Monday, October 11, 2010

നാരായണൻകുട്ടിയുടെ കുപ്പായം

ഗൾഫുകാർക്ക് കൂട്ടുകാരെന്നാൽ എൽ.പി.സ്കൂളിലെ ഉപ്പ്മാവു പോലെയും, പത്താം ക്ലാസ്സ് പാസ്സായത്ത് പോലെയും ഫസ്റ്റ് ലവ് പോലെയും നൊസ്റ്റാൾജിക് ആണ്. ബാല്യകാല സൌഹൃദം പോലും കാലമേറെയായിട്ടും മലബാർ സിമന്റിട്ട് സൂക്ഷിക്കുന്നവരാണ് മിക്കവരും. അത്രയ്ക്ക് ആത്മാർത്ഥത അവരുടെ ഭാര്യമാർക്ക് ഉണ്ടാകണമെന്നില്ലല്ലോ. മുണ്ടേരിപൊയിലിലെ നാരായണൻകുട്ടിയെന്ന പാവം പ്രവാസിയുടെ അനുഭവം അതാണ്.

നാരായണന്‍കുട്ടി ഗള്‍ഫിൽ നിന്ന് വന്നു എന്ന് കേട്ടയുടനെ പവിത്രനും വിജയനും ബാലനും കുട്ടിയുടെ വീട്ടിൽ അറ്റന്‍ഡന്‍സ് കൊടുത്തു. ഈ ട്രിപ്പിൾ മൂര്‍ത്തികൾ നാരായണന്‍കുട്ടിയുടെ ക്ലോസ് ഫ്രന്റ്സാണ് എന്ന് പറഞ്ഞാ അവരുടെ അടുപ്പം മനസിലാവില്ല. ക്ലോസറ്റ് ഫ്രണ്ട് എന്ന് സൂപ്പർലെറ്റീവില് പറഞ്ഞാലേ ശരിയ്ക്കും മനസിലാവൂ. നാരായണന്‍കുട്ടി ഗള്‍ഫിൽ പോകുന്നതിന് മുന്‍പ് ഇവര് വലിയ ചങ്ങാതിമാരായിരുന്നു. ഗൾഫിൽ പോയി വലിയ കാശുകാരനായതിന്റെ അഹങ്കാരമൊന്നും നാരായണന്‍കുട്ടി കാണിച്ചില്ല. ഓരോ കുപ്പായത്തിന്റെ തുണിയും, സ്പ്രേയും, കുട്ടികള്‍ക്ക് പേനകളുമായി കുറേ സമ്മാനങ്ങൾ മൂന്നു പേര്‍ക്കും കൊടുത്തു.

ഇന്നത്തെ കാലത്ത് കുപ്പായത്തിന്റെ തുണി പത്തെണ്ണം കൊടുത്താലും ആര്‍ക്കും തൃപ്തിയാവില്ല. പക്ഷേ ഒരൊറ്റ പെഗ് കൊടുത്താൽ ഭയങ്കര സന്തോഷമായിരിക്കും. വേറെന്ത് സാധനം കൊടുത്താലും ആളുകള് കുറ്റം പറയും. നാരായണന്‍കുട്ടി അക്കാര്യത്തിലും ആണ്‍കുട്ടിയായിരുന്നു. സാധനം കൊണ്ടു വന്നിട്ടുണ്ട് വൈകുന്നേരം പഞ്ചായത്ത് ഗ്രൌണ്ടിൽ കൂടാം എന്ന് ഉറപ്പ് കൊടുത്തു. വൈകുന്നേരത്തെ ജലപാനവുമോര്‍ത്ത് സന്തോഷവാന്മാരായി സാധനങ്ങളുമെടുത്ത് മൂവർ സംഘം അവരവരുടെ ജോലിക്ക് പോയി.

വൈകുന്നേരം പറഞ്ഞത് പോലെ സാധനവുമായി നാരായണന്‍കുട്ടി ഗ്രൌണ്ടിലെത്തി. പവിത്രൻ ഓട്ടോയെടുത്ത് പോയി എക്സ്ട്രാസും വാങ്ങി വന്നു. നാലു പേര്‍ക്കും നാലു വര്‍ഷത്തെ നാനാവിധ പരദൂഷണങ്ങൾ പറയാനുണ്ടാകുമല്ലോ. അതൊക്കെ സംസാരിച്ച് തീരുമ്പോൾ പത്ത് മണിയായി. സമയം പോയതും വാട്ടർ ബോട്ടിൽ കാലിയായതും അറിഞ്ഞില്ല. എല്ലാവരും നല്ല പെന്‍ഡുലങ്ങളായിരുന്നു. കൂട്ടത്തിൽ പൂക്കുറ്റിയായത് നാരായണന്‍കുട്ടി മാത്രമായിരുന്നു. കുട്ടിയുടെ സ്റ്റാൻഡിങ്ങ് എബിലിറ്റിയിൽ ഡൌട്ടുള്ളത് കൊണ്ട് എല്ലാവരും കൂടി ആട്ടോയിൽ നാരായണന്‍കുട്ടിയെ വീട്ടിലെത്തിച്ചു. വാതിൽ തുറന്നത് കുട്ടിയുടെ ഭാര്യ വസുമതിയായിരുന്നു. കുട്ടിയേയും സുമതിയേയും കണ്ടാൽ വലിയൊരു മരം മുറിച്ചിട്ട് അതിന്റെ മുകളിലിരുന്ന് ആശാരി ചിപ്ലി പിടിക്കുന്നത് പോലെയുണ്ട്. അത്രയ്ക്ക് മാച്ചാണ്. നാരായണന്‍കുട്ടി ഫോർ വീൽ ഡ്രൈവ് ആയിട്ടാണ് വന്നതെന്ന് വസുമതിക്ക് മനസ്സിലായി. സൌണ്ട് ട്രാക്ക് ഇല്ലാതെ മ്യൂട്ട് ആയി ത്രിമൂര്‍ത്തികളുടെ അന്തരാത്മാവിനെ ദഹിപ്പിക്കുന്നൊരു നോട്ടം നോക്കി കുട്ടിയെ താങ്ങിപ്പിടിച്ച് അകത്താക്കി അവൾ വാതിലടച്ചു.

