Sunday, January 10, 2010

‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല

ചേലേരിമുക്കില്‍ അനാദിക്കട നടത്തുന്ന ഭാസ്കരേട്ടന്റെ രണ്ടാമത്തെ മകന്‍ വിനുവും കാമറൂണിന്റെ പഴയ ഫുട്ബാള്‍ കളിക്കാരനായ റോജര്‍മില്ലയും തമ്മിലെന്തു ബന്ധം? ഒരു ബന്ധവുമില്ല. വിനുവും ഫുട്ബാളും തമ്മില്‍ നമിതയും പര്‍ദ്ദയും തമ്മിലുള്ള റിലേഷനേയുള്ളു. ഫുട്ബാളെന്നല്ല ഒരു കളിയും, എന്തിന്‌ പഠിക്കുന്നത് പോലും അവനിഷ്ടമല്ല. എന്നിട്ടും റോജര്‍ മില്ല എന്നു കേള്‍ക്കുമ്പോള്‍ വിനുവിനെ ഓര്‍ക്കാന്‍ കാരണം 1990-ലെ ഇറ്റലി ലോകകപ്പ് ഫുട്ബാളാണ്.

കാമറൂണിന്റെ റോജര്‍ മില്ലയെന്ന 38 വയസ്സുള്ള വയസ്സനായിരുന്നു ആ ലോകകപ്പിന്റെ താരം. മുന്‍വര്‍ഷത്തെ ചാമ്പ്യന്‍മാരായ മറഡോണയുടെ അര്‍ജന്റീനയെ 1-0നു അട്ടിമറിച്ച് കൊണ്ടായിരുന്നു കാമറൂണിന്റെ തുടക്കം. ആവേശ്വോജ്ജ്വലമായ ആ കുതിപ്പ് ചരിത്രത്തിലാദ്യമായി ആഫ്രിക്കന്‍ കരുത്തിനെ ലോക ഫുട്ബാള്‍ മാമാങ്കത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിച്ചു. ഓരോ തവണയും മില്ലയുടെ കാലുകള്‍ പന്തിനെ പുണരുമ്പോള്‍ ലോകമെമ്പാടുമുള്ള പുരുഷാരം തിളച്ച് മറിയുന്ന ആവേശത്തോടെ "മില്ല.. മില്ല.." എന്ന് ആര്‍ത്തുവിളിച്ചു. ഗോളടിച്ചതിനു ശേഷമുള്ള മില്ലയുടെ അരക്കെട്ട് കുലുക്കിയുള്ള ഡാന്‍സായിരുന്നു മൈതാനങ്ങള്‍ ഇന്നേവരെ കണ്ടതിലേക്ക് വെച്ച് ഏറ്റവും കൌതുകകരമായ വിജയാഘോഷം. മുന്‍വരി പല്ലുകളുടെ അര്‍ദ്ധ ശൂന്യത തുറന്ന് കാണിച്ച് ഗാന്ധിജിയുടേത് പോലെ നിഷ്കളങ്കമായ ചിരിയുമായി മില്ല സമസ്ത വന്‍കരകളിലേയും കായിക ഹൃദയങ്ങള്‍ കീഴടക്കി.

ആ റോജര്‍മില്ലയുടെ പേരു വിനുവിന്‌ രജിസ്റ്റര്‍ ചെയ്ത് കിട്ടിയത് ലീഗ് റൌണ്ടിലെ കാമറൂണ്‍-റുമാനിയ മത്സരത്തിന്‌ ശേഷമായിരുന്നു.

അന്ന് വിനു പ്രീഡിഗ്രിക്കാണ്‌ പഠിക്കുന്നത്. ചേട്ടനായ അജിത്ത് ഡിഗ്രിക്കും. എല്ലാവരുടേയും വീടുകളില്‍ ടി.വി. ഇല്ലാത്തതിനാലും അജിത്ത് ഒരു ഫുട്ബാള്‍ ഭ്രാന്തനായതിനാലും നാട്ടിലെ ചെറുപ്പക്കാരൊക്കെ ഭാസ്കരേട്ടന്റെ വീട്ടില്‍ നിന്നാണ്‌ മത്സരങ്ങള്‍ കാണുന്നത്. നല്ല മഴയുള്ള രാത്രിയില്‍ ഓരോ ടീമുകളായി തിരിഞ്ഞ് ആര്‍പ്പുവിളിയും ബഹളവുമായി കളി കാണാന്‍ നല്ല രസമായിരുന്നു.

