തുമ്പി എന്നു വിളിപ്പേരുള്ള വലിയ കണ്ണുകളുള്ള ഒരു പെണ്‍കുട്ടിയെ ആണ് മനോഹരന്‍ പ്രേമിച്ചിരുന്നത്. അവളും മനോഹരനും ഒന്നിച്ചു എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങിയത്. തുമ്പി ജയിച്ച് പത്താം ക്ലാസ്സിലെത്തിയപ്പോഴും മനോഹരന്‍ എട്ടില്‍ തന്നെ തുടര്‍ന്നു. സ്കൂളിലെ ഏറ്റവും സുന്ദരിയായിരുന്നു തുമ്പി. അവളെ കാണാന്‍ ആണ്‍കുട്ടികള്‍ ഇന്റര്‍വെല്‍ സമയങ്ങളില്‍ അവളുടെ ക്ലാസ്സിന്റെ മുന്നില്‍ കൂടി വെറുതെ നടക്കുമായിരുന്നു. തുമ്പിയുടെ ക്ലാസ്സിലെ പിള്ളേര്‍ക്കൊക്കെ അവളുടെ കൂടെ പഠിക്കുന്നതിനാല്‍ വലിയ ഗമ ആയിരുന്നു.
മനോഹരന് തുമ്പി അയച്ചതു പോലെയുള്ള സാഹിത്യസൌരഭ്യമാര്‍ന്ന പ്രണയ ലേഖനം ഒരെണ്ണം കിട്ടാന്‍ ഞാനും കുറച്ചൊക്കെ ആഗ്രഹിച്ചു. സുന്ദരിമാരുടെ ഒരു ചിരി, ഒരു നോട്ടം പോലും ദിവസങ്ങളോളം ഭാരമില്ലാതെ നടക്കാന്‍ പ്രാപ്തമാക്കുന്ന കാലമായിട്ടും, പഠിക്കുന്ന കാര്യം വിട്ട് വേറൊന്ന് ചിന്തിക്കുവാന്‍ എന്റെ ഭൌതികത പലപ്പോഴും എന്നെ അശക്തനാക്കി. തിരമാലകള്‍ പോലെ കൂട്ടമായി നടന്നു വരുന്ന മുഴുപാവാടക്കാരികളെ കാണുമ്പോ തന്നെ വിറക്കുന്നതിനാല്‍ പ്രണയലേഖനം കൊടുക്കുന്നത് പോയിട്ട് അവരോടൊന്ന് മിണ്ടാന്‍ പോലും ആ നാളുകളില്‍ കഴിഞ്ഞില്ല.
അങ്ങനെ ആരെയും പ്രണയിക്കാതെയും ഒരു പ്രണയ ലേഖനം പോലുമെഴുതാതെയും എന്റെ സ്കൂള്‍ കാലം കഴിഞ്ഞു. മനോഹരന്‍ പിന്നെയും തോറ്റു പഠിപ്പ് മതിയാക്കി ബസ്സില്‍ ക്ലീനറായി ജോലി ചെയ്യാന്‍ തുടങ്ങി. തുമ്പി നിയമം പഠിക്കുവാന്‍ ദൂരെ എവിടേക്കോ പോയി. അവരുടെ പ്രണയം എങ്ങനെയാണ് അവസാനിച്ചതെന്നറിയില്ല. ഞാന്‍ സ്കൂളിനടുത്ത് തന്നെയുള്ള ഒരു പാരലല്‍ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. ആദ്യ വര്‍ഷത്തെ അപരിചിതത്വവും അമ്പരപ്പും കഴിഞ്ഞ് രണ്ടാം വര്‍ഷമായി. പഠിക്കാനുള്ള സമ്മര്‍ദ്ദ മതിലുകള്‍ എന്റെ മുന്നില്‍ ചെറുതായി. കാണുന്ന സുന്ദരികളോടെല്ലാം പ്രേമം തോന്നിത്തുടങ്ങി.
ഫസ്റ്റിയര്‍ ബാച്ചില്‍ ശ്രീദേവി എന്നൊരു പെണ്‍കുട്ടി ഉണ്ടായിരുന്നു. വെളുത്ത് വട്ട മുഖവും നീണ്ട മുടിയില്‍ തുളസിക്കതിരും ചൂടി വരുന്ന ഒരു തനി നാടന്‍ സുന്ദരി. അവള്‍ കണ്ണുകളില്‍ മഷിയെഴുതി കൈ നിറയെ കുപ്പി വളകളിടുമായിരുന്നു. അതിന്റെ കിലുകിലാരവം എപ്പോഴും അവളുടെ ആഗമനമറിയിക്കാന്‍ മുന്നേ നടന്നു. കുപ്പിവളകളോടുള്ള ഇഷ്ടം അവളെ എനിക്ക് പ്രിയങ്കരിയാക്കി. അവളെയോര്‍ത്ത് രാത്രികളില്‍ ഉറക്കമില്ലാതായി. കോളേജില്ലാത്ത പകലുകളെ ഞാന്‍ വെറുക്കാന്‍ തുടങ്ങി. അവളെ എങ്ങനെയെങ്കിലും എന്റെ ഇഷ്ടംഒന്നറിയിക്കാന്‍ പല വട്ടം ശ്രമിച്ചെങ്കിലും അപകര്‍ഷത എനിക്ക് വിലങ്ങിട്ടു. ഒരു കത്ത് കൊടുക്കാമെന്നു വെച്ചാ അവളത് വാങ്ങുമെന്ന് ഉറപ്പുമില്ല. അത്രയ്ക്ക് ധൈര്യവുമെനിക്കുണ്ടായില്ല. ദിവസങ്ങള്‍ അങ്ങനെ യാതൊരു പുരോഗതിയുമില്ലാതെ പോകുമ്പോഴാണ് അപ്രതീക്ഷിതമായി എനിക്ക് മറ്റൊരാളില്‍ നിന്നും പ്രണയ ലേഖനം കിട്ടാനിടയായത്.