പിറ്റേന്ന് വൈകുന്നേരവും ഗ്രൌണ്ടിൽ എല്ലാവരും കൂടി. ഇന്നലെ ഓവറായതിനാൽ വസുമതിയുടെ വായിൽ നിന്നും നല്ലോണം കേട്ടു അത് കൊണ്ട് ഇന്ന് അധികം വേണ്ട എന്ന് പറഞ്ഞാണ് നാരായണൻ കുട്ടി തുടങ്ങിയത്. ആ പറഞ്ഞത് ആദ്യ പെഗ് കഴിഞ്ഞപ്പോൾ ചരിത്രത്തിന്റെ ഭാഗമായി. കുറച്ച് കഴിഞ്ഞപ്പോഴേക്കും കുട്ടി വീണ്ടും പാമ്പിൻ കുട്ടിയായി. വീട്ടിൽ കൊണ്ട് വിട്ടാൽ മതി വാതിൽ തുറക്കാൻ നില്‍ക്കണ്ടാ അത് വസുമതിക്ക് ഇഷ്ടമാവില്ലാ എന്ന് കുട്ടി പറഞ്ഞെങ്കിലും ആണുങ്ങളായാൽ ഇത്തിരി അല്ല നല്ലോണം അടിക്കും അതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. കുടുംബത്തിരിക്കുന്ന പെണ്ണുങ്ങൾ അതിൽ ഇടപെടരുത്. അവളോട് പറഞ്ഞ് മനസ്സിലാക്കിയിട്ട് തന്നെ കാര്യം എന്നൊക്കെ തീരുമാനിച്ച് മൂന്നു പേരും കുട്ടിയെ വീട്ടിലാക്കാൻ പോയി.

പവിത്രൻ ഓട്ടോയിൽ തന്നെ നിന്നു. വിജയനും ബാലനും കുട്ടിയെ നടുക്കാക്കി വാഴക്കുലക്ക് സപ്പോര്‍ട്ട് കൊടുക്കുന്നത് പോലെ അപ്പുറവും ഇപ്പുറവും നിന്നു. വസുമതി വാതിൽ തുറന്നു. മൂന്നു പേരും പരസ്പരം തോളിൽ തൂങ്ങി വിക്കറ്റുകൾ പോലെ നില്‍ക്കുന്നത് കണ്ടപ്പോൾ തന്നെ വസുമതിക്ക് കാര്യങ്ങൾ ഡെ ലൈറ്റ് പോലെ ക്ലിയറായി. വിജയൻ “അതേയ്… വസുമതീ… നാരായണൻ ഇത്തിരി കുടിച്ചു കേട്ടോ..” പ്രിപ്പയർ ചെയ്ത് കൊണ്ട് വന്ന ഡയലോഗ് പറയാൻ തുടങ്ങി. അതിൽ അ മാത്രമേ ഔട്ട്പുട്ട് ആയുള്ളൂ. അപ്പോഴേക്കും “ഫാ..” എന്നൊരു ആട്ട് കേട്ടു. അതിന്റെ ശക്തിയിൽ മൂന്നു വിക്കറ്റുകളും ക്ലീൻ ബൌള്‍ഡായി. നാരായണന്‍കുട്ടി മുന്നോട്ടും വിജയനും ബാലനും പിറകോട്ടും.

പിറ്റേന്ന് വൈകുന്നേരം മൂവർ സംഘം കുട്ടിയെ ഗ്രൌണ്ടിൽ കാണാഞ്ഞ് അന്വേഷിച്ച് വീട്ടിലേക്ക് പോയി. നാരായണന്‍‌കുട്ടി ഒരു ലുങ്കി മാത്രമുടുത്ത് ഇറയത്ത് ഇരിക്കുന്നുണ്ടായിരുന്നു. വസുമതിയെ പേടിച്ച് വീട്ടിൽ കയറാൻ ആര്‍ക്കും ധൈര്യമുണ്ടായില്ല. അവർ മതിലിന് പുറത്ത് റോഡിൽ നിന്ന് സിഗ്നൽ കൊടുത്തു. അത് കേട്ട് കുട്ടി വസുമതി കാണാതെ അവരുടെ അടുത്തേക്ക് ചെന്നു.

“അല്ല, ഇന്ന് പരിപാടിയൊന്നും വേണ്ടേ…?” പവിത്രൻ ചോദിച്ചു.
“അയ്യോ, എന്റെ മോനെ, ഇനി അതൊന്നും നടക്കൂല, ഇന്നലെ അടിച്ചതിന് അവളെന്നെ നിര്‍ത്തി പൊരിച്ചു. ഇനി പുറത്തെങ്ങും ഒറ്റയ്ക്ക് വിടൂല്ല… ഒരു രക്ഷയുമില്ല.” കുട്ടി സങ്കടത്തോടെ പറഞ്ഞു. ദാഹജലം മോഹിച്ച് വന്നവർ ഡെസ്പായി.

“അല്ല.. നീ ഇതെന്താ വലിയ ചെയിനൊക്കെ ഇട്ട് നടക്കുന്നേ, ആരെ കാണിക്കാനാ, ഇതൊക്കെ.. ബോറാണ് കേട്ടോ…” നാരായണന്‍കുട്ടിയുടെ കഴുത്തിലെ അണലിയെ പോലത്തെ ചെയിൻ കണ്ട് വിജയൻ പറഞ്ഞു.

