴ്ത്തി പറഞ്ഞു. "എന്നാ ഞാന്‍ ഇന്ന് സന്ധ്യയ്ക്ക് വരും.." മീനാക്ഷി ലജ്ജയോടെ തല കുലുക്കി സമ്മതിച്ചു.

അന്നു സന്ധ്യയ്ക്ക് ആരും കാണാതെ നമ്പ്യാര്‍ മീനാക്ഷിയുടെ വീട്ടിലെത്തി. അവള്‍ അയാളെയും കൂട്ടി മുകളിലെ തന്റെ കിടപ്പു മുറിയിലേക്ക് പോയി. മീനാക്ഷി പകല്‍ കണ്ടതിനേക്കാള്‍ സുന്ദരിയായിരുന്നു. അഴിച്ചിട്ട നീണ്ട മുടി, കരിമഷിയിട്ട കണ്ണുകള്‍, നെറ്റിയില്‍ സിന്ദൂരപ്പൊട്ട്. ചുവന്ന ബ്ലൌസ്സും വെള്ളമുണ്ടുമാ ണ്‌ വേഷം. മാറിടം ബ്ലൌസ്സിന്റെ കുടുക്കുകള്‍ പൊട്ടിച്ച് പുറത്തേക്ക് ചാടുമെന്നു നമ്പ്യാര്‍ക്ക് തോന്നി. മദമിളകിയ നമ്പ്യാര്‍ മീനാക്ഷിയെ കെട്ടിപ്പിടിക്കാന്‍ ആഞ്ഞു.

ഒഴിഞ്ഞു മാറിക്കൊണ്ട് മീനാക്ഷി നമ്പ്യാരോട് കട്ടിലിലിരിക്കാന്‍ പറഞ്ഞു. നമ്പ്യാര്‍ മനസ്സില്ലാ മനസ്സോടെ അനുസരിച്ചു. മീനാക്ഷി അലമാരയില്‍ നിന്നു ഒരു കുപ്പി ക്യൂടെക്സെടുത്ത് കട്ടിലിരുന്നു. എന്നിട്ട് നമ്പ്യാരുടെ കാലുകളെടുത്ത് മടിയില്‍ വെച്ച് കാല്‍നഖങ്ങളില്‍ ക്യൂടെക്സ് ഇടാന്‍ തുടങ്ങി. അവളുടെ ചെയ്തി കള്‍ നമ്പ്യാര്‍ അത്ഭുതത്തോടെയും, അക്ഷമയോടെയും നോക്കിയിരുന്നു.

മീനാക്ഷി പതുക്കെ ഓരോരോ വിരലുകളായി ക്യൂടെക്സ് പുരട്ടുകയാണ്‌. അവളുടെ പൂവിതള്‍ പോലെയുള്ള വിരലുകളുടെ നനുത്ത സ്പര്‍ശം നമ്പ്യാരില്‍ ആസക്തിയുടെ കൊടുമുടികളുയര്‍ത്തി. നമ്പ്യാര്‍ ക്ഷമ കെട്ട്, “മതി മതി.. നീ ഒന്നു വേഗം വാ…” എന്നു പറഞ്ഞു. മീനാക്ഷി അതൊന്നും കൂട്ടാക്കാതെ പതുക്കെ ഓരോരോ വിരലുകളായി ചായം പുരട്ടിക്കൊണ്ടിരുന്നു. അവസാന വിരലിലും ചായമിട്ട ശേഷം അവള്‍ കുപ്പിയൊക്കെ മാറ്റി വെച്ച് നമ്പ്യാരുടെ അടുത്തേക്ക് എത്തി. അപ്പോഴേക്കും ക്യൂടെക്സ് ഉണങ്ങിയിരുന്നു.

പിന്നത്തെ മേളത്തെ പറ്റി ഓര്‍ത്തപ്പോള്‍ നമ്പ്യാര്‍ക്ക് മേലാസകലം തീപ്പിടിക്കാന്‍ തുടങ്ങി. സഹശയനത്തിനു മുന്പത്തെ ക്യൂടെക്സ് പ്രയോഗം പോലെ മീനാക്ഷിക്ക് ചില പ്രത്യേക ശീലങ്ങള്‍ കിടപ്പറയിലുമുണ്ടായിരുന്നു. നമ്പ്യാര്‍ അവളുടെ പുത്തന്‍ അടവുകള്‍ക്ക് മുന്നില്‍ പലപ്പോഴും നിലംപതറിപ്പോയി.പെട്ടെന്ന് ആരോ വന്ന് പേപ്പറില്‍ പിടിച്ചപ്പോഴാണ്‌ കോരിത്തരിപ്പിക്കുന്ന ആ ഓര്‍മ്മകളില്‍ നിന്നും നമ്പ്യാര്‍ ഞെട്ടിയുണര്‍ന്നത്. മകന്‍ സതീശനാണ്‌. രാവിലെ എഴുന്നേറ്റയുടനെ പത്രം വായിക്കാന്‍ വന്നതാണ്‌. നമ്പ്യാര്‍ പത്രത്തിന്റെ ഒരു ഷീറ്റ് അവന് കൊടുത്തു. സതീശന്‍ അതെടുത്ത് നിലത്ത് പോയിരുന്ന് വായിക്കാന്‍ തുടങ്ങി.

