Monday, April 19, 2010

മറക്കാനാവാത്ത പാട്ട്

ചെറിയൊരു ടൌണിലെ റോഡരികിലുള്ള പഴഞ്ചന്‍ കെട്ടിടമാണ്‌ തെക്കുംകൂര്‍ പാലസ്.  ജസ്റ്റ് ഒന്ന് കൈ വെച്ചാ മതി എപ്പോ വേണേലും വീഴാം എന്ന പൊസിഷനില്‍ നില്‍ക്കുന്ന ആ തട്ടുക്കൂട്ട് കല്ലുമര ഉരുപ്പടിക്ക് പാലസെന്ന പേരിട്ടത് ആരാണെന്നറിയില്ല. പക്ഷേ, ഒന്നുറപ്പാണ്‌. അയാളൊരു കണ്ണു പൊട്ടനായിരിക്കും.

ചെറിയ വാടക എന്ന വലിയ പ്രലോഭനത്തില്‍ പലയിടങ്ങളില്‍ ജോലി ചെയ്യുന്ന ഞങ്ങള്‍ അഞ്ച് പേര്‍ ആ മടയില്‍ കുറച്ച് കാലം ഗുമാക്കുത്ത് കളിച്ച് താമസിച്ചിരുന്നു.  ജോലി കഴിഞ്ഞ് ആറു മണിയോടെ മുറിയിലെത്തുക, കട്ടയ്ക്ക് കാശിട്ട് കുപ്പി വാങ്ങുക, ശേഷം തട്ടുകടയിലെ പുട്ടും ബീഫും തട്ടുക, റോഡിലൂടെ പോകുന്ന പെണ്‍സിനെ നോക്കി പീഢിപ്പിക്കുക. ഇത്യാദി ചെറിയ ആഗ്രഹങ്ങളില്‍ ഞങ്ങള്‍ വളരെ കംഫര്‍ട്ടായിരുന്നു.  ഇന്നത്തെപ്പോലെ ഒരു മുറിയിലുള്ള അഞ്ച് പേരു പരസ്പരം മിണ്ടാതെ പത്ത് സിം ഇട്ട് ഇരുപത് പെണ്ണുങ്ങളുമായി പഞ്ചാരമേളം നടത്താന്‍ അന്ന് മൊബൈല്‍ ഫോണുണ്ടായിരുന്നില്ല.

എപ്പോഴാണെന്നറിയില്ല, സഹമുറിയന്‍മാരിലൊരാളായ മജീദാണത് ആദ്യം ശ്രദ്ധിച്ചത്.  റൂമിന്റെ തൊട്ട് പിറകു വശത്തെ വീട്ടില്‍ നിന്നും എപ്പോഴും ഒരു സിനിമാപ്പാട്ട് കേള്‍ക്കുന്നു.  എത്ര നല്ല പാട്ടായാലും ഒരു നേരം കേട്ടാല്‍ ആസ്വദിക്കാം കുറച്ച് നേരം കേട്ടാല്‍ ഷെമിക്കാം. ഒരു ദിവസം മുഴുവനും കേട്ടാലും സഹിക്കാം. എല്ലാ ദിവസവും ഇത് തന്നെ കേട്ടാലോ? തലേന്നത്തെ പള്ളിയടി കഴിഞ്ഞ് ഞങ്ങള്‍ എട്ട് മണിക്കാണ്‌ തല പൊക്കുന്നത്. ആറു മണി മുതല്‍ ഏഴ് മണി വരെയുള്ള ഡീപ് സ്ലീപ് ടൈമിലാണ്‌ ദിവസവും പാട്ട് കേള്‍ക്കുന്നത്.

മുകളിലത്തെ നിലയിലാണ്‌ ഞങ്ങളുടെ പള്ളി റൂം.  പിന്നിലത്തെ വീടിന്റെ രണ്ടാം നിലയിലെ ജനാലയിലൂടെയാണ്‌ പാട്ട് വരുന്നത്. ആ വീട്ടിലെ ആരെയും ഞങ്ങള്‍ക്ക് പരിചയമുണ്ടായിരുന്നില്ല. പോത്ത് പോലെ കിടന്നുറങ്ങുന്ന പുലര്‍ക്കാലത്തിന്റെ സ്വച്ഛന്ദ ശാന്തതയെ പൊളിച്ചടുക്കുന്ന പാട്ടിന്റെ പ്രായോജകനെ കണ്ടു പിടിക്കാന്‍ ഗുഹ ഞങ്ങള്‍ 'ഗ്ലോബ്' ഡിറ്റക്റ്റീവ് ഏജന്‍സിയുടെ ആപ്പീസാക്കി.  പല തവണ ശ്രമിച്ചിട്ടും ഒരിക്കല്‍ നീല വിരിയിട്ട ജാലകത്തിനപ്പുറം പൊന്‍വളയിട്ടൊരു വെളുത്ത കൈകള്‍ കണ്ടതല്ലാതെ വേറൊരു ഗ്ലൂവും കിട്ടിയില്ല.  ആ കൈ കണ്ടതില്‍ പിന്നെ സമാധാനായി ഉറങ്ങാന്‍ ഞങ്ങള്‍ക്കാര്‍ക്കും പറ്റിയതുമില്ല.  അമ്മാതിരി വെളുത്തുരുണ്ട് ഹൈക്കൌണ്ട് പൈപ്പ് പോലത്തെ കൈ ആയിരുന്നത്.

കൈയുടെ ഓണറെ കാണാന്‍ ഞങ്ങള്‍ കള്ളും, കുടിയും ഉപേക്ഷിച്ച് കാത്തിരുന്നു. മൂന്ന് മുറികളുടെ ഒരു നിരയായിരുന്നു ഞങ്ങളുടെ മട. സ്റ്റെയര്‍കേസ് കയറിയാല്‍ ആദ്യം കിടപ്പ് മുറി, പിന്നെ പഴയ സാധനങ്ങളിട്ടൊരു സ്റ്റോര്‍ മുറി. അതിന്റെയപ്പുറത്ത് ബാത്ത് റൂം.  ജനാലകളിലൂടെ അവളുടെ വീടിന്റെ ഓരോ ഭാഗങ്ങള്‍ കാണാം. ഉറക്കം കട്ട് ഷോര്‍ട്ട് ചെയ്ത് രാവിലെ ആറു മണിക്ക് എഴുന്നേറ്റ് ഓരോരുത്തരും അവളുടെ വീടിന്റെ ഓരോ ഏരിയ നോക്കി നിന്നു.  ജനല്‍ നോക്കാന്‍ സുനില്‍ ഷെട്ടി.  അവനൊരു ജെട്ടിക്കമ്പനിയുടെ റെപ്പ് ആണ്‌. പേരിന്റെ കൂടെ ജെട്ടി ചേര്‍ത്ത് വിളിക്കുന്നത് സ്ഥിരമായപ്പോള്‍ അവന്‍ തന്നെ അതങ്ങ് മോഡേണൈസ് ചെയ്ത് ഷെട്ടി എന്നാക്കിയതാണ്‌.

