Tuesday, October 28, 2008

അഡ്വാന്റേജസ് ഓഫ് കമ്പ്യുട്ടറൈസേഷന്‍

ആഫീസില്‍ അന്നു പതിവിലേറെ തിരക്കുണ്ടായിരുന്നു. ഞാന്‍ വളരെ അര്‍ജന്റായി പുട്ടപ്പ് ചെയ്യേണ്ട ഒരു ഫയല്‍ നോക്കുകയായിരുന്നു. അതിനാല്‍ മുന്നിലൊരു ആളനക്കം ശ്രദ്ധയില്‍ പെട്ടില്ല. ''സാര്‍....'' എന്നൊരു വിറയാര്‍ന്ന ശബ്ദം കേട്ട് നോക്കിയപ്പോ പത്തുപതിനഞ്ച് വയസ്സുള്ള ഒരു കുട്ടി ഒരു കടലാസും നീട്ടി മുന്നില്‍ നില്‍ക്കുന്നു. മെലിഞ്ഞു കറുത്ത ശരീരം. എണ്ണ തേക്കാത്തതിനാല്‍ പാറിപ്പറന്ന മുടി. മുഷിഞ്ഞ പാന്റും ഷര്‍ട്ടുമാണു വേഷം. കണ്ടാല്‍ തന്നെ ഒരു പാവമാണെന്നു തോന്നും. ഞാന്‍ അവന്റെ കൈയ്യില്‍ നിന്നും കടലാസ് വാങ്ങി നോക്കി. ഒരു അപേക്ഷയാണു. എന്റെ സെക്ഷനിലല്ല അതു കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് അല്‍പ്പം അകലെയുള്ള സുകുമാരന്‍ സാറിനെ ചൂണ്ടിക്കാണിച്ചിട്ട് അവനോട് പറഞ്ഞു. ''മോനേ.. ആ സാറിനാണു കൊടുക്കേണ്ടത്.'' അവന് അങ്ങോട്ട് പോയശേഷം ഞാനെന്റെ ജോലിയിലേക്ക് ശ്രദ്ധ തിരിച്ചു.

പെട്ടെന്നൊരു ഒച്ചപ്പാട് കേട്ടു നോക്കിയപ്പോ സുകുമാരന്‍സാര്‍ ഉച്ചത്തില്‍ ആ കുട്ടിയോട് കയര്‍ക്കുകയാണു. അവന്‍ പരിഭ്രമിച്ചു നില്‍ക്കുന്നു.

''ഇതൊന്നും ഇങ്ങനെയല്ല പൂരിപ്പിക്കേണ്ടത്. എന്താ ഇതു?. എന്തെങ്കിലും എഴുതിക്കൊണ്ട് വന്നാ മതിയോ?.. ഓരോ രീതിയൊക്കെ ഇല്ലേ?.. സമയമെത്രയായി… ഇവിടെ മനുഷ്യന്‍ പണി തീരാഞ്ഞു കഷ്ടപ്പെടുകയാ ... അപ്പോഴാ ഓരോ കടലാസും കൊണ്ട് ഓരോരുത്തരു വരുന്നത്.. അയിലാണെങ്കില്‍ ഒന്നും എഴുതിയിട്ടുമില്ല... മുഴുവനും പൂരിപ്പിച്ചിട്ടു കൊണ്ട് വന്നാ മതി. എനിക്ക് ഇതു മാത്രം നോക്കിയാ മതിയോ?.. വേറെ പണിയെടുക്കണ്ടേ?..’’

ആഫീസ് പെട്ടെന്നു നിശബ്ധമായി. അവന്‍ സാറിന്റെ മേശയുടെ ഒരു മൂലക്ക് പിടിച്ച് ഇപ്പോ കരയുമെന്ന ഭാവത്തില്‍ താഴോട്ട് നോക്കി നില്‍ക്കുകയാണു. സാര്‍ നിര്‍ത്തുന്നേയില്ല.

