Sunday, October 11, 2009

ഉമ്മക്കൂടിനുള്ളിലെ കുളി സീന്‍

മുന്‍‌കൂര്‍ ജാമ്യം:‌- മുസ്ലിം വീടുകളിലെ കുളിമുറിയുടെ കിണറില്‍ നിന്നും വെള്ളമെടുക്കുന്ന അരവാതിലിനു ചുറ്റുമായി ചതുരത്തില്‍ ഉണ്ടാക്കുന്ന കോണ്‍ക്രീറ്റ് മറയ്ക്ക് പറയുന്ന പേരാണ് ഉമ്മക്കൂട്. കുളിമുറിയില്‍ നില്‍ക്കുന്നവര്‍ക്ക് പുറത്തെ കാഴ്ചകള്‍ കാണാന്‍ അതില്‍ കുറേ ദ്വാരങ്ങളുമുണ്ടായിരിക്കും. മുസ്ലിം സ്ത്രീകളെ പൊതുവെ ഉമ്മ എന്നായിരുന്നു പണ്ടുകാലത്ത് ഞങ്ങളുടെ നാട്ടില്‍ വിളിച്ചിരുന്നത്. അതു കൊണ്ടായിരിക്കണം ഒരു കൂടു പോലെയുള്ള ഈ കോണ്‍ക്രീറ്റ് മറയ്ക്ക് ഉമ്മക്കൂടെന്ന് പേരു വന്നത്.

ഞങ്ങളുടെ നാട്ടിലെ യാതൊരു ദു:ശ്ശീലങ്ങളുമില്ലാത്ത ഒരേയൊരു ചെറുപ്പക്കാരനാണ്‌ സുനില്‍കുമാര്‍. കള്ളുചെത്തുകാരന്‍ രാമാട്ടന്റെയും, ഭാര്യ ലീലേച്ചിയുടേയും രണ്ടാമത്തെ മകന്‍. മൂത്തവനായ സന്തോഷ് കുമാറിനെക്കൊണ്ട് വീട്ടിലും നാട്ടിലുമെന്നല്ല, കേരളത്തിലും ഇന്ത്യയില്‍പോലും യാതൊരു പ്രയോജനവുമില്ല. കാരണം അവന്‍ ദൂഫായിലാണ്.

സുനിലിന് 25 വയസ്സായി. ഇക്കിളി മാറാത്ത പ്രായം. കാണാന്‍ തരക്കേടില്ല. വിരിച്ചിടത്ത് കിടക്കാത്ത സ്വഭാവമായതിനാല്‍ ജോലിക്കൊന്നും പോകില്ല. എന്തു ജോലിക്ക് പോയാലും രണ്ട് ദിവസം കഴിഞ്ഞ് ''..ഓ.. അദ് നമ്മക്കൊന്നും ശരിയാകൂല.." എന്നും പറഞ്ഞ് മതിയാക്കും. ചേട്ടന്‍ ദൂഫായില്‍ എ.സി.യിലിരുന്ന് കഷ്ടപ്പെട്ട് ധാരാളം സമ്പാദിക്കുന്നത് കൊണ്ടും, അച്ഛന്‍ ജോലിക്ക് പോകുന്നത് കൊണ്ടും, സുനില്‍കുമാറിന് ഫൈനാന്‍ഷ്യലി നോ ഡിഫികല്‍‌ട്ടി. നോ ജോബ്, ബട്ട് നോ അണ്‍‌ ഹാപ്പി.

പക്ഷേ സുനിലിന്റെ സ്വഭാവം 916 ടച്ച്. കള്ളു കുടിക്കില്ല, സിഗര്‍ട്ട് വലിക്കില്ല, ലേഡീസ് ഡിങ്കോള്‍‌ഫിക്കേഷന്‍ ഇല്ല. പെണ്ണുങ്ങളുടെ മുഖത്തെന്നല്ല അതിനു താഴോട്ടും ഡിക്കിയില്‍പോലും നോക്കില്ല. ഇതൊന്നുമില്ലെങ്കില്‍ പിന്നെ ഇവന്‍ ജീവിച്ചിട്ടെന്തു പ്രയോജനം എന്നു തോന്നും. പക്ഷേ, മോണിക്കയ്ക്കും മോഹന്‍ലാലിനും മലയാളിക്കുമെന്നത് പോലെ സുനില്‍കുമാറിനുമുണ്ട് ഒരു വീക്ക് നെസ്സ്. രാത്രിയാവുമ്പോള്‍ മനസ്സിനെ ദുര്‍ബ്ബലപ്പെടുത്തുന്ന കാമസ്സോമുകളുടെ പ്രവര്‍ത്തനഫലമായി അവന്‍ ഏതെങ്കിലും വീടിന്റെ കുളിമുറി നോക്കി നടക്കും... പാവം സുനില്‍കുമാരന്‍..! ഇത്തരം വീക്ക് നെസ്സ് ഒരു മാരക അസുഖമൊന്നുമല്ലല്ലോ. സൈക്കോളജിയുടെ ഇടവഴിയിലിറങ്ങി ചിന്തിച്ചാല്‍ അതൊരു രോഗലക്ഷണം മാത്രമാണ്. ആക്ച്വലി ഇറ്റീസ് എ ടൈപ്പ് ഓഫ് ക്രൈറ്റീരിയ.

മനുഷ്യ മനസ്സുകളെ ഇട്ട് കൊത്തങ്കല്ലു കളിക്കുന്ന അഖിലാണ്ഡ ടെലിവിഷന്‍ പ്രശസ്തനായ മെന്റല്‍ കമ്പൌണ്ടര്‍ പി.എം.മത്തി വലയ്ക്കന്നൂര്‍ ഈ വീക്നസ്സിന് പേരിട്ടിരിക്കുന്നത് 'ലുക്കോമാനിയ ഒളിഞ്ഞുനോക്കിയ' എന്നാണ്. അദ്ദേഹം തന്റെ നാലു മടക്ക് പുസ്തകമായ ‘സ്റ്റീല്‍ കോക സയന്‍‌സി’ല് ഇതിനെപ്പറ്റി പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണു. “..സീനറികള്‍ ആസ്വദിക്കുക എന്നതാണ് ഈ അസുഖത്തിന്റെ ലക്ഷണം. മലകളുടേതോ പുഴകളുടേതോ ആകാശത്തിന്റെയോ സീനറികളല്ല. സ്ത്രീകളൊക്കെ വൃത്തിയായി കുളിക്കുന്നുണ്ടോ എന്ന കുളി സീനറികളാണ് ആസ്വദിക്കുക… ഈ രോഗലക്ഷണമുള്ളവര്‍ക്ക് ശരീരത്തിലെ പല്ലിന്റെ എണ്ണം കുറവും എല്ലിന്റെ എണ്ണം കൂടുതലും ആയിരിക്കും…" പെണ്ണുങ്ങളുടെ കഷ്ടകാലവും, സുനില്‍കുമാറിന്റെ സീന്‍കരിയറിലെ മികച്ച സമയവും ടോപ്പ് റാങ്കില്‍ ആയതിനാല്‍ നാട്ടുകാര്‍ക്കും അവന്റെ എല്ലൂരി കോല്‍‌ക്കളി കളിക്കാന്‍ ഭാഗ്യമുണ്ടായില്ല.

ഒരിക്കലെങ്കിലും വാളു വെക്കാത്ത കുടിയന്മാരുണ്ടാകില്ലല്ലോ. അതു പോലെ സുനിലിനും ഒരു ഫാള്‍ട്ട് പറ്റി.