രാത്രി രണ്ട് മത്സരങ്ങളാണുണ്ടാവുക. രണ്ടെണ്ണവും കാണണമെന്നു കരുതിയാണ്‌ എല്ലാവരും വരുന്നത്. എന്നാല്‍ ചിലര്‍ ആദ്യത്തെ മത്സരത്തിന്‌ ശേഷമുള്ള ഇടവേളയില്‍ ഒന്ന് തല ചായ്ച്ചേക്കും. അവനവന്‍ പിന്തുണയ്ക്കുന്ന ടീമിന്റെ കളിയല്ലെങ്കില്‍ പിന്നെ ആ തല പൊന്തുന്നത് രണ്ടാമത്തെ കളിയും കഴിഞ്ഞതിനു ശേഷം വീട്ടില്‍ പോകാനായിരിക്കും. എന്നാലും പിറ്റേന്നും എല്ലാവരും കളി കാണാനുണ്ടാവും. ഒരിക്കലും നേരില്‍ കാണുകയോ അറിയുകയോ പോലുമില്ലാത്ത ഏതോ നാടിനും കളിക്കാര്‍ക്കും വേണ്ടി ആര്‍ത്തു വിളിച്ചും, അടിപിടി കൂടിയും, ഹൃദയം പൊട്ടിത്തെറിക്കുന്ന ആവേശത്തോടെയും ജീവിതം മടുപ്പിക്കുന്ന നിരാശയോടെയും എത്രയോ രാവുകള്‍…! ഒരു പക്ഷേ ഫുട്ബാളിനും പ്രണയത്തിനും മാത്രം കഴിയുന്ന വൈകാരിക ഇന്ദ്രജാലമായിരിക്കുമത്.

അങ്ങനെ കളിയും ഉറക്കവുമായി പോകുമ്പോള്‍ യൂത്തന്‍മാര്‍ക്ക് ഒരു തോന്നലുണ്ടായി. ആദ്യത്തെ മാച്ച് കഴിഞ്ഞ് കുറേ സമയം വെറുതെ കളയുകയല്ലേ. ആ സമയത്ത് വീഡിയോ ഇട്ട് ഹ്യൂമന്‍ അനാട്ടമി പഠിച്ചാല്‍ അതു ഭാവിയില്‍ ഉപകരിക്കുമല്ലോ. അതിനൊക്കെ പറ്റിയ സാഹചര്യവുമുണ്ട്. കാരണം പുറത്തെ മുറിയിലാണ്‌ ടി.വി. വെച്ചിരിക്കുന്നത്. വാതിലടച്ചാല്‍ ഫുള്‍ സേഫ്. ആരെങ്കിലും പെട്ടെന്ന് വന്ന് വിളിച്ചാല്‍ തന്നെ ഓഫ് ചെയ്ത ശേഷം വാതില്‍ തുറന്നാല്‍ മതി. പിന്നെയൊരു സ്മാള്‍ പ്രോബ്ലമുള്ളത് ഈ മുറിയില്‍ തന്നെയാണ്‌ വിനു ഉറങ്ങുന്നത്. പക്ഷേ അവനു ഫുട്ബാളില്‍ സീറോ ഇന്ററെസ്റ്റായത് കൊണ്ട് വേഗം കിടന്നുറങ്ങും. ഇന്‍ കേസ് അവനെങ്ങാനും ഉണര്‍ന്നാല്‍ ടി.വി. കണ്ട് പേടിച്ച് പോകാതിരിക്കാന്‍ റിമോട്ട് എ.കെ.ഫോര്‍ട്ടിസെവന്‍ പോലെ റെഡിയാക്കെ വെച്ചാല്‍ മതി. വേണമെങ്കില്‍ ഒരു റാപ്പിഡ് ആക്ഷന്‍ നടത്തി ‘സിങ്കിള്‍ കളര്‍ മൂവി’ മാറ്റി മള്‍ട്ടി കളര്‍ ആക്കാമല്ലോ.

അങ്ങനെ യൂത്തന്‍മാര്‍ അടുത്ത ദിവസം രാത്രി ഒന്‍പത് മണി ആയപ്പോള്‍ വാടകയ്ക്ക് വി.സി.ആറും കാസറ്റുകളും സംഘടിപ്പിച്ച് ആരും കാണാതെ വീടിന്റെ തൊഴുത്തിനടുത്തുള്ള വൈക്കോല്‍കൂനയുടെ ഇടയില്‍ പൂഴ്ത്തിവെച്ചു. എന്നിട്ട് വീട്ടിലുള്ളവരൊക്കെ ഉറക്കമാവുന്നത് വരെ അക്ഷമോത്തമന്‍മാരായി കാത്തിരുന്നു. പ്രതീക്ഷിച്ചത് പോലെ കളി തുടങ്ങുന്നതിന്‌ മുമ്പ് വിനു മുറിയുടെ മൂലയില്‍ വാഴക്കുല പോലെ മൂടിപ്പുതച്ച് ഉറക്കമായി. വീട്ടിലെല്ലാവരും ഉറക്കമായപ്പോള്‍ വിസിയാര്‍ കൊണ്ട് വന്നു ലൈറ്റൊക്കെ ഓഫാക്കി ഫുട്ബാള്‍ മാറ്റി ‘നിശ്ശബ്ദചിത്രങ്ങള്‍’ കാണാന്‍ തുടങ്ങി.