''ഇതൊന്നും നോക്കാന്‍ പറ്റില്ല. പോയാട്ടെ.. പിന്നെ വാ.. എന്താ ഇതു.. വെറുതെ എന്തെങ്കിലും എഴുതിക്കൊണ്ട് വന്നാമതിയോ?''

എന്നിട്ട് ആ കടലാസ്സെടുത്ത് അവന്റെ നേര്‍ക്കെറിഞ്ഞു. പാവം കുട്ടി. അവനാ കടലാസ്സുമെടുത്ത് പതുക്കെ പുറത്തേക്ക് നടന്നു. കണ്ണുകള്‍ നിറഞ്ഞിരുന്നു. എനിക്കു വല്ലാത്ത സങ്കടം വന്നു. സുകുമാരന്‍ സാറിന്റെ സ്വഭാവം അങ്ങനെയാണു. ഒരു കാരണവുമില്ലാതെ ചൂടാവും, പൊട്ടിത്തെറിക്കും. എങ്കിലും ഇത്ര ചെറിയ കുട്ടിയോട് ഇങ്ങനെ പെരുമാറുമെന്നു പ്രതീക്ഷിച്ചില്ല. പത്തു നാല്പ്പത്തിയഞ്ചു വയസ്സായി. എന്തിനാണു ഈ സുകുമാരന്‍സാര്‍ ഇങ്ങനെ പെരുമാറുന്നത്. ഓഫീസില്‍ വരുന്നവരോട് എങ്ങനെ പെരുമാറണമെന്നത് ഇനിയും അറിയില്ല.

ഞാനങ്ങനെ ഓരോ കാര്യങ്ങള്‍ ആലോചിച്ചിരിക്കെ അറ്റന്‍ഡര്‍ റഷീദ് എന്റെയടുത്തു വന്നു ഫയല്‍ എടുക്കാനെന്ന ഭാവത്തില്‍ കുനിഞ്ഞു എന്നിട്ട് പതുക്കെ പറഞ്ഞു..

''കഷ്ടമായിപ്പോയി അല്ലേ?''
''ഉം..'' ഞാന്‍ തലകുലുക്കി.

റഷീദ് തുടര്‍ന്നു. "ആ കുട്ടിയുടെ പ്രായത്തില്‍ അയാള്‍ ഏതെങ്കിലുമൊരു ഓഫീസില്‍ തനിയെ പോകുമായിരുന്നോ? അയാളുടെ മകന്റെ വയസ്സേ ഉണ്ടാവൂ ആ കുട്ടിക്ക്. തനി ദുഷ്ടന്‍ തന്നെ."

പിന്നീട് അന്നു മുഴുവനും വീട്ടിലെത്തി ഉറങ്ങാന്‍ കിടക്കുമ്പോഴും ആ കുട്ടിയുടെ കണ്ണീരണിഞ്ഞ മുഖം ഒരു നീറ്റലായി എന്റെ ഉള്ളില്‍ നിറഞ്ഞുനിന്നു. ചിലപ്പോ അവനു അച്ഛനോ ചേട്ടനോ ഉണ്ടായിരിക്കില്ല അതു കൊണ്ടായിരിക്കും അവന്‍ തനിച്ച് വന്നിരിക്കുക. വേറെ ഡിപ്പാര്‍ട്ട്മെന്റ് കൈകാര്യം ചെയ്യുന്ന പേപ്പറായത്കൊണ്ട് എനിക്കാ കുട്ടിയെ സഹായിക്കാനും പറ്റില്ല. അങ്ങനെ ചെയ്താല്‍ അതു പിന്നെ വേറെ പല പ്രശ്നങ്ങളുമുണ്ടാക്കും.

പിറ്റേന്നു രാവിലെ ഞാന്‍ ആഫീസിലെത്തി പത്രം വായിക്കുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ വരുന്നതേയുള്ളു. സുകുമാരന്‍സാര്‍ കയറി വന്നു സീറ്റിലിരുന്നു. മുഖത്ത് ഒരു ക്ഷീണം പോലെ.

