Monday, August 10, 2009

പ്രണയാഗ്നിയില്‍ ഒരാള്‍

എന്റെ ക്ലോസ് ഫ്രന്റായിരുന്നു ഒരു എക്സ്പോര്‍ട്ടിങ്ങ് സ്ഥാപനത്തില്‍ മെര്‍ചന്‍ഡൈസറായി ജോലി ചെയ്യുന്ന സീമ. നന്നായി വായിക്കുമെന്നതിനാല്‍ ഞാന്‍ അവള്‍ക്ക് പുതിയ പുസ്തകങ്ങള്‍ ഇടയ്ക്ക് കൊണ്ടു കൊടുക്കാറുണ്ട്. (ഒരു മാതിരിപ്പെട്ട പെണ്‍പിള്ളേരുമായി കമ്പനിയാകാന്‍ പുസ്തകങ്ങള്‍ മതീന്നെ..) അവളുടെ സഹപ്രവര്‍ത്തകയാണ് പ്രിയംവദ. വെളുത്ത് മെലിഞ്ഞ് സുന്ദരിയാണ് പ്രിയംവദ. ഞാന്‍ പുസ്തകങ്ങള്‍ കൊടുക്കാന്‍ സീമയുടെ ആഫീസില്‍ പോകുമ്പോള്‍ അവളുടെ കൂടെ എപ്പോഴും പ്രിയംവദയുമുണ്ടാവും. അങ്ങനെ പ്രിയംവദയും എന്റെ നല്ല സുഹൃത്തായി മാറി.

ആയിടയ്ക്ക് അവരുടെ കൂടെ ജോലി ചെയ്യുന്ന ശിവദാസന്‍ എന്നൊരു ചെറുപ്പക്കാരനു പ്രിയംവദയോട് കടുത്ത റൊമാന്റിക് ഫീവര്‍ തുടങ്ങി. ആഫീസില്‍ വെച്ചും വീട്ടിലെത്തിയാല്‍ ഫോണ്‍ വിളിച്ചും ശിവദാസന്‍ പ്രിയംവദയെ ഫോളോ ചെയ്യാന്‍ തുടങ്ങി. പക്ഷേ അവള്‍ക്ക് അവനെ ഇഷ്ടമല്ലായിരുന്നു. ശിവദാസനെ എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞ് ഒഴിവാക്കാന്‍ പ്രിയംവദ സീമയുടെ സഹായം തേടി. അതനുസരിച്ച് പ്രിയംവദക്കൊരു ലൈന്‍ ഉണ്ടെന്നും നീ വെറുതെ മെനക്കെടേണ്ടെന്നും സീമ ശിവദാസനോട് പറഞ്ഞു. അതാരാണെന്നു പറയണമെന്നു പറഞ്ഞ് ശിവദാസന്‍ ശല്ല്യപ്പെടുത്തിയപ്പോള്‍ സീമ എന്റെ പേര്‍ പറഞ്ഞു. അങ്ങനെ തല്‍ക്കാലം ശിവദാസന്‍ ഒതുങ്ങി.

ഇക്കാര്യങ്ങളൊക്കെ സീമ എന്നോട് പറയാറുണ്ടായിരുന്നു. ഒരു രസത്തിനു വേണ്ടി അങ്ങനെ തന്നെ ഇരുന്നോട്ടെ എന്നു ഞാനും സമ്മതിച്ചു. ഒരു സുന്ദരിയുടെ കാമുകനായി അഭിനയിക്കുന്നതില്‍ നമുക്കെന്ത് നഷ്ടം! (ജീവിതത്തില്‍ ഭര്‍ത്താവായിട്ട് വരെ അഭിനയിക്കേണ്ടി വരുമല്ലോ!)

കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഏതാനും പുസ്തകങ്ങള്‍ സീമയ്ക്ക് കൊടുക്കുവാന്‍ വേണ്ടി ഒരു ദിവസം ഞാന്‍ അവരുടെ ആഫീസിലേക്ക് പോയി. റിസപ്ഷനില്‍ ഇരുന്ന് സീമയോടും പ്രിയംവദയോടും അല്‍പ്പ സമയം സംസാരിച്ചു. നിങ്ങള്‍ സംസാരിക്ക്, ഞാനിപ്പോ വരാമെന്നും പറഞ്ഞ് സീമ പെട്ടെന്ന് എഴുന്നേറ്റ് പുറത്തേക്ക് പോയി. പ്രിയംവദ എന്റെ തൊട്ടടുത്ത് ഇരുന്ന് എ.അയ്യപ്പന്റെ കവിതകള്‍ മറിച്ചു നോക്കുകയായിരുന്നു. “ഈ വരികള്‍ കൊള്ളാമല്ലേ..” എന്നു പറഞ്ഞ് അവള്‍ പുസ്തകം എന്റെ നേര്‍ക്ക് നീട്ടി. ഞാന്‍ എത്തി നോക്കി.

“നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം
എനിക്ക് പ്രേമകാവ്യമായിരുന്നു.
പുസ്തകത്തില്‍ അന്നു സൂക്ഷിച്ചിരുന്ന ആലില
നിന്റെ പച്ചഞെരമ്പുകളെ ഓര്‍മ്മിപ്പിക്കുന്നു.
അതിന്റെ സുതാര്യതയില്‍
ഇന്നു നിന്റെ മുഖം കാണാം…”

“അതെയതേ..” എന്നു പറയാന്‍ അവളുടെ നേര്‍ക്ക് നോക്കിയപ്പോള്‍ ചുരിദാറിന്റെ ഇടയിലൂടെ ബ്രാ പുറത്തായത് കണ്ടു. ഞാന്‍ അവളോട് പറഞ്ഞു.

