Monday, August 9, 2010

എന്റെ ആദ്യ ബ്ലോഗ് മീറ്റ്

തൊടുപുഴയിലും ചെറായിയിലും നടന്ന ബ്ലോഗ് മീറ്റുകളിൽ ഞാൻ പങ്കെടുത്തിരുന്നില്ല. അന്ന് ബ്ലോഗർമാരുമായി എനിക്ക് വലിയ പരിചയമില്ലാത്തതായിരുന്നു അതിന്റെ മെയിൻ റീസൺ. അനോണിയായിരുന്ന് തോന്നിയതൊക്കെ എഴുതാമെന്നുള്ളതും വീട് വിട്ട് ഒരു രാത്രി പോലും മാറി നിൽക്കാൻ കഴിയാത്ത വിധം ഷെർലക്ക്ഹോംസിക്ക് ആണ് ഞാനെന്നതും അറ്റാച്ച്മെന്റ്സ്.

ഇത്തവണ മീറ്റിനെ സംബന്ധം ചെയ്യണം എന്ന് തീരുമാനിച്ചത് നന്ദകുമാർ, മനോരാജ്, പ്രവീൺവട്ടപ്പറമ്പത്ത് ഇത്യാദി ചുള്ളന്മാരുടെ സ്നേഹപുരസ്സരമായ ക്ഷണം കാരണമായിരുന്നു. കുറച്ച് പുസ്തകവുമെടുത്ത് പോരേ എന്ന ഹരീഷിന്റെ പ്രലോഭനവും പിറകെയെത്തി. അത് കേട്ടപ്പോ പണ്ട് ഉത്സവ നോട്ടീസിൽ പരിപാടിക്ക് ശേഷം പായസദാനം ഉണ്ടായിരിക്കുന്നതാണ് എന്ന് കണ്ടത് പോലെ മനം കുളിർത്തു.

തലേന്ന് തന്നെ വന്നോളൂ എന്റെ ഫ്ലാറ്റിൽ കൂടാം എന്ന് നന്ദകുമാർ പറഞ്ഞതനുസരിച്ച് ഞാൻ ശനിയാഴ്ച 2.30ന് കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സിന്റെ ഏണിയില്‍ തൂങ്ങി രാത്രി എട്ടരയോടെ എറണാകുളത്തെത്തി. പുറത്തിറങ്ങിയപ്പോള്‍ പ്രവീൺ ബൈക്കുമായി കാത്തിരിപ്പുണ്ടായിരുന്നു. ഞങ്ങൾ ആദ്യമായാണ് കാണുന്നത്, വളരെ ചുരുങ്ങിയ പ്രാവശ്യം മാത്രമേ സംസാരിച്ചിട്ടുള്ളൂ എന്നിട്ട് പോലും പെട്ടെന്ന് പരസ്പരം തിരിച്ചറിഞ്ഞു. നന്ദേട്ടന്റെ ഫ്ലാറ്റിലെത്തിയപ്പോൾ ടിവിയിലും നന്ദന്റെ തലയിലും ‘തലപ്പാവ്’. നന്ദന്‍ നളനായും തോന്ന്യാസി കാഴ്ചക്കാരനായും ഇരിക്കുന്നു. സംസാരമൊക്കെ പിന്നെ എന്ന് പറഞ്ഞ് ഭാണ്ഡക്കെട്ടുകൾ അവിടെ വെച്ച് ഞാനും പ്രവീണും പുറത്തിറങ്ങി. ബൈക്കിൽ എറണാകുളം കറങ്ങലായിരുന്നു ഉദ്ദേശം. പ്രവീൺ ഒരു ഒന്നൊന്നര വിടലായിരുന്നു. (ഞാനുദ്ദേശിച്ചത് ബൈക്കിന്റെ കാര്യമാണേ.) തൊണ്ടിന്മേൽ തവള പോലെ പേടിച്ച് വിറച്ച് ഞാൻ പിറകിലിരുന്നു. യാതൊരു കൺ‌ട്രോളുമില്ലാതെ ഫുൾ റിസ്കിൽ എമ്പതിൽ വിടാനൊക്കെ കഴിയുമെങ്കിലും അതിന്റെ അഹങ്കാരമൊന്നും അവനില്ല. നേർച്ച നേർന്ന് എന്റെ കുറേ കാശ് പോയിക്കിട്ടി.

മഴവിൽ‌പ്പാലവും ബോട്ട്ജെട്ടിയുമൊക്കെ കാവ്യാമാധവന്റെ കണ്ണുകൾ പോലെ കണ്ടാലും കണ്ടാലും മടുക്കാത്തതായിരുന്നു. രാത്രി ആയതിനാൽ ഒട്ടും തിരക്കുണ്ടായിരുന്നില്ല. ശാന്തം, സുന്ദരം, ഭദ്രം. അവിടെയുണ്ടായിരുന്ന സിനിമാതാരം സുജകാർത്തികയോട് ഞങ്ങൾ മിണ്ടാൻ പോയില്ല. അവരെങ്ങാനും സ്പീച്ച് ഹിസ്റ്ററി സേവ് ചെയ്താലോ.

സ്മാർട്ടാണ്, ചുള്ളനാണ്, നല്ല സംഘാടകനാണ് എന്നതൊക്കെ സത്യമാണെങ്കിലും വന്ന വഴി മറക്കുന്നവനാണ് വട്ടപ്പറമ്പിൽ. കൊച്ചിയിലെ റോഡുകൾ അനോണി ബ്ലോഗ് തുടങ്ങി വേറൊരുത്തനെ പൂട്ടിക്കുന്നത് പോലെ എനിക്ക് നിസ്സാരമാണ് എന്ന് പറഞ്ഞ് മൌസെടുത്തില്ല; അവന് വഴി തെറ്റി. അവസാനം ഞാൻ തന്നെ ബൈക്ക് ഓടിക്കേണ്ടി വന്നു സേഫ് ആയി നന്ദന്റെ ഫ്ലാറ്റിലെത്താൻ. ജുനൈദ് അപ്പോഴേക്കും അവിടെ ഹാജർ വെച്ചിരുന്നു. ഞങ്ങൾ ആദ്യമായാണ് കാണുതും പരിചയപ്പെടുന്നതും. പേര് പറഞ്ഞപ്പോള്‍ ഏറെ നേരം നീണ്ടു നിന്നൊരു ആലിംഗനമായിരുന്നു എനിക്ക് കിട്ടിയത്.

മീറ്റിന്റെ തലേന്നുള്ള മീറ്റാണ് മീറ്റ് എന്ന് പണ്ടത്തെ ബ്ലോഗ് മീറ്റുകളിൽ ആരൊക്കെയോ പറഞ്ഞത് ഞാൻ വായിച്ചിട്ടുണ്ട്. അത് അന്വര്‍ത്ഥമാക്കിയ ഒരു രാവായിരുന്നു പിന്നെ നന്ദന്റെ ഫ്ലാറ്റിൽ. ചർച്ചകളും തമാശകളും അനുഭവ വിവരണങ്ങളും പാരവെപ്പും പാട്ടും കളിയുമായി പുലർച്ചെ വരെ അത് നീണ്ടു. നന്ദന്റെ കൈപ്പുണ്യം സ്വാദിഷ്ടമായ ഭക്ഷണമായി ഞങ്ങളുടെ ജഠരാഗ്നി ശമിപ്പിച്ചു. ഇടയ്ക്ക് പുലർച്ചെ മൂന്നര ആയപ്പോൾ മുരളികൃഷ്ണ ആഗമിച്ചു. പുള്ളി തലേന്ന് റോമയുടെ കൂടെയായിരുന്നെത്രെ. തെറ്റിദ്ധരിക്കല്ല്, അവൻ എഡിറ്ററായ ഓൺലൈൻ പത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണേ.

നാലു പേരെ ഒരു ഓട്ടോയിൽ എങ്ങനെ കയറ്റാം എന്ന അന്താരാഷ്ട്ര ക്രമ പ്രശ്നത്തിൽ ഇടപെട്ടതിനാൽ ഞങ്ങൾ മീറ്റിനെത്താൻ അൽ‌പ്പം വൈകി. യൂസുഫ്പ തന്ന രജിസ്ട്രേഷൻ ഫോമിൽ പേരും നക്ഷത്രവും ജാതകവും ല.സ.ഗു.വും എഴുതി. പെട്ടെന്ന് ഒരു വിളി കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ചെരപ്പയുമായി കള്ളുചെത്തുകാരനെ പോലെ ക്യാമറയുമായി ഹരീഷ് തൊട്ടരുകിൽ. മൂപ്പരെന്നെ കെട്ടിപ്പിടിച്ച് ശ്രീകൃഷ്ണപ്പരുന്തിൽ മോഹൻലാലിനെ വിളിക്കുന്നത് പോലെ “കുമാരേട്ടാ...” എന്ന് വ്രീളാവിവശനായി വിളിച്ചു. ആ തടിയന്റെ കൈയ്യിൽ നിന്ന് ഊരാൻ പെട്ട പാട് എനിക്കേ അറിയൂ. നമ്മളാ ടൈപ്പല്ലെന്ന്‌ ഇഷ്ടനറിയില്ലല്ലോ. ഹരീഷിന്റെ പിറകെ ഇസ്മായിലിനേയും പ്രവീണി(ചിതല്‍)നേയും മനോരാജിനേയും പാവപ്പെട്ടവനേയും സുമേഷ് മേനോനേയും പരിചയപ്പെട്ടു. അവരോട് സംസാരിക്കുന്ന ഗ്യാപ്പിൽ രജിസ്ട്രേഷൻ ഫീസ് കൊടുക്കാതെ മുങ്ങാൻ നടത്തിയ ശ്രമം യൂസുഫ്പ പിറകെ വന്ന് പൊളിച്ചു. (മനുഷ്യന്മാർക്ക് ഇത്രയും ആർത്തി പാടില്ല. ഹും..!)

ചാറ്റിലും ഫോണിലുമായി പരിചയപ്പെട്ട അക്ഷരങ്ങളുടെയും വാക്കുകളുടെയും ഉടമകളെ പരിചയപ്പെടലായിരുന്നു പിന്നീട്. ബ്ലോഗിലെ അങ്കച്ചേകവർന്മാർ എത്ര സൌമ്യരും സഹൃദയരുമാണെന്ന നേര് വെളിപ്പെടുകയായിരുന്നു. പരിചയപ്പെടുത്തി സംസാരിച്ചവര്‍ സെല്‍ഫ് ബൂസ്റ്റ് ചെയ്യാതെ മിതത്വം പാലിച്ചു എന്നത് വളരെ ആശ്വാസകരമായിരുന്നു. ഷെരീഫ് കൊട്ടാരക്കര സാറിന്റെ സ്പീച്ച് ഇന്നത്തെ ബ്ലോഗിന്റെ അവസ്ഥയെക്കുറിച്ചായതിനാല്‍ എല്ലാവരും അതീവ ശ്രദ്ധയോടെയാ‍ണത് കേട്ടത്. മൈക്ക് കിട്ടാതിരിക്കാന്‍ മുങ്ങാന്‍ ഞാനൊരു ശ്രമം നടത്തിയെങ്കിലും പാവപ്പെട്ടവന്‍ കണ്ടുപിടിച്ചതിനാല്‍ അത് പൊളിഞ്ഞു. അകാലത്തിൽ ഞങ്ങളെയെല്ലാം വിട്ടുപിരിഞ്ഞ ജ്യോനവൻ,രമ്യആന്റണി എന്നവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഒരു മിനിറ്റ് നേരം മൌനപ്രാർഥനയും നടത്തി. സജീവേട്ടന്റെ കാര്‍ട്ടൂണ്‍ വരയും കലാ പരിപാടികളും ഫോട്ടോകളെടുക്കലുമായി സമയം പോയതറിഞ്ഞതേയില്ല. മുരുകൻ കാട്ടാക്കടയുടെ ‘രേണുക‘ എന്റെ ഹൃദയത്തിന്റെ ഉള്ളിലായിരുന്നു പോയി തറച്ച് പണ്ടാരടങ്ങിയത്. ഇടയ്ക്ക് ഗൾഫിൽ നിന്നും നാടകക്കാരൻ, എറക്കാടൻ, ഹംസ എന്നിവരുടെ ഫോൺ വിളികളും വന്നു.

ചാണ്ടിക്കുഞ്ഞ് എന്ന സിജോയ് റാഫേലിന്റെ ഫ്ലാറ്റിൽ പോകേണ്ടിയിരുന്നതിനാൽ ഞാനും ജയൻ ഡോക്റ്ററും ചിതലും തോന്ന്യാസിയും എല്ലാവരോടും യാത്ര പറഞ്ഞ് മീറ്റ് തീരുന്നതിന് അൽ‌പ്പം നേരത്തേ മുങ്ങി. ബ്ലോഗ് പോസ്റ്റുകള്‍ പോലെ തന്നെ അനായാസവും സുഖകരമായിരുന്നു ചാണ്ടിച്ചന്റെ ഡ്രൈവിങ്ങും. അവിടെ ഞങ്ങളെ കെവിനാച്ചനും ഷിജിയും ചേർന്ന് സ്വീകരിച്ചു. ചാണ്ടിക്കുഞ്ഞിന്റെ ഭാര്യ ഷിജിക്കും മകൻ കെവിനാച്ചനു പോലും ഞങ്ങളൊക്കെ സുപരിചിതരായിരുന്നു. തലമുറകൾക്കിടയിലൂടെ നെറ്റ് വഴി ബ്ലോഗ് പോയ പോക്കേ..!