"എന്താ സാറേ സുഖമില്ലേ." അടുത്ത സീറ്റിലിരിക്കുന്ന സുബ്രഹ്മണ്യന്‍ കുശലം ചോദിച്ചു.

"എന്തു പറയാനാ.. ഇന്നലെ വൈകുന്നേരം ഓഫീസ് വിട്ടു പോകുമ്പോ ബസ്സ്ന്ന് എന്റെ പോക്കറ്റടിച്ചു…" സുകുമാരന്‍സാര്‍ വിഷണ്ണനായി പറഞ്ഞു.

"അയ്യോ കഷ്ടായിപ്പോയല്ലോ.. എത്ര രൂപയുണ്ടായിരുന്നു….?" സുബ്രഹ്മണ്യന്‍ ആകാംക്ഷയോടെ ചോദിച്ചു.

"അയ്യായിരം രൂപ." സുകുമാരന്‍സാര്‍ പറഞ്ഞു.

സുബ്രഹ്മണ്യനും സുകുമാരന്‍സാറും പോക്കറ്റടിയെപ്പറ്റി സംസാരിക്കുമ്പോള്‍
പെട്ടെന്നു എന്റെ മനസ്സില്‍ തലേ ദിവസം സുകുമാരന്‍സാര്‍ ഇറക്കി വിട്ട കുട്ടിയുടെ മുഖം കടന്നു വന്നു.

അല്‍പ്പം കഴിഞ്ഞു റഷീദ് എന്റെ അടുത്തുവന്നു ചിരിച്ചുകൊണ്ട് പതുക്കെ പറഞ്ഞു.

"എന്താ കുമാരേട്ടാ ദൈവം അവിടെയും കമ്പ്യൂട്ടറൈസ് ചെയ്തു എന്നു തോന്നുന്നല്ലോ"

"അതേ… വിത്ത് ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍." ഞാന്‍ പറഞ്ഞു.

30 comments:

  1. അതെ. ദൈവം അവിടെയും കമ്പ്യൂട്ടറൈസ് ചെയ്തു കാണും. എല്ലാത്തിനും ചെയ്യുന്നതിനെല്ലാം ഉടനേ തിരിച്ചടി കിട്ടും...

    ReplyDelete
  2. "വിത്ത് ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍"
    ശരിയാണു കുമാരജീ.
    ആശംസകള്‍

    ReplyDelete
  3. കുമാര്‍ജി,
    സത്യത്തില്‍ വളരെ ഗൌരവമായ ഒരു വിഷയമാണിവിടെ അവതരിപ്പിച്ചിരിക്കുന്നത്.


    സുകുമാരന്‍ സാറിന്റെ സ്വഭാവം അങ്ങനെയാണു. ഒരു കാരണവുമില്ലാതെ ചൂടാവും, പൊട്ടിത്തെറിക്കും“


    നമ്മുടെ സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഏറ്റവും ഭീകരമായ മുഖം ഇതാണ്. വന്ന കാര്യം നടക്കില്ലെങ്കില്‍ പോലും, ശാന്തമായി, സ്നേഹമായി വിശദീകരിച്ചു പറഞ്ഞയച്ചാല്‍ എത്ര നന്നാവും. ഈ “സുകുമാരന്‍സാറിനെ“ ഉപദേശിക്കാന്‍ ഒരു സംഘടനകളും തയ്യാറാവുകയുമില്ല, എന്നിട്ട് അഴിമതി “രഹിതവും കാര്യക്ഷമവുമായ “ സിവില്‍ സര്‍വീസ് എന്നും പറഞ്ഞ് ഘോഷണവും നടത്തും.

    ഏതായാലും ആ കുട്ടിയെ കണ്ട് മനസ്സില്‍ ദുഃഖം തോന്നിയ കുമാര്‍ജിയുടെ നല്ല മനസ്സിനെ പ്രതീക്ഷയോടെ കാണുകയാണ്, അതു കാലക്രമത്തില്‍ കൈമോശം വരാതിരിക്കട്ടെ.