“ഹേയ്.. അതൊന്നുമല്ല, ഞാന്.. അത് പിന്നെ.. നല്ല ചൂടല്ലേ അത് കൊണ്ട് കുപ്പായം ഇടാഞ്ഞതാണ്…” കുട്ടി തപ്പിത്തടഞ്ഞ് പറഞ്ഞു.

“ഈ മഴക്കാലത്ത് ചൂടോ.. ഹഹഹ..“ എല്ലാവരും അത് കേട്ട് പൊട്ടിച്ചിരിച്ചുപോയി.
“അതൊന്നുമല്ല മാല കാണിക്കാൻ തന്നെയാ നീ ഷര്‍ട്ടിടാതെ നടക്കുന്നെ..”പവിത്രൻ കളിയാക്കി.

“അതൊന്നുമല്ലടാ.. സത്യം പറയാലോ, അവള് ഷര്‍ട്ടും ബനിയനുമൊക്കെ അലമാരയിൻ വെച്ച് പൂട്ടീന്. ഷര്‍ട്ട് ഇട്ട് പുറത്ത് പോയാല് പിന്നേം കള്ളു കുടിച്ചാലോന്ന് പറഞ്ഞ്..” നാരായണന്‍കുട്ടി നാണിക്കുട്ടിയായി മൊഴിഞ്ഞു.

ആത്മാർത്ഥ സൌഹൃദത്തിന്റെ വിലയൊക്കെ ഈ പെണ്ണുങ്ങൾ എങ്ങനെ അറിയാനാണ്..!

86 comments:

 1. തേങ്ങ എന്റെ വക
  ബാക്കി വായിച്ചിട്ട് പറയാം
  ((((ഠോ))))

  ReplyDelete
 2. നല്ല കഥ. മദ്യം ഇല്ലെങ്ങില്‍ എന്ത് സൗഹൃദം എന്നത് പോലെയായി മലയാളികള്‍ക്ക്. അതിത്തിരി കടുപ്പം തന്നെ. കുമാരേട്ടാ ജ്ഞാന്‍ മദ്യവിരോധി അല്ലേട്ടോ. എന്നാലും മദ്യം ഒരു ശാപം ആകാതിരുന്നാല്‍ നന്നായിരുന്നു.

  ReplyDelete
 3. ഇന്നത്തെ കാലത്ത് കുപ്പായത്തിന്റെ തുണി പത്തെണ്ണം കൊടുത്താലും ആര്‍ക്കും തൃപ്തിയാവില്ല. പക്ഷേ ഒരൊറ്റ പെഗ് കൊടുത്താൽ ഭയങ്കര സന്തോഷമായിരിക്കും. വേറെന്ത് സാധനം കൊടുത്താലും ആളുകള് കുറ്റം പറയും.

  ReplyDelete
 4. തിരക്കില്‍ ആണ് വായിച്ചത് ,.ഒരേ ഒരു വാക്ക് പറഞ്ഞിട്ട് പോകാം .

  ആത്മാർത്ഥ സൌഹൃദത്തിന്റെ വിലയൊക്കെ ഈ പെണ്ണുങ്ങൾ എങ്ങനെ അറിയാനാണ്..! ഇത് മാത്രം ഞാന്‍ സമ്മതിക്കില്ല .ബാക്കി പിന്നെ പറയാം .

  ReplyDelete
 5. "ഇന്നലെ ഓവറായതിനാൽ വസുമതിയുടെ വായിൽ നിന്നും നല്ലോണം കേട്ടു അത് കൊണ്ട് ഇന്ന് അധികം വേണ്ട എന്ന് പറഞ്ഞാണ് നാരായണൻ കുട്ടി തുടങ്ങിയത്. ആ പറഞ്ഞത് ആദ്യ പെഗ് കഴിഞ്ഞപ്പോൾ ചരിത്രത്തിന്റെ ഭാഗമായി."

  ഇത്തവണ... എന്തോ, ദേ ഇവിടെ മാത്രമേ അസ്സല്‍ കുമാരനെ കണ്ടുള്ളൂ.

  ReplyDelete
 6. നാരായണനു അല്പം ബോധം വന്നതു കൊണ്ട് നാണിക്കുട്ടിയായി ഒതുങ്ങി!

  ReplyDelete
 7. വസുമതിമാർ നീണാൾ വാഴട്ടെ,

  ReplyDelete
 8. സത്യം ഇ പെണ്ണുങ്ങള്‍ എങ്ങനെ തന്നെ ആണ്
  നമ്മള്‍ കുറച്ചു നേരം സന്തോഷമായി ഇരിക്കുനത് പിടിക്കില്ല

  ReplyDelete
 9. ഞാനാദ്യം വിചാരിച്ച് നമുക്കിട്ടു പാര വെക്കാനാന്ന്...അങ്ങനെയൊന്നും ചെയ്തെക്കല്ലേ കുമാരാ...അടുത്ത തവണ ഷെയിഖ് സ്മിര്‍നോഫ്‌ അല്‍കുല്താനിയുമായിട്ടെ ഞാന്‍ വരൂ...

  ReplyDelete
 10. ഹ..ഹ.ഹ.കൊള്ളാം !!

  ReplyDelete
 11. വസുമതി കീ ജയ്‌ . "ക്ലോസറ്റ് ഫ്രണ്ട്" പ്രയോഗം കലക്കി. അത്ര അടുപ്പമുള്ളവരെ മാറ്റി പറയുമ്പോള്‍ "അവര്‍ ഒറ്റ കുഴിയില്‍ ആണ് പോകുന്നത്" എന്ന് പറയാറുണ്ട്.

