Sunday, January 24, 2010

ഉണങ്ങാത്ത മുറിപ്പാടുകള്‍

കണ്ണീരൊടുങ്ങാത്ത കടല്‍ത്തീരമായിരുന്നു കുട്ടിക്കാലം. ദാരിദ്ര്യത്തിന്റേയും, അപകര്‍ഷതയുടേയും, കഷ്ടപ്പാടിന്റേയും തിരമാലകള്‍ ഓരോ പച്ചപ്പിനെയും അപ്പപ്പോള്‍ തുടച്ചു മാറ്റിക്കൊണ്ടിരുന്നു. ഇല്ലായ്മയുടെ ഇടങ്ങളിലാണ് ആഗ്രഹങ്ങള്‍ മുളക്കുന്നത്.

നല്ല ഉടുപ്പോ, പുത്തന്‍ പുസ്തകങ്ങളോ, കുടയോ ഇല്ലാതെ, കുഞ്ഞ് ആഗ്രഹങ്ങള്‍ പോലും സാധിക്കാതെ കഴിച്ച് കൂട്ടിയ ദുരിതബാല്യ സ്മരണകളിലേക്ക്…

വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ മോശമായതിനാല്‍ പഠിക്കുമ്പോള്‍ അത്യാവശ്യത്തിനുള്ള പുസ്തകമോ ഡ്രെസ്സുകളോ മാത്രമേ വാങ്ങിത്തരികയുള്ളു. ചേട്ടന് മാത്രമേ പുതിയ ഡ്രെസ്സ് എടുക്കുകയുള്ളു. അവന്‍ ഇട്ട് പഴകിയ ഡ്രെസ്സുകളാണ് എനിക്ക് തരുന്നത്. എന്നേക്കാളും നാലു വയസ്സ് മൂത്തതാണ് അവന്‍. അതു കൊണ്ട് എനിക്ക് അതൊക്കെ വളരെ ലൂസായിരിക്കും. പുത്തന്‍ തുണിയുടെ ഗന്ധം അറിയുന്നത് അടുത്തിരിക്കുന്ന കുട്ടികള്‍ പുതിയവ ഇട്ടു വരുമ്പോഴാണ്.

ടെക്സ്റ്റ്ബുക്കോ, നോട്ട് ബുക്കോ ഇല്ലാത്തതിനാല്‍ മാഷന്മാരുടെ എണീപ്പിച്ച് നിര്‍ത്തല്‍, ക്ലാസ്സിന്ന് പുറത്താക്കല്‍, അടി ഇതൊക്കെ പതിവായിരുന്നു. കുറച്ച് ടെക്സ്റ്റ് ബുക്കുകള്‍ എന്നേക്കാള്‍ ഒരു വയസ്സ് കൂടുതലുള്ള മാമന്റെ മകന്റെത് കിട്ടും. അതിന്റെ തന്നെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍ നോക്കുകയേ വേണ്ട. പുതിയ ടെക്സ്റ്റൊന്നും വാങ്ങിക്കില്ല.

നോട്ടു ബുക്ക് ആവശ്യമുള്ളതിന്റെ പകുതി മാത്രമേ വാങ്ങിത്തരൂ. ബാക്കിയുള്ളവ കഴിഞ്ഞ കൊല്ലത്തേതില്‍ നിന്നും എഴുതാത്ത കടലാസ്സുകള്‍ പറിച്ചെടുത്ത് തുന്നിക്കൂട്ടി ഉണ്ടാക്കണം. വേറൊരു വഴിയുള്ളത് ഒരു നോട്ടില്‍ തന്നെ രണ്ട് വിഷയങ്ങള്‍ എഴുതുകയെന്നതാണ്. ഒരു ഇരുന്നൂറു പേജ് നോട്ട് ബുക്കിന്റെ പിന്‍ഭാഗത്ത് നിന്നുമെഴുതുകയോ അല്ലെങ്കില്‍ കൃത്യം നടു ഭാഗത്ത് ഒരു കടലാസ്സ് ശൂലം പോലെ മടക്കി വെച്ച് അതിനപ്പുറത്ത് നിന്ന് വേറെ വിഷയം എഴുതും.

ഒരു ഹാപ്പി ബനിയന്‍ കിട്ടണമെന്നായിരുന്നു അക്കാലത്തെ ഏറ്റവും വലിയ ആഗ്രഹം. ദുബായില്‍ നിന്ന് കൊണ്ടു വരുന്നതാണ് പല നിറങ്ങളുള്ള, 'HAPPY' എന്ന് അര്‍ദ്ധവൃത്താകൃതിയിലെഴുതിയ ബനിയന്‍. ഗള്‍ഫില്‍ ബന്ധുക്കളുള്ള കുട്ടികള്‍ അതുമിട്ട് സ്കൂളില്‍ വരുമായിരുന്നു.

നാലാം തരത്തില്‍ പഠിക്കുമ്പോഴാണ് കണ്ണൂരില്‍ സര്‍ക്കസ്സ് വന്നത്. ക്ലാസ്സിലെ കുട്ടികളൊക്കെ വീട്ടുകാരുടെ കൂടെ അതു കാണാന്‍ പോയി. ചിലരെ ഉച്ചയ്ക്ക് ശേഷം ക്ലാസ്സിന്നിടയില്‍ അച്ഛനോ മറ്റോ വന്ന് കൂട്ടിക്കൊണ്ട് പോയി കാണിച്ചു. അവരൊക്കെ വന്ന് സര്‍ക്കസ്സിനെപ്പറ്റി പറയുമ്പോള്‍ ഞങ്ങളൊക്കെ കൊതിയോടെ കേട്ട് നില്ക്കും . അവസാനം കാണാത്തവരുടെ എണ്ണം ചുരുങ്ങി ചുരുങ്ങി വന്നു. ഞാനും എന്നെപ്പോലെ നിത്യദാരിദ്ര്യവാനായ രാമനും മാത്രമായി. ആരാ സര്‍ക്കസ്സ് കാണാത്തവരെന്ന് ഒരു ദിവസം രവിമാഷ് ക്ലാസ്സിനിടയില്‍ ചോദിച്ചപ്പോള്‍ പത്തമ്പത് മുഖങ്ങള്‍ അവജ്ഞയോടെ പിന്‍ബെഞ്ചിലെ രണ്ട് അവധൂതരുടെ നേരെ തിരിഞ്ഞു.