ഒരു ദിവസം രാത്രി ഏഴു മണി ആയപ്പോള്‍ സുനില്‍‌കുമാറിന് വീക്ക് നെസ്സ് തുടങ്ങി. അവന്‍ ആ സുഖത്തിന്റെ കുളിരലയില്‍ അല്‍പ്പം അകലെയുള്ള ലൈലയുടെ വീട്ടിലേക്ക് നടന്നു. ലൈല ഡിഗ്രിക്ക് പഠിക്കുന്ന ഒരു തരുണീമണിയാണ്. അവളെ സുന്ദരി, അതി സുന്ദരി എന്നു മാത്രം പറഞ്ഞാല്‍ പോര, അള്‍‌ട്ടിമേറ്റ് സുന്ദരിയാണ്. ആപ്പിള്‍ പോലത്തെ കവിള്, ചെന്തെങ്ങിന്റെ കരിക്ക് പോലത്തെ എം., പാലപ്പത്തിന്റെ കളര്‍, ഉജാല ബോട്ടില്‍ പോലത്തെ ബോഡി ഷെയ്പ്പ്. കണ്ടാല്‍ ആരും അവളില്‍ മയങ്ങിപ്പോകും, ശംഭു വെച്ചത് പോലെ. അവിടെയാണെങ്കില്‍ അവളുടെ ഉമ്മയും, ഉമ്മൂമ്മയും, അനിയനുമേ ഉള്ളൂ. നോ മെയില്‍ ഹോം, സോ ലോ റിസ്ക്, ഹൈ എഞ്ജോയ്മെന്റ്.

ലൈലയുടെ വീടിന്റെ കുളിമുറിയുടെ എതിര്‍ഭാഗം കുറ്റിക്കാടുകള്‍ നിറഞ്ഞ് ആള്‍‌താമസമില്ലാത്ത വിജനമായ കാട്‌ പിടിച്ച സ്ഥലമാണ്‌. മനസ്സില്‍ സ്നേഹമുള്ളവര്‍ക്ക് കല്ലും മുള്ളും മൂര്‍ഖന്‍ പാമ്പുമെല്ലാം ഫൈബര്‍ മെത്തയാണല്ലോ! സുനില്‍ ആ പറമ്പിലൂടെ കുളിമുറി ലക്ഷ്യമാക്കി നടന്നു. വീട്ടുവളപ്പിന്റെ അതിരില്‍ കിണറിന്റെ അടുത്തായി നിറയെ ചക്കകളുമായി നില്ക്കുന്ന ഒരു പ്ലാവുണ്ട്. സുനില്‍ പ്ലാവില്‍ കയറി താഴ്ന്ന് കിടക്കുന്ന കൊമ്പിലൂടെ കുളിമുറിയുടെ വാര്‍പ്പില്‍ ഇറങ്ങി ലൈലയുടെ എഴുന്നള്ളത്തും കാത്തിരുന്നു. വളരെയേറെ ക്ഷമ വേണ്ടൊരു ടാര്‍ഗറ്റാണ് സുനിലിന്റേത്. ബ്ലോഗില്‍ പോസ്റ്റ് ഇട്ട് കമന്റ് കാത്തിരിക്കുന്നവര്‍ക്കും, ബിവറേജില്‍ കുപ്പിക്ക് വരി നില്ക്കുന്നവര്‍ക്കുംപോലും ഇത്ര ക്ഷമ കാണില്ല. സുനില്‍കുമാറൊരു ക്ഷമകുമാര്‍ കൂടിയാണ്.

കുറച്ച് കഴിഞ്ഞപ്പോള്‍ കുളിമുറിയില്‍ വെളിച്ചം വന്നു. ഉമ്മക്കൂടിന്റെ ദ്വാരത്തിലൂടെ വെളിച്ചം ഇരുട്ടില്‍ വെളുത്ത പൈപ്പുകള്‍ പോലെ പുറത്തേക്ക് നീണ്ടു നിവര്‍ന്ന് കിടന്നു. സുനില്‍ അകത്ത് നടക്കുന്നതെന്തായിരിക്കുമെന്നു ആലോചിച്ചു. ലൈല ഇപ്പോള്‍ വസ്ത്രങ്ങള്‍ ഒന്നൊന്നായി അഴിച്ചിടുകയായിരിക്കും... വെള്ളം വീഴുന്ന ശബ്ദം കേള്‍ക്കുന്നു... ഇനി അവള്‍ തന്റെ ബട്ടര്‍ ഫെയില്‍ഡ് ബോഡിയില്‍ സോപ്പ് തേക്കുകയായിരിക്കും... അതോര്‍ത്തപ്പോള്‍ തന്നെ സുനിലിന്റെ ശരീരത്തിലെ രോമങ്ങളെല്ലാം ബക്കറ്റുമെടുത്ത് കുളിരു കോരാന്‍ തുടങ്ങി. അവന്‍ കോണ്‍ക്രീറ്റില് കമിഴ്ന്നു കിടന്ന് കിണറിലേക്ക് തല നീട്ടി ഉമ്മക്കൂടിന്റെ ഓട്ടയിലൂടെ കുളിമുറിയിലേക്ക് നോക്കി.

പെട്ടെന്ന് അവന്‍ ഞെട്ടി... അവന്റെ പ്രതീക്ഷകള്‍ക്ക് ജസ്റ്റ് ഓപ്പസിറ്റായിരുന്നു അവിടെ കണ്ടത്....

ആപ്പിളിന് പകരം ഉണക്ക മുന്തിരി പോലെ...
കരിക്കിന് പകരം കൊട്ടത്തേങ്ങ..
ഉജാലയ്ക്ക് പകരം തകരപ്പാട്ട..
പാലപ്പത്തിന്റെ സ്ഥാനത്ത് ചകിരി..

സുനിലിന് ഒന്നും മനസ്സിലായില്ല.. കണ്‍‌ഫ്യൂഷന്‍ തീര്‍ക്കുന്നതിനായി തൊട്ടു താഴെയുള്ള ദ്വാരത്തിലൂടെ നോക്കാനായി അവന്‍ അല്‍പ്പം കൂടി താഴേക്ക് കുനിഞ്ഞു... അത്രേള്ളു.... പെട്ടെന്ന് ഇസ്ക്കന്‍ നാണ്വേട്ടന്‍ മൂവാണ്ടന്‍ മാവിന്റെ കീഴില്‍ കുത്തിയിരുന്ന് കണ്ടുപിടിച്ച കുരുത്വാകര്‍ഷണത്തിന്റെ ഫലമായി ബാലന്‍സ് നഷ്ടപ്പെട്ട് അവന്‍ കിണറിലേക്ക് മൂക്കും കുത്തി വീണു... ഒരു സ്പ്രിങ്ങ് ബോര്‍ഡ് ഡൈവ്.

ഒച്ച കേട്ട് കുളിമുറിയില്‍ നിന്നും കദീജ ഉമ്മുമ്മ വിളിച്ച് പറഞ്ഞു... "കെരണ്ടില് പയംചക്ക വീണിറ്റാഡാ ശുക്കൂറേ.."


വിവരമറിഞ്ഞെത്തിയ നാട്ടുകാരായ കണ്‍‌ട്രികള്‍ക്ക് സുനിലിന് ലുക്കോമാനിയ ഒളിഞ്ഞുനോക്കിയ എന്ന അസുഖമാണെന്നു അറിയില്ലായിരുന്നു. ആ തെണ്‍‌ട്രികള്‍ അവനെ വലിച്ച് കയറ്റി കൂടുതലുള്ള പല്ലുകളും, കുറവുള്ള എല്ലുകളും റിപ്പയര്‍ ചെയ്ത് ശരിയാക്കി.