“പക്ഷേ, ഞാന്‍ കണ്ടത് നിന്റെ മുഖമല്ല…”

“ങേ…..” അവള്‍ സാകൂതം എന്റെ നേര്‍ക്ക് നോക്കി.

“നിന്റെ സെക്കന്റ് പേപ്പറാ….” ഞാന്‍ അവളുടെ നെഞ്ചത്ത് നോക്കി പറഞ്ഞു.

“ശോ…. ..” അവളു പുസ്തകം കൊണ്ടെന്റെ തലക്കൊരു കിഴുക്ക് തന്ന ശേഷം ഷാള്‍ പിടിച്ച് നേരെയിട്ടു നാണിച്ച് ചുവന്നു നിന്നു. ഞാന്‍ പൊട്ടിപൊട്ടിചിരിച്ചു.

പെട്ടെന്നാണ് വാതില്‍ക്കല്‍ സീമയും ഒരാളും നില്‍ക്കുന്നത് ഞാന്‍ കണ്ടത്. സീമ മുന്നോട്ട് വന്നു എന്നെ പരിചയപ്പെടുത്തി. “കുമാര്‍ജീ…ഇതാണ് ശിവദാസ്…..”

ഞാന്‍ എഴുന്നേറ്റ് അവനു കൈ കൊടുത്തു. തണുത്ത് മരവിച്ച് മൃദുലമായ കൈ. നിര്‍ജ്ജീവമായ വിളറിയ മുഖം. വെളുത്ത് മെലിഞ്ഞ ശരീരം. “ഹലോ…” ഞാന്‍ പറഞ്ഞു. അവന്‍ നിര്‍വ്വികാരമായി പതുക്കെ തലകുലുക്കി. പ്രിയംവദയ്ക്ക് അവനൊട്ടും മാ‍ച്ചല്ല എന്ന് ആരും പറയും. അതു കൊണ്ടാവണം അവളും അവനെ നിരസിക്കുന്നത്.

“എന്തായിരുന്നു രണ്ടു പേരും തമ്മിലൊരു പ്രണയ സല്ലാപം…?” സീമ ചോദിച്ചു.

“ഹേയ്.. ഞങ്ങള്‍ വെറുതെ..” ഞാനും പ്രിയംവദയും പറഞ്ഞു.

സീമ പിന്നെയും എന്നെയും പ്രിയയേയും തമ്മില്‍ ചേര്‍ത്ത് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ പോട്ടേയെന്നും പറഞ്ഞ ശിവദാസന്‍ പോയി. ശരിയെന്ന് ഞാന്‍ തലകുലുക്കി. കുറച്ച് കഴിഞ്ഞ് ഞാനും മടങ്ങി. അന്നു രാത്രി തികച്ചും അപ്രതീക്ഷിതമായി ശിവദാസന്‍ എന്നെ ഫോണില്‍ വിളിച്ച് പ്രിയംവദയുമായി ഇഷ്ടത്തിലാണോ എന്നു ചോദിച്ചു. ഞാന്‍ അതെയെന്നും പറഞ്ഞു. ഉടനെ അവന്‍ ഫോണ്‍ വെക്കുകയും ചെയ്തു.

പിറ്റേന്ന് ആഫീസിലെത്തി കുറച്ച് കഴിഞ്ഞയുടനെ എനിക്ക് സീമയുടെ ഫോണ്‍ വന്നു. ശിവദാസന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു !! തലക്കടിയേറ്റതു പോലെ ഞാന്‍ തരിച്ചിരുന്നു പോയി. കുറേ നേരത്തേക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല. വെറുമൊരു തമാശയ്ക്ക് വേണ്ടി ചെയ്ത കാര്യം പ്രതീക്ഷിക്കാത്ത ഒരു ദുരന്തത്തിലാണ് കൊണ്ടെത്തിച്ചത്.

ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചിരുന്നെന്നും അവൾ നിരസിച്ച ദു:ഖം സഹിക്കാന്‍ പറ്റാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നെന്നും ശിവദാസന്‍ കത്തെഴുതി വെച്ചിരുന്നു. പ്രിയംവദയായിരുന്നു അതെന്ന് ഞങ്ങളല്ലാതെ വേറെയാരുമറിഞ്ഞില്ല. അതു കൊണ്ട് ആരോപണങ്ങളില്‍ നിന്നും അവള്‍ രക്ഷപ്പെട്ടു.

ചാരം മൂടിയ കനലുകള്‍ പോലെയായിരുന്നു ശിവദാസന്‍. അവന്‍ ഇങ്ങനെ കടുംകൈ ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചതേയില്ല. ശിവദാസന്റെ തീവ്രപ്രണയത്തെ ആദരിക്കുമ്പോള്‍ തന്നെ അവന്‍ അത്രയ്ക്ക് ചെയ്യേണ്ടിയിരുന്നില്ല എന്നാണെനിക്ക് തോന്നിയത്. ഇതു പോലെ തീവ്രമായ പ്രണയാനുഭവം എനിക്കുമുണ്ടായിരുന്നു. അവള്‍ നിഷ്കരുണം ഒഴിവാക്കിയിട്ടും, എനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നിയില്ല. പെണ്‍ മനസ്സിലൊരിടം പിടിച്ചു വാങ്ങേണ്ട ഒന്നല്ലല്ലോ.