അപകര്‍ഷതാ തുരുത്തില്‍ ഒറ്റയ്ക്കല്ലെന്നതിന്റെ ആശ്വാസത്തിന് കോടികളുടെ മൂല്യമുണ്ടായിരുന്നു. പക്ഷേ അടുത്ത ദിവസം തന്നെ അത് തകര്‍ന്ന് വീണു. അന്നുച്ചയ്ക്ക് രാമന്റെ നാടു വിട്ടു പോയ ചേട്ടന്‍ വന്നു അവനേയും സര്‍ക്കസ്സിനു കൊണ്ടു പോയി. ചിരിച്ച് കൊണ്ട് പുസ്തകങ്ങളുമെടുത്ത് പോകുന്ന അവന്റെ ആ മുഖചിത്രം എന്തുകൊണ്ടാണാവോ ഇന്നും ദ്രവിച്ച് പോകാത്തത്...!

അന്ന് വീട്ടില്‍ ചെന്ന് സര്‍ക്കസ്സ് കാണിക്കണേ എന്നു പറഞ്ഞ് ഞാന്‍ കരച്ചില് തുടങ്ങി. അമ്മ കൂലിപ്പണിക്ക് പോയിട്ട് വരുന്നതും കാത്ത് ചേട്ടന്‍ പീടികയില്‍ അരിയും സാധനങ്ങളും വാങ്ങാന്‍ പോകാന്‍ നില്ക്കു ന്നുണ്ടാകും. എന്നിട്ട് വേണം ചോറ് വെക്കാന്‍. ആ ജീവിത സര്‍ക്കസ്സിന്നിടയിലാണ് എന്റെ സര്‍ക്കസ്സ്! കുറെ സമയം കരഞ്ഞിട്ടും ആരുമെന്നെ മൈന്‍ഡ് ചെയ്തില്ല. അടുത്ത പടിയായി ഞാന്‍ ചോറു തിന്നാതെ പോയി കിടന്നുറങ്ങി. കുറേ കഴിഞ്ഞപ്പോള് വല്ല്യേട്ടന് വന്നു പൊക്കിയെടുത്ത് നല്ല രണ്ട് മൂന്ന് അടി തന്നു. ഉച്ചത്തില്‍ കരഞ്ഞ് കൊണ്ട് ഞാന്‍ കണ്ണീര് കുഴച്ച് തിന്നു ഏങ്ങലടങ്ങാതെ പോയിക്കിടന്നു.

പിറ്റേന്ന് ഉച്ചയ്ക്ക് ശേഷമുള്ള ആദ്യ പിരിയഡിന്റെ ഇടയില്‍ പ്യൂണ്‍ അനന്തേട്ടന്‍ വന്ന് രവി മാഷോടെന്തോ പറഞ്ഞു. മാഷ് എന്നോട് വീട്ടിലേയ്ക്ക് പോയ്ക്കൊള്ളാന്‍ പറഞ്ഞു. ഞാന്‍ സന്തോഷത്തോടെ പുസ്തകവുമെടുത്ത് ക്ലാസ്സില്‍ നിന്നിറങ്ങി. വരാന്തയില്‍ ചേട്ടന്‍ എന്നെയും കാത്ത് നില്ക്കുന്നുണ്ടായിരുന്നു. നാളെ എനിക്കും സര്‍ക്കസ്സിലെ കഥകള്‍ പറയാമല്ലോ എന്ന സന്തോഷമായിരുന്നു മനസ്സ് നിറയെ. റോഡില്‍ കെട്ടിനിന്ന വെള്ളം ചവിട്ടി തെറുപ്പിച്ച് ആഹ്ലാദിച്ച് ഞാന്‍ നടന്നു. ഇടയ്ക്ക് വാഹനങ്ങളില്‍ നിന്നും റോഡില്‍ വീണ ഓയിലില്‍ ചവിട്ടി കുഴികളിലെ വെള്ളത്തില്‍ മുക്കി മഴവില്ല് വിരിയുന്നത് കണ്ട് നിന്നു. മുന്നിലെത്തിയ ചേട്ടന്‍ "വേഗം വാടാ..." എന്നു ദേഷ്യപ്പെട്ടപ്പോള്‍ കൂടെ എത്താനായി ഓടി.

"ഏട്ടാ.. അമ്മ പണിക്ക് പോയി വന്നോ.. നമ്മളേത് ബസ്സിനാ സര്‍ക്കസ്സിന് പോന്നേ..? സുന്ദരത്തിനു പോകാം.. അതാ നല്ല ബസ്സ് …"

"നീ മിണ്ടാണ്ട് വേഗം വന്നാട്ടെ.." അവന്‍ വീണ്ടും ദേഷ്യപ്പെട്ടു. ഞങ്ങള്‍ വീടിന്റെ കണ്ടി കയറിയപ്പോള്‍ ആരൊക്കെയോ മുറ്റത്ത് കൂട്ടം കൂടി നില്ക്കുന്നത് കണ്ടു. എന്റിനാണപ്പ ഇവരൊക്കെ നമ്മടെ വീട്ടില്‍ വന്നിന് എന്നു വിചാരിച്ച് ഞാന്‍ അവര്‍ക്കിടയിലൂടെ ഇറയത്തേക്ക് കയറി. "കുട്ടികള് വന്നു.." എന്നാരോ പറയുന്നത് കേട്ടു.

വീടിന്നകത്തെ കട്ടിയുള്ള ഇരുട്ടില്‍ നിറയെ ആളുകളായിരുന്നു. മേല്ക്കൂരയിലെ ദ്രവിച്ച ഓലക്കീറിലൂടെ വെളിച്ചം ഇരുട്ടില്‍ നിരവധി വെള്ളിത്തൂണുകള്‍ സൃഷ്ടിച്ചിരുന്നു. അതിന്നിടയില്‍ കത്തിച്ച് വെച്ച നിലവിളക്കിനു മുന്നിലായി അച്ഛന്‍ കിടന്നുറങ്ങുന്നത് കണ്ടു.…

അലറിക്കരഞ്ഞ് കൊണ്ട് ഞാന്‍ ചായ്പ്പിലെ ഇരുട്ടില്‍ നിശ്ചലം നിര്‍വ്വികാരയായിരിക്കുന്ന അമ്മയുടെ മടിയിലേക്ക് ചെന്നു വീണു.


115 comments:

  1. കുമാരേട്ടോ....ബാല്യകാലസ്മരണ തൊടങ്ങിയോ......ആദ്യത്തേതു വായിച്ചപ്പോൾ ഒരു നോസ്റ്റാൾജിക്‌....പക്ഷെ അവസാനത്തേക്കെത്തിയപ്പോൾ കണ്ണുകളെ ഈറനണിയിപ്പിച്ചു

    ReplyDelete
  2. എന്താ പറയുക കുമാര്‍ജി.. ചങ്കില്‍ കൊണ്ടു എന്നു പറയാം.. ഞങ്ങടെ നാട്ടു ഭാഷയില്‍.

