Wednesday, December 8, 2010

പേള്‍ ഓഫ് ചേലേരി

ടൌണിൽ നിന്നും ഒരു പത്ത് പതിനെട്ട് കിലോമീറ്റർ അകലെ, ഹെവി ഫുഡ് കഴിച്ച് മൂവ് ചെയ്യാൻ പറ്റാത്ത പാമ്പിന്റെ പൊസിഷനിൽ സൈലന്റ് വാലിയായി കിടക്കുന്ന ചേലേരി എന്ന ഗ്രാമം കണ്ണൂർ മെട്രോക്ക് നൽകിയ കനത്ത സംഭാവനകളിൽ പ്രഥമനാണ് ഗുണശേഖരൻ. ചുരുങ്ങിയ കാലത്തിനുള്ളിൽ കണ്ണൂർ പട്ടണത്തിലെ ഏകദേശം എല്ലാ കടകളിലും സെയിൽ‌സ്മാനായി ജോലി ചെയ്തെന്ന ഗുണശേഖരന്റെ കരിയർ റെക്കോർഡ് ഇനിയാർക്കും ബ്രേക്ക് ചെയ്യാൻ പറ്റാത്തതാണ്.

എല്ലാ പെണ്ണുങ്ങളേയും അമ്മപെങ്ങന്മാരായി മാത്രം കാണുക, കൃത്യമായി ജോലിക്ക് പോകുക, നേരത്തെ കുടിയടങ്ങുക, മദ്യം കഴിക്കാതിരിക്കുക എന്നതൊക്കെയാണല്ലോ നല്ല ചെറുപ്പക്കാരനെന്ന് പറയിപ്പിക്കാനുള്ള മാനദണ്ഡം. ഇന്നാണെങ്കിൽ ഇതൊന്നുമില്ലാത്തവൻ വേവ് കുറവെന്ന പേരിലാണ് ബ്രാൻ‌ഡ് ചെയ്യപ്പെടുക. ഈ ഓൾഡ് ക്രൈറ്റീരിയ അനുസരിച്ച് ഗുണശേഖരൻ ചേലേരിയിലെ നല്ല ചെക്കൻ‌മാരിൽ നമ്പർ വൺ ആണ്. ചേലേരി ഒരു സ്മാൾ സ്കെയിൽ വില്ലേജ് ആയത് കൊണ്ടും കഴിവ് തെളിയിക്കാൻ പറ്റിയ മേഖലകളൊന്നും ഇല്ലാത്തതിനാലുമാണ് ഗുണശേഖരൻ തന്റെ ലാവണം ടൌണിലാവട്ടെയെന്ന് തീരുമാനിച്ചത്. ആ തീരുമാനം കണ്ണൂരിലെ വ്യാപാരി സമൂഹം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

ഗുണശേഖരന്റേതൊരു ശുദ്ധനിഷ്കളങ്കിത ഹൃദയമാണ്. തനിക്ക് തോന്നുന്ന അഭിപ്രായം എപ്പോഴും എവിടെ വെച്ചും ഫ്രന്റും ബാക്കും നോക്കാതെ പറയുന്നത് അവന്റെ മെയിൻ ഫീച്ചേഴ്സാണ്. ആളുകൾ കുളിക്കുന്നതിനു പുറമേ മിണ്ടുന്നതിനും സോപ്പ് ഉപയോഗിക്കുന്ന ഇക്കാലത്ത് മുഖം നോക്കാതെ അഭിപ്രായം പറയുന്നത് വലിയൊരു കാര്യമാണ്. വെളുത്ത് മെലിഞ്ഞ ശരീരവും ബ്രിൽക്രീം തേച്ചത് പോലെ പറ്റിച്ചു ചീകിയ മുടിയും ഹാഫ് സ്മൈലിയുമായി ഗുണശേഖരൻ വന്ന് ജോലിക്ക് ചോദിച്ചാൽ ആരുമങ്ങ് ഏറ്റെടുത്ത് പോകും. കസ്റ്റമേഴ്സുമായുള്ള ഇടപെടലുകളും വളരെ പ്ലീസിങ്ങാണ്. ആരെയും വെറുപ്പിക്കുകയുമില്ല. ഇങ്ങനെ വിനയശിരോമണിയും വിനയകുലോത്തുംഗനും വിനയേന്തിരനുമൊക്കെയായിട്ടും അത്ഭുതമെന്ന് പറയട്ടെ, ഗുണശേഖരനെ കുറച്ച് കാലത്തിലധികം ആരും നിർത്താറില്ല.

