Friday, April 3, 2009

നാരായണന്‍ മാഷിന്റെ വോട്ട്

നാട്ടിലെ ഏക കോണ്‍ഗ്രസ്സുകാരനാണു പോസ്റ്റ് മാസ്റ്റര്‍ ആയി റിട്ടയര്‍ ചെയ്ത നാരായണന്‍ മാഷ്. പക്ഷേ മാഷിന്റെ ഏക മകന്‍ രമേശന്‍ വിപ്ലവ പാര്‍ട്ടിക്കാരനാണു. രമേശനു പാര്‍ട്ടി കഴിഞ്ഞേ എന്തുമുള്ളൂ. പാര്‍ട്ടി ട്രെയിനിനു തല വെക്കാന്‍ പറഞ്ഞാല്‍ അടുത്ത വണ്ടിക്ക് രമേശന്‍ തല വെച്ചിരിക്കും. കോണ്‍ഗ്രസ്സുകാരനാണെങ്കിലും മാഷിന്റെ വോട്ട് ഒരിക്കലും കോണ്‍ഗ്രസ്സിനു കിട്ടാറില്ല. മാഷ് ഒന്‍പതു മണിക്ക് ബൂത്തിലെത്തുമ്പോഴേക്കും, പ്രായമായവരൊക്കെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി നാട്ടിലെ പാര്‍ട്ടിക്കാരായ ചുള്ളന്‍മാര്‍ രാവിലെ തന്നെ വോട്ടെല്ലാം ഡാറ്റാ എന്‍ട്രി ചെയ്ത് മെഷ്യനിലാക്കിയിരിക്കും. മാഷ് ജനാധിപത്യത്തിന്റെ സാമ്രാജ്യത്വവല്‍ക്കരണം കണ്ട് സങ്കടത്തോടെ തിരിച്ചു പോകും.

കഴിഞ്ഞ ഇലക്ഷന്‍ കാലം. ഇത്തവണ എന്തു വന്നാലും വോട്ട് ചെയ്യണമെന്നു കുറുപ്പ് മാഷ് തീരുമാനിച്ചു. അതനുസരിച്ച് രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് റെഡിയായി ആറു മണി ആയപ്പോള്‍ ചുള്ളന്‍മാരും, ഉദ്യോഗസ്ഥരും വരുന്നതിനു മുമ്പേ തൊട്ടടുത്തുള്ള സ്കൂളിലെ പോളിങ്ങ് ബൂത്തിലെത്തി വാതിലിന്റെ മുന്നില്‍ ആദ്യം വോട്ട് ചെയ്യാന്‍ വേണ്ടി റെഡിയായി നിന്നു. അല്പ്പം കഴിഞ്ഞപ്പോള്‍ പോളിങ്ങ് ഉദ്യോഗസ്ഥന്മാരും, പാര്‍ട്ടിക്കാരും എത്തി. രമേശനാണു പോളിങ്ങ് ഏജന്റ്. മൂപ്പര്‍ തലേന്നു വീട്ടിലൊന്നും പോകാതെ അവിടെ തന്നെ കിടന്നുറങ്ങുകയായിരുന്നു. പുറത്ത് പാര്‍ട്ടിക്കാരൊക്കെ മാഷിനെ കണ്ട് ദേഷ്യം പിടിച്ചിരിക്കുകയാണു. മാഷ് ഒരാളെയും അകത്തേക്ക് കയറ്റി വിടാതെ വാതിലിന്റെ മുന്നില്‍ ഒന്നാമതായി നില്‍ക്കുകയാണു.

ഒടുവില്‍ ഏഴു മണിയായി. പോളിങ്ങ് തുടങ്ങാറായി. മാഷ് സ്ലിപ്പുമായി അകത്തേക്ക് കയറി. ഉദ്യോഗസ്ഥന്റെ കൈയ്യില്‍ സ്ലിപ്പ് കൊടുത്തു. അയാള്‍ ഉറക്കെ വായിച്ചു “ആയിരത്തി ഇരുനൂറ്റി മുപ്പത്തി ഒന്നു... കേ.കേ.നാരായണന്‍...”

പിന്നെ മാഷിന്റെ ശബ്ദമുയര്‍ത്തിയുള്ള സംസാരം കേട്ടു എല്ലാവരും ആകാംക്ഷാപൂര്‍വ്വം എത്തി നോക്കി. മാഷ്, ''...ആരു ചെയ്തു?... എപ്പോ...? എന്താ ഇതു?....'' എന്നൊക്കെ ഒച്ചത്തില്‍ ചോദിക്കുന്നുണ്ട്. കുറേ ഒച്ചപ്പാടുണ്ടാക്കിയ ശേഷം മാഷ് തല കുനിച്ച് പുറത്തേക്ക് വന്നു. കാരണം മാഷിനു അത്തവണയും വോട്ട് ചെയ്യാന്‍ പറ്റിയില്ല. മാഷ് ബൂത്തിലേക്ക് കയറുന്നതിനു മുമ്പേ, മാഷിന്റെ വോട്ട് ആരോ ചെയ്തിരുന്നു.

ആരായിരിക്കും അതു ചെയ്തത്? മാഷിനു മനസ്സിലായില്ല.

വേറെ ആരു? പോളിങ്ങ് ഏജന്റായ രമേശന്‍ തന്നെ...

22 comments:

 1. പാവം നാരായണന്‍ മാഷ്!
  :)

  ReplyDelete
 2. ഇത്തവണയെങ്കിലും ചെയ്യാന്‍ പറ്റട്ടെ.

  ReplyDelete
 3. ഹ ഹ !
  ആരായിരിക്കും അത് ചെയ്തത്?