മനസ്സും ശരീരവും നല്ല വൃത്തിയും വെടിപ്പുമുള്ള കൂട്ടത്തിലായതിനാല്‍ കുളിമുറിയുടെ സൈറ്റ് ആയിരുന്നു എനിക്ക് താല്പ്പര്യം.  എണീറ്റയുടനെ പല്ലു പോലും തേക്കാതെ  ജനലിന്റെയടുത്ത് എത്തിയതുമായിരുന്നു.  പക്ഷേ തോമസ് എന്നേക്കാള്‍ മുമ്പേ അവിടെ കുറ്റിയടിച്ചിരുന്നു.  പിടിച്ച് മാറ്റാന്‍ ശ്രമിച്ചാലൊന്നും നടപ്പില്ല. കുരിപ്പിന്‌ നല്ല കട്ട ബോഡിയാണ്‌.  മുകളിലത്തെ വരാന്തയുടെ കാവല്‍ കൊറിയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന മജീദിനായിരുന്നു. ഫ്രണ്ട് വാതിലിന്റെ ചാര്‍ജ്ജ് ഷാജിക്കാണ്‌.  വീടിന്റെ ഗേറ്റിന്റെ ചാര്‍ജ്ജായിരുന്നു എനിക്ക്.  ആറു മണി മുതല്‍ കാത്ത് നിന്നിട്ടും അവളുടെ പൊടി പോലും കണ്ടില്ല. ഏഴു മണിയായി. എല്ലാവര്‍ക്കും മടുത്തു.  ഞാന്‍ പുറത്തേക്കിറങ്ങി സ്റ്റെയര്‍കേസില് നിന്ന് വെറുതെ റോഡിലേക്ക് നോക്കി.

അപ്പോളൊരു സ്കൂള്‍ ബസ്സ് അവിടെയെത്തി നിര്‍ത്തി ഹോണടിച്ചു.  വീട്ടില്‍ നിന്നും സാരിയുടുത്തൊരു സുന്ദരി വന്ന് ബസ്സില്‍ കയറി. കയറുന്നുന്നതിന്‌ മുമ്പ് അവളൊന്നു തെക്കുംകൂര്‍ പാലസ്സിലേക്ക് നോക്കി.  സ്റ്റെയര്‍കേസില്‍ അന്തം വിട്ട് കണ്ണും തള്ളിയിരിക്കുന്ന ഞാന്‍ ചിരിച്ചില്ല.  ആഗ്രഹമില്ലാഞ്ഞല്ല. അഹങ്കാരം കൊണ്ടുമല്ല.  ചിരിക്കാന്‍ ശ്രമിച്ചതുമാണ്‌.  പക്ഷേ, ഉറക്കത്തില്‍ വായിലെ ചേറൊഴുകി കട്ട പിടിച്ചത് കാരണം ചുണ്ടുകള്‍ കോടിപ്പോയിരുന്നു.  കവിളിലൂടെ അഡീഷണല്‍ പല്ലുകള്‍ മുളച്ചതിനാല്‍ ലുങ്കിയുടുത്ത ഡ്രാക്കുളയെ പോലെയായിരുന്നു രൂപം.

പിറ്റേന്ന് മുതല്‍ എല്ലാ ദിവസവും ഏഴ് മണിക്ക് അഞ്ച് സന്നദ്ധ ഭടന്‍മാര്‍ സ്റ്റെയര്‍കേസിന്റെ മുകളില്‍ പ്രസന്റായി. എന്നും രാവിലെ എഴുന്നേറ്റ് അവളുടെ വീടും നോക്കി നില്‍ക്കുക, ഇറങ്ങാറാവുമ്പോ സ്റ്റെയര്‍കേസില്‍ നിന്ന്‌ യാത്രാമംഗളങ്ങള്‍ നേരുക. അതിനിടയില്‍ താഴത്തെ കച്ചവടക്കാരനില്‍ നിന്നും അവളുടെ രജിസ്ട്രേഷന്‍ ഡീറ്റെയില്‍സ് സംഘടിപ്പിച്ചിരുന്നു.  പേരു കല്യാണി.  പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ടീച്ചര്‍.  സര്‍ക്കാര്‍ ജോലിക്കാരായ അച്ഛനുമമ്മയുടേയും ഒരേയൊരു മകള്‍.  
അതിനു ശേഷം ഞങ്ങളുടെ ലൈഫില്‍ പെട്ടെന്നൊരു ചെയ്ഞ്ചുണ്ടായി.  അതിന്റെ തിക്തഫലം അനുഭവിച്ചത് ബിവറേജസ് കോര്‍പ്പറേഷനും മടയുടെ ഉടമസ്ഥനുമാണ്‌.  നല്ലൊരു കുടിയന്‍മാരായിത്തീരുമായിരുന്ന ഞങ്ങള്‍ പെട്ടെന്ന്‌ കുടി നിര്‍ത്തി.  ഒരു ബക്കറ്റ് വെള്ളമുണ്ടെങ്കില്‍ അഞ്ച് പേര്‍ക്കും ഒരു ദിവസം ലാവിഷായി കുളിക്കാമായിരുന്നു.  ഇപ്പോളത് ഒരാള്‍ക്ക് ഒരു ടാങ്ക് വെള്ളം എന്ന അവസ്ഥയിലായി.

സുനില്‍ ഷെട്ടിയും, മജീദും, തോമസും കട്ട ബോഡിയുമായി വെളുത്ത് തുടുത്ത ഗ്ലാമറന്‍മാരായിരുന്നു.  എന്റെ ഷെയ്പ്പ് കറക്റ്റ് ബോള്‍പെന്നിന്റെ റീഫില്ലര്‍ പോലെയായിരുന്നു.  ഷാജിയുടെ കളര്‍ ബ്ലാക്കായിരുന്നതിനാല്‍ അവനെ പവര്‍കട്ടെന്നായിരുന്നു വിളിച്ചിരുന്നത്.  കക്ഷി ഒരു പാരലല്‍ കോളേജില്‍ മാഷാണ്. ഒരു എക്സ് വിവാഹിതന്‍ കൂടിയാണ്‌.  ലസ്സ് ലഗേജ് മോര്‍ കംഫര്‍ട്ട് എന്ന ആശയപ്രകാരം വിവാഹം വേര്‍പെടുത്തി രണ്ടാം ബാച്ചിലര്‍ ലൈഫ് ആമോദം ആസ്വദിക്കുന്നു.  ലവ് ഫീല്‍ഡില്‍ എന്റെ ട്രാക്ക് റെക്കോര്‍ഡ് അത്ര മികച്ചതല്ലെങ്കിലും ആഗ്രഹങ്ങള്‍ക്ക് ബൌണ്ടറികളില്ലല്ലോ.  അണ്ണാന്‍കുഞ്ഞും തന്നാലായത് എന്നു പറഞ്ഞത് പോലെ കല്യാണീ സ്വയംവര പൂജയില്‍ ഞാനും മത്സരാര്‍ത്ഥിയായി.  കല്യാണിയാണെങ്കില്‍ ഞങ്ങളെ പ്രത്യേകിച്ച് ആരെയും സ്നേഹിച്ചുമില്ല അവഗണിച്ചുമില്ല.  എല്ലാവരോടും ചിരിക്കും.  സംസാരിക്കാന്‍ അവസരം കിട്ടാത്തതിനാല്‍ ആര്‍ക്കും അവളുടെ ഹൃദയത്തില്‍ കയറാന്‍ പറ്റിയില്ല.
അങ്ങനെ സ്വപ്നലോകത്തില്‍ കുറച്ച് നാളുകള്‍ കടന്ന് പോയി.  ഒരു ദിവസം രാവിലെ ഞാന്‍ കുറച്ച് നേരത്തെ എഴുന്നേറ്റ് സ്റ്റോര്‍ മുറിയുടെ ജനാലയിലൂടെ കല്യാണിയേയും നോക്കി നില്‍ക്കുകയായിരുന്നു.  മുറിയില്‍ ലൈറ്റ് കാണുന്നില്ല.  ജനല്‍ അടച്ചിട്ടിരിക്കുന്നു.  കുറച്ച് സമയം കാത്തു നിന്നു. അപ്പോഴാണ് മടയുടെ വാതിലില്‍ ഉച്ചത്തില്‍ മുട്ടുന്നത് കേട്ടത്.   കിടന്നുറങ്ങുന്ന പോത്തുകളിലേതെങ്കിലും പോയി തുറക്കട്ടെ എന്ന് കരുതി ഞാന്‍ അനങ്ങാതിരുന്നു.  കുറച്ച് കഴിഞ്ഞപ്പോള്‍ മജീദ് വാതില്‍ തുറക്കുന്നത് കണ്ടു.  എന്തൊക്കെയോ ഒച്ച കേട്ട് ഞാന്‍ എത്തി നോക്കിയപ്പോള്‍ അഞ്ചാറു തടിയന്‍മാര് മജീദിനെ എടുത്തിട്ട് പെരുമാറുകയാണ്‌.  ഇവന്‍ കൊറിയര്‍ കൊടുക്കാന്‍ പോയിടത്ത് വെച്ച് എന്തെങ്കിലും ഒപ്പിച്ചു കാണും.  എങ്കില്‍ പിന്നെ അവനായി അവന്റെ പാടായി.  നമ്മളെന്തിനാ വേണ്ടാത്ത കാര്യത്തിലൊക്കെ ശ്രദ്ധിക്കാന്‍ പോണത്. ഞാന്‍ പുറത്തിറങ്ങിയില്ല. അപ്പോഴാണ്‌ സുനില്‍ ഷെട്ടിയും തോമസും എഴുന്നേറ്റ് എന്താ കാര്യം എന്നു ചോദിച്ചത്.  വായ കൊണ്ട് പറഞ്ഞ് ടൈം വെയിസ്റ്റാക്കാതെ തടിയന്‍മാര് ‘ആംഗ്യഭാഷ’യിലാണ്‌ കമ്യൂണിക്കേറ്റ് ചെയ്തത്.