പ്രണയം പോലെ മഹത്തായ അനുഭൂതി വേറെയില്ല. മോഹിച്ചവളെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതും തെറ്റല്ല. പക്ഷേ, പ്രണയത്തിന്റെ പുറംമോടിയില്‍ മയങ്ങി, പ്രതിസന്ധികളില്‍ സ്വയം തകരരുത്. പ്രണയമെന്നത് കാറ്റും കോളും നിറഞ്ഞ കടലിലൂടെയുള്ള ഏകാന്തമായ ഒരു യാത്ര എന്നല്ലേ. പെണ്ണിനേയും പ്രണയത്തേയും സമചിത്തതയോടെ കൈകാര്യം ചെയ്യാനറിയാത്തവരുടെ ജീവിതം ശിവദാസന്റേത് പോലെ സ്വയമുരുകി ഇല്ലാതാവുകയെയുള്ളു. ആണില്‍ നിന്നും വ്യത്യസ്തമായി പെണ്ണിനു എന്തെങ്കിലും പ്രത്യേകതയുള്ളത് അവരുടെ ശരീരസൌന്ദര്യമാണു. അതുവെച്ച് അവള്‍ പുരുഷനെ നിഷ്കരുണം അപമാനിക്കുകയും കീഴടക്കുകയും ചെയ്യുന്നു. എത്ര ജന്മം ശ്രമിച്ചാലും മനസ്സിലാക്കാന്‍ പറ്റാത്തതാണ് സ്ത്രീ മനസ്സ്.

ശിവദാസന്റെ അപ്രതീക്ഷിത മരണം ഏറെക്കാലം ഞങ്ങളെ മൂവരെയും തീരാദു:ഖത്തിലാഴ്ത്തി. മന:പൂര്‍വ്വം അവനെ കളിയാക്കാനോ വേദനിപ്പിക്കാനോ ശ്രമിച്ചിട്ടില്ലെന്ന്‍ സമാശ്വസിച്ച് ദൈവസന്നിധിയില്‍ മാപ്പപേക്ഷിച്ച് ഞങ്ങള്‍ പതുക്കെ അതൊക്കെ മറന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ പ്രിയംവദ വിവാഹം കഴിഞ്ഞ് ഗള്‍ഫിലേക്ക് പോയി.

വല്ലപ്പോഴും ഗൾഫിൽ നിന്നും അവളുടെ മിസ്സ്കാള്‍ കാണുമ്പോള്‍ ശിവദാസന്റെ നിര്‍വ്വികാര മുഖം എന്റെ മനസ്സിലുണരുന്നു. പ്രണയാഗ്നിയില്‍ സ്വയം ശിരസ്സ് സമര്‍പ്പിച്ചവന്റെ ഓര്‍മ്മപ്പെടുത്തലോടെ.


* * * * * * * *
“തിരികെ പ്രേമിക്കാത്ത പെണ്ണിനെ പ്രേമിപ്പോനേ
ശരിക്കും പ്രേമത്തിന്റെ രുചിയറിയൂ..” (യൂസഫലി കേച്ചേരി.)

65 comments:

  1. കുമാര്‍ജി,
    തീവ്രമായ പ്രണയ ഭാവങ്ങളാണ് പല എഴുത്തിലും.
    കാമുകിക്കുവേണ്ടി ആത്മഹത്യ ചെയ്യുന്ന നിരാശാകാമുകന്‍ ഒരു കാലത്ത് എന്റെ ആരാധ്യ പുരുഷനായിരുന്നു.
    പ്രായംകൂടി , കാഴ്ചപ്പാടുകള്‍ മാറി അതിനാല്‍ ഇപ്പോഴവനെ മണ്ടനെന്നേ വിളിക്കൂ ഞാന്‍.

    എന്നിരുന്നാലും പറയട്ടെ, പ്രണയ നഷ്ടം ഒരു വല്ല്ലാത്ത അനുഭവം തന്നെ.

    ReplyDelete
  2. അനില്‍ മാഷ് പറഞ്ഞതു പോലെ, ശിവദാസന്റെ പ്രണയത്തെ ബഹുമാനിച്ചു കൊണ്ടു തന്നെ അയാള്‍ ചെയ്തത് മണ്ടത്തരം എന്നേ ഞാനും പറയൂ... പ്രത്യേകിച്ചും പ്രിയംവദയ്ക്ക് അയാളോട് ഒരു താല്‍‌പര്യവും ഇല്ലാതിരുന്ന സാഹചര്യത്തില്‍.

    ReplyDelete
  3. തിരികെ ലഭിക്കാത്ത പ്രണയത്തിനു മധുരം കുറച്ചു കൂടും
    അല്ലെ കുമാരാ

    ReplyDelete
  4. പെണ്ണിന് വേണ്ടി ആ മണ്ടന്‍ ജീവന്‍ കളഞ്ഞപ്പോള്‍, അത് വരെ വളര്‍ത്തി വലുതാക്കിയ തന്തയും തള്ളയും എന്ന രണ്ടു ജീവികള്‍ ഉണ്ട്, അവരെ കുറിച്ച് ഓര്‍ത്തില്ല അയാള്‍. അവള് കെട്ടി സുഖമായിട്ടു ജീവിക്കുന്നില്ലെ, ആര്‍ക്കു പോയി.

    എത്ര ജന്മം ശ്രമിച്ചാലും മനസ്സിലാക്കാൻ പറ്റാത്തതണ് സ്ത്രീ മനസ്സ്. (അത് സത്യം, ഞാന്‍ കെട്ടുന്നില്ല )

    അതെയതേ..” എന്നു പറയാന്‍ അവളുടെ നേര്‍ക്ക് നോക്കിയപ്പോള്‍ ചുരിദാറിന്റെ ഇടയിലൂടെ ബ്രാ പുറത്തായത് കണ്ടു. (തിത്തി താര തിത്തി തെയ് തി തെയ് തക തെയ് തെയ് തോം)

    ReplyDelete
  5. തിരികെ പ്രേമിക്കാത്ത പെണ്ണിനെ പ്രേമിപ്പോനേ
    ശരിക്കും പ്രേമത്തിന്റെ രുചിയറിയൂ..” (യൂസഫലി കേചേരി)

    വിലകുറഞ്ഞ ഒരു സഹതാപം തോന്നുന്നു ശിവദാസിനോട്‌

    “നിന്റെ സെക്കന്റ് പേപ്പറാ….” ഞാന്‍ അവളുടെ നെഞ്ചത്ത് നോക്കി പറഞ്ഞു..
    ഈ ഒരു പ്രയോഗം ഞാൻ ആദ്യമായിട്ടാ കേൾക്കുന്നത്‌..

