Wednesday, April 28, 2010

ചിപ്ലിക്കൂട് !!!

മുജ്ജന്മത്തിലെ ശത്രുവാണ് റിവെഞ്ച് ചെയ്യാന് നടപ്പ് വര്‍ഷം മകനായി ജനിക്കുക എന്നൊരു ചൊല്ലുണ്ടല്ലോ. (ഉദാ രണ്ട് കുത്ത് ഒരു വര, ലീഡര്‍ ആന്റ് മോന്‍, അടുത്ത ജന്മം മുഖ്യമന്ത്രി ആന്റ് പാര്‍ട്ടി സെക്രട്ടറി). ഗോപാലന്‍ മാഷിനെ കണ്ടിട്ടായിരിക്കണം പ്രസ്തുത പ്രോവെര്‍ബ് ഉണ്ടാക്കിയത്. ചേലേരി സ്കൂളിലെ ഗോപാലന്‍ മാഷിന്റെയും അമ്മുവമ്മയുടേയും ഏക മകനാണ് ബാലിയെന്ന് വിളിക്കുന്ന ബാലഗോപാലന്‍ ഈശ്വര്‍. ആറ്റ മോനായത് കൊണ്ട് അമ്മുവമ്മ ബാലിയെ ലാളിച്ച് വഷളാക്കി ഭീകരനാക്കിയിരുന്നു. ഗോപാലന്‍ മാഷ് പണ്ട് കുറച്ച് കാലം വടക്കേ ഇന്ത്യയിലൊരു സ്കൂളില്‍ പഠിപ്പിച്ചിരുന്നു. അക്കാലത്തുണ്ടായ ഒരു സുഹൃത്തിന്റെ ഓര്‍മ്മയ്ക്കായാണ് മകന് ഈശ്വരന്‍ എന്ന വാല് ഫിറ്റാക്കിയത്. അത് കൊണ്ട് റിയല്‍ ഈശ്വരനേയും സുഹൃത്ത് ഈശ്വരനേയും പറയിപ്പിക്കാനായി. അഞ്ച് കൊല നടത്തിയവന്റെ പേരു സുശീലനെന്നത് പോലെയും വായ തുറന്നാല്‍ നുണ മാത്രം പറയുന്നവന്റെ പേരു സത്യവാനെന്നതും പോലെ ബാലിയുടെ പേരിലെ ഈശ്വരനും വെറുമൊരു ഫോര്‍മാലിറ്റി മാത്രമാണ്. ജസ്റ്റ് ഫോര്‍ എ നെയിം സെയ്ക്ക്.

ഗോപാലന്‍ മാഷിന്റെ സ്കൂളില് തന്നെ പത്താം ക്ലാസ്സിലാണ് ബാലി പഠിക്കുന്നത്. പഠിക്കാനാണ് പോകുന്നതെന്നതൊക്കെ വെറും ഗോസ്സിപ്പ് അഥവാ റൂമര് മാത്രമാണ്. എല്ലാവരും പോകുന്നു ഞാനും പോകുന്നു. അത്ര ഇന്ററെസ്റ്റേ ബാലിക്കുള്ളു. സ്കൂളിലെ പിള്ളേരും മാഷന്മാരും ബാലി വരാതിരിക്കാന്‍ നേര്‍ച്ച പോലും നേരും. അത്രയ്ക്ക് ഇഷ്ടമാണ്. ബാലി വന്നാല്‍ എല്ലാരും അങ്ങോട്ട് പോയി ലോഹ്യം പറയും. (ഇല്ലെങ്കില്‍ വിവരം അറിയും.) ചൊറ എന്ന് വെച്ചാല് അവന ചൊറ. കുരുത്തക്കേടിന്റെ സൂപ്പര്‍ലെറ്റീവ്. ഒരു വസ്തു പഠിക്കില്ല. ബാക്ക് ബെഞ്ചാണ് ഹോം പേജ്. അവിടെയിരുന്ന് ടീച്ചര്‍മാരുടെ 'സോഫ്റ്റ് വയറി'ലേക്ക് കണ്ണും കടലാസ്സും കൊണ്ട് ആരോ അയക്കുക, മുമ്പിലിരിക്കുന്ന ഇഡ്ഡലിക്കണ്ണടയിട്ട പഠിപ്പിസ്റ്റ് പിള്ളേരെ കല്ലെടുത്തെറിയുക, കോമ്പസ്സ് കൊണ്ട് കുത്തുക. ഇതൊക്കെ ബാലിയുടെ കുഞ്ഞൂഞ്ഞ് കൌതുകങ്ങള്‍ മാത്രമാണ്.

കൊള്ളാവുന്ന പെണ്‍പിള്ളേര്‍ക്ക് ലവ് ലെറ്റര്‍ കൊടുക്കുക, തിരിച്ച് കൊടുക്കാത്തവരെ ശാരീരികമായി 'കൈ കാര്യം' ചെയ്യുക എന്നത് ബാലിയുടെ വൈകാരികമായ ക്രിയകളാണ്. കള്ളുഷാപ്പില്‍ പോയി ചാക്കണ തിന്നുക, ടച്ചിങ്ങ്സായി കള്ളടിക്കുക, പുകവലിക്കുക ഇതൊക്കെ സാമൂഹികമായ വിക്രിയകളും. സ്വയം നശിക്കുന്നതിന് പുറമേ കൂടെയുള്ള കുട്ടികളേയും ബാലി തന്റെ സന്മാര്‍ഗ്ഗത്തിലേക്ക് നയിച്ച് ഒരു ഉത്തമ സമൂഹം കെട്ടിപ്പടുക്കാന്‍ മാക്സിമം പരിശ്രമിച്ചു കൊണ്ടിരുന്നു.

