Sunday, March 28, 2010

പൊന്‍മുട്ടയിടുന്ന കറിവേപ്പില

നാട്ടിലെ വീട്ടുവളപ്പിലൊന്നും എത്ര വെച്ചുപിടിപ്പിച്ചിട്ടും പിടിക്കാത്ത ചെടിയായിരുന്നു കറിവേപ്പില.  പക്ഷേ പട്ടാളം നായരുടെ വീട്ടില്‍ നാലഞ്ച് വലിയ ചെടികളുണ്ട്.  നാട്ടുകാരൊക്കെ അവിടെ ചെന്നാണ്‌ കറിവേപ്പില പറിക്കുന്നത്.  നായര്‍ ആളൊരു പഞ്ചദുഷ്ടനാണ്‌.  ഇല പറിക്കാന്‍ പോയാല്‍ മൂപ്പരുടെ കണ്ണും മുഖവും വാടും.  പറിക്കണ്ടാന്നു വരെ ചിലപ്പോള്‍ പറയും.  പട്ടാളത്തില്‍ നിന്നും ഉയര്‍ന്ന പോസ്റ്റില്‍ റിട്ടയറായ ആളാണ്‌ ഇദ്ദേഹം. ആറടിയോളം ഉയരം, ഒരു ചുളിവു പോലും കണ്ടുപിടിക്കാനില്ലാത്ത ടി.ഷര്‍ട്ടും പാന്റ്സും. ചകിരി പിരിച്ചത് പോലുള്ള ചെമ്പന്‍ കൊമ്പന്‍ മീശ. സ്ലേറ്റ് പോലത്തെ കട്ടികണ്ണട, കൈയ്യിലൊരു നടവടി. തലയെടുത്ത് പിടിച്ചുള്ള സ്മാര്‍ട്ടായ നടത്തം, അഹങ്കാരത്തിന്റെ ആള്‍മരം.  ഇതാണ്‌ പട്ടാളം നായര്‍. കൂടുതല്‍ കാലവും പുറം നാട്ടിലായതിനാല്‍ സംസാരിക്കുമ്പോള്‍ മലയാളം മിക്സഡ് വിത്ത് ഇംഗ്ലീഷ് ആന്റ് ഹിന്ദി. നാട്ടുകാരുമായി അധികം ബന്ധമില്ലാത്തതിനാല്‍ സിറ്റുവേഷനനുസരിച്ച് പെരുമാറാന്‍ പോലും മൂപ്പര്‍ക്കറിയില്ല.  പട്ടാളം നായര്‍ വെരിഗുഡെന്ന പേരില്‍ ഫേമസ് ആവാനുള്ള കാരണവും ഇതൊക്കെ തന്നെ. 

ആല്‍ത്തറ മുക്കില്‍ ചായക്കട നടത്തുന്ന കാദര്‍ക്കയുടെ കടയില്‍ വെച്ചായിരുന്നു ആ പേരിടീല്‍ നടന്നത്.  ചായക്കട ഏതു നാട്ടിലേയും പോലെ സിമ്പോളിക്ക്.  ചായക്കും കടിക്കുമെല്ലാം നല്ല ചെലവുണ്ട്.  പക്ഷേ അതിനനുസരിച്ചുള്ള ഇന്‍കമിങ്ങ് മാത്രമില്ല.  കച്ചവടത്തിനു മാറ്റമൊന്നുമില്ലെങ്കിലും ഇരുന്നൂറു പേജിന്റെ പറ്റ് ബുക്ക് കാദര്‍ക്ക ഇടക്കിടക്ക് മാറ്റുന്നുണ്ട്.  ഒരു ദിവസം കാദര്‍ക്ക കച്ചോടത്തിന്റെ 'അഭിവൃദ്ധി'യോര്‍ത്ത് സങ്കടപ്പെട്ടിരിക്കുകയായിരുന്നു.  അപ്പോഴാണ്‌ പട്ടാളം നായര്‍ ടിപ്ടോപ്പായി ഒരു വാക്കിങ്ങ് സ്റ്റിക്കും പിടിച്ച് അവിടെയെത്തിയത്.

"ഖാദറേ കച്ചവടമൊക്കെ എങ്ങനെയുണ്ട്..?" പട്ടാളം കുശലം ചോദിച്ചു.
കാദര്‍ക്ക: "ഓ എന്ത് പറയാനാ.. വളരെ മോശമാ.."
ഉടനെ നായര്‍, "ഗുഡ്..."
"ആള്‍ക്കാരൊക്കെ കടം പറഞ്ഞിട്ട് പിന്നെ തരുന്നില്ല.."
നായര്‍: "ഗുഡ്.."
കാദര്‍ക്ക സങ്കടത്തോടെ, "ഇങ്ങനെ പോയാല്‍ കട പൂട്ടേണ്ടി വരും.."
നായര്‍ ഉടനെ വളരെ കൂളായി, "വെരി ഗുഡ്.."

ഇതൊക്കെ കണ്ടും കേട്ടിരിക്കുകയായിരുന്നു ആനക്കൈയ്യന്‍ ഭാസ്കരനും എല്ലന്‍ കരുണനും.  പട്ടാളം നായര്‍ക്ക് വെരിഗുഡെന്ന പേര്‍ അവര്‍ സ്പോട്ടില്‍ തന്നെ ആധാരമാക്കി രജിസ്റ്റര്‍ ചെയ്തു.  ആനക്കൈയ്യന്‍ഭാസ്കരന്‍കറുത്ത് തടിച്ച് ഉയരം കുറഞ്ഞ ഷേപ്പിലൊരു സാധനമാണ്‌. മൂപ്പരുടെ കൈ ആനയുടെ തുമ്പിക്കൈ പോലെയാണ്‌. എല്ലന്‍കരുണനെപറ്റി പറയാന്‍ അധികമില്ല. കണ്ടാല്‍ എല്ലുകള്‍ കൊണ്ടുണ്ടാക്കിയൊരു ബോള്‍ പെന്‍ പോലെ. രണ്ടു പേരും എപ്പോ നോക്കിയാലും ചങ്കും മങ്കും പോലെ ഒന്നിച്ചായിരിക്കും.  സ്കൂളിന്റെ മുന്നിലൂടെ ഇവരു പോകുമ്പോ ശാരദ ടീച്ചര്‍പിള്ളേരെ പുറത്തിറക്കി നിര്‍ത്തും. 10 എന്നെഴുതിയത് കാണിക്കാന്‍‍.  സ്വത്ത്, സ്ഥല, മര കച്ചവടം, പൂഴി ഏജന്‍സി, കല്യാണം നടത്തല്‍-മുടക്കല്‍ ഇങ്ങനെ ഇന്നതാണ്‌ പണി എന്നൊന്നുമില്ലതടിയനങ്ങാത്ത എന്തു പണിയും ഇവര്‍അറ്റന്‍ഡ് ചെയ്യും.  

