Thursday, January 22, 2009

ഐ.ടി.പ്രോബ്ലംസ്

ശിവരാമന്‍ സാറിന്റെ കമ്പ്യൂട്ടറില്‍ നെറ്റ് കണക്ഷന്‍ കൊടുത്തത് കണ്ടപ്പോള്‍ ഞങ്ങള്‍ പരസ്പരം പറഞ്ഞത് പൂര്‍വ്വികനു പൊതിയാ തേങ്ങ കിട്ടിയത് പോലെ എന്നാണു. കാരണം മൂപ്പര്‍ക്ക് കമ്പ്യൂട്ടറിലൊന്നും താല്‍പര്യവും ഒട്ടും തന്നെ വിശ്വാസവുമില്ല. കമ്പ്യൂട്ടറില്‍ ഡാറ്റ ചെയ്യുന്നതിനൊപ്പം തന്നെ ലെഡ്ജര്‍ ബുക്കും കീപ് ചെയ്യുന്ന ആളാണു. സ്റ്റേറ്റ്മെന്റുകള്‍ പ്രിന്റ് എടുത്താല്‍ ശരിയാണോ എന്നു കാല്‍കുലേറ്റര്‍ കൊണ്ട് ചെക്ക് ചെയ്തു നോക്കും. പഴയ മാര്‍ക്സിസ്റ്റുകാരന്റെ കമ്പ്യൂട്ടര്‍ വിരുദ്ധ പ്രേതം ഇപ്പോഴും വിട്ടു പോവാത്ത ഒരാള്‍.

പത്തമ്പത് വയസ്സായി, മുടിയൊക്കെ നരച്ചു. എങ്കിലും ജപ്പാന്‍ ബ്ലാക്ക് പെയിന്റിന്റെ സഹായത്താല്‍ പ്രായം തോന്നിക്കാത്ത കാര്‍കൂന്തല്‍. മോഹന്‍ലാലിനെപ്പോലെ എന്നു പറഞ്ഞു കേള്‍ക്കാന്‍ മനപ്പൂര്‍വ്വം അല്‍പ്പം ചെരിഞ്ഞേ നടക്കു. ഇന്‍സൈഡ് ചെയ്ത ഷര്‍ട്ടിനുള്ളില്‍ മുല്ലപ്പെരിയാര്‍ ഡാം കണക്കെ ഇപ്പോപൊട്ടുമെന്ന അവസ്ഥയില്‍ വീര്‍ത്ത ബലൂണ്‍ പോലെയുള്ള വയര്‍. ആ ബെല്‍റ്റിന്റേയും വയറിന്റേയും ത്യാഗം കണ്ടാല്‍ ഒരു മൊട്ടു സൂചിയെടുത്ത് കുത്തി കാറ്റഴിച്ചു വിടാന്‍ തോന്നും.

സാര്‍ ഒരു ഒന്നാന്തരം മലപ്പുറം കത്തിയാണു. കത്തിക്ക് ഭംഗി കൂട്ടുവാനായി ടണ്‍ കണക്കിനു തങ്കത്തില്‍ പൊതിഞ്ഞ പൊങ്ങച്ചവുമുണ്ട്. അടിയന്തിരാവസ്ഥയോടു പ്രതിഷേധിക്കാന്‍ എടുത്ത് ചാടിയപ്പോള്‍ തല വീടിന്റെ കട്ടിളയില്‍ ഇടിച്ചപ്പോളുണ്ടായ പാട് ഇപ്പോഴും എന്റെ ആസനത്തിലുണ്ട് എന്നു ഇടയ്ക്കിടയ്ക്ക് പറയും. കൊള്ളാവുന്ന പെണ്ണുങ്ങളെ കണ്ടാല്‍ പിടിച്ചു നിര്‍ത്തി സംസാരിക്കുക മാത്രമാണ് മെയിന്‍ ഹോബി.