* * * * * *

പിന്‍‌കൂര്‍ ജാമ്യം:- ഈ കഥയിലെ സുനില്‍കുമാരനും, ഇതെഴുതിയ കുമാരനും തമ്മില്‍ യാതൊരു വിധ സാമ്യമോ ബന്ധമോ അവിഹിതമോ ഇല്ല. അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയാല്‍...? അങ്ങനിപ്പം തോന്നണ്ട. അത്രന്നെ…

113 comments:

  1. വളരെയേറെ ക്ഷമ വേണ്ടൊരു ടാര്‍ഗറ്റാണ് സുനിലിന്റേത്. ബ്ലോഗില്‍ പോസ്റ്റ് ഇട്ട് കമന്റ് കാത്തിരിക്കുന്നവര്‍ക്കും, ബിവറേജില്‍ കുപ്പിക്ക് വരി നില്ക്കുന്നവര്‍ക്കുംപോലും ഇത്ര ക്ഷമ കാണില്ല. സുനില്‍കുമാറൊരു ക്ഷമകുമാര്‍ കൂടിയാണ്

    ReplyDelete
  2. Bandhamillennu ippo manassilayi...!

    Manoharam, Ashamsakal...!!!!

    ReplyDelete
  3. ഉജാല ബോട്ടില്‍ പോലത്തെ ബോഡി ഷെയ്പ്പ്...അളിയോ...എന്നാ ഒരു ഇമാജിനേഷന്‍....ഫീകരം!

    ബട്ടര്‍ ഫെയില്‍ഡ് ബോഡി...വെണ്ണ തോറ്റ് പോവുന്ന ബോഡി എന്നാണോ ഉദ്ദേശിച്ചെ?

    ഈ കഥയിലെ സുനില്‍കുമാരനും, ഇതെഴുതിയ കുമാരനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് ഇവിടെയാരും പറഞ്ഞില്ലല്ലോ?...എന്റെ ബലമായ സംശയം സുനില്‍കുമാരനും കുമാരനും ഒരാളാണെന്നാണ്...

    ReplyDelete
  4. പഴയ തറവാടുകളില്‍ ഒക്കെ തന്നെ കിണറിനു അടുത്ത് ഈ മാതിരി ഒരു കെട്ടുണ്ടായിരുന്നു സ്ത്രീകള്‍ വെള്ളം കോരുമ്പോള്‍ ഒരു മറക്ക് വേണ്ടി
    'ഉമ്മക്കൂട് ' എന്ന് പേര്‍ ആദ്യ്ം കേള്‍ക്കുന്നു..

    "ലൈലയുടെ വീടിന്റെ കുളിമുറിയുടെ എതിര്‍ഭാഗം കുറ്റിക്കാടുകള്‍ നിറഞ്ഞ് ആള്‍‌താമസമില്ലാത്ത വിജനമായ കാട്‌ പിടിച്ച സ്ഥലമാണ്‌. " ഇതിനാ വീടിനടുത്തുള്ള കടും പടലും വെട്ടിതെളിക്കണം ഇഴജന്തുക്കളും അല്ലത്ത ജന്തുക്കളും അസമയത്ത് ഇഴഞ്ഞു വരാതിരിക്കാന്‍ ..

    കുമാര്‍‌ ?? അതെ ആര്‍! ....അല്ല ആരാ‍ ?..

    ReplyDelete
  5. theme പരിചയമുള്ളത് തന്നെ....അവതരണ ശൈലി നന്നായിട്ടുണ്ടേ...

    "സുനിലിന്റെ ശരീരത്തിലെ രോമങ്ങളെല്ലാം ബക്കറ്റുമെടുത്ത് കുളിരു കോരാന്‍ തുടങ്ങി"
    ഇങ്ങനൊരെണ്ണം ആദ്യായിട്ടാണ്‌ കേട്ടത്...നന്നായിട്ടുണ്ടേ :)

    ReplyDelete
  6. പിന്‍‌കൂര്‍ ജാമ്യം:- ഈ കഥയിലെ സുനില്‍കുമാരനും, ഇതെഴുതിയ കുമാരനും തമ്മില്‍ യാതൊരു വിധ സാമ്യമോ ബന്ധമോ അവിഹിതമോ ഇല്ല. അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയാല്‍...? അങ്ങനിപ്പം തോന്നണ്ട. അത്രന്നെ…

    ഉവ്വാ ഉവ്വേ..!!
    കൊക്കെത്ര... കണ്ടതാ

    ReplyDelete
  7. ഇതൊന്നും ഞങ്ങള്‍ ആരോടും പറയില്ല....!
    വെറും കഥമാത്രം

    ReplyDelete
  8. ഈ ഉമ്മക്കൂട് ഇപ്പോഴും ചില വീടുകളില്‍ ഉണ്ട്. പേര് ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. ചിരിച്ചു ചിരിചു കമന്റ് എഴുതാന്‍ വൈകി. ഈ രോഗം ഉള്ളവര്‍ എല്ലാ നാട്ടിലു ഉണ്ട്.

    ReplyDelete
  9. .....ലൈലയുടെ വീടിന്റെ കുളിമുറിയുടെ എതിര്‍ഭാഗം കുറ്റിക്കാടുകള്‍ നിറഞ്ഞ് ആള്‍‌താമസമില്ലാത്ത വിജനമായ കാട്‌ പിടിച്ച സ്ഥലമാണ്‌. ...

    ....വീട്ടുവളപ്പിന്റെ അതിരില്‍ കിണറിന്റെ അടുത്തായി നിറയെ ചക്കകളുമായി നില്ക്കുന്ന ഒരു പ്ലാവുണ്ട്. ...

    സ്ഥിരാര്‍ന്നല്ലേ?..

    ReplyDelete
  10. നന്നായിപ്പറഞ്ഞൂ.... പാവം പയം ചക്ക...

    ReplyDelete
  11. Anonymous, Sureshkumar Punjhayil: നന്ദി.
    Tomkid!: അതെന്നെ. വെണ്ണ തോല്‍ക്കുമുടല്‍. പെരുത്ത് നന്ദി കേട്ടൊ.
    മാണിക്യം,Jenshia,ഹരീഷ് തൊടുപുഴ,പാവപ്പെട്ടവന്‍, mini//മിനി,ബൈജു (Baiju): എല്ലാവര്‍ക്കും നന്ദി....

    vinuxavier: പതുക്കെ കൊല്ലു... ഹഹ.. നന്ദി. കേട്ടൊ.

    ReplyDelete
  12. "ചെന്തെങ്ങിന്റെ കരിക്ക് പോലത്തെ എം.,"

    എം..എന്തുവാ..? മുഖം ആണോ?..
    കരിക്ക് പോലത്തെ മുഖമോ,. അത് എങ്ങനെ സംഭവിക്കും..?ഏയ്..
    എം വെച്ച് വേറെ എന്തുവാ?,, ആലോചിചിട്ട് ഒന്നും ഓര്‍മ്മ വരുന്നില്ലല്ലോ..!
    (acting.. acting..!)

    ഈ കൂതറയെക്കൊണ്ട് വെല്യെ ശല്യമായല്ലോ...!

    ReplyDelete
  13. തലയും കുത്തി വീണതു നന്നായി. അല്ലെങ്കിൽ ഉണക്ക മുന്തിരിങ്ങായെ തുടർന്നു പിന്നേയും പല കാഴ്ച്ചകളും കണ്ടു പോയേനെ.

    ReplyDelete
  14. kumara nee oru sambavamalla prasthanam thanne anu mone... ee kumaranum aaa kumaranum onnalla alle manasilayi mone.. sho bhavi und

    ReplyDelete
  15. ഹ ഹ ഹ... ശരിയാണല്ലോ .. ഉജാലക്കുപ്പിയുടെ ഷെയ്‌പ്പ്‌ ഒരു ഷെയ്‌പ്പ്‌ തന്നെ...