ബാലിയുടെ ക്ലാസ്സ് ടീച്ചറാണ് സുന്ദരിയായ സിസിലി ടീച്ചര്‍. ഇന്നോവയുടെ ഫിനിഷിങ്ങും സാന്‍ട്രോയുടെ ഫംഗിയും, ആള്‍ട്ടോയുടെ മൈലേജും, ഫിയറ്റിന്റെ സ്പീഡുമുള്ള നല്ലൊരു ‘ബാക്ക് എഞ്ചിന്‍ വണ്ടി’. സിസിലി ടീച്ചറുമായി ഡിങ്കോള്‍ഫിക്കേഷനായത് കൊണ്ടാണ് ഗോപാലന്‍ മാഷ് തലമുടിയും മീശയും നെഞ്ചത്തെ രോമം പോലും കരിയോയില്‍ അടിച്ച് കമ്പ്ലീറ്റ് dude ആയി നടക്കുന്നത് എന്നൊരു ന്യൂസ് സ്കൂളിലും പരിസരത്തും കിടന്ന് കറങ്ങുണ്ട്. അതു കൊണ്ടായിരിക്കണം ബാലി എന്തൊക്കെ ആക്ഷന്‍ എടുത്താലും സിസിലി ടീച്ചര്‍ ഒരു ആക്ഷനുമെടുക്കില്ല.

പോര്‍ഷന്‍ തീര്‍ക്കാന്‍ ശനിയാഴ്ച സ്പെഷ്യല്‍ ക്ലാസ്സുണ്ടെന്ന് സിസിലി ടീച്ചര്‍ പറഞ്ഞപ്പോള്‍ ബാലിയും ക്രൂവും ക്രിക്കറ്റ് കളിയുണ്ട് വേണ്ടായെന്ന് എക്കോയിട്ടു. പൊന്നു പോലത്തെ മനസ്സുണ്ടെങ്കില്‍ വന്നാ മതിയെടാ പിള്ളേരെ എന്ന് പറഞ്ഞു ടീച്ചര്‍ തീരുമാനവുമായി മുന്നോട്ട് പോയി. ആവശ്യമില്ലാത്തത് ഞങ്ങളെ പഠിപ്പിക്കാന്‍ വന്നാല് ടീച്ചറെ പാഠം പഠിപ്പിക്കുമെന്ന് ബാലിയും അസിസ്റ്റന്റ്സും തീരുമാനിച്ചു.

ശനിയാഴ്ച ക്ലാസ്സ് തുടങ്ങി ജസ്റ്റ് ടെന്‍ മിനുട്ട്സ് കഴിഞ്ഞപ്പോളൊരു ഫോണ്‍ വന്നു. ടീച്ചറുടെ അച്ഛന്‍ മര്‍ഗയാ എന്നായിരുന്നു അതിന്റെ കണ്ടന്റ്. "അയ്യോ എന്റച്ഛന്‍ പോയേ..." എന്നും പറഞ്ഞ് ക്ലാസ്സ് പിരിച്ച് വിട്ട്, കാറു പിടിച്ച് വെച്ച് അതില് ക്രയോജനിക് എഞ്ചിന്‍ പിടിപ്പിച്ച് ടീച്ചര്‍ പറപ്പിച്ച് വിട്ടു. അപ്പോക്ക് കണ്ട് അനാദിക്കടയിലിരുന്ന് ബാലിയും അസിസ്റ്റന്റ് ഡയറക്ടേഴ്സും വായിലൂടെ കട്ടപ്പുക വട്ടത്തില്‍ വിട്ടു രസിച്ചു.

ഒരായുസ്സിലൊരിക്കല്‍ മാത്രം അനുഭവിക്കേണ്ടത് ഏതാനും മണിക്കൂര്‍ കൊണ്ട് അനുഭവിച്ച സിസിലി ടീച്ചര്‍ക്ക് പിറ്റേന്ന് സ്കൂളിലെത്തിയിട്ടും കരച്ചിലടക്കാന്‍ പറ്റിയില്ല. ആരായിരിക്കും ആ ഫോണ്‍കാളിന്റെ പിറകിലെന്ന് കണ്ട് പിടിക്കാന്‍ സി.ബി.ഐക്കൊന്നും റഫര്‍ ചെയ്യേണ്ടല്ലോ. ഇമ്മാതിരി പണി എടുക്കാന്‍ മാത്രം കിഡ്‌നിയുള്ളത് സ്കൂളില്‍ ബാലിക്ക് മാത്രമാണ്. അന്വേഷണം ആ വഴിക്ക് നീങ്ങിയെങ്കിലും വിറ്റ്നസ്സ് ഇല്ലാത്തതിനാല്‍ ബാലിക്കെതിരായ കേസ്സ് തള്ളിപ്പോയി.

സിസിലി ടീച്ചര്‍ വിഷമിച്ചാല്‍ ഗോപാലന്‍ മാഷിനത് സഹിക്കാനാവില്ലെന്ന് പറയാനില്ലല്ലോ. ഭാര്യ ഡെയിലി കരഞ്ഞാലും കാമുകിയുടെ കണ്ണ് പൊടി വീണ് പോലും നനയരുതെന്നല്ലേ സ്റ്റെപ്പിനികിത്താബില്‍ പറഞ്ഞിരിക്കുന്നത്. സോ, ഗോപാലന്‍ മാഷ് വിറച്ച് കോമരം.കോം ആയിട്ടാണ് വൈകിട്ട് വീട്ടിലെത്തിയത്. വന്നയുടനെ ഒരു ചെമ്പരത്തിക്കമ്പ് ഡൌണ്‍ലോഡ് ചെയ്ത് ചാറ്റിങ്ങ് തുടങ്ങി. ബാലി ഇതെത്ര കണ്ടതാ.. കൊണ്ടതാ...! യാതൊരു സ്പെഷ്യല്‍ ഫീലിങ്ങ്സും അവനുണ്ടായില്ല. അമ്മുവമ്മ എന്റെ മോനെ തല്ലല്ലേ എന്ന് പറഞ്ഞ് പിടിച്ച് വെക്കാന്‍ നോക്കിയപ്പോ അവര്‍ക്കിട്ടും ഒന്ന് രണ്ടെണ്ണം പ്രീമിയത്തിന് കിട്ടി.