അവര്‍ക്കും അടികിട്ടുന്നത് കണ്ടപ്പോ ഇത് ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള ഗിഫ്റ്റ് ആണെന്ന് മനസ്സിലായി.  അടുത്ത കണ്ടസ്റ്റന്റ് ഞാനായിരിക്കും.  അവരുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ എന്ത് ചെയ്യുമെന്നോര്‍ത്ത് ഞാന്‍ ചുറ്റും നോക്കി. അവിടെയൊരു ഫ്രിഡ്ജിന്റെ കാലി പാക്കിങ്ങ് കേസ് കിടക്കുന്നുണ്ടായിരുന്നു.  ഞാനുടനെ അതില്‍ കയറി കുത്തനെ നിന്നു.  അതിന്റെ എയര്‍ഹോളിലൂടെ എനിക്ക് മുറിയിലെ ഫൈറ്റ് രംഗങ്ങള്‍ തടസ്സമില്ലാതെ കാണാനും പറ്റി.
ഗസ്റ്റുകളില്‍ രണ്ടെണ്ണം സുനിലിനെ കുനിച്ച് നിര്‍ത്തി മുതുകത്ത് കൈമുട്ട് മടക്കി ഇടിക്കുകയാണ്‌.  യാതൊരു മയവുമില്ല.  സുനിലിന്റെ പുറം കട്ടില്‍ പോലെ വീതിയുള്ളത് കൊണ്ട് അവര്‍ക്ക് നല്ല അരങ്ങായിരുന്നു.  തോമസ് നിലത്ത് വീണ്‌ കിടപ്പായിരുന്നു.  പാവത്തിന്‌ എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല. കാരണം രണ്ട് ബകന്‍മാര്‍ ഉരലില്‍ നെല്ലു കുത്തുന്നത് പോലെ മാറി മാറി ചവിട്ടുകയാണ്‌.   ആദ്യ സമ്മാനം നിറഞ്ഞ ശരീരത്തോടെ ഏറ്റു വാങ്ങി മജീദ് കണ്ണും പൂട്ടി കിടപ്പാണ്‌.  ഇടയ്ക്ക് കാര്യങ്ങളൊക്കെ എന്തായെന്നറിയാന്‍ അവന്‍ പതുക്കെ കണ്ണു തുറന്നു.  ഫിനിഷായില്ലെന്ന്‌ കണ്ട് പിന്നെയും ബോധമില്ലാത്തത് പോലെ കിടന്നു.  അതൊക്കെ കണ്ട് എനിക്ക് ചിരി അടക്കാന്‍ വയ്യാണ്ടായി.  പൊട്ടിപ്പോകുമെന്ന് കരുതി ഞാന്‍ തെര്‍മ്മോക്കോള്‍ കടിച്ച് പിടിച്ചു. അപ്പോഴാണ്‌ അവരിലൊരുത്തന്‍ സ്റ്റോര്‍ മുറിയിലേക്ക് വരുന്നത് കണ്ടത്. അവനെങ്ങാനും കണ്ടാലത്തെ അവസ്ഥയോര്‍ത്ത് ഞാന്‍ വിറക്കാന്‍ തുടങ്ങി. ഞാന്‍ സ്ഥിരം ദൈവങ്ങളെ മുഴുവന്‍ വിളിച്ചു ഹെല്‍പ്പ് റിക്വസ്റ്റ് ചെയ്തു. മാറ്റര്‍ സീരിയസ്സായത് കൊണ്ട് രണ്ട് മൂന്ന് ദൈവങ്ങളെ അഡീഷണലായും വിളിച്ചു.

മുറിയിലെല്ലായിടത്തും ബാത്ത്റൂമിലും നോക്കി അവന്‍ തിരിച്ച് നടന്നു. പാക്കിങ്ങ് കേസിന്റെയുള്ളില്‍ പഴുപ്പിക്കാന്‍ വെച്ച കായക്കുല അവന്‍ കണ്ടില്ല. ഭാഗ്യം..! അപ്പോഴേക്കും തടിയന്മാര്‍ ജോബ് ഫിനിഷ് ചെയ്തിരുന്നു.  എന്റെയടുത്ത് വന്നവനോട് അതിലൊരുത്തന്‍ ചോദിച്ചു.

“അവിടെയാരെങ്കിലുമുണ്ടൊ..?”

"ഇല്ല.." അവന്‍ പറഞ്ഞു.

"എന്നാ പോകാം.." അതു പറഞ്ഞ് കൈത്തരിപ്പ് തീരാഞ്ഞിട്ട് അവന്‍ നിലത്ത് കിടന്നിരുന്ന തടിച്ചൊരു മരക്കഷണം എടുത്ത് പാക്കിങ്ങ് കേസിന്റെ നേര്‍ക്കെറിഞ്ഞു.  അത് പറന്ന് വരുന്നത് എനിക്ക് കാണാമായിരുന്നു.  ഒഴിഞ്ഞ് മാറാമെന്ന് വെച്ചാ അനങ്ങാന്‍ പാടില്ലല്ലോ.  ഞാന്‍ കണ്ണും പൂട്ടി വേദന സഹിക്കാനായി റെഡിയായി നിന്നു.  പക്ഷേ അത് കറക്റ്റായി എന്റെ ക്യാപിറ്റല്‍ സ്ഥാനത്താണ് കൊണ്ടത്.   സകല കണ്ട്രോളും വിട്ടു പോയി. "അയ്യോ‍ാ‍ാ‍ാ‍ാ‍ാ........" ഏറു കൊണ്ട ഡോഗിന്റെ സെയിം പിച്ചായിരുന്നു എന്റെ സൌണ്ടിന്‌.
വന്ന തടിയന്‍മാരും വീണ പോരാളികളും ഒരുമിച്ച് ഞെട്ടി.

“…നില വിളിക്കുന്ന പാക്കിങ്ങ് കേസോ..!!"

