Sunday, June 20, 2010

ഷിവാസ് ഫ്രോഗല്‍

ഓര്‍ക്കുട്ടിലൂടെയാണ്‌ ഞാനും സൌദിയിലുള്ള ബിജു കൊട്ടിലയും പരിചയപ്പെട്ടത്. കാണാനൊരു പാവം പയ്യന്‍. പക്ഷേ, നെറ്റില്‍ കാണുന്നത് പോലെയല്ല നേരില്‍ കാണുന്നത്. അത് അനുഭവിച്ചപ്പോഴേ മനസ്സിലായുള്ളു. 'പൂര്‍വ്വാശ്രമത്തില്‍' അവനൊരു നാടക ഭ്രാന്തനായിരുന്നെത്രെ. എന്നും രാവിലെ എഴുന്നേറ്റയുടനെ കൊട്ടില അങ്ങാടിയിലിറങ്ങി നാടകം കളിക്കാമോ എന്ന്‌ ചോദിച്ച് ആളുകളുടെ പിറകെ നടക്കും. ഇതൊരു സ്ഥിരം ഏര്‍പ്പാടായപ്പോള്‍ നാട്ടുകാര്‍ ഇവനെ കണ്ടാല്‍ തന്നെ ഓടാന്‍ തുടങ്ങി. കൂടെ കളിക്കാന്‍ ആരെയും കിട്ടാഞ്ഞ് ബിജു ‘ഏകാംഗ’ നാടകം കളിക്കാന്‍ തുടങ്ങി. ഇനിയും ഇങ്ങനെ പോയാല്‍ കുതിരവട്ടത്ത് സ്ഥിരം സ്റ്റേജ് ആയിരിക്കുമെന്ന്‌ തോന്നിയ വീട്ടുകാര്‍ അറ്റകൈക്ക് ഗള്‍ഫിലേക്ക് കയറ്റി വിട്ടു.

നാട്ടില്‍ വന്നാല്‍ കാണണം കൂടണം എന്ന് ചാറ്റ് ചെയ്യുമ്പോള്‍ അവനെപ്പോഴും പറയാറുണ്ട്. കണ്ടില്ലെങ്കിലും കൂടിയാ മതി എന്നേ എനിക്കുള്ളു. നെറ്റില്‍ കാണുമ്പോള്‍ നാട്ടിലെത്തിയാല്‍ നമുക്ക് അത് ചെയ്യണം ഇത് ചെയ്യണം എന്നൊക്കെ എല്ലാരും പറയും. പക്ഷേ, നാട്ടില്‍ വന്ന് സാരിത്തുമ്പില്‍ എന്‍ഗേജ്ഡ് ആയാല്‍ പിന്നെ വിളിയും തെളിയും ഒന്നുമുണ്ടാവില്ല. അത് കൊണ്ട് അവന്റെ വര്‍ത്താനം ഞാനത്ര കാര്യമാക്കിയിരുന്നില്ല. എന്നാലും ‘കൂടണം’ എന്ന വാക്കിന്റെ മുന്നില്‍ മസില്‍ പിടിക്കാതിരിക്കുന്നതാണല്ലോ നല്ലത്. എപ്പോഴാ സ്റ്റൊമക്കിന്റെ ടൈം തെളിയുന്നതെന്ന് ആര്‍ക്കറിയാം. ഒരു എസ്റ്റാബ്ലിഷ്ഡ് ആയ കുടിയനല്ലെങ്കിലും മദ്യ ലോകത്തിനൊരു വാഗ്ദാനമായിരുന്നു ഞാന്‍. അതു കൊണ്ട് കൂടുമ്പോള്‍ ഗള്‍ഫ് നിലവാരം കീപ് ചെയ്യാന്‍ ഒരു ഷിവാസ് റീഗല്‍ കൊണ്ട് വരാന്‍ പറഞ്ഞു. പേരിലെ സ്ത്രൈണത കൊണ്ട് ഷിവാസ് റീഗൽ എനിക്കൊരു വീക്നെസ്സാണ്‌.

കല്യാണം കഴിക്കാത്തൊരു കന്യകനായത് കൊണ്ടായിരിക്കണം ബിജു നാട്ടില്‍ വന്നയുടനെ വിളിച്ചു. ഞായറാഴ്ച പെങ്ങളുടെ കല്യാണമാണെന്നും അതിന്‌ തീര്‍ച്ചയായും വരണമെന്നും അന്നു ഷീവാസ് റീഗല്‍ പൊട്ടിക്കാമെന്നും പറഞ്ഞു. കാലി കീശയും തപ്പി ഇന്നത്തെ കുപ്പം (കുപ്പി + അപ്പം) എങ്ങനെ സംഘടിപ്പിക്കുമെന്നോര്‍ത്ത് ടെന്‍ഷനടിച്ചിരിക്കുന്ന എനിക്കും സുഹൃത്ത് പപ്പനും മാര്‍ച്ച് മാസത്തിലെ മഴ പോലെയായിരുന്നു ആ വിളി. ഫിറ്റ് കരിയറില്‍ ഷിറി കഴിച്ചിട്ടില്ലെന്ന ഒരു ദോഷം ഇതോടെ തീരുമെന്ന് ഞാന്‍ കരുതി. ഏഴ് മണിക്ക് ചെല്ലാനാണ്‌ അവന്‍ പറഞ്ഞതെങ്കിലും ഞങ്ങള്‍ രണ്ടും അഞ്ച് മണിക്ക് തന്നെ സ്പോട്ടിലെത്തി. ഉസ്കൂള്‍ കുട്ടികള്‍ വരെ കഴിവ് തെളിയിക്കുന്ന കാലമാണ്‌. നമ്മളെങ്ങാനും ലേറ്റായത് കൊണ്ട് സാധനം കിട്ടാതെ പോകരുതല്ലോ. കുപ്പി മാടി മാടി വിളിക്കുമ്പോള്‍ പോകാന്‍ വൈകിയാല്‍ കുപ്പി കോപം കിട്ടും. അത് മദ്യപാനത്തിലെ എല്‍.ഐ.സി. പോളിസിയാണ്‌.

അഞ്ച് മണി മുതല്‍ കാത്ത് നിന്നിട്ടും അവന്റെ യാതോരു വിവരവുമില്ല. ആറര ആയപ്പോള്‍ ഉറുമ്പ് മുട്ടയും കൊണ്ട് വരുന്നത് പോലെ ഒരു ബൈക്ക് അവനെയും കൊണ്ട് വന്നു. പ്രൊഫൈലില്‍ കാണുന്നത്ര വൃത്തികേടൊന്നുമില്ലായിരുന്നു നേരില്‍ കാണാന്‍. ഒരു പ്രോബ്ലമുള്ളത് എന്താണെന്ന് വെച്ചാല്‍ ബൈക്കോടിക്കുമ്പോ കയറു കൊണ്ട് അവനെ ബൈക്കില്‍ കെട്ടി വെക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കില്‍ ചിലപ്പോള്‍ കാറ്റു പിടിച്ച് അറബിക്കടലില്‍ എത്തിപ്പോകും. അമ്മാതിരി ബോഡി ഷെയ്പ്പ്.

"നീ എവിടെയാ ഇഷ്ടാ ഇത്ര നേരവും..?" ഞാന്‍ ചോദിച്ചു.

"ഹോ.. ഒന്നും പറയണ്ടഡാ, ഞാന്‍ സിവിലില്‍ സാധനം വാങ്ങിക്കാന്‍ പോയതാ.. ആട മരണത്തിരക്ക്.. "

"അപ്പോ നീ ഷിറി കൊണ്ടു തരുമെന്ന് പറഞ്ഞിട്ട്.."

"നിനക്ക് കാറ്റുണ്ടോ? അതൊക്കെ വെറുതെ പറഞ്ഞതല്ലേ... നക്കി എന്നിറ്റല്ലേ പുട്ട് ചുടല്‍..? വേണേല്‍ ഇതും കുടിച്ചിട്ട് പോടാ.."

അപ്പോ അത് ശരി. സിവിലിലെ കൂതറ സാധനം കുടിക്കാനായിരുന്നല്ലേ ഇത്രയും ദൂരത്ത് നിന്നും വന്നത്..? മനസ്സില്‍ പൊട്ടിയത് ലഡുവല്ല, പാവമൊരു കന്യകയായ ഷിവാസ് റീഗലിന്റെ ബോട്ടിലായിരുന്നു. ഗള്‍ഫിനെപറ്റി പറയാറുണ്ടല്ലോ, പണ്ടത്തെ ഗള്‍ഫൊന്നുമല്ല ഇപ്പോള്‍ എന്ന്‌. പണ്ടത്തെ ഗള്‍ഫുകാരുമല്ല ഇപ്പോള്‍. അതാ ശരി.

