രാജീവന്റേയും രാജേശ്വരിയുടേയും വീടുകള്‍ അടുത്തടുത്ത് തന്നെയായിരുന്നു. രാജീവന്‍ രാവിലെ പല്ലു തേക്കാന്‍ വീടിന്റെ മുറ്റത്ത് നില്ക്കുമ്പോള്‍ രാജേശ്വരിയും പല്ലു തേച്ച് കൊണ്ട് അവളുടെ വീടിന്റെ മുന്നിലുണ്ടാവും. പല്ലു തേപ്പിന്നിടയ്ക്ക് രണ്ടു പേരും കൈകൊണ്ടും ബ്രഷ് കൊണ്ടും എയറില്‍ ഓരോരോ കാര്യങ്ങള്‍ ചോദിക്കുകയും പറയുകയും ചെയ്യും. ആ തേപ്പ് ഒരു മണിക്കൂറൊക്കെ നീണ്ടു നില്‍ക്കുകയും ചെയ്യും. അങ്ങനെയായിരുന്നു അവര്‍ തമ്മില്‍ പ്രണയത്തിലായത്.
രാജേശ്വരിയുടെ വീട്ടുകാര്‍ സാമ്പത്തികമായി രാജീവനേക്കാള്‍ മെച്ചപ്പെട്ടവരായിരുന്നു. രാജീവനാണെങ്കില്‍ ഒരു മരക്കമ്പനിയില്‍ കണക്കെഴുത്താണ് ജോലി. ശമ്പളം മോശമില്ല; മൊബൈല്‍ ഫോണ്‍ റീച്ചാര്ജ്ജ് ചെയ്യാനുള്ളത് കിട്ടും.
രാജേശ്വരിയെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അവളുടെ വീട്ടുകാര്‍ ഒരു പാട് ശ്രമിച്ചെങ്കിലും അവള്‍ കൂട്ടാക്കിയില്ല. പ്രേമിക്കുന്നവരെ ഉപദേശിക്കുന്നത് പഞ്ചറായ ടയറില്‍ കാറ്റടിക്കുന്നത് പോലെയാണല്ലോ. രാജേശ്വരിയെ കുറേ ഉപദേശിച്ചിട്ടും അവള്‍ക്ക് മനംമാറ്റമുണ്ടായില്ല. ഇവളോടിനി പറഞ്ഞിട്ടൊരു കാര്യവുമില്ലെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായി. അങ്ങനെ തേച്ച് തേച്ച് പല്ലു തീരുന്നതിനു മുമ്പ് രണ്ടുപേരെയും കല്യാണം കഴിപ്പിച്ചു.
കല്യാണം കഴിഞ്ഞ് ആദ്യ നാളുകള്‍ എല്ലാവരുടേതും പോലെ വളരെ രസമായിരുന്നു. എങ്ങോട്ട് നോക്കിയാലും അവിടെയെല്ലാം ഊട്ടി അല്ലെങ്കില്‍ മൂന്നാര്‍..! കുറച്ച് പക്ഷേ, കുറച്ച് കഴിഞ്ഞപ്പോള്‍ എല്ലാം മുനിസിപ്പാലിറ്റി ഓടകള്‍ പോലെയായി തോന്നിത്തുടങ്ങി. വിരുന്നിനൊക്കെ പോയിക്കഴിഞ്ഞപ്പോള്‍ പോക്കറ്റ് ഉപ്പ് വെച്ച കലം പോലെയായി. ശമ്പള അഡ്വ്വാന്‍സ് ചോദിച്ചപ്പോള്‍ മുതലാളിയുടെ മുഖവും ബ്ലാക്ക് ഷേഡ് ആയി. (അതു പിന്നെ അഞ്ചാറ് മാസത്തെ ശമ്പളമൊക്കെ മുന്‍കൂറായി ആരു കൊടുക്കാനാ..) ബാറ്ററിക്ക് പുറമേ ബാലൻസും തീർന്നതു പോലെ രാജേശ്വരിയുടെ ബന്ധത്തില്‍ രണ്ട് കല്യാണവും അതിന്റെ കൂടെ വന്നു ചേര്‍ന്നു. അതൊക്കെ വളയും മോതിരവുമായി വലിയ സമ്മാനങ്ങള്‍ കൊടുക്കേണ്ടതായിരുന്നു.. നില്‍ക്കക്കള്ളിയില്ലാഞ്ഞ് അതു രാജേശ്വരിയുടെ ആഭരണങ്ങള്‍ പണയം വെച്ചു സോള്‍വാക്കി.
