നാട്ടിലെ സ്കൂളിലെ മലയാളം മാഷായ രാഘവന്‍ നായരുടെയും ഭാര്യ ഭാനുമതിയമ്മയുടേയും മകനാണ് നളിനാക്ഷന്‍ . ടൌണിലെ ഒരു നാഷണലൈസ്ഡ് ബാങ്കിലാണ് നളിനാക്ഷന്‍ ജോലി ചെയ്യുന്നത്. കുടുംബനാഥനാണെങ്കിലും രാഘവന്‍ മാഷിന് വീട്ടില്‍ വലിയ വോയിസൊന്നുമില്ല. അവിടത്തെ കമ്പ്ലീറ്റ് കാര്യങ്ങള്‍ നോക്കുന്നതും തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും ഭാനുമതിയമ്മയാണ്. നളിനാക്ഷനും രാഘവന്‍ മാഷിനും നില്‍ക്കാനും ഇരിക്കാനും നടക്കാനുമുള്ള സീബ്രാ ലൈന്‍സ് ഭാനുമതി അമ്മ കൃത്യമായിട്ട് അളന്നു വരഞ്ഞു വെച്ചിട്ടുണ്ട്. അതിനപ്പുറമോ ഇപ്പുറമോ മാറി നടക്കണമെന്നു രണ്ടു പേര്‍ക്കും നല്ല ബുദ്ധിക്ക് ഇന്നേ വരെ തോന്നിയിട്ടില്ല. അങ്ങനെയാണു അവരു മകനെയും ഭര്‍ത്താവിനേയും വളര്‍ത്തി വലുതാക്കിയത്. പത്തു നാല്‍പ്പത്തിയഞ്ച് വയസ്സായെങ്കിലും ആയമ്മ ഒരു ഫാഷന്‍ പരേഡുകാരിയാണ്. അംബാസഡര്‍ കാറിന്റേതു പോലത്തെ പിന്‍ഭാഗമുള്ളതിനാല്‍ “പാവപ്പെട്ടവരുടെ ശ്രീവിദ്യ” എന്ന് നാട്ടിലെ പിള്ളേര്‍ രഹസ്യമായി ഭാനുമതിഅമ്മയെ വിളിക്കാറുണ്ട്.
നളിനാക്ഷന്റെ വീട്ടില്‍ നിന്നും കുറച്ച് അകലെയാണ് വനജയുടെ വീട്. വനജയുടെ അച്ഛന്‍ രവീന്ദ്രന് തടിക്കച്ചവടമാണു ജോലി. അതു കൊണ്ടായിരിക്കണം വനജയ്ക്കും രണ്ടാള്‍ പിടിച്ചാലൊന്നും ഒതുങ്ങാത്ത തടിയുണ്ട്. ഫ്രണ്ടും ഹച്ച്ബാക്കുമൊക്കെ കണ്ടാല്‍ കേരള കര്‍ഷകന്‍ മാസികയിലെ ‘ലക്ഷഗംഗ’ തെങ്ങിന്റെ ഫോട്ടോ പോലെ തോന്നും. എം.എയ്ക്കാണ് പഠിക്കുന്നത്. ഒറ്റമകള്. അമ്മ മാലതിചേച്ചി വീട്ടുകാര്യങ്ങളും വനജയുടെ അച്ഛന്റെ സ്വകാര്യങ്ങളും നോക്കി കഴിയുന്നു.
ഒരേ നാട്ടിലാണെങ്കിലും നളിനാക്ഷനും വനജയും തമ്മില്‍ നേരില്‍ കാണുന്നത് വല്ലപ്പോഴുമായിരുന്നു. കുറേ കാലത്തിനു ശേഷം നാട്ടിലെ ഒരു കല്ല്യാണത്തിനാണ് നളിനാക്ഷനും വനജയും കണ്ടുമുട്ടിയത്. പഠിക്കുന്ന വിവരങ്ങള്‍ സംസാരിച്ച കൂട്ടത്തില്‍ വനജ കമ്പ്യൂട്ടര്‍ ക്ലാസ്സിന് പോകുന്നുണ്ടെന്നു പറഞ്ഞു. അപ്പോള്‍ നളിനാക്ഷന്‍ തന്റെ ഇ.മെയില്‍ ഐ.ഡി. അവള്‍ക്ക് കൊടുത്തു. അതിനു ശേഷം കമ്പ്യൂട്ടര്‍ പഠിക്കുന്നയിടത്ത് നിന്നും വനജ ഇടയ്ക്കിടയ്ക്ക് “ഹായ്.. ഹൌ ആര്‍ യു…” എന്നൊക്കെ മെസ്സേജസ് അയക്കാറുണ്ടായിരുന്നു. നളിനാക്ഷനും അതിനു റിപ്ലൈ ചെയ്യും. അതില്‍ കൂടുതലൊന്നും ആ സമയത്ത് ഉണ്ടായിരുന്നില്ല.
