Sunday, December 20, 2009

കോളേജ് ഡേയില്‍ കോമളകുമാരി

മധുര മനോഹര മനോജ്ഞമായ കലാലയ കാലം. കോളേജില്‍ പോവുന്നതിന്‌ പ്രേമിക്കുക എന്നല്ലാതെ യാതൊരു ദുരുദ്ദേശവുമില്ല. പെണ്‍‌പിള്ളേരെ വളക്കാന്‍ ചെയ്ത മെഗാസീരിയലിലെ ഒരു എപ്പിസോഡാണ് കോമളകുമാരിയുടേത്. പ്രസ്തുത കുമാരി ഞങ്ങളുടെ കോളേജിലെ ഒരു ബ്യൂട്ടിബെല്‍ ആണ്‌. ഞാനും എന്റെ ക്ലാസ്സ്മേറ്റ് പപ്പനും ഒരേ സമയത്താണ്‌ അവളില്‍ അനുരാഗ വിലോചരരായത്. കോമളകുമാരിയില്‍ ലവ് ഇന്‍‌വെസ്റ്റ് ചെയ്യാന്‍ എനിക്ക് ഇന്ററസ്റ്റുണ്ടെന്ന് പറഞ്ഞിട്ടും അവന്‍ പിന്മാറാന്‍ കൂട്ടാക്കിയില്ല. പക്ഷേ, ക്രിക്കറ്റ് കളിക്കുമ്പോള്‍ സിക്സര്‍ അടിക്കാന്‍ പാകത്തിന്‌ ഫുള്‍‌ടോസ് ബോള്‍ എറിഞ്ഞ് തരാമെന്ന വാഗ്ദാനത്തില്‍ അവന്‍ വീണു. അങ്ങനെ കോമളകുമാരീ പരിണയ പരിശ്രമത്തില്‍ ഞാന്‍ മാത്രായി.

ബ്രോഡ് മൈന്‍‌ഡഡ് പപ്പന്‍ മാറി തന്നെങ്കിലും ഞാനുടനെ ഡാന്‍‌സര്‍മാരെയും കൂട്ടി കണ്ണൂര്‍ ബസ് സ്റ്റാന്‍‌ഡില്‍ പോയി കോമളവുമായി ഡാന്‍‌സ് ചെയ്ത് ഡ്യുയറ്റ് പാടിയില്ല. കാരണം… അവ‌ള്‍‌ക്കൊരു ലൈഫ് കൊടുക്കാന്‍ തീരുമാനിച്ചത് ഞാനും പപ്പനുമല്ലാതെ വേറെയാരും, കോമളകുമാരി പോലും അറിഞ്ഞില്ല.


എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കും ഞാന് കോ.കുമാരിയുടെ പിന്നില്‍ നടന്നു. ഓളു മൈന്‍ഡാക്കിയില്ല. അതു ശരി, അങ്ങനെ വിട്ടാ പറ്റില്ലല്ലൊ. അതു കൊണ്ട് കുറേ ദിവസം മുന്‍പില്‍ നടന്നു നോക്കി. എന്നിട്ടും സെയിം ഫലം. എന്നെ കണ്ടാല്‍ അവളുടെ മുഖം അവിലില്‍ കുത്തിയ പഴം പോലെയാകും.


അങ്ങനെയിരിക്കുമ്പോഴാണ്‌ അക്കൊല്ലത്തെ കോളേജ് കലോത്സവം വന്നത്. ലോക ചരിത്രത്തിലെ പല പ്രേമങ്ങളും പൂത്ത് വിടര്‍‌ന്ന് പര പരാഗണം നടത്തിയത് കലോത്സവ ദിവസത്തിലാണ്‌. കോളേജിനടുത്തെ ആളില്ലാത്ത വീടും, പൊന്തക്കാടുകളും അന്ന്‌ ഫുള്ളായിരിക്കും. പിള്ളേരൊക്കെ പ്രത്യുല്‍പ്പാദനത്തിന്റെ ഡെമോ നോക്കുന്നത് അന്നാണ്‌. മാഷന്മാരും കലാപരമായ നാറ്റമുള്ള പിള്ളേരുമെല്ലാം കലോത്സവത്തിന്റെ തിരക്കിലായതിനാല്‍ പെങ്കുട്ട്യോളുമായി ചാറ്റാന്‍ ഇഷ്ടം പോലെ അവസരം കിട്ടും. കോളേജ് ഡേയ്ക്ക് ഫുള്‍‌സ്റ്റൈലില്‍ പാന്റ്സൊക്കെയിട്ട് പോയി ഫോട്ടോയൊക്കെ എടുത്ത് വിലസിയാല്‍ കോമളകുമാരി എന്റെ കൂടെ വന്ന്‌ "ഹവാ ഹവാ.. കുച്ച്പ്പീ ലുട്ടാപ്പീ..." പാടുമെന്ന് ഞാനുറപ്പിച്ചു.


ഗൃഹനിലയൊക്കെ വളരെ ബെറ്ററായതിനാല്‍ ഞാനെപ്പോഴും മുണ്ടനാണ്‌. പാന്റിടാത്ത കന്യകന്‍. പാന്റും ആക്സസറീസും അടുത്ത വീട്ടിലെ ഉസ്മാന്റേത് വാങ്ങിക്കാം. അവന്റെ ചേട്ടന്മാരൊക്കെ ദൂഫായിലായതിനാല്‍ നല്ല സെറ്റപ്പിലാണ്‌. കോളേജ് ഡേയുടെ തലേ ദിവസം വൈകുന്നേരം ഞാന്‍ ഒരു ലക്സ് സോപ്പുമായി ഉസ്മാന്റെ വീട്ടിലെത്തി.


"എടാ.. എന്ത്ണ്ട്..? സുഖല്ലേ.....? കൊറേ നാളായല്ലോ കണ്ടിറ്റ്....?" ഞാന്‍ ലക്സ് ചെറുതായി ഉരച്ചു.
"നീ കാര്യം പറ.. ഒരു ആവശ്യവുമില്ലാതെ നീ ഈട വെരൂലല്ലോ....?" ഉസ്മാന്‍ മസില്‍‌മാനായി പറഞ്ഞു. സാധാരണ പ്രയോഗങ്ങളൊന്നും ഇവന്റടുത്ത് നടക്കില്ലാന്നു തോന്നുന്നു. അതു കൊണ്ട് ഞാന്‍ സോപ്പ് മാക്സിമം പതപ്പിച്ചു.


"എടാ.. നീ അന്നു ആ പുതിയ പാന്റും ഷര്‍‌ട്ടുമിട്ട് ബസ്സ് സ്റ്റോപ്പില്‍ നിന്നില്ലേ, അതു കണ്ട് എന്റെ കോളേജിലെ ലൈലയൊക്കെ എന്തൊരു സ്റ്റൈലനാ എന്നു പറയുന്നത് കേട്ടു..."