ചാണ്ടിക്കുഞ്ഞിന്റെ ഫ്ലാറ്റിൽ ഞങ്ങൾ ഫുൾ ബിസിയായിരുന്നു. ഷിജിയോടും കെവിനാച്ചനോടും അധികം സംസാരിക്കാൻ പറ്റിയില്ല. കാരണം ട്രെയിൻ വരാന്‍ അല്‍പ്പം സമയമേ ഉണ്ടായിരുന്നുള്ളൂ‍. അതിന്നിടയില്‍ ഷിജി ഒരുക്കിയ സ്പെഷ്യല്‍ ഫുഡ് ഐറ്റംസ് തീർക്കണമായിരുന്നല്ലോ. ആയുര്‍വേദമായിട്ടും ജയന്‍ ഡോക്റ്റര്‍ ചിക്കന്‍ ഫ്രൈ എല്ലു പോലും ബാക്കി വെച്ചില്ല. ചാണ്ടിക്കുഞ്ഞ് ആള് ഭയങ്കര സുന്ദരനൊക്കെ ആയിരുന്നെങ്കിലും ഫ്ലാറ്റ് ഒട്ടും നീറ്റിലല്ല മെയിന്റെയിൻ ചെയ്യുന്നത്. ആരെങ്കിലും ഡൈനിങ്ങ് റൂമിന്റെ ചുമരിൽ എക്സ് റേ ഫിലിം ഫ്രെയിം ചെയ്ത് വെക്കുമോ. ഇത്രേം വലിയ ഫ്ലാറ്റിൽ ഇങ്ങനെ ചെയ്ത് വെച്ചത് ഒരു ഭംഗികേടല്ലേ. അത് പറഞ്ഞപ്പോൾ കിച്ചനിൽ നിന്ന് “എന്റെ കർത്താവേ…” എന്ന് ഷിജിയുടെ എക്സ്ക്ലമേറ്ററി കേട്ടു. ചാണ്ടിക്കുഞ്ഞ് തലയ്ക്കടിയേറ്റത് പോലെ ഇരിക്കുന്നതും കണ്ടു.

നാലരയ്ക്കുള്ള ഇന്റര്‍സിറ്റി എക്സ്പ്രസ്സ് പിടിക്കേണ്ടത് കൊണ്ട് സ്കോർപ്പിയോവിൽ ഞങ്ങളെ സൌത്ത് സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്ത് ചാണ്ടിക്കുഞ്ഞ് ബൈ പറഞ്ഞു. ഇന്റർസിറ്റി ട്രെയിനിൽ കൊട്ടോട്ടിയും, ഇസ്മായിൽ കുറുമ്പടിയും ഞങ്ങൾക്ക് കൂട്ടുണ്ടായിരുന്നു. അത് കൊണ്ട് നേരം പോയതറിഞ്ഞതേയില്ല. ഞാൻ കണ്ണൂരിലെത്താൻ പതിനൊന്ന് മണി കഴിഞ്ഞു. അവിടെയൊരു കഷ്ടകാലം പതിവു പോലെ കാത്തിരിപ്പുണ്ടായിരുന്നു. കെട്ടിക്കോട്ടേ എന്ന് ചോദിച്ചപ്പോള്‍ ഭംഗിയായി മുങ്ങിയ കാമുകിയെ പോലെ ബൈക്ക് ഒരത്യാവശ്യം വന്നപ്പോള്‍ എനിക്കിട്ട് പണി തന്നു.

നട്ടപ്പാതിരക്ക് വിയർത്ത് കുളിച്ച് നായി കടിച്ച റൊട്ടി പോലത്തെ കുണ്ടുംകുഴിയുമായ റോഡിലൂടെ പത്ത് കിലോമീറ്റര്‍ ബൈക്കും തള്ളി നടക്കുമ്പോൾ അതൊന്നുമെനിക്കൊരു വിഷമമായി തോന്നിയതേ ഇല്ല. ബ്ലോഗിലൂടെ എന്റെ കൈത്തരിപ്പുകളും മോഹങ്ങളും മണ്ടത്തരങ്ങളും വായിച്ച് സ്നേഹിച്ച് പ്രോത്സാഹിപ്പിച്ച വിവിധ നാടുകളിൽ കഴിയുന്ന ചിലരെ കാണാനും പരിചയപ്പെടാനും അവരുടെ സ്നേഹ-സമ്മാന-ആതിഥ്യങ്ങൾ കൈക്കൊള്ളാനും കഴിഞ്ഞത് എത്രയോ വലിയ കാര്യമാണ്. അസൂയാര്‍ഹമായ രീതിയില്‍ ബ്ലൊഗ് ചെയ്യുന്ന പലരേയും നേരില്‍ കണ്ട് കാണാന്‍ പറ്റിയത് തന്നെ ഭാഗ്യം. ബ്ലോഗും മീറ്റും ഒന്നും ഇല്ലായിരുന്നെങ്കില്‍ ഇസ്മായിലിനെ, ചാണ്ടിക്കുഞ്ഞിനെ, ചിതലിനെ, ഹാഷിമിനെ, സാദിക്ക് കായംകുളത്തിനെ എങ്ങനെ കാണാനാണ്!! എങ്കില്‍ എത്ര വലിയ സൌഹൃദ തണലായിരുന്നേനേ എനിക്ക് നഷ്ടമാവുക..!!!

ഇനിയും മീറ്റുകള്‍ ഉണ്ടാവട്ടെ, കാരണം..

ഐ മിസ്സ്...

ക്യാപ്റ്റന്‍ഹഡോക്ക്, വിശാലേട്ടന്‍, അരവിന്ദ്, ഹംസ, ശ്രീ, അരുണ്‍കായംകുളം, എറക്കാടന്‍, കണ്ണനുണ്ണി, ചിത്രകാരന്‍,കുറുപ്പ്, മനുജി, ഹാരൂണ്‍ക്ക................... വരാന്‍ പറ്റാത്ത എല്ലാവരേയും.

*****

മത്സരം:- താഴെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക. എല്ലാ ചോദ്യങ്ങൾക്കും ശരിയുത്തരം തരുന്നവർക്ക് എന്തെങ്കിലുമൊക്കെ എപ്പോഴെങ്കിലും കൊറിയറിൽ ഇ-മെയിൽ ചെയ്യുന്നതായിരിക്കും.

ചോദ്യം നമ്പർ 1. പടം വരക്കാനായി കസേലയിലിരുന്ന എന്നോട് എഴുന്നേറ്റ് സ്ഥലം കാലിയാക്ക് എന്ന് സജ്ജീവേട്ടൻ പറഞ്ഞത് എന്ത് കൊണ്ട്?

ചോദ്യം നമ്പർ 2. രണ്ട് വർഷമായി ഒരു പോസ്റ്റും ഇടാതെ ബ്ലോഗ് മീറ്റിൽ മാത്രം പങ്കെടുക്കുന്ന ബ്ലോഗർ ഏത്?

ചോദ്യം നമ്പർ 3. ചാണ്ടിയുടെ ഫ്ലാറ്റിലെ ടൂറിന്‍ കച്ചയിലെ യേശുദേവന്റെ ചിത്രം കണ്ട് “ഇതെന്തിനാപ്പാ എക്സ് റേ ഫിലിം തൂക്കിയിട്ടിന്..?” എന്ന് ചോദിച്ചതാര് ?

99 comments:

  1. ഒന്നാമത്തെ ചോദ്യത്തിന്റെ സംഭവം ഞാൻ കണ്ടില്ല!

    ReplyDelete
  2. രണ്ടും മൂന്നും ചൊദ്യത്തിനുത്തരം ഞാൻ പറയില്ല!

    ReplyDelete
  3. Thanngale kaananam ennu valiya aagraham undaayirunnu. Ningal eranakulathu varunnu ennu oru post ittirunnengil....

    ReplyDelete
  4. അപ്പോള്‍ ബ്ലോഗ് മീറ്റ് "കാട്ടാക്കട ഷോ" എന്ന് പലരും പരിഹസിച്ചത് എന്തിനായിരുന്നു കുമാരേട്ടാ?

    (കറക്കത്തിനിടയില്‍ അത് മറന്നതായിരിക്കുമോ?)

    ReplyDelete
  5. കലക്കി കുമാരാ കലക്കി :) എന്താ രസം വായിക്കാന്‍.പ്രവീണിനെ ജയന്‍ ഡോക്ടര്‍ ഒക്കെ തൊട്ടടുത്ത്‌ കാണുന്നപോലെ. ഇന്നലെ രാത്രി ബൂലോകം ഓണ്‍ലൈന്‍ പാമ്പ് പോസ്റ്റു വായിച്ചു അപ്സെറ്റ്‌ ആയിരുന്നു,പക്ഷെ ഇന്ന് അവിടെ പങ്കെടുത്തവരുടെ കുറെ പോസ്റ്റുകള്‍ വായിച്ചു കമെന്റുകള്‍ വായിച്ചു തെറ്റിദ്ദാരണകള്‍ മാറി. മീറ്റിന്റെ സംഘാടകര്‍ക്ക് എല്ലാ അഭിനന്ദനങ്ങളും.

    ReplyDelete
  6. വരുന്ന വഴിക്ക് വണ്ടിയിൽ വെച്ച് എഴുതിയതാണോ‍ാ എന്നൊരു സംശയം.

    ReplyDelete
  7. ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ കുറേ പ്രയാസങ്ങള്‍ ഈ പോസ്റ്റ് വായിച്ച് കഴിഞ്ഞപ്പോള്‍ കുറഞ്ഞു. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയില്ല.
    ഇപ്പോള്‍ തന്നെ ഒരു പൊസ്റ്റില്‍ ചില സംശയങ്ങളുടെ മുനകള്‍ക്ക് കമന്റ് ചെയ്തതെ ഉള്ളു.

    ReplyDelete
  8. ഒരു ബ്ലോഗ് മീറ്റിനു പോകാന്‍ കൊതിപ്പിച്ചു എഴുത്ത്.

    ReplyDelete
  9. അസ്സലായി എഴുത്ത് ..
    ഇത് പോലെ മൂന്നു നാല് നല്ല വിവരണങ്ങള്‍ കൂടി വന്നാലേ മീറ്റിനു ഒരു പൂര്‍ണ്ണത വരൂ.

    ReplyDelete
  10. ഒന്നാമാത്തതും രണ്ടാമാത്തതും അറിയില്ലാ..
    പക്ഷെ മൂന്നമാത്തത് ചോദിച്ചത് നമ്മുടെ ആയുര്‍വേദ ഡോക്ടര്‍ തന്നെ ആയിരിക്കണം..!!

    എന്തായാലും മീറ്റില്‍ പങ്കെടുക്കാത്ത വിഷമം മാറി..

    ReplyDelete
  11. കൊട്ടാരക്കര പറഞ്ഞത് പോലെ കുമാരന്‍ അവിടെയൊരു സംഭവമായി അല്ലെ?

    ReplyDelete
  12. ഞാനേയ്, ആക്ച്വലി, ഒരു നാളികേരം കൊണ്ടുവന്നതായിരുന്നു - ഉടക്കാൻ. നല്ല നേരം നോക്കി കറന്റ് പോയി. പിന്നെ കുമാരസംഭവം പുസ്തകരൂപത്തിലെ ആദ്യകഥയെ പോലെ കെഎസ്ഇബിയെ തെറി പറയാൻ പോയപ്പോഴാണു്, ഞാനിപ്പൊ തിരിച്ചു ബാംഗ്ലൂരെത്തിയെന്നും ഇവിടെ കെ‌ഇ‌ബി ആണെന്നും ഓർമ്മ വന്നത്.
    അതെന്തോ ആവട്ടെ.
    മീറ്റൊരു സംഭവം ആയിരുന്നു ട്ടൊ! അടിപൊളി. ഡീറ്റേത്സ് ഞാനും ഒരു പോസ്റ്റായി ഇടാം എന്നു് വിചാരിക്കുന്നു.
    കുമാരാ.. ചോദ്യങ്ങളുടെ ഉത്തരം എനിക്കറിയില്ല. പക്ഷെ എനിക്കു് രണ്ട് ചോദ്യം ചോദിക്കാനുണ്ടു്:
    1. NH47ലെ മീഡിയനിൽ കുറച്ച് മരങ്ങൾ പിടിപ്പിച്ചതു കണ്ടപ്പോൾ “ഇവിടെയൊക്കെ കാട് വച്ചുപിടിപ്പിച്ചതാരാണപ്പാ?” എന്ന് ചോദിച്ചതാരു്? (അത് കഴിഞ്ഞപ്പൊ “ഞാൻ ജഗതിക്ക് പഠിക്കുകയാ” എന്നും അതേ പുള്ളി പറഞ്ഞു)
    2. ചാണ്ടിയുടെ കാറിൽ പോകുമ്പോൾ ഏതോ പെണ്ണ് നടന്നുപോകുന്നതു് കണ്ടിട്ട് “ദേ ഒരു ഉജാലക്കുപ്പി നടക്കുന്നു!“ എന്ന് എല്ലാവരുടേയും ശ്രദ്ധ ക്ഷണിക്കുകയും തന്മൂലം ചാണ്ടിയെക്കൊണ്ട് ഒരു പെട്ടി ഓട്ടോയെ ചുംബിച്ചു-ചുംബിച്ചില്ല എന്ന മട്ടിൽ ഓട്ടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തതാരു്?

    ReplyDelete
  13. "മഴവിൽ‌പ്പാലവും ബോട്ട്ജെട്ടിയുമൊക്കെ കാവ്യാമാധവന്റെ കണ്ണുകൾ പോലെ കണ്ടാലും കണ്ടാലും മടുക്കാത്തതായിരുന്നു"

    ReplyDelete
  14. കുമാരേട്ട,
    നല്ല വിവരണം. അതില്‍ typical "കുമാരന്‍" ടച്ച്‌ ഇട്ടു എഴുതി.
    അന്നേ ദിവസം ലൈവ് സ്ട്രീമിങ്ങ് ശ്രമിച്ചിരുന്നു. എന്തോ നടന്നില്ല.
    വീഡിയോ's എവിടെങ്കിലും ഉണ്ടോ?
    പലരുടെയും ബ്ലോഗ്‌ അഡ്രസ്‌ വെച്ചത് നന്നായി.
    കാണാം..
    ഹാപ്പി ബാച്ചിലേര്‍സ്
    ജയ്‌ ഹിന്ദ്‌

    ReplyDelete
  15. ഞായറാഴ്ച വെളുപ്പിനെ കടുന്നല്‍ കുത്തേറ്റപോലെ കട്ടിലില്‍ നിന്ന് എണീറ്റ് ഓടിയപ്പോള്‍ ചാച്ചനും പിറകെ വന്നു "എന്താ" എന്നു തിരക്കി ഞാന്‍ നേരെ ഓണ്‍ ലൈന്‍ ആയി, ലൈവ് സ്ട്രീമിങ്ങ് അവിടെ പൊടി പൊടിക്കുന്നു പാവപ്പെട്ടവന്റെ കൈയ്യില്‍ മൈക്ക് പിന്നെ അവിടെ തന്നെ ഇരുന്നു,എന്നും ചായ ഇട്ടു കൊടുക്കുന്ന കൊണ്ടാവും, മോള്‍ വന്ന് എന്റെ ഇരിപ്പ് കണ്ട് ഒരു ചായ തന്നു.. സംഗതി ഗംഭീരമായിന്നു അപ്പോഴേ തോന്നി...
    അതു അരക്കിട്ട് ഉറപ്പിച്ചപോലെ കുമാരന്റെ പോസ്റ്റ്!!