യാതൊരു എന്‍ഗേജ്മെന്റുമില്ലാത്ത ദിവസം ഇവരു ഫുള്‍ബിസിയായിരിക്കും.  നാടന്‍ പരദൂഷണങ്ങളൊക്കെ അന്നാണ്റിലീസ് ചെയ്യുന്നത്നാട്ടിലെ ലോകവിവരമൊക്കെ ട്രാന്‍സ്മിറ്റ് ചെയ്യുന്നത് ഈ രണ്ട് ബഹുജന പ്രസ്ഥാനങ്ങളാണ്‌.  രാവിലെ എട്ട് മണിയാവുമ്പോ ചായക്കടയിലെത്തി നാട്ടുകാരുടെ ആറും നൂറും പറയാന്‍ തുടങ്ങും.  വളരെ ഹാപ്പിയായ രണ്ട് മാതൃകാ ജീവിതങ്ങള്‍.   മെയിന്‍ ട്രാന്‍സ്മിഷന്‍ സെന്ററാണ്‌ കാദര്‍ക്കാന്റെ ചായക്കടഇവരറിയാതെ നാട്ടിലൊരു ലീഫ് പോലും അനങ്ങില്ല.

ഒരു ദിവസം ആനക്കൈയ്യനും എല്ലനും ഇന്നു പണിയൊന്നുമില്ല എന്നാപ്പിന്നെ ആരെയെങ്കിലും പരദൂഷിക്കാമെന്ന് വെച്ചാ അതിനും ആരെയും കിട്ടിയില്ലല്ലോ എന്നോര്‍ത്ത് ഡെസ്പായി  ഇരിക്കുകയായിരുന്നു. അപ്പോഴാണ്വെരിഗുഡ് നായരുടെ വീട്ടില്കറിവേപ്പില പറിക്കാന്‍പോയ നാണിയമ്മ അയാള്‍പറിക്കാന്‍സമ്മതിച്ചില്ലെന്നും പറഞ്ഞ് തിരിച്ച് പോകുന്നത് കണ്ടത്നൊട്ടയും നുണയും പറയാനൊരു മാറ്റര്‍കിട്ടിയ സന്തോഷത്തില്‍രണ്ടും വെരിഗുഡിനെ കുറ്റം പറയാന്‍തുടങ്ങി. പാവം നാണിയമ്മയോടിങ്ങനെ പെരുമാറാന്‍ വെരിഗുഡിനെപ്പോലൊരു ചെറ്റക്കേ പറ്റൂ എന്നും യാള്‍ക്ക് നാടുമായൊരു ബന്ധമില്ലാത്തതിന്റെ കുഴപ്പമാണിതെന്നും യാളോടൊക്കെ ദൈവം ചോദിക്കുമെന്നും അയാള്‌ തറയല്ല കൂതറയാണെന്നുമൊക്കെ രണ്ടുപേരും പറഞ്ഞു.  അപ്പോഴാണ്‌ സ്ഥലക്കച്ചവടവുമായി അവരെ കാണാന്‍ കുറച്ചാള്‍ക്കാര്‍ വന്നത്.  അതു കൊണ്ട് ചങ്കും മങ്കും അന്നത്തെ ദുഷിപ്പ് നിര്‍ത്തി അവരുടെ കൂടെ പോയി.

അന്ന് വൈകിട്ട് ആനക്കൈയ്യന്‍ വെരിഗുഡിന്റെ വീട്ടിലെത്തി.  കുറച്ച് വര്‍ത്തമാനം പറഞ്ഞതിനു ശേഷം പറഞ്ഞു.  


"അല്ല നായരേ, നിങ്ങളുടെ കറിവേപ്പില മരം കൊടുക്കുന്നോ.. നല്ല വില തരാം.."
"ങേ, കറിവേപ്പില അല്ലാതെ.. അതിന്റെ മരം ആരെങ്കിലും വാങ്ങുമോ..?" വെരിഗുഡ് ചോദിച്ചു.
"മരത്തിനല്ല നായരേ, അതിന്റെ വേരിനാണ്വില, കയറ്റി അയച്ചാല്‍നല്ല വില കിട്ടും.. കൊടുക്കുന്നോ.. ഒരു പാര്‍ട്ടിയുണ്ട്.."
"എന്തു കിട്ടും..?"
"ഒന്നിന്അയ്യായിരം വെച്ച് തരാം.."
"ങേ... " അത്ഭുതം കൊണ്ട് വെരിഗുഡ് വായ പൊളിച്ച് പോയി
"നിങ്ങള്പേപ്പറിലൊന്നും വായിക്കാറില്ലേ, നമ്മളെ നാട്ടിലെ വെള്ളകൂമനും ഇരുതല പാമ്പിനുമൊക്കെ ഗള്‍ഫില്‍ വലിയ ഡിമാന്റാണ്‌.  കറിവേപ്പിന്റെ വേരു കൊണ്ടാണ് വയാഗ്ര ഉണ്ടാക്കുന്നത് പോലും.."
"എന്നാ ശരി അഞ്ച് മരവും തരാം.. കാശ് എപ്പോ കിട്ടും..?"
"ഇന്നാ അഞ്ഞൂറു രൂപ അഡ്വാന്‍സ്. ബാക്കി മരം മുറിക്കുമ്പോള്തരും.."

അഞ്ഞൂറു രൂപ അഡ്വാന്‍സ് കൊടുത്ത് വാക്കാല്‍ കച്ചോടം ഉറപ്പിച്ച് ആനക്കൈയ്യന്‍ പോയിവെരിഗുഡിന്സന്തോഷം കൊണ്ട് അന്ന് ഉറക്കം വന്നില്ലവെറുതെ നാട്ടുകാര്‍പറിച്ചു കൊണ്ട് പോകുന്ന ചപ്പിനല്ലേ ഇരുപത്തിയഞ്ചായിരം രൂപ കിട്ടാന്‍പോകുന്നത്.   അതു മുറിച്ചാല്‍പിന്നെ വീട്ടില്‍ നാട്ടുകാരായ കണ്ട്രികളുടെ ശല്യവുമുണ്ടാവില്ല

പിറ്റേന്ന് വെരിഗുഡ്കറിവേപ്പില മരത്തിനെ നോക്കി പുഞ്ചിരിച്ച് കോലായിലിരിക്കുമ്പോഴാണ്അപരിചിതനായ ഒരാള്‍പടി കടന്ന് വരുന്നത് കണ്ടത്വന്നയാളുടെ പേര് ശങ്കു. പരിചയപ്പെടുത്തിയതിനു ശേഷം അയാള്‍നേരെ കാര്യത്തിലേക്ക് കടന്നു.  


"നിങ്ങളുടെ കറിവേപ്പില മരം കൊടുക്കുന്നോ..?"
"അയ്യോ അതു കൊടുത്ത് പോയല്ലോ..."
"എത്രക്ക്..?"
"അയ്യായിരം .."
"അതില്‍കൂടുതല്‍തന്നാലോ..?" ശങ്കു വില കൂട്ടി.
"എത്ര തരും..?" വെരിഗുഡിന് ആര്‍ത്തിമൂത്തു.
"ഒറ്റ വില.. ഒരെണ്ണത്തിന്പത്തായിരം തരും..." 
"ശരി. ശരി.. " വെരിഗുഡ് ആക്രാന്തത്തോടെ സമ്മതിച്ചു. അപ്പോഴാണ്ആനക്കൈയ്യനോട് അഡ്വാന്‍സ് വാങ്ങിയ കാര്യം ഓര്‍മ്മിച്ചത്.
"പക്ഷേ, ഞാന്‍ഒരാളോട് അഡ്വാന്‍സ് വാങ്ങിപ്പോയല്ലോ.."
"അതു തിരിച്ച് കൊടുത്താ മതി.. ഇതൊക്കെ നാട്ടില്‍ നടപ്പുള്ളത് തന്നെ.. കച്ചോടാവുമ്പോ ഇതൊക്കെയുണ്ടാവും...” 