"ങേ... ഉള്ളതാ...?" അവന്റെ മുഖം പട്ടിണിക്കാരന്‌ ചില്ലി ചിക്കന്‍ ഫ്രീ കിട്ടിയത് പോലെ തിളങ്ങി. പെണ്ണെന്ന വൈക്കോലെടുത്ത് കാണിച്ചാല്‍ ഏതു കാളയും ചാടി എണീക്കും. പിന്നെയല്ലേ ഉസ്മാന്‍. അങ്ങനെ പച്ചക്കള്ളം പറഞ്ഞ് ഉസ്മാനെ സുഖിയനാക്കി ഞാന്‍ കാര്യത്തിലേക്ക് കടന്നു.


"എടാ.. പിന്നെ.. അത്.. നാളെ കോളേജില്‍ കലോത്സവമാണ്... അപ്പോ എനിക്കിടാന്‍ ഒരു പാന്റും ഷര്‍‌ട്ടും വേണാരുന്നു.." ഞാന്‍ പറഞ്ഞു.


മോന്തായത്തിന്റെ തിളക്കത്തിന്‌ ഒരു സെന്റീമീറ്റര്‍ കുറവുവന്നെങ്കിലും അവന്‍ പാന്റും ഷര്‍‌ട്ടും എടുത്ത് തന്നു.


‘‘അല്ല, പാന്റിടുമ്പോള്‍ ചെരുപ്പ് ഇട്ടു പോകാന്‍ പറ്റില്ലല്ലോ. നിന്റെ ഷൂവും ബെല്‍‌റ്റും കൂടി വേണാരുന്നു…’’ ഞാന്‍ അടുത്ത കാര്യം കൂടി പറഞ്ഞു. മുഖകാന്തി ഒറ്റയടിക്ക് നാലിഞ്ച് കുറഞ്ഞെങ്കിലും സാധനങ്ങള്‍ കിട്ടി.


"എടാ. ക്യാമറയും ആ കൂളിങ്ങ് ഗ്ലാസ്സും കൂടി കിട്ടിയാല്...?"


അതോട് കൂടി ഉസ്മാന്റെ മുഖം ദോശക്കല്ല് പോലെയായെങ്കിലും അവനതും തന്നു.
ഞാന്‍ സാധനങ്ങളെല്ലാം സഞ്ചിയിലാക്കുമ്പോള്‍ അവന്‍ പറഞ്ഞു. "അല്ല, പാന്റും കുപ്പായവും എന്റെ.."


ഞാന്‍ പറഞ്ഞു “അതെ.”


"ഷൂവും ക്യാമറയും കണ്ണടയും ബെല്‍‌റ്റും എന്റെ..?" ഉസ്മാന്‍ പിന്നെയും പറഞ്ഞു.
"അതെ.. അതെ അതെ " ഞാന്‍ സമ്മതിച്ചു.


അപ്പോള്‍ നിഷ്കളങ്കിത ഹൃദയവാനായി ഉസ്മാന്‍ ചോദിച്ചു. "എന്നാപ്പിന്നെ ഞാന്‍ തന്നെ പോയാപ്പോരേ...?"


സത്യമായിട്ടും അവനിത്ര നിലവാരം ഉണ്ടെന്ന് ഞാന്‍ കരുതിയില്ല.


രാവിലെ എഴുന്നേറ്റ് ടാറു പോലത്തെ ബോഡി വെളുപ്പിക്കാന്‍ കുറേ സമയം മെനക്കെട്ട് കുളിച്ചു. അഞ്ചാറു ബക്കറ്റ് വെള്ളമെടുത്ത് ലൈഫ് ബോയ് സോപ്പും, ചേരിക്കുച്ചുമിട്ട് മേലാകെ തേച്ച് ഉരച്ചു. വെളുക്കാന്‍ തേച്ചത് ചോരപ്പാണ്ഡാവുമെന്നായപ്പോള്‍ നിര്‍ത്തി. പിന്നെ പോണ്ട്സ് പൌഡര്‍ ഒന്നു രണ്ട് കോട്ട് അടിച്ച് മുഖത്തിന്റെ മാറ്റ് ഉറപ്പ് വരുത്തി. കാര്‍ക്കൂന്തല്‍ വെളിച്ചെണ്ണയിട്ട് പശു നക്കിയത് പോലെ ചീകിയൊതുക്കി.


അണ്ടര്‍‌വെയറിട്ട് കവചകുണ്ഡലങ്ങളെയൊക്കെ മറച്ച ശേഷം വെള്ള പാന്റും പച്ച ഷര്‍ട്ടുമിട്ട് ഇന്‍‌സൈഡ് ചെയ്ത് ബെല്‍റ്റിട്ടു. കണ്ടാല്‍ തലയണയുടെ നടുക്ക് ചൂടികൊണ്ട് കെട്ടിയത് പോലെയുണ്ട്. ഫുള്‍‌ക്കൈ മടക്കി, ഷൂ ഇട്ട് നടക്കാന്‍ നോക്കുമ്പോ പാന്റിന് നീളം അധികമായത് കാരണം നിലത്തിഴഞ്ഞ് കിടക്കുന്നു. ഇങ്ങനെ പോയാല്‍ തൂപ്പുകാരൊക്കെ മടിയന്മാരായിപ്പോകും. ഷര്‍‌ട്ടിന്റെ കൈ പോലെ പാന്റിന്റെ എക്സസ് പോര്‍‌ഷനും മടക്കി ചുരുട്ടി വെച്ച് അഡ്ജസ്റ്റ് ചെയ്തു.
പുറപ്പെടാന്‍ വേണ്ടി വീടിന്റെ ഇറയത്ത് നില്ക്കുമ്പോഴാണ്‌ അമ്മൊമ്മ എന്നെ കണ്ടത്. ഉടനെ ചോദിച്ചു. "ഉസ്മാനേ നീയെപ്പാ വന്നേ...?" പണ്ടാരടങ്ങാന്‍! വയസ്സായാല്‍ അത്യാവശ്യം കണ്ണു കാണാനൊക്കെ പഠിക്കണം. പാന്റിട്ടവരെ ബഹുമാനിക്കാനറിയാത്ത പൂവര്‍ ഫാമിലി മെംബേഴ്സ്.
കോളേജിലെത്തി. പപ്പന്‍ എന്നെ കണ്ടിട്ട് ഒന്നും മിണ്ടുന്നില്ല. മുഖം കരിമ്പനടിച്ച വെള്ള ഷര്‍ട്ട് പോലെ. അടിമുടി നോക്കുന്നു. എന്നിട്ടൊരു ചോദ്യം. "ഇതിന്റെ അടിയിലുള്ളതെങ്കിലും നിന്റേതാണോ...?" കണ്‍‌ട്രി പപ്പന്‍! മുണ്ടുമുടുത്ത് വന്നിരിക്കുന്ന വെറും ലോക്കല്‍ ജെലസി ഗൈ.