  ReplyDelete
 12. കുമാരാ..
  ഞാന്‍ നിന്റെ 'ക്ലോസറ്റ്‌'ഫ്രണ്ടായത്കൊണ്ട് പറയുവാ..ഈ മുടിഞ്ഞ മദ്യ സൗഹൃദം നിര്‍ത്തിക്കോ..
  (കഥയില്‍ കഥയുണ്ട്. പക്ഷെ അവസാനം ഉഷാറായില്ല)
  ഭാവുകങ്ങള്‍!!

  ReplyDelete
 13. റിയാസ് (മിഴിനീര്‍ത്തുള്ളി) said...

  തേങ്ങ എന്റെ വക
  ബാക്കി വായിച്ചിട്ട് പറയാം
  ((((ഠോ))))

  ഇത് എല്ലാ പഗിലും കാണാം ..വല്ല നേര്‍ച്ചയും ഉണ്ടോ ??


  കുമാരാ ........................................
  ഇത് പോലെ ഫിറ്റ്‌ ആയി വീട്ടില്‍ കൊണ്ട് പോയി വിട്ടപോള്‍ ഇര്നഗി വന്ന അച്ഛനോട് അവന്‍ പറഞ്ഞത് ....പറഞ്ഞത് എന്നെ ആരോ ചതിച്ചു അച്ഛാ ....എന്നാ

  കൊള്ളാം കുമാരാ ....................

  ReplyDelete
 14. നന്നായിട്ടുണ്ട്. ആശംസകള്‍!!

  ReplyDelete
 15. ഗൾഫുകാർക്ക് കൂട്ടുകാരെന്നാൽ എൽ.പി.സ്കൂളിലെ ഉപ്പ്മാവു പോലെയും....പൊളപ്പന്‍ ഉപമ
  ............

  ആത്മാർത്ഥ സൌഹൃദത്തിന്റെ വിലയൊക്കെ ഈ പെണ്ണുങ്ങൾ എങ്ങനെ അറിയാനാണ്..

  പെണ്ണുകെട്ടിയാല്‍ മാനവും മുണ്ടും പോകും ha ha

  ReplyDelete
 16. I started Damu stories Only to save kumaran's characters from irrigation...still it rains!!!!!

  ReplyDelete
 17. കുരാമോ...അല്ല സോറി കുമാരോ..ഈ പെണ്ണുങ്ങൾക്കുമുണ്ടാകും ഓരോ പൂത്യേയ്. അത് ങ്ങളായിട്ട് മൊടക്കാൻ നിക്കണ്ട..ഏത്?.

  ReplyDelete
 18. കുമാരേട്ടാ മദ്യം, അവനാണ് കുടുംബം കലക്കി അതുകൊണ്ട് തന്നെ ഞാന്‍ അത് വേണ്ടാന്ന് വെച്ചു!

  ഏത്, കുടുംബം!

  പിന്നെ ആ കുമാരന്‍ ടച് ഈ പോസ്റ്റില്‍ ഒരല്പം കുറഞ്ഞോ എന്നൊരു സംശയം

  ReplyDelete
 19. റിയാസ് (മിഴിനീര്‍ത്തുള്ളി) : തേങ്ങയ്ക്ക് നന്ദി.
  Rajesh : വിരോധി അല്ലെന്നറിഞ്ഞതില്‍ സന്തോഷം...
  Kalavallabhan : നന്ദി.
  siya : നന്ദി. തിരക്ക് കഴിഞ്ഞ് വരുമല്ലോ.
  ആളവന്‍താന്‍, മുകിൽ, mini//മിനി : നന്ദി.
  Padmakumar: അതെ അതെ..
  ചാണ്ടിക്കുഞ്ഞ് : മറക്കല്ലേ, വോഡ്ക നല്ലതിന്.
  Captain Haddock , കവിത - kavitha: നന്ദി.
  ഇസ്മായില്‍ കുറുമ്പടി shaisma.co.cc, MyDreams, ഞാന്‍ : Njan, ആയിരത്തിയൊന്നാംരാവ് : നന്ദി.
  യൂസുഫ്പ : ഹഹഹ.. അത് കലക്കി.
  ഒഴാക്കന്‍.: ഇതില്‍ സംഭവം ഒക്കെ കുറവാ. വയസ്സായി വരികയല്ലേ... നന്ദി.

  ReplyDelete
 20. This comment has been removed by the author.

  ReplyDelete
 21. കുമാരേട്ടാ ഇതിന്റെ അവസാനഭാഗത്ത് കുറച്ചു ആത്മകഥാംശം ഉണ്ടെന്നു ഞാന്‍ സംശയിക്കുന്നു ....

  ReplyDelete
 22. കുട്ടിയേയും സുമതിയേയും കണ്ടാൽ വലിയൊരു മരം മുറിച്ചിട്ട് അതിന്റെ മുകളിലിരുന്ന് ആശാരി ചിപ്ലി പിടിക്കുന്നത് പോലെയുണ്ട്.

  പതിവ്‌ പോലെ നന്നായി. കുറച്ചെങ്കിലും ഉപമകളൊക്കെ ഗംഭീരം. ഇനിയിപ്പോള്‍ ഷര്‍ട്ടില്ലാതെ ആകാം കൂടല്‍...