ഒരു കടയിൽ തന്നെ സ്ഥിരമായി ജോലിയെടുക്കണം എന്നല്ലാതെ എല്ലാ കടയിലും ജോലി ചെയ്ത് റെക്കോർഡിടണമെന്ന് യാതൊരു നേർച്ചയും അവൻ ചെയ്തിട്ടില്ലായിരുന്നു. എന്നിട്ടും അറിഞ്ഞും അറിയാതെയും ജോലികൾ ഒന്നൊന്നായി കിട്ടിയും പോയുമിരുന്നു. തൊഴിലാളി നേതാക്കളുമായി ബന്ധമില്ലാത്തതിനാൽ അവനു വേണ്ടി വാദിക്കാൻ ആരും വരികയുമില്ല. ഓരോ കടയിലുമുള്ള ഗുണശേഖരന്റെ സർവ്വീസ് റെക്കോർഡ് മിനിമം ഒരു മാസം, കൂടിയാൽ നാലു മാസം. അതിൽ നിന്നെല്ലാം വ്യത്യസ്തമായി ജോലിയിൽ കയറി ഏതാനും മണിക്കൂറുകൾക്കകം പിരിച്ചുവിടപ്പെട്ട അനുഭവവും ഗുണശേഖരനുണ്ട്. ടൌണിലെ വലിയൊരു ടെക്സ്റ്റൈൽസ് കടയുടെ മുതലാളിയാണ് ആ ചെയ്ത് ചെയ്തത്.

ഗുണശേഖരന്റെ സി.വി. കണ്ടാൽ ആരും ജോലി കൊടുത്തു പോകുമല്ലോ. അത്രയ്ക്ക് എക്സ്പീരിയൻ‌സ്ഡ് ഹാൻ‌ഡാണല്ലോ അവൻ. ഒരു വിധമുള്ള എല്ലാ കടകളിലും അവൻ വർക്ക് ചെയ്തിട്ടുണ്ട്. അത് കൊണ്ട് ടെക്സ്റ്റൈൽ‌സ് മുതലാളിക്ക് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. ഉടനെ അപ്പോയന്റ്മെന്റ് കൊടുത്തു. ജോലിക്ക് കയറി തന്റെ സ്മാർ‌ട്നെസ്സ് കൊണ്ട് സഹജോലിക്കാരെയും മുതലാളിയെയും നല്ലത് പറയിപ്പിച്ച് ഷൈൻ ചെയ്ത് നിൽക്കുകയായിരുന്നു ഗുണശേഖരൻ. ഉച്ച കഴിഞ്ഞൊരു മൂന്ന് മണി നേരം. അപ്പോഴാണ് ആനയേയും ജിറാഫിനേയും പോലത്തെ രണ്ട് പെൺ‌കുട്ടികൾ ഗുണശേഖരന്റെ കൌണ്ടറിലെത്തിയത്.

അവർ രണ്ടു പേർക്കും ചുരിദാറായിരുന്നു വേണ്ടത്. കുറേ സമയം തിരഞ്ഞ് അതെട്ക്ക്, ഇതെട്ക്ക്.. എന്ന് പറഞ്ഞ് കം‌പ്ലീറ്റ് ഐറ്റംസും അവർ വലിച്ചിട്ടു. ഷെൽഫുകൾ കാലിയായപ്പോൾ ഏറ്റവും ആദ്യം കണ്ടതിലോരോന്ന് തന്നെ സെലക്റ്റ് ചെയ്യുകയും ചെയ്തു. ഒക്കെ വലിച്ചിട്ട് ഗുണശേഖരൻ തളർന്നു. ഇമ്മാതിരി വിത്തുകൾ വന്നാൽ ഒരു ദിവസം പോയിക്കിട്ടുമെന്ന് അവൻ മനസ്സിലോർത്തു. ഇത് മുഴുവൻ തിരിച്ച് അകത്താക്കാൻ ഇവളുമാരുടെ അപ്പൻസ് വരുമോ എന്ന് പറയാൻ വിചാരിച്ചെങ്കിലും വേറെന്തെങ്കിലും വേണോ..? എന്ന് മാത്രമേ അവൻ ചോദിച്ചുള്ളു. ആ പതിവ് ചോദ്യം ഇന്നർവെയർ വേണോ എന്നതിന്റെയൊരു കോഡ് കൂടിയാണ്. അത് കേട്ടയുടനെ പെൺപിള്ളേർസ് രണ്ടാൾക്കും കുചകവചങ്ങൾ കൂടി വേണമെന്ന് പറഞ്ഞു. രണ്ടു പേരുടെയും എക്സ്ട്രീം‌ലി വറൈറ്റി ഫിസിക്സാണ്. ഫാറ്റിയുടെ ഫ്രന്റ് ഓഫീസ് ഷക്കീലയുടേത് പോലെ കുറച്ചധികം ലാവിഷാണെങ്കിൽ മറ്റവളുടേത് കട്ടിലിന്റെ പലക പോലെ നി‌മ്നോന്നതങ്ങളില്ലാത്തതും.