ഇത്രയധികം കാശ് അധികം കിട്ടുമെന്നോര്‍ത്തപ്പോ വെരിഗുഡ് സമ്മതിച്ചു.  
"ഞങ്ങള്മറ്റന്നാള്‍വരുംഅപ്പോഴേക്കും ഒരു കാര്യം ചെയ്യണംമരമെല്ലാം പൊരിച്ച് അതിന്റെ വേരു കഴുകി ഉണക്കി വെക്കണം..."  അതും പറഞ്ഞ് ശങ്കു പോയി.

വെരിഗുഡ് ഉടനെ കാദര്‍ക്കയുടെ കടയിലെത്തി.  ആനക്കൈയ്യനും എല്ലനും അന്നത്തെ ബ്രേക്കിങ്ങ് ന്യൂസായ കൊല്ലന്‍ രാജപ്പന്റെ ഭാര്യ സരസുവിന്റെ ചുറ്റിക്കളി എയര്‍ ചെയ്യുകയായിരുന്നു.  വെരിഗുഡ് ആനക്കൈയ്യനെ വിളിച്ച് മാറ്റി നിര്‍ത്തി പറഞ്ഞു. "ഇന്നാ തന്റെ അഡ്വാന്‍സ്.. ഞാന്‍സാധനം വേറെയാള്‍ക്ക് സെയില്‍ ചെയ്തു." 

ആനക്കൈയ്യന്‍ സമ്മതിച്ചില്ല. മൂപ്പര്‍ ചൂടായി പറഞ്ഞു. "അതെന്ത് കച്ചോടാ നായരേ.. ആണുങ്ങള്‌ വാക്ക് പറഞ്ഞാ വാക്കല്ലേ.." 

വെരിഗുഡ് അതൊന്നും എനിക്ക് കേള്‍ക്കണ്ടാ എന്നും പറഞ്ഞ് കാശെടുത്ത് കൊടുത്ത് സ്ഥലം വിട്ടു.  വാക്കിനു വ്യവസ്ഥയില്ലാത്ത ഇയാളോടിക്കെ കച്ചോടം ചെയ്യാന്‍പോയ എന്നെ പറഞ്ഞാ മതിയെന്ന് പിറുപിറുത്ത് കൊണ്ട് ആനക്കൈയ്യന്‍അഡ്വാന്‍സ് തിരിച്ച് വാങ്ങി.

വെരിഗുഡ് ഉടനെ വീട്ടിലെത്തി ഒരു ജോലിക്കാരനെ കൊണ്ട് അഞ്ച് മരവും കുഴിച്ചെടുത്ത്  മണ്ടയ്ക്ക് മുറിച്ചെടുത്ത് വേരുകള്‍കഴുകി വൃത്തിയാക്കി ഉണക്കാന്‍വെച്ചുഎന്നിട്ട് ശങ്കുവിനേയും കാത്തിരുനു കാത്തിരിപ്പ് ഒരാഴ്ച നീണ്ടുശങ്കു വന്നില്ലരണ്ടാഴ്ചയായി.. ഒരു മാസമായി. ശങ്കുവിന്റെ അഡ്രസ്സില്ലകറിവേപ്പിലയുടെ വേരു ഉണങ്ങി എക്സിബിഷന്‍ ഹാളിലെ വേരുപ്രതിമ പോലെ മുറ്റത്ത് കിടന്നുക്ഷമ നശിച്ച വെരിഗുഡ് ആനക്കൈയ്യനെ കണ്ട് അയ്യായിരം രൂപക്ക് തരാമെന്നു പറഞ്ഞുപക്ഷേ ആനക്കൈയ്യന്‍ പഴയ കച്ചവടം മറന്നിട്ടില്ലായിരുന്നു. 

"അയ്യോന്റെ നായരേ, നിങ്ങളുമായിറ്റ് യാതൊരു കച്ചോടവുമില്ല." 

വെരിഗുഡ് ഗ്രൌണ്ടോളം താഴ്ന്നു.  വില പാതാളത്തോളം താഴ്ത്തി.  പക്ഷേ ആനക്കൈയ്യന്‍ ഒറ്റ വാക്കില്‍ ചാപ്റ്റര്‍ ക്ലോസ് ചെയ്ത് കൊണ്ട് പറഞ്ഞു.  "നിങ്ങള്‌ വെറുതെ തരാമെന്നു പറഞ്ഞാ പോലും ഇനി എനക്ക് വേണ്ട." 

"എന്റെ മരവും കാശും ഒക്കെ പോയല്ലോ ദൈവമേ.." വെരിഗുഡ് തല ഡൌണ്‍ ‌ലോഡാക്കി നടന്നു. മുഖ്യമന്ത്രിയുമായി സ്മാര്‍ട്ട് സിറ്റിയുടെ ചര്‍ച്ച കഴിഞ്ഞ് പോകുന്ന അറബിയുടേത് പോലെയായിരുന്നു മൂപ്പരുടെ ഫേസ്ബുക്ക്.  
പടം വര‍: എം.ആര്‍.രാജീവ് (മാതൃഭൂമി, കണ്ണൂര്‍)

112 comments:

 1. കറിവേപ്പില... നന്നായിട്ടുണ്ട്.

  വെരിഗൂഡിന്റെ അവസ്ഥ കേരളത്തിന്‌ വരാതിരിക്കട്ടെ!

  ReplyDelete
 2. ഓപ്പറേഷന്‍ കറിവേപ്പില കലക്കി..
  :)
  "നമ്മളെ നാട്ടിലെ വെള്ളകൂമനും ഇരുതല പാമ്പിനുമൊക്കെ ഗള്‍ഫില്‍ വലിയ ഡിമാന്റാണ്‌. കറിവേപ്പിന്റെ വേരു കൊണ്ടാണ് വയാഗ്ര ഉണ്ടാക്കുന്നത് പോലും.."

  ................................
  "മുഖ്യമന്ത്രിയുമായി സ്മാര്‍ട്ട് സിറ്റിയുടെ ചര്‍ച്ച കഴിഞ്ഞ് പോകുന്ന അറബിയുടേത് പോലെയായിരുന്നു മൂപ്പരുടെ ഫേസ്ബുക്ക്..."

  ന്റെ കുമാരോ..പ്രയോഗങ്ങളില്‍ നിങ്ങളെ കടത്തിവെട്ടാന്‍ ആളില്ല..
  :) :)

  ReplyDelete
 3. സ്കൂളിന്റെ മുന്നിലൂടെ ഇവരു പോകുമ്പോ ശാരദ ടീച്ചര്‍‍ പിള്ളേരെ പുറത്തിറക്കി നിര്‍‍ത്തും. 10 എന്നെഴുതിയത് കാണിക്കാന്‍‍ ... കുമാര്‍ ഭായ് :)

  ReplyDelete
 4. അവസാനം കറിവേപ്പിലമരം വെറും കറിവേപ്പിലയായി മാറി :) :) :)

  ReplyDelete
 5. എന്തിന്യാ..ഗെഡീ ആ പടം വരപ്പിച്ചത് ?

  അത്ര നന്നായല്ലേ വെരിഗുഡിനേയും മറ്റും ക്യാരികേക്കറായി അക്ഷരങ്ങൾ കൊണ്ട് വരച്ചിട്ടിരിക്കുന്ന്യേ...

  ഈ ‘പൊന്‍മുട്ടയിടുന്ന കറിവേപ്പില" ഇത്ര നന്നായി താളിച്ചതിന് അഭിനന്ദനങ്ങൾ...