    നല്ല അവതരണം

    (തിത്തി താര തിത്തി തെയ് തി തെയ് തക തെയ് തെയ് തോം)
    കുറുപ്പണ്ണാ മനസ്സിലായില്ലാ

    ReplyDelete
  6. പാവം ശിവദാസൻ, ഇങ്ങനെ മനസ്സിനു കട്ടിയില്ലാത്തവർ കല്യാണം കഴിച്ചാലും എങ്ങനെ ജീവിക്കും ? കഥ പറഞ്ഞ രീതി ഇഷ്ടമായി .

    ReplyDelete
  7. ആണില്‍ നിന്നും വ്യത്യസ്തമായി പെണ്ണിനു എന്തെങ്കിലും പ്രത്യേകതയുള്ളത് അവരുടെ ശരീരസൌന്ദര്യമാണു. അതുവെച്ച് അവള്‍ പുരുഷനെ നിഷ്കരുണം അപമാനിക്കുകയും കീഴടക്കുകയും ചെയ്യുന്നു. എത്ര ജന്മം ശ്രമിച്ചാലും മനസ്സിലാക്കാൻ പറ്റാത്തതണ് സ്ത്രീ മനസ്സ്
    പ്രണയം പോലെ മഹത്തായ അനുഭൂതി വേറെയില്ല. മോഹിച്ചവളെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതും തെറ്റല്ല. പക്ഷേ, പ്രണയത്തിന്റെ പുറംമോടിയില്‍ മയങ്ങി, പ്രതിസന്ധികളില്‍ സ്വയം തകരരുത്
    അതെ ഒരു ബസ്സു പോയ്യാല്‍ വേറൊന്ന് വരും
    എന്ന് പ്രതീക്ഷിക്കാം അങ്ങനെ ജീവിക്കാം എന്തായാലും നാം സ്നേഹിക്കുന്ന ആളെക്കാലും നമ്മെ സ്നേഹിക്കുന്ന ആളാണ്‌ വേണ്ടത്

    ReplyDelete
  8. ചാത്തനേറ്:നമ്മുടെ ഹിന്ദി ഷാഹിദ് കപൂറിന്റെ കാര്യമൊന്നും ശിവദാസനറിയാഞ്ഞിട്ടാ. പ്രേമിച്ച പെണ്ണ് പോയിട്ട് വരെ പയറുപോലെ നില്‍ക്കുന്നു,

    ReplyDelete
  9. ശിവാനന്ദന്‍ ജീവിച്ചിരുന്നെങ്കില്‍ ഭര്‍ത്തവുമൊത്ത് പോകുന്ന പ്രീയംവദ ആലുവാമണപ്പുറത്ത് കണ്ട പരിചയം പോലും കാണിക്കില്ല. പിന്നെ വണ്‍‌വേ ട്രാഫിക്ക് പ്രണയത്തില്‍ ആത്മഹത്ത്യ ചെയ്യുന്നത്, പുരുഷമനസ്സും ഗവേഷണം നടത്തേണ്ടി വരും.
    പിന്നെ നമ്മുടെ നാട്ടിലെ ഒരു മാന്യന്‍ കണ്ണൂര്‍ ജില്ല മുഴുവന്‍ പെണ്ണുകാണാന്‍ ചുറ്റിക്കറങ്ങിയിട്ടുണ്ട്. ഒരിടത്ത് പോയി പെണ്ണിനെ ഇഷ്ടപ്പെട്ടു. എന്നാല്‍ പോരാന്‍‌നേരത്ത് പെണ്ണിന്റെ അമ്മയുടെ സെക്കന്റ് പേപ്പറിന്റെ ഉള്‍‌ഭാഗം കൂടി കണ്ടതിനാല്‍ പെണ്ണിനെ ഒഴിവാക്കി.

    ReplyDelete
  10. ചിലര്‍ക്ക് ,

    തിരിച്ചു കിട്ടാത്ത പ്രണയം
    നക്ഷത്രങ്ങള്‍ ഇല്ലാത്ത
    രാത്രി പോലെയാണ് ,

    ഉത്തരം കിട്ടാത്ത
    കടംകഥ പോലെയാണ് ,

    ആത്മാവ് നഷ്ടപ്പെടുന്നപോലെയാണ്

    ദേഹിയില്ലാത്ത
    ദേഹമെന്തിനു അവര്‍ക്ക് പിന്നെ ?

    ReplyDelete
  11. ശിവാനന്ദന്‍ loser. ഒട്ടും സഹതാപം തോന്നിയില്ല. ലണ്ടനിലെ പിള്ളേരുടെ ഇടയില്‍ സെക്കന്റ്‌ പേപ്പര്‍ കാണിക്കുന്നത് ഒരു ഫാഷന്‍ ആണ്, കേട്ടോ

    ReplyDelete
  12. ഹ്മം..ഇങ്ങനത്തെ തിരുമണ്ടന്മാരും ഉണ്ട് അല്ലെ?
    പക്ഷെ,ഈ വിഭാഗത്തില്‍ പെടുത്താവുന്ന ഒരു ഡോക്ടര്‍ ഇല്ലേ? രഞ്ജിത്തിന്റെ "മിഴി രണ്ടിലും" എന്ന സിനിമയില്‍ ഇന്ദ്രജിത്ത് ചെയ്ത ഒരു കഥാപാത്രം .. എന്തുകൊണ്ടോ,ആ കഥാപാത്രം ഒരുപാട് നാള്‍ മനസ്സില്‍ ഒരു വിങ്ങല്‍ ആയി നിന്നിരുന്നു..

