Sunday, November 15, 2009

ദേവദാരു പൂത്തു. പക്ഷേ...



പാട്ട് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ലല്ലോ. ചില പാട്ടുകള്‍ എത്ര കേട്ടാലും മതിയാവില്ല. എന്നാല്‍ എനിക്ക് ഒരിക്കലും കേള്‍ക്കാന്‍ ഇഷ്ടമല്ലാത്ത ഒരു പാട്ടുണ്ട്. അതാണീ പാട്ട്.

"ദേവദാരു പൂത്തു.. എന്‍ മനസ്സിന്‍ താഴ്വരയില്‍
നിതാന്തമാം തെളിമാനം പൂത്ത നിശീഥിനിയില്‍
എന്‍ മനസ്സിന്‍ താഴ്വരയില്‍.."

ഈ പാട്ട് റേഡിയോയില്‍ കേട്ടാല്‍ ഞാനത് ഓഫാക്കും. ചാനലിലാണെങ്കില്‍ ആ ചാനല്‍ മാറ്റും, ആരെങ്കിലും എന്റെ മുന്നില്‍ വെച്ച് പാടിയാല്‍ പാടിയവന്റെ കഴുത്തിനു പിടിക്കും. ഇതൊന്നുമല്ലെങ്കില്‍ ചെവി പൊത്തും. മാര്‍ക്സിസ്റ്റുകാര്‍ക്ക് മനോരമ പോലെ, കാബറെ ഡാന്‍സുകാരിക്ക് സാരി പോലെ അലര്‍ജ്ജിയാണ്‌ എനിക്കീ പാട്ട്.

എന്റെ മഹത്തായ പ്രീഡിഗ്രി സെക്കന്റിയര്‍. കോളേജിലെ കലോത്സവ ദിവസം. അന്നാണീ പണ്ടാറടക്കാനുള്ള പാട്ട് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. പാടുന്നത് ശ്രീദേവി. മാരുതി സ്വിഫ്റ്റ് കാറു പോലെ ഷെയ്പ്പുള്ള സുന്ദരി. വട്ട മുഖി, നീണ്ട മുടി അതിന്റെ അറ്റത്ത് തുളസിത്തറ, പച്ചപാവാട ആന്റ് ഗ്രീന്‍ ബ്ലൌസ്സ്. ഒപ്പം സമാധാനം കളയാനുള്ള എല്ലാ എക്സ്ട്രാ ഫിറ്റിങ്ങ്സുകളും.

അവളും സെക്കന്റിയര്‍ ആണെങ്കിലും വേറെ ക്ലാസ്സിലാണ് പഠിക്കുന്നത്. പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും അന്നൊന്നും തോന്നാത്ത ഒരു ഇദ് പാട്ട് കേട്ടതിന് ശേഷം എനിക്കവളോട് തോന്നി. "എന്തിനധികം പറയുന്നച്ഛാ, ചന്തു ചതിച്ച ചതിയാണച്ഛാ..." എന്നു ചങ്ങമ്പുഴ കുമാരനാശാന്‍ പാടിയത് പോലെ, ആ പാട്ട് എന്നെ ചതിച്ചു. കഷ്ടപ്പെട്ട് സംരക്ഷിച്ച് വന്ന എന്റെ കന്യകാത്വം നഷ്ടപ്പെട്ടു. ഞാന്‍ അനുരാഗ വികാര തരളിത മുഗ്ധലോല പുഷ്പനായി. എന്റെ രാവുകള്‍ അവളുടെ രാവുകളായി. മീന്‍സ് സ്ലീപ് ലെസ്സ്. സോണിയുടെ 90ന്റെ കാസറ്റില്‍ രണ്ടു സൈഡിലും ഞാന്‍ ദേവദാരു കുത്തിനിറച്ചു കേള്‍ക്കാന്‍ തുടങ്ങി. രാവിലെയും, സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുമ്പോഴും എല്ലാ നേരവും വീട്ടില്‍ ദേവദാരു പൂത്തു വിടര്‍ന്നു. പാടിപ്പാടി നാഷണലിന്റെ മോണോ ടേപ്പ് റിക്കാര്‍ഡറിന്റെ ഹെഡ് തയഞ്ഞ് തീരാറായി.

അപ്പോഴാണ് പാട്ട് കാരണം പഠിക്കാന്‍ പറ്റുന്നില്ല എന്ന് എന്റെ ചേട്ടന്‍ ദേവദാസന്‍ പരാതിപ്പെട്ടത്. അതു കേട്ടയുടനെ ബൂര്‍ഷ്വാസികളായ അച്ഛനുമമ്മയും കാസറ്റെടുത്ത് അടുപ്പിലിട്ടു. നിന്ദ്യവും ക്രൂരവുമായ ഈ കാടന്‍ പ്രവൃത്തിയില്‍ പ്രതിഷേധിച്ച് ഞാന്‍ രാവിലത്തെ ക്വാട്ടയായ പത്ത് ദോശ ബഹിഷ്കരിച്ചു. കുറേ കഴിഞ്ഞ് അമ്മ പശുവിനെ കെട്ടാന്‍ പോയ തക്കത്തിന് ഓരോന്നായി ചുരുട്ടി വായിലൂടെ ലോക്കറിലേക്ക് തട്ടി.

ചേട്ടന്‍ എന്റെ കോളേജില്‍ തന്നെ ഡിഗ്രിക്കാണ്‌ പഠിക്കുന്നത്. ഇവനെക്കൊണ്ട് എനിക്കെപ്പോഴും ചീത്ത കേള്‍ക്കാനേ നേരമുള്ളു. ഞാന്‍ കളിക്കാന്‍ പോകുന്ന നേരത്ത് ഇവന്‍ ഇരുന്ന് പഠിക്കുകയായിരിക്കും. അപ്പോ കേള്‍ക്കാന്‍ തുടങ്ങും, “ഏട്ടനെ നോക്കെടാ, അവനിരുന്നു പഠിക്കുന്നത് കണ്ടില്ലേ, നിനക്കെപ്പോഴും കളിച്ച് നടന്നാ മതി.. പോയി പഠിക്കെടാ..” ലെവന്‍ ഒരു പഠിപ്പിസ്റ്റാണ്. ഞാനാണെങ്കില്‍ പരമ്പരാഗത കുടില്‍ വ്യവസായമായ കോപ്പിയടി കൊണ്ട് കടന്ന്കൂടുന്നവനും. സ്കൂളിലും കോളേജിലും ഇവന്റെ പേര്‍ എപ്പോഴും തിരുത്തിക്കുറിക്കലാണ് എന്റെ പണി. "നിന്റെ ചേട്ടന്‍ എന്തു നന്നായി പഠിക്കുമായിരുന്നു.. നീ എന്താ ഇങ്ങനെ ആയിപ്പോയത്..?" എന്നത് മാഷന്മാര്‍ എനിക്ക് എല്ലാ ദിവസവും തരുന്ന ഗുഡ് സര്‍ട്ടിഫിക്കറ്റാണ്.

