Tuesday, July 8, 2008

ഒരു പുലിവാല്‍ കഥ

അതൊരു മഴക്കാറുള്ള ദിവസമായിരുന്നു. ഞാനുമെന്റെ ഫ്രന്റായ പ്രദീപും വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു. ഓഫീസ് വിട്ടതിനു ശേഷം ടൌണില്‍ നിന്നും കുറച്ച് സാധനങ്ങള്‍ വാങ്ങിക്കാനുണ്ടായിരുന്നതിനാല്‍ കുറേ വൈകി. സമയം ഏകദേശം രാത്രി ഏഴു മണി ആയിരുന്നു. ടൌണ്‍ കഴിഞ്ഞു അധികം കെട്ടിടങ്ങളൊന്നുമില്ലാത്ത ഒരു സ്ഥലത്തെത്തിയപ്പോള്‍ കനത്ത മഴ പെയ്യാന്‍ തുടങ്ങി. റോഡരികിലുള്ള ഒരു കെട്ടിടത്തിന്റെ മുന്നില്‍ ബൈക്ക് നിര്‍ത്തി ഞങ്ങള്‍ വരാന്തയിലേക്ക് കയറി നിന്നു. അപ്പോഴേക്കും ഒന്നു രണ്ട് ബൈക്കുകാരും അവിടേക്കെത്തി. അടച്ചിട്ടിരുന്ന ആ കടയുടെ ചെറിയ വരാന്ത നിറയെ ആളുകളായി.

അടുത്തൊന്നും ചായ കുടിക്കാന്‍ ഒരു ഹോട്ടലു പോലുമില്ലാത്ത സ്ഥലത്തെത്തിയപ്പോഴാണു മഴ തുടങ്ങിയത്. മഴയെ ശപിച്ച് ഞങ്ങളോരോന്ന് സംസാരിച്ചുകൊണ്ട് നിന്നു. അക്കൂട്ടത്തില്‍ ഞങ്ങളുടെ ഫ്രന്റായ സതീഷിനെക്കുറിച്ചും സംസാരിക്കാനിടയായി. അവനിപ്പോ പഴയ ജോലി വിട്ട് ഐഡിയ മൊബൈലിലാണു ജോലി ചെയ്യുന്നത്.

പെട്ടെന്ന് ഞങ്ങള്‍ നില്‍ക്കുന്നതിനടുത്തേക്ക് ഒരാള് ഓടിക്കയറി വന്നു. ഏകദേശം 45 വയസ്സ് കാണും. അല്‍പ്പം കഷണ്ടിയുണ്ട്. നല്ല ഉയരവും ഒത്ത തടിയും. കണ്ടാല്‍ ഒരു ഗുണ്ടാ ലുക്ക്. ബനിയനും കാവി ലുങ്കിയുമാണു വേഷം.

അയാള്‍ ലുങ്കി കൊണ്ട് തല തുവര്‍ത്തി. അതിനുശേഷം ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
'എന്തൊരു മഴയാ അല്ലേ!' പ്രദീപ് ശരിയെന്നു തലകുലുക്കി.
മഴക്കാലത്ത് അപരിചിതരായ ആളുകള് പരസ്പരം പരിചയപ്പെടാന് തുടങ്ങുന്നത് മഴയെ കുറ്റപ്പെടുത്തിയാണല്ലോ.

അയാള്‍ മഴയെപറ്റി ഓരോന്നു പറയാന് തുടങ്ങി. കക്ഷി നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്. ഞങ്ങളുടെ തൊട്ടടുത്തു നിന്നാണു അയാള് സംസാരിക്കുന്നത്. രൂക്ഷമായ മദ്യഗന്ധം ഞങ്ങളുടെ മൂക്കിലേക്കടിച്ചു കയറി. പിന്നീടയാള് ചോദിക്കാതെ തന്നെ അയാളെപറ്റി പറയാന് തുടങ്ങി.

'ഞാന്‍ കെ.എസ്.ഇ.ബി.യില് എഞ്ചിനീയറാണു. ഇവിടെ എന്.ജി.ഒ. കോട്ടേഴ്സിലാണു താമസം. വൈഫ് എമ്പ്ലോയ്ഡാണു. ഈ കൈലി ഉടുത്തതൊന്നും കാര്യമാക്കണ്ട. പാന്റ്സൊക്കെ ഓഫീസില്‍ ‍പോകുമ്പോ മാത്രം. എന്റെത് വളരെ ലളിത ജീവിതമാണു. എനിക്ക് ചൊറിയാന്‍ തോന്നുമ്പോ ചൊറിയണം, മാടിക്കുത്തണം അതാണു കൈലി ഉടുക്കുന്നത്..'