    ReplyDelete
  3. മനസ് നോമ്പരപ്പെട്ട പോസ്റ്റ്‌
    കുട്ടിക്കാലത്ത് ഹാപ്പി ബനിയന്‍ എന്റെയും ഒരു സ്വപ്നമായിരുന്നു .അത് സ്വപ്നം മാത്രമായിത്തന്നെ നിലനിന്നു .നല്ലൊരു പേന, ഒരു ഇന്‍സ്ട്രുമെന്റ് ബോക്സ്‌ തുടങ്ങി ഒരുപാട് നടക്കാത്ത മനോഹര സ്വപ്‌നങ്ങള്‍ അക്കാലത്ത് ഉണ്ടായിരുന്നു

    ReplyDelete
  4. നോവ് പകരുന്ന പോസ്റ്റ്, കുമാരേട്ടാ. വേറെ ഒന്നും പറയുന്നില്ല.

    ReplyDelete
  5. പഴയ ലോകത്തേക്കു പോയി ... പിന്നെ സങ്കടമായി... നല്ല എഴുത്ത്.. :)

    ReplyDelete
  6. മനസ്സില്‍ ഒരു നീറ്റല്‍....സങ്കടപ്പെടുത്തി കേട്ടോ

    ReplyDelete
  7. കണ്ണിരിന്റെ നനവുള്ള പോസ്റ്റ്,
    മനസ്സിലൊരു വിങ്ങൽ.

    ReplyDelete
  8. വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സിലെന്തോ പോലെ.

    ReplyDelete
  9. അരേ കുമാര്‍ ജി , വേണ്ടായിരുന്നു .
    സന്തോഷം മാത്രേ പങ്കു വെക്കാവൂ , സങ്കടം പങ്കു വെക്കരുത് എന്നല്ലേ പറയുന്നത് . പിന്നെ കിടക്കട്ടെ ഇത് പോലെ ഒരെണ്ണവും . അല്ലേ?


    അവസാനം കാണാത്തവരുടെ എണ്ണം ചുരുങ്ങി ചുരുങ്ങി വന്നു. ഞാനും എന്നെപ്പോലെ നിത്യദാരിദ്ര്യവാനായ രാമനും മാത്രമായി. ആരാസര്‍ക്കസ്സ് കാണാത്തവരെന്ന് ഒരു ദിവസം രവിമാഷ് ക്ലാസ്സിനിടയില്‍ ചോദിച്ചപ്പോള്‍ പത്തമ്പത് മുഖങ്ങള്‍ അവജ്ഞയോടെ പിന്‍ബെഞ്ചിലെ രണ്ട് അവധൂതരുടെ നേരെ തിരിഞ്ഞു.

    അപകര്‍ഷതാ തുരുത്തില്‍ ഒറ്റയ്ക്കല്ലെന്നതിന്റെ ആശ്വാസത്തിന് കോടികളുടെ മൂല്യമുണ്ടായിരുന്നു. പക്ഷേ അടുത്ത ദിവസം തന്നെ അത് തകര്‍ന്ന് വീണു. അന്നുച്ചയ്ക്ക് രാമന്റെ നാടു വിട്ടു പോയ ചേട്ടന്‍ വന്നു അവനേയുംസര്‍ക്കസ്സിനു കൊണ്ടു പോയി. ചിരിച്ച് കൊണ്ട് പുസ്തകങ്ങളുമെടുത്ത് പോകുന്ന അവന്റെ ആ മുഖചിത്രം എന്തുകൊണ്ടാണാവോ ഇന്നും ദ്രവിച്ച് പോകാത്തത്...!.

    ഒരിക്കലും മറക്കുകേല അല്ലേ ? അതങ്ങനെയാ ........

    ReplyDelete
  10. കണ്മുന്നില്‍ കാണുന്നു ആ രംഗം
    ജീവിതം ഒരു സര്‍ക്കസ് തന്നെ
    ശ രിക്ക്‌ പറഞ്ഞാല്‍ സര്‍ക്കസ്സില്‍ ഊഞ്ഞാലാട്ടം
    കൈവിട്ടാല്‍, മനസ്സ് പിടഞ്ഞാല്‍ എല്ലാം കഴിയും
    മനസ്സ് നോര്‍മല്‍ ആക്കാന്‍ വളരെ പാടുപെട്ടു .....

    ReplyDelete
  11. വായന അസ്സലായി...!!

    ReplyDelete
  12. ഓർമ്മകൾ ബാക്കിയാവട്ടെ..ജീവനുള്ളിടത്തോളം കാലം
    ഒരു വിളക്കിന്റെ ചോട്ടിലും വെള്ളപുതപ്പിക്കാതെ അവ ജ്വലിച്ചു നിൽക്കട്ടെ

    ReplyDelete
  13. കു , ശെരിക്കും കരയിച്ചല്ലോ ... , എന്തു പറ്റി ഇങ്ങനെ സെന്റി ??

    ReplyDelete
  14. മാഷെ,
    സത്യത്തില്‍ വായിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി.
    വായിച്ചതിന്റെ നീറ്റലുണങ്ങാന്‍ ഇനി ദിവസങ്ങള്‍ കഴിയണം.

    ReplyDelete
  15. കുമാരേട്ടാ ഒന്നും പറയാനില്ല :(

    ReplyDelete
  16. പതിവിനു വിപരീതം...

    നോവിപ്പിച്ചു...

    ReplyDelete
  17. എറക്കാടൻ / Erakkadan, രഞ്ജിത് വിശ്വം I ranji , SAJAN SADASIVAN,ശ്രീ, Aasha , krishnakumar513, ആര്‍ദ്ര ആസാദ് / Ardra Azad , ഒരു നുറുങ്ങ്, Typist | എഴുത്തുകാരി, പ്രദീപ്‌, ramanika,റ്റോംസ് കോനുമഠം , bijue kottila, ലടുകുട്ടന്‍ , അനിൽ@ബ്ലൊഗ് , വേദ വ്യാസന്‍, Jenshia:


    എല്ലാവര്‍ക്കും നന്ദിയോടെ..

    ReplyDelete
  18. വിഷമം തോന്നി. ഒരു കഥ മാത്രമാവണേ എന്നു മനസ്സിൽ പ്രാർത്ഥിച്ചു. അപ്പൊ ലേബൽ കണ്ടു...

    ReplyDelete
  19. എന്താ പറയുക..വല്ലാതെ വിഷമിച്ചു വായിച്ചു കഴിഞ്ഞപ്പോള്‍...

    ReplyDelete
  20. സങ്കടമായി കേട്ടോ
    നല്ല എഴുത്ത്

    ReplyDelete
  21. ബാല്യകാലത്തെ ഉണങ്ങാത്ത മുറിപ്പാടുകള്‍ ചാരത്തില്‍ പൊതിഞ്ഞിരിക്കുന്ന കനല്‍ക്കട്ടയായി
    കൊണ്ടുനടക്കുന്നവരാണ് അധികവും, പറയുന്നില്ലെന്ന് മാത്രം.
    വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു നൊമ്പരം.