അതാണെങ്കില്‍ അത്. ഇത്രയുമായ സ്ഥിതിക്ക് തിരിച്ച് പോകുന്നത് ശരിയല്ലല്ലോ. അല്ലെങ്കിലും സിവില്‍ സ്നേഹം സര്‍വ്വ സ്നേഹാല്‍ മഹത്തരം എന്നല്ലേ കവി വാക്യം. പോരാത്തതിന്‌ ഞാന്‍ ‘വന്ന വഴി’ മറക്കുന്നവനുമല്ല. എന്നൊക്കെ പറഞ്ഞ് ഷിവാസ് റീഗലിനെയും ധ്യാനിച്ചിരിക്കുന്ന എന്റെ പിഞ്ച് മനസ്സിനെ ആശ്വസിപ്പിച്ച് ഞങ്ങള്‍ കല്യാണ വീട്ടിലെത്തി. കല്യാണ വീടെന്നല്ല നാലാള്‌ കൂടുന്നിടത്ത് എവിടെ പോയാലും നമ്മളൊക്കെ എന്തെങ്കിലും കളര്‍ സെന്‍സുണ്ടോ എന്നല്ലേ നോക്കുക. ഇവിടെ ഫ്ലവര്‍ഷോ പോലെയായിരുന്നു. എങ്ങോട്ട് നോക്കിയാലും ലവണ തൈലത്തിന്റെ ബോട്ടില്‍ പോലത്തെ പതിനെട്ടുകാരികള്‍, A1 SKC പോലത്തെ മുപ്പത്കാരികള്‍. ഏതില്‍ കോണ്‍സന്‍ട്രേറ്റ് ചെയ്യണമെന്നൊരു കണ്‍ഫ്യൂഷന്‍ മാത്രേ ഉണ്ടായിരുന്നുള്ളു. ഇത്രയും നല്ല നാട്ടുകാരികളുണ്ടെങ്കില്‍ ആരെങ്കിലും ഗള്‍ഫില്‍ പോകുമോ? രാവിലെ ബസ് സ്റ്റോപ്പില്‍ പോയി നാലഞ്ച് പെണ്‍പിള്ളേരെ കോളേജിലേക്ക് ബസ്സ് കയറ്റി വിട്ടാല്‍ എല്ലാ വിഷമങ്ങളും ഇല്ലാതാവില്ലേ..? ആ ഒരു സന്തോഷം ഏതെങ്കിലും ഫിലിപ്പൈന്‍ ലെബനീസ് ബൊമ്മകളെ കണ്ടാല്‍ കിട്ടുമോ? (ഫിലി, ലെനി ചക്കരക്കുടങ്ങളെ കാണാത്ത അസൂയ കൊണ്ട് പറയുന്നതാണെന്ന് ആരും തെറ്റിദ്ധരിക്കല്ല്..)

അപ്പോഴേക്കും വെല്ലത്തിന്‌ ഈച്ച പറ്റിയത് പോലെ കുറേ നാട്ടുകാര്‍ അവന്റെ ചുറ്റും കൂടി. പലരും അവനെ കുറേ കാലത്തിനു ശേഷം അന്നാണ്‌ കാണുന്നത്. കണ്ടയുടനെ "ഡാ സുഖമല്ലേ..” എന്നതിന്‌ പകരം "ഡാ ഒന്നുമില്ലേ.." എന്നു മാത്രമാണ്‌ നല്ലവരായ ആ നാട്ടുകാര്‍ ചോദിച്ചത്. ഒക്കെ ശരിയാക്കാമെന്ന്‌ പറഞ്ഞ് അവന്‍ പോയി. ഞങ്ങള്‍ ഫ്ലവര്‍ഷോ നോക്കി നിന്നു. കുറച്ച് കഴിഞ്ഞ് അവന്‍ ഞങ്ങള്‍-തീര്‍ത്ഥാടകരേയും (തീര്‍ഥം തേടുന്നവര്‍) കൂട്ടി കല്യാണ വീട്ടില്‍ നിന്നും പുറത്തേക്ക് നടന്നു. കല്യാണ പെണ്ണിനെയും വീട്ടുകാരെയുമൊക്കെ പരിചയപ്പെട്ടില്ലല്ലോ എന്ന് അപ്പോഴാണ്‌ ഓര്‍മ്മിച്ചത്. അത് കുഴപ്പമില്ല പിന്നെ ആവാമെന്നു അവന്‍ പറഞ്ഞു. തിരിച്ച് വരുമ്പോള്‍ സംസാരിക്കാന്‍ പറ്റുന്ന കോലത്തിലായിരിക്കുമോ എന്തോ എന്നാണ്‌ ഞാന്‍ ആലോചിച്ചത്.

ഇരുട്ടിലൂടെ കുറച്ച് ദൂരം നടന്ന്‌ ചെറിയൊരു വീടിന്റെ അടുക്കള ഭാഗത്തെത്തി. പ്രതീക്ഷിച്ചതിന്‌ വിപരീതമായി ലേഡീസ് ആരുമുണ്ടായിരുന്നില്ല. അടുക്കള വരാന്തയുടെ അരമതിലിലെ അമ്മിക്കല്ലിന്റെയടുത്ത് ഞങ്ങളെയും കാത്ത് രണ്ട് വോഡ്കാ ഫുള്‍യൌവനങ്ങള്‍ പുഞ്ചിരിയോടെ കുത്തിയിരിക്കുന്നുണ്ടായിരുന്നു. അത് കണ്ടയുടനെ എല്ലാവരുടെയും മുഖം കപ്പല്‍ കണ്ട സോമാലിയന്‍ കൊള്ളക്കാരുടേത് പോലെ തെളിഞ്ഞു. എത്രയും വേഗം തുടങ്ങിയാല്‍ അത്രയും പെട്ടെന്ന്‌ കിക്ക് ആവും എന്നു പറഞ്ഞ് ബിജു വോഡ്കയില്‍ നാരങ്ങനീരും വെള്ളവും ചേര്‍ത്ത് വിതരണം ചെയ്തു. അതിനിടയില്‍ ഞങ്ങളെ അവര്‍ക്കൊക്കെ പരിചയപ്പെടുത്തി. കുറ്റം പറയരുതല്ലോ. നല്ല കൃത്യമായ സെര്‍വ്വിങ്ങ്. വളയര്‍പ്പാനെ (ശംഖുവരയന്‍ പാമ്പ്) വളയിടാന്‍ പഠിപ്പിക്കേണ്ടല്ലോ.

കിട്ടേണ്ട താമസം എല്ലാവരും രണ്ട് റൌണ്ട് വെടിവെപ്പ് നടത്തി. മദ്യമാപിനി അനങ്ങിത്തുടങ്ങി. മണ്‍പൂച്ചയായാലും മരപ്പൂച്ചയായാലും എലിയെ പിടിച്ചാ മതിയല്ലോ. സിവിലും നല്ല പെര്‍ഫോര്‍മന്‍സായിരുന്നു. ഞങ്ങള്‍ക്ക് ഒഴിക്കുന്നതിന്റെ ഇടയില്‍ ബിജുവും നന്നായി വീശുന്നുണ്ട്. അടിക്കുന്നവനില്ലെങ്കിലും ഒഴിക്കുന്നവന്‍ ഔചിത്യം പാലിക്കണമെന്ന കാര്യം അവന്‍ ഓര്‍ത്തില്ല. ബിജു പ്രൊമോട്ട് ആയി അയ്യപ്പബിജു ആയി. ബോഡി വെയ്റ്റ് താങ്ങാന്‍ കാലുകള്‍ക്ക് പുറമെ കൈകളുടെ സപ്പോര്‍ട്ട് കൂടി വേണ്ടി വരുമെന്ന് തോന്നി.

പോളിങ്ങ് മൂന്നാം ഘട്ടത്തിലേക്ക് കടന്നു. എന്റെ ഊഴം എത്തി. അവന്‍ എന്റെ ഗ്ലാസ്സില്‍ പെഗ് ഒഴിച്ചതും കറന്റ് പോയി. അല്ലെങ്കിലും എന്റെ ടൈം ബെസ്റ്റ് ടൈം ആണല്ലോ.

"നാരങ്ങ എവിടെ...?" ബിജു ചോദിച്ചു.

"ആ അരമതിലിലുണ്ട്" ആരോ പറഞ്ഞു. ബിജു ഇരുട്ടത്ത് തപ്പി നാരങ്ങ എടുത്ത് പിഴിഞ്ഞു. "ഇത് തോട്ടയാക്കീറ്റില്ലേ..? നീരു വരുന്നില്ലല്ലോ" അവന്‍ ആടിക്കൊണ്ട് പറഞ്ഞു. "ഇന്നാ.. ഇത് കൊണ്ട് ആക്കിക്കോ.." ഞാന്‍ ബൈക്കിന്റെ കീ കൊടുത്തു. അവനത് കൊണ്ട് ഹോള്‍സാക്കി ഗ്ലാസ്സില്‍ പിഴിയാന്‍ തുടങ്ങി.

"നാരങ്ങ കൂടിയാലും വോഡ്ക കുറക്കണ്ട.." ഞാന്‍ പറഞ്ഞു.

അവന്‍ വെള്ളമൊഴിച്ച് ഗ്ലാസ്സ് എനിക്ക് തന്നു. ഞാനത് ഒറ്റ വലിക്ക് നാവിന്റെ പടിഞ്ഞാറേ നടയിലേക്ക് തട്ടി. ഇമ്മാതിരി സാധനങ്ങള്‍ സിപ്പ് ചെയ്ത് പ്രൊഡക്ഷന്‍ ലേറ്റാക്കാതെ ഫാക്റ്ററിയിലേക്ക് നേരിട്ടയക്കുന്നതാണ്‌ എന്റെയൊരു രീതി.