    "കെട്ടിക്കോട്ടേ എന്ന് ചോദിച്ചപ്പോള്‍ ഭംഗിയായി മുങ്ങിയ കാമുകിയെ പോലെ"
    ഇതു ഉഗ്രന്‍ കീച്ച് അസ്സല്‍ കുമാരന്‍ റ്റച്ചിങ്ങ്സ്!

    ReplyDelete
  16. പൂരം കണ്ടപോലെയായി, വിവരണത്തിനു നന്ദി

    ReplyDelete
  17. ബ്ലോഗ് മീറ്റുകള്‍ ചെറിയ തോതിലായാലും വലിയ തോതിലായാലും എവിടെയും നടന്നുകൊണ്ടേയിരിക്കട്ടെ എന്നാണെന്റെ താല്പര്യം. ഇത്തരം ബ്ലോഗ് മീറ്റുകളില്‍ പങ്കെടുത്താലും ഇല്ലെങ്കിലും എന്റെ ഒരു ആഗ്രഹം ഈ മീറ്റുകളാല്‍ സഫലമാകുന്നുണ്ട് എന്ന് നിഗൂഢമായ ഒരാനന്ദം ഞാന്‍ അനുഭവിക്കുന്നുണ്ട്. ബ്ലോഗര്‍മാര്‍ എന്നാല്‍ അവര്‍ അനോനികളായി പുറം ലോകം അറിയാതെ വെര്‍ച്വല്‍ ഐഡന്റിറ്റിയുമായി മാത്രമേ കഴിഞ്ഞുകൂടാവൂ എന്ന മട്ടിലുള്ള ബ്ലോഗ് നീയമമാണ് ബ്ലോഗര്‍മാര്‍ തന്നെ ഈ മീറ്റുകളാല്‍ പൊളിച്ചടുക്കുന്നത് എന്ന വസ്തുത തെല്ലൊന്നുമല്ല എന്നെ സന്തോഷിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും. ഇതാ ആ ബ്ലോഗര്‍ ആരെന്ന് ഞാന്‍ മനസ്സിലാക്കി കെട്ടോ അയാളുടെ പേരും ഫോണ്‍ നമ്പറുമൊന്നും പുറത്ത് പറയരുതേ എന്ന് കുമാരനെ കുറിച്ചു പോലും എന്നോട് ഒരു പ്രശസ്ത ബ്ലോഗര്‍ ഈ അടുത്ത് പറയുകയുണ്ടായി. സ്വന്തം പേരിലും ഐഡന്റിറ്റി വെളിപ്പെടുത്തിയും ബ്ലോഗ് എഴുതണം എന്ന് ഞാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ എന്നെ മാന്യന്മാരായ ബ്ലോഗര്‍ പോലും അനോനി നാമത്തില്‍ വന്ന് എന്നെ തെറി പറഞ്ഞിട്ടുണ്ട്. കന്യകാത്വം പോലെ പവിത്രമായി സൂക്ഷിച്ചിരുന്ന നിങ്ങളുടെയൊക്കെ അനോനിത്വം ബ്ലോഗ് മീറ്റുകളില്‍ ബലാത്സംഗം ചെയ്യപ്പെട്ടല്ലൊ സുഹൃത്തേ എന്ന് എനിക്ക് അവരോട് ന്യായമായും ചോദിക്കാം.

    കണ്ണൂര്‍ ബ്ലോഗ് ശില്പശാലയില്‍ ചില ബ്ലോഗര്‍മാര്‍ വന്നപ്പോള്‍ അവര്‍ക്ക് സംഘാടകര്‍ നല്‍കിയ ഉറപ്പ് നിങ്ങളുടെ അനോനിമിറ്റി ഞങ്ങള്‍ പാലിക്കും, ഒരു കാരണവശാലും ഫോട്ടോയില്‍ പേര് ചേര്‍ക്കില്ല എന്നായിരുന്നു. ഇപ്പോള്‍ തൊടുപുഴ, ചെറായി, ഏറണാകുളം മീറ്റുകള്‍ ഒക്കെ കഴിഞ്ഞപ്പോള്‍ കുറെ ബ്ലോഗര്‍മാര്‍ക്കെങ്കിലും പരസ്പരം മനസ്സിലായല്ലൊ. മാത്രമല്ല പരസ്പരം കാണാനും പരിചയപ്പെടാനും ബ്ലോഗര്‍മാര്‍ ഉത്സാഹം കാണിക്കുകയും ചെയ്യുന്നു. ഐഡന്റിറ്റി വെളിപ്പെടുത്തിയാല്‍ പിന്നെ ബ്ലോഗ് എഴുതാന്‍ കഴിയുകയില്ല എന്ന അന്ധവിശ്വാസമാണ് ഇവിടെ തിരുത്തപ്പെടുന്നത്. ഇനിയും ഇമ്മാതിരി ചില ബ്ലോഗ് മീറ്റുകള്‍ കഴിയുമ്പോഴേക്കും വെര്‍ച്വല്‍ ഐഡന്റിറ്റി എന്ന ബ്ലോഗ് പാതിവൃത്യം മിഥ്യയായി മാറും. പിന്നീട് ബ്ലോഗര്‍മാര്‍ക്ക് ബ്ലോഗര്‍മാരായി മണ്ണില്‍ ഇറങ്ങി നടക്കാന്‍ പറ്റും. ക്രമേണ ബ്ലോഗര്‍മാര്‍ സാമൂഹ്യപ്രശ്നങ്ങളിലും ഇടപെടും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ഇപ്പോള്‍ തന്നെ ചില ജീവകാരുണ്യപ്രവര്‍ത്തങ്ങള്‍ ബ്ലോഗര്‍മാര്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്.

    ReplyDelete
  18. ബ്ലോഗര്‍മാര്‍ മാത്രമേ ബ്ലോഗ് മീറ്റുകളില്‍ പങ്കെടുക്കാവൂ എന്നൊരു അഭിപ്രായവും ഇതിനിടയില്‍ ആരോ ഉന്നയിക്കപ്പെട്ടുകണ്ടു. ബ്ലോഗ് ഉണ്ടാക്കുക എന്നത് വെറും രണ്ട് മിനിറ്റ് നേരത്തെ പണിയാണ്. മീറ്റിന് പോകുന്ന വഴിയില്‍ തന്നെ ഒരാള്‍ക്ക് ഒരു ഐഡി ഉണ്ടാക്കി ഒരു ബ്ലോഗ് ഉണ്ടാക്കാന്‍ കഴിയും. ബ്ലോഗര്‍മാര്‍ എന്നാല്‍ സവിശേഷമായൊരു ദിവ്യവര്‍ഗ്ഗമാണെന്ന ധാരണയില്‍ നിന്നാണ് ഇത്തരം അഭിപ്രായം വരുന്നത്. ആത്യന്തികമായി ഏത് മീറ്റും ചില മനുഷ്യര്‍ കൂടിച്ചേരുന്ന സ്വാഭാവികസൌഹൃദസംഗമമാണെന്ന് ഇക്കുട്ടര്‍ മനസ്സിലാക്കേണ്ടതുണ്ട്. ഒരു ഐഡി ഉണ്ടാക്കി ബ്ലോഗ് എഴുതിയാല്‍ താനേതോ അന്യഗ്രഹജീവിയാണെന്ന ധാരണയാണ് ചിലര്‍ക്കെന്ന് തോന്നും ഇത്തരം അഭിപ്രായം കേള്‍ക്കുമ്പോള്‍. ബ്ലോഗര്‍മാരും സാധാരണ മനുഷ്യരും സാമൂഹ്യജീവിയും ആണെന്നും അവര്‍ക്ക് താരപരിവേഷമുള്ള അത്ഭുതകരമായ വെര്‍ച്വല്‍ വ്യക്തിത്വം എന്നൊന്നില്ലെന്നും ബ്ലോഗര്‍മാര്‍ മനസ്സിലാക്കാന്‍ തുടങ്ങിയതിന്റെ സൂചനകളാണ് മീറ്റില്‍ പങ്കെടുത്തവരുടെ വിവിധ പോസ്റ്റുകള്‍. ബ്ലോഗ് നാമങ്ങളില്‍ ബ്ലോഗ് എഴുതുന്നതിനോടല്ല എനിക്കെതിര്‍പ്പ് എന്നും അശരീരിയായി മറഞ്ഞിരുന്ന് എഴുതുന്നതിനോടായിരുന്നു എതിര്‍പ്പെന്നും ഇവിടെ വ്യക്തമാക്കട്ടെ. ഇങ്ങനെ ഒരു കമന്റ് എഴുതാന്‍ എനിക്ക് ധൈര്യം കിട്ടി എന്നതാണ് സമീപകാല ബ്ലോഗ് മീറ്റുകളുടെ എന്നെ സംബന്ധിച്ചുള്ള നേട്ടം. ഇതിനകം ബ്ലോഗ് മീറ്റുകളില്‍ പങ്കെടുത്തവരെങ്കിലും അനോനിമിറ്റി പൊളിക്കണം എന്ന എന്റെ അഭിപ്രായത്തിനെതിരെ പരിഹസിക്കില്ലല്ലൊ.

    ReplyDelete
  19. കുമാരേട്ടേ.... (പാലക്കാടൻ സ്റ്റെയിൽ - ഹൊ അതും പാലക്കാടൻ)

    പസ്റ്റില്‌ ചോദ്യങ്ങൾക്കുള്ള ഉത്തരം....., പിന്നെ ബാക്കി

    കുമാരാ, ഒരു ദിവസം ഒരാളുടെ പടം ഒരിക്കലേ വരയ്ക്കാവൂ എന്നൊരു വാചകം സ്ഥലം കാലിയാക്ക്‌ എന്നു പറഞ്ഞതിനുമുൻപ്‌ പറഞ്ഞില്ലയോ? അതെന്താ വിട്ടുകളഞ്ഞേ....
    സജ്ജീവേട്ടനോട്‌ ഒടുങ്ങാത്ത അസൂയയുണ്ടെന്നുകരുതി പാവത്താനെ ഇങ്ങിനെ ചൂഷിക്കണോ?

    ചോദ്യം രണ്ടിന്‌ ഞാനുത്തരം പറയാം (അയാം ദ ആൻസർ)...
    അവൻ താൻടാ അജ്ഞാതൻ (ബുഹാഹാ)


    ചോദ്യം മൂന്നിന്‌ ഏതോ കണ്ണൂരുകാരൻ ആണെന്ന ഗ്ലൂ ഉള്ളതിനാൽ എല്ലാ കണ്ണൂരുകാർക്കും ജെയ്‌ ഹനുമാൻ വിളിച്ചിരിക്കുന്നു.

    എല്ലാവർക്കും ഉത്തരം കിട്ടിയില്ലേ.... പോയിനെടാ ക്ലാസിൽക്ക്‌

    പ്രവീണിന്റെ ഡ്രൈവിങ്ങ്‌ പ്രാവീണ്യം ഞാനും അനുഭവിച്ചതാ. അൽപം തിരക്കിലായതിനാലായിരിക്കും എന്നാണ്‌ ഞാൻ കരുതിയത്‌, ഇപ്പോഴല്ലേ മനസിലായത്‌ അതൊരു മാറാരോഗമാണെന്ന്.

    ReplyDelete
  20. ഈ മീറ്റ് കൊള്ളാമല്ലൊ..

    ReplyDelete
  21. കുമാരേട്ടാ.... നന്നായി ഇപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ്‌. കുറെ സംശയങ്ങള്‍ മാത്രമായിരുന്നു ഏറണാകുളം മീറ്റിന്റെ ബാക്കിയായി ഞങ്ങള്‍ പ്രവാസീ ബ്ലോഗ്ഗര്മാര്ക്ക് ഉണ്ടായിരുന്നത്. അത് മൊത്തമായി മാറി എന്ന് പറയാനും വയ്യ. പറയും എന്ന് പ്രതീക്ഷിച്ച പല കാര്യങ്ങളും മറച്ചു പിടിച്ചോ എന്ന്.........

    ReplyDelete
  22. what is the minimum qualification (requirement) for attending bloggers meet?

    ReplyDelete
  23. ഒന്നാമത്തെ ചോദ്യത്തിനുത്തരം ഞാൻ തരാം.എന്റെ മോന്തായം വരച്ച് കിട്ടാൻ ഞാൻ പഠിച്ചപണി പലതും നോക്കി.പലരും എന്നെ തട്ടി തെറിപ്പിച്ച് സജ്ജീവേട്ടന്റെ കരതലത്തിൽ ഒതുങ്ങി.പിന്നെ എന്റെ കണ്ണ് മുഴുവൻ കുമാരന്റേതടക്കം തട്ടിപ്പറിച്ച കാശ് വെച്ച ബാഗിലേക്കായിരുന്നു.അതിന്നിടയ്ക്ക് കുമാരൻ ഓണത്തിന്നിടക്ക് പുട്ടു കച്ചവടം നടത്താൻ വന്നാൽ സജ്ജീവേട്ടൻ വിടുമോ?.

    ReplyDelete
  24. വിവരണം തകര്‍ത്തു കുമാരന്‍ ‍ജീ.