  ഓഫ്ഫ്:
  ഇത് ഞങ്ങട പാര്‍ട്ടിയെ കരിതേച്ചു കാണിക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമല്ലെ ന്ന് വര്‍ണ്ണ്യത്തിലൊരാശങ്ക.
  :)

  ReplyDelete
 4. രമേശൻ ഇപ്പോൾ ഇടതുപക്ഷ ഏകോപന സമിതിക്കാരനാണൊ?

  ReplyDelete
 5. ഇത് വായിച്ചപ്പോള്‍ മറ്റൊരു കാര്യം ഓര്മ വന്നു എന്റെ നാട്ടിലെ മോഇദീന്‍ക രാവിലെ തന്നെ കുളിച്ചൊരുങ്ങി ഐഡന്റിറ്റി യുമായി പോളിംഗ് ബൂത്തിലെത്തി വോട്ട് ലിസ്റ്റില്‍ പേര് നോക്കിയപ്പോള്‍ അദ്ദേഹം മരിച്ച ലിസ്റ്ല്‍ ആണ് മോഇദീന്‍ക ഉറക്കെ പറഞ്ഞു "സര്‍ ഞാന്‍ മരിച്ചിട്ടില്ല ഇതാ എനിക്ക് എടെന്റിയുണ്ട് നോക്കൂ സര്‍" "ഞങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയും നിയമത്തില്‍ തങ്ങള്‍ മരിച്ചിരിക്കുന്നു......"

  ReplyDelete
 6. പാവം പാവം നാരായണന്‍ മാഷ്
  Post master egane mashe akum sakhave??

  ReplyDelete
 7. കുമാര്‍ജി,
  ഞങ്ങളുടെ പാര്‍ട്ടിക്കാന്‍ അങ്ങനെ ചെയ്യാറില്ല. ആദ്യം മറ്റുള്ളവരെ വോട്ട് ചെയ്യാന്‍ കയറ്റി വിട്ട ശേഷമേ ഞങ്ങള്‍ പാര്‍ട്ടിക്കാര്‍ തന്നെ വോട്ടു ചെയ്യാറുള്ളൂ - പിന്നല്ലേ ഇത്... വിശ്വസിക്കില്ല ഈ കഥ....!

  ReplyDelete
 8. വിശ്വസിക്കാത്തവര്‍ ഈ സംഭവം കേള്‍ക്കൂ. ഒരിക്കല്‍ ഒരു നേതാവ് വോട്ട് ചെയ്യാന്‍ വന്നു. ഭാര്യ് എത്തിയിരുന്നില്ല. ക്യൂവില്‍ നില്‍ക്കുമ്പോള്‍ തന്റെ ഭാര്യയുടെ പേര്‍ വിളിക്കുന്നത് കേട്ട് നേതാവ് എന്റെ ഭാര്യ അല്ല ഇതെന്നു പറഞ്ഞു. അപ്പോ പാര്‍ട്ടിക്കാരിയായ ചുള്ളത്തി പറഞ്ഞു ഞാന്‍ തന്നെയാ മാഷേ നിങ്ങളുടെ ഭാര്യ എന്ന്.

  ഇതു രണ്ടും നടന്നത് തന്നെ. ആരു വിശ്വസിച്ചില്ലേലും കണ്ണൂര്‍ക്കാരനായ ബി.എസ്.മാടായി ഞാന്‍ മാവിലായിക്കാരനാണെന്നു പറഞ്ഞതിലാണെനിക്ക് അത്ഭുതം.

  വായിച്ച് കമന്റെഴുതിയ എല്ലാവര്‍ക്കും എന്റെ നന്ദി.

  സഖാവ് BK : കണ്ണൂരിലൊക്കെ എല്ലാ പോസ്റ്റ്മാസ്റ്റര്‍മാരെയും മാഷേ എന്നാണു വിളിക്കുന്നത്. ആഫീസിലെ വിളി നാട്ടിലുമെത്തിയതാണു.

  ReplyDelete
 9. സാമ്രാജ്യത്വവല്‍ക്കരിക്കപ്പെടാതെ എന്ത് ജനാധിപത്യം എന്നാവുമോ മാഷ്ക്ക് ഇത്തവണ തോന്നുക..?

  ReplyDelete
 10. Good writing.
  I could not vote so far, as I am an NRI who has no voting rights, but may be my votes would have been casted all this time, who knows!!?.
  Thanks for your comments in my blog.
  (can you tell me how to type malayalam in comments?)

  ReplyDelete
 11. വര്‍ഷങ്ങളായിള്ള സര്‍വ്വീസിനിടയില്‍ പോളീങ്ങ് ഡ്യൂട്ടിയില്‍ കുടുങ്ങാത്ത അദ്ധ്യാപികയാണ് ഞാന്‍.എന്റെ സഹപ്രവര്‍ത്തകരും ബന്ധുക്കളും പോളിങ്ങിന്റെ പിറ്റേദിവസം ഇത് പോലുള്ള സംഭവങ്ങള്‍ ധാരാളം പറയാറുണ്ട്.കണ്ണൂരില്‍ ഇതൊക്കെ ഒരു തമാശ,,,

  ReplyDelete
 12. ഇതിനാണ് സ്നേഹം എന്ന് പറയുന്നത് :)

  ReplyDelete
 13. കമന്റുകളെഴുതിയ എല്ലാവർ‌ക്കും‌ എന്റെ നന്ദി..!!

  ReplyDelete
 14. കമന്റുകളെഴുതിയ എല്ലാവർക്കും നന്ദി.

  ReplyDelete
 15. This comment has been removed by the author.

  ReplyDelete