Friday, April 10, 2009

ശരിയായ കരച്ചില്‍ !!!

കണ്ണോത്ത് വീട്ടിലെ രാഘവന്‍ നമ്പ്യാര്‍ മരിച്ചു. കുറേ നാളുകളായി വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ കിടപ്പിലായിരുന്നു അദ്ദേഹം. രാഘവന്‍ നമ്പ്യാര്‍ക്ക് രണ്ട് ആണ്‍ മക്കളും രണ്ടു പെണ്‍ മക്കളുമാണുള്ളത്. മൂത്ത മകളായ സുമതി സഹകരണ ബാങ്കില്‍ ക്ലാര്‍ക്കും, സുലേഖ യു.പി.സ്കൂളില്‍ ടീച്ചറുമാണു. ആണ്‍മക്കളായ ശശിധരനും, രവീന്ദ്രനും സര്‍ക്കാര്‍ ജോലിക്കാരാണു. എല്ലാവരും കല്ല്യാണമൊക്കെ കഴിഞ്ഞ് വെവ്വേറെ വീടുകളില്‍ കുടുംബമായി ജീവിക്കുന്നു.

രാഘവന്‍ നമ്പ്യാര്‍ക്ക് തെങ്ങിന്‍ പറമ്പുകളും, നെല്‍ വയലുകളുമായി ധാരാളം ഭൂസ്വത്തുക്കളുണ്ടായിരുന്നു. അദ്ദേഹം കിടപ്പിലായപ്പോള്‍ സ്വത്തിനു വേണ്ടി മക്കള്‍ തമ്മില്‍ കുറേ തര്‍ക്കങ്ങളുണ്ടായിരുന്നു. സുമതിയും സുലേഖയും തമ്മിലാണു കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായത്. രണ്ടു പേരും അതിനു ശേഷം മായാവതിയേയും സോണിയാഗാന്ധിയേയും പോലെയാണു. നേരിട്ട് കണ്ടാല്‍ പോലും മിണ്ടാറില്ല. പലരും ശ്രമിച്ചിട്ടും തര്‍ക്കം ഒത്തു തീര്‍പ്പിലെത്തിക്കാന്‍ കഴിഞ്ഞില്ല. തെറ്റിയതിനു ശേഷം രണ്ടുപേരും ഏതു കാര്യത്തിനും എപ്പോഴും മത്സരമാണു. സുലേഖ മുറ്റത്ത് ഇന്റര്‍ലോക്ക് ഇഷ്ടിക വെച്ചാല്‍ സുമതിയും ഉടനേ അതു പോലെ ചെയ്യും, സുമതി വീടിന്റെ രണ്ടാം നില പണിതാല്‍ സുലേഖയും ഉടനെ ചെയ്യും, സുലേഖ കാറു വാങ്ങിച്ചാല്‍ സുമതിയും വാങ്ങും. ഇവരുടെ വീട്ടില്‍ പോകാന്‍ പിരിവുകാര്‍ക്ക് നല്ല ഉത്സാഹമാണു. കാരണം ''മറ്റേ ചേച്ചി ഇത്രയാണു തന്നത് കേട്ടോ..'' എന്നു ചുമ്മാ വലിയൊരു സംഖ്യ പറയും. അതിലധികം തുക ഉടനെ കയ്യോടെ കിട്ടും.

മരിക്കുമ്പോള്‍ ഇളയ മകനായ രവീന്ദ്രനും കുടുംബവും, രാഘവന്‍ നമ്പ്യാരുടെ ഭാര്യ അമ്മു അമ്മയുമാണു വീട്ടില്‍ ഉണ്ടായിരുന്നത്. രവീന്ദ്രന്‍ ഉടനെ മറ്റുള്ള മക്കളെയെല്ലാം ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. മൂത്ത മകളായ സുമതിയാണു ആദ്യമെത്തിയത്. അവരു വന്ന് അകത്ത് നിലത്ത് കിടത്തിയിരിക്കുന്ന അച്ഛനെ കെട്ടിപ്പിടിച്ച് ''അയ്യോ അച്ഛന്‍ പോയേ, എനിക്കിനി ആരുമില്ലേ...'' എന്നിങ്ങനെ പറഞ്ഞ് നെഞ്ചത്തടിച്ച് കരയാന്‍ തുടങ്ങി.