ഇ-മെയില് ഐ.ഡി. പോലുമില്ലാത്ത സാറിന് അതൊക്കെ പഠിപ്പിച്ചു കൊടുത്തത് ഞാനായിരുന്നു. അതു കൊണ്ട് എനിക്ക് ഇന്റര്‍വെല്‍ സമയങ്ങളില്‍ മൂപ്പരുടെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാമെന്നായി. കുറച്ച് കാര്യങ്ങളൊക്കെ പഠിച്ചു കഴിഞ്ഞപ്പോള്‍ മൂപ്പര്‍ കല്ല്യാണം ഉറപ്പിച്ച കാമുകിയെപ്പോലെ എന്നെ മൈന്റാക്കാതെയായി. ഞാന്‍ കമ്പ്യൂട്ടര്‍ നോക്കാന്‍ ചെന്നാല്‍ ഫുള് ഗൌരവത്തില്‍ ആ വര്‍ക്ക് ചെയ്തോ? അല്ലെങ്കില്‍ ഇതു ചെയ്തു വാ എന്നു പറഞ്ഞു ഒഴിവാക്കും. ആയിടയ്ക്കു ഒരു ചെറിയ തെറ്റ് പറ്റിയതിനു അയാളെന്നെ കുറേ വഴക്കും പറഞ്ഞു. അതു കൊണ്ട് ദുഷ്ടാ തന്നെ പിന്നെ കണ്ടോളാം എന്നു പറഞ്ഞു ഞാനും അങ്ങോട്ട് പോകാതായി.

ഒരു ദിവസം ഉച്ചയ്ക്ക് ''കുമാര്‍.. കുമാര്‍..'' എന്നു സാറിന്റെ പരിഭ്രാന്തനായ വിളി കേട്ടു. ഞാന്‍ ഓടിചെന്നു നോക്കിയപ്പോ സാറു സി.ആര്‍.ടി. മോണിറ്ററും പൊത്തിപ്പിടിച്ച് അന്തം വിട്ട് കണ്ണും തള്ളി നില്‍ക്കുകയാണു. കമ്പ്യൂട്ടറിന്റെ പിന്നിലത്തെ വയറില്‍ നിന്നും ഷോക്കടിച്ചതാണെന്നു തോന്നുന്നു. സാറിനെ രക്ഷിച്ചാല്‍ എന്റെ പേരു നാളത്തെ പത്രത്തില്‍ വരും, കമ്പനിയില്‍ യോഗം കൂടി എന്നെ അഭിനന്ദിക്കും അതൊക്കെ ഒര്‍ത്തപ്പോള്‍ കൈയ്യിലെ രോമങ്ങളൊക്കെ എഴുന്നേറ്റ് നിന്ന് റീമിടോമി കളിക്കാന്‍ തുടങ്ങി. ഞാന്‍ ഉടനെ ഒരു തടിയന് ലെഡ്ജറെടുത്ത് സാറിന്റെ രണ്ടു കൈയ്യിലും ഫുള് ഫോഴ്സില്‍ ആഞ്ഞടിച്ചു. “എന്റമ്മേ..” എന്നലറി സാറു പിടിവിട്ട് സീറ്റിലേക്ക് വീണു.

''അയ്യോ.. ഷോക്കടിച്ചതൊന്നുമല്ല... ഇത് ക്ലോസാക്കാന്‍ പറ്റുന്നില്ല.. ഇതൊന്നു ക്ലോസ്സ് ആക്ക്.. വേഗം.. വേഗം.. '' സാര്‍ വേദന കൊണ്ട് പുളഞ്ഞ് കമ്പ്യൂട്ടറിലേക്ക് നോക്കി ദൈന്യതയോടെ പറഞ്ഞു. ഞാന്‍ നോക്കിയപ്പോ മോണിട്ടര്‍ നിറയെ തുണിയില്ലാത്ത പാവപ്പെട്ട ആണുങ്ങളുടേയും പെണ്ണുങ്ങളുടേയും ഫോട്ടോകള്‍ നിറഞ്ഞിരിക്കുന്നു!!!