അതിലൊന്നും ഇത്ര വിഷമിക്കാനില്ല. കാരണം കോട്ടി കളിക്കാനോ, ക്രിക്കറ്റ് കളിക്കാനോ, അടിപിടിയുണ്ടാക്കാനോ, തിരക്കുള്ള ബസ്സില്‍ മുന്‍ വാതിലില്‍ കയറാനോ, പഞ്ചാരയടിക്കാനോ പോലും അവനെക്കൊണ്ട് പറ്റില്ല. അതൊക്കെ നമ്മള് നന്നായി സ്കോര്‍ ചെയ്യുന്ന ഫീല്‍ഡാണ്. കോളേജില്‍ ഒന്നാമതായത് കൊണ്ടും കാണാന്‍ സുന്ദരനായത് കൊണ്ടും, പെണ്‍‌പിള്ളേരൊക്കെ അവന്റെ ഫാന്‍സാണ്. പക്ഷേ അവനാണെങ്കില്‍ പെണ്‍പിള്ളേരോട് മിണ്ടില്ല, ചിരിക്കില്ല, അവരുടെ സമ്പദ്സമൃദ്ധികളിലേക്കൊന്നും നോക്കുക പോലുമില്ല. ഒരു വെയിസ്റ്റ് ലൈഫ്. അവന്റെ പകുതി ഗ്ലാമര്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഡെയിലി ഓരോ ലൈന്‍ ഉണ്ടാക്കിയേനെ. എന്തു ചെയ്യാനാ, ഡ്രൈവിങ്ങ് അറിയുന്നവന്‌ കാര്‍ ഉണ്ടാകണമെന്നില്ലല്ലോ!

ലവ് ജിഹാദുകാര്‍ കാസറ്റ് കത്തിച്ചെങ്കിലും, എന്റെ പ്രണയ താജ്മഹലിന്റെ ഒരു ചെങ്കല്ലിന് പോലും കേട് വന്നില്ല. കോളേജിലെത്തിയാല്‍ പിന്നെ ശ്രീദേവി വരുന്നതും നോക്കി നില്ക്കലാണ് എന്റെ പ്രൈം ജോബ്. അവള്‍ വരുന്നു, എന്നോട് ചിരിക്കുന്നു, പോകുന്നു, വൈകുന്നേരം വീണ്ടും കാണുന്നു, ചിരിക്കുന്നു, അവളുടെ പിറകെ മണത്ത് ബസ്സ് സ്റ്റോപ്പ് വരെ പോകുന്നു. ഡിറ്റോ.. ഡിറ്റോ.. അഹാ.. അനുരാഗത്തിന്റെ സുന്ദര ദിനങ്ങള്‍! പക്ഷേ എന്നും ഇങ്ങനെ വെറുതെ ചിരിച്ച് നടന്നാല്‍ പോരല്ലോ. പ്രേമം എന്നു വെച്ചാല്‍ ഇങ്ങനെ വെറുതെ പിറകെ നടക്കലല്ലല്ലോ. ഐസ്ക്രീം കഴിക്കണം കാലില് ചവിട്ടണം, സിനിമക്ക് പോണം മൂലയ്ക്കിരിക്കണം, ബീച്ചില് പോണം കുട മറച്ച് പിടിക്കണം. ഹൊയ്യാരാ... ഹൊയ്യാര ഹൊയ്യാ.. രാപ്പാടീ... അതൊക്കെ ഓര്‍ത്തപ്പോ തന്നെ രോമരാജിയും രാജന്മാരുമൊക്കെ സിനിമാറ്റിക് ഡാന്‍സ് തുടങ്ങി. സോ, അവളോട് ഐലവ്യു പറഞ്ഞ് കാര്യങ്ങള്‍ക്കൊക്കെ സ്പീഡാക്കണമെന്ന് ഞാന്‍ ഡിസൈഡിച്ചു. അതിന്‌ ലൌ ലെറ്റര്‍ കൊടുക്കുക എന്ന ഒരൊറ്റ പുരാതന മാര്‍ഗ്ഗമേ ധൈര്യവാനായ എന്റെ മോണിറ്ററില്‍ തെളിഞ്ഞുള്ളു.

വിത്ത് ദി ഹെല്‍പ്പ് ഓഫ് മൈ ക്ലാസ്സ്മേറ്റ് പപ്പന്‍, ഞാനൊരു ലെറ്റര്‍ തയ്യാറാക്കി. അത് അവള്‍ക്ക് കൊടുക്കാന്‍ വേണ്ടി ഞങ്ങള്‍ രണ്ട് ദിവസം കോളേജിലെ ഏണിപ്പടിയുടെ മുകളില്‍ രാവിലെ തന്നെ കാത്ത്നിന്നു. രണ്ട് തവണയും അവളുടെ കൂടെ വേറെ കുറേ കാട്ടുകാലികളും ഉണ്ടായിരുന്നു. അതു കൊണ്ട് കൊടുക്കാന്‍ പറ്റിയില്ല. അവള്‍ ചിരിച്ചു, തിരിഞ്ഞ് നോക്കി പിന്നേം ചിരിച്ചു സ്ലോമോഷനില്‍ നടന്ന്പോയി.

മൂന്നാമത്തെ ദിവസം അവള്‍ തനിച്ചാണ്‌ വന്നത്. പപ്പന്‍ തൂണിന്‌ മറഞ്ഞ്നിന്നു എന്നോട് പറഞ്ഞു. “ദാടാ, അവള്‌ വെള്ള ചുരിദാറാ ഇട്ടത്, വെള്ള നല്ല ലക്ഷണമാ,, ഇന്ന് തന്നെ കൊടുക്കണം.." ഞാന്‍ പതുക്കെ ഏണിപ്പടി ഇറങ്ങി. പേടിച്ച് വിറക്കുന്ന കൈവരിക്ക് എന്റെ ബോഡി കൊണ്ട് സപ്പോര്‍ട്ട് കൊടുത്തു. അവള്‍ പുഞ്ചിരിച്ച് പടികള്‍ കയറി വരുന്നുണ്ടായിരുന്നു. ഈ കത്ത് കൊടുക്കുക എന്നതൊക്കെ പറയാന്‍ എളുപ്പമാണ്. കൊടുക്കാന്‍ നോക്കുമ്പോഴറിയാം ആ സമയത്തെ അവസ്ഥ. ഭാര്യയുടെ പ്രസവ സമയത്തെ ഭര്‍ത്താവിന്റെ അവസ്ഥയൊന്നും ഒരവസ്ഥയേ അല്ല.

എന്റെ നെഞ്ച് കിടന്ന് പിടക്കാന്‍ തുടങ്ങി. (അതിനൊക്കെ എന്തിന്റെ കേടാ..?) തൊണ്ടയില്‍ വെള്ളം വറ്റി.. കക്കൂസില് പോകാന്‍ മുട്ടുന്നു.. ആകെ മൊത്തം സം ടോട്ടല്‍ വിറക്കാന്‍ തുടങ്ങി... കൈയ്യിലെ രോമങ്ങളൊക്കെ ആ ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ എഴുന്നേറ്റ് നിന്നു. ശ്രീദേവി, എന്റെ ഫ്യൂച്വര്‍ വൈഫ്, സ്വപ്ന ദേവത, ഹൃദയാരാമത്തിന്റെ രോമാഞ്ചം.. ഒരു വെള്ളക്കുതിരയെപ്പോലെ പടികള്‍ കയറി വന്ന് എന്റെ അടുത്തെത്തി. ഞാന്‍ മനസ്സിന്റെ ഏതൊക്കെയോ ഫോള്‍ഡറില്‍ നിന്നും ധൈര്യം ഡൌണ്‍ലോഡ് ചെയ്ത് കത്തെടുക്കാനായി കൈ പൊന്തിച്ചു.. ബിഫോര്‍ ദാറ്റ്, അവള് ഒരു കത്തെടുത്ത് എനിക്ക് നേരെ നീട്ടി. അതു ശരി.. ഇവള് ആളു കൊള്ളാമല്ലോ.. ഞാന്‍ അങ്ങോട്ട് കൊടൂക്കുന്നതിന് മുമ്പ് ഇങ്ങോട്ടേക്കോ? നാണിച്ച് കാലു കൊണ്ട് സിമന്റില്‍ തറ പറ എന്നെഴ്തി ഞാനത് വാങ്ങി. ആ പൊട്ടന്‍ പപ്പന്‍ എന്റെ സൌഭാഗ്യം കണ്ട് അസൂയപ്പെട്ടിരിക്കുന്നുണ്ടാവും.. പ്രൊഫൈലില്‍ സ്റ്റാറ്റസ് കമ്മിറ്റഡ് എന്ന് ചെയ്ഞ്ച് ചെയ്യുന്ന കല്ല്യാണപ്പെണ്ണിനെ പോലെ കോരിത്തരിച്ച് ഞാന്‍ നില്‍ക്കെ, അവളുടെ ഡയലോഗ് കേട്ട് ഞാന്‍ ഞെട്ടി..