കുറച്ച് കഴിഞ്ഞപ്പോള്‍ കോമളകുമാരി വന്നു. ആദ്യമായി അവളെന്നെ നോക്കി മനോഹരമായി ചിരിച്ചു. ശോ.. കുളിരുമഴയില്‍ നനഞ്ഞ പോലെയായി ഞാന്! അവളു നടന്നു പോയിട്ടും അത്ഭുതം കൊണ്ട് തുറന്ന എന്റെ വായ കുറേ സമയത്തേക്ക് അടഞ്ഞില്ല. കുറേ ഈച്ച ഫാമിലി വന്ന് വാട്ടര്‍ റൈഡ് കളിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ഞാന്‍ വായക്ക് ഷട്ടറിട്ടത്. കോമളകുമാരി എന്നോട് ചിരിക്കുന്നത് കണ്ട പപ്പന്റെ മുഖം അന്ധകാരത്തിന്റെ കൂരിരുട്ടിലെ കരിങ്കല്ലു പോലെയായി.
ഞങ്ങള്‍ ഓഡിറ്റോറിയത്തിലേക്ക് പോയി. കോമളകുമാരി ഇരിക്കുന്നതിന്റെ അടുത്ത് സ്ഥലം പിടിച്ചു. ഉദ്ഘാടനം കഴിഞ്ഞു. ഏതോ പട്ടിണിക്കാരിയുടെ ഭരതനാട്യമാണ്‌ നടക്കുന്നത്. സ്റ്റേജിന്റെയടുത്ത് പോയി ഒരു ഫോട്ടോ എടുക്കാമെന്ന് എനിക്ക് തോന്നി. എന്റെ ന്യൂ ലുക്ക് നാലാള്‌ അറീയട്ടെ. ഞാന്‍ കൂളിങ്ങ് ഗ്ലാസ്സ് എടുത്ത് ഇല്ലാത്ത പൊടി തുടച്ച് കളഞ്ഞ്, ക്യാമറയുമെടുത്ത് എഴുന്നേറ്റു.
പിള്ളേരുടെ ഇടയിലൂടെ നടക്കുമ്പോള്‍ മടക്കി വെച്ചിരുന്ന പാന്റ് അഴിഞ്ഞത് ഞാന്‍ കണ്ടില്ല… രണ്ടടി നടന്ന് കാണില്ല... അതില്‍ ചവിട്ടി ഞാന്‍ പഴംചക്ക വീണത് പോലെ നിലത്ത് വീണു. കോമളവും പിള്ളേരുമൊക്കെ തലയറഞ്ഞ് ചിരിക്കുകയാണ്‌… ദുഷ്ടന്‍ പപ്പന്‍ എഴുന്നേറ്റ് നിന്ന്‌ ഹാ .. ഹാ.. എന്ന് അലറുന്നു. ഇവനൊന്നും ഉണ്ടായിട്ടിന്നേവരെ ചിരിച്ചിട്ടില്ലെന്നു തോന്നുന്നു. ഞാന്‍ തപ്പിപ്പിടിച്ച് എഴുന്നേറ്റ് നോക്കുമ്പോള്‍ കൂളിങ്ങ് ഗ്ലാസ്സും ക്യാമറയും പീസ് പീസായി കിടക്കുന്നു...! 


ഞെട്ടിപ്പിക്കുന്ന ആ ഡിസ്കവറിയില്‍ വീണപ്പോഴുണ്ടായ വേദനയും ചമ്മലും ഒന്നുമല്ലായിരുന്നു.
ഉസ്മാന്റെ മുഖമല്ല പേരു ഓര്‍‌ത്തപ്പോ തന്നെ എന്റെ ഫുള്‍ ജീവനും ഗുഡ് ബൈ പറഞ്ഞിരുന്നു. എങ്ങനെയാണ് അവനെയൊന്ന് സമാധാനിപ്പിക്കുകയെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ഉത്സവപ്പറമ്പില്‍ പെട്ടുപോയ ശവപ്പെട്ടിക്കച്ചവടക്കാരനെ പോലെ ഞാനിരുന്നു. മിമിക്രിയും മോണോ ആക്റ്റുമൊക്കെ അവാര്‍‌ഡ് പടം പോലെ ഫീല്‍ ചെയ്തു. പപ്പനോട് നല്ല തല വേദന എന്നും പറഞ്ഞ് ഉച്ച കഴിഞ്ഞ് ഞാന്‍ വീട്ടിലേക്ക് പോയി. പിന്നീട് അന്നു മുഴുവന്‍ പുറത്തിറങ്ങിയില്ല. ഉസ്മാനോട് എന്തു പറയുമെന്നാലോചിച്ച് എന്റെ ഉറക്കം കംപ്ലീറ്റ് പോയി. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് പുറത്ത് വന്നപ്പോള്‍ ഉസ്മാന്‍ അതാ എന്നെയും കാത്തിരിക്കുന്നു! 


ഞാന്‍ പേടിച്ച് പേടിച്ച് ക്യാമറയും കണ്ണടയും ഇഹലോകവാസം വെടിഞ്ഞ വിവരം പറഞ്ഞു. എന്നിട്ട് കണ്ണുമടച്ച് തെറിവിളിക്കായി സൈലന്റ് വാലനായി നിന്നു. പക്ഷേ, അവനു യാതൊരു വിഷമവുമില്ല. ഒന്നും മനസ്സിലാകാതെ നില്ക്കുമ്പോള്‍ കാതില്‍ ഹണിറെയിന്‍ പോലെ അവന്റെ ശബ്ദം കേട്ടു.


“അതു പോട്ടെ.. എന്റെ വിസ വന്നു... അടുത്തയാഴ്ച ഗള്‍‌ഫിലേക്ക് പോകുകയാ..."
ഒരു ഫുള്‍‌ലെങ്ങ്ത്ത് ശ്വാസം വിട്ട് ഞാന്‍ പറഞ്ഞു. “ഉസ്മാനേ നീയൊരു ജെന്റില്‍‌മാന്‍ തന്നെ…”
അന്നു വൈകിട്ട് ഞാന്‍ വായനശാലയില്‍ നിന്നു പത്രം വായിക്കുകയായിരുന്നു. സായാഹ്ന പത്രമായ സുദിനത്തിലെ ഒരു വാര്‍ത്ത കണ്ട് ഞാന്‍ ഞെട്ടി.. പിന്നെ കോരാതെ തരിച്ചു…


... കോമളകുമാരി മുങ്ങി. കൂടെ ബസ് ഡ്രൈവറും....