കോളേജിലെ ക്ലാസ്സു കഴിഞ്ഞാല്‍ എനിക്ക് ടൈപ്പ് റൈറ്റിങ്ങിനും കൂടി പോകണമായിരുന്നു. എല്ലാവരും ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോ ഞാന്‍ വിശപ്പ് സഹിച്ച് ടൈപ്പ് റൈറ്റിങ്ങ് മിഷ്യനുമായി ഗുസ്തി പിടിക്കുകയായിരിക്കും. കോളേജ് വിട്ട് ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെല്ലുമ്പോ രാധാമണിയും അവിടെ ടൈപ്പ് ചെയ്യുന്നുണ്ടാവും. വെളുത്ത് മെലിഞ്ഞ് കാണാന് തരക്കേടില്ലാത്ത ഒരു കുട്ടി. കാണുമ്പോ ചിരിക്കും; എന്തെങ്കിലും സംസാരിക്കും എന്നല്ലാതെ കൂടുതല്‍ അടുപ്പമൊന്നും അവളുമായി ഉണ്ടായിരുന്നില്ല.
മാഷ് എന്തിനോ പുറത്തേക്ക് പോയ ഒരു ദിവസം ഞാനും രാധാമണിയും തനിച്ചായി. അവളുടെ സീറ്റ് എന്റെ നേരെ പിന്നില്‍ ചുമരരികിലായിരുന്നു. ഞങ്ങള്‍ക്കിടയിലുള്ള ജനല്‍ പടിയിലായിരുന്നു ഞാന്‍ എന്റെ കോളേജ് പുസ്തകങ്ങള്‍ വെച്ചിരുന്നത്. അവള്‍ കൈ നീട്ടി പുസ്തകങ്ങള്‍ എടുത്ത് മറിച്ചു നോക്കുന്നത് ഞാന്‍ ടൈപ്പ് ചെയ്യുന്നതിനിടയില്‍ കാണുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് അവളെന്റെ ചുമലില്‍ തൊട്ടു. ഞാന്‍ നോക്കിയപ്പോള്‍ അവള്‍ നീല നിറത്തിലുള്ള ഒരു മടക്കിയ കടലാസ്സ് എന്നെ കാണിച്ച് ആ നോട്ടു ബുക്കിലേക്ക് വെച്ചു. അനാദികാലം മുതല് ഞാന്‍ കൊതിച്ച കനിയാണ് എന്റെ നോട്ട് ബുക്കിലെന്ന് എനിക്ക് മനസ്സിലായി. നെഞ്ചിടിപ്പും കൈ വിറയലും കാരണം പിന്നീട് ഞാന്‍ അടിച്ചത് മുഴുവന് തെറ്റായിരുന്നു.
വീട്ടിലെത്തി ആരും കാണാതെ കത്തെടുത്ത് വായിച്ചു. നല്ല കൈയക്ഷരമായിരുന്നു അവളുടേത്. ഒട്ടും അക്ഷരതെറ്റുമില്ല. എന്നെ ഇഷ്ടമാണെന്നും എത്രയും പെട്ടെന്ന് മറുപടി കൊടുക്കണമെന്നും അതിലെഴുതിയിരുന്നു. പക്ഷേ ശ്രീദേവി ഉള്ളില്‍ നിറദീപമായി നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ എനിക്ക് രാധാമണിയോട് താല്‍പ്പര്യം തോന്നിയില്ല. ശ്രീദേവിയുടെ സൌന്ദര്യത്തിന് മുന്നില്‍ രാധാമണി ഒന്നുമല്ലായിരുന്നു. അതു കൊണ്ട് അവളോട് എനിക്കൊന്നും തോന്നിയില്ല. പക്ഷേ രാധാമണി കാണുമ്പോഴൊക്കെ എന്നോട് കണ്ണുകളാല്‍ മറുപടി ചോദിക്കാന്‍ തുടങ്ങി. ഒന്നും പറയാതെ ഞാന്‍ ഒഴിഞ്ഞുമാറി നടന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ലേറ്റായി പോയി കുറച്ച് ദിവസം അവളെ കാണാതിരുന്നു. പക്ഷേ അവളതു മനസ്സിലാക്കി കെട്ടിടത്തിന്റെ മുകളിലേക്കുള്ള ഏണിപ്പടിയില്‍ ഞാന് വരുന്നത് വരെ കാത്തു തീ പാറുന്ന നോട്ടത്തിനാലെന്നെ ശിരച്ഛേദം ചെയ്തു. പിന്നെ ഞാന്‍ ടൈപ്പിങ്ങ് രാവിലത്തേക്ക് മാറ്റി അവളെ ക്രൂരമായി ഒഴിവാക്കി. പിന്നെ അവളെ കണ്ടതേയില്ല.
ശ്രീദേവിയെ മറ്റാരും സ്വന്തമാക്കുന്നതിനു മുന്‍പ് എത്രയും പെട്ടെന്ന് അവളോട് സംസാരിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. അതിനായി ഒരു ദിവസം ക്ലാസ്സ് വിട്ട ശേഷം കൂട്ടുകാരെയെല്ലാം ഒഴിവാക്കി അവള്‍ വരുന്നത് വരെ ഞാന്‍ കോളേജില്‍ കാത്തു നിന്നു. അന്നു അവളുടെ കൂടെ രണ്ട് കൂട്ടുകാരികളും ഉണ്ടായിരുന്നു. മൂന്നു പേരും എന്നോട് ചിരിച്ച് ക്ലാസ്സിലേക്ക് പോയി. പിള്ളേരൊക്കെ വന്നു തുടങ്ങുന്നതേയുള്ളു. ഇനിയും കാത്തു നില്‍ക്കാന്‍ വയ്യ. അവളെ തനിച്ച് പുറത്തേക്ക് വിളിച്ചിട്ട് കാര്യം പറയാം. ഇന്നു നടന്നില്ലെങ്കില്‍ മരിച്ചു പോകുമെന്ന അവസ്ഥയില്‍ കിട്ടുന്ന ഒരു ധൈര്യത്തോടെ ഞാന്‍ അബോധാവസ്ഥയില്‍ അവളുടെ ക്ലാസ്സിലേക്ക് നടന്നു.