ഒരു മുപ്പത്തിയെട്ട് കാരറ്റ് എന്ന് മനസ്സിൽ കരുതി ഗുണശേഖരൻ കൂടുതലൊന്നും തിരയാതെ ഉണ്ടായിരുന്നതിൽ വെച്ചേറ്റവും വലിയ സൈസിൽ ഒരെണ്ണം എടുത്ത് തടിച്ചിക്ക് കൊടുത്തു. അവൾ അത് ഇഷ്ടപ്പെട്ട് പാക്ക് ചെയ്യാൻ സമ്മതിച്ചു. എല്ലുസ്കിയ പെണ്ണിന് ഒന്നെടുത്ത് കൊടുത്തപ്പോൾ അതവൾക്ക് സ്യൂട്ടാവാത്തതിനാൽ വേണ്ടെന്ന് പറഞ്ഞു. അവൻ അതിലും ചെറിയതെടുത്ത് കൊടുത്തു. അതുമവൾ സെലക്റ്റ് ചെയ്തില്ല. കുറേ സമയം തിരഞ്ഞ് സൈസ് കുറഞ്ഞ ഒരുപാടെണ്ണം നോക്കിയെങ്കിലും മെല്ലിക്ക് പറ്റിയ ഒരെണ്ണം പോലും കിട്ടിയില്ല. അപ്പോഴേക്കും ഗുണശേഖരൻ തളർന്ന് ഒരു വിധമായിരുന്നു. സഹികെട്ട് അവൻ മുതലാളി എന്നും ഇടുന്ന ഒരു ബോട്ടിൽ നൈസിൽ പൌഡറെടുത്ത് അവൾക്ക് കൊടുത്ത് പറഞ്ഞു.

“ഇതുപയോഗിച്ചാ മതി കുറഞ്ഞ് കൊള്ളും…, അതൊന്നും വാങ്ങി വെർതെ കാശ് കളയണ്ട..”

അറ്റ് പ്രസന്റ് ഗുണശേഖരൻ ഒരു തൊഴിൽ രഹിതനാണ്.

76 comments:

  1. ബെസ്റ്റ് ഉപദേശം. അടി കിട്ടാതിരുന്നത് ആരുടെയോ ഭാഗ്യം!

    :)

    ReplyDelete
  2. Kumaaretta, ithu palayidathum kettittulla oru bhalitham alle ennoru samsham.

    ReplyDelete
  3. കുമാരേട്ടാ,

    ഗുണശേഖരന്‍ എന്ത് ചെയ്യാനാ..പാവം ഇതുപോലെ ഒരവതരാത്തെ എനിക്കും അറിയാം. സ്ഥലം മാവേലിക്കരയില്‍ ആണെന്ന് മാത്രം.ഒരിടത്തും സ്ഥിരമായി നില്‍ക്കുകയില്ല. നിര്‍ത്തില്ല എന്ന് പറയുന്നതാവും ശരി.
    പിന്നെ അവസാനം ഒരു കല്ലുകടി ഫീല്‍ ചെയ്തു. നല്ല നര്‍മ്മം .
    എനിക്കിഷ്ടമായ ചിലപ്രേയോഗങ്ങള്‍ :-
    1.ആനയേയും ജിറാഫിനേയും പോലത്തെ രണ്ട് പെൺ‌കുട്ടികൾ ഗുണശേഖരന്റെ കൌണ്ടറിലെത്തിയത്.
    2.ആളുകൾ കുളിക്കുന്നതിനു പുറമേ മിണ്ടുന്നതിനും സോപ്പ് ഉപയോഗിക്കുന്ന ഇക്കാലത്ത് മുഖം നോക്കാതെ അഭിപ്രായം പറയുന്നത് വലിയൊരു കാര്യമാണ്
    3.പെൺപിള്ളേർസ് രണ്ടാൾക്കും കുചകവചങ്ങൾ കൂടി വേണമെന്ന് പറഞ്ഞു. രണ്ടു പേരുടെയും എക്സ്ട്രീം‌ലി വറൈറ്റി ഫിസിക്സാണ്. ഫാറ്റിയുടെ ഫ്രന്റ് ഓഫീസ് ഷക്കീലയുടേത് പോലെ കുറച്ചധികം ലാവിഷാണെങ്കിൽ മറ്റവളുടേത് കട്ടിലിന്റെ പലക പോലെ നി‌മ്നോന്നതങ്ങളില്ലാത്തതും.
    ചിരിക്കുകയല്ലാതെ എന്ത് ചെയ്യും...

    ReplyDelete
  4. ഗുണശേഖരോ.. സ്വസ്തി!!

    ReplyDelete
  5. ഇത്ര പെട്ടെന്ന് പോസ്റ്റ് ചെയ്തോ? ഗുണശേഖരന്റെ ഗുണം തന്നെ,

    ReplyDelete
  6. cheleriyude muth hmmm kollam kumara

    ReplyDelete
  7. "മിണ്ടുന്നതിനും സോപ്പ് ഉപയോഗിക്കുന്ന ഇക്കാലത്ത് "
    അത് കലക്കി!!!