    ReplyDelete
  16. ആപ്പിളിന് പകരം ഉണക്ക മുന്തിരി പോലെ...
    കരിക്കിന് പകരം കൊട്ടത്തേങ്ങ..
    ഉജാലയ്ക്ക് പകരം തകരപ്പാട്ട..
    പാലപ്പത്തിന്റെ സ്ഥാനത്ത് ചകിരി..

    അവിടെ എത്തിയപ്പോ ചിരി പൊട്ടിച്ചിരിയായി മാറിട്ടോ ...സുനിലിന്‌ കുമാരനുമായി ഒരു ബന്ധവുമില്ല...അച്ഛന്‍ പത്തായത്തില്‍ ഇല്ലാന്ന് പറയുന്നത് പോലെ. ഹ ഹ.

    ReplyDelete
  17. "ഉമ്മക്കൂടിന്റെ ദ്വാരത്തിലൂടെ വെളിച്ചം ഇരുട്ടില്‍ വെളുത്ത പൈപ്പുകള്‍ പോലെ പുറത്തേക്ക് നീണ്ടു നിവര്‍ന്ന് കിടന്നു.."

    വെറും ബ്ലോഗൻ സാഹിത്യമല്ല..

    നല്ല ആഖ്യാനം. മൊത്തം വായിച്ചു... :D

    ReplyDelete
  18. "ഉമ്മക്കൂട്" ഇതു ആദ്യമായിട്ട ഇങ്ങിനെ ഒരു പേര് കേള്കുന്നത്.. ഞങ്ങളുടെ നാട്ടില്‍ സര്‍വ സാധാരണയാണ് ഈ കൂട്...
    പിന്കുറി കലക്കി ; അച്ഛന്‍ ;പത്തായത്തില്‍ കൂടി ഇല്ലട്ടോ...

    ReplyDelete
  19. “അതോര്‍ത്തപ്പോള്‍ തന്നെ സുനിലിന്റെ ശരീരത്തിലെ രോമങ്ങളെല്ലാം ബക്കറ്റുമെടുത്ത് കുളിരു കോരാന്‍ തുടങ്ങി.“

    ഇതാണ് കിടിലന്‍.

    ReplyDelete
  20. മോണിക്കയും മോഹന്‍ലാലും.... ആഹാ.. ആ താരതമ്യം കലക്കി....

    ReplyDelete
  21. ഭാവനേടെ വീടിന്റടുത്താണോ താമസം?
    അല്ലാതെ എവിടുന്നാ ഇത്രക്കും ഭാവന?

    ഞാൻ മാത്രം ഒരു നല്ലവൻ കുമാരനെ വിശ്വസിക്കുന്നുട്ടോ....

    ReplyDelete
  22. എന്തായാലും സുനില്‍കുമാറിന്റെ വീക്ക്നെസ്സ് ഒരു ഗുണം ചെയ്തു................ ഒരു ഉഗ്രന്‍ പോസ്റ്റ്‌ തന്നു !

    ReplyDelete
  23. ഇതേ അസുഖമുള്ള ഒരു വിദ്ദ്വാനെക്കുറിച്ച് ഞാനും കേട്ടിട്ടുണ്ട്,
    ഉമ്മക്കൂട് അല്ലായിരുന്നു കക്ഷിയുടെ ഏരിയ ഫസ്റ്റ് നൈറ്റ് മണിയറകളായിരുന്നു.
    ഡ്യൂട്ടിക്കിടയില്‍ കിണറ്റില്‍ വീണ ആ വീരനെ കരയില്‍ കേറ്റിയപ്പോ പറഞത്രേ
    “ഒരു തവളയെ പിടിക്കാന്‍ വന്നതാ കാലു സ്ലിപ്പായി അണ്ണാ.....”
    ഈ വിദ്ദ്വാന്‍ തന്നെ കല്ല്യാണരാത്രി സ്വന്തം മണിയറയിലേക്ക് എത്തി നോക്കിയതും ഈ അസുഖത്തിന്റെ ഭാഗമായിട്ടായിരുന്നെന്ന് ഈ പോസ്റ്റ് വായിച്ചപ്പോഴാ മനസിലായത്.

    കലക്കി മാഷേ

    ReplyDelete
  24. I am hearing it for the first time, but great story Kumar

    ReplyDelete
  25. " ഉജാല ബോട്ടില്‍ പോലത്തെ ബോഡി ഷെയ്പ്പ്. " --രാവിലെ തനെ പ്രശനം ഉണ്ടാക്കുനാ പോസ്റ്റ്‌ !! ഹും....


    "മനസ്സില്‍ സ്നേഹമുള്ളവര്‍ക്ക് കല്ലും മുള്ളും മൂര്‍ഖന്‍ പാമ്പുമെല്ലാം ഫൈബര്‍ മെത്തയാണല്ലോ! "

    കിടു പോസ്റ്റ്‌ അളിയാ......തകര്‍ത്തു !!

    ReplyDelete
  26. "പിന്‍‌കൂര്‍ ജാമ്യം:- ഈ കഥയിലെ സുനില്‍കുമാരനും, ഇതെഴുതിയ കുമാരനും തമ്മില്‍ യാതൊരു വിധ സാമ്യമോ ബന്ധമോ അവിഹിതമോ ഇല്ല."

    ഇത് ഞാനത്ര വിശ്വസിക്കുന്നില്ല...... പോസ്റ്റ് നന്നായി

    ReplyDelete
  27. ശരി ശരി. ഞങ്ങള്‍ എല്ലാം അവസാനം പറഞ്ഞതങ്ങ് വിശ്വസിച്ചു.
    ;)

    ReplyDelete
  28. vinuxavier: അതെ, മുഖം എന്നു വിചാരിച്ചാ മതി കേട്ടൊ.. നന്ദി.
    sherriff kottarakara, sanal, വിനുവേട്ടന്|vinuvettan, raadha, കുക്കു.., പള്ളിക്കുളം.., തിരൂര്കാരന്, സേതുലക്ഷ്മി, കൊസ്രാ കൊള്ളി, Sands | കരിങ്കല്ല്, ramanika, Pandavas, Sapna Anu B.George, Captain Haddock, anshabeegam, ശ്രീ …

    എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി..

    ReplyDelete
  29. ചാത്തനേറ്:വന്ന് വന്ന് എരിവും പുളിയുമില്ലാതെ ഒരു വറ്റിറങ്ങുകേല എന്ന സ്ഥിതിയാവുന്നല്ലോ കുമാരേട്ടോ. ഈ വിളി മാറ്റി കൂതറ കുമാരന്‍സ് എന്നാക്കേണ്ടി വരുമോ?

    വല്ലപ്പോഴും ആവാം അധികമായാല്‍ .........

