Tuesday, November 25, 2008

രവിതെയ്യത്തിന്റെ അന്വേഷണം

കുന്നിന്‍ മുകളിലെ കാവില്‍ തിറമഹോത്സവമാണ്. ഗ്രാമത്തിലെ മിക്കവരും പുലര്‍ച്ചെയുള്ള തണുപ്പ് വകവെക്കാതെ തെയ്യം കാണാനെത്തിയിട്ടുണ്ട്. തിറ നടക്കുന്ന ദിവസം മാത്രമേ ആ ഭാഗത്ത് ജനങ്ങള്‍ എത്തി നോക്കാറുള്ളു. മറ്റുള്ള ദിവസങ്ങളില്‍ കാവും പരിസരവും കാടുപിടിച്ചു വിജനമായിരിക്കും. ഉത്സവ രാത്രിയില്‍ ട്യൂബ് ലൈറ്റിന്റെ വെളിച്ചവും ചാന്ത്, വളകള്‍, ബലൂണുകള്‍ തുടങ്ങിയവ വില്‍ക്കുന്ന കച്ചവടക്കാരുടെ വാണിഭ ചന്തകളും, ഒക്കെയായി അവിടം ഒരു പുതിയ ലോകം പോലെ ആയിരിക്കും.

രാമന്‍ പണിക്കരുടെ മകന്‍ രവിയാണു തെയ്യം കെട്ടിയത്. രവി ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. കക്ഷി ആളൊരു 'പുഷ്പ'നാണെന്ന് പെണ്‍കുട്ടികള്‍ തമ്മില്‍ പറയാറുണ്ട്. ടൌണിലെ ഒരു തുണികടയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്നു. കാവുകളില്‍ തെയ്യക്കാലമാകുമ്പോള്‍ രവി കടയില്‍ നിന്നും ലീവെടുത്ത് ഫുള്‍ ടൈം ദൈവമായി മാറും.

തോറ്റവും, കെട്ടിയാട്ടവും, മേലേരി തുള്ളലും കഴിഞ്ഞ് രവിതെയ്യം ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം നല്‍കുന്ന തിരക്കിലാണു. സ്ത്രീ ജനങ്ങളാണു കൂടുതലും. ചുരുട്ടിപ്പിടിച്ച നോട്ടുകള്‍ക്കും നാണയങ്ങള്‍ക്കും പകരമായി ''ഭഗോതി കാക്കും ട്ടോ'' എന്നിങ്ങനെ കുറേ അനുഗ്രഹ വചനങ്ങള്‍ക്കൊപ്പം മഞ്ഞള്‍ പൊടിയും, തെച്ചിപ്പൂവും പ്രസാദമായി കൊടുക്കും. പെണ്ണുങ്ങള്‍ക്ക് അത്രയൊക്കെ മതിയല്ലോ. നോട്ടുകളും നാണയങ്ങളും തെയ്യത്തിന്റെ കൈയ്യില്‍ നിന്നും രാമന്‍പണിക്കന്‍ വാങ്ങി കൈയ്യോടെ തന്റെ അരയില്‍ കെട്ടിയ തുണി സഞ്ചിയിലിടുന്നുമുണ്ട്.

നാട്ടിലെ എല്‍.പി.സ്കൂളിലെ ഹെഡ്മാസ്റ്ററായ രാഘവന്‍ മാഷിന്റെ ഭാര്യ ഭവാനിയമ്മയും മകളായ പത്തില്‍ പഠിക്കുന്ന രമ്യയും പ്രസാദം വാങ്ങിക്കാന്‍ നില്‍ക്കുന്നുണ്ട്. മൂത്ത മകളായ കോളേജില്‍ പഠിക്കുന്ന വിദ്യയെ കൂടെ കാണുന്നില്ല.

രവിതെയ്യം രാമന്‍പണിക്കന്റെ കൈയ്യില്‍ നിന്നും മഞ്ഞള്പൊടിയും തലയിലെ ചമയത്തില്‍ നിന്നും തെച്ചിപ്പൂവും തുമ്പപ്പൂക്കളും എടുത്തു രമ്യയ്ക്ക് കൊടുത്തു. എന്നിട്ട് പറഞ്ഞു. ''ഒരാപത്തും വരാതെ ഭഗോതി കാക്കും ട്ടോ.. ഗുണം വരുംട്ടോ….''

പിന്നീട് സ്വരത്തിന്റെ ടോണ്‍ മാറ്റി,
''…ഏച്ചി വന്നിട്ടില്ലേ........?''

29 comments:

 1. രമ്യ വീട്ടില്‍ ചെന്നു “ഏച്ചിയെ ചോയിച്ചീനി” എന്ന് ചേച്ചിയോടു പറഞ്ഞിരിക്കണം. ചേച്ചിക്കു പോവാതിരുന്നത് നന്നായി.

