Tuesday, February 16, 2010

തുള്ളിമരുന്ന്

ഒന്നര വര്‍ഷത്തിന്നിടയ്ക്ക് മൂന്നാമത്തെ തവണ ദിവാകരന്‍ ദൂഫായില്‍ നിന്നും വന്ന് നേരെ പോയത് മൊയ്ദീന്‍ ബാഷയുടെ യൂനാനി ക്ലിനിക്കിലേക്കായിരുന്നു. ദിവാകരനും മൊയ്ദീന്‍ ബാഷയും അത്രയ്ക്ക് ക്ലോസാണെന്നു കരുതണ്ട. ദിവാകരനും പൈല്‍സുമാണ്‌ ക്ലോസ് ഫ്രന്റ്സ്. കന്നിമൂലയിലെ പ്രോബ്ലം കൊണ്ട് ദിവാകരന്‍ കഷ്ടപ്പെടാന്‍ തുടങ്ങിയിട്ട് കുറേ കാലമായി. ഒരു പാട് മരുന്നുകള്‍ കഴിച്ചു. ബട്ട്, നോ ചെയ്ഞ്ച്. നാട്ടില്‍ നിന്ന്‌ ചികിത്സിക്കുമ്പോള്‍ മാറ്റമുണ്ടാവും. പക്ഷേ ഗള്‍ഫിലെത്തി കുറച്ച് കഴിഞ്ഞാല് ആസ്സ് ആസ് യൂഷ്വല്‍ ആവും. അതു കൊണ്ട് ഇടയ്ക്കിടയ്ക്ക് ലീവെടുത്ത് നാട്ടിലേക്ക് വരേണ്ടി വരും.
വല്ല പ്രഷറോ, അറ്റാക്കോ, ഷുഗറോ എന്തിന്‌ എച്ച്.ഐ.വി. ആണെങ്കില്‍ തന്നെ നാലാളോട് പറയാനൊരു ഗമയൊക്കെ ഉണ്ടായിരുന്നു. കോയന്‍ ബോക്സിന്റെ കാര്യമായത് കൊണ്ട് ആളുകളോട് പറയാനും മടി. അസുഖം കാരണം കല്യാണം കഴിക്കാന്‍ പോലും താല്‍പര്യമില്ലെന്നായി.

കാര്യം ദിവാകരനും അറബിയും തമ്മില്‍ ഷക്കീല പടവും ഹൌസ്ഫുള്‍ ബോര്‍ഡും പോലെ ക്ലോസ്സ് റിലേഷനാണെങ്കിലും, ലീവ് തരുമ്പോള്‍ അങ്ങേരുടെ മുഖത്തിനിത്തിരി ഗ്ലാമര്‍ കുറവായിരുന്നെന്ന്‌ ദിവാകരനു തോന്നി. അതു കൊണ്ട് ഇനിയും ലീവെടുത്താല്‍ പിന്നെ ചിലപ്പോ അങ്ങോട്ട് പോകേണ്ടി വരില്ല. സോ, അണ്ടര്‍ഗ്രൌണ്ട് പ്രോബ്ലം ഈസ് ടെറിബിള്‍.

പക്ഷേ ബാഷയുടെ യൂനാനി ചികിത്സ ഒരാഴ്ച നടത്തിയിട്ടും യാതൊരു മാറ്റവുമുണ്ടായില്ല. ‘ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം’ പോലെ തന്നെ മോണിങ്ങ് സെഷന്‍.

അങ്ങനെ ദിവാകരന്‍ ആകെ ടെന്‍ഷനടിച്ച് നില്‍ക്കുമ്പോഴാണ്‌ ഒരു ദിവസം വൈകിട്ട് ടൌണില്‍ വെച്ച് പഴയൊരു പരിചയക്കാരനായ മാധവനെ കണ്ടത്. കണ്ടയുടനെ മാധവന്‍ ഗള്‍ഫുകാരോടുള്ള പെര്‍മനെന്റ് ത്രീ ക്വസ്റ്റ്യന്‍സ് ചോദിച്ചു.

"എപ്പോഴാ വന്നത്..?"
"എപ്പോഴാ പോണ്ടേ?"
"നമ്മക്കൊന്ന് കൂടണ്ടേ.?"

എല്ലാ ഗള്‍ഫ്കാരേയും പോലെ തറവാടിയായത് കൊണ്ട് തേഡ് ക്വസ്റ്റ്യന്‌ ദിവാകരനും എഗ്രീ ചെയ്തു. അമ്മയെ തല്ലട്ടെ എന്ന് ചോദിച്ചാല്‍ പോലും ഒരു പാട് അഭിപ്രായങ്ങളുള്ള നാട്ടില്‍ ഇതിനു മാത്രം ഒരൊറ്റ ആന്‍സ്വറല്ലേയുള്ളു. സോ, രണ്ട് പേരും അടുത്തുള്ള ബാറിലേക്ക് ഗമിച്ചു. താഴെയുള്ള കൌണ്ടറില്‍ നിന്ന് സ്റ്റാന്റിങ്ങ് അടിച്ചാ പോരേ എന്ന് ദിവാകരന്‍ ചോദിച്ചെങ്കിലും ഹേയ് അതൊക്കെ ലോക്കല്‍സിന്റേതാണെന്ന് മാധവന്‍ പറഞ്ഞു. (മൂപ്പര്‍ എന്നും അവിടെന്നാണ്‌ അടിക്കുന്നത്. പക്ഷേ അന്യന്റെ ചെലവില്‍ അടിക്കുമ്പോ അന്തസ്സായി അടിക്കണമെന്നല്ലേ.)

