Tuesday, May 5, 2009

എന്റെ ബ്ലോഗിന് ഒരു വയസ്സ്

ഞാന്‍ ബ്ലോഗ് തുടങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നു. മാതൃഭൂമി വാരിക പ്രസിദ്ധീകരിച്ച 'അവനവന്‍ പ്രസാധകന്‍ ' എന്ന ബ്ലോഗിനെക്കുറിച്ചുള്ള ലേഖനം വായിച്ച് 2007 ഫെബ്രവരിയില്‍ ഞാനും ഒരു ബ്ലോഗ് ഉണ്ടാക്കി വെച്ചു. ‘കൊടകരപുരാണം’ എന്ന മൈല്‍സ്റ്റോണിലെ ഒരൊറ്റ കഥ മാത്രം വായിച്ചപ്പോള്‍ തന്നെ എന്തെങ്കിലും എഴുതുക എന്ന സാഹത്തിനൊന്നും ശ്രമിക്കാന്‍ തോന്നിയില്ല. ഏകദേശം ഒരു വര്‍ഷത്തിനു ശേഷം 2008 ജനുവരിയില്‍ കൊടകരപുരാണത്തിലെ മുഴുവന്‍ പോസ്റ്റുകളും വായിക്കാനും, അതിലെ ലിങ്ക് വഴി മൊത്തം ചില്ലറ, തമനു, കുറുമാന്‍, കൊച്ചുത്രേസ്സ്യ എന്നീ കില്ലാഡികളുടെ പോസ്റ്റുകളും വായിക്കാനിടയായി.

‘മൊത്തം ചില്ലറ‘യിലെ അരവിന്ദിന്റെ ചെറിയ ചെറിയ തമാശകള്‍ വിഷയമാക്കിയുള്ള പോസ്റ്റുകള്‍ എനിക്ക് വളരെ ഇഷ്ടമാവുകയും അതിനു ശേഷം എന്തെങ്കിലും എഴുതണമെന്നുള്ള പണ്ടു മുതലേയുള്ള ആഗ്രഹം തലപൊക്കുകയും ചെയ്തു. തത്ഫലമായി കഴിഞ്ഞ മെയ് മാസം മുതല്‍ പോസ്റ്റുകള്‍ ഇടാന്‍ തുടങ്ങി.

ബ്ലോഗില്‍ കൂടുതലും വിജയിച്ചു കണ്ടത് സ്വയം കഥാപാത്രമായി വരുന്ന ശൈലിയാണു. വായനക്കാര്‍ക്ക് എനിക്കുമുണ്ടല്ലോ ഇങ്ങനെ ഒരു കഥ പറയാന്‍ എന്നു വായിക്കുമ്പോള്‍ തോന്നും. അതു കൊണ്ട് ഞാനും ആ ഒരു വഴി തിരഞ്ഞെടുക്കുകയായിരുന്നു. എല്ലാ സ്റ്റോറികളും നടന്ന സംഭവങ്ങള്‍ തന്നെയാണു. പല സന്ദര്‍ഭങ്ങളായി സുഹൃദ്സംഭാഷണങ്ങളില്‍ നിന്നും ലഭിച്ചവ ഞാന്‍ ഭാവന ചേര്‍ത്ത് അവതരിപ്പിച്ചു എന്നു മാത്രം.

ബ്ലോഗിനെക്കുറിച്ചും അഗ്രഗേറ്റുകളെക്കുറിച്ചുമുള്ള ഒടുങ്ങാത്ത സംശയങ്ങളും, പ്രശ്നങ്ങളും തീര്‍ക്കുവാന്‍ എന്നെ സഹായിച്ചത് നീര്‍മിഴിപ്പൂക്കള്‍ ശ്രീശോഭിന്‍ ആണു. ശ്രീയുടെ ആത്മാര്‍ത്ഥവും ക്ഷമാപൂര്‍വ്വമായ സഹകരണമില്ലെങ്കില്‍ ഒരു പക്ഷേ ഞാന്‍ പണ്ടേ ഇതൊക്കെ മതിയാക്കിയേനേ..!

ഓഫീസിലെ പരിമിതമായ സാഹചര്യത്തില്‍ നിന്നുമെഴുതുന്നതിനാല്‍ കമന്റുകള്‍ വഴി ഇന്ററാക്റ്റ് ചെയ്യാന്‍ കൂടുതല്‍ സമയം കിട്ടാറില്ല. എങ്കിലും ചിന്തയിലും ഗൂഗിളിലും വരുന്ന മിക്കവാറും എല്ലാ പോസ്റ്റുകളും വായിക്കറുണ്ട്. അശാന്തവും ഭ്രാന്തകല്‍പനകളാല്‍ നീറുന്നതുമായ എന്റെ ഇന്നിന്റെ വ്യാകുലതകളകറ്റുവാന്‍ ബ്ലോഗ് സഹായകമായിട്ടുണ്ടെന്നു നന്ദിയോടെ സ്മരിക്കുന്നു. തെറ്റുകളും കുറവുകളും സദയം ചൂണ്ടിക്കാണിച്ചാലും... അതിനു കൂടിയാണീ കുറിപ്പ്.