"എന്തോ ടേസ്റ്റ് വ്യത്യാസം പോലെ.." ഗ്ലാസ്സ് താഴെ വെച്ച് ഞാന്‍ പറഞ്ഞു.

"നീ ഫിറ്റ് ആയതോണ്ടാഡാ.." ബിജു പറഞ്ഞു.

"ഫുഡ് ഇല്ലാഞ്ഞിട്ടായിരിക്കും… ആ ടച്ചിങ്ങ്സെടുത്ത് നാക്കിന്റെ മര്‍മ്മത്തില്‍ വെക്ക്…" ഏതോ നല്ല ശമരിയാക്കാരന്‍ പറഞ്ഞു.

അപ്പോഴേക്കും കറന്റ് വന്നു. മിക്സ്ച്ചര്‍ എടുക്കാന്‍ കൈ നീട്ടിയപ്പോഴാണ്‌ ആ നെഞ്ചുളുക്കുന്ന കാഴ്ച്ച കണ്ടത്. കുപ്പിയുടെയും നാരങ്ങയുടേയും അടുത്ത്... പോളോ മുട്ടായി പോലെ തുളയുമായി... ഒരു ചൊറിത്തവള ചത്തു മലര്‍ന്ന് കിടക്കുന്നു...

132 comments:

  1. ഉം വായിച്ച് നോക്കീട്ട് പറയാം..

    ReplyDelete
  2. പണ്ടൊരുത്തൻ കുപ്പിയാണെന്ന് വിചാരിച്ച് സ്വന്തം കുഞ്ഞിനെ കഴുത്ത് പിടിച്ച് തിരിച്ച് ഊരാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ട കഥയുണ്ട്. ഇപ്പൊഴും കുടിയന്മാർക്ക് മാറ്റമൊന്നും വന്നിട്ടില്ല! ഷെയിം.

    ReplyDelete
  3. വായിക്കുന്നതിനു മുൻപെ കമന്റ് തേങ്ങയടിച്ചോ? ഈ അബ്ക്കാരിയെക്കൊണ്ട് തോറ്റു,,,

    ReplyDelete
  4. പിഹിഹിഹി... എന്റമ്മോ....പതിവ് തെറ്റിച്ചില്ല..
    ഒരു എസ്റ്റാബ്ലിഷ്ഡ് ആയ കുടിയനല്ലെങ്കിലും മദ്യലോകത്തിനൊരു വാഗ്ദാനമായിരുന്നു എന്ന് നാട്ടില്‍ വന്നപ്പോ ഇടക്കിടെ വിളിച്ച് നമുക്ക് കൂടണ്ടേ എന്ന ചോദ്യത്തില്‍ നിന്ന് എനിക്ക് മനസിലായിരുന്നു...
    എന്നിട്ട് എങ്ങനെ ഉണ്ടായിരുന്നു ഫ്രോഗ് ഫ്ലേവര്‍ ? ചാടിച്ചാടിയാണോ വീട്ടില്‍ പോയേ?
    ഷിവാസ് കന്യകാത്വം ഈ സെപ്റ്റംബറില്‍ ഞാന്‍ കവര്‍ന്ന് തരാട്ടാ.. കഴിഞ്ഞ തവണ പറഞ്ഞ പോലെ അല്ല..ഇടക്കിടെ എന്നെ ഓര്‍മ്മിപ്പിച്ചാ മതി...:)

    ReplyDelete
  5. ഒരുപാട് ഉപമകള്‍ എടുത്തു പറയാനുണ്ടെങ്കിലും തല്‍ക്കാലം ഒന്നില്‍ ഒതുക്കുന്നു...

    "ആറര ആയപ്പോള്‍ ഉറുമ്പ് മുട്ടയും കൊണ്ട് വരുന്നത് പോലെ ഒരു ബൈക്ക് അവനെയും കൊണ്ട് വന്നു"...ഇതാണ് പഞ്ച്...

    പിന്നെ ആ ചൊറിത്തവള കഴിഞ്ഞ ജന്മത്തില്‍ ഹിറ്റ്‌ലര്‍ ആയിരുന്നിരിക്കണം, അല്ലെങ്കീ ഇങ്ങനെയൊരു ശിക്ഷ കിട്ടുമോ?? കുമാരന്റെയല്ലാതെ വേറെയാരുടേം ഗ്ലാസില്‍ വീഴാന്‍ കണ്ടില്ലേ!!!

    അപ്പൊ ഷിറി നോക്കിയിരുന്നു ഊമ്പി അല്ലേ....ഞാനെന്തായാലും പറ്റിക്കില്ല കേട്ടോ....ഷിറി അല്ലെങ്കീ സ്മിര്‍നോഫ്...ഏതെങ്കിലുമൊന്നു തൊടുപുഴയില്‍ പൊട്ടിയിരിക്കും...തലേ ദിവസം തൊടുപുഴയില്‍ ക്യാമ്പ് ചെയ്താലോന്നു ആലോചിക്കുവാ....

    ReplyDelete
  6. ഞാനും വിചാരിക്കുകയായിരുന്നു, എതാണു കുമാരസംഭവങ്ങൾക്കിത്ര രസം. ഇപ്പോൾ മനസ്സിലായി. കുടിയന്മാർക്കേ ഇത്ര രസികരാകാൻ കഴിയൂ.

    ReplyDelete
  7. ബഡായി വിട്ടാലും ഇങ്ങനെ വിടമോ എന്റെ കുമാരേട്ടാ.... ഇതിപ്പോള്‍ മലയറ്റൂരിന്റെ ബ്രിഗേഡിയര്‍ കഥകളേക്കാള്‍ വലിയ ബ്ഡായി ആയി പോയല്ലോ... പക്ഷേ ചിരി.... അതിനു ഒരവസാനവുമില്ല... എന്റെമ്മേ!!!!

    ReplyDelete
  8. അപ്പോ കറന്‍റ്‌ വന്നില്ലേല്‍ ടച്ചിംഗായി ആ ചൊറി തവളയെ തിന്നുമാരുന്നോ?
    അല്ല, ഒരു സംശയം!
    :)

    ReplyDelete
  9. ഓടേ, ഒന്ന് പറയാന്‍ മറന്നു. ഉപമകള്‍ ആന്‍ഡ് വിവരണം കലക്കന്‍!
    :)

    ReplyDelete
  10. ആ ചൊറിത്തവളേടെ ടേസ്റ്റെങ്ങിനെ?

    കുമാരാ... സന്തോഷായി. കപ്പല്‍ കണ്ട സോമാലിയന്‍ കൊള്ളക്കാരനെപ്പോലെ!

    ReplyDelete
  11. ഉറുമ്പ് മുട്ടയും കൊണ്ട് വരുന്നത് പോലെ ഒരു ബൈക്ക് അവനെയും കൊണ്ട് ...hahhaaa

    ReplyDelete
  12. ഊ..ഹ്!
    തവളേടെ കൊടലും പണ്ടോം!ചച്ചച്ഛേ...!
    അപ്പോ അതു കഴിഞ്ഞുള്ള സംഭവം എഴുതിയില്ലല്ലോ കുമാരാ!
    വെയർ ഈസ് ദ‘വാൾ’കുമാരൻ!?

    ReplyDelete
  13. അത് അല്ലേലും അങ്ങനാ 'വലുത് വരുമ്പോള്‍' കറണ്ടു പോവും....!!

    ഉപമകളും കലക്കി.

    ReplyDelete
  14. ഇമ്മാതിരി സാധനങ്ങള്‍ സിപ്പ് ചെയ്ത് വെറുതെ പ്രൊഡക്ഷന്‍ ലേറ്റാക്കാതെ ഫാക്റ്ററിയിലേക്ക് നേരിട്ടയക്കുന്നതാണ്‌ എന്റെയൊരു രീതി.

    ഈ ചൊറിത്തവളകളെകൊണ്ട് തോറ്റു..
    മനുഷ്യന് ഒന്ന് സമാധാനമായിട്ട്.....

    ReplyDelete
  15. "എന്തോ ടേസ്റ്റ് വ്യത്യാസം പോലെ.." ഗ്ലാസ്സ് താഴെ വെച്ച് ഞാന്‍ പറഞ്ഞു.

    "നീ ഫിറ്റ് ആയതോണ്ടാഡാ.." ബിജു പറഞ്ഞു.
    :) :)

    ഇങ്ങനെ ഒക്കെ തന്നെയാ കോക്‌റ്റെയിലും കോമ്പിനേഷനും ഒക്കെ ഉണ്ടാവുന്നത് ഇനി സോഡയും നാരങ്ങനീരും കിട്ടാത്തപ്പോള്‍ തോട്ടിലെവെള്ളവും റ്റോഡിന്റെനീരും മതിയാവും നീരുകളഞ്ഞ ബാക്കി റ്റോഡ് ബാര്‍ബിക്യൂ ചെയ്താല്‍ ഉഗ്രന്‍ ടച്ചിങ്ങും ആയി

    [ആരറിഞ്ഞു പോയ ജന്മത്തിലെ എണ്ണം പറഞ്ഞ കുടിയന്മാരാരെങ്കിലും ആവും ആനേരത്ത് റ്റോഡ് ആയി വന്നത് .. എന്റെ മുത്തപ്പാ!]