  ഒപ്പം ആദ്യപുസ്തകം ഇറക്കി പുസ്തകലോകത്ത് ഒരു സംഭവമാക്കിയതിനും...
  കേട്ടൊ അനിൽ കുമാരാ...

  ReplyDelete
 6. പൊന്‍മുട്ടയിടുന്ന കറിവേപ്പില
  ശരിക്കും കലക്കി !!!!!!

  ReplyDelete
 7. വെരിഗുഡ്‌ കുമാരാ,

  ആ അറബി പോകുന്നത്‌ കണ്ടിട്ട്‌ ചിരിക്കാതിരിക്കാൻ വയ്യ. ഇനി നാളെ അവർ കേസ്‌ കൊടുത്താൽ മുഖ്യൻ ഇതിലും ഡൗൺ ആയി പോവുമോ?

  Sulthan | സുൽത്താൻ

  ReplyDelete
 8. വെരി ഗുഡ്,വെരി ഗുഡ് തന്നെ കുമാരാ.....

  ReplyDelete
 9. ഹഹഹ - ഇത് കലക്കി നല്ല പ്രതികാരം.. ഉപമകളെല്ലാം ഒന്നിനൊന്ന് മിച്ചം ഏറ്റവും ഇഷ്ടപെട്ടത് "മുഖ്യമന്ത്രിയുമായി സ്മാര്‍ട്ട് സിറ്റിയുടെ ചര്‍ച്ച കഴിഞ്ഞ് പോകുന്ന അറബിയുടേത് പോലെയായിരുന്നു മൂപ്പരുടെ ഫേസ്ബുക്ക്" എന്നത് 'ഒരു പക്ഷെ അന്ത്യശാസനം തരാന് കേരള സര്ക്കാറിന് അധികാരമില്ല എന്ന ടീക്കോമിന്റ്റെ പ്രഖ്യാപനം വായിച്ചതിന്റ്റെ ആഫ്റ്റര് എഫ്ഫക്റ്റ് ആയിരിക്കും.

  ReplyDelete
 10. കലക്കി കുമാരാ…!!

  മുഖ്യമന്ത്രിയുമായി സ്മാര്‍ട്ട് സിറ്റിയുടെ ചര്‍ച്ച കഴിഞ്ഞ് പോകുന്ന അറബിയുടേത് പോലെയായിരുന്നു മൂപ്പരുടെ ഫേസ്ബുക്ക്.

  നല്ല പ്രയോഗം .

  ഒരോ കഥാപാത്രങ്ങളെ വിവരിക്കുമ്പോഴും ആ ചിത്രത്തിലേക്ക് നോക്കുവായിരുന്നു ശരിക്കും കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി ആ ചിത്രം..

  ReplyDelete
 11. വായിക്കാന്‍ നല്ല രസം :)
  പക്ഷേ...പട്ടാളം നായരെ കറിവേപ്പിലയെ പോലും തിരിച്ചരിയാത്തവനാകിയത് എനിക്കിഷ്ട്ടായില്ലാ.. ഈ നായരെ ഞാന്‍ വിശ്വസിക്കില്ലാ, കഥക്ക് വേണ്ടി പട്ടാളക്കാരനെ മണ്ടനാക്കിയത് എനിക്കിഷ്ട്ടായില്ലാ.. കൂതറ കഥ

  ReplyDelete
 12. ഹൊ, ബ്ലോഗിൽ കറിവേപ്പിലയുടെ കുറവ് ഉണ്ടായിരുന്നു, ഇപ്പോൾ അതും ok.

  ReplyDelete
 13. ഓപ്പറേഷന്‍ കരിവേപ്പില പൊളപ്പനായി.. വെരിഗുഡ്... :)

  ReplyDelete
 14. കുമാര്‍ജിയെ,
  കഥക്ക് പതിവുള്ള അത്ര ഒരിത് പോരാ.
  :)

  ReplyDelete
 15. നല്ല നല്ല പ്രയോഗങ്ങള്‍... രസിച്ചു വായിച്ചു..
  അപ്പോ ചായക്കടേല്‍ ചൊറിയുംകുത്തി ഇരിക്കുന്നവനും ബുദ്ധിയും വിവരോം ഉണ്ട്...
  വെരിഗുഡ്..!!!

  ReplyDelete
 16. കാക്കര - kaakkara, മുരളി I Murali Nair, Radhika Nair, അപര്‍ണ....., ബിലാത്തിപട്ടണം / Bilatthipattanam, vigeeth, ramanika, Sulthan | സുൽത്താൻ, krishnakumar513, Pd , ഹംസ, കൂതറHashimܓ, mini//മിനി, കൊച്ചു മുതലാളി, ദീപു.....
  എല്ലാവര്‍ക്കും നന്ദി.

  ഹാഷിം: എത്ര കഴിവുള്ളവര്‍ പോലും ചിലപ്പോള്‍ മണ്ടത്തരത്തില്‍ ചെന്നു ചാടില്ലേ? അവിശ്വസനീയമായി തോന്നിയേക്കാം പക്ഷേ, ഇതു നടന്ന സംഭവമാണ്.

  ReplyDelete
 17. നല്ല പണി തന്നെ കൊടുത്തെ...
  കുമാരേട്ടാ..പോസ്റ്റ്‌ നന്നായിട്ടുണ്ട് ട്ടോ

  ReplyDelete
 18. അതൊരു കലക്കന്‍ ഐഡിയ തന്നെ... പാവം നായര്‍.

  കറിവേപ്പില സംഭവത്തിനു ശേഷം 'വേപ്പില നായര്‍' എന്നോ മറ്റോ പേരു വന്നിരിയ്ക്കാനുള്ള ഒരു സാധ്യതയും കാണുന്നുണ്ടല്ലോ. :)

  ReplyDelete
 19. പൊന്മുട്ടയിടുന്ന കറിവേപ്പില പ്രയോഗം കലക്കി.
  ആ പാവം നായരോട് കുമാരന് എന്തോ മുന്‍‌ജന്മ വിരോധമുള്ളതുപോലെ ഉണ്ടല്ലോ ഇഷ്ട !!!
  വെരിഗുഡ് നായര്‍ക്ക് മൂന്നു ഹലുവമണിസുന്ദരിമാരായ പെണ്‍കിടങ്ങളുണ്ടോ എന്നൊരു സന്ദേഹം :)
  ധൃതി കൂട്ടുന്നില്ല. അടുത്ത കഥകളില്‍ പറഞ്ഞാല്‍ മതി!

  കുമാരന്റെ കന്നി പുസ്തകത്തിന്റെ ഒരു കോപ്പി കിട്ടാത്തതില്‍ ചിത്രകാരന്റെ പ്രതിഷേധം ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു :)

  ReplyDelete
 20. അനില്‍ വളരെ നന്നായി എഴുതി.
  നല്ല ഒഴുക്കുള്ള ഭാഷ. മണ്ണിന്‍റെ
  മണമുള്ള കഥാപാത്രങ്ങളും.

  ReplyDelete
 21. അവസാനത്തെ ഘണ്ഡികയുടെ ആവശ്യമില്ലായിരുന്നു. എങ്കില്‍ കൂടുതല്‍ നന്നായേണെ എന്നാണ് എന്റെ അഭിപ്രായം. കാരണം അത് മനസ്സില്‍ വായിച്ചെടുക്കാനുള്ളതാണ്.

  ReplyDelete
 22. രസികൻ കഥ.

  നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം; പാരകളാലും!

  (പിന്നെ, അവസാന ഖണ്ഡിക വേണ്ട. കൊട്ടോട്ടി പറഞ്ഞതു കറക്റ്റ്.)

  പുസ്തകം എവിടെ കിട്ടും എന്നറിയിച്ചാൽ വാങ്ങാം.

  dr.jayan.d@gmail.com

  ReplyDelete
 23. പ്രയോഗങ്ങൾ സൂപ്പർ..കുമാരാ..താണുവണങ്ങുന്നു..

  ReplyDelete
 24. നായര് പിടിച്ച പുലിവാല്‌ .................കലക്കി ട്ടോ മാഷെ ..............

  ReplyDelete
 25. This comment has been removed by the author.

  ReplyDelete
 26. കുമാര്‍ജി... ആ പാവം വേപ്പില നായരെ ഇങ്ങനെ പറ്റിക്കണ്ടായിരുന്നു. ആടെ ഇനീണ്ടാ ഇമ്മാതിരി ജന്മങ്ങള്‌...?

  ReplyDelete
 27. ആറടിയോളം ഉയരം, ഒരു ചുളിവു പോലും കണ്ടുപിടിക്കാനില്ലാത്ത ടി.ഷര്‍ട്ടും പാന്റ്സും. ചകിരി പിരിച്ചത് പോലുള്ള ചെമ്പന്‍ കൊമ്പന്‍ മീശ. സ്ലേറ്റ് പോലത്തെ കട്ടികണ്ണട, കൈയ്യിലൊരു നടവടി. തലയെടുത്ത് പിടിച്ചുള്ള സ്മാര്‍ട്ടായ നടത്തം, അഹങ്കാരത്തിന്റെ ആള്‍മരം
  കുമാരേട്ടാ നല്ല പ്രയോഗങ്ങള്‍...:)

  ReplyDelete
 28. കറിവേപ്പില പുരാണം കലക്കി..!
  "ഞങ്ങള്‍ മറ്റന്നാള്‍‍ വരും. അപ്പോഴേക്കും ഒരു കാര്യം ചെയ്യണം. മരമെല്ലാം പൊരിച്ച് അതിന്റെ വേരു കഴുകി ഉണക്കി വെക്കണം..."
  ...കറിവേപ്പിലയുടെ ഒരു ഗമയേ..!
  വയാഗ്രയാവാന്‍ ധൃതിയായീന്നാ തോന്നണേ..!

  കുമാരാ,സംഗതി അണ്ടര്‍സ്റ്റുഡാ..ഒടൂലത്തെ
  പേരഗ്രാഫിലത് ആളെ വിരല്‍ചൂണ്ടിയും,പേര്‍
  പ്രഖ്യാപിച്ചുമൊന്നും കഥയിലെ ദിവ്യന്മാരെ
  വെളിവാക്കേണ്ട കാര്യമില്ല..

  (ഒരു ചിത്രത്തിന്‍റെ ആവശ്യമില്ല,വരികള്‍ക്ക്
  എം എഫ് ഹുസൈന്‍റെ ചിത്രത്തേക്കാള്‍
  തെളിച്ചവും വെളിച്ചവും ആവോളമുണ്ടല്ലോ...
  ചിത്രമാവട്ടെ”എക്സ്ബിഷന്‍ ഹാളിലെ ഉണങ്ങിയ
  വേരു പ്രതിമ പോലാവ്വേം ചെയ്തു.)

  ReplyDelete
 29. കുമാരേട്ടാ,
  കറിവേപ്പില
  ശരിക്കും കലക്കി.

  ReplyDelete
 30. അനിൽ@ബ്ലോഗ്, സുമേഷ് | Sumesh Menon, കണ്ണനുണ്ണി, ശ്രീ, chithrakaran:ചിത്രകാരന്, mary lilly, കൊട്ടോട്ടിക്കാരന്..., jayanEvoor, കുട്ടന്, വിനുവേട്ടന്|vinuvettan, Renjith, രാമചന്ദ്രന് വെട്ടിക്കാട്ട്., ഒരു നുറുങ്ങ്, റ്റോംസ് കോനുമഠം.....

  എല്ലാവര്‍ക്കും നന്ദി.
  കൊട്ടോട്ടിക്കാരന്, ഒരു നുറുങ്ങ്:നിര്‍ദ്ദേശത്തിന്‌ വളരെ നന്ദി. അവസാനത്തെ 'പാര' മാറ്റാം.
  jayanEvoor: ഞാന്‍ ഉടനെ അറിയിക്കാം. നന്ദി.

  ReplyDelete
 31. വെരി ഗുഡ് എന്ന പേരു അനന്തരം വേപ്പില നായര്‍ എന്നു പരിണമിച്ചിട്ടുണ്ടാവും അല്ലേ.:)

  ReplyDelete
 32. നന്നായിട്ടുണ്ട് .......................കറിവെപ്പിലക്കുവന്ന നിര്‍ഭാഗ്യവും സ്മാര്‍ട്ട് സിറ്റിയും തമ്മില്‍ നല്ല ബന്ധം .................രണ്ടും അസ്ഥാനത്തായില്ലേ..............................

  ReplyDelete
 33. വെരിവെരി ഗുഡ് കുമാരണ്ണാ.... അങ്ങനെ വെരിഗുഡ് നായര്‍ കറിവേപ്പില നായര്‍ ആയി അല്ലെ?

  ReplyDelete
 34. വെരി ഗുഡ് വെരി ഗുഡ്.....സിംബോളിക് അല്ല...ശരിക്കും വെരി ഗുഡ്.. :)

  ReplyDelete
 35. ഇതാ കറിവേപ്പിലയുടെ ഗുണം. ഇട്ടങ്ങോട്ട്‌ കടുക്‌ വറത്തുകഴിഞ്ഞാൽ ആർക്കും "ക്ഷ " പിടിക്കും.

  ReplyDelete
 36. കഥ കലക്കി, ഇനിയിപ്പോ കറിവേപ്പിലക്ക് അങ്ങിനെ വല്ല പ്രയോജനവും ഉണ്ടോ ആവോ ?!

  ReplyDelete
 37. സംഗതി കലക്കി, പതിവുപോലെ. ഒരു സത്യനന്തിക്കാട് പടം (പഴയത്) കണ്ട ഫീല്‍.

  (തമാശക്കുവേണ്ടി ഇടക്കിടെ കുത്തിനിറച്ച ഇംഗ്ലീഷ് പ്രയോഗങ്ങള്‍ രസം കളഞ്ഞു. ഒരു തിരുകി കയറ്റിയ ഫീല്‍)

  ReplyDelete
 38. കുമാരേട്ടാ, കറിവേപ്പില ചീറി കേട്ടോ :)  പിന്നെ ആ വേര് ഇപ്പോളും വിക്കാന്‍ വെച്ചിട്ടുണ്ടോ നമുടെ പട്ടാളം? ചുമ്മാ ഒന്ന് വിസിറ്റ് ചെയ്യാനാ പറ്റുമെങ്കില്‍ ഒരു പുരാതന വസ്തു ആയി വാങ്ങുകയും ആവാലോ.

  ReplyDelete
 39. "വെരിഗുഡ് ഗ്രൌണ്ടോളം താഴ്ന്നു. വില പാതാളത്തോളം താഴ്ത്തി"
  മനസ്സില്‍ നിരീക്കുമ്പോള്‍ തന്നെ ചിരി വരുന്നു കുമാരാ! അന്‍റെ കാര്യം :))

  ReplyDelete
 40. വെരി ഗുഡ് പറഞ്ഞു ശീലിച്ച്മരിച്ചു എന്ന് പറഞ്ഞപ്പോളും വെരി ഗുഡ് പറഞ്ഞ ഒരാളെ പറ്റി കേട്ടിട്ടുണ്ട്.
  അത്യാഗ്രഹത്തിന്റെ ഫലം എന്തെന്ന് വ്യക്തമായി കാണിച്ചു തരുന്ന കഥ.

  ReplyDelete
 41. സ്ഥിരം ശയ്‌ലിയിൽ നിന്ന് വത്യസ്ഥമായി കോമഡിയിൽ ചാലിച്ച ഒരു നാടൻ കഥ...നിങ്ങളു വീണ്ടും വീണ്ടും അൽഭുതപ്പെടുത്തികൊണ്ടിരിക്കുക ആണല്ലോ മനുഷ്യാ.....

  ReplyDelete
 42. സ്ഥിരം ശയ്‌ലിയിൽ നിന്ന് വത്യസ്ഥമായി കോമഡിയിൽ ചാലിച്ച ഒരു നാടൻ കഥ...നിങ്ങളു വീണ്ടും വീണ്ടും അൽഭുതപ്പെടുത്തികൊണ്ടിരിക്കുക ആണല്ലോ മനുഷ്യാ.....

  ReplyDelete
 43. നല്ല രസമുണ്ടായിരുന്നു വായിക്കാന്‍.

  പുസ്തകം ഇറങ്ങിയൊ ?...

  ReplyDelete
 44. കുറിക്കു കൊള്ളുന്ന പ്രയോഗങ്ങൾ ...നന്നായി
  നർ‌മ്മം അല്പം കുറഞ്ഞുപോയോന്ന് സം‌ശയം ;എന്റെ തോന്നലാകാം ...

  (കുറച്ച് നാൾ മുമ്പ് നാട്ടില് ചന്ദനമരങ്ങൾ അന്വേഷിച്ച് ആളുകൾ ഇറങ്ങിയിരുന്നു ,കൊടുക്കാത്തവരുടേത് ആളില്ലാത്ത നേരം നോക്കി മുറിച്ചോണ്ട് പോയിട്ടുമുണ്ട് .)

  ReplyDelete
 45. nice....keep going..:)

  ReplyDelete
 46. കറിവേപ്പില കഥ നന്നായി.
  ഇടക്ക് ചേര്‍ത്ത നര്‍മ്മരസം മനോഹരം.
  നാടന്‍ ചര്‍ച്ചകളും കച്ചോടവും ഒക്കെ നേരില്‍ കാണുന്ന രീതിയിലേക്ക് നന്നായ്‌ പറഞ്ഞു.

  ReplyDelete
 47. Rare Rose, Captain Haddock, തൂലിക, നീര്വിളാകന്, Diya , Kalavallabhan, തെച്ചിക്കോടന് : എല്ലാവര്ക്കും നന്ദി.
  നന്ദകുമാര് : ചൂണ്ടിക്കാട്ടിയ തെറ്റുകള് ഒഴിവാക്കിയിട്ടുണ്ട്. വളരെ നന്ദി.
  ഒഴാക്കന്., ∞റിസ്∞ ™ , Sukanya , എറക്കാടൻ / Erakkadan : എല്ലാവര്ക്കും നന്ദി.
  shahir chennamangallur : കുറേ നാളായല്ലോ ബ്ലോഗ് വിട്ടോ? പുസ്തകം ഇറങ്ങിയിട്ടുണ്ട്. വീണ്ടും വന്നതിനും കമന്റിയതിനും നന്ദി.
  ജീവി കരിവെള്ളൂര്, vaava ,പട്ടേപ്പാടം റാംജി : എല്ലാവര്ക്കും നന്ദി.

  ReplyDelete
 48. ദുഷ്ടന്‍.അഞ്ച് കറിവേപ്പില മരവും ഉണക്കിയിട്ട്.

  ReplyDelete
 49. വെരിഗുഡ് അഡ്വാന്‍സ്സ് 500 രൂപ തിരിച്ചുകൊടുക്കുമ്പോള്‍, പറ്റില്ലെന്നും കച്ചവടം ഒഴിയുന്നതിനാല്‍ 1000 വാങ്ങിക്കുമെന്നും, അതാകും കഥയുടെ ട്വസ്റ്റ് എന്നു കരുതി.

  നാടന്‍ ബ്രോക്കര്‍മാരുടെ മാനറിസങ്ങളെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

  ReplyDelete
 50. ഗ്രാമങ്ങളിലെ നിഷ്കളങ്കരായ എന്നാല്‍ ചില കുരുത്തകേടുകളുള്ള രസികന്‍മാരായ ചായക്കടകളിലെ സ്ഥിരം പതിവുകാര്‍, ഇത്തരകാര്‍ കുറഞ്ഞു കൊണ്ടിരിക്കുന്നു. നന്നായി കറിവേപ്പില.

  ഷാജി ഖത്തര്‍.

  ReplyDelete
 51. എന്നാലും വെരി ഗുഡിന്റെ അത്യാഗ്രഹം കാരണം അഞ്ചു കറിവേപ്പില മരവും പോയില്ലേ?

  ReplyDelete
 52. eniku balamaya samsayam trick paranju koduthu pattalakkarane patichathu kumarettan anennaa...dushtan

  ReplyDelete
 53. എന്റെ നാട്ടിലും ഉണ്ടായിരുന്നു വളരെ നാള്‍ ഡല്‍ഹിയില്‍ താമസിച്ചു മടങ്ങി വന്ന ഒരു സ്ത്രീ. അവസരത്തിലും അനവസരത്തിലും 'അച്ഛ' (വെരി ഗുഡ് എന്നതിന്റെ ഹിന്ദി പതിപ്പ്) എന്നുപയോഗിക്കുന്നതാണ് ആയമ്മയുടെ ഒരു വീക്നെസ്. ഒരിക്കല്‍ വീടിനടുത്തു കിടപ്പിലായ ഒരു അപ്പൂപനെ കാണാന്‍ പോയ അവര്‍, അപ്പൂപ്പന്‍ പറഞ്ഞ പലതിനും മറുപടി ആയി അച്ഛ എന്ന് പറഞ്ഞു. ഇത് കേട്ടിട്ട് അമ്മൂമ ഒന്നും മിണ്ടാതെ നിന്നൂ എന്നും, ഇവര്‍ പോയതിനു ശേഷം ആയ കാലത്ത് ഇത്തിരി വീരനായിരുന്ന അപ്പൂപ്പനെ, അവള്‍ നിങ്ങളെ എന്തിനാ അച്ഛാ എന്ന് വിളിച്ചേ എന്ന് ചോദിച്ചു നിര്‍ത്തി പൊരിച്ചു എന്നുമാണ് പറഞ്ഞു കേട്ടത്.

  ഓണ്‍ ടോപ്പിക്ക്: കഥയും, പറഞ്ഞ ശൈലിയും ഇഷ്ടപ്പെട്ടു.

  ReplyDelete
 54. പറയാന്‍ പറ്റില്ല, വെള്ളിമൂങ്ങക്കുണ്ടായ ദുര്‍ഗതി നാളെ കറിവേപ്പിലക്കുണ്ടാകുമോ എന്ന്.