  ReplyDelete
 23. സംഗതി ശര്യാട്ടോ ഗഡ്യേ....ഈ ഗള്‍ഫാര്‍ടെ ഭാര്യമാരുണ്ടല്ലോ ഭര്‍ത്താവ് ഗള്‍ഫീന്ന് വന്നാ പിന്നെ ഈ പെണ്ണുങ്ങള്‍ക്ക് നാട്ടിലുള്ള ഫ്രണ്ട്സിനെ കണ്ടുകൂ‍ടാ....ഒരുമാതിരി സത്യന്‍ പ്രിയദര്‍ശന്‍ പടത്തില്‍ സുരാജ് വെഞ്ഞാറമ്മൂടിനെ കണ്ടാല്‍ കാണികള്‍ക്ക് ഉണ്ടാവണ അതേ അവസ്ഥ.... എന്നിട്ടോ കെട്യോന്‍ തിരിച്ചു പോയാല്‍ ടാ കുമാരോ, രാജോ, പോളേട്ടോ എന്നൊകെ വിളിക്കും ഓരോ കാര്യത്തിന്....
  എന്തായാലും അട്യോളായിട്ട് എഴുതൂ ചുള്ളാ...

  ReplyDelete
 24. കുട്ടിയേയും സുമതിയേയും കണ്ടാൽ വലിയൊരു മരം മുറിച്ചിട്ട് അതിന്റെ മുകളിലിരുന്ന് ആശാരി ചിപ്ലി പിടിക്കുന്നത് പോലെയുണ്ട്. അത്രയ്ക്ക് മാച്ചാണ്.

  വസുമതിയുടെ അടുത്തൂടോന്നും പോകരുതേ കുമാരാ..(ഞാന്‍ സ്കൂട്ട്)

  ReplyDelete
 25. അല്ല, കള്ളു കുടിക്കാന്‍ കുപ്പായമെന്തിനാന്നാ എനിക്കു മനസ്സിലാകാത്തത്.

  ReplyDelete
 26. ഇവിടെ എത്തിയപ്പോഴേക്കും ഇന്നത്തെ ജോലി സമയം കഴിഞ്ഞു. നിന്‍റെ രണ്ട് പോസ്റ്റ് വായിക്കാനുണ്ട് . നാളെ വന്ന് വായിക്കാം കുമാരാ...

  ReplyDelete
 27. കൊള്ളാം കുമാരേട്ടാ, ചില പ്രയോഗങ്ങൽ രസിച്ചു..

  ആ പറഞ്ഞത്‌ ആദ്യ പെഗ്‌ കഴിഞ്ഞപ്പോൾ ചരിത്രത്തിന്റെ ഭാഗമായി. കുറച്ച്‌ കഴിഞ്ഞപ്പോഴേക്കും കുട്ടി വീണ്ടും പാമ്പിൻ കുട്ടിയായി..
  ഗൽക്കി.. ;)

  ReplyDelete
 28. അപ്പോൾ സോദ്ദേശസാഹിത്യമാരംഭിച്ചോ, മദ്യവിരുദ്ധസമിതിയുടെ അദ്ധ്യക്ഷയാക്കാം നമുക്ക് ആയമ്മയെ. നന്നായിട്ടുണ്ട്.

  ReplyDelete
 29. കള്ളുകുടിച്ചാലെ സൗഹൃദം വളരൂ എന്ന് വച്ചാല്‍ കഷ്ടം തന്നെയാണെ . !
  :)

  ReplyDelete
 30. മുണ്ടും കൂടി എടുത്ത് വെച്ച് പൂട്ടാതിരുന്നത് ലവന്മാരുടേയും അയൽക്കാ‍രുടേയും ഫാഗ്യം :)

  ReplyDelete
 31. കുമാരന്റെ സ്ഥിരം ശൈലിയിൽ നിന്ന് കുറച്ച് മാറ്റമുണ്ടല്ലൊ?
  പിന്നെ, കള്ളുകുടിക്കാൻ ഷർട്ടെന്തിനാ? ഗഡി മാല കാണിക്കാൻ തന്ന്യാവും ഷർട്ടൂരിയത്.

  ReplyDelete
 32. കുമാരാ കഥ കൂടുതല്‍ ചിരിക്കാനൊന്നുമില്ല. കരയാനും. എന്നാല്‍ ചെറിയ ഒരു ചിന്തക്ക് വകയുണ്ട്. സുഹൃത്ബന്ധം നിലനിര്‍ത്താന്‍ മദ്യം ഒഴിവാക്കാന്‍ പറ്റാത്ത ഒരു ഘടകമാണ് അല്ലെ.
  ഇങ്ങനെയാണെങ്കില്‍ നമ്മുടെ ഫ്രന്‍റ്സ്ഷിപ്പ് എവിടെ ചെന്നാ അവസാനിക്കുക എന്നറിയില്ല.

  ReplyDelete
 33. ഇന്നലെ ഓവറായതിനാൽ വസുമതിയുടെ വായിൽ നിന്നും നല്ലോണം കേട്ടു അത് കൊണ്ട് ഇന്ന് അധികം വേണ്ട എന്ന് പറഞ്ഞാണ് നാരായണൻ കുട്ടി തുടങ്ങിയത്. ആ പറഞ്ഞത് ആദ്യ പെഗ് കഴിഞ്ഞപ്പോൾ ചരിത്രത്തിന്റെ ഭാഗമായി.
  ഹഹഹ. ഗലക്കി.
  ആത്മാർത്ഥ സൌഹൃദത്തിന്റെ വിലയൊക്കെ ഈ പെണ്ണുങ്ങൾ എങ്ങനെ അറിയാനാണ്. പരമാർത്ഥങ്ങൾ ഇങ്ങനെ വിളിച്ചു പറഞ്ഞാൽ ബ്ലോഗിനികൾ ഈ വഴി വരവ് നിർത്തൂല്ലോ കുമാരണ്ണാ.

  ReplyDelete
 34. ഇങ്ങനെ ഇടയ്ക്കിടെ ഓര്‍മിപ്പിക്കാന്‍ നിക്കണ്ട.
  സിമ്രാന്‍ഓഫ് കൊണ്ട് വരുന്നുണ്ട് അടുത്ത മാസം.