ഒരുത്തന്‍ വന്ന്‌ പാക്കിങ്ങ് കേസ് എടുത്ത് മാറ്റി ഉള്ളിലെ പ്രൊഡക്റ്റ് അണ്‍ലോഡിങ്ങ് ചെയ്തു.  മൂന്നു സാമാന്യം ഭേദപ്പെട്ടയാളുകളെ പെരുമാറിയിട്ടും ക്ഷീണമില്ലാത്ത ആ പഞ്ചഭീമന്‍മാര്‍ക്ക് ഞാന്‍ മൂക്കിപ്പൊടി പോലെയായിരുന്നു. ഒരുത്തന്‍ ഇടത് കൈ കൊണ്ട് എന്നെ പൊക്കി വലത് കൈ കൊണ്ട് ഇടിക്കും, എന്നിട്ട് ബൈഹാന്‍ഡായി എയറില്‍ അടുത്തവന്‌ കൈമാറും.. പിന്നെ വേറൊരുത്തന്‍.. ഈ പൊന്നീച്ച പറക്കുക എന്നതൊക്കെ സത്യമാണെന്ന് അന്ന് മനസ്സിലായി.  എണ്ണാന്‍ പറ്റില്ലെന്ന് മാത്രം..!  ഇടയ്ക്കൊരു കൈയ്യൊഴിവ് വന്ന ഇന്റര്‍വെല്ലില്‍ ഞാനൊരു ന്യായമായ ക്വസ്റ്റ്യന്‍ ചോദിച്ചു...

"മാറിമാറി അടിക്കാന്‍ ഞാനെന്താ അമ്പല മണിയാണോ..? കാര്യമെന്താണെന്നെങ്കിലും പറഞ്ഞിട്ട് അടിക്ക് ചേട്ടന്‍മാരേ..."

മറുപടി കേട്ടതില്‍ പിന്നെ അടിക്കും ഇടിക്കും കുത്തിനും കോമയ്ക്കുമൊന്നും യാതൊരു പവറും പെയിനുമുണ്ടായിരുന്നില്ല....

"നിന്റെയൊക്കെ കൂട്ടുകാരനില്ലേ ആ ഷാജി.. അവന്‍ കല്യാണിയേം കൊണ്ട് നാടു വിട്ടെടാ തെണ്ടികളെ..."

കണ്ണില്‍ ഇരുട്ട് കയറുമ്പോള്‍ എന്റെ ചെവിയിലേക്കൊരു പാട്ടൊഴുകി വന്നു. കല്യാണിയുടെ ഫേവറിറ്റ് സോങ്ങ്...

കാക്കക്കറുമ്പന്കണ്ടാല്കുറുമ്പന്
കാര്വര്ണ്ണന്നീല കാര്വര്ണ്ണന്
കാക്കക്കറുമ്പന്കണ്ടാല്കുറുമ്പന്
കാര്വര്ണ്ണന്എന്റെ കാര്വര്ണ്ണന്‍..”

ചില പാട്ടുകള്‍ക്കൊക്കെ എന്തൊക്കെ അര്‍ഥങ്ങളായിരിക്കും‌..!

89 comments:

 1. ദൈവമേ ഒരു 5 സ്റ്റാർ ബ്ലൊഗ്ഗിൽ തേങ്ങ അടിക്കാൻ ആദ്യമായി ഒരവസരം കിട്ടിയപ്പൊ എങനാ അടിക്കണ്ടേന്ന് ഒരു വിഭ്രാന്തി പിന്നെ എന്റെവ് ബ്ലൊഗ്ഗിൽ പോയി കട്ട് & പേസ്റ്റ് ചെയ്ത തേങ്ങ്യാണേ

  ((((ഠ്))))

  ദേ ഇവിടെ എന്റെ പിടുത്തം വിട്ടു കേട്ടൊ
  “…നില വിളിക്കുന്ന പാക്കിങ്ങ് കേസോ..!!"

  ReplyDelete
 2. ഞാന്‍ കണ്ണും പൂട്ടി വേദന സഹിക്കാനായി റെഡിയായി നിന്നു. പക്ഷേ അത് കറക്റ്റായി എന്റെ ക്യാപിറ്റല്‍ സ്ഥാനത്താണ് കൊണ്ടത്. എന്റെ സകല കണ്ട്രോളും കൈവിട്ടു പോയി. "അയ്യോ‍ാ‍ാ‍ാ‍ാ‍ാ........" ഏറു കൊണ്ട ഡോഗിന്റെ സെയിം പിച്ചായിരുന്നു എന്റെ സൌണ്ടിന്‌ ... :)


  (കുമാരേട്ടാ തേങ്ങയുമായി ഞാന്‍ വന്നതാ പക്ഷെ അതിനു മുന്‍പ് ഒരു വലിയ തേങ്ങാ അടിച്ചു പൊട്ടിച്ചിരിക്കുന്നു ,ഇനി എപ്പോഴെങ്കിലും ആകാം :) )

  ReplyDelete
 3. കുമാരാ...ആ തല്ലും കുത്തുമൊക്കെ സഹിക്കാരുന്നു...ആ കട്ടന്‍ ഷാജി പണിപറ്റിച്ച്
  കളഞ്ഞല്ലോ , അതാ വലിയ സങ്കടം..!!
  മണ്ണുംചാരി നിന്നോന്‍ പെണ്ണുംകൊണ്ട് പോയത്
  എങ്ങിനാ സഹിക്കുന്നേയ്...ഹല്ല..പിന്നെ...

  ReplyDelete
 4. കുമാരേട്ടാ...എനിക്ക് വയ്യ..
  ചിരിക്കില്ലെന്ന വാശിയോടെയാ വായിക്കാൻ തുടങ്ങിയേ..ഇതിപ്പോ ചിരിച്ച് ചിരിച്ച് വയറു വേദനയെടുക്കുന്നു..,എന്തൊരു പ്രയോഗങ്ങൾ.,അസ്സലായി വിവരണം..
  നമിക്കുന്നു മാഷേ..
  അഭിനന്ദനങ്ങൾ.
  തുടരുക.

  ReplyDelete
 5. "അതിന്റെ എയര്‍ഹോളിലൂടെ എനിക്ക് മുറിയിലെ ഫൈറ്റ് രംഗങ്ങള്‍ തടസ്സമില്ലാതെ കാണാനും പറ്റി".
  "അതൊക്കെ കണ്ട് എനിക്ക് ചിരി അടക്കാന്‍ വയ്യാണ്ടായി. പൊട്ടിപ്പോകുമെന്ന് കരുതി ഞാന്‍ തെര്‍മ്മോക്കോള്‍ കടിച്ച് പിടിച്ചു."
  "ഈ പൊന്നീച്ച പറക്കുക എന്നതൊക്കെ സത്യമാണെന്ന് എനിക്ക് മനസ്സിലായി. എണ്ണാന്‍ പറ്റില്ലെന്ന് മാത്രം..!"

  ഷെട്ടിയെ കുമാരന്‍ ചതിച്ചാല്‍ കുമാരനെ കറുമ്പന്‍ ചതിക്കും...ഹ ഹ...

  ReplyDelete
 6. ഉപമയില്‍ ഇങ്ങളെ വെല്ലാന്‍ ആരൂല്ലാ എന്റെ പൊന്നേ...

  എനിക്ക് വയ്യ...:)

  ReplyDelete
 7. ഫ്രന്റ്സാകുമ്പോൾ എല്ലാവർക്കും അടിയുടെ ഷെയർ കിട്ടണമെല്ലൊ, അടുത്ത തവണ അടി ഉറപ്പ്.

  ReplyDelete
 8. അടി കൊള്ളാന്‍ ചെണ്ടേം പണം പറ്റാന്‍ മാരാനും
  എന്നൊരു ചൊല്ല് ഞങ്ങളുടെ നാട്ടിലൊക്കെ പ്രചാരത്തിലുണ്ട്.

  മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി എന്നും ചൊല്ലുന്നുണ്ട്..

