Wednesday, November 12, 2008

കോയമ്പത്തൂരിലെ തെറ്റിദ്ധാരണ

ആഫീസിലെ ഇവന്റ് മാനേജ്മെന്റ് ടീമിന്റെ ആസ്ഥാന കാര്യവാഹകാണു ഉന്മേഷ് ലാല്‍. അഞ്ച് അഞ്ചരയടി പൊക്കം, വെളുപ്പു നിറം, വെല്‍ഡ്രെസ്സ്ഡ്, എപ്പോഴും വളരെ ഹാപ്പിയായിരിക്കും. പാടത്തെ നെല്‍ക്കതിരുകള്‍ വശങ്ങളിലേക്ക് ചാഞ്ഞ് വീണു നടവരമ്പ് മാത്രം തെളിഞ്ഞു കാണുന്നത് പോലെ മുടി നടുവിലൂടെ പകുപ്പെടുത്ത് ചീകി ഒതുക്കിയിരിക്കും. രണ്ട് കക്ഷത്തിലും ഓരോ ഇഷ്ടിക വെച്ച് ഇല്ലാത്ത മസില്‍ ഉണ്ടാക്കിക്കാണിക്കും. അതി വിനയത്തോടും അക്ഷരശുദ്ധിയോടും കൂടി പതുക്കെയേ സംസാരിക്കു. അതുകൊണ്ട് ഉന്മേഷ് ലാലിനു 'നടന്‍' എന്നൊരു വിളിപ്പേരു കൂടിയുണ്ട്.

കല്ല്യാണം-മരണ വീടുകളില്‍ പോകാനും, യൂനിയന്‍ മീറ്റിങ്ങിന് പോകാനും ആഫീസിലുള്ളവരെ സംഘടിപ്പിച്ച് കൊണ്ടുപോയി-കൊണ്ട് വരിക, ടൂര്‍ സംഘടിപ്പിക്കുക, മാസത്തില്‍ നടക്കുന്ന കള്ളുകുടി പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സ്ഥലം, സമയം, ഡ്രിങ്ക്സ്, ടച്ചിങ്സ് എന്നിവ റെഡിയാക്കുക, ഷെയര്‍ പിരിക്കുക ഇതൊക്കെയാണു ഞങ്ങളുടെ ആഫീസിലെ ഇവന്റുകള്‍. എന്തു കാര്യവും ഏടുത്ത് അവന്റെ തലയില്‍ വെച്ച് ‘പൊക്കി’ കൊടുത്താല്‍ മതി. അവന്‍ സസന്തോഷം, ഭംഗിയായി അതു നടത്തിക്കോളും. ഒരു കുറ്റം പറയാനുള്ളത് സാരി, ചുരിദാര്‍ തുടങ്ങിയ തുണികള്‍ ചുറ്റിയ ‘വസ്തുക്കളോടുള്ള’ വീക്നസ്സ് മാത്രമാണ്.

ഒരിക്കല്‍ ടൂറിനിടയില്‍ ഞങ്ങള്‍ കോയമ്പത്തൂരില്‍ ചായ കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറി. സ്ത്രീകളുള്‍പ്പെടെ ഒരു ബസ്സ് നിറയെ ആളുകളുണ്ട്. രാവിലെ ഒന്‍പത് മണിയായിട്ടേ ഉള്ളു. സാമാന്യം വലിയ ഹോട്ടലായിരുന്നു. എല്ലാവരും കല്യാണ സദ്യയ്ക്കെന്ന പോലെ ഇരച്ചു കയറി മുഴുവന്‍ സീറ്റും കയ്യടക്കി. ചാകര കിട്ടിയ സന്തോഷത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ തലങ്ങും വിലങ്ങും പാഞ്ഞു ഓര്‍ഡറെടുത്ത് ഭക്ഷണം വിതരണം ചെയ്യാന്‍ തുടങ്ങി.

ഞാനും സുബ്രഹ്മണ്യനും റഷീദും ഒരു മേശയ്ക്കു ചുറ്റുമാണു ഇരുന്നത്. ഉന്മേഷ് കൈയ്യിലൊരു ഹാന്‍ഡ് ബാഗും, കക്ഷത്തില്‍ ഇഷ്ടികയും വെച്ച് ലേഡീസിന്റെ ടേബിളില്‍ ചെന്ന് “ദാ ഇവിടെ രണ്ട് പുട്ട്, ദാ അവിടെ നാലു ഇഡ്ഡലി, അവിടെ പൊറോട്ട കൊടുക്കു” എന്നൊക്കെ വിളിച്ചു പറഞ്ഞ് ഷൈന്‍ ചെയ്തു നില്ക്കുകയാണു. ഞങ്ങളെയൊന്നും മൈന്‍ഡ് ചെയ്യുന്നു പോലുമില്ല. അവന്റെ നില്‍പ്പും കൈകാര്യം ചെയ്യലും കാണുമ്പോള്‍ ഹോട്ടലിലെ സ്റ്റാഫ് ആണെന്നു തോന്നും.