ഇതേ പോലെ പോയാല്‍ കട്ടപ്പുക ആകുമെന്നു രാജീവനു മനസ്സിലായി. അതു കൊണ്ട് ഗള്‍ഫിലേക്ക് പോകാമെന്നു അവന്‍ തീരുമാനിച്ചു. അതനുസരിച്ച് ഒരു ഏജന്റുമായി സംസാരിക്കുകയും ചെയ്തു. പക്ഷേ, എല്ലാ പുതുക്കക്കാരികളായ ഭാര്യമാരെ യും പോലെ രാജേശ്വരിയും ഗള്‍ഫില്‍ പോകുന്നതിനെ ശക്തമായെതിര്‍ത്തു. പോകുന്നെങ്കില്‍ എന്നെയും കൂടെ കൊണ്ടു പോകണമെന്നു നിര്‍ബ്ബന്ധിച്ചു. രാജീവന്റെ കാര്യം തന്നെ ഒന്നും ശരിയായില്ല; അതിനിടയ്ക്കാണു എന്നെയും കൂടെ കൊണ്ട് പോകണമെന്നു പറഞ്ഞ് അവള്‍ കുഴപ്പണ്ടാക്കുന്നത്. വെറുതെയല്ല പെണ്ണുങ്ങള്‍ക്ക് കഴുത്തോളമേ ബുദ്ധിയുള്ളു എന്നു പറയുന്നത്!
വിസയൊക്കെ ശരിയായാല്‍ അവളെ പറഞ്ഞു സമ്മതിപ്പിക്കാമെന്നു കരുതി രാജീവന്‍ പിന്നെ കൂടുതല്‍ തര്‍ക്കിക്കാനൊന്നും നിന്നില്ല.
ഒരു ദിവസം രാത്രി ഏജന്റ് ഫോണില്‍ വിളിച്ച് നാളെ രാവിലെ ഇന്റര്‍വ്യുവിനു ചെല്ലണമെന്നു പറഞ്ഞു. രാജീവന്‍ ഉടനെ മുറിയില്‍ ചെന്ന് പാസ്സ് പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളുമൊക്കെ എടുത്ത് മേശമേല്‍ വെച്ച ശേഷം കുളിക്കാന്‍ പോയി. രാജേശ്വരി കഞ്ഞിക്കലം പോലെ മുഖവുമാക്കി കട്ടിലില്‍ ഇരിക്കുന്നുണ്ടായിരുന്നു.
രാജീവന്‍ തിരികെ മുറിയിലെത്തിയപ്പോള്‍ മുറിയില്‍ നിറയെ പുകപടലങ്ങള്‍..! എന്താ സംഭവിച്ചതെന്നു കരുതി പേടിച്ച് നോക്കുമ്പോ പാസ്സ്പോര്‍ട്ടതാ കിടന്ന് കത്തുന്നു… അടുത്ത് തീപ്പെട്ടിയുമെടുത്ത് കറുത്തമ്മയായി രാജേശ്വരി നില്‍ക്കുന്നു..

പ്രണയവിവാഹത്തിനെക്കുറിച്ച് ആർക്കെങ്കിലും അഭിപ്രായമറിയണമെന്നുണ്ടെങ്കിൽ രാജീവനോട് ചോദിച്ചാൽ മതി. അവൻ വയറ് നിറച്ചും ഉപദേശിച്ചു തരും.. പ്രേമിച്ച് വിവാഹിക്കുന്നത് പോയിട്ട് അവനിപ്പോ പല്ലു തേക്കുന്നത് പോലും ഇഷ്ടമല്ല.
പ്രേമിച്ച് വിവാഹിക്കുന്നത് പോയിട്ട് അവനിപ്പോ പല്ലു തേക്കുന്നത് പോലും ഇഷ്ടമല്ല.
ReplyDeleteഹ.. ഹ .. അതു കലക്കി!
പ്രേമിക്കാന്‍ പോയ ആള് പല്ല് തേപ്പു നിറുത്തി എന്ന് പറയുന്നത് ഈ കഥ കാരണമാ അല്ലെ?? ഹ ഹ
ReplyDeleteകഥ കലക്കീ ട്ടോ." പ്രേമിക്കുന്നവരെ ഉപദേശിക്കുന്നത് പഞ്ചറായ ടയറില്‍ കാറ്റടിക്കുന്നത് പോലെയാണല്ലോ' ഈ. പ്രയോഗവും ഉഗ്രന്‍.