  ReplyDelete
 2. ha ha ha... theyyavum manushyanalle ;)

  OT : Ee kollam theyyathinu naatil ponam!!

  ReplyDelete
 3. ഹ ഹ ഹ, ഈ കുമാരന്റെ ഒരു കാര്യമേ.

  ReplyDelete
 4. എല്ലാം അറിയുന്ന തെയ്യം!

  ReplyDelete
 5. കുമാരേട്ടാ,

  ഹഹഹ..ദൈവം മനുഷ്യനായല്ലെ..

  ReplyDelete
 6. കുമാരന്‍ മാഷെ: തെയ്യത്തിന്റെ നാട്ടില്‍നിന്നായാതു കൊണ്ട് പെട്ടെന്നു തന്നെ രംഗം visualize ചെയ്യാന്‍ പറ്റി.... ഓര്‍ത്തു ചിരിക്കാന്‍ ഒന്നുകൂടി...

  ReplyDelete
 7. ഹ ഹ,

  ''…ഏച്ചി വന്നിട്ടില്ലേ........?''

  കൊള്ളാം തെയ്യം.

  അനിയത്തി കണ്ണില്‍ പിടിക്കാനുള്ളത്ര ഇല്ലെ?

  ReplyDelete
 8. കുമാരേട്ടാ എന്‍റെ കുമാരേട്ടാ. ഇതു വായിച്ചപ്പോള്‍ പണ്ടു ഞങ്ങളുടെ നാട്ടിലെ ഒരു കാര്യം ഓര്‍മ്മ വന്നു. സര്‍പ്പത്തില്‍ എന്‍റെ ഒരു സുഹൃത്തും നാട്ടിലെ ഷാപ്പ്‌ കാരന്റെ മകനുമായ മനോഹരി (മനോജ്) ഉറഞ്ഞു തുള്ളുന്നു. അത് കണ്ട കുറച്ചു ചെറുപ്പക്കാര്‍ പറഞ്ഞു അളിയാ ഇവന്‍ കള്ള തുള്ള് തുള്ളുവാനെന്നു. അത് തുള്ളികൊണ്ടിരുന്ന മനോഹരി കേട്ടു. അവന്‍ തുള്ളി കൊണ്ടു തന്നെ പറഞ്ഞു "നിയൊക്കെ വാടാ ഷാപ്പിലോട്ടു കടം കുടിക്കാന്‍. "

  കൊള്ളാം കിണ്ണന്‍ സാധനം. പിന്നെ ഞാന്‍ മൂന്നാം ഭാഗം പോസ്റ്റി കേട്ടോ

  ReplyDelete
 9. അവിടെ നില്‍പ്പുണ്ടായിരുന്ന കുമാരന്റെ മനസ്സിലും ഇതേ ചോദ്യമായിരുന്നില്ലേ?

  ReplyDelete
 10. കുമാരേട്ടാ,അടി വാങ്ങിച്ച് കൂട്ടണം
  ഹി..ഹി..ഹി

  ReplyDelete
 11. കുമാരേട്ടാ ഒരു ഹെല്പ് വേണം. എങ്ങനയാണീ പോസ്റ്റിന്റെ ഇടയില്‍ പിക്ചര്‍ ഇടുന്നെ. മോസ്റ്റ് അര്‍ജന്റ്

  ReplyDelete
 12. പുതിയ പോസ്റ്റിട്ടിട്ടുണ്ടേ പോസ്റ്റ്‌ പോസ്റ്റ്‌..

  ReplyDelete
 13. ‘കീ’ശബ്ദത്തിലായിരിയ്ക്കും അല്ലേ ചോദ്യം വന്നത്? :-)

  ReplyDelete
 14. ഹ ഹ ഹ ഒരു തിറ കന്നാന്‍ പോയ പ്രതീതി ..പഴ ഒര്മാകളില്കുള്ള ഒരു മടക്കം

  ReplyDelete
 15. പറയാനുള്ളത് നാനും ചൊവ്വേ പറയും, അതിന് നിന്റെ അനോണി കുന്തം വേണ്ടെടോ ...
  വിട്ടു കള

  ReplyDelete
 16. കുറുപ്പിന്റെ കണക്കു പുസ്തകത്തിൽ നിന്നാ ഞാൻ ഈ ബ്ലോഗ്ഗിലേക്കുള്ള വഴി കണ്ടത്‌ മനോഹരമായിരിക്കുന്നു ഈ തെയ്യം
  ആശംസകൾ,

  ReplyDelete
 17. എല്ലാവര്‍ക്കും നന്ദി.

  ReplyDelete