    ReplyDelete
  16. "കപ്പല്‍ കണ്ടസോമാലിയന്‍കൊള്ളക്കാരനെപ്പോലെ"
    അത് തകര്‍ത്തു....

    ReplyDelete
  17. എന്റെ കുമാര. നാട്ടിൽ വരുമ്പോൾ നിന്നെ ഞാൻ എന്തായാലും വിളിക്കാടാ എന്ന് പറഞ്ഞ് പോയ നാടകക്കാരനെ ചൊറിത്തവള ചേർത്ത മദ്യം കൊടുത്ത് മയക്കി കിടത്തിയല്ലേ. വെറുതെയല്ല. നാട്ടിൽ പോയിട്ടെന്തായെടാ എന്ന് ചോദിച്ച എന്നോട് അവൻ നല്ല പച്ച മലയാളം തന്നെ പറഞ്ഞത്..

    ഈ ഉപമക്ക് ബ്ലോഗിൽ എന്താ പറയ.. ബ്ലൊപമ എന്നോ? എന്നാൽ അത് കണ്ട് പിടിച്ചത് ബ്ലൊമാരൻ സോറി കുമാരൻ തന്നെ.. :)

    ReplyDelete
  18. വോഡ്കയുടെ പേരു കൂടി പറയാമായിരുന്നു.
    അല്ല സാക്ഷാൽ ക്രൂഷ്ചേവും, ബ്രഷ്നേവും ഒക്കെ രുചിച്ചിരുന്നതാണോ എന്നറിയാനാ. ആ സന്ദർഭത്തിന്റെ ഒരു ടേണിംഗ് പോയിന്റ് വച്ചു നോക്കുമ്പോൾ മാജിക് മൂമെന്റ്സ് ആവാനാ തരം. പിന്നെ പയ്യനായിരിക്കുമ്പോൾ വന്ന വില്ലൻ ചുമ പോവാൻ ഉപകരിക്കും. പിന്നെ കുമാരനു തവളയും റ്റച്ചിംഗ്സ് എന്ന് ഒരു പുതുചൊല്ല് നാട്ടിൽ പ്രചരിക്കാൻ ഇടയുണ്ട്.

    ഇനി സീരിയസ്സായി ഒരു കാര്യം. ഞാൻ എന്നു കേട്ടാൽ അത് എഴുതുന്ന ആളിന്റെ ആത്മകഥയാണെന്ന് കരുതുന്നവരാണ് മലയാളികൾ. അതിനാൽ നാട്ടിൽ ഒരു കുടിയന്റവിട കുമാരനാവാനുള്ള ചാൻസ് ഒത്തുവരുമെന്നു തോന്നുന്നു.

    പിന്നെ ഒരു കാര്യം ഈ കന്യകയുടെ പുല്ലിംഗം കന്യകനാണല്ലേ.

    എഴുത്തു നന്നായി. നിരീക്ഷണങ്ങൾ കൊള്ളാം.
    ചെറിയ വിഷയങ്ങൾ എഴുതി പൊലിപ്പിക്കുന്നു.

    ReplyDelete
  19. ന്റെ കുമാരാ... ങ്ളെക്കൊണ്ട് തോറ്റ്ക്ക്ണ്‍ ട്ടാ..

    ReplyDelete
  20. പോളോ മുട്ടായി പോലെ തുളയുമായി... ഒരു ചൊറിത്തവള ചത്തു മലര്‍ന്ന് കിടക്കുന്നു.
    അപ്പോ തവളയെ എടുത്തപ്പോള്‍ അത് പിടച്ചില്ലേ..?
    തുളയ്ക്കാന്‍ നേരം അത് കരഞ്ഞില്ലേ..?
    എന്തിന്.. കുടിക്കാന്‍ നേരം ചുവച്ചില്ലേ.?
    ഒഹ്...ഞാനത് മറന്നു..
    ഫിറ്റായിരുന്നല്ലോ....!
    എങ്കിലും കുമാരന് ഭാഗ്യം ഉണ്ട്..
    എലിക്കുഞ്ഞ് ആവാതിരുന്നത് നന്നായി..എങ്കില്‍ എലിപ്പനി പിടിച്ച് ഈ പോസ്റ്റ്‌ എഴുതാന്‍ കുമാരന്‍ കാണില്ലായിരുന്നു..
    ഇനിയിപ്പോ തവളപ്പനി വല്ലതും..?
    ആ തവളയും ഭാഗ്യവാനാ..സൂപ്പര്‍ ബ്ലോഗ്ഗര്‍ കുമാരന്‍ അല്ലെ അതിന്‍റെ നീരു കുടിച്ചത്..?

    ReplyDelete
  21. ആറര ആയപ്പോള്‍ ഉറുമ്പ് മുട്ടയും കൊണ്ട് വരുന്നത് പോലെ ഒരു ബൈക്ക് അവനെയും കൊണ്ട് വന്നു...
    ha ha ha Ushaaraayi

    ReplyDelete
  22. കുടിയന്‍ കുമാരന് അങ്ങനെതന്നെ വേണം..

    നിരാശാകാമുകന്റെ സംശയം എനിക്കും തോന്നിയതാ. അങ്ങനെ പിടിക്കാനും തുളക്കാനുമൊക്കെ മിണ്ടാതെ നിന്നു തന്നോ തവള? ചിലപ്പോള്‍ ആദ്യമേ ചത്തതായിരിക്കും അല്ലേ? അപ്പോള്‍ തവളശവനീര് പിഴിഞ്ഞൊഴിച്ചു എന്നര്‍ത്ഥം. ദൈവമേ, ആ വായും ഈസോഫാഗസും ആമാശയവും കുടലുമൊക്കെ എത്രതവണ ഡെറ്റോളിട്ട് കഴുകിയാല്‍ ശരിയാവും? എനിക്കു ശര്‍ദ്ദി വന്നിട്ടു വയ്യ..

    ReplyDelete
  23. എടാ ...എന്നെ മാനം കെടുത്തിയപ്പോ നിനക്കു സമാധാനമായിരിക്കുമല്ലോ അല്ലെ ..നീ അനുഭവിക്കുമെടാ....ഞാനും ഒരുനാൾ തടിക്കും എന്നിട്ട് നിന്നെകൊണ്ടു തന്നെ തിരുത്തി എഴുതിക്കും ആന ബൈക്കും കൊണ്ടു വരുന്ന പോലെ എന്നു .... പിന്നെ ഒന്നുരണ്ടു പേരുടെ സംശയം തീർത്തു തരാം ചൊറിയൻ തവള അത് ആരു പിടിച്ചാലും ഒന്നും ചെയ്യില്ല ബോളു പോലെ വീർകും തുമാത്രമാണ് അതിനറിയാവുന്ന ആകെ പ്രതികരണം ...ഒന്നു പിടിച്ചു നോക്കെന്നെ

    ReplyDelete
  24. ..
    എന്തായാലും ഹാഫ് ബോട്ടിലെന്ന് കരുതി പെട്രോള്‍ എടുത്ത് വായിലേക്ക് കമഴ്ത്തീട്ടില്ലല്ലൊ ഇതേവരെ.

    കുമാരേട്ടന് വേണേല്‍ എന്റെ ചങ്ങാതീന്റെ അഡ്രസ്സ് തരാം, അവനാ ഇതിലെ നായകന്‍. പിന്നീട് അഞ്ച് ദിവസത്തേക്ക് ഒരൊറ്റ സിഗരറ്റ് വലിച്ചിട്ടില്ല അവന്‍.

    “ഷുവാസ് ഫ്രോഗല്‍” ഇഷ്ടായി, പെരുത്ത്..
    ..

    ReplyDelete
  25. ..
    നാടകക്കാരന്റെ തല വര്‍ക്ക് ചെയ്യണ്ടല്ലെ , ഖിഖിഖി.. :P
    ..

    ReplyDelete
  26. നടന്നിട്ടുണ്ടെങ്കില്‍ സത്യം തന്നെ ആയിരിക്കും അപ്പോള്‍ ചൊറിതവളയുടെ ടേസ്റ്റ് ശരിക്കും അറിഞ്ഞു അല്ലെ. ഹ ഹഹ..

    ReplyDelete
  27. ഇങ്ങനൊക്കെ തന്നെ അല്ലേ നല്ല നല്ല സാധനങ്ങള്‍ ഉണ്ടാകുന്നത്.
    വിപണിയിലിറക്കാന്‍ നോക്ക് മാഷേ…
    പേര് കുചൊഫ്രോഗല്‍ എന്നാക്കിയാ മതി..
    കുമാരന്‍സ് ചോറി ഫ്രോഗല്‍..
    എന്റെ നാട്ടിലെ വാറ്റുകാര്‍ ചേര്‍ക്കാത്ത ഒരു സാധനവുമില്ലെന്നാ കേള്‍വി.

    ReplyDelete
  28. നമ്മിച്ചണ്ണാ നമിച്ചു........കോമഡി, ലത് നിങ്ങളെ കൊണ്ടേ പറ്റു...

    ReplyDelete
  29. kumaran.....oru sambhavam alla oru prasthhanam thanne....sammathichirikkunnu...