'നീല'ത്താമരകള്‍ രണ്ടു മൂന്നെണ്ണം പൂത്ത് വിടര്‍ന്നു. അതിനിടയില്‍ കളി കാണാന്‍ മറന്നു പോയി. അതു പിന്നെ കുറ്റം പറയാനൊക്കില്ലല്ലോ. അസിന്റെ കാര്യത്തിനിടയിലാണോ കസിന്റെ കാര്യം!

രാവിലത്തെ റേഡിയോ വാര്‍ത്ത കേട്ടാണ്‌ കളിയുടെ റിസള്‍ട്ട് അറിഞ്ഞത്. റോജര്‍ മില്ലയുടെ ഗോളുകളിലൂടെ കാമറൂണ്‍ റുമാനിയയെ 2-1നു മലര്‍ത്തിയടിച്ച് വിജയിച്ചിരുന്നു.

രാവിലെ ബസ് സ്റ്റോപ്പിലിരുന്ന് അജിത്തൊഴികെ എല്ലാവരും തലേന്നത്തെ ‘നീലരാത്രി’യെപ്പറ്റി സംസാരിക്കുകയായിരുന്നു. അപ്പോള്‍ വിനു അവിടെയെത്തി. കളി കാണാതെ കുരുത്തക്കേട് കണ്ട കാര്യം വിനു അറിയാതിരിക്കാന്‍ എല്ലാവരും മാച്ച് കണ്ടത് പോലെ പറയാന്‍ തുടങ്ങി.

"എന്തൊരു കളിയാ ഇന്നലത്തെ അല്ലേ..?"

"അതെ.. സൂപ്പര്‍.. അടിപൊളി..."

"കപ്പ് കാമറൂണ്‍ കൊണ്ട് പോകും കേട്ടാ.."

"ഹേയ്.. അര്‍ജന്റീനക്ക് തന്നെയാ ചാന്‍സ്.."

"ഇന്നലത്തെ കളി കണ്ടില്ലെങ്കില്‍ ലോക നഷ്ടമാ.... അല്ലേ..?"

അതു കേട്ടയുടനെ വിനു പറഞ്ഞു. "റോജര്‍മില്ല ഭയങ്കര കളിയാ അല്ലേ...? മൂപ്പരുടെ ആ രണ്ടാമത്തെ ഗോളില്ലേ.. ഹോ.. സമ്മതിക്കണം..!"

എല്ലാവരും അത്ഭുതപ്പെട്ട് ചോദിച്ചു. "അതിനു നിനക്കെന്തു മില്ലയെ അറിയാം? നീ കളി കണ്ടില്ലല്ലോ.. ഉറക്കമല്ലേനോ..?"

"പുതപ്പിന്‌ ഒരു ഓട്ടയുണ്ടാക്കി നിങ്ങള്‌ കണ്ടതെല്ലാം ഞാനും കണ്ടിന്.."

ഉയര്‍ന്ന കൂട്ടച്ചിരിക്ക് ശേഷം വിനുവിന്‌ റോജര്‍ മില്ല എന്ന് നാമകരണം ചെയ്തു.

80 comments:

 1. തേങ്ങ എന്റെ വക....പതിവു പോലെ തകര്‍പ്പന്‍ കുമാരാ ....

  ReplyDelete
 2. സംഗതികളൊന്നും ആ സ്റ്റയിലിലോട്ട് എത്തിയില്ലല്ലോ കുമാരേട്ടാ..
  എന്നാലും ഫുട്ബോള്‍ തലയ്ക്കു പിടിച്ചിരുന്ന ആ സമയത്തെ ഓര്‍മിപ്പിച്ചു...
  :)

  ReplyDelete
 3. നമിതയും പർദ്ദയും തമ്മിലുള്ള ബന്ധം എന്തായാലും മനസ്സിലായി

  ReplyDelete
 4. അസിന്റെ കാര്യത്തിനിടയിലാണോ കസിന്റെ കാര്യം! :)

  ReplyDelete
 5. അസിന്റെ കാര്യത്തിനിടയിലാണോ കസിന്റെ കാര്യം!

  പിന്നെയല്ല!

  :-)

  ReplyDelete
 6. ഉം....അതെയതെ നല്ല കളിയായിരുന്നു!!:-)

  ഒരു തിരുത്തുണ്ടേ.
  ##'നീല'ത്താമരകള്‍ രണ്ടു മൂന്നെണ്ണം പൂത്ത് വിടര്‍ന്നു. അതിനിടയില്‍ കാണാന്‍ മറന്നു പോയി##

  ഇതില്‍ കളി വിട്ടുപോയി

  ReplyDelete
 7. അസിന്റെ കാര്യത്തിനിടയിലാണോ കസിന്റെ കാര്യം! :D

  ReplyDelete
 8. ഫുട്‌ബോള്‍ ഫാനല്ല എങ്കിലും വേള്‍ഡ് കപ്പ് നടക്കുന്ന സമയത്ത് എങ്ങനെയും ഉറക്കമിളിച്ചിരുന്ന് പരമാവധി കളികളും കാണാന്‍ ശ്രമിച്ചിരുന്നു. ആ കാലം ഓര്‍മ്മിച്ചു... എല്ലാ വീട്ടിലും ടി വി ഉണ്ടെങ്കിലും എല്ലാവരും കൂടെ ഒരു വീട്ടില്‍ ഒത്തു കൂടും... എന്നാലേ ഒരു ഹരമുള്ളൂ...