    ReplyDelete
  25. കുമരൂ,
    ഉത്തരം 1: സമയലാഭം, ഊര്‍ജ്ജലാഭം..
    അത്രേള്ളോ.. :)

    ReplyDelete
  26. കുമാരേട്ട...കൊടും ചര്‍ച്ചകള്‍ വായിച്ച ശേഷമാണു ഇവിടെ എത്തിയത്. ഈ റിപ്പോര്‍ട്ട് ചിരിപ്പിച്ചു.പതിവ് കുമാരന്‍ ശൈലി....ഭാഗ്യമുണ്ടെങ്കില്‍ 14 ന്‌ കാണാം.....സസ്നേഹം

    ReplyDelete
  27. കുമാരേട്ട...കൊടും ചര്‍ച്ചകള്‍ വായിച്ച ശേഷമാണു ഇവിടെ എത്തിയത്. ഈ റിപ്പോര്‍ട്ട് ചിരിപ്പിച്ചു.പതിവ് കുമാരന്‍ ശൈലി....ഭാഗ്യമുണ്ടെങ്കില്‍ 14 ന്‌ കാണാം.....സസ്നേഹം

    ReplyDelete
  28. സത്യമായും മീറ്റിനു വരാനായി ഞാന്‍ നാട്ടില്‍ എത്തിയതാ, പിന്നെ കുമാരന്‍ വരുന്നെന്ന് അറിഞ്ഞപ്പോ മനപൂര്‍വ്വം വരാഞ്ഞതാ :)

    (ചിതലും(പ്രവീണ്‍), ദൈവവും സാക്ഷി)

    റിയലി ഐ മിസ്സ് ഇറ്റ്..

    ReplyDelete
  29. ഒരു ചോദ്യം കൂടി ബാകി ഉണ്ട് ....കുമാരന്‍ ബ്ലോഗ്‌ മീടിനു പോയത് ബുക്ക്‌ വില്കാനാ എന്ന് ആരാ പറഞ്ഞത് ?

    ReplyDelete
  30. കൊള്ളാം നല്ല വിവരണം... ഫോട്ടോസ് കൂടി ഇടാമായിരുന്നു..

    ReplyDelete
  31. വർണ്ണനയ്ക്ക് നൂറ് മാർക്ക്. ചോദ്യങ്ങൾ ബഹിഷ്ക്കരിച്ചിരിയ്ക്കുന്നു.

    ReplyDelete
  32. nannayitund..
    pankedukkan pattatatil sangadam undu...
    waiting 4 da nxt meet.

    ReplyDelete
  33. മീറ്റ് കഴിഞ്ഞ് വന്നപ്പോൾ സിസ്റ്റം പണിമുടക്കിലായതിനാൽ ഒരു പോസ്റ്റെഴുതാൻ കഴിഞ്ഞ്ല്ല. പിന്നെ അതിനുള്ള മൂടും കിട്ടിയില്ല. പലരും എഴുതിയതിനാൽ ഇനി വേണോ എന്ന് ആലോചിക്കുകയാണ്. അതിരിക്കട്ടെ;

    എറണാകുളം ബ്ലോഗ്മീറ്റിനെക്കുറിച്ച് എല്ലാവരും എഴുതിയ പോസ്റ്റുകിഅളിൽകയറി മീറ്റിനെക്കുറിച്ച് അപകീർത്തികരമായ പോസ്റ്റുകൾ ഇട്ട സുഹൃത്തുക്കളോടുള്ള ഈയുള്ളവന്റെ പ്രതികരണം കമന്റായി ഇടുന്ന തിരക്കിലാണ്; അത് ഇവിടെയും ഇടുന്നു.

    ഞാൻ ആദ്യമായാണ് ഒരു പൊതു ബ്ലോഗ് മീറ്റിൽ പങ്കെടുക്കുന്നത്. ആദ്യമായിട്ടായതുകൊണ്ടാകാം എനിക്ക് നല്ല അനുഭവമായിരുന്നു. കുറച്ചു പേരെ ആദ്യമായി നേരിൽ കാണാ‍ൻ കഴിഞ്ഞു. സിസ്റ്റം പണിമുടക്കിയതു കാരണം യഥാസമയം മീറ്റിനെ വിലയിരുത്തി പോസ്റ്റിടാൻ കഴിഞ്ഞില്ല. ഈയുള്ളവൻ രാത്രി പതിനൊന്നു മണിയോടെ വീട്ടിൽ എത്തി.

    പിന്നെ ഈയുള്ളവൻ അവിടെ വച്ച് വെള്ളമടിച്ചില്ല. വെള്ളമടിക്കറുമില്ല. അതുകൊണ്ടുതന്നെ വെള്ളസംബന്ധമായ ഒരു അന്വേഷണം നടത്തിയുമില്ല. അതുകൊണ്ട് ആരെങ്കിലും വെള്ളമടിക്കുന്നോ എന്ന് കണ്ടതുമില്ല. അറിഞ്ഞതുമില്ല.

    ഇനി അഥവാ ആരെങ്കിലും വെള്ളമടിച്ചിരുന്നെങ്കിൽതന്നെ മീറ്റ് നടന്ന ഹാളിനുള്ളിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ആരും ഉണ്ടാക്കിയിട്ടില്ല. മീറ്റ് അതിന്റെ വഴിക്കു നടന്നു. ആദ്യം നിശ്ചയിച്ച സ്ഥലത്തുനിന്ന് മാ‍റ്റിയതുകൊണ്ടൊ കാലാവസ്ഥയുടെ പ്രശ്നം കൊണ്ടോ എന്തോ പ്രതീക്ഷിച്ചപോലെ പ്രാതിനിധ്യം ഉണ്ടായില്ല എന്നതു നേരുതന്നെ.

    ഇനി അഥവാ എന്തെങ്കിലും സുഹൃദക്കൂടലുകൾ പിന്നാമ്പുറത്ത് നടന്നിരുന്നെങ്കിൽ തന്നെ, അവിടെ അതു മാത്രമാണ് നടന്നതെന്ന മട്ടിൽ പോസ്റ്റിട്ട് ബ്ലോഗ് മീറ്റിനെ അപകീർത്തിപ്പെടുത്തേണ്ടിയിരുന്നില്ല എന്നാണ് ഈയുള്ളവന്റെ അഭിപ്രായം. ഇതിപ്പോൾ അവിടെ വച്ച് മദ്യം കഴിക്കാത്തവർക്ക് കൂടി അപമാനമായി.

    ഔപചാരികതകൾ ഇല്ലാതെ നടക്കുന്ന ഒരു സംഗമം നടക്കേണ്ട രീതിയിൽതന്നെ നടന്നു എന്നാണ് ഈയുള്ളവനു തോന്നിയത്. പിന്നെ മുരുകൻ കാട്ടാക്കട വന്ന് കവിതചൊല്ലിയാൽ ബ്ലോഗ് മീറ്റിന് അല്പം കൊഴുപ്പുകൂടും എന്നല്ലാതെ അതൊന്നും ബൂലോകസംഗമങ്ങളിൽ പാടില്ലാ എന്ന അലിഖിതനിയമം എന്തെങ്കിലും ഉള്ളതായി ഈയുള്ളവന് അറിയില്ലായിരുന്നു.

    എന്തായാലും ഞാൻ ബ്ലോഗിൽ വന്നപ്പോൾ മുതൽ നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചിരുന്ന കുറച്ചു പേരെയെങ്കിലും അവിടെ വച്ച് നേരിൽ കാണാൻ കഴിഞ്ഞു എന്നുള്ളത് എനിക്ക് സന്തോഷമായി.

    മുള്ളൂക്കാരൻ,കാപ്പിലാൻ, സജ്ജീവേട്ടൻ, പാവപ്പെട്ടവൻ, ഹരീഷ് തൊടുപുഴ തുടങ്ങിയവരെയൊക്കെ (എല്ലാവരുടെയും പേരു പറഞ്ഞ് നീട്ടുന്നില്ലെന്നേയ്യുള്ളൂ)നേരിൽ കാ‍ണാനും പരിചയപ്പെടാനും കഴിഞ്ഞത്തിലുള്ള സന്തോഷമാണ് എനിക്ക് പങ്കുവയ്ക്കുവാനുള്ളത്.

    പിന്നെ അരുതാത്തത് നടന്നെങ്കിൽ അതിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വിമർശനം പറയരുതെന്ന് നമുക്കാരോടും പറയാൻ കഴിയില്ല. എന്നാൽ സ്വയം പല്ലിൽകുത്തി മണപ്പിക്കുന്നതരത്തിൽ ബ്ലോഗ് മീറ്റിന്റെ നല്ല വശത്തെ മുഴുവൻ മറച്ചുപിടിച്ച് കലഹിക്കേണ്ടതുണ്ടോ എന്ന പരിശോധിക്കപ്പെടേണ്ടതുണ്ട്. പിന്നെ ബൂലോകമല്ലേ, എല്ലാം അവരുടെ സ്വാതന്ത്ര്യം എന്നല്ലാതെ എന്തു പറയാൻ!

    എന്തായാലും ബ്ലോഗ്മീറ്റിനെക്കുറിച്ച് ഞാൻ നല്ലതേ പറയുന്നുള്ളൂ. അതു് കഴിയുമെങ്കിൽ ഒരു പോസ്റ്റായി ഇടും.

    ReplyDelete
  34. കെ.പി.സുകുമാരൻ മാഷ്,

    “ബ്ലോഗര്‍മാര്‍ മാത്രമേ ബ്ലോഗ് മീറ്റുകളില്‍ പങ്കെടുക്കാവൂ എന്നൊരു അഭിപ്രായവും ഇതിനിടയില്‍ ആരോ ഉന്നയിക്കപ്പെട്ടുകണ്ടു. ബ്ലോഗ് ഉണ്ടാക്കുക എന്നത് വെറും രണ്ട് മിനിറ്റ് നേരത്തെ പണിയാണ്. മീറ്റിന് പോകുന്ന വഴിയില്‍ തന്നെ ഒരാള്‍ക്ക് ഒരു ഐഡി ഉണ്ടാക്കി ഒരു ബ്ലോഗ് ഉണ്ടാക്കാന്‍ കഴിയും. ബ്ലോഗര്‍മാര്‍ എന്നാല്‍ സവിശേഷമായൊരു ദിവ്യവര്‍ഗ്ഗമാണെന്ന ധാരണയില്‍ നിന്നാണ് ഇത്തരം അഭിപ്രായം വരുന്നത്......“

    കെ.പി.സുകുമാരൻ സാറിന്റെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു.

    ReplyDelete
  35. ഹ..ഹ..ഹ...കലക്കന്‍ വിവരണം.....മ്മം..അടുത്ത തവണ ആവട്ടെ.

    പിന്നെ ചോദ്യം ഒന്ന് : അഭാസാന്‍മാരുടെ പടം വര മൂപ്പര്‍ നിര്‍ത്തി.

    2. അറിയില്ല, കുമാരാ.

    3. അത് കുമാരന്‍ തന്നെ.

    ReplyDelete
  36. കൊള്ളാം കുമാരാ നല്ല വിവരണം

    ReplyDelete
  37. കുമാരേട്ടാ... കുമാരേട്ടാ... (ശ്രീകൃഷ്ണപരുന്തിലെ വിളി)..
    ഏത് ബൂലോക മീറ്റും ഒരു സുഖമാണ്. ആ സുഖം ഇവിടെയും.
    കെപി എസ് ഗില്‍ അല്ല സുകുമാര്‍ ജി എന്താപറഞ്ഞ് വരുന്നത് ? ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവുറങ്ങുന്നതെന്ന് മഹാത്മാഗന്ധിപറഞ്ഞതു പോലെ “ബ്ലോഗ് മീറ്റുകളില്‍ പങ്കെടുത്താലും ഇല്ലെങ്കിലും എന്റെ ഒരു ആഗ്രഹം ഈ മീറ്റുകളാല്‍ സഫലമാകുന്നുണ്ട് എന്ന് നിഗൂഢമായ ഒരാനന്ദം ഞാന്‍ അനുഭവിക്കുന്നുണ്ട്.“ കെപീസ്സും പറയുന്നു എന്നാണൊ?

    അനോനികളെകുറിച്ച് കെപി എസ് എന്തിനാ വാചാലമാകുന്നത്. അനോണീകള്‍ സനോണികളാവട്ടെ വീണ്ടും അനോണികളാവട്ടെ. ഹു ബോദേര്‍ഡ്? ഈ എനിക്ക് തന്നെ ഉണ്ട് ഒന്നിലധികം സനോണി ഐഡികളും അനോണീ ഐഡികളും ചിലപ്പോഴൊക്കെ അത് വെളിപ്പെടുത്തും വെളിപ്പെട്ടു എന്ന് തോന്നിയാല്‍ പുതിയ അനോണികള്‍ വരും.
    ബ്ലോഗ് നിയമമമൊ? ആര് എഴുതി ഉണ്ടാക്കി? ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയോ/

    “കണ്ണൂര്‍ ബ്ലോഗ് ശില്പശാലയില്‍ ചില ബ്ലോഗര്‍മാര്‍ വന്നപ്പോള്‍ അവര്‍ക്ക് സംഘാടകര്‍ നല്‍കിയ ഉറപ്പ് നിങ്ങളുടെ അനോനിമിറ്റി ഞങ്ങള്‍ പാലിക്കും, “
    ഞങ്ങളൊക്കെ ബൂലോക മീറ്റ് നടത്തുമ്പോള്‍ വരുന്നവര്‍ വരുന്നവര്‍ സംഘാടകരായി മാറുകയാണ് പതിവ്. അത് അങ്ങിനെ ആയിരിക്കുകയും വേണം. ആരും സംഘാടകരായി ജനിക്കുന്നില്ല. ആരും ബൂലോകരായും.

    ഇതൊന്നും കെപീസ്സിനെ പരിഹസിച്ചതല്ല. അമ്മയാണെ സത്യം.