    ReplyDelete
  30. frogEttaa sorry kumaarEttaa :-)

    ReplyDelete
  31. നീര്‍നായ നാണപ്പന്‍ കഥയില്‍ “ കള്ള്ഷാപ്പ് ഉടമക്ക് കുമാരന്‍ എന്ന് പേരിട്ടതിനു ആരൊക്കയോ അത് മോശമായി കുമാരനെ അങ്ങനെ പറയരുതായിരുന്നു എന്നെല്ലാം പറഞ്ഞു. ഇനി അവര്‍ എന്തു പറയുന്നു എന്നുകൂടി അറിയണമായിരുന്നു. :)

    ReplyDelete
  32. കുമാര സംഭവത്തിന്‍റെ സംഗതി
    ഇപ്പോള്‍ പിടികിട്ടി .........കുമാരാ !

    ReplyDelete
  33. ഹ..ഹ..ഹ ഞാന്‍ മിക്സ്ച്ചര്‍ എടുക്കാന്‍ കൈ നീട്ടിയപ്പോഴാണ്‌ ആ നെഞ്ചുളുക്കുന്ന കാഴ്ച്ച കണ്ടത്. കുപ്പിയുടെയും നാരങ്ങയുടേയും തൊട്ടടുത്ത്... പോളോ മുട്ടായി പോലെ തുളയുമായി... ഒരു ചൊറിത്തവള ചത്തു മലര്‍ന്ന് കിടക്കുന്നു...
    അതോടെ അടിച്ച കിക്കെല്ലാം ഇറങ്ങിക്കാണും അല്ലേ.. നല്ല രസികൻ അവതരണം കുമാരേട്ടാ..ഉപമകൾ പതിവു പോലെ കലക്കൻ..

    ReplyDelete
  34. ഫ്ലവര്‍ ഷോയും തീര്‍ത്ഥാടനവും കലക്കി .

    ReplyDelete
  35. ഉസ്കൂള്‍ കുട്ടികള്‍ വരെ കഴിവ് തെളിയിക്കുന്ന കാലമാണ്‌
    ഉപ്പുമാവു കഴിക്കുന്ന കുട്ടികളേയാണോ ഉസ്കൂള്‍ കുട്ടികള്‍ എന്ന് പറയുന്നത്?
    തിരൊന്തപുരം ഭാഷയില്‍ പറഞാല്‍ കള്ളുകുടിയന് എന്തര് ചൊറിയന്‍ തവള? അതിനും വേണം യോഗം ....

    ReplyDelete
  36. സംഭവമാണ് അണ്ണാ സംഭവം...
    എന്നാലും ഒരു ചൊറി തവളെ ഞെക്കി പിഴിഞ്ഞ്....ബലാല്‍...ചെയ്ത്...ഗ്വാ...

    ലവണ തൈലം, സോമാലിയന്‍ കൊള്ളക്കാരും...കലക്കി...

    ReplyDelete
  37. കുമാരാ

    നന്നായിരിക്കുന്നു.....ആ ചൊറിത്തവളെയെ തൊട്ട് വിരല്‍ നക്കുന്ന രംഗം ഓര്‍ത്തു ചിരിച്ചു പോയി...

    ആശംസകള്‍

    ReplyDelete
  38. ചിരികൊണ്ട് ആറാട്ട്...!!
    തകർപ്പൻ കുമാരാ...തകർപ്പൻ :))
    ചിരിച്ച് മതിയായി...

    ReplyDelete
  39. കുമാരേട്ടാ,
    ഒരു എസ്റ്റാബ്ലിഷ്ഡ് ആയ കുടിയനല്ലെങ്കിലും മദ്യലോകത്തിനൊരു വാഗ്ദാനമായിരുന്നു ഞാന്‍. അതു കൊണ്ട് കൂടുമ്പോള്‍ ഗള്‍ഫ് നിലവാരം കീപ് ചെയ്യാന്‍ ഒരു ഷിവാസ് റീഗല്‍ കൊണ്ട് വരാന്‍ പറഞ്ഞു. പേരിലെ സ്ത്രൈണത കൊണ്ടാവണം ഷിവാസ് റീഗലും എനിക്കൊരു വീക്നെസ്സാണ്‌.
    നമോക്കൊന്നു കൂടണം. വിത്ത് ഷിവാസ് റീഗല്‍.

    ReplyDelete
  40. കപ്പല് കണ്ട സോമാലിയക്കാരാ.. ;)

    ReplyDelete
  41. ബൈക്ക് ആളെയും കൊണ്ട് വന്നു എന്നുള്ളത് ആദ്യമായിട്ട് കേള്‍ക്കുകയാ... ലത് കലക്കി...

    ReplyDelete
  42. എതായാലും കുടിയന്മാരെ ആ തവളയെ വെറുതെ വിടാമായിരുന്നു... ബൈക്ക് യാത്രയുടെ ഉപമ കലക്കി ആശംസകൾ...

    ReplyDelete
  43. പല പ്രയോഗങ്ങളും ഒരുപാട് ചിരിപ്പിച്ചു. ഏറ്റവും കൂടുതല്‍ ബൈക് യാത്ര തന്നെ.
    ഒരിക്കല്‍ കൂടെ താങ്കള്‍ തെളിയിച്ചിരിക്കുന്നു. നര്‍മത്തെ എങ്ങിനെ ഉപയോഗിക്കാന്‍ കഴിയുമെന്ന്.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  44. This comment has been removed by the author.

    ReplyDelete
  45. മിനിച്ചേച്ചി പറഞ്ഞു

    ReplyDelete
  46. മച്ചു തകര്‍പ്പന്‍ എഴുത്ത്...എത്ര പ്രാവശ്യം ടിപ്പു സുല്ത്താനായെന്നു ചോദിക്കുന്നില്ല...പോളോ ആയ ചൊറിയനെ ഓര്‍ത്തു ഞാന്‍ തന്നെ ടിപ്പു സുല്‍ത്താനായി രണ്ടു തവണ

    ReplyDelete
  47. പുതിയ കോമ്പിനേഷന്‍ കൊള്ളാമോ?

    ReplyDelete
  48. അപ്പഴേ വിചാരിച്ചു തവള മൂത്രം അകത്താക്കാന്‍
    യോഗമുണ്ടെന്ന്. ചൊറിത്തവളയാണെന്ന് പിന്നീടാ അറിഞ്ഞത്. വായില്‍ വിരലിട്ട് ഛര്‍ദ്ദിച്ച് കളയുക.

    ReplyDelete
  49. കള്ള് കുടിയന്മാര്‍ക്ക് അങ്ങനെ തന്നെ വേണം

    ReplyDelete
  50. ചൊറിയാന്‍ തവളയുടെ പ്രയോഗം ....വല്ലതായിപോയി....എന്നാലും അണ്ണാ സമ്മതിച്ചിരിക്കുന്നു...

    ReplyDelete
  51. [നെറ്റില്‍ കാണുമ്പോള്‍ നാട്ടിലെത്തിയാല്‍ നമുക്ക് അത് ചെയ്യണം ഇത് ചെയ്യണം എന്നൊക്കെ എല്ലാരും പറയും. പക്ഷേ, നാട്ടില്‍ വന്ന് സാരിത്തുമ്പില്‍ എന്‍ഗേജ്ഡ് ആയാല്‍ പിന്നെ വിളിയും തെളിയും ഒന്നുമുണ്ടാവില്ല.]


    കുമാര്‍ ജീ ..... ഹി ഹി ഹി ..... :)

    ReplyDelete
  52. കൊള്ളാം മാഷെ കലക്കി
    ഉപമകള്‍ ഒക്കെ ഗംഭീരം

    ReplyDelete
  53. ഹ..ഹ..കൊള്ളാം, മാണിക്യേച്ചി പറഞ്ഞപോലെ ഇങ്ങനെയൊക്കെയല്ലേ പുതിയ പുതിയ കോമ്പിനേഷനുകൾ ഉണ്ടാവുന്നത് :)

    ReplyDelete
  54. പണ്ടൊരു ചങ്ങാതി കടപ്പുറത്തിരുന്ന് മഴയിലേക്ക് ഗ്ലാസ് നീട്ടി നിറച്ച് വെള്ളമടി ഇനോഗ്രേറ്റ് ചെയ്ത കഥ കേട്ട് ഒന്നു പയറ്റിയാലോ എന്നാലോചിച്ചിരുന്നു..
    ഈ തവളക്കഥ കേട്ടതോടെ വേണ്ടെന്ന് വച്ചു..!!!
    മദ്യലോകത്തിനൊരു വാഗ്ദാനം (വാഗ്ദാനി?)നഷ്ടപ്പെട്ടു..!!!

    ReplyDelete
  55. പലരും അവനെ കുറേ കാലത്തിനു ശേഷം അന്നാണ്‌ കാണുന്നത്. കണ്ടയുടനെ "ഡാ സുഖമല്ലേ..” എന്നതിന്‌ പകരം "ഡാ ഒന്നുമില്ലേ.." എന്നു മാത്രമാണ്‌ നല്ലവരായ ആ നാട്ടുകാര്‍ ചോദിച്ചത്.
    kumaretta gidilan thanne...

    ReplyDelete
  56. വെള്ളമടിയ്ക്കാന്‍ നേരത്ത് ചൊറിത്തവള ആയാലും മതി എന്ന് സാരം... ല്ലേ?

    ReplyDelete
  57. ഒരപേക്ഷ
    ...............