"കുമാരാ,,, ഇത് നിന്റെ ചേട്ടന് കൊടുക്കണേ...."

അത് എന്റെ കൈയ്യിലിട്ട് അവള്‍ സ്റ്റെപ്പ് കയറിപ്പോയി. ബ്രെറ്റ് ലീയുടെ ബൌളിങ്ങില് തെറിച്ച് പോയ സ്റ്റെമ്പുകള്‍ പോലെ രോമങ്ങളൊക്കെ പാമ്പായി നിലത്ത് കിടന്നു.

ഹര്‍ത്താല്‍ ദിവസത്തിലെ ട്രാഫിക് അയലന്റ് പോലെ നിശ്ശബ്ധശൂന്യ നിര്‍വ്വികാരനായി ഞാന്‍ നില്ക്കുമ്പോള്‍ ബാക്ക് ഗ്രൌണ്ടില്‍ പപ്പന്റെ കാളരാഗം കേട്ടു..

"ദേവദാസന്‍ തൂങ്ങി… ശ്രീദേവീന്റെ മനസ്സിന്‍ കൊമ്പത്ത്..."

കണ്‍സൊലേഷന്‍ തോട്ട്:- പെമ്പിള്ളേരുടെ ഹൃദയം എ.ടി.എം. കാര്‍ഡ് പോലെയാണ്‌. കാര്‍ഡ് ഉണ്ടായിട്ട് കാര്യമില്ല. പാസ്സ് വേഡ് അറിഞ്ഞിരിക്കണം.

115 comments:

  1. മാര്‍ക്സിസ്റ്റുകാര്‍ക്ക് മനോരമ പോലെ...
    ചങ്ങമ്പുഴ കുമാരനാശാന്‍ പാടിയത് പോലെ...
    ലവ് ജിഹാദുകാര്‍ കാസറ്റ് കത്തിച്ചെങ്കിലും...
    പ്രൊഫൈലില്‍ സ്റ്റാറ്റസ് കമ്മിറ്റഡ് എന്ന് ചെയ്ഞ്ച് ....

    കലക്കി...

    ReplyDelete
  2. "കുമാരാ,,, ഇത് നിന്റെ ചേട്ടന് കൊടുക്കണേ...."
    കുമാര ഇതാണ് ഈ കുമാരസംഭവം ,കുമാരസംഭവം എന്ന് പറയുന്നത്. ചക്കിനു വെച്ചത് കൊക്കിനു കൊണ്ട്

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. കുമാരേട്ടാ കലക്കിമറിച്ചു...:))

    ReplyDelete
  5. നന്നായിട്ടുണ്ട്.

    ഹ..ഹ..

    ReplyDelete
  6. മാരുതി സ്വിഫ്റ്റ് കാറു പോലെ ഷെയ്പ്പുള്ള സുന്ദരി. ...ഒപ്പം സമാധാനം കളയാനുള്ള എല്ലാ എക്സ്ട്രാ ഫിറ്റിങ്ങ്സുകളും. ...

    കലക്കി മിസ്റ്റര്‍ കുമാര്‍ കൂതറേ..

    ReplyDelete
  7. എന്റെ മാഷെ ഈ പാട്ട് മറ്റൊരു പ്രേമവും ഉണ്ടാക്കിയിട്ടുണ്ട് അതും ഫസ്റ്റ് ഇയര്‍ സെക്കന്റ്‌ ഇയര്‍ പ്രണയം ആയിരുന്നു. പക്ഷെ അതും പൊളിഞ്ഞു പാളീസായി. എനിക്ക് തോന്നുന്നു ഈ പാട്ടിന്റെ കുഴപ്പമായിരിക്കും അതെന്നു. എന്തായാലും ചുനക്കര സര്‍ നെ കാണുമ്പൊള്‍ ചോദിക്കാം ഈ പട്ടു എഴുതിയപ്പോള്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നൊ എന്ന്.....

    ReplyDelete
  8. കലക്കിമറിച്ചു...:))

    ReplyDelete
  9. കുമാരാ..പാസ്സ് വേഡ് പറഞ്ഞ് തരാം,ഒരു കുഴപ്പംണ്ട്
    അതു ക്ലിക്കാവുന്നേരം താളത്തില്‍ പിന്നേം ആ പാട്ട്
    കേള്‍ക്കാം...
    “ദേവദാരു പൂത്തു...കളയുമിനിയും”
    പഴേകാലൊന്നുമല്ലൈതു,സൂക്ഷിക്കണംട്ടോ ജാഗ്രതക്കാരും
    ജിഹാദികളുമൊക്കേള്ളതാ!കത്ത് ഇവന്മാര്‍ക്ക്
    ആളു മാറി കൊടുത്തേക്കല്ലേ !

    ReplyDelete
  10. ചിലര്‍ക്ക് അങ്ങനാ...
    പാര ചേട്ടന്റെ രൂപത്തിലും വരും...
    ന്നിട്ട്.. നമ്മടെ..ചേട്ടായി എപ്പോ എന്ത് ചെയ്യണ്.

    ReplyDelete
  11. പണ്ട് എന്‍റെ ഒരു കഥയില്‍ മന്ദാകിനി പൂത്തതാ, അന്ന് അവള്‍ കായ്ക്കുകയും ചെയ്താരുന്നു.ഇന്നിതാ ഇവിടെ ശ്രീദേവി!!
    എന്നിട്ട് ചേട്ടന്‍ അവളെ കെട്ടിയോ??
    അതോ ഇത് കുടംബം കലക്കാനുള്ള പോസ്റ്റാണോ?
    ആരുടെ കുടുംബമാ...
    ചേട്ടന്‍റെയോ അതോ ശ്രീദേവിയുടെയോ??
    :)

    ReplyDelete
  12. കണ്‍സൊലേഷന്‍ തോട്ട് അസ്സലായി !

    ReplyDelete
  13. അത് വളരെ നന്നായി , അതുകൊണ്ടല്ലെ ഇങ്ങനെയോരു ബ്ലോഗെഴുതി വായനക്കാരെ ചിരിപ്പിക്കാന്‍ കഴിഞ്ഞത്.
    ആ എനിക്കും ഒരു പുതുപുത്തന്‍ ആശയം കിട്ടി. നന്ദി.

    ReplyDelete
  14. "ശ്രീദേവി, എന്റെ ഫ്യൂച്വര്‍ വൈഫ്, സ്വപ്ന ദേവത, ഹൃദയാരാമത്തിന്റെ രോമാഞ്ചം.. ഒരു വെള്ളക്കുതിരയെപ്പോലെ പടികള്‍ കയറി വന്ന് എന്റെ അടുത്തെത്തി."

    വെള്ള കുതിര പടി കയറുന്നത് കണ്ടിട്ടുണ്ടോ??? (അല്ല, ഞാന്‍ കണ്ടിട്ടില്ല... എങ്ങനെ ഉണ്ടാവും എന്നറിയാന്‍ ചോദിച്ചതാ...)