ദിവാകരന്‍ രണ്ടെണ്ണം അടിക്കുമ്പോഴേക്കും മാധവന്‍ നാലെണ്ണത്തിന് അകത്തേക്ക് എന്ട്രി കൊടുത്തിരുന്നു. സാധനം വര്‍ക്ക് തുടങ്ങിയപ്പോള്‍ ദിവാകരന്‍ തന്റെ അധോമണ്ഡല പ്രശ്നത്തെപ്പറ്റി പറഞ്ഞു. അപ്പോള്‍ മാധവന്‍ തനിക്ക് പരിചയമുള്ള ഒരു നാട്ടു വൈദ്യനുണ്ടെന്നും അയാളീ കേസില്‍ സ്പെഷ്യലൈസ്ഡാണെന്നും പറഞ്ഞു. പുള്ളിക്ക് ചികിത്സിച്ച ആളുകളുടെ മുഖം കണ്ടാല്‍ ചിലപ്പോള്‍ മനസ്സിലാവില്ല. പക്ഷേ, ദുരന്ത സ്ഥലം കണ്ടാല്‍ ഇന്നയാള്‌ ആണെന്നു പറയും. അത്രയ്ക്ക് എക്സ്പര്‍ട്ടാണ്‌.
എന്നാല്‍ സൂണര്‍ ദി ബെറ്റര്‍, എന്ന് പറഞ്ഞു ദിവാകരന്‍ വൈദ്യരെ കാണാന്‍ പോയി. മാധവന്‍ ഇന്നത്തെ വാട്ടറിങ്ങ് കുശാലായി നാളെയും വല്ല ദിര്‍ഹംവാലയെ കൊണ്ട് തരണേ എന്നു പ്രാര്‍ത്ഥിച്ച് വീട്ടിലേക്ക് പോയി.

രണ്ട് പേരും പിന്നെ കണ്ടത് ഒരാഴ്ച കഴിഞ്ഞാണ്‌. വൈദ്യനെ കാണിച്ചിട്ടെന്തുണ്ട് എന്ന് മാധവന്‍ ചോദിച്ചു. ദിവാകരന്‍ വളരെ സന്തോഷത്തോടെ പറഞ്ഞു.

"എന്റെ മാധവേട്ടാ.. നിങ്ങളെ അന്ന് കണ്ടത് കൊണ്ട് രക്ഷപ്പെട്ടു. ആ വൈദ്യന്‍ ഭയങ്കര കൈപ്പുണ്ണ്യമുള്ള ആളാണ്‌ കേട്ടൊ.. മൂപ്പര്‍ ഒരു കൊഴലീന്ന് എന്തോ തുള്ളിമരുന്ന് നാലഞ്ച്ച് തുള്ളി അതിന്റെ ഉള്ളില്‍ ഉറ്റിച്ചിന്‌..! എന്റെ ദൈവമേ..! വേദന കൊണ്ട് ഒരു വിധമായിപ്പോയി. നിക്കാനും ഇരിക്കാനും വയ്യാരുന്നു കുറേ സമയം.. സൂക്കേട് മുഴുവനായും മാറി.. ഞാന്‍ ഈയാഴ്ച തന്നെ ഗള്‍ഫിലേക്ക് തിരിച്ച് പോകുവാണ്‌.”

ശേഷം രണ്ടു പേരും പിരിഞ്ഞു. പിറ്റേ ദിവസം മാധവന്‍ വൈദ്യരെ കണ്ടു. ദിവാകരന്റെ അസുഖം മാറിയെന്ന് പറയാന്‍ തുടങ്ങുന്നതിനു മുമ്പായി വൈദ്യര്‍ ഇങ്ങോട്ട് കയറി പറയാന്‍ തുടങ്ങി.

"അല്ല, മാധവാ നീ അയച്ച ആളില്ലേ.. ഓനെന്ത് ചങ്ങായി ആണ്‌..? ഞാന്‍ ഓനെ പരിശോധിക്കാന്‍ തൊടങ്ങുമ്പോ കറന്റ് പോയി. പിന്നെ ഞാനൊരു മെഴുകുതിരി കത്തിച്ച് ആട നോക്കുമ്പോ ആ ചങ്ങായി പേടിച്ചോടിക്കളഞ്ഞു..."

മാധവൻ ഫാന്റം ഗുഹ പോലെ വായ പൊളിച്ച് നിന്നു.

94 comments:

 1. ithu kumarante anubava kadhayaannallo!!!

  chirichu chirichu njaan pandaaaramadangi yente aashaaane....


  koovilan

  ReplyDelete
 2. കണ്ടയുടനെ മാധവന്‍ ഗള്‍ഫുകാരോടുള്ള പെര്‍മനെന്റ് ത്രീ ക്വസ്റ്റ്യന്‍സ് ചോദിച്ചു.