എത്രയായാലും കല്ല്യാണം കഴിക്കാത്ത ചെക്കനും പെണുമല്ലേ, അങ്ങനെയങ്ങ് നീറ്റായാല്‍ ലവ് ഗോഡിനൊക്കെ പണിയില്ലാതാകില്ലേ. കുറച്ച് കഴിഞ്ഞപ്പോള്‍ മെസ്സേജുകളില്‍ എങ്ങനെയോ പ്രണയ വൈറസുകള്‍ കടന്നു കൂടി. അതു കൊണ്ട് കമ്പ്യൂട്ടറിനോട് പോകാന്‍ പറഞ്ഞു രണ്ടു പേരും ഫോണില്‍ സംസാരം തുടങ്ങി. ഒന്നു രണ്ടു മണിക്കൂറൊക്കെ നിന്ന നില്പില്‍ സംസാരിക്കും. അതും പോരാഞ്ഞു എല്ലാ ദിവസവും രാവിലെ ടൌണിലെ ടാക്സി സ്റ്റാന്‍ഡിനടുത്തുള്ള വാകമരത്തിന്റെ ചുവട്ടില്‍ വെച്ച് കണ്ടും സംസാരിക്കും.
പ്രേമിക്കുന്നവര്‍ ആദ്യം ചെയ്യുന്നത് അച്ഛനുമമ്മയുമിട്ട പേരു മാറ്റുകയെന്നതാണല്ലോ. വനജ നളേട്ടാ, നളൂ.. എന്നും നളിനാക്ഷന്‍ വനജയെ വനൂ, വാ.. എന്നിങ്ങനെ വിളിക്കാന്‍ തുടങ്ങി. അങ്ങനെ ആ നാനോ വണ്ടി ആരുമറിയാതെ മെക്കാഡം റോഡിലൂടെയുള്ള ഡ്രൈവിങ്ങ് പോലെ സ്മൂത്തായി പോകുകയായിരുന്നു. പക്ഷേ പ്രണയവും കള്ളിന്റെ ഏമ്പക്കവും എത്ര നേരമാണെന്നു വെച്ചാണ് അടക്കി വെക്കുന്നത്.! അതു പുറത്തേക്ക് വരുമല്ലോ. പല വഴിയിലൂടെ! ഒരു ദിവസം നല്ലവനായ ഏതോ നാട്ടുകാരന്‍ ആ പ്രണയ വിവരം ഭാനുമതിയമ്മയെ അറിയിച്ചു ഫസ്റ്റ് പ്രൈസ് മേടിച്ചു.
വേറെ ജാതിയിലുള്ള വനജയുമായുള്ള നളിനാക്ഷന്റെ ബന്ധം ഭാനുമതിയമ്മ ഞെട്ടിപ്പിച്ചു. അവര്‍ ഉടനെ തന്നെ രാഘവന്‍ മാഷുമായി അവൈലബിള്‍ പി.ബി. ചേര്‍ന്നു. നളിനാക്ഷനും വനജയുമായുള്ള കൂട്ടുകെട്ട് പുരോഗമന മതേതര കുടുംബ പ്രസ്ഥാനങ്ങള്‍ക്ക് വെല്ലുവിളിയാണെന്ന ഭാനുമതിയമ്മ അവതരിപ്പിച്ച പ്രമേയം ‘അഞ്ച് മിനിട്ട് നേരം നീണ്ടു നിന്ന മാരത്തോണ്‍ ’ ചര്‍ച്ചയില്‍ യാതൊരു ഭേദഗതിയുമില്ലാതെ അംഗീകരിച്ചു. എന്തു വിധേനയും ആ പിന്തിരിപ്പന്‍ ജാതി കൂട്ടുകെട്ട് അവസാനിപ്പിക്കാനും അല്ലാത്ത പക്ഷം നളിനാക്ഷന്‍ ജനിച്ചതു മുതല്‍ നല്‍കിപ്പോന്നിരുന്ന നിരുപാധിക പിന്തുണ പിന്‍വലിക്കുന്നതടക്കമുള്ള ശക്തമായ പ്രക്ഷോഭ പരിപാടികളോടെ മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നല്‍കാനും തീരുമാനമായി.
നളിനാക്ഷന്‍ വൈകുന്നേരം ബാങ്കില്‍ നിന്നും വന്നയുടനെ ഭാനുമതി അമ്മ ചോദിച്ചു. “നീ ആരോടാണെടാ രാവിലെ ബസ്സ്റ്റോപ്പില് വെച്ച് സംസാരിച്ചു നില്‍ക്കുന്നത് കണ്ടത്?”