    ReplyDelete
  15. എല്ലാ എക്സ്ട്രാ ഫിറ്റിങ്ങുകളുംചിരിക്കാനുള്ള് അവക നല്‍കി.
    സംഗതി ശരിയായിരിക്കാം. എന്നാല്‍ ഈ ഒരു പാട്ട് പാടിയ കാരണമാണ് എന്റെ സ്നേഹിതനില്‍ ഒരു ദേവദാരു പൂത്തത്...

    ReplyDelete
  16. ആട്ടെ ..കുമാരേട്ടാ ...ഈ ശ്രീദേവി തന്നെയാണോ ചേട്ടത്തി അമ്മ ...അതോ ചേട്ടന്‍ ദേവതാരൂ കൊബീന്നു ..സ്ലിപ്‌ ആയോ ....രസികന്‍ പോസ്റ്റ് ട്ടാ .....
    എന്റെ നെഞ്ച് കിടന്ന് പിടക്കാന്‍ തുടങ്ങി. (അതിനൊക്കെ എന്തിന്റെ കേടാ..?)

    ReplyDelete
  17. അണ്ണാ , വായിച്ചു . ഇഷ്ടപ്പെട്ടു .
    മാര്‍ക്സിസ്റ്റുകാര്‍ക്ക് മനോരമ പോലെ...മാരുതി സ്വിഫ്റ്റ് കാറു പോലെ ഷെയ്പ്പുള്ള സുന്ദരി. ...ഒപ്പം സമാധാനം കളയാനുള്ള എല്ലാ എക്സ്ട്രാ ഫിറ്റിങ്ങ്സുകളും. ...


    ഇതൊക്കെ കുമാരേട്ടന്റെ നിലവാരം കാത്തു സൂക്ഷിച്ചിട്ടുണ്ട്.

    ReplyDelete
  18. 'ഒപ്പം സമാധാനം കളയാനുള്ള എല്ലാ എക്സ്ട്രാ ഫിറ്റിങ്ങ്സുകളും.'
    'മാര്‍ക്സിസ്റ്റുകാര്‍ക്ക് മനോരമ പോലെ, കാബറെ ഡാന്‍സുകാരിക്ക് സാരി പോലെ അലര്‍ജ്ജിയാണ്‌ എനിക്കീ പാട്ട്.'
    ' ഡ്രൈവിങ്ങ് അറിയുന്നവന്‌ കാര്‍ ഉണ്ടാകണമെന്നില്ലല്ലോ!'

    കുമാരേട്ടാ.. കലക്കി:)

    ReplyDelete
  19. ഉണ്ടം പൊരിക്കു മണ്ടം പൊരി എന്നപോലെയുള്ള സംഭവമായി ഇത്..കലക്കീട്ടാ‍ാ..കുമാര;ഭയങ്കര സാനം!

    എന്നിട്ട് കൊക്കിനു കിട്ടേണ്ടത് ചക്കിന് കിട്ടിയോ ?/ ചേടത്ത്യമ്മായോന്ന് ?

    ReplyDelete
  20. അപ്പോ ആ പാസ്സ്‌വേഡ് കിട്ടിയത് ചേട്ടനായിരുന്നു അല്ലേ?

    നല്ലോരു പാട്ടായിരുന്നു... ഈ സംഭവം കാരണം ആ പാട്ടിനേയും വെറുത്തു, അല്ലേ?
    :)

    ReplyDelete
  21. വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്, കവിത - kavitha, പാവപ്പെട്ടവന്, anshabeegam, ആദര്ശ് | Adarsh, വശംവദൻ, vinuxavier: എല്ലാവര്ക്കും നന്ദി.

    LOVE: ശരിയാണ്. ഇതൊരു ടച്ചിങ്ങ് സോങ്ങ് തന്നെ. നന്ദി.

    അബ്കാരി, ഒരു നുറുങ്ങ്, ramanika, mini//മിനി, OAB/ഒഎബി, ഭൂതത്താന്, Sands | കരിങ്കല്ല്, പ്രദീപ്, പയ്യന്സ്: എല്ലാവര്ക്കും നന്ദി.

    കണ്ണനുണ്ണി , അരുണ് കായംകുളം, bilatthipattanam: അങ്ങനെ കിട്ടാന് ഞാന് വിടുമോ..? അതൊക്കെ നമ്മള് പൊളിച്ചടുക്കിയെന്നേ.. അവളിപ്പോ എവിടെയാണോ ആവോ?.. കമന്റിന് വളരെ നന്ദി.

    ശ്രീ: അതെ. ഈ പാട്ട് അപൂര്‍വ്വമായേ കേള്ക്കാറുള്ളു. അപ്പോ പിന്നെ ഓര്മ്മ വരുമല്ലോ. നന്ദി.

    ReplyDelete
  22. ###ലെവന്‍ ഒരു പഠിപ്പിസ്റ്റാണ്. ഞാനാണെങ്കില്‍ പരമ്പരാഗത കുടില്‍ വ്യവസായമായ കോപ്പിയടി കൊണ്ട് കടന്ന്കൂടുന്നവനും.###

    ഹ ഹ ഹാ...അതെനിക്കിഷ്ടപ്പെട്ടു!
    പതിവുപോലെ എല്ലാം കിടിലന്‍ പ്രയോഗങള്‍!
    ചിരിച്ച് മറിഞ്...

    ReplyDelete
  23. ദുഷ്ടന്‍ആണ് ചേട്ടന്‍..ചേട്ടന്‍..
    പാരയാണ് ചേട്ടന്‍..ചേട്ടന്‍..
    കശ്മലന്‍ ...അവന്‍, ഇവനോ..ഈ ചേട്ടന്‍..

    ഒരു വയറില്‍ പിറന്ന ചേട്ടന്‍..
    പാരആയി പിറന്ന ചേട്ടന്‍....
    എന്തിനോ വണ്ടി പിറന്ന ഈ അനുജന്‍...

    ഈ അനുജന്റെ നിലവിളി കേള്‍കാത്ത രംഭ തിലോതിമമാരെ..
    അനുജന്റെ പാരആയി പിറന്ന ചേട്ടാ ....
    എവെരി കുമാരന്‍ ഹാസ്‌ ഡേ ..മൈന്‍ഡ് ഇറ്റ്‌ !!

    ഡിഷും !!!

    കവി കുഞ്ഞി കുട്ടന്‍ കാപ്ടന്‍ ആശാന്‍

    ReplyDelete
  24. എന്റെ കുമാരേട്ടോ....നിങ്ങളെന്നെ ചിരിപ്പിച്ചു കൊല്ലും...ഓഫീസില്‍ മോണിട്ടറില്‍ നോക്കി ചുമ്മാ ചിരിക്കുന്നതെന്താണെന്ന് ചോദിക്കുന്ന സായിപ്പിനോട്‌ പറയാനോക്കത്തില്ലല്ലോ ഈ ''ദേവദാരു പൂത്ത'' കാര്യം ഹ ഹ ...
    എന്റെ പണി കളയിച്ചേ നിങ്ങള് അടങ്ങൂ ഇല്ലേ ദുഷ്ട്ടാ..
    :) :)

    ReplyDelete
  25. പുറത്ത്‌ നിന്ന് ആളെ എടുക്കുമോ ?.....
    എന്തായാലും നനായി .....നിങ്ങളുടെ ഒരു കുരവുണ്ടാര്‍ന്നു ......ലോകത്തിന്‍റെ ഇങ്ങേ അറ്റത്ത്‌ നിന്നും ഞാനും ....
    എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നു
    നന്ദന

    ReplyDelete
  26. "കൈയ്യിലെ രോമങ്ങളൊക്കെ ആ ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ എഴുന്നേറ്റ് നിന്നു."
    ആ സംഭവാണ് ഏറെ കലക്കിയത്.:)

    ReplyDelete
  27. ചാത്തനേറ്: കലക്കന്‍ വര്‍ക്ക്, വാക്കുകളും വാചകങ്ങളും എടുത്ത് അമ്മാനമാടുന്ന എഫക്റ്റ്!. ഇത്രേം കുത്തിനിറച്ച് ഉപമകളും അലങ്കാരങ്ങളും ഉള്ള പോസ്റ്റ് അപൂര്‍വം.