ശ്രീദേവിയുടെ മടിയിലുള്ള പുസ്തകത്തില്‍ നോക്കി മൂന്നു പേരും വായിക്കുകയാണ്. ഞാന്‍ നടന്ന് മുന്നിലെത്തിയത് അതില്‍ ലയിച്ചതിനാല്‍ അവര്‍ കണ്ടില്ല. ഞാന്‍ വിറക്കുന്ന കൈകള്‍ രണ്ടും ഡെസ്കില്‍ വെച്ച് അവളെ വിളിക്കാന്‍ നോക്കി. പെട്ടെന്ന് അവര്‍ വായിക്കുന്ന പുസ്തകം കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഒന്നും പറയാനാവാതെ ഞാന്‍ പുറത്തേക്ക് നടന്നു. ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള സ്വഭാവ സങ്കല്‍പ്പങ്ങളില്‍ കരിനിഴലായി ആ കാഴ്ച. അവളെപ്പറ്റി കണ്ട സ്വപ്നങ്ങളൊക്കെ തകര്‍ന്നു പോയി. പിന്നീടൊരിക്കലും അവളോട് പഴയ ഇഷ്ടം തോന്നിയില്ല.
വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസം രാത്രി പത്രമാഫീസില്‍ എന്റെ മുന്നില്‍ ഒരു ചരമ ഫോട്ടോയുമായി ഒരു ചെറുപ്പക്കാരന്‍ എത്തി. വൈകി വരുന്നവര്‍ക്ക് കൊടുക്കുന്ന പതിവ് അവഗണനയോടെ ഞാന്‍ അയാളുടെ മുഖത്ത് നോക്കാതെ മാറ്റര്‍ വായിച്ച ശേഷം പിറകില്‍ പേരെഴുതാനായി ഫോട്ടോ എടുത്തു. മുല്ലപ്പൂ മാലയും സ്വര്‍ണ്ണാഭരണങ്ങളുമണിഞ്ഞ ഒരു ചെറുപ്പക്കാരിയുടെ കല്യാണ ദിവസമെടുത്ത ചിത്രമായിരുന്നു അത്. പെട്ടെന്ന് ആ മുഖം എവിടെയോ കണ്ട പോലെ എനിക്ക് തോന്നി. ഒന്നു കൂടി സൂക്ഷിച്ചു നോക്കി. അതു രാധാമണിയായിരുന്നു… നെഞ്ചിലൂടെ പറന്ന മിന്നല്‍പ്പിണരിലുണ്ടായ നടുക്കം മറച്ച് ഞാന് അയാളോട് ചോദിച്ചു.
“ഇവര് എങ്ങനെയാണ് മരിച്ചത്?...”
“തീ കൊളുത്തി ആത്മഹത്യ ചെയ്തതാ…” അയാള്‍ പറഞ്ഞു.
ഓര്‍മ്മകളില്‍ ടൈപ്പ് റൈറ്ററിന്റെ പെരുമ്പറ മുഴങ്ങി... നീലക്കടലാസ്സില്‍ കറുത്ത മഷികളിലെഴുതിയ അക്ഷരങ്ങളെന്റെ മനസ്സിലേക്കോടിയെത്തി. എന്റെ കണ്ണുകള്‍ ഈറനാവുന്നത് അയാളില്‍ നിന്നു ഞാന്‍ മറച്ചു പിടിച്ചു. അവളെവിടെ എന്നു ഒരിക്കലും ഞാന്‍ അറിയുക പോലുമില്ലെന്നിരിക്കെ എന്തു കൊണ്ടായിരിക്കണം ആ വാര്‍ത്ത എന്റെ കൈകളില്‍ തന്നെ എത്തി ചേര്‍ന്നത്? അത്രമേല്‍ തീവ്രമായിരുന്നോ അവളുടെ സ്നേഹ സങ്കല്‍പ്പങ്ങള്‍! ജന്മങ്ങള്‍ക്കപ്പുറത്തേക്ക് പോലും നിശ്ശബ്ദമായി പിന്തുടരുക എന്നത് പ്രണയത്തിന്റെ നിയോഗമായിരിക്കാം.
പ്രിയപ്പെട്ട രാധാമണീ, ദുരിതപഥങ്ങള്‍ താണ്ടി നീ നടന്നു പോയ വഴിയിലൂടെ പിന്തുടര്‍ന്ന് എന്നെങ്കിലും കണ്ടുമുട്ടുമ്പോള്‍ എന്റെ കൈയ്യില്‍ നിനക്കു തരാന്‍ ഒരു മറുപടിയുണ്ടായിരിക്കും.
ഇതാ തേങ്ങയുമായി വന്നിരുക്കുന്നു...
ReplyDeleteഅടിക്കട്ടേ.......(((((ട്ടോ))))
വായന പിന്നീട്
രാധാമണി ഒരു നൊമ്പരമായി നില നില്‍ക്കുന്നു, വായനയ്ക്കു ശേഷവും.
ReplyDeleteഇല്ല എന്നാണെങ്കിലും കൊടുക്കാതെ പോയ ആ മറുപടി മാഷിനെ പോലെ എന്നെയും വിഷമിപ്പിക്കുന്നു...ഇത് വായിച്ചപ്പോ..
ReplyDeleteഒരുപക്ഷെ രാധാമണി ചിന്തിചിട്ടുണ്ടാവും..."എന്നെ ഇഷ്ടം ആയിരിക്കും.., സാഹചര്യം കൊണ്ട് പറയാത്തത് ആവും .., എന്നെങ്കിലും പറയുമായിരിക്കും " എന്നൊക്കെ.....
പക്ഷെ ജീവിതം മുന്‍പോട്ടു നീങ്ങിയല്ലേ പറ്റു... രാധാമണി മാഷിനെ മറന്നിരുന്നു എന്ന് തന്നെ കരുതിയാല്‍ മതിട്ടോ... എന്തിനാ വെറുതെ ഒരു ഭാരം കൂടി മനസ്സില്‍ ...
നമ്മൾ തേടുന്നത് നമ്മളേയും നമ്മളേ തേടുന്നതിനെ നമ്മളും കാണാതെ പോവുന്ന അനുഭവം, പ്രത്യേകിച്ചും പ്രണയത്തിന്റെ കാര്യത്തിൽ പലർക്കും കാണുമായിരിക്കും... ഇവിടെ അവസാനത്തെ ഭാഗങ്ങൾ വിഷമിപ്പിച്ചു...