    അടുത്ത കഥ ഈ കഥ നിർത്തിയൈടത്തു നിന്ന് തുടങ്ങണെ.

    ആധികാരികമായുള്ള ചൊറിത്തവളയുടെ ടേസ്റ്റിനെപ്പറ്റിയുള്ള പഠനം വായിക്കാനാണു.

    ReplyDelete
  58. ചാത്തനേറ്: ആ ലഡു എത്രാമത്തെ പോസ്റ്റിലാ പൊട്ടുന്നത് ഒന്നെടുത്ത് കഴിച്ച് തീര്‍ത്തേ. ക്ലൈമാക്സ് കലക്കി.
    ഓടോ: ആരും ചോദിച്ചില്ലെങ്കിലും ഈ ‘വളയര്‍പ്പാന്‍’ എന്നു പറയുന്ന പാമ്പിനെ കണ്ണൂരുകാരല്ലാതെ വല്ലോര്‍ക്കും അറിയുമോ?

    ReplyDelete
  59. കുടിയന്മാര്‍ക്ക് ചൊറിത്തവളയാണോ ചൊറിയമ്പുഴുവാണോ ചീമുട്ടയാണോ ചുണ്ണാമ്പാണോ എന്നൊന്നുമില്ല.
    വെറുതെയല്ല കുടിയന്മാര്‍ക്ക് ഇത്ര 'ആരോഗ്യം'!

    നന്നായി എഴുതി കുമാരാ....

    ReplyDelete
  60. >>>അത് കണ്ടയുടനെ എല്ലാവരുടെയും മുഖം കപ്പല്‍ കണ്ട സോമാലിയന്‍ കൊള്ളക്കാരുടേത് പോലെ തെളിഞ്ഞു.>>>

    ഉപമാലങ്കാരം കുമാരന് സ്വന്തം! :)

    ReplyDelete
  61. നന്നായിരിക്കുന്നു കുമാരേട്ടാ.

    ReplyDelete
  62. വെറുതേ അല്ല തവളകള്‍ ഒക്കെ കുറഞ്ഞത് .....പാടത്തുള്ള തവളകള്‍ കാല് പോയി കരഞ്ഞപ്പോള്‍ ,മതിലിന്റെ മുകളിലെ തവളക്കു ....എല്ലാം പോയെ....ശോ...ഓര്‍ക്കാന്‍ വയ്യ...ഉപമകള്‍ കലക്കി ....

    ReplyDelete
  63. നാടകക്കാരന്‍ അവന്റെ തെറി ഇതില്‍ ഒതുക്കിയത് ഭാഗ്യം ഇല്ലെങ്കില്‍ നാട്ടിലെത്തി തല്ലിയേനെ

    ReplyDelete
  64. അണ്ണാ സമ്മതിച്ചിരിക്കുന്നു...

    ReplyDelete
  65. :) :)
    വൃത്തികെട്ടവന്‍!!
    കുടിക്കുമ്പോള്‍ നല്ല കുടിയന്മാരുടെ കൂടെ കുടിക്കണ്ടെ?! വിഷമിക്കേണ്ട. ഒരവസരം ഞാന്‍ തരാം :)

    ReplyDelete
  66. വെള്ളത്തിൽ കിടക്കുന്ന തവളയല്ലേ.. പിഴിഞ്ഞ് അല്പം നീരെടുത്ത് അടിച്ചെന്ന് കരുതി വല്ലോം സംഭവിച്ചോ? അങ്ങനെ ഇതും ഒരു ‘സംഭവം’ആയി.

    ഇനി അടുത്തത് നീരെടുക്കുന്നത് എന്തിനെ പിഴിഞ്ഞിട്ടാണാവൊ?

    ReplyDelete
  67. ഹൊ, തകർത്തു. ഉപകളും കിടിലം.

    ReplyDelete
  68. അബ്കാരി : മച്ചൂ, നീയാണാദ്യ കമന്റിട്ടത്. നിന്റെ കൈ കൊള്ളാമോ എന്നു നോക്കട്ടെ. ഈ പോസ്റ്റിന് ആദ്യം കമന്റണ്ടത് നീ തന്നെയാ. നിന്നെ ഇടക്കിടക്ക് ഓര്മ്മിപ്പിക്കേണ്ട കാര്യം ഞാനേറ്റു.
    mini//മിനി: ഇനി പെണ്ണുങ്ങള് കുടിച്ച് തുടങ്ങന്നെ, പുരോഗതി കാണാമല്ലോ.
    ചാണ്ടിക്കുഞ്ഞ്: സ്മിര്നോഫ് മതി. അല്ലെങ്കില് തെണ്ടിക്കുഞ്ഞാവുമേ.. നന്ദി.
    ശ്രീനാഥന്: എന്നെ കുടിയനാക്കല്ലേ..
    നീര്വിളാകന്, അരുണ് കായംകുളം, അലി, ഹേമംബിക, jayanEvoor, ആളവന്താന്, പട്ടേപ്പാടം റാംജി, മാണിക്യം, krishnakumar513 : എല്ലാവര്ക്കും നന്ദി.
    Manoraj: അവന്റെ കൈയ്യില് നിന്ന് വാങ്ങിക്കൂട്ടി അല്ലേ.
    എന്.ബി.സുരേഷ്: സുരേഷേട്ടാ ബ്രാന്റ് അറിഞ്ഞതില് സന്തോഷം, നമ്മക്കും കൂടണ്ടേ? കുടിയന്റവിട പ്രയോഗം കൊള്ളാം.
    സമാന്തരന്, Muhammed Shan : നന്ദി.
    നിരാശകാമുകന് : ആ തവള അനങ്ങില്ലാന്നേ.. സംശയമുണ്ടെങ്കില് നോക്കിക്കോ.
    Aisibi, ഗീത : നന്ദി.
    നാടകക്കാരൻ : നീ തടിക്കാനോ അതീ ജന്മം നടപ്പില്ല മോനേ.
    രവി: ആ പെട്രോളുകാരനെ ഒന്ന് പരിചയപ്പെടുത്തി തരണം. ഒരു പോസ്റ്റിനുള്ള വകുപ്പാ അത്.
    ഹംസ, എം.അഷ്റഫ്. : നന്ദി.
    അരവിന്ദ് :: aravind: അരവിന്ദേട്ടാ ഒരിക്കല് കൂടി വന്നതില് വളരെ സന്തോഷം.
    കിച്ചന്, ലീല എം ചന്ദ്രന്.., suchand scs, എല്ലാവര്ക്കും വളരെ നന്ദി.

    ReplyDelete
  69. ഹംസ : അപ്പോ നീ ഞാനീ പോസ്റ്റ് ഇടുന്നത് മുന്പേ അറിഞ്ഞോ?
    കുസുമം ആര് പുന്നപ്ര : ഇതൊക്കെ കഥ മാത്രമാണേ.
    കമ്പർ, ജീവി കരിവെള്ളൂര് : നന്ദി.
    poor-me/പാവം-ഞാന് : ഇവിടെയൊക്കെ സ്കൂള് ഉസ്കൂളാണ്. അതുകൊണ്ടാണങ്ങനെ മനപൂര്വ്വം എഴുതിയത്.
    വരയും വരിയും : സിബു നൂറനാട്, സുനിൽ കൃഷ്ണൻ(Sunil Krishnan), ഭായി : നന്ദി.
    റ്റോംസ് കോനുമഠം: ഉറപ്പായും കൂടണം.
    രാമചന്ദ്രന് വെട്ടിക്കാട്ട്., കൊസ്രാ കൊള്ളി, ഉമ്മുഅമ്മാർ, SULFI, സലാഹ്, junaith, വഷളന് | Vashalan, ramanika, keraladasanunni, കൂതറHashimܓ, jamal|ജമാൽ, കുര്യച്ചന് : എല്ലാവര്ക്കും നന്ദി.
    മരഞ്ചാടി: ഞാന് നിന്നെയല്ല ഉദ്ദേശിച്ചത് എന്ന് ഉറപിച്ച് തറപ്പിച്ച് പറയുന്നില്ല. ഹഹ.
    അഭി, ബിന്ദു കെ പി, മൈലാഞ്ചി, Rakesh, vigeeth, ശ്രീ, Kalavallabhan : എല്ലാവര്ക്കും നന്ദി.
    കുട്ടിച്ചാത്തന് : ലഡു പൊട്ടിയത് റിപ്പീറ്റ് ചെയ്തോ.. ഇനി ശ്രദ്ധിക്കാം. നന്ദി.
    ഇസ്മായില് കുറുമ്പടി ( തണല്) : എനിക്ക് തീരെ ആരോഗ്യമില്ല.
    നിയാസ്.പി.മുരളി, ശ്രദ്ധേയന് | shradheyan, സുമേഷ് | Sumesh Menon, pournami, എറക്കാടൻ / Erakkadan, Jishad Cronic™, നന്ദകുമാര്, krish | കൃഷ്, greeshma, കാട്ടിപ്പരുത്തി, പകല്കിനാവന് | daYdreaMer, സോണ ജി, വശംവദൻ : എല്ലാവര്ക്കും നന്ദി.

    ReplyDelete
  70. ചൊറിയന്‍ തവള കൂട്ടിയാല്‍ കിക്ക് കൂടുമോ? അല്ല ചുമ്മാ ഒന്ന് പരീക്ഷിക്കാന്‍ ആണേ..