    ReplyDelete
  13. ഹ്മം..ഇങ്ങനത്തെ തിരുമണ്ടന്മാരും ഉണ്ട് അല്ലെ?
    പക്ഷെ,ഈ വിഭാഗത്തില്‍ പെടുത്താവുന്ന ഒരു ഡോക്ടര്‍ ഇല്ലേ? രഞ്ജിത്തിന്റെ "മിഴി രണ്ടിലും" എന്ന സിനിമയില്‍ ഇന്ദ്രജിത്ത് ചെയ്ത ഒരു കഥാപാത്രം .. എന്തുകൊണ്ടോ,ആ കഥാപാത്രം ഒരുപാട് നാള്‍ മനസ്സില്‍ ഒരു വിങ്ങല്‍ ആയി നിന്നിരുന്നു..

    ReplyDelete
  14. ശിവദാസനെ കുട്ടപെടുതുവാന്‍ തോനുന്നില്ല.. പക്ഷെ പ്രിയംവദയെ കുറ്റം പറയുവാനും കഴിയില്ല...
    ഏതോ സിനിമയില്‍ പറഞ്ഞു കേട്ട ഒരു വാക്ക് ഓര്‍മ്മ വരുന്നു...
    തിരിച്ചു കിട്ടാത്ത പ്രണയം മനസ്സിന്റെ വിങ്ങലാണ്

    ReplyDelete
  15. പക്ഷേ ശിവദാസന്റെ മരണവാര്‍ത്ത വേദനാജനകം തന്നെ

    ReplyDelete
  16. കഷ്ട്ം തമാശയ്ക്ക് ആയിരുന്നെങ്കിൽ പോലും ആ ശിവദാസന്റെ മരണത്തിനു നിങ്ങൾ മൂവരും ഉത്തരവാദികൾ തന്നെയാ

    ReplyDelete
  17. ഒരു തമാശക്ക് ഈ കഥ കൊള്ളെരുതെന്ന് പറയാന്‍ വന്നതാ.ഇനി ആ കമന്‍റ്‌ വായിച്ച് കുമാരേട്ടന്‍ ആത്മഹത്യ ചെയ്യുമോന്ന് പേടിച്ച് സത്യം പറയട്ടേ..
    നന്നായിരിക്കുന്നു:)

    ReplyDelete
  18. അനിൽ@ബ്ലൊഗ്: പ്രണയം ഒരു അവിഭാജ്യഘടകമല്ലേ.. കമന്റിനു നന്ദി.
    ശ്രീ:, കുട്ടൻ: നന്ദി.
    കുറുപ്പ്: നീ അവിടെ വള്ളം ‘കളിച്ച്‘ നിന്നോ…..പെണ്ണു കെട്ടി കഴിവു തെളിയിക്ക് മോനെ.. നിനക്ക് നന്ദിയുമില്ല ഒരു കോപ്പുമില്ല.
    വരവൂരാൻ: നന്ദി.. വഞ്ചിപ്പാട്ടിന്റേയും വള്ളം കളിയുടേയും ഉസ്താദല്ലേ കുറുപ്പ്.
    മുസാഫിര്, ..::വഴിപോക്കന്[Vazhipokkan], ramanika, കുട്ടിച്ചാത്തന് , mini//മിനി : നന്ദി…
    Faizal Kondotty : ഇതാണെന്റെ പോസ്റ്റിന്റെ ഉത്തരം.. നന്ദി.
    കവിത - kavitha, smitha adharsh, കണ്ണനുണ്ണി, Areekkodan | അരീക്കോടന് , അനൂപ് കോതനല്ലൂര്: നന്ദി.
    അരുണ് കായംകുളം : ഹ ഹ ഹ.. നന്ദി…

    ReplyDelete
  19. Enikkariyavunna oru kadhayude ormmapeduthalayi...!

    Manoharam, Ashamsakal...!

    ReplyDelete
  20. പ്രേരണാകുറ്റത്തിനും ശിക്ഷയുണ്ട്....അവന്‍ ആത്മഹത്യ ചെയ്തത് അവളവന്റെ പ്രണയം നിരസിച്ചിട്ടല്ല മറിച്ച് നിന്നെപോലെയൊരാളെ പ്രേമിച്ച് ജീവിതം നശിപ്പിക്കുന്ന ദുഖം സഹിക്കാന്‍ വയ്യാഞ്ഞിട്ടാ...
    ഓരോരോ കുമാരസംഭവങ്ങളേ.....

    ReplyDelete
  21. നന്നായി. ആശംസകള്‍

    ReplyDelete
  22. ശിവദാസിന്റെ അവസ്ഥ ആര്‍ക്കും വരരുതു ...വിഷമം തോന്നി ..അങ്ങിനെയും ചിലര്‍ .

