Wednesday, December 10, 2008

കൊംപിയുടെ ചില വിശേഷങ്ങള്‍

ഞങ്ങളുടെ ആഫീസിലെ കാഷ്വല്‍ സ്വീപ്പറാണു ദിനേശന്‍. ആറടി പൊക്കം, കുറ്റി മുടി, രണ്ടായിരം വാട്ട്സ് ശബ്ദം, ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തു കേള്‍ക്കുന്ന ഇടിവെട്ടു പോലെയുള്ള ചിരി. എപ്പോഴും ചളിയും കരിയും പിടിച്ച് കറുപ്പ് കളറിലുള്ള ഒരു പാന്റും ഷര്‍ട്ടുമായിരിക്കും വേഷം. ഒരിക്കല്‍ ആഫീസിലെ രസികന്മാര്‍ ദിനേശനോട് കടയില്‍ പോയി ഒരു വെള്ള കിറ്റ്കാറ്റ് വാങ്ങിക്കാന്‍ പറഞ്ഞു. പാവം ദിനേശന്‍!! സകല കടകളിലും കയറിയിറങ്ങി നിരാശനായി മടങ്ങി. എവിടെയോ ഒരു ചെറിയ നട്ട് ലൂസായിപ്പോയി. അത്രയേ ഉള്ളു. ഒരു ഐ.എസ്.ഒ. ടൂ തൌസന്റ് പൊട്ടന്‍. കക്ഷിയുടേതായി ഒട്ടേറെ തമാശകള്‍ പ്രചാരത്തിലുണ്ട്. അതില്‍ ചില സാമ്പിള്‍സ്.

ഒരു ദിവസം ഞങ്ങള്‍ പത്രം വായിക്കുകയായിരുന്നു. ദിനേശനും കൂടെയുണ്ട്. സ്പോര്ട്സ് പേജില്‍ ഇങ്ങനെ ഒരു ഹെഡിങ് ഉണ്ടായിരുന്നു. ''ഹംപി മുന്നേറുന്നു.'' ചെസ്സ് കളിക്കാരിയായ കൊനേരു ഹംപിയെക്കുറിച്ചായിരുന്നു ആ വാര്‍ത്ത. അതു വായിച്ച ദിനേശന്‍ പറഞ്ഞു. ''ഹംപി..? ഓ… ഇംഗ്ലീഷ് ഫുട്ബാള്‍ ടീമാണല്ലേ..'' ചിരിയടക്കാന്‍ ഞങ്ങള്‍ക്ക് മരുന്നു കഴിക്കേണ്ടി വന്നു. അങ്ങനെയാണു ദിനേശന് കൊംപി എന്ന പേരു വീണത്.

ആഫീസില്‍ ഒരു പ്യൂണിന്റെ ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു. മുപ്പത് വയസ്സു വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം എന്നാണു നിബന്ധന. ദിനേശനും അപേക്ഷിക്കണമെന്നുണ്ട്. പക്ഷേ വയസ്സ് മുപ്പതിലധികമായി. എന്തെങ്കിലും ഇളവു കിട്ടുമോ എന്നറിയാന്‍ കക്ഷി മനേജരെ പോയി കണ്ടു. മാനേജര്‍ പറഞ്ഞു. ''ദിനേശാ നിങ്ങള്‍ക്ക് വയസ്സ് നാല്‍പ്പത് ആയല്ലോ. മുപ്പത് വയസ്സുള്ളയാളെയേ എടുക്കാന്‍ സാധിക്കൂ..'' കൊംപി ഉടന്‍ വളരെ നിഷ്കളങ്കമായി, ''വയസ്സു കൂടിപ്പോയത് എന്റെ തെറ്റല്ലല്ലോ സാര്‍''.


ഒരു ദിവസം രാവിലെ കൊംപി ഗാഡനില്‍ ചെടികള്‍ക്ക് വെള്ളം ഒഴിക്കുകയായിരുന്നു. മൂപ്പരെ ഒന്നു ചെണ്ട കൊട്ടിക്കണമെന്ന് അതിലേ പോവുകയായിരുന്ന സുരേഷിനു തോന്നി. അവന്‍ കൊംപിയോട് പറഞ്ഞു , ''ദിനേശാട്ടാ, ഇവിടെ ഹോര്‍ലിക്സ് ചെടിയില്ലേ''

''ഇല്ലാന്നു തോന്നുന്നു..'' കൊംപി മറുപടി പറഞ്ഞു.
''എന്നാ മാനേജരോട് പറഞ്ഞിട്ട് കുറേ നല്ല ഹോര്‍ലിക്സ് ചെടികള്‍ വാങ്ങി നടൂ, അതു നല്ല പൂക്കളുണ്ടാവുന്ന ചെടിയാണു.''

കൊംപി ഉടനെ ചാടിപ്പോയി മാനേജരോട് പറഞ്ഞു. ''സാര്‍ നമ്മക്ക് കൊറേ ഹോര്‍ലിക്സ് ചെടി വാങ്ങി നടണം. അതിലു നല്ല പൂക്കളുണ്ടാവും പോലും.'' ഗൌരവക്കാരനായ മാനേജര്‍ പോലും ചിരിച്ചു പോയി.

