Thursday, April 23, 2009

ടീച്ചര്‍മാരുടെ ശ്രദ്ധയ്ക്ക്

നാട്ടിലെ യു.പി.സ്കൂളിലെ അദ്ധ്യാപികയാണു സൌദാമിനി ടീച്ചര്‍‍. ഗവ. ജോലിക്കാരനായ ഭര്‍ത്താവും ടൌണിലെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കുന്ന രണ്ട് മക്കളുമടങ്ങുന്നതാണു ടീച്ചറുടെ കുടുംബം. സ്കൂളില്‍ നിന്നും ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെ കള്ളുഷാപ്പിന്റെ അടുത്താണു വീടു. ഇത്ര അടുത്താണെങ്കിലും ടീച്ചര്‍ നടന്നു സ്കൂളിലെത്തുമ്പോള്‍ പത്തേകാല്‍ പത്തര മണിയെങ്കിലും ആവും. എല്ലാ ദിവസവും സ്കൂളിലേക്കുള്ള ടീച്ചറുടെ തിരക്ക് പിടിച്ച ഓട്ട നടത്തം കണ്ടാല്‍ ''പാവം ഇന്നു മാത്രം ലേറ്റ് ആയി'' എന്നാണു തോന്നുക. രാവിലെ ലേറ്റാവുമെങ്കിലും വൈകുന്നേരം ടീച്ചര്‍ വളരെ പങ്ച്വല്‍ ആണു. നാലു മണി ബെല്ലടിച്ചാല്‍ പിള്ളേരെക്കാളും മുന്നില്‍ ടീച്ചര്‍ സ്കൂളു വിടുകയും ചെയ്യും. പഠിപ്പിക്കുന്ന കാര്യമാണെങ്കില്‍ പറയാനുമില്ല; കെ.എസ്.ആര്‍.ടി.സി. ബസ്സ് പോകുന്നത് പോലെ ടീച്ചര്‍ പാഠങ്ങള്‍ വായിച്ചു പോകും, പിള്ളേര്‍ അവരുടെ വഴിക്കും പോകും.

ടീച്ചര്‍ എപ്പോഴും ലേറ്റായി സ്കൂളില്‍ പോകുന്നത് നാട്ടുകാരുടേയും രക്ഷകര്‍ത്താക്കളുടെയും ഇടയില്‍ പലതവണ ചര്‍ച്ചാവിഷയമായിട്ടുണ്ട്. എങ്കിലും സ്വതവേ പാവങ്ങളായ നാട്ടുകാരായത് കൊണ്ട് ആരും തന്നെ ടീച്ചറെ ചോദ്യം ചെയ്തില്ല. ഹെഡ് മാസ്റ്ററായ അരവിന്ദാക്ഷന്‍ മാഷാണെങ്കില്‍, ഒന്നാം ക്ലാസ്സിലെ ടിന്റുമോന്‍ ''എന്തെടാ..?'' എന്നു ചോദിച്ചാല്‍ പോലും പേടിക്കുന്ന ഒരു 'നല്ല മനുഷ്യന്‍' ആയതിനാല്‍, ലേറ്റാവുന്നത് കൊണ്ട് സ്കൂളിലും പ്രശ്നമില്ല.

പക്ഷേ അപ്രതീക്ഷിതമായി ടീച്ചര്‍ക്ക് ടൈം പങ്ച്വാലിറ്റി കീപ്പ് ചെയ്യേണ്ടതായ ഒരു സംഭവമുണ്ടായി. നാട്ടിലെ വെല്‍നോണ്‍ കുടിയനായ കപ്പല്‍ വാസുവേട്ടനാണു ടീച്ചറെ വഴി തിരിച്ചുവിട്ട നല്ല ഇടയനായത്. ഒരു ദിവസം വാസുവേട്ടന്‍ രാവിലെ തന്നെ കള്ളുഷാപ്പില്‍ നിന്നും പുളിവെള്ളമടിച്ച് ഫിറ്റായി നടന്നു മമ്മദ്ക്കയുടെ അനാദികടയുടെ സമീപമെത്തി കള്ളു കുടിച്ച കാശു മുതലാക്കാന്‍ രാഷ്ട്രീയക്കാരെ തെറി വിളിക്കുകയായിരുന്നു. അപ്പോഴാണു സൌദാമിനി ടീച്ചര്‍ പതിവു പോലെ നേരം വൈകിയതില്‍ ഭയങ്കരമായി സങ്കടപ്പെട്ട് പട്ടാളക്കാരെ പോലെ സ്കൂളിലേക്ക് മാര്‍ച്ച് ചെയ്തു വരുന്നത് കണ്ടത്.