‘കൊഡുകൈ’ രാജേശ്വരി...!!!!!
ReplyDelete:)
പല്ലുതേപ്പിലൂടെ ഒരു പ്രണയം, ഇതാദ്യമായിട്ടാവും. രാജീവും, രാജേശ്വരിയും. നല്ല യോജിപ്പുള്ള പേരുകള്‍.അതു കേക്കുമ്പോള്‍ തന്നെ ഒരു സുഖം.യോജിപ്പു പേരിലേയുള്ളൂ അല്ലേ?
ReplyDeleteരസകരം
ReplyDeleteപ്രേമിക്കുന്നവരെ ഉപദേശിക്കുന്നത് പഞ്ചറായ ടയറില്‍ കാറ്റടിക്കുന്നത് പോലെയാണല്ലോ.
ReplyDeleteശമ്പളം മോശമില്ല; മൊബൈല്‍ ഫോണ്‍ റീച്ചാര്ജ്ജ് ചെയ്യാനുള്ളത് കിട്ടും.
എങ്ങോട്ട് നോക്കിയാലും അവിടെയെല്ലാം ഊട്ടി അല്ലെങ്കില്‍ മൂന്നാര്‍.
അതു പിന്നെ അഞ്ചാറ് മാസത്തെ ശമ്പളമൊക്കെ മുന്‍കൂറായി ആരു കൊടുക്കാനാ
പ്രണയവിവാഹത്തിനെക്കുറിച്ച് ആർക്കെങ്കിലും അഭിപ്രായമറിയണമെന്നുണ്ടെങ്കിൽ രാജീവനോട് ചോദിച്ചാൽ മതി. അവൻ വയറ് നിറച്ചും ഉപദേശിച്ചു തരും
ശരിക്കും ആസ്വദിച്ചു പല്ല് തേപ്പും, പ്രേമവും പിന്നെ ഈ മേലെ പറഞ്ഞതും
ഹാപ്പി ഓണം
ശോ, അവന്റെ ജീവിതവും പാസ്പോര്‍ട്ട് പോലെ കട്ടപ്പൊഹയായോ !!
ReplyDeleteപഞ്ചറായ ട്യുബിലെ കാറ്റടി ഇഷ്ടപ്പെട്ടു.....
ReplyDeleteകൊള്ളാം. പ്രേമിച്ച് കല്ല്യാണം കഴിക്കാൻ ഞാനില്ലേ...
ReplyDeleteഇതു കൊള്ളാം ചങ്ങാതി..ഊട്ടിയെ പോലും ഓട്ട..സൊറി.ഓടയാക്കിതരും ചിലപ്പോൾ പ്രണയാനന്തര ദാമ്പത്യം ..അല്ലേ
ReplyDeleteഈശ്വരാ എന്നാലും ആ പാസ്സ്പോര്‍ട്ട് കിടന്നു കത്തുന്നത് പാവം രാജീവന്‍ എങ്ങനെ കണ്ടു നിന്നു.
ReplyDeleteഅത് കൊണ്ടല്ലേ മാഷേ നമ്മള് പ്രേമിക്കാത്തത്..
ReplyDeleteകുടുംബത്തില്‍ കണ്ണും മൂക്കുമില്ലാതെ ഒരു പെണ്ണിന് പ്രേമം വന്നിരിക്കയാ, ഇനി അവരുടെ പല്ലുതേപ്പ് (chating) നിര്‍ത്തിയിട്ടു വേണം ഒരു പോസ്റ്റ് ഉണ്ടാക്കാന്‍. പല്ല് തേക്കാത്തതു കൊണ്ടായിരിക്കാം എന്നെയാരും പ്രേമിക്കാഞ്ഞത് എന്ന് ഇപ്പോഴാണ് മനസ്സിലായത്. ഓണാശംസകള്‍.
ReplyDelete:)ഉപമകള്‍ കലക്കി...
ReplyDeleteഹഹഹ....“പ്രേമിച്ചാല്‍ പല്ലുതേക്കേണ്ടി വരില്ല” എന്ന് ഗുണപാഠം !!!