ഒരിക്കല്‍ ജോലിയില്‍ കൊംപി എന്തോ കാര്യമായ മണ്ടത്തരം ഒപ്പിച്ചു. മാനേജര്‍ ദേഷ്യപ്പെട്ടു നാളെ മുതല്‍ ജോലിക്ക് വരണ്ടാന്നു പറഞ്ഞു. കൊംപി ആകെ വിരണ്ടു. കുറേ എക്സ്ക്യൂസ് പറഞ്ഞു നോക്കി. മാനേജര്‍ അലിയുന്നില്ല. ഒടുവില്‍ കൊമ്പി ഒരു അറ്റകൈ പ്രയോഗം നടത്തി. മാനേജരുടെ കാലിനൊരൊറ്റ വീഴ്ച്ച. മാനേജര്‍ പറഞ്ഞു.

''നീ കാലു വിട് ദിനേശാ..''
''എന്നോട് ജോലിക്ക് കയറാന്‍ പറയാതെ ഞാന്‍ വിടില്ല സാറേ'' കൊംപി.
''അല്ല ദിനേശാ നീ കാലു വിട്. ഞാന്‍ പറയുന്നത് കേള്‍ക്ക്..''
''ഇല്ല സാര്‍ ഞാന്‍ വിടില്ല..''
''പിടി വിട് ദിനേശാ..''
''വിടില്ല സാറേ..''
''ദിനേശാ നീ മേശയുടെ കാലാ പിടിച്ചത്. അതു വിട്...''

25 comments:

  1. ''ദിനേശാ നീ മേശയുടെ കാലാ പിടിച്ചത്. അതു വിട്...''

    ha ha ha...

    ReplyDelete
  2. വടക്കുനോക്കിയന്ത്രം.തളത്തില്‍ ദിനേശന്‍.വാഴ. അവസാനമായപ്പോഴേക്കും മനസ്സില്‍ ഇത്രയും ബാക്കി.

    ReplyDelete
  3. കൊം‌പി ദിനേശന്‍ ആളു രസികനാണല്ലോ കുമാരേട്ടാ...
    ഇതു പോലെയുള്ള ഓരോ ആളുകളെങ്കിലും ഓരോ കൂട്ടത്തിലും കാണും അല്ലേ?

    :)

    ReplyDelete
  4. ചാത്തനേറ്: പലരേയും പറ്റി എഴുതണമെന്നുണ്ട് എന്താ ചെയ്യാ കൂട്ടുകാരായിപ്പോയില്ലേ...;)

    ReplyDelete
  5. ഹ ഹ ഹ ഓരോ ഓഫീസിലും കാണും ഇതു പോലുള്ള ചില രസികന്മാര്‍ അല്ലേ.എന്തായാലും ദിനേശന്റെ പേരു കൊള്ളാം.

    ReplyDelete
  6. കുമാര്‍ജി,
    രവിതെയ്യത്തിന്റെ hangover മാറാത്തതുകൊണ്ടാണെന്നു തോന്നുന്നു,ദിനേശന്റെ ക്ലച്ച് ശരിക്ക് പിടിക്കുന്നില്ല.

    ReplyDelete
  7. കുമാരേട്ടാ ഒരല്‍പം കൂടി പൊലിപ്പിക്കാന്‍ പറ്റുമായിരുന്നു എന്ന് തോന്നി.

    ReplyDelete
  8. അപ്പോ.. കാര്യം കാണാന്‍ മേശക്കാലും‌ പിടിക്കണംന്ന് സാരം.....

    ReplyDelete
  9. കുമാരാ വിട്. ഞാന്‍ പറയുന്നത് കേള്‍ക്ക്..''
    ''ഇനി ചിരിക്കാന്‍ വയ്യ .''പിടി വിട് കുമാരാ ..''

    ReplyDelete
  10. കോറോത്ത് , യരലവ~yaraLava ,ശ്രീ,കുട്ടിച്ചാത്തന്‍,പിരിക്കുട്ടി ,കാന്താരിക്കുട്ടി ,BS Madai ,കുറുപ്പിന്റെ കണക്കു പുസ്തകം,ലതി,രസികന്‍ ,മാണിക്യം ...
    വളരെ വളരെ നന്ദി.
    ബി.എസ്.മാടായി, കുറുപ്പ്..
    ശരിയാണു. നന്നായില്ലെന്നറിയാം. അടുത്ത തവണ പരാതി തീര്‍ക്കാന്‍ ശ്രമിക്കാം.

    ReplyDelete
  11. പിടിവിട് ദിനേശാ.
    ഹി.ഹി..ഹി

    ReplyDelete
  12. അപ്പോ ഓഫീസില്‍ നേരം പോക്കിനുള്ള വകുപ്പ് ഉണ്ടായിരുന്നു അല്ലെ ?

    ReplyDelete
  13. അരുണ്‍ കായംകുളം, 'കല്യാണി' :
    വളരെ നന്ദി.

    മുസാഫിര്‍: അതെ. ദിവസവും ചിരിക്കാനേ നേരമുള്ളു. അതു കൊണ്ട് ഒഫീസ് സമയം പോകുന്നതറിയില്ല. വായിച്ചതിനും കമന്റിയതിനും നന്ദി.

    ReplyDelete
  14. This is very nice blog and informative. I have searched many sites but was not able to get information same as your site. I really like the ideas and very intersting to read so much and Please Update and i would love to read more from your site
    happy easter poems
    happy easter greetings
    happy easter messages
    happy easter songs

    ReplyDelete
  15. Really satisfactory post. I simply staggered on high your web log and fundamental to say that I get amazingly delighted in yearly your web log posts. cplt20official.com.Any approach i will have the capacity to be subscribing to your expand which i achievement you parade an alternate time a little while later.

    ipl 2015 live streaming. ipl live streaming. ipl live streaming.I always notices that your blog posts are so unique and well explained with deep information. The best thing which I like most in your articles is that your articles are so easy to understand because it was written in so easy language and it really helps newbies like me.

    ReplyDelete