കേട്ടയുടനെ നളിനാക്ഷന്റെ തലയില്‍ നിന്നുമൊരു ആകാശ് മിസ്സൈല്‍ നെഞ്ചിലൂടെ കടന്നു പോയി അടിവയറിലെത്തി മുട്ടാന്‍ മുട്ടി നിന്നു. അവന്‍ വിക്കി വിക്കി പീഡിയ പറഞ്ഞു.
“അത്.. അതു.. അരയമ്പേത്തെ രവിയേട്ടന്റെ… വനജയാ..”
“അവളോടെന്നാടാ നിനക്ക് കാര്യം…?”
“അതു വെറുതെ .. കണ്ടപ്പോ സംസാരിച്ചതാ..”
“എന്നാ ഇനി അതു വേണ്ട കേട്ടോ.. അവരുമായിട്ടൊരു ബന്ധവും നമ്മക്ക് വേണ്ട..”
ഭാനുമതിയമ്മ വിധി പ്രഖ്യാപിച്ചു കുടുംബകോടതി പിരിച്ചുവിട്ടു. നളിനാക്ഷന്‍ ടാറില്‍ ചവിട്ടിയതു പോലെ നടന്ന് മുറിയിലേക്ക് പോയി. അമ്മയുടെ അപ്രതീക്ഷിതമായ ആക്രമണം അവനെ തളര്‍ത്തി, റെസിഷന്‍ വന്ന് ജോലി പോയ ഐ.ടി.ക്കാരനെ പോലെയാക്കി. രാത്രി മുഴുവന്‍ ആലോചിച്ച് ഇനിയും വനജയുമായി സംസാരിച്ച് പ്രശ്നമുണ്ടാക്കേണ്ടെന്ന് തീരുമാനിച്ചു. അങ്ങോട്ട് വിളിക്കാതിരുന്നും അവള്‍ വിളിച്ചപ്പോ എന്തൊക്കെയോ പറഞ്ഞ് ഒഴിഞ്ഞു മാറിയും, ബസ് സ്റ്റോപ്പില്‍ പോകാതിരുന്നും ഒന്നു രണ്ടു ദിവസം കഴിച്ചുകൂട്ടി. വനജ എന്നും രാവിലെ ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കും. അവള്‍ ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ട് ടാക്സി ഡ്രൈവര്‍മാര്‍ “മോളേ അവനിനി വരില്ല നീ വേറെ നോക്കിക്കോ” എന്നു പറഞ്ഞു കളിയാക്കി ചിരിച്ചു. വനജ അതു കേട്ട് സങ്കടപ്പെട്ട് നേരെ നളിനാക്ഷന്റെ ബാങ്കിലേക്ക് പോയി എന്താ എന്നെ ഒഴിവാക്കുന്നതെന്നു ചോദിച്ചു. നളിനാക്ഷന്‍ ഒന്നുമില്ലെന്നു പറഞ്ഞെങ്കിലും വനജയ്ക്ക് വിശ്വാസമായില്ല. നല്ല തിരക്കാണു, പിന്നെ വിളിക്കാമെന്നു പറഞ്ഞ് നളിനാക്ഷന്‍ തല്‍ക്കാലം അവളെ പറഞ്ഞു വിട്ടു.
നളിനാക്ഷന് നാട്ടിലുള്ള ഏക സുഹ്രുത്താണ് ആട്ടോ ഡ്രൈവര്‍ സുഗുണന്‍ . രണ്ടു പേരും ഒന്നിച്ചു പഠിച്ചവരാണു. വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായത് കാരണം സുഗുണന്‍ പഠിപ്പൊക്കെ നേരത്തെ നിര്‍ത്തി ആട്ടോറിക്ഷാ ഡ്രൈവറായതാണു. അന്നു വൈകുന്നേരം നളിനാക്ഷന്‍ സുഗുണനെ കണ്ട് തന്റെ വിഷമാവസ്ഥയെ പറ്റി പറഞ്ഞു. വെവ്വേറെ ജാതി ആയത് കാരണം ഭാനുമതിയമ്മ സമ്മതിച്ച് വനജയെ കല്ല്യാണം കഴിക്കുകയെന്നതൊന്നും ഒരു കാലത്തും നടക്കുന്ന കാര്യമല്ലെന്നും, വനജയെ മറക്കുന്നതാണ് നല്ലതെന്നുമായിരുന്നു സുഗുണന്റെ അഭിപ്രായം. വീട്ടുകാരെ ധിക്കരിച്ച് കല്ല്യാണം കഴിച്ചാല്‍ തന്നെ അതൊന്നും വിജയിക്കില്ലെന്നു പല ആളുകളുടെയും അനുഭവം കാണിച്ചു സുഗുണന്‍ പറഞ്ഞു. പ്രണയ വിവാഹമൊക്കെ ഒരു താല്‍ക്കാലികമായ ആക്രാന്തമാണെന്നും ഇതിലൊന്നും ഒരു കാര്യമില്ലെന്നും നിനക്ക് ജോലിയുള്ള നല്ല പെണ്‍പിള്ളേരെ കിട്ടുമെന്നും പറഞ്ഞു സുഗുണന്‍ നളിനാക്ഷന്റെ മനസ്സിളക്കി. വനജയെ കല്ല്യാണം കഴിച്ചാല്‍ ഭാനുമതി അമ്മ പോയി ചത്താല്‍ ആ പാപം എങ്ങനെ തീരുമെന്നു കൂടി ചോദിച്ചു കഴിഞ്ഞപ്പോള്‍ നളിനാക്ഷന് പിന്നെ പിടിച്ചു നില്‍ക്കാനായില്ല. അവസാനം വനജയെ മറക്കാന്‍ നളിനാക്ഷന്‍ തീരുമാനിച്ചു. പക്ഷേ അവളോടത് പറയാനുള്ള ധൈര്യം അവനുണ്ടായില്ല. അപ്പോള്‍ സുഗുണന്‍ പറഞ്ഞു.
