സംസാരിക്കുമ്പോള്‍ പേരുകളും വാക്കുകളും പരമാവധി ചുരുക്കി സമയം ലാഭിക്കുന്നത് എന്റെ നാട്ടുകാരുടെ ഒരു ശീലമാണ്. "വേഗം ഇറങ്ങൂ..", എന്നതിന് "ബേംകീ..", എന്നും, "അവിടെ" എന്നതിന്‍ "ആട" എന്നൊക്കെയാണ് ഞങ്ങളുടെ ക്ലാസ്സിക് ഭാഷാ പ്രയോഗങ്ങള്‍. പേരു പറയുമ്പോള്‍ ലക്ഷ്മിചേച്ചിയെ ദെച്ചുഏച്ചി എന്നും, പത്മിനിയെ പപ്പാതി എന്നും, പ്രകാശനെ പാച്ചനെന്നും ഷോര്‍ട്ടാക്കി മാറ്റും.
ഇങ്ങനെ ഷോര്‍ട്ട് ഫോമില്‍ അറിയപ്പെടുന്ന ഒരാളായിരുന്നു വില്ലേജാഫീസില്‍ പ്യൂണായ കുഞ്ഞിരാമേട്ടന്റേയും ഭാര്യ രമണിയേച്ചിയുടേയും മകനായ കുട്ടിപ്പാച്ചന്‍. പ്രകാശനെന്ന പേരാണ് പേരിടീലിന് രജിസ്റ്റര്‍ ചെയ്തത്. വീടിനടുത്ത് പീറ്റത്തെങ്ങു പോലത്തെ വേറൊരു പ്രകാശനുണ്ടായതിനാല്‍ ഉയരം കുറഞ്ഞ ഇവന്‍ കുട്ടിപ്പാച്ചനായി മാറി. ഒരേയൊരു മകനായതിനാല്‍ വീട്ടുകാര്‍ ലാളിച്ചു ലാവിഷാക്കി വഷളാക്കിയിരുന്നു. ഡ്യൂ റ്റു ദിസ്, അവനില്ലാത്ത കുരുത്തക്കേടുകളുണ്ടായിരുന്നില്ല. എന്തു ചെയ്താലും അച്ഛനുമമ്മയും വഴക്കൊന്നും പറയുകയില്ല. വല്ലപ്പോഴും രമണിയേച്ചിയൊന്ന് അടിക്കാന്‍ ഓങ്ങിയാല്‍ തന്നെ പാച്ചന്‍ അച്ഛമ്മയായ ദേവു അമ്മയുടെ അടുക്കല്‍ സറണ്ടറാവും.
കുട്ടിപ്പാച്ചന്‍ ആളൊരു കുട്ടിച്ചാത്തനാണ്. പതിനഞ്ച് വയസ്സായി. അനുസരണക്കേടിന്റെയും വികൃതിത്തരത്തിന്റേയും ബ്രാന്റ് അംബാസ്സഡര്‍. മെലിഞ്ഞ് കറുത്ത ശരീരം, ജനിച്ചിട്ടിന്നേ വരെ ചീര്‍പ്പ് കാണാത്ത തലമുടി. സംരക്ഷിത പട്ടികയില്‍പ്പെടുന്ന നൂറോളം ഇനം അപൂര്‍വ്വ പേനുകള്‍ അതിനുള്ളില്‍ ഫാമിലിയായി കഴിയുന്നു. എട്ടാം ക്ലാസ്സില്‍ മൂന്ന് തവണ പരാജയമാണ് അക്കാദമിക് റെക്കോര്‍ഡ്. അതോടെ പഠിത്തം നിര്‍ത്തി അമ്മയെ അടുക്കളയില്‍ തിന്നു സഹായിക്കുന്നു.
വീട്ടില്‍ നിന്നും ഫണ്ട് അടിച്ച് മാറ്റി പൊറോട്ടയും ബീഫും തിന്നുക, ദിനേശ് വാങ്ങി കടും പുകയിടുക, ലോകോത്തര സിനിമകളായ കിന്നാരത്തുമ്പികള്‍, തങ്കത്തോണി, ഊരാന്‍ പെട്ട പാട്, നീ നടക്ക് ഞാന്‍ വരാം എന്നിവ കാണുക. ഇതൊക്കെയാണ് ഡെയിലി എക്സര്‍സൈസ്. ഇത്തരം സര്‍ഗ്ഗാത്മക കാര്യങ്ങള്‍ക്ക് വേണ്ട മൂലധനത്തിന് അച്ഛനുമമ്മയേയും ശല്യപ്പെടുത്തും. കൊടുത്തില്ലെങ്കില്‍ വീട്ടിലെ പാത്രങ്ങളും സാധനങ്ങളുമെടുത്ത് ഡിസ്കസ് ത്രോ പരിശീലിക്കും, എന്നിട്ടും സാങ്ക്ഷന്‍ ആയില്ലെങ്കില്‍ കിണറില്‍ ചാടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തും. അപ്പോള്‍ അമ്മയോ അച്ഛമ്മയോ കാശ് കൊടുക്കും; കുട്ടിപ്പാച്ചന്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്യും. ഇതൊരു പ്രതിമാസ കലാ പരിപാടിയായിരുന്നു.
ഒരു ദിവസം കുട്ടിപ്പാച്ചന്‍ മൊബൈല്‍ ഫോണ്‍ വാങ്ങിക്കാന്‍ അയ്യായിരം രൂപ വേണമെന്നു പറഞ്ഞു വീട്ടില്‍ ബഹളമുണ്ടാക്കി. സാങ്ക്ഷന്‍ ലിമിറ്റിലും മേലെയായതിനാല്‍ ലോക ബാങ്കായ കുഞ്ഞിരാമേട്ടന്‍ ഫണ്ട് അനുവദിച്ചില്ല. കുറേ പാത്രങ്ങള്‍ വലിച്ചെറിഞ്ഞിട്ടും, വാഴയും ചെടികളുമൊക്കെ അരിഞ്ഞിട്ടിട്ടും ആരും പ്രതികരിച്ചില്ല. അവസാനം പാച്ചന്‍ ഗൂഗ്ലി എറിയാന്‍ തീരുമാനിച്ചു. കിണറിന്റെ ആള്‍മറയില്‍ കയറി നിന്ന് മുകളിലെ ഞാലിയുടെ പട്ടികയില്‍ പിടിച്ച് ലേലം ഒരു തരം രണ്ടു തരം മൂന്നു തരം എന്നു പറയുന്നത് പോലെ കുറേ തവണ ''ഞാനിപ്പോ തുള്ളും.. തുള്ളും..." എന്നു പറഞ്ഞു. എന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. സ്ഥിരം ആശ്രയമായ അച്ഛമ്മ പോലും നെവര്‍ മൈന്‍ഡ്…
കാമുകിയുടെ മുന്നില്‍ വെച്ച് കളസം കീറിപ്പോയ കാമുകനെപ്പോലെ തന്റെ മൂല്യം ഡിമിനിഷിങ്ങ് ആവുന്നത് കണ്ട് ഫീലിങ്ങ്സായ കുട്ടിപ്പാച്ചന്‍ ആരും പ്രതീക്ഷിക്കാത്ത കടുംകൈ ചെയ്തു…
പെട്ടെന്ന് കിണറില്‍ വീഴുന്ന ശബ്ദം കേട്ടു എല്ലാവരും പേടിച്ച് വന്നു എത്തിനോക്കി. പഴയ കിണറായിരുന്നു. നല്ല ആഴമുണ്ട്. പാറോത്തിലയും കാട്ടുചെടികളും വളര്‍ന്നതിനാല്‍ ഒന്നും കാണുന്നില്ല. വെള്ളം അനങ്ങുന്നത് മാത്രം കാണാം. കുഞ്ഞിരാമേട്ടനും ദേവുഅമ്മയും രമണിചേച്ചിയും നെഞ്ചത്തടിച്ച് കരയാന്‍ തുടങ്ങി..