അച്ഛന്മാര്‍ അടിക്കും മക്കള് കൊള്ളും എന്ന് കരുതി എല്ലാത്തിനുമൊരു പരിധിയൊക്കെ വേണ്ടേ? ലിമിറ്റഡ് ഓവര്‍ കഴിഞ്ഞിട്ടും ബാറ്റിങ്ങ് നിര്‍ത്തുന്നില്ലെന്ന് കണ്ട് ബാലി ചോദിച്ചു. "സിസിലി ടീച്ചര്‍ക്ക് വിഷമം ആയതിന് അച്ഛനെന്താ...?" അത് കേട്ടപ്പോള്‍ മാഷുടെ തലയിലൊരു ചുവന്ന ലൈറ്റ് മിന്നി. കൈ ഓട്ടമാറ്റിക്കായി നിന്നു. ചെറിയൊരു പതറിച്ചയോടെ മാഷ് അമ്മുവമ്മയെ നോക്കി. അവിടെ മാറ്റ ഭാവമൊന്നും കണ്ടില്ലെങ്കിലും ബാലിയെ നോക്കാന്‍ മാഷിന് തരക്കേടില്ലാത്ത ചമ്മലുണ്ടായി.

സിസിലി ടീച്ചറുടെ പൂങ്കണ്ണീരിന്റെ റിഫ്ലക്ഷനായത് കൊണ്ട് അടിയുടെ ക്വാണ്ടിറ്റിയും ക്വാളിറ്റിയും നല്ലോണം കൂടി ഐ.എസ്.ഒ. നിലവാരത്തിലെത്തിയിരുന്നു. ബാലിക്ക് അത് തീരെ പിടിച്ചില്ല. പണി കിട്ടിയാല്‍ സ്വന്തം അച്ഛനായാല്‍ പോലും തിരിച്ച് കൊടുക്കണമെന്ന വിശ്വാസക്കാരനായിരുന്നു ബാലി. എവരി അടി ഹാസ് ഏന്‍ ഈക്ക്വല്‍ ആന്റ് ഓപ്പസിറ്റ് തിരിച്ചടി എന്ന് ന്യൂട്ടന്‍ പറഞ്ഞത് തെറ്റായിരിക്കാനും വഴിയില്ലല്ലോ. മാഷ് കുളിക്കുന്നതിന് മുമ്പേ ബാലി കുളിമുറിയില്‍ കയറി സോപ്പ് ഐസ്ക്രീം പോലെ പതപ്പിച്ച് അതിന്റെയുള്ളിലൊരു ബ്ലേഡ് രണ്ട് പീസാക്കി തിരുകി വെച്ചു. ഗോപാലന്‍ മാഷ് കുളിമുറിയില്‍ കയറി വെള്ളമൊഴിച്ച ശേഷം സോപ്പെടുത്ത് കൈകളിലും നെഞ്ചത്തും പരപരാന്ന് തേച്ചു.

"അയ്യോഓഓഓഓഓ..." എന്നൊരലര്‍ച്ചയാണ് പിന്നെ കേട്ടത്. അമ്മുവമ്മ മാഷ് പോയേ.. എന്നും പറഞ്ഞ് ഓടിവന്നപ്പോള്‍ ഗോപാലന്‍ മാഷ് ചിപ്ലിയിട്ട മരം പോലെ "അയ്യോ.. അയ്യോ.." എന്ന ബി.ജി.എമ്മോടെ സോപ്പ് പതയും ചോരയുമൊഴുക്കി നില്ക്കുന്നു..! വെണ്ണീറിട്ട് തോലുരിച്ച കയ്ച്ചല്‍ മീനിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റ് ആയിരുന്നു ആ നിപ്പ്…!

കുറച്ച് കഴിഞ്ഞ് ഇറയത്തെ അരമതിലില്‍ സീബ്രാ ലൈനിട്ട ഹൈവേ പോലെ കിടക്കുന്ന ഗോപാലന്‍ മാഷിനോട് താടിക്ക് കൈ കൊടുത്തിരിക്കെ അമ്മുവമ്മ ചോദിച്ചു. "എന്നാലും മനുഷ്യാ.. നിങ്ങള്‍ക്ക് സോപ്പ് കൈയ്യില്‍ പതപ്പിച്ച ശേഷം തേച്ചാ മതിയായിരുന്നില്ലേ... എങ്കില് മേത്തെ തൊലി പോകില്ലായിരുന്നല്ലോ..?"

ഗോപാലന്‍ മാഷ് പറഞ്ഞു. "എടീ.. എന്നും തേക്കുന്നത് പോലെ തേച്ചിരുന്നെങ്കില്‍ വേറെന്തൊക്കെയോ ചെത്തി പോയേനേ.."

94 comments:

  1. ചാത്തനേറ്: കലക്കി, പിന്നേം ചിരിപ്പിച്ചു. നാടന്‍ പ്രയോഗങ്ങള്‍. ചറപറാ ഉപമകള്‍

    ReplyDelete
  2. ഓ.. ഫസ്റ്റ് കമന്റ്‌ എന്റെ വക.

    പാവം ഗോപാലന്‍ മാഷ്.

    ReplyDelete
  3. അയ്യോ ചാത്തന്‍ എന്നെ കടത്തി വെട്ടി

    ReplyDelete
  4. എല്ലാ വരികളും ഒന്നിനൊന്ന് ചിരിക്കാന്‍ മെച്ചം. എന്നാല്‍

    ‘....ആള്‍ട്ടോയുടെ മൈലേജും, ഫിയറ്റിന്റെ സ്പീഡുമുള്ള നല്ലൊരു ‘ബാക്ക് എഞ്ചിന്‍‘ വണ്ടിയായ സിസിലി ടീച്ചറെ ഞാനൊന്ന് സങ്കല്പിച്ചു നോക്കി. ഹാവൂ... എന്നാ കാഴചയായിരിക്കും അത് !