    ReplyDelete
  30. ആക്ച്വലി ഇറ്റീസ് എ ടൈപ്പ് ഓഫ് ക്രൈറ്റീരിയ.
    ഉവ്വ ഉവ്വേ :) നന്നായിട്ടുണ്ട് :)

    ReplyDelete
  31. ബക്കെറ്റില്‍ കുളിര്‍ കോരിയിടുന്നത് ആദ്യമായ്‌ കേള്‍ക്കുകയാ. പിന്നെ ഉമ്മക്കൂടും. എല്ലാം പോട്ടെ. എന്തായാലും ഒരു ഏറ്റുപറച്ചില്‍ നല്ലതാ. അതിനുള്ള മനസ്സ്‌ കുമാരനുണ്ടല്ലോ. ഹഹഹ

    ReplyDelete
  32. കുമാര്‍ജി, ഓരോ ദിവസവും തകര്‍ത്തു മുന്നേറുക ആണല്ലോ, പുലി ആണ് കേട്ട അണ്ണാ, എന്താ ഓരോ ഉപമകള്‍, താങ്കളുടെ ശിഷ്യന്‍ ആയതു തന്നെ ഭാഗ്യം

    പക്ഷേ, മോണിക്കയ്ക്കും മോഹന്‍ലാലിനും മലയാളിക്കുമെന്നത് പോലെ (ഹോ എന്നതാ അണ്ണാ ഇത്)
    'ലുക്കോമാനിയ ഒളിഞ്ഞുനോക്കിയ' (അതൊരു മുടിഞ്ഞ രോഗം തന്നെ അല്ലെ, മിക്കവര്‍ക്കും ഉണ്ട് ഈ രോഗം,)
    കണ്ടാല്‍ ആരും അവളില്‍ മയങ്ങിപ്പോകും, ശംഭു വെച്ചത് പോലെ. (ശംഭു നിരത്തി , ഇപ്പോള്‍ ഹാന്സായി )
    അവളുടെ ഉമ്മയും, ഉമ്മൂമ്മയും, അനിയനുമേ ഉള്ളൂ. നോ മെയില്‍ ഹോം, സോ ലോ റിസ്ക്, ഹൈ എഞ്ജോയ്മെന്റ്. (ഹ ഹഹ ഹ ഇംഗ്ലീഷ് പരിഭാഷ കലക്കി, അനിയന്‍ മെയില്‍ ആണ് കേട്ടോ)
    ബ്ലോഗില്‍ പോസ്റ്റ് ഇട്ട് കമന്റ് കാത്തിരിക്കുന്നവര്‍ക്കും, ബിവറേജില്‍ കുപ്പിക്ക് വരി നില്ക്കുന്നവര്‍ക്കുംപോലും ഇത്ര ക്ഷമ കാണില്ല (എന്റമ്മേ, എന്നാ ഒരു അലക്ക്, അത് സൂപ്പര്‍)
    സുനിലിന്റെ ശരീരത്തിലെ രോമങ്ങളെല്ലാം ബക്കറ്റുമെടുത്ത് കുളിരു കോരാന്‍ തുടങ്ങി.(എനിക്കും കുളിര് കോരി, അത് ലാസ്റ്റ് പണി -പനി ആയി)
    പാലപ്പത്തിന്റെ സ്ഥാനത്ത് ചകിരി.. (എന്നെ കൊല്ല് നിങ്ങള്‍ പുലി തന്നെ, ഉണക്ക ചകിരി അല്ലെ??)

    സുനില്‍ കുമാറിനെ വലിച്ചു കരയില്‍ കേറ്റിയപ്പോള്‍ പുള്ളി വിളിച്ചു പറഞ്ഞൂന്ന് "ഒരു ചക്ക പയം മോട്ടിക്കാന്‍ കേറിയത്‌ ഇത്ര വലിയ കുറ്റം ആണോ ന്ന്." അന്നേരം കദീജുമ്മ കൊടുത്ത മറുപടി "നായിന്റെ മോനെ നിനക്ക് പകല് വന്നു ചോദിച്ചൂടെ ന്ന്"

    ReplyDelete
  33. ഉമ്മക്കൂട് കലക്കി!
    ഉജാല ബോട്ടിലും, ബട്ടര്‍ ഫെയില്‍ഡ്‌ ബോഡിയും!

    ReplyDelete
  34. സുനില്‍--“കുമാറിന്റെ” ഈ അസുഖം ഇപ്പോള്‍ വ്യാപകമാണല്ലോ-

    ചികിത്സിക്കുന്ന വൈദ്യന്മാരുടെ കുറവാകാം-

    അവതരണം അടിപൊളി

    ReplyDelete
  35. ബട്ടര്‍ ഫെയില്‍ഡ് ബോഡി..
    നോ ജോബ്, ബട്ട് നോ അണ്‍‌ ഹാപ്പി.
    നോ മെയില്‍ ഹോം, സോ ലോ റിസ്ക്, ഹൈ എഞ്ജോയ്മെന്റ്.

    Wow!!

    ചിരിചു ചിരിച്ചു ബാക്കി എഴുതാന്‍ വയ്യ...

    ReplyDelete
  36. സുനില്‍ കുമാരനും കുമാരനും കുമാര സംഭവങളും....എല്ലാം കൂടി ഒരു ദാമ്പത്യബന്ധം മണക്കുന്നല്ലോ കുമാരാ....

    ReplyDelete
  37. കലക്കി !. നല്ല വര്‍ണന,പാലപ്പത്തിന്റെ കളര്‍, ഉജാല ബോട്ടില്‍ പോലത്തെ ബോഡി ഷെയ്പ്പ്.
    അടികുറിപ്പ് ഒരു മുന്‍‌കൂര്‍ ജാമ്യം ആണോ ?

    ReplyDelete
  38. കൊള്ളാം, നല്ല രസമുണ്ട് വായിക്കാന്‍. ഉപമകള്‍ സുന്ദരം.

    ReplyDelete
  39. ഹാഹാ ഉഗ്രന്‍ ക്ലൈമാക്സ്‌. ഇസ്ക്കന്‍ നാന്വേട്ടനെ പോലെ ഉള്ളവര്‍ ഒരു പണിയും ഇല്ലാതെ ഈ ജാതി നിയമങ്ങള്‍ ഉണ്ടാക്കികൊള്ളും. തല്ലു കൊണ്ടത് അങ്ങേര്ക്കല്ലല്ലോ, പാവം കുമാരനല്ലേ (സുനില്‍ കുമാര്‍ ) .

    ReplyDelete
  40. കുമാര്‍‌ജീ കലക്കീട്ടാ. പിന്നേ ആ പിന്‍‌കൂര്‍ ജാമ്യം ഇവിടെ ചെലവാകൂല്ല :))

    ReplyDelete
  41. ഓം ഹ്രീം പരമ കാഞ്ചി കാമ കോടിമുണ്ട് ദുശ്ശീല കുമാരാ... :) :)

    ReplyDelete
  42. "കെരണ്ടില് പയംചക്ക വീണിറ്റാഡാ ശുക്കൂറേ.."


    വിവരമറിഞ്ഞെത്തിയ നാട്ടുകാരായ കണ്‍‌ട്രികള്‍ക്ക് സുനിലിന് ലുക്കോമാനിയ ഒളിഞ്ഞുനോക്കിയ എന്ന അസുഖമാണെന്നു അറിയില്ലായിരുന്നു.
    എന്നാ അണ്ണാ ഞാന്‍ പറയേണ്ടത് ?? ഹ ഹ ഹ
    എഴുത്തിനു നിലവാരമുണ്ട് . "നമ്മടെ" നിലവാരം

    ReplyDelete
  43. ഉമ്മക്കൂടിന്റെ ദ്വാരത്തിലൂടെ വെളിച്ചം ഇരുട്ടില്‍ വെളുത്ത പൈപ്പുകള്‍ പോലെ
    അനുഭവസ്ഥർക്കു മാത്രം പറയാൻ കഴിയുന്നത്... അവസാനത്തെ കാര്യം ഞാൻ വിശ്വ്വസിക്കില്ല

    ReplyDelete
  44. ഇതൊന്നും ഞാൻ ആരോടും പറയില്ല....!

    ഉവ്വാ ഉവ്വേ..!!
    കൊക്കെത്ര... കണ്ടതാ :)

    ReplyDelete
  45. അപ്പൊ കുമാരേട്ടന് ഇപ്പൊ മൊത്തം എത്ര പല്ല് ബാക്കി ഉണ്ട്...? സത്യം പറ...:-)

    നന്നായിട്ടോ...കഥ

    ReplyDelete
  46. സത്യം പറ, കിണറ്റീന്ന് വെള്ളമെത്ര കുടിച്ചൂ സു.കുമാരാ...