മാലതിയമ്മ അപ്പോള്‍ മുറ്റമടി കഴിഞ്ഞ് കൈ കഴുകി അവിടേക്ക് വന്നു. അവര്‍ സതീശനോട് ചോദിച്ചു. "ഇന്നലെ രാത്രി എവിടെയായിരുന്നെടാ?"

"സിനിമയ്ക്ക് പോയതാണ്‌.." സതീശന്‍ പത്രത്തില്‍ നിന്നും തലയുയര്‍ത്താതെ പറഞ്ഞു.

മാലതിയമ്മ സതീശന്റെ കാലുകളില്‍ നോക്കിക്കൊണ്ട് പറഞ്ഞു.


"അല്ല, നിനക്കുമുണ്ടോ അച്ഛനെ പോലെ കുഴിനഖം...?"


രാഘവന്‍ നമ്പ്യാരും സതീശനും ഞെട്ടി......

രണ്ടു പേരും പരസ്പരം കാലിലേക്കും മുഖത്തേക്കും മാറി മാറി നോക്കി ഒന്നും പറയാനാവാതെ നിന്നു...

എത്ര അര്‍ത്ഥഗര്‍ഭമായിരുന്നു അപ്പോഴവിടെ തളം കെട്ടി നിന്ന മൌനം!

119 comments:

 1. ഹ ഹ ഹ!!
  അച്ഛന്റെ മോനല്ലെ, കുഴിനഖം കാണാതിരിക്കുമോ?
  ;)

  ReplyDelete
 2. ഇനി ആ നാട്ടിലിറങ്ങി നോക്കാം ആരുടെ ഒക്കെ കാലേല്‍ ക്യൂട്ടക്സ് ഉണ്ടെന്ന്!!
  ഹ..ഹ..ഹ
  കലക്കി ഗഡ്യേ

  ReplyDelete
 3. ooops! മത്തന്‍ കുത്തിയാല്‍.... ;)

  ReplyDelete
 4. എന്നാലോ ഈ ക്യൂട്ടക്സ് പ്രയോഗം കലക്കി. ഇനി അച്ഛനും മകനും കൂടി ക്യൂട്ടക്സ് ഉള്ള കാലുകള്‍ തേടുകയായിരിക്കും. നന്നായി.

  ReplyDelete
 5. "വള്ളം താന്‍ വിചാരിച്ച കടവില്‍ തന്നെ അടുക്കുമെന്നു രാഘവന്‍ നമ്പ്യാര്‍ക്ക് മനസ്സിലായി"

  കലക്കി...ക്ലൈമാക്സ് ആണ് ഏറ്റവും ഇഷ്ടപ്പെട്ടത്...(വിത്ത് ഗുണം പത്ത് ഗുണം!!!)

  :-)

  ReplyDelete
 6. മീനാക്ഷി ആള് കൊള്ളാലോ എന്നാലും....
  രാഘവേട്ടനും മോനും പിന്നെ പരസ്പരം മുഖത്ത് നോക്കിയിട്ടില്യ അല്ലെ :)

  ReplyDelete
 7. ഇങ്ങനെ കൊണ്ടെത്തിച്ച അവസാനത്തിന് നൂറില്‍ നൂറ് മാര്‍ക്ക്.

  ReplyDelete
 8. ഹി ഹി ഹി ഹി..

  അച്ഛനും മകനും ഒരേ വള്ളത്തേൽ..!!

  ReplyDelete
 9. ബെസ്റ്റ് കണ്ണാ ബെസ്റ്റ്!