    ReplyDelete
  23. ശിവദാസ് ചെയ്തതു മണ്ടത്തരമല്ലേന്നു ചോദിച്ചാല്‍ അതെ. എന്നാലും മരിച്ചു എന്നു കേട്ടപ്പോള്‍‍ എനിക്കു വിഷമം തോന്നീട്ടോ. അത്ര ബുദ്ധിമുട്ടാ പെണ്ണിന്റെ മനസ്സു മനസ്സിലാക്കാന്‍? ‍

    ReplyDelete
  24. ശിവദാസന്‍ ചെയ്തത്‌ വിഡ്ഢിത്തം. ഈ ബ്ലോഗ് പോസ്റ്റും അതിലെ കമന്റുകളും ശിവദാസന്‍ "ആ ലോകത്ത്‌" നിന്ന് വായിച്ചാല്‍ തന്റെ ജീവിതം വെറുതെ പൊലിച്ചതില് വീണ്ടും ആത്മഹത്യ ചെയ്യേണ്ടിവരും.

    ReplyDelete
  25. Good and readable.


    same as "കുറുപ്പിന്‍റെ കണക്കു പുസ്തകം"

    പെണ്ണിന് വേണ്ടി ആ മണ്ടന്‍ ജീവന്‍ കളഞ്ഞപ്പോള്‍, അത് വരെ വളര്‍ത്തി വലുതാക്കിയ തന്തയും തള്ളയും എന്ന രണ്ടു ജീവികള്‍ ഉണ്ട്, അവരെ കുറിച്ച് ഓര്‍ത്തില്ല അയാള്‍. അവള് കെട്ടി സുഖമായിട്ടു ജീവിക്കുന്നില്ലെ, ആര്‍ക്കു പോയി.

    ReplyDelete
  26. ഞാന്‍ ആരെയും കുറ്റം പറയില്ല...ശിവദാസിന് കുറച്ചു കൂടി ആലോചിക്കാമായിരുന്നു..(ഇത് സംഭവമോ സാങ്കല്പികമോ ?)

    ReplyDelete
  27. ഒരു സുന്ദരിയുടെ കാമുകനായി അഭിനയിക്കുന്നതില്‍ നമുക്കെന്ത് നഷ്ടം! (ജീവിതത്തില്‍ ഭര്‍ത്താവായിട്ട് വരെ അഭിനയിക്കേണ്ടി വരുമല്ലോ!) അത് വരുമല്ലോ! എന്നാണോ അതോ ജീവിതത്തില്‍ ഭരത്താവാ‍യും അഭിനയിക്കുന്നവരില്ലെ? എന്നണൊ?

    പ്രേമിച്ച പെണ്ണ് തിരിച്ച് പ്രേമിക്കാത്തതിന് അത്മഹത്യ ചെയ്യാനായിരുന്നെങ്കില്‍ നാലാം ക്ലാസ് മുതല്‍ ആണ്ടില്‍ രണ്ട് പ്രാവശ്യം വച്ച് ഞാന്‍ ആത്മഹത്യ ചെയ്യേണ്ടി വന്നേനെ.

    :-)

    ReplyDelete
  28. എന്നാലും, അന്നു ചെയ്തത് കടുംകൈ തന്നെ, കുമാർജീ.. പോട്ടെ, ഇനി പറഞ്ഞിട്ടെന്താ കാര്യം !

    എന്തായാലും എഴുത്ത് അസ്സലായി :)

    ReplyDelete
  29. സംഭവം കഷ്ടം. എഴുത്തു നന്നായി. യുസഫലിയുടെ വരികളും.

    ReplyDelete
  30. ഒരു മനസ്സ് കിഴടക്കുക അതൊരു കലയാണ്.ആ കല രക്തത്തില്‍ ഇല്ലങ്കില്‍ ജീവിതം തന്നെ കട്ടപൊക ദേ ഇതുപോലെ.......

    ശിവദാസന്‍ എന്ന് വികാര ജീവി ഒരിരയിട്ട് ചുമ്മാ വെയിറ്റില്‍ ഇരിക്കണമാരുന്നു അല്ലതെ പുറകെ ചെല്ലുകയും ഫോളൊ അപ്പ് ആയി ഫോണ്‍ വിളിയുമല്ല പെണ്ണിനെ വളയ്ക്കുന്നതിന്റെ ഒരു രീതി.
    ഇനി പ്രണയിക്കാന്‍ പോണോരോട് ഒരു വാക്ക് ..

    പുരുഷനു പ്രസെന്സ് ഒഫ് മൈഡ് ഉണ്ടാവണം പെണ്ണിനെക്കാള്‍ ബുദ്ധികൂടുതല്‍ ഉണ്ടെന്ന് ഭാവിക്കണം[ഇല്ലങ്കിലും] ..
    ചുരുക്കത്തില്‍ ല്ലെ അവക്ക് ഉള്ളിന്റെയുള്ളില്‍ ഒരു ആരാധനാ തോന്നണം നേരെ ചെന്ന് "ഡീ നീ എന്റെ പെണ്ണാ അതുറപ്പ്" എന്ന് അവസരം നോക്കി തറപ്പിച്ചു പറയണം ചിലര്‍ക്ക് ആ പൌരുഷം ആവും അവനെ ഇഷ്ടമാവാനുള്ള കാരണം....
    എന്തായാലും ചങ്കൂറ്റം അത്യന്താപേക്ഷിതം 'അവള്‍ എന്റെത് അല്ലതെ അവളെവിടെ പോകാന്' എന്നു സ്വയം വിശ്വാസം ഉണ്ടാവണം...

    ഇനി 'അല്ലാ,ആ വാരിയെല്ലു മ്മക്ക് ഫിറ്റാവൂല്ലാ ചങ്ങായി വിട്ടേരെ' എന്നും കരുതണം അല്ലതെ ആത്മഹത്യ ഒരുത്തനും ചെയ്യല്ലേ കയ്യോ വളരുന്നു കാലോ വളരുന്നു എന്നും പറഞ്ഞ് വളത്തിയ അച്ഛനേയും അമ്മയേയും ഓര്‍മിക്കണേ....