    :)

    ReplyDelete
  47. ഉമ്മാ...ലൈലക്കൊരു ബുക്ക് കൊടുക്കാന്‍ വന്നതാണെ...അടിനിര്‍ത്തോ...ഹയ്യോ...
    :)

    ReplyDelete
  48. ദീപു, കുട്ടിച്ചാത്തന്, വേദ വ്യാസന്, Sukanya, കുറുപ്പിന്റെ കണക്കു പുസ്തകം, jayanEvoor, കാട്ടിപ്പരുത്തി, Seema Menon, Areekkodan | അരീക്കോടന്, വാഴക്കാവരയന്, അഭി, കവിത - kavitha, ബിനോയ്//HariNav, പകല്കിനാവന് | daYdreaMer, ഒരു ദേശത്തിന്റെ കഥ !!!!!!!!!!, മാഹിഷ്മതി, വാഴക്കോടന് // vazhakodan, കണ്ണനുണ്ണി, krish | കൃഷ്, ആര്ദ്ര ആസാദ് / Ardra Azad….

    എല്ലാവര്ക്കും നന്ദി.

    ReplyDelete
  49. സുനില്‍ കുമാറിനും കുമാറിനും ഒരു പുലബന്ധം പോലുമില്ലേയ്...
    രസകരമായി എഴുതീട്ടൊ.

    ReplyDelete
  50. ചിരിപ്പിച്ചു എന്ന് പറയേണ്ടതില്ലല്ലൊ.

    എന്റെ നാട്ടിൽ ഒരു ബാലൻ (കൊച്ചുകുഞ്ഞല്ല). നോക്കി നോക്കി അവസാനം കിണറ്റിൽ വീണ് ഒടുങ്ങി. രണ്ട് നാൾ കഴിഞ്ഞ് കണ്ണ് പോലും അടക്കാൻ മറന്ന നിലയിൽ പൊങ്ങി.

    ReplyDelete
  51. മനസ്സില്‍ സ്നേഹമുള്ളവര്‍ക്ക് കല്ലും മുള്ളും മൂര്‍ഖന്‍ പാമ്പുമെല്ലാം ഫൈബര്‍ മെത്തയാണല്ലോ!

    അതേയതേ... :D

    കലക്കി!

    ReplyDelete
  52. ഉജാല ബോട്ടില്‍ ഇഷ്ടപ്പെട്ടു. :)

    ReplyDelete
  53. " ഉജാല ബോട്ടില്‍ പോലത്തെ ബോഡി ഷെയ്പ്പ്. "
    ഹോ കലക്കി..
    ഉപമകളുടെ സംസ്ഥാന സമ്മേളനം.....!!!

    ReplyDelete
  54. കുമാരാ.. ഒന്നും കരുതരുത്.. കുറച്ചതികം അനാവശ്യ വിവരണങ്ങള്‍ ഉണ്ട്. സ്വന്തം തീം വിട്ട് മറ്റാരുടേയോ ശൈലി കടമെടുക്കാന്‍ ശ്രമിച്ചതായി തോന്നുന്നു.(ആരുടെതെന്ന് നാവിന്‍ തുമ്പത്ത് ഉണ്ട്, പക്ഷെ പറയില്ല).

    കുട്ടിച്ചാത്തന്‍ പറഞ്ഞ പോലെ "വല്ലപ്പോഴും ആവാം അധികമായാല്‍ ........."

    ReplyDelete
  55. "കെരണ്ടില് പയംചക്ക വീണിറ്റാഡാ ശുക്കൂറേ.."
    entamme chirichu chathu :D :D :D

    ReplyDelete
  56. Kumaraaa...annu nee mavintemukalil kayarinokkiyappol avidunnu veenu ennalle ennodu paranjath, ezhuthivannappol entha kinarayathu? atho perumati sunilakkiyathupole sthalavum matiyathano? arkkariyam ........
    enthayalum nee arodum parayaruth ennu paranjittu njan ethuvare paranjitilla.. eppol nee thanne athu blogilitu alle.

    ReplyDelete
  57. രണ്ടും ഒരാൾ തന്നെ എന്നു ഇങ്ങനെ പറയണ്ടായിരുന്നു.

    ReplyDelete
  58. ഹഹ..നല്ല എഴുത്ത്. സരസം!

    ReplyDelete
  59. നാലു മടക്ക് പുസ്തകമായ ‘സ്റ്റീല്‍ കോക സയന്‍‌സി’ല്
    :)

    ReplyDelete
  60. കഥ പഴയതായാലും ഉജാലക്കുപ്പിയിലാക്കിയപ്പോ എന്താ ഒരു ഷെയ്പ്പ്.മയങ്ങിപ്പോയി; ശംഭുവടിച്ചതുപോലെ.വെളിച്ചം ഇരുട്ടില്‍ വെളുത്ത പൈപ്പുകള്‍ പോലെ നീണ്ടു വരുന്നതൊരു കാഴ്‌ച്ച തന്നെ.നിരീക്ഷണപടൂ.....

    ReplyDelete
  61. ഹ...ഹ..സുനിലിന്റെ രോഗമുള്ളമുള്ളവർ എല്ലാ നാട്ടിലുമുണ്ടാവുമെന്നു തോന്നുന്നു...രോഗത്തിന്റെ പേര് ഇപ്പോഴാണ് പിടികിട്ടിയത് :)

    ReplyDelete
  62. ആരു പറഞ്ഞു സാമ്യവും ബന്ധവുമൊക്കെ ഉണ്ടെന്നു തോന്നിയെന്നു്, ഏയ്, ഒന്നൂല്യാട്ടോ.ഞങ്ങള്‍ക്കറിയാല്ലോ കുമാരസംഭവം കുമാരന്‍ അത്തരക്കാരനല്ലെന്നു്.

    എന്തായാലും കലക്കി മാഷെ.

    ReplyDelete
  63. ലുക്കോമാനിയ ഒളിഞ്ഞുനോക്കിയ...
    ഉജാല ഉപമ...
    ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ തകര്‍ത്തു.

    ReplyDelete
  64. പതിവെ പോലെ സുന്ദര അവതരണം..

    പുതുമയുള്ള വിഷയങ്ങള്‍
    ഉണ്ടാകട്ടെ.

    ReplyDelete
  65. ആ പ്രശസ്തനായ മെന്റല്‍ കമ്പൌണ്ടര്‍ പി.എം.മത്തി വലയ്ക്കന്നൂറിന്റെ 'ലുക്കോമാനിയ ഒളിഞ്ഞുനോക്കിയ' എന്ന പുത്തകം ഞാനും വായിച്ചിട്ടുണ്ട്
    ഉപമകൾ എല്ലാം തന്നെ ത്രുശ്ശൂർ പൂരത്തിന്റെ അമിട്ടുകൾ പൊട്ടുന്നപോലെയായിരുന്നു. ആത്മകഥയിൽ ഇതുപോലെ അമിട്ടിന്റെ വർണ്ണഭംഗി കണക്കെ വിവരിക്കണമെന്നില്ല. അതുപോലെ“ മു” മുതലായ ഷോർട്ട്ഫോമുകൾ ഉപയോഗിക്കാതിരുന്നാൽ വായിക്കുന്നവർ ചിന്തിക്കാതെ ചിരിച്ചു കൊണ്ടുതന്നെയിരിക്കും.
    ഇതുപോലെ തുടർന്നുകൊണ്ടിരുന്നാൽ വായനക്കാരെ കൊണ്ട് പൊറുതിമുട്ടേണ്ടിവരും!