കുറച്ച് കഴിഞ്ഞാണു സുലേഖ എത്തിയത്. സുമതി തനിക്ക് മുമ്പേ എത്തിയെന്നു കണ്ട് സുലേഖ ഒന്നു ഡൌണ്‍ ആയി. അതു മെയ്ക്കപ്പ് ആക്കാന്‍ മുറ്റത്തു നിന്നു കൊണ്ടു തന്നെ ''അയ്യയ്യോ എന്റച്ഛന്‍ പോയേ...'' എന്നു ഉച്ചത്തില്‍ കരഞ്ഞു നെഞ്ചത്തടിച്ചു കൊണ്ട് അച്ഛന്റെ കാലിന്റെ സമീപത്ത് ചെന്നു വീണു. അതു കേട്ട് ആളുകളൊക്കെ സുലേഖയുടെ നേരെ നോക്കി. ആള്‍ക്കാരുടെയൊക്കെ ശ്രദ്ധ തന്നില്‍ നിന്നും മാറിയെന്നു കണ്ട് സുമതി കരച്ചിലിന്റെ വോള്യം കൂട്ടി. അപ്പോള്‍ സുലേഖ അങ്ങനെ ഇപ്പോ എന്നെ തോല്‍പ്പിക്കണ്ടാ എന്നു മനസ്സില്‍ പറഞ്ഞു പിന്നേയും ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.

അങ്ങനെ രണ്ടു പേരും മത്സരിച്ച് നിലവിളിച്ച് കരഞ്ഞു കൊണ്ടിരിക്കെ നാട്ടിലെ പ്രായമുള്ള ജാനകി ചേച്ചി അവരോട്, ''പോയ ആളു പോയി, എനി കരഞ്ഞിട്ടെന്താ.. കരയാതിരിക്ക് മക്കളേ.. '' എന്നു പറഞ്ഞു സമധാനിപ്പിക്കാന്‍ നോക്കി. അപ്പോള്‍ സുലേഖ നെഞ്ചത്ത് രണ്ടടി പടെ.. പടെ.. എന്നു കൂടുതല്‍ അടിച്ചു കൊണ്ട് പറഞ്ഞു:

''എന്റെ കരച്ചിലാണേ ശരിക്കുള്ള കരച്ചില്….. അവളുടേത് കള്ളക്കരച്ചിലാണേ....''

28 comments:

 1. ((( പടേ... ))))
  നെഞ്ചത്തടിച്ച ശബ്ദമാ.

  കൊള്ളാം സഹോദരിമാര്‍

  ReplyDelete
 2. Hahah...

  Ithe poluLla chila scenes kandittullathe koNTe chuNTiloru chiri virinjnju kumaaraa...
  :-)
  Upasana

  ReplyDelete
 3. ''എന്റെ കരച്ചിലാണേ ശരിക്കുള്ള കരച്ചില്….. അവളുടേത് കള്ളക്കരച്ചിലാണേ....''
  :D

  ReplyDelete
 4. ഇത്തരം കഥാപാത്രങ്ങളെ നേരിട്ടു പരിചയമുണ്ട്‌.സാധാരണ സംഭവിക്കാറുള്ളതാണ് ഈ നെഞ്ചത്തടിയും നിലവിളിയും.

  ReplyDelete
 5. ഇവർ സഹോദരിമാർ തന്നെയോ ?? ഈ അച്ഛനു ഇങ്ങനെ രണ്ടു മക്കളോ ?