“എടാ ഈ പെണ്‍പിള്ളേരെയൊക്കെ ഒരു നേക്കില് കൈകാര്യം ചെയ്യണം.. ഈറ്റ്ങ്ങളുടേത് ഒരു വല്ലാത്ത മനസ്സാണ്… ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് പോയി തൂങ്ങിച്ചത്തു കളയും.. നീ പേടിക്കണ്ടാ.. ഞാന്‍ അവളോട് നേക്കില് പറഞ്ഞ് മനസ്സിലാക്കിക്കോളാം… നാളെ അവളോട് ഏതെങ്കിലും ഐസ്ക്രീം പാര്‍ലറില്‍ വരാന്‍ പറ..”
അതനുസരിച്ച് അടുത്ത ദിവസം അപ്പൂസില് വരാന്‍ വനജയോട് വിളിച്ചു പറഞ്ഞു നളിനാക്ഷന്‍ വീട്ടിലേക്ക് പോയി. പിറ്റേന്ന് സുഗുണനേയും കൂട്ടി ഒരു മണിയോടെ ഐസ്ക്രീം പാര്‍ലറിലെത്തി. കുറച്ച് കഴിഞ്ഞപ്പോള്‍ വനജയും അവളുടെ ഒരു കൂട്ടുകാരിയും വന്നു. നളിനാക്ഷന്‍ നാലു പേര്‍ക്കും ഓരോ ഐസ്ക്രീം ഓര്‍ഡര്‍ ചെയ്തു. വനജയുടെ കൂട്ടുകാരി ചക്ക കണ്ട സോമാലിയക്കാരിയെ പോലെ ഐസ്ക്രീം വെട്ടി വിഴുങ്ങാന്‍ തുടങ്ങി. ആരുമൊന്നും മിണ്ടുന്നില്ല.
“എന്താണു പറയാനുണ്ടെന്നു പറഞ്ഞത്?” ഐസ്ക്രീമില് വെറുതെ സ്പൂണ് കൊണ്ടിളക്കികൊണ്ട് വനജ ചോദിച്ചു.
“അതു… പിന്നെ..” നളിനാക്ഷന് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അപ്പോള്‍ സുഗുണന്‍ ഇടപെട്ടു പറഞ്ഞു.
“അതായത് വനജേ… നളിനാക്ഷന്റെ അമ്മയ്ക്കിഷ്ടമല്ല വനജയെ. അതോണ്ട് നിങ്ങളുടെ കല്ല്യാണമൊന്നും നടക്കില്ല. അതു പറയാനാ ഞങ്ങള് വന്നത്…”
സുഗുണന്റെ എടുത്തടിച്ചതു പോലെയുള്ള സംസാരം കേട്ട് വനജ ഞെട്ടിപ്പോയി. അവളുടെ വട്ടമുഖത്തെ ഉണ്ടക്കണ്ണുകള്‍ അന്തംവിട്ടു വണ്ണംവെക്കുന്നതും പിന്നെ അവിടെ ഒരു ഉറവ പൊട്ടി വെള്ളപ്പൊക്കം ഉണ്ടാകുന്നതും, കോറത്തുണി കീറിയതു പോലെ പൊട്ടിക്കരയുന്നതും കണ്ട്, ഐസ്ക്രീം പോലെ നളിനാക്ഷന്‍ ഉരുകി നില്‍ക്കുമ്പോഴും സുഗുണന്‍ പലതും നേക്കില് പറഞ്ഞുകൊണ്ടിരുന്നു.