    ReplyDelete
  66. ആദ്യം വിചാരിച്ചു ഇത് കുമാരേട്ടനാണെന്ന് , അവസാനം മനസ്സിലായി കുമാരേട്ടനല്ലെന്നു ,
    പിന്നെ കുറിപ്പ് കണ്ടപ്പോള്‍ തീര്‍ച്ചയായി കുമാരേട്ടനും ഈ സംഭവുമായി സംബന്ധമേ ഇല്ലെന്നു. ഹ ഹ ഹ

    ReplyDelete
  67. Simply Superb. I will come again friend.
    Ajeesh Mathew.

    ReplyDelete
  68. കുമാര്‍ജി,
    കിണറ്റീന്ന് എങ്ങിനെ കയറിപ്പോന്നു?
    :)

    ReplyDelete
  69. കൊള്ളാം... കൊള്ളാം....:)

    ReplyDelete
  70. എടാ ..കള്ളഹിമാറെ ....അല്ല കുമാറേ.....സത്യം പറയ്‌ ഇഷ്ടാ ....ഈ കുമാര്‍ അല്ലെ ആ കുമാര്‍ ....സത്യം പറഞ്ഞാല്‍ വെറുതെ വിടാം ...അല്ലേല്‍ ശപിച്ച് ഒരു മാതിരി കുമാര്‍ ആക്കി കളേം....പറഞ്ഞേക്കാം

    ReplyDelete
  71. എന്റെ പ്രതീക്ഷ കൂടി പോയോ? അത്രക്കങ്ങോട്ട് ഇഷ്‌ടപ്പെട്ടില്ല :(

    ReplyDelete
  72. naannayi paranjirikanu..kumaran aaranoru samsayam ippozhum baaki..pinkoor jaamyathinu oru kalla lakshanam illee???[thinking..]

    ReplyDelete
  73. ഈ ആത്മകഥാ സാഗരത്തിലെ ഒരു തുള്ളിയായെങ്കില്‍ സം ഗീതം അനന്ത സാഗരമാണെല്ലോ .. നിന്റെ സമയം

    ReplyDelete
  74. കലക്കി മറിച്ചു!
    പിന്‍കൂര്‍ ജാമ്യം ഒക്കെ കയ്യില്‍ തന്നെ വെച്ചേക്ക് കുമാരേട്ടാ... :D :D :D

    ReplyDelete
  75. കൂട്ടുകാരന്, യൂസുഫ്പ, OAB/ഒഎബി, പിപഠിഷു | harikrishnan, വശംവദൻ, Murali Nair I മുരളി നായര്, shahir chennamangallur, അബ്കാരി, Anonymous, njan, ശാന്തകാവുമ്പായി, nandana, അരവിന്ദ് :: aravind, desertfox, പാവത്താൻ, ബിന്ദു കെ പി, Typist | എഴുത്തുകാരി, Siju | സിജു, greeshma, ..::വഴിപോക്കന്[Vazhipokkan], bilatthipattanam, മനു, Ajeesh Mathew., അനിൽ@ബ്ലൊഗ്, വിജിത..., ഭൂതത്താന്, Aisibi, INTIMATE STRANGER, suresh, ㄅυмα | സുമ…..

    എല്ലാവര്ക്കും നന്ദി.

    ReplyDelete
  76. ഹാസ്യത്തിന്റെ പെരുമഴയില്‍ കുളിച്ചുനില്‍ക്കുന്ന അവതരണം... പല ഉപമകളും ആദ്യമായി കേള്‍ക്കുന്നതിന്റെ രസമുണ്ടായിരുന്നു... അഭിനന്ദനങ്ങള്‍...!!

    ReplyDelete
  77. സുന്ദരമായ കാൽപ്പനിക കുളിസീന്‍ കാണല്‍..അടി പൊളി...

    ഈ സുനില്‍ “കുമാറിലും” “കുമാരെട്ടനിലും”
    ഒരു കുമാര്‍ ഉണ്ടല്ലൊ... തികച്ചും യാദ്രുശ്ചികം ആയിരിക്കും അല്ലേ....

    മനോഹരമായിരിക്കുന്നു...

    ReplyDelete
  78. രാത്രിയാവുമ്പോള്‍ മനസ്സിനെ ദുര്‍ബ്ബലപ്പെടുത്തുന്ന 'കാമസ്സോമുകളുടെ' ....

    പ്രയോഗങ്ങളൊക്കെ തകര്‍ത്തൂട്ടോ....രസികന്‍ പോസ്റ്റ്

    ReplyDelete
  79. ചടച്ച തമാശകൾക്കും കമന്റെൺമ്പത്തഞ്ച് !!
    നാടോടുമ്പോൾ നടുവേ ..
    കെടുക്കട്ടെ യെമ്പത്താറ് എന്റെ വക !!

    ReplyDelete
  80. കൊള്ളാമല്ലോ കാര്യങ്ങൾ ! ആശംസകൾ!

    ReplyDelete
  81. ഒച്ച കേട്ട് കുളിമുറിയില്‍ നിന്നും കദീജ ഉമ്മുമ്മ വിളിച്ച് പറഞ്ഞു... "കെരണ്ടില് പയംചക്ക വീണിറ്റാഡാ ശുക്കൂറേ.."

    ഹ ഹ ഹ ഹാ‍.....

    കുമാരോ...മൊത്തത്തില്‍ കലക്കി..

    ReplyDelete
  82. ചെന്തെങ്ങിന്റെ കരിക്ക് പോലത്തെ എം., പാലപ്പത്തിന്റെ കളര്‍, ഉജാല ബോട്ടില്‍ പോലത്തെ ബോഡി ഷെയ്പ്പ്.

    കുമാരാ, പെണ്ണിനെ കുറിച്ച് എന്തും, എങ്ങനേയും വര്‍ണ്ണിക്കാമെന്ന ഫ്യൂഡല്‍ ചിന്താഗതിക്ക് അതിരിടേണ്ടിയിരിക്കുന്നു. പെണ്ണങ്ങള്‍ക്ക് ചോദിക്കാനും പറയാനും ആരും ഇല്ല എന്നായോ, ! ബൂലോകനാരിമാരെ സങ്കടിക്കുവിന്‍.

    ReplyDelete
  83. ആപ്പിളിന് പകരം ഉണക്ക മുന്തിരി പോലെ...
    കരിക്കിന് പകരം കൊട്ടത്തേങ്ങ..
    ഉജാലയ്ക്ക് പകരം തകരപ്പാട്ട..
    പാലപ്പത്തിന്റെ സ്ഥാനത്ത് ചകിരി..

    ‘സുനിൽ’ കുമാരേട്ടോ കാഴ്ചയും വിവരണവും കലക്കി കെട്ടോ...

    ReplyDelete
  84. അതുവരെ യാതൊരു സംശയവുമില്ലായിരുന്നു. എന്നെക്കണ്ടാല്‍ കിണ്ണം കട്ടോന്നു തോന്നുമോ എന്ന മട്ടിലുള്ള അവസാനത്തെയാ ജാമ്യം കണ്ടപ്പോ എല്ലാം ക്ലിയറായി.
    ആട്ടേ, പരിക്കെല്ലാം ഭേദമായീല്ലേ?
    ഒളിഞ്ഞുനോക്കോമാനിയയും ചികില്‍സിപ്പിച്ചു കാണൂല്ലോ അല്ലേ?

    എന്റമ്മേ, കുമാരന്‍ ഒരു സംഭവം തന്നെ!

    ReplyDelete
  85. കൊച്ചു കള്ളൻ .... നന്നായിരിക്കുന്നു... ആശംസകൾ

    ReplyDelete
  86. പിന്‍‌കൂര്‍ ജാമ്യം:- ഈ കഥയിലെ സുനില്‍കുമാരനും, ഇതെഴുതിയ കുമാരനും തമ്മില്‍ യാതൊരു വിധ സാമ്യമോ ബന്ധമോ അവിഹിതമോ ഇല്ല. അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയാല്‍...? അങ്ങനിപ്പം തോന്നണ്ട. അത്രന്നെ…
    -----
    ഉവ്വ്‌ ഉവ്വേ..ഈ കേസിനു ജാമ്മ്യമില്ല മാഷേ...അടി എപ്പോ കിട്ടീ (സുനിൽ)കുമാർജീ എന്നു ചോയിച്ചാപ്പോരെ... :)

    ReplyDelete
  87. വീണ്ടും വരാം,..,... നന്നായിരിക്കുന്നു,..