  ReplyDelete
 35. പത്താം ക്ലാസ്സ്‌ പാസ്സായത് ഒരു നൊസ്റ്റാള്‍ജിയ. ശരിയാണ്.

  വസുമതീ, നീയൊരു ബുദ്ധിമതി :)

  ReplyDelete
 36. ചെയിന് കാണിക്കാന്‍ വേണ്ടി ഷര്‍ട്ടിടാതെ നടക്കുന്ന ചിലരെ ഒന്ന് താങ്ങിയല്ലേ കുമാരാ.
  തുണി പൂട്ടിവേക്കാത്ത്ത് നാട്ട്കാരുടെ ഭാഗ്യം!

  ReplyDelete
 37. നല്ല ചിരിക്കൂട്ട്‌.
  ആസ്വദിച്ചു .

  ReplyDelete
 38. ഇതതു തന്നെ. ഷര്‍ടിടാതെ ചെയിനും കാണിച്ച് നടക്കുന്ന എല്ലാ ഗള്‍ഫുകാരും നാരായണന്‍ കുട്ടിമാരാണ് എന്നതല്ലേ ആന്തരികാര്‍ത്ഥം?

  പോസ്റ്റ് രസിപ്പിച്ചു :)

  ReplyDelete
 39. വായിച്ച് മതിയായില്ല കുറച്ചൂടേ പൊലിപ്പിക്കായിരുന്നു എന്ന് തോന്നി

  ReplyDelete
 40. എല്ലാ പെണ്ണുങ്ങളും ഈ വസുമതിയെപ്പോലെ ആയിരുന്നെങ്കില്‍ .....-- നന്നായിട്ടുണ്ട് കേട്ടോ..

  ReplyDelete
 41. @ MyDreams Said :റിയാസ് (മിഴിനീര്‍ത്തുള്ളി) said...

  തേങ്ങ എന്റെ വക
  ബാക്കി വായിച്ചിട്ട് പറയാം
  ((((ഠോ))))

  ഇത് എല്ലാ പഗിലും കാണാം ..വല്ല നേര്‍ച്ചയും ഉണ്ടോ ??""

  അതേ...ആയിരത്തൊന്നു തേങ്ങ ഉടക്കാമെന്നു നേര്‍ന്നിരുന്നു
  അതു കുമാരേട്ടന്റെ ഈ പോസ്റ്റില്‍ ഉടച്ചതോടെ അവസാനിച്ചു..
  എന്റെ പൊന്നോയ്.....എന്തൊരു പൊല്ലാപ്പ്...
  ഞാനിനി തേങ്ങ ഉടക്കുന്നില്ല.പോരേ...

  ReplyDelete
 42. എന്താണെന്നറിയില്ല കുമാരേട്ടാ ഒരു ഗുമ്മു വന്നില്ല...

  ReplyDelete
 43. കുമാരാ..
  ഇക്കുറി ഞാന്‍ പിണങ്ങി. കുമാരന്റെ ആ ട്രേഡ് മാര്‍ക്കായ ഉപമകള്‍ പോലും കുറവ്..ഒപ്പം അവസാനഭാഗം ഒട്ടും രസകരവുമായില്ല. ഏതായാലും സൌഹൃദങ്ങളുടെ മൂല്യം അത് അമൂല്യമാണ്. സൌഹൃദങ്ങളെ മറക്കുന്നവരോട് എന്ത് പറയാന്‍..

  ReplyDelete
 44. ആ പറഞ്ഞത്‌ ആദ്യ പെഗ്‌ കഴിഞ്ഞപ്പോൾ ചരിത്രത്തിന്റെ ഭാഗമായി.

  ഇത് പഞ്ച് :-)

  "ങേ..തീര്‍ന്നു പോയോ..!!?" ഇതാണ് വായിച്ചു കൊണ്ടിരുന്നപ്പോള്‍ തോന്നിയത്.

  ReplyDelete
 45. കൊള്ളാം.
  കഥയുടെ ക്ലൈമാക്സ് പെട്ടെന്ന് തീർന്നപൊലെ തോന്നി.

  ReplyDelete
 46. കുമാരസംഭവങ്ങള്‍ കലക്കുന്നുണ്ട്.

  ഇത് ഇത്തിരി കൂടി ആവാമായിരുന്നു.

  തുടരുക..

  ReplyDelete
 47. കേരളത്തിന്റെ ശാപമായ പകര്‍ച്ചവ്യാധി..
  ഫോര്‍വീല്‍ ഡ്രൈവ്,മൂന്ന് വിക്കറ്റുകള്‍ ക്ലീന്‍ ബൌഡായത്...തുടങ്ങിയ ഉപമകള്‍ താങ്കളുടെ അവതരണശൈലിയുടെ മേന്മ തന്നെ.വളരെ നന്നായി.

  ReplyDelete
 48. നന്നായിട്ടുണ്ട്. ആശംസകള്‍...

  ReplyDelete
 49. ആ പറഞ്ഞത് ആദ്യ പെഗ് കഴിഞ്ഞപ്പോൾ ചരിത്രത്തിന്റെ ഭാഗമായി......


  nannayitund kumaretta.

  ReplyDelete
 50. പെണ്‍ ബുദ്ധി പിന്‍ ബുദ്ധി ആണെന്ന് ആരു പറഞ്ഞു...ഹ ഹ ഹ കലക്കി !

  ReplyDelete
 51. വായിച്ചു രസം പിടിച്ചു വന്നപ്പോഴേക്കും പെട്ടെന്നങ്ങ് അവസാനിപ്പിച്ചുകളഞ്ഞല്ലോ... :(

  ReplyDelete
 52. “അതേയ്… വസുമതീ… നാരായണൻ ഇത്തിരി കുടിച്ചു കേട്ടോ..”
  പ്രിപ്പയർ ചെയ്ത് കൊണ്ട് വന്ന ഡയലോഗ് പറയാൻ തുടങ്ങി. അതിൽ അ മാത്രമേ ഔട്ട്പുട്ട് ആയുള്ളൂ. അപ്പോഴേക്കും “ഫാ..” എന്നൊരു ആട്ട് കേട്ടു.