  "എപ്പോഴാ വന്നത്..?"

  "എപ്പോഴാ പോണ്ടേ…?"

  "നമ്മക്കൊന്ന് കൂടണ്ടേ….?"

  ReplyDelete
 3. അങ്ങനെ നമ്മുടെ കുമാരേട്ടൻ പൂർവാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുന്ന വിവരം നാട്ടുകാരെ വെടിപൊട്ടിച്ച്‌ അറിയിക്കാൻ ഒരു യമണ്ടൻ പോസ്റ്റ്‌.....ഞങ്ങൾ പ്രവാസികൾക്ക്‌ ഒരു കൊട്ട്‌ ഉണ്ടെങ്കിലും കുമാരേട്ടാ ക്ലൈമാക്സ്‌ കലക്കി.......മറ്റുള്ള നർമ്മബ്ലോഗ്ഗർമാർക്ക്‌ അവർക്ക്‌ അവകാശപെട്ട ബ്ലോഗ്ഗിലെ ഹാസ്യത്തിന്റെ ഓസ്കാർ തട്ടിയെടുക്കാൻ പാകത്തിൽ കുമാരേട്ടൻ ജൈത്രയാത്രക്ക്‌ ഒരു പടി കൂടി കയറിയെണെന്ന് തോന്നി...ലഡുകുട്ടൻ തേങ്ങയുടച്ച സ്ഥിതിക്ക്‌ ആ ചിരട്ട കഷ്ണങ്ങൾ വകഞ്ഞു മാറ്റി എന്റെ ഒന്നു കൂടി.

  ReplyDelete
 4. പുള്ളിക്ക് ചികിത്സിച്ച ആളുകളുടെ മുഖം കണ്ടാല്‍ ചിലപ്പോള്‍ മനസ്സിലാവില്ല. പക്ഷേ, ദുരന്ത സ്ഥലം കണ്ടാല്‍ ഇന്നയാള്‌ ആണെന്നു പറയും. അത്രയ്ക്ക് എക്സ്പര്‍ട്ടാണ്‌.

  koLLaam kumaaraa..
  chirippichchu.
  :-)
  Upasana

  ReplyDelete
 5. കൂതറ കുമാരേട്ടാ,,,ഹ ഹ ഹഹ !!!
  ആസ് ആസ് യൂഷ്വല്‍ !!(ശേന്ട പോന്നോ !!)
  ഒരു രക്ഷയുമില്ലാത്ത വിറ്റുകളുടെ പ്രവാഹം!
  പലതും ഇതുവരെ കേട്ടിട്ട് പോലുമില്ല..
  കുലുങ്ങി ചിരിക്കാതെ നിവൃത്തിയില്ല!!
  ഇത് നല്ല ഫോമില്‍ ഇരുന്നു എഴുതിയതാണെന്ന് തോന്നുന്നു!

  ReplyDelete
 6. ഇതിന്റെ മൂല കഥ ഏതാ...?

  ReplyDelete
 7. ഇതിന്റെ മൂല കഥ ഏതാ...?

  ReplyDelete
 8. ഇതിന്റെ മൂല കഥ ഏതാ...?

  ReplyDelete
 9. കി കി കി...
  കള്ള കുമാരാ.. പൊള്ളിപ്പോയെങ്കിലെന്നാ സംഭവം ക്ലിയര്‍ ആയില്ലേ

  ReplyDelete
 10. നാടന്‍ അനുഭവങ്ങളുടെ ജീവിതകഥ . മൂലകഥ അസ്സലായിരിക്കുന്നു

  ReplyDelete
 11. ലടുകുട്ടന്: തേങ്ങേടേം പ്രേമത്തിന്റേം കാര്യത്തില് നീ ഉദാരന് തന്നെ. നന്ദി.

  കൂവിലന്, vigeeth : നന്ദി.

  എറക്കാടൻ / Erakkadan: സുന്ദരമായ കമന്റിന് വളരെ നന്ദി.

  ഉപാസന || Upasana, vinuxavier, നാടകക്കാരന്, രഞ്ജിത് വിശ്വം I ranji, sm sadique: എല്ലാവര്ക്കും വളരെ നന്ദി.