കൂട്ട നിലവിളി കേട്ട് നാട്ടുകാര്‍ ഓടിവന്നു. അവരുടെ പത്തിരട്ടി അഭിപ്രായവും അവിടെയുണ്ടായി.. ആരും കിണറ്റിലിറങ്ങുന്നില്ല. അല്‍പ്പം കഴിഞ്ഞപ്പോള്‍ അടുത്തെവിടെയോ കിണര്‍ കുഴിക്കുന്ന ആള്‍ക്കാര്‍ വന്ന് കമ്പക്കയറിട്ട് കിണറിലിറങ്ങി. കുറേ സമയം തിരഞ്ഞിട്ടും പാച്ചനെ കാണുന്നില്ല.. എല്ലാവര്‍ക്കും ആധിയായി. ഇത്രയായിട്ടും കിട്ടാത്ത സ്ഥിതിക്ക് ഫയര്‍ ഫോഴ്സിനെ വിളിക്കുന്നതാണ് നല്ലതെന്നു ആരൊക്കെയോ പറഞ്ഞു. അതനുസരിച്ച് ഒരാള്‍ ഫോണ്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ .......
…… അപ്പോള്‍, വീട്ടുവളപ്പിന്റെ മൂലയ്ക്കെ മാവിന്റെ മറവില്‍ നിന്നും “ഡോണ്ട് പ്ലേ വിത്ത് മീ..” എന്ന ഭാവത്തോടെ കുട്ടിപ്പാച്ചന്‍ സ്ലോ മോഷനില്‍ നടന്നു വരുന്നു……
കുട്ടിപ്പാച്ചന്‍ ആളു ജര്‍മ്മനാണെന്നു അന്നാണ് നാട്ടുകാര്‍ക്ക് പിടികിട്ടിയത്. അവന്‍ ആള്‍മറയുടെ അടുത്ത് അരമതിലിന്റെ മുകളില്‍ വെച്ചിരുന്ന അമ്മിക്കല്ല് ഉന്തി കിണറിലിട്ട ശേഷം സ്ഥലം വിട്ടതായിരുന്നു...
വെറുമൊരു സാദാ മലയാളി വിധേയനായിരുന്ന കുഞ്ഞിരാമേട്ടന്‍ ഒരു താലിബാന്‍ തീവ്രവാദിയാകുന്നത് അന്നെല്ലാവരും കണ്ടു... മൂപ്പര്‍ ടപ്പേന്നു പാച്ചന് നാലഞ്ചെണ്ണം പൊട്ടിച്ചു കൊടുത്തു. അത് പാച്ചന്റെ പ്രതീക്ഷകളുടെ ബിയോണ്‍ഡ് ലിമിറ്റായിരുന്നു. പ്രതീക്ഷിക്കാത്ത അറ്റാക്കായതിനാല്‍ അവന്‍ നിലവിളിക്കാന്‍ തുടങ്ങി. ഓടിക്കൂടിയവരെല്ലാം അവന്റെ കാറല്‍ കേട്ട് വന്നതിന്റെ ഇരട്ടി സ്പീഡില്‍ സ്ഥലം കാലിയാക്കി.
പിറ്റേ ദിവസം കുഞ്ഞിരാമേട്ടന്‍ തൊടിയില്‍ അടയ്ക്ക പറിക്കാന്‍ പോകുമ്പോള്‍ പാച്ചനും കൂടെപ്പോയി. ഞാന്‍ പറിച്ചു തരാമച്ഛാ എന്നും പറഞ്ഞു പാച്ചന്‍ കവുങ്ങില്‍ കയറി. “മോന്‍ നല്ല കുട്ടിയായല്ലോ, വെറുതെ ചെക്കനെ അടിച്ചു.. പാവം..” എന്നൊക്കെ വിചാരിച്ച് സന്തോഷിച്ച് കുഞ്ഞിരാമേട്ടന്‍ താഴെ നിന്നു. മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ കാശ് കൊടുക്കാത്തതിന്റേയും, നാട്ടുകാരുടെ മുന്നില്‍ വെച്ച് അടിച്ചതിന്റേയും വികാര നിര്‍ഭരമായ സീനുകള്‍ പാച്ചന്റെ മനസ്സില്‍ ഫ്ലാഷ് ബാക്കായി പ്ലേ ചെയ്യുന്നത് സിനിമ ഇഷ്ടമല്ലാത്ത കുഞ്ഞിരാമേട്ടനെങ്ങനെ അറിയാനാണ്! പാച്ചന്‍ ഒരു കുല അടയ്ക്ക പറിച്ചെടുത്തു. എന്നിട്ട് അച്ഛന്‍ നില്‍ക്കുന്ന സ്ഥലം നോക്കി. കുല മെല്ലെ കുഞ്ഞിരാമേട്ടന്റെ തലയ്ക്ക് കൃത്യം മുകളിലേക്കിട്ടു. തലയ്ക്ക് തൊട്ട് മുകളിലെത്താറായപ്പോള്‍ "അച്ഛാ.. കുല വരുന്നുണ്ടേ.. മാറിക്കോ..." എന്നു വിളിച്ചു പറഞ്ഞു.
വെരി പുവര്‍ കുഞ്ഞിരാമേട്ടന്‍!... എവിടെ മാറാനാണ്...! പാച്ചന്റെ കാല്‍ക്കുലേഷനൊക്കെ ഹണ്‍ഡ്രഡ് പേഴ്സന്റേജ് കറക്റ്റല്ലേ.....