    ReplyDelete
  8. അവനു പ്രൊമോഷന്‍ കൊടുക്കായിരുന്നു വേണ്ടത്. അമ്മാതിരി ഡീലിംഗ് അല്ലെ.
    രസായി ട്ടോ.

    ReplyDelete
  9. ഒന്നും പറയാനില്ല സൈലന്റ് വാലിയായി ആയിപോയി

    ReplyDelete
  10. വെൽ.... മിസ്റ്റർ കുമാർ...

    നിങ്ങൾ ഞങ്ങളുടെ കമ്പനിയുറ്റെ പ്രോഡക്റ്റ്സ് പ്രമോറ്റ് ചെയ്യനം!

    വൈ ഡിന്റ് യു മെൻഷൻ അവർ ബ്രാൻഡ്!?
    വി ഹാവ് എ റെയ്ഞ്ച് ഫ്രം സീറോ സൈസ്, യു നോ!?

    ഞങ്ങൾ നിങ്ങളെ ബ്രാൻഡ് അംബാസഡർ ആക്കാം!

    ReplyDelete
  11. സോപ്പ്‌ കലക്കി, എന്‍റ് ആവര്ത്തന വിരസതയില്‍ ചീപ്പായോ എന്നൊരു ശങ്ക. ചേലേരിയിലെ കുമാരന്മാര്‍ അസ്സലാവുന്നു!

    ReplyDelete
  12. ഇങ്ങനെ വിനയശിരോമണിയും വിനയകുലോത്തുംഗനും വിനയേന്തിരനുമൊക്കെയായിട്ടും അത്ഭുതമെന്ന് പറയട്ടെ, ..ഈ പോസ്റ്റ്‌ വായിച്ച് ഇത്രയും പുതിയ വാക്കുകള്‍ പഠിച്ചു ..

    ആളുകൾ കുളിക്കുന്നതിനു പുറമേ മിണ്ടുന്നതിനും സോപ്പ് ഉപയോഗിക്കുന്ന ഇക്കാലത്ത് മുഖം നോക്കാതെ അഭിപ്രായം പറയുന്നു ..

    ReplyDelete
  13. 'മെലിചിയുടെ പ്രശ്നം' മാറാന്‍ മാത്രമല്ല വളരാനും മരുന്നുണ്ട് കുമാരാ...:))

    ReplyDelete
  14. കൊള്ളാം. കൊള്ളാം. അടി ഏതു വശത്തുകൂടെ വന്നു എന്നു നോക്കിയാൽ മതി.

    ReplyDelete
  15. chirichu chirichu maraichu...kumaarettaa thaanks..

    ReplyDelete
  16. ചേലേരിയിലെ എത്രാമത്തെ മുത്താണ് ഗുണശേഖരന്‍ ?
    ഇപ്പോ കുജകവജങ്ങള്‍കൊണ്ടാണല്ലേ കളി...
    നടക്കട്ടെ നടക്കട്ടെ :)

    ReplyDelete
  17. ശരിക്കും ഈ ചൂട് കുരു ഒക്കെ മാറാന്‍ നൈസില്‍ പൌഡര്‍ അല്ലാതെ വേറെ വല്ല പ്രതി വിധിയും ഉണ്ടോ കുമാരാ ..:)

    ReplyDelete
  18. ഹ ഹ ഹ ഇത്തവണ കലക്കിക്കുടഞ്ഞു.
    ആ ഡാക്കിട്ടറിന്റെ കമന്റിന്‌ നല്ല കനം! അത് നല്ല ഓഫറാ കുമാരേട്ടാ.... കൈ കൊടുത്തോ.

    ReplyDelete
  19. കുമാരേട്ടാ, നമ്മുടെ നാട്ടില്‍ ചില ജിറാഫുകള്‍ പാലുണ്ണിയ്ക്ക് വരെ കുണ്ടല കവചം അന്വേഷിച്ചു പോകാറുണ്ട് എന്നാണ് കേള്‍വി....
    പൌഡര്‍ ഏതാണെന്ന് പറഞ്ഞില്ല .. അല്ല ഇനി വല്ല കുരുവും വന്ന ഉപയോഗിക്കാനാ :)

    ReplyDelete
  20. ഗുണശേഖരാ നമിച്ചിരിക്കുന്നു ...........

    ReplyDelete
  21. എന്റെ പോന്നോ....ക്ലൈമാക്സ് വായിച്ചിട്ട് ഒരൊറ്റ പൊട്ടിചിരിയായിരുന്നു...അടുക്കളയില്‍ നിന്നും ഭാര്യയും, ടീവീ കണ്ടു കൊണ്ടിരിക്കുകയായിരുന്ന കെവിനാച്ചനും ഓടി മുറിയില്‍ വന്നു...എന്റമ്മോ...
    ഇത്രയധികം എന്നെ ചിരിപ്പിച്ച പോസ്റ്റ്‌ കുമാരന്റെതുണ്ടോ എന്ന് എനിക്കോര്‍മയില്ല...
    എന്തായാലും കക്ഷി ആ പൌഡര്‍ തിരിച്ചു തന്നിട്ട് കാലിന്റിടയില്‍ ഇട്ടോളാന്‍ പറഞ്ഞില്ലല്ലോ....