    വിവരണം ഇത്തവണയും കലക്കി കേട്ടോ.

    നാടകക്കാരന്‍ ആണല്ലേ ഈ ഷിറിയുടെ ആള്‍ ... അണ്ണാ ഷിറി വേണ്ട ഒരു ഓള്‍ഡ്‌ മങ്ക് എങ്കിലും കരുതണേ ബ്ലോഗ്‌ മീറ്റിലേക്ക്

    ReplyDelete
  71. കുമാരന്റെ പോസ്റ്റ്‌ കാണുമ്പോള്‍ കപ്പല്‍ "കണ്ടസോമാലിയന്‍കൊള്ളക്കാരനെപ്പോലെ" ആണ് ഞാനും.
    എന്നിട്ട് എങ്ങിനുണ്ടായിരുന്നു തവളയുടെ ടേസ്റ്റ്‌ ?!

    ReplyDelete
  72. പാവം ചൊറിത്തവള.

    ReplyDelete
  73. എന്നാലും ചൊറിത്തവളയെ സ്ക്വീസ് ചെയ്തത് നന്നായി. വല്ല പാമ്പെങ്ങാനും ആയിരുന്നെങ്കില്‍ അത് നിങ്ങല്ലെ സ്ക്വീസ് ചെയ്തേനെ..

    ReplyDelete
  74. കുടിക്കഥകള്‍ കുടിപ്പക പോലെയാ എത്ര ആയാലും ഒടുങ്ങൂല. ഇതും ഭേഷ്‌ ഭേഷ്‌.. :)

    ഇതേപോലെ തണ്ണിയടിച്ച ഒരു പഹയന്‍സ്‌ കഥ ഇതാ ഇവിടെ:
    തെങ്ങിന്‍ കള്ള്‌ ആരുണ്ടിവിടെ ചോദിക്കാന്‍?

    ReplyDelete
  75. ലവണ തൈലത്തിന്റെ ബോട്ടില്‍ പോലത്തെ പതിനെട്ടുകാരികള്‍, A1 SKC പോലത്തെ മുപ്പത്കാരികള്‍.

    :)

    ReplyDelete
  76. നല്ല ഞെരിപ്പനായി ചിരിച്ചൂട്ടാ

    ReplyDelete
  77. u have a style which very unique

    ReplyDelete
  78. ഹ ഹ ടച്ചിങ്ങ്സ് ഇഷ്ടപ്പെട്ടു....

    ReplyDelete
  79. ഞാനും മിനി പറഞ്ഞതിനോട് യോജിക്കുന്നു. കുടിയന്മാര്‍ക്ക് ഒരു മാറ്റവും ഇല്ല. ഒരു ഒരു... ആക്രാന്തമല്ലേ "ഫ്രോഗാന്‍"‍ കാരണം.

    ReplyDelete
  80. ഹ ഹ ഹാ, ഈ കള്ള്കുടി തമാശകൾ കേൾക്കാൻ ഒരു രസം തന്നെയാണു. പണ്ട് ജോണി വാക്കർ കൊടുക്കാം എന്നു പറഞ്ഞു കൂട്ടുക്കരെ വിളിചു വരുത്തി നീഗ്രോ റം കൊടുത്തു വിട്ട കാര്യം ഓർമ്മ വന്നു.

    ReplyDelete
  81. 'അപ്പോഴേക്കും കറന്റ് വന്നു. മിക്സ്ച്ചര്‍ എടുക്കാന്‍ കൈ നീട്ടിയപ്പോഴാണ്‌ ആ നെഞ്ചുളുക്കുന്ന കാഴ്ച്ച കണ്ടത്. കുപ്പിയുടെയും നാരങ്ങയുടേയും അടുത്ത്... പോളോ മുട്ടായി പോലെ തുളയുമായി... ഒരു ചൊറിത്തവള ചത്തു മലര്‍ന്ന് കിടക്കുന്നു... '

    ന്റെ കുമാരാ..
    അപ്പോഴേക്കും കരണ്ട് വന്നതു നന്നായി.

    എഴുത്ത്,
    ഒരു ഒന്നൊന്നര എഴുത്താട്ടൊ കോയാ..
    ചിരിച്ചു..
    പിന്നേം ചിരിച്ചു..
    പിന്നേം പിന്നേം ചിരിച്ചു..
    ഓര്‍ത്തോര്‍ത്ത് ചിരിച്ചു..

    പാവം ചൊറിത്തവള!

    ReplyDelete
  82. കൊള്ളാം മാഷെ കലക്കി....
    ഗംഭീരം....

    ReplyDelete
  83. ഒന്നോര്‍ത്ത് നോക്കിക്കേ. തവള നീര്...അയ്യേ...

    ReplyDelete
  84. postinte thalakkett gmbheeamaayittund. vazhakkadichirunnayale ee post vaichu koduth chirippichu, ellarkkum santhosham.

    aazmsakal.

    ReplyDelete
  85. നൂറാമത്തെ കമന്റ് എന്റെ വക....
    പട്ടയും ചാരായവും അടിച്ചു തുള്ളുന്നവരെ കണ്ടിട്ടുണ്ട് .പക്ഷെ ഇങ്ങനെ തവളെയെ പിഴിഞ്ഞ് കുടിക്കുന്നത് ആദ്യമായിട്ട് കേള്‍ക്കുവാ....

    ReplyDelete
  86. പതിവ്‌ തെറ്റിയില്ല...മർമ്മത്തിൽ കൊള്ളുന്ന നർമ്മം...ആശംസകൾ..എന്തായാലും നനഞ്ഞു ..തവളക്കാൽ ഫ്രൈ ആക്കാമായിരുന്നു...

    ReplyDelete
  87. അതുശരി അപ്പോള്‍ ഒരു ഒന്നൊന്നൊര കള്ളുകുടിയനാണല്ലേ, ഞങ്ങടെ കന്യാകുമാരന്‍!! :)

    ReplyDelete
  88. കുമാരേട്ടാ ക്ഷമി....തിരക്കിലയോണ്ട് ഇങ്ങട് വരാന്‍ ഇത്തിരി വൈകി...

    ശ്ശൊ എന്നാലും.. ആ കരന്റിനു വരാന്‍ കണ്ട നേരം.... ഒരു അഞ്ചു മിനിട്ട് കൂടെ ...

    ReplyDelete
  89. നല്ല പോസ്റ്റുകള്‍
    ഇനിയും ഇതു പോലുള്ള നര്‍മത്തില്‍ പൊതിഞ്ഞ തമാശകളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
    ആശംസകള്‍ നേര്‍ന്നുകൊണ്ട്...
    സസ്നേഹം...
    അനിത
    JunctionKerala.com

    ReplyDelete
  90. കൊള്ളാം കുമാരേട്ടന്‍ കലക്കി ...
    കുടിയന്മാരെ സലാം ..
    ഷിവാസ് റീഗല്‍ കിടിയില്ലെങ്കില്‍ എന്താ ..
    ഇത് അതിലും സുപ്പെര്‍ അല്ലെ ?
    ആശംസകള്‍ ..
    എന്‍റെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു

    ReplyDelete
  91. രാവിലെ ചില പിള്ളേരോട് അല്പം മസിലു പിടിച്ചു നിൽക്കേണ്ടതുണ്ടായിരുന്നു. അതിനിടയിലാണ് കുന്ത്രാണ്ടത്തിൽ ഒരു അത്യാവശ്യകര്യത്തിനു വന്നു കുത്തിയത്. കുത്തിക്കുത്തി ഇവിടെ എത്തുകയും ചെയ്തു. വായിച്ച് മസിലും പോയി കിസിലും പോയി. ചുമ്മാ മനുഷ്യനെ ചിരിപ്പിക്കാനക്കൊണ്ട്.......

    ReplyDelete
  92. നമ്മുടെ നാട്ടിൽ മഞ്ഞപ്പൊന്തൻ (മുന്തിയ ഇനം തവളതന്നെ!)ഉണ്ട്.അവയുടെ തുട പൊരിച്ചുതിന്നാൽ ചുമയ്ക്കും ശ്വാസം മുട്ടിനും മറ്റുചില അസുഖങ്ങൾക്കും നല്ലതാ...അതിപ്പോ ചൊറി തവളയാണെങ്കിലും വേണ്ടില്ല!

    ReplyDelete
  93. കുടിയന്മാർക്ക് എന്ത് ചൊറിത്തവള :) ഷി വാസ് എ പുവർ ഫ്രോഗ് !

    ReplyDelete
  94. ആ....ഗ്വാ...(ശ്രുതി നാലര കട്ടക്ക്)

    വാൾ എന്റെ വക :)

    ReplyDelete
  95. നിനക്കു തവളജൂസ് കിട്ടി......നന്നയിരുന്നു അല്ലെ??കലക്കി മാഷേ..

    ഓ:റ്റോ:കുറെ നാളായി അല്ലേ. ബുക്കു വാങ്ങി
    .ആശംസകള്‍ .ഒരുപാടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയട്ടെ.

    ReplyDelete
  96. ഏതായാലും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. എങ്കില്‍ പിന്നെ അത് കുമാരന്റെ ബ്ലോഗിലെ പോസ്റ്റ്‌ വായിച്ചു ചിരിച്ചു ചിരിച്ച് ആവാം എന്നങ്ങു തീരുമാനിച്ചു.. Really GREAT !!!