സിസ്റ്റം ഹാങ്ങ് ആയിപ്പോയതിനാല്‍ മൂപ്പര്‍ക്ക് സൈറ്റുകള്‍ ക്ലോസാക്കാന് കഴിഞ്ഞില്ല. ആരെങ്കിലും കയറി വന്നാലോ എന്നു പേടിച്ച് ടെന്‍ഷനടിച്ച് മൂപ്പര്‍ മോണിട്ടര് പൊത്തി മറച്ച് പിടിച്ച് എന്നെ വിളിച്ചതായിരുന്നു.

എന്റെയൊരു മിസ് അണ്ടര്‍സ്റ്റാന്റിങ്ങ്!!!

19 comments:

  1. കുമാരന്റെ കളവ് സാര്‍ കണ്ട് പിടിച്ചതിന്റെ ദ്വേഷ്യത്തിലാ ലഡ്ജറിന്നടിച്ചത്, അല്ലേ?
    -കള്ളാ, ചുള്ളാ!

    ReplyDelete
  2. കുമാരാ, കിട്ടിയ ചേന്‍‌സില്‍ ദേഷ്യമൊക്കെ തീര്‍ത്തു അല്ലേ, പാവം സാര്‍. മൂപ്പരുടെ കള്ളി മൊത്തം വെളിച്ചത്താവുകയും ചെയ്തു.

    ReplyDelete
  3. എന്റെ കുമാരന്‍ അണ്ണാ നശിപ്പിച്ചില്ലേ, ഒരു പട്ടിക കഷ്ണത്തിന് കൈ തല്ലി ഒടിക്കാന്‍ മേലായിരുന്നോ. പിന്നെ ഇനി കുമാരന്‍ അണ്ണനെ തൊട്ടാല്‍ കുറുപ്പ് വരുമേ.

    ഇന്‍സൈഡ് ചെയ്ത ഷര്‍ട്ടിനുള്ളില്‍ മുല്ലപ്പെരിയാര്‍ ഡാം കണക്കെ ഇപ്പോപൊട്ടുമെന്ന അവസ്ഥയില്‍ വീര്‍ത്ത ബലൂണ്‍ പോലെയുള്ള വയര്‍. ആ ബെല്‍റ്റിന്റേയും വയറിന്റേയും ത്യാഗം കണ്ടാല്‍ ഒരു മൊട്ടു സൂചിയെടുത്ത് കുത്തി കാറ്റഴിച്ചു വിടാന്‍ തോന്നും.

    അത് ഞങ്ങള്‍ വയറുള്ളവര്‍ക്ക് ഒന്നു വച്ചതാണല്ലോ, സാധനം കലക്കി

    ReplyDelete
  4. ചാത്തനേറ്:കുമാരകൃഷ്ണാ ചക്രവ്യൂഹത്തില്‍ പെടുത്തിക്കളഞ്ഞല്ലോ ശിവരാമഭിമന്യൂ സാറിനെ...

    ഓടോ:ചക്രവ്യൂഹത്തില്‍ കയറാന്‍ മാത്രം പഠിപ്പിച്ചു അല്ലേ?

    ReplyDelete
  5. അപ്പോൾ ഒഫീസ് റ്റൈമിൽ ഇതാ പരിപാടി അല്ലെ.വെറുതെയല്ല കുമാരനെ സാർ ഒഴിവാക്കിയത്.സാറിനു പറ്റിയൊരു അബദ്ധമേ !!

    ReplyDelete
  6. പാവംസാര്‍. ഒഴിവു സമയങ്ങള്‍ ഉല്ലാസഭരിതമാക്കുന്നതെങ്ങനെ എന്ന വിഷയത്തില്‍ ഗവേഷണം നടത്തുകയായിരുന്നിരിയ്ക്കണം...
    ;)

    ReplyDelete
  7. ഹ ഹ, കൊള്ളാം.
    ഗുരുവിന്റെ ശിക്ഷണം കൊള്ളാം.