വായിച്ചും കമന്റുകളെഴുതിയും പ്രോത്സാഹിപ്പിക്കുന്ന പ്രിയസുഹ്രുത്തുക്കള്‍ക്കെല്ലാം ഒരുപാടൊരുപാട് നന്ദി...

50 comments:

  1. പിറന്നാളാശംസകൾ എന്റെ വക ഇരിക്കട്ടെ.ഇനിയും കൂടുതൽ കൂടുതൽ എഴുതാൻ കഴിയട്ടെ.

    ReplyDelete
  2. ഒന്നാംകൊല്ല ബ്ലോഗ് പിറന്നാളാശകള്‍ മാഷെ..

    കൂടുതല്‍ സൌഹൃദത്തിലേക്കും കൂടുതല്‍ എഴുതാനും കഴിയട്ടെ

    ReplyDelete
  3. ആശംസകള്‍.
    കൂടുതല്‍ എഴുതുക

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ബ്ലോഗിന്റെ ഒന്നാം വാര്‍ഷികത്തിന് ഒരുപാടാശംസകള്‍.

    ഞാനും ഈയ്യിടെയാണ് (മാര്‍ച്ചില്‍) ഒരു വര്‍ഷം പൂര്‍ത്തിയാക്കിയത്. (അപ്പോള്‍ ഞാനാ മൂത്തത് :) കേട്ടോ)

    ഇനിയും യെമണ്ടന്‍ പോസ്റ്റുകള്‍ എഴുതാന്‍ ഉത്തേജനം കിട്ടട്ടെ..

    ReplyDelete
  6. പറഞ്ഞപോലെ ഇയാള് ഒരു കൊല്ലം മുഴുമിപ്പിച്ചപോലെ..അഞ്ചു-പത്തു-അങ്ങനെ നീണ്ടു,നീണ്ടു ഒരു നൂറു കൊല്ലം ബൂലോകത്ത് ഓടി നടക്കട്ടെ..
    പോസ്ടിട്ടു,പോസ്ടിട്ട് അങ്ങനെ പോട്ടെ..
    പിറന്നാള്‍ ആശംസകള്‍..

    ReplyDelete
  7. കുമാരേട്ടാ,
    ഇത് പോലെ ഒരു പാട് പിറന്നാളുകള്‍ ആഘോഷിക്കാന്‍ താങ്കളുടെ ബ്ലോഗിനു കഴിയട്ടെ എന്ന് ആശംസിച്ച് കൊണ്ട്,
    നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിച്ച് കൊണ്ട്,
    അരുണ്‍ കായംകുളം

    ReplyDelete
  8. ആശംസകള്‍ കുമാരേട്ടാ!

    ReplyDelete
  9. പിറന്നാള്‍ ആശംസകള്‍ നേരുന്നു..

    ഇനിയുമിനിയും എഴുതൂ..

    ReplyDelete
  10. തുടര്‍ന്നും എഴുതുക എല്ലാവിധ ആശംസകളും

    ReplyDelete
  11. കുമാര്‍ ജീ ... ആശംസകള്‍

    ReplyDelete
  12. പിറന്നാളാശംസകൾ ...

    ReplyDelete
  13. തുടര്‍ന്നും എഴുതുക എല്ലാവിധ ആശംസകളും

    ReplyDelete
  14. പോരട്ടിനിയും പോരട്ടേ... .. :)

    ReplyDelete
  15. വാര്‍ഷിക പോസ്റ്റിന് ആശംസകള്‍, കുമാരേട്ടാ...
    ജൈത്രയാത്ര തുടരട്ടേ... :)

    ReplyDelete
  16. ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ അവസരത്തില്‍ എന്റെ ആശംസകളും കുമാരന് നേരുന്നു. ഇനിയും ഈ ബൂലോകത്തില്‍ പോസ്ടുകളുമായി നിറസാനിദ്ധ്യമാകട്ടെ എന്നും പ്രാര്ത്ഥിക്കുന്നു.
    സസ്നേഹം,
    വാഴക്കോടന്‍

    ReplyDelete
  17. ഇനിയും ഒരുപാട്‌ കാലം ബ്ലോഗാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു... :)

    ReplyDelete
  18. പിറന്നാള്‍ ആശംസകള്‍. ഇനിയും ഒരുപാട് പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയട്ടെ.

    ReplyDelete
  19. പിറന്നാള്‍ ആശംസകള്‍ .. ഇനിയും ഒരുപാട് പിറന്നാളുകള്‍ ആഘോഷിക്കാന്‍ ഇടവരട്ടെ..!

    ReplyDelete
  20. നല്ലത് വരട്ടെ, എല്ലാ ഭാവുകങ്ങളും.