  ReplyDelete
 6. ഹ ഹ. അതു കൊള്ളാം

  ReplyDelete
 7. Ee 'congrats' aanee sarikkulla .......

  (Chummaa....nannayirikkunnu.)

  ReplyDelete
 8. അയ്യോ...അയ്യോ..
  ഞാനാ ശെരിക്കും കരയുന്നത്... :)

  ReplyDelete
 9. ഞാന്‍ വീട്ടിലോട്ടുപോവുന്ന വഴി ഒരു ശവപ്പറമ്പിലെ കോണ്‍ക്രീറ്റ് ഫലകത്തില്‍

  “ ഇന്നു ഞാന്‍, നാളെ നീ”

  എന്നെഴുതിയത് എന്നും വായിക്കണമായിരുന്നു,

  ReplyDelete
 10. ഹഹ..വാശീ‍ന്ന് പറഞ്ഞാല്‍ ഇങ്ങനെ വേണം..!

  ReplyDelete
 11. എന്റെ സുലേഖേച്ചീ.....
  (ഞാന്‍ ശരിക്കും കരഞ്ഞതാ..!)

  ReplyDelete
 12. അവളാദ്യം നിര്‍ത്തട്ടെ....
  (ഈ പെണ്ണുങ്ങളെക്കൊണ്ടു തോറ്റു...)

  ReplyDelete
 13. ഹഹഹ .... ഇങ്ങിനെയും കുറേയാളുകള്‍ ... അല്ലേ കുമാര്‍ ജീ

  ReplyDelete
 14. കൊള്ളാമല്ലോ കുമാര്‍ജി

  ReplyDelete
 15. അച്ഛന്‍ മരിച്ചാല്‍ കരയുന്നതിനും വേണമല്ലെ മത്സരം...

  ReplyDelete
 16. ഇത് ഒരു ഗോമ്പറ്റീഷന്‍ ഐറ്റമല്ലല്ലോ?

  ReplyDelete
 17. ലോകത്തില്‍ ഇങ്ങനെ എത്ര എത്ര ജന്മങ്ങള്‍

  ReplyDelete
 18. കുമാരാ,
  ഇത് ശരിക്ക്ണ്ടായ സംഭവം തന്നെയാണോ?

  പിന്നെ,...
  വടകരയില്‍ മെയ് 3 ന് നടക്കുന്ന ബ്ലോഗ് ശില്‍പ്പശാലയില്‍ വരുന്നോ..?
  വരുന്നോ എന്നല്ല... വരണം.

  ReplyDelete
 19. ഇതുപോലൊന്ന് എനിക്കറിയാം....വീട്ട് പെരും ഏകദേശം ഇങ്ങനെ തന്നെ...ഈ കഥ അച്ഛനോട് പറഞ്ഞപ്പോള്‍ അച്ഛനും പറഞ്ഞു ഇതു കണ്ണേഴത്തെ രാഘവന്‍ പേരപ്പന്റെ അവിടെ നടന്നതാണെന്ന്......

  ReplyDelete
 20. കരച്ചിലിന് ഒരു അവാര്‍ഡ് എര്‍പെടുതിയാല്‍ ആരായിരിക്കും ജയിക്കുക
  പോസ്റ്റ് വളരെ നന്നായി

  ReplyDelete
 21. ഇത് ശരിക്കുമുള്ളതോ? അതോ ഒരു കഥയോ?

  ReplyDelete
 22. കുമാരേട്ടാ അടിപൊളി സാധനം,

  പിന്നെ ഞാന്‍ ഒരു പുതിയ പോസ്റ്റ് ഇട്ടു കേട്ടാ

  ReplyDelete
 23. നല്ല പരിചയമുള്ള കഥാപാത്രങ്ങള്‍ തന്നെ ...

  ReplyDelete
 24. കമന്റുകളെഴുതിയ എല്ലാവർക്കും നന്ദി.

  ReplyDelete