93 comments:

  1. ഷൂവും ക്യാമറയും കണ്ണടയും ബെല്‍റ്റും എന്റെ..?" ഉസ്മാന്‍ പിന്നെയും പറഞ്ഞു.

    "അതെ.. അതെ അതെ " ഞാന്‍ സമ്മതിച്ചു.

    അപ്പോള്‍ നിഷ്കളങ്കിത ഹൃദയവാനായി ഉസ്മാന്‍ ചോദിച്ചു. "എന്നാപ്പിന്നെ ഞാന്‍ തന്നെ പോയാപ്പോരേ...?"
    ..... Adipoli...

    ReplyDelete
  2. കള്ളിയുള്ള നാടന്‍ കൈലിയും ഒരു കാക്കി ഉടുപ്പും ഇട്ടു പോയാല്‍ ഈസി ആയി വലയുമായിരുന്ന പെണ്ണിന് വേണ്ടി... മണ്ടന്‍ വെറുതെ... ഉസ്മാന്റെ ക്യാമറ ചീത്തയാക്കി...

    ReplyDelete
  3. "ങേ... ഉള്ളതാ...?" അവന്റെ മുഖം പട്ടിണിക്കാരന്‌ ചില്ലി ചിക്കന്‍ ഫ്രീ കിട്ടിയത് പോലെ തിളങ്ങി. പെണ്ണെന്ന വൈക്കോലെടുത്ത് കാണിച്ചാല്‍ ഏതു കാളയും ചാടി എണീക്കും. പിന്നെയല്ലേ ഉസ്മാന്‍.

    എന്നാ കീച്ചാ കുമാരേട്ടാ, ചിരിച്ച്‌.. രിച്ച്..രിച്ച് ഒരു വഴിക്കായെന്നു പറയെണ്ടല്ലോ?
    ആ കോളേജ് കാലത്തിലെ അനുരാഗ വര്‍ണ്ണന.. ഹൊ കിടിലന്‍...!!!

    (ക്ലൈമാക്സ്‌ ഡസന്‍ ബ്രേക്കിട്ടപോലെയായോ എന്ന് വര്‍ണ്ണ്യത്തിലാശങ്ക!!)

    ReplyDelete
  4. ചോദിക്കാന്‍ മറന്നു, എന്താ ഈ ചേരിക്കുച്ച് ? പോത്തങ്ങയാണോ?

    ReplyDelete
  5. സ്രുഷ്ടിനന്നായിട്ടുണ്ട്.. നല്ലോണം ചിരിച്ചു... ആശംസകള്‍ ...

    ReplyDelete
  6. >>>കാര്കൂതന്തല്‍ വെളിച്ചെണ്ണയിട്ട് പശു നക്കിയത് പോലെ ചീകിയൊതുക്കി.<<<<

    :)

    ReplyDelete
  7. കുമാരാ....പതിവു പോലെ കലക്കി

    ReplyDelete
  8. vigeeth: കൈനീട്ടത്തിന് പ്രത്യേക നന്ദി.
    കണ്ണനുണ്ണി: അനുഭവം ഗുരു..... നന്ദി.
    സുമേഷ് മേനോന്‍ : അവസാനം സ്പീഡ് കൂടിപ്പോയോ ഇല്ലെന്നെ.. കമന്റിന് നന്ദി. (ചേരിക്കുച്ച് എന്നു പറയുന്നത് ചകിരി നേരിയതാക്കി മേലു തേക്കാന്‍ ഉപയോഗിക്കുന്നതാ.)
    Aasha, യരലവ~yaraLava, krishnakumar513 : എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  9. കണ്ണൂര്‍ കാര്‍ക്ക് അടികൂടാന്‍ മാത്രല്ല തമാശയും അറിയാം അല്ലേ.....!!!!!
    നന്നായി രസിച്ട്ട....കലക്കി.

    ഞാന്‍ ഇവിടെ പുതീത ..

    സ്നേഹത്തോടെ ഷാജി ഖത്തര്‍.

    ReplyDelete
  10. "പുറപ്പെടാന്‍ വേണ്ടി വീടിന്റെ ഇറയത്ത് നില്ക്കുമ്പോഴാണ്‌ അമ്മൊമ്മ എന്നെ കണ്ടത്. ഉടനെ ചോദിച്ചു. "ഉസ്മാനേ നീയെപ്പാ വന്നേ...?" പണ്ടാരടങ്ങാന്‍! വയസ്സായാല്‍ അത്യാവശ്യം കണ്ണു കാണാനൊക്കെ പഠിക്കണം. പാന്റിട്ടവരെ ബഹുമാനിക്കാനറിയാത്ത പൂവര്‍ ഫാമിലി മെംബേഴ്സ്..." ചിരിച്ചു....നല്ല അസ്സലായി ചിരിച്ചു....

    ReplyDelete
  11. ഹിഹ്ഹീ... കലക്കന്‍.. കുറേ നാളുകള്‍ക്ക് ശേഷം കലക്കന്‍ പോസ്റ്റ്...
    പ്രയോഗങ്ങള്‍ ഒക്കെ പതിവ് പോലെ കിടുക്കന്‍ അളിയാ...
    ക്ലൈമാക്സ് കലക്കി..

    ReplyDelete
  12. എന്നാലും എന്റെ കോമള കുമാരി ..ഇതു ചതിയായി പ്പോയി ..കുമാരനെ ന്തു പണിയാ കാണിച്ചേ...ആദ്യമേ കോമള കുമാരിയോടു പറഞ്ഞിരുന്നെങ്കിൽ പത്രത്താളിൽ കുമാരൻ ചിരിക്കില്ലായിരുന്നോ.? യോഗം വേണമെടേ...യോഗം..

    ReplyDelete
  13. എന്റെ മാഷെ തകര്‍ത്തു ഹിഹിഹി എന്നാലും അവസാനം കൊണ്ട് ചവിട്ടി നിര്‍ത്തി കളഞ്ഞു ഹിഹിഹി എന്നാലും തകര്‍ത്തു കളഞ്ഞു കേട്ടോ

    ReplyDelete
  14. kumaraaaaaaaaa suuuuuuuuuper ttttto

    ReplyDelete
  15. അവിലില്‍ കുത്തിയ പഴത്തിനെന്താ കുഴപ്പം?

    ReplyDelete
  16. dhurantha kathakal thanne,,,
    ishtaayi..
    bestwishes

    ReplyDelete
  17. ഷൂവും ക്യാമറയും കണ്ണടയും ബെല്‍റ്റും എന്റെ..?" ഉസ്മാന്‍ പിന്നെയും പറഞ്ഞു.