    ബൂലോകര്‍ക്ക് പുതിയ കാഴ്ച നല്‍കുന്നതായിരിക്കണം ഓരോരു വാക്യങ്ങളും. ബൂലോക നിയമങ്ങളില്ലാതെ ഒരു ചട്ടക്കൂടുമില്ലാതെ പാറി പറന്ന് നടക്കട്ടെ ബൂലോക മക്കള്‍. അതു കൊണ്ട് തന്നെ ബ്ലോഗില്‍ ഇന്ന് വരുന്ന ആളും ഇന്നലെ യോ അതിനു മുമ്പോ വന്നവരും ഒരു തുല്യതാ നിലവാരം ആണ് ഉള്ളതെന്നും പരസ്പരം സ്നേഹവും ബഹുമാനവും മീറ്റുകളില്‍ മാത്രം പ്രകടിപ്പിച്ചാല്‍ മതി. ആക്രമിക്കപ്പെടേണ്ടാ പോസ്റ്റുകളെ ആക്രമിച്ച് കീഴ്പ്പെടുത്തുകയും പുതിയ പോസ്റ്റുകള്‍ ഉണ്ടാക്കുകയും ചെയ്യട്ടെ.
    എല്ലാ ബൂലോക ആമ, മുയല്‍, കടുവ, പുലികള്‍ക്കും നല്ല നമസ്കാരം
    സ്നേഹപൂര്‍വ്വം
    രാജു ഇരിങ്ങല്‍

    ReplyDelete
  38. കുമാരസംഭവന്റെ ആദ്യ ബ്ലോഗ് രാത്രി കലക്കി.
    ഇതാണുപറയുന്നത് ... ചില പ്രീ‌വിയസ് എക്സ്പീരിയന്‍സൊക്കെ ഇക്കാര്യത്തില്‍ ഉണ്ടായിരിക്കണമെന്ന് :) ഹരീഷിന്റെ ആലിംഗനത്താല്‍
    വല്ല വിശേഷവുമുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം !
    എതായാലും, ഇപ്പഴെങ്കിലും ഒരു ബ്ലോഗ് രാത്രി ആഘോഷിക്കാന്‍ തോന്നിയല്ലോ... ഭാഗ്യം !!!
    .....................

    സുകുമാരേട്ടന്‍ ഫാര്‍മറിനു പഠിക്കുകയാണ് :)
    പട്ടമരവിപ്പും, അനോണിപിടുത്തവും,സൈബര്‍സെല്ലുമാണ്
    ഫാര്‍മറുടെ ചൊറിച്ചിലെങ്കില്‍ സുകുമാരേട്ടന്
    അനോണീന്ന് കേട്ടാല്‍ ഹാലെളകും എന്നാണവസ്ഥ.ലോകത്തില്‍ ചുരുക്കം ചില മഹാന്മാര്‍ക്കേ ഈ അസുഖം ദൈവം കനിഞ്ഞ് അനുഗ്രഹിച്ച് കൊടുത്തിട്ടുള്ളു !!!
    അതുപോലെ,ഏവര്‍ക്കും എന്തുകൊണ്ട് ബൂലോകത്തെ ഒരു മാതൃകാ പുരുഷോത്തമനായ ശ്രീ. ശ്രീ.മഹാശ്രീ.ഒരേയൊരു ശ്രീമാന്‍ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയായിക്കൂട....?????

    സ്വന്തം പേരും,അച്ഛനമ്മമാരുടെ പേരും,വീട്ടുപേരും,
    ഭാര്യയുടേയും കുട്ടികളുടേയും പേരും,പേരക്കുട്ടികളുടെ പേരും,അളിയന്മാരുടേ പേരും, കാമുകിയുടേയും,സ്റ്റെപ്പിനിമാരുടേയും പേരും,സുഹൃത്തുക്കളുടെയും,അയലോക്കക്കാരന്റെ പേരും
    ബ്ലോഗിലെഴുതണമെന്നു ഉദ്ഘോഷിക്കാന്‍ തക്ക ചങ്കൂറ്റവും,ആണത്വവും,തന്റേടവും,ആര്‍ജ്ജവവുമുള്ള അതി സുതാര്യവ്യക്തിത്വത്തിനും,പവന്മാര്‍ക്ക് സ്വഭാവത്തിനും ഉടമയായ ബൂലോകത്തെ ഒരേയൊരു ഒറിജിനല്‍ ബ്ലോഗറായ ശ്രീ.ശ്രീ.മഹാശ്രീ.ശ്രീമാന്‍. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയെ കണ്ട് ബ്ലോഗിങ്ങ് പഠിക്കാന്‍ നവ ബ്ലോഗര്‍മാര്‍ മനസ്സുവക്കേണ്ടതാണ്.

    ബൂലോകത്തെ ഒരേയൊരു ഒറിജിനല്‍ ബ്ലോഗറായ ശ്രീ.ശ്രീ.മഹാശ്രീ.ശ്രീമാന്‍. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി മഹാനുഭാവന്റെ കമന്റു പെട്ടിയിലുള്ള ഇതെ കമന്റ് പോസ്റ്റിനു താഴെ ഇടേണ്ട കമന്റാണ് ഇതെങ്കിലും അവിടെ ഇത് ഇട്ടുകൂട !!! എപ്പഴാണു കമന്റും പോസ്റ്റുമടക്കം ഡിലിറ്റി ബ്ലോഗ് എന്ന മാധ്യമം തന്നെ ശരിയല്ലെന്ന തീരുമാനത്തിലെത്തി,
    പ്രഖ്യാപന വെടിക്കെട്ടുനടത്തി,
    ഈ അതിമാനവന്‍ പിന്നോട്ടോടുക എന്നു
    പടച്ചതമ്പുരാനുപോലും പ്രവചിക്കാനാകില്ല :)

    ബൂലോകത്തെ ഒരേയൊരു ഒറിജിനല്‍ ബ്ലോഗറായ ശ്രീ.ശ്രീ.മഹാശ്രീ.ശ്രീമാന്‍. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി മഹാനുഭാവന്റെ മുകളില്‍ കൊടുത്ത കമന്റു തന്നെ ശൂന്യതയിലേക്ക് വിലയം പ്രാപിക്കാനായി എപ്പഴാണ് അപ്രത്യക്ഷമാകുക എന്നു പറയാനാകില്ല...
    മഹാശ്രീ.ശ്രീമാന്‍.കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയെക്കുറിച്ചൊക്കെ കമന്റെഴുതേണ്ടിവരുന്ന അവസ്ഥപോലും ഒരു ബ്ലോഗറുടെ അധപ്പതനത്തിന്റെ സൂചകമാണെന്നതിനാല്‍ ഇത്രയും ക്ഷമിച്ചതാണ്.
    അന്യന്റെ സ്വകാര്യതയെ മാനിക്കാനറിയാത്ത അങ്ങുന്ന് ദയവായി.. ബ്ലോഗര്‍മാരെ അധപ്പതിപ്പിക്കരുത്... പ്ലീസ്....:)

    ReplyDelete
  39. ഋഋര്‍...... അസുരഗുരു ശ്രീ.ശ്രീ.(1001ശ്രീ.)ചിത്രകാരന്‍ തിരുമനസ്സിന്റെ ബ്ലൊഗിലെ കുശുംബ് പോസ്റ്റ് ലിങ്ക് :
    മുരുകന്‍ കാട്ടാക്കടയും ബ്ലോഗ് മീറ്റും !!!

    ReplyDelete
  40. ഹ ഹ, ഞാന്‍ ഇരിങ്ങലിന്റെയും ചിത്രകാരന്റെയും കമന്റുകള്‍ വായിച്ചു ചിരിക്കാനാണ് എനിക്ക് തോന്നുന്നത്. ഒരേ സമയം അനോനിയായി ബ്ലോഗില്‍ മറഞ്ഞിരിക്കുകയും അതേ സമയം സനോനിയായി ബ്ലോഗ് മീറ്റുകളില്‍ പങ്കെടുത്ത് ഗ്രൂപ്പ് ഫോട്ടോകളില്‍ പോസ് ചെയ്യുകയും ചെയ്യുന്ന ചിലരുടെ ഇരട്ടത്താപ്പ് ബൂലോകം തിരിച്ചറിയുന്നുണ്ടാവണം. അനോനിത്തരത്തിനെതിരെ ഞാന്‍ നിരന്തരം പോസ്റ്റുകളും കമന്റുകളും മാത്രമേ എഴുതുന്നുള്ളൂ. എന്നാല്‍ അനോനിയായി മറഞ്ഞിരിക്കുന്നത് ബ്ലോഗില്‍ എന്തും എഴുതാനുള്ള അവസരമായി കാണുന്നവരില്‍ ചിലര്‍ തന്നെയാണ് ബ്ലോഗ് മീറ്റുകളില്‍ ഉത്സാഹത്തോടെ പങ്കെടുത്തും മീറ്റുകളെ പ്രോത്സാഹിപ്പിച്ചും അനോനിത്തത്തിനെതിരെ പ്രവര്‍ത്തിക്കുന്നത് എന്നത് വിരോധാഭാസമായി തോന്നാമെങ്കിലും എനിക്ക് ചിരിക്കാന്‍ നല്ലൊരു വക കിട്ടുന്നുണ്ട്. എന്തെന്നാല്‍ ഞാന്‍ ആയിരം പോസ്റ്റുകള്‍ എഴുതുന്നതിനേക്കാളും ഫലമാണ് ഒരു ബ്ലോഗ് മീറ്റ് കൊണ്ട് സാധിതമാകുന്നത്.

    ഇതേ വരെയായി അനോനിത്തത്തെ ഞാന്‍ എതിര്‍ക്കുമ്പോള്‍ ചിലര്‍ ഒളിഞ്ഞ് വന്ന് പരിഹസിക്കാറെയുള്ളൂ. ഇപ്പോള്‍ അനോനിത്തത്തെ ഊരിക്കളഞ്ഞ് സനോനിത്തത്തെ പുല്‍കിയവര്‍ തന്നെ എനിക്കെതിരെ പ്രതികരിക്കാന്‍ വന്നിരിക്കുന്നത് എന്റെ വിജയമായി ഞാന്‍ കാണുന്നു. ബ്ലോഗ് മീറ്റുകള്‍ ഇതോടെ തീരുന്നില്ല. ഗ്രൂപ്പ് ഫോട്ടോകള്‍ ഇനിയും ബോഗ് പോസ്റ്റുകളില്‍ നിറയും. അനോനിത്തം ക്രമേണ ബ്ലോഗുകളില്‍ ഇല്ലാതാവും. ഞാന്‍ പറഞ്ഞിടത്താണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഈ പോസ്റ്റില്‍ എനിക്കെതിരെ ആരെങ്കിലും തെറിയോ പരിഹാസമോ തുടര്‍ന്ന് എഴുതുകയാണെങ്കില്‍ അതെനിക്ക് ബാധകമാവുകയില്ല എന്നും അവരുടെ സംസ്ക്കാരത്തിന്റെ ബഹിര്‍സ്പുരണമായിരിക്കും അതെന്നും ബന്ധപ്പെട്ടവരെ അറിയിക്കുന്നു. എന്റെ കമന്റില്‍ പിടിച്ച് ഇവിടെ ഒരു ചര്‍ച്ച പുരോഗമിക്കുകയാണെങ്കില്‍ അതെനിക്ക് ആനന്ദം നല്‍കുന്ന സംഗതിയായിരിക്കും എന്ന് കൂടി പറയട്ടെ :)

    ReplyDelete
  41. മീറ്റ് ഗംഭീരമായി അല്ലേ?

    :)

    ReplyDelete
  42. എന്ത് പറയാനാ ബ്ലോഗു മീറ്റ്‌ നടക്കുന്ന സമയത്ത് നാട്ടിലുണ്ടാകാന്‍ യോഗമില്ലാതെ പോയി. അതും എന്റെ നാട്ടിലെ മീറ്റില്‍. ചാകുന്നതിനു മുന്‍പ്‌ ഒരു മീറ്റിനു കൂടണമെന്നുണ്ട്.

    ReplyDelete
  43. എല്ലാരും വ്യത്യസ്തമാം മീറ്റ് പോസ്റ്റുകളല്ലോ ഇട്ടു തകര്‍ക്കുന്നത്.വായിച്ചപ്പോള്‍ മീറ്റിനു വന്ന പോലെ തന്നെ തോന്നി.:)

    ReplyDelete
  44. വസ്തുനിഷ്ഠമായി, എന്നാൽ ആത്മനിഷ്ഠമായി എഴുതി. നന്നായി, എഴുത്ത് പതിവുപോലെ. വരാൻ കഴിഞ്ഞില്ല. അതിനാൽ ഒരുപാട് സൌഹൃദങ്ങൾ ഇനിയും ഓൺലൈനിൽ മാത്രമായി തുടരേണ്ടി വരും.

    ReplyDelete
  45. പോസ്റ്റ് ഇഷ്ടമായി.പക്ഷേ ഇങ്ങനെ ചോദ്യങ്ങളൊന്നും ചോദിക്കരുത്..:)

    ReplyDelete
  46. ബ്ലോഗിലൂടെ മാത്രം പരിചയമുള്ളവരെ അടുത്ത അറിയാന്‍ കഴിഞ്ഞു ഈ വിവരണത്തിലൂടെ.

    ReplyDelete
  47. ഒരു കമന്റ് കൂടി എഴുതുന്നു. ബൂലോഗത്തെ ഒരു പ്രവണതയെ ആത്മവഞ്ചനയായി ഞാന്‍ കാണുന്നത്കൊണ്ടാണ് എഴുതുന്നത്. എന്റെ ഭാഗത്താണ് ന്യായം എന്നും തോന്നുന്നത്കൊണ്ടാണ് വീണ്ടും എഴുതുന്നത്. പ്രയാസമുണ്ടാക്കുന്നുണ്ടെങ്കില്‍ ബ്ലോഗുടമക്ക് ഇത് ഡിലീറ്റ് ചെയ്യാവുന്നതാണ്.

    ബ്ലോഗിലെ അനോനിപേരുകാര്‍ ബ്ലോഗ് മീറ്റുകളില്‍ സനോനിപേരുകളിലാണ് പരസ്പരം പരിചയപ്പെടുത്തുന്നത് എന്നും പിന്നെന്തിന് ബ്ലോഗെഴുത്തില്‍ മാത്രം മറഞ്ഞിരുന്ന് എഴുതണം എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ കലികൊണ്ട് ചിത്രകാരന്‍ എഴുതിയ കമന്റ് മേലെ കണ്ടല്ലൊ. ഞാന്‍ ബ്ലോഗില്‍ വന്നത് മുതല്‍ ഇതിനെ എതിര്‍ക്കുന്നുണ്ട്. സഹബ്ലോഗര്‍മാരെ തെറി പറയാനും വ്യക്തിഹത്യ നടത്താനും കൂട്ടത്തോടെ വന്ന് അഹിതമായി തോന്നുന്നവരുടെ ബ്ലോഗ് പൂട്ടിക്കാനും ഈ അനോനൊമിറ്റി ദുരുപയോഗം ചെയ്യുന്നത്കൊണ്ടാണ് എതിര്‍ക്കാറുള്ളത്. ബ്ലോഗെഴുത്ത് സുതാര്യമായിരിക്കണം എന്ന ആത്മാര്‍ത്ഥത കൊണ്ടാണ് അപ്രകാരം ഒരു നിലപാട് ഞാന്‍ സ്വീകരിക്കുന്നത്.