    ReplyDelete
  22. അവന്റെ ആ ഒടുക്കത്തെ പറച്ചില്‍ കേട്ടിട്ട് അവന്‍ "വിനയശിരോമണിയും വിനയകുലോത്തുംഗനും വിനയേന്തിരനുമൊക്കെ" ആണെന്ന് എനിക്കു തോന്നിയില്ല. നല്ല തലശ്ശേരി സ്റ്റൈല്‍ അടി കിട്ടണ്ട അഹങ്കാരി തന്നെയാ അവന്‍.

    ReplyDelete
  23. അത്ര ‘ചെറുത്” ആക്കണ്ടായിരുന്നു. ജോലിയല്ലേ പോയുള്ളു. പല്ലെല്ലാം ഉണ്ടല്ലോ!!

    ReplyDelete
  24. "ഇത് മുഴുവൻ തിരിച്ച് അകത്താക്കാൻ ഇവളുമാരുടെ അപ്പൻസ് വരുമോ"
    ഗുണപാഠം: കടയില്‍ ചെന്ന് തുണികള്‍ വലിച്ച് ഇടീക്കരുത്.‌ അങ്ങിനെ ചെയ്താല്‍ ഇതുപോലുള്ള ആത്മഗതങ്ങള്‍ കേള്‍ക്കേണ്ടി വരും.

    ReplyDelete
  25. നമ്മുടെ നാട്ടില്‍ ഫെയര്‍ & ലവ്ലിയാ കഥാപാത്രം

    ReplyDelete
  26. അടിപൊളിയായി ആഖ്യാനം, സമ്മതിച്ചിരിക്കുന്നു, ആ ചെക്കന് അടി കിട്ടിയോ, ഇല്ലെങ്കിൽ എവിടെ നിന്നെങ്കിലും വാങ്ങിച്ചോളും!

    ReplyDelete
  27. ഞങ്ങടവിടേം ഒരു വിദ്വാന്‍ ഇതൊപ്പിച്ചതാ.
    മൂപ്പര്‍ മരുന്നുകടയിലെ സെയിത്സ്‌മാനായിരുന്നു. ഇതുപോലൊരു അവതാരം കടയില്‍ വന്നു് മരുന്നു വാങ്ങിയപ്പൊ മുഖക്കുരുവിനുള്ള മരുന്നു് ഫ്രീ ആയി കൊടുത്തുവത്രെ. 2 നേരം വീതം പുരട്ടിയാല്‍ മതിയെന്നു് ഒരു ഉപദേശവും.
    ആളിപ്പൊ നാടുവിട്ടു് ഗള്‍ഫില്‍ ജോലിയന്വേഷിക്കുന്നു

    ReplyDelete
  28. സോപ്പിന്റെ കാര്യം അത്രക്ക്‌ മനസ്സിലായില്യ ഗഡ്യേ

    ReplyDelete
  29. പെണ്ണുങ്ങളോട് തമാശ പറയരുതെന്ന് ചൊല്ലുണ്ട്.
    ക്ലൈ മാക്സില്‍ എത്തുമ്പോഴും അവര്‍ ചോദിക്കും 'എന്നിട്ടോ' എന്ന്.
    അതുപോലെ ഒരു ചെറിയ സംശയം ...ഈ നൈസില്‍ പൌഡര്‍ എന്തിനാ കൊടുത്തെ?
    “ഇതുപയോഗിച്ചാ മതി കുറഞ്ഞ് കൊള്ളും…, അതൊന്നും വാങ്ങി വെർതെ കാശ് കളയണ്ട..”
    ചേലേരിയുടെ മുത്തെ ,സ്ഥിരം ഉപയോഗിക്കുന്നുണ്ടല്ലേ....
    അല്ലെങ്കില്‍ പിന്നെ ഏതു തുണിക്കടയില്‍ ആണാവോ നൈസില്‍ പൌഡര്‍ സ്റ്റോക്ക് ചെയ്തിട്ടുള്ളത്.!!

    ReplyDelete
  30. ഹേ ഭായ്,
    'നര്‍മ്മാ'ണി ഗുളിക ഇഷ്ടപ്പെട്ടു. ഇതിന്റെ ഒരു വകഭേദം കേട്ടിട്ടുണ്ട്. കൈകാര്യം ചെയ്യണമെങ്കില്‍ 'ഫോര്‍സെപ്സ്' വേണമെന്ന്!

    ReplyDelete
  31. താങ്കളുടെ ഭാഷാപ്രാവീണ്യത്തെ സമ്മതിച്ചിരിക്കുന്നു.എന്തെല്ലാം ഉപമകളും,വാക്കുകളും.വളരെ നന്നായി.