    ReplyDelete
  28. പക്ഷേ അവനാണെങ്കില്‍ പെണ്‍പിള്ളേരോട് മിണ്ടില്ല, ചിരിക്കില്ല, അവരുടെ സമ്പദ്സമൃദ്ധികളിലേക്കൊന്നും നോക്കുക പോലുമില്ല. ഒരു വെയിസ്റ്റ് ലൈഫ്. അവന്റെ പകുതി ഗ്ലാമര്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഡെയിലി ഓരോ ലൈന്‍ ഉണ്ടാക്കിയേനെ. എന്തു ചെയ്യാനാ, ഡ്രൈവിങ്ങ് അറിയുന്നവന്‌ കാര്‍ ഉണ്ടാകണമെന്നില്ലല്ലോ!

    സൂപ്പര്‍ അണ്ണാ കലക്കി, ചേട്ടന്റെ കൈയ്യില്‍ കത്ത് കൊടുത്തില്ല അല്ലെ, പാവം ചേട്ടന്‍ ശ്രീദേവിയുടെ പ്രണയം അറിഞ്ഞതുമില്ലാ. അനിയന്മാരായാല്‍ ഇങ്ങനെ തന്നെ വേണം ട്ടാ

    ReplyDelete
  29. എന്തു ചെയ്യാനാ, ഡ്രൈവിങ്ങ് അറിയുന്നവന്‌ കാര്‍ ഉണ്ടാകണമെന്നില്ലല്ലോ!

    കലക്കി...

    ReplyDelete
  30. ഹി..ഹി..ദേവദാരുവിനെ പിറകിലെ കദന കഥ കലക്കി മാഷേ.ഓരോ ഉപമകളും വായിച്ചൊരുപാട് ചിരിച്ചു..:)

    ReplyDelete
  31. ബ്രെറ്റ് ലീയുടെ ബൌളിങ്ങില് തെറിച്ച് പോയ സ്റ്റെമ്പുകള്‍ പോലെ രോമങ്ങളൊക്കെ പാമ്പായി നിലത്ത് കിടന്നു.!!!!!!!!!!!!!!!!

    കലക്കി...

    ReplyDelete
  32. ദേവതാരു പൂത്തു പക്ഷെ..അതു ചേട്ടന്റെ തോട്ടത്തിലായി പൊയി അല്ലേ.

    ReplyDelete
  33. kumarettaa chettan kettathe irunnathu sreedevide bhagyam...kumarettante veettil thanne alle chettanum thamasam

    ReplyDelete
  34. എവിടന്നാ മാഷേ കിട്ടണേ ഇതൊക്കെ, സമ്മതിച്ചിരിക്കുന്നു.

    ReplyDelete
  35. കുമാരാ...നിനക്കൊരുമ്മ.
    തെറ്റിദ്ദരിക്കല്ലേ...സന്തോഷംകൊണ്ടാ.

    എനിക്കുമാത്രമല്ലാലൊ ഈ അനുഭവം ഉള്ളത്.
    ഹൊ സദാമാനമായ്....

    ReplyDelete
  36. ente kumareta athu enthanappa aa "pachapavadayum green blouse" um. athu njammakku pidikittiyilla.

    ReplyDelete
  37. ഹി ഹി കുമാരാ ..കഷ്ടമായിപ്പോയി..കുമാരന്റെ ദേവദാരു പിന്നെ എപ്പോഴെങ്കിലും പൂത്തോ?

    ReplyDelete
  38. ദേവദാരു എന്നെയും കൊണ്ട് കുറെ ദൂരം സഞ്ചരിച്ച് 90 ..92 കളിലെ എന്റെ പ്രീഡിഗ്രി കാലത്തേക്ക് എത്തിച്ചു....കുമാര്‍ സാബിനു നന്ദി.... ഒപ്പം പതിവു പോലെ കിടുക്കന്‍ തമാശ വായിച്ച് ചിരിച്ച് ഒരു പരുവം ആയി.... എന്തായാലും ബൂലോകത്തില്‍ കുമാരേട്ടനെ കവച്ചു വെക്കാന്‍ ഇനി ഒരു തമാശക്കാരന്‍ പിറക്കേണ്ടിയിരിക്കുന്നു....

    ReplyDelete
  39. നല്ല അവതരണം ...ഇടയ്ക്കുള്ള ആ ചില തമാശ നിറഞ്ഞ ആ പ്രയോഗങ്ങള്‍ വളരെ നാന്നയിരിക്കുന്നു....

    ആശംസകള്‍ ....

    ReplyDelete
  40. ചേട്ടത്തിയമ്മ (ചേട്ടായിയെ പ്രേമിച്ച് അര്‍ത്ഥത്തില്‍) പ്രേമലേഖനം കൊടുക്കാന്‍ മുതിര്‍ന്ന കുമാരന്‍ എന്ന നിലയില്‍ കുമാരന്റെ പേരുകള്‍ തങ്കലിപികളില്‍ എഴുതപ്പെടും :)

    ReplyDelete
  41. കല്‍ക്കി കല്‍ക്കി :):) :)

    ReplyDelete
  42. ക്ലാപ്പ്... ക്ലാപ്പ്... :)

    “ദേവദാരുപൂത്തൂ...” ന്നൊക്കെ കണ്ടപ്പോ “ഈ നട്ടുച്ചക്കോ?” ന്നും ചോദിച്ച് വന്നതാണ്.
    വന്നത് വെറുതെയായില്ല. രസിച്ചു, നല്ല ഒഴുക്കോടെ എഴുതിയ നര്‍മ്മം. തുടരൂ കേട്ടോ....! :)

    ഓഫ് ടോപ്പിക്കേ:

    പിന്നെ, പരമ്പരാഗത കുടില്‍വ്യവസായമായ കോപ്പിയടിയെപ്പറ്റി പറഞ്ഞപ്പോ പണ്ട് കൂടെ പഠിച്ച ഒരു നജാമിന്റെ ഓര്‍ത്തു. അവന്‍ പരീക്ഷക്ക് പോകുന്നത് ചാവേറാക്രമണത്തിന് ബെല്‍ട്ട് ബോംബും കെട്ടിപോകുന്ന തീവ്രവാദിയെപ്പോലെയാണ്. ബെല്‍ട്ടിനു ചുറ്റും ഒരോ ഇഞ്ച് ഡിസ്റ്റന്‍സ് വച്ച് ഫിക്സ് -ചെയ്ത് വച്ചിരിക്കും കടലാസുബോംബുകള്‍!! ‘പ്രശസ്തനായ’ കോപ്പിയടിയിസ്റ്റ് ആയതിനാല്‍ എല്ലാ മാഷമ്മാരും വന്നപാടെ ഇവന്റെ ലൊക്കേഷനിലേക്കാ റഡാറ് തിരിച്ച് വെക്കാറ്, എല്ലാ പരീക്ഷകള്‍ക്കിടയിലും ഒരു തിരച്ചില്‍ ഉറപ്പാ! എന്നാലും ചങ്ങായി അവന്റെ പരമ്പരാഗത ശൈലിയില്‍ നിന്ന് ഒരു ഇഞ്ച് വ്യതിചലിക്കില്ല. ബെല്‍ട്ടിന്റെ ചുറ്റും അവന്‍ ചിട്ടയോടെ അടുക്കിവെക്കുന്ന ഒരു കൊല്ലത്തെ ഏകദേശം മൊത്തം സംഗതികളുടെ ‘മൈക്രോ മോഡ്യൂള്‍സ്’ കണ്ട് അതില്‍ നിന്ന് ഇന്‍സ്പിരേഷന്‍ ഉള്‍ക്കൊണ്ട് നാനാടെക്നോളജിയുടെ ഫ്യൂച്ചര്‍ ഡിസൈന്‍സ് നമ്മുടെ ശാസ്ത്രലോകം വികസിപ്പിച്ചാല്‍ അതില്‍ അല്‍ഭുതപ്പെടാനില്ല... :)

    സ്നേഹപൂര്‍വ്വം
    അഭിലാഷങ്ങള്‍..