  രസകരം!

  ReplyDelete
 55. പറഞ്ഞ വാക്കിനു വിലകല്പ്പിക്കുക .അതാണ്‌ ഉത്തമം . പണം പണം എന്ന് മണം പിടിച്ച് ഓടുന്നവര്‍ക്കിട്ട്ട് ഒരു തട്ട് . മനോഹരമായി തട്ട് കൊടുത്തിരിക്കുന്നു .

  ReplyDelete
 56. പതിവ് പോലെ 'വെരി ഗുഡ്' :)

  ഒരു പുസ്തകം വരുന്നുവെന്ന് പറയുന്നത് കേട്ടല്ലോ? ഡേറ്റ് അറിയിച്ചാല്‍ അന്നുമുതല്‍ വായന നിര്‍ത്താമായിരുന്നു കുമാര്‍ജീ.. :))

  ReplyDelete
 57. കുമാരേട്ടാ..സംഭവം കലക്കിട്ടൊ

  ReplyDelete
 58. hihi kumarji.. kalakki..
  very good.. :D
  no more comments :D

  ReplyDelete
 59. വളരെ നന്നായിരിക്കുന്നു......... :) :) :)

  ReplyDelete
 60. സംഭവം വെരിഗുഡ്ഡു തന്നെ.എനിക്ക് ചിത്രവും ഇഷ്ടായീ ഇഷ്ടാ...

  ReplyDelete
 61. എന്നാലും അഞ്ചു കറിവേപ്പില മരങ്ങളും വാങ്ങേണ്ടിയിരുന്നില്ല. നാട്ടുകാര്‍ക്ക് അത്യാവശ്യത്തിനു ഒരെണ്ണം നിര്‍ത്താമായിരുന്നു. :)
  നല്ല ഒഴുക്കോടെ വായിച്ചു.

  ReplyDelete
 62. ഒരു കരിവേപ്പ് നട്ട് പിടിപ്പിയ്ക്കാൻ പെട്ട പാട് ഓർക്കുമ്പോൾ..........
  എന്നിട്ട് അഞ്ചു മരം ഉണക്കിക്കളഞ്ഞ നർമ്മം എഴുതുന്നോ?
  ഇങ്ങനെ ചിരിപ്പിച്ചതിന് കുമാരനോട് കറിവേപ്പില ചോദിച്ചോളും.

  അഭിനന്ദനങ്ങൾ.

  ReplyDelete
 63. ശാന്ത കാവുമ്പായി, ആര്ദ്ര ആസാദ് / Ardra Azad, shaji-k, Typist | എഴുത്തുകാരി, നേഹ, കവിത - kavitha, Shine Narithookil, sm sadique, ശ്രദ്ധേയന് | shradheyan, സുനില് പെരുമ്പാവൂര്, ഗോപീകൃഷ്ണ൯, അബ്കാരി, manu.kollam, റോസാപ്പൂക്കള്, greeshma, siva // ശിവ, Echmukutty

  എല്ലാവര്‍ക്കും നന്ദി..

  ReplyDelete
 64. അപ്പോ വെരിഗുഡിനിട്ട് പണിഞ്ഞു അല്ലേ?
  :)

  ReplyDelete
 65. എത്താന്‍ കുറച്ച് വൈകി പോയി. അപ്പോഴേക്കും മനസ്സില്‍ വന്ന കമന്റുകളെല്ലാം ഓരോരുത്തരും വന്ന് ഇട്ടുകഴിഞ്ഞു. ഇനിയിപ്പോ പുതിയ വാക്കുകള്‍ വല്ലതും തപ്പിയിട്ടു വരാം. അതു വരെ തല്‍ക്കാലം "നായര്‌ കുഴിച്ച കുഴിയില്‍ നായര്‌ തന്നെ വീണു" എന്നിരിക്കട്ടെ. രസിച്ചൂട്ടോ.

  ReplyDelete
 66. കഥാപാത്രങ്ങള്‍ക്ക് ഒരു ബഷീര്‍ ച്ചായ. നല്ല കഥ. വെരി ഗുഡ്.

  ReplyDelete
 67. കൊള്ളാം :)

  ആകെ തിരക്കുകളില്‍ ആയിരുന്നതിനാല്‍ ബ്ലോഗ്സ് എല്ലാം കറക്റ്റ് ആയി ഫോളോ ചെയ്യാന്‍ പറ്റിയില്ല. ഉടന്‍ തന്നെ പഴയ ഫോമില്‍ വരുന്നതായിരിക്കും

  ReplyDelete
 68. പ്രതീക്ഷിച്ച പോലെ വെരിഗുഡ് ആയോ എന്നൊരു സംശയം...

  ReplyDelete
 69. കഥ (സംഭവം) ഇഷ്ടമായി! ചില പ്രയോഗങ്ങളും! പടം അത്രക്കങ്ങ്ട് പിടിച്ചില്ല!
  പുസ്തകം ഇറങ്ങിയെന്നറിഞ്ഞു. സന്തോഷമുണ്ട്.
  :-)

  ReplyDelete
 70. പട്ടാളത്തിൽ അല്ലെങ്കിലും ഒരു പ്രവാസി പരദേശിയായ ഞാനും എന്നെങ്കിലും നാട്ടിൽ സ്ഥിരതാമസത്തിന് പോയാൽ എനിക്കും കിട്ടുമോ ഇതുപോലുള്ള പണി!

  ഏതായാലും ഇത് വായിച്ചത് നന്നായി, ഒന്ന് കരുതിയിരിക്കാമല്ലോ!

  രസകരം:-)

  ReplyDelete
 71. അയ്യോ കരിവേപ്പിലയില്‍ നിന്നല്ല വയാഗ്രയുണ്ടാക്കുന്നത്
  ആര്യ വേപ്പില്‍ നിന്ന...മാറിപ്പോയതാ!!!

  ReplyDelete
 72. അണ്ണാ , ഇത് നേരത്തെ വായിച്ചിട്ട് പോയതാണ് . പക്ഷെ കമന്റ്‌ ഇടാന്‍ തോന്നിയില്ല . ഈ പോസ്റ്റ്‌ നിങ്ങള്‍ അത്രയധികം ആത്മാര്‍ഥതയോടെ ആണോ എഴുതിയത് ? എഴുതാന്‍ വേണ്ടി എഴുതിയതല്ലേ ? ഒത്തില്ല . എന്തോ ഒരു കുറവ് . ( "കുടുമ്മത്തിലെ " അമ്മാവന്‍ മാരെ കേറി മരുമക്കള് തെറി വിളിക്കുന്ന പോലെ തോന്നരുത് ).
  ഒരു പക്ഷെ നിങ്ങളില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത് കൊണ്ടാവാം . വായനക്കാരുടെ over expectation കുറക്കുന്നതിനു ഇടയ്ക്കു ഇങ്ങനത്തെയും ആവാം അല്ലേ?
  പുതിയ പുസ്തക പ്രസിദ്ധീകരണത്തിനു ആശംസകള്‍ ........

  ReplyDelete
 73. ഹലോ സാര്‍,
  ഈ ബ്ലോഗ്‌ വില്‍ക്കുന്നോ? നല്ല വില തരാം. പാസ്‌വേഡ് തന്നാലും മതി.പൈസ പിന്നീട് ഞാന്‍ ഡ്രാഫ്റ്റ്‌ ആയി അയച്ചു തരാം.