    "അതെ.. അതെ അതെ " ഞാന്‍ സമ്മതിച്ചു.

    അപ്പോള്‍ നിഷ്കളങ്കിത ഹൃദയവാനായി ഉസ്മാന്‍ ചോദിച്ചു. "എന്നാപ്പിന്നെ ഞാന്‍ തന്നെ പോയാപ്പോരേ...?"


    അതു പോരായിരുന്നോ...എന്തിനാ വെറുതെ.


    ആ ഹെയര്‍ സ്റ്റൈല്‍ തന്നെയാണോ ഇപ്പോഴും.

    ReplyDelete
  18. കുമാര്‍ , ആ വെള്ള പാന്റ് , പച്ച ഷര്‍ട്ട് ഇവയൊക്കെ ഇട്ടു സിംപ്ലനായി നിക്കണ നെന്റെ ഒരു ഫോട്ടം കൂടി വേണാര്‍ന്നു ...ട്ടോ
    പോസ്റ്റ്‌ അടിപൊളി ...

    ReplyDelete
  19. കുമാരാ...ചിരിച്ച് കുത്തിമറിഞു :-))))))

    കടിപൊളി:-)

    എതായാലും അവള്‍ രക്ഷപ്പെട്ടൂ:-)

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. അപ്പോള്‍ കയ്യിലിരുപ്പു മാത്രമല്ല ഗൃഹനിലയും നല്ലതായിരുന്നു അല്ലെ അക്കാലത്ത്. എന്നാലും അന്നേരം ഉസ്മാന്റെ ഗ്രഹനില നന്നായ കാരണം തെറി കേള്‍ക്കാതെ രക്ഷപെട്ടു. ബ്യൂട്ടിബെല്‍, മുണ്ടന്‍, അവിലില്‍ കുത്തിയ പഴം, തുടങ്ങിയ പ്രയോഗങ്ങള്‍ എല്ലാം കലക്കി. ലൈഫ് ബോയ്‌ സോപ്പ് ഇട്ടു കുളിക്കന്ന ആള്‍ കൂട്ടുകാരന് വേണ്ടു ലക്ക്സ് തന്നെ കരുതിയല്ലോ. അതാണ് സ്നേഹം...:-)

    ReplyDelete
  22. ലക്സിനേക്കാള്‍ നല്ലതു് ചന്ദ്രികയാ പതയാന്‍. എന്തായാലും ഒരെണ്ണം കരുതിവച്ചോളൂ.

    ReplyDelete
  23. ചിരിപ്പിച്ചു കുമാരാ

    ReplyDelete
  24. മണ്ണും (ഡ്രൈവര്‍ സീറ്റും)ചാരി നിന്നവന്‍ അവസാനം പെണ്ണും കൊണ്ട് പോയി .
    ഉസ്മാന്റെ കണ്ണടയും ക്യാമറയും പോയത് മിച്ചം. ഹഹഹ...

    ReplyDelete
  25. നല്ലൊരു ലൈവ് കോമഡിഷോ കണ്ടത് പോലെ... രസകരം!

    ReplyDelete
  26. കുമാരാ......... കലക്കി!

    ReplyDelete
  27. ഇപ്പോയിട്ട പാന്റ് ആരുടെതാ?
    --------ഗൊള്ളാം

    ReplyDelete
  28. കലക്കി കുമാരാ...കലക്കി...

    ReplyDelete
  29. ഉസ്മാന്‍ ഡീസന്റായത് ഭാഗ്യം... അല്ലേ?

    കോമളകുമാരി വെറുതേയാണോ മൈന്റ് ചെയ്യാതിരുന്നത്?

    ReplyDelete
  30. ''... കോമളകുമാരി മുങ്ങി. കൂടെ ബസ് ഡ്രൈവറും....''

    എന്നാലും ആ മുങ്ങല്‍ ഒരു ഒന്നൊന്നര മുങ്ങലായിപ്പോയി..
    :)
    രസികന്‍ പോസ്റ്റ്‌..

    ReplyDelete
  31. "അല്ല, പാന്റും കുപ്പായവും എന്റെ.."

    ഞാന്‍ പറഞ്ഞു “അതെ.”

    "ഷൂവും ക്യാമറയും കണ്ണടയും ബെല്‍‌റ്റും എന്റെ..?" ഉസ്മാന്‍ പിന്നെയും പറഞ്ഞു.

    "അതെ.. അതെ അതെ " ഞാന്‍ സമ്മതിച്ചു.

    അപ്പോള്‍ നിഷ്കളങ്കിത ഹൃദയവാനായി ഉസ്മാന്‍ ചോദിച്ചു. "എന്നാപ്പിന്നെ ഞാന്‍ തന്നെ പോയാപ്പോരേ...?"
    ഇതല്ലേ സ്കോറിംഗ് !
    ഹാപ്പി ക്രിസ്തുമസ് !

    ReplyDelete
  32. shaji, നേഹ, anshabeegam, അബ്കാരി, nanda, ..:: അച്ചായന് ::.., Anonymous, അരുണ് കായംകുളം, the man to walk with, pandavas...., ചേച്ചിപ്പെണ്ണ്, ഭായി, കവിത - kavitha, Typist | എഴുത്തുകാരി, ഗിനി, ഉപാസന || Upasana, വശംവദൻ, Sukanya, Shine Narithookil, SAJAN SADASIVAN, കാട്ടിപ്പരുത്തി, Captain Haddock, ശ്രീ, മുരളി I Murali Nair, ramanika..

    എല്ലാവര്‍ക്കും വളരെ നന്ദി...

    ReplyDelete
  33. ;) another good one!

    ReplyDelete
  34. നിങ്ങക്കീ പെണ്ണ് കേസല്ലാതെ വേറെ ഒന്നും എഴുതാനില്ലേ?

    (ഒരു പെണ്ണ് കേസ് പോലും എഴുതാനില്ലാത്തതിന്റെ അസൂയ കൊണ്ട് ചോദിച്ച് പോവുന്നതാ..)

    :-)

    ReplyDelete
  35. /കോളേജ് ഡേയുടെ തലേ ദിവസം വൈകുന്നേരം ഞാന്‍ ഒരു ലക്സ് സോപ്പുമായി ഉസ്മാന്റെ വീട്ടിലെത്തി./

    പെട്ടെന്നു ഞാന്‍ കരുതി, കോളേജ് ഡേയുടെ തലേന്നു മാത്രമേ കുളിക്കാറുള്ളൂ എന്നു! :)

    ReplyDelete
  36. "കുറേ ഈച്ച ഫാമിലി വന്ന് വാട്ടര്‍ റൈഡ് കളിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ഞാന്‍ വായക്ക് ഷട്ടറിട്ടത്."..ഒരുപാടിഷ്ടമായി... കലക്കി

    ReplyDelete
  37. വാതിലടച്ച് മോണിറ്റർ നോക്കി ചിരിച്ചു, പിന്നെ ആരെങ്കിലും കണ്ടാലോ? നന്നായി.