  പഞ്ചഭീമന്മാര്‍ തലങ്ങും വിലങ്ങും അടിച്ചിട്ടും നിങ്ങളുടെ തെക്കുംകൂര്‍ പാലസ് നിലമ്പൊത്തിയില്ലേ.

  ഈ സംഭവം കേരളത്തിലെ സകല വായിനോക്കികള്‍ക്കുമായി ഡെഡിക്കേറ്റു ചെയ്യാന്‍ പാടില്ലായിരുന്നോ........

  ReplyDelete
 9. അയ്യോ! ഇതൊരു സംഭവം തന്നെ! ആദ്യം ഞാനൊന്ന് നമിച്ചോട്ടെ..:) ആദ്യം മുതല്‍ അവസാനം വരെയുള്ള വരികള്‍ ചിരിപ്പിച്ചു.. കലക്കി. അല്ലാ, ഇത് ശരിക്കും സംഭവിച്ചതാണോ? അതോ..??

  ReplyDelete
 10. കുമാരേട്ടാ ... ശെരിക്കും ചിരിപ്പിച്ചു . നല്ല എഴുത്തായിരുന്നു കേട്ടോ . ഇതിനു മുന്‍പത്തെ പോസ്ടിനെക്കാള്‍ കിടിലം . ഹോട്ടല്‍ റിസപ്ഷനില്‍ ഇരുന്നാണ് വായിച്ചത് . വല്ലാതെ ചിരിച്ചപ്പോള്‍ അടുത്തിരുന്ന സായിപ്പ് കുഞ്ഞുങ്ങള്‍ ഒക്കെ നോക്കുന്നു . ഹും . കൊള്ളാം .

  ReplyDelete
 11. കലക്കി... നന്നായി ചിരിച്ചു...

  സീരിയസ്‌ലി... കുമാരന്റെ എഴുത്തു കലക്കനാട്ടോ...

  കരിങ്കല്ല്.

  ReplyDelete
 12. vinus,Renjith,ഒരു നുറുങ്ങ്,കമ്പർ, ചാണ്ടിക്കുഞ്ഞ്,സുമേഷ് | Sumesh Menon, mini//മിനി, എന്‍.ബി.സുരേഷ് , Vayady, പ്രദീപ്‌ , Sands | കരിങ്കല്ല് :

  എല്ലാവര്‍ക്കും വളരെ വളരെ നന്ദി.

  ReplyDelete
 13. നന്നായി ചിരിപ്പിച്ചു.ഇത് ശരിക്കും സംഭവിച്ചതാണോ?

  ReplyDelete
 14. അഹാ.. എന്തൊക്കെ ഷോ ആയിരുന്നു, കുളിക്കുന്നു, വെള്ളമടി നിര്‍ത്തുന്നു സുന്ദരനാണെന്ന് സ്വയം വിശ്വസിപ്പിക്കുന്നു..
  ഹി ഹി ഹീ എന്നിട്ടെന്തായി......
  ഷാജിയാടാ അങ്കുട്ടി. മുതെ ഷാജീ .. ഉമ്മ്ഹ ഉമ്മ്ഹ (ഒന്ന് കല്യാണിക്കാ, ഹ ഹ ഹ ഹാ)

  ReplyDelete
 15. "മാറിമാറി അടിക്കാന്‍ ഞാനെന്താ അമ്പല മണിയാണോ..?
  :D:D:D:D:D:D:D:D

  ReplyDelete
 16. അപ്പോ വന്ന് പെരുമാറി പോയവര്‍ ആരായിരുന്നു ? അവരും മത്സരാര്‍ത്ഥികളായിരുന്നോ അതോ ആങ്ങളമാരോ? ;)

  ReplyDelete
 17. മണ്ണുംചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി ചുമരും ചാരിനിന്നവന്മാരെ അവന്മാർ ചാരി :-) പാട്ട് ഇതായത് കൊണ്ട് കാര്യങൾ ഇങിനെയെങ്കിലും അവസാനിച്ചു! “ഊരിയ വാളിന് ചോരയിൽ മുക്കി ചരിത്രമെഴുതും ഞാൻ പുതിയൊരു ചരിത്രമെഴുതും ഞാൻ....” ഇതെങാനുമായിരുന്നു സ്ഥിരം കേട്ടിരുന്നതെങ്കിലോ...കഥ മറ്റൊന്നാകുമായിരുന്നു!! ചിരിപ്പിച്ചു, നന്ദി :-

  ReplyDelete
 18. krishnakumar513 യുടെ കമന്റ് കണ്ടോ...!!! എവിടുന്നെങ്കിലും കുമാരന് നാലെണ്ണം കിട്ടെണം എന്ന അതിയായാ ആഗ്രഹവുമായി നടക്കുന്ന ആളാണെന്ന് തോണുന്നു :))

  ReplyDelete
 19. അമറന്‍ സാധനം!!
  ഛെ! ഒരു എബൗട്ട്‌ ടേണ്‍ എക്സിക്യൂട്ട്‌ ചെയ്താല്‍ മതിയാവുമായിരുന്നില്ലെ? ങാ. ഇനിയിപ്പൊ പറഞ്ഞിട്ടെന്താ? ഇപ്പൊ തലസ്ഥാനത്തെയും ഇതരസ്ഥാനങ്ങളിലേയും കേടുപാടുകള്‍ ഒക്കെ തീര്‍ന്നില്ലെ? ഹാങ്ങോവര്‍ ഒന്നും ഇല്ലല്ലോ?
  പിന്നെ നിങ്ങള്‍ ഷാജിയെ കണ്ടോ? അല്ല, കാണേണ്ടതുപോലെ കണ്ടോ?

  ReplyDelete
 20. കുമാരേട്ടാ സംഭവം കലക്കീട്ടാ!!!!

  എന്റെ ഒരു എക്സ്പീരിയൻസ്സ് വെച്ച് ചുരുങ്ങിയത് ഒരു 101 നക്ഷത്രമെങ്കിലും എണ്ണിക്കാണും :)

  ReplyDelete
 21. അതിനുള്ളില്‍ കയറി ഒളിച്ചിരുന്നതുകൊണ്ട് മറ്റുള്ളവര്‍ക്കു കിട്ടിയ അടി ഭംഗിയായി കാണാന്‍ പറ്റി. സ്വന്തം പങ്ക് നഷ്ടപ്പെട്ടുമില്ല.

  ReplyDelete
 22. ഏറു കൊണ്ട ഡോഗിന്റെ സെയിം പിച്ചായിരുന്നു എന്റെ സൌണ്ടിന്‌!!

  കലക്കീണ്ട്..ഭയങ്കര അനുഭവസമ്പത്താണല്ലെ!!

  ReplyDelete
 23. സഹിക്കൂല കുമാരേട്ടാ സഹിക്കൂല.....സംഭവശേഷം കുമാരേട്ടനെ അച്ഛനും അമ്മയും ഒക്കെ തിരിച്ചറിഞ്ഞോ?.......സസ്നേഹം

  ReplyDelete
 24. സുനില്‍ ഷെട്ടിയുടെ പേരും, മജീദിന്റെ ബോധമറ്റ അഭിനയവും ഇടക്കുള്ള കണ്ണുതുറന്നു കഴിഞ്ഞോ എന്നാ നോട്ടവും, നിലംതൊടാതെ കിട്ടിയ അവസാനത്തെ അടിയും എല്ലാം ഒന്നിനൊന്നു മെച്ചം.
  ശരിക്കും ചിരിപ്പിച്ചു.

  ReplyDelete
 25. കണ്ണൂര്‍കാരോട് കളിക്കരുത് പറഞ്ഞേക്കാം..
  ഹല്ല പിന്നെ..