ReplyDeleteകുമാരേട്ടാ മനോഹരം:
ReplyDeleteഇഷ്ടമായ വരികള്‍
"തിരമാലകള്‍ പോലെ കൂട്ടമായി നടന്നു വരുന്ന മുഴുപാവാടക്കാരികളെ കാണുമ്പോ തന്നെ വിറക്കുന്നതിനാല്‍ പ്രണയലേഖനം കൊടുക്കുന്നത് പോയിട്ട് അവരോടൊന്ന് മിണ്ടാന്‍ പോലും ആ നാളുകളില്‍ കഴിഞ്ഞില്ല" (അന്നേ വിറയല്‍ ഉണ്ടല്ലേ)
പഠിക്കാനുള്ള സമ്മര്‍ദ്ദ മതിലുകള്‍ എന്റെ മുന്നില്‍ ചെറുതായി. കാണുന്ന സുന്ദരികളോടെല്ലാം പ്രേമം തോന്നിത്തുടങ്ങി.
കോളേജിലെ ക്ലാസ്സു കഴിഞ്ഞാല്‍ എനിക്ക് ടൈപ്പ് റൈറ്റിങ്ങിനും കൂടി പോകണമായിരുന്നു. എല്ലാവരും ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോ ഞാന്‍ വിശപ്പ് സഹിച്ച് ടൈപ്പ് റൈറ്റിങ്ങ് മിഷ്യനുമായി ഗുസ്തി പിടിക്കുകയായിരിക്കും" (എനിക്കും ഇതേ അവസ്ഥ ആയിരുന്നു )
ജന്മങ്ങള്‍ക്കപ്പുറത്തേക്ക് പോലും നിശ്ശബ്ദമായി പിന്തുടരുക എന്നത് പ്രണയത്തിന്റെ നിയോഗമായിരിക്കാം. (ഇതിനു കൊട് കൈ)
പാവം രാധാമണി, നിങ്ങളോട് ഞാന്‍ അന്നേ പറഞ്ഞതാ അവളെ കെട്ടിയാല്‍ മതി എന്ന് കേട്ടില്ലല്ലോ, എന്നിട്ടൊരു സെന്റിമെന്‍സ് പോസ്റ്റ്,
(എന്റെ ശ്രീദേവി നീ പുലി ആയിരുന്നല്ലേ)
ഗുണപാഠം : പുറം ബോഡി നോക്കി പോയാല്‍ എന്‍ജിന്‍ പഴയത് ആയിരിക്കും, ശിഷ്ടം വണ്ടി വഴിയില്‍
ഒരു വല്യ കഥ പറയുന്ന കുഞ്ഞുകഥ; എനിക്കിഷ്ടായി, ആച്ചിക്കുറുക്കിയ വാക്കുകള്‍.
ReplyDelete“ജന്മങ്ങള്‍ക്കപ്പുറത്തേക്ക് പോലും നിശ്ശബ്ദമായി പിന്തുടരുക എന്നത് പ്രണയത്തിന്റെ നിയോഗമായിരിക്കാം. “ - പേടിപ്പിക്കല്ലേ മാഷെ.
പ്രിയപ്പെട്ട രാധാമണീ, ദുരിതപഥങ്ങള്‍ താണ്ടി നീ നടന്നു പോയ വഴിയിലൂടെ പിന്തുടര്‍ന്ന് എന്നെങ്കിലും കണ്ടുമുട്ടുമ്പോള്‍ എന്റെ കൈയ്യില്‍ നിനക്കു തരാന്‍ ഒരു മറുപടിയുണ്ടായിരിക്കും. :)
ReplyDeleteishtappettu...
'പ്രിയപ്പെട്ട രാധാമണീ, ദുരിതപഥങ്ങള്‍ താണ്ടി നീ നടന്നു പോയ വഴിയിലൂടെ പിന്തുടര്‍ന്ന് എന്നെങ്കിലും കണ്ടുമുട്ടുമ്പോള്‍ എന്റെ കൈയ്യില്‍ നിനക്കു തരാന്‍ ഒരു മറുപടിയുണ്ടായിരിക്കും.'
ReplyDeleteപതിവു പോലെതന്നെ വളരെ നന്നായിട്ടുണ്ട്.. നല്ല വാക്കുകള്‍ നല്ല വരികള്‍ ...
വായിച്ചു തീര്‍ന്നപ്പോള്‍ മനസ്സില്‍ എവിടെയൊ ഒരു വിങ്ങല്‍...അതാണ് കുമാരന്റെ എഴുത്തിന്റെ ഭംഗിയും....
കഥയുടെ അവസാനം വേദനിപ്പിച്ചു. പ്രണയം ജന്മങ്ങള്‍ക്കപ്പുറത്ത് പിന്തുടരും, തീര്‍ച്ച.
ReplyDeletehmmm... :(
ReplyDeleteചാത്തനേറ്:“തിരിച്ചുകിട്ടാത്ത പ്രണയം മനസ്സിന്റെ വിങ്ങലാണെന്ന് “പണ്ട് വെള്ളത്തിലാശാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. :)
ReplyDeleteപാവം രാധാമണി..കഥ കൊള്ളാം.
radhamaniyude sneham oru patharamattu thankam!
ReplyDeleteഞാന്‍ വിറക്കുന്ന കൈകള്‍ രണ്ടും ഡെസ്കില്‍ വെച്ച് അവളെ വിളിക്കാന്‍ നോക്കി. പെട്ടെന്ന് അവര്‍ വായിക്കുന്ന പുസ്തകം കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഒന്നും പറയാനാവാതെ ഞാന്‍ പുറത്തേക്ക് നടന്നു. ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള സ്വഭാവ സങ്കല്‍പ്പങ്ങളില്‍ കരിനിഴലായി ആ കാഴ്ച.
ReplyDeleteആ പുസ്തകം ഏതായിരുന്നു. .ഇങ്ങിനെ മനസ്സിനെ മാറ്റി മറിക്കാൻ...