  വിനു അപ്പോ എല്ലാം അറിയുന്നുണ്ടായിരുന്നു അല്ലേ?

  ReplyDelete
 9. സംഗതി കലക്കി., രാത്രിയില്‍ എല്ലാവരും ഒരു വീട്ടില്‍ ഒത്തുകൂടി കളി കണ്ടിരുന്നത് ഓര്‍മ്മിപ്പിച്ചു.

  ReplyDelete
 10. ആര്‍ത്തു വിളിച്ചും, അടിപിടി കൂടിയും, ഹൃദയം പൊട്ടിത്തെറിക്കുന്ന ആവേശത്തോടെയും ജീവിതം മടുപ്പിക്കുന്ന നിരാശയോടെയും എത്രയോ രാവുകള്‍…!


  Hoooooo..satyam!!

  ReplyDelete
 11. പതിവുപ്പോലെ കലക്കി
  ഹ്യൂമന്‍ അനാട്ടമി പടിക്കല്‍ സുപെര്ബ്
  വേള്‍ഡ് കപ്പ്‌ ഫുട്ബോളും മാച്ചുകളുടെ ഇടവേളകളിലെ അവലോകനവും
  ചീട്ടുകളിയും ഓര്‍മ്മയില്‍ എത്തി

  ReplyDelete
 12. "ഒരു പക്ഷേ ഫുട്ബാളിനും പ്രണയത്തിനും മാത്രം കഴിയുന്ന വൈകാരിക ഇന്ദ്രജാലമായിരിക്കുമത്."...അത് തകര്‍ത്തു മാഷേ... നല്ല പോസ്റ്റ്‌...

  ReplyDelete
 13. ഹ ഹ... അതെയതെ.....
  " വീഡിയോ ഇട്ട് ഹ്യൂമന്‍ അനാട്ടമി പഠിച്ചാല്‍ അതു ഭാവിയില്‍ ഉപകരിക്കുമല്ലോ...."

  എന്നാലും എന്റെ റോജര്‍ മില്ലേ...

  :) :)

  ReplyDelete
 14. വിനുവും ഫുട്ബാളും തമ്മില്‍ നമിതയും പര്‍ദ്ദയും തമ്മിലുള്ള റിലേഷനേയുള്ളു.

  അതു പിന്നെ കുറ്റം പറയാനൊക്കില്ലല്ലോ. അസിന്റെ കാര്യത്തിനിടയിലാണോ കസിന്റെ കാര്യം!


  പിറ്റേന്നും വിനുവുണ്ടായിരുന്നോ, അതോ അവിടെ അവസാനിച്ചോ നിങ്ങളും ആ വര്‍ഷത്തെ ലോകകപ്പ്?

  ReplyDelete
 15. സംഭവം കലക്കീട്ടാ.
  വിനുവും ഫുട്ബാളും തമ്മില്‍ നമിതയും പര്‍ദ്ദയും തമ്മിലുള്ള റിലേഷനേയുള്ളു
  തകർത്തു

  ReplyDelete
 16. krishnakumar513: ആദ്യകമന്റിന് നന്ദി.

  സുമേഷ് മേനോന്: സംഗതി കുറവാണല്ലേ. അക്കാലത്തെ ഒരോര്മ്മപ്പെടുത്താന് സാധിച്ചല്ലോ. വളരെ നന്ദി.

  എറക്കാടൻ / Erakkadan, suchand scs, Nisant, Tomkid!: നന്ദി….

  ഭായി: അതിനിടയില് ഞാനും വിട്ടു പോയല്ലേ. ശരിയാക്കിയിട്ടുണ്ട്. വളരെ നന്ദി.

  anshabeegam, ശ്രീ, തെച്ചിക്കോടന്, കോറോത്ത്, ramanika, പയ്യന് / Payyan, മുരളി I Murali Nair, ചെലക്കാണ്ട് പോടാ: എല്ലാവര്ക്കും നന്ദി.. നന്ദി…

  ReplyDelete
 17. ഹ..ഹ.. റോജർ മില്ല കലക്കി.

  നല്ല പോസ്റ്റ്.