    ReplyDelete
  43. ശരിക്കും ഒരുപാട് ചിരിച്ചു...എല്ലാ പ്രയോഗങ്ങളും ഇഷ്ടപ്പെട്ടു :) :) :)

    ReplyDelete
  44. ഭായി, Captain Haddock, chithal: നന്ദി.
    Murali I മുരളി, chithrakaran:ചിത്രകാരന്, കുട്ടിച്ചാത്തന്, കുറുപ്പിന്റെ കണക്കു പുസ്തകം, കുക്കു.., തെച്ചിക്കോടന്, പയ്യന് / Payyan, Rare Rose, MUMBAI_MALAYLEE, താരകൻ, നേഹ, Typist | എഴുത്തുകാരി: നന്ദി.
    pandavas...: ആ അനുഭവം പറയെന്നെ.. നന്ദി.
    Njan, രഘുനാഥന്, നീര്വിളാകന്, നിശാഗന്ധി, :: VM ::, kichu / കിച്ചു, അപര്ണ....., അനിൽ@ബ്ലൊഗ്: നന്ദി.

    അഭിലാഷങ്ങള്: ഈ കമന്റ് തന്നെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു പോസ്റ്റാണല്ലോ. നന്ദി.

    ReplyDelete
  45. കണ്‍സൊലേഷന്‍ തോട്ട്:- പെമ്പിള്ളേരുടെ ഹൃദയം എ.ടി.എം. കാര്‍ഡ് പോലെയാണ്‌. കാര്‍ഡ് ഉണ്ടായിട്ട് കാര്യമില്ല. പാസ്സ് വേഡ് അറിഞ്ഞിരിക്കണം.

    Great thought ..keep it up

    ReplyDelete
  46. -:)
    നന്നായി കുമാരാ....
    ഇങ്ങനെ കുറെ സകലകലാവല്ലഭന്‍ ചേട്ടന്മാരുണ്ട്, അനിയന്മാര്‍ക്ക് പാരയായിട്ട്!

    ReplyDelete
  47. ഹഹഹ ചിരിച്ചു....ചിരിയുടെ ദേവദാരു പൂത്തു...

    ReplyDelete
  48. ഡ്രൈവിങ്ങ് അറിയുന്നവന്‌ കാര്‍ ഉണ്ടാകണമെന്നില്ലല്ലോ!
    കട്ടവനെ കിട്ടിയില്ലെങ്കില്‍ , കണ്ടവനെ പഴിചാരും പോലെ.
    നല്ലൊരു പാട്ടിനെ പഴി ചാരി കളഞ്ഞ്ഞ്ഞു.:)
    കുമാര സംഭവം രസിച്ചു.:)

    ReplyDelete
  49. കുമാരേട്ടാ... കലക്കി...

    ReplyDelete
  50. "ദേവദാരു പൂത്തു.. എന്‍ മനസ്സിന്‍ താഴ്വരയില്‍
    നിതാന്തമാം തെളിമാനം പൂത്ത നിശീഥിനിയില്‍
    എന്‍ മനസ്സിന്‍ താഴ്വരയില്‍.."

    കുമാരേട്ടാ ... ഇന്റര്‍നെറ്റ്‌ ഓഫാക്കല്ലേ ... ചേട്ടനോട് പോകാന്‍പറ....

    ReplyDelete
  51. കുമാരന്റെ മനസ്സിൽ ദേവദാരു പൂത്തത്‌ ശ്രീദേവിയോടാണെങ്കിലും ശ്രീദേവിയുടെ മനസ്സിൽ ദേവദാരു പൂത്തത്‌ ചേട്ടനോടായിരുന്നു..കേറിപ്പറിക്കാഞ്ഞത്‌ കാര്യമായി..നന്നായിരിക്കുന്നു..ആശംസകൾ

    ReplyDelete
  52. This comment has been removed by the author.

    ReplyDelete
  53. എടുത്തു പറയുന്നില്ല. ഓരോ വരിയും ചിരിക്കാന്‍ ഉള്ളത്.

    ReplyDelete
  54. ohhh ente kumaraaaaaaaaaaa... nik vayya, adipoli super post machu. keep it up.

    ReplyDelete
  55. പെമ്പിള്ളേരുടെ ഹൃദയം എ.ടി.എം. കാര്‍ഡ് പോലെയാണ്‌. കാര്‍ഡ് ഉണ്ടായിട്ട് കാര്യമില്ല. പാസ്സ് വേഡ് അറിഞ്ഞിരിക്കണം.
    കലക്കി മിസ്റ്റര്‍ കുമാര്‍ കൂതറേ..

    ReplyDelete
  56. മാര്‍ക്സിസ്റ്റുകാര്‍ക്ക് മനോരമ പോലെ...

    മാരുതി സ്വിഫ്റ്റ് കാറു പോലെ ഷെയ്പ്പുള്ള സുന്ദരി. ...ഒപ്പം സമാധാനം കളയാനുള്ള എല്ലാ എക്സ്ട്രാ ഫിറ്റിങ്ങ്സുകളും. ...

    പൃഥ്വിയെ കണ്ട് നോക്കൂ...പാസ്വേര്ഡ് ഇല്ലാതെ എങ്ങനെ എടിംഎം കാര്ഡ് ഹാക്കാമെന്ന് പറഞ്ഞ് തരും.....

    ReplyDelete
  57. ഹ ഹ ഹ കലക്കി കുമാരാ. ഇതാണ് ശരിക്കും കുമാരസം‌ഭവം :)

    ReplyDelete
  58. ശാരദനിലാവ്, സുഗ്രീവന് :: SUGREEVAN, പാവത്താൻ, വേണു venu, കൊറ്റായി, lakshmy, Vinod Nair, പ്രേം, ManzoorAluvila, Sukanya, sanal, വിജയലക്ഷ്മി, suresh, ചെലക്കാണ്ട് പോടാ, ബിനോയ്//HariNav:

    എല്ലാവര്ക്കും നന്ദി…

    ReplyDelete
  59. എഴുതിവെച്ചിരുന്ന കത്ത്‌ എന്തു ചെയ്തു? വേറെ ഒന്നുകൂടി പരീക്ഷിക്കുന്നതില്‍ തെറ്റില്ല. വളരെ നന്നായിരിക്കുന്നു സുഹ്ര്‍ത്തേ.

    ReplyDelete
  60. ഏഷ്യാനെറ്റിലെ അപ്രിയഗാനങ്ങള്‍ എന്ന പരിപാടി കണ്ടപ്പോള്‍ ക്ലിക്ക്‌ ചെയ്തതാണല്ലേ കുമാര്‍ജീ? ... കൊള്ളാം... ഈ ചേട്ടനെന്നിട്ട്‌ ഇപ്പോഴെവിടെയാണ്‌?