  (കഥ അസ്സലായി കേട്ടോ)

  ReplyDelete
 74. ഗുഡ്, ഗുഡ്, വെരിഗുഡ്, കുമാരാ‍ാ.

  ReplyDelete
 75. ഗുഡ്... ഗുഡ്...
  വെരി ഗുഡ്....
  കുമാരേട്ടാ....

  ReplyDelete
 76. അരുണ് കായംകുളം, Vayady, വശംവദൻ, വരയും വരിയും : സിബു നൂറനാട്, ...karthika..., പയ്യന്സ്, ചെലക്കാണ്ട് പോടാ, സുഗ്രീവന് :: SUGREEVAN, JAYARAJ, suresh, ഭായി, poor-me/പാവം-ഞാന്, babitha, പ്രദീപ്, ഇസ്മായില് കുറുമ്പടി ( തണല്), krish | കൃഷ്, ജോയ് പാലക്കല്… എല്ലാവര്‍ക്കും വളരെ നന്ദി.

  ReplyDelete
 77. പൊന്നിന്‍ തിളക്കമുള്ള വാക്കുകള്‍ കൊണ്ട് കോറിയിട്ട "പൊന്‍മുട്ടയിടുന്ന കറിവേപ്പില" വളരെ ഇഷ്ടമായി.

  ( ആദ്യമായിട്ടാ ഇവിടെ..ഇനിയെന്തായാലും ഇവിടെയൊക്കെ തന്നെ കാണും.)

  ReplyDelete
 78. കഥ നന്നായി .പുസ്തകം ഇറങ്ങി എന്ന് വായിച്ചു.അഭിനന്ദനങ്ങൾ .

  ReplyDelete
 79. kariveppilayum verygudum nannayi verygood

  ReplyDelete
 80. കഥ നന്നായിട്ടുണ്ട്

  അവസാനം അതിനു വെറും കരിവേപ്പിലയുടെ വില മാത്രം ആയി അല്ലെ

  ReplyDelete
 81. കലക്കന്‍ കറിവേപ്പില...

  പാവം പട്ടാളം...

  കരിഞ്ഞ കറിവേപ്പിനെ കുറിച്ച് ആള്‍ ഒരു പക്ഷെ വിലാപ കാവ്യം എഴുതിയിട്ടുണ്ടാവനം. അറ്റ്‌ ലീസ്റ്റ് പട്ടാളം സ്റ്റൈലില്‍ എങ്കിലും .

  ReplyDelete
 82. 'സ്കൂളിന്റെ മുന്നിലൂടെ ഇവരു പോകുമ്പോ ശാരദ ടീച്ചര്‍‍ പിള്ളേരെ പുറത്തിറക്കി നിര്‍‍ത്തും. 10 എന്നെഴുതിയത് കാണിക്കാന്‍‍. '
  ന്റെ കുമാരേട്ടാ ടീച്ചര്‍ വിളിക്കുന്നു..

  ചിരിച്ചു ചിരിച്ചു പണ്ടാറടങ്ങി...
  ചില പ്രയോഗങ്ങള്‍ നന്നായി ബോധിച്ചു...

  ReplyDelete
 83. ഹ...ഹ....ഹ
  അതു ശരി..,അന്നു മുതലാണല്ലേ കറിവേപ്പില ഇടാത്ത കറിയുണ്ടായത് അല്ലേ..
  കുമാരേട്ടാ..നിങ്ങളൊരു സംഭവം തന്നെ..

  ReplyDelete
 84. വളരെ നന്നായി

  ReplyDelete
 85. വെരി ഗുഡിന് കിട്ടിയ പണി കലക്കി.
  "മുഖ്യമന്ത്രിയുമായി സ്മാര്‍ട്ട് സിറ്റിയുടെ ചര്‍ച്ച കഴിഞ്ഞ് പോകുന്ന അറബിയുടേത് പോലെയായിരുന്നു മൂപ്പരുടെ ഫേസ്ബുക്ക്" എന്നതിനോട് വിയോജിപ്പുണ്ട്...
  തിരിച്ചല്ലേ സംഭവിച്ചേ എന്നാണു എനിക്ക് തോന്നുന്നത്...ഇപ്പൊ വിളമ്പി തരാം എന്ന് പറഞ്ഞു 5 കൊല്ലം കഴിഞ്ഞപ്പോള്‍ ഊരിപ്പോവാനുള്ള തത്രപ്പാടിലാണ് ടീകോം...വീട്ടില്‍ കടം കേറി കഞ്ഞി കുടിക്കാന്‍ വകയില്ലാതപ്പോഴാണ് മലയാളികളെ പായസം കുടിപ്പിക്കാന്‍ അവര്‍ വരാന്‍ പോണത്...

  ReplyDelete
 86. കുമാരാ തകർത്തു,
  പ്രയോഗങ്ങൾ അസ്സലായി

  ReplyDelete
 87. kariveppila charithram adipoli...

  vishu dinaashamsakal!!ee varsham sampalsamruddhavum nanmmakal niranjathumaavatte..

  ReplyDelete
 88. ഒരു കറിവേപ്പ് മരത്തിനു അയ്യായിരം/ പതിനായിരം എന്ന് കേട്ടപ്പോ വിശ്വസിച്ച പട്ടാളക്കാരനോ. ? ഹെന്റമ്മോ.
  ഇത് കുമാരന്‍ തന്നെ എഴുതിയതോ. ??

  ReplyDelete
 89. വിഷുദിനാശംസകള്‍.....

  ReplyDelete
 90. അയാള്‍ക്ക് അത് തന്നെ കിട്ടണം

  ReplyDelete
 91. അവസാനം കറിവേപ്പില മുട്ട ഇട്ടല്ലോ... :)
  കഥ നന്നായി ഇഷ്ട്ടപ്പെട്ടു...

  ReplyDelete
 92. ഒറ്റ വെല. അഞ്ഞൂറു രൂപ തന്നാ വേര് ഞാനടുത്തോളാം

  ReplyDelete
 93. കറിവേപ്പില മുട്ടയിട്ട് മുട്ടയിട്ട് അവിടെത്തന്നെ സെഞ്ച്വറി അടിച്ച് അടയിരിക്കയാണെന്ന് തോന്നുന്നു.

  ReplyDelete
 94. ഒരു പറ്റേതൊരു പട്ടാളക്കരനും പറ്റുമെന്ന് മാറ്റിയെഴുതാനായോ ആവോ..

  ഗൽക്കി ഗുരാമേട്ടാ.. വായിക്കാൻ ഇച്ചിരേറെ ലേറ്റായി :-)

  ReplyDelete
 95. Satheesh Haripad, vinus, sanal, അഭി, സോണ ജി, അന്വേഷകന്, »¦ മുഖ്താര് ¦ udarampoyil ¦«, കമ്പർ, നിയ ജിഷാദ്, jyo, ചാണ്ടിക്കുഞ്ഞ്, വെള്ളത്തൂവൽ, വിജയലക്ഷ്മി, Akbar, Jishad Cronic™, Aneesa, വെള്ളത്തിലാശാന്, മനു, mini//മിനി, suchand scs : നന്ദി

  ReplyDelete
 96. ഓപ്പറേഷന്‍ കറിവേപ്പില കലക്കി..

  ReplyDelete
 97. കറിവേപ്പില കൊള്ളാം ...........................

  ReplyDelete