Wednesday, June 24, 2009

വന്‍ വിജയങ്ങള്‍ക്ക് പിറകില്‍...

എന്റെ വീട്ടിനടുത്താണ് വിദ്യാധരന്റെയും വീട്. അവന്റെ അച്ഛന്‍ രാമന്‍ നായര്‍ അമ്പലത്തിന്റെയടുത്ത് പലചരക്ക് കട നടത്തുന്നു. വിദ്യാധരനു ആകെ ഒരു പെങ്ങളേ ഉള്ളൂ കൂടപ്പിറപ്പായിട്ട്. അവള്‍ ഭര്‍ത്താവിന്റെ കൂടെ സൌദിയിലാണു താമസം. വിദ്യാധരന്‍ പ്രീഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. പാസ്സായിട്ടില്ല. ഇം‌ഗ്ലീഷ് പലവട്ടം ശ്രമിച്ചിട്ടും എഴുതിപ്പിടിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിച്ച് അച്ഛന്റെ കടയില്‍ സഹായിക്കാന്‍ നിന്നു.

കടയില്‍ മദ്യപിക്കാന്‍ വേണ്ടി സോഡയും ടച്ചിംഗ്സും വാങ്ങിക്കാന്‍ വരുന്നവരില്‍ നിന്നാണ് വിദ്യാധരന്‍ വെള്ളമടി തുടങ്ങിയത്. പിന്നെ പിന്നെ അതൊരു ശീലമായി. ആ വകയിലുള്ള സൌഹ്രുദവും വിപുലമായി. അതനുസരിച്ച് കടയിലിരിക്കാനുള്ള താല്പര്യവും കുറയാന്‍ തുടങ്ങി. ഉച്ചയാവുമ്പോള്‍ കടയിലേക്ക് പോകും. കുറച്ച് സമയം കഴിച്ചു കൂട്ടി അമ്പതോ നൂറോ എടുത്ത് പോക്കറ്റിലിട്ട് ആരെയെങ്കിലും കൂട്ടി അത് ചെലവാക്കാനുള്ള ഷാപ്പും നോക്കി പോകും. അടിച്ച് ഫിറ്റായി രാത്രിയോടെ വീട്ടിലെത്തും.

മകന്‍ ഈ പോക്ക് പോയാല്‍ കേരള സര്‍ക്കാരിന്റെ വന്‍ വരുമാന മാര്‍ഗമായി മാറുമെന്ന് രാമന്‍ നായര്‍ക്ക് തോന്നി. അതു കൊണ്ട് മകളുടെ ഭര്‍ത്താവായ മുരളീധരനോട് പറഞ്ഞ് വിദ്യാധരനെ സൌദിയിലേക്ക് കടത്താന് ഏര്‍‌പ്പാടാക്കി. വിസ വന്നപ്പോള്‍ ഞാന്‍ പോകില്ല എന്നു പറഞ്ഞ് വിദ്യാധരന്‍ കുറെ ഒച്ചപ്പാടൊക്കെ ഉണ്ടാക്കിയെങ്കിലും രാമന്‍ നായരുടെയും നാട്ടുകാരുടെ ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തേയും തുടര്‍ന്ന് പോകാമെന്നു സമ്മതിച്ചു.