  ..വെറും വാക്ക് മാത്രം പോരായിരുന്നു ഒരു ബാറ്റ് പ്രയോഗം കൂടി ഉണ്ടായിരുന്നേല്‍ അസ്സലയേനെ...പക്ഷെ ആ വിക്കറ്റ് തെറിക്കാന്‍ ബാറ്റു വേണ്ട വെറും കാറ്റു മതി എന്ന് മുന്‍കൂട്ടി അറിഞ്ഞ വസുമതിമിടുക്കി ഹ....വസുമതിക്ക് എന്റെ വക സ്പെഷ്യല്‍ കയ്യടി...

  ReplyDelete
 53. ഹഹഹഹ...

  പെട്ടെന്നവസാനിപ്പിച്ചോന്നൊരു ഡൌബ്ട്..ബട്ട് (നട്ടപ്പിരാന്തന്റെ ബട്ട് അല്ല) സംഭവം കൊള്ളാട്ടാ

  ReplyDelete
 54. ആ പറഞ്ഞത് ആദ്യ പെഗ് കഴിഞ്ഞപ്പോൾ ചരിത്രത്തിന്റെ ഭാഗമായി......

  ReplyDelete
 55. ആദ്യ പെഗ്‌ കഴിഞ്ഞപ്പോൾ ചരിത്രത്തിന്റെ ഭാഗമായി. കുറച്ച്‌ കഴിഞ്ഞപ്പോഴേക്കും കുട്ടി വീണ്ടും പാമ്പിൻ കുട്ടിയായി..

  ITHANU ITHILE CLASS :))

  ReplyDelete
 56. കൊള്ളാം...പെഗിലൂടെ വിരിയുന്ന ആത്മാർഥതക്കും സൌഹൃദത്തിനും ജയ്....

  ReplyDelete
 57. കുമാരാ....
  ഈ കള്ളു കഥയൊന്നും അത്ര ശരിയല്ലാട്ടൊ.
  ഞാനൊരു ഗാന്ധിയനാ!
  (കഴിഞ്ഞ തവണ പറ്റിയില്ല. അടുത്ത കണ്ണൂർ ട്രിപ്പിൽ കൂടും. ഉറപ്പ്!)

  ReplyDelete
 58. നാരായണൻ കുട്ടി നാണമുള്ള കൂട്ടത്തിലാണല്ലേ.. അത് നന്നായി :)

  ReplyDelete
 59. ഇനിയെങ്കിലും ഗൾഫിൽ നിന്ന് ആരെങ്കിലും വന്നാൽ അവരുടെ പിന്നാലെ കൂടുന്ന പണി നിർത്തൂ കുമാരാ.. :)

  ReplyDelete
 60. ഹ..ഹ.ഹ.കൊള്ളാം !!

  ReplyDelete
 61. വസുമതിയുടെ ജാഗ്രത അഭിനന്ദമർഹിക്കുന്നു.. ചിരിയും ചിന്തകളുമുണർത്തി ഈ പോസ്റ്റ്. നന്ദി.

  ReplyDelete
 62. ലുങ്കിയെങ്കിലും കൊടുത്തല്ലോ?

  ReplyDelete
 63. നാട്ടുകാരാ കുമാരേട്ടാ, ഇപ്പള്‍ത്തെ പെണ്ണുങ്ങക്കൊക്കെ എന്താ വിവരം! അതോണ്ട് അതില്‍ പിടിച്ചു കളിക്കല്ലേ..

  ReplyDelete
 64. "അപ്പോഴേക്കും “ഫാ..” എന്നൊരു ആട്ട് കേട്ടു. അതിന്റെ ശക്തിയിൽ മൂന്നു വിക്കറ്റുകളും ക്ലീൻ ബൌള്‍ഡായി."

  ഇതൊരു ഉഗ്രൻ പ്രയോഗമാണല്ലോ!

  ReplyDelete
 65. അത്രയ്ക്കും ചിരി വന്നില്ല.
  ഇനീം എഴുതു.

  ReplyDelete
 66. ഒരു മരംകൊത്തി മരത്തിൽ ഇരുന്ന് കൊത്തുന്നത് പോലെ ,കുട്ടി-സുമതി സംഗതികൾ ഞാൻ ഭാവനയിൽ കണ്ടു...! കേട്ടോ കുമാർജി

  ReplyDelete
 67. പെണ്ണുങ്ങള്‍ക്ക്‌ എന്തറിയാം, ദ്രോഹിക്കാനല്ലാതെ...
  കുലക്കി കമാരാ...അല്ല കലക്കി കുമാരാ..

  ReplyDelete
 68. കുമാരാ ഇങ്ങനെയുള്ള വസുമതിമാര്‍ ഉണ്ടെങ്കില്‍ നാടു നന്നായേനെ.
  നര്‍മ്മം രസിച്ചു.

  ReplyDelete
 69. ഇവളുമാരെ കൊണ്ട് തോറ്റു :) എന്താ ചെയ്യാ!

  ReplyDelete
 70. സൌണ്ട് ട്രാക്ക് ഇല്ലാതെ മ്യൂട്ട് ആയി ത്രിമൂര്‍ത്തികളുടെ അന്തരാത്മാവിനെ ദഹിപ്പിക്കുന്നൊരു നോട്ടം നോക്കി കുട്ടിയെ താങ്ങിപ്പിടിച്ച് അകത്താക്കി അവൾ വാതിലടച്ചു. :O :) :P .....

  .............................