  ReplyDelete
 26. കലക്കി മാഷേ.പഞ്ചഭീമന്മാര്‍ അവിടെ നടത്തിയ സംഹാര താണ്ഠവം മനസ്സില്‍ കണ്ടു നന്നായി ചിരിച്ചു.:)

  ReplyDelete
 27. ‘ലവ് ഫീല്‍ഡില്‍ എന്റെ ട്രാക്ക് റെക്കോര്‍ഡ് അത്ര മികച്ചതല്ലെങ്കിലും ആഗ്രഹങ്ങള്‍ക്ക് ബൌണ്ടറികളില്ലല്ലോ‘

  താങ്കളുടെ ദുഖത്തില്‍ പങ്ക് ചേര്‍ന്ന് കൊണ്ട്
  ചിരിപ്പിക്കുന്നതില്‍ എല്ലാ ബോളും സികസര്‍ അടിക്കുന്നതിന് അഭിനന്ദനം.

  ReplyDelete
 28. krishnakumar513, കൂതറHashimܓ, അബ്കാരി, ശ്രീ, ഭായി, ഭായി, chithal, പുള്ളിപ്പുലി, Typist | എഴുത്തുകാരി, മാത്തൂരാൻ, ഒരു യാത്രികന്, തെച്ചിക്കോടന്, (റെഫി), Rare Rose, OAB/ഒഎബി ...... : എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 29. എല്ലാം മനസ്സിലേക്ക് പെട്ടെന്ന് കൊണ്ട്‌വരാന്‍ സാധിച്ചു.. കുറെ ചിരിച്ചു.. : :)

  ReplyDelete
 30. അടി കൊള്ളാന്‍ ചെണ്ടയും പണം വാങ്ങാന്‍ മാരാരും എന്ന ലൈന്‍ ആയിപോയി അല്ലെ

  ReplyDelete
 31. നന്നായി ചിരിച്ചു,ഓരോ പ്രയോഗങ്ങളും ചിരിപ്പിച്ചു.
  അടിപൊളി.

  ഷാജി ഖത്തര്‍.

  ReplyDelete
 32. കുമാരന്‍ ജി,
  ഇന്നലെ തന്നെ വായിച്ചിരുന്നു, ഒരുപാടു ചിരിക്കുവേം ചെയ്തു. പക്ഷെ കമന്റിടാന്‍ നോക്കിയപ്പോള്‍ പ്രോക്സി ഉടക്കി. ഒരു സംശയം ചോദിച്ചോട്ടെ, താഴെ പറയാന്‍ ഉദ്ദേശിച്ചത് ഷാജി എന്നാണോ, സുനില്‍ എന്നാണോ. കാക്ക കറുമ്പന്‍ എന്നാ പാട്ടും ചേര്‍ത്ത് കൂട്ടി വായിച്ചപ്പോള്‍ ഒരു ഡൌട്ട്.

  "സുനിലിന്റെ കളര്‍ ബ്ലാക്കായിരുന്നതിനാല്‍ അവനെ പവര്‍കട്ടെന്നായിരുന്നു വിളിച്ചിരുന്നത്. കക്ഷി ഒരു പാരലല്‍ കോളേജില്‍ മാഷാണ്. ഒരു എക്സ് വിവാഹിതന്‍ കൂടിയാണ്‌. ലസ്സ് ലഗേജ് മോര്‍ കംഫര്‍ട്ട് എന്ന ആശയപ്രകാരം വിവാഹം വേര്‍പെടുത്തി രണ്ടാം ബാച്ചിലര്‍ ലൈഫ് ആമോദം ആസ്വദിക്കുന്നു.

  ReplyDelete
 33. തമാശ ആസ്വദിച്ചു!

  (പക്ഷേ ആ സുനിലും ഷാജിയും എന്നെയും കൻഫ്യൂഷ്യസ് ആക്കി!)

  ReplyDelete
 34. വെള്ളത്തിലാശാന്‍,കണ്ണനുണ്ണി, ഷജി-ക്, ആര്‍ദ്ര ആസാദ് / ആര്ദ്ര ആശദ് , ഗ്രീഷ്മ : എല്ലാവര്ക്കും നന്ദി.
  ശ്രീനന്ദ: ശരിയാണ്‌. ഷാജി എന്നായിരുന്നു വേണ്ടത്. തിരുത്തിയിട്ടുണ്ട്. വളരെ വളരെ നന്ദി.

  ReplyDelete
 35. "അമ്മാതിരി വെളുത്തുരുണ്ട് ഹൈക്കൌണ്ട് പൈപ്പ് പോലത്തെ കൈ ആയിരുന്നത്"

  പഴയ സ്നാന ഹരിക്കഥ ഓര്‍മ്മ വരുന്നു!

  ReplyDelete
 36. ചിരിച്ചു ചിരിച്ചു മരിച്ചു.... തകര്‍ത്തു ചേട്ടാ തകര്‍ത്തു അഭിനന്ദനങ്ങള്‍

  ReplyDelete
 37. ആദ്യം കരുതിയത്‌ കുമാരന്‍ കാണിച്ച എന്തോ കുരുത്തക്കേടിനു പാവം കൂട്ടുകാര്‍ക്കു തല്ലു കൊണ്ടു എന്നാണ്. എന്നാലും അവസാനം കുമാരനും കിട്ടിയല്ലോ വയറുനിറച്ച് . സന്തോഷമായി മുതലാളീ സന്തോഷമായി.

  എന്നിട്ട് നിങ്ങള്‍ എല്ലാവരും കൂടി ഷാജിയെ കണ്ടു പിടിച്ചു പഞ്ഞിക്കിട്ടോ?

  ReplyDelete
 38. ചാത്തനേറ്:3 ഇഡിയറ്റ്സിലെ ഡയലോഗ് കട്: നമ്മളു തോറ്റതിലല്ല നമ്മടെ കൂട്ടുകാരന്‍ ഫസ്റ്റടിച്ചതിലാ കൂടുതല്‍ സങ്കടം.

  ReplyDelete
 39. experience matters !!! ലവന്‍ കൊച്ചിനെയും കൊണ്ട് പോയി...നിങ്ങള്‍ തല്ലും കൊണ്ട്....ബെസ്റ്റ്‌....

  (ശ്..ശ്...കുമാരാ..നിന്റെ വിവാഹം കഴിഞ്ഞില്ല എങ്കില്‍, ആ ഏറു കിട്ടിയ ഭാഗം മാറ്റി എഴുത്ത്...അലെങ്ങില്‍ പെണ്ണ് കിട്ടില്ലാ.)

  ReplyDelete
 40. കലക്കി മാഷേ,

  ഷാജി ഒരു സംഭവം തന്നെ അല്ലേ kumareattaa :)

  ReplyDelete
 41. “കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍
  കാര്‍വര്‍ണ്ണന്‍ നീല കാര്‍വര്‍ണ്ണന്‍
  കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍
  കാര്‍വര്‍ണ്ണന്‍ എന്റെ കാര്‍വര്‍ണ്ണന്‍..”ചില പാട്ടുകള്‍ക്കൊക്കെ എന്തൊക്കെ അര്‍ഥങ്ങളായിരിക്കും‌..!

  Kumaretta pathivu pole kalakki....

  ReplyDelete
 42. ഷാജിയുടെ കളര്‍ ബ്ലാക്കായിരുന്നതിനാല്‍ അവനെ പവര്‍കട്ടെന്നായിരുന്നു വിളിച്ചിരുന്നത്.

  എന്നാലും ഇതിത്തിരി കഷ്ടമായിപ്പൊയി.

  എന്തൊക്കെ ബഹളങ്ങളായിരുന്നു അടി ഇഡി കുത്ത്...
  ചിരിക്കാന്‍ വക നല്‍കി.

  ReplyDelete
 43. കുമാർ ജീ ..അടിപൊളി അടിവാങ്ങൽ കോമടി..കലക്കി..മർമ്മത്തിൽ കൊണ്ടത്‌ കൊണ്ട്‌ സിസ്റ്റത്തിനു ഒന്നും പറ്റിയില്ലല്ലോ അല്ലെ...?