അവിടെ എത്തി ജോലി ആകുന്നത് വരെ താമസം അളിയന്റെയും പെങ്ങളുടെയും കൂടെ ആയിരുന്നതിനാല്‍ വെള്ളമടിയൊന്നും കുരുത്തക്കേടുമൊന്നും കുറേ നാളത്തേക്ക് നടന്നില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ മുരളീധരന്റെ സ്വാധീനത്താല് വിദ്യാധരന് ഒരു ബാങ്കില്‍ ഓഫീസ് ബോയ് ആയി ജോലി കിട്ടി. തരക്കേടില്ലാത്ത ശമ്പളവും ഉണ്ടായിരുന്നു. അതിനു ശേഷം അളിയന്റെ മുറിയില്‍ നിന്നും മാറി വേറെ ഒന്നു രണ്ട് സുഹ്രുത്തുക്കളുടെ കൂടെയാക്കി താമസം. അളിയന്റെ കൂടെ താമസിക്കുമ്പോള് അടക്കിപ്പിടിച്ച് നിര്‍ത്തിയ വെള്ളമടി, ചെല്ലക്കിളികളെ ഫോണ്‍ വിളിക്കുക തുടങ്ങിയ സുകുമാര കലകളൊക്കെ പൂര്‍വ്വാധികം ശക്തിയോടെ സ്റ്റാര്‍ട്ട് ചെയ്തു. സൌദിയിലായത് കൊണ്ട് ആദ്യമാദ്യം വെള്ളമടിക്ക് കുറേ ബുദ്ധിമുട്ടിയിരുന്നു. പിന്നീട് അമ്മാതിരി ടീമുകളുമായി അവന്‍ നല്ല കണക്ഷനാവുകയും രഹസ്യമായിട്ടും, സ്വന്തമായി വാറ്റിയിട്ട് പോലും മദ്യപിക്കാന്‍ തുടങ്ങി.

അങ്ങനെ ഹാപ്പിയായിട്ട് പോകുമ്പോഴാണ് മാനേജരുടെ സെക്രട്ടറിയായ അബ്ദുള്ള കാസിം എന്ന ഒരു ഫിലിപ്പൈന്‍കാരന്‍ വിദ്യാധരനുമായി ഉടക്കാന്‍ തുടങ്ങിയത്. എപ്പോഴും കുറ്റം പറയുക, പരിഹസിച്ച് ചിരിക്കുക, മാനേജരോട് അവനെപറ്റി വെറുതെ പരാതി പറയുക, അങ്ങിനെ വിദ്യാധരന്റെ സ്വസ്ഥത തകര്‍ക്കാനുള്ളത് എന്നും അബ്ദുള്ള കാസിം ഒപ്പിച്ചു വെച്ചിരുന്നു. വിദ്യാധരനെ പുകച്ച് ചാടിച്ച് അയാളുടെ നാട്ടുകാരനെ ആ പോസ്റ്റില്‍ നിയമിക്കാനുള്ള പരിപാടിയായിരുന്നു അബ്ദുള്ള കാസിം ആസൂത്രണം ചെയ്തിരുന്നത്. വിദ്യാധരനാണെങ്കില്‍ അയാളെ കൊണ്ട് വശം കെട്ടു പണി ഇട്ടിട്ട് പോകാന്‍ വരെ തോന്നി. അളിയനോട് കാര്യങ്ങള്‍ പറഞ്ഞപ്പോ നീ ക്ഷമിച്ച് നില്‍ക്കണമെന്നാണ് മറുപടി കിട്ടിയത്. രണ്ടെണ്ണം കൊടുക്കാമെന്നു വെച്ചാ അബ്ദുള്ള കാസിമിനെ കണ്ടാല്‍ മൊബൈല്‍ ഫോണ്‍ ടവര്‍ പോലെയുണ്ട്. കളിച്ചാ തടി കേടാകും.

ഒരു അവധി ദിവസം വൈകുന്നേരം വിദ്യാധരന്‍ അടിച്ച് ഫിറ്റായി കൂട്ടുകാരുമൊത്ത് സൂപ്പര്‍ ബസാറില്‍ കറങ്ങുകയായിരുന്നു. അപ്പോഴാണ് അബ്ദുള്ള കാസിം അവിടെ എത്തിയത്. തനിക്കറിയാവുന്ന അറബിയും കൈയ്യിലുള്ള ഇംഗ്ലീഷും വായിലുള്ള പച്ചത്തെറി മലയാളവും കൂട്ടി ഒരു അലക്ക് വെച്ചു കൊടുത്തു. അബ്ദുള്ള കാസിം അവന്‍ ഫിറ്റാണെന്ന് കണ്ട് പോലീസിനെ വിളിക്കാന്‍ നോക്കുമ്പോള്‍ കൂട്ടുകാര്‍ വന്ന് വിദ്യാധരനെ വളരെ പെട്ടെന്നു അവിടെ നിന്നും പിടിച്ചു വലിച്ചു കൊണ്ടു പോയി.