    ReplyDelete
  61. ഹഹഹ..കലക്കി..വളരെ രസകരം..എന്നാലും..എട്ടതിയമ്മയെ പ്രേമിക്കാന്‍ തോന്നിയല്ലോ..കഷ്ടം..!ഹി..ഹി..അപ്പൊ..ആ പാട്ട് താങ്കള്‍ക്കു അപ്രിയഗാനമായി മാറി അല്ലെ..?കൊള്ളാം..

    ReplyDelete
  62. ഹിഹിഹി... കലക്കി ...സോറി.. കലങ്ങി അല്ലേ മച്ചാ...
    പോട്ടെ...

    ReplyDelete
  63. തുടക്കം മുതല്‍ ഒടുക്കം വരെ നല്ല ഗുമ്മുണ്ടായിരുന്നു...ഈ പോസ്റ്റ്‌ ഓടു കൂടി ശരിക്കും "കുമാരന്‍ ഒരു സംഭവമായി"

    ReplyDelete
  64. I thought letter will be her marriage invitation.

    ReplyDelete
  65. തൊണ്ടയില്‍ വെള്ളം വറ്റി.. കക്കൂസില് പോകാന്‍ മുട്ടുന്നു.. ആകെ മൊത്തം സം ടോട്ടല്‍ വിറക്കല്‍


    ആ കാലത്ത് പാന്‍ പരാഗ് കഴിക്ക്ക്കുന്ന സ്വഭാവം നിനക്ക് ഉന്ദായിരുന്നു എന്നു സാരം....

    ReplyDelete
  66. മാരുതി സ്വിഫ്റ്റ് കാറു പോലെ ഷെയ്പ്പുള്ള സുന്ദരി. ...ഒപ്പം സമാധാനം കളയാനുള്ള എല്ലാ എക്സ്ട്രാ ഫിറ്റിങ്ങ്സുകളും. ...


    ഇതു വായിചു ഞാന്‍ അഭിപ്രായം പറഞ്ഞാല്‍ നിന്റെ ഉറക്കം നഷ്ടപെടും

    ReplyDelete
  67. അടി പൊളി ആയീട്ടോ..ഈ പോസ്റ്റിലേക്ക് എത്തിപ്പെടാന്‍ സാധിച്ചിരുന്നില്ലെങ്കില്‍ ജീവിതം മൊത്തം വേസ്റ്റ് ആയേനെ..ഹഹ ..

    ReplyDelete
  68. ഹ..ഹ... ചിരിക്കാന്‍ വയ്യേ...

    ReplyDelete
  69. ലവ് ജിഹാദുകാര്‍ കാസറ്റ് കത്തിച്ചെങ്കിലും, എന്റെ പ്രണയ താജ്മഹലിന്റെ ഒരു ചെങ്കല്ലിന് പോലും കേട് വന്നില്ല. കോളേജിലെത്തിയാല്‍ പിന്നെ ശ്രീദേവി വരുന്നതും നോക്കി നില്ക്കലാണ് എന്റെ പ്രൈം ജോബ്.

    ReplyDelete
  70. കുമാരന്‍ ജി
    വായിച്ചിട്ടു കുറേ ദിവസമായെങ്കിലും അന്ന് കമന്റിടാന്‍ പറ്റിയില്ല (കമന്റി എന്നായിരുന്നു ഓര്‍മ്മ)
    നല്ല നര്‍മ്മം. നല്ല ആയാസരഹിതമായ എഴുത്ത്, വായന. എങ്കിലും ചില സ്ഥലത്ത് ചിരിപ്പിക്കാന്‍ വേണ്ടി മനപൂര്‍വ്വം ചില പ്രയോഗങ്ങള്‍ നടത്തിയില്ലേ എന്നൊരു തോന്നല്‍. ചില(നര്‍മ്മ) പ്രയോഗങ്ങള്‍ മാറ്റിയിരുന്നെങ്കില്‍ ഒന്നുകൂടി ഗംഭീരമാകുമായിരുന്നു. (ഇപ്പോ മോശമാണെന്നല്ല ട്ടോ) :)
    തുടരട്ടെ ഈ അലക്കലുകള്‍. സര്‍വ്വവിധ ആശംസകളും

    ReplyDelete
  71. ഭൂമിയില്‍ പ്രേമമില്ലാതവര്‍ക്ക് സമാധാനം

    ReplyDelete
  72. കുമാര സംഭവങ്ങള്‍ ഒരൊന്നൊന്നര സംഭവ് തന്നെ!

    ReplyDelete
  73. ലൌ ലെറ്റര്‍ കൊടുക്കാന്‍ പോകുമ്പോഴുള്ള ആ അവസ്ഥ ഇത്ര ഭീകരമോ?

    പിന്നേയ്, രാവിലെ 10 ദോശയോ?
    അപ്പോള്‍ ദിവസത്തില്‍ ഒരു പ്രാവശ്യമാണോ ഭക്ഷണം കഴിക്കുന്നത്?
    (ഈ പുളുവൊക്കെ വായിച്ച് ചിരിക്കാതിരിക്കാന്‍ ഞാന്‍ പെടുന്ന ഒരു പാടേ!)

    ReplyDelete
  74. kumara sambhavam kalakki kumaareta..

    iniyum poratte nalla nalla thamaasakal.

    ikkaalathu onnu chirikkaan kazhiyunnathu thanne mahaa bhaagyam...!!

    valare nandi kumaaretta..
    koode abhinandanangalum...

    ReplyDelete
  75. കുമാരന്‍ ഈ കത്ത് അനുജനേക്കൊണ്ട് കൊടുപ്പിച്ചാല്‍ മതിയായിരുന്നു...

    ReplyDelete
  76. "ദേവദാരു പൂത്തു.. എന്‍ മനസ്സിന്‍ താഴ്വരയില്‍
    നിതാന്തമാം തെളിമാനം പൂത്ത നിശീഥിനിയില്‍
    എന്‍ മനസ്സിന്‍ താഴ്വരയില്‍.."

    എന്‍റെ കൂട്ടുകാരി ദേവയാനിയെ ഓര്‍മ്മ വന്നു.
    അവള്‍ പാടി ഒന്നാം സമ്മാനം നേടിയത് ഈ
    പാട്ടിലൂടെ ആയിരുന്നു.

    ReplyDelete
  77. hentammoo..
    konnu kolavilichallo...

    :)

    ReplyDelete
  78. ആദ്യം മുതല്‍ അവസാനം വരെയും ചിരിച്ചു .കുമാര സംഭവം എന്ന് കണ്ടപ്പോ ഇത്രേം എക്സ്ട്രാ ഫിറ്റിംഗ് ഉള്ള സംഭവം ആയിരിക്കും കരുതീല്ല കേട്ടോ.പണി വരുന്ന ഓരോ വഴിയേ

    ReplyDelete
  79. നന്നായിരിക്കുന്നു....ആശംസകള്‍....

    ReplyDelete
  80. ഹായ്! സ്വയമ്പന്‍ സംഭവം!

    നൂറാമത്തെ കമന്റ് എന്റെ വഹ!!

    ഒടുക്കം ആ ഏട്ടന്റെ ഗതി എന്തായി!?

    ReplyDelete
  81. "ഒപ്പം സമാധാനം കളയാനുള്ള എല്ലാ എക്സ്ട്രാ ഫിറ്റിങ്ങ്സുകളും."


    കുറച്ചുകൂടി വർണ്ണിക്കാമായിരുന്നു.

    ReplyDelete
  82. pattepadamramji: ആ കത്ത് വേറൊരു പോസ്റ്റില് പറയാം. കമന്റിന് നന്ദി.
    വിനുവേട്ടന്|vinuvettan: അങ്ങനെ ഒരു പരിപാടി ഞാനിപ്പോ കേള്ക്കുകയാണല്ലോ.. കമന്റിന് നന്ദി.