    പതിവ് പോലെ തന്നെ,,,,

    ReplyDelete
  5. എന്നാലും അപാരമായ ശൈലിപ്രവാഹം തന്നെ;
    പുഴയിൽ ചൂണ്ടയിട്ട് ഇപ്പൊഴും കൈച്ചലിനെ പിടിക്കാറുണ്ടോ?

    ReplyDelete
  6. അഞ്ച് കൊല നടത്തിയവന്റെ പേരു സുശീലനെന്നത് പോലെയും വായ തുറന്നാല്‍ നുണ മാത്രം പറയുന്നവന്റെ പേരു സത്യവാനെന്നതും പോലെ

    ഗോപാലന്‍ മാഷോട് അത്രേം വേണ്ടായിരുന്നു. എന്നാലും അമ്മുവമ്മേടെ കണ്ടുപിടുത്തം ജോറായി.
    നന്നായി രസിച്ചു.

    ReplyDelete
  7. kumarjii..
    simply beautiful..

    blogs adhikam vayikkathavarkku ayachu kodukkatte... :)

    (college-l malayalam illathondatto manglish)

    ReplyDelete
  8. ഉപമകൾ പകരം വെക്കാനില്ലാത്തത് തന്നെ കുമാരാ. . ഇന്നോവയുടെ ഫിനിഷിങ്ങും സാന്‍ട്രോയുടെ ഫംഗിയും, ആള്‍ട്ടോയുടെ മൈലേജും, ഫിയറ്റിന്റെ സ്പീഡുമുള്ള നല്ലൊരു ‘ബാക്ക് എഞ്ചിന്‍ വണ്ടി’. ടീച്ചർ കേൾക്കണ്ട.. കൊത്തിക്കൊണ്ട് പോകും കുമാരനെ.. സ്കൂളിൽ മലയാളം വാദ്യാരായിട്ട്

    ReplyDelete
  9. അയ്യോ.." എന്ന ബി.ജി.എമ്മോടെ "

    ഈ ഭാഗം സത്യമായിട്ടും മനസ്സിലായില്ല


    മൊത്തത്തിൽ നന്നായി രസിപ്പിച്ചു

    ReplyDelete
  10. കുമാരാ ഇതും ഗലക്കീട്ടാ..
    :)
    (ഒരോഫ്. www.gulfmallu.tk ഈ മല്ലൂല് കുമാരന്റെ പല സൃഷ്ടികളും ചുമ്മാ കെടന്ന് വെലസ്സുന്നുണ്ട്)

    ReplyDelete
  11. ഇത് കലക്കി മാഷേ.

    "ടച്ചിങ്ങ്സായി കള്ളടിക്കുക" എനിക്ക് വയ്യ.

    ചൊറാന്നു പറഞ്ഞാല്‍ ചൊറാ അല്ലേ.

    ഷാജി ഖത്തര്‍.

    ReplyDelete
  12. കുമാരേട്ടാ, ഇത്തവണയും മോശമാക്കിയില്ല " ചിരിപ്പിച്ചു" വളരെ നന്നായി തന്നെ!

    ഈ സോപ്പ് പതയിടുന്നതിനു പകരം ഒരു ബാത്ത് ടബ്ബ് വാങ്ങി വെക്കാന്‍ പറ മാഷിനോട് എന്നാ പിന്നെ കുറച്ച് ആസിഡിന്റെ ആവശ്യം അല്ലെ വരൂ

    ReplyDelete
  13. കുട്ടിച്ചാത്തന്‍: താങ്ക്യു ബോസ്സ്.
    കവിത - kavitha,സലാഹ് , OAB/ഒഎബി,mini//മിനി, പട്ടേപ്പാടം റാംജി,Sands | കരിങ്കല്ല്, Manoraj : എല്ലാവര്‍ക്കും വളരെ നന്ദി.
    laloo : ബി.ജി.എം മീന്‍സ് ബാക് ഗ്രൌണ്ട് മ്യൂസിക്. നന്ദി.
    രാമചന്ദ്രന്‍ വെട്ടിക്കാട്ട്: ഗള്‍ഫ് മല്ലുവില്‍ കോപ്പിയടിച്ചത് ഒഴിവാക്കിയിട്ടുണ്ട്. നന്ദി.
    shajiqatar, ഒഴാക്കന്‍ : നന്ദി.

    ReplyDelete
  14. കുമാരേട്ടാ, പതിവ് പോലെ തന്നെ രസകരം... ചിപ്ലിക്കൂട് ഹഹ..

    ReplyDelete
  15. ഗോപാലന്‍ മാഷ് പറഞ്ഞു. "എടീ.. എന്നും തേക്കുന്നത് പോലെ തേച്ചിരുന്നെങ്കില്‍ വേറെന്തൊക്കെയോ ചെത്തി പോയേനേ.."

    ഹ ഹ ഹ…! എന്തൊക്കയാ കുമാരാ ഒന്നു തെളിച്ചു പറ.!!

    നന്നായിരിക്കുന്നു. !!

    ReplyDelete
  16. ഹഹഹാ‍ാ.. ആ ലാസ്റ്റ് ലൈന്‍... തല കുത്തി നിന്നു ചിരിച്ചു..
    ആ ഉപമകള്‍ക്ക് നമിച്ചു :)

    ReplyDelete
  17. എവരി അടി ഹാസ് ഏന്‍ ഈക്ക്വല്‍ ആന്റ് ഓപ്പസിറ്റ് തിരിച്ചടി എന്ന് ന്യൂട്ടന്‍ പറഞ്ഞത് തെറ്റായിരിക്കാനും വഴിയില്ലല്ലോ.
    ഹി..ഹി..ഹി..
    ഇത് ന്യൂട്ടന്റെ പുതിയ ആപ്ത വാക്യമാണോ..
    കലക്കി കുമാരേട്ടാ..പ്രയോഗങ്ങൾ എല്ലാം ഈസ് ഫന്റാസ്റ്റിക്,ഇലാസ്റ്റിക്..
    ഹ...ഹ..ഹ
    ഇനി ഇത്തിരി നേരം ചിരിക്കട്ടെ. ചിരി ആയുസ്സ് വർദ്ദിപ്പിക്കും
    (എന്തായാലും എനിക്ക് ഒരു പാട് ആയുസ്സ് നീട്ടിക്കിട്ടും,കാരണം ഞാൻ വായിക്കുന്നത് കുമാര സംഭവങ്ങളല്ലേ..)