    ചിത്രകാരന്‍ ചിത്രകാരന്റെ അനന്യബ്ലോഗ് ശൈലിയിലാണ് എനിക്കെതിരെ പ്രതികരിച്ചത്. എന്നാല്‍ ഞാന്‍ അനോനിമിറ്റിയെ എതിര്‍ത്തപ്പോള്‍ കണ്ണൂരിലെ ഒരു സീനിയര്‍ ബ്ലോഗര്‍ വളരെ മാന്യമായും കുലീനമായും ബ്ലോഗില്‍ ഒളിഞ്ഞിരുന്ന് എഴുതേണ്ടി വരുന്ന അവസ്ഥയെ ശക്തമായി ന്യായീകരിച്ചിരുന്നു. എന്നാല്‍ അതേ ബ്ലോഗര്‍ പില്‍ക്കാലത്ത് എങ്ങനെ ബ്ലോഗാം എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ ഗ്രന്ഥകര്‍ത്താവിന്റെ പേരായി കൊടുത്തത് സ്വന്തം പേര്‍ തന്നെയായിരുന്നു. പിന്നെയും കുറെ ബ്ലോഗ് രചനകള്‍ പുസ്തകമായി. അതിലൊക്കെ സ്വന്തം പേര്‍ ബ്ലോഗര്‍മാര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.

    ബ്ലോഗിനോടുള്ള ചിറ്റമ്മനയവും അവഗണനയും ബ്ലോഗര്‍മാര്‍ തന്നെ കാട്ടുന്നു എന്നാണിത് കാണിക്കുന്നത്. അതേ സമയം അച്ചടിമാധ്യമങ്ങളോട് ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തുകയും ചെയ്യുന്നു. ബ്ലോഗ് എന്നത് അത്രയ്ക്കും മോശമായ ഒരു മാധ്യമമാണോ? അച്ചടി മാധ്യമങ്ങളോട് കാണിക്കുന്ന കൂറ് ബ്ലോഗര്‍മാര്‍ക്ക് ബ്ലോഗിനോടും കാണിച്ചുകൂടേ? ബ്ലോഗിലാവുമ്പോള്‍ എനിക്കെന്തും എഴുതാനുള്ള അനോനിമിറ്റി സൌകര്യം വേണം, അച്ചടിമാധ്യമത്തിലാണെങ്കില്‍ ഞാന്‍ ന്യായമായതേ എഴുതൂ എന്നത്കൊണ്ട് അവിടെ അനോനിമിറ്റി പാടില്ല എന്ന മനോഭാവം ബ്ലോഗര്‍മാര്‍ക്ക് ഉണ്ടാകുന്നത് ബ്ലോഗിനെ ഒരു തരം താഴ്ന്ന മാധ്യമമായി നിലനിര്‍ത്താനേ ഉപകരിക്കുകയുള്ളൂ എന്ന് ബ്ലോഗ്കാരന്മാര്‍ മനസ്സിലാക്കേണ്ടതുണ്ട്.

    ReplyDelete
  48. "..എനിക്കെതിരെ പ്രതികരിക്കാന്‍ വന്നിരിക്കുന്നത് എന്റെ വിജയമായി ഞാന്‍ കാണുന്നു"

    അദ്ദാണ്. എപ്പോഴും ഞമ്മക്ക് 'വിജയം'.. അല്ല ഇയാള്‍ക്ക് പിരിലൂസാ.പ്രായം കൂടും തോറും പുത്തി കീഴോട്ട്‌

    ReplyDelete
  49. ഞാന്‍ എന്നോ എനിക്ക് എന്നോ അല്ല കെ പി എസ് വിചാരിക്കേണ്ടത് .

    താങ്കള്‍ ബൂലോക പുലിയാണെന്ന് സ്വയം സങ്കല്പിക്കുന്നതു കൊണ്ട് പറ്റിപ്പോകുന്ന അബദ്ധങ്ങളാണിത്.

    എല്ലാവരും പുലികളാണെന്ന് വിചാരിക്കാനുള്ള വിശാലമായ ഒരുമനസ്സ് ഉണ്ടാവട്ടെ ആദ്യം.

    അത് കഴിഞ്ഞ് പോരെ അനോണിയും സനോണിയും തമ്മിലുള്ള യുദ്ധം?

    താങ്കള്‍ പറയുന്നതൊക്കെ സ്വയം ചോദിച്ച് നോക്ക് ? അത് ശരിയാണോന്നല്ല. ഇങ്ങനെയാണോ പറയേണ്ടത് എന്ന്.

    സ്വയം തലവച്ച് കൊടുത്ത് ആളുകള്‍ വല്ലതും പറയുന്നത് കേള്‍ക്കേണ്ട കാര്യമുണ്ടോ? നല്ലത് വല്ലതും പറഞ്ഞിട്ടാണെങ്കില്‍ അങ്ങിനെ എങ്കിലും സമാധാനിക്കാം. ഇത് ഞാന്‍ ആരോ ആണെന്നും ബഹിരാകാശത്താണെന്നും തോന്നുന്നതു കൊണ്ടുള്ള ഒരു കുഴപ്പം അത്രേ ഉള്ളൂ.

    അത് മാറില്ല. കാലം അങ്ങിനെയാണ്.

    ReplyDelete
  50. പ്രായം കൂടും തോറും പുത്തി കീഴോട്ട്‌ എന്നത് എനിക്ക് മാത്രം ബാധകമാവുന്നതാണെന്ന് അയ്യപ്പ പറഞ്ഞു കണ്ടില്ല. അത്പോലെ എനിക്ക് മാത്രമേ ലോകത്ത് പ്രായം കൂടുകയുള്ളൂ എന്നും അയ്യപ്പ പറഞ്ഞു കണ്ടില്ല. ഒരു സാര്‍വ്വലൌകികനീതി പോലെയാണ് അത് പറഞ്ഞു കാണുന്നത്.

    ReplyDelete
  51. എന്നാലും, എല്ലാ ദൌസവും ചാറ്റില് പഞ്ചാരയഠിക്കുന്നെയ്ന്റെ എടയില് ഈ മീറ്റിനെ പറ്റി ഒര് വാക്കു പോലും പറന്ഞില്ലാലോ ഇങ്ങള് കുമാരേട്ടാ... :(

    ReplyDelete
  52. ആളുകള്‍ വല്ലതും പറഞ്ഞാല്‍ എനിക്കെന്താ ഇരിങ്ങലേ? ഒരു തല വെച്ചുകൊടുക്കലുമില്ല. ഞാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ശ്രദ്ധിച്ചാല്‍ പോരേ? ഒരു നിലപാട് പറയുന്നു എന്നല്ലേ ഉള്ളൂ. ബ്ലോഗില്‍ സ്വന്തം അഭിപ്രാ‍യം എഴുതിയാല്‍ ബൂലോകപുലി ആകും എന്ന് ഇരിങ്ങലിനോട് ആരാ പറഞ്ഞേ? ഞാന്‍ ബ്ലോഗ് പതിവാ‍യി വായിക്കുന്നു, പോസ്റ്റുകളും കമന്റുകളും എഴുതുന്നു അത്രേയുള്ളൂ. പ്രിന്റ് മീഡിയകളിലോ വിഷ്വല്‍ മീഡിയകളിലോ എഴുതാനോ അവതരിപ്പിക്കാനോ ഉള്ള കഴിവില്ലായ്മയും ഗതികേടും കൊണ്ട് ബ്ലോഗില്‍ എഴുതുന്നു. അങ്ങനെയുള്ള എനിക്ക് ബ്ലോഗില്‍ പുലി ആകാന്‍ സാധിക്കുമോ? അത്രയ്ക്കേ ഉള്ളൂ ബ്ലോഗ് എന്നാണ് ഇരിങ്ങലും പറഞ്ഞു വരുന്നത് അല്ലേ? കഷ്ടം.

    ReplyDelete
  53. എഴുതാപ്പുറം വായിക്കണമെന്ന് തന്നെയാണ് എന്‍ റെ അഭിപ്രായം. പക്ഷെ എഴുതിയതിനെ ഉള്‍കണ്ണ് കൊണ്ട്കണ്ട് വായിക്കണം എങ്കിലേ വായന ശരിയാവൂ .

    ആളുകള്‍ എന്തെങ്കിലും പറയട്ടെ. അതിലൊന്നുമില്ല. എന്നാലും എന്തിനു പറയുന്നു എന്നുണ്ടെങ്കില്‍ അതില്‍ നമുക്ക് എന്തെങ്കിലുമുണ്ടല്ലോ.. അല്ലേ...

    നിലപാട് .. അങ്ങിനെ മാറ്റാന്‍ പാടില്ലാത്ത നിലപാടുകള്‍ ഒന്നുമില്ലല്ലോ കെപി എസ്. ഉണ്ടോ?

    വിലാസിനി അദ്ദേഹത്തിന്‍റെ സ്വന്തം പേര്‍ല്‍ അല്ലല്ലോ എഴുതിയത്. അനോണി പേരില്‍ അല്ലേ?

    അങ്ങിനെ എത്ര എത്ര പേര്‍ മലയാളത്തിലും അതു പോലെ മറ്റ് ഭാഷകളിലും അനോണീ പേരില്‍ എഴുതുന്നു.

    ബ്ലോഗും വെബും ഉണ്ടാകുന്നതിനു മുമ്പും അനോണികള്‍ ഉണ്ടായിരുന്നു. പിന്നെ പബ്ലിഷ് ചെയ്യുമ്പോള്‍ ചിലര്‍ക്കൊക്കെ അനോണീ സനോണീയാകും പക്ഷെ അത് ലോകമെമ്പാടുമുള്ളവര്‍ക്ക് സനോണീ ആകുമെന്നൊന്നും ധരിക്കരുത്.

    ചില സത്യങ്ങള്‍ മുഖത്ത് നോക്കി പറയാന്‍ പറ്റില്ലെന്ന് പറയാറില്ലെ?

    എന്തു കൊണ്ടാണ് മഹാഭാരതയുദ്ധത്തില്‍ ശിഖണ്ഡിയെ മുന്‍ നിര്‍ത്തി അര്‍ജ്ജുനനെ കൊണ്ട് കൃഷ്ണന്‍ ഭീഷ്മരെ കൊല്ലിച്ചത്?

    ശിഖണ്ഡി എന്ന അനോണിയെ മുന്‍ നിര്‍ത്തി ഒരു സത്യത്തെ ജയിപ്പിക്കേണ്ട ചുമതല കള്ള കൃഷ്ണനായിരുന്നു. അവിടെയും നിലപാടുകള്‍ നമ്മള്‍ തിരിച്ചറിയണം.

    ബൂലോക പുലി എന്ന വാക്ക് തന്നെ ക്ലീഷേ ആണെന്ന് അറിയാം.

    പ്രിന്‍ ഡ് മീഡിയയിലോ വിഷ്വല്‍ മീഡിയയിലോ എഴുതാനോ അവതരിപ്പിക്കാനൊ കഴിവില്ലായ്മയും ഗതികേടും കൊണ്ടാണ്‍ ബ്ലോഗില്‍ എഴുതുന്നത് എന്ന് കെപി എസ് പറയുമ്പോള്‍ ബ്ലോഗിന്‍റെ പ്രാഥമീക ധര്‍മ്മങ്ങള്‍ താങ്കള്‍ മറന്നു പോകുന്നു.

    ഒരിക്കലും കൂട്ടി വായിക്കാന്‍പറ്റാത്ത രണ്ട് ധ്രുവങ്ങളാണ് ബ്ലോഗും പ്രിന്‍ ഡ്മീഡിയയും .

    ബ്ലോഗിന് അതിന്‍റെ തായ വിശാലവും വ്യത്യസ്തവുമായ ഒരു ചുവരും ചിത്രവും ഉണ്ട്. പ്രിന്‍ ഡിന് മറ്റൊരു തലവും രീതിയുമാണ്.

    ഭാഷയിലും ഇവരണ്ടും ഏറെ അകലെ നില്‍ക്കുന്നു എന്ന് നമുക്കറിയാം.

    മലയാളം ബ്ലോഗ് നിലവില്‍ വന്നിട്ട് ആറു വര്‍ഷമാകുന്നു.

    ഇനിയെങ്കിലും പ്രിന്‍ഡ് മീഡിയയുടെ പിടിയില്‍ നിന്നും എഴുത്തില്‍ നിന്നും ബ്ലോഗ് എന്നതിന് അതിന്‍ റെതായ സ്വത്വരാഷ്ട്രീയമുണ്ടെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ചെയ്യൂ എന്നേ പറയാനുള്ളൂ

    ReplyDelete
  54. ശരിക്കും എനിക്ക് മിസ്‌ ചെയ്തു കുമാരേട്ടാ

    ReplyDelete
  55. മൂപ്പരെന്നെ കെട്ടിപ്പിടിച്ച് ശ്രീകൃഷ്ണപ്പരുന്തിൽ മോഹൻലാലിനെ വിളിക്കുന്നത് പോലെ “കുമാരേട്ടാ...” എന്ന് വ്രീളാവിവശനായി വിളിച്ചു.

    ഇത് കുറേ ചിരിപ്പിച്ചൂ.... നല്ല വിവരണം.നന്ദി

    ReplyDelete
  56. ഇത്തവണ എനിയ്ക്ക് വരാൻ കഴിഞ്ഞില്ല...പകരം മീറ്റ് പോസ്റ്റുകൾ ഒന്നൊന്നായി വായിച്ചുകൊണ്ടിരിക്കുന്നു....
    ഏതായാലും ഈ കടിഞ്ഞൂൽ മീറ്റ് പുരാണം രസിപ്പിച്ചൂട്ടോ... :)

    ReplyDelete
  57. ആദ്യമായി ബ്ലോഗു മീറ്റില്‍ പങ്കെടുത്ത കുമാരന്റ് ബ്ലോഗില്‍ ആദ്യമായി ഒരു കമന്റിടട്ടെ.