പിറ്റേന്ന് ഉച്ച കഴിഞ്ഞപ്പോഴാണ് മാനേജര് ആഫീസിലെത്തിയത്. ഉടനെ അബ്ദുള്ള കാസിം ചെന്നു വിദ്യാധരന്‍ മദ്യപിച്ച് എന്നെ ചീത്ത പറഞ്ഞെന്നും അവനെ ടെര്‍മിനേറ്റ് ചെയ്യണമെന്നും പറഞ്ഞു. കേട്ടയുടനെ മാനേജര്‍ ദ്വേഷ്യപ്പെട്ട് വിദ്യാധരനെ വിളിപ്പിച്ചു. പണി പോയല്ലോ ദൈവമേ എന്നു മനസ്സില്‍ ഉറപ്പിച്ച് വിറച്ച് കൊണ്ട് വിദ്യാധരന്‍ മാനേജരുടെ മുന്നിലെത്തി. അയാളാണെങ്കില്‍ ഭയങ്കര സാധനമാണു. വെട്ടൊന്ന് മുറി രണ്ട് എന്ന ടൈപ്പാണു.

“നീ കുടിക്കാറുണ്ടെന്നു കേട്ടല്ലോ…?” മാനേജര്‍ ദ്വേഷ്യപ്പെട്ട് ചോദിച്ചു.
“ഇല്ലാ.. സാര്‍…” വിദ്യാധരന്‍ വിറച്ചു കൊണ്ട് പറഞ്ഞു.
“അബ്ദുള്ള കാസിം പറഞ്ഞല്ലോ….”
“ഇല്ലാ സാര്‍….. അയാള്‍ വെറുതെ പറഞ്ഞതാ…” വിദ്യാധരന്‍ പറഞ്ഞു.
“സത്യം പറഞ്ഞാല്‍ ക്ഷമിക്കാം… ” മാനേജര്‍ പറഞ്ഞു.

തുറന്ന് പറഞ്ഞ് കാലു പിടിച്ചാ രക്ഷപ്പെട്ടേക്കാമെന്നു വിദ്യാധരനും തോന്നി. അതുകൊണ്ട് അവന്‍ വല്ലപ്പോഴും അടിക്കാറുണ്ടെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു. മാനേജര്‍ ഉടനെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു.

“യു മീറ്റ് മി അറ്റ് ഈവനിംഗ്.. ബ്ലഡി ഫൂള്‍..”

വിദ്യാധരന്‍ വേച്ച് വേച്ച് നടന്ന് സീറ്റിലെത്തി കുറേ സമയം തലയും കുമ്പിട്ടിരുന്നു. അബ്ദുള്ള കാസിം വിജയീ ഭാവത്തില്‍ അവന്റെ മുന്നിലൂടെ അഞ്ചാറു പ്രാവശ്യം നടന്നു. എന്താണു ഇനി ചെയ്യേണ്ടതെന്നു വിദ്യാധരനൊരു പിടിയും കിട്ടിയില്ല. അളിയനോട് പറയണോ വേണ്ടയോ എന്നു കുറേ സമയം ആലോചിച്ചു. കാത്തിരിപ്പിനൊടുവില്‍ വൈകുന്നേരമായി. മാനേജര്‍ വിളിച്ചു. അവന്‍ ക്യാബിനില്‍ കയറി. മാനേജര്‍ ഗൌരവത്തില്‍ ചോദിച്ചു.

“നിനക്കെവിടെന്നാ സാധനം കിട്ടുന്നത്….?”

“അത്… സാര്‍… ഞാന്‍…” വിദ്യാധരന്‍ വിക്കി.
അപ്പോള്‍ മാനേജര്‍ പറഞ്ഞു….

“വേഗം പോയി സംഘടിപ്പിച്ച് വെക്ക്, നമുക്ക് ഒന്നു കൂടണം....”

വിദ്യാധരന്‍ കണ്ണടച്ചു.
തല ഒന്ന് അമര്‍ത്തി കുലുക്കി..
പിന്നെ കൈയ്യില്‍ നുള്ളി നോക്കി…
അതിനു ശേഷം പുറത്തേക്ക് പറപറന്നു…..