കൂട്ടുകാരിയുടെ ആശ്വാസവചനങ്ങള്‍ക്കും വനജയുടെ കരച്ചില്‍ നിര്‍ത്താനായില്ല. കുറേ കഴിഞ്ഞ് കര്‍ക്കിടക മഴ പോലെ എങ്ങനെയോ പെയ്തൊഴിഞ്ഞു ശാന്തയായി. പിന്നെ അവള്‍ മുഖം തുടച്ച് ബാഗ് തുറന്ന് അമ്പത് രൂപയെടുത്ത് മേശയിലിട്ട് നളിനാക്ഷനെ നോക്കാതെ ഇറങ്ങിപ്പോയി. വേണ്ടെന്ന് നളിനാക്ഷന്‍ പറയുമ്പോഴേക്കും വനജ പുറത്തെത്തിയിരുന്നു.
* * * * * *
ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഒരു സുഹൃത്തിന്റെ കൂടെ പയ്യാമ്പലം ബീച്ചിലൂടെ നടക്കുമ്പോള്‍ ആളൊഴിഞ്ഞ ഒരു മൂലയിലെ പാറക്കെട്ടിലിരുന്ന് ഉമ്മം കൊടുക്കുന്ന രണ്ടു യുവമിഥുനങ്ങളെ കണ്ടപ്പോള്‍ നളിനാക്ഷന് അതു വനജയാണോ എന്നു തോന്നി. അവന്‍ ഒരിക്കല്‍ കൂടി നോക്കി. അതെ, അതു വനജയായിരുന്നു. ഒന്നു പതറിയ നളിനാക്ഷന്‍ അവളുടെ കൂടെയുള്ളത് ആരാണെന്നു കണ്ടപ്പോള്‍ ഞെട്ടിത്തരിച്ചു പോയി........ കാരണം, അതു സുഗുണനായിരുന്നു!!!
പ്രസന്റ് ടെന്‍സ്:- വനജയും സുഗുണനും ഒളിച്ചോടിപ്പോയി കല്ല്യാണം കഴിച്ചു. വനജയുടെ വീട്ടുകാരും പിന്നീട് അവരെ സ്വീകരിച്ചു. വനജയ്ക്ക് ഗവണ്മെന്റ് ജോലി കിട്ടി. ഒരു മകളുണ്ടായി. സുഖമായികഴിയുന്നു. സുഗുണന്‍ ഇപ്പോള്‍ ഗള്‍ഫിലാണു. നളിനാക്ഷന്‍ അമ്മ പറഞ്ഞ കല്ല്യാണവും കഴിച്ച്, അമ്മയ്ക്കും ഭാര്യയ്ക്കുമിടയില്‍ ഒരു ഷട്ടില്‍കോക്കു പോലെ റെസ്റ്റ് ലെസ്സായി കഴിഞ്ഞു കൂടുന്നു.

(((((ഠേ)))))
ReplyDeleteഇന്നാ പിടിച്ചോ ഒരു തേങ്ങ, അഭിപ്രായം അറിയിക്കാം കേട്ടോ
ഇതാണ് സ്വന്തമായി ഒരു തീരുമാനമെടുക്കാന്‍ കഴിയാത്ത (ഒന്നിനും കൊള്ളാത്ത)ആണുങ്ങളുടെ അവസ്ഥ...
ReplyDeleteനളിനാക്ഷനെ പറ്റി ഓര്‍ത്ത് വിഷമിയ്ക്കുകയേ വേണ്ട... അയാള്‍ അനുകമ്പ അര്‍ഹിയ്ക്കുന്നില്ല
:)
Men are from Mars, Women are from Venus.
ReplyDeleteBy John Gray
..നലിനാക്ഷന് നട്ടെല്ലില്ലാതെ പോയി...
ReplyDeleteഅവതരണം വളരെ നന്നായി കേട്ടോ...
ഹാസ്യം ചോര്‍ന്നു പോകാതെ ഓരോ വരിയും
കൊള്ളാം, രസകരമായിരിക്കുന്നു.
ReplyDeleteനളിനാക്ഷനെപ്പോലെ ഒരുപാട് ആളുകള്‍ നമ്മുടെ നാട്ടുലുണ്ട്.
ഓ.ടോ.
എല്ലാ കഥയിലും അവസാനം പാരയാവുന്നത് നായകന്റെ കൂട്ടുകാരന്‍ തന്നെയാണല്ലോ. സ്വന്തം അനുഭവം വല്ലതും ആണോ?
:)
nalinaakshanu ithu thanne varanam...
ReplyDeletesugunan supper star..:-)
ഹ ഹ കലക്കി മാഷെ....നല്ല അവതരണം .. ചിരിപിച്ചു കുറെ..