    നന്നായിട്ടുണ്ട്. ഇനിയും ഇങ്ങനെ എഴുതുക.

    ReplyDelete
  58. ആദ്യമായി ബ്ലോഗു മീറ്റില്‍ പങ്കെടുത്ത കുമാരന്റ് ബ്ലോഗില്‍ ആദ്യമായി ഒരു കമന്റിടട്ടെ.

    നന്നായിട്ടുണ്ട്. ഇനിയും ഇങ്ങനെ എഴുതുക.

    ReplyDelete
  59. എന്റെ കുമാരാ ഗ്ലാമറുള്ള ഒരു കോന്തന്‍ മുഖം ദൈവം തന്നിട്ടും എന്തിനാ ഈ ചളുങ്ങിയ പ്രൊഫൈല്‍ ഫോട്ടോ

    ReplyDelete
  60. അങ്ങനെ കുമാരേട്ടനും മുഖ്യ’രാധ’യിലായി! അഭിനന്ദനം.

    ReplyDelete
  61. jayanEvoor : ചോദ്യം ഒന്നിന്റെ സംഭവം ഞാനും സജ്ജീവേട്ടനും തമ്മിലുള്ളൊരു അന്തര്ധാര ആയിരുന്നു.
    jayanEvoor : അത് നന്നായി. മാനം കാത്തു.
    Rajesh : പ്രിയ രാജേഷ്, നമുക്ക് ഇനിയും കാണാം. നന്ദി.
    കണ്ണൂരാന് / Kannooraan : ചിലതൊക്കെ കണ്ടില്ലെന്ന് നടിക്കേണ്ടി വരും. വിശാലമായി ചിന്തിക്കുമ്പോള്.
    shajiqatar : അപ്സെറ്റ് ആവണ്ട. അതൊക്കെ അങ്ങേനെ നടക്കും. പങ്കെടുത്തവര് ഹാപ്പിയാണല്ലോ. അടുത്ത മീറ്റില് നമുക്ക് കാണാം.
    mini//മിനി : തിരക്ക് പിടിച്ചെഴുതിയതാണെന്ന് മനസ്സിലായി അല്ലേ.
    പട്ടേപ്പാടം റാംജി : താങ്കള് സത്യം മനസ്സിലാക്കിയല്ലോ. നന്ദി.
    എം.അഷ്റഫ്. : ഇക്കാ. നമുക്കും ഒരു മീറ്റില് കാണാം.
    കണ്ണനുണ്ണി : ഇനിയത്തെ മീറ്റിനു വന്നോളണം. കൂടെ ഒരാളെയും………
    വരയും വരിയും : സിബു നൂറനാട് : മൂന്നാമ്മത്തെത് തെറ്റി കേട്ടൊ.
    ജിക്കു|Jikku : എന്ത് സംഭവം.! നമ്മളേക്കാളും പുലികളൊക്കെയല്ലേ അവിടെ മൊത്തം..
    ചിതല്/chithal : ആരാണീ ചിതല്? അയ്യാളു ബ്ലോഗറാ… എന്താണീ ബ്ലോഗ്?
    Simil Mathew : താങ്ക് യു സിമില്.
    ഹാപ്പി ബാച്ചിലേഴ്സ് : വീഡിയോ ഒക്കെ ഹരീഷോ ജോ യോ പോസ്റ്റുന്നുണ്ട്.
    മാണിക്യം : ചേച്ചീ കുറേ നാളു കൂടി കണ്ടതില് സന്തോഷം.
    ശ്രീനാഥന് : നന്ദി.
    അപ്പൂട്ടൻ : ചോദ്യങ്ങളൊക്കെ വെറുമൊരു തമാശയ്ക്കായിരുന്നു. സജ്ജീവേട്ടനെ ചൂഷിക്കാനല്ല.
    മൂന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം കറക്റ്റ്. പൂജ്യം മാര്ക്ക്…!
    സ്മിത മീനാക്ഷി : അതെ.
    ആളവന്താന് : അങ്നനെ കുറ്റം പറയാന് മാത്രമൊന്നുമില്ലെന്നെ.
    tharam : ആാദ..
    യൂസുഫ്പ : ചോദ്യത്തിന്റെ ഉത്തരം തെറ്റ്…! ഹഹഹ..
    ചെറുവാടി : നന്ദി.
    Cartoonist : സജ്ജീവേട്ടാ,, വെറുതെ ഒരു തമാശയ്ക്കിട്ടതാ…
    ഒരു യാത്രികന് : കണ്ണൂര് വരുന്നുട്ണല്ലേ. കാണാം.
    അരുണ് കായംകുളം : നിനക്കൊരു അടിയും നാലു കുത്തുമുണ്ട്. ചിതലിന്റെ കയില് കൊടുത്തിട്ടുണ്ട്.
    MyDreams : ആരാ പറഞ്ഞേ?
    krish | കൃഷ് : നന്ദി.
    അബ്കാരി : നന്ദി. ഞാന് പടമൊന്നും എടുത്തില്ലെട.
    Echmukutty : പരീക്ഷയെ പേടിയാ അല്ലേ?
    praveen raveendran : അടുത്ത മീറ്റിനു നമുക്ക് കാണാം.
    ഇ.എ.സജിം തട്ടത്തുമല : അത് ഇവിട്ടത് നന്നായി.
    Captain Haddock : ക്യാപ്റ്റാ…. എന്നെ കൊല്ല്!..
    NPT : നന്ദി.
    ഞാന് ഇരിങ്ങല്: തീ കൊളുത്തിയല്ലേ. നന്ദി.
    chithrakaran:ചിത്രകാരന് :നന്ദി.
    ശ്രീ : ശ്രീയുടെ കുറവൊഴിച്ച്.
    രസികന് : കഴിഞ്ഞ തവണ നീ എന്നെ കൂട്ടാതെ പോയില്ലേ.
    റോസാപ്പൂക്കള് : ലേ യില് നമുക്കൊരു മീറ്റ് സംഘടിപ്പിച്ചാലോ?
    Rare Rose : നന്ദി.
    എന്.ബി.സുരേഷ് : സുരേഷേട്ടനെയും മിസ്സ് ചെയ്തതില് പെടും.

    ഗോപീകൃഷ്ണ൯.വി.ജി : ഒരു രസത്തിന് കിടക്കട്ടെന്നെ.
    അനില്കുമാര്. സി.പി. : നന്ദി.
    Ayyappa : നന്ദി.
    Aisibi: അയ്യോ>>> ആരു പഞ്ചാര അടിച്ചു…. എന്നെ ഇങ്ങനെ … വേണ്ടായിരുന്നു..
    എറക്കാടൻ / Erakkadan : നിന്നെയും മിസ്സ് ചെയ്തു.
    Prasanth Iranikulam : നന്ദി
    ബിന്ദു കെ പി : നന്ദി.
    MKERALAM : നന്ദി,
    സാബിറ സിദ്ധീഖ് : ശോ.. ഇതിപ്പോ എന്നോടോരാള് വിളിച്ച് പറഞ്ഞതേയുള്ളൂ. പടം മാറ്റാന്. കോന്തന് മുഖമാണല്ലേ നല്ലത്. മാറ്റിയേക്കാം.

    ReplyDelete
  62. വെഞ്ഞാറന്‍ : നന്ദി. എന്തായീ രാധ?????

    കെ.പി.സുകുമാരന്‍ : സുകുമാരേട്ടാ.. ആദ്യ കാലത്ത് ബ്ലോഗില്‍ പലരും തൂലികാ നാമത്തിലായിരുന്നല്ലോ. വിശാല്‍ജിയുടെ ബ്ലോഗ് കണ്ട് ഞാനും അങ്ങനെ തുടങ്ങി. പലതും തുറന്ന് ആരെയും പേടിക്കാതെ ചമ്മലില്ലാതെ എഴുതാന്‍ അത് സഹായിച്ചു. ഓര്‍ക്കുട്ട്, ഫേസ് ബുക്ക് എന്നിവയിലൊക്കെ ബ്ലോഗ് ലിങ്കും, ഒറിജിനല്‍ വിവരണങ്ങളുമാണ്‌ കൊടുത്തിട്ടുള്ളത്. പുസ്തകമിറക്കിയപ്പോള്‍ തൂലികാ നാമത്തിനു പുറമെ ഒറിജിനല്‍ പേരും ജാതകവും ഫോണ്‍ നമ്പരുമൊക്കെ കൊടുത്തിട്ടുണ്ട്. എന്റെ ഒരു വരി വാക്ക് ഇത്രയും വലിയ ചര്‍ച്ചയ്ക്ക് വിഷയമാക്കേണ്ടതുണ്ടോ?

    എന്തായാലും അത് വഴി ആദ്യമായി ഈ ബ്ലോഗ് സന്ദര്‍ശിച്ചതില്‍ വളരെ നന്ദി.

    ReplyDelete
  63. കൊള്ളാം നല്ല എയുത്ത് ...
    ഒരു ബ്ലോഗ് മീറ്റിനു പോകാന്‍ കൊതിപ്പിച്ച എഴുത്ത്...!!

    ഉത്തരം ഞാന്‍ പറയാം ..!!

    ചോദ്യം നമ്പർ 1. പടം വരക്കാനായി കസേലയിലിരുന്ന എന്നോട് എഴുന്നേറ്റ്
    സ്ഥലം കാലിയാക്ക് എന്ന് സജ്ജീവേട്ടൻ പറഞ്ഞത് എന്ത് കൊണ്ട്?

    Ans കുമാരേട്ടനെ കണ്ടപ്പോള്‍ സജീവേട്ടനു ചിരിച്ചിട്ട് വരക്കാന്‍ കഴിയാത്തത് കൊണ്ട് ..!

    ചോദ്യം നമ്പർ 2. രണ്ട് വർഷമായി ഒരു പോസ്റ്റും ഇടാതെ
    ബ്ലോഗ് മീറ്റിൽ മാത്രം പങ്കെടുക്കുന്ന ബ്ലോഗർ ഏത്?

    Ans നോ ഐഡിയ ... ഒരു ക്ലൂ തരാമായിരുന്നു ..!!

    ചോദ്യം നമ്പർ 3. ചാണ്ടിയുടെ ഫ്ലാറ്റിലെ ടൂറിന്‍ കച്ചയിലെ യേശുദേവന്റെ ചിത്രം കണ്ട്
    “ഇതെന്തിനാപ്പാ എക്സ് റേ ഫിലിം തൂക്കിയിട്ടിന്..?” എന്ന് ചോദിച്ചതാര് ?

    Ans കുമാരേട്ടന്‍ ...!
    ഓരോന്ന് വിളിച്ചു പറഞ്ഞിട്ട് വല്ലവരുടേം തലയില്‍ കേട്ടിവേക്കണ്ടാ ട്ടോ ...!

    ReplyDelete
  64. ബ്ലോഗ്‌ മീറ്റ്‌ വായിച്ച് ,സന്തോഷായി ,ഇനിയും ഇതുപോലെ ബ്ലോഗ്‌ മീറ്റുകള്‍ ഉണ്ടാവുമ്പോള്‍ എല്ലാവരെയും കാണാം ..എല്ലാം വായിച്ച് ചിരി ആയിരുന്നു .ചാണ്ടിയുടെ കഥകള്‍ ഇതിലും കുറച്ച് വായിച്ചു . .എന്നാലും പ്രവീണ്‍ നെ കുറിച്ച് പറഞ്ഞത് അതിന്‍റെ ചിരി ഇപ്പോളും തീര്‍ന്നിട്ടില്ല .എറണാകുളം അത്ര അറിയുന്ന എനിക്ക് ഇത് മനസിലാവും .



    .പ്രവീൺ ഒരു ഒന്നൊന്നര വിടലായിരുന്നു. (ഞാനുദ്ദേശിച്ചത് ബൈക്കിന്റെ കാര്യമാണേ.)

    തൊണ്ടിന്മേൽ തവള പോലെ പേടിച്ച് വിറച്ച് ഞാൻ പിറകിലിരുന്നു. യാതൊരു കൺ‌ട്രോളുമില്ലാതെ ഫുൾ റിസ്കിൽ എമ്പതിൽ വിടാനൊക്കെ കഴിയുമെങ്കിലും അതിന്റെ അഹങ്കാരമൊന്നും അവനില്ല. നേർച്ച നേർന്ന് എന്റെ കുറേ കാശ് പോയിക്കിട്ടി.

    ReplyDelete
  65. ചോദ്യം നമ്പർ 3 . കണ്ണൂര്‍ ഭാഷയിലായതിനാല്‍ അതു കുമാര്‍ജിയുടെത് തന്നെയാകാനാ വഴി

    ReplyDelete
  66. കുമാരനുള്ളത് ഞാൻ നേരിട്ട് കൊടുത്തുകൊള്ളും. ഇപ്പോൾ ഇത് സുകുമാരേട്ടനുള്ളതാ.
    ഒരിക്കൽ എന്റെ സുന്ദരമായ ഫോട്ടോ പ്രൊഫൈലിൽ കയറ്റിയതാ. ശരിക്കും പിറ്റേന്ന് ഇനിക്കൊരു ഫോട്ടൊ മറ്റൊരു പേരിൽ മെയിൽ ആയി വന്നു; അത് എന്റെ ഫോട്ടോ തന്നെയായിരുന്നു എന്ന് കണ്ട ഞാൻ ഞെട്ടി. അന്നത്തെ ആ പേടികാരണം വെളിച്ചത്തിരുന്ന എന്റെ ഫോട്ടോ ബ്ലോഗിൽ കയറ്റിയിട്ടില്ല.
    എന്റെയീ പേര് വെറും ഡ്യൂപ്ലിക്കേറ്റാക്കിയതാ. ചിലത് ഒഴികെ, ഞാൻ എഴുതുന്ന കഥാപാത്രങ്ങളെല്ലാം ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ്. എപ്പൊഴാ അടികിട്ടുന്നതെന്നറിയില്ല. സ്വന്തം തറവാട്ടിൽ നടന്ന തട്ടിപ്പുകാര്യം അവരറിയുന്ന അയൽക്കാരി വിളിച്ചുപറഞ്ഞാൽ ആരും സഹിക്കില്ലല്ലൊ. പ്രത്യേകിച്ച് സ്ഥലം കണ്ണൂരാണ്.
    രാത്രി എട്ടര മണിവരെ കാടുനിറഞ്ഞ സ്ഥലത്ത് ഭാര്യയെ തനിച്ചാക്കി പിന്നീട് തിരിച്ചുവന്നവൻ എന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനും ആണ്. ഇന്നലെയും എന്റെ വീടിനുമുന്നിലൂടെ ഫേമലിസഹിതം ബൈക്ക് ഓടിച്ചുപോയി. അയാൾ മറന്ന കാര്യം കഥയാക്കി എന്നറിഞ്ഞാൽ എന്നോടുള്ള പ്രതികരണം എന്തായിരിക്കുമെന്ന് ഒരു നിശ്ചയവും ഇല്ല. പിന്നെ ബ്ലോഗ് എഴുതിയതിന്റെ പേരിൽ ആരെങ്കിലും ചോദ്യം ചെയ്യാൻ വന്നാൽ വീട്ടിൽ‌നിന്ന് ഇറക്കിവിടും എന്നാണ് വീട്ടുകാരന്റെ ഓർഡർ. ശനിയാഴ്ച കാണാം; കാ,,ണ,,ണം.