  ReplyDelete
 44. കുമാരേട്ടാ വീണ്ടും തകര്‍ത്തു അല്ലെ?.. പിന്നെ പറഞ്ഞില്ല ഒടുക്കം ഏതെങ്കിലും ലക്ഷ്മിയെ കിട്ടിയോ ഈ പേനയുടെ റീ -ഫില്ലെര്‍ ഏട്ടനും :)

  ReplyDelete
 45. ഈ ഉപമയും ഉൽ പ്രേഷയും ഒക്കെ ഈ സമയാസമയത്ത് വിളിപ്പൊറത്ത് വരുത്താൻ ഒരു കഴിവ് തന്നെയാട്ടോ.. പോസ്റ്റ് സൂപ്പർ..

  ReplyDelete
 46. ചില പാട്ടുകള്‍ക്കൊക്കെ എന്തൊക്കെ അര്‍ഥങ്ങളായിരിക്കും‌..!
  കുമാരേട്ടാ..നന്നായിരിക്കുന്നു!!!
  അഭിനന്ദനങ്ങള്‍!!

  ReplyDelete
 47. >>അവര്‍ക്കും അടികിട്ടുന്നത് കണ്ടപ്പോ ഇത് ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള ഗിഫ്റ്റ് ആണെന്ന് മനസ്സിലായി <<


  ഇവിടെയെത്തിയപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.:)

  പിന്നെ കയ്യിലിരുപ്പിന്റെ ഗുണം കൂട്ടുകാർക്കു വീതിച്ച് കിട്ടിയപ്പോൾ സമാധാനമായിട്ടുണ്ടാവുമല്ലോ :)

  ReplyDelete
 48. OT:

  കാലത്ത് തന്നെ ഈ പോസ്റ്റ് വായിക്കാനിടയാക്കിയ റിക്വസ്റ്റേ..നന്ദി :)

  ReplyDelete
 49. ഇപ്രാവശ്യം എല്ലാർക്കും തല്ലു കിട്ടിയ കേസാണല്ലോ....ഞാൻ വിചാരിച്ചു പെണ്ണു കേസിൽ എനിക്കു മാത്രെ അടി കിട്ടിയിട്ടുള്ളൂ എന്ന്..ഇപ്പ സമാധാനായി....

  ReplyDelete
 50. കല്യാണി മജീദിന്റെ കൂടെയോ തോമസിന്റെ കൂടെയൊ മുങ്ങിയിരുന്നുവെങ്ങിൽ...

  ഇടിയുടെ ആഘാതം....

  ReplyDelete
 51. ഞാന്‍ സ്ഥിരം ദൈവങ്ങളെ മുഴുവന്‍ വിളിച്ചു ഹെല്‍പ്പ് റിക്വസ്റ്റ് ചെയ്തു. മാറ്റര്‍ സീരിയസ്സായത് കൊണ്ട് രണ്ട് മൂന്ന് ദൈവങ്ങളെ അഡീഷണലായും വിളിച്ചു.
  ....
  vishalji touch ulla ezhuth
  kalakki!!!

  ReplyDelete
 52. ലുങ്കിയുടുത്ത ഡ്രാക്കുള ഗൊള്ളാലോ ..
  ചില പാട്ടുകള്‍ക്ക് എന്തൊക്കെ അര്‍ത്ഥങ്ങളാ അല്ലേ ..

  ReplyDelete
 53. അപ്പോള്‍ ഒരു പുലിത്താവളമായിരുന്നു തെക്കുംകൂര്‍ പാലസ്‌ അല്ലേ...

  ReplyDelete
 54. കൂട്ടുകാര്‍ ആയാല്‍ ഇങ്ങനെ തന്നെ വേണം .....

  ReplyDelete
 55. jayanEvoor, റിസ് ™, കവിത - kavitha, കുട്ടിച്ചാത്തന്, Captain Haddock, anu, vigeeth, രാമചന്ദ്രന് വെട്ടിക്കാട്ട്., JAYARAJ, ശാന്ത കാവുമ്പായി, പട്ടേപ്പാടം റാംജി, ManzoorAluvila, ഒഴാക്കന്., jyo, Manoraj, ജോയ് പാലക്കല്, suresh, ബഷീര് പി.ബി.വെള്ളറക്കാട്, എറക്കാടൻ / Erakkadanകാക്കര - kaakkara, ചേച്ചിപ്പെണ്ണ്, ജീവി കരിവെള്ളൂര്, വിനുവേട്ടന്|vinuvettan, raadha....
  എല്ലാവര്‍ക്കും നന്ദി..

  ReplyDelete
 56. "ഫ്രണ്ട് വാതിലിന്റെ ചാര്‍ജ്ജ് ഷാജിക്കാണ്‌."
  ഇപ്പോൾ മനസ്സില്ലായില്ലെ പൂമുഖവാതിൽക്കൽ നിൽക്കണം
  നോട്ടം അവിടേ പതിക്കു

  കുമാരാ, കോഴിമുട്ട പച്ചക്ക് അടിച്ച് ചെന്നിനായകം ചേർത്ത് കുടിക്കുന്നത് ക്ഷതത്തിനു നല്ലതാ ...ഓർത്ത് വച്ചോ ഇനി ആണെലും ഒരാവശ്യം വന്നലോ

  ReplyDelete
 57. "മാറിമാറി അടിക്കാന്‍ ഞാനെന്താ അമ്പല മണിയാണോ..? കാര്യമെന്താണെന്നെങ്കിലും പറഞ്ഞിട്ട് അടിക്ക് ചേട്ടന്‍മാരേ..."

  ഹല്ല പിന്നെ..

  ചിരിച്ചു..
  ചിരിപ്പിച്ചു..

  കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍
  അത് ഓകെ..
  കാര്‍വര്‍ണ്ണന്‍
  അതും..
  പക്ഷേ ഈ, നീല കാര്‍വര്‍ണ്ണന്‍
  നീലക്കാറിന്റെ വര്‍ണമോ..

  ഒരു ക്ലൂ തരുമോ, ബ്ലൂ ആണോ...

  പിന്നെന്തിനാ പവര്‍ കട്ടെന്നു പറഞ്ഞത്..
  ഹോ, ആ അങ്ങനെ..

  ReplyDelete
 58. ഹ ഹ ഹ കലക്കി


  ഞാന്‍ സ്ഥിരം ദൈവങ്ങളെ മുഴുവന്‍ വിളിച്ചു ഹെല്‍പ്പ് റിക്വസ്റ്റ് ചെയ്തു. മാറ്റര്‍ സീരിയസ്സായത് കൊണ്ട് രണ്ട് മൂന്ന് ദൈവങ്ങളെ അഡീഷണലായും വിളിച്ചു..:)

  ReplyDelete
 59. നല്ലോണം ചിരിപ്പിച്ചതിനു നന്ദി.
  എന്നാലും അടി കിട്ടിയതിൽ സങ്കടമുണ്ടേ......

  ReplyDelete
 60. hehe kumarettaa...namichirikkunnu,oru sambhavam thanne

  ReplyDelete
 61. കുമാര്‍ ഭായ്
  നന്നായി ചിരിപ്പിച്ചു:)

  ReplyDelete
 62. shaji ippol evide ..? moonnaam bachlor life aaswadhikkukayaanoo..?

  ReplyDelete
 63. This comment has been removed by the author.

  ReplyDelete
 64. അതു കലക്കി.... പക്ഷെ എന്റെ അഭിപ്രായത്തില്‍ പഴയ പോസ്റ്റുകളുടെ ആ ഗും വന്നില്ല.... കുമാരേട്ടന്റെ തനതു ശൈലി എവിടെയൊക്കയോ മിസ്സായ ഒരു പ്രതീതി!!!