അപ്പോള്‍ കറുത്ത് തടിച്ച ഒരു കൊമ്പന്‍ മീശക്കാരന്‍ ഞങ്ങളുടെ അടുത്തുള്ള ചെയറില്‍ വന്നു ഇരുന്നു. അയാളു കുറേ സമയമായി ഒരു ചായക്കു പറയുന്നു. സപ്ലയര്‍മാരെല്ലാം ഞങ്ങളുടെ വയര്‍ നിറക്കലുമായി എന്‍ഗേജ്ഡായതിനാല്‍ അയാളുടെ ചീളു ചായക്കേസൊന്നും ആരും അറ്റന്‍ഡ് ചെയ്തില്ല.

ഞാന്‍ റഷീദിനോട് പറഞ്ഞു. “ടാ നമുക്ക് ഉന്മേഷിനു ഒരു പണി കൊടുത്താലോ?”
റഷീദ് പറഞ്ഞു “എങ്ങനെ?”
“അതൊക്കെയുണ്ട് നീ കണ്ടോ.”
ഞാന്‍ ഉന്മേഷിനോട് ഒരു “ഏയ് ഇവിടെ ഒരു പൊറോട്ട” എന്നു പറഞ്ഞു. എന്നിട്ട് ആ തടിയന്‍ കേള്‍ക്കെ റഷീദിനോട് പറഞ്ഞു “ഇവിടത്തെ സപ്ലയര്‍മാരൊന്നും കൊള്ളില്ലന്നെ”
ഉന്മേഷ് ഇപ്പോ കൊണ്ടു വരാം എന്നു പറഞ്ഞു കിച്ചനിലേക്ക് നോക്കി ഓര്‍ഡര്‍ ചെയ്തു. അത് കണ്ടയുടനെ അയാള്‍ ഉന്മേഷിനോട് “ഒരു ചായ” എന്ന് പറഞ്ഞു.

അയാള്‍ രണ്ട് പ്രാവശ്യം കൂടി വിളിച്ചു പറഞ്ഞു. അവന്‍ ലേഡീസിനെ ഊട്ടുന്ന തിരക്കിലത് കേട്ടില്ല. ഞങ്ങള്‍ ചിരിയടക്കാന്‍ പാടുപെട്ടു. അയാള്‍ ഉന്മേഷിനോട് ഉച്ചത്തില്‍ “ടേയ് ഇങ്കൈ വാ…” എന്നു പറഞ്ഞു. ഉന്മേഷ് ലേഡീസിനോട് “കണ്ടില്ലേ കോയമ്പത്തൂരിലും എനിക്ക് സുഹ്രുത്തുക്കളുണ്ട്. ഞാനിപ്പോ വരാട്ടോ” എന്നു പറഞ്ഞ് വിളിച്ചതെന്തിനെന്നറിയാനെത്തി.

ആ തടിമാടന്‍ ഉന്മേഷിനെ കോളര്‍ പിടിച്ച് പൊക്കിയെടുത്ത് പറഞ്ഞു. '’തിരുട്ട് പയലേ.. എവ്വളവു നേരമാച്ച് ഞാന്‍ ഉങ്കളോട് ടീക്ക് ചൊല്ലുന്നു..? തിരുട്ട് മൂഞ്ചി.’'

കക്ഷത്തിലെ ഇഷ്ടികയൊക്കെ പൊടിഞ്ഞ് ഉന്മേഷ് കാറ്റഴിച്ച ബലൂണ്‍ പോലെയായി. രണ്ടു കൈയ്യും കൂപ്പി അവന്‍ പറഞ്ഞു. ''…ഞാനിങ്കൈ ആളല്ല... പിടി വിടണ്ണാ.. പിടിവിട്…’’

39 comments:

 1. പിടി വിടണ്ണാ.. പിടിവിട് ....ha haa haaa :-)

  ReplyDelete
 2. This post is being listed please categorize this post
  www.keralainside.net

  ReplyDelete
 3. ''…ഞാനിങ്കൈ ആളല്ല... പിടി വിടണ്ണാ.. പിടിവിട്…’’

  കലക്കി കുമാരണ്ണാ..:)

  ReplyDelete
 4. ഹ ഹ,
  അതു കലക്കി.

  എന്നാലും ഇങ്ങനെ ഒരു പാര വേണ്ടിയിരുന്നില്ല.

  ReplyDelete
 5. അവന്‍ അങ്കേ ആളായത് കോണ്ട് ഇങ്കെ ഒരു പോസ്റ്റിനു വകുപ്പായി എന്നു സാരം.

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. really liked the description of "Unmesh Lal".....!!!!!!!! :-)

  ReplyDelete
 8. അല്ലെങ്കിലും അങ്ങിനെയാ.. ലവളുമാരോട് ഇടപ്പെടുമ്പോള്‍ എല്ലോനും പാരയായിട്ടിറങ്ങും,, നീ ഉണ്ടില്ലെങ്കിലൂം ലവളെ ഊട്ടണമെന്നാ ഏതോ ചുമരില്‍ എഴുതികണ്ടത്. ഉന്മേഷെ.. ഞാനുണ്ടെടാ നിന്റെ കൂടെ.