    ReplyDelete
  22. മധുരിക്കുന്ന മാമ്പഴം പെറുക്കാനാണ് ഇവിടെ എത്തിയത്...പക്ഷെ വീണ് കിടന്നിരുന്നതോ കണ്ണിര്‍ പഴങളും..

    ReplyDelete
  23. കുമാരേട്ടാ... ഞങ്ങളുടെ തലമുറ ഈ വേദനകള്‍ അധികം അനുഭവിച്ചിട്ടില്ലെങ്കിലും, അച്ഛനും അമ്മയും പറഞ്ഞു തന്നിരുന്ന പഴയ കഥകളില്‍ ഈ വേദനയും പട്ടിണിയും നിറവേറാത്ത കുഞ്ഞു മോഹങ്ങളും നിറഞ്ഞു നിന്നിരുന്നു.... മനസ്സില്‍ കൊണ്ടു കുമാരേട്ടന്റെ വരികള്‍...

    ReplyDelete
  24. തലക്കെട്ട് കണ്ടപ്പോള്‍ കേറണ്ടാന്ന് കരുതിയതാ, പിന്നെ കുമാര്‍ജിയുടെ ബ്ലോഗല്ലേ എന്നോര്‍ത്ത് കേറീതാ...

    ഈ മുറിപ്പാടുകളെല്ലാം ഉണങ്ങില്ലെങ്കിലും, ഇപ്പോ നല്ല നിലയിലല്ലേ, അത്രയും നമുക്കാശ്വസിക്കാം.

    വല്യേട്ടനൊക്കെ സുഖമാണോ?

    ReplyDelete
  25. മുന്‍ പോസ്റ്റുകള്‍ പോലെ തന്നെ അവസാനം എത്തിയപ്പോഴേക്കും കണ്ണുനിറഞ്ഞു!!!

    ഇത്തവണ ചിരിച്ചിട്ടല്ലെന്നു മാത്രം..

    ഇതിന്റെ വിഷമം മാറാന്‍ ഞാനൊരു പഴയ പോസ്റ്റെടുത്ത് വീണ്ടും വായിക്കട്ടെ..

    ReplyDelete
  26. കുമാർ‌ജി, ശരിക്കും നോവിച്ചു.

    :(

    ReplyDelete
  27. അനിലേട്ടാ ഇത് കഥ ആയി തന്നെ ഇരിക്കട്ടെ. മനസിലെ നീറ്റല്‍ അടങ്ങാന്‍ ഇച്ചിരി പാടായിരുന്നു, പലതും ഓര്‍ത്തു പോയി.

    അപകര്‍ഷതാ തുരുത്തില്‍ ഒറ്റയ്ക്കല്ലെന്നതിന്റെ ആശ്വാസത്തിന് കോടികളുടെ മൂല്യമുണ്ടായിരുന്നു. പക്ഷേ അടുത്ത ദിവസം തന്നെ അത് തകര്‍ന്ന് വീണു (ഇത് എന്നെ തകര്‍ത്തു കളഞ്ഞു, അത്രക്കും ഹൃദയം വിങ്ങിയ വരികള്‍ തന്നെ)

    ReplyDelete
  28. chithal, മുരളി I Murali Nair, ഗിനി, pattepadamramji, poor-me/പാവം-ഞാന്, kazak_mustang, ബിനോയ്//HariNav, കോറോത്ത്, വശംവദൻ: എല്ലാവര്ക്കും നന്ദി.

    ധനേഷ്: എന്റെ ബ്ലോഗ് വായിക്കാറുണ്ടെന്ന് ഇപ്പോഴാ അറിഞ്ഞത്. സന്തോഷമായി. വളരെ വളരെ നന്ദി.

    ചെലക്കാണ്ട് പോടാ: സുഖം തന്നെ. നന്ദി.

    ReplyDelete
  29. എന്താ പറയുക എന്നറിയില്ല കുമാറ്ജി, ഒരു പക്ഷെ മിഡ് ഏജെഡ് ആയിട്ടുള്ള നമ്മള് എല്ലാവരുടേയും ബാല്യ കഥകള് ഇതു പോലെ തന്നെ ആയിരിക്കൂന്ന് തോന്നണു.

    ReplyDelete
  30. എന്നും ചിരിപ്പിച്ച ആള്‍ ഇന്ന് ഞങ്ങളെ വേദനയില്‍ ഒപ്പം കൂട്ടി. ആ വേദനയില്‍ പങ്കു ചേരുന്നു.
    പക്ഷെ ഇത് എനിക്കും പരിചിതമായ ദുഃഖം.

    ReplyDelete
  31. നല്ല എഴുത്ത്... ഒന്നും അധികമായില്ല...

    ReplyDelete
  32. കുമാരേട്ടാ, ഒന്നും പറയാനില്ല,
    വിഷമിപ്പിച്ചു....(:

    ReplyDelete
  33. കുമാരേട്ടാ വായിച്ചപോള്‍ ശരിക്കും കണ്ണുനിറഞ്ഞു ........സമാനമായ അനുഭവങ്ങള്‍ ഉണ്ടായതിനാല്‍ ആവണം .....................വേറെ ഒന്നും പറയാനില്ല

    ReplyDelete
  34. കരഞ്ഞൊന്നുമില്ല.. എന്നാലും മനസ്സില്‍ തൊട്ടു...

    കുമാരസംഭവത്തില്‍ ഒരു പുതിയ സംഭവം കണ്ടപ്പോള്‍ ഞാന്‍ ഉടനെ എഴുന്നേറ്റു പോയി ഒരു ചായ ഉണ്ടാക്കി വന്നു..

    ചിരിക്കിടയില്‍ മൊത്തിക്കുടിക്കാന്‍....

    ഡിസപ്പോയിന്റഡ് ആക്കിയില്ലേ :)

    ReplyDelete
  35. കുമാരേട്ടാ,

    ഇതിൽ ഞാനുണ്ട്‌, എന്റെ ബാല്യവും കൗമാരവുമുണ്ട്‌. ചിതലരികാതെ എന്നും മനസ്സിൽ സൂക്ഷിക്കുന്ന വിലപ്പെട്ട ചിത്രങ്ങൾക്ക്‌ ഒരിക്കൽകൂടി ജീവൻ പകർന്നതിന്‌ നന്ദി.

    ReplyDelete
  36. കുമാരേട്ടാ..:(
    എന്നും എന്റെ പോസ്റ്റ്‌ വായിച്ചു അങ്ങനെ ചിരിക്കേണ്ട മക്കളെ..എന്നല്ലേ
    ...വിഷമം ആയി...