മൂപ്പര് അലറിക്കൊണ്ട് പിറകോട്ട് വീണു. അയല്‍ക്കാരൊക്കെ ഓടിക്കൂടി ആശുപത്രിയില്‍ കൊണ്ടു പോയി. ആശുപത്രിക്കാര് കഴുത്തില്‍ ബെല്‍റ്റിട്ടു, തലയില്‍ സ്റ്റിച്ചിട്ടു, നല്ലൊരു ബില്ല് പോക്കറ്റിലുമിട്ടു. അടയ്ക്കാ കുല അബദ്ധത്തില്‍ തലയില്‍ വീണതിന് കുറ്റം പറയാന്‍ പറ്റില്ലല്ലോ...! പാച്ചന്‍ കുട്ടിപാച്ചനല്ല,.. ബിഗ് പാച്ചനാണ്... പാഷനാണ്.. പാഷാണമാണ്.
രണ്ട് ദിവസം കഴിഞ്ഞു. ഒരു ദിവസം രാത്രി പാച്ചന്‍ പറഞ്ഞു. "ഞാനിന്ന് അച്ഛമ്മയുടെ കൂടെയാണ് കിടക്കുന്നത്.." സാധാരണ എല്ലാ ദിവസവും പാച്ചന്‍ അമ്മയോടൊപ്പമാണ് കിടന്നുറങ്ങുന്നത്. അതു കൊണ്ട് രമണിച്ചേച്ചി വേണ്ടാന്നു പറഞ്ഞു. അതു കേട്ട് പാച്ചന്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങി. അതു കേട്ടു വന്ന ദേവുഅമ്മ രമണിച്ചേച്ചിയെ വഴക്ക് പറയാന്‍ തുടങ്ങി. "മൊനെന്റെ കൂടെ ഒരു ദിവസം കിടന്നാല്‍ നിനക്കെന്താ..? ഓനും ആശയുണ്ടാവൂലേ അച്ഛമ്മേന്റൊപ്പരം കിടക്കാന്‍? മോന്‍ വാ എന്റെയൊപ്പരം കെടക്കാം...."
കുടുംബാന്തരീക്ഷത്തിന്റെ ഓസോണ്‍ പാളികളില് ഓട്ട ഉണ്ടാക്കണ്ടല്ലോ എന്നു കരുതി രമണിച്ചേച്ചി പിന്നെ തര്‍ക്കിക്കാന്‍ നിന്നില്ല. ദേവുഅമ്മ പാച്ചനേയും കൂട്ടി ഉറങ്ങാന്‍ പോയി.
ദേവുഅമ്മ പാച്ചനേയും കെട്ടിപ്പിടിച്ച് "മോനിനി എപ്പോം അച്ഛമ്മേന്റെ കൂടെ കിടന്നാ മതി കേട്ടോ,, കുരുത്തക്കേട് കളിക്കാണ്ട് നല്ല മോനാവണം,,.." എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നു. പാച്ചന്‍ അച്ഛമ്മയുടെ നെഞ്ചത്ത് മുഖമമര്‍ത്തി കിടക്കുകയാണ്. കുറച്ച് കഴിഞ്ഞപ്പോള്‍ ദേവു അമ്മ ഉറങ്ങി. പാച്ചന്‍ ഉറങ്ങിയില്ല. അവന്‍ ഉറങ്ങാനല്ലല്ലോ അച്ഛമ്മയുടെ കൂടെ കിടക്കുന്നത് തന്നെ…
പാച്ചന്‍ കണ്ണടച്ച് അനങ്ങാതെ വായ തുറന്നു… എന്നിട്ട് ദേവുഅമ്മയുടെ കഴുത്തില്‍ കിടക്കുന്ന സ്വര്‍ണ്ണമാല പതുക്കെ കടിച്ച് പൊട്ടിച്ച് വായിലാക്കി… പിന്നെ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് അമ്മയുടെ കൂടെ പോയി കിടന്നു.
പിറ്റേന്ന് ദേവുഅമ്മ മാലയും നോക്കി നടക്കുമ്പോള്‍ കുട്ടിപ്പാച്ചന്‍ തന്റെ പുതിയ നോക്കിയ ഫോണില്‍ ഞെക്കി നടക്കുകയായിരുന്നു.
പയ്യന്‍സ് കൊള്ളാവല്ലോ...ഇത് പോലെ ഒരു വിത്ത് കുടുംബത്ത് ഒന്ടായാ പിന്നെ പുറത്ത്തുന്നു ശത്രുക്കളെ നോക്കേണ്ട...
ReplyDeleteകുമാരന്‍ മാഷേ....തേങ്ങ എന്റെ വക...
(((((((((((((((((((( ഠേ ))))))))))))))))))
നന്നായിട്ടുണ്ട് ട്ടോ ഇത്തവണയും...
കുട്ടിപ്പാച്ചന്‍ kalakki chetta. pathipole, athimanoharam... Ashamsakal...!!!
ReplyDeleteപാച്ചന്‍ കുട്ടിപാച്ചനല്ല,.. ബിഗ് പാച്ചനാണ്... പാഷനാണ്.. പാഷാണമാണ്...പറഞ്ഞതത്രേം ശെരിയാണ് ...
ReplyDeleteപാച്ചു കലക്കി...
ഒന്നൊന്നര സൈസ് വിത്ത് തന്നെ :)
ReplyDeleteഊരാന്‍ പെട്ട പാട്...!
ReplyDeleteഅള്‍ട്ടിമേറ്റ്!!
-:))
ReplyDeleteകൊടകരപുരാണത്തിന്റെ അഭാവം തീര്ന്നു എന്നൊക്കെ പറയാമല്ലോ.
ReplyDeleteപിന്നെ... ഇതിന്റെ രണ്ടെണ്ണം മുകളിലെ ആ കമന്റ് (vinu)... അതു പറയണമെന്നു ഞാനും കരുതീതാ... പിന്നെ ഒരു ഇത്.. :)
enthina adhikam orennam dhaaraalam...
ReplyDeletekalakki !
“ഡോണ്ട് പ്ലേ വിത്ത് മീ..”
ReplyDeleteകലക്കന്‍ പോസ്റ്റ് !
ഓ ഇങ്ങനെയൊരു പയ്യന്‍, നാട്ടിലെ പിള്ളേര്‍ക്കൊക്കെ നല്ല മാതൃക, നന്നായി.