ReplyDelete:)
" പ്രേമിക്കുന്നവരെ ഉപദേശിക്കുന്നത് പഞ്ചറായ ടയറില്‍ കാറ്റടിക്കുന്നത് പോലെയാണല്ലോ. "
ReplyDeleteഹ ഹ ഹ
ഒരു ശരാശരി മലയാളിയുടെ പ്രേമ-വിവാഹജീവിതം രസമായി പറഞ്ഞു :)
Shaju Joseph, raadha, ലുട്ടു, Typist | എഴുത്തുകാരി, പി എ അനിഷ്, എളനാട്, ramanika, അനിൽ@ബ്ലൊഗ്, മണ്ടന്‍ കുഞ്ചു, greeshma, താരകൻ, കണ്ണനുണ്ണി, പ്രവാസി, mini//മിനി, ഉഗാണ്ട രണ്ടാമന്‍, chithrakaran:ചിത്രകാരന്‍, cALviN::കാല്‍വിന്‍....
ReplyDeleteഎല്ലാവർക്കും നന്ദി....
സാവിത്രിക്കുട്ടിയുടെ കടുംകൈ എന്നൊരു പഴയ നോവൽ വായിച്ചശേഷം,ആദ്യം വായിക്കുന്ന കടുംകൈ ഇതാ:)
ReplyDeleteഅവസാനത്തെ വാചകം കലക്കി;മാഷേ.
വെറുതെയല്ല പെണ്ണുങ്ങള്‍ക്ക് കഴുത്തോളമേ ബുദ്ധിയുള്ളു എന്നു പറയുന്നത്! (അത് കലക്കന്‍ പ്രയോഗം തന്നെ, സത്യത്തില്‍ ആലോചിക്കുമ്പോള്‍ ശരി തന്നെയാ)
ReplyDeleteകുമാര്‍ജി വണങ്ങി മച്ചൂ വണങ്ങി, ഹോ എന്തൊരു പച്ചയായ സത്യം. പിന്നെ പോസ്റ്റ് പതിവുപോലെ മനോഹരം, ഉപമകള്‍ കൊണ്ട് ആറാട്ട് നടത്തിയല്ലോ.
(നായകന് എന്റെ പേര് വച്ച് താങ്ങി അല്ലെ,കോട്ടെഷന്‍ കൊടുക്കും)
ചാത്തനേറ്: ഒരുപാട് കലക്കന്‍ ഉപമകള്‍.. ക്ലൈമാക്സും കലക്കി.
ReplyDeleteപാവം രാജീവന്‍!
ReplyDeletehahaha...really nice...
ReplyDeleteപ്രേമിച്ച് വിവാഹിക്കുന്നത് പോയിട്ട് അവനിപ്പോ പല്ലു തേക്കുന്നത് പോലും ഇഷ്ടമല്ല...ഇത് ഒരുപാടിഷ്ടമായി :) :) :)
ReplyDeleteരാജീവിനെ എപ്പോഴും അടുത്തു കിട്ടണമെന്ന മോഹം കൊണ്ടല്ലേ രാജേശ്വരി ആ കടും കൈ ചെയ്തത്.ആ സ്നേഹത്തിനു മുന്നിൽ രാജീവൻ ശിരസ്സു നമിക്കണ്ടേ ? കഥ കലക്കി കേട്ടോ
ReplyDeleteകഥ തകര്‍ത്തു. എന്നാ ഒരു ഉപമയാ ഉം...ഉം...തകര്‍ത്ത് കളഞ്ഞില്ലേ...
ReplyDeleteപിന്നെ എനിക്കീയെടെയായി ഭയങ്കര അഹങ്കാരവാ...ബെര്‍ളിയേക്കാളും!!!
:-)
കുമാരേട്ടാ കഥ കൊള്ളാം....
ReplyDeleteഓണാശംസകള്‍
എല്ലാം സ്നേഹം കൊണ്ടല്ലേ?
ReplyDeleteഒരു സംഭവ കഥ വിവരിക്കുന്ന പോലെ തോന്നി. ശരിക്കും സംഭവിച്ചത് തന്നെയോ?
കൊള്ളാം നന്നായിട്ടുണ്ട് !!