    ReplyDelete
  88. ee rogam maanaseekam thanne...ingine othhiri sambhavam kettittundu...njaanum kannoorkaariyaa..ee ummakoodu kandittundu...kettittilla.

    ReplyDelete
  89. ഈ പരിചയപ്പെടുത്തൽ നന്നായിരിക്കുന്നു...ആശംസകൾ

    ReplyDelete
  90. ഉമ്മക്കൂട്‌ ഞാനദ്യമായി കേള്‍ക്കുന്നതണ്‌. വായിച്ചുതുടങ്ങിയപ്പോള്‍ പഴയ മനകളിലെ പഴയ അടുക്കളക്കിണറിനെക്കുറിച്ചാണ്‌ ഓര്‍മ്മിച്ചത്‌. ചിരിച്ച്‌ ഊപ്പാട്‌ തള്ളി. നല്ല ശൈലി. നന്നായി ഇഷ്ടപ്പെട്ടു.

    ReplyDelete
  91. ഉമ്മക്കൂട്‌ ഞാനദ്യമായി കേള്‍ക്കുന്നതണ്‌. വായിച്ചുതുടങ്ങിയപ്പോള്‍ പഴയ മനകളിലെ പഴയ അടുക്കളക്കിണറിനെക്കുറിച്ചാണ്‌ ഓര്‍മ്മിച്ചത്‌. ചിരിച്ച്‌ ഊപ്പാട്‌ തള്ളി. നല്ല ശൈലി. നന്നായി ഇഷ്ടപ്പെട്ടു.

    ReplyDelete
  92. എടാ കള്ള കുമാരാ...നീ സുനില്‍കുമാര്‍ അല്ല..അനില്‍കുമാറാ...അനില്‍കുമാര്‍....ടോപ്പിക്ക്‌ കിട്ടാഞ്ഞിട്ട്‌ സ്വന്തം കഥകളും എഴുതി തുടങ്ങിഅല്ലേ....

    ReplyDelete
  93. അല്ല ഇതിപ്പൊ നൂറ്റൊന്നായില്ലെ, എത്രയാ ടാര്‍ജറ്റ്?

    ReplyDelete
  94. ഈ കഥയിലെ സുനില്‍കുമാരനും, ഇതെഴുതിയ കുമാരനും തമ്മില്‍ യാതൊരു വിധ സാമ്യമോ ബന്ധമോ അവിഹിതമോ ഇല്ല.

    സുതാര്യമായി നിങ്ങള്‍ക്ക് മുന്നില്‍ കുമാരന്‍റെ കഥ..
    കലക്കി ഗഡ്യേ!!
    :)

    ReplyDelete
  95. സുതാര്യത്തിന്‍റെ സു യ്ക്കും, നിങ്ങള്‍ക്ക് എന്നതിലെ നി യ്ക്കും, മുന്നില്- എന്നതിലെ ല്‍ നും കട്ടി കൂറ്റി പോയത് കാരണം, കമന്‍റ്‌ സുനില്‍കുമാരന്‍റെ കഥ എന്ന് ആരും വായിക്കരുതെന്ന് അപേക്ഷ
    :)

    ReplyDelete
  96. തൊഴില്‍ രംഗത്തെ അപകടങള്‍ എന്നു പേരായ ഒരു ശില്പ്പശാലയില്‍ ഒരിക്കല്‍ പങ്കെടുത്തപ്പോള്‍
    ഇങനെ ഒരു ഇരയെ മനസ്സില്‍ പോലും വിചാരിച്ചിരുന്നില്ല

    ReplyDelete
  97. ടാ കുമാരാ....."ഉജ്ജ്വാല"യുടെ ഷെയ്പ് ആലോചിച്ചിട്ടു്‌ ഉറക്കം വരിണില്ലടാ! ആ ഉജ്ജ്വാലൈലയെ ഒന്നു കാണാന്‍ ഒടുക്കത്തെ ഒരു മോഹം [:)]

    ReplyDelete
  98. ചക്കിമോളുടെ അമ്മ, അന്വേഷകന്, കുഞ്ഞായി, the man to walk with, Anonymous, ഇ.എ.സജിം തട്ടത്തുമല, ഭായി, സ്മിതം, നരിക്കുന്നൻ, ഗീത, nikkithapremnath, ManzoorAluvila, suchand scs, ശ്രീജിത്ത്, nikhimenon, വിജയലക്ഷ്മി, വരവൂരാൻ, pattepadamramji, Navi, mini//മിനി, അരുണ് കായംകുളം, ഉമേഷ് പിലിക്കൊട്, പൂതന/pooothana, Tijo…... എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  99. എനിക്കെല്ലാം മനസ്സിലായി.... ഞാനൊന്നും പറയുന്നില്ല... എല്ലാം കുമാരേട്ടന്‍ തന്നെ പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് ഇനി ഞാനെന്തു പറയാന്‍!!!.... കിടുക്കന്‍ അവതരണം കുമാരേട്ടാ..... നിങ്ങള്‍ക്ക് പകരം വെക്കാന്‍ നിങ്ങള്‍ മാത്രം.

    ReplyDelete
  100. Hello! I am coming across such blogs for the first time.
    Ezhuthiya reethi othiri nannayirikkunnu. Chila dialogues vayichappo chiri sahikkan aayilla. Ini njan thankalude posts vayikkum.
    Thankalkku ashamsakal!

    ReplyDelete
  101. നീര്‍വിളാകന്‍,ഡൊള്‍ഫിന്‍: നന്ദി.

    ReplyDelete
  102. ഇവിടെ കുമാരന്‍ അഭിസംബോധന ചെയ്യുന്നത് കേരളത്തിലെ ചെറുഗ്രാമങ്ങളില്‍ പോലും ചിതറിക്കിടക്കുന്ന
    നിരവധി ഒളിഞ്ഞു നോട്ടക്കാരുടെ സ്വത്വ പരമായ പ്രശനത്തിലേക്കാണ് . ഇവിടെ ഒളിഞ്ഞു നോട്ടക്കാര്‍ യദാര്‍ഥത്തില്‍ ഇരകളാണ് (സോറി കെ.ഈ.എന്നിന്റെ ഇരകള്‍ അല്ല). ഫാസിസ്റ്റുകളായ സ്തീകളും അവരുടെ പിണിയാളുകളായ
    “വലതുപക്ഷങ്ങളും” (ഭര്‍ത്താക്കന്മാര്‍) ആണ് . ഇവര്‍ക്കൊപ്പം പെറ്റി ഭൂര്‍ഷ്വകളായ കാരണവന്മാരും, പിന്തിരിപ്പന്‍ ശക്തികളായ മറ്റു ചെറുപ്പക്കാരും സന്തര്‍ഭം മുതലാക്കി ഇരകളെ വേട്ടയാടുവാന്‍ ഒപ്പം കൂടുന്നു കൂടുന്നു.

    കുമാരന്‍ എത്ര നിഷേധിച്ചാലും സ്വത്വപരമായ ഒരു ഏകീകരണത്തിന്റെ അടിയൊഴുക്കുകള്‍ ഇതില്‍ നിന്നും വെളിവാകുന്നുണ്ട്.

    ReplyDelete
  103. appo pand kinattil veenavarude list edukkandi varuo kumarettaaa

    ReplyDelete