    ReplyDelete
  21. ധീര വീര കുമാരേട്ടാ, ധീരതയോടെ നയിചോള്ളൂ, ബ്ലോഗേര്‍സ് എല്ലാം പിന്നാലെ.
    പിറന്നാള്‍ ആഘോഷിച്ചോ, പക്ഷെ പാര്‍ട്ടി തരണം, എലിപ്പനത്തു കാത്തു നില്‍ക്കും കേട്ട, വരണേ, മറക്കല്ലേ
    (ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന ഞങ്ങളുടെ സ്വന്തം കുമാരേട്ടന് ആശംസകള്‍ )

    ReplyDelete
  22. ആശംസകള്‍ അഭിനന്ദനങ്ങള്‍ ...

    ReplyDelete
  23. ഇനിയും എഴുതിക്കോട്ടാ......
    :)

    ReplyDelete
  24. സര്‍ഗ്ഗസമ്പന്നമായ ഒട്ടേറെ വാര്‍ഷികങ്ങള്‍ ഇനിയുമുണ്ടാകട്ടെ....

    ആശംസകള്‍

    ReplyDelete
  25. ബ്ലോഗ് കുമാരന്‍ നീണാല്‍ വാഴട്ടേ!!

    നല്ല എഴുത്താണ്. ഒന്നിനേം വിടണ്ട, എല്ലാം എഴുതി വൈ.

    ആശംസകള്‍ ട്ടാ

    ReplyDelete
  26. ഒന്നാം പിറന്നാള്‍ ആശംസകള്‍ !

    ReplyDelete
  27. പിറന്നാള്‍ ആശംസകള്‍ !!!!

    ReplyDelete
  28. നിറഞ്ഞു തന്നെ നില്‍ക്കട്ടെ ബ്ലോഗിലെ കുമാര സംഭവങ്ങള്‍...
    ആശം‍സകള്‍.....

    ReplyDelete
  29. ആശംസകള്‍. ഓഫീസിലെ പരിമിതമായ സാഹചര്യത്തില്‍ ആണ് ഈ ഞാനും ബ്ലോഗെഴുത്ത്‌ .

    ReplyDelete
  30. കുമാര്‍ ജീ,

    പിറന്നാള്‍ ആശംസകള്‍ ...
    :)

    ReplyDelete
  31. ഒന്നാം പിറന്നാള്‍ ആശംസകള്‍

    ReplyDelete
  32. കുമാരസംഭവങ്ങള്‍ക്ക്‌ ദീര്‍ഘായുസ്സ്‌ നേരുന്നു.

    ReplyDelete
  33. കുമാരന്‍
    മുഴുവന്‍ പോസ്റ്റുകളും വായിച്ചു- പഴയ കാമുകിയുടെ അനുഭവമാണു മനസ്സിനെ പിടിച്ചുലക്കിയത്- മനോഹരമാണു താങ്കളുടെ ശൈലി- എല്ലാ ഭാവുകങ്ങളും നേരുന്നു-

    ReplyDelete
  34. വാര്‍ഷികാശംസകള്‍.

    ReplyDelete
  35. എല്ലാ വിധ ആശംസകളും നേരുന്നു. ഇനിയുമെഴുതുക...!!

    ReplyDelete
  36. ഹോ! എന്തെല്ലാമാണ് ഈ ചെറിയ ജീവിതത്തിനിടക്ക് കാണേണ്ടത്!

    ReplyDelete
  37. kumaran:bloginte onnaam vaarshikathhinu oraayiram aashamsakal!!
    sugamillaathhathu kaaranam randumaasamaayi blogil ninnum vittunilkkukayaanu.

    ReplyDelete
  38. Happy anniversary dear Blog !! :)

    ReplyDelete
  39. same pichu
    ente bloggintem onnam pirannaal ee masam aanu
    aashamsakal

    ReplyDelete
  40. This comment has been removed by the author.

    ReplyDelete
  41. കുമാരേട്ടോ...

    താങ്കളുടെ ആദ്യ പോസ്റ്റ് വായിച്ചപ്പോള്‍ തന്നെ “add to favorites" ചെയ്തിരുന്നു. നല്ല എഴുത്താണ്. തുടരുക. എല്ലാ ആശംസകളും

    ReplyDelete
  42. എല്ലാ വിധ ആശംസകളും. പാ‍യസം ഉണ്ടാക്കി തരണം കേട്ടോ....
    തുടര്‍ന്നും എഴുതുക...

    ReplyDelete
  43. കമന്റുകളെഴുതി അനുഗ്രഹിച്ച എല്ലാവർക്കും നന്ദി.

    ReplyDelete
  44. Ippozhanu ithu kanunnathum vayikkunnathu. Orattam thottu vayikkan thudangiyathe ollu. Puthiyathinayi kathirikkunnu. Rasakaramayi ezhuthunnu. Iniyum manasil orupadu nalla kathakal varatte, athokke ivide share cheyyatte ennu ashamsikkunnu.

    ReplyDelete
  45. Thamburu .....Thamburatti, Dolphin : നന്ദി.

    ReplyDelete