  ReplyDelete
 10. ഹി ഹി.. ലൈക്‌ ഫാതര്‍ ലൈക്‌ സണ്‍.. എന്ന്വച്ചാ അപ്പനെത്ര കെണറു കണ്ടൂ മോനെത്ര കൊളം കണ്ടൂ
  :)

  ReplyDelete
 11. ഈ പോസ്റ്റ്‌ ഇട്ടതിനു ശേഷം ഞാന്‍ കുമാരനു ഫോണ്‍ ചെയ്തു. തുടര്‍ച്ചയായി ബിസി, പിന്നീട് വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ്‌
  ഉടനെ ഞാന്‍ ഓഫീസില്‍ വിളിച്ചു, കുമാരന്‍ ഫോണ്‍ എടുത്തു.
  കുമാരന്‍ : ഹലോ ആരാണ്
  കുറുപ്പ് : ഞാന്‍ കുറുപ്പാ, എന്താ മൊബൈല്‍ സ്വിച്ച് ഓഫ്‌, അതിനു മുന്നേ ബിസി തന്നെ ബിസി
  കുമാരന്‍ : എന്റെ മച്ചൂ, ഈ പോസ്റ്റ്‌ ഇട്ടതിനു ശേഷം ഒത്തിരി പേര്‍ മീനാക്ഷിയുടെ അഡ്രസ്‌ ചോദിച്ചു വിളിയോ വിളി, അതും പോരാഞ്ഞ് മീനാക്ഷി ഇപ്പോള്‍ വിളിച്ചിട്ട് പറയുക ഒരു ലോഡ് ക്യൂട്ടക്സ് അങ്ങോട്ട്‌ എത്തിക്കാന്‍ *&^%$
  (അണ്ണാ കലക്കി, അടിച്ചു കലക്കി, കൊട് കൈ, )
  ക്യൂടെക്സ് പ്രയോഗം പോലെ മീനാക്ഷിക്ക് ചില പ്രത്യേക ശീലങ്ങള്‍ കിടപ്പറയിലുമുണ്ടായിരുന്നു. നമ്പ്യാര്‍ അവളുടെ പുത്തന്‍ അടവുകള്‍ക്ക് മുന്നില്‍ പലപ്പോഴും നിലംപതറിപ്പോയി.
  (എന്റെ മുത്തപ്പാ)

  ReplyDelete
 12. ചാത്തനേറ്: നെയില്‍ പോളീഷ് റിമൂവരിനു ടിവിയില്‍ പരസ്യം ഇല്ലാത്തതു കഷ്ടായി. ഒരു മികച്ച ആഡ് ഫിലിം ഡയറക്ടര്‍ക്കുള്ള അവാര്‍ഡ് കുമാരേട്ടനു മിസ്സായി.

  ReplyDelete
 13. 'എത്ര അര്‍ത്ഥഗര്‍ഭമായിരുന്നു അപ്പോഴവിടെ തളം കെട്ടി നിന്ന മൌനം!'

  :)


  അവതരണത്തില്‍ കുമാരാ താനൊരു പുലിയാ.

  ReplyDelete
 14. ഇത് ഒന്നൊന്നര സംഭവം കുമാരാ..നമ്പ്യാര്‍ ആയി ജനാര്‍ദ്ദനന്‍, മീനാക്ഷി ആയി ബിന്ദു പണിക്കര്‍ എന്നിവരെ മനസ്സില്‍ കണ്ടു. മകന്‍ ആയി ഇടവേള ബാബു. ഭാര്യ ആയി മീന.

  ReplyDelete
 15. ക്യൂടെക്സ് പ്രയോഗം പോലെ മീനാക്ഷിക്ക് ചില പ്രത്യേക ശീലങ്ങള്‍ കിടപ്പറയിലുമുണ്ടായിരുന്നു. നമ്പ്യാര്‍ അവളുടെ പുത്തന്‍ അടവുകള്‍ക്ക് മുന്നില്‍ പലപ്പോഴും നിലംപതറിപ്പോയി.


  മീനാക്ഷിടെ ഒരു കാര്യമെ.... എന്ത്hഅയാലും നമ്പ്യാരുചേട്ടൻ ഇപ്പോൾ ആരെ കണ്ടാ‍ാലും ആളുകളുടെ കാലിന്റെ വിരളിലേക്കവും നോക്കുക

  ReplyDelete
 16. ഈ 'കുമാര സംഭവം' കൊള്ളാല്ലോ എന്റെ കുമാരാ.... :) :)

  ReplyDelete
 17. :-) സംഗതി സസ്പെന്‍സ് ഇല്ലായിരുന്നെങ്കിലും മകന്‍ ആണെന്ന് കരുതിയില്ല. വേറെ ഒത്തിരി നാട്ടുകാര്‍ ആണെന്നാ കരുതിയേ.

  കൊള്ളാം..

  ReplyDelete
 18. അച്ഛനും മകനും. ഇത്‌ വേണോ?

  ReplyDelete
 19. ക്യൂട്ടെക്സ് കുപ്പി കലകലക്കിയല്ലോ കുമാരാ...!!!!