    ReplyDelete
  4. കുമാര്‍ജി,
    സത്യത്തില്‍ വളരെ ഗൌരവമായ ഒരു വിഷയമാണിവിടെ അവതരിപ്പിച്ചിരിക്കുന്നത്.


    സുകുമാരന്‍ സാറിന്റെ സ്വഭാവം അങ്ങനെയാണു. ഒരു കാരണവുമില്ലാതെ ചൂടാവും, പൊട്ടിത്തെറിക്കും“


    നമ്മുടെ സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഏറ്റവും ഭീകരമായ മുഖം ഇതാണ്. വന്ന കാര്യം നടക്കില്ലെങ്കില്‍ പോലും, ശാന്തമായി, സ്നേഹമായി വിശദീകരിച്ചു പറഞ്ഞയച്ചാല്‍ എത്ര നന്നാവും. ഈ “സുകുമാരന്‍സാറിനെ“ ഉപദേശിക്കാന്‍ ഒരു സംഘടനകളും തയ്യാറാവുകയുമില്ല, എന്നിട്ട് അഴിമതി “രഹിതവും കാര്യക്ഷമവുമായ “ സിവില്‍ സര്‍വീസ് എന്നും പറഞ്ഞ് ഘോഷണവും നടത്തും.

    ഏതായാലും ആ കുട്ടിയെ കണ്ട് മനസ്സില്‍ ദുഃഖം തോന്നിയ കുമാര്‍ജിയുടെ നല്ല മനസ്സിനെ പ്രതീക്ഷയോടെ കാണുകയാണ്, അതു കാലക്രമത്തില്‍ കൈമോശം വരാതിരിക്കട്ടെ.

    ReplyDelete
  5. പാടത്ത് പണി, വരമ്പത്ത് കൂലി എന്ന് പറയണത് ;)

    ReplyDelete
  6. പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ! ഇപ്പോള്‍ ദൈവം അപ്പോള്‍ തന്നെ കൊടുക്കും..അങ്ങേരുടെ പോക്കറ്റടിച്ചു പോയത് നന്നായി..ഓഫീസില്‍ വരുന്നവരോട് മാന്യമായി പെരുമാറിയില്ലെങ്കില്‍ അങ്ങനെ ഇരിക്കും.ഒരു കുട്ടി ആണെന്നെങ്കിലും ഓര്‍ക്കരുതായിരുന്നോ ??

    ReplyDelete
  7. പണിയൊന്നും പിന്നേക്ക് ഒഴിച്ചിടാന്‍ പാടില്ലെന്നാ..

    ഇതുപോലുള്ള സുകുമാരന്മാര്‍ ഒരുപാടുണ്ട് നാട്ടില്‍, അവന്റെയൊക്കെ അച്ചിവീട്ടീന്ന് ഓരോന്നെടുത്തു കൊടുക്കുന്ന പോലാ..

    അയ്യായിരത്തിന് രണ്ടൊ മൂന്നൊ പൂജ്യം കൂടുതല്‍ ചേര്‍ത്തൊ വായിക്കുന്നവര്‍ക്ക് ആത്മ സംത്രതി കൂടും..:)

    ReplyDelete
  8. ഞങളുടെ നാട്ടില്‍ പറയും, പണി പാടത്ത്, കൂലീ വരംബത്ത് എന്ന്. ഇതു എഴുതിക്കഴിഞപ്പോഴാ, ഒന്നു സ്ക്രോള്‍ അപ് ചെയ്തത് - ദാണ്ടെ കിടക്കുന്നു കോറോത്തിന്റെ the very same comment! ഏതായാലും എഴുതിപ്പോയില്ലേ - കിടക്കട്ടെ...
    നന്നായിരിക്കുന്നു - അഭിനന്ദനങള്‍...