    ReplyDelete
  18. കുമാരേട്ടാ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു :)
    ഇന്നോവയുടെ ഫിനിഷിങ്ങും സാന്‍ട്രോയുടെ ഫംഗിയും, ആള്‍ട്ടോയുടെ മൈലേജും, ഫിയറ്റിന്റെ സ്പീഡുമുള്ള നല്ലൊരു ‘ബാക്ക് എഞ്ചിന്‍ വണ്ടി’

    നന്നായി ചിരിപ്പിച്ചു :)

    ReplyDelete
  19. ഹമ്മോ... ചിരിച്ച് ചിരിച്ച് പണ്ടാറടങ്ങി, ഒന്ന് വായിച്ച് ചിരി നിര്‍ത്തുമ്പോ ദേ അടുത്തത്.
    നമിച്ചു കുരാമാ നമിച്ചു... :)

    ReplyDelete
  20. പ്രകൃതിയിലെ എല്ലാ വസ്തുക്കളും അതിനു ഹേതുവായ വസ്തുവിന് എതിരായിരിക്കും എന്ന് ശാസ്ത്രം(ചുരുങിയത് എലെക്ട്രിക്കല്‍ എഞ്ചി.യിലെങ്കിലും) അതു തന്നെയല്ലെ ഇവിടെ നടന്നത്?

    ReplyDelete
  21. ഗള്‍ഫ് മല്ലു വഴി ഇവിടെ എത്തി. മുമ്പേ വരാത്തതില്‍ ഖേദിക്കുന്നു.

    ReplyDelete
  22. കുമാര്‍ജി,

    സ്വതസിദ്ധമായ ശൈലി എന്നാല്‍ ഇതു തന്നെ. ക്രിയാവിശേഷണങ്ങളും നാമവിശേഷണങ്ങളും
    അനന്യസാധാരണമാണെന്ന് തുറന്നു സമ്മതിക്കട്ടെ.

    എല്ലാ ദിവസവും പോസ്റ്റ് പബ്ളിഷ് ചെയ്ത ശേഷം ഉപ്പും മുളകും ഉഴിഞ്ഞിടുക

    ആറ്റമകന്‍ എന്നാല്‍ ഒറ്റമകന്‍ എന്നായിരിക്കും അല്ലേ കണ്ണൂരില്‍..

    ReplyDelete
  23. നന്നായിരുന്നു കുമാരേട്ടാ... എനിക്ക് ചിരി അടക്കാനായില്ല.... :)

    ReplyDelete
  24. കുമാരാ,ആ’സ്റ്റെപ്പിനി കിത്താബ്‘എവിടെയാ
    ലഭിക്കാന്ന് പറഞ്ഞുതരണേ..

    ReplyDelete
  25. ചിരിപ്പിച്ചു, കുമാരേട്ടാ

    ReplyDelete
  26. ബാലിയുടെ ക്ലാസ്സ് ടീച്ചറാണ് സുന്ദരിയായ സിസിലി ടീച്ചര്‍. ഇന്നോവയുടെ ഫിനിഷിങ്ങും സാന്‍ട്രോയുടെ ഫംഗിയും, ആള്‍ട്ടോയുടെ മൈലേജും, ഫിയറ്റിന്റെ സ്പീഡുമുള്ള നല്ലൊരു ‘ബാക്ക് എഞ്ചിന്‍ വണ്ടി’.

    ഉപമകളുടെ ഉസ്താദ്‌, കലക്കി അണ്ണാ, ചിരിപ്പിച്ചു കൊന്നു, അല്ല ഈ ഉപമകള്‍ എങ്ങനെ? എവിടുന്നു, എപ്പടി,
    കൊട് കൈ മച്ചാ

    ReplyDelete
  27. "അവിടെയിരുന്ന് ടീച്ചര്‍മാരുടെ സോഫ്റ്റ് വയറിലേക്ക് ആരോ അയക്കുക"
    അതാണ്‌ കുമാരാ പഞ്ച്...ശരിക്കും ചിരിപ്പിച്ചു...
    പിന്നെ ഗോപാലന്‍ മാഷ്ക്ക് ഇനി അത് പോയാലും ഇല്ലെങ്കിലും കുഴപ്പമൊന്നും കാണില്ല...വെറുതെ ഉണ്ടായിട്ടെന്തിനാ...ഉപയോഗിക്കാന്‍ പറ്റണ്ടേ...

    ReplyDelete
  28. :) രസകരം. ക്ലൈമാക്സും ഗംഭീരം.
    (എന്നാല്‍ തന്നേയും രചനാ ശൈലിയില്‍ ഒരു സുഖമില്ലായ്മ. തമാശക്കു വേണ്ടി ബോധപൂര്‍വ്വം പലതും തിരുകികേറ്റുന്ന പോലെ)

    ReplyDelete
  29. കുമാർജ്ജി,

    അല്ലക്കിപൊളിച്ചല്ലോ ജീ,

    ലാസ്റ്റ്‌ ബാറ്റ്‌ നോട്ട്‌ ലീസ്റ്റ്‌ വാചകം, എങ്ങാനും സംഭവിച്ചിരുന്നെങ്കിൽ....
    ഹഹഹഹ

    ReplyDelete
  30. ചിരിപ്പിച്ചു :).എന്നാലും സോപ്പിനുള്ളിലെ ബ്ലേഡ് പണി ശത്രുക്കൾക്ക് പോലും ആരും കൊടുക്കാതിരിക്കട്ടെ

    ReplyDelete
  31. Ayye...ithinu pazhaya posts-nte athrayonnum standard pora...Enikku athra ishtappettilla

    ReplyDelete
  32. കുമാരേട്ടാ.....പണ്ടാരടക്കി..അല്ലാണ്ടെന്താ പറയുക...കിടിലോല്‍കിടിലം.......സസ്നേഹം

    ReplyDelete
  33. kozhapam illa athre ulloo. iniyum nannakamarunnu

    ReplyDelete
  34. "സിസിലി ടീച്ചര്‍ക്ക് വിഷമം ആയതിന് അച്ഛനെന്താ...?"