  ReplyDelete
 20. പലപ്പോഴും കുമാര സംഭവത്തിൽ കൂടി കടന്നുപോയി.പക്ഷെ സമയമില്ലാത്തതിനാൽ നടന്നുനിന്നു.ഇന്നിപ്പോൾ ചിത്രകാരൻ തന്ന ലിങ്കിൽ കയറി ഇങ്ങുവന്നു.അപ്പോൾ ഇവിടെയിതാ അച്ഛനും മകനും ഒരേ........ഒരേ........
  പാത്രത്തിൽ ഉണ്ടിട്ടൂ വന്നിരിയ്ക്കുന്നു!
  ഹഹഹ!

  ReplyDelete
 21. ക്യൂട്ടെക്സ് prayogam kalakki...!

  Manoharam, Ashamsakal...!!!

  ReplyDelete
 22. മലതിയമ്മയുടെ ചോദ്യം അസ്സല്‍
  "അല്ല, നിനക്കുമുണ്ടോ അച്ഛനെ പോലെ കുഴിനഖം...?"

  മീനാക്ഷി ബുദ്ധിയുള്ളവളാ
  ഇനി ചുവന്ന ക്യൂട്ടെക്‌സ് ഇട്ട കാല്‍‌ വിരലില്‍ നോക്കി
  ഗ്രാമത്തില്‍ എത്രപേര്‍ പ്ലാവില പെറക്കാന്‍ പോയി
  എന്ന ചോദ്യത്തിനു കൃത്യമുത്തരമായി ..

  ReplyDelete
 23. ചിത്രകാരന്‍ ബ്ലോഗില്‍ കൊടുത്ത ലിങ്കില്‍ ഞെക്കിയിട്ടിവിടെ വന്നു. ഒതുക്കമോടെ ചൊല്ലിയ ഈ സരസകഥ റൊമ്പ ജോറായി കുമാരാ..

  കുമാരന്മാരുടേയും കുമാരിമാരുടേയും അല്ല കുമാരന്മാരുടേയും ചില കിഴവകുമാരന്മാരുടേയും സംഭവമാണല്ലൊ ഈ കുമാരസംഭവം! കൊള്ളാംട്ടോ..

  ReplyDelete
 24. കുഴിനഖം പാരമ്പര്യ രോഗമാണോ ഡോക്ടര്‍..????

  ReplyDelete
 25. ഹ ഹ ...സംഭവം ഗംഭീരമായി...ഓരോരുത്തര്‍ക്കും ഓരോ സ്റ്റൈല്‍ ഇല്ലേ...അതുപോലെ മീനാക്ഷി സ്റ്റൈല്‍ ക്യുറ്റെക്സ്‌ ......കലക്കി..

  ReplyDelete
 26. കണ്ണെഴുതി പൊട്ടും തൊട്ട്,ക്യൂട്ടക്സും ഇട്ട്...ഹൌ എന്റെ മീനാക്ഷി.....
  നല്ല അവതരണം ഭായി....
  ഗംഭീര ക്ലൈമാക്സ് ! ഉഗ്രന്‍ കഥ !!

  ReplyDelete
 27. ഹഹഹ......കലക്കന്‍....മീനാക്ഷി കൊള്ളാം. ക്യൂട്ടെക്സ് ഇടാന്‍ ഒരു കാരണവശാലും സമ്മധിക്കാതിരുന്നാല്‍ മതി :)

  ReplyDelete
 28. എത്ര വിചിത്രമായ ആചാരങ്ങൾ :)

  ReplyDelete
 29. Ha ha ha.. Ithile climax kalakki kumaaraa.
  :)

  ReplyDelete
 30. ചിത്രകാരനെ കുപ്പീലാക്കി അല്ലേ....?

  ReplyDelete
 31. Kazhinja divasam kandappol kumarante kalilum kandu chuvanna cutex.... um um eppol karyam pidikitti kumaraaaaa.......anubhavam guru!!!

  ReplyDelete
 32. marvellous... www.kaarkodakannair.blogspot.com

  ReplyDelete
 33. ഹ ഹ നന്നായിട്ടുണ്ട് :)

  ReplyDelete
 34. ഹ ഹ... മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കുമോ...

  ReplyDelete
 35. ഇതിന്റെ അവസാനം എനിക്കിഷ്ടപ്പെട്ടു ...നല്ല അച്ഛന്‍ ...നല്ല മകന്‍ ...
  :))

  ReplyDelete
 36. ഇനി പോകുമ്പോള്‍ മീനാക്ഷിയുടെ വീടിന്നു മുന്നില്‍ ചെരുപ്പ് ഊരി വെക്കാന്‍ പറയണം രണ്ടു പേരോടും.അല്ലെങ്കില്‍ ഇതിലും മോശമാകിം സ്ഥിതി.