ReplyDeleteആശുപത്രിക്കാര് കഴുത്തില്‍ ബെല്‍റ്റിട്ടു, തലയില്‍ സ്റ്റിച്ചിട്ടു, നല്ലൊരു ബില്ല് പോക്കറ്റിലുമിട്ടു. അടയ്ക്കാ കുല അബദ്ധത്തില്‍ തലയില്‍ വീണതിന് കുറ്റം പറയാന്‍ പറ്റില്ലല്ലോ...! പാച്ചന്‍ കുട്ടിപാച്ചനല്ല,.. ബിഗ് പാച്ചനാണ്... പാഷനാണ്.. പാഷാണമാണ്.
ReplyDeleteഎന്തിനാ)))) കൂടുതല്‍ മക്കള്‍...? ഇത് പോലുള്ള ഒന്ന് പോരെ..!! :)
ഇത് സ്വന്തം കഥയല്ലെന്ന് വിശ്വസിക്കുന്നു.
ReplyDeleteകൊള്ളാം....
ലോകോത്തര സിനിമകളായ കിന്നാരത്തുമ്പികള്‍, തങ്കത്തോണി, ഊരാന്‍ പെട്ട പാട്, നീ നടക്ക് ഞാന്‍ വരാം എന്നിവ കാണുക. ( നീ നടക്ക് ഞാന്‍ വരാം എന്നതിന്‍റെ ശരിയായ പേര് പറയണം എന്നുണ്ട് .വേണ്ടല്ലേ ? ) ഹ ഹ ഹ
ReplyDeleteഅണ്ണാ ഐറ്റം എറിച്ചു കേട്ടോ !!!!!!!!
ഇതു കുമാരന്റെ സംഭവമല്ല..പ്രസ്ഥാനമാണ്, പ്രസ്ഥാനം.... ഇതു പോലത്തെ ഒരു വിത്ത് സ്വന്തം വീട്ടിലെന്നല്ല, അടുത്തുള്ള ഗ്രാമത്തില്‍ പ്പൊലും ഉണ്ടാകല്ലേ എന്ന് പ്രാര്‍ത്ഥിക്കാം.... ഇവന്‍ നാളത്തെ കാരി സതീശ് ആകില്ല എന്ന് ആരറിഞ്ഞു... സംഭവം കലക്കി മാഷെ... ഒപ്പം താങ്കളുടെ കമന്റ് ഫോര്‍വ്വേര്‍ഡ്സില്‍ എന്റെ മെയിലും ഉള്‍പ്പെടുത്തിയതിനു നന്ദി അറിയിക്കട്ടെ!
ReplyDelete:)
ReplyDeleteThis comment has been removed by the author.
ReplyDeleteഇത് പാഷാണം തന്നെ.
ReplyDeleteഅല്ല കുമാരേട്ടന്റെ പേര് എങ്ങനാ ചുരുക്കി വിളിക്കുന്നത്?
ഞാനിവിടേന്ന് ബേംകീഞ്ഞു...ചിരിക്കാൻ വയ്യ പോയി ഉറങ്ങട്ടെ
ReplyDeleteഇവനാൺ പയ്യൻസ്, ഇന്നത്തെ കാലത്തു ജീവിക്കണം എങ്കിൽ ഇതൊക്കെ വേണം, നല്ല കഥ
ReplyDeleteകണ്ണനുണ്ണി, Sureshkumar Punjhayil, Jenshia, cALviN::കാല്വിന്, vinuxavier, ആര്ദ്ര ആസാദ് / Ardra Azad : എല്ലാവര്ക്കും നന്ദി..
ReplyDeleteSands | കരിങ്കല്ല് : ആദ്യമായായി കിട്ടിയ കമന്റിനും കൊടകരപുരാണവുമായി താരതമ്യം ചെയ്യാന് തോന്നിയ മനസ്സിനും ഒരുപാട് നന്ദി..
സബിതാബാല : നിന്റെ വിശ്വാസം എന്നെയും രക്ഷിക്കും.. നന്ദി.
ramanika, abhi, mini//മിനി, ശ്രദ്ധേയന്, ഒരു ദേശത്തിന്റെ കഥ !!!!!!!!!!, നീര്വിളാകന്, Deepu, നരിക്കുന്നൻ, Sapna Anu B.George : എല്ലാവര്ക്കും നന്ദി..
"പാച്ചന്‍ കുട്ടിപാച്ചനല്ല,.. ബിഗ് പാച്ചനാണ്... പാഷനാണ്.. പാഷാണമാണ്"
ReplyDeleteഹ..ഹ.. നല്ല മൊതല്...!
കുട്ടി പാച്ചനെ സമ്മതിക്കണം, അപ്പനിട്ടയാലും പ്രതികാരം തീര്‍ത്തില്ലേ, ഇങ്ങനെ വേണം മക്കള്‍.
ReplyDeleteകുമാരേട്ടാ പല പ്രയോഗങ്ങളും കലക്കി, പിന്നെ ചിരിപ്പിച്ചു പണ്ടാരം അടക്കി.
സംരക്ഷിത പട്ടികയില്‍പ്പെടുന്ന നൂറോളം ഇനം അപൂര്‍വ്വ പേനുകള്‍ അതിനുള്ളില്‍ ഫാമിലിയായി കഴിയുന്നു.
ആശുപത്രിക്കാര് കഴുത്തില്‍ ബെല്‍റ്റിട്ടു, തലയില്‍ സ്റ്റിച്ചിട്ടു, നല്ലൊരു ബില്ല് പോക്കറ്റിലുമിട്ടു
(ഈ പ്രയോഗങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍)
'…… അപ്പോള്‍, വീട്ടുവളപ്പിന്റെ മൂലയ്ക്കെ മാവിന്റെ മറവില്‍ നിന്നും “ഡോണ്ട് പ്ലേ വിത്ത് മീ..” എന്ന ഭാവത്തോടെ കുട്ടിപ്പാച്ചന്‍ സ്ലോ മോഷനില്‍ നടന്നു വരുന്നു……'
ReplyDelete'ആശുപത്രിക്കാര് കഴുത്തില്‍ ബെല്‍റ്റിട്ടു, തലയില്‍ സ്റ്റിച്ചിട്ടു, നല്ലൊരു ബില്ല് പോക്കറ്റിലുമിട്ടു. '
:)
കലക്കി ..നല്ല എഴുത് ....ചിരിച്ചു പരിപ്പ് ഇളക്കി !!
ReplyDeleteഹാഹാ!! ഉഗ്രന്‍ സംഭവം. കുട്ടിപ്പാച്ചനോട് കളിച്ചാല്‍ ഇങ്ങിനെ ഇരിക്കും.
ReplyDeleteഇതും 100 അടിക്കും. സംശയം വേണ്ട.
'കുട്ടി'പ്പാച്ചന്‍ ആയിട്ട് ഇങ്ങനെ. അപ്പോ ലവന്‍ വളര്‍ന്ന് വലുതാകുമ്പോ എന്താകും സ്ഥിതി? അണ്‍തിങ്കബിള്‍ ;)
ReplyDeleteചാത്തനേറ്: കുട്ടിച്ചാത്തന്‍ പാവായിരുന്നു...