പിന്നെ പറയാതെ പോവാൻ ആവുന്നില്ലാ ഈ കഥ വേദനിപ്പിച്ചതും.. നന്നായിരിക്കുന്നു
പണ്ടെങ്ങോ അവള്‍ക്കിഷ്ടം തോന്നിയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം എന്തോ കാരണങ്ങള്‍ കൊണ്ട് അവള്‍ ആത്മഹത്യ ചെയ്തു. ആ കുറിപ്പു് യാദൃശ്ചികമായി സ്വന്തം കയ്യിലെത്തിപ്പെടുകയും ചെയ്തു. വെറും ഒരു യാദൃശ്ചികത എന്നു കരുതാവുന്നതല്ലേയുള്ളൂ.
ReplyDeleteകുറുപ്പിന്റെ കണക്കുപുസ്തകം: ആദ്യ അനുഗ്രഹത്തിനും മനോഹരമായ കമന്റിനും പ്രത്യേക നന്ദി.
ReplyDeleteശ്രീ, കണ്ണനുണ്ണി, അഗ്രജൻ, ബായെൻ,അബ്കാരി, കിലുക്കാം പെട്ടി, Sukanya, rocksea, കുട്ടിച്ചാത്തൻ, ramaniga.... എല്ലാവർക്കും വളരെ വളരെ നന്ദി.
വരവൂരാൻ: അതു മറ്റേ ബുക്കാണു സ്റ്റണ്ട്... നന്ദി കേട്ടോ.
Typist: ഇഷ്ടപ്പെട്ടില്ല അല്ലേ... ഏതായാലും തുറന്നെഴുതിയതിനു നന്ദി.(പണ്ടു ശ്രീനിവാസൻ പറഞ്ഞത് പോലെ.. ടൈറ്റാനിക്ക് ഒരു സാധാരണ പടമാണു.. ഒരു നായകൻ, നായിക, വില്ലൻ അത്രയല്ലേ ഉള്ളൂ..)
അയ്യോ !
ReplyDeleteപ്രണയ ലേഖനത്തെപ്പറ്റി ഒരു ലേഖമെഴുതാമെന്ന്‍ കരുതിയെങ്കിലും രാധാമണിയുടെ കഥ മൂഡെല്ലാം കളഞ്ഞു.
കുമാരേട്ടാ,
ReplyDeleteനേരത്തെ വായിച്ചതാ കമന്‍റിടാന്‍ പറ്റിയില്ല.മനോഹരം എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞ് പോകും.
അതി ഗംഭീരം.
നല്ല വായനാ സുഖം.ഒറ്റ ഇരുപ്പിനു വായിച്ചു.അവസാനം ഒരു വിങ്ങല്‍
ഞാനും കുറെ പറഞ്ഞു നോക്കിയിട്ടുണ്ട്,അമ്മയോട് ..എന്നെ ടൈപ്പ് റൈറ്റിംഗ് പഠിക്കാന്‍ വിടാന്‍..പക്ഷെ,അപ്പോഴേയ്ക്കും നാട്ടിലെ ടൈപ്പ് റൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒക്കെ എക്സ്പൈറി ഡേറ്റ് കഴിഞ്ഞു കമ്പ്യൂട്ടര്‍ സെന്‍റര്‍കള്‍ ആയിക്കഴിഞ്ഞു..അതുകൊണ്,ഈ ടൈപ്പ് റൈറ്റിംഗ് ഇപ്പോഴും എനിക്ക് കീറാമുട്ടി !!
ReplyDeleteപോസ്റ്റ് മനോഹരം കേട്ടോ..എന്നാലും,ആ രാധാമണീടെ ആ ദുരന്ത വാര്‍ത്ത ഇയാള്‍ടെ കൈയില്‍ തന്നെ വന്നത് അതിശയം ട്ടോ..
wow man, wonderfull.
ReplyDeleteജന്മങ്ങള്‍ക്കപ്പുറത്തേക്ക് പോലും നിശ്ശബ്ദമായി പിന്തുടരുക എന്നത് പ്രണയത്തിന്റെ നിയോഗമായിരിക്കാം.
at the end, its so touching.
"തിരികെ കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്.."
ReplyDeleteആ വിങ്ങലാവാം രാധാമണിയെ കൊണ്ട് ഈ കടും കൈ ചെയ്യിച്ചത് എന്നു തോന്നുന്നു എതായാലും കഥയുടെ അവസാനം നന്നായി....
ഒരു നീറ്റല്‍ നിലനിര്‍ത്തി കൊണ്ട് രാധാമണിയുടെ ചിത്രം മനസ്സില്‍.....
നീ ഒന്നും അറിഞ്ഞിട്ടില്ല,ഒന്നും,സ്നേഹം പ്രേമം,നീ ഉത്തരം കണ്ടീട്ടില്ല
ReplyDeleteനീ കേട്ടിട്ടേ ഉള്ളു,അനുഭവിച്ചിട്ടില്ല,ഫ്രീബേര്‍ഡ്,അത് നിന്റെ സ്വാതന്ത്യം ആണ്,അതല്ല സ്നേഹം,പ്രേമം.
നന്നായി നല്ല ഭാഷ, നല്ല പോസ്റ്റ്,
ReplyDeleteഅനുഭവം പക്ഷേ :(
വിധി അല്ലാതെ എന്ത് പറയാന്‍ .. മനോഹരമായ രചന രീതി ഇഷ്ട്ടായി
ReplyDeleteഎന്നും എപ്പളും ഇതൊക്കെ തന്നെ ദുനിയാവിന്റെ കളി. കൊറെ വേവും, പിന്നെ തെളച്ചു മറിയും, പിന്നെ അടിക്ക് പിടിക്കും. പിന്നെ ഒന്നുമില്ല. ശാന്തമാകും. എല്ലാം- മനസ്സും, വാക്കും, ചിന്തയും.