സന്ധ്യയ്ക്ക് മുറിയില്‍ അടിച്ച് ഫിറ്റായിരിക്കുന്ന മാനേജരോട് വിദ്യാധരന്‍ ചോദിച്ചു.
“അല്ലാ, സാര്‍… എന്റെ ജോലിക്കാര്യം…?”
“നിന്നെ ഞാന്‍ എന്റെ സെക്രട്ടറിയാക്കും….” മാനേജര്‍ കുഴഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.
“അപ്പോ, അബ്ദുള്ള കാസിം …?” വിദ്യാധരന്‍ ഗ്ലാസ്സ് നിറച്ച് കൊണ്ട് ചോദിച്ചു.
“അവനെ ഞാന്‍ പിരിച്ചു വിട്ടു….” ഒറ്റ വലിക്ക് ഗ്ലാസ്സ് കാലിയാക്കി മേശപ്പുറത്ത് വെച്ചുകൊണ്ട് മാനേജര്‍ പറഞ്ഞു…
* * * *
പ്രസന്റ് ടെന്‍സ് :- വിദ്യാധരന്‍ ഇപ്പോള്‍ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് സെക്ഷനില്‍ മാനേജരാണു. അവിടെ തന്നെയുള്ള ഒരു മലയാളി നേഴ്സിനെ വിവാഹവും കഴിച്ചു സസന്തോഷം ജീവിക്കുന്നു.

ഗുണപാഠം:- മദ്യപാനം വന്‍ ജീവിതവിജയങ്ങള്‍ക്ക് കാരണമാകുന്നു. സോ, ചിയേഴ്സ് !!!

46 comments:

  1. മദ്യപാനം വന്‍ ജീവിതവിജയങ്ങള്‍ക്ക് കാരണമാകുന്നു
    ഇത് പൂര്‍ണ്ണമായും ശരിയല്ല..
    സ്വയം വാറ്റണം.അപ്പോള്‍ എല്ലം ശരിയാകും
    :)

    ReplyDelete
  2. മദ്യപിച്ചാല്‍ അങ്ങനെയും ചില ഗുണങ്ങള്‍ ഉണ്ടല്ലേ...?
    പ്രമോഷന്‍..നേഴ്സ്ന്‍റെ ഭര്‍തൃ പദവി...
    എല്ലാം കൂടി സംഭവങ്ങള്‍ ഉഷാരാകുന്നുണ്ട്..

    ReplyDelete
  3. മദ്യപിച്ചാല്‍ അങ്ങനെയും ചില ഗുണങ്ങള്‍ ഉണ്ടല്ലേ...?
    പ്രമോഷന്‍..നേഴ്സ്ന്‍റെ ഭര്‍തൃ പദവി...
    എല്ലാം കൂടി സംഭവങ്ങള്‍ ഉഷാരാകുന്നുണ്ട്..

    ReplyDelete
  4. ഹ ഹ !!
    അതുകൊള്ളാം.
    ഇതാണല്ലെ സിനിമയിലെല്ലാം ഇടക്കിടെ കേള്‍ക്കുന്നത് “ബിസിനസ്സ് ബന്ധങ്ങള്‍ വളരാന്‍ അല്പ സ്വല്പം മദ്യപിക്കണം” എന്ന്.
    :)

    എന്തായാലും സംഗതി സത്യമാണ്, മേലാപ്പീസര്‍ക്ക് കുപ്പി വാങ്ങിക്കൊടുത്ത് ട്രാന്‍സ്ഫര്‍ വരെ നടത്തുന്നുണ്ടിവിടെ.

    ReplyDelete
  5. ഇതില്‍ ശുഭമായ പ്രസന്റ് ടെന്‍സും പിന്നെ നല്ലൊരു ഗുണപാഠവും ...ബിവറെജസ് കോര്‍പോറേഷന്‍ ബ്രാന്‍ഡ് അംബാസഡര്‍ ആയി വിളിക്കും:):)

    ReplyDelete
  6. കൊള്ളാം..രസമായിട്ടുണ്ടു..കള്ള് കുടിച്ചാല്‍ രണ്ടുണ്ടു കാര്യം എന്നു ഇതിനാണു പറയുന്നതു.