    ReplyDelete
  97. നാട്ടുകാരാ, ചൊറിയുന്നുണ്ടോ ചൊറിത്തവളയെ നക്കിയിട്ടു?

    ReplyDelete
  98. എന്റെ ഉപമകളുടെ തലതൊട്ടപ്പാ..ഒരിക്കൽ കൂടി നമിക്കുന്നൂ..
    പേരിലെ സ്ത്രൈണത കൊണ്ടാവണം ഷിവാസ് റീഗലും എനിക്കൊരു വീക്നെസ്സാണ്‌.
    അപ്പോൾ വനിതകളൊക്കെ ഈ വീക്നെസ്സൂള്ള കുമാർജിയെ ഒന്നു പേടിക്കണം അല്ലേ !

    ReplyDelete
  99. chears! വായിച്ചു രസിച്ചുട്ടോ.

    ReplyDelete
  100. കുമാരാ, സംഭവം കലക്കി...കള്ളുകുടിയൻമാർക്ക് ഇതിലും ഇതിലപ്പുറവും സംഭവിക്കും...കുമാരസംഭവത്തിലൂടെ വരുമ്പോൾ അതൊരു ചിരിയായി മാറുന്നു...ഈ ചിരിക്കു പിന്നിൽ ഒരു കരച്ചിൽ മറഞ്ഞിരിപ്പുണ്ട്,ചൊറിത്തവളയുടെതല്ല.കേട്ടോ...

    ReplyDelete
  101. നേരത്തെ വന്ന് വായിച്ചതാ.
    പാവം. തവള രാജകുമാരി.

    ReplyDelete
  102. ഹ ഹ നമിച്ചണ്ണോ നമിച്ചു..
    തവളയെ പിഴിഞ്ഞൊഴിച്ച പെഗ് കിടു !!
    ചിരിച്ചു മദിച്ചു ! :):)

    ReplyDelete
  103. അപ്പോ തേരട്ട-ബ്ലീച്ച്-തേൾ ഇതിന്റെയൊക്കെ കൂടെ വീര്യവർധകം ഒന്നൂടെ കണ്ടുപിടിച്ചു,,, ല്ലേ? ഹഹഹ

    ReplyDelete
  104. ഒഴാക്കന് : ഒന്ന് പരീക്ഷിച്ച് നോക്കെന്നെ. ലെവനെയും കൂടി കൂട്ടിക്കോ.
    സ്മി.., തെച്ചിക്കോടന്, JAYARAJ, ലതി : നന്ദി.
    Nileenam : അതു ശരിയാണല്ലോ.
    ഏറനാടന് : കൊള്ളാം അതു നല്ല രസമായിരുന്നു.
    suresh, പുള്ളിപ്പുലി, Vinod Nair, രഘുനാഥന്, Sukanya, Nithin : നന്ദി.
    »¦മുഖ്താര്¦udarampoyil¦«, Naushu, lekshmi. lachu, സൂത്രന്..!!, ചെലക്കാണ്ട് പോടാ : നന്ദി.
    Echmukutty : ആ വഴക്ക് മാറ്റിയതിന്റെ ചെലവ് ചെയ്യണെ.
    ഒറ്റയാന് : സെഞ്ച്വറി കമന്റിന് നന്ദി.
    sanal, ManzoorAluvila : നന്ദി.
    Vayady : ഇതൊരു വേഷം കെട്ടല് മാത്രം.
    ഗിനി , the man to walk with, surajbhai : നന്ദി.
    കണ്ണനുണ്ണി : കുഴപ്പമില്ല. എനിക്കുമറിയാമല്ലോ. നന്ദി.
    Anitha, jayarajmurukkumpuzha : നന്ദി.
    നവാസ് കല്ലേരി... : തീര്ച്ചയായും വരുന്നുണ്ട്.
    ഇ.എ.സജിം തട്ടത്തുമല : തവളയെ തിന്നാല് കേസില്ലേ?
    ബഷീര് പി.ബി.വെള്ളറക്കാട് , പ്രവീണ് വട്ടപ്പറമ്പത്ത് , ഉമേഷ് പിലിക്കൊട് : നന്ദി.
    ഉഷശ്രീ (കിലുക്കാംപെട്ടി) : പുസ്തകം വാങ്ങിയതിനും ആശംസകള്ക്കും നന്ദി.
    ÐIV▲RΣTT▲∩ ദിവാരേട്ടന് , Jenshia : നന്ദി.
    കണ്ണൂരാന് / Kannooraan : ഇല്ല നല്ല നാട്ടുകാരാ.
    ബിലാത്തിപട്ടണം / BILATTHIPATTANAM. : അയ്യോ ഈ പോസ്റ്റ് എനിക്കൊരു പാര ആയി എന്നാ തോന്നുന്നത്. തെറ്റിദ്ധരിക്കല്ലേ.
    ജ്വാല , നാട്ടുവഴി, നനവ്, Echmukutty, സ്വപ്നാടകന്, Akbar, രഘു : എല്ലാവര്ക്കും നന്ദി.

    ReplyDelete
  105. അവധികഴിഞ്ഞ് ബഹറിനിലേക്ക് പോരാന്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുന്നു.

    ഒരാള്‍ വന്ന് എന്നോട് ചോദിക്കുന്നു...”നിങ്ങള്‍ ബ്ലോഗര്‍ ആണോ? എന്റെ മറുപടി ഒരു ചിരിയായിരുന്നു....പിന്നെ “ആഹ് ബ്ലോഗ് ഒക്കെ എഴുതാറുണ്ട്” പിന്നെ അദ്ദേഹം ചോദിച്ചു “സാജുജോണ്‍” എന്നല്ലേ പേര് “അതേയെന്ന്” ഞാന്‍. എങ്ങിനെമനസ്സിലായി എന്നെയെന്ന് ചോദിച്ചപ്പോള്‍ ആ മൊട്ടത്തല കണ്ടപ്പോള്‍ മനസ്സിലായിയെന്ന് പറഞ്ഞു എന്നെ അത്ഭുതപ്പെടുത്തി.

    “എന്നെയറിയുമോ“ എന്ന ചോദ്യത്തിന് എന്റെ സ്വതസിദ്ധമായ മൌനമായിരുന്നു മറുപടി. ഞാന്‍ ബിജുകൊട്ടില എന്ന് പറഞ്ഞപ്പോള്‍, എന്റെ ചുള്ളിയെ ഒഴിച്ച് ആദ്യമായി വാരിപുണര്‍ന്നത് ഈ കഥയിലെ നായകനായ ആ ബിജുവിനെയായിരുന്നു.

    പിന്നെ കുമാരന്‍ പറഞ്ഞപോലെ ഒരു നാടകഭ്രാന്തനെയായിരുന്നു പിന്നിടുള്ള സംസാരത്തില്‍ ഞാന്‍ കണ്ടത്.

    പക്ഷെ അടുത്തറിഞ്ഞപ്പോള്‍, ബിജു സ്വയം സ്വായത്വമാക്കിയ കഴിവുകള്‍ അറിഞ്ഞപ്പോള്‍ എനിക്ക് ബിജുവിനോട് തോന്നിയത് ആരാധനയാണ്.

    അതെ.... സ്വന്തമായതും, സ്വതന്ത്രമായതുമായ കാഴ്ചപാടുകള്‍ ഉള്ള ഒരു നല്ല ചെറുപ്പക്കാരന്‍.

    ഓ. ടോ.

    ആ എയര്‍പ്പോര്‍ട്ടില്‍ വച്ച് എനിക്ക് ബിജു ഒരു സമ്മാനം തന്നു... വായിച്ച് വാരിയെല്ല് ഉളുക്കാന്‍ ഒരു പുസ്തകം “കുമാരസംഭവങ്ങള്‍”

    ReplyDelete
  106. നാല് പെഗ് അങ്ങ് ചെല്ലുമ്പോള്‍ അങ്ങനെയാ... എന്തായാലും കരണ്ട് വന്നത് നന്നായി.

    ReplyDelete
  107. നല്ല രസികൻ ഉപമകള്‍.
    കുമാരന്‍ ഒരു സംഭവം തന്നെ..

    ReplyDelete
  108. അതെ....കുമാരേട്ടന്റെ ടൈം ബെസ്റ്റ് ടൈം...

    ReplyDelete
  109. നട്ടപിരാന്തന്, Simil Mathew, Dipin Soman, മിഴിനീര്ത്തുള്ളി : നന്ദി.

    ReplyDelete
  110. ഇപ്പ ഒരു തമിശയം.. ബെര്‍ലി ആണാ താരം അല്ല കുമാര്ട്ടനാ.. സ്കുമാരന്റെ പറച്ചിലിന് ഒരു ഗ്രാമാന്തരീക്ഷത്തിന്റെ ലാളിത്യം ഉണ്ട്.. ഞാനും കണ്ണൂരാ.. പയ്യന്നൂര്‍‍.. അടീം ഈടീം പോയിട്ട് ബീണ് കെട്ട് പൊരിഞ്ഞിറ്റ് നെല ബൈര്യം കൊടുക്കുന്നാ..

    ReplyDelete