  ReplyDelete
 18. സംഗതി മൊത്തം പുറത്തായല്ലോ :)

  ReplyDelete
 19. എല്ലാം വെളിപ്പെടിത്തിക്കളഞ്ഞല്ലോ കുമാരാ!
  അപ്പോ ഇനീം കാണും ഇത്തരം സ്റ്റോക്ക് അല്ലേ!?

  ഗ്ലാസ് നോസ്റ്റ് തുടരട്ടേ!

  ReplyDelete
 20. രണ്ടു പന്തുകള്‍ക്കിടയില്‍ വിരിഞ നീല ത്താമര നന്നായി രസിപ്പിച്ചു...
  വിന്‍ എന്ന ഇംഗ്ലിഷ് പദത്തിന്റെ പാസ്റ്റ് റ്റെന്‍സ് ആണ് വിനു എന്നും മനസ്സിലായി...
  (പിന്നെ പെണ്ണുങളുടെ ഭാഷയില്‍ പറഞാല്‍ കുമാരേട്ടന്‍ വല്ല്യ ആളായപ്പൊ അങോട്ടുള്ള വഴ്യൊക്കെ മറന്നൂലേ)

  ReplyDelete
 21. അസിന്റെ കാര്യത്തിനിടയിലാണോ കസിന്റെ കാര്യം! :):)

  ReplyDelete
 22. ഒളിഞ്ഞ്നോട്ടം കലക്കി.

  ReplyDelete
 23. കുമാരോ, ഇജ്ജ് എല്ലാം ഓർത്ത് വച്ചിരിക്കണു... ഉം ഉം.... കലക്കി

  ReplyDelete
 24. റോജര്‍ മില്ലയുടെ അരക്കെട്ട് കുലുക്കിയുള്ള ഡാന്‍സ്‌ വായിച്ചപ്പോള്‍ ഓര്‍ത്തത്‌ ചിക്കന്‍ ഡാന്‍സ്‌ എന്ന് വിളിച്ചിരുന്ന ഒരു ഡാന്സിനെ കുറിച്ചായിരുന്നു.കൊള്ളാം.

  ReplyDelete
 25. എല്ലാം അറിയുന്നവന്‍ വിനു.... ;)

  ReplyDelete
 26. കുമാരേട്ടാ , നീങ്ങ എന്നോട് ഈ ചതി ചെയ്യരുതാഞ്ഞ് . എന്തിനാ ഇപ്പോള്‍ പോസ്റ്റ്‌ ഇട്ടതു ?? ഒരുമാതിരി മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പടം ഒരുമിച്ചു റിലീസ് ആയ പോലെ . വല്ല കാലത്തും ഓരോ പോസ്റ്റ്‌ ഇട്ടു ഇച്ചിരി കമന്റ്‌ " തൂത്തു വാരാന്‍ " നോക്കുമ്പോള്‍ നീങ്ങ അത് സമ്മതിക്കുകേല . പാവങ്ങടെ വയറ്റത്തടിക്കാന്‍ ഓരോരുത്തന്‍മാര് വന്നോളും. ഹും .
  കൂടാതെ പോസ്റ്റ്‌ വായിക്കാതെ കമന്റ്‌ ഇട്ടതും ഒരു കൊല ചതി ആയി പോയി .
  പിന്നെ ആ പഴയ കാല ഫുട്ബോള്‍ മാനിയ കാലം ഓര്‍മിപ്പിച്ചതില്‍ സന്തോഷം .

  ReplyDelete
 27. അന്ന് കളി കാണാന്‍ കുമാരേട്ടനും ഇല്യാരുന്നോ..സത്യം പറ

  ReplyDelete
 28. "റോജര്‍മില്ല ഭയങ്കര കളിയാ അല്ലേ...? മൂപ്പരുടെ ആ രണ്ടാമത്തെ ഗോളില്ലേ.. ഹോ.. സമ്മതിക്കണം..!"

  ഹാ ഹാ. തകര്‍ത്തു കുമാരേട്ടാ:).. ഈ യൂത്തുകളില്‍ ഒരാള്‍ കുമാരേട്ടന്‍ ആയിരുന്നോ?

  ReplyDelete
 29. കുമാര്‍ ഒള്ളതു പറഞ്ഞോട്ടെ,ചൊടിക്കല്ലേ..കളി വല്ലാതെ
  “ബോറാ”യി,ഒട്ടും”ബാറാ”യതേയില്ല.തുറന്നു പറഞ്ഞാല്‍
  ഒരു വളപട്ടണം7ന്‍സിന്‍റെ അതിവിദൂര നിഴല്‍ സ്ഥാനത്തു
  പോലുമെത്തീല്ല..സാര്‍ല്യാ, അടുത്തകളിക്ക്”റോജര്‍ മില്ല”യെ തന്നെ ഇറക്കാം!ഒപ്പമൊരു ഓട്ടയില്ലാപുതപ്പു
  നല്‍കി”വിനുവിനേം”ഇറക്കാം !