ReplyDeleteപിന്നെ നട്ടെലിന്ടെ സ്ഥാനത്ത് റബ്ബര്‍ ആണെങ്കില്‍ അമ്മയല്ല നാട്ടുകാര് വരെ എടുത്തു ഷട്ടില്‍ ഉം ടെന്നീസ് ഉം ഒക്കെ കളിക്കും... :)
എന്നാലും സുഗുണനെ സമ്മതിക്കണം within a couple of weeks time...ഹ ഹ
ഇപ്പ്രാവശ്യം മുമ്പടിച്ച കമെന്റ് തിരിച്ചെടുത്തു. നന്നായിരിക്കുന്നു. ഏതായാലും ആളൊഴിഞ്ഞിടത്തിരുന്നുമ്മ കിട്ടുന്ന ഒരുത്തനെ വനജക്കു കിട്ടിയല്ലോ-
ReplyDeleteഅത് കലക്കി..സുഗുണന്‍ കീ ജയ്..
ReplyDeleteഎന്നാലും ആ നളിനാക്ഷന് പറ്റിയ പറ്റേ....
വനജ ആള് കൊള്ളാല്ലോ...
പിന്നെ,ഭാനുമതിയമ്മയെ ഇത്ര 'ഘന ഗംഭീരമായി" വിവരിക്കെണ്ടിയിരുന്നില്ല..ഭാനുമാതിയമ്മമാര്‍ ജീവിച്ചു പൊക്കോട്ടെ..
ചാത്തനേറ്:അവതരണം പുതുമയുണ്ടെങ്കിലും ഇതേ കഥകള്‍ ബ്ലോഗില്‍ തന്നെ വായിച്ചിട്ടുണ്ട്..
ReplyDeleteകുമാരന്‍ മാഷെ..
ReplyDeleteപ്രയോഗങ്ങളൊക്കെ രസകരം. എന്തായാലും പ്രസന്റ് ടെന്‍സിലെ അവസാന വരി വായിക്കുമ്പോള്‍ ഒരു സന്തോഷം, അങ്ങിനെതന്നെ വേണം ആ നളുവിന്..!
സുഗുണന്‍ ഗള്‍ഫിലല്ലേ?
ReplyDeleteവനജയുടെ സ്വഭാവം വച്ച് നളിനാക്ഷനു നഷ്ടബോധമുണ്ടോ?
സംഭവം നല്ല രസകരമായി പറഞ്ഞു. അവസാനമായപ്പോഴേക്കും ഏകദേശം ഇതു തന്നെയാവും സംഭവിക്കാന്‍ പോകുന്നതെന്നു ഊഹിച്ചു.പാവം നളു.
ReplyDeleteകുറുപ്പിന്‍റെ കണക്കു പുസ്തകം: ആദ്യ കമന്റിനു പ്രത്യേക നന്ദി. അഭിപ്രായം തുറന്നെഴുതുമല്ലോ.
ReplyDeleteശ്രീ: നളിനാക്ഷൻ ഇത്തിരി അമ്മയെ കൂടുതല്‍ സ്നേഹിച്ചു എന്നേയുള്ളു.
ബായെന്‍,hAnLLaLaTh: നന്ദി.
അനില്‍@ബ്ലോഗ്: തീർച്ചയായും സ്വാനുഭവം തന്നെ. എല്ലാം വായിക്കുന്നതിലും ഓർമ്മിക്കുന്നതിലും എന്റെ കൂപ്പു കൈ.
കാട്ടിപ്പരുത്തി: നന്ദി.
smitha adharsh :ഇത്തിരി കടുപ്പമായോ..? ഷെമിക്കെന്നേ..
കുട്ടിച്ചാത്തന്‍ : അയ്യോ.. ഇതു പോലത്തെ നളിനാക്ഷന്മാര്‍ വേറെയുമുണ്ടെന്നോ?? ഒരേ അനുഭവം ആവര്‍ത്തിക്കുന്നത് സ്വാഭാവികം തന്നെ. ബോറടിപ്പിച്ചെങ്കില്‍ സോറി. തുറന്നെഴുതിയതിനു നന്ദി.
കുഞ്ഞന്‍ ,
കണ്ണനുണ്ണി : ഇപ്പോ ഇതിനൊക്കെ ആഴ്ചകള്‍ തന്നെ വേണ്ടെന്നേ... കമന്റിയതിനു നന്ദി.
മഞ്ഞുതുള്ളി: സുഗുണന്‍ സൂപ്പര്‍ സ്റ്റാറോ??, അനുഭവം വരുമ്പോള്‍ പഠിച്ചുകൊള്ളും. കമന്റിനു നന്ദി.
കുഞ്ഞന്‍,അരുണ്‍ കായംകുളം: വളരെ നന്ദി.
അരുണ്‍: പിന്നെ,,, സ്വാഭാവികം അല്ലേ. ഹ ഹ.