    ReplyDelete
  9. ദൈവത്തിന്റെ അവിടെയുള്ള കമ്പ്യൂട്ടറും ബ്രോഡ് ബാന്ട് കണക്ഷനും "ക്ഷ" പിടിച്ചുട്ടോ..
    വെറുതെയാണോ വീട്ടില്‌ അമ്മമ്മയും മുത്തശ്ശിയും ഒക്കെ "കലികാലത്ത് ദൈവം അപ്പാപ്പോ" എന്ന് പറയുന്നത്... ഇനി ഈ കമ്പ്യൂട്ടര്‍ വിവരം അവരെ അറിയിക്കാം ഞാന്‍..

    -പെണ്‍കൊടി.

    ReplyDelete
  10. കൊടുത്താ കൊല്ലത്തും കിട്ടും...
    :-)

    ReplyDelete
  11. പണ്ടോക്കെ പിന്നെ പിന്നെ ആയിരുന്നു,ഇപ്പോള്‍ അന്നേരം അന്നേരമാ.

    ReplyDelete
  12. ആപ്പീസിലിക്ക് വരുംപ്പോ അയ്യായിരം ഉറുപ്പ്യായിട്ടാ വര്യാ. അതോ, അത് അന്നത്തെ ‘വരവോ’? വരവാണെങ്കിൽ എന്തിത്ര വെഷമിക്കാൻ!

    ‘പൊട്ടനെ ചെട്ടി ചതിച്ചാൽ, ചെട്ടിയെ ദൈവം ചതിക്കും’

    ചില സമയങ്ങളിൽ ദൈവത്തിന്റെ ബ്രോഡ്ബാൻഡ് കണക്ഷനു സ്പീഡ് കൂടുതലാ!!!

    ReplyDelete
  13. അനില്‍@ബ്ലോഗ് പറഞ്ഞതു ശരി. സാധാരണക്കാര്‍ സര്‍ക്കാരാപ്പീസില്‍ അപരധികള്‍. ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാന്യമായി പെരുമാറാനുള്ള എന്തെകിലും കോഴ്സ സര്‍കാര്‍ തീര്ച്ചയായും തുടങ്ങണം. വിദേശ രാജ്യങ്ങളിലെ കരിയമോന്നു പറയണ്ട, നമ്മുടെ മറ്റു സംസ്ഥാനങളിലെ സര്‍ക്കാര്‍ ജോലിക്കാര്‍ എത്രയോ ഭേദം. പതിനെട്ടാം നൂറ്റാണ്ടിലെയും പത്തൊമ്പതാം നൂറ്റാണ്ടിലെയും പ്രഭുത്വ മനോഭാവമാണ് നമ്മുടെ ഉദ്യോഗസ്ഥന്മാര്‍ക്ക് ഇപ്പോഴും. പല പ്രശ്നങ്ങളുമായി അവരുടെ മുന്നില്‍ ചെല്ലുന്ന സാധാരണക്കാര്‍ വെറും അടിയാന്മാര്‍. ഇടതുപക്ഷ പ്രസ്തങ്ങള്‍ക്ക് ശക്തമായ സ്വധീനമുള്ളതാണ് കേരളത്തിലെ സര്‍വീസ് സഘടനകള്‍ എന്നോര്‍ക്കുക.

    ReplyDelete
  14. സര്‍ക്കാരുദ്യോഗസ്ഥര്‍ ജന സേവകരെന്നാണ് വയ്പ്. പക്ഷേ, അധികാരത്തിന്റെ കസേരയിലിരുന്നാല്‍ അവിടെ വരുന്നവരോടവര്‍ക്ക് പുച്ഛമാണ്. എന്നാലും ആ ഓഫീസില്‍ ആകുട്ടിയെ സഹായിക്കാന്‍ മനുഷ്യത്വമുള്ള ഒരാളുമുണ്ടായിരുന്നില്ലേ? സഹതപിക്കാനല്ലാതെ? ചുരുങ്ങിയ പക്ഷം ആ ഫോം ഒന്ന് ശരിയായ രീതിയില്‍ പൂരിപ്പിച്ചു കൊടുക്കാനെങ്കിലും?
    കുമാരേട്ടാ, ദൈവം എല്ലാകാര്യങ്ങള്‍ക്കും അപ്പപ്പോള്‍ കണക്കുതീര്‍ത്തിരുന്നെങ്കില്‍..! എന്തായിരിക്കും നമ്മുടെ നാട്ടിലെകാര്യം?