ReplyDelete'എങ്ങോട്ട് നോക്കിയാലും അവിടെയെല്ലാം ഊട്ടി അല്ലെങ്കില്‍ മൂന്നാര്‍..! കുറച്ച് പക്ഷേ, കുറച്ച് കഴിഞ്ഞപ്പോള്‍ എല്ലാം മുനിസിപ്പാലിറ്റി ഓടകള്‍ പോലെയായി തോന്നിത്തുടങ്ങി.'
ReplyDelete:)
കലക്കി..
അങ്ങനെ കുമാരേട്ടന്റെ ഗള്‍ഫ് മോഹം കലങ്ങി.
ഓണാശംസകള്‍.
മോനെ കുമാറെ, ഇതു കഥയാണെങ്കിൽ, നീ കാര്യമായിട്ടല്ല, തമാശക്കെഴുതിയതാണെങ്കിൽ, ക്ഷമിച്ചു. അതല്ല , ഇതാണു ജീവിതത്തിന്റെ സത്യം,പ്രേമം, മണ്ണാങ്കട്ട എന്നും പറഞ്ഞ്, കൊട്ടേഷൻ അടിച്ചു, ജീവിതത്തിന്റെ സത്യം വിളിച്ചു പറഞ്ഞു പച്ചയായ ജീവിതത്തെ തുറഞ്ഞു കാട്ടി എന്നും പറഞ്ഞു ഞെളിയണ്ട!!!! പച്ചായായ ജീവിതത്തിൽ, പ്രാകടികൽ ആകണമല്ലോ, അത് പല്ലുതേച്ച് അന്നുമുതൽ അവനു മനസ്സിലായിക്കണണമല്ലോ? അവന്റെ പേസ്റ്റ് 5 രൂപയുടെ ഡാബറും, അവളുടെ കൊൾഗേറ്റ് വൈറ്റ് വൈറ്റ്, ആണെന്നു, അന്നെ കണ്ടുകാണുമല്ലോ!!!! പിന്നെ ഈ പറയുന്ന ചേച്ചി അടുത്ത വീട്ടിൽ താമസിച്ചപ്പോ, എന്തായാലും മുണ്ടും ബ്ലൌസും അല്ലല്ലോ വേക്ഷം , നാളെ എന്നെ കെട്ടിക്കഴിയുമ്പോ മുതൽ, അരവയർ മുറുക്കി, ഉടുത്തു നടക്കും എന്നും കരുതികാണാൻ വകയില്ല......ഇന്നത്തെ കാലത്തെ പിള്ളാരും ചേച്ചിമാരും ഒക്കെ വളരെ പ്രാക്ടിക്കൽ ആന്നു കുമാർ, അവരാരും, ഇതു പോലെയുള്ള എടുത്തു ചാട്ടങ്ങളൊന്നും നടത്തില്ല. പ്രേമത്തിന് ഇപ്പൊ നല്ല കാഴ്ചയുണ്ട്, അന്ധന്മാരല്ല. കഥയായി മാത്രം എടുക്കാനാണെങ്കിൽ കൊള്ളാം. പിന്നെ വളരെ പ്രാക്ടിക്കൽ ആയ ചേച്ചി, ഇവിടെ എന്നെ വഹിച്ചു കൊണ്ടു പോകാൻ വയ്യാത്തവൻ , ഗൾഫിൽ ചെന്നു, മണ്ണും പൊടിയും വെയിലും കൊണ്ടു, കഷ്ടപ്പെട്ട്, എനിക്ക് മാസം മാസം മണിയോടർ അയച്ചു തരും എന്നു പ്രതീക്ഷിച്ചിരിക്കുന്നതിലും ഭേദം, പാസ്പോർട്ട് കത്തിക്കുന്നതു തന്നെ..........എന്തായാലും നന്നായിട്ടുണ്ട് കുമാർ.
ReplyDeleteഇനിയാരെങ്കിലും ഭാവിയിൽ പ്രേമിക്കാനുദ്ദേശ്ശിക്കുന്നുണ്ടെങ്കിൽ അവരെ കൂടി പിനിതിരിപ്പിക്കണോ.
ReplyDeleteകൊള്ളാം;
ഓണാശംസകൾ
നല്ല എഴുത്ത്. ചിരിപ്പിച്ചു. ചിന്തിപ്പിച്ചു.
ReplyDeleteഓണാശംസകൾ!