    ReplyDelete
  32. njangalude avide okke parayunne. fair&lovely koduthu enna. 7 daysil maarikkittum ennu. :)

    ReplyDelete
  33. "ഇതുപയോഗിച്ചാ മതി കുറഞ്ഞ് കൊള്ളും"

    മുകളിൽ കണ്ട ഒരു ചോദ്യവും ഉത്തരവും :
    ചോദ്യം:
    "ഈ നൈസില്‍ പൌഡര്‍ എന്തിനാ കൊടുത്തെ?"
    ഉത്തരം :
    "ശരിക്കും ഈ ചൂട് കുരു ഒക്കെ മാറാന്‍"

    കഥാ സന്ദർഭം വിവരിച്ചതുനു ശേഷം ആര്‌ ആരോടു പറഞ്ഞു എന്ന് വ്യക്തമാക്കുക.

    ReplyDelete
  34. സൈസ് അല്ലാത്ത പെണ്ണുങൾ കാരണം പാവപ്പെട്ടവ്നമാർക്ക് തുണിക്കടയിൽ ഗ്യാരന്റിയോടുകൂടി ജോലി ചെയ്യാൻ പറ്റില്ലാ‍ന്നായി..:)

    കുടുക്കൻ പോസ്റ്റ് കുമാരാ..!

    ReplyDelete
  35. ചിരിപ്പിച്ചു !

    ReplyDelete
  36. നല്ല മരുന്ന്! ആള്‍ ചേലേരിയുടെ മുത്ത് തന്നെ.

    ReplyDelete
  37. കുമാരേട്ടാ...പതിവുപോലെ പണി പറ്റിച്ചുല്ലേ...?
    പാവം ഗുണശേഖരന്‍...
    ഇങ്ങനെ കുറെ ഗുണശേഖരന്‍മാരും, ജയന്‍മാരും,
    ഒക്കെ ഉള്ളത് കൊണ്ട് ചിലരൊക്കെ സുഖായി ജീവിക്കുന്നു...

    ReplyDelete
  38. ചേലേരിയുടെ മുത്ത്‌ ചിരിപ്പിച്ചു.

    ReplyDelete
  39. "ഇന്നാണെങ്കിൽ ഇതൊന്നുമില്ലാത്തവൻ വേവ്കുറവെന്ന പേരിലാണ് ബ്രാൻ‌ഡ് ചെയ്യപ്പെടുക"

    ഇതും കലക്കി.

    ReplyDelete
  40. മെല്ലിക്ക് അങ്ങിനെ വേണ്ടത്‌ കൊടുത്തു അല്ലെ..
    സംഭവം കലക്കി.

    ReplyDelete
  41. നാട്ടില്‍ തിരിഞ്ഞു കളിയും മാടി കുത്തൂമായി നടന്നതിന്‍റെ കൊണം കാണാനുണ്ട്.. ഓരോ വരിയിലും നാടിന്റെ ആത്മാവ് തൊട്ടറിയാം.. എടുന്നാന്ന്രോ നിങ്ങക്കിങ്ങത്തെ പുളിങ്കുരു പോലത്തെ ഉപമാസ് കിട്ടുന്നത് ??? :-)

    ReplyDelete
  42. ശ്രീ : നന്ദി.
    Rajesh : സംഗതി കേട്ടിട്ടുണ്ടല്ലേ.. എനിക്ക് അറിയില്ലായിരുന്നു. നന്ദി.
    റ്റോംസ് || thattakam .com : വിശദമായ കമന്റിന് നന്ദി.
    Manoraj, mini//മിനി, sanal, ശ്രദ്ധേയന് | shradheyan, krishnakumar513, ചെറുവാടി, നൂലന് : നന്ദി
    jayanEvoor : സോറി ബോസ്, നോട്ട് ഇന്ററസ്റ്റഡ് ടു വർക്ക് വിത്ത് യു.
    അശാന്തം, siya : നന്ദി.
    സലീം ഇ.പി. : അങ്ങനെയുമുണ്ടല്ലേ. വേറെ പോസ്റ്റ് വരുമ്പോൾ നോക്കാം.
    മുകിൽ, jazmikkutty, chithrakaran:ചിത്രകാരന്, രമേശ്അരൂര് : നന്ദി.
    ആളവന്താന് : അത് റിജക്ട് ചെയ്തു മോനേ.
    ഒഴാക്കന്, ജീവി കരിവെള്ളൂര് : നന്ദി.
    ചാണ്ടിക്കുഞ്ഞ് : വളരെ നന്ദി കുഞ്ഞേ.
    കൊച്ചു കൊച്ചീച്ചി, kARNOr(കാര്ന്നോര്), Vayady, junaith, ശ്രീനാഥന്, ചിതല്/chithal : നന്ദി.
    ലീല എം ചന്ദ്രന്.. : വെറുമൊരു കഥയല്ലേ, അതിൽ യുക്തിയില്ല. നന്ദി.
    ജനാര്ദ്ദനന്.സി.എം, KURIAN KC, jyo, Naughtybutnice, ഒറ്റയാന്, Kalavallabhan, ഭായി, ramanika, Typist | എഴുത്തുകാരി, തെച്ചിക്കോടന്, റിയാസ് (മിഴിനീര്ത്തുള്ളി), അസീസ്, വശംവദൻ, പട്ടേപ്പാടം റാംജി, എഴുത്തോല.. :എല്ലാവർക്കും നന്ദി.

