Wednesday, July 7, 2010

പേരു മാറ്റിയ കുഞ്ഞിക്കണ്ണന്‍

കുഞ്ഞിക്കണ്ണന്‍ ആളൊരു ഗ്ലാമര്‍ താരമാണ്‌. നല്ല ഉയരവും കട്ടിമീശയുമായി വെളുത്ത് കൊഴുത്തൊരു സുന്ദരന്‍. സൌന്ദര്യബോധം കൂടിപ്പോയതിനാല്‍ വീട്ടിലായിരിക്കുമ്പോഴും ബാത്റൂമില്‍ പോകുമ്പോഴും എന്തിനു, പറ്റിയാല്‍ കുളിക്കുമ്പോള്‍ പോലും ചുള്ളന്‍ ഇന്‍ ചെയ്ത് ഫുള്‍സ്ലീവിലായിരിക്കും. നില്‍പ്പിലും നടപ്പിലും വാക്കിലും ഡ്രെസ്സിലുമെന്നു വേണ്ട തുപ്പുന്നതില്‍ പോലും തന്റേതായ ഒരു സ്റ്റൈല്‍ കുഞ്ഞിക്കണ്ണനുണ്ട്. നാട്ടിലെ പാവപ്പെട്ട ആളുകളെയൊന്നും മൈന്‍ഡാക്കില്ല. കാശും പദവിയുമുള്ള ആളുകളെയാണിഷ്ടം. തന്റെയത്ര സ്റ്റാന്‍ഡേര്‍ഡ് ഉള്ളവരോടേ സംസാരിക്കൂ. അതും മിക്സ്ചറില്‍ കടലക്ക പോലെ ഇംഗ്ലീഷ് വാക്കുകള്‍ ചേര്‍ത്ത്. ഗ്ലാമറിലുള്ള അമിതമായ ആത്മവിശ്വാസം കാരണം കുഞ്ഞിക്കണ്ണന്‌ ബാക്കിയുള്ളവരോടൊക്കെ പുച്ഛം ആയിരുന്നു. എന്നാല്‍ പെണ്ണുങ്ങളോട് അങ്ങനത്തെ റെസ്ട്രിക്ഷനൊന്നുമില്ല.

ക്ലോസറ്റ് പോലെയാണ്‌ കുഞ്ഞിക്കണ്ണന്റെ സ്വഭാവം. പുറമേ കാണുന്ന ഗ്ലാമറേയുള്ളു. ഉള്ളിലിരിപ്പ് മഹാമോശം. ഒരു അഭിപ്രായ സര്‍വ്വേ നടത്തിയാല്‍ നാട്ടിലുള്ള പെണ്ണുങ്ങളുടെ ഒറ്റ വോട്ടും അവനു കിട്ടില്ല. ഒലിപ്പീരു കൂടി മുല്ലപ്പെരിയാറിനേക്കാള്‍ വലിയ ലീക്കിങ്ങുള്ള ഇനമാണെന്നാണ്‌ അവരുടെ അനുഭവം. 'സീന്‍' കോണറി, 'ജാക്കി' ചാന്‍ എന്നവരുടെ പേരിലുള്ള ചില സംരംഭങ്ങളില്‍ കുഞ്ഞിക്കണ്ണന്റെ ഇരയായിരുന്നു അവരൊക്കെ. സംസാരിക്കുമ്പോള്‍ മുഖത്ത് നോക്കുന്നതിനു പകരം കണ്ണ്‌ മദര്‍ബോഡിലായിരിക്കും എന്നാണവരുടെ മെയിന്‍ പരാതി. അവന്‍ അങ്ങനെയായതില്‍ വലിയ അത്ഭുതമില്ല. കണാന്‍ ഭയങ്കര രസമുള്ള പൂവായ താമര നില്‍ക്കുന്നത് ചളിയിലാണല്ലോ. എന്തൊക്കെ വേഷം കെട്ടിയാലും മസിലു പിടിച്ചാലും ഒരു കാര്യത്തില്‍ കുഞ്ഞിക്കണ്ണന്‍ ക്ലീന്‍ ബൌള്‍ഡാവും. എല്‍.സി.ഡി.മോണിറ്ററില്‍ DOS ഓപ്പറേറ്റിങ്ങ് സിസ്റ്റം പോലത്തെ പഴഞ്ചന്‍ പേരായിരുന്നു അത്. നിറയെ പെണ്ണുങ്ങളുള്ള ബസ് സ്റ്റോപ്പിലൂടെ 'ശ്ശോ പാവം റോഡിനു വേദനിക്കുമോ' എന്ന രീതിയില്‍ പഞ്ചാര പുഞ്ചിരിയുമായി പതുപതുക്കെ നടക്കുമ്പോള്‍ ആരെങ്കിലും "കുഞ്ഞിക്കണ്ണാ.." എന്നു വിളിച്ചാല്‍ മുഖം ഞളുത്ത പപ്പടം പോലെയാകും. അവന്റെ ഷോയും പത്രാസുമൊന്നും പിടിക്കാത്ത നാട്ടുകാര്‍ ഇടക്കിടക്ക് ആ മര്‍മ്മത്തില്‍ തൊട്ട് ഓര്‍മ്മിപ്പിക്കുകയും ചെയ്യും.

സ്കൂളില്‍ പഠിക്കുമ്പോഴേ ഈ ആന്റിക് പേരു കാരണം കുഞ്ഞിക്കണ്ണനൊരു അത്ഭുത വസ്തുവായിരുന്നു. ഏതു ക്ലാസ്സിലെത്തിയാലും ആദ്യ ദിവസം പേരു വിളിക്കുമ്പോള്‍ കുഞ്ഞിക്കണ്ണനായിരിക്കും താരം. കൂടെയുള്ള കുട്ടികളൊക്കെ ജിജു, സനല്‍, ബാബു തുടങ്ങിയ ചെത്ത് പേരുകളുമായി ഷൈന്‍ ചെയ്യുമ്പോള്‍ കുഞ്ഞിക്കണ്ണന്‍ ടൊയോട്ടയുടെയും ഷെവര്‍ലെയുടെയും ഇടയില്‍പ്പെട്ട ഫാര്‍ഗോ പോലായിരുന്നു. ടൌണിലെ കോളേജിലെത്തിയപ്പോള്‍ പലരും ഈ പേരു കേട്ടത് പോലുമില്ലായിരുന്നു. കാണാന്‍ മോശമില്ലാത്തത് കൊണ്ട് പെണ്‍കുട്ടികളൊക്കെ പരിചയപ്പെടാന്‍ ഉത്സാഹം കാണിക്കുമെങ്കിലും പേരു കേട്ടാല്‍ പിന്നെ അവളുമാരുടെയൊക്കെ മുഖം ചളുങ്ങിയ അലൂമിനിയം പാത്രം പോലാകും. പഠിപ്പൊക്കെ കഴിഞ്ഞ് പാരലല്‍ കോളേജില്‍ ക്ലാസ്സെടുക്കാന്‍ തുടങ്ങിയപ്പോള്‍ പേരു പറയുമ്പോള്‍ പെണ്‍പിള്ളേരുടെ ഇടയില്‍ നിന്നും അടക്കിപ്പിടിച്ച സ്മൈലി കേള്‍ക്കാമായിരുന്നു. എല്ലാ അണ്ടനും അടകോടനും ലൈനുണ്ടായിട്ടും 'പേരുദോഷം' കാരണം കുഞ്ഞിക്കണ്ണനെ പ്രേമിക്കാന്‍ പെണ്ണൊരുത്തിയും തുനിഞ്ഞില്ല. Mrs.കുഞ്ഞിക്കണ്ണന്‍ എന്ന വിളിയും അത്ര ഗ്ലാമര്‍ അല്ലല്ലോ. മാത്രവുമല്ല, പെണ്‍പിള്ളേര്‍ക്കൊക്കെ ദിവസം കഴിയുംതോറും ബുദ്ധിവെച്ച് വരികയാണല്ലോ.

പാരലല്‍ കോളേജില്‍ മാഷായിയിരിക്കുമ്പോഴാണ്‌ കുഞ്ഞിക്കണ്ണനു ക്ലര്‍ക്കായി സര്‍ക്കാര്‍ ജോലി കിട്ടിയത്. നാടന്‍ പണിക്കാരായിരുന്ന അച്ഛന്‍ കോരനും അമ്മ നാണിക്കും അതിനു ശേഷം മൃഗശാലയിലെ ജീവികളുടെ അവസ്ഥയായിരുന്നു. നില്‍ക്കാനും ഇരിക്കാനും നടക്കാനും മിണ്ടാനുമൊക്കെ കുഞ്ഞിക്കണ്ണന്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി. ഒരു ലുങ്കിയും തലേക്കെട്ടുമായിരുന്നു അച്ഛന്റെ സ്ഥിരം വേഷം. ഷര്‍ട്ടും മുണ്ടുമിടാതെ ഇനി മുതല്‍ പുറത്ത് ഇറങ്ങരുതെന്നായിരുന്നു കുഞ്ഞിക്കണ്ണന്റെ റൂളിങ്ങ്. അതു മാത്രമല്ല, വെറ്റില മുറുക്കാന്‍ പോലും പാടില്ല. നാട്ടിലെ കടയിലൊക്കെ അച്ഛനുമമ്മക്കും ചവക്കാന്‍ കൊടുക്കരുതെന്ന്‌ പറഞ്ഞ് ഏല്‍പ്പിക്കുകയും ചെയ്തു. പഴഞ്ചന്‍ ശീലക്കാരായിരുന്ന അവരൊക്കെ പുതിയ ഓര്‍ഡര്‍ പ്രകാരം ഒരു പാട് വിഷമിച്ചു. കുഞ്ഞിക്കണ്ണന്‍ വീട്ടിലില്ലെങ്കില്‍ അവര്‍ കുപ്പായമൊക്കെ അഴിച്ച് പഴയ ഡ്രെസ്സുമിട്ട് അടുത്ത വീടുകളില്‍ പോയി ചവക്കും. കുഞ്ഞിക്കണ്ണന്‌ സര്‍ക്കാര്‍ ജോലി കിട്ടിയത് പോലെ എന്നൊരു ചൊല്ലു തന്നെ ക്രമേണ നാട്ടിലുണ്ടായി.

നല്ല സെറ്റപ്പൊക്കെ ആയാല്‍ ഒരു പെണ്ണിനെ കെട്ടി ലൈഫ് കൊളമാക്കാമെന്ന് ഏതൊരു ആണ്‍പിറന്നവനും തോന്നുമല്ലോ. കുഞ്ഞിക്കണ്ണനും ഒന്നുരണ്ട് പെണ്ണുകാണല്‍സൊക്കെ നടത്തി. അത്യന്തം നിരാശയായിരുന്നു ഫലം. അടുപ്പിലൂടെ ചേര പായുന്ന വീട്ടിലെ പെണ്ണിനു പോലും പേരു കേട്ടപ്പോ മോണിറ്ററിലൊരു പുച്ഛവികാരം. അതുകൊണ്ട് ഈ പേരും വെച്ച് ഇനി പെണ്ണുകാണാന്‍ പോകുന്നില്ലെന്നും പേരു മാറ്റാമെന്നും അവന്‍ തീരുമാനിച്ചു. മാത്രമല്ല, ഇന്‍ കേസ് കല്യാണത്തിനു ശേഷം വൈഫ് പേരു വിളിക്കുമ്പോള്‍ നാക്കുളുക്കി വേറെ വല്ലതും വിളിച്ചാലോ. (അങ്ങനെ പറ്റിയ ചുള്ളത്തി ന്യൂസ് റീഡേഴ്സ് പോലുമുണ്ടല്ലോ.) അതു കൊണ്ട് പുത്തന്‍ പ്രതിച്ഛായ നേടാന്‍ ഗസറ്റില്‍ പരസ്യപ്പെടുത്തി പേരു സൂരജ് കെ. എന്നാക്കി മാറ്റി. കെ.യുടെ ശേഷമിടാന്‍ ഒരു ടെയില്‍ ഇല്ലാത്ത ലോ ലെയറിലായിരുന്നു സൂരജ് അലിയാസ് കുഞ്ഞിക്കണ്ണന്‍.

പേരു മാറ്റിയത് നാലാളെ അറിയിക്കാന്‍ നാട്ടിലുള്ള ഏതാനും സുഹൃത്തുക്കള്‍ക്ക് കുഞ്ഞിക്കണ്ണന്‍ ഒരു ഫുഡ് ആന്റ് ലിക്കര്‍ പാര്‍ട്ടി നടത്തി. താന്‍ പേരു മാറ്റിയെന്നും ഇനി സൂരജ് കെ. എന്നു മാത്രമേ വിളിക്കാവൂ എന്നും പാര്‍ട്ടി തുടങ്ങുന്നതിന്‌ മുമ്പ് അനൌണ്‍സ് ചെയ്തു. ഫ്രീ ആയിട്ട് കുടിക്കാന്‍ കിട്ടിയാല്‍ വഴിയില്‍ കാണുന്നവനെ വരെ ഡാഡി എന്നു വിളിക്കാന്‍ റെഡിയായിരിക്കുന്നവരാണല്ലോ നാട്ടുകൂട്ടുകാര്. ഓകേഡാ, അങ്ങനെ തന്നെ എന്ന് എല്ലാവരും കള്ള്‌ ഒരു തുള്ളി പോലും പുറത്താക്കാതെ കഷ്ടപ്പെട്ട് വിഴുങ്ങുന്നതിനിടയില്‍ തലകുലുക്കി സമ്മതിച്ചു.

പാര്‍ട്ടിയൊക്കെ അടിപൊളിയായിരുന്നു. ഫ്രീ ആയത് കാരണം വയറിന്റെ കപ്പാകുറ്റിയൊന്നും ആരും നോക്കിയില്ല. പാര്‍ട്ടി കഴിഞ്ഞ് എല്ലാവരെയും പുഞ്ചിരിച്ച് സാഭിമാനം യാത്രയയക്കുകയാണ്‌ കുഞ്ഞിക്കണ്ണന്‍. ഓരോരുത്തരായി കുഞ്ഞിക്കണ്ണന്റെ കൈ പിടിച്ച് കുലുക്കികൊണ്ട് പറഞ്ഞു.

"എന്നാ കുഞ്ഞിക്കണ്ണാ, ഞാള്‌ പോട്ടേ..."

കള്ളിന്റെ പുറത്ത് മറന്നതായിരിക്കുമെന്ന് കരുതി കുഞ്ഞിക്കണ്ണന്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു.

"സൂരജ് കെ… സൂരജ് കെ..."

"ശരി.. കുഞ്ഞിക്കണ്ണാ.."

"അല്ലാ... സൂരജ് കെ. എന്നാ വിളിക്കേണ്ടത്..."

ചങ്ങാതിമാരു കോറസ്സായി... "ശരി… അങ്ങന്നെ.. കെ.കുഞ്ഞിക്കണ്ണാ.."

ആദ്യരാത്രിയില്‍ വധു ഗര്‍ഭിണിയാണെന്നറിഞ്ഞ വരനെപ്പോലെ കുഞ്ഞിക്കണ്ണന്‍ നില്‍ക്കുമ്പോള്‍ ചങ്ങാതിമാര്‍ ചിറി തുടച്ച് ചിരി മറച്ച് നടന്നു. പാര്‍ട്ടി കൊണ്ടുണ്ടായ ഒരേയൊരു നേട്ടം പണ്ട് കുഞ്ഞിക്കണ്ണനെ അറിയാത്തവര്‍ പോലും അതിനു ശേഷം പേരു മാറ്റിയ കുഞ്ഞിക്കണ്ണനെ അറിയാന്‍ തുടങ്ങി എന്നതാണ്‌. ഒരു സൂരജ്‌ കെ. ഗസറ്റില്‍ ചുമ്മാ വേസ്റ്റ് ആയി കിടന്നു.

കുഞ്ഞിക്കണ്ണന്റെ കഷ്ടപ്പാട് കണ്ടാണോ എന്നറിയില്ല ആയിടയ്ക്ക് അവനു നാട്ടില്‍ നിന്നും അകലേക്ക് ഒരു ട്രാന്‍സ്ഫര്‍ കിട്ടി. സാധാരണ നാട്ടില്‍ നിന്നും ട്രാന്‍സ്ഫര്‍ കിട്ടിയാല്‍ എല്ലാവരും സങ്കടപ്പെടുകയാണല്ലോ ചെയ്യുക. എന്നാല്‍ കുഞ്ഞിക്കണ്ണന്‍ ഫുള്‍ ഹാപ്പിയായിരുന്നു. കാരണം അവിടെ തന്റെ ഭൂതകാല നാമം അറിയുന്ന ആരുമുണ്ടാവില്ല. ജനിച്ചത് മുതല്‍ പിന്‍തുടരുന്ന പേരുദോഷം അതോടെ തീരുമെന്നു കരുതി അവന്‍ ആശ്വസിച്ചു.

പുതിയ നാട്ടിലെത്തി സൂരജ്‌ കെ. എന്ന പേരുമായി സസന്തോഷം ജീവിക്കുകയായിരുന്നു കുഞ്ഞിക്കണ്ണന്‍. ഒരു ദിവസം അവന്‍ അവിടത്തെ ആശുപത്രിയില്‍ സുഖമില്ലാതെ കിടക്കുന്ന ഒരു സഹപ്രവര്‍ത്തകനെ കാണാന്‍ പോയി. അവിടെയുള്ളവരൊക്കെ കുഞ്ഞിക്കണ്ണനെ ഡോക്റ്ററാണെന്നു തെറ്റിദ്ധരിച്ചു ബഹുമാനിച്ചു. ഡോക്റ്ററല്ലെന്നു പറഞ്ഞിട്ട് പോലും ആരും വിശ്വസിച്ചില്ല. അമ്മാതിരി സംസാര രീതിയും നടത്തവും ഡ്രെസ്സിങ്ങുമൊക്കെയായിരുന്നല്ലോ. അവനത് ശരിക്കും എന്‍ജോയ് ചെയ്തു. അന്ന് അവിടെ നിന്നും ഇറങ്ങിയപ്പോള്‍ കുഞ്ഞിക്കണ്ണന്റെ മനസ്സിലൊരു അഭിനയ സാധ്യത തെളിഞ്ഞു. അഭിനയിച്ച് പ്രശസ്തി നേടുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണല്ലോ. പക്ഷേ, കുഞ്ഞിക്കണ്ണന്റെ താല്‍പ്പര്യം, നാടകമോ, സീരിയലോ, സിനിമയോ അല്ലായിരുന്നു. ജീവിതത്തിലൊരു ഡോക്റ്ററായി അഭിനയിക്കലായിരുന്നു അവന്റെ മനസ്സില്‍. അതും പണമോ പ്രശസ്തിയോ അങ്ങനെ യാതൊന്നും മോഹിച്ചുമല്ല. ഞെരമ്പുകള്‍ക്ക് വെറുമൊരു എക്സര്‍സൈസ് കം എന്‍ജോയ്മെന്റ്. അത്രേള്ളു. സന്തോഷത്തിനു വേണ്ടി ഇത്തിരി അഭിനയിക്കുന്നതില്‍ വലിയ തെറ്റൊന്നും പറയാനാവില്ലല്ലോ.

അങ്ങനെ ഒരു ദിവസം കുഞ്ഞിക്കണ്ണന്‍ സ്റ്റെതസ്കോപ്പൊക്കെ സംഘടിപ്പിച്ച് ആശുപത്രിയിലെത്തി. എവിടെ പരിശോധന തുടങ്ങണമെന്നതില്‍ മൂപ്പര്‍ക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. സ്ത്രീകളുടെ മുറിയില്‍ കയറി പരിശോധന തുടങ്ങി. ടൌണിലെ ഇടത്തരക്കാരുടെ ആശുപത്രിയായിരുന്നു അത്. രണ്ട് മൂന്നു മുറികളിലെ ചെക്കപ്പ് കഴിഞ്ഞു. ആര്‍ക്കും ഒരു സംശയവുമുണ്ടായിരുന്നില്ല. കുഞ്ഞിക്കണ്ണന്‍ പരമാനന്ദ പുളകിതനായി അടുത്ത മുറിയിലെത്തി. അവിടെയുള്ള യുവതി ഉറങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന അവളുടെ ഭര്‍ത്താവ് 'ഡോക്റ്ററെ' കണ്ട് അവളെ തട്ടിയെഴുന്നേല്‍പ്പിച്ച ശേഷം പുറത്തേക്കിറങ്ങി നിന്നു. കുഞ്ഞിക്കണ്ണന്‍ അവളുടെ വീര്‍ത്ത വയറില്‍ സ്റ്റെത്ത് കൊണ്ട് പരിശോധിച്ച ശേഷം ഗ്ലൌ ഇട്ട് പൊസിഷന്‍ ചെക്കപ്പ് ചെയ്യാന്‍ തുടങ്ങി. പെട്ടെന്നവള്‍ ഞെട്ടിയെഴുന്നേറ്റ് "അയ്യോ... എന്താ ചെയ്യുന്നത്? മാഷെപ്പോഴാ ഡോക്റ്ററായത്...? ഓടി വരണേ..." എന്നും പറഞ്ഞ് നിലവിളിക്കാന്‍ തുടങ്ങി. അപ്രതീക്ഷിതമായ സംഭവ വികസനത്തില്‍ കുഞ്ഞിക്കണ്ണന്‍ മലയാള നോവലിന്റെ അവതാരിക വായിച്ചത് പോലെ ഇതികര്‍ത്താവ്യഥമൂഢനായി നിന്നുപോയി.

അവളുടെ ഭര്‍ത്താവും പുറത്തുണ്ടായിരുന്ന ആളുകളുമൊക്കെ ഓടിക്കൂടി. പെണ്ണുങ്ങളുടെ നിലവിളി കേട്ടാല്‍ മരിച്ചു കിടക്കുന്ന ആള്‍ വരെ എഴുന്നേറ്റ് വരുമല്ലോ. എന്താ കാര്യമെന്ന് ചോദിച്ചപ്പോള്‍ കുഞ്ഞിക്കണ്ണന്‍ ഡോക്റ്ററല്ലെന്നും പണ്ട് നാട്ടില്‍ വെച്ച് എന്നെ പഠിപ്പിച്ചിട്ടുണ്ടെന്നുമുള്ള ഫ്ലാഷ്ബാക്ക് ഒറ്റ ശ്വാസത്തില്‍ 2 MBPS സ്പീഡില്‍ അവള്‍ ഡൌണ്‍ലോഡ് ചെയ്തു കൊടുത്തു. മാത്രമല്ല, ഭൂലോക ഒലിപ്പീരു പ്രസ്ഥാനമാണെന്നു കൂടി അവള്‍ മൊഴി നല്‍കി. പ്രശസ്തരായ വ്യക്തികള്‍ക്ക് ഭൂതകാലം ഒരു ബൂമറാങ്ങായി മാറിയേക്കാമെന്നു പറയുന്നത് എത്ര ശരിയാണ്‌!

കൈ ഇട്ട സംഗതി കൈ വിട്ടു പോയെന്ന് മനസ്സിലായ കുഞ്ഞിക്കണ്ണന്‍ ആള്‍ക്കൂട്ടത്തിന്നിടയിലൂടെ മുങ്ങാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൈയും കാലും ഒരേ പോലെ ഉപയോഗിച്ച് പുറത്തു ചെണ്ട കൊട്ടിയായാല്‍, തൃശ്ശൂര് പൂരത്തിന്റെ വെടികെട്ടിനെ വെല്ലുന്ന സൌണ്ട് കേള്‍ക്കാം എന്ന് അവിടെ ഉണ്ടായിരുന്നവര്‍ കാണിച്ചു കൊടുത്തു.

അങ്ങനെ പേരുമാറ്റിയ കുഞ്ഞിക്കണ്ണന്‍ പെരുമാറിയ കുഞ്ഞിക്കണ്ണനുമായി.

106 comments:

 1. എന്റമ്മോ.... ദേ പിടി തേങ്ങ..... ഹ ഹ ഹ സന്തോഷമായി.

  ReplyDelete
 2. കുഞ്ഞിക്കണ്ണന്‍....വെറും കഞ്ഞി.................ആയല്ലേ...
  സുകുമാരാ...സൂപ്പര്‍...പേര് വരുത്തുന്ന ഓരോ പോല്ലാപ്പുകളെ...

  ReplyDelete
 3. കുമാരന്റെ ഉപമകൾ നിറഞ്ഞ തനത് ശൈലി പോസ്റ്റ് തന്നെ. പക്ഷെ, അവസാനം ഒരു ചെറിയ രസക്കുറവ് തോന്നി.

  ReplyDelete
 4. കുമാരേട്ടാ, "കുഞ്ഞി കു" ച്ചേ അല്ല "കുഞ്ഞികണ്ണന്‍" കലക്കി! നമുക്ക് ഈ കുരാമന്‍ അല്ല കുമാരന്‍ എന്ന പേരുകൂടി അങ്ങ് മാറ്റിയാലോ എന്നിട് ഒരു ഗബ്രിയല്‍ ആല്‍ബര്‍ട്ട് ഗോപാല്‍ കുമാര്‍ എന്നാക്കിയാലോ അല്ലെങ്കില്‍ കെ . മാരണം എന്നായാലും കൊഴാപ്പമില്ല :)) ഇത്തവണയും ചിരിപ്പിച്ചു ട്ടോ!

  ReplyDelete
 5. അതേ മിസ്റ്റർ കു...കു.... വേണ്ട.. നാക്കുളുക്കിയാലോ... അദ്ദേഹം ഒരു താരം തന്നെ. എങ്കിലും ക്ലൈമാക്സ്‌ പഴയ പോസ്റ്റുകളുടെ അത്ര പോരേെന്നൊരു സംശയം

  ReplyDelete
 6. കുമാരന്‍ എന്ന പേരും പഴഞ്ചനാ കേട്ടോ. അത് കൂടി നമുക്കൊന്ന് മാറ്റണം. പക്ഷെ വേണ്ടാത്ത കാര്യങ്ങളിലൊന്നും 'കൈ ഇടാതെ' നോക്കിയാല്‍ മതി.

  ReplyDelete
 7. മലയാള നോവലിന്റെ അവതാരിക വായിച്ചത് പോലെ....!
  കുമാരാ.. കുഞ്ഞിക്കണ്ണൻസ് പുരാണം സൂപ്പറായിരുന്നു.

  ReplyDelete
 8. തേങ്ങ അടിക്കാനുള്ള വെപ്രാളത്തില്‍ വായന രണ്ടാമതാക്കിയതാ.അല്ല ഇവിടത്തെ സ്ഥിരം കോക്കനട്ട് മര്‍ച്ചന്റ്സ് എവിടെ പോയി? കുമാരേട്ടാ.... ഈ കുഞ്ഞിക്കണ്ണനാണോ മറ്റേ കെ.പി. .......ണ്ണന്‍????? ഏയ്‌... ഞാന്‍ അല്ല മറ്റേ പുള്ളിക്കാരി ഭൂലോകവും ബൂലോകവും കേള്‍ക്കെ വിളിച്ചു പറഞ്ഞതാ. ഏതായാലും ആ കുഞ്ഞിക്കണ്ണന്‍ അന്നത്തോടെ മൈക്ക് പിടി നിര്‍ത്തിയെന്നാ അറിഞ്ഞത്. എന്നത്തെയും പോലെ ഉപമകള്‍ ഇന്നും കലക്കി.

  ReplyDelete
 9. കുമാരാ... അല്ല, കുമാര്‍ജീ :)

  മറ്റൊരു കുഞ്ഞിക്കണ്ണനെ കുറിച്ച് ഞാന്‍ മുമ്പ് എഴുതിയിരുന്നു.

  ReplyDelete
 10. കലക്കി കുമാരേട്ടാ ഇത് പോലെ ഒരു സംഭവം എന്റെ നാട്ടിലുമുണ്ട് മരക്കാര്‍ അസിഫ് ആയ കഥ പുള്ളിക്ക് തല്ലൊന്നും കിട്ടിയില്ലട്ടോ പേര് മാറിയ മരക്കാര്‍ അവസാനം അസിഫ് മരക്കാര്‍ ആയി എന്ന് മാത്രം

  ReplyDelete
 11. നല്ല രസിച്ചു രസിച്ചു രസിച്ചു രസിച്ചു രസിച്ചു രസിച്ചു വായിക്കാവുന്ന സ്റ്റൈലൻ പോസ്റ്റ്!

  ReplyDelete
 12. കുഞ്ഞിക്കണ്ണന്‍ കലക്കി !

  ReplyDelete
 13. അങ്ങനെ പേരുമാറ്റിയ കുമാരന്‍ പെരുമാറിയ കുമാരനായി മാറി.....

  എന്‍റെ കുമാരാ എന്നെ അങ്ങട്ട് കൊന്നളാ എന്നാ നിനക്ക് സമാധാനം ആവുമല്ലോ...... ഹ ഹ ഹ.. പണ്ടാരടങ്ങാന്‍ ചിരിക്കാനും വയ്യല്ലോ...... ചിരിക്കുമ്പോള്‍ പിരഡിയാ വേദനിക്കുന്നത് അതെന്താ ആവോ കുഞ്ഞിക്കണ്ണന്‍ ഡോകടര്‍ക്ക് അറിയുമോ ആവോ.. ഹോ മൂപ്പര് പെണ്ണുങ്ങളുടെ...... അല്ലെ നോക്കൂ...അല്ലെ.

  ReplyDelete
 14. ഉപമകള്‍ നിറഞ്ഞ പോസ്റ്റ്‌ പഴയതുപോലെ നന്നായി രസിപ്പിച്ചു.
  എന്റെ പേര് ഒന്ന് മാറ്റിയാലോ എന്നൊരു ചിന്ത.

  ReplyDelete
 15. അല്ല “കൊമാരാ” നിനക്ക് നിന്‍റെ പേര് ഒന്നു മാറ്റിക്കൂടെ... വല്ല “ജിജു”ന്നോ “ബിജി”ന്നോ ആണെങ്കില്‍ എന്ത് രസായിരിക്കും ഇത് കൂതറ കൊമാരന്‍.. ഒരു രസോലാ....

  ReplyDelete
 16. ഹ ഹ. കുഞ്ഞിക്കണ്ണനാളു കൊള്ളാമല്ലോ. വീണിടം വിദ്യയാക്കുക എന്നതേ അദ്ദേഹം ഉദ്ദേശ്ശിച്ചിരിയ്ക്കുകയുള്ളൂ...

  എന്തായാലും നാട്ടുകാര്‍ പെരുമാറീയ ശേഷം ആളു നന്നായോ?

  ReplyDelete
 17. ഹ ഹ ഹ സന്തോഷമായി......

  ReplyDelete
 18. അങ്ങിനെ പേര് മാറിയ കുഞ്ഞിക്കണ്ണൺ പെരുമാറിയ കുഞ്ഞിക്കണ്ണനായി... ഔ ..ഇപ്പന്നെ ന്യൂസ് വായനക്കാരിയെ പോലെ ആയേനേട്ടാ‍ാ
  കൊട് , കൈ കൊട്...കുമാരാ !

  പ്രശസ്തരായ വ്യക്തികള്‍ക്ക് ഭൂതകാലം ഒരു ബൂമറാങ്ങായി മാറിയേക്കാമെന്നു പറയുന്നത് എത്ര ശരിയാണ്‌!

  ReplyDelete
 19. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിച്ച മഹാന്മാര്‍ക്ക് ഹാ കഷ്ടം...!
  പേര് മാറ്റിയതും പെരുമാറിയതും ചിരിക്കാന്‍ വക നല്‍കി.

  ReplyDelete
 20. ..
  കണാന്‍ ഭയങ്കര രസമുള്ള പൂവായ താമര നില്‍ക്കുന്നത് ചളിയിലാണല്ലോ...

  ഷൈന്‍ ചെയ്യുമ്പോള്‍ കുഞ്ഞിക്കണ്ണന്‍ ടൊയോട്ടയുടെയും ഷെവര്‍ലെയുടെയും ഇടയില്‍പ്പെട്ട ഫാര്‍ഗോ പോലായിരുന്നു
  ..
  കൊള്ളാം

  പിന്നെ, പഴയ സൃഷ്ടികളുടെ അടുത്തെങ്ങും എത്തിയില്ല,

  അല്ലെ??
  ..
  ആശംസകള്‍
  ..

  ReplyDelete
 21. നീ ആരാടാ മോന്‍.......
  കലക്കി മറിച്ചു......
  ക്ലൊസെറ്റ് ....എല്ലാവരും മറന്നു പോ‍യ ഫാര്‍ഗൊ...മദര്‍ ബോര്‍ഡ് ......
  തുടങ്ങിയ പ്രയോഗങ്ങള്‍ വീണ്ടും വീണ്ടും
  വായിപ്പിക്കുമ്പൊള്‍ വ്യത്യസ്തനാം ബാര്‍ബറെ.....
  എന്ന പാട്ട് ഓര്‍മ്മവരുന്നു.....
  ചുരുക്കത്തില്‍ പറയാം.....U R GREAT..
  PROUD OF ......MY FRIEND

  ReplyDelete
 22. ..
  ഇതിപ്പൊ വഷളനിട്ട് താങ്ങീതല്ലല്ലൊ..

  അയ്യോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ, ഞാനോടി വഷളേട്ടാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
  ..

  ReplyDelete
 23. നല്ല രചനാ രീതി. ഭാഷയും നര്‍മ്മവും കലക്കന്‍. അവസാനത്തെ രണ്ടു ഖണ്ഡിക ഒഴിവാക്കാമായിരുന്നു. എല്ലാം താന്‍ പറയേണ്ടതല്ല. കുറച്ചു വായനക്കാരനും വിട്ടുകൊടുക്കണം.അഭിനന്ദനങ്ങള്‍

  ReplyDelete
 24. പേര് മാറ്റിയാലും സ്വഭാവം മാറുന്നില്ലല്ലൊ,

  ReplyDelete
 25. ആളവന്താന് : ആദ്യ കമന്റിന് നന്ദി.
  junaith, Manoraj : നന്ദി.
  ഒഴാക്കന് : ഒഴാക്കന്റെ പിറകിലുള്ള കഥ പറയു ആദ്യം… നന്ദി.
  പാവത്താൻ, ഇസ്മായില് കുറുമ്പടി ( തണല്), അലി : നന്ദി.
  ആളവന്താന് : അദ്ദേഹമല്ല ഇദ്ദേഹം.
  ശ്രദ്ധേയന് | shradheyan : ആ പോസ്റ്റ് നന്നായിരുന്നു ഞാനും വായിച്ചതാ. നന്ദി.
  noonus : ആ പേരു എവിടെയോ കേട്ടത് പോലെ. നന്ദി.
  ശ്രീനാഥന് , ramanika, ഹംസ : നന്ദി.
  പട്ടേപ്പാടം റാംജി : നാക്കുളുക്കാത്ത പേരിടുമല്ലോ.
  ഹംസ : ഇത് നീ ഇട്ടതോ ആ ഒറിജിനല് കൂതറ ഇട്ടതോ.
  ശ്രീ : ഇപ്പോ ആളു ഫുള് ഡീസന്റാ.
  Jishad Cronic™ : അതു ശരി അടികിട്ടിയപ്പോ സന്തോഷമായെന്നോ.
  ബിലാത്തിപട്ടണം / BILATTHIPATTANAM., ലീല എം ചന്ദ്രന്.., രവി : നന്ദി.
  surajbhai : വളരെ വളരെ നന്ദി. ഈ പ്രോത്സാഹനങ്ങള്ക്ക്.
  ജനാര്ദ്ദനന്.സി.എം : തീര്ച്ചയായും നല്ല നിര്ദ്ദേശങ്ങള് തന്നെയാണ്. ഇനി ശ്രദ്ധിക്കാം. നന്ദി.
  mini//മിനി : നന്ദി.

  ReplyDelete
 26. കുമാരേട്ടാ,
  പെരുമാറിയ കുഞ്ഞികണ്ണന്‍ കലക്കി

  ReplyDelete
 27. കുമാരേട്ടാ ഇന്നലെ പറയാന്‍ മറന്ന് പോയി. കുഞ്ഞിക്കണ്ണന്‍ കൂട്ടുകാരെ തിരുത്തി, സൂരജ് കെ… സൂരജ് കെ... എന്ന് പറയുന്നത് ശരിക്കും ഒരു മുകേഷ് സ്റൈല്‍ ഉണ്ടായിരുന്നു. ഉടുതുണി...... ഉടുതുണി...... എന്ന, പുള്ളിക്കാരന്റെ ഫേമസ് ഡയലോഗ് ഓര്‍ത്ത്‌ പോയി.

  ReplyDelete
 28. "ക്ലോസറ്റ് പോലെയാണ്‌ കുഞ്ഞിക്കണ്ണന്റെ സ്വഭാവം. പുറമേ കാണുന്ന ഗ്ലാമറേയുള്ളു. ഉള്ളിലിരിപ്പ് മഹാമോശം."

  ഹഹഹഹഹ :)

  (ഡോക്ടറായി അഭിനയിക്കുന്നതിന്റെ ഒരു ലോജിക് പ്രശ്നമുണ്ട്, ബാക്കിയെല്ലാം അസാദ്ധ്യ ചിരി)

  ReplyDelete
 29. Kumaaretta, valare nannayirikkunnu. thudakkakar aayathinaal thankalude postukal vayichu varunnathe ullu.
  engilum kunjikkannante swabava visesangalum athine upamichirikkunnathum valare ishtapettu.
  valare ishtapetta kurach varikal thaze cherkkunnnu.

  1.'സീന്‍' കോണറി, 'ജാക്കി' ചാന്‍ എന്നവരുടെ പേരിലുള്ള ചില സംരംഭങ്ങളില്‍
  2.കുഞ്ഞിക്കണ്ണന്‍ ടൊയോട്ടയുടെയും ഷെവര്‍ലെയുടെയും ഇടയില്‍പ്പെട്ട ഫാര്‍ഗോ പോലായിരുന്നു.
  3.പെണ്‍പിള്ളേര്‍ക്കൊക്കെ ദിവസം കഴിയുംതോറും ബുദ്ധിവെച്ച് വരികയാണല്ലോ. [Atheppo? ennu? njangal arinjilallo? chumma thamasha parayathe kumaretta..]
  4.നല്ല സെറ്റപ്പൊക്കെ ആയാല്‍ ഒരു പെണ്ണിനെ കെട്ടി ലൈഫ് കൊളമാക്കാമെന്ന് [Aanungalk nalla budhi kodukkane eeshwara...]
  5.ഫ്രീ ആയിട്ട് കുടിക്കാന്‍ കിട്ടിയാല്‍ വഴിയില്‍ കാണുന്നവനെ വരെ ഡാഡി എന്നു വിളിക്കാന്‍ റെഡിയായിരിക്കുന്നവരാണല്ലോ നാട്ടുകൂട്ടുകാര്. [Athaanu that...]
  6.ആദ്യരാത്രിയില്‍ വധു ഗര്‍ഭിണിയാണെന്നറിഞ്ഞ...
  7.കൈ ഇട്ട സംഗതി കൈ വിട്ടു പോയെന്ന്...

  valare ishtapettu...
  abhivadyangal kumaretta...
  All the best..

  ReplyDelete
 30. 1)"ബാത്റൂമില്‍ പോകുമ്പോഴും എന്തിനു, പറ്റിയാല്‍ കുളിക്കുമ്പോള്‍ പോലും ചുള്ളന്‍ ഇന്‍ ചെയ്ത് ഫുള്‍സ്ലീവിലായിരിക്കും"
  2)സംസാരിക്കുമ്പോള്‍ മുഖത്ത് നോക്കുന്നതിനു പകരം കണ്ണ്‌ മദര്‍ബോഡിലായിരിക്കും
  3)എല്‍.സി.ഡി.മോണിറ്ററില്‍ DOS ഓപ്പറേറ്റിങ്ങ് സിസ്റ്റം
  4)സ്കൂളില്‍ പഠിക്കുമ്പോഴേ ഈ ആന്റിക് പേരു കാരണം
  5)അടുപ്പിലൂടെ ചേര പായുന്ന വീട്ടിലെ പെണ്ണിനു പോലും
  6)മലയാള നോവലിന്റെ അവതാരിക വായിച്ചത് പോലെ
  പ്രയോഗങ്ങളൊക്കെ നന്നായി.

  പക്ഷേ ചിലരൊക്കെ സൗന്ദര്യമുള്ള കാലുകൾ മാറ്റി കാർട്ടൂണുകൾ ആവുന്നു.

  ReplyDelete
 31. കുഞ്ഞിക്കണ്ണന്റെ പേരുമാറ്റം പോലെ തന്നെ അസ്സലായി നാട്ടുകാരുടെ പെരുമാറ്റവും :)

  കുമാര്‍ജിയ്ക്ക് എന്റെ വക അഭിനന്ദനപ്പൂച്ചെണ്ട് :)

  ReplyDelete
 32. അടുപ്പിലൂടെ ചേര പായുന്ന

  ഈ നാട്ടുപ്രയോഗം കലക്കി.

  മലയാള നോവലിന്റെ അവതാരിക വായിച്ചത് പോലെ ഇതികര്‍ത്താവ്യഥമൂഢനായി നിന്നുപോയി.
  ആരെഴുതിയതാ കുമാരാ. :-))

  ഉപമയില്ലെങ്കിലും പോസ്റ്റ് കേമമാവണം. ഒറ്റ ശ്വാസത്തില്‍ 2 MBPS സ്പീഡില്‍ അവള്‍ ഡൌണ്‍ലോഡ് ചെയ്തു കൊടുത്തു. എന്നതൊക്കെ കുറച്ചു ഓവറായി തോന്നി.
  :-)
  ഉപാസന

  ReplyDelete
 33. കുഞ്ഞിക്കണ്ണനു കിട്ടേണ്ടത് കിട്ടിയപ്പോൾ ശരിയായിക്കാണും അല്ലേ ?:)

  വെടിക്കെട്ട് കഴിഞ്ഞപ്പോ‍ഴും ആശാൻ ഫുൾസ്ലീവിൽ തന്നെയായിരുന്നോ ?

  എന്താ‍യാലും കുമാരാ‍ാ കൊള്ളാം ഉപമകൾ എല്ലാം :)

  എല്ലാരും പറഞ്ഞപോലെ ഇമ്മടെ പേരു മാറ്റി ആൾക്കാർക്ക് പെരുമാറാൻ വല്ല വഴിയും കൊടുക്കാൻ ആഗ്രഹമുണ്ടോ ?

  ReplyDelete
 34. ത് കലക്കീട്ടാ...

  ReplyDelete
 35. Teachers got such a disadvantage!!!
  They cannot empty their blaadder by wetting road side compound walls!!!

  ReplyDelete
 36. തകര്‍പ്പന്‍.

  കുഞ്ഞിക്കണ്ണന്റെ സങ്കടം ആരറിയുന്നു.വെറും കണ്ട്രികളായ അവന്റെ അച്ഛനുമമ്മയും കൂടി കുഞ്ഞിക്കണ്ണനെന്നു പേരിട്ടവനെ നാറ്റിച്ചില്ലേ.പക്ഷേ കഥയില്‍ അവസാനം ശ്രീമാന്‍ കുഞ്ഞിക്കണ്ണനെ സോറി കെ.സൂരജിനെ സ്റ്റെതസ്കോപ്പും തൂക്കി ഡോക്ടറാക്കി തല്ലിച്ചത് അല്‍പ്പം കല്ലുകടിയായി തോന്നി.

  ReplyDelete
 37. ഹഹഹഹ..ഇടിവെട്ട്... അർമാദിച്ചു ...

  ഉപമകൾ‌ ആധുനികവൽക്കരിച്ചു തുടങ്ങീലേ..ഗൊള്ളാം.. :)

  ReplyDelete
 38. ഉപമകള്‍ നിറഞ്ഞ പോസ്റ്റ്‌ ഇത്തവണയും ചിരിപ്പിച്ചു

  ReplyDelete
 39. ഇതൊരു കുമാരസംഭവം തന്നെ ആയിപോയി .....ഹോ ..കുഞ്ഞിക്കണ്ണനു അടികിട്ടാഞ്ഞത് ഭാഗ്യം.... ടിം

  ReplyDelete
 40. എപ്പോഴാ മോശമായിട്ടുള്ളത് അല്ലേ?നന്നായിരിക്കുന്നു.

  ReplyDelete
 41. കുമാരന്‍ തന്നാണോ കുഞ്ഞികണ്ണനെന്ന് വര്‍ണ്യത്തില്‍ ആശങ്ക...
  ഇത് ഉല്‍പ്രേക്ഷയാണോ?

  ReplyDelete
 42. ഇതെല്ലാം എങ്ങിനെ ഒപ്പിക്കുന്നെന്റെ മാഷെ.. ഇതില്‍ സത്യമെത്ര.....ഭാവനയെത്ര...(അസാരം ഷക്കീലകൂടി ചേര്‍ത്തല്ലേ)

  ഇത്തരം കഥകള്‍ എഴുതുമ്പോള്‍ വായനക്കാര്‍ക്ക് ഒരു കുപ്പി അമൃതാഞ്ജന്‍ കൂടി നല്‍കുക. കാരണം വായിച്ച് വാരിയെല്ല് പിടിക്കുമ്പോള്‍ തിരുമി ശരിക്കാന്‍ ഉപകരിക്കും

  രണ്ടാമത്തെ പുസ്തകം ഇറക്കാറായോ...

  നനുത്തതും, നിര്‍ദോഷകരവുമായ ചിരിയും ചിന്തയും തന്നതിന് ഒരായിരം നന്ദി.

  സ്നേഹത്തോടെ...... നട്ട്സ്

  ReplyDelete
 43. കുമാരന്‍ സാറെ പുതിയ കഥ... കഥ പറച്ചിലില്‍ അല്‍പ്പം മികച്ചു നില്‍ക്കുമ്പോള്‍ തന്നെ സ്ഥിരം സാധനമായ നര്‍മ്മത്തില്‍ അല്‍പ്പം കുറവും വന്നു.... അടുത്ത തവണ വീണ്ടും തിരിച്ചു വരൂ... കൂടുതല്‍ വെടിക്കെട്ടുകളുമായി.

  ReplyDelete
 44. കുമാരേട്ടാ ക്ഷമി...ഇത്തവണയും താമസിച്ചു...
  ഉപമകള്‍ ഒക്കെ അസല്‍ ആയിട്ടുണ്ടേ

  ReplyDelete
 45. കുഞ്ഞിക്കണ്ണന്‍ കല്ലിവല്ലി!
  ചേട്ടായിയെ, കലക്കി കേട്ടോ.
  ക്ലൈമാക്സ് കൊളമാക്കി കണ്ണൂരാനെ കൊലപാതകിയാക്കരുത്.

  ReplyDelete
 46. "മലയാള നോവലിന്റെ അവതാരിക വായിച്ചപോലെ..." അടുത്ത ബുക്കിന് അവതാരിക ഇനി ആരെങ്കിലും എഴുതിതരുമോ ?!

  എല്ലാം രസകരമായി, കുമാരാ സംഭവം തന്നെ!

  ReplyDelete
 47. സംസാരിക്കുമ്പോള്‍ മുഖത്ത് നോക്കുന്നതിനു പകരം കണ്ണ്‌ മദര്‍ബോഡിലായിരിക്കും എന്നാണവരുടെ മെയിന്‍ പരാതി.
  ഫ്ലാഷ്ബാക്ക് ഒറ്റ ശ്വാസത്തില്‍ 2 MBPS സ്പീഡില്‍ അവള്‍ ഡൌണ്‍ലോഡ് ചെയ്തു കൊടുത്തു. മാത്രമല്ല, ഭൂലോക ഒലിപ്പീരു പ്രസ്ഥാനമാണെന്നു കൂടി അവള്‍ മൊഴി നല്‍കി. പ്രശസ്തരായ വ്യക്തികള്‍ക്ക് ഭൂതകാലം ഒരു ബൂമറാങ്ങായി മാറിയേക്കാമെന്നു പറയുന്നത് എത്ര ശരിയാണ്‌!

  അങ്ങനെ പേരുമാറ്റിയ കുഞ്ഞിക്കണ്ണന്‍ പെരുമാറിയ കുഞ്ഞിക്കണ്ണനുമായി.
  :D

  ReplyDelete
 48. 'സീന്‍' കോണറി, 'ജാക്കി' ചാന്‍ എന്നവരുടെ പേരിലുള്ള ചില സംരംഭങ്ങളില്‍ കുഞ്ഞിക്കണ്ണന്റെ ഇരയായിരുന്നു അവരൊക്കെ....Kalakki kumaretta..kunji kanna kochu kallaa....

  ReplyDelete
 49. കൊള്ളാം. നന്നായിട്ടുണ്ട്.
  ഇതുപോലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
  ആശംസകളോടെ.
  അനിത.
  JunctionKerala.com

  ReplyDelete
 50. എല്‍.സി.ഡി.മോണിറ്ററില്‍ DOS ഓപ്പറേറ്റിങ്ങ് സിസ്റ്റം പോലത്തെ പഴഞ്ചന്‍ പേരായിരുന്നു അത്.

  hahaha..

  ReplyDelete
 51. നല്ല നര്മ്മം!ഉപമകളുടെ ഒരു ഘോഷയാത്ര ,നന്നായിട്ടുണ്ട്.ഞാനിവിടെ ആദ്യമായാണ്.വളരെ നന്നായിട്ടുണ്ട്!ഇനിയും വരാം.

  ReplyDelete
 52. സംസാരിക്കുമ്പോള്‍ മുഖത്ത് നോക്കുന്നതിനു പകരം കണ്ണ്‌ മദര്‍ബോഡിലായിരിക്കും എന്നാണവരുടെ മെയിന്‍ പരാതി.

  ഹാ ഹാ.. തകര്‍ത്തു മാഷേ :)

  ReplyDelete
 53. ഹ ..ഹ ....എന്താദ് കഥ ....ചിരിച്ചു ചിരിച്ചു ......പറയണ്ട

  ReplyDelete
 54. ithu nammude KELU RAMESETTAN thanne.....
  enthaayalum good one da,,,,

  nammudethum onnu nokkedo..

  ReplyDelete
 55. അങ്ങനെ പെരുമാറിയ കുഞ്ഞികണ്ണന്‍റെ ലീലാവിലാസങ്ങള്‍ തുടരട്ടെ .:)

  ReplyDelete
 56. നമ്മളൊക്കെ ഫെയ്മസ് ആവാന്‍ പഴയകാല കുമാരന്‍, ചാണ്ടി തുടങ്ങിയ പേരുകള്‍ സ്വീകരിക്കുമ്പോള്‍, പണ്ട് തിരിച്ചായിരുന്നല്ലേ ട്രെന്‍ഡ്...ഗലിഗാലം, അല്ലാതെന്തു പറയാന്‍...
  വൈകിയതില്‍ ക്ഷമയുണ്ട്‌ കേട്ടാ ...

  ReplyDelete
 57. സത്യം പറ മോനെ ഇത് സ്വന്തം അനുഭവമല്ലേ ?

  ReplyDelete
 58. സത്യം പറ മോനെ ഇത് സ്വന്തം അനുഭവമല്ലേ ?

  ReplyDelete
 59. ആത്മകഥയാണല്ലെ കോയാ..

  ഗലക്കി.
  ചില പ്രയോഗങ്ങള്‍
  ഗലഗലക്കി.

  ബഡുക്കൂസെ
  ഉസാറായി....

  ReplyDelete
 60. ഹ ഹ ഹാ ഡോക്ടര്‍ കുഞ്ഞിക്കണ്ണന്‍ കലക്കി...

  ReplyDelete
 61. “ഡോ.“കുഞ്ഞിക്കണ്ണനെ അവസാനം നാട്ടുകാർ ഡോഗിനെപ്പോലെയിട്ടു പെരുമാറിയല്ലേ.

  രസകരമായിട്ടുണ്ട്.

  ReplyDelete
 62. കൊള്ളാം...നര്‍മ്മം നന്നായി

  ReplyDelete
 63. ഹും... ഇതെന്നെ കളിയാക്കാന്‍ എഴുതിയതല്ലേ?

  ReplyDelete
 64. :)
  ഒത്തിരി ഇഷ്ട്ടായി
  (ഇനി കൂടുതല്‍ പറഞ്ഞാല്‍ നിനക്ക് അഹങ്കാരം കൂടും
  മറ്റുള്ളവര്‍ക്ക് അഹങ്കാരം ഉള്ളത് എനിക്കിഷ്ട്ടല്ലാ, എനിക്ക് മാത്രം മതി അത്)

  ReplyDelete
 65. 'നല്ല സെറ്റപ്പൊക്കെ ആയാല്‍ ഒരു പെണ്ണിനെ കെട്ടി ലൈഫ് കൊളമാക്കാമെന്ന് ഏതൊരു ആണ്‍പിറന്നവനും തോന്നുമല്ലോ.
  ha ha h aha :D

  ReplyDelete
 66. കുഞ്ഞിക്കണ്ണന്‍ കുറച്ചു ചിരിപ്പിച്ചു..ഉപമകള്‍ പഴയത് പോലെ അസ്സല്‍.

  എന്നാലും...എന്തോ ഒരു കുറവ്. ആ പളോ....അതിലൊന്നും കാര്യമില്ല.എല്ലാം ജില്‍ ജില്‍ ആയിട്ട് ഓടാന്‍ ഇത് 'ഇന്‍റെല്‍'ലിന്‍റെ പ്രോസെസ്സര്‍ ' ഒന്നും അല്ലല്ലോ..

  ReplyDelete
 67. നന്നായിട്ടുണ്ട്. ഞാ‍ൻ ഇപ്പോൾ കൂട്ടം മീറ്റില്വച്ച് വാങ്ങിയ കുമാരസംഭവങ്ങൾ വായിക്കുകയാ! ഒപ്പം ചിരി, പിന്നെ ചുമ.....

  ReplyDelete
 68. പോസ്റ്റ്‌ വായിച്ചു ചിരിച്ച് കൊക്കി കുരച്ചു തുടങ്ങി.
  പിന്നെ കുമാരാ, DOS നെ അങ്ങനെ കൊച്ചാക്കാതെ. ഞങ്ങള്‍ ഇപ്പോഴും പലതും പണ്ടാരടങ്ങുന്നത് DOS ഉപയോഗിച്ച് ആണ്.
  All the Best

  ReplyDelete
 69. അങ്ങനെ തന്നെ വേണം..ഹി ഹി

  ReplyDelete
 70. പതിവുപോലെ ഉപമകള്‍ കലക്കി.

  മിക്സ്ചറില്‍ കടലക്ക പോലെ,
  മുഖം ചളുങ്ങിയ അലൂമിനിയം പാത്രം പോലെ...

  അനിതരസാധാരണമായ ഉപമകള്‍ പോലെ ചില യൂണിവേഴ്സല്‍ ട്രൂത്തുകളും വെച്ചടിച്ചല്ലോ..

  പ്രശസ്തരായ വ്യക്തികള്‍ക്ക് ഭൂതകാലം ഒരു ബൂമറാങ്ങായി മാറിയേക്കാമെന്നു പറയുന്നത് എത്ര ശരിയാണ്‌....

  ആകെ മൊത്തം ടോട്ടല്‍ ഒരു ഫുള്‍ എന്റര്‍ടെയിന്മെന്റ് പോസ്റ്റ് തന്നെ.

  ReplyDelete
 71. ഹഹഹ വളരെ നന്നായിട്ടുണ്ട് ശരിക്കും ചിരിച്ചു

  ReplyDelete
 72. ഈ സംഭവോം കൊള്ളാം.
  പക്ഷേ കുഞ്ഞിക്കണ്ണന്‍ നല്ല പേരല്ലേ?

  ReplyDelete
 73. ഇരിക്കട്ടെ എണ്റ്റെ വക ഒരു പച്ചത്തേങ്ങാ.. ട്ടൊങ്ങ്‌

  ReplyDelete
 74. കൊള്ളാം അടി പൊളി നര്‍മ്മം ....

  ReplyDelete
 75. ## പെണ്ണുങ്ങളുടെ നിലവിളി കേട്ടാല്‍ മരിച്ചു കിടക്കുന്ന ആള്‍ വരെ എഴുന്നേറ്റ് വരുമല്ലോ##
  സത്യം പരമ സത്യം!
  പതിവുപോലെ നന്നായി ചിരിപ്പിച്ചു :) നന്ദി

  ReplyDelete
 76. ഹഹഹ കുഞ്ഞിക്കണ്ണനും തന്നാലായത് എന്നാണല്ലോ ... സംഗതി വളരെ നന്നായി കുമാര്‍ ജീ

  ReplyDelete
 77. ഓരോ ലേഖനങ്ങളും സറ്റയർകോമഡീസ് കയറ്റിയ കെ.എസ്.ആർ.റ്റി.സി.യുടെ പൊതുവാഹനം.ആശയത്തെക്കാൾ അവതരണം ഉഗ്രൻ.എല്ലാറ്റിലും,പ്രധാനകഥാപാത്രത്തെഅണിയിച്ചവതരിപ്പിക്കുന്ന കോസ്റ്റ്യൂം- അത്ത്യുഗ്രൻ......

  ReplyDelete
 78. vaayichu...kazhinja postupole ethu enikkathrachiri vannilla..ennalum rasam und avatharanam...
  aashamasakal..

  ReplyDelete
 79. കുഞ്ഞിക്കൂനന്‍ സിനിമയില്‍ കുഞ്ഞന്‍ പെണ്ണുകാണാന്‍ പോയപ്പോള്‍ പേരുമാറ്റി വിമല്‍കുമാര്‍ എന്നാക്കിയത് ഓര്‍മ്മവന്നു.
  :)

  ReplyDelete
 80. Thakarppan saadanam. Kunjikkannanmaar ella sthalathum minimum orennamenkilum kaanum.

  Upamakal Athimanoharam

  ReplyDelete
 81. എന്റെ നാട്ടിലും ഇതു പോലെ പേരു മാറിയ എഞ്ചിനിയര്‍ ഉണ്ട്. ഇപ്പോ ആളുകള്‍ പഴയതും പുതിയതും കൂട്ടി വിളിക്കും. പക്ഷെ ആളു ഡീസന്റ്റാണ് കേട്ടോ..

  ReplyDelete
 82. സംഗതി കലക്കി. ഇത് കുമാരന്‍ മാഷുടെ ആത്മ കഥയാണെന്ന് പെട്ടെന്ന് ആര്‍ക്കും പിടികിട്ടില്ല. ആതരത്തിലല്ലേ എഴുതിവച്ചിരിക്കുന്നത്.മദര്‍ബോര്‍ഡും ഫര്‍ഗോയും ഒക്കെ കലക്കി. പക്ഷേ ആ അലുമിനിയപ്പാത്ര പ്രയോഗം പഴഞ്ചനാ..അതുവേണ്ടായിരുന്നു. ക്ളോസറ്റ് അടിപൊളി.

  ReplyDelete
 83. അഭി : നന്ദി.
  ആളവന്താന് : അതെ, മുകേഷിന്റെ ഡയലോഗ് പോലെയുണ്ടല്ലേ.
  നന്ദകുമാര് : ലോജിക്കിന്റെ പ്രശനമില്ല, ഇതൊരു നടന്ന കഥയാണ്.
  Happy Bachelors : വളരെ വിശദമായ കമന്റിന് നന്ദി. ഇനിയും പ്രോത്സാഹനങ്ങള് പ്രതീക്ഷിക്കുന്നു.
  Kalavallabhan : വിമര്ശനങ്ങള്ക്കു നന്ദി.
  സ്നേഹതീരം: നന്ദി.
  ഉപാസന || Upasana : ചില അവതാരികകള് വായിച്ചാല് ഒന്നും മനസ്സിലാകില്ല. അതാണുദ്ദേശിച്ചത്. നന്ദി.
  ബഷീര് പി.ബി.വെള്ളറക്കാട്, Naushu, : നന്ദി.
  ശ്രീക്കുട്ടന്: ഇത് നടന്ന സംഭവമാണ് ശ്രീക്കുട്ടാ.
  പ്രവീണ് വട്ടപ്പറമ്പത്ത്, krishnakumar513, പാവപ്പെട്ടവന്, ശാന്ത കാവുമ്പായി : എല്ലാവര്ക്കും നന്ദി.
  അരുണ് കായംകുളം: ആശങ്കപ്പെടണ്ട. ആളെ കാണിച്ച് തരാം.
  ബിനോയ്//HariNav : നന്ദി.
  നട്ടപിരാന്തന് : വളരെ സന്തോഷമായി ഇവിടെയൊരു കമന്റ് കണ്ടതില്… നന്ദി…
  നീര്വിളാകന്, കണ്ണനുണ്ണി, കണ്ണൂരാന് / Kannooraan : നന്ദി.

  ReplyDelete
 84. തെച്ചിക്കോടന് : പുസ്തകത്തിന് അവതാരിക ഇല്ലാരുന്നു. നന്ദി,.
  സോണ ജി, vigeeth, Anitha, സ്മി.., JAYARAJ, greeshma, chithrangada, പയ്യന്സ്, എറക്കാടൻ / Erakkadanവെങ്ങരക്കാരന്, ജീവി കരിവെള്ളൂര്, ചാണ്ടിക്കുഞ്ഞ്, അബ്കാരി, »¦മുഖ്താര്¦udarampoyil¦«, Simil Mathew, krish | കൃഷ്, poochakanny, വഷളന് ജേക്കെ ★ Wash Allen JK, suresh, കൂതറHashimܓ, Aisibi : എല്ലാവര്ക്കും നന്ദി.
  വരയും വരിയും : സിബു നൂറനാട് : തുറന്നു പറഞ്ഞതില് നന്ദി.
  ഇ.എ.സജിം തട്ടത്തുമല : അവിചാരിതമായി പരിചയപ്പെട്ടതില് വളരെ സന്തോഷം. നന്ദി.
  ÐIV▲RΣTT▲∩ ദിവാരേട്ടന്, Jenshia: എല്ലാവര്ക്കും നന്ദി.
  poor-me/പാവം-ഞാന്, വി.എ || V.A : നന്ദി.
  ഗീത : ചില പൊങ്ങച്ച സഞ്ചികള്ക്ക് അങ്ങനെ തോന്നാറുണ്ട്.
  ഷിബു ചേക്കുളത്ത്, ഷാഹിന വടകര, ഭായി, രസികന്, വി.എ || V.A, lekshmi. lachu,ം Vayady, Raman, shahir chennamangallur, the man to walk with : എല്ലാവര്ക്കും നന്ദി.
  Abdulkader kodungallur : ഇഷ്ടപ്പെടാത്തത് തുറഞ്ഞ് പറഞ്ഞതില് വളരെ നന്ദി.

  ReplyDelete
 85. ആപ് കാ ഉപ്‌മ പ്രയോഗ് യെ ബ്ലോഗ് മേ സബ് ലോക് പസന്ദ് കര്‍ത്താ ഹൈ
  ആയതോണ്ട് ഇനിയുമിനിയും ചിരിക്കാം എന്ന് കരുതാം..

  ReplyDelete
 86. മൊത്തത്തിലൊരു കുമാരന്‍ ടച്...

  ReplyDelete
 87. മൊത്തത്തിലൊരു കുമാരന്‍ ടച്...

  ReplyDelete
 88. കുമാരാ കലക്കീടോ..

  ReplyDelete
 89. അപാരമായ അലക്ക്, ഒട്ടനവധി സ്റ്റൈലന് സംഭവങ്ങള് എന്നാലും ബെസ്റ്റ്

  ക്ലോസറ്റ് പോലെയാണ്‌ കുഞ്ഞിക്കണ്ണന്റെ സ്വഭാവം. പുറമേ കാണുന്ന ഗ്ലാമറേയുള്ളു. ഉള്ളിലിരിപ്പ് മഹാമോശം.

  ReplyDelete
 90. ഈ കുഞ്ഞിക്കണ്ണൻ ആളുകൊള്ളാമല്ലൊ ...

  ReplyDelete
 91. ക്ലോസറ്റ് പോലെയാണ്‌ കുഞ്ഞിക്കണ്ണന്റെ സ്വഭാവം. ഉള്ളിലിരിപ്പ് മഹാമോശം പുറമേ കാണുന്ന ഗ്ലാമറേയുള്ളു.( പുതിയ ക്ലോസറ്റിനെന്താ കുഴപ്പം ) അതിന്റെ അകവും പുറവും നല്ലതല്ലെ ) ... വെറുതെ പറഞ്ഞതാട്ടോ..

  ReplyDelete
 92. കുമാരസംഭവങ്ങളെപറ്റി ഒരു പോസ്റ്റ് പോസ്റ്റിയിട്ടുണ്ട്. നോക്കുമല്ലോ!

  ReplyDelete
 93. കുമാരേട്ടാ..കുമാരേട്ടന്റെ പേര്
  നമുക്ക് "ടിന്റു മോന്‍ കുമാരന്‍ " എന്നാക്കിയാലോ
  അതെല്ലേ ഇപ്പോഴത്തെ ട്രെന്റ്...

  ReplyDelete
 94. കുഞ്ഞിക്കണ്ണനെ വളരെ ഇഷ്ടപ്പെട്ടു.രസകരം.

  ReplyDelete
 95. OAB/ഒഎബി, വഴിപോക്കന്, Dipin Soman, ചെലക്കാണ്ട് പോടാ, ഉമ്മുഅമ്മാർഇ.എ.സജിം തട്ടത്തുമല, മിഴിനീര്ത്തുള്ളി, jyo, പ്രതീഷ്.പള്ളിക്കുന്ന് : നന്ദി.

  ReplyDelete