    ReplyDelete
  7. മദ്യപാനം വന്‍ ജീവിതവിജയങ്ങള്‍ക്ക് കാരണമാകുന്നു
    kollam kumaraa.......namukkonnu koodanam.

    ReplyDelete
  8. അനില്‍....അതല്ല,an idea(t) may change your life എന്ന് പറഞ്ഞാല്‍ ഇതാ...

    ReplyDelete
  9. ഗുണ പാഠം
    മദ്യപാനം ഗുണം ചെയ്യും
    കുടുതല്‍ ഗുണത്തിന് കുടുതല്‍ മദ്യപിക്കുക
    കുട്ടത്തില്‍ ചീത്ത പറയാനും പടിക്കിക
    ഉയരങ്ങളില്‍ എത്താന്‍ നല്ല മാര്‍ഗം !!!!!

    ReplyDelete
  10. ഹി ഹി ...ഈ കഥ കേട്ടോണ്ട്‌ നാളെ ആരേലും സ്വന്തമായി വാറ്റും വെള്ളമടിയും തുടങ്ങിയാല്‍ അതിന്‍റെ എല്ലാ ഉത്തരവാദിത്വവും കുമാരേട്ടന് ആണ്, കുമാരേട്ടന് തന്നെയാണ്...കുമാരേട്ടന് മാത്രമാണ്..
    സൊ ചിയെര്‍സ്‌.... :)

    ReplyDelete
  11. ചുരുക്കത്തില്‍, മദ്യപാനം ഇനിയും ശീലമാക്കാത്തവര്‍ ഉടനേ ശീലമാക്കുക. ബോസിനേയും കൂടെ കൂട്ടുക.

    ReplyDelete
  12. ഇപ്പോള്‍ മനസ്സിലായോ, കുടിച്ചാല്‍ ഉള്ള ഗുണം, അതാണ്.
    അതിനാല്‍ എത്രയും വേഗം ഒരു ഫുള്ളും കൊണ്ട് ആരേലും വാ, പ്രമോഷന്‍ ഉറപ്പു.

    (കുമാരേട്ടാ സംഗതി കലക്കി)

    ReplyDelete
  13. ഹ ഹ. അതു കലക്കിയല്ലോ. മദ്യപാനികള്‍ക്ക് ഇങ്ങനെ വല്ലപ്പോഴുമൊക്കെ ഗുണവും ഉണ്ടാകുമല്ലേ?

    ReplyDelete
  14. അബ്ദുള്ള കാസിം ഒരു പാഠം പഠിച്ചു കാണണം
    "മദ്യം ആരോഗ്യത്തിന് ഹാനികരം" എന്ന്. പാവം.

    ReplyDelete
  15. ഹോ..ഇന്ന് തന്നെ കുടി തുടങ്ങണം.. കുമാരേട്ടാ. ചിയെര്‍സ്‌,,

    ReplyDelete
  16. lavan pidikkappedumbol akathaakkiya brand eathaa??

    onnu paranju thaa maashe...

    ReplyDelete
  17. നാട്ടിലെ പാമ്പുകള്‍കൊക്കെ ഇതൊരു പ്രചോദനമാകട്ടെ!

    ചിയേഴ്സ്...

    ReplyDelete
  18. ഒന്നര ഗുണപാഠം കുമാരോ........... ചിയെര്‍സ്‌....

    ReplyDelete
  19. വിശാലമായ സൌഹൃദങ്ങള്‍ക്കുള്ള പിന്‍ ബലമാണ്‌ കുമാരാ.. ചില ചില്ലറ വെള്ളം കുടികള്‍ ...

    ReplyDelete
  20. എന്നാലും ഇത്തിരി കൂടിപ്പോയി..
    നന്നായിട്ടുണ്ട് എഴുത്ത്.
    ആസ്വദിച്ചു

    ReplyDelete
  21. ഇതു കൊളളാം..
    ചീയെര്സ്!!!