  ReplyDelete
 37. nannayi mone....achanteyalle makan .. ending ugran. keep posting daa..

  ReplyDelete
 38. അഛന്റെ മോൻ തന്നെ...!!

  ReplyDelete
 39. ഫ്ലാഷ് ബാക്ക് ചേര്‍ത്തുള്ള അവതരണം സൂപ്പര്‍ തന്നെ...

  ReplyDelete
 40. ഹ ഹ ഹ നല്ല ക്ലൈമാക്സ്‌!! ഇതിനല്ലേ നെയില്‍ പോളിഷ് remover ഉള്ളത്‌??

  ReplyDelete
 41. അടിപൊളി...കുമാര സംഭവങ്ങള്‍ക്കായി കാത്തിരിക്കുന്നു....ലിങ്കിന്റെ പി.അര്‍.ഒ ചിത്രകാരനു നന്ദി...

  ReplyDelete
 42. അനിൽ@ബ്ലൊഗ്, അരുണ് കായംകുളം, Ambili, mini//മിനി, Tomkid!, കണ്ണനുണ്ണി, OAB/ഒഎബി, ഹരീഷ് തൊടുപുഴ, ശ്രീ, ramanika, ടിന്റുമോന്, കുറുപ്പിന്റെ കണക്കു പുസ്തകം, കുട്ടിച്ചാത്തന്, Typist | എഴുത്തുകാരി, ..::വഴിപോക്കന്[Vazhipokkan], കവിത - kavitha, ചേര്ത്തലക്കാരന്, പകല്കിനാവന് | daYdreaMer, Jenshia, അരവിന്ദ് :: aravind, ശാന്തകാവുമ്പായി, കൊട്ടോട്ടിക്കാരന്..., chithrakaran:ചിത്രകാരന്, മനനം മനോമനന്, ഇ.എ.സജിം തട്ടത്തുമല, Sureshkumar Punjhayil, മാണിക്യം, ഏറനാടന്, രാമചന്ദ്രന് വെട്ടിക്കാട്ട്., Murali Nair I മുരളി നായര്, bilatthipattanam, വിന്സ്, ഇടിവാള്, ശ്രീലാല്, krish | കൃഷ്, meera, Njan, venugopaal, വേദ വ്യാസന്, Amarghosh | വടക്കൂടന്, കുക്കു.., മുസാഫിര്, sanal, വീ കെ, ജ്വാല, raadha, anu narayan…
  എന്റെ കൊച്ചു ക്യൂടെക്സ് കുപ്പിയെ വായിച്ചും കമന്റിയും അനുഗ്രഹിച്ച

  എല്ലാവർക്കും നന്ദി…

  എന്റെ ബ്ലോഗിനെ പരിചയപ്പെടുത്തി ഒരു പോസ്റ്റിടാൻ സന്മനസ്സു കാണിച്ച ചിത്രകാരനെ പ്രത്യേകം നന്ദി.. അതു വഴിയാണ് പലരും ആദ്യമായി ഇവിടെയെത്തിയത്…

  ReplyDelete
 43. super duper kumaaran.....!!
  a variety post.

  ReplyDelete
 44. ഇതു കലക്കി.... ബാക്കി പിന്നെ പറയാം

  ReplyDelete
 45. കുമാരാ... സംഭവം കൊള്ളാം... കലക്കി....

  ReplyDelete
 46. കലക്കി ഗഡീ...അച്ഛനും മോനും കൊള്ളാം...മിനാക്ഷി അറിഞ്ഞുകൊണ്ട് ചെയ്ത ചതിയാണോ??

  ReplyDelete
 47. ...മീനാക്ഷി ഒരു ചിരിയോടെ കുത്തോട്ട് നോക്കി നാണിച്ചു നിന്നു...
  ഇവിടെ കുമാരനിലെ കണ്ണൂരിയൻ പുറത്തുചാടി.
  അസ്സലായി. ഭാവുകങ്ങൾ

  ReplyDelete
 48. നോമ്പെടുത്ത എന്നെക്കൊണ്ടിത് വായിപ്പിച്ചൂ..ല്ലെ. പടച്ചോന്‍ പൊറുക്കില്ല തന്നോട്.

  രസായിട്ടെഴുതി.

  ReplyDelete
 49. ശ്ശോ ഈ ക്യൂട്ടക്സ് കാണാന്‍ ഞാന്‍ വൈകിയല്ലോ? നല്ല പരിണാമഗുപ്തി.. സംഗതി അത്രത്തോളമാകുമെന്ന് അറിഞ്ഞില്ല. സുന്ദരന്‍ കഥ..ഗ്രേയ്റ്റ്
  :) (പത്തെണ്ണം)

  ReplyDelete
 50. ഹ ഹ ഹ...
  ആ ക്ലൈമാക്സ് അങ്ങട് തകര്‍ത്തൂ...
  പോസ്റ്റ് നല്ല രസികനായി കുമാരേട്ടാ

  ReplyDelete
 51. ഹ..ഹ..ഹ
  കലക്കി
  ക്ലൈമാക്സ് തകര്‍ത്തൂ...