    അവതരണം ഹൃദ്യമായി
    നന്മകള്‍നേര്‍ന്നുകൊണ്ട് സസ്നേഹം മാണിക്യം

    ReplyDelete
  31. കുമാരന്‍ജി
    അധികം അടുപ്പമില്ലാത്ത ഒരു പെണ്‍കുട്ടിയോടു സെക്കന്റ് പേയ്പ്പറിനെക്കുറിച്ചു പറഞതൊഴികെ എല്ലാം ഇഷ്ടപ്പെട്ടു...ഒരു പക്ഷെ ഇക്കലത്തെ ഈ ഫ്രന്റ് ഓഫിസ് പെണ്‍കുട്ടികള്‍ക്കു ഇതൊക്കെ ഇഷ്ടമായിരിക്കാം

    ReplyDelete
  32. Sureshkumar Punjhayil, siva // ശിവ, mary lilly, വിജയലക്ഷ്മി, Typist | എഴുത്തുകാരി , Sukanya , shahir chennamangallur , Tomz , Tomkid! , സ്നേഹതീരം , പൊട്ട സ്ലേറ്റ് , poor-me/പാവം-ഞാന് ….

    എല്ലാവർക്കും അഗാധമായ നന്ദി..

    ReplyDelete
  33. മാണിക്യം: ഇത്രയും നല്ല ഉപദേശം ഇതുവരെ കേട്ടിട്ടില്ല. ഉടനെ നടപ്പിലാക്കാം കേട്ടോ. വളരെ വളരെ നന്ദി.

    ReplyDelete
  34. dear kumaran,
    after a long break i have visited your site.you have written the story well.
    other than books there are many other simple ways to win the hearts of ladies.:)
    and can we ever know the true minds of gen ts?noway........
    any time someone will rekindle the beautiful feeling of love.till then wait patiently........
    i like to believe,shivdas is still alive.......
    happy blogging...........
    sasneham,
    anu

    ReplyDelete
  35. This comment has been removed by the author.

    ReplyDelete
  36. ആ വിളറിവെളുത്ത കൈ പിടിച്ചപ്പോൾ മനസ്സിലായില്ലെ ഒരാത്മഹത്യാ സൂചന. കുമാർജി ഇഷ്ടപ്പെട്ടു.

    ReplyDelete
  37. കുമാര്‍ ഭായ്‌ ...
    പ്രിയംവദ രക്ഷ്പെട്ടെന്നെ ഞാന്‍ പറയൂ... ഇത്തരം ദുര്‍ബല മനസ്കര്‍ ജീവിതത്തില്‍ എന്നും പരാജയമായിരിക്കും ... വെറുതെ മറ്റുള്ളവര്‍ക്ക് വേദന സമ്മാനിക്കാന്‍ മാത്രമേ ഇവര്‍ക്ക് കഴിയൂ ... ഇവര്‍ സ്വാര്‍ത്ഥരല്ലേ... മറ്റാരെക്കുറിച്ചും..മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാത്തവര്‍ ... സ്വന്തം താല്പര്യങ്ങള്‍ മാത്രം പ്രധാനം ...

    എന്തായാലും ഒരു രോഗിയോടെന്ന പോലുള്ള സഹതാപം ഇവര്‍ ‍അര്‍ഹിക്കുന്നുണ്ട് ..

    ReplyDelete
  38. പക്ഷേ, ഞാന്‍ കണ്ടത് നിന്റെ മുഖമല്ല…”

    “ങേ…..” അവള്‍ സാകൂതം എന്റെ നേര്‍ക്ക് നോക്കി.

    “നിന്റെ സെക്കന്റ് പേപ്പറാ….”
    ഹഹ..
    ശിവദാസന്‍ ശെരിക്കുമൊരു ദുര്‍ബലന്‍ തന്നെ ...
    നല്ല പോസ്റ്റ് കുമാര്‍ജീ

    ReplyDelete
  39. ഒന്നും പറയാൻ തോന്നുന്നില്ല. യൂസഫലിയുടെ വരികൾ കടമെടുക്കുക തന്നെ ശരണം

    ReplyDelete
  40. poor sivadaasan....

    nice style of writing.. kumar.

    ReplyDelete
  41. പ്രണയത്തിനു വേണ്ടി ജീവന്‍ ഹോമിച്ചവരെ നമ്മള്‍ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷെ ഒരു സ്വപ്നത്തിനു വേണ്ടി ജീവന്‍ ത്യജിച്ച ഒരാളോടു സഹതാപം മാത്രം.

    കൊള്ളാം... നല്ല എഴുത്ത്...

    ReplyDelete
  42. എനിക്ക് താങ്കളുടെ എഴുത്തിന്റെ ശൈലി വളരെ ഇഷ്ടമാണ്.

    ഇതുപോലൊരു കഥ ഞാന്‍ തിരുപ്പൂരില്‍ കേട്ടിട്ടുണ്ട്, പക്ഷെ കഥാപാത്രങ്ങളുടെ പേരെല്ലാം വേറെയാണ്. എക്സ്പോര്‍ട്ട് ഹൌസില്‍ മര്ചന്ടൈസെര് തന്നെയാണ് നായികയും കൂട്ടുകാരിയും!