    ReplyDelete
  38. ... കോമളകുമാരി മുങ്ങി. കൂടെ ബസ് ഡ്രൈവറും....


    ഞമ്മക്ക് പെരുത്ത് പിടിച്ചുട്ടോ...

    ReplyDelete
  39. സംഭവിക്കുന്നതെല്ലാം നല്ലതിന്...കൂളിംഗ് ഗ്ലാസും ക്യാമറയും പോയാലെന്ത് ജീവിതം രക്ഷപ്പെട്ടില്ലേ :D

    ReplyDelete
  40. അണ്ടര്‍‌വെയറിട്ട് കവചകുണ്ഡലങ്ങളെയൊക്കെ മറച്ച ശേഷം വെള്ള പാന്റും പച്ച ഷര്‍ട്ടുമിട്ട് ഇന്‍‌സൈഡ് ചെയ്ത് ബെല്‍റ്റിട്ടു. കണ്ടാല്‍ തലയണയുടെ നടുക്ക് ചൂടികൊണ്ട് കെട്ടിയത് പോലെയുണ്ട്. ഫുള്‍‌ക്കൈ മടക്കി, ഷൂ ഇട്ട് നടക്കാന്‍ നോക്കുമ്പോ പാന്റിന് നീളം അധികമായത് കാരണം നിലത്തിഴഞ്ഞ് കിടക്കുന്നു. ഇങ്ങനെ പോയാല്‍ തൂപ്പുകാരൊക്കെ മടിയന്മാരായിപ്പോകും.

    മുടിഞ്ഞ അലക്ക് അണ്ണാ, സൂപ്പര്‍ പോസ്റ്റ്‌,

    അണ്ണാ അണ്ണന്റെ കഥയില്‍ മിക്കവാറും നായികമാര്‍ ബസ്‌ ഡ്രൈവര്‍ അല്ലേല്‍ കണ്ടക്ടര്‍മാരുടെ കൂടെ ഒളിച്ചോടുന്ന പതിവ് ഉള്ളൂ, അതെന്തെര്.

    (ഉസ്മാന്‍ വീട്ടില്‍ കേറി തല്ലിയ കാര്യം ഓ ടോ ആയി ഇടണ്ടാതയിരുന്നു)

    ReplyDelete
  41. തലയണയുടെ നടുക്ക് ചൂടികൊണ്ട് കെട്ടിയത് പോലെയുണ്ട് :-)

    രസികന്‍ പോസ്റ്റ്!

    ReplyDelete
  42. കുമാരേട്ടാ അടിപൊളി ആയി . കുറെ ചിരിച്ചു

    ReplyDelete
  43. കുമാരാ കലക്കി.
    "തലയണയുടെ നടുക്ക് ചൂടികൊണ്ട് കെട്ടിയത് പോലെയുണ്ട്" അങ്ങിനെതന്നെയാണോ ഇപ്പോഴും?

    ReplyDelete
  44. മധുര മനോഹര മനോജ്ഞമായ കലാലയ കാലം
    ഇതില്‍ എന്തൊ ഒരു അപാകത ഉണ്ട്.....ഒരു കലാലയ ജീവിതത്തെ ഇങ്ങനെ മാത്രം ഒതുക്കന്‍ പാടില്ല,
    പിന്നെ സെക്സ് എഴുത്തുകാരന്‍ എന്ന ലേബല്‍ കിട്ടാനണോ ഈ പെടാ പാട് !
    മാധവികുട്ടി ഉണ്ടാക്ക്ക്കി വച്ച ശൂന്യത നികത്തണമെന്നു ആരെങ്കിലും ആവശ്യപെട്ടൊ?
    നല്ലൊരു കഥ .. അതില്‍ മുഴുവന്‍ തമാശ ...
    അതില്‍ “വേണ്ടാത്ത ഭംഗി“ പ്രയൊഗങ്ങള്‍
    കയറ്റി മൊശമാക്കാന്‍ ശ്രമിച്ചു...

    ബാക്കി നേരില്‍ പറയാം

    ReplyDelete
  45. ... കോമളകുമാരി മുങ്ങി. ബസ് ഡ്രൈവറുടെ കൂടെ
    പകരം ഗള്‍ഫില്‍ നിന്നും ലീവിനു വന്ന ..
    ഉസമാന്റെ കൂ‍ടെ ആക്കാമായിരുന്നു.

    ReplyDelete
  46. ഈ ബസ്‌ പണിക്കാരെ കൊണ്ടു തോറ്റു..നല്ലതെല്ലാം അവന്മാർ കൊണ്ടു പോകും അല്ലേ ?..അതുകഴിഞ്ഞു അവരുടെ കൂടെപോകുന്നവരെ കുറിച്ച്‌ തിരക്കിയാൽ അറിയാം അവർ അനുഭവിക്കുന്നത്‌..പെൺകുട്ടികൾക്ക്‌ ബുദ്ധിയുണ്ടാകട്ടെ!!!... പതിവുപോലെ ചിരിമയം നന്നായിരിക്കുന്നു..ആശംസകൾ

    ReplyDelete
  47. അനിൽ@ബ്ലൊഗ്, VinuXavier, :: VM ::, Renjith, mini//മിനി, മുഖ്താര് ഉദരംപൊയില്, Jenshia, കുറുപ്പിന്റെ കണക്കു പുസ്തകം, അരവിന്ദ് :: aravind, അഭി, തെച്ചിക്കോടന്, ബിനോയ്//HariNav, ManzoorAluvila: എല്ലാവര്ക്കും നന്ദി…..

    surajbhai : വളരെ സന്തോഷം.. നീ മാധവിക്കുട്ടി എന്ന പേരെങ്കിലും കേട്ടിട്ടുണ്ടല്ലോ.. പറഞ്ഞത് പോലെ നിനക്കുള്ള മറുപടി നേരിട്ട്. ഫോണിലല്ല. കാണുമ്പോള്.


    Tomkid!: പെണ്ണിനെ പറ്റി എഴുതരുതെന്ന് പറയാന് ഇന്ന് ക്വാളിഫിക്കേഷനുള്ള ഏക ആളു നീ തന്നെ. ഹഹഹ..

    ReplyDelete
  48. പതിവു പോലെ ചിരിപ്പിച്ചു.

    ReplyDelete
  49. ഭാഗ്യവതിയായ കോമളകുമാരി...
    ഈ വക ടീമുകളില്‍ നിന്ന് അവള്‍ രക്ഷപ്പെട്ടല്ലോ...