    തൃശൂര്കാരന്....., the man to walk with, Bijli, അനിയന്കുട്ടി | aniyankutti, Jenshia, shahir chennamangallu, Akbarവാഴക്കാട്, surajbhai, raadha, ഹരിശ്രീ, vigeeth: എല്ലാവര്ക്കും നന്ദി.

    നന്ദകുമാര്: നിര്ദ്ദേശങ്ങള്ക്ക് വളരെ വളരെ നന്ദി.

    Kichu $ Chinnu | കിച്ചു $ ചിന്നു, റാഷിദ്, Vishwajith, Eranadan / ഏറനാടന്: എല്ലാവര്ക്കും നന്ദി.
    ഗീത: അതു കൊടുക്കുന്നവന് മാത്രേ അറിയൂ കേട്ടൊ. ചെറിയ ദോശയാണെന്നേ.. അതൊക്കെ ഈസിയായിട്ട് പോയ്ക്കോളും. കമന്റിന് നന്ദി.

    poor-me/പാവം-ഞാന്: എനിക്ക് അനുജന് ഇല്ല കേട്ടോ... കമന്റിന് നന്ദി.
    വീ കെ, greeshma, mary lilly, ഗിനി, vinus, അരുണ്, jayanEvoor, കാക്കര: എല്ലാവര്ക്കും നന്ദി…

    ReplyDelete
  83. കുമാരൻ ചേട്ടാ... :D

    ReplyDelete
  84. ബ്രെറ്റ് ലീയുടെ ബൌളിങ്ങില് തെറിച്ച് പോയ സ്റ്റെമ്പുകള്‍ പോലെ രോമങ്ങളൊക്കെ പാമ്പായി നിലത്ത് കിടന്നു.

    മാരുതി സ്വിഫ്റ്റ് കാറു പോലെ ഷെയ്പ്പുള്ള സുന്ദരി. ...ഒപ്പം സമാധാനം കളയാനുള്ള എല്ലാ എക്സ്ട്രാ ഫിറ്റിങ്ങ്സുകളും. ...

    ഇഷ്ടപ്പെട്ടു

    ReplyDelete
  85. അപ്പോള്‍ ദേവദാരു പൂത്തല്ലൊ, ഇനി വേറെയൊന്നും പൂക്കുന്നില്ലെ? ഇപ്പോള്‍ 105 കഴിഞ്ഞിട്ടും?

    ReplyDelete
  86. ഡ്രൈവിങ്ങ് അറിയുന്നവന്‌ കാര്‍ ഉണ്ടാകണമെന്നില്ലല്ലോ!

    പെമ്പിള്ളേരുടെ ഹൃദയം എ.ടി.എം. കാര്‍ഡ് പോലെയാണ്‌. കാര്‍ഡ് ഉണ്ടായിട്ട് കാര്യമില്ല. പാസ്സ് വേഡ് അറിഞ്ഞിരിക്കണം

    ഇമ്മാതിരി പ്രയോഗങ്ങള്‍ക്ക് പേറ്റന്റ് വല്ലതും ഉണ്ടൊ?

    സമ്മതി“ചിരി“ക്കുന്നു....

    ReplyDelete
  87. എന്നിട്ട് ? നീ അത് ചേട്ടന് കൊടുത്തോ ?
    ഉഗ്രന്‍ ,,,കുമാര്‍ ആസ് usual ..!

    ReplyDelete
  88. ശ്രീദേവിയുടെ മേൽവിലാസം അറിഞ്ഞിരുന്നെങ്കിൽ ഒരു അഭിനന്ദനം അറിയിക്കാമായിരുന്നു.കൈയിലില്ലല്ലോ?

    ReplyDelete
  89. ബ്രെറ്റ് ലീയും ട്രാഫിക് ഐലണ്ടും കലക്കി,കുലുക്കി മോനേ.....you are really developing!!!!!Many a congradulation!!!!

    ReplyDelete
  90. ബ്രെറ്റ് ലീയും ട്രാഫിക് ഐലണ്ടും കലക്കി,കുലുക്കി മോനേ.....you are really developing!!!!!Many a congradulation!!!!

    ReplyDelete
  91. പിപഠിഷു | harikrishnan, വരവൂരാൻ, mini//മിനി, Tomkid!, ചേച്ചിപ്പെണ്ണ്, nikkithapremnath, ശാന്തകാവുമ്പായി, dipu, വെള്ളത്തൂവൽ : എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  92. Thanks for share this information, i really didn't know about that, will get advantage from this,Thanks for share this.

    ReplyDelete
  93. ഒപ്പം സമാധാനം കളയാനുള്ള എല്ലാ എക്സ്ട്രാ ഫിറ്റിങ്ങ്സുകളും.
    ഹോ സമ്മതിച്ചു…..
    അവരുടെ സമ്പദ്സമൃദ്ധികളിലേക്കൊന്നും നോക്കുക പോലുമില്ല. ഒരു വെയിസ്റ്റ് ലൈഫ്. അവന്റെ പകുതി ഗ്ലാമര് ഉണ്ടായിരുന്നെങ്കില് ഞാന് ഡെയിലി ഓരോ ലൈന് ഉണ്ടാക്കിയേനെ.
    അയ്യോ പാവം ;)
    പ്രേമം എന്നു വെച്ചാല് ഇങ്ങനെ വെറുതെ പിറകെ നടക്കലല്ലല്ലോ. ഐസ്ക്രീം കഴിക്കണം കാലില് ചവിട്ടണം, സിനിമക്ക് പോണം മൂലയ്ക്കിരിക്കണം, ബീച്ചില് പോണം കുട മറച്ച് പിടിക്കണം.
    ഇതിലൊക്കെ ഒതുങ്ങിയാല് ഭാഗ്യം
    കത്ത് കൊടുക്കുക എന്നതൊക്കെ പറയാന് എളുപ്പമാണ്. കൊടുക്കാന് നോക്കുമ്പോഴറിയാം ആ സമയത്തെ അവസ്ഥ. ഭാര്യയുടെ പ്രസവ സമയത്തെ ഭര്ത്താവിന്റെ അവസ്ഥയൊന്നും ഒരവസ്ഥയേ അല്ല.
    ഹെന്റമ്മെ എനിക്ക് വയ്യ….
    "കുമാരാ,,, ഇത് നിന്റെ ചേട്ടന് കൊടുക്കണേ...."
    അവസാനം ആന്റി ക്ലൈമാക്സ്
    പെമ്പിള്ളേരുടെ ഹൃദയം എ.ടി.എം. കാര്ഡ് പോലെയാണ്. കാര്ഡ് ഉണ്ടായിട്ട് കാര്യമില്ല. പാസ്സ് വേഡ് അറിഞ്ഞിരിക്കണം.
    ഇത് ഞാന് അടിച്ച് മാറ്റി സ്റ്റാറ്റസ് മെസ്സേജാക്കി

    ReplyDelete
  94. Hi, nice post. I have been thinking about this topic,so thanks for sharing.

    Advantage Custom writing – We do it your way

    ReplyDelete
  95. എന്റെ ചേട്ടാ..എനിക്കു വയ്യ..
    എന്നെ അങ്ങട് കൊല്ല്...

    ReplyDelete
  96. I found this informative and interesting blog so i think so its very useful and knowledge able.I would like to thank you for the efforts you have made in writing this article. I am hoping the same best work from you in the future as well. In fact your creative writing abilities has inspired me.

    College Term Paper

    ReplyDelete
  97. kichu... , മിഴിനീര്‍ത്തുള്ളി : നന്ദി.

    ReplyDelete