കൊള്ളാം... ഓണാശംസകള്‍
ReplyDeleteകൊള്ളാം... ഓണാശംസകള്‍
ReplyDeleteഹ ഹ കുമാരന്‍മാഷേ തകര്‍ത്തൂട്ടാ. കാണാന്‍ വൈകിപ്പോയി :)
ReplyDeleteRasakaramayirikkunnu. Ishttamayi, Ashamsakal...!!!
ReplyDeleteഉഗ്രന്‍, അവസാനത്തെതിന് മുമ്പുള്ള പാര ഒന്ന് കൂടി പരത്തി എഴുതാമായിരുന്നു.
ReplyDeleteമൂര്‍ത്തി ,
ReplyDeleteവികടശിരോമണി,
കുറുപ്പിന്റെ കണക്കു പുസ്തകം ,
കുട്ടിച്ചാത്തന് ,
ശ്രീ ,
നന്ദകുമാര്,
അപര്ണ.....,
മീര അനിരുദ്ധൻ ,
Tomkid! ,
വിഷ്ണു ,
Captain Haddock,
നരിക്കുന്ന,
VEERU,
..::വഴിപോക്കന്[Vazhipokkan],
Sapna Anu B.George,
വയനാടന് ,
Seema Menon,
Areekkodan | അരീക്കോടന്,
shajkumar,
ബിനോയ്//Binoy,
Sureshkumar Punjhayil,
കവിത - kavitha,
എല്ലാവർക്കും നന്ദി...
ഇങ്ങനെയും പ്രണയിക്കാം.... വിവാഹം കഴിയ്ക്കാം....
ReplyDeleteഎങ്കിലും രാജേശ്വരി ചെയ്തത് കടുംകയ് ആയിപ്പോയി..
ReplyDelete:-)...avasanam aayappol ,chirichu poyi....
ReplyDeleteഹ ഹഹ് അഹാഹാഹ്ഹ്ഹഹ്ഹാാാഹഹാ അഹാബ ആഹ്
ReplyDeleteചിരി നിര്‍ത്താന്‍ പറ്റുന്നില്ല മാഷേ കലക്കി നല്ല ക്ലാസ് നര്‍മം
തുടര്‍ന്നും പ്രതീക്ഷിക്കുന്നു
പ്രേമിക്കാന്‍ ഓരോരോ കാരണങ്ങള്‍ ....
ReplyDeleteകഥ അതിരസകമായി ചുരുക്കി പറഞ്ഞു..
എന്നാലും രാജേശ്വരിക്ക് ബുദ്ധിയുണ്ട് , ഉള്ളതെല്ലാം വിറ്റു പെറക്കി കൊടുത്താല്‍
ഏജന്റിന്റെ ബാങ്ക് ബാലന്‍സ് മാത്രമേ കൂടുകയുള്ളെന്ന് മനസ്സിലാക്കിയല്ലൊ.
കഴുത്തോളം ബുദ്ധി മതി അതു മനസ്സിലാക്കാന്‍.
ഒന്നുമില്ലങ്കിലും പ്രേമിക്കാന്‍ ഹേതുവായ പല്ല് എന്നും കണികണ്ടുണരാമല്ലോ!
കൊള്ളാം, രസമുണ്ട്
ReplyDelete:)) നൈസ്. ഇഷ്ടായി!
ReplyDeleteithiri vaiki vaayikkan ..
ReplyDeletehadathaakarshichu..
very nice post..! like it much
ReplyDeleteകുമാരേട്ടാ, ഒരു പാസ്പോര്‍ട്ട് പോയെങ്കിലെന്താ, നാട്ടിലിപ്പോള്‍ ഒരു ജോലി ആയില്ലേ? സ്വന്തമായി ഒരു ബ്ലോഗും ആയില്ലേ?
ReplyDelete(രാജീവനും കുമാരനും ഒന്നാണെന്ന കുറുപ്പിന്‍റെ വാക്ക് വിശ്വസിച്ച് എഴുതിയ കമന്‍റ്.
പിന്നെ കഥ ചെറുതായി പോയി, പെട്ടന്ന് പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിച്ചു, ഒറ്റയടിക്ക് പറഞ്ഞ് പോയി--ഈ പറഞ്ഞതെല്ലാം എന്‍റെ അഭിപ്രായങ്ങളാ)
നാട്ടില്‍ നിന്ന് ആര് ഗള്‍ഫില്‍ പോരാന്‍ അഗ്രഹിക്കുന്നൊ അവര്‍ക്കൊക്കെ ഭാര്യമാരായി രാജേശ്വരിയെ പോലെയുള്ള പെണ്ണുങ്ങളുണ്ടാവട്ടെ. കെട്ടാത്തവന് അതു പോലുള്ള പെണ്ണിനെ കിട്ടട്ടെ. അല്ല..അല്ല.. എന്റെ മോന്റെ കല്യാണം കഴിഞ്ഞ ശേഷം മതിയേ...