    ReplyDelete
  22. സംഭവം കലക്കി കേട്ടൊ..കുമാര

    ReplyDelete
  23. ഞങ്ങളുടെ നല്ല അയല്‍ക്കാരന്‍ എപ്പോഴും വഴക്കാണ്; കാരണം- ഒരു ദിവസം ഒരു ഫുള്ളുമായി വീട്ടില്‍ കമ്പനി കൂടാന്‍ വന്നപ്പോള്‍ ഓടിച്ചു വിട്ടു. ഇപ്പോഴാണ് കാര്യം മനസ്സിലായത് ‘വെള്ളമടീക്കാത്തവര്‍ ഒറ്റപ്പെടും‘.

    ReplyDelete
  24. രസമായിട്ടുണ്ട്...

    സോ, ചിയേഴ്സ് !!!

    ReplyDelete
  25. നന്നായി മാഷെ. പക്ഷെ എന്റെ മാനേജര്‍ കുടിക്കില്ല..എന്താ ഒരു പരിഹാരം

    ReplyDelete
  26. രസകരമായിരിക്കുന്നു, അഭിനന്ദനങ്ങൾ

    ReplyDelete
  27. ഗുണപാഠം:- മദ്യപാനം വന്‍ ജീവിതവിജയങ്ങള്‍ക്ക് കാരണമാകുന്നു. സോ, ചിയേഴ്സ് !!!
    ഹ..ഹ...ഹ...തകര്‍ത്തു മാഷേ...!!!
    വിദ്യാധരചരിതം അസ്സലായി...വായിച്ച് രസിച്ചു...

    എല്ലാ ആശംസകളും...*

    ReplyDelete
  28. ചാത്തനേറ്: മദ്യം കൊണ്ടുള്ള ഗുണങ്ങള്‍ എന്ന പുസ്തകം എഴുതാന്‍ പോണ വല്ലോരും ഉണ്ടെങ്കില്‍ ഉപകാരപ്പെടും

    ReplyDelete
  29. എവിടെ കുമാരോ പുതിയത്??

    ReplyDelete
  30. സോ, ചിയേഴ്സ് !!! ഞാനും അടി തുടങ്ങി

    ReplyDelete
  31. ഇത് വായിച്ച് കമന്റെഴുതാന്‍ പോലും നില്‍ക്കാതെ ഓടി ഞാന്‍.
    മദ്യപിക്കുന്ന മാനേജരുള്ള ഒരു കമ്പനിയിലേക്ക് എന്റെ സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍...

    ഒക്കെ ശരിയാവും. പക്ഷേ വാറ്റാനുള്ള 4മുല അറിയില്ല...
    അതും കൂടെ പറഞ്ഞ് തരണേ...:)

    ReplyDelete
  32. കമന്റുകളെഴുതിയ എല്ലാവർക്കും നന്ദി...

    ReplyDelete
  33. This comment has been removed by the author.

    ReplyDelete
  34. this story may really inspre others, may be inspired to a non drinker, i am a drinker in Saudi, but i had all negative things in my job related and/or social life saudi arabia, so saudi drinkers, pls do not listem this story. drinker alway found his fath. cheers

    ReplyDelete
  35. ഇതു കലക്കി /താങ്കലുടെ സ്വാഭാവം വചു മദ്യ് പാനത്തിനു പകരം പെണ്‍ വാണിഭം ആയിരുന്നു നല്ലതു

    ReplyDelete
  36. This is such a great news, it really helps, Your blog is nice and informative. Thanks for the article.

    ReplyDelete
  37. I am quite sure they will learn lots of new stuff here than anybody else!

    Advantage Term paper help – We do it your way

    ReplyDelete
  38. Thank you for the work you have put into your this post, it helps clear up some questions I had. I will bookmark your blog because your posts are very informative. We appreciate your posts and look forward to coming back.

    Term Papers Writing

    ReplyDelete
  39. വശംവദൻ, Raman Koram Vadackal, surajbhai : നന്ദി.

    ReplyDelete
  40. Resume Services:Informative article, studying all the effects that are written here might lead to success.

    ReplyDelete