ReplyDeleteകുട്ടിപ്പാച്ചനെ പോലെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിച്ചാലെ യുവതലമുറക്കു മുന്നേറാനാകൂ എന്ന അനുഭവ കഥ എനിക്കു ഇഷ്ടപ്പെട്ടു.
ReplyDeleteകുട്ടിപ്പാച്ചന്റെ ക്രൂരകൃത്യങ്ങള്‍ വായിച്ചു ചിരിച്ചു ഒരുപാട്..
ReplyDeleteഇതുപോലുള്ള കുട്ടിപ്പോക്കിരികളെ എല്ലായിടത്തും കാണാം....
ആസ് യൂഷ്വല്‍ കോമഡി എലെമെന്റ്റ് ഉഗ്രനായി..
പക്ഷെ ഇത് പഴയ കഥകളുടെ അത്രയ്ക്ക് വന്നോ എന്നൊരു സംശയം...
ക്ലൈമാക്സ് കുറെ കൂടി കിടിലന്‍ ആയിരുന്നു പ്രതീക്ഷിച്ചത്...
ചില പ്രയോഗങ്ങളും ഉപമകളും അസൂയാവഹം. തിരഞ്ഞെടുത്ത ചിലത്:
ReplyDeleteഡ്യൂ റ്റു ദിസ്, അവനില്ലാത്ത കുരുത്തക്കേടുകളുണ്ടായിരുന്നില്ല
ആശുപത്രിക്കാര് കഴുത്തില്‍ ബെല്‍റ്റിട്ടു, തലയില്‍ സ്റ്റിച്ചിട്ടു, നല്ലൊരു ബില്ല് പോക്കറ്റിലുമിട്ടു
ബിഗ് പാച്ചനാണ്... പാഷനാണ്.. പാഷാണമാണ്.
കുടുംബാന്തരീക്ഷത്തിന്റെ ഓസോണ്‍ പാളികളില് ഓട്ട ഉണ്ടാക്കണ്ടല്ലോ
“ഊരാന്‍ പെട്ട പാട്, നീ നടക്ക് ഞാന്‍ വരാം“ ഇതിനിടെ ഇങ്ങനെയും പടങ്ങള്‍ ഇറങ്ങിയോ?
മൊത്തത്തില്‍ ഐ വില്‍ ഗീവ് യൂ
“8.2/10“
നല്ല രസമുണ്ടായിരുന്നു കുട്ടിപ്പാച്ചന്റെ വിക്രിയകള്‍.
ReplyDelete/കുടുംബാന്തരീക്ഷത്തിന്റെ ഓസോണ്‍ പാളികളില് ഓട്ട ഉണ്ടാക്കണ്ടല്ലോ /
ReplyDeleteClass :)
Enjoyed the post.
"അച്ഛാ.. കുല വരുന്നുണ്ടേ.. മാറിക്കോ..."
ReplyDeleteകലക്കി കുമാാരാാ.
ബലേ ഭേഷ്, :):)
ReplyDeleteപാച്ചന് അച്ചമ്മയുടെ മാല കൊണ്ടുപോയി ഫോണ്‍ വാങ്ങിയതു കുമാരന്‍ നര്‍മ്മമായി പറഞ്ഞതാണെങ്കിലും, ഇതു പോലൊരു സംഭവം ശരിക്കുമുണ്ടായി ഇവിടെയടുത്തു്. മരിച്ചുപോയ മകന്‍ വാങ്ങിക്കൊടുത്ത ഒരു മോതിരം, അഛമ്മ കാണാതെ കൊണ്ടുപോയി മൊബൈല്‍ ഫോണ്‍ വാങ്ങിയ ഒരു പെണ്‍കുട്ടിയുടെ കഥ. കഥയല്ല, സത്യം!
ReplyDeleteകുമാരന്‍, പതിവുപോലെ രസകരം.
രസകരമായ ആഖ്യാനം.
ReplyDeleteവളരെ ആസ്വാദ്യകരമായി. നന്ദി.
ക്ലൈമാക്സ് നന്നായില്ല
ReplyDeleteവെരി പുവര്‍ കുഞ്ഞിരാമേട്ടന്‍!... എവിടെ മാറാനാണ്...! പാച്ചന്റെ കാല്‍ക്കുലേഷനൊക്കെ ഹണ്‍ഡ്രഡ് പേഴ്സന്റേജ് കറക്റ്റല്ലേ.....
ReplyDeleteകുമാരേട്ടന്റെ കാല്‍ക്കുലേഷനും ഹണ്ട്രഡ് പേഴ്സന്റേജ് കരക്റ്റായല്ലോ...എന്താ അലക്ക്...
ഹ ഹ തകര്‍പ്പന്‍ നര്‍മ്മം. മ്മടെ കുട്ടിപ്പാച്ചന്‍ ബ്ലോഗര്‍ കുമാരനായ കഥ കൂടി പിന്നാലെ പറയണേ :))
ReplyDeleteരസികൻ !!
ReplyDeleteഞാലി.. പാറോത്തില.. ഇതെല്ലാം വായിക്കാൻ ഒരു ത്രില്ലു തന്നെ കുമാരേട്ടാ.. :)
ഇനിയും എഴുതൂ.. വായിക്കുന്നുണ്ട്..
കലക്കി!
ReplyDelete:-)
ithum kalakki...pathivupole :)
ReplyDeleteayyo ugran kumara... kuttipachan kalakki pala prayoganalum adipoli ayi mone...keep it up.
ReplyDelete"ജനിച്ചിട്ടിന്നേ വരെ ചീര്‍പ്പ് കാണാത്ത തലമുടി. സംരക്ഷിത പട്ടികയില്‍പ്പെടുന്ന നൂറോളം ഇനം അപൂര്‍വ്വ പേനുകള്‍ അതിനുള്ളില്‍ ഫാമിലിയായി കഴിയുന്നു". "സാങ്ക്ഷന്‍ ലിമിറ്റിലും മേലെയായതിനാല്‍ ലോക ബാങ്കായ കുഞ്ഞിരാമേട്ടന്‍ ഫണ്ട് അനുവദിച്ചില്ല."
ReplyDelete"ക്ലാസ്സിക് ഭാഷാ പ്രയോഗങ്ങള്‍,"
ഒരു ക്ലാസ്സിക് ചിരിയും.
ഉഗ്രൻ. ഒടുക്കം കുറച്ച് തിടുക്കത്തിലായോ എന്നൊരു സംശയം.... :)
ReplyDeleteNice post.... really enjoyed it
ReplyDeleteകുട്ടിപ്പാച്ചന്‍ കലക്കി .