  ReplyDelete
 12. കുമാരാ- ചിരിപ്പിച്ചു നല്ലോണം / അദ്യ പാരഗ്രാഫു തന്നെ കിടു- അപ്പോള്‍ കോര്‍നര്‍‌സ്റ്റോണ്‍ കത്തിച്ചുകലഞ്ഞാല്‍ പോവുമല്ലേ? (എനിക്കുള്ളതോണ്ടു ചോദിച്ചതല്ല :) )

  ReplyDelete
 13. കുമാരാ- ചിരിപ്പിച്ചു നല്ലോണം / അദ്യ പാരഗ്രാഫു തന്നെ കിടു- അപ്പോള്‍ കോര്‍നര്‍‌സ്റ്റോണ്‍ കത്തിച്ചുകലഞ്ഞാല്‍ പോവുമല്ലേ? (എനിക്കുള്ളതോണ്ടു ചോദിച്ചതല്ല :) )

  ReplyDelete
 14. കുമാരേട്ടാ കലക്കി, കൊട് കൈ..
  അലക്കിപ്പൊളിച്ചു എന്നൊന്നും പറഞ്ഞാല്‍ പോര.. എന്തിറ്റാ പെട (കട: വിശാലേട്ടന്‍)..
  ഏറക്കാടന്‍ പറഞ്ഞതുപോലെ ഞങ്ങള്‍ക്കിട്ടു ഒരു കൊട്ടുണ്ടെങ്കിലും മൊത്തം അലക്കിമറിച്ചു. ക്ലൈമാക്സ് തകര്‍പ്പന്‍..
  കുമാരസംഭവം റീലോഡഡ്..

  ReplyDelete
 15. കുമാര്‍ജി ക്ലൈമാക്സ് പൊള്ളിച്ചടുക്കി :).

  ശരിക്കും ഇതൊരു സോലൂഷനാണോ?

  ReplyDelete
 16. കുമാരേട്ടാ, ക്ലൈമാക്സ്‌ സുപ്പര്‍:)

  (ഇതെന്താ കുമാരേട്ടാ ഒരു കമന്റ് ഇട്ടാല്‍ ഒന്ന് ഫ്രീ ആണോ?)

  ReplyDelete
 17. കുമാരാ...ചിരിച്ച് ,ചിരിച്ച് മടുത്തു.......

  ReplyDelete
 18. swabhavikamayum divakarante sthanathu kumarannane sankalppichu poyi.... climax vayichappol urappichu...... kumarettaa ippol maryadakku evide enkilum kuthirikkan kazhiyunnundallo alle?

  ReplyDelete
 19. ആസ് ആസ് യൂഷ്വല്‍ !!
  നിങ്ങള്‍ ഒരു രക്ഷയുമില്ല കുമാരേട്ടാ , ചിരിപ്പിച്ച് പണ്ടാരടക്കി :)

  ReplyDelete
 20. ഒരിക്കൽ ഒരു പൈൽ‌സ് രോഗി ഡോക്റ്ററോട് പറഞ്ഞു, “എന്റെ ഡോക്റ്ററെ രാവിലെ രണ്ട് മൂന്ന് മണിക്കൂർ ഇരുന്നിട്ടും ആട്ടിൻ‌കാട്ടം പോലെ മാത്രം പുറത്ത് വരുന്നു. എന്നാൽ വഴിയിൽ ഓരോരുത്തൻ വെളിക്കിരുന്ന് എരുമച്ചാണകം പോലെ പുറത്ത് കളയുന്നത് കാണുമ്പോൾ കൊതിയാവുന്നു”.
  ഏതായാലും ഈ സൂത്രം കലക്കി.

  ReplyDelete
 21. തകര്‍ത്തു....കുമാരാ....തകര്‍ത്തു.....നിങ്ങ വെറും പുലി അല്ല....പുപ്പുലി ആണ് കേട്ടാ...

  ReplyDelete
 22. എന്റിഷ്ടാ എത്രമനോഹരമായാണു രചിച്ചതു...ചിരിച്ച് ചിരിച്ച് എന്റെ .......
  പുറത്തായി പൊയി എന്നാണ് ഇതു വായിച്ച
  രമണേട്ടന്‍ പറഞ്ഞത് !
  അടിപൊളീ ക്ലൈമാക്സ്‌ എന്നു അവകാശ വാദം ഉന്നയിച്ചു പ്രേക്ഷകരെ പറ്റിക്കുന്ന സിദ്ദിക്ക് ഇതൊക്കെ വായിക്കാന്‍ ഇട വരെട്ടെ....

  ReplyDelete
 23. അപ്പോള്‍ ഈ "ഹരിദ്ര" കണ്ടു പിടിച്ചതങ്ങനെയാണല്ലേ...

  ReplyDelete
 24. ‘ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം’ പോലെ തന്നെ മോണിങ്ങ് സെഷന്‍.

  ഹാ ഹാ

  അനുഭവം ഗുരു തന്നെ അല്ലെ കുമാരേട്ടാ :)

  പതിവിൽ കൂടുതൽ തകർത്തൂ...

  ReplyDelete
 25. എപ്പോഴാ വന്നത്..?"

  "എപ്പോഴാ പോണ്ടേ…?"

  "നമ്മക്കൊന്ന് കൂടണ്ടേ….?"


  അതുകൊള്ളാം ഇതാണ് ഗൽഫ് കാരന്റെ അവസ്ഥ

  ReplyDelete
 26. കുമാരേട്ടാ..ഇത്തവണയും കലക്കീട്ടോ . ക്ലൈമാക്സ്‌ എത്തിയപ്പോ തല അറഞ്ഞു ചിരിച്ചു പോയി. ഇനി ഈ തുള്ളി മരുന്നിന്റെ പേറ്റന്റ്‌ എടുക്കേണ്ടി വരും ട്ടോ. അത്ര successful ആയില്ലേ സംഭവം.

  ReplyDelete
 27. ക്ലൈമാക്സ് കലക്കി

  വളരെ ഇഷ്ട്ടപെട്ടു

  ReplyDelete
 28. എന്‍റെ കുമാരേട്ട , എന്നാ പറയാനാ . ഹ ഹ ഹ .
  എന്നാലും ആത്മ കഥ വല്ലവന്റെയും ബാനറില്‍ വിട്ടത് ശരിയായില്ല . ഹും .

  ReplyDelete
 29. ഹ ഹ ഹ ഹ ഹ ഹ

  പാതിരാത്രിക്കെന്താ ഈ ചെക്കന്‍ ചിരിക്കണേന്നു അടുത്ത റൂമിലെ ചൈനാക്കാരി വിചാരിക്കുമായിരുക്കും... വിചാരിച്ചാലെനിക്കു പുല്ലാണേ പുല്ലാണേ.... നന്നായിണ്ട്..ട്ടാ...

  ReplyDelete
 30. :: VM :: : വളരെ നന്ദി.
  സുമേഷ് | Sumesh Menon: അയ്യോ, ഗള്ഫുകാരില്ലെങ്കില് ഞാനുമില്ല, ബ്ലോഗുമില്ല, കേരളം തന്നെയില്ല. തെറ്റിദ്ധരിക്കല്ലേ… നന്ദി.
  ചെലക്കാണ്ട് പോടാ: ആരെങ്കിലുമൊന്ന് പരീക്ഷിച്ച് നോക്കണം. .. ഹഹഹ.. നന്ദി.
  Renjith: അതെ, ഗൂഗിളെന്തോ ഓഫര് വെച്ചിട്ടുണ്ടെന്ന് തോന്നുന്നു.
  krishnakumar513, നീര്വിളാകന്, വേദ വ്യാസന് : നന്ദി.
  mini//മിനി: ഒരു പോസ്റ്റിനുള്ള വകുപ്പല്ലേ കമന്റിലിട്ടത്..
  കിച്ചന്, surajbhai : നന്ദി.
  വിനുവേട്ടന്|vinuvettan: അതും കണ്ണൂരാണല്ലോ.. നന്ദി.
  പുള്ളിപ്പുലി, അനൂപ് കോതനല്ലൂര്, raadha, ramanika, പ്രദീപ് : എല്ലാവര്ക്കും നന്ദി.
  Sands | കരിങ്കല്ല്: ചൈനക്കാരിയെ മലയാളം പഠിപ്പിക്കെന്നെ… നന്ദി.

  ReplyDelete
 31. ചിരിപ്പിച്ച് കൊല്ല്.... അടിപൊളി തമാശകള്‍.

  ReplyDelete
 32. ഗൊള്ളാം, ഗൊച്ചു ഗള്ളൻ!

  വൈദ്യന്മാർക്കിട്ടും പണി തുടങ്ങീ, ല്ലേ!

  ReplyDelete
 33. എന്റെ രണ്ട്‌ സുഹൃത്തുക്കള്‍ക്ക്‌ ഈ സംഭവം ഉണ്ട്‌. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും തലപൊക്കും.
  അവരോട്‌ ഉരുക്കിയ മെഴുക്‌ ഒരു വലിയ ചെരുവത്തില്‍ എടുത്ത്‌ അതില്‍ കുറച്ചു നേരം ഇരിക്കാന്‍ ഞാന്‍ പറയുന്നുണ്ട്‌. എന്താവും എന്നു നോക്കാലോ..

  ReplyDelete
 34. കുമാരേട്ടാ,
  കൊള്ളാട്ടോ എന്നതിനപ്പുറം എന്നാ പറയാനാ.

  ReplyDelete
 35. കുമാരോ....അടിപൊളി...ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി...

  ReplyDelete
 36. ചോര വീണ മണ്ണില്‍, കോയിന് ബോക്സ്, ഷക്കീലേം ഹൌസ്ഫുള്ളും.... ഉദാഹരണങ്ങളുടെ ബഹളമാണല്ലൊ കുമാരേട്ട എല്ലാം ഒന്നിന് ഒന്ന് മിച്ചം.. "മൂലക്കുരു ചരിതം കലക്കി"

  ReplyDelete
 37. നിക്ക് ഒന്നും മനസ്സിലായില്ലാ ട്ടോ..ന്താ പറ്റീത്?? ഹിഹി..
  :)

  ReplyDelete
 38. chirichch chirich oru vakayaayi...

  ReplyDelete
 39. എന്‍റെ അനിലേട്ടാ, തകര്‍ത്തു വാരി. പിന്നെ മിനി ടീച്ചറിന്റെ കമന്റ്‌ തകര്‍ത്തു.

  എന്തായാലും ഈ പുതിയ വൈദ്യം കൊള്ളാം. ആ വൈദ്യന്റെ അഡ്രസ്‌ ഒന്ന് തരണേ, കാര്യം ഉണ്ട്

  ReplyDelete
 40. kumarettante atmakathakal oru book aakkikoode? bobbanum molly yum vayikkunna pole vayichu chirikkan undu.

  ReplyDelete
 41. കുമാരേട്ടാ.. ഹെന്റെ കുമാരേട്ടാ...

  :) :) ഹഹ തകര്‍ത്തു കളഞ്ഞു. പ്രവചനാതീതമായ ക്ലൈമാക്സ്. തകര്‍പ്പന്‍

  ReplyDelete
 42. ചാത്തനേറ്:എന്നിട്ടാ വൈദ്യര് പേറ്റന്റ് എടുത്താ ഇല്ലേല്‍ ഒടനെ അപ്ലേ ചെയ്തേക്കാം.

  ReplyDelete
 43. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ആദര്‍ശ വ്യതിയാനത്തില്‍ മനം മടുത്ത് ഡി വൈ എഫ് ഐ നേതാവ് മുസ്ലീം ലീഗില്‍ ചേരാന്‍ അപേക്ഷ കൊടുത്തു എന്ന വാര്‍ത്ത കേട്ട് ചിരിച്ച് പണ്ടാരടങ്ങിയിരിക്കുമ്പോഴാണ് ഈ പോസ്റ്റും വായിച്ചത്. എന്നെയങ്ങട് കൊല്ല്... ചിരിച്ച് ചിരിച്ച് പള്ള വേദനിക്കണു..
  :) :)

  ReplyDelete
 44. ഹ ഹ "ഓപ്പറേഷന്‍ മെഴുകുതിരി" കലക്കി..

  ReplyDelete
 45. പ്രിയ കുമാർജി,
  ഒരാളുടെ നിത്യവേദനയിലേക്ക് മെഴുക് ഉരുക്കി ഒഴിച്ച് പൊള്ളിക്കുക...

  എനിക്കെന്തൊ ചിരിക്കാൻ കഴിഞ്ഞില്ല..

  ReplyDelete
 46. ഹഹഹ-നല്ല ചികിത്സാരീതി-
  രസകരമായ വര്‍ണ്ണന

  ReplyDelete
 47. "എല്ലാ ഗള്‍ഫ്കാരേയും പോലെ തറവാടിയായത്..."
  കുമാരേട്ടാ ഒരു ഫ്ലയിംഗ് ഹഗ് ..!!

  ReplyDelete
 48. കുമാരേട്ടാ, തകര്‍ത്തു!!! മൂലം മെഴുകായ സ്വാഹ....

  ReplyDelete
 49. haa, nannayi kumaraa very good, gulf karude permanant rogam thanne ith ee treatment pareekshikandi varum, keep posting

  ReplyDelete
 50. എന്തായാലും കഥയോടൊപ്പം വൈദ്യശാസ്ത്രവും കൂടി പറഞ്ഞ് തന്നതിനു വളരെ നന്ദി :)
  ഇങ്ങനെയും ചികിത്സിക്കാം അല്ലേ?

  ReplyDelete
 51. "‘ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം’ പോലെ തന്നെ മോണിങ്ങ് സെഷന്‍"

  ഹ ഹ ഹ... ഈ ഉപമാലങ്കാരത്തില്‍ കുമാരേട്ടന്‍ തന്നെ രാജാവ്.

  അല്ല, ശരിക്കും മെഴുകുതിരി ബൈച്ച്യം ഫലിക്ക്വോ.. സത്യമായും എനിക്കല്ല. :)

  ReplyDelete
 52. ഹൌ..വാക്കിനു വാക്കിനു ചിരിപ്പിച്ചു.

  ReplyDelete
 53. പാവം ദിവാകരന്‍ :D

  ReplyDelete
 54. babitha, jayanEvoor, chithal, റ്റോംസ് കോനുമഠം, ചാണ്ടിക്കുഞ്ഞ്, Pd, മുരളി I Murali Nair, greeshma, കുറുപ്പിന്റെ കണക്കു പുസ്തകം, നേഹ, നന്ദകുമാര്, കുട്ടിച്ചാത്തന്, രാമചന്ദ്രന് വെട്ടിക്കാട്ട്., രഘുനാഥന്, ആർദ്ര ആസാദ്, jyo, തെച്ചിക്കോടന്, Captain Haddock, ഒഴാക്കന്., sanal, അരുണ് കായംകുളം, ശ്രദ്ധേയന് | shradheyan, vinus, Jenshia :

  എല്ലാവര്‍ക്കും നന്ദി..

  ReplyDelete
 55. നന്നായി ചിരിപ്പിച്ചു പോസ്റ്റ്‌.
  വായ പോളിച്ചുള്ള ആ നില്പ് ഇപ്പോഴും നില്‍ക്കുന്നത്‌ പോലെ തോന്നുന്നു.