  ReplyDelete
 65. കുമാരേട്ടാ...
  ഇത്തവണ പോസ്റ്റ് വായിച്ച് ചിരിക്കില്ലെന്ന് ഉറപ്പിച്ചാണ് തുടങ്ങിയത്....!
  ചിരിക്കാതിരിക്കാൻ ആവുന്നതും നോക്കി...!!
  പക്ഷേ, പിടിവിട്ടു പോയി...!!

  ബോൾപെന്നിന്റെ റീഫില്ലു പോലിരിക്കുന്ന ചേട്ടാ.. അടിപൊളി.. കലക്കി...!!!!!!

  ആശംസകൾ....

  ReplyDelete
 66. ഇത് വായിക്കുമ്പോള്‍ മുകേഷ് ,സിദ്ദീക്ക്..മുഖങളായിരുന്നു കഥാ പാത്രങള്‍ക്ക്..
  കുമാരന്‍ സിദ്ദീക്കിനെ പോലെ മാറി ജെന്റില്‍ മാന്‍ ആയൊ? അതോ ഇപ്പോഴും മുകേഷിനെ പൊലെയാണൊ?

  ഇപ്പോള്‍ തുടര്‍ച്ചയായി തമാസയാണല്ലൊ, ഇനി അച്ഛനെയൊന്നു കൊന്നു കളയു അടുത്ത പോസ്റ്റില്‍!!!!
  വാഴക്കോടന്‍,കായംകുളം എക്സ്പ്രെസ്സ്... ഇനി നിങളുടെ റ്റേണ്‍....

  ReplyDelete
 67. ഞാന്‍ ഇന്നലെ വന്നു വായിച്ചു പോയി .! അപ്പോള്‍ കമാന്‍റാന്‍ പറ്റിയില്ല .!! കരണം കൂതറHashimܓ പറഞ്ഞു കുമാരന്‍റെ പോസ്റ്റ് ഗള്‍ഫ് മല്ലുവില്‍ ഒരുത്തന്‍ അടിച്ചു മാറ്റി പോസ്റ്റ് ചെയ്തിട്ടുണ്ട് അവിടെ എകൌണ്ടുണ്ടല്ലോ അതൊന്നു പോയി അവനോട് പറയൂ എന്ന് . ഞാന്‍ അവിടെ ചെന്നു ഈ ലിങ്ക് അവിടെ ഇട്ടു പോന്നിട്ടുണ്ട്. ഇന്നു നോകിയപ്പോള്‍ ആ പോസ്റ്റ് കാണുന്നില്ല കുമാരാ..!!

  കുമാരന്‍റെ പോസ്റ്റ് അടിപൊളി, സൂപ്പര്‍ എന്നൊന്നും പറയണ്ട ആവശ്യമില്ലാത്തതുകൊണ്ട് ഞാനും കൂടി ഇനി അതു പറയുന്നില്ല ..എന്നാലും എന്‍റെ കുമാരാ ചിരിച്ചു പണ്ടാരമടങ്ങി എന്നൊക്കെ പറയില്ലെ..അതാണ് സംഭവിച്ചത്.!

  ReplyDelete
 68. പാട്ട്‌ ഏതാണെന്നെന്താ പറയാത്തെ എന്നു കരുതി വായിച്ചു വരുവായിരുന്നു. ശരിക്കും ആസ്വദിച്ചു...

  ക്യാപിറ്റലില്‍ ഇപ്പോള്‍ വാട്ടര്‍ സപ്ളൈ ഒക്കെയുണ്ടല്ലോ അല്ലേ?

  ReplyDelete
 69. അപരന്മാരെക്കൊണ്ടു തോറ്റു
  കുമാരന്റെ പോസ്റ്റ് അടിച്ചുമാറ്റിയ
  ലവനെ കണ്ടുപിടിച്ചാ?

  ReplyDelete
 70. ഗള്‍ഫ്‌ മല്ലു വില്‍ പോസ്റ്റ്‌ ചെയ്ത ആള്‍ കടപ്പാട് വെച്ചിരുന്നു . കുമാരന്റെ അവശ്യ പ്രകാരം ഞാന്‍ തന്നെയാണ് പോസ്റ്റ്‌ എടുത്തു കളഞ്ഞത് കുമാരന്സ്വന്തം ആയി അതൊന്നു പോസ്റ്റ്‌ ചെയുമോ ? കുമാരന്റെ ആരാധകര് മെയില്‍ അയകുന്ന്നു അത് വീണ്ടും പോസ്റ്റ് ചെയ്യാന്‍ പറഞ്ഞിട്ട്

  ഈ തഴെ കാണുന്ന ബ്ലോഗിലെ ലിങ്ക് ഒന്ന് ഒഴിവ് ആക്കാമോ കുമാരാ

  http://gulfmallu.ning.com/profiles/blogs/3086030:BlogPost:101069

  gulfmallu admin

  ReplyDelete
 71. ഷാജിയെ പറ്റിയുള്ള വിവരണം വായിച്ചപ്പോഴേ ഊഹിച്ചതാ ഇതിലെ വില്ലന്‍-കം-നായകന്‍ ഏറ്റവും അയോഗ്യനെന്ന് തോന്നുന്ന അയാളായിരിക്കുമെന്ന്.

  ആട്ടേ, കുമാരന്‍ മഷി നിറച്ച റീഫില്ലു പോലെയോ മഷി നിറയ്ക്കാത്ത റീഫില്ലു പോലെയോ?

  കഥനം സൂപ്പര്‍.

  ReplyDelete
 72. മാണിക്യം, »¦ മുഖ്താര് ¦ udarampoyil ¦«, സോണ ജി, Echmukutty, നേഹ, Radhika Nair, surajbhai, MyDreams, മോനൂസ്, അപര്ണ....., നീര്വിളാകന്, വീ കെ, poor-me/പാവം-ഞാന്, Ramesh / രമേഷ്, laloo, gulfmallu :എല്ലാവര്ക്കും നന്ദി.
  ഹംസ: ഗള്‍ഫ് മല്ലു പ്രോബ്ലം തീര്‍ത്ത് തന്നതിനു വളരെ നന്ദി.
  ഗീത: ഫുള്‍ ഫില്‍ഡ് ഫില്ലര്‍ തന്നെ. ഹഹ.. നന്ദി.

  ReplyDelete
 73. അസ്സലായി വിവരണം..നമിക്കുന്നു മാഷേ.. നന്നായി ചിരിച്ചു...

  ReplyDelete
 74. കുമാരേട്ടാ..
  ചിരിച്ചു ചിരിച്ചു വയ്യാണ്ടായി...
  എന്തോരം തല്ലു കിട്ടിയാലും സ്വഭാവം നന്നാക്കണം
  എന്നൊരു വിചാരമേ ഇല്ലാ ല്ലോ..?

  ReplyDelete
 75. ഇടിയുടെ പൊടിപൂരം സമാപിച്ചപ്പോൾ പെറുക്കിയെടുക്കാൻ എന്തെങ്കിലും ബാക്കി ഉണ്ടായിരുന്നോ..? ചിരിയ്ക്ക് വക നല്കി.

  ReplyDelete
 76. ഇടിയുടെ പൊടിപൂരം സമാപിച്ചപ്പോൾ പെറുക്കിയെടുക്കാൻ എന്തെങ്കിലും ബാക്കി ഉണ്ടായിരുന്നോ..? ചിരിയ്ക്ക് വക നല്കി.

  ReplyDelete
 77. lekshmi, മിഴിനീര്ത്തുള്ളി, യൂസുഫ്പ : നന്ദി

  ReplyDelete
 78. CV Writing:This is the information That I need a lot!

  ReplyDelete