    ReplyDelete
  37. Pd, Sukanyathe man to walk with, meera, സുമേഷ് മേനോന്, തെച്ചിക്കോടന്, അഭി: എല്ലാവര്ക്കും നന്ദി…

    Sands | കരിങ്കല്ല് : നിരാശനായ എന്റെ അവസ്ഥ കൊണ്ട് എഴുതിയതാ.. തമാശ മൂഡ് തിരിച്ച് വരട്ടെ നമുക്കൊന്നിച്ച് ചിരിക്കാമെന്നെ.. കമന്റിന് നന്ദി.

    Visala Manaskan: ബോസ്സ്.. വീണ്ടും ഈ വഴി വന്നതിനു നന്ദി.

    നേഹ: നന്ദി…
    അബ്ദുല് അലി: ആദ്യമായി ഇവിടെ വന്നതിനും കമന്റെഴുതാന് സന്മനസ്സ് കാണിച്ച് പ്രോത്സാഹിപ്പിച്ചതിനും വളരെ നന്ദി.

    കുക്കു.: എന്റെ വളരെ മോശം മനസ്ഥിതിയില് നിന്നൊരു രക്ഷ. അത്രയേ ഉദ്ദേശിച്ചുള്ളു.. കമന്റിന് വളരെ നന്ദി.

    ReplyDelete
  38. പതിവിന്‌ വിപരീതമായി ഇപ്രാവശ്യം വേദനിപ്പിച്ചു.. ഈ മുറിവുകള്‍ കാലം മായ്ക്കട്ടെ...

    ReplyDelete
  39. kumaretta.... ella balyngalum enganeyokke thanne anu alle,
    othiri sankadam thonni

    ReplyDelete
  40. കുമാരേട്ടാ, കാച്ചിക്കുറുക്കിയ ആത്മാവുള്ള എഴുത്ത്‌..ഒരുപാട്‌ നൊമ്പരപ്പെടുത്തി..കാലമീ മുറിപ്പാടുകളെ ഉണക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു..

    ReplyDelete
  41. ഈ അനുഭവങ്ങളുടെ അപ്പുറത്ത തീച്ചൂളയില്‍ നിന്നും വന്ന ഞാന്‍ സംകടത്തോടെ തുടക്കം കുറിച്ചെങ്കിലും കുമാ‍രന്റ എഴുത്തറിയുന്നതിനാല്‍ ഹാസ്യത്തില് ഒരു ക്ലൈമാക്സ് പ്രതീക്ഷിച്ചിരുന്നു.


    ഇതാ ഒരു പൊട്ടിക്കരച്ചില്‍ ഇല്ലാതിരിക്കന്‍ ഞാന്‍ പാട് പെടുന്നു.
    പിന്നെയും പ്രതീക്ഷിച്ചു ഇതൊരു കഥ്യായിരുന്നെന്ന് കുമ്മരന്‍ പറയുമായിരിക്കും...ഇല്ല അത് കാണുന്നില്ല.
    ഇവിടെ ഫുള്‍സ്റ്റോപ്പിട്ടിരിക്കുന്നു..

    വേണ്ടായിരുന്നു, കേട് വന്ന ക്മ്ബൂട്ടര്‍ ഇന്ന് നന്നാക്കി കിട്ടിയതാ കുഴപ്പമായത്<

    എത്ര എഴുതിയിട്ടും കമന്റ് ശരിയാവുന്നില്ല്..

    ReplyDelete
  42. വെഷമിപ്പിച്ചു കളഞ്ഞല്ലോ ഭായീ..
    എഴുത്ത് നന്നായിട്ടുണ്ട്..ആശംസകൾ!!

    ReplyDelete
  43. This comment has been removed by the author.

    ReplyDelete
  44. മാത്​സ് ബ്ലോഗിലെ കമന്റിനെ പിന്തുടര്‍ന്നെത്തിയതാണ് ഞാനിവിടെ. അതിശയോക്തിയുടെ അകമ്പടികളില്ലാതെ പറയട്ടെ, വന്നിട്ടെന്തെങ്കിലും പറഞ്ഞിട്ടു പോകാം എന്ന ഉദ്ദേശത്തോടെയല്ല ഈ കമന്റ്..

    അച്ഛനും അമ്മയും നമുക്ക് നല്‍കുന്ന താങ്ങും തണലും എത്ര വലുതാണ്. ഈ വായനയുടെ നിമിഷങ്ങളില്‍ അച്ഛനോടും അമ്മയോടുമുള്ള സ്നേഹം എന്റെ കണ്ണുകളെ നനച്ചുവെന്നത് യാഥാര്‍ത്ഥ്യം. ഒപ്പം, ഞാന്‍ സമ്പന്നനാണെന്നൊരു തോന്നലും. ഇവരെന്റെ ഒപ്പമുള്ളതല്ലേ എന്റെ ഭാഗ്യം? എന്റെ ഐശ്വര്യം..? ദൈവത്തിന് നന്ദി..

    ഈ ചിന്തകളെ എന്നിലുണര്‍ത്തിയ കുമാര്‍ജീ, ബ്ലോഗെഴുതുന്നതിലൂടെ എന്താണോ നാം ലക്ഷ്യം വെക്കുന്നത്, അത് സഫലമായിരിക്കുന്നു. ഈ പോസ്റ്റിലൂടെ..

    കുറഞ്ഞ പക്ഷം എന്റെ ചിന്തകളിലെങ്കിലും നിങ്ങള്‍ അനശ്വരനാണ്...

    മാത്​സ് ബ്ലോഗില്‍ ഈ ബ്ലോഗിന് ഒരു ലിങ്ക് നല്‍കുന്നു

    ReplyDelete
  45. കണ്ണുകള്‍ നിറഞ്ഞു........സത്യം

    ReplyDelete
  46. കുമാരേട്ടാ,കണ്ണുകളില്‍ ഒരു നനവ്‌ സമ്മാനിച്ചതിന്നു നന്ദി

    ReplyDelete
  47. കുറെ ചിരികള്‍ക്കിടയിലെ ചില പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെല്ലെ

    ReplyDelete
  48. വായിച്ച് തീർന്നപ്പോൾ മനസ്സിൽ വല്ലാതെ എന്തോ....

    ReplyDelete
  49. വായിച്ച് തുടങ്ങിയപ്പോ എന്തിനാ വായിച്ച് വിഷമിക്കുന്നെ എന്ന് തോന്നി.

    എഴുത്തിന്റെ ഒഴുക്ക് കൊണ്ട് വായന നിറുത്താൻ പറ്റിയില്ല.