  ReplyDelete
 56. അങ്ങനേം തുള്ളിമരുന്ന് ഉണ്ടാകും ല്ലേ?
  :)

  ReplyDelete
 57. മെഴുകുതിരി കത്തിച്ചത് ഭാഗ്യം!
  ചൂട്ടെങാനുമായിരുന്നു കത്തിച്ചിരുന്നതെങ്കിലോ!!!
  :-)
  തകര്‍പ്പന്‍ വിറ്റുകള്‍ :-)

  ReplyDelete
 58. പുള്ളിക്ക് ചികിത്സിച്ച ആളുകളുടെ മുഖം കണ്ടാല്‍ ചിലപ്പോള്‍ മനസ്സിലാവില്ല. പക്ഷേ, ദുരന്ത സ്ഥലം കണ്ടാല്‍ ഇന്നയാള്‌ ആണെന്നു പറയും. അത്രയ്ക്ക് എക്സ്പര്‍ട്ടാണ്‌! :)

  ReplyDelete
 59. ശരിയാണ്. ഈ രോഗത്തിന് ഒരു ഗമയില്ല.
  അതിനെ ശരിക്കും മുതലാക്കി എഴുതി.
  ചിരിപ്പിക്കേം ചെയ്തു.

  ReplyDelete
 60. ഹ..ഹ...ഹ...

  തുള്ളിമരുന്ന് പ്രയോഗം തകർത്തു. :)

  ReplyDelete
 61. പുള്ളിക്ക് ചികിത്സിച്ച ആളുകളുടെ മുഖം കണ്ടാല്‍ ചിലപ്പോള്‍ മനസ്സിലാവില്ല. പക്ഷേ, ദുരന്ത സ്ഥലം കണ്ടാല്‍ ഇന്നയാള്‌ ആണെന്നു പറയും. അത്രയ്ക്ക് എക്സ്പര്‍ട്ടാണ്‌.
  ഹഹഹാ.. ഈ മനുഷ്യന്‍ ആളെ ചിരിപ്പിച്ചു കൊല്ലൂല്ലോ....
  അസാധ്യ പ്രയോഗങ്ങള്‍ ... ചിരിച്ചു മറിഞ്ഞു.. ഞാന്‍ ഈ പോസ്റ്റ്‌ ചിലപ്പോ മെയിലില്‍ ആര്‍ക്കെങ്കിലും അയച്ചു കൊടുക്കും..

  ReplyDelete
 62. പ്രതീക്ഷിക്കാത്ത ഒരു അവസാനം..

  ReplyDelete
 63. ബ്ലോഗ്ഗില്‍ അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല കോമഡി. കഴിഞ്ഞു രണ്ടു പോസ്റ്റ്‌ കണ്ടപ്പോള്‍ വിചാരിച്ചു കുമാരേട്ടന്‍ ലൈന്‍ മാറ്റി പിടിക്കുകയാണെന്ന്. ഇപ്പോള്‍ സമാധാനം ആയി. അണ്ണാന്‍ മൂത്താലും മരം കയറ്റം മറക്കില്ലല്ലോ അല്ലെ?

  ReplyDelete
 64. ഇനി ഞാനെന്നാ പറയാനാ.......

  ക്ലൈമാക്സ് വായിച്ചു വായ പൊളിച്ചുള്ള നില്‍പ്പിലാ ഞാനും.

  ReplyDelete
 65. തുള്ളി മരുന്നിനു പിറകിലിങ്ങനൊരു സംഭവമാണെന്നു കരുതിയതേയില്ല..

  ReplyDelete
 66. അതിനു ശേഷം പിന്നെ ഇത് വരെ...ഒരു പ്രശ്നോം ഇന്ടായിട്ടില്ലേ...കുമാരേട്ടാ...ഒന്ന് ഓര്‍ത്തു നോക്കിയേ..ശരിക്ക്

  ReplyDelete
 67. വിജയലക്ഷ്മി, പട്ടേപ്പാടം റാംജി, ശ്രീ : എല്ലാവര്ക്കും നന്ദിയോടെ..
  ഭായി : ഹഹഹ.. ഭായി,, കമന്റിടാന് നിങ്ങള് സൂപ്പര് തന്നെ. നന്ദി.
  Visala Manaskan : സജീവേട്ടാ, വളരെ നന്ദി.
  Sukanya, വശംവദൻ : നന്ദി.
  അബ്കാരി: നീ ആര്ക്ക് വേണേലും അയച്ച് കൊടുക്കു. നന്ദി.
  Typist | എഴുത്തുകാരി, കവിത - kavitha, പഥികന്, Rare Rose, കുഞ്ഞായി : എല്ലാര്ക്കും നന്ദിയോടെ..
  കണ്ണനുണ്ണി: ഹഹഹ.. പാര വെക്കല്ലേ… നന്ദി.

  ReplyDelete
 68. ഉപമാലങ്കാരങ്ങളാൽ അലങ്കരിച്ച ഈ മൂലകഥയിലെ,മുഖം കൊണ്ട് തിരിച്ചറിഞ്ഞില്ലെങ്കിലും മൂലം കണ്ട് രോഗിയെ തിരിച്ചറിയുന്ന വൈദ്യരും,ഈ അത്യാധുനിക ‘ക്രയോതെറാപ്പിയും‘, മറ്റും വായിച്ചപ്പോൾ ചിരിച്ചുചിരിച്ചെന്റെ മൂലത്തിൽ നിന്നും,ഒരു വെടിക്കെട്ടുപോലും കേട്ടു...!
  കേട്ടൊ അനിലേ...