    ReplyDelete
  43. ആണിന്റേയും പെണ്ണിന്റേയും കെമിസ്റ്റ്രി രണ്ടാണ്‌.(മോഹന്‍ലാലിന്റെ ഒരു അഭിമുഖത്തില്‍ നിന്ന്‌....)
    കുംഭമാസനിലാവു പോലെ കുമാരിമാരുടെ ഹൃദയം, തെളിയുന്നതെപ്പോഴെന്നറിയില്ല.......കേട്ടിട്ടില്ലേ സിനിമാഗാനം.....
    പലപ്പോഴും നമ്മള്‍ നിസ്സാരമെന്നു കരുതുന്നത്‌ മറ്റുള്ളവര്‍ക്കങ്ങനെയാകില്ല.ശിവദാസന്റെ ജാതകത്തില്‍ ആത്മഹത്യ എഴുതി വച്ചിട്ടുണ്ടാകും...നിങ്ങള്‍ അതിനൊരു നിമിത്തം മാത്രം എന്നു സമാധാനിക്കാം.ഇത്ര സെന്‍സിറ്റീവായ ഒരു സ്വപ്‌നജീവിയെ കല്യാണം കഴിക്കാന്‍ തോന്നാത്തത്‌ ആ കുട്ടിയുടെ ഭാഗ്യം.

    ReplyDelete
  44. കുമാരാ സംഗതി സംഭവം തന്നെ

    ReplyDelete
  45. ശിവദാസന് അത്ര തീവ്രമായ പ്രണയമായിരുന്നിരിക്കും. എന്നാലും ആത്മഹത്യ പാടില്ലായിരുന്നു. പലരും പറഞ്ഞപോലെ ആറ്റുനോറ്റു വളര്‍ത്തിയ സ്വന്തം അച്ഛനമ്മമാര്‍ക്കുണ്ടാകുന്ന ദു:ഖത്തെ കുറിച്ചോര്‍ക്കണമായിരുന്നു.
    പിന്നെ അബദ്ധത്തില്‍ കണ്ടുപോയ ആ ഒന്ന് കണ്ടില്ലെന്ന് നടിക്കാമായിരുന്നു. ആ പെണ്‍കുട്ടിയോട് പറഞ്ഞ് അവളേയും നാണിപ്പിച്ച് മോശമാക്കണ്ടായിരുന്നു.

    ReplyDelete
  46. ദാ കിടക്കുന്നു ഒരു ഹാഫ് സെഞ്ച്വറി കമന്റ്.."തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്."..നന്നായിട്ടുണ്ട്...

    ReplyDelete
  47. (ഒരു മാതിരിപ്പെട്ട പെണ്‍പിള്ളേരുമായി കമ്പനിയാകാന്‍ പുസ്തകങ്ങള്‍ മതീന്നെ..
    ശരിയാണ് പക്ഷെ അവസാനം ഇങ്ങനെ വരാതിരുന്നാല്‍ കൊള്ളാം എഴുത്ത് കലക്കി മാഷേ

    ReplyDelete
  48. ഒരു മനുഷ്യനെ ആത്മഹത്യ ചെയ്യാനും സമ്മതിക്കില്ല എന്നു വച്ചാല്‍ എന്താ ചെയ്യുക..

    ReplyDelete
  49. "എത്ര ജന്മം ശ്രമിച്ചാലും മനസ്സിലാക്കാന്‍ പറ്റാത്തതാണ് സ്ത്രീ മനസ്സ്."

    കുമാരാ, പുരുഷമനസ്സ് വളരെ ഈസിയാ അല്ലെ. !!!

    ReplyDelete
  50. kumarjeeeeee...kalakkki....!!!

    ReplyDelete
  51. ആപ്തവാക്യങ്ങളുടെ ആലിപ്പഴം പൊഴിയുന്ന അനുഭവ പ്രപഞ്ചമാണല്ലോ കുമാരാ....... ഒരു അടിക്കുള്ള വകുപ്പാണ് കള്ളം പറഞ്ഞതിലൂടെ നഷ്ടമായത്. എന്തായാലും നന്നായി, അല്ലെങ്കില്‍ ഈ കഥ എഴുതാന്‍ കഥാനായകന്‍ ബാക്കി കാണില്ലായിരുന്നു :)

    ReplyDelete
  52. കുമാർ ജീ പോസ്റ്റ് വളരെ ഇഷ്ടപെട്ടു “പ്രണയം പോലെ മഹത്തായ അനുഭൂതി വേറെയില്ല” സത്യം!!

    ReplyDelete
  53. anupama ,മാഹിഷ്‌മതി, ശാരദ നിലാവ് , കുഞ്ഞായി, വയനാടന്‍, greeshma, Jimmy, Ambili , maithreyi,the man to walk with, snehapoorvamveena,ഗീത് , sujithpanikar, പാവപ്പെട്ടവന്‍ , പാവത്താൻ, ബായെന്‍ , VEERU, chithrakaran, താരകൻ........

    എല്ലാവർക്കും ഒത്തിരി നന്ദി...

    ReplyDelete
  54. കാണാൻ കുറച്ച് വൈകിപ്പോയി.

    നല്ല അവതണം. Tomkid-ന്റെ കമെന്റും ഇഷ്ടപ്പെട്ടു.

    ReplyDelete
  55. thirike kittunna pranayam 2 divasam kondu avasanikkum ......thirike kittathathu agane avasanikkillallo :)

    ReplyDelete
  56. Don't have anything special to say. Just wanted to tell you I really enjoy the stories you find.

    ReplyDelete
  57. Well, this is my first visit to your blog!Your blog provided us valuable information.You have done a marvelous job!

    Advantage Term Papers – We do it your way

    ReplyDelete
  58. Well, the article is actually the freshest on this worthy topic. I agree with your conclusions and will eagerly look forward to your forthcoming updates. Saying thanks will not just be adequate, for the exceptional lucidity in your writing.

    Term Papers Writing

    ReplyDelete
  59. അഭി, വശംവദൻ, ശ്രീവല്ലഭന്. : നന്ദി.

    ReplyDelete