    എന്താ പറയാ വായിച്ച് തീർന്നപ്പോൾ കണ്ണ് നിറഞ്ഞൂ

    ReplyDelete
  50. "അപകര്‍ഷതാ തുരുത്തില്‍ ഒറ്റയ്ക്കല്ലെന്നതിന്റെ ആശ്വാസത്തിന് കോടികളുടെ മൂല്യമുണ്ടായിരുന്നു. പക്ഷേ അടുത്ത ദിവസം തന്നെ അത് തകര്‍ന്ന് വീണു. അന്നുച്ചയ്ക്ക് രാമന്റെ നാടു വിട്ടു പോയ ചേട്ടന്‍ വന്നു അവനേയുംസര്‍ക്കസ്സിനു കൊണ്ടു പോയി. ചിരിച്ച് കൊണ്ട് പുസ്തകങ്ങളുമെടുത്ത് പോകുന്ന അവന്റെ ആ മുഖചിത്രം എന്തുകൊണ്ടാണാവോ ഇന്നും ദ്രവിച്ച് പോകാത്തത്...!."

    anngane dravichu pokumo pollaletta oru manasil ninnum..? valare nannaayi ezhuthi

    ReplyDelete
  51. വല്ലാതെ വേദനിപ്പിച്ചു ഈ ബാല്യം. പിന്നെ സന്തോഷം തോന്നി, വേദനകളില്‍ നിന്നും ദുരിതത്തില്‍ നിന്നും ഉയര്‍ത്തെണീറ്റ്, ജീവിതത്തിന്റെ ഉയരങ്ങളിലേയ്ക്ക് എത്തിപ്പെടാനായ കുമാരനെയോര്‍ത്ത്!

    ReplyDelete
  52. ഒന്നും പറയാനില്ല-മനസ്സു വിങ്ങി.

    ReplyDelete
  53. വിനുവേട്ടന്|vinuvettan,
    Anonymous,
    suchand scs,
    OAB/ഒഎബി,
    VEERU,
    Hari | (Maths)
    Reema, greeshma, കിച്ചന്, കാട്ടിപ്പരുത്തി, പാലക്കുഴിപുള്ളിപ്പുലി, റോസാപ്പുക്കള്, siva // ശിവ, jyo :

    എല്ലാവര്‍ക്കും വളരെ വളരെ നന്ദി.

    ReplyDelete
  54. വായിച്ച് വായിച്ച് ആകെ വല്ലതായി.... കുമാരേട്ടാ.... നിങ്ങള്‍ എന്തെഴുതിയാലും അത് അതിന്റെ തീവ്രതയില്‍ മനസ്സില്‍ പതിയുന്നു... നിങ്ങള്‍ക്കു ദൈവം തന്നിരിക്കുന്ന ഈ കഴിവിനു മുന്നില്‍ നമിക്കുന്നു...

    ReplyDelete
  55. എന്താ കുമാരേട്ടാ, ആകെ സെന്റി അടിപ്പിക്കുവാണോ? അടുത്തത് ഒരു തമാശ പോസ്റ്റ്‌ ഇടണേ

    ReplyDelete
  56. കുമാരാ, എഴുതിയിട്ടുള്ള പോസ്റ്റുകളില്‍ എനിക്ക് ഏറെ ഇഷ്ടമായത്.ഈ ഒരു കഴിവ് ഉണ്ടായിട്ടാണോ എന്നും ഒരേ ട്രാക്കില്‍ തൂങ്ങി കിടന്നത്??
    വെരി വെരി ടച്ചിംഗ്
    (ഒരു കഥയാണെന്ന് കരുതുന്നു)

    ReplyDelete
  57. ചങ്കില്‍കൊണ്ടു...

    ReplyDelete
  58. കണ്ണിരിന്റെ നനവുള്ള പോസ്റ്റ്..കണ്ണുകളെ ഈറനണിയിപ്പിച്ചു കുമാരേട്ടോ...

    ReplyDelete
  59. ഹൃദയസ്പര്‍ശിയായ വിവരണം.
    അനുഭവങ്ങളാകുംബോള്‍ മസാലയും എണ്ണയുമില്ലാതെത്തന്നെ ഹൃദയത്തിലേക്ക് നേരിട്ട്
    കഥ ആഗിരണം ചെയ്യപ്പെടും.
    വിയര്‍പ്പിന്റെ ഉപ്പിലൂടെ കുമാരസംഭവം
    ഒരു സംഭവമായി പുറത്തുവരട്ടെ !!!
    ആശംസകള്‍ സുഹൃത്തേ :)

    ReplyDelete
  60. ഈ പോസ്റ്റ്‌ വല്ലാതെ വിഷമിപ്പിച്ചു. എന്തായാലും ആ എഴുത്തിനു മുമ്പില്‍ ഒരു ഹാട്സ് ഒഫ്.

    ReplyDelete
  61. ??? ഓർമ്മകൾ കരയിപ്പിച്ചു.

    ReplyDelete
  62. കുമാരേട്ടാ...ഒന്നും പറയുന്നില്ല......
    പഴയ പല ഓര്‍മ്മകളും വിങ്ങിപ്പൊട്ടി വരുന്നു...:(

    ReplyDelete
  63. ബാല്യകാലനുഭവം..മനസ്സിൽ തൊട്ടു..അമ്മക്ക്‌ സുഖം തന്നെയല്ലെ...മറക്കാനാകാത്ത ഓർമ്മകൾ...

    ReplyDelete
  64. നീര്വിളാകന്, Diya, Jimmy, മലയാളി, chithrakaran:ചിത്രകാരന്, കവിത - kavitha, ചേച്ചിപ്പെണ്ണ്, mini//മിനി, ആദര്ശ് | Adarsh, ManzoorAluvila : എല്ലാവര്ക്കും നന്ദി…

    പയ്യന്സ്: തീര്ച്ചയായും ഇടാം. നന്ദി.
    അരുണ് കായംകുളം: മച്ചു. വളരെ നന്ദി.

    ReplyDelete
  65. കുമാരേട്ടാ,, കണ്ണീര്‍ വഴുക്കുന്ന വഴികളിലൂടെ എത്ര വീണും മറിഞ്ഞുമാണ് നാമിവിടെ നില്‍ക്കുന്നത്.

    ReplyDelete
  66. :( ...karayichu....

    ReplyDelete
  67. വിധിയുടെ സര്‍ക്കസ്സ് ജീവിതത്തില്‍..
    അതുകണ്ട് കണ്ണീരോടെ ഞാന്‍....

    ഹൃദയസ്പര്‍ശിയായ കുറിപ്പ്‌.

