Wednesday, January 14, 2009

കുഞ്ഞുവായിലെ വെല്യ വര്‍ത്താനങ്ങള്‍

എന്റെ പെങ്ങളുടെ മകനാണു യു.കെ.ജി.യില്‍ പഠിക്കുന്ന ജിത്തു മോന്‍. മഹാ കുസൃതിയാണു അവന്‍. ഇടയ്ക്ക് ലീവ് കിട്ടുന്ന ദിവസങ്ങളില്‍ അവന് ഞങ്ങളുടെ വീട്ടിലേക്ക് വരും. അവനുണ്ടെങ്കില്‍ നല്ല രസമാണു. നേരം പോകുന്നതറിയില്ല. എപ്പോഴും വഴക്കു കിട്ടാന്‍ എന്തെങ്കിലും ഒപ്പിച്ചു കൊണ്ടിരിക്കും.

ഒരു ദിവസം ഞാന്‍ ടി.വി.യില്‍ നല്ല ഏതോ പ്രോഗ്രാം നോക്കി സോഫയില്‍ ഇരി ക്കുകയായിരുന്നു. അവന്‍ കുറേ സമയമായി എന്തോ പറയാന്‍ വേണ്ടി ''മാമാ.. മാമാ.. '' എന്നു വിളിച്ചു കൊണ്ടിരുന്നു. പ്രോഗ്രാമില്‍ മാത്രം ശ്രദ്ധിച്ചിരുന്നതിനാല്‍ ഞാനത് കേട്ടില്ല. അവന്‍ മടിയില്‍ കയറി ബഹളം തുടങ്ങിയപ്പോ ഞാന്‍ ചോദിച്ചു.

''ങാ.. എന്താ മോനേ പറയ്..''
''അതില്ലേ മാമാ.. ഇന്നലെ എനിക്കൊരു പെന്ന് റോഡ്ന്നു വീണു കിട്ടിയല്ലോ.'' അവന്‍ കൊഞ്ചികൊണ്ട് പറഞ്ഞു.
''ഓ.. ഇതാണോ ഇത്ര വലിയ കാര്യം!'' ഞാന്‍ പറഞ്ഞു.

അപ്പോള്‍ കുശുമ്പോടെ അവന്‍ പറഞ്ഞു. ''എനിക്കൊരു സ്വര്‍ണ്ണ മാലയാണു കിട്ടിയിരുന്നെങ്കില് മാമനെനിക്ക് വെല്യ സ്വീകരണം തരുമായിരുന്നല്ലോ.. ''

ഒരിക്കല്‍ അവനും ഞാനും കൂടി കാറില്‍ പോകുകയായിരുന്നു. റോഡില്‍ വെച്ച് ഒരു ബൈക്കുകാരന്‍ വന്നു കാറില്‍ ഇടിച്ചു. ഞങ്ങളുടെ ഭാഗത്ത് ഒരു തെറ്റുമുണ്ടായിരുന്നില്ല. എന്നിട്ടുമയാള് വെറുതെ എന്നോട് കയര്ക്കാന് തുടങ്ങി. എനിക്കും നല്ല ദേഷ്യം വന്നു. ഞാനും ശബ്ദമുയര്ത്തി സംസാരിക്കാന് തുടങ്ങി.

അപ്പോള്‍ ജിത്തുമോന്‍ കാറിന്റെ ഡോറിലൂടെ തല പുറത്തേക്കിട്ട് ''ഇങ്ങോട്ട് വാ..''എന്നു പറഞ്ഞു എന്നെ വിളിച്ചു. അവന്റെ വിളി സഹിക്കാന്‍ പറ്റാതായപ്പോള്‍ ഞാന്‍ അവനോട് എന്താണെന്നു ചോദിച്ചു. അവന്‍ ആവേശത്തില് പറഞ്ഞു. ''മാമാ.. മാമാ.. നായിന്റെ മോനേ എന്നു വിളി...''

26 comments:

 1. കുമാരേട്ടാ അത് സത്യം തന്നെ, ഇപ്പഴെത്തെ പിള്ളേര് പിശകാ, മാമ്മന്‍ ആണ് എന്ന് നോക്കില്ല. തേങ്ങ എന്റെ വക.

  ReplyDelete
 2. ahaa..
  randaamathe thenga ente vaka"tte"
  ((((((((()))))))))

  nalla monaanallo?
  nalla maamante anathiravanalle...
  nalla kutty...
  jithu monodu oru anewshhanam para...

  ReplyDelete
 3. ജിത്തുമോന്‍ ദി ഗ്രേറ്റ്...............

  കുട്ടികളുടെ മുന്‍പില്‍ ചിലപ്പോള്‍ നമ്മള്‍ തോറ്റുപോകും കുമാര്‍ജീ

  ReplyDelete
 4. ആ വിളിക്കാന്‍ പറയല്‍ കലക്കി.

  ReplyDelete
 5. ആരാണ് കുഞിന്റെ ഗുരു?എപ്പോഴും മാമന്റെ കൂടെയാണോ?

  ReplyDelete
 6. ''മാമാ.. മാമാ.. നായിന്റെ മോനേ എന്നു വിളി...''

  എന്ന്.
  അപ്പ കുമാര്‍ജി ഡീസന്റ്,
  പാവം ജിത്തുമോന്‍ ജഗജില്ലിയും ആയി !!!!

  ReplyDelete
 7. ജിത്തുമോന്‍ ബ്ലോഗിലെ ചര്‍ച്ചകള്‍ വായിക്കാറുണ്ടല്ലേ ;)

  ഓടോ: ബ്ലോഗിന്റെ പേര് കലക്കി....
  പളം നീയപ്പാ.. ജ്ഞാനപ്പളം നീയപ്പാ... :)

  ReplyDelete
 8. ചാത്തനേറ്: നല്ല ഗുരുകാരണവര്‍

  ReplyDelete
 9. കുറുപ്പേ തേങ്ങയ്ക്കൊക്കെ എന്താ വില.. വളരെ നന്ദി.
  പിരിക്കