Sunday, July 18, 2010

മാച്ച് ഫിക്സിങ്ങ്

എട്ടാം ക്ലാസ്സ് പരീക്ഷ ഐ.എ.എസ്.പരീക്ഷ പോലെ ഈസിയായി എഴുതി തിന്ന് മുടിച്ച് കളിച്ച് നടക്കുമ്പോഴാണ്‌ എനിക്കൊരു ശത്രു ഉണ്ടായത്. നാട്ടിലെ വലിയ കൃഷിക്കാരനായ രാമന്‍ നായരുടെ മരുമകന്‍ ശത്രുഘ്നനായിരുന്നു അത്. നാട്ടിലെ വണ്‍ തേഡ് വയലും പറമ്പും രാമന്‍ നായരുടേതാണ്‌. എപ്പോ നോക്കിയാലും ഓരോരോ കൃഷിയുമായി തിരക്കിലായിരിക്കും. നായര്‍ ഒരു ബ്രിട്ടാനിയ 50-50 ആണ്‌. 50 വയസ്സ്, 50% കഷണ്ടി കയറിയ തല. ക്ലീന്‍ ഷേവ് ചെയ്ത മുഖം. വലിയ കെട്ടിടത്തിലെ ചുവരില്‍ പറ്റിപ്പിടിച്ച് നില്‍ക്കുന്ന പുല്ലു പോലെ ചെവിപ്പൂട. നല്ല ബെസ്റ്റ് മുരടന്‍ സ്വഭാവം. നായരുടെ ഭാര്യയാണ്‌ വിലാസിനിചേച്ചി. കള്ള്‌ ചേര്‍ത്ത ദോശ പോലത്തെ ബോഡി ഷേപ്പുള്ള സുന്ദരി. ഉണക്ക മുന്തിരിയും പച്ച മുന്തിരിയും പോലെ നല്ല മാച്ചാണ്‌ രണ്ടു പേരും.

നായര്‍ക്ക് കൃഷിപ്പണിയില്‍ വലിയൊരു സഹായിയാണ്‌ ശത്രുഘ്നന്‍. ഇരുപത്തിയഞ്ച് വയസ്സ്. റഫ് ആന്റ് ടഫ് സ്വഭാവം. പണിയെടുത്ത് ഉറച്ച ജിം ബോഡി. അമേരിക്കയിലോട്ട് ചീകിയാല്‍ അഫ്ഗാനിസ്ഥാനിലേക്ക് എത്തുന്ന ചുരുളന്‍ മുടി. നായരുടെ കൂടെ താമസിച്ച് പഠിക്കാന്‍ വേണ്ടിയാണ്‌ ശത്രുഘ്നനെ ചെറുപ്പത്തിലേ അവിടെയാക്കിയത്. നായര്‍ പുസ്തകത്തിനു പകരം മൂരികളെ പൂട്ടുന്ന നേങ്ങോലാണ്‌ ശത്രുഘ്നന്റെ കൈയ്യില്‍ വെച്ച് കൊടുത്തത്. അതു കൊണ്ട് നായര്‍ക്കൊരു ശമ്പളമില്ലാ പണിക്കാരനെ കിട്ടി.

നായരുടെ വീട്ടുവളപ്പില്‍ പഴുത്ത മാങ്ങകളുള്ള നല്ല ഒരു മാവുണ്ട്. ഞാനും ചുറ്റുവട്ടത്തുള്ള പിള്ളേരുമൊക്കെ സദാസമയവും അതിന്റെ ചുവട്ടിലായിരിക്കും. നായരോ ശത്രുഘ്നനോ അവിടെയുണ്ടെങ്കില്‍ ആരും അങ്ങോട്ട് പോകില്ല. അവരു ഞങ്ങളെ ഓടിക്കും.

ഒരു ദിവസം ഉച്ചയ്ക്ക് ഞാന്‍ കയില്‍ക്കണ കൊണ്ട് ടോപ്പപ്പ് ചെയ്ത ഫുള്‍ കിണ്ണം ചോറും തിന്ന് ഇരയെടുത്ത പെരുമ്പാമ്പിനെ പോലെ റെസ്റ്റെടുക്കുകയായിരുന്നു. വൈകുന്നേരമാവാതെ ഇനി വീട്ടില്‍ നിന്നും യാതൊന്നും പ്രതീക്ഷിക്കണ്ട. അതുവരെ വയറിനും എനിക്കും ഫ്രീ ടൈമാണ്‌. അപ്പോള്‍ രാമന്‍നായര്‍ വെള്ളമുണ്ടും കുപ്പായവുമിട്ട് തിരക്കിട്ട് എവിടേക്കോ പോകുന്നത് കണ്ടു. നായരില്ലാത്തത് കൊണ്ട് ധൈര്യമായി മാങ്ങ പൊറുക്കാന്‍ പോകാം. ഞാനുടനെ സ്ഥിരം വാഹനമായ സൈക്കിളിന്റെ റിമ്മു(എന്ന് വെച്ചാല്‍ മ്മടെ ഫെരാരി)മുരുട്ടിക്കൊണ്ട് റിം വാഹനനായി പറമ്പിലേക്ക് വിട്ടു.

മാവിന്‍ ചുവട്ടില്‍ നമ്മുടെ പാര്‍ല്യമെന്റ് പോലെ ആരും ഉണ്ടായിരുന്നില്ല. അതു കൊണ്ട് ഇഷ്ടം പോലെ മാങ്ങ കിട്ടി. ഒന്നെടുത്ത് കടിച്ച് ബാക്കി ട്രൌസറിന്റെ ലോക്കറില്‍ സേഫ് ഡെപ്പോസിറ്റ് ചെയ്ത് ഞാനവിടെ ചുറ്റിപ്പറ്റി നിന്നു. ചില സമയത്ത് ഇന്നത് ചെയ്യ് ചെയ്യ് എന്ന്‌ തോന്നിപ്പിക്കുന്നത് നമ്മടെ പിടിയില്‍ നില്‍ക്കുന്ന ഒരു ഏര്‍പ്പാടല്ലല്ലോ. ആ നശിച്ച ചിന്തയുടെ സൈഡ് ഇഫക്റ്റായിട്ടാണ്‌ അന്നേരം നായരുടെ വീട്ടിലേക്ക് പോകാന്‍ തോന്നിയത്. ദാറ്റ് വാസ് മൈ ഫസ്റ്റ് ഫാള്‍ട്ട്.

നായരുടെ വീട്ടു മുറ്റത്തൊന്നും ആരെയും കണ്ടില്ല. ഞാന്‍ മാങ്ങാച്ചാറും കൈയ്യിലെ ചേറും നക്കിക്കൊണ്ട് ഫെരാരി തോളിലൂടെ ഇട്ട് മിറ്റത്തൂടെ ‘നൂണ്‍ വാക്ക്’ നടത്തി. പെട്ടെന്ന് ടാക്കീസില്‍ ബിറ്റ് ഇട്ടത് പോലുള്ള എന്തോ ശബ്ദം കേട്ടു. ഞാന്‍ ഇറയത്ത് കയറി അല്‍പ്പം തുറന്ന് കിടന്ന ജനല്‍വാതിലുകള്‍ തള്ളി, എത്തിവലിഞ്ഞ് നോക്കി. അകത്തെ കാഴ്ച കണ്ടപ്പോള്‍ ഞെട്ടി വിറച്ചു പോയി. കട്ടിലില്‍ വിലാസിനി ചേച്ചി ഫുള്‍ നേക്കഡായി മലര്‍ന്ന് കിടക്കുന്നു..! തയച്ച് നിര്‍ത്തിയ മര്‍മ്മാണി ഗുളികയുടെ ചുറ്റും വട്ടത്തില്‍ മരുന്ന് ഊറിക്കൂടിയത് പോലെ നിപ്പിള്‍, കുമ്പിള്‍ ബലൂണ്‍ പോലെ പൊക്കിള്‍, അരയിലെ നൂലില്‍ ബക്കിള്‍ പോലത്തെ വെള്ളിയുറുക്ക്, പിന്നെ വൈറ്റ് ലെഗ് കപ്പിള്‍സ്.

പ്രായപൂര്‍ത്തി കാര്യങ്ങളില്‍ വലിയ വിവരമൊന്നുമില്ലാത്തത് കൊണ്ട് പേടിയല്ലാതെ വേറൊന്നും തോന്നിയില്ല. ഞാന്‍ ലജ്ജാകുമാരനായി അങ്ങോട്ട് നോക്കാണ്ടിരുന്നു. പക്ഷേ ഇവരെന്തിനാപ്പ ഇങ്ങനെ ന്യൂഡ് ആയി കിടക്കുന്നതെന്ന് ഒരു ക്യൂരിയോസിറ്റി എനിക്കുണ്ടായി. അവരുടെ വീട്, അവരുടെ തുണി, ഇട്വോ, ഇടാതിരിക്ക്വോ അവരുടെ സൌകര്യം. അങ്ങനെ ചിന്തിച്ചാ പോരെ? ബട്ട്, വരാനുള്ളതിനെ പോയി ഓട്ടോ പിടിച്ച് കൂട്ടിക്കൊണ്ട് വരുന്നയാളാണല്ലോ ഞാന്‍. വീണ്ടും എത്തി നോക്കി. അതായിരുന്നു സെക്കന്റ് ഫാള്‍ട്ട്. അപ്പോഴേക്കും ചുവരിലെ ക്ലോക്കിലേത് പോലെ കട്ടിലിലും ‘പന്ത്രണ്ട് മണി’യായിരുന്നു. ആരാ ആ മേനോന്‍ (men on) എന്നറിയാന്‍ ഞാന്‍ കാല്‍വിരലില്‍ കുത്തി എത്തി നോക്കിയതും ചുമലിലിരുന്ന ഫെരാരി ഊരി താഴെ വീണു. ലാസ്റ്റ് ആന്റ് ഫൈനല്‍ ഫാള്‍ട്ട്! ഒച്ച കേട്ട് കട്ടിലിലുള്ള 'സൂചികള്‍' ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. ലുങ്കിയും വാരിച്ചുറ്റി ഏതോ കരിവീട്ടി “നില്‍ക്കടാ…” എന്നലറിക്കൊണ്ട് ഓടി വന്നു. ശത്രുഘ്നനായിരുന്നു അത്...! പേടിച്ച് വിറച്ച് ഞാന്‍ വീട്ടിലേക്ക് ഓടി.

രണ്ട് മൂന്ന് ദിവസം ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതേയില്ല. മുന്നില്‍ പെട്ടാല്‍ അവനെന്റെ പരിപ്പെടുക്കുമെന്ന് ഉറപ്പാണ്. മാങ്ങ പൊറുക്കാനും ക്രിക്കറ്റ് കളിക്കാനും പോലും പോയില്ല. പക്ഷേ, നാലാം ദിവസം വൈകുന്നേരം അങ്ങാടിയില്‍ മാമൂട്ടിക്കയുടെ പീടികയിലെ മുട്ടായി ഭരണിയില്‍ നോക്കി എപ്പോഴാ ഇവനെയൊക്കെ അകത്താക്കാന്‍ പറ്റുക എന്നാലോചിച്ച് നില്‍ക്കുന്ന എന്റെ ചെവിയിലൊരു പിടി മുറുകി. വേദനയെടുത്ത് പുളഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോള്‍ ശത്രുഘ്നന്‍ അപ്ഗ്രേഡായി കീരിക്കാടന്‍ വേര്‍ഷനില്‍ ! ചെവിയിലെ പിടിവിടാതെ അവനെന്നെ തൂക്കിയെടുത്ത് പീടികയുടെ പിന്നിലേക്ക് വലിച്ച് കൊണ്ട് പോയി മേത്ത് നിറയെ അടിയും ചെവി നിറയെ തെറിയും തന്നു. പിന്നെ കണ്ണുമുരുട്ടിക്കൊണ്ട് "ആരോടെങ്കിലും പറഞ്ഞാല്‍ നിന്നെ കൊല്ലും നായീന്റെ മോനേ.." എന്നും പറഞ്ഞ് തിരിഞ്ഞു നടന്നു. പിന്നെ അത് ജമ്മാരിയായി. എപ്പോ എവിടെ വെച്ചും ആരും കാണാതെ അവന്‍ കട്ടിങ്ങ് പ്ലെയര്‍ പോലത്തെ കൈ കൊണ്ടെന്റെ ചെവിയില്‍ പിടിക്കും. നോക്കി പേടിപ്പിക്കും. ഒരു ഒന്നൊന്നര വേദനയായിരുന്നു അതിന്‌.

ഒരു ദിവസം ശത്രു ഇല്ലാത്ത സമയം ഞാന്‍ അന്നത്തെ എന്റെ ഡിങ്കോള്‍ഫിക്കേഷനായ അങ്ങ്ട്ടത്തെ സുലുവിന്റെയും പിള്ളേരുടെയും കൂടെ മാവിന്‍ ചുവട്ടില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ്‌ വിലാസിനി ചേച്ചി അവിടെ വന്നത്. അവരെന്നെ നോക്കി ബാക്കിയുള്ളോരോട് പറഞ്ഞു. "ഇവനെ നിങ്ങളുടെ കൂടെ കൂട്ടണ്ട കേട്ടോ.. ഇവന്റെ സ്വഭാവം നല്ലതല്ല.." പിള്ളേരൊക്കെ വെറുപ്പോടെ നോക്കി നില്‍ക്കെ നീയിനി മാങ്ങ പൊറുക്കണ്ടാ എന്നും പറഞ്ഞ് വിലാസിനി ചേച്ചി വെള്ളം നിറച്ച ഫുട്ബാള്‍ ബ്ലാഡര്‍ പോലെയുള്ള പിന്‍ഭാഗവും കുലുക്കി കുലുക്കി നടന്നു. ഞാന്‍ പിള്ളേരുടെ മുന്നില്‍ നാറി വിഷമിച്ച് നിന്നു. എന്തും സഹിക്കാം. അങ്ങ്ട്ടത്തെ സുലു പിന്നെ എന്നോട് മിണ്ടിയില്ല. അതാലോചിച്ചപ്പോള്‍ ചത്ത് കളഞ്ഞാലോ എന്നു വരെ തോന്നിപ്പോയി.

ശത്രുവിന്റെ പീഢനവും വിലാസിനി ചേച്ചിയുടെ അപമാനവും കാരണം പുറത്തിറങ്ങാന്‍ കഴിയാതെ ഞാന്‍ വലഞ്ഞു. വീട്ടില്‍ പറയാമെന്ന് വെച്ചാല്‍ ശത്രുഘ്നന്റെ കൈ ഓര്‍മ്മ വരും. ഫീലിങ്ങ്സ് ആരോടെങ്കിലും ഷെയര്‍ ചെയ്ത് ദു:ഖഭാരം കുറക്കാമെന്ന് വെച്ചാല്‍ അങ്ങ്ട്ടത്തെ സുലു ആണെനിക്കുള്ള ഏക കരള്‍. അവളാണെങ്കില്‍ പ്രാഥമികത്തിന്‌ പോയാല്‍ അണ്ടര്‍ ബോഡി സര്‍വ്വീസ് ചെയ്യാത്തത്ര പ്രീമച്ച്വേഡാണ്‌. പറയണ്ട താമസം അവള്‌ നൂറു കോപ്പി അടിക്കും.

ഒരു ദിവസം ഉച്ചയ്ക്ക് ഞാന്‍ വയല്‍ക്കരയില്‍ നില്‍ക്കുകയായിരുന്നു. ശത്രുഘ്നനും രാമന്‍ നായരും ദൂരെ കണ്ടത്തില്‍ മൂരികളെ പൂട്ടുകയാണ്‌. അല്‍പ്പം കഴിഞ്ഞപ്പോള്‍, "കൃഷിഭവനില്‍ പോയി വളം വാങ്ങണം.. ഇന്നു മതിയാക്കാം... " എന്ന് പറഞ്ഞ് രാമന്‍ നായരും ശത്രുഘ്നനും പണി മതിയാക്കി മൂരികളേയും കൊണ്ട് പോയി. പെട്ടെന്ന്‌ എനിക്കൊരു തോന്നലുണ്ടായി. നായര്‍ ഇപ്പോള്‍ പോകും. പിന്നെ വീട്ടില്‍ ശത്രുഘ്നനും വിലാസിനി ചേച്ചിയും മാത്രേ ഉണ്ടാവൂ. അന്നത്തെ പോലെ 'മാച്ച് ഫിക്സിങ്ങ്' ഇന്നുമുണ്ടാകുമെന്ന്‌ ഉറപ്പാണ്‌. ഞാനുടനെ വീട്ടിലേക്ക് പോയി.

എന്റെ വീട്ടിന്റെ തൊട്ടടുത്തുള്ള തെങ്ങിന്‍ പറമ്പിലൂടെയാ‌ണ്‌ കൃഷിഭവനിലേക്ക് പോകാനുള്ള വഴി. തെങ്ങിന്‍തടമൊക്കെ രണ്ട് ദിവസം മുമ്പ് കൊത്തി ലെവലാക്കിയ ഇളകിയ മണ്ണാണ്‌. വീട്ടിലിരുന്നാല്‍ അതിലേ പോകുന്നയാളുകളെ ശരിക്കും കാണാം. കുറേ കഴിഞ്ഞപ്പോള്‍ നായര്‍ ധൃതി പിടിച്ച് നടന്ന് വരുന്നത് കണ്ടു. തെങ്ങിന്‍ തടത്തില്‍ എത്തിയപ്പോള്‍ രാമന്‍ നായര്‍ പെട്ടെന്ന് കാലു കുഴിയില്‍ താഴ്ന്ന് "എന്റമ്മേ.." എന്ന നിലവിളിയോടെ നിലത്ത് കമിഴ്ന്നടിച്ച് വീണു. ആരോ കുഴിച്ച കള്ളക്കുഴിയില്‍ വീണതായിരുന്നു മൂപ്പര്‍. എങ്ങനെയൊക്കെയോ കാലു വലിച്ചെടുത്ത് തപ്പിപ്പിടിച്ച് നിവര്‍ന്ന് നിന്നു. വെള്ള മുണ്ടിലും ഷര്‍ട്ടിലും നിറയെ മണ്ണും ചാണകവും പറ്റി വൃത്തികേടായിരുന്നു. നായര്‍ "ഏത് കുരുത്തംകെട്ടോനാ ഇത് കുയിച്ചത്..?" എന്നു പറഞ്ഞ് കാലും തടവി കള്ളക്കുഴി കുഴിച്ചവനെ തെറി വിളിച്ച് കൊണ്ട് ഡ്രെസ്സ് മാറ്റാന്‍ വേണ്ടി തിരിച്ചു നടന്നു. കുറച്ച് ബേക്കിലായി ഞാനും നായരെ പിന്തുടര്‍ന്നു.

നായര്‍ വീടിന്റെ മുറ്റത്തെത്തി. സംഗതികള്‍ ലൈവ് ടെലികാസ്റ്റ് ചെയ്യാന്‍ ഞാന്‍ മാവിനു മറഞ്ഞു നിന്നു. മുറ്റത്തെ പൈപ്പില്‍ നിന്നും കൈകാലുകള്‍ കഴുകി നായര്‍ വീട്ടിന്നകത്തേക്ക് കയറി. ഞാന്‍ ടെന്‍ഷനടിച്ച് എന്താ സംഭവിക്കുന്നതെന്ന് കാത്തിരുന്നു. എന്റെ തോന്നലുകളൊക്കെ കറക്റ്റായിരുന്നു. പെട്ടെന്ന് പടേ,, പടെ,, എന്ന് അടിയുടെ ശബ്ദവും "ഫ,, പട്ടീ.. നായിന്റെ മോനെ.. ആട നിക്കട... " എന്നിങ്ങനെ ആക്രോശവും കേട്ടു. ശേഷം ഒരു ലുങ്കിയും വാരിപ്പൊത്തി പെന്‍ഡ്രൈവും മറച്ച് പിടിച്ച് കൊണ്ട് ശത്രുഘ്നന്‍ പറപറക്കുന്നത് കണ്ടു.

മാവിന്‍ ചുവട്ടില്‍ വീണ മാങ്ങകളുമെടുത്ത് ഞാന്‍ വിട്ടു. എനിക്കൊരു കുഴി മൂടല്‍ ഉണ്ടായിരുന്നു.

85 comments:

  1. മാ നിഷാദാ ... മാ നിഷാദാ ....( അരുത് കുമാരാ ,... അരുത്................)

    ReplyDelete
  2. ഈര്‍ര്‍ര്‍ര്‍ശ്വരാ!!!
    എന്താണിത് കുമാര്‍ കൂതറേ.....

    ReplyDelete
  3. don't do ...kumaaraa don't do!!!

    ReplyDelete
  4. പുത്തിമാനേ...കുഴി കുഴിച്ചല്ലെ...!!!

    ReplyDelete
  5. എന്നാലും വേണ്ടായിരുന്നു കുമാരേട്ടാ...

    ReplyDelete
  6. അവന്റെ പേരില്‍ തന്നെയുണ്ടൊരു ശത്രുത..

    ReplyDelete
  7. ദര്‍ശനെ പുണ്ണ്യം സ്പര്‍ശനെ പാപം എന്നല്ലെ കുമാരെട്ടാ....

    ReplyDelete
  8. ഈ പാപമെല്ലാം എവിടെക്കൊണ്ട് ഒഴുക്കുമെന്റെ കുമാ​രണ്ണോ...............................

    ReplyDelete
  9. സൂപ്പര്‍ ...............ശരിക്കും മുരടനാ അല്ലെ ..ഹി ഹി
    ഇഷ്ട്ടായി
    എവിടെ നിന്ന് കിട്ടി ഈ പേരുകള്‍ ?

    ReplyDelete
  10. ഓഹ്ഹോ അപ്പൊ പണ്ടേ വഴിയില്‍ കുഴി കുത്താനോക്കെ പഠിച്ചു ല്ലേ....
    ശത്രുഘ്നന്‍ ഈ പോസ്റ്റ്‌ വായിക്കില്ല എന്ന് കരുതാം.

    ReplyDelete
  11. എന്റെ കുമാരേട്ട നിങ്ങളെ കൊണ്ട് തോറ്റുപോയി ........ കുറച്ചു ദിവസം മുന്നേ നമ്മുടെ ആളവന്താന്‍ തന്നതാണ് നിങ്ങളുടെ സൃഷ്ടികളുടെ ലിങ്ക് .....
    എന്തായാലും താങ്കള്‍ ഒരു വലിയ സംഭവം തന്നാണ് ................ രണ്ടു ദിവസമായി ചിരിച്ചു ചിരിച്ചു ചവുകയാണ് ഞാന്‍ .................................
    ഇങ്ങനെ ചിരിപിച്ചു കൊല്ലല്ലേ കുമാരേട്ട ..................................

    ReplyDelete
  12. ഇത് കുറച്ചു കടുപ്പമായി കുമാരാ..
    പാവം ശത്രു!

    ReplyDelete
  13. എന്നാലും എന്‍റെ കുമാരേട്ടാ..... അപ്പൊ (കുഴിയില്‍ നിന്നും) നായര്‍ കാലും, ശത്രു പെന്‍ഡ്രൈവും വലിച്ചൂരി ഓടി. ഓക്കേ. ഒരു സംശയം, നമ്മുടെ ചേച്ചിയോ?

    ReplyDelete
  14. ഇത് കലക്കി,പ്രതികാരം,ന്ന്ച്ചാല്‍ കുടുംബം കലക്കീന്നര്‍ത്ഥം:)))))

    ReplyDelete
  15. കൊള്ളാമല്ലോ. പണ്ടേ ഇത്തരം കുരുട്ടു ബുദ്ധികളൊക്കെ തോന്നിയല്ലോ...

    ReplyDelete
  16. ഇത്രയും വേണ്ടായിരുന്നു. പാവം നായർ!!പാവം വിലാസിനി!! പാവം ശത്രു!!

    ReplyDelete
  17. ..
    അല്ലപ്പാ, ങ്ങ് ള് പേപ്പറ് ബായിച്ച?
    നാട്ടിലെ കള്ളക്കുയി കുയിക്കണ ആളിനെ പിടിക്കാന്‍ സി ബീ ഐ നേരിട്ട് ഇറങ്ങീട്ട്ണ്ട്!

    സൂക്ഷിച്ചോ കുമാരേട്ടാ.. :p
    ..

    ReplyDelete
  18. മാങ്ങ പെറുക്കാന്‍ പോയാല്‍ മാങ്ങ പെറുക്കി കൊണ്ടു തിരികെ പോന്നാല്‍ പോരെ??ഗുലികയും ബലൂണുമൊക്കെ നോക്കി നില്‍ക്കുന്നതെന്തിനാ?

    ReplyDelete
  19. കുരാമാ ചുമ്മാ എന്തിനാ ഇപ്പൊ ഒന്നും ചെയ്യാതെ ഇരിക്കുന്ന പെന്‍ ഡ്രൈവിനു പണി ഉണ്ടാക്കുന്നത്
    :)

    ReplyDelete
  20. നർമ്മം വളരെ നന്നായി.

    ReplyDelete
  21. അത് കലക്കി ........ഞാന് ഇവിടെ ആദ്യമായാണ്......
    നല്ല പോസ്റ്റ് .വേറിട്ട ഒരു രീതി .
    പുസ്തക മേളയില് കണ്ടു .....വായിച്ചിട്ടില്ല,കഴിയട്ടെ എന്നിട്ട് ബാക്കി പറയാം .

    ReplyDelete
  22. ഇതിന് തന്നോട്(കുഴി കുഴിച്ചവനോട്) ദൈവം ചോദിക്കും.

    ഞാന്‍ പറഞ്ഞതല്ല, അന്ന് ഓടണേതിനിടയില്‍ ശത്രുഘ്നന്‍ പറഞ്ഞതാ...സത്യം....

    ReplyDelete
  23. സംഗതി കലക്കി..
    ആ നായര്‌ എന്ത് പണിയാ കാണിച്ചെ...?
    ഒന്നു വിളിച്ച് കൂവുകയെങ്കിലും ചെയ്യായിരുന്നു..
    ശത്രു പിന്നെ എവിടെ പോയി?
    വിലാസിനി എന്തു ചെയ്യുന്നു?

    ReplyDelete
  24. അന്നത് കണ്ടതിനാല്‍ പ്രായപൂര്‍ത്തി കാര്യങ്ങളില്‍ ഇപ്പോള്‍ വലിയ വിവരമൊക്കെ ആയ്യില്ലെ. ഇപ്പോഴും കണ്ടാല്‍ ലജ്ജാകുമാരനായി അങ്ങോട്ട് നോക്കാറുണ്ടെന്ന് കേട്ടു..

    കുഴി മൂടാന്‍ നടക്കുന്നവരെ കുഴിയില്‍ ചാടിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാ‍ണേ..

    നന്നായിട്ടൊ കുമാരാ.........

    ReplyDelete
  25. എന്നാ താങ്ങാ, താങ്ങിയത്? സമ്മതിച്ചിരിക്കുന്നു, ഉപമാകാളിദാസസ്യ എന്നു പറഞ്ഞത് ഈ കുമാരസംഭവം വായിച്ചിട്ടാണെന്നാണ് മല്ലീനാഥമതം.

    ReplyDelete
  26. kumaraa.....

    control...control!!!

    ReplyDelete
  27. എന്റെ കുമാര്‍ ജീ....... എന്നാലും എന്റെ കുമാര്‍ ജീ .... ഹിഹി :)

    ReplyDelete
  28. ഒരു ഡൌട്ട്: നായർ ചാണകം പറ്റിയ കാൽ കൊണ്ടു് നേരെ കിടപ്പുമുറിയിലേക്കു് കയറിയോ? അറ്റ് ലീസ്റ്റ്, “ഡ്യേ വിലാസിന്യേ, ഒരു കിണ്ടി വെള്ളം കൊണ്ടുവാഡ്യെ.. ന്റെ കാല്‌ലു് അപ്പടി ചാണകായെടീ” എന്നു് പറയും എന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു.

    അതു് കേൾക്കുമ്പോൾ കറക്റ്റ് സ്ഥലത്തു് ക്ലിക്ക് ചെയ്ത് “safe to remove hardware" എന്നു വരുന്നതു വരെ കാത്തുനിന്നു് ശത്രുഘ്നനു് പെൻ‌ഡ്രവ് ഊരാമായിരുന്നു.

    ReplyDelete
  29. എട്ടാംക്ലാസ്സിൽ പഠിയ്ക്കുമ്പോൾ എന്നെഴുതിയത് വായിച്ചിട്ട്......
    ഓ, ആയിരിയ്ക്കും, ഇത്രേം ഉപമകൾ ഒക്കെ തലയിലുള്ള പ്രതിഭയല്ലേ....
    ആയിരിയ്ക്കും ആയിരിയ്ക്കും.

    ReplyDelete
  30. പൊന്മുട്ട ഇടുന്ന താറാവിനെ കൊന്നു കളഞ്ഞല്ലോ പഹയാ.... പൊക്കോണം എന്റെ മുന്നീന്ന് ..ഇനി ഇങ്ങനെ ഒരു ചാന്‍സ് ജന്മത്ത് കിട്ടുവോ ?

    ReplyDelete
  31. ഹി..ഹി ചേച്ചിയെ കുറിചുള്ള ഒരു വര്‍ണ്ണന .....ഹോ ....സംമംമംമംമമ്മതിച്ചു...(കുറച്ചു മാ കൂടുതലാ അറിയാം)...ഞാന്‍ മുത്ത്‌ ചിപ്പി വായന നിര്‍ത്തി പകരം ഹി..ഹി

    ReplyDelete
  32. വരാനുള്ളതിനെ പോയി ഓട്ടോ പിടിച്ച് കൂട്ടിക്കൊണ്ട് വരുന്നതിനു പകരം കള്ള്‌ ചേര്‍ത്ത ദോശ പോലത്തെ ബോഡി ഷേപ്പുള്ള സുന്ദരിയും, ആ ഒരു നിമിഷത്തിന്റെ നിര്‍വൃതിയില്‍ മതിമറന്ന, മള്‍ട്ടിപ്പിള്‍ ഫീച്ചേഴ്സ് കൊണ്ട് സമ്പുഷ്ടമായ (തയച്ച് നിര്‍ത്തിയ മര്‍മ്മാണി ഗുളികയുടെ ചുറ്റും വട്ടത്തില്‍ മരുന്ന് ഊറിക്കൂടിയത് പോലെ നിപ്പിള്‍, കുമ്പിള്‍ ബലൂണ്‍ പോലെ പൊക്കിള്‍ etc etc ..) വിലാസിനി ചേച്ചിയെ ചുമ്മാ വിട്ടിരുന്നെങ്കില്‍... ഛെ കുമാരേട്ടന്‍ തുലച്ചു... അല്ലെങ്കിലും ഫെരാരിക്ക് starting trouble തീരെയില്ല. ശത്രുവേട്ടനെ കണ്ടാല്‍ പറയണം പെന്‍ ഡ്രൈവ് ഊരുമ്പോള്‍ "safely remove" ചെയ്തിട്ടേ ഊരാവൂ എന്ന്..
    കുമാരേട്ടാ വീണ്ടും കാണാം...
    ജയ് ഹിന്ദ്‌..

    ReplyDelete
  33. എനിക്ക് പ്രായം 18 തികയാത്തത് കൊണ്ട് കഥയിലെ ചില ഭാഗങ്ങള്‍ ഞാന്‍ വായിച്ചില്ല.

    ന്നാലും കുമാരാ ഇമ്മാതിരി ചതി ചതിക്കരുതായിരുന്നു. കൂതറ കുമാരന്‍ :)

    ReplyDelete
  34. വഴിയില്‍ ഒരു കുഴി കുഴിച്ച് കുടുംബം കുളം തോണ്ടി അല്ലേ കുമാരാ.....!!!

    ReplyDelete
  35. ഗുമാരന്‍ ഒരു ദുഷ്ടനാകുന്നു.. ഗശ്മലന്‍ :)

    ReplyDelete
  36. കുടുംബം കലക്കി....

    ReplyDelete
  37. കൊള്ളാലോ.

    ഒരപേക്ഷയുണ്ട്. മാങ്ങ പറിക്കാന്‍ കണ്ണൂര്‍ വിട്ടു തെക്കോട്ടോന്നും വരണ്ട. എന്റെ അയല്‍പക്കത്തും കുറച്ചു മാവിന്തോട്ടങ്ങളും ഞാന്‍ കണ്ണ് വച്ചിട്ടുള്ള ചേച്ചിമാരും ഒണ്ടേ.

    ReplyDelete
  38. kumaarettan oru paarayaayirunnu alle, athum ithrayum cheruppathile. paavam vilaasini chechi

    ReplyDelete
  39. ആശാനെ നമിച്ചു

    ReplyDelete
  40. no മാ നിഷാദാ ... മാ നിഷാദാ ....
    u can .....
    ee kadhapatrangal ipozum cheleriyil jeevichirupundo?

    ReplyDelete
  41. ശേഷം ഒരു ലുങ്കിയും വാരിപ്പൊത്തി പെന്‍ഡ്രൈവും മറച്ച് പിടിച്ച് കൊണ്ട് ശത്രുഘ്നന്‍ പറപറക്കുന്നത് കണ്ടു..............
    സൂപ്പര്‍ ,.....

    ReplyDelete
  42. കഥയ്ക്ക് (എ) സർട്ടിഫിക്കറ്റ്
    തന്നിരിക്കുന്നു.
    ഇത് തലക്കെട്ടിൽ പ്രദർശിപ്പിക്കുക.
    (നിയമം ലംഘിക്കുന്നവർ ശിക്ഷിക്കപ്പെടും)

    ReplyDelete
  43. സത്യം പറയ്‌ കുമാരേട്ടാ
    കുമാരേട്ടനല്ലേ ആ കുഴി കുത്തിയത്...?

    ReplyDelete
  44. കുമാരേട്ടാ..ഒരു സംശയം കൂടി
    അപ്പൊ വിലാസിനി ചേച്ചി..?
    ഇപ്പൊ കാണാറുണ്ടോ...?

    ReplyDelete
  45. "പെട്ടെന്ന് ടാക്കീസില്‍ ബിറ്റ് ഇട്ടത് പോലുള്ള എന്തോ ശബ്ദം കേട്ടു"
    ഹൌ! എട്ടാം‌ക്ലാസാകുമ്പോഴേക്കും തുടങ്ങിയിരുന്നു, ല്ലേ? രസികൻ!

    “വീട്ടില്‍ പറയാമെന്ന് വെച്ചാല്‍ ശത്രുഘ്നന്റെ കൈ ഓര്‍മ്മ വരും“. വീട്ടിൽ പറയാനോ? എന്തു് പറയാൻ? എന്നാ ഒന്നു് പറഞ്ഞേ.. ഇപ്പൊ പറഞ്ഞേ..

    വിലാസിനി പറഞ്ഞതു് ഞാനും പറയണോ എന്നു് സംശയിച്ചു: "ഇവനെ നിങ്ങളുടെ കൂടെ കൂട്ടണ്ട കേട്ടോ.. ഇവന്റെ സ്വഭാവം നല്ലതല്ല.."

    എയ്..അതു് പറയാൻ പറ്റില്ല്യ. എന്തൊരു നല്ല സ്വഭാവം!

    ശത്രു ഇപ്പൊ എവിടെയാണാവോ?

    ReplyDelete
  46. കുമാരാ, ഇത് വേണമായിരുന്നോ?

    :(

    ReplyDelete
  47. അയ്യേ....... വായിച്ച് തുടങ്ങിയപ്പോ ആവേഷമായി
    പെങ്ങടെ പിള്ളേര്‍ അടുത്ത് നിന്ന് പോകുന്ന വരെ മിനിമൈസ് ചെയ്യേണ്ടി വന്നു
    അഡെത്സ് ഓന്‍ലി പോസ്റ്റ്
    ഉപമകള്‍ എല്ലാം ഷക്കീലാ പടം പോലെ
    പമ്മന് പഠിക്കാല്ലേ???

    ReplyDelete
  48. ദുഷ്ടാ.....

    ഇണചേരുന്നവരെ ശല്യം ചെയ്യാന്‍ പാടില്ലെന്നാണ് (ഒരു തരത്തിലും) ഒരു ലോകമര്യാദ...

    ഇതെല്ലാം മുകളില്‍ ഇരുന്ന് ഒരാള്‍ കാണുന്നുണ്ട്.

    ReplyDelete
  49. ഈ കുമാരന്റെ ഫെരാരിയ്ക്കൊരു ബെല്ലും ബ്രെക്കുമില്ലല്ലോ.
    "ഇതെല്ലാം മുകളില്‍ ഇരുന്ന് ഒരാള്‍ കാണുന്നുണ്ട്." നട്ടപ്രാന്താ, അപ്പൊ നായര്‍ തട്ടിന്‍ പുറത്തു കാവലിരിക്കാനും തൊടങ്ങിയോ?

    ReplyDelete
  50. പണ്ടേ കുഴിതോണ്ടലായിരുന്നു പണി അല്ലേ

    എന്നാലും ചിതൽ പറഞ്ഞപോലെ ചാണകമായ കാലുമായി നായർ നേരെ.. !

    ReplyDelete
  51. രാമൻ നായരുടെ പെൻ ഡ്രൈവിലെന്താ കപ്പാസിറ്റി ഇല്ലേ? അതോ വൈറസുണ്ടോ..? :)

    ReplyDelete
  52. എടാ ഭയങ്കരാ
    സത്യം പറ അസൂയകാ‍രണമല്ലേ നീയാ കുഴി കുഴിച്ചത്!!?? ;‌)

    ReplyDelete
  53. നായരുടെ വീട്ടു വളപ്പില്‍ നിറയെ പഴുത്ത മാങ്ങകളുള്ള ഒരു മാവുണ്ട്.
    Where will get a special mango tree like this, Mannuththi?

    ReplyDelete
  54. 'എനിക്കൊരു കുഴി മൂടല്‍ ഉണ്ടായിരുന്നു.'
    അതിഷ്ടപ്പെട്ടു..

    ReplyDelete
  55. elora, vinuxavier, VEERU, വരയും വരിയും : സിബു നൂറനാട്, Jishad Cronic™, junaith, vigeeth, ശ്രീക്കുട്ടന്, MyDreams, കണ്ണനുണ്ണി : എല്ലാവര്ക്കും നന്ദി.
    നാറാണത്തു ഭ്രാന്തന് : വന്നതിലും കമന്റിട്ടതിലും നന്ദി.
    Dipin Soman, ആളവന്താന്, shajiqatar, ശ്രീ, Manoraj, രവി : എല്ലാവര്ക്കും നന്ദി.
    പാവത്താൻ : അറിയാതെ നിന്നു പോയതല്ലേ, ഷെമി..
    ഒഴാക്കന്., mini//മിനി : നന്ദി.
    chithrangada : പുസ്തകം വാങ്ങിയോ? നന്ദി.
    ചെലക്കാണ്ട് പോടാ, പട്ടേപ്പാടം റാംജി, OAB/ഒഎബി, ശ്രീനാഥന് : നന്ദി.
    jayanEvoor : ജയേട്ടാ, കണ്ട്രോള് വിട്ടുപോയോ?
    രസികന് : നന്ദി.
    ചിതല്/chithal : ഞാന് ആ സംശയം എഡിറ്റ് ചെയ്ത് തീര്ത്തിട്ടുണ്ട്. ഇത്ര ശ്രദ്ധാപൂര്വ്വമായി വായിക്കുന്നുണ്ടല്ലേ. വളരെ സന്തോഷം. നന്ദി.
    Echmukutty : അന്നു കണ്ടതിന് ഇന്നാണല്ലോ ഭാവന വിടരുന്നത്. നന്ദി.
    അബ്കാരി, എറക്കാടൻ / Erakkadan, Happy Bachelors, ഹംസ, സന്ദീപ് കളപ്പുരയ്ക്കല്, ബിനോയ്//HariNav, Naushu : വളരെ നന്ദി.
    akhilesh : ഹഹഹ.. കൊള്ളാമല്ലോ.
    Rajesh, ഉമേഷ് പിലിക്കൊട്, praveen raveendran, സ്വതന്ത്രന് : നന്ദി.
    Kalavallabhan : ഇത്തിരി അധികമായോ.. ഇനി ഈ ടൈപ്പ് ഇല്ല. നന്ദി.
    മിഴിനീര്ത്തുള്ളി : അതെ.:)
    the man to walk with, ചിതല്/chithal, അരുണ് കായംകുളം , കൂതറHashimܓ, നട്ടപിരാന്തന്, Vayady, വഷളന് ജേക്കെ ★ Wash Allen JK, കൊച്ചു മുതലാളി, സന്ജ്ജു, ബഷീര് പി.ബി.വെള്ളറക്കാട്, ഭായി, നന്ദകുമാര്, രാമചന്ദ്രന് വെട്ടിക്കാട്ട്., ദീപു, JAYARAJ : എല്ലാവര്ക്കും വളരെ വളരെ നന്ദി.

    ReplyDelete
  56. ഹായ് ,കുമാരക്കാഴ്ചകൾ കുഴികുത്തി വീഴ്ത്തിയതിനെക്കാൾ വാഴ്ത്തേണ്ടവ...
    ഒന്നാം ദിവസത്തെ വിലാസിനീചരിതവും
    അടുത്ത നാളിലെ കുമാരസൂത്രവും ഫലിപ്പിച്ചതിനു
    നിറഞ്ഞ ആശംസകൾ....

    ReplyDelete
  57. അന്ന് ക്യാമറ മൊബൈല്‍ ഫോണ്‍ ഒന്നും ഇല്ലാതിരുന്നത് ഒരു വല്ല്യ നഷ്ടമായി പോയി ...

    ReplyDelete
  58. ഒരു ദിവസം കൊണ്ടു 100 കമന്റ് കടക്കുന്ന കുമര്‍ജി 65 ല്‍ തട്ടിയും മുട്ടിയും നില്‍ക്കുന്നതു കാണുമ്പൊള്‍.....നമുക്കു എന്തു മനസ്സിലാവും????????!

    ReplyDelete
  59. കുടുംബം കലക്കി...കൊള്ളാം. ചിരിക്കാന്‍ ഒരു പാട് വകകള്‍.

    ReplyDelete
  60. ജീവിതം എന്നത് സെക്സ് കൂടി ഉൾപെട്ടതല്ലെ അതു കൂടി ആകുമ്പൊഴേ ലൈഫ് എന്നതു പൂർണ്ണമാവുന്നുള്ളൂ.. പിന്നെന്തിനാ കുമാരനെ ഈ ഏ സർട്ടിഫിക്കറ്റും കമന്റിന്റെ എണ്ണവും നോക്കി വിമർശ്ശിക്കുന്നേ....അയ്യേ മോശം നീ ധൈര്യമായി എഴുതടെ കുമാരാ... ഇതിലും വലിയ സംഭവങ്ങൾ ഇരുത്തം വന്ന പല വലിയ സാഹിത്യകാരന്മാരും എഴുതി പോയ വഴിയാണിത് പിന്നെ ഇപ്പൊ കുമാരനെഴുതുമ്പോഴെന്താ ഒരു പ്രശ്നം അല്ല പിന്നെ .. കിടിലൻ പോസ്റ്റ്

    ReplyDelete
  61. surajbhai said..."ഒരു ദിവസം കൊണ്ടു 100 കമന്റ് കടക്കുന്ന കുമര്‍ജി .....നമുക്കു എന്തു മനസ്സിലാവും?"

    ഓ പിന്നേ, കുമാരന്‍ കമന്റ് പറുക്കിത്തിന്നല്ലേ ജീവിക്കുന്നത്?
    പോസ്റ്റു വായിക്കുകയും വേണം ആസ്വദിക്കുകയും വേണം, പിന്നെ കുറ്റം പറയുകയും വേണം എന്നു വെച്ചാല്‍ കഷ്ടാണേ..
    :)

    ReplyDelete
  62. കുമാരസംഭവങ്ങള്‍- കേമമായി.

    ReplyDelete
  63. അത് കലക്കി മാഷെ!!
    ആ ശത്രുഘ്നന്റെ പ്രാക്ക് മേത്തൂന്ന് പോവില്ല കേട്ടോ.

    ReplyDelete
  64. ഈ pendrive എന്നുവച്ചാല്‍ എന്താ ????

    ReplyDelete
  65. മാവിന്‍ ചുവട്ടില്‍ വീണ മാങ്ങകളുമെടുത്ത് ഞാന്‍ വിട്ടു. എനിക്കൊരു കുഴി മൂടല്‍ ഉണ്ടായിരുന്നു....:) hamme

    ReplyDelete
  66. നോക്കീം കണ്ടും വളര്‍ന്നവനാ അല്ലേ :)

    ReplyDelete
  67. ഹ ഹ ഹ കൊള്ളാം കുമാരാ

    ReplyDelete
  68. kumaro, korach koodipoyo ennoru samsayam illandilla , hm saramilla

    ReplyDelete
  69. കുശുംബിനും കുമാരനും മരുന്നില്ല...അല്ലെങ്കില്‍ ആരെങ്കിലും എന്തെങ്കിലും ആയിക്കോട്ടെന്ന് കരുതി അവനവന്റെ മൊതലും നോക്കി നടന്നാല്‍ പോരെ?
    എന്തായാലും കടും കൈ ആയിപ്പോയി....ശത്രുതിന്നണത് കുമാരനു കണ്ടൂടാന്ന് ചുരുക്കം. സുധാകരന്റെ നാട്ടുകാരനല്ലെ? കമ്യൂണിസ്റ്റുകാര്‍ കണ്ടല്‍ ബിസിനസ്സ് നടത്തിയാല്‍ അങ്ങേര്‍ക്ക് കണ്ണുകടി..

    ReplyDelete
  70. kure neram chirichu ....live telecastingukal ormayil.......

    ReplyDelete
  71. കുഴിമിന്നൽ പൊട്ടിച്ചിട്ട് കുഴിമൂടുന്നോടാ ..കള്ളാ‍ാ

    പിന്നീടെങ്ങാൻ ശത്രുവിനുപകരം സ്ഥാനകയറ്റം കിട്ടിയൊ..എന്നൊരു സംശയം !
    സോറി വിലാസിനീവർണ്ണന കണ്ടിട്ട് പറഞ്ഞതാണേ....

    ReplyDelete
  72. പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ ,

    ബ്ലോഗ്ഗര്‍ മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ നേരിട്ട് ഗള്‍ഫ്‌ മല്ലു മെമ്പര്‍ മാര്‍ക്ക് എത്തിക്കാന്‍ ഗള്‍ഫ്‌ മല്ലു
    വില്‍ താങ്ങളുടെ ബ്ലോഗ്‌ ലിങ്കുകള്‍ നേരിട്ട് തന്നെ പോസ്റ്റ്‌
    ചെയ്യാനുള്ള പുതിയ സൗകര്യം ഉള്‍പ്പെടുത്തിയതായി അറിയിച്ചു കൊള്ളുന്നു
    ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ ബ്ലോഗില്‍ നിന്ന് സ്വ മേധയ ബ്ലോഗു RSS feeds ഗള്‍ഫ്‌
    മല്ലു പ്രധാന താളിലേക്ക് അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും

    അതോടൊപ്പം തന്നെ തിരിച്ചു ഒരു കൈ സഹായം എന്ന നിലയില്‍ ഗള്‍ഫ്‌ മല്ലു വിന്റെ ആഡ് ടോ യുവര്‍
    വെബ്‌ ( add to your web/Add this/ Get your code here)എന്ന ഗള്‍ഫ്‌ മല്ലു ലിങ്ക് തങ്ങളുടെ ബ്ലോഗില്‍
    ഉള്‍പെടുത്തണം എന്നും ഓര്‍മിപ്പിച്ചു കൊള്ളട്ടെ . ഞങ്ങളുടെ
    വായനക്കാര്‍ക്ക്‌ തിരിച്ചു ഗള്‍ഫ്‌ മല്ലു വില്‍ എത്തുന്നതിനു വേണ്ടിയാണിത്

    അതല്ലെങ്കില്‍ ഗള്‍ഫ്‌ മല്ലു വിലേക്ക് തിരിച്ചു പോകാനുള്ള ഒരു ലിങ്ക് താങ്ങളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തുക

    കുറിമാനം :-
    താങ്ങളുടെ ബ്ലോഗില്‍ ഗള്‍ഫ്‌ മല്ലു ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കില്‍
    ഗള്‍ഫ്‌ മല്ലു വില്‍ നിന്നുള്ള താങ്ങളുടെ ബ്ലോഗ്‌ ലിങ്കുകള്‍
    മുന്നറിയിപ്പ് ഇല്ലാതെ എടുത്തു മാറ്റപെടുന്നതാണ്

    നന്ദിയോടെ
    ഗള്‍ഫ്‌ മല്ലു അഡ്മിന്‍ സംഘം

    Read More

    www.gulfmallu.tk
    The First Pravasi Indian Network

    ReplyDelete
  73. വി.എ || V.A, Sabu M H, surajbhai, Akbar, നാടകക്കാരന്, |santhosh|സന്തോഷ്|, jyo, അനില്@ബ്ലോഗ്, anoop, sherlock, വഴിപോക്കന്, NPT, പ്രണവം രവികുമാര്, sanal, സോണ ജി, Thommy, paarppidam, nas, കിഴക്കന്, ബിലാത്തിപട്ടണം / BILATTHIPATTANAM., വെങ്ങരക്കാരന്, gulfmallu :എല്ലാവര്ക്കും നന്ദി.

    ReplyDelete
  74. "ഇവനെ നിങ്ങളുടെ കൂടെ കൂട്ടണ്ട കേട്ടോ.. ഇവന്റെ സ്വഭാവം നല്ലതല്ല.."

    :)

    ReplyDelete