  ഇന്നത്തെ കാലത്ത് കുപ്പായത്തിന്റെ തുണി പത്തെണ്ണം കൊടുത്താലും ആര്‍ക്കും തൃപ്തിയാവില്ല.

  പാവം നാരായണന്‍കുട്ടി..എല്ലാര്ക്കും തുണി കൊടുത്തപ്പോള്‍ ഒരു ബനിയന്‍ പോലും ഇടാന്‍ ഉണ്ടായില്ല..എല്ലാ ഗള്‍ഫുകാരും തിരിച്ചു പോവുംബോഴത്തെ അവസ്ഥ ..

  ReplyDelete
 71. പാവം നാരായണന്‍കുട്ടി ....!

  ReplyDelete
 72. This comment has been removed by the author.

  ReplyDelete
 73. ഹ ഹ, അതു കലക്കി

  ReplyDelete
 74. ഇപ്പൊ ആള്‍ക്കാരൊക്കെ കുടിക്കാനയല്ലേ ഒന്ന് ഇരിക്കുന്നത്, ഒന്ന് ഇരിക്കാനായി കുടിക്കുന്ന ഇടപാടൊക്കെ കഴിഞ്ഞു

  ReplyDelete
 75. നന്നായിട്ടുണ്ട് എല്ലാവരുടെയും ജീവിതം ഇതുപോലോക്കെയാ
  http://www.malarvadiclub.com

  ReplyDelete
 76. ശുപ്പ൯ : ഹേയ്. ഒട്ടുമില്ല.
  പട്ടേപ്പാടം റാംജി : ഹഹഹ. ആയ്ക്കോട്ടെ.
  ബിജുക്കുട്ടന് : നന്ദി.
  വാക്കേറുകള് : അത് തികച്ചും ശരിയാണ്. നന്ദി,.
  junaith, പാവത്താൻ, ഹംസ, suchand scs, ശ്രീനാഥന്, അനില്@ബ്ലോഗ് // anil, ഭായി, ചിതല്/chithal : എല്ലാവര്ക്കും നന്ദി.
  ഹംസ : ഹഹ.. നന്ദി ഹംസ.
  ഹാപ്പി ബാച്ചിലേഴ്സ് : അല്ലെങ്കില് തന്നെ അവരിവിടെ വരുന്നത് കുറവാ.
  ബിനോയ്//HariNav : നന്ദി.
  അബ്കാരി : ഞാന് കാത്തിരിക്കുന്നു…
  Sukanya, തെച്ചിക്കോടന്, ചെറുവാടി, ശ്രീ : നന്ദി.
  പുള്ളിപ്പുലി : അതെ, ആവാമായിരുന്നു എന്നിപ്പോള് തോന്നുന്നു.
  ആചാര്യന് : നന്ദി.
  റിയാസ് (മിഴിനീര്ത്തുള്ളി) : ഹേയ് അതിലൊന്നും തേങ്ങയടി നിര്ത്തരുത്. പുള്ളി തമാശയ്ക്ക് പറഞ്ഞതല്ലേ.
  പകല് മാന്യന് , Manoraj : സോറി. തുറന്ന് പറഞ്ഞതില് നന്ദി.
  വരയും വരിയും : സിബു നൂറനാട്, krish | കൃഷ് : നന്ദി.
  കലാം : വളരെ നന്ദി. ഇനിയുള്ള പോസ്റ്റുകള് ശ്രദ്ധിക്കാം.
  jyo, Jishad Cronic, praveen raveendran, the man to walk with : നന്ദി.
  ഗ്രീന് അമ്ബ്രെല (Green Umbrella) : ചിലരുടെ അനുഭവം കണ്ടപ്പോള് തോന്നിയതാ. നന്ദി.
  ബിന്ദു കെ പി, ലീല എം ചന്ദ്രന്.., പ്രവീണ് വട്ടപ്പറമ്പത്ത്, Jimmy, അരുണ് കായംകുളം, Venugopal G : നന്ദി.
  jayanEvoor : ശരി. ഉടനെയാവട്ടെ.
  ബഷീര് പി.ബി.വെള്ളറക്കാട് : ആരു പറഞ്ഞു..? ഓ, അങ്ങനെ കഥയിലുള്ള കാര്യമാണല്ലേ, ഞാന് പേടിച്ചു പോയി. നന്ദി.
  ഗിനി : കാണാറേയില്ലല്ലോ..
  പള്ളിക്കരയില്, ചെലക്കാണ്ട് പോടാ, കണ്ണൂരാന് / K@nnooraan, Sabu M H, Echmukutty, മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTAN : നന്ദി,.
  സുനില് പെരുമ്പാവൂര് : മാഷേ ഈ വഴിയൊക്കെ മറന്നോ?
  anoop, കുസുമം ആര് പുന്നപ്ര, sameerpc, Oasis, Sneha, ശ്രീ, ബിജുക്കുട്ടന്, Fenil അഥവാ ഫെനില് : എല്ലാവര്ക്കും നന്ദി.

  ReplyDelete
 77. This comment has been removed by the author.

  ReplyDelete
 78. പെണ്ണായാല്‍ ഇങ്ങനെ വേണം...ട്രൌസറില്‍ നിര്‍ത്തിയിരുന്നെങ്കില്‍ കുറച്ച് കൂടി എരുവുണ്ടാകുമായിരുന്നു ...കാരണം ഗള്‍ഫീന്ന് വന്നതിനു ശേഷം കുടി മൂലം മറ്റു എക്സ്ട്രാ കരികുലര്‍ ആക്ട്ടിവിട്ടീസ് ഒന്നും നടന്നിട്ടുണ്ടാവില്ല...!

  ReplyDelete
 79. Cover letter writing:The topic that you have talk about in the post is actually amazing, Thanks

  ReplyDelete