തുടര്‍ന്ന് അയാളെന്നോട് ചോദിച്ചു. 'എവിടെയാണു വര്‍ക്ക് ചെയ്യുന്നത്?' പൊങ്ങച്ചക്കാരനണെന്ന് തോന്നിയതിനാലും നല്ല ‘വെള്ള’ത്തിലാണെന്നതിനാലും എനിക്കയാളോട് സംസാരിക്കുവാനേ താല്‍പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് അയാളെ ഒഴിവാക്കാന്‍ വേണ്ടി എന്റെ കമ്പനിയുടെ പേരിനു പകരം അല്‍പ്പം മുന്‍പ് സംസാരിച്ച ഓര്‍മ്മയില്‍ സതീഷിന്റേത് പറഞ്ഞു. ‘ഐഡിയേല്’.

അതു കേട്ടയുടന്‍ അയാള് വളരെ ആവേശത്തോടെ പറയാന്‍ തുടങ്ങി. 'ഹ. എന്തു കമ്പനിയാണു നിങ്ങളുടേത്. എനിക്കൊരു പോസ്റ്റ് പെയിഡ് കണക്ഷനുണ്ടായിരുന്നു. ഒരു എക്സിക്യുട്ടീവില്ലേ.. എന്താ അവന്റെ പേര്... ആ കിട്ടി.. സതീഷ്.. അവന്‍ വന്നു കാലു പിടിച്ച് പറഞ്ഞത് കൊണ്ട് മാത്രം എടുത്തതാ.. ഒരു ചെറുപ്പക്കാരന്റെ ജോലിയല്ലേന്ന് കരുതി.. ചേര്‍ക്കാന്‍ വരുമ്പോഴത്തെ പെരുമാറ്റമൊന്നുമല്ല ബില്ലു വരുമ്പോ.. എനിക്ക് നാലായിരത്തി അഞ്ഞൂറു രൂപേടെ ബില്ലു വന്നിന്.. ഞാനാണെങ്കില്‍ ഒരാളെപോലും വിളിക്കാറുമില്ല.. ഞാനവനെ വിളിച്ചു പറഞ്ഞി.. അവന് അതുമിതും പറയുന്നു.. ഞാന്‍ പറഞ്ഞു ബില്ലടക്കില്ലാന്നു.. അവന്‍ കേസ്സ് കൊടുക്കുംപോലും. കൊടുക്കട്ടെ. എന്നോടാ അവന്റെ കളി..’

അയാള്‍ നിര്‍ത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു. പ്രദീപ് എന്നെ നോക്കി ചിരിക്കാനും തുടങ്ങി. വഴിയേ പോയ വയ്യാവേലി എടുത്ത് തലയില്‍ വെച്ചു എന്നു പറഞ്ഞ അവസ്ഥയിലായി ഞാന്‍. വെറുതെ പറഞ്ഞ ഒരു കള്ളം ഇത്രേം പ്രശ്നമുണ്ടാകുമെന്ന് ആരറിഞ്ഞു. എടാ സതീഷേ ഇമ്മാതിരി ആള്‍ക്കാര്‍ക്കൊന്നും നീ മേലാല്‍ കണക്ഷന്‍ കൊടുക്കരുത്. ഞാന്‍ സതീഷിനെ മനസ്സില്‍ ചീത്ത പറഞ്ഞു. ഇയാള്‍ കള്ളുംകുടിച്ചു കിട്ടിയ നമ്പരിലൊക്കെ വിളിച്ചു കത്തിവെച്ചിരിക്കും. പിന്നെങ്ങനെ ബില്ലു വരാതിരിക്കും.

എനിക്കാണെങ്കില്‍ മദ്യത്തിന്റെ മണമടിച്ച് വല്ലാത്ത ഒരു അസ്വസ്ഥത തോന്നാനും തുടങ്ങി. മനംപിരട്ടുന്നത് പോലെ. അയാളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഫോണ്‍ വന്നതു പോലെ ഞാനെന്റെ മൊബൈലെടുത്ത് ചെവിയില്‍ വച്ചു അല്‍പ്പം മാറിനിന്നു.

അയാള്‍ ഒരു സിഗരെറ്റെടുത്ത് കത്തിച്ച് ആടിയാടി എന്റെ അടുത്തു വന്നു വീണ്ടും സംസാരിക്കാന്‍ തുടങ്ങി.