  ReplyDelete
 30. ചാത്തനേറ്: നീളം കുറവാണല്ലോ? ഉള്ളത് ഭംഗിയാക്കിയിരിക്കുന്നു.

  ReplyDelete
 31. അപ്പോള്‍ അതാണല്ലേ ഈ ഫുട്ബോള്‍ പ്രേമം. കൊല്ലം നടക്കട്ടെ :-)

  ReplyDelete
 32. very good counters..Goooooooooooooal

  ReplyDelete
 33. “അസിന്റെ കാര്യത്തിനിടയിലാണോ കസിന്റെ കാര്യം ??‘

  കലക്കി കുമാരാ...കലക്കി....

  ReplyDelete
 34. നമിതയും പര്‍ദ്ദയും :)

  സംഭവം കലക്കീട്ടാ

  ReplyDelete
 35. ഉം, ഉം, ഓര്‍മ്മകള്‍ അയവിറക്കുകയാണല്ലേ :)

  ReplyDelete
 36. പുള്ളിപ്പുലി, നാടകക്കാരന്, വശംവദൻ, വേദ വ്യാസന്, jayanEvoor, poor-me/പാവം-ഞാന്, SAJAN SADASIVAN, mini//മിനി, ആറാംതമ്പുരാന്, pattepadamramji, Jenshia, ഒരു നുറുങ്ങ്, കുട്ടിച്ചാത്തന്, കവിത - kavitha, ManzoorAluvila, Captain Haddock, Rare Rose, മലയാളി, jyo, Typist | എഴുത്തുകാരി: എല്ലാവര്ക്കും നന്ദി…
  ഒരു നുറുങ്ങ്: കമന്റിന് നന്ദി.
  പ്രദീപ്: ഷെമി പ്രദീപണ്ണാ.. ഞാന് പോസ്റ്റ് വായിച്ചിരുന്നു സത്യം. നന്നായിട്ടുണ്ട്. ഒന്നൂടെ വായിക്കാം പോരെ.. കമന്റിന് നന്ദി.
  കണ്ണനുണ്ണി, പയ്യന്സ്: എനിക്ക് ഫുട്ബാളെന്തെന്നു പോലുമറിയില്ല കേട്ടോ.. നന്ദി.

  ReplyDelete
 37. കലക്കൻ,
  വരട്ടെ! റോജൻ

  ReplyDelete
 38. നീല'ത്താമരകള്‍ രണ്ടു മൂന്നെണ്ണം പൂത്ത് വിടര്‍ന്നു. അതിനിടയില്‍ കളി കാണാന്‍ മറന്നു പോയി. അതു പിന്നെ കുറ്റം പറയാനൊക്കില്ലല്ലോ. അസിന്റെ കാര്യത്തിനിടയിലാണോ കസിന്റെ കാര്യം!

  :))

  ReplyDelete
 39. ഗോള്ളാം.... ഫുട്ബോള്‍ പ്രേമം...

  ReplyDelete
 40. റോജര്‍മില്ലയുടെ രണ്ടാമത്തെ ഗോള്‍... ഹ ഹ ഹ... വിനുവിന്റെ ആ പ്രസ്ഥാവനയാണെനിക്കിഷ്ടപ്പെട്ടത്‌... അവനാണ്‌ ആണ്‍കുട്ടി... ആരെയും അണ്ടര്‍ എസ്റ്റിമേറ്റ്‌ ചെയ്യരുതെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ... കൊള്ളാം കുമാരാ ഈ ഗ്ലാസ്‌നോസ്റ്റ്‌... ഇനിയും പോരട്ടെ കഥകളോരോന്നായി...

  ReplyDelete
 41. വിനു അപ്പോള്‍ ആള് മോശക്കാരന്‍ അല്ലാട്ടോ.. :)

  ReplyDelete
 42. വീണ്ടും ഒരു ലോക കപ്പു വരുന്നുണ്ട്...പഴയ റോജര്‍ മില്ല മാര്‍ ഇപ്പോള്‍ കോച്ചുമാര്‍ ആയിക്കാണും അല്ലെ...:) നമ്പറുകള്‍ കിടിലന്‍.

  ReplyDelete
 43. sangathikal athra poraa..
  asin, namitha prada okke kalakki :D
  super :D

  ReplyDelete
 44. " വീഡിയോ ഇട്ട് ഹ്യൂമന്‍ അനാട്ടമി പഠിച്ചാല്‍ അതു ഭാവിയില്‍ ഉപകരിക്കുമല്ലോ...."
  ഹഹ അതു കലക്കി... ആയ കാലത്ത് കുറച്ചധികം നീലത്താമരാസ് വിരിയിച്ചതാ, ഹാ... അതൊക്കെ ഒരു ടൈം..

  ReplyDelete
 45. റോജര്‍മില്ല ഭയങ്കര കളിയാ അല്ലേ...? മൂപ്പരുടെ ആ രണ്ടാമത്തെ ഗോളില്ലേ.. ഹോ.. സമ്മതിക്കണം.. സമ്മതിച്ചിരിക്കുന്നു. നീലത്താമര കലക്കി.