Typist | എഴുത്തുകാരി : അയ്യോ സസ്പെന്‍സ് പൊട്ടിയല്ലേ.. കമന്റിനു നന്ദി.
kooottukaranodu abhiprayam chodichappo thanne manassilayo ini ithe undakoo ennu ...
ReplyDeletenannayittund prayogangal
വേറെ ജാതിയിലുള്ള വനജയുമായുള്ള നളിനാക്ഷന്റെ ബന്ധം ഭാനുമതിയമ്മ ഞെട്ടിപ്പിച്ചു. അവര്‍ ഉടനെ തന്നെ രാഘവന്‍ മാഷുമായി അവൈലബിള്‍ പി.ബി. ചേര്‍ന്നു. നളിനാക്ഷനും വനജയുമായുള്ള കൂട്ടുകെട്ട് പുരോഗമന മതേതര കുടുംബ പ്രസ്ഥാനങ്ങള്‍ക്ക് വെല്ലുവിളിയാണെന്ന ഭാനുമതിയമ്മ അവതരിപ്പിച്ച പ്രമേയം ‘അഞ്ച് മിനിട്ട് നേരം നീണ്ടു നിന്ന മാരത്തോണ്‍ ’ ചര്‍ച്ചയില്‍ യാതൊരു ഭേദഗതിയുമില്ലാതെ അംഗീകരിച്ചു. എന്തു വിധേനയും ആ പിന്തിരിപ്പന്‍ ജാതി കൂട്ടുകെട്ട് അവസാനിപ്പിക്കാനും അല്ലാത്ത പക്ഷം നളിനാക്ഷന്‍ ജനിച്ചതു മുതല്‍ നല്‍കിപ്പോന്നിരുന്ന നിരുപാധിക പിന്തുണ പിന്‍വലിക്കുന്നതടക്കമുള്ള ശക്തമായ പ്രക്ഷോഭ പരിപാടികളോടെ മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നല്‍കാനും തീരുമാനമായി.
ReplyDeleteകുമാരേട്ടാ വണങ്ങി, എന്താ ഒരു അലക്ക്, സുഗുണന്‍ ആണ് താരം. എല്ലാ ഉപമകളും വളരെ മനോഹരം ആയി. പോരെട്ടെ അടുത്തത്
നളിനാക്ഷന്‍ അമ്മ പറഞ്ഞ കല്ല്യാണവും കഴിച്ച്, അമ്മയ്ക്കും ഭാര്യയ്ക്കുമിടയില്‍ ഒരു ഷട്ടില്‍കോക്കു പോലെ റെസ്റ്റ് ലെസ്സായി കഴിഞ്ഞു കൂടുന്നു.
ReplyDeleteസുന്ദരമായ ജീവിതം
കലക്കി കുമാരണ്ണാ
“ഉമ്മം കൊടുക്കുന്ന.....“ അതിനാണ് പ്രൈസ് :)
ReplyDeleteഉമ്മത്തിന്റെ അത്ര മാധുര്യം ഉമ്മയ്ക്കില്ലല്ലോ അല്ലേ..?
നല്ല രസികന്‍ എഴുത്ത് കുമാരേട്ടാ..
അവസാനം ഓട്ടോയും ചാരി നിന്നവൻ...
ReplyDeleteഅവനു കൊടു കൈ:)
dear kumaran,
ReplyDeletevery nice story.please increase the font.
keep writing.your style is very good!:)
sasneham,
anu
ഓ മണ്ണും ചാരി നിന്നവന്‍ പെണ്ണിനേം കൊണ്ട് പോയി. പിന്നെ കമന്റ് വളരെ വൈകി ഇടുന്നു. ഇത് കണ്ട് എനിക്കും ഒരു അടിപൊളി പോസ്റ്റിടാന്‍ തോന്നുന്നുണ്ട്, കേട്ടോ.
ReplyDeleteha ha ha.. good work..
ReplyDeletehttp://eadumasika.blogspot.com
ReplyDeleteഏട് ബ്ലോഗ് മാഗസിനിലേക്ക് കരുത്തുറ്റതും ഹ്രസ്വവുമായ രചനകള്‍ ക്ഷണിക്കുന്നു.
രചനകള്‍ താഴെകാണുന്ന ഐഡിയില്‍ മെയില്‍ ചെയ്യുക.
eadumasika@gmail.com
ല്ല കഥ , തീം പുതീതല്ലെലും പ്രസന്റേഷന്‍ നന്നായിട്ടുണ്ട് . നട്ടെല്ല് ഇല്ലാത്തോര്‍ക്ക് ഇപ്പഴും ക്ഷാമം ഇല്ലാത്തതുകൊണ്ട് കഥക്ക് ഇപ്പോഴും കാലിക പ്രാധാന്യം ഉണ്ട്
ReplyDeleteകലക്കീട്ടുണ്ടിഷ്ടാ....