ReplyDeleteനല്ല പോസ്റ്റ് കുമാരേട്ടാ .പ്രത്യേകിച്ച് ആ അവസാനത്തെ ആ പാരഗ്രാഫ് അങ്ങട് ചിരിപ്പിച്ചു:
ReplyDeleteപ്രണയവിവാഹത്തിനെക്കുറിച്ച് ആർക്കെങ്കിലും അഭിപ്രായമറിയണമെന്നുണ്ടെങ്കിൽ രാജീവനോട് ചോദിച്ചാൽ മതി. അവൻ വയറ് നിറച്ചും ഉപദേശിച്ചു തരും.. പ്രേമിച്ച് വിവാഹിക്കുന്നത് പോയിട്ട് അവനിപ്പോ പല്ലു തേക്കുന്നത് പോലും ഇഷ്ടമല്ല...
ആശംസകള്‍
ആരാ പറഞ്ഞത് പെണ്ണുങ്ങൾക്ക് കഴുത്തോളമേ ബുദ്ധിയുള്ളുവെന്ന്.ഒന്നറിയാൻ വേണ്ടി മാത്രമാണ്.എന്തായാലും കഥ കലക്കി.
ReplyDelete:)..
ReplyDeleteപ്രേമിച്ച് വിവാഹിക്കുന്നത് പോയിട്ട് അവനിപ്പോ പല്ലു തേക്കുന്നത് പോലും ഇഷ്ടമല്ല..
ചിരിപ്പിച്ചു...
കുമാരേട്ടാ
ReplyDeleteഅടിപൊളിയാ
പ്രേമിച്ച് വിവാഹിക്കുന്നത് പോയിട്ട് അവനിപ്പോ പല്ലു തേക്കുന്നത് പോലും ഇഷ്ടമല്ല!
പ്രേമിച്ച് വിവാഹിക്കുന്നത് പോയിട്ട് അവനിപ്പോ പല്ലു തേക്കുന്നത് പോലും ഇഷ്ടമല്ല
ReplyDeleteHaha- Superb
ബാറ്ററിക്ക് പുറമേ ബാലൻസും തീർന്നതു പോലെ..............
ReplyDeletenice!!
siva // ശിവ, Jenshia, Raji, കൃഷ്ണഭദ്ര, മാണിക്യം, പുലി, Visala Manaskan, the man to walk with, Faizal Kondotty, അരുണ് കായംകുളം, OAB/ഒഎബി, കുഞ്ഞായി, ശാന്തകാവുമ്പായി, ശംഖു പുഷ്പം, അഭി, ഇടിവാള്, annakkutti..
ReplyDeleteഎല്ലാവർക്കും എന്റെ നന്ദി..
“പ്രേമിക്കുന്നവരെ ഉപദേശിക്കുന്നത് പഞ്ചറായ ടയറില്‍ കാറ്റടിക്കുന്നത് പോലെയാണല്ലോ“
ReplyDeleteസൂപ്പർ നമ്പരുകൾ!
:)
സോറി മുത്തെ വാരല്‍ മെയില്‍ ചയ്തത
ReplyDeleteha ha ethu kalakki ketto mashe
ReplyDeleteമകനേ കുമാരാ നീയൊരു സംഭവം തന്നെഡേയ്.. :)
ReplyDeletevery interesting blog and a good posting !!! you must maintain your blog, its interesting !!! Nice Buddy
ReplyDeleteNice information, many thanks to the author.
ReplyDeleteAdvantage Term Papers – We do it your way
Your article est Extremely impressive. That I never regarded feasible to Accomplish It Was Like That Until something after I Looked over your post . You Gave Certainly a great collection is desired exactly how this process works Whole . I Will make sure to return for more advice. Thanks
ReplyDeleteCustomized Term Papers
വശംവദൻ, Thamburu .....Thamburatti, പകല്കിനാവന് | daYdreaMer : എല്ലാവര്‍ക്കും നന്ദി.
ReplyDelete