വാസുവേട്ടന്‍ ഉടനെ മമ്മദ്ക്കയുടെ കടയുടെ പിന്നിലേക്ക് ചെന്നു. എന്നിട്ട് അവിടെയുള്ള പറമ്പില്‍ കൊഴിഞ്ഞുവീണു കിടക്കുന്ന ഉണങ്ങിയ തെങ്ങോല പറിച്ചെടുത്ത് ഒരു ചൂട്ട് കെട്ടിയുണ്ടാക്കി. എന്നിട്ട് അത് കത്തിച്ച് ആഞ്ഞ് വീശി ടീച്ചറുടെ കൂടെ നടന്നുകൊണ്ട് പറഞ്ഞു.

''...ടീച്ചറേ, നേരം പുലര്‍ന്നില്ലല്ലോ.. ഇരുട്ടത്ത് പോണ്ടാ, ഈ വെളിച്ചത്ത് പോകാ.....''

എന്നിട്ട് ടീച്ചറുടെ കൂടെ സ്കൂളു വരെ ''ഹൊയ്…, ഹൊയ്…'' എന്നു ശബ്ദമുണ്ടാക്കി നടന്നു. ആകെ ചമ്മി നാശകോശമായ സൌദാമിനി ടീച്ചര്‍ പിന്നെയൊരിക്കല് പോലും സ്കൂളിലേക്ക് ലേറ്റായി പോയിട്ടില്ല.

44 comments:

  1. ടീച്ചര്‍മാരെ കണ്ടല്ലേ കുട്ടികള്‍ പഠിയ്ക്കുന്നത്? കൃത്യനിഷ്ഠ പാലിയ്ക്കാത്ത ടീച്ചര്‍ക്ക് കുട്ടികളെ ഉപദേശിയ്ക്കാനും അവകാശമില്ലല്ലോ.
    വാസുവേട്ടന്‍ ചെയ്തത് ഒരു നല്ല കാര്യം തന്നെ. ടീച്ചര്‍ അങ്ങനെ ഒരു പാഠം പഠിച്ചല്ലോ
    ;)

    ReplyDelete
  2. ''...ടീച്ചറേ, നേരം പുലര്‍ന്നില്ലല്ലോ.. ഇരുട്ടത്ത് പോണ്ടാ, ഈ വെളിച്ചത്ത് പോകാ.....''
    അത് കലക്കീ കുമാരാ! സൂപ്പര്‍!

    ReplyDelete
  3. ഇങ്ങനത്തെ വാസുവേട്ടന്മാർ എല്ലാ സർക്കാരാഫീസിലും ഉണ്ടാവേണ്ടതാണു.ചില ഓഫീസുകളിലൊക്കെ ആളനക്കം വെക്കുന്നത് 10.30 ഒക്കെ ആകുമ്പോഴാ ! 4.30 ആകുമ്പോഴേ വീട്ടിൽ പോകാനുള്ള തയ്യാറെടുപ്പും തുടങ്ങും ( തെറ്റിദ്ധരിക്കണ്ടാ,എന്റെ ഓഫീസിൽ ഇങ്ങനെ അല്ലാട്ടോ )

    ReplyDelete
  4. kollaam...:) nalla best vasuvettan

    ReplyDelete
  5. ഗുണപാഠം : കള്ളുകുടിച്ചാല്‍ സാമൂഖ്യ പ്രബുദ്ധത് ഉയരും..!


    ഓ.ടൊ കാന്താരീസിന്റെ മുങ്കൂര്‍ ജാമ്യം പോസ്റ്റിനേക്കാള്‍ രസകരം.