ReplyDeleteഎനിക്ക് എവിടെയോ ഒന്നു നൊന്തു :(
“Typist: ഇഷ്ടപ്പെട്ടില്ല അല്ലേ... ഏതായാലും തുറന്നെഴുതിയതിനു നന്ദി.(പണ്ടു ശ്രീനിവാസൻ പറഞ്ഞത് പോലെ.. ടൈറ്റാനിക്ക് ഒരു സാധാരണ പടമാണു.. ഒരു നായകൻ, നായിക, വില്ലൻ അത്രയല്ലേ ഉള്ളൂ“
ReplyDeleteകുമാരന്‍,
ശ്രീനിവാസന്‍ പറഞ്ഞതുപോലെ എന്നു പറഞ്ഞപ്പോള്‍ തീര്‍ച്ചയായും ഒരു മറുപടി വേണമെന്നു തോന്നി. പോസ്റ്റിനെപ്പറ്റിയോ, പോസ്റ്റ് ഇട്ടതിനെപ്പറ്റിയോ ഒന്നുമല്ല ഞാന്‍ ഉദ്ദേശിച്ചതു്. മിക്കവാറും എല്ലാ കമെന്റുകളിലും രാധാമണിയെപ്പറ്റിയാണു് പറഞ്ഞിരുന്നതു്. അതിനാണു് അതൊരു യാദൃശ്ചികതയായി കരുതിയാല്‍ പോരേ എന്നു് ചോദിച്ചതു്. പോസ്റ്റിനെപ്പറ്റി അഭിപ്രായം പറഞ്ഞിട്ടു വേണമായിരുന്നു ഞാന്‍ അതു പറയാന്‍. അതു വിട്ടു പോയതാണു് പ്രശ്നമായതു്.
തീര്‍ച്ചയായും പോസ്റ്റ് എനിക്കിഷ്ടപ്പെട്ടു. നര്‍മ്മത്തില്‍ പൊതിഞ്ഞ കുമാരന്റെ പോസ്റ്റുകളൊക്കെ ഞാന്‍ വായിക്കാറുമുണ്ട്.വിമര്‍ശിക്കാനോ ആഴത്തിലിറങ്ങി അഭിപ്രായം പറയാനോ ഉള്ള കഴിവുമെനിക്കില്ല.വേദനിപ്പിച്ചതില്‍ മാപ്പ്. അതല്ലേ ഇനി ചെയ്യാന്‍ പറ്റൂ.ശ്രീനിവാസന്‍ ടൈറ്റാനിക്കിനേപ്പറ്റി പറഞ്ഞതു ഇവിടെ പറഞ്ഞപ്പോള്‍ എനിക്കുമിത്തിരി വേദനിച്ചൂട്ടോ.
കുമാരന്റെ മറുപടിയും 'യാദൃശ്ചിക'മായിട്ടാണ് കണ്ടതു്. അതെന്തായാലും ഭാഗ്യമായി. അതുകൊണ്ടൊരു തെറ്റിദ്ധാരണ ഒഴിവാക്കാന്‍ കഴിഞ്ഞു (ഇല്ലേ?)
ReplyDeleteഒരു പ്രേമലേഖന,പ്രണയകഥ വളരെ ഇഷ്ടപ്പെട്ടു. എനിക്ക് കിട്ടാത്തതും ഏറ്റവും ഇഷ്ടപ്പെട്ടതുമാണ് പ്രേമലേഖനങ്ങള്‍. എന്നെ ഇഷ്ടപ്പെട്ടവര്‍ക്ക് അത് തരാന്‍ ധൈര്യം വന്നില്ല, ഞാന്‍ ഇഷ്ടപ്പെട്ടവര്‍ അതൊട്ട് തന്നുമില്ല. പിന്നെ പിള്ളേരുടെ പ്രേമത്തിനു കത്തിവെക്കലാണ് പ്രധാന ഹോബി. അവതരണം വളരെ നന്നായിരിക്കുന്നു.
ReplyDeleteമനസ്സിനെ സ്പർശിച്ച് ഓർമ്മ;
ReplyDeleteവളരെ നന്നായിരിക്കുന്നു.
നമുക്ക് വേണ്ടാത്തവരൊക്കെ നമ്മളെക്കേറി ഇഷ്ടപ്പെട്ടുകളയും. നമ്മള്‍ ഇഷ്ടപ്പെടുന്നവരൊന്നും നമ്മളെ ഇഷ്ടപ്പെട്ടുവെന്നും വരില്ല; നമ്മുടെ ഇഷ്ടം അറിഞ്ഞെന്നുപോലും വരില്ല. പ്രണയത്തിന്റെ നൂലാമാലകള്‍. ഒരെത്തും പിടിയും കിട്ടില്ല!
ReplyDelete"കുപ്പിവളകളോടുള്ള ഇഷ്ടം അവളെ എനിക്ക് പ്രിയങ്കരിയാക്കി"
ReplyDeleteഎന്ന പൊള്ള(എന്റെ അനുഭവം പറയുന്നു)വാകുകൾ തിരുത്തി
“അവളോടുള്ള ഇഷ്ടം കുപ്പിവളകളെ എനിക്ക് പ്രിയങ്കരമാക്കി” എന്ന് തമാശിച്ച് ഒരു കമന്റും പൂശി പോകാം എന്ന് വായനക്കിടയിൽ കരുതിയതായിരുന്നു.
ഇനി ഇപ്പൊ എന്ത് പറയാനാ???
ഇന്നിനി ഒന്നും ശരിയാവൂലാ...ഞാൻ കമ്പൂട്ടർ
ഓഫാക്കി പള്ളിയിലേക്ക് നടക്കട്ടെ.
ഒരു വല്ലാത്ത നൊമ്പരം അവശേഷിപ്പിച്ചു വായനക്കൊടുവില്‍... ഇത്തരം നല്ല എഴുത്ത് വായിക്കുന്നത് തന്നെ ഒരു അനുഭൂതിയാണ്... ആശംസകള്‍..
ReplyDeleteഅനില്‍@ബ്ലോഗ് ,അരുണ്‍ കായംകുളം:വളരെ നന്ദി.
ReplyDeletesmitha adharsh: അതെ, ആ അത്ഭുതം എനിക്കിപ്പൊഴും മാറുന്നില്ല. നന്ദി.
Helper | സഹായി , മാണിക്യം: നന്ദി.