' ഞാനത് അടക്കില്ല കേട്ടോ.. ഞാനിതെത്ര കണ്ടതാ.. എന്റെ അളിയന്‍ പോലീസിലാ.. എന്റെ ക്ലോസ് ഫ്രന്റാണു കോടിയേരീന്റെ ഗണ്‍മാന്‍.. എന്നെ എന്തു ചെയ്യാനാ നിങ്ങള്.. കാണിച്ചു തരാം ഞാനാരാണെന്നു..'

സിഗരറ്റിന്റെയും ബ്രാണ്ടിയുടേയും കൂടിക്കുഴഞ്ഞ രൂക്ഷഗന്ധം കാരണം ഞാനിപ്പോ ശര്‍ദ്ദിക്കുമെന്ന നിലയിലായി. ഒപ്പം അയാളെന്നെ കൈവെച്ചേക്കുമോ എന്ന പേടിയും തുടങ്ങി. പിറകില് കടയുടെ ഷട്ടറാണു ഇനിയും നീങ്ങിനില്‍ക്കാന് സ്ഥലമില്ല.

'എടാ പോകാം...മഴ കുറഞ്ഞു' എന്നും പറഞ്ഞു ഞാന്‍ പ്രദീപിനേയും പിടിച്ചു വലിച്ച് മഴയത്തേക്കിറങ്ങി. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുമ്പോ അയാള്‍ എന്തോ വിളിച്ചു പറഞ്ഞ് മുന്നോട്ട് വരുന്നുണ്ടായിരുന്നു.

ഏറെയൊന്നും പോകാന്‍ കഴിഞ്ഞില്ല. ബൈക്കു റോഡരികില് നിര്‍ത്തി ഞാനതില് നിന്നു തന്നെ വാളു വെച്ചു.

ഒരാള്‍ ശര്‍ദ്ദിച്ചു കുഴയുമ്പോ ഒന്നു തടവിത്തരികപോലും ചെയ്യാതെ തലയറഞ്ഞു ചിരിക്കുന്ന ഒരു ദുഷ്ടനായ സ്നേഹിതനെ ഞാനന്നു കണ്ടു.

20 comments:

 1. വഴിയേ പോയ വയ്യാവേലി വലിച്ചു തലയിലും വച്ചു; അവസാനം വാളും വച്ചു. അല്ലേ കുമാരേട്ടാ.

  സതീഷിനോട് പിന്നെ ചോദിച്ചില്ലേ അയാള്‍ ബില്ലടച്ചോ എന്ന കാര്യം?
  :)

  ReplyDelete
 2. ee vaalu vechu ennu parayunnathu kurachadikamaayi poyi! Referece to ur previos posts, you have experiecnes in bars also!

  ReplyDelete
 3. sam...
  njaan verum beer party aanu
  sathyam.
  enikk madyathinte smell theere
  pidikkilla.

  ReplyDelete
 4. എന്തിനാ കുമാരാ ഇൗ ജാഡ... മദ്യത്തിെ൯റ മണം തീരേ പിടിക്കാത്ത എൌതാ ഒരു െെലന് വന്ന് തലയില് വീണിട്ടുണ്ട് അല്ലേ....

  ReplyDelete
 5. കുഞ്ഞി കഥ കൊള്ളാം
  പെട്ടെന്നു വായിച്ചു തീര്‍ക്കാന്‍ പറ്റി.
  ബ്രാണ്ടിയുടെ മണമടിച്ചാല്‍ ശര്‍ദ്ദിക്കുമല്ലേ.
  മൂക്കു പിടിച്ച് ആഞ്ഞു വലിച്ചോ കേട്ടൊ..
  അല്ലെങ്കിലൊരു സ്ട്രോ ഇട്ടോളു..

  ReplyDelete
 6. meerede opinion thanna enikkum....

  ee kumarettante oro leelakale....

  ReplyDelete
 7. ശ്രീക്കുട്ടാ.. അയാളു കുറേ കാശടച്ച് തല്‍ക്കാലം ഒഴിവായെന്ന കേട്ടത്. പിന്നെ..കഥയേക്കാള്‍ മനോഹരമായ ഒരു കമന്റിനു നന്ദി..

  സാം,
  മീര,
  ഗ്രീഷ്മ,
  പിരിക്കുട്ടി,
  എല്ലാവര്‍ക്കും വളരെ നന്ദി..

  ReplyDelete
 8. കള്ളു കുടിച്ചു വാളു വെക്കാം, വേണമെങ്കിൽ കള്ള് കുടിച്ചയാളോട് സംസാരിച്ചും വാളുവെക്കാം അല്ലേ…!

  ReplyDelete