ReplyDeletepradeep nair,
ReplyDeletekuRupp,
aruN chullikkal,
sreelal,
lakshmy,
anupama,
mini,
greeshma,
chechippennu,
ee paavam njaan...
വളരെ വളരെ നന്ദി.
ഗുണപാഠത്തിനു പകരം പ്രസന്റ് ടെന്‍സ് പറഞ്ഞതു നന്നായി.
ReplyDeletekollaam thankalude bhavana.
ReplyDeleteഹൗ.. സഹിച്ചില്ലാ.... ഒരു ഗുണപാഠമാവട്ടെ ചിലർക്കെകിലും ഈ പ്രസന്റ് ടെന്‍സ്
ReplyDeleteമനോഹരം, ആശംസകൾ
സുഗുണനാണു താരം. അദ്ദേഹം കാര്യങ്ങള്‍ നേക്കില്‍ പറയാന്‍ മിടുക്കനല്ലെങ്കിലും കാര്യം കാണാന്‍ ബഹു മിടുക്കനാണെന്ന് മനസ്സിലായി.
ReplyDeleteനല്ല ഉപമകളും അവതരണവും. തുടര്‍ന്നും എഴുതുക.
കലക്കി... കലകലക്കി...!!!
ReplyDelete:)
ഹ ഹാ...പ്രയോഗങ്ങള്‍ കലക്കന്‍....പെണ്ണും ചാരി നിന്നവന്‍ മണ്ണും കൊണ്ടു പോയി അല്ലേ?(തലതിരിഞ്ഞോ?)
ReplyDelete“”പത്തു നാല്‍പ്പത്തിയഞ്ച് വയസ്സായെങ്കിലും ആയമ്മ ഒരു ഫാഷന്‍ പരേഡുകാരിയാണ്.
ReplyDeleteഅംബാസഡര്‍ കാറിന്റേതു പോലത്തെ പിന്‍ഭാഗമുള്ളതിനാല്‍ “പാവപ്പെട്ടവരുടെ ശ്രീവിദ്യ” എന്ന് നാട്ടിലെ പിള്ളേര്‍ രഹസ്യമായി ഭാനുമതിഅമ്മയെ വിളിക്കാറുണ്ട്. “”
എഴുത്ത് കൊള്ളാം.. വായിക്കാന്‍ രസമുണ്ട്..
തൃശ്ശിവപേരൂരില്‍ നിന്ന് ആശസകള്‍
ജ്വാല,
ReplyDeleteപി.ആര്‍.രഘുനാഥ് ,
വരവൂരാൻ,
കൊച്ചു മുതലാളി,
cEEsHA ,Areekkodan | അരീക്കോടന്‍ ,
ജെപി......
എല്ലാവർക്കും എന്റെ അഗാധമായ നന്ദി..
pinnonnum ingattu vannillallo ..poratte..
ReplyDeleteNalinakshanu ori salam.... Nannayirikkunnu... Ashamsakal...!
ReplyDeletehai kumaara
ReplyDeletenalla rasam undaarunnu vaayikkan ketto
സംഭവത്തിലെ ഭൂതകാലത്തെക്കാൾ ഊറ്റം ആ വർത്തമാനകലത്തിനു തന്നെ !
ReplyDeleteഹ ഹ ഹ
ReplyDelete:)
ReplyDeleteനല്ല എഴുത്ത്.ഞാന്‍ ഇതിനു മൂന്നാമത്തെ കമന്റാണ് ഇടുന്നത്.രണ്ടെണ്ണം വേറെ രണ്ടുപേര്‍ കൂട്ടത്തില്‍ ഇതേ ബ്ലോഗ് ഇട്ടിരിക്കുന്നു....താങ്കള്‍ ഇതറഞ്ഞില്ലേ
ReplyDeleteഈ സൈറ്റു നോക്കുക
www.koottam.com
What an amazing post that I have ever come through. It gives the information that I was really searching for the past week and I am really satisfied with this post. Need more like this. Thank you.
ReplyDeleteCollege Research Papers
Absolutely agree with what you stated. Your explanation was by far the simplest to understand. I say to you, I often get annoyed when people talk about things that they plainly have no idea about. You managed to hit the nail right on the head and rolled out everything clearly. I hope, other people can take a signal. Will likely be back for more. Keep it up!
ReplyDeleteCollege Papers
VEERU, Sureshkumar Punjhayil, പിരിക്കുട്ടി, bilatthipattanam, Thamburu .....Thamburatti, വശംവദൻ, റോസാപ്പുക്കള് : നന്ദി.
ReplyDeleteResume Professional:Wow, awesome blog structure! Really nice thanks you very much, keep going
ReplyDeletevanaje........
ReplyDelete