    ഒറ്റ വാക്കിൽ മാഷിനെല്ലാം മനസിലായി...

    ReplyDelete
  35. ശരിക്കും ചിരിച്ചൂട്ടോ.

    ReplyDelete
  36. കുമാരാ...നിന്റെ അച് ച്ഛന്റെ പേരു ഇനി ഗോപാലൻ മാഷെന്നോ മറ്റൊ..ആണോ..?.ഒരു ആത്മ കഥ ഫീൽ ചെയ്തു ....

    ReplyDelete
  37. കുമാരേട്ടോ... അപാര ഫോമിലാണല്ലോ... ഉപമകളുടെ തൃശ്ശൂര്‍ പൂരം തന്നെ... കലക്കിട്ടുണ്ട് ട്ടോ.... ഉഗ്രന്‍...

    ReplyDelete
  38. "എടീ.. എന്നും തേക്കുന്നത് പോലെ തേച്ചിരുന്നെങ്കില്‍ വേറെന്തൊക്കെയോ ചെത്തി പോയേനേ.. "

    അവസാനം കലക്കി!!! എന്നു പറയുമ്പോള്‍ തോന്നും ബാക്കി ഒക്കെ മോശമായി എന്നാണോ എന്നു, അങ്ങനെ അല്ല.. കലക്കന്‍ പോസ്റ്റ്‌ !!!

    ReplyDelete
  39. ആശാനെ കുഴപ്പമില്ല . അത്രേയുള്ളൂ .. കുറ്റം പറഞ്ഞതല്ല . ഉപമകള്‍ നന്നായിരുന്നെങ്കിലും ഒരു " വെള്‍ഡ്‌ " ചെയ്ത ഫീല്‍ .
    നമ്മടെ പഴയ "ഉമ്മക്കൂട് " പോലെയുള്ളതൊക്കെ ഇങ്ങു പോരട്ടെ ..

    ReplyDelete
  40. ചിരിമയം അവസാനം പൊട്ടിച്ചിരി! നന്നായി കുമാരാ. ചിരിപ്പിച്ചതിന് നന്ദി :‌))

    ReplyDelete
  41. ചിരിപ്പിച്ചു നന്നായിത്തന്നെ.എന്നാലും പാവം ടീച്ചറെ വെറുതെ വിട്ടൂടായിരുന്നോ?

    ReplyDelete
  42. കൊള്ളാവുന്ന പെണ്‍പിള്ളേര്‍ക്ക് ലവ് ലെറ്റര്‍ കൊടുക്കുക, തിരിച്ച് കൊടുക്കാത്തവരെ ശാരീരികമായി 'കൈ കാര്യം' ചെയ്യുക എന്നത് ബാലിയുടെ വൈകാരികമായ ക്രിയകളാണ്. കള്ളുഷാപ്പില്‍ പോയി ചാക്കണ തിന്നുക, ടച്ചിങ്ങ്സായി കള്ളടിക്കുക, പുകവലിക്കുക ഇതൊക്കെ സാമൂഹികമായ വിക്രിയകളും. സ്വയം നശിക്കുന്നതിന് പുറമേ കൂടെയുള്ള കുട്ടികളേയും ബാലി തന്റെ സന്മാര്‍ഗ്ഗത്തിലേക്ക് നയിച്ച് ഒരു ഉത്തമ സമൂഹം കെട്ടിപ്പടുക്കാന്‍ മാക്സിമം പരിശ്രമിച്ചു കൊണ്ടിരുന്നു.

    കോട്ടാന്‍ ഇതേ ബാക്കി ഉള്ളു.
    :)

    ReplyDelete
  43. ഉപമകളുടെ ഒരു പെരുമഴ തന്നെയല്ലേ പെയ്യിപ്പിച്ചത്!!!
    ഇങ്ങിനെ എഴുതി ചിരിപ്പിക്കല്ലേ മാഷേ.:)

    ReplyDelete
  44. സോപ്പുതേച്ച് പതപ്പിക്കാം എന്നറിയാം
    എന്നാൽ സൊപ്പുകൊണ്ട് ഇതുപോലെ വരയിപ്പിക്കലും, ചിരിപ്പിക്കലും ഒക്കെ ആദ്യമായി കാണുകയാണ്...
    എന്റ ഉപമകളുടെ രാജാവേ...

    ReplyDelete
  45. കഴിഞ്ഞ പോസ്റ്റിന്റെ കേട് തീര്‍ന്നു.... ചിരിച്ചു വശം കെട്ടു കുമാരേട്ടോ.... എന്നാലും നിങ്ങളുടെ സ്റ്റോക്ക് തീരാത്തതിലാ എന്റെ അല്‍ഭുതം.... നമിച്ചു!!

    ReplyDelete
  46. സുമേഷ് | Sumesh Menon, ഹംസ, അബ്കാരി, കമ്പർ, Renjith, കൂതറHashimܓ, poor-me/പാവം-ഞാന്, അശാന്തം : എല്ലാവര്ക്കും വളരെ നന്ദി.
    Hari | (Maths): അതെ ഏക മകന് എന്ന രീതിയില് ഉപയോഗിക്കുന്ന തനി നാടന് പ്രയോഗമാണത്.. നന്ദി.
    കൊച്ചു മുതലാളി, ഒരു നുറുങ്ങ്, ശ്രീ, JAYARAJ, കുറുപ്പിന്റെ കണക്കു പുസ്തകം, ചാണ്ടിക്കുഞ്ഞ്, നന്ദകുമാര്, Sulthan | സുൽത്താൻ, ramanika, vinus, Mukesh NP, ഒരു യാത്രികന്, sanal, കാക്കര - kaakkara, Typist | എഴുത്തുകാരി, നാടകക്കാരന്, സോണ ജി, ജിമ്മി, Rakesh, പ്രദീപ്, ഭായി, ശാന്ത കാവുമ്പായി, അരുണ് കായംകുളം, Vayady, ബിലാത്തിപട്ടണം / Bilatthipattanam, നീര്വിളാകന് : എല്ലാവര്ക്കും വളരെ നന്ദി.