Sapna Anu B.George: എന്നെ ഇങ്ങനെ കൊല്ലാതെ.. നന്ദി.
cALviN::കാല്‍വിന്‍,സൂത്രൻ,Aisibi,mini//മിനി,വയനാടന്‍,deepdowne, OAB, വിനുവേട്ടന്‍|vinuvettan : എല്ലാവർക്കും നന്ദി.
Typist | എഴുത്തുകാരി : ഇയാളുടെ കമന്റ് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. കാരണം, എന്നെ ആദ്യമേ തന്നെ പ്രോത്സാഹിപ്പിക്കുന്ന ഒരാളായിരുന്നു. എന്നിട്ടും.. കുറച്ച് വിഷമമൊക്കെ ഉണ്ടായിരുന്നു. പക്ഷേ, എന്റെ പോസ്റ്റ് കൊള്ളാഞ്ഞിട്ടാണെന്നു കരുതി മറന്നു. വീണ്ടും വന്നപ്പോൾ തന്നെ ആ വിഷമം പോയി... (മാപ്പിന്റെ കാര്യമൊന്നുമില്ലെന്നെ.. we are all good friends..)വളരെ വളരെ നന്ദി.... ഇനിയും തുറന്നെഴുത്തുകൾ വേണം.
വളരെ നന്നായിരിക്കുന്നു ....പക്ഷെ ഒരു ചെറിയ വേദന തന്നിട്ട് പോയി രാധാമണി
ReplyDeleteഓര്‍മ്മകളുള്ളീടത്തോളം ആരെയും ഒന്നും മറക്കാന്‍ പറ്റില്ലാന്നു എന്റെ വിശ്വാസം, എന്നാലും കുമാരന്‍ രാധാമണിയെ മറന്നുകൊണ്ടു തന്നെ മുന്നോട്ടു പോവും, പോയെ പറ്റൂ.
ReplyDeleteഒരുപാടു ശ്രീദേവിമാരുള്ള എ ലോകത്തു രാധമണിമാര്‍ അപൂര്‍വ്വം
kollam
ReplyDeleteകുമാര്‍ ജീ ചില കാര്യങ്ങള്‍ അങ്ങിനെയാണ് ഈ പ്രപഞ്ചം തന്നെ രഹസ്യങ്ങളുടെ കലവറയാണല്ലോ ... വേദനയില്‍ ച്ാിച്ച ഓര്‍മ്മക്കുറിപ്പുകള്‍ വളരെ ഇഷ്ടപ്പെട്ടു .. ആശംസകള്‍
ReplyDeleteഗംഭീരം.അതി ഗംഭീരം.
ReplyDeleteRadhamani manassil nilkkunnu...!
ReplyDeleteManoharam, Ashamsakal...!!!
good
ReplyDeleteനിന്‍ മൂക വിഷാദം ആരറിയാന്‍
ReplyDeleteആത്മ വിലാപം ആരുകേള്‍ക്കാന്‍...
no comments...............
ReplyDeleteRasakaramaya vaayana anubhavam
ReplyDeleteAshamsakal
www.naakila.blogspot.com
“ജന്മങ്ങള്‍ക്കപ്പുറത്തേക്ക് പോലും നിശ്ശബ്ദമായി പിന്തുടരുക എന്നത് പ്രണയത്തിന്റെ നിയോഗമായിരിക്കാം“
ReplyDeleteഅസാധ്യ എഴുത്ത്!!
valare ishtamaayi ..jeevitham ithu pole vismayangal karuthivaykkum..
ReplyDeleteപ്രിയപ്പെട്ട രാധാമണീ, ദുരിതപഥങ്ങള്‍ താണ്ടി നീ നടന്നു പോയ വഴിയിലൂടെ പിന്തുടര്‍ന്ന് എന്നെങ്കിലും കണ്ടുമുട്ടുമ്പോള്‍ എന്റെ കൈയ്യില്‍ നിനക്കു തരാന്‍ ഒരു മറുപടിയുണ്ടായിരിക്കും
ReplyDeleteohoo...Pranayanmparangal...
Thamburu .....Thamburatti, anna ,'സത്യാന്വേഷകന്‍', രസികന്‍ , Areekkodan | അരീക്കോടന്‍ , Sureshkumar Punjhayil, പി.ആര്‍.രഘുനാഥ് , സബിതാബാല , പിരിക്കുട്ടി , പി എ അനിഷ്, എളനാട് , Tomkid! , the man to walk with , bilatthipattanam ... എല്ലാവർക്കും നന്ദി..
ReplyDeleteവെരി ടച്ചിംഗ്..ഫ്രന്റ്..aasamsakal
ReplyDeleteഞാന്‍ സ്നേഹിച്ചവര്‍ മറ്റാരെയോ സ്നേഹിച്ചു.
ReplyDeleteഎന്നെ സ്നേഹിച്ചവര്‍ എന്റെ സ്നേഹം കിട്ടാതെ മരിച്ചു. (സച്ചിദാനന്ദന്‍)
കുമാരേട്ടാ.........മറുപടിയില്ല....
കക്ഷതിലുണ്ടായിരുന്നത് വിട്ടു ഉത്തരത്തിലോട്ട് കണ്ണും നട്ടിരുന്നത് മിച്ചം .....എന്തായാലും ഓര്‍മ്മയുടെ ചില്ല്പെടകം തല്ലിപൊളിച്ചപ്പോള്‍ കിട്ടിയ "ഓര്‍മ്മ" ഹൃദയ സ്പര്‍ശിയാണ് ....
ReplyDeleteവളരെ രസകരമായി വായിച്ചു വരികയായിരുന്നു,തേങ്ങാപ്പൂളും ഉണക്കമീനും ഒരുമിച്ച് കണ്ട ചുണ്ടനെലിയുടെ അവസ്ഥ...പക്ഷേ ഒടുക്കം രാധാമണിയുടെ മരണവും ,മരണവാര്‍ത്ത യാദൃശ്ചികമായി നിങ്ങളുടെ കയ്യില്‍ തന്നെ വന്ന് പെട്ടതും വേദനിപ്പിക്കാതിരുന്നില്ല...