  ReplyDelete
 52. ഹി.ഹി..ഇതു പോലെയെത്രയെത്ര കുഴിനഖബാധിതര്‍ കാണുമല്ലേ അന്നാട്ടില്‍..രസായി എഴുതി ട്ടാ.:)

  ReplyDelete
 53. വായിച്ചു വീണ്ടും വീണ്ടൂം വായിച്ചു ട്ടോ

  ReplyDelete
 54. അപ്പൊ,കടുവയെ പിടിക്കുന്ന കിടുവ ഉണ്ടല്ലേ നാട്ടില്‍..മീനാക്ഷി ആരാ മോള്?
  എല്ലാവരുടെയും കുഴി നഖം ഒരേ സമയം മാറ്റിക്കൊടുക്കും അല്ലെ?
  പോസ്റ്റ്‌ കലക്കി.

  ReplyDelete
 55. കൊള്ളാം ..നല്ല രസികന്‍ കഥ തന്നെ :-)

  ReplyDelete
 56. മീനാക്ഷി ഒരു മിടുക്കി തന്നെ , എന്തെങ്ങിലും ഒരു പ്രത്യകത ഒക്കെ വേണ്ടേ
  നന്നായിരിക്കുന്നു

  ReplyDelete
 57. അച്ഛനാരാ മോന്‍ !!!
  കലക്കി!!!

  ReplyDelete
 58. ഹ ഹ ഹ കൊള്ളാം എന്റേത് 65 മത്തെ കമന്റ്.ക്യൂട്ടക്സ് കുമാരാ‍ാ‍ാ‍ാ‍ാ‍ാ നീ ആളു പുലിയാണ്.ഇനി പറയാന്‍ വാക്കുകളില്ല....

  ReplyDelete
 59. s ആകൃതിയിലുള്ള കത്തിയൊന്നും വേണ്ട. പലരും അര്‍ഥഗര്‍ഭമായ മൌനത്തിലാ...
  (പിന്നെ ഈ ക്യൂട്ടക്സ് കഴുകിക്കളയാനുപയോഗിക്കുന്ന എന്തൊ സാധനമുണ്ടെന്നു കേട്ടിട്ടുണ്ട്. അതിന്റെ പേരറിയാമോ? എനിക്കല്ലാ...)

  ReplyDelete
 60. greeshma, പാവത്താൻ, Jimmy , തൃശൂര്കാരന്....., Deepu , യൂസുഫ്പ, നന്ദകുമാര്, ഗീത , കുഞ്ഞായി, Areekkodan | അരീക്കോടന് , Rare Rose, Sapna Anu B.George, smitha adharsh, SREERAJ .S .K./ശ്രീരാജ്. , അഭി, desertfox, കിലുക്കാംപെ, പാവത്താൻ, nikhimenon

  എല്ലാവർക്കും നന്ദി....
  (യൂസുഫ്പ.. സോറി കേട്ടൊ.. ഞാൻ ഒരു മുന്നറിയിപ്പ തരേണ്ടതായിരുന്നു.)

  ReplyDelete
 61. “എത്ര അര്‍ത്ഥഗര്‍ഭമായിരുന്നു അപ്പോഴവിടെ തളം കെട്ടി നിന്ന മൌനം!“

  തകർ‌പ്പൻ കഥ! കലക്കൻ ക്ലൈമാക്സ് !

  :)

  ReplyDelete
 62. വയ്യ ,
  വായിച്ചു തകര്‍ന്നു

  ReplyDelete
 63. കുമാരേട്ടാ... എന്റെ കുമാരേട്ടാ......
  കലക്കി മറിച്ചു ഷ്ടോ!!!

  എന്നാലും ആദ്യ ഭാഗങ്ങളിലെ ആ എഴുത്തുരീതി എവിടെയോ വായിച്ചപോലൊരു പരിചയം... ചേട്ടന്‍ ഇതിനു മുന്നും എഴുതിയിട്ടുണ്ടല്ലേ?
  ;)

  ReplyDelete
 64. ക്ലൈമാക്സ് സൂപ്പര്‍ ...

  ReplyDelete
 65. :) കമന്റ്‌ ഇട്ടേ!!!. കത്തിയുമായി വേരെല്ലേ .....

  (nice post)

  ReplyDelete
 66. "അല്ല, നിനക്കുമുണ്ടോ!!!!