    ReplyDelete
  6. ''...ടീച്ചറേ, നേരം പുലര്‍ന്നില്ലല്ലോ.. ഇരുട്ടത്ത് പോണ്ടാ, ഈ വെളിച്ചത്ത് പോകാ.....''
    അത് കലക്കി, വണങ്ങി കുമാരേട്ടാ

    കള്ളുകുടിയന്മാരെ എല്ലാര്‍ക്കും പുച്ഛം അല്ലെ, ആ പാവം വാസുവേട്ടന്‍ കാരണം ഒരു ടീച്ചര്‍ കൃത്യനിഷ്ഠ പഠിച്ചില്ലേ

    ReplyDelete
  7. ഹ ഹഹ. അത് കലക്കി.

    ReplyDelete
  8. ഇങ്ങനെ കുറേ വാസുവേട്ടന്മാര്‍ കൂടി ഉണ്ടെങ്കില്‍ നന്നായിരുന്നു.

    ReplyDelete
  9. അത് കലക്കി.
    കള്ളു കുടിച്ചാല്‍ പിന്നെ ഒന്നും പേടിക്കാനില്ലല്ലോ, എന്തും പറയാം. രാജാവ്‌ നഗ്നനാണെന്നു പറഞ്ഞ കുട്ടിയെപ്പോലെയായി വാസുവേട്ടന്‍.

    ReplyDelete
  10. ഇങ്ങിനെ ഒരു വഴിയുമുണ്ടല്ലേ- അതു നന്നായി-

    ReplyDelete
  11. അദാണ്‌ വാസുവേട്ടൻ.:)
    കൊള്ളാം.ഇഷ്ടായി.

    ReplyDelete
  12. കലക്കി.... നമുക്കീ വാസുവേട്ടനെ നമ്മുടെ സെക്രട്ടേറിയേറ്റിലേക്ക് ഒന്ന് അയച്ചാലെന്താ....

    ReplyDelete
  13. അടിപൊളി... അയ്യപ്പ ബിജുവിന്റെ മറ്റൊരു അവതാരം .ചിരിചൂപ്പാടുവന്നു . വാസുവേട്ടന്റെ പണി പറ്റി .

    ReplyDelete
  14. ഈ ടീച്ചര്‍മാരുടെ ഒരു പൊതു സ്വഭാവം രാവിലെ സ്കൂളിലേക്ക്
    പോകുമ്പോള്‍ വീട്ടില്‍ നിന്നും ബസ് സ്റ്റോപ് വരെ ഓടുക എന്നതാണ്.എന്റെ അടുത്ത വീട്ടിലെ ടീച്ചര്‍ ഓടുന്നതു ഒരു പതിവ് കാഴ്ചയാണ്... പോസ്റ്റ് രസകരം

    ReplyDelete
  15. ഹ ഹ...അത് കലക്കി മാഷേ :)
    വാസുവേട്ടാ കൊട് കൈ :)

    ReplyDelete
  16. സാറേ, പോസ്റ്റ് കിടിലമായി കേട്ടോ.

    ''...ടീച്ചറേ, നേരം പുലര്‍ന്നില്ലല്ലോ.. ഇരുട്ടത്ത് പോണ്ടാ, ഈ വെളിച്ചത്ത് പോകാ.....''

    Hilarious!

    ReplyDelete
  17. ടീച്ചര്‍മാരെ ജീവിക്കാനും സമ്മതിക്കില്ലല്ലോ.. ലേറ്റ് ആയി എത്തുന്നത് ആ ടീച്ചറിന്റെ ഹോബി ആയിരുന്നില്ലേ? എന്തായാലും അത് ഇങ്ങനെ അവസാനിച്ചു..ഹ് മ്...

    ReplyDelete
  18. ഉഗ്രന്‍. കള്ളുകുടിയന്മാരുടെ ഇത്തരം നമ്പര് പലപ്പോഴും നാട്ടില്‍ ഹിറ്റ് ആണ്.

    ReplyDelete
  19. അതെ..ടീച്ചര്‍മാരെ ജീവിക്കാന്‍ സമ്മതിക്കില്ല അല്ലെ?
    ഓ..സ്കൂളില്‍ നേരത്തെ പോയിട്ട് എന്ത് ചെയ്യാനാ?