    ReplyDelete
  50. ഹൌസ് ഫുള്ളാകാന്‍ പൊന്തക്കാടൊന്നും ഇപ്പൊ ഇല്ലാല്ലൊ..ഓ കോപ്പാ..അതിനല്ലേ ലോഡ്ജ് ;)

    ReplyDelete
  51. ഗോള്ളാം...കലക്കി... ഉസ്മാനാണ്‌ താരം...

    ReplyDelete
  52. ഒരു പാട് ചിരിച്ചു--നല്ല നര്‍മ്മം

    ReplyDelete
  53. നവവത്സരാശംസകള്‍

    ReplyDelete
  54. "പിള്ളേരൊക്കെ പ്രത്യുല്‍പ്പാദനത്തിന്റെ ഡെമോ നോക്കുന്നത് അന്നാണ്‌."

    കുമാരാ, കൊള്ളാം... നിങ്ങള്‌ ഏടയ്ക്കാ ഇമ്മാതിരി പോക്ക്‌ പോണേ? അപ്പോള്‍ ഇങ്ങനെയൊക്കെയാണ്‌ ഇന്നത്തെ ക്യാമ്പസ്‌ അല്ലേ?...

    ReplyDelete
  55. കലക്കി മാഷേ.. ചിരിച്ചു മടുത്തു:)

    ReplyDelete
  56. "എന്നാപ്പിന്നെ ഞാന്‍ തന്നെ പോയാപ്പോരേ...?"


    അത് കലക്കീട്ടോ. പിന്നെ കോമള കുമാരിക്ക് വേണ്ടിയ ഉനിഫോം ഇതൊന്നുമായിരുന്നില്ല എന്ന് മനസ്സിലായല്ലോ. ചുമ്മാതാണോ അവള്‍ ചിരിച്ചത്?

    ReplyDelete
  57. അവിലില്‍ കുത്തിയ പഴം എന്നെയും ഒന്ന് കുഴക്കി. കാര്യം മനസ്സിലാക്കാന്‍ കണ്ണനുണ്ണി യുടെ സഹായം വേണ്ടി വന്നു. ഈ കണ്ണൂര്‍ കാരുടെ ഒരു കാര്യം..

    ReplyDelete
  58. ബുഹഹഹ!

    കലക്കി!

    ആ ബസ്സുകാരന്റെ കഷ്ടകാലം!

    ReplyDelete
  59. എന്തായാലും ആ കോളേജ്കുമാരി രക്ഷപ്പെട്ടെന്നേ ഞാൻ പറയൂ..ലവള് കുമാരേട്ടനെയെങ്ങാൻ പ്രണയിച്ചിരുന്നെങ്കിൽ...!!!!

    ReplyDelete
  60. കോമളവും പിള്ളേരുമൊക്കെ തലയറഞ്ഞ് ചിരിക്കുകയാണ്‌… ദുഷ്ടന്‍ പപ്പന്‍ എഴുന്നേറ്റ് നിന്ന്‌ ഹാ .. ഹാ.. എന്ന് അലറുന്നു. ഇവനൊന്നും ഉണ്ടായിട്ടിന്നേവരെ ചിരിച്ചിട്ടില്ലെന്നു തോന്നുന്നു.

    അതു കലക്കി കുമാരേട്ടാ....
    ആശംസകൾ..

    ReplyDelete
  61. അപ്പോള്‍ നിഷ്കളങ്കിത ഹൃദയവാനായി ഉസ്മാന്‍ ചോദിച്ചു. "എന്നാപ്പിന്നെ ഞാന്‍ തന്നെ പോയാപ്പോരേ...?"

    ബേറെയും പലതും ഉണ്ട്..കുമാരേട്ടാ സംഭവങ്ങള്‍ സംഭവം തന്നെ

    ReplyDelete
  62. "പെണ്ണെന്ന വൈക്കോലെടുത്ത് കാണിച്ചാല്‍ ഏതു കാളയും ചാടി എണീക്കും."
    ചിരിക്കാന്‍ വക നല്‍കിയ ഒരു പോസ്റ്റ്‌.
    ആശംസകള്‍...

    ReplyDelete
  63. Seema Menon, ആര്ദ്ര ആസാദ്, ദീപ്സ്, Jimmy, jyo, വിനുവേട്ടന്|vinuvettan, പയ്യന്സ്, raadha, jayanEvoor, കുഞ്ഞന്, വീ കെ, ചെലക്കാണ്ട് പോടാ, pattepadamramji:

    കമന്റുകളെഴുതിയ എല്ലാവര്‍ക്കും നന്ദി..

    ReplyDelete
  64. mone ugran post rasakaram.puthuvalsaraashamsakal!!

    ReplyDelete
  65. കലക്കി പൊളിച്ചു കുമാരന്‍ മാഷെ. ശെരിക്കും കൊരിതന്നെ ചിരിച്ചു.

    ReplyDelete
  66. പോസ്റ്റ് വായിച്ചു ഒന്നു ചിരിച്ചു

    കാട്ടിപ്പരുത്തിയുടെ കമന്റ് കണ്ട് തലയറഞ്ഞ് ചിരിച്ചു!
    ഇപ്പോയിട്ട പാന്റ് ആരുടെതാ?

    പുതുവല്‍സരാശംസകള്‍ നേരുന്നു

    ReplyDelete
  67. "പിള്ളേരൊക്കെ പ്രത്യുല്‍പ്പാദനത്തിന്റെ ഡെമോ നോക്കുന്നത് അന്നാണ്‌."

    ഒരു ഒന്ന് ഒന്നര വീശായല്ലോ ഇത്‌... നന്നായിരിക്കുന്നു..ആശം സകൾ

    ReplyDelete
  68. കുമാരേട്ടാ കഴിഞ 2 ദിവസങളായി ഉച്ചക്ക് ശേഷമുള്ള ജോലി ചെയ്യാതെ കുത്തിയിരുന്ന് താന്കളുടെ എല്ലാ പോസ്റ്റുകളും വായിച്ച് തീറ്ത്തു, ചിലത് 2 പ്രാവശ്യം വായിച്ചു, "ഉത്തമം അത്യുത്തം" ഇത്രയേ കമ്മെന്റ്റാനുള്ളു, പേജ് ബുക്ക് മാറ്ക്ക് ചെയ്തു ഇനിയും വായിക്കുവാനായി, രാഷ്ടീയവും, തമ്മില് തമ്മില് തെറി വിളിക്കലും, ഉണ്ണിത്താനും, റെജീനയും, മദനിയും, മതവിദ്വേഷവും, വിദ്വേഷവും, കോപ്പിയിങും, കോപ്പിറൈറ്റും നിറഞു നില്ക്കണ മലയാള ബ്ലോഗിങ് ലോകത്ത് താന്കളുടെ കഥകള് എത്റ ആശ്വാസം!!

