Saturday, December 6, 2008

മാജിക് വടി

നാട്ടിലെ തല്ലിപ്പൊളി ആര്‍ട്സ് ക്ലബ്ബിന്റെ വാര്‍ഷികത്തിന്റെ ഉദ്ഘാടന ചടങ്ങാണു വേദി. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ ടീച്ചറാണു ഉദ്ഘാടക. യു.പി.സ്കൂള്‍ ഹെഡ് മാസ്റ്ററായ രാഘവന്‍ മാഷും, ക്ലബ്ബ് പ്രസിഡന്റും, വാര്‍ഡ് മെമ്പറും വേദിയിലിരിപ്പുണ്ട്. ഉദ്ഘാടനം കഴിഞ്ഞാല്‍ മാജിക് ഷോ ഉള്ളത് കാരണം കുട്ടികളടക്കം നല്ലൊരു ആള്‍ക്കൂട്ടം വന്നു ചേര്‍ന്നിട്ടുണ്ട്.

ഖദീജ ടീച്ചര്‍ മുന്നിലിരിക്കുന്ന കുട്ടികളെ ഉപദേശിച്ച് പ്രസംഗിക്കുകയാണു. പിള്ളേരാണെങ്കിലോ “ഈ തള്ളക്ക് വേറെ പണിയൊന്നുമില്ലേ ഞങ്ങളിതെത്ര കേട്ടതാ. സ്വന്തം അച്ഛനുമമ്മയും വിചാരിച്ച് നന്നാവാത്ത ഞങ്ങളെ ഇനി ഈ പെണ്ണുമ്പിള്ള എന്തോ നന്നാക്കാനാ” എന്നൊക്കെ വിചാരിച്ച് കലപില കൂട്ടി മാജിക് ഷോ കാണാന്‍ ആക്രാന്തം പിടിച്ചിരിക്കുകയാണ്. രാഘവന്‍ മാസ്റ്റര്‍ ഇടക്കിടക്ക് പിള്ളേരെ നോക്കി കണ്ണുരുട്ടുന്നുണ്ട്.

പിള്ളേരുടെ ഒച്ചപ്പാട് കണ്ട് ഖദീജ ടീച്ചര്‍ വിഷയം മാറ്റി. “എനിക്കറിയാം ..ങ്ങളൊക്കെ മാജിക് കാണാനായി കാത്തിരിക്കുകയാണെന്നു… അതോണ്ട് ഞാന്‍ കൂടുതലൊന്നും പ്രസംഗിക്കുന്നില്ല… കുട്ടിക്കാലത്ത് ഞാനും ഇതു പോലന്നെ ആയിരുന്നു... ഒരിക്കല്‍ ഞങ്ങള്ടെ സ്കോളിലും ഒരു മാജിക്കുകാരന്‍ വന്നു.... അയാളൊരു ബയങ്കര മാജിക് കാണിച്ചു… നീണ്ടു കറുത്ത ഒരു വടി എടുത്ത് ഒരു പെട്ടിയിയിലിട്ടു.. പിന്നെ, കറുത്ത ഒരു തുണിയെടുത്ത് അതു മൂടി… എന്തൊക്കെയോ മന്ത്രം ചൊല്ലി… എന്നിറ്റ് എന്നെ വിളിച്ച് തുണി പൊക്കി നോക്കാന്‍ പറഞ്ഞു.... ഞാന്‍ പോയി ആ തുണി പൊക്കി നോക്കിയപ്പോ… അതില്‍ നിന്നും അറ്റം ചുവന്ന ഒരു സാധനം നീണ്ടു നീണ്ടു പുറത്തേക്ക് വന്നു.... ഞങ്ങളെല്ലാരും കൈയ്യടിച്ചു…’’

ടീച്ചര്‍ പിന്നെ പ്രസംഗിച്ചതൊന്നും ചിരിയുടെ മാലപ്പടക്കത്തില്‍ ആരും കേട്ടില്ല. എന്തിനാണു ആളുകളിങ്ങനെ ചിരിക്കുന്നതെന്ന് ടീച്ചര്‍ക്കും മനസ്സിലായില്ല.

14 comments:

  1. കുമാര്‍ജി........!!!!!!!
    “എന്തിനാണു ആളുകളിങ്ങനെ ചിരിക്കുന്നതെന്ന് ടീച്ചര്‍ക്കും മനസ്സിലായില്ല“ പെരുക്കുകയാണല്ലോ മാഷെ.ങും നടക്കട്ടെ.എന്നാലും എന്റെ ടീച്ചറേ‍...?!

    ReplyDelete
  2. “-സ്ത്രീകളുടെ ഇടയിലുമുണ്ട് നീറുന്ന സംഗതികൾ. ഞാനതിലേക്ക് കൈ കടത്തുന്നില്ല...“

    ReplyDelete
  3. കൊല്ല് കുമാര്‍ജീ കൊല്ല് ........................ഹഹഹ ഞാനിതിലെ വന്നിട്ടില്ലേയ്..................

    ReplyDelete
  4. എന്റെ ഖദീജ ടീച്ചറെ എന്നെ അങ്ങ് കൊല്ല്. കുമാര്‍ജി നിങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല, ഞങ്ങള്‍ ഒന്നും കേട്ടിട്ടും ഇല്ല.

    ReplyDelete
  5. പാവം ടീച്ചര്‍.

    ReplyDelete
  6. എനിക്ക് വയ്യ......:)

    ReplyDelete
  7. എല്ലാവര്‍ക്കും നന്ദി.

    ReplyDelete