    ReplyDelete
  68. ഇതുവല്ലാത്ത ചതിയായി പോയി അനിൽ...
    കുമാരസംഭവങ്ങളിൽ പുത്തൻ പോസ്റ്റുകൾ കണ്ടാൽ,വിഷമം വരുമ്പോൾ വായിക്കുവാൻ നീക്കിവെക്കുകയാണ് പതിവ്...!
    ഇത്തവണ ഭായി എന്നെ വിഷമത്തിന്റെ കരയിൽ നിന്നും, വീണ്ടും ദു:ഖത്തിന്റെ കയത്തിലേക്ക് തള്ളിയിട്ടുകളഞ്ഞല്ലൊ...
    അപാര ടച്ചിങ്ങ്സ്..കേട്ടൊ

    ReplyDelete
  69. ഈ ബാല്യം എന്റേതു തന്നെ കുമാരേട്ടാ....!!
    ഒരിക്കലും ഓർക്കാൻ ഇഷ്ടമില്ലാത്ത ഒരു ബാല്യം..!!
    ശരിക്കും തരിച്ചിരുന്നുപോയി....

    ReplyDelete
  70. അനിലിന്റെ പോസ്റ്റുകളില്‍ വച്ച് ഏറ്റവും മനസ്സില്‍ തട്ടിയത്..
    ഉണങ്ങാത്ത മുറിപ്പാടുകള്‍ ഓര്‍മ്മയായി മാത്രം അവശേഷിക്കട്ടെ..സത്യത്തില്‍ മുന്നോട്ടുള്ള കുതിപ്പിന് അത് നല്ലതാ..

    ReplyDelete
  71. :(

    കുറേ ദിവസങ്ങള്‍ക്ക് ശേഷം കുമാരസംഭവങ്ങളിലേക്ക് കയറി വന്നത് ഈ പോസ്റ്റിലേക്ക് തന്നെയായിപ്പോയല്ലോ!

    ടച്ചിംഗ്...

    ReplyDelete
  72. എനിക്കും ഒന്നു കരയാൻ തോന്നുന്നു.ഒരുപാട്‌ ഇഷ്ടവും.

    ReplyDelete
  73. കണ്ണുകള്‍ നിറഞ്ഞതുകൊണ്ട് അവസാന ഭാഗങ്ങള്‍ മങ്ങിയിട്ടാണെലും …

    എന്നെ കരയിപ്പിച്ചല്ലോ എന്‍റെ കുമാരേട്ടാ….

    വയ്യ എനിക്കൊന്നും പറയാനില്ല.

    ReplyDelete
  74. കുമാരേട്ടാ..
    കരയിപ്പിച്ചുകളഞ്ഞല്ലോ...
    ഹൃദയത്തെ ആര്‍ദ്രമാക്കിയ കഥ!!
    ആശംസകള്‍!!

    ReplyDelete
  75. unangatha murippadukal namme kooduthal saktharakkum

    ReplyDelete
  76. താങ്കളുടെ ഓര്‍മകള്‍ക്ക് മനുഷ്യഹൃദയങ്ങളുടെ മണമുണ്ട്..
    വേരറ്റു പോകുന്ന പഴയകാല സ്മൃതികള്‍ മനസ്സുകളില്‍ വച്ച് പിടിപ്പിച്ചതിനു നന്ദി..
    റഫീഖ് നടുവട്ടം

    ReplyDelete
  77. കുമാരേട്ടാ ശരിക്കും വിഷമിപ്പിച്ചു കേട്ടോ ... എന്‍റെ അച്ഛനും അമ്മയും ഇതുപോലെ പലപ്പോഴും പറയാറുണ്ട് ജിവിതത്തിലെ വേദന മാറാത്ത വിങ്ങല്‍....



    ഇത് വെറും ഒരു കഥ മാത്രം ആകട്ടെ എന്ന് കരുതുന്നു

    ReplyDelete
  78. kumaran chetta! god bless you!
    ithu vayichappo ente onnu randu kuttukare orma vannu. :(

    ReplyDelete
  79. നീ അഹങ്കരിക്കരുത്‌ ഒരു മാധവികുട്ടി കഥയുടെ ടെച്ചുണ്ട്‌

    ReplyDelete
  80. കുമാരേട്ടാ...അറിയാല്ലോ..വയ്യണ്ടിരുന്നോണ്ട് ഒരാഴ്ച ഇല്യാര്‍ന്നു ഇവടെ...അതോണ്ട് ഇതിലെ വരാന്‍ താമസിച്ചു...

    ഒത്തിരി ഇഷ്ടപെട്ടുട്ടോ പോസ്റ്റ്‌..അനുഭവത്തിന്റെ ചൂട് നല്ലോണം ഉള്ലോണ്ടാവും...വായിക്കുനവരുടെ മനസിലും ഒരു ചെറിയ കനല് ബാക്കി വയ്ക്കുന്നു ഈ പോസ്റ്റ്‌.

    സ്ഥിരം ശൈലി വിട്ടു മാറി ശ്രമിച്ചത് വളരെ നല്ല പരീക്ഷണം ആയി ട്ടോ

    ReplyDelete
  81. "അപകര്‍ഷതാ തുരുത്തില്‍ ഒറ്റയ്ക്കല്ലെന്നതിന്റെ ആശ്വാസത്തിന് കോടികളുടെ മൂല്യമുണ്ടായിരുന്നു..."

    എനിക്കൊരിക്കലും അപകർഷതാ ബോധം തോന്നിയിട്ടില്ല.. കാരണം ഞാൻ ഒരിക്കലും ഒറ്റയ്ക്കായിട്ടില്ല. എപ്പോഴും ഒന്ന് രണ്ട് പേരെങ്കിലും എന്റെ ഒപ്പം ഉണ്ടാകും ബെഞ്ചിൽ കയറി നിൽക്കാനാണെങ്കിലും out stander ആകാനാണെങ്കിലും.. ;)
    (എങ്കിലും ചിലപ്പോഴൊക്കെ കരഞ്ഞു പോയിട്ടുണ്ട് കേട്ടോ..)

    ReplyDelete
  82. :( ഉറങ്ങുന്നതിനു മുമ്പേ വായിക്കേണ്ടായിരുന്നു!

    ReplyDelete
  83. കണ്ണു നനയിച്ച ജീവിത കഥ.

    ReplyDelete
  84. Tomkid!, കൊച്ചു മുതലാളി, saritha, വെഞ്ഞാറന്, anshabeegam, പള്ളിക്കരയില്, ബിലാത്തിപട്ടണം / Bilatthipattanam, വീ കെ, ഉമേഷ് പിലിക്കൊട്: എല്ലാവര്ക്കും നന്ദി.


    smitha adharsh : കുറേ കാലമായല്ലോ ഈ വഴിയൊക്കെ കണ്ടിട്ട്.. സുഖമല്ലേ.. കമന്റിന് വളരെ നന്ദി.