    ReplyDelete
  47. “ഇന്നോവയുടെ ഫിനിഷിങ്ങും സാന്‍ട്രോയുടെ ഫംഗിയും, ആള്‍ട്ടോയുടെ മൈലേജും, ഫിയറ്റിന്റെ സ്പീഡുമുള്ള നല്ലൊരു ‘ബാക്ക് എഞ്ചിന്‍ വണ്ടി“

    ഓട്ടോമൊബൈല്‍ ലേഡി!

    അന്ന്യായ ഉപമകള്‍ ഇഷ്ടാ...

    :-)

    ReplyDelete
  48. "ബാക്ക് ബെഞ്ചാണ് ഹോം പേജ്. അവിടെയിരുന്ന് ടീച്ചര്‍മാരുടെ 'സോഫ്റ്റ് വയറി'ലേക്ക് കണ്ണും കടലാസ്സും കൊണ്ട് ആരോ അയക്കുക, മുമ്പിലിരിക്കുന്ന ഇഡ്ഡലിക്കണ്ണടയിട്ട പഠിപ്പിസ്റ്റ് പിള്ളേരെ കല്ലെടുത്തെറിയുക, കോമ്പസ്സ് കൊണ്ട് കുത്തുക"

    ഒന്നൊന്നര അലക്ക് മാഷേ! ക്വാട്ടാന്‍ തുടങ്ങിയാല്‍ ക്വാട്ടി പണ്ടാരമടങ്ങും! അതോണ്ട് കൂടുതലില്ല!!

    ReplyDelete
  49. കുറെ ഏറെ ആസ്വദിച്ചു ചിരിച്ചു..

    എന്നിരിക്കിലും അപൂര്‍വ്വം ചിലയിടത്തൊക്കെ നര്‍മ്മം ഏച്ച് കെട്ടായി തോന്നി.
    ചിലപ്പോ എന്റെ വായനയുടെ ആവും.

    ReplyDelete
  50. മാഷെ, അപാര ഉപമകള്‍. ക്ലൈമാക്സ്‌ സൂപ്പര്‍

    ReplyDelete
  51. ഈ കുമാരൻ ഒരു സംഭവം തന്നെ!
    ക്ലൈമാക്സ് തകർപ്പൻ!

    (ഇംഗ്ലീഷ് പദങ്ങൾ മിതമായി ഉപയോഗിച്ചാൽ മതി എന്നൊരഭിപ്രായമുണ്ട്)

    ReplyDelete
  52. നല്ല പോസ്റ്റ്‌. ചിരിക്കാതിരിക്കാന്‍ വയ്യ. ടെന്‍ഷന്‍ കുറക്കാന്‍ പറ്റിയ മരുന്ന്..

    ReplyDelete
  53. പെട്ടന്നു തീർന്നു പൊയീ കെട്ടൊ

    ReplyDelete
  54. ഒഴുക്കുള്ള കഥ ...ചിരിപ്പിക്കുന്ന ക്ലൈമാക്സ് ....അതാണ്‌ കുമാരന്‍

    ReplyDelete
  55. നന്നായി രസിച്ചു.

    ReplyDelete
  56. കുമാർ ജീ ..അടിപൊളി കോമടി..കലക്കി..സാറിന്റെ ടവ്ൺലോഡിംഗ്‌ ആന്റ്‌ ചാറ്റിംഗ്‌ നല്ല പ്രയോഗം...എല്ലാ ആശംസകളും

    ReplyDelete
  57. കുമാരനെ സമ്മതിക്കാതെ വയ്യ. ഈ തമാശയുടെ അക്ഷയപാത്രം ജന്മനാ കിട്ടിയതാണോ

    ReplyDelete
  58. കിടിലന്‍ മാന്‍.... :)

    ReplyDelete
  59. കുമാര്‍ ഭായ് ശരിക്കും ചിരിപ്പിച്ചു :)

    ReplyDelete
  60. ഇവിടെ എത്താന്‍ കുറച്ചു വൈകി. ചിരിപ്പിച്ചു ഒരു പരുവമാക്കി. എന്തായാലും ഗോപാലന്മാഷിനെ സുന്നത്ത് ചെയ്യാതെ വിട്ടത് നന്നായി.

    ReplyDelete
  61. Tomkid!, റിസ് ™, കണ്ണനുണ്ണി, പയ്യന്സ്, jayanEvoor, Divarettan ദിവാരേട്ടന്, nas, എറക്കാടൻ / Erakkadan, ഉമേഷ് പിലിക്കൊട്, jyo, ManzoorAluvila, the man to walk with, നന്ദ, റോസാപ്പൂക്കള്, sherlock, Radhika Nair, ആര്ദ്ര ആസാദ് / Ardra Azad, വഷളന് | Vashalan, greeshma :

    എല്ലാവര്‍ക്കും നന്ദി...

    ReplyDelete
  62. ഗോപാലന്‍ മാഷ് പറഞ്ഞു. "എടീ.. എന്നും തേക്കുന്നത് പോലെ തേച്ചിരുന്നെങ്കില്‍ വേറെന്തൊക്കെയോ ചെത്തി പോയേനേ.."

    Kumaretta namichirukkunnu..

    ReplyDelete
  63. അവസാന ലൈന്‍ ശരിക്കും ചിരിപ്പിച്ചു.

    കുമാരന്റെ മറ്റു രചനകളുമായി താരതമ്മ്യം ചെയ്യുമ്പോള്‍ അത്രക്കങ്ങു ആയില്ല എന്ന് തോന്നി.

    ReplyDelete
  64. കൊള്ളാം.
    :)
    സോപ്പ് പ്രയോഗം ആദ്യമായാണ് വായിക്കുന്നത്.