  അനിലേ എനിക്കും ഒരു പാര. എവളു നേരമായി കാത്തിരിക്കുന്നു ഒരു പാരയ്ക്കായി. :)

  ReplyDelete
 9. ഒരു കുറ്റം പറയാനുള്ളത് സാരി, ചുരിദാര്‍ തുടങ്ങിയ തുണികള്‍ ചുറ്റിയ ‘വസ്തുക്കളോടുള്ള’ വീക്നസ്സ് മാത്രമാണ്.

  ഹി..ഹി..ഹി

  പിന്നെ ഉന്മേഷിനിട്ടുള്ള ആ പണി കലക്കി.നടന്‍ തിരിച്ചു പണി തന്നോ?

  ReplyDelete
 10. ഹഹഹഹഹ
  ആ രംഗം മനസ്സില്‍ കണ്ട് ചിരി നിര്‍ത്താമ്പറ്റണില്ല...:) ഹെന്റമ്മോ...

  ReplyDelete
 11. നിങ്ങളെയൊക്കെ ടൂര്‍ കൊണ്ടുപോയത് - ഉന്മേഷ്
  കള്ള് , ടച്ചിങ്സ്, etc.. ശരിയാക്കിയത് - ഉന്മേഷ്
  അവസാനം നിങ്ങളുടെയൊക്കെ .....നു തല്ലുകൊണ്ടത് - പാവം ഉന്മേഷിനു!!
  കുമാര്‍ജി “സംഭവം“ നന്നായി...

  ReplyDelete
 12. ശ്രീവല്ലഭന്‍,കോറോത്ത്, പ്രയാസി,അനില്‍@ബ്ലോഗ്,രസികന്‍,Deepa Bijo Alexander,യരലവ,അരുണ്‍ കായംകുളം
  ,നന്ദകുമാര്‍,BS Madai..
  വളരെ നന്ദി.

  ReplyDelete
 13. നിങ്ങള് ആളുകൊള്ളാല്ലോ ആളുകളെ തല്ലു കൊള്ളീക്കുന്ന പരിപ്പാടിയാ നിങ്ങളുടേത്.

  ReplyDelete
 14. ഒരുപാട് ചിരിച്ചിഷ്ടാ...

  ReplyDelete
 15. കുമാരപ്പാരേ...എന്നലും ഇത്രേം വേണ്ടാരുന്നൂട്ടോ..ആ ഉന്മേഷ് അവിടെ നിന്നു ഉന്മേഷത്തോടെ ഷൈൻ ചെയ്യുന്നതു കണ്ടിട്ടുള്ള കണ്ണൂകടിയല്ലേ?

  കൊള്ളാട്ടോ. പോസ്റ്റ് കലക്കി

  ReplyDelete
 16. തിരുട്ട് മൂഞ്ചി!!!


  ന്നാലും ചതിയായി പോയി ഈ ചെയ്തത്

  ReplyDelete
 17. ഉന്മേഷിനിട്ട് ഈ പാര വേണ്ടിയിരുന്നോ ? എന്തായാലും സംഭവം കലക്കീ ട്ടോ

  ReplyDelete
 18. പാവം ഉന്മേഷ് നിങ്ങളെപ്പോലെയുള്ള പാരകളുടെ കൂട്ട്കെട്ട് കിട്ടാ‍ന്‍ എന്തു പാപം ചെയ്തു അല്ലെ ?

  ReplyDelete
 19. pavam......

  Anna pani koduckanariyam!

  ReplyDelete
 20. അണ്ണാ അത് കലക്കി. ആ പുളളിക്കാരന്‍ (ഉന്മേഷ് ലാല്‍) തിരിച്ചു പോകാന്‍ നേരം അണ്ണന്റെ കോളറിനു പിടിച്ചോ
  വല്ലപ്പോഴും നമ്മളുടെ ബ്ലോഗും ഒന്നു നോക്കണേ.

  ReplyDelete
 21. അണ്ണാ ഞാന്‍ രണ്ടാം ഭാഗം പോസ്റ്റ് ചെയ്തു

  ReplyDelete
 22. ഉണ്മേഷിന്റെ ഉന്മേഷം എല്ലാം ആവിയായി പോയിക്കാണുമല്ലോ..!
  പോസ്റ്റ് കലക്കി

  ReplyDelete
 23. അത് കലക്കി..
  പാവം "നടന്‍".
  ചിരിപ്പിച്ചു കേട്ടോ.

  ReplyDelete
 24. രസികത്തം.....നന്നായിട്ടുണ്ട്.

  ReplyDelete
 25. നീ തല്ലുകിട്ടിയാലേ നിര്‍ത്തൂ.. അല്ലേ......എനിക്ക്‌ ഇത്‌ എസ്‌.കെ.യോട്‌ പറയാഞ്ഞിട്ട്‌ എന്തോ ഒരു `സഫോക്കേഷന്‍'......ഞാന്‍ പറയും മോനേ...പറയണോ....എനിക്കും കിട്ടോ...തല്ല്‌....

  ReplyDelete
 26. aalukale veruthe thallu kolliche adangu alle..

  ReplyDelete