    പഴയ മാര്‍ക്സിസ്റ്റുകാരന്റെ കമ്പ്യൂട്ടര്‍ വിരുദ്ധ പ്രേതം ഇപ്പോഴും വിട്ടു പോവാത്ത ഒരാള്‍.


    ഇങ്ങനെ ഒരു പ്രയോഗം ആദ്യമായി കേള്‍ക്കുകയാ.
    :)

    ReplyDelete
  8. hahahhahahha
    nannaayittundu kumaretta....

    ellam padippichu koduthittu ippol mind cheyyunnillalle?

    aa paka theerthathanennu ,manaslaayi...
    hummm

    ReplyDelete
  9. കുമാറേട്ട്...

    അസ്സമയത്ത് സിസ്റ്റം ഹാങ്ങായാല്‍ ആരുടെയാണെങ്കിലും കണ്ട്രോള് പോവും. ഇമേജിന്റ പ്രശ്നമല്ലേ?

    “അടിയന്തിരാവസ്ഥയോടു പ്രതിഷേധിക്കാന്‍ എടുത്ത് ചാടിയപ്പോള്‍ തല വീടിന്റെ കട്ടിളയില്‍ ഇടിച്ചപ്പോളുണ്ടായ പാട് ഇപ്പോഴും എന്റെ ആസനത്തിലുണ്ട് എന്നു ഇടയ്ക്കിടയ്ക്ക് പറയും“

    ആ ഡയലോഗിനാണ് മാര്‍ക്ക്!!!

    :)

    ReplyDelete
  10. ഒരു മിസ്സണ്ടറ്സ്റ്റാന്റിങ്ങിൽ നിന്നും ചിരിയുടെ മുല്ലപ്പെരിയാറ് ഡാം പൊട്ടി.
    tomkid പറഞ്ഞ ആ ഡയലോക് തന്നെയാൺ കൂടുതൽ ചിരിപ്പിച്ചത്.
    നന്നായി കുമാരാ...

    ReplyDelete
  11. ഒരു മിസ്‌അണ്ടർസ്റ്റാൻഡിങ് കൊണ്ട് ഒരു രസികൻ പോസ്ട്ട് കിട്ടി :)

    ReplyDelete
  12. കമ്പനിയില്‍ യോഗം കൂടി എന്നെ അഭിനന്ദിക്കും അതൊക്കെ ഒര്‍ത്തപ്പോള്‍ കൈയ്യിലെ രോമങ്ങളൊക്കെ എഴുന്നേറ്റ് നിന്ന് റീമിടോമി കളിക്കാന്‍ തുടങ്ങി

    അതിനിടയിൽ റിമിടോമിക്കും ഒന്നു കൊടുത്തു,

    കുമാരാ... ആദ്യമായി ഇവിടെ എത്തി, വീണ്ടും വരാം

    ReplyDelete
  13. കുമാര ഐടി പ്രോബ്ലംസ്സ അല്ല,അടി കിട്ടാത്ത പ്രോബ്ലംസ്സാ

    ReplyDelete
  14. ഹഹ ... വെറുതെയല്ല കാര്യങ്ങളൊക്കെ പഠിച്ചപ്പോള്‍ കുമാര്‍ജിയെ അതങ്ങുറപ്പിച്ച കാമുകിയാക്കിയത് ....... രസിച്ചു.. ആശംസകള്‍

    തിരക്കിന്റെ കൂടെ ബിസിയും കൂടി കലര്‍ന്നുപോയതുകൊണ്ടാണ് വരാന്‍ വൈകിയത്

    ReplyDelete
  15. അടിയന്തിരാവസ്ഥയോടു പ്രതിഷേധിക്കാന്‍ എടുത്ത് ചാടിയപ്പോള്‍ തല വീടിന്റെ കട്ടിളയില്‍ ഇടിച്ചപ്പോളുണ്ടായ പാട് ഇപ്പോഴും എന്റെ ആസനത്തിലുണ്ട് എന്നു ഇടയ്ക്കിടയ്ക്ക് പറയും
    hahaha ithu kalakki

    ReplyDelete