ReplyDeleteവളരെ മനോഹരമായി എഴുത്ത് മാഷേ അഭിനന്ദനങ്ങള്‍
നല്ല രചന. പക്ഷെ വായിച്ചു കഴിഞ്ഞിട്ടും ആകാംക്ഷ ബാക്കി. ശ്രീദേവിയും കൂട്ടുകാരികളും ഏത് ബുക്കാണ് വായിച്ചത്. ഫയറും ക്രൈമും അന്നില്ലോ. കൗമാരപ്രായക്കാര്‍ അരയില്‍ തിരുകി കൊണ്ടു നടക്കുന്ന നല്ല കൊച്ചുപുസ്‌തകം തന്നെയായിരിക്കണം അല്ലേ കുമാരേട്ടാ?
ReplyDeleteതാരകൻ, മുരളിക...,
ReplyDeleteMrs.Nazia Hamsakutty,
കുഞ്ഞായി, biju p...
വളരെ നന്ദി.
അതി മനോഹരം !
ReplyDeleteസുന്ദരിമാരുടെ ഒരു ചിരി, ഒരു നോട്ടം പോലും ദിവസങ്ങളോളം ഭാരമില്ലാതെ നടക്കാന്‍ പ്രാപ്തമാക്കുന്ന കാലമായിട്ടും, പഠിക്കുന്ന കാര്യം വിട്ട് വേറൊന്ന് ചിന്തിക്കുവാന്‍ എന്റെ ഭൌതികത പലപ്പോഴും എന്നെ അശക്തനാക്കി. തിരമാലകള്‍ പോലെ കൂട്ടമായി നടന്നു വരുന്ന മുഴുപാവാടക്കാരികളെ കാണുമ്പോ തന്നെ വിറക്കുന്നതിനാല്‍ പ്രണയലേഖനം കൊടുക്കുന്നത് പോയിട്ട് അവരോടൊന്ന് മിണ്ടാന്‍ പോലും ആ നാളുകളില്‍ കഴിഞ്ഞില്ല.
ReplyDeleteഇതു കലക്കി
ഞാന്‍ നോക്കിയപ്പോള്‍ അവള്‍ നീല നിറത്തിലുള്ള ഒരു മടക്കിയ കടലാസ്സ് എന്നെ കാണിച്ച് ആ നോട്ടു ബുക്കിലേക്ക് വെച്ചു. അനാദികാലം മുതല് ഞാന്‍ കൊതിച്ച കനിയാണ് എന്റെ നോട്ട് ബുക്കിലെന്ന് എനിക്ക് മനസ്സിലായി. നെഞ്ചിടിപ്പും കൈ വിറയലും കാരണം പിന്നീട് ഞാന്‍ അടിച്ചത് മുഴുവന് തെറ്റായിരുന്നു.
പക്ഷേ ശ്രീദേവി ഉള്ളില്‍ നിറദീപമായി നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ എനിക്ക് രാധാമണിയോട് താല്‍പ്പര്യം തോന്നിയില്ല. ശ്രീദേവിയുടെ സൌന്ദര്യത്തിന് മുന്നില്‍ രാധാമണി ഒന്നുമല്ലായിരുന്നു. അതു കൊണ്ട് അവളോട് എനിക്കൊന്നും തോന്നിയില്ല.
താല്പര്യം തൊന്നതെ നെഞ്ചിടിപ്പു തൊന്നിയതിനല്‍ ഒരു ഡോക്ടരിനെ കാണണം.
സുന്ദരിമാരുടെ ഒരു ചിരി, ഒരു നോട്ടം പോലും ദിവസങ്ങളോളം ഭാരമില്ലാതെ നടക്കാന്‍ പ്രാപ്തമാക്കുന്ന കാലമായിട്ടും, പഠിക്കുന്ന കാര്യം വിട്ട് വേറൊന്ന് ചിന്തിക്കുവാന്‍ എന്റെ ഭൌതികത പലപ്പോഴും എന്നെ അശക്തനാക്കി. തിരമാലകള്‍ പോലെ കൂട്ടമായി നടന്നു വരുന്ന മുഴുപാവാടക്കാരികളെ കാണുമ്പോ തന്നെ വിറക്കുന്നതിനാല്‍ പ്രണയലേഖനം കൊടുക്കുന്നത് പോയിട്ട് അവരോടൊന്ന് മിണ്ടാന്‍ പോലും ആ നാളുകളില്‍ കഴിഞ്ഞില്ല.
ReplyDeleteഇതു കലക്കി
ഞാന്‍ നോക്കിയപ്പോള്‍ അവള്‍ നീല നിറത്തിലുള്ള ഒരു മടക്കിയ കടലാസ്സ് എന്നെ കാണിച്ച് ആ നോട്ടു ബുക്കിലേക്ക് വെച്ചു. അനാദികാലം മുതല് ഞാന്‍ കൊതിച്ച കനിയാണ് എന്റെ നോട്ട് ബുക്കിലെന്ന് എനിക്ക് മനസ്സിലായി. നെഞ്ചിടിപ്പും കൈ വിറയലും കാരണം പിന്നീട് ഞാന്‍ അടിച്ചത് മുഴുവന് തെറ്റായിരുന്നു.
പക്ഷേ ശ്രീദേവി ഉള്ളില്‍ നിറദീപമായി നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ എനിക്ക് രാധാമണിയോട് താല്‍പ്പര്യം തോന്നിയില്ല. ശ്രീദേവിയുടെ സൌന്ദര്യത്തിന് മുന്നില്‍ രാധാമണി ഒന്നുമല്ലായിരുന്നു. അതു കൊണ്ട് അവളോട് എനിക്കൊന്നും തോന്നിയില്ല.
താല്പര്യം തൊന്നതെ നെഞ്ചിടിപ്പു തൊന്നിയതിനല്‍ ഒരു ഡോക്ടരിനെ കാണണം.
ടച്ചിംഗ്...:( ആദ്യകാല കുമാര സംഭവങ്ങള്‍ പലതും ശ്രദ്ധിക്കപ്പെടാതെ പോയി എന്ന് തോന്നുന്നു.
ReplyDeletereally touching
ReplyDeleteവശംവദൻ, surajbhai, കവിത - kavitha, jinu : നന്ദി.
ReplyDelete