  ReplyDelete
 46. വിനുവും ഫുട്ബാളും തമ്മില്‍ നമിതയും പര്‍ദ്ദയും തമ്മിലുള്ള റിലേഷനേയുള്ളു

  ഇത് സൂപ്പര്‍!

  ReplyDelete
 47. പഠനകാലവും ഫുട്ബോള്‍ കളികാണാന്‍ ടിവി തേടിയുള്ള പോക്കും ഓര്‍മ്മിപ്പിച്ചു. നന്നായി...

  ReplyDelete
 48. ഈ കളി വിശകലനം അസ്സലായിട്ടാ...
  ‘ഫുട്ബാളിനും പ്രണയത്തിനും മാത്രം കഴിയുന്ന വൈകാരിക ഇന്ദ്രജാലമായിരിക്കുമത്.‘ ഇതാണെങ്കിൽ നല്ലൊരു കോട്ടിങ്ങ്സും...
  ഒരു ഓട്ടനോട്ടത്തിൽക്കൂടി ‘വിനു മില്ല’ഉടെലെടുത്ത സംഭവവും ഉഗ്രനായി കേട്ടൊ.
  പ്രിയ കുമാര നിനക്കിതാ ഈ പുതുവത്സരത്തിന്റെ എല്ലാഭാവുകങ്ങളും ഇതോടൊപ്പം അർപ്പിച്ചുകൊള്ളുന്നൂ‍..

  ReplyDelete
 49. ഒരിക്കലും നേരില്‍ കാണുകയോ അറിയുകയോ പോലുമില്ലാത്ത ഏതോ നാടിനും കളിക്കാര്‍ക്കും വേണ്ടി ആര്‍ത്തു വിളിച്ചും, അടിപിടി കൂടിയും, ഹൃദയം പൊട്ടിത്തെറിക്കുന്ന ആവേശത്തോടെയും ജീവിതം മടുപ്പിക്കുന്ന നിരാശയോടെയും എത്രയോ രാവുകള്‍…! ഒരു പക്ഷേ ഫുട്ബാളിനും പ്രണയത്തിനും മാത്രം കഴിയുന്ന വൈകാരിക ഇന്ദ്രജാലമായിരിക്കുമത്.

  very nice yaar..

  ReplyDelete
 50. കൊള്ളാം കുമാരാ.

  ReplyDelete
 51. കൊള്ളാം മാഷേ,

  ഈ ബ്ലൊഗിലും നോക്കുമല്ലോ..
  ജോയിന്‍ ചെയ്യുമല്ലോ..!!
  പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

  http://tomskonumadam.blogspot.com/

  http://entemalayalam1.blogspot.com/

  ReplyDelete
 52. നന്ദന, greeshma, കുറുപ്പിന്റെ കണക്കു പുസ്തകം, ആര്ദ്ര ആസാദ് / Ardra Azad, Jimmy, വിനുവേട്ടന്|vinuvettan, raadha, കൂട്ടുകാരന്, അബ്കാരി, Pd, ലംബന്, the man to walk with, അരുണ് കായംകുളം, പഥികന്, ബിലാത്തിപട്ടണം / Bilatthipattanam, ശാരദനിലാവ് (സുനില് പെരുമ്പാവൂര്), Akbar, റ്റോംസ് കോനുമഠം :

  എല്ലാവര്‍ക്കും വളരെ വളരെ നന്ദി...

  ReplyDelete
 53. റോജര്‍ മില്ല/കളി കണ്ടവര്‍ എല്ലാം തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ചു.

  എന്നാല്‍ കളി കളിയായി വിവരിച്ച കുമാരന്‍ അവര്‍കള്‍ക്ക് ട്രോഫി കൊടുക്കേണ്ടതാകുന്നു. ...

  ReplyDelete
 54. ഒരിക്കലും നേരില്‍ കാണുകയോ അറിയുകയോ പോലുമില്ലാത്ത ഏതോ നാടിനും കളിക്കാര്‍ക്കും വേണ്ടി ആര്‍ത്തു വിളിച്ചും, അടിപിടി കൂടിയും, ഹൃദയം പൊട്ടിത്തെറിക്കുന്ന ആവേശത്തോടെയും ജീവിതം മടുപ്പിക്കുന്ന നിരാശയോടെയും എത്രയോ രാവുകള്‍…! ഒരു പക്ഷേ ഫുട്ബാളിനും പ്രണയത്തിനും മാത്രം കഴിയുന്ന വൈകാരിക ഇന്ദ്രജാലമായിരിക്കുമത്.

  മനോഹരം

  ReplyDelete
 55. തന്നെ കുമാരേട്ടാ തന്നെ. ഫുട്ബോളിനെപ്പറ്റി പറഞ്ഞതെല്ലാം കറകറക്ട്...