    ReplyDelete
  20. ചിരി പുറത്തു ചാടിയത് അവസാന വരികളിലൂടെയാണ് .
    കുമാരാ... ഉഷാര്‍..

    വാസുവേട്ടനോട് പറയണം , സ്മിത ആദര്‍ശിന് ഒരു ചൂട്ട് സമ്മാനമായി കൊടുക്കാന്‍..‍‍

    ReplyDelete
  21. എന്തൊക്കെ നല്ല കാര്യങ്ങള്‍ ചെയ്താലെന്താ മദ്യപാനികളെ ആര്‍ക്കും ഒരു വിലയും ഇല്ല!
    സമൂഹത്തിനു എന്നും തമാശയാണ് - സംഘടിക്കേണ്ടിഇരിക്കുന്നു !!

    ReplyDelete
  22. കപ്പല്‍ വാസുവേട്ടന്റെ സാമൂഹികസേവനം ആഭിനന്ദനാര്‍ഹം...

    രചനയിലെ തെളിഞ്ഞ നര്‍മ്മത്തിനു പ്രത്യേക നന്ദി.

    ReplyDelete
  23. ഹി..ഹി..ഹി
    കുടിയന്‍മാരെ കൊണ്ട് ഇങ്ങനെയും ഗുണങ്ങളോ?
    കൊള്ളാം

    ReplyDelete
  24. വാസുവേട്ടനാണ് താരം...:)

    ReplyDelete
  25. പാവം ടീച്ചര്‍ ...!!!!
    അവരുടെ കഷ്ടപ്പാട്‌ ആര്‍ക്കും അറിയേണ്ടല്ലോ.
    പ്രത്യേകിച്ച് ഉദ്യോഗസ്ഥനായ ഭര്‍ത്താവും ഇംഗ്ലിഷ് മീഡിയം കുട്ടികളുമുള്ള ടീച്ചര്‍....
    എങ്കിലും സംഗതി കൊള്ളാം

    ReplyDelete
  26. എന്റെ ബ്ലോഗില്‍ വന്നിട്ട്..എന്റെ പോസ്റ്റിട്ട കമന്റ്‌ എന്തിനാ ഡിലീറ്റ് ചെയ്തേ?
    പങ്കു വെട്ടി..
    എന്നെ ചീത്ത വിളിച്ചതായിരുന്നോ?

    ReplyDelete
  27. കൊള്ളാം.
    :)
    ഒരുപാട് നാളായി എല്ലാവരെയും കണ്ടിട്ട്, അല്പം ബിസി ആയിരുന്നേ.
    പിന്നെ ഒരു സന്തോഷ വാര്‍ത്ത,മൊട്ടുണ്ണി തിരിച്ച് വന്നേ.

    ReplyDelete
  28. ആദ്യമായാണ് ഇതുവഴി. ഇഷ്ടമായി എഴുത്ത്. ആശംസകള്‍

    ReplyDelete
  29. ''...ടീച്ചറേ, നേരം പുലര്‍ന്നില്ലല്ലോ.. ഇരുട്ടത്ത് പോണ്ടാ, ഈ വെളിച്ചത്ത് പോകാ.....'' ഹഹ കുമാര്‍ ജീ ഉഗ്രന്‍

    (നേരത്തേ വായിച്ചിരുന്നെങ്കിലും കമന്റാന്‍ കഴിഞ്ഞിരുന്നില്ല )

    ReplyDelete
  30. കമന്റുകളെഴുതിയ എല്ലാവർക്കും നന്ദി.

    ReplyDelete
  31. ente mashe ente vazhiyil vasuvettane vidalle ?

    ReplyDelete
  32. ഹ ഹ ഹ ഹ എനിക്ക് ചിരിക്കാന്‍ വയ്യ

    ReplyDelete
  33. മാഷെ,

    രസിച്ചു വായിച്ചു.ഇങ്ങനെയുള്ള രസികൻ കൃതികൾ ഇനിയും പോരട്ടെ.

    സസ്നേഹം
    ആവനാഴി

    ReplyDelete
  34. prajisha, Thamburu .....Thamburatti, ആവനാഴി, വശംവദൻ, jinu : നന്ദി

    ReplyDelete