    ReplyDelete
  43. ഇത് അല്ല കഥ കുമാര ...............അത് ഒരു മുഖ കുരുവാന് ..........ക്ലിയറസില്‍ എന്നെ ഒരു ക്രീം ഉണ്ട് അത് വാങ്ങി പുരട്ടിയാല്‍ മതി അത് അങ്ങ് പോവും എന്ന് അല്ലെ

    ReplyDelete
  44. നല്ലത് ,,സന്ദർശിക്കാൻ താമസിച്ചതിൽ ഖേദിക്കുന്നു..ആശംസകൾ

    ReplyDelete
  45. കൊള്ളാം കുമാരേട്ടാ... ദൈവം പലകാര്യത്തിലും പാര്‍ഷ്യല്‍ ആണ്.... ചിലര്‍ക്ക് കൂടുതല്‍ ചിലര്‍ക്ക് തീരെ ഇല്ലാ... :)

    ReplyDelete
  46. കുമാരാ

    ചേലേരിയില്‍ മാത്രമല്ല ഗുണശേഖരന്‍മാര്‍ കേരളത്തില്‍ മൊത്തം ഉണ്ട് എന്നറിയുക.... (ഇവിടെയും കേട്ടിട്ടുണ്ട്)

    ReplyDelete
  47. കുമാരാ കൂടുതല്‍ പറയുന്നില്ല... ഞാന്‍ തോല്‍വി സമ്മതിച്ചു...
    എന്താ എന്നല്ലെ .
    നിന്‍റെ ഈ പോസ്റ്റ് വായിക്കാന്‍ തുടങ്ങിയപ്പോള്‍ എത്ര വലിയ തമാശയാണെങ്കിലും ഞാന്‍ ചിരിക്കില്ല എന്ന് തീരുമാനിച്ചു തന്നെ വായിച്ചു. അവസാനം നൈസിൽ പൌഡറെടുത്ത് കൊടുത്തതോടെ എന്‍റെ കടിഞ്ഞാണ്‍ പൊട്ടി പോയേടാ,,,, ഹ ഹ ഹ ഹ...

    ReplyDelete
  48. അവസാനവരി വായിച്ചു അലറി ചിരിച്ചു പോയി!
    (ഒന്നുരണ്ട് ചൂടുകുരുവേ ഉള്ളുവെങ്കില്‍ പൊട്ടിച്ചുകളഞ്ഞാല്‍ മതിയായിരുന്നല്ലോ കുമാരാ. വെറുതെ കാശ് ചെലവാക്കുന്നതെന്തിനാ?)

    ReplyDelete
  49. പാവം ഗുണശേഖരന്‍...
    തൊഴില്‍ രഹിതനായി ....:)

    ReplyDelete
  50. അടി, എണ്ണിയത് എത്ര? എണ്ണാന്‍ പറ്റാഞ്ഞത്‌ എത്ര..? പറഞ്ഞോ..പറഞ്ഞോ..

    (ഇതിന്‍റെ ഒറിജിനല്‍ സെന്‍സര്‍ ചെയ്തല്ലേ...?? ഗൊച്ചു ഗള്ളാ...)

    ReplyDelete
  51. ക്ളിയര്സില്‍ തേയ്ക്കാന്‍ പറയുന്ന കഥയാണ് ഞാന്‍ കേട്ടിരിക്കുന്നത്.

    എന്തായാലും മുത്ത് കൊള്ളാം.

    ReplyDelete
  52. ക്രിഷ് പറഞ്ഞതിനു താഴെ എന്റേയും ഒരൊപ്പ്. മുഖക്കുരുവും ചൂടുകുരുവും കട്ടക്ക് കട്ടയ്ക്ക് നിൽക്കും :)

    നല്ല ഭാഷ. ആസ്വദിച്ചു.

    ReplyDelete
  53. എനിക്ക് പെട്ടന്ന് ക്ലിക്ക് ആയില്ലായിരുന്നു.പിന്നെയാ മനസ്സിലായത്.പിന്നെ ഒരു ചെറിയ സംശയം തുണികടയില്‍ബേബി പൌഡര്‍ കിട്ടാന്‍ ചാന്‍സ് ഉണ്ട് പക്ഷെ നൈസില്‍പൌഡര്‍എങ്ങനെ കിട്ടാനാ.അതോ നിങ്ങളുടെ നാട്ടില്‍ ഒക്കെ അങ്ങനെയാണോ

    ReplyDelete
  54. നൈസിലില്‍ നൈസായി അവസാനിപ്പിച്ചു ല്ലേ...