  രാത്രി ഉളക്കമിളച്ചിരുന്ന് ഏതോ രാജ്യത്തിനു വേണ്ടിയുള്ള ആവേശത്തിമിർപ്പുകൾ...
  അതിർത്തികളില്ലാതവുമ്പോലെ :)

  ReplyDelete
 56. " വീഡിയോ ഇട്ട് ഹ്യൂമന്‍ അനാട്ടമി പഠിച്ചാല്‍ അതു ഭാവിയില്‍ ഉപകരിക്കുമല്ലോ...."

  അതു കലക്കി കുമാരേട്ടാ....!!

  ആശംസകൾ...

  ReplyDelete
 57. വിനുവിനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്തതിന്റെ തിക്തഫലം!! :) വിനു ഇങ്ങിനെയാണെങ്കില്‍ പുതപ്പു മുഴുവന്‍ ഓട്ടയായിരിക്കുമല്ലോ

  കുമാരാ പതിവുപോലെ രസകരം

  ReplyDelete
 58. മറ്റെല്ലാവരും കുരുത്തക്കേടൊപ്പിച്ചിട്ട്‌ പാവം വിനുവിന്‌ പേര്‌.ആ...ഇപ്പോൾ കട്ടവനെയല്ലല്ലോ കണ്ടവനെയല്ലേ പിടിക്കാറുള്ളത്‌.കലികാലം.

  ReplyDelete
 59. കുമാരേട്ടാ റോജർ മില്ല കലക്കി.

  ReplyDelete
 60. കുമാരേട്ടാ, എവിടെ പുതിയ പോസ്റ്റ്?

  ReplyDelete
 61. റോജര്‍ മില്ലയുടെ രണ്ടാമത്ത്ര് ഗോള്‍ എന്തായാലും വിനുവിനു ഇഷ്ട്ടപ്പെട്ടു അല്ലേ ? ഒടുവില്‍ വിനു ഗോള്‍ അടിക്കാന്‍ പഠിച്ചു !

  ReplyDelete
 62. കുമാരേട്ടാ നന്ദി....അങ്ങ് എന്റെ കണ്ണ് തുറപ്പിച്ചു.....എങ്ങനെയാ ബ്ലോഗേണ്ടത് അതായതു ബ്ലോഗ്‌ എഴുതേണ്ടത് എന്ന് പഠിപ്പിച്ചു....
  എന്റെ കഴിവിന്റെ പരമാവതി ശ്രമിച്ചാലും ഇതൊന്നും എന്നെ കൊണ്ട് പറ്റില്ല........വരും ഇനിയും വരും നിങ്ങള് എന്നാ ചെയ്യും?????

  ReplyDelete
 63. ഹ ഹ അസിൻ. കുമാരേട്ടോ പോരട്ടേ ഇങട്

  ReplyDelete
 64. കലക്കി മാഷേ... ഈ സംഭവത്തില്‍ കുമാരേട്ടന്റെ റോള്‍ എന്താണ്?

  ReplyDelete
 65. ഇതുപോലെ ഒരു ക്രിക്കറ്റ് മാച്ച് എനിക്കും പറയാനുണ്ട്... കുമാരേട്ടന്റെ റൊജര്‍ മില്ലയുടെ ചൂട് കെട്ട്ടങ്ങിയ ശേഷം പറയാം... അല്ലെങ്കില്‍ അടിച്ചു മാറ്റിയതാനെന്ന് ആള്‍ക്കാര്‍ പറയും.... എന്തായലും റൊജര്‍ മില്ല പൊളപ്പന്‍!!!

  ReplyDelete
 66. kumarettaaa, kure kalathinu sesamanu comment idunnathu...milla kalakki

  ReplyDelete
 67. വളെരെ ഇഷ്ടപ്പെട്ടു,കഥവയിച്ചപ്പോള്‍ പഴയ കലെത്തെ വേലകള്‍ ആലോചിച്ചു പൊട്ടി ചിരിച്ചു പോയി,

  ReplyDelete
 68. I enjoyed reading your article, thank you for posting.

  ReplyDelete
 69. I will post a link to this page on my blog. I am sure my visitors will find that very useful.


  Advantage Term paper help – We do it your way

  ReplyDelete
 70. It's an interesting approach. I usually see ordinary views on the subject but yours it's written in a pretty special manner. Sure enough, I will revisit your web site for more information.

  College Term Papers

  ReplyDelete
 71. OAB/ഒഎബി, പാവത്താൻ, cALviN::കാല്വിന്, വീ കെ, നന്ദകുമാര്, ശാന്തകാവുമ്പായി, അഭി, വെഞ്ഞാറന്, Tijo, കിച്ചന്, ടിന്റുമോന്, കൊച്ചു മുതലാളി, നീര്വിളാകന്, saritha, vigeeth, സഹവാസി : നന്ദി

  ReplyDelete