ReplyDeleteകുമാര്‍ ജി ഇതു കലക്കി..
ReplyDeletepappachan kidilan thanne... Avatharanam manoharamaayi... ashamsakal...!!!
ReplyDeleteവശംവദൻ, കുറുപ്പിന്റെ കണക്കു പുസ്തകം, ..::വഴിപോക്കന്[Vazhipokkan], Captain Haddock, കവിത - kavitha, ശ്രീ, കുട്ടിച്ചാത്തന്, poor-me/പാവം-ഞാന്, Murali Nair I മുരളി നായര്, Tomkid!, greeshma, :: VM ::, krish | കൃഷ്, Typist | എഴുത്തുകാരി, പള്ളിക്കരയില്, meera, കുഞ്ഞായി, ബിനോയ്//HariNav, ശ്രീലാല്, അരവിന്ദ് :: aravind, sanal, Sukanya, Sharu...., ഫിദ ഫൈസ്, അഭി, രഞ്ജിത് വിശ്വം I ranji, Sureshkumar Punjhayil ….
ReplyDeleteഎല്ലാവര്ക്കും നന്ദി…
"നീ ഇവിടെയിരി, ഞാന്‍ ഇപ്പൊ വരാം" എന്ന സിനിമ കണ്ടിട്ടുണ്ടോ??
ReplyDeleteഹോ! തറവാട്ടില്‍ പിറന്ന സന്താനം!
ReplyDeleteപോസ്റ്റ് കലക്കി..പതിവുപോലെ ചിരിപ്പിച്ചു..
ഒന്നൊള്ളെങ്ങ്യ്യേ..ഒലക്ക്യ്യോണ്ടടിക്കണം എന്നാണ് പറയുക..
ReplyDeleteഇത്തരം ഭയങ്കരന്മാരാണ് പിന്നീട് ഭീകരന്മാരായി മാറുന്നത്
അവതരണം കലക്കി ഭായി...
കിടിലം മാഷേ...
ReplyDeleteഇതുപോലൊരെണ്ണം എന്റെ അയൽവക്കത്തുമുണ്ട്. എന്നാലും ഇത്രേം വരില്ല.
ഹെന്റമ്മോ...!!!
ഈ അന്തകവിത്ത് അന്തകവിത്ത് എന്ന് പറഞ്ഞ സാധനം ഇതായിരിക്കും അല്ലേ?
ReplyDelete‘ആശുപത്രിക്കാര് കഴുത്തില്‍ ബെല്‍റ്റിട്ടു, തലയില്‍ സ്റ്റിച്ചിട്ടു, നല്ലൊരു ബില്ല് പോക്കറ്റിലുമിട്ടു. ' രസകരമായി വായിച്ചു.
കിണറിൽ വീഴുന്ന ശബ്ദം കേട്ടപ്പോഴേ കല്ലാണെന്ന് മനസ്സിലായി.പിന്നെന്താവാൻ.
ReplyDeleteഗംഭീരമായിട്ടുണ്ട്. തുടരുക..
ReplyDeleteവെറുമൊരു സാദാ മലയാളി വിധേയനായിരുന്ന കുഞ്ഞിരാമേട്ടന്‍ ഒരു താലിബാന്‍ തീവ്രവാദിയാകുന്നത് അന്നെല്ലാവരും കണ്ടു...
ReplyDeleteഹ..ഹ..ഹ
എന്തിനാ അധികം ഈ കുട്ടിപാ.. സോറി ചാത്തനെ പോലെ ഒന്നു മതിയല്ലോ??
കുമാരാ, കഥ കൊള്ളാം:)
കുമാരാ..ഇതുപോലെത്രണ്ണം ഉണ്ട് നിങ്ങളുടെ നാട്ടിൽ? അല്ല അറിയാൻ വേണ്ടി ചോദിച്ചതാ...ഹ ഹ ഹ
ReplyDeleteകഥ കലക്കി മാഷേ...കിടിലൻ !!
ജയ് പാച്ചന്‍...കഥ കലക്കി !
ReplyDeleteഅടിപൊളി പാച്ചന്‍!
ReplyDelete''ഞാനിപ്പോ തുള്ളും.. തുള്ളും..." എന്ന കണ്ണൂര്‍ പ്രയോഗം എല്ലാര്‍ക്കും പിടികിട്ടിയോ ആവോ!
മീനാക്ഷിയുടെ ക്യൂട്ടക്സിനു ശേഷം കുട്ടിപ്പാച്ചന്‍ പോര.......
ReplyDeleteകുട്ടിപ്പാച്ചന്റെ വികൃതികൾ രസകരം...
ReplyDeleteഅതിമനോഹറം...
ആശംസകൾ.
പയ്യന്‍ ഒരു സംഭവം തന്നെ ,ഒരൊന്നൊന്നര സംഭവം .
ReplyDeleteനന്നായിട്ടുണ്ട് .
oru sambavamaanalle... good.
ReplyDelete''ഞാനിപ്പോ തുള്ളും.. തുള്ളും
ReplyDeleteഇതെന്താ ഭായീ ...
നിങ്ങള്‍ എറിയുക എന്നുള്ളതിന് ചാടിച്ചോ എന്നാ പറയുകാ എന്ന് കേട്ടിട്ടുണ്ട് ..
ഈ തുള്ളും തുള്ളും എന്ന് പറഞ്ഞാല്‍ ചാടും എന്നാണോ ?
പിന്നെ സത്യം പറയാമോ ഇത് നിങ്ങളുടെ ആത്മ കഥ ആണോ ?
ഭയങ്കരാ .. ആള് കൊള്ളാമല്ലോ ?
“ഊരാന്‍ പെട്ട പാട്, നീ നടക്ക് ഞാന്‍ വരാം..
ഈ സിനിമകള്‍ എങ്ങിനെയുണ്ട് .. ഇത് വരെ കാണാന്‍ കഴിഞ്ഞിട്ടില്ല
കുട്ടിപ്പാച്ചന്‍ കലക്കി... നല്ല ഗുരുത്വം... ഏതാണ്ടിതേ സൂത്രം തന്നെ എന്റെ അയല്‍വാസി വേലായുധേട്ടനും പണ്ട് ചെയ്തിട്ടുണ്ട്... ഒന്ന് വായിച്ചു നോക്ക്യേ...
ReplyDeletehttp://thrissurviseshangal.blogspot.com/2007/04/blog-post.html/
പണ്ടുള്ളവര്‍ പറയുന്ന ചില പഴമൊഴികള്‍ ഉണ്ട് ഇന്നു ഔട്ട് ഓഫ് ഫാഷന്‍ ആയിരിക്കും എന്നാലും അതാണ് സത്യം ,
ReplyDelete"ഒന്നെ ഉള്ളുവെങ്കിലും ഉലക്കയ്ക്കടിച്ചു വളര്‍ത്തണം"
നേരല്ലേ?