    അഗ്രജന്: വളരെ നന്ദി.

    ശാന്ത കാവുമ്പായി, ഹംസ, ജോയ് പാലക്കല്, sherlock, mazhamekhangal, കടലാസും പെന്സിലും, ഒഴാക്കന്., Anonymous, suresh, കണ്ണനുണ്ണി, സഹൃദയന് , Aisibi, പാവത്താൻ : എല്ലാവര്ക്കും നന്ദി.

    ReplyDelete
  85. century ente vaka thanne aakatte....
    99 comment ennathu thanne ninte kazhivinulla angeekaaramanu....
    any way... go ahead....

    ReplyDelete
  86. വളരെ വൈകിയാണ് ഇവിടെ വന്നത്. വെറുതെയായില്ല. നന്നായി എഴുതി. അവസാനം സങ്കടപ്പെടുത്തി. ആശംസകള്‍

    ReplyDelete
  87. അപകര്‍ഷതാ തുരുത്തില്‍ ഒറ്റയ്ക്കല്ലെന്നതിന്റെ ആശ്വാസത്തിന് കോടികളുടെ മൂല്യമുണ്ടായിരുന്നു.
    അസാദ്ധ്യമായ വരികൾ .സങ്കടപ്പെടുത്തി ആ ബാല്യാനുഭവം

    ReplyDelete
  88. This comment has been removed by the author.

    ReplyDelete
  89. എനിക്ക് നേരത്തെ തന്നെ തോന്നിയിരുന്നു...ഇത്രയും ചിരിപ്പിക്കുന്ന പോസ്റ്റുകള്‍ ഇടുന്ന കുമാരേട്ടന് സങ്കടങ്ങള്‍ തീര്‍ച്ചയായും ഉള്ളില്‍ കാണുമെന്നു. മാഷ്‌ വല്ലാതെ സങ്കടപ്പെടുത്തി കളഞ്ഞു ട്ടോ. :(

    ReplyDelete
  90. കുമാരാ ... നീ എഴുതി തെളിഞ്ഞു , തെളിഞ്ഞു വരുന്നു. ഒരു പ്രതിഭയുടെ മിന്നലാട്ടം ശരിക്കും തിരിച്ചറിയാന്‍ പറ്റുന്നുണ്ട് .. കൂടുതല്‍ കൂടുതല്‍ തെളിയട്ടെ ..
    മച്ചൂ ഇത് ആത്മകഥയോ , ആത്മ കഥാപരമോ അല്ലെന്നു വിചാരിക്കാന്‍ ഇഷ്ടപ്പെടുന്നു.

    ReplyDelete
  91. കുമാരാ,
    കുട്ടിക്കാലം...
    എത്ര ദുരിതങ്ങള്‍ നിറഞ്ഞതാണെങ്കിലും
    മധുരമുള്ള ഓര്‍മയാണ്..
    നട കീറിയ, കീഞ്ഞുചാടുന്ന
    ട്രൗസര്‍ വലിച്ചു കുത്തി സ്കൂളിലേക്ക് പായുന്ന
    കുട്ടിക്കാലം തന്നെ,
    ഇസ്തിരിയിട്ട ജീന്‍സും ടീഷര്‍ട്ടുമിട്ട്
    അങ്ങാടിയിലേക്കിറങ്ങുന്നതിനേക്കാള്‍.......

    പക്ഷെ, ചിലരുടെ
    വേണ്ടപ്പെട്ട ചിലരുടെ
    യാത്ര പറയാതുള്ള ഇറങ്ങിപ്പോക്ക്
    സഹിക്കാനാവില്ല...
    വര്‍ഷങ്ങള്‍
    കഴിഞ്ഞാലും...

    ReplyDelete
  92. ee postinodum thankalodum ulla sneham ivide ariyikkatte.

    ReplyDelete
  93. അവസാനത്തെ മരണമോഴിച്ചാല്‍ ബാക്കി മുഴുവന്‍ ആരോ എന്റെ കഥ പറയും പോലെ തന്നെ ഉണ്ടായിരുന്നു.ഞാന്‍ സംസാരിക്കുന്ന അതെ ഭാഷയും.ഒരു പാട് നാളുകളായി ആഗ്രഹിക്കുന്നതുമാണ് അത്തരത്തില്‍ ഒരു പോസ്റ്റ്‌ എഴുതാന്‍.നന്നായിട്ടുണ്ട്. Slowly becoming a fan of you........

    ReplyDelete
  94. ഒരുപാട്‌ സങ്കടമായി :(((

    ReplyDelete
  95. itu vendayirunnu...
    - ottapedumbpl kootinu oral undakumbol sherikkum kodikalude moolyam undu...

    ReplyDelete
  96. മരണവും വേര്‍പാടുകളും നമ്മെ ഒരുപാടു നൊമ്പരപെടുത്താറുണ്ട്, പ്രതെയ്കിച്ചു അത് വേണ്ടപ്പെട്ടവരുടെ ആകുമ്പോള്‍ .........
    എന്നിരുന്നാലും എല്ലാ നിമിഷവും നാം ഓരോ പുതിയ അനുഭവങ്ങളിലൂടെ കടന്നു പോകുന്നു, നമ്മെ പലപ്പോഴും കണ്ണീരിലാഴ്ത്തിയ മരണം എന്താണെന്നാണ് പഠിപ്പിച്ചു കൊണ്ടാണ് നമ്മുടെ അവസാന ശ്വാസം പോലും ശരീരം വിട്ടു പോകുന്നത് ........... വിഷമം ആയാലും സങ്കടം ആയാലും എഴുതുക..... (കുമാര സംഭവങ്ങള്‍ എന്നാ ബ്ലോഗ്‌ ഇന്നാന്നെന്റെ കണ്ണില്‍ പെട്ടെത് - ഇവിടെ എത്താന്‍ കുറച്ചു വൈകിയോ എന്നൊരു തോന്നല്‍, വായിച്ചപ്പോള്‍ കമന്റ്‌ ഇടാതെ പോകരുത് എന്നും)

    ReplyDelete
  97. മിഴിനീര്‍ത്തുള്ളിയുടെ മിഴി നിറഞ്ഞു......

    ReplyDelete
  98. kinakoottam, Kichu $ Chinnu | കിച്ചു $ ചിന്നു, Akbar, vinus, raadha, ശാരദനിലാവ് (സുനില് പെരുമ്പാവൂര്), mukthar udarampoyil, Vempally|വെമ്പള്ളി, Mukesh NP, മാനസ, praveen raveendran, Anoop, മിഴിനീര്ത്തുള്ളി : നന്ദി

    ReplyDelete
  99. ചങ്ക് തകര്‍ന്നു പോയ്‌ മാഷെ...

    ReplyDelete