  ReplyDelete
 69. ഹൊ! ചിരിച്ചു ചിരിച്ച് എന്റെ മൂലമ്പള്ളീന്നു ആരോ കുടിയിറങ്ങിയ പോലായി..:)
  തകര്‍പ്പന്‍..

  ReplyDelete
 70. കുമാരേട്ടാ...
  ആ ഒറ്റമൂലി കലക്കീ..!!
  ഇത്തവണ ചിരിക്കില്ലാന്നു വിചാരിച്ചാ വായിച്ചു തുടങ്ങിയത്..... എവിടെ...!!?
  ഇതുപോലുള്ള ഒറ്റമൂലികൾ ഇനിയുമുണ്ടൊ... കയ്യിൽ....!!?

  ആശംസകൾ...

  ReplyDelete
 71. hentammoo chirichi chirichu ente vayaru pottaaraayi..
  as a 'kozhikoodan', i like this language..

  ReplyDelete
 72. കുമാരേട്ടാ ഇങ്ങനെ ഒരു ചികിത്സാ രീതി നന്നായി “മെഴുകുതിരി ഒറ്റമൂലി“ പലര്‍ക്കും ഇതു ഉപകാരപ്പെടും. നല്ല തമാശ തന്നെയാണുട്ടോ…

  ReplyDelete
 73. ഹ ഹ...കലക്കി..മെഴുകുതുരി ഒറ്റമൂലി കൊള്ളാം...

  ReplyDelete
 74. നന്നായി ചിരിപ്പിച്ചു കുമാരാ.

  ReplyDelete
 75. കുമാരേട്ടാ..കലക്കി..
  നന്നായി ചിരിപ്പിച്ചു..,
  അടുത്ത കാലത്ത്‌ വായിച്ചതിൽ ഏറ്റവും മികച്ച കോമഡി..ഹ..ഹ..ഹ..

  ReplyDelete
 76. എപ്പോഴാ വന്നത്..?
  എപ്പോഴാ പോണ്ടേ…?
  നമ്മക്കൊന്ന് കൂടണ്ടേ….?

  the pain of every pravasi in comedy touch great kumaarji..keep going..

  manzoor

  ReplyDelete
 77. അപാര കൈപ്പുണ്യം തന്നെ. ആ വൈദ്യനല്ല, ഇതെഴുതിയ ആളിന്.
  നമ നമോ നമോവാ‍ാ‍ാകം.

  ReplyDelete
 78. തള്ളേ പോളാപ്പന്‍

  ReplyDelete
 79. റോസാപ്പൂക്കള്, ബിലാത്തിപട്ടണം / Bilatthipattanam, സ്വപ്നാടകന്, വീ കെ, ഗിനി, ഹംസ, തൃശൂര്കാരന്....., Akbar, കമ്പർManzoorAluvila, ഗീത, മലയാളി

  :എല്ലാവര്‍ക്കും നന്ദി..

  ReplyDelete
 80. നാടകക്കാരൻ ചോദിച്ച്‌ പോലെ ഇതിന്റെ മൂലത്തിലെ ഓ ക്ഷമിക്കണം മൂലകഥ ഏതാ? ഹ..ഹ... നന്നായി.. മുൻപൊരിക്കൽ ഇത്‌ വായിക്കാൻ വന്നതാ.. പക്ഷെ എന്തൊ ബ്ലോഗ്‌ ശരിക്ക്‌ ലോഡ്‌ ആകുന്നുണ്ടായില്ല..

  ReplyDelete
 81. ന്റെ കുമാരാ ഇജ്ജ് തകർത്തു, നാട്ടിൽ പോയതിനാൽ ഒരു മാസം നെറ്റ് ഓഫായിരുന്നു, ചിരിച്ച്....ചിരിച്ച്. ചിരിച്ച്.ചിരിച്ച്.ചിരിച്ച്.ചിരിച്ച്.ചിരിച്ച്.ചിരിച്ച്.ചിരിച്ച്.ചിരിച്ച്.ചിരിച്ച്.
  ചത്തു ...... ന്റെ സബരിമല മുരുകാ.... എന്നാലും വൈദ്യരെ..

  ReplyDelete
 82. കൊച്ചൊരു പോസ്റ്റായിരുന്നെങ്കിലും ചിരിച്ചൊരു പരുവമായിപ്പൊയി. ക്ലൈമാക്സ് ഇങ്ങനെയാണെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.... :-)

  ReplyDelete
 83. ഹ ഹ ഹഹ !!! :D
  അസ്സലായിരിക്കുന്നു

  ReplyDelete
 84. ഒറ്റമൂലി ഉഗ്രന്‍..
  very cheap, but very effective medicine..

  ReplyDelete
 85. കുമാരേട്ടാ..
  ദിവാരേട്ടനു സുഖം തന്നെയല്ലേ...?

  ReplyDelete
 86. Manoraj, വെള്ളത്തൂവൽ, അപ്പു, മാനസ, Naseef U Areacode, മിഴിനീര്ത്തുള്ളി : നന്ദി

  ReplyDelete
 87. കുമാരേട്ടാ..കലക്കി..

  ReplyDelete