പേരന്റിങ്ങ് എന്ന് പറയുന്നത് ഒരു ഉത്തരവാദിത്വം കൂടിയാണ് .. നല്ലൊരു പൌരനെ വാര്‍ത്തെടുക്കുക, അവന്‍ വീടിനും നാടിനും ഒരു മുതല്‍ക്കൂട്ടവുക ..അല്ലാതെ ഇമ്മാതിരി ഒരു സന്താനം ഭൂമിക്കു മുകളില്‍ ഇരുന്നാല്‍ ജന്മം നല്‍കിയ മാതാപിതാക്കള്‍ക്ക് പരലോകത്ത് പോലും കയറാനാവില്ല. ഇതു വെറും കഥ എന്നു പറഞ്ഞു വായിച്ചു തള്ളാനായില്ല. കുമാരന്‍ നര്‍മ്മത്തില്‍ കൂടി പറഞ്ഞത് ഒരു വലിയ വാസ്തവമാണ്.. ഇന്ന് അണുകുടുംബത്തില്‍ നടക്കുന്നതു തന്നെ വരും വരായ്കള്‍ മാതാപിതക്കള്‍ പറഞ്ഞു കൊടുക്കില്ല. ഒറ്റ മോനല്ലെ അല്ലങ്കില്‍ മോളല്ലേ? അതു കൊണ്ട് കുട്ടി പറയുന്നത് എന്തും അനുവദിച്ചു കൊടുക്കുക..
ഇന്നുള്ളവര്‍ അനുഭവിക്കുന്ന സൌഭാഗ്യങ്ങള്‍ പൂര്‍വ്വികരുടെ പ്രാര്‍ത്ഥനയുടേയും സല്‍പ്രവര്‍ത്തിയുടെയും അടിച്ചു കെട്ടില്‍ വളര്‍ത്തിയതിന്റെയും ഫലമാണ്..
നല്ല വാക്കുകള്‍ പറയുക നല്ലതു പ്രവര്‍ത്തിക്കുക അന്യരെ സ്നേഹിക്കുക സഹായിക്കുക തുടങ്ങി വളരെ കാര്യങ്ങള്‍ കഥയിലൂടെ ഉപദേശത്തിലൂടെ മുതിര്‍ന്നവരും മുത്തശ്ശി മുത്തശ്ശന്മാരും ചൊല്ലിതന്നിരുന്നു..
നര്‍മ്മതിലൂടെ നല്ല ഒരു സാമൂഹിക വിമര്‍ശനം ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കുമാരനു കഴിഞ്ഞിരിക്കുന്നു.. ഈ പോസ്റ്റില്‍ മാത്രമല്ല ക്യൂട്ടെക്സിലും വായനക്കാരറിയാതെ തന്നെ സമൂഹത്തിന്റെ മൂല്യശോഷണം അതിന്റെ വിപത്ത് എന്നിവ നന്നായി അവതരിപ്പിക്കാന്‍ കുമാരനു കഴിഞ്ഞു. ചിരിപ്പിക്കുന്നതിനിടക്ക് ഇത്ര അര്‍ത്ഥവത്തായി 'വളര്‍ത്ത് ദോഷം' പാച്ചനിലൂടെ അവതരിപ്പിച്ചതിനു അഭിനന്ദനങ്ങള്‍
എന്റെ നേരെ മോളിലെ ആ പ്രസംഗം പോലെ എണീച്ച് നിന്ന് ഒന്ന് തൊള്ള ആട്ടണം എന്നുണ്ട്, പക്ഷെ തൊള്ളയിൽ ചിരിച്ചിട്ട് മരുന്ന് തീർന്നു പോയി. അതോണ്ട് ഇത്രയേ പറയുന്നുള്ളൂ, അസ്സലായിരിക്കുന്നു!
ReplyDeleteപയ്യന്‍സ് കൊള്ളാല്ലോ....
ReplyDeleteപാച്ചന്‍ കുട്ടിപാച്ചനല്ല,.. ബിഗ് പാച്ചനാണ്..ഹ..ഹ..ഹ
:) അടിപൊളി മോനെ കുമാരാ.. ഗലക്കി ഗടൂ വറുത്തു..
ReplyDeleteകൊസ്രാ കൊള്ളി, smitha adharsh, bilatthipattanam, നന്ദു | naNdu | നന്ദു, Areekkodan | അരീക്കോടന്, ശാന്തകാവുമ്പായി, mbinews, VEERU, പോട്ടപ്പന്, പാവത്താൻ, വീ കെ, സ്വതന്ത്രന്, വിനുവേട്ടന്|vinuvettan, Aisibi, Jimmy, shanavas konarath, പകല്കിനാവന് | daYdreaMer ….. എല്ലാവര്ക്കും നന്ദി…
ReplyDeletejayanEvoor: തുള്ളുമെന്ന പ്രയോഗം ഇത്തിരി കണ്ഫ്യൂഷനുണ്ടാക്കിയല്ലേ…. കമന്റിനു നന്ദി..
ശാരദനിലാവ്: അതെ. തുള്ളും എന്നു പറഞ്ഞാല്‍ ചാടും എന്നു തന്നെ. ആത്മകഥയല്ല കേട്ടോ.. കമന്റിനു നന്ദി.
മാണിക്യം: ചേച്ചീ, മനോഹരമായ കമന്റിനു വളരെ വളരെ നന്ദി.
എന്റെ പൊന്നേ കലക്കി :)
ReplyDeleteപ്രയോഗങ്ങളെല്ലാം അടിപൊളി. രസിച്ചു..
ReplyDeleteപാച്ചൻ ആളു കൊള്ളാലോ കുമാരാ..
ReplyDeleteആശംസകൾ !!
ഭയങ്കരം!!ഒരു മാതിരിപ്പെട്ട തരികിടയൊക്കെ കേട്ടിട്ടുന്ട്.. ഇതു, പ്രതീക്ഷകളുടെ ബിയൊണ്ട് ലിമിറ്റ് തന്നെ!!
ReplyDeleteകുമാരൻ മാഷെ ഈ പാച്ചൻ കലക്കി…..ആശംസകൾ
ReplyDeleteരസകരമായ അവതരണം-വളരെ നന്നായിരിക്കുന്നു
ReplyDeleteകുമാരേട്ടാ..
ReplyDeleteകുട്ടിപ്പാച്ചനെ വല്യപ്പാച്ചാൻ എന്നാണ് വിളിക്കേണ്ടത്. ഇത്തരം സന്തതികൾ ഉണ്ടായാൽ....രസകരമായ അവതരണം.