  ReplyDelete
 67. ദേ ഞാനെന്റെ കാ‍ല് വിരലിലെ ക്യൂട്ടെക്സ് ചുരണ്ടിക്കളയുന്നു..ബൂലോകവാസികളെങ്ങാനും തെറ്റിദ്ധരിച്ചാലോ...??
  ഹ ഹ കലക്കീ മാഷേ..!!

  ReplyDelete
 68. കുഞ്ഞിന്റച്ഛന്‍ വിദ്വാനെങ്കില്‍
  കുഞ്ഞിനു വിദ്യ പഠിപ്പിക്കേണ്ടാ.

  ആശംസകള്‍

  ReplyDelete
 69. ശ്ശൊ ഓരോരോ ശപഥങ്ങളെ...
  ഇനി ഞാന്‍ സഹായിചില്ലന്നു വേണ്ട..
  ദെ ഒരെണ്ണം

  ReplyDelete
 70. യേട്ടാ.. എന്റെ കഥയും എഴുതി എന്നേം ഹിറ്റ് ആക്കണം എന്നു അഭ്യര്‍ത്ഥിക്കുന്നു..!
  എന്ന്..
  കടമക്കുടി റോസിലി..!

  ReplyDelete
 71. എന്നേം ഹിറ്റ് ആക്കണം ..!
  എന്ന്..
  ചെറായി ഗിരിജ..!

  ReplyDelete
 72. എന്നെ ഹിറ്റ് ആക്കുകയൊന്നും വേണ്ട.. പറ്റുകാശ് കറക്റ്റ് ആയി തന്നു തീര്‍ത്താ മതി..!

  മാലിപ്പുറം രമണി..!

  ReplyDelete
 73. ഈ പറഞ്ഞ റോസിലിക്കും ഗിരിജക്കും രമണിക്കും ഞാന്‍ ആയിട്ട് ഒരു ബന്ധവും ഇല്ല..

  എന്നു..
  വിനു സേവ്യര്‍..!

  ReplyDelete
 74. Adipoli.........vadakarakke ticket eduthe koyilandiyil erangiya polye aaayipooyi..

  ReplyDelete
 75. നല്ല രസികൻ പോസ്റ്റ്....നന്നായി ചിരിച്ചു

  ReplyDelete
 76. ക്യൂട്ടക്സ് ഇട്ട കാലുകൾ..... :) ഹ ഹ ഹ

  ReplyDelete
 77. പൊളപ്പന്‍ ക്ലൈമാക്സ്‌...!!! :D :D :D
  ഇങ്ങനെ ഒരു അവസാനം തീരെ പ്രതീക്ഷിച്ചില്ല...
  നല്ല അപ്പനും മോനും...


  ['S'ആകൃതീലിള്ള കത്തി എനിക്ക് പേടിയാ.. :P]

  ReplyDelete
 78. .... achante makan...or makante achan ???

  ReplyDelete
 79. കലക്കി!!
  ഇവിടെ ഇങ്ങനെ ഒന്നുള്ളത് ഇപ്പോഴാ അറിഞ്ഞേ.നന്നായിരിക്കുന്നു.ലിങ്ക് തന്ന അരുണിനു നന്ദി

  ReplyDelete
 80. ഹ! ഇവിടെ ഇത് വരെ 100 തികഞ്ഞില്ലേ? ആള്‍ക്കാരൊക്കെ നെയില്‍ പോളിഷ് റിമൂവര്‍ തപ്പി പോയി എന്നാ തോന്നുന്നേ.

  ReplyDelete
 81. കഥ കരുതിയ പോലെ തന്നെ വന്നു.പക്ഷേ സുഖമുള്ള അവതരണം

  ReplyDelete
 82. ഇതു ആത്മകഥയാണോ. സുഹൃത്തേ...? ഇതു പോലെയുള്ള കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു... കുറച്ചു കൂടി എരിവു ചേര്‍ക്കാവുന്നതാണ്‌..

  ReplyDelete
 83. നൂറ്റി ഒന്നാമത്തെ കമന്റില്‍ ഒരു അറിയിപ്പുണ്ട്

  മീനാക്ഷി ഈ പോസ്റ്റു വായിച്ചു അവളുടെ ഫീല്‍ഡ് വിട്ടു, അവള്‍ക്കിപ്പോള്‍ ക്യൂട്ടക്സ് അലര്‍ജിയാണെന്ന്

  ReplyDelete
 84. അച്ഛന്റെ മോനല്ലേ നല്ല ദാഹം കാണും.വെള്ളം കുറച്ച് കൂടുതല്‍ എടുത്തോ..അതു കഴിഞ്ഞു മതി ക്യു‌ട്ടെക്സ്. ഇണക്കിയ കണ്ണികള്‍ നന്നായി