    ReplyDelete
  15. കുമാര്‍ ഭായി..

    തീര്‍ച്ചയായും ഇതു കുമാരന്മാര്‍ക്കുള്ള ഒരു മുന്നറിയിപ്പും പാഠവുമാണ്..!

    അനിലന്‍ പറഞ്ഞതാണ് പോയന്റ്.

    കുമാരേട്ടന്‍ സര്‍ക്കാര്‍ ജീവനക്കാരനാണൊ? ആയിരിക്കും അല്ലെങ്കില്‍ ഇത്ര ക്രൂരമായി പെരുമാറില്ലല്ലൊ..!!

    ReplyDelete
  16. കമന്റുകളെഴുതി പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി..
    ആ കുട്ടി പിറ്റേ ദിവസം ഒരു മുതിര്‍ന്ന ആളെയും കൂട്ടി വന്നു എല്ലാം പരിഹരിച്ചു കേട്ടൊ.
    ചില മനുഷ്യരുടെ മോശം സ്വഭാവം തുറന്നു കാട്ടി എന്നേയുള്ളു. ഞാനൊരു പാവമാണേ..

    ReplyDelete
  17. krish | കൃഷ്..
    അതു സാറിന്റെ ബോണസ് തുക ആയിരുന്നു. അതു മുഴുവനുമായിട്ടു പോയിക്കിട്ടി.

    ReplyDelete
  18. വായിച്ചപ്പോൾ പെട്ടെന്ന് മനസ്സിൽ വന്ന കമന്റ്സ് കാന്താരീം കൊറോത്തും കൂടി പറഞ്ഞു. ഇനിയിപ്പൊ ആ ചൊല്ലു മാറ്റി ‘ദൈവത്തിനിപ്പൊ ഹൈ സ്പീഡ് ബ്രോഡ്ബാന്റ് കണക്ഷനാ’ എന്നാക്കി

    ReplyDelete
  19. അതെ..ദൈവം കൊടുത്തു..

    ReplyDelete
  20. നിങ്ങളുടെ ഓഫീസില്‍ നല്ല മനസ്സുള്ള കുറച്ചു പേരെങ്കിലും ഉണ്ടല്ലോ.
    ആശ്വാസം.ഒരാളുപോലുമില്ലായിരുന്നെങ്കിലോ?
    കുമാരാ, ഈ നല്ലമനസ്സ് നിലനിറുത്താനാശംസകള്‍.

    ReplyDelete
  21. അതേ… വിത്ത് ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍
    ;)

    ReplyDelete
  22. ഈ പോസ്റ്റ് വായ്ച്ചു വല്ലാത്ത വിഷമം തോന്നി .ഒരുകൊച്ചു കുട്ടിയോട് ഇത്തരം നീചമായ്പ്പെരുമാറിയതിനുഈശ്വരന്‍ തല്‍സമയം ശിക്ഷക്കൊടുത്തതില്‍ വളരെ സന്തോഷം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലിതുപോലുള്ള സംഭവങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവന്നിട്ടുണ്ട്.നല്ലപോസ്റ്റ് മോനേ ,ഇതിലൂടെ ആരെങ്കിലും നല്ലതുചിന്തിച്ചെങ്കില്‍............

    ReplyDelete
  23. സുകുമാരന്‍ സാറിന്റെ അനുഭവങ്ങളില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട്‌ മുന്നോട് പോകാന്‍ കുമാര്‍ജി ശ്രമിക്കരുണ്ടാകുമല്ലോ?

    ReplyDelete
  24. എല്ലാവര്‍ക്കും എന്റെ അഗാധമായ നന്ദി !!

    ReplyDelete
  25. This comment has been removed by the author.

    ReplyDelete