    ReplyDelete
  55. "ഇന്നാണെങ്കിൽ ഇതൊന്നുമില്ലാത്തവൻ വേവ്കുറവെന്ന പേരിലാണ് ബ്രാൻ‌ഡ് ചെയ്യപ്പെടുക"
    പിന്നെ കാര്യമായ എന്തോ ശേഷിക്കുറവുണ്ടെന്നും :)

    ReplyDelete
  56. അവള്‍ക്കൊക്കെ പാഡ് കൊടുത്താല്‍ പോരെ ഗുണ ശേഖരാ ..പറ്റിയ പേരും കൊടുത്തല്ലോ കുമാരന്‍ ,ഗുണ ശേഖരന്‍


    ചാണ്ടിക്കുഞ്ഞ് said...


    എന്തായാലും കക്ഷി ആ പൌഡര്‍ തിരിച്ചു തന്നിട്ട് കാലിന്റിടയില്‍ ഇട്ടോളാന്‍ പറഞ്ഞില്ലല്ലോ....

    കമന്റിന്റെ ഉസ്താദ് . :) :)

    ReplyDelete
  57. ഹഹ.. ഗുണശേഖരന്‍ ആള് കൊള്ളാലോ. ആദ്യം കഥയുടെ ക്ലൈമാക്സ്‌ മനസ്സിലായില്ല. :-)

    ReplyDelete
  58. കുമാരണ്ണാ,
    ഹഹ ചിരിപ്പിച്ചു.
    ഇത് ഒരു ബ്രേക്ക്‌-നു ശേഷം വന്നതാണല്ലോ.
    ഗുണശേഖരന്‍ എന്നത് ഗുണസമ്പന്നന്‍ മാറ്റാവുന്നതാണ്.

    ReplyDelete
  59. ഞാന്‍ ആദ്യം ആയിട്ടാ ഇവിടെ.എത്ര ബസ്‌ ആണ് മിസ്സ്‌ ആയതു
    പടച്ചോനെ..!!!!.ഇനി പിറകോട്ടു നടന്നിട്ട് വീണ്ടും കേരികോളം ..
    ഒരൊറ്റ വാക്ക്..സ്തുതി മാഷേ സ്തുതി...

    ReplyDelete
  60. എനെറെ കുമാരോ തന്റെ ഉപമകള്‍ അപാരം തന്നേ.നമിച്ചിരിക്കുന്നു!

    ReplyDelete
  61. ജോലി കിട്ടിയും പോയും ഇരുന്നതിന്റെ ഗുട്ടെന്‍സ് ഇപ്പോഴല്ലേ പിടികിട്ടിയത്

    ReplyDelete
  62. ഇവിടെ തുണിക്കടയില്‍ നെയ്സില്‍ ഇല്ല.
    ഗള്‍ഫില്‍ അത് പോലത്തെത് കിട്ടും.


    വായന നന്നായി രസിച്ചു

    ReplyDelete
  63. കുമാരേട്ടോ,

    എന്താ അലക്ക്...ഗുണശേഖരന്‍ മുത്തല്ലേ മുത്ത്

    ReplyDelete
  64. സംഭവം നന്നായി കൊഴുപ്പിച്ചു,,

    ReplyDelete
  65. ഇതാണ് നമ്മുടെ മുതലാളിമാർക്കൊക്കെയുള്ള കുഴപ്പം....
    ഗുണശേഖരമാരൊരു പ്രൊഡക്റ്റിന്റെ ഗുണം പറഞ്ഞുകൊടുത്താൽ പോലും അതവർ അംഗീകരിക്കില്ല..!

    ReplyDelete
  66. ഞാന്‍ മാമുണ്ടെച്ചു അതുവഴിയങ്ങു പോകാനുള്ള പരിപാടിയായിരുന്നു............പക്ഷെ വായിച്ചപ്പോ വീട്ടുകാരനോട് രണ്ടു വാക്ക് പറയാതെ പോകാന്‍ കഴിയുന്നില്ല.......
    മച്ചൂ ഇതുഞ്ഞാന്‍ മുന്‍പ് കേട്ടിട്ടില്ലാതതിനാലാവണം.............."ഒരു ഇടിവെട്ട് തമാശ" രചന എന്നുപറയാന്‍ തോനുന്നു.

    ReplyDelete
  67. വടി എടുക്കാൻ ആളു പോയിട്ടുണ്ട് കേട്ടൊ ഗുണശേഖരാ!

    ഇത്തരം ആൾക്കാർ സർവ വ്യാപികളാകുന്നു.പോസ്റ്റ് നന്നായി.

    ReplyDelete