കുമാരേട്ടാ
ReplyDeleteഅവിടുത്തെ ആത്മ കഥ വായിച്ചു ...സന്തോ...ഷം തോന്നി...
ഞാനും ഒരു വലിയ കഥയുടെ പണിപ്പുരയിലാണ്
രസകരമായ അവതരണം
ReplyDeleteകലക്കി മച്ചാ....
ReplyDeleteആദ്യ ഭാഗം വായിച്ചപ്പൊ ഓര്‍മവന്നത്
:മലപ്പുറത്തുകാരനും തിരുവനന്തപുരം കാരനും തമ്മില്‍ കച്ചറ....
നീ എനിക്കു ഒന്നുമല്ല, ഞാന്‍ നിനക്കു പുല്ലിന്റെ വിലയേ കല്പിക്കുന്നുള്ളു, നീ വെറും അശു എന്നിങ്ങനെ തെക്കന്‍ ഡയലോഗുകള്‍ കേട്ട് ക്ഷമ നശിച്ച മലപ്പുറത്തുകാരന്‍ തന്റെ മറുപടി ച്ച് ജ്ജും എന്ന രണ്ടക്ഷരത്തിലൊതുക്കി.
:)
ReplyDeleteഒന്ന് മതി...
ReplyDeleteദൈവമേ ശത്രുക്കള്‍ക്കു പോലും ഇതു പോലെ മക്കളെ കൊടുക്കല്ലേ...
ReplyDeleteനല്ല ഒഴുക്കുള്ള എഴുത്ത്.
കൊള്ളാം കുമാരാ.. നല്ല പുരോഗതിയുണ്ട്.
ReplyDelete:)
ReplyDeleteകുട്ടിപ്പാച്ചൻ ആകെ ഇളക്കിമറിച്ചല്ലോ..
ReplyDeleteനന്നായിട്ടുണ്ട് പിന്നെ..
എൻപുതുകവിതയിൽ നിങ്ങളുമുണ്ടേ..
ഇഷ്ടാനിഷ്ടമതറിയിക്കുക വേം !!
ഇത് കലക്കി... :)
ReplyDeleteGOOD STORY
ReplyDeleteവേദ വ്യാസന്, nimmi, nalini, മൌനി, വെള്ളത്തൂവൽ, jyo, കുഞ്ഞൻ, പൂതന/pooothana, firos, ജസീം ഉമര്, shahir chennamangallur, Pandavas, suresh, greeshma, hshshshs, പയ്യന് / Payyan, nikkithapremnath ……:
ReplyDeleteഎല്ലാവര്ക്കും നന്ദി...
കുട്ടിപ്പാച്ചന്‍ കലക്കി..
ReplyDeleteകുഞ്ഞിരാമേട്ടന് തെങ്ങും തോട്ടത്തില്‍ കേറാതെ കവുങ്ങ് തോട്ടതില്‍ കേറാന്‍ തോന്നിയത് ഭാഗ്യം...
ReplyDelete(വടക്കന്‍ മലബാര്‍ ഭാഷയെ പറ്റി പറഞ്ഞപ്പൊ എനിക്കും ചിലത് പറയണന്ന് തോന്നി. ഞാന്‍ ഒരു പോസ്റ്റ് പോസ്റ്റി. കുമാരന്റെ ലിങ്കും ഇട്ടു. വിരോധം ഇല്ലാന്ന് വിസ്വസിക്കുന്നു.)
nice
ReplyDeleteകുമാരേട്ടാ...ഇഷ്ട്ടായി പോസ്റ്റ്...
ReplyDelete:)
കുട്ടിപാച്ചന്‍ ആള് പുലി ആയിരുന്നല്ലേ കുമാര്‍ജി
ReplyDeleteമൂപ്പര് അലറിക്കൊണ്ട് പിറകോട്ട് വീണു. അയല്‍ക്കാരൊക്കെ ഓടിക്കൂടി ആശുപത്രിയില്‍ കൊണ്ടു പോയി. ആശുപത്രിക്കാര് കഴുത്തില്‍ ബെല്‍റ്റിട്ടു, തലയില്‍ സ്റ്റിച്ചിട്ടു, നല്ലൊരു ബില്ല് പോക്കറ്റിലുമിട്ടു. അടയ്ക്കാ കുല അബദ്ധത്തില്‍ തലയില്‍ വീണതിന് കുറ്റം പറയാന്‍ പറ്റില്ലല്ലോ...! പാച്ചന്‍ കുട്ടിപാച്ചനല്ല,.. ബിഗ് പാച്ചനാണ്... പാഷനാണ്.. പാഷാണമാണ്.kumarraaa enthu paryanaa chirichu thalakuthi marinju ketto.....KALKKI MASHE KALAKKI...
ReplyDeletePINNE CUTEX KUMAARAA NEE PAVAM KUTTIKALKKU IDEAS UNADKKI KODUKKALLEEEE.... PLZZZZZZZZZ.
ReplyDeleteO;T; MALAYALAM FONT KITTUNNILLA
ALLA KUMARA ITHU POLE ORU ALINE ENIKKARIYAM
ReplyDeleteMATHRUBHOOMIYILE JOLI CHEYYUNNA ORU ANIL KUMAR UNDU...AVANANNO NAMMUDE EE PAYYANS ENNU ORU SAMSAYAM. SAMSAYAM ALLA KETTO AVAN THANNEYA.......ANY WAY ADI POLI KETTO....KEEP IT UP
.ഹ ഹ ഹ
ReplyDeleteabuakhif, കാങ്ങാടന്, nischay, കുക്കു.., orkut, കിലുക്കാംപെട്ടി, kandaari ………… എല്ലാവര്ക്കും നന്ദി..
ReplyDeleteകഥയേക്കാളും രസം തോന്നിയത് ചില ഒറിജിനൽ പ്രയോഗങ്ങളാൺ.
ReplyDeleteലൈക്ക് ’ കുടുംബാന്തരീക്ഷത്തിന്റെ ഓസോണ്‍ പാളികളില് ഓട്ട ഉണ്ടാക്കണ്ടല്ലോ എന്നു കരുതി..‘ :-))
Excellent article. Thank you very much for your analysis.
ReplyDeleteThe blog was absolutely fantastic! Lots of great information and inspiration, both of which we all need!
ReplyDeleteAdvantage Term Papers – We do it your way
Thanks for taking the time to discuss this, I feel strongly about it and love learning more on this topic. If possible, as you gain expertise, would you mind updating your blog with more information? It is extremely helpful for me.
ReplyDeleteOrder Custom Term Papers
ഭൂമിപുത്രി : നന്ദി.
ReplyDelete