    ReplyDelete
  65. നന്നായി ചിരിപ്പിച്ചു...അഭിനന്ദനങ്ങള്‍!!

    ReplyDelete
  66. "ഗോപാലന്‍ മാഷ് പറഞ്ഞു. "എടീ.. എന്നും തേക്കുന്നത് പോലെ തേച്ചിരുന്നെങ്കില്‍ വേറെന്തൊക്കെയോ ചെത്തി പോയേനേ.."

    അതു മാത്രം മനസ്സിലായില്ല ...'ചെവി' ആയിരിക്കും ഉദേശിച്ചത്‌ അല്ലെ?

    ReplyDelete
  67. "എടീ.. എന്നും തേക്കുന്നത് പോലെ തേച്ചിരുന്നെങ്കില്‍ വേറെന്തൊക്കെയോ ചെത്തി പോയേനേ.."

    കുമാരേട്ടോ ......... :)

    ReplyDelete
  68. :) left me with a smile.. enjoyed...
    thanks for visitin my nblog...

    ReplyDelete
  69. ഉപമകലും ശൈലിയും ആരേയും അസൂയപ്പെടുത്തും.അഭിനന്ദനങ്ങൾ.

    ReplyDelete
  70. സോപ്പിനകത്ത് ബ്ലേഡ് തിരുകി വയ്ക്കുക എന്ന ട്രിക്ക് ആദ്യമായി കേള്‍ക്കുകാ. ഇത് പണ്ട് കുമാരന്‍ ചെയ്തിട്ടുള്ളതാവും അല്ലേ?

    പിന്നെ, ഒരു പെണ്ണിനെ വിവരിക്കാന്‍ എത്ര കാറുകളാ വേണ്ടി വന്നത്. ഇതുപോലെ കുമാരനെ ഒന്നു വിവരിക്കൂ പ്ലീസ്.

    ഇനി എപ്പോഴും സൂപ്പര്‍ സൂപ്പര്‍ എന്നു പറയുന്നില്ല. ഇതുവരെ വന്ന പോസ്റ്റുകളും ഇനി വരാന്‍ പോകുന്നതും എല്ലാം സുസുസുസൂപ്പര്‍ തന്നെ.

    ReplyDelete
  71. ഗോപാലൻ മാഷേ..
    ഒന്നേയുള്ളെങ്കിൽ ഒലക്ക കൊണ്ട് അടിച്ചു കൊല്ലണം!

    ന്റെ കുമാരാ.
    അഭിനന്ദനങ്ങൾ!

    ReplyDelete
  72. കുമാരേട്ടാ .......കൊള്ളാം കേട്ടോ ...
    ആ നാട്ടിലെ ഈശ്വരന്‍ മിക്കവാറും പേര് മാറ്റി കാണും അല്ലെ ?
    പിന്നെ ഈ സ്റ്റെപ്പിനികിതാബ് എന്തുവാ? :)
    അതിനും ഉണ്ടോ ലിഖിതമായ , വകുപ്പും നിയമങ്ങളും :)

    ReplyDelete
  73. പാവം മാഷ്‌...

    ഇഷ്ടം പോലെ ഉപമകള്‍...വായിക്കാന്‍ രസമുണ്ട്...

    ReplyDelete
  74. നീ ഒരു പ്രതിഭാസം തന്നെ!

    ReplyDelete
  75. vigeeth, തെച്ചിക്കോടന്, അനില്@ബ്ലൊഗ്, മാത്തൂരാൻ, krishnakumar513, ഇസ്മായില് കുറുമ്പടി ( തണല്), ജീവി കരിവെള്ളൂര്, സ്നേഹപൂര്വ്വം ശ്യാമ....(snehapoorvam syama), Echmukutty, അലി, Readers Dais, Jenshia, surajbhai , suresh , ഹേമാംബിക : എല്ലാവര്‍ക്കും നന്ദി.
    ഗീത : പറ്റിയ ഒരു കഥ വരുമ്പോള്‍ റീഫില്ലറിന്റെ വേറെ വിവരണവും എഴുതാം കേട്ടൊ. നന്ദി.

    ReplyDelete
  76. ബ്ലേഡ് പ്രയോഗം അല്പം കൂടിയില്ലെ എന്നതോന്നലിൽ നിന്ന് അവസന വരി വായിച്ചപ്പോൾ ഒരു മോചനമായി :) ചിരിക്കാതിരിക്കാൻ കഴിയില്ല. ഹോ..രക്ഷയായി :)

    ReplyDelete
  77. ബാലിയുടെ ക്ലാസ്സ് ടീച്ചറാണ് സുന്ദരിയായ സിസിലി ടീച്ചര്‍. ഇന്നോവയുടെ ഫിനിഷിങ്ങും സാന്‍ട്രോയുടെ ഫംഗിയും, ആള്‍ട്ടോയുടെ മൈലേജും, ഫിയറ്റിന്റെ സ്പീഡുമുള്ള നല്ലൊരു ‘ബാക്ക് എഞ്ചിന്‍ വണ്ടി’. ....

    വിശാലേട്ടൻ പണിനിർത്തിയതിൽ പിന്നെ വെടിച്ചില്ല് സാധനങ്ങൾ ഒന്നും കാണാറില്ലല്ലോന്ന് കരുതിയിരിക്കായിരുന്നു. ഇത് ഉഗ്രനായിട്ടുണ്ട്.

    ReplyDelete
  78. kinaakkoottam, ബഷീര്‍ പി.ബി.വെള്ളറക്കാട്, parppidam : നന്ദി.

    ReplyDelete
  79. കുമാരേട്ടാ..
    അപാര ടച്ചിങ്ങ്സ് ആണല്ലോ?

    ReplyDelete
  80. മിഴിനീര്‍ത്തുള്ളി : നന്ദി.

    ReplyDelete
  81. I wanted to thank you for this great read!!

    ReplyDelete
  82. CV Editing:Hey, Good article, full informative, and I can relate to this post. Keep up the good work!

    ReplyDelete