    ReplyDelete
  69. നന്നായി.പാന്റിൽ തട്ടി വീണതും കോമളകുമാരി ഒളിച്ചോടിയതും.

    ReplyDelete
  70. കിടിലന്‍ ആയിട്ടുണ്ട്‌ കുമരെറ്ടാ..ഓഫ്ഫ്‌സില്‍ ഇരുന്നു ഞാന്‍‍ ഒരുപാടു ചിരിച്ചു...

    എന്നാലും ആ ക്ലൈമ്യാക്സ് കുറച്ചുകൂടി നന്നാക്കമായിരുന്നു എന്നു തോന്നി...

    "ഷൂവും ക്യാമറയും കണ്ണടയും ബെല്‍റ്റും എന്റെ..?" ഉസ്മാന്‍ പിന്നെയും പറഞ്ഞു.

    "അതെ.. അതെ അതെ " ഞാന്‍ സമ്മതിച്ചു.

    അപ്പോള്‍ നിഷ്കളങ്കിത ഹൃദയവാനായി ഉസ്മാന്‍ ചോദിച്ചു. "എന്നാപ്പിന്നെ ഞാന്‍ തന്നെ പോയാപ്പോരേ...?എല്ലാം കഴ്ിഞ്ചഞപ്പോള്‍തോന്നിക്കാണും ആ ഉസ്മാന്‍ടു പോകാന്‍ പറഞ്ഞാല്‍ മതി ആയിരുന്നു എന്നു അല്ലേ കുമരെറ്ടാ"

    തലയണയുടെ നടുക്ക് ചൂടികൊണ്ട് കെട്ടിയത് പോലെയുണ്ട് :-) : ഇതും കലക്കി മാഷേ

    എല്ലാവര്‍ക്കും എന്ടേയ്‌ പുതുവഴ്‌സാരാശംസകള്‍

    ReplyDelete
  71. What a man is this usman...pl get me a friend like him....

    ReplyDelete
  72. പുതുവത്സരാശംസകള്‍!

    ReplyDelete
  73. ഒരു ഫുള്‍‌ലെങ്ങ്ത്ത് ശ്വാസം വിട്ട് ഞാന്‍ പറഞ്ഞു. “ഉസ്മാനേ നീയൊരു ജെന്റില്‍‌മാന്‍ തന്നെ…”
    പോസ്റ്റ്‌ കസറി..
    നവവത്സരാശംസകള്‍!!!

    ReplyDelete
  74. ആദ്യം തൊട്ട് അവസാനം വരെയും ചിരിപ്പിച്ച് പണ്ടാറടക്കി.
    അവസാനം വണ്ടീം കൊണ്ട്ട് നടന്നോന്‍ പെണ്ണും കൊണ്ട്ട് പോയി.

    എന്നിട്ട കോ.കുമാരാ..
    "കോമളവല്ലീ .. എഴരക്കള്ളീ.. ഡ്രൈവറുടെ കൂടെ ഒലിച്ചോടിയ പെണ്ണാണ് നീ.."
    എന്ന ഈ പാട്ടും പാടി നടന്നോ?
    :)

    ReplyDelete
  75. എന്നാ പിന്നെ ഞാൻ തന്നെ പൊയാപ്പൊരെ ... ചിരിച്ചു ചിരിച്ച് ഒരു വഴി ആയി കൊ-കുമാരിക്ക് ഭാവുകങ്ങൾ

    ReplyDelete
  76. വിജയലക്ഷ്മി, പ്രവീണ് വട്ടപ്പറമ്പത്ത്, ലംബന്, മാണിക്യം, വരവൂരാൻ, ശാന്തകാവുമ്പായി, മലയാളി, poor-me/പാവം-ഞാന് , ഉമേഷ് പിലിക്കൊട്, ജോയ് പാലക്കല്, krish | കൃഷ് , vinus : എല്ലാവര്ക്കും നന്ദി.. നന്ദി…

    Pd, സോണ ജി: രണ്ട് പേര്ക്കും വളരെ വളരെ നന്ദി. ഇത്തരം പ്രോത്സാഹനങ്ങള് ഏറെ ആശ്വാസമേകുന്നു.

    ReplyDelete
  77. കുമാരേട്ടാ.... ആ വീഴ്ച്ച മനസ്സില്‍ നിന്ന് പോകുന്നില്ല... മറ്റുള്ളവരുടെ മുതല്‍ നമ്മളുറ്റെ കൈയ്യാല്‍ നശിക്കുമ്പോള്‍ ഉള്ള ആ ചങ്കിടിപ്പ് ഇന്നു തമാശ രൂപത്തില്‍ എഴുതാമെങ്കിലും അന്നു അനുഭവിച്ച ടെന്‍ഷന്‍ ഊഹിക്കാം.... വളരെ നന്നാ‍ായിരിക്കുന്നു.... ഉഗ്രന്‍ ചിരി സമ്മാനിച്ചു.

    ReplyDelete
  78. രസികന്‍ പോസ്റ്റ്‌..
    കുറെ ചിരിച്ചു :)))

    ReplyDelete
  79. greeshma, നീര്വിളാകന്, മാനസ : നന്ദി.

    ReplyDelete
  80. I enjoyed reading this post, thanks

    ReplyDelete
  81. ഉത്സവപ്പറമ്പില്‍ പെട്ടുപോയ ശവപ്പെട്ടിക്കച്ചവടക്കാരനെ പോലെ ഞാനിരുന്നു. മിമിക്രിയും മോണോ ആക്റ്റുമൊക്കെ അവാര്‍‌ഡ് പടം പോലെ ഫീല്‍ ചെയ്തു.


    കുമാരേട്ടാ......... സമ്മതിക്കണം..... ങ്ങള് പുലി തന്നെ....

    ReplyDelete
  82. Resources like the one you mentioned here will be very useful to me!

    Advantage Custom writing – We do it your way

    ReplyDelete
  83. ഷൂവും ക്യാമറയും കണ്ണടയും ബെല്‍റ്റും എന്റെ..?" ഉസ്മാന്‍ പിന്നെയും പറഞ്ഞു.

    "അതെ.. അതെ അതെ " ഞാന്‍ സമ്മതിച്ചു.

    അപ്പോള്‍ നിഷ്കളങ്കിത ഹൃദയവാനായി ഉസ്മാന്‍ ചോദിച്ചു. "എന്നാപ്പിന്നെ ഞാന്‍ തന്നെ പോയാപ്പോരേ...?"
    അതാണു മാസ്റ്റര്‍ പീസ്

    ReplyDelete
  84. Term Papers, manu.kollam, advantage, മിഴിനീര്ത്തുള്ളി, Jerry : എല്ലാവര്‍ക്കും നന്ദി.

    ReplyDelete