    ReplyDelete
  67. യൂസുഫ്പ തന്ന രജിസ്ട്രേഷൻ ഫോമിൽ പേരും നക്ഷത്രവും ജാതകവും ല.സ.ഗു.വും എഴുതി. പെട്ടെന്ന് ഒരു വിളി കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ചെരപ്പയുമായി കള്ളുചെത്തുകാരനെ പോലെ ക്യാമറയുമായി ഹരീഷ് തൊട്ടരുകിൽ. മൂപ്പരെന്നെ കെട്ടിപ്പിടിച്ച് ശ്രീകൃഷ്ണപ്പരുന്തിൽ മോഹൻലാലിനെ വിളിക്കുന്നത് പോലെ “കുമാരേട്ടാ...” എന്ന് വ്രീളാവിവശനായി വിളിച്ചു. ആ തടിയന്റെ കൈയ്യിൽ നിന്ന് ഊരാൻ പെട്ട പാട് എനിക്കേ അറിയൂ. നമ്മളാ ടൈപ്പല്ലെന്ന്‌ ഇഷ്ടനറിയില്ലല്ലോ.


    ഹഹാ..
    നെനക്കിട്ടു വെച്ചിട്ടുണ്ടെടാ തല്ലുകൊള്ളീ..
    അടുത്ത മീറ്റിനിങ്ങുവാ..:)

    ReplyDelete
  68. ബ്ലോഗ് മീറ്റിനെ കുറിച്ചുള്ള വിവരണം പോലും ഇത്ര രസകരമായി എഴുതാന്‍ കഴിവുള്ള താങ്കളോട് അസൂയ തോന്നുന്നു.

    ReplyDelete
  69. കുമാരാ ഇനി ലവന്‍ റോമയുടെ കൂടെ തന്നെ ആയിരുന്നോടെയ്? ഇതും ഒരു സംഭവം ആക്കി അല്ലെ? വിജയീഭവ.

    ReplyDelete
  70. വിവരണവും പതിവുപോസ്റ്റുകള്‍ പോലെ നന്നായീട്ടാ അയല്‍ക്കാരാ...കണ്ണൂര്‍ക്കാരനാന്നിപ്പഴാ അറിഞ്ഞത്

    അനോണി സനോണി തല്ലിനോടൊരു ചിരി ;)

    ReplyDelete
  71. ഞാന്‍ കണ്ടില്ല അതാ ഉത്തരം ഇല്ലാത്തെ

    ReplyDelete
  72. ഈ കുമാരസംഭവം ബാലെയിലൂടെ എറണാകുളം ബൂലോഗ സംഗമം മുഴുവനായും കണ്ടും കേട്ടും അറിഞ്ഞു....

    തലേന്ന് നന്ദാജിയുടെയും,പിറ്റേന്ന് ചാണ്ടികുഞ്ഞിന്റേയുമൊക്കെ അതിഥിയാവാനുള്ള ഭഗ്യം വന്നത് തന്നെ ഈ ബൂലോഗ സാനിധ്യം തന്നെയല്ലെ...കുമാർജി.

    പിന്നെ പല പോസ്റ്റുകളിലും,ഈ മീറ്റിനെ കുറച്ചുതരം താന്നരീതിയിൽ ചിത്രീകരിച്ചപ്പോൾ ,വളരെ വസ്തുനിഷ്ഠമായി ,വളരെ രസമായി,പലരുടേയും ബ്ലോഗുകളിൽ കൊണ്ടുപോയി , ഇത്ര നന്നായി അവതരിപ്പിച്ചതിന് ഒരു പ്രത്യേക അഭിനന്ദനം..കേട്ടൊ ഗെഡി.

    ReplyDelete
  73. ചില സംശയങ്ങൾ..

    1. സുജ കാർത്തികയെ കണ്ടതിനു ശേഷം ഭാര്യയുടെ (എന്നാണെന്റെ വിശ്വാസം) ഫോൺ വന്നപ്പോൾ നിരാശയോടെ കട്ട് ചെയ്ത് മൊബൈൽ സ്വിച്ച് ഓഫ് ചെയ്തതു എന്തു കൊണ്ട്?

    2. മറൈൻ ഡ്രൈവിൽ വച്ച് നീ നന്ദന്റെ റൂമിലോട്ട് പൊയ്ക്കോ, ഞാനിവിടെ ‘അഗാധതയും’ നോക്കി കിടന്നോളാം എന്നു പറഞ്ഞതെന്തു കൊണ്ട്?

    3. മിനറൽ വാട്ടർ വാങ്ങാൻ പോയ കടയിൽ ചെന്ന് കുമാരേട്ടൻ ‘എന്തീനു’ ‘എന്താപ്പ’ എന്നൊക്കെ പറഞ്ഞതും പിന്നെ കടക്കാരൻ വെട്ടുകത്തിയുമായി പിന്നാലെ ഓടിച്ചതും എന്തു കൊണ്ട്?

    ബാക്കി സംശയങ്ങൾ പിന്നാലെ...

    ReplyDelete
  74. chila prayogangal cchirippichchu

    ReplyDelete
  75. ഈ കുമാരമീറ്റ്കാഴ്ച ഉഗ്രൻ.
    ഇത്ര തിരക്കിട്ട് തിരികെ പോയതെന്തുകൊണ്ട് ?

    ReplyDelete
  76. ഹഹഹഹഹഹഹഹ
    ചിരിച്ചു മറിഞ്ഞു കുമാരാ...രസകരം. എന്താ ഉപമകള്‍, വാചകങ്ങള്‍. രസകരം. അടിപൊളി.

    ReplyDelete
  77. ആദ്യ മീറ്റ് കണ്ട കുമാരന്റെ സംഭവങ്ങൾ കലക്കി:):)
    പോസ്റ്റിനു നന്ദി....

    ReplyDelete
  78. ഈ പോസ്റ്റിലും ഒരു കുമാരന്‍ ടച്ച്‌. വിവരണം രസിപ്പിച്ചു. മീറ്റില്‍ പങ്കെടുത്ത ഒരവുഭവം.

    മീറ്റിനെപ്പറ്റി ഏറെ നഗറ്റീവ് ആയ ചില പോസ്റ്റുകള്‍ കണ്ടിരുന്നു. ചിലര്‍ അത് പിന്നീട് തിരുത്തുകയും ചെയ്തു. വിഷയ ദാരിദ്ര്യംകൊണ്ടാവും അല്ലേ ?

    ReplyDelete
  79. നീണ്ട കാല്‍ വിരലുകളിലും, കൈവിരലുകളിലും രക്തവര്‍ണ്ണമുള്ള “ക്യൂട്ടക്സ്” മാത്രമിട്ട് അതിസുന്ദരിയും, അതോടോപ്പം മദാലസയുമായ ഒരു ‌‌‌‌‌‌‌‌--------- ആസ്വദിക്കുന്നത് പോലെ ഞാന്‍ ആസ്വദിച്ചു...

    ReplyDelete
  80. കുമാരാ ക്ഷമിച്ചേക്ക് ....
    ശാന്ത കാവുമ്പായിയുടെ പുസ്തക പ്രകാശനവും,
    തഥവസരത്തില്‍ എത്തിച്ചേര്‍ന്ന ബ്ലോഗര്‍മാരുടെ
    സ്നേഹ സംഗമവും ചിത്രകാരന്റെ ബ്ലോഗില്‍:ശാന്ത ടീച്ചറുടെ മോഹപ്പക്ഷി ഭൂലോകത്ത് പറക്കാനാരംഭിച്ചു !

    ReplyDelete
  81. താങ്കളുടെ എഴുത്തും കമന്റുകളും മൊത്തം വായിച്ചു തീര്‍ത്തപ്പോള്‍ ഗ്രേറ്റ് ഇന്ത്യ സര്‍ക്കസ്സു കണ്ട പ്രതീതി . സര്‍ക്കസ്സിലെ ജോക്കര്‍മാരുടെ ഹാസ്യവും ട്രിപ്പീസും മാജിക്കും താങ്കള്‍ കൈകാര്യം ചെയ്തപ്പോള്‍ ബ്ലോഗു പുലികളുടെ ഉഗ്ര പോരാട്ടവും ,ഞാണിന്മേല്‍ കളിയും ഒറ്റച്ചക്ര സൈക്കിളിങ്ങും എല്ലാം മറ്റുള്ളവരും കാഴ്ച വെച്ചു. നന്നായിരിക്കുന്നു .

    ReplyDelete
  82. വെഞ്ഞാറന് : ഹഹ.. നന്ദി.
    നവാസ് കല്ലേരി... : മൂന്നാമത്തെ ഉത്തരം ശരി, നന്ദി.
    siya : നന്ദി.
    വഴിപോക്കന് : നന്ദി.
    mini//മിനി : വളരെ നന്ദി,.
    ഹരീഷ് തൊടുപുഴ : ഹഹഹ.. അപ്പോ ബാക്കി അടുത്ത മീറ്റിന്.
    jyo, സോണ ജി, പള്ളിക്കരയില് : നന്ദി.
    മുരളിക... : എനിക്കും സംശയമില്ലാതില്ലാതില്ല.
    സ്വപ്നാടകന്, JAYARAJ, ഒഴാക്കന്, ബിലാത്തിപട്ടണം / BILATTHIPATTANAM. : നന്ദി.
    പ്രവീണ് വട്ടപ്പറമ്പത്ത് : മൂന്നിനും ഒരുത്തരം അവന് ഞാനല്ല.. അല്ല. അല്ല.
    greeshma : നന്ദി.
    Kalavallabhan : ലീവ് ഇല്ലാത്തത് കൊണ്ട്. നന്ദി.
    |santhosh|സന്തോഷ്|, suresh, ചാണക്യന് : നന്ദി.
    Akbar : അതൊക്കെ കെട്ടടങ്ങി. നന്ദി.
    നട്ടപിരാന്തന് : ഹഹഹ.. അതൊന്നും മറന്നില്ല അല്ലേ. നന്ദി.
    chithrakaran:ചിത്രകാരന്, Abdulkader kodungallur, Vellayani Vijayan/വെള്ളായണിവിജയന് : നന്ദി.

    ReplyDelete
  83. ഈ ലോകത്തേയ്ക്ക് അപ്രതീക്ഷിതമായി ഒന്നു ചാടിവീണതാണ്. ഇവിടെയും വാളും പരിചയുമൊക്കെയുണ്ടോ? എന്റെ ഉലകത്തിലെത്തിയിട്ടു വേണം എല്ലാവരേയും ഒന്നു കണ്ടു പേശാൻ,വിവരണം വായിച്ചപ്പോൾ അത്ര ആവേശമായി. അടുത്ത ബ്ലോഗ് മീറ്റിങ്ങിന് ഞാനും കാണും. ഈ കുമാരുവിന്റെ ഒരു എക്സിബിഷൻ!!!!

    ReplyDelete
  84. കുമാരൻ, എഴുത്ത്‌ ശരിക്കും ആസ്വദിച്ചു. വായിക്കാൻ അൽപം വൈകിപ്പോയി.

    ReplyDelete
  85. കുമാരാ ബ്ലോഗുമീറ്റ് ഒരു സംഭവമാക്കിയോ

    ReplyDelete
  86. പുതിയ ബ്ലോഗറാണ് ....മറുപടിയില്ല

    ReplyDelete
  87. വൈകി വന്നതില്‍ ക്ഷമാപണം...നാട്ടില്‍ നെറ്റ് കണക്ഷന്‍ ഇല്ലല്ലോ...
    ഫ്ലാറ്റില്‍ നടന്ന "ജലപാനത്തിന്റെ" കാര്യം മാത്രം പറഞ്ഞില്ല!!!
    പിന്നെ അടുത്ത തവണ എന്തായാലും സ്മിര്‍നോഫ് കൊണ്ട് വന്നിരിക്കും...ഇല്ലെങ്കില്‍ എന്നെ കൊന്നോ....

    ReplyDelete
  88. ഏതെങ്കിലും ഒരു ബ്ലോ‍ാഗുമീറ്റില്‍ പങ്കെടുക്കാന്‍ കഴിയണേ എന്നാണ് എന്റെ ആഗ്രഹം!!!

    ReplyDelete
  89. Kumarettane bookil vaayichu...ivide aadyamaa

    ReplyDelete
  90. അപര്ണ....., വി.എ || V.A, കുസുമം ആര് പുന്നപ്ര, ആയിരത്തിയൊന്നാംരാവ്, ചാണ്ടിക്കുഞ്ഞ്, നീര്വിളാകന്, orikkal nhanum.... : നന്ദി.

    ReplyDelete
  91. രസകമായ വിവരണം..ഇവിടെയും കുറെ ചിരിച്ചു . പക്ഷെ ചോദ്യങ്ങള്‍ക്കുള്ള മറുപടി എവിടെ.?

    ReplyDelete
  92. kumarasambavangal vayichu thudangiyittu 2 divasangal aayi.kathakal kollaam.chirippikunnu,chinthipikkunnu.kumarante kathaashyli,sanjayan krithikale anusmarippikkunnu.

    ReplyDelete