  ReplyDelete
 85. വശംവദൻ , saritha, [ nardnahc hsemus ] , ശാരദനിലാവ് , the man to walk with , Captain Haddock , shajkumar, VEERU , പി എ അനിഷ്, എളനാട് , SreeDeviNair.ശ്രീരാഗം , നന്ദ , കണ്ണനുണ്ണി , vinuxavier, Navi , ഫിദ ഫൈസ്, Sharu.... , ㄅυмα | സുമ , anshabeegam, manu chandran, എം.സങ് , മൊട്ടുണ്ണി , കരിമുട്ടം അരവിന്ദ് , കവിത - kavitha, Vinod , പോരാളി , suresh , കവിത - kavitha , കുറുപ്പിന്റെ കണക്കു പുസ്തകം , താരകൻ, കുളക്കടക്കാലം .. എല്ലാവർക്കും നന്ദി…

  ആദ്യമായി 100 കമന്റുകൾ തികച്ച പോസ്റ്റാണിത്.. എന്റെ സന്തോഷം പൂർത്തിയാക്കാൻ വ്യക്തിപരമായി സഹായിച്ച വിനു, കണ്ണനുണ്ണി, ഫിദ ഫൈസ്, അരുൺ, രാജീവ് കുറുപ്പ്,
  പ്രിയപ്പെട്ട കവിത… നന്ദി.

  ReplyDelete
 86. കിടക്കട്ടെ ഒരെണ്ണം എന്റെ വക.....നൂറ്റി അഞ്ചും തികച്ചു...

  മാഷേ....ഞാന്‍ കരുതി ബെര്‍ളി മാത്രമേ ഉള്ളെന്നു...ഇതിപ്പോ...പലരും തുടങ്ങിയല്ലോ...

  ReplyDelete
 87. 100 കമ്മന്റ് തികയ്ക്കാന്‍ സഹായിച്ച കടമക്കുടി റോസിലി, ചെറായി ഗിരിജ, മാലിപ്പുറം രമണി എന്നിവര്‍ക്കും നന്ദി..!

  ReplyDelete
 88. kumaran sir vaakku paalikkuka.. :)

  new post ittolu,comment 100 kavinju...

  ReplyDelete
 89. അപ്പോൾ മാഷിന്റെ കാലിലും കണ്ട ക്യൂട്ടെക്സ് ലവളിട്ടതാണോ? ഈ അർത്ഥപൂർണ്ണമായ മൌനം ഇനിയെവിടെയൊക്കെ തളം കെട്ടിയോ ആവോ..

  സൂപ്പർ.

  ReplyDelete
 90. അല്ല ഇതിപ്പൊ നൂറ്റിപ്പത്തില്‍ നോക്കി നില്‍പ്പാണോ? പുതിയ പോസ്റ്റൊന്നും നോക്കുന്നില്ലെ?

  ReplyDelete
 91. പ്പൊഴും കു-മാരനാ?
  ആഴ്ചയില്‍ എത്ര ദിവസം "ക്യൂട്ടെക്സ്" ഇടും?

  ReplyDelete
 92. അതേയ് കുമാരന്‍ ചേട്ടാ ഒരു സംശയം,
  നിങ്ങളുടെ കാലില് കുഴിനഖം ഉണ്ടോ?
  എന്റെ കാലില്‍ ഇല്ല സത്യമായിട്ടും .
  ക്യൂട്ടക്സ് ഉം ഇല്ല അമ്മയാണെ സത്യം .

  ReplyDelete
 93. Another hit from you chetta!

  congrats!

  ReplyDelete
 94. രഘുനാഥന്, vinuxavier, Jenshia, വെള്ളത്തൂവൽ, ഉഗാണ്ട രണ്ടാമന്, നരിക്കുന്നൻ, mini//മിനി, പൂതന/pooothana, ninni, dolphin : എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 95. I found this a helpful post, but is it also possible there can be more than one purpose in life? It seems to me that a purpose in life can be contextual; that is, that the stated purpose of your life can depend on the situation you find yourself in at the instant.

  Custom Term Papers

  ReplyDelete
 96. I have visited many a blog but did not get impressed with content creation and information. But in this blog, you should have to wrote this blog in simple English then we will read as friendly and easy to understand. Please accept many thanks from my side.

  College Term Papers

  ReplyDelete
 97. kumaretta... aa kalonnu kaniche, kutex ititundo ennu nokana.

  ReplyDelete
 98. ക്യൂട്ടക്സ് റിമൂവര് കൂടി കരുതാമായിരുന്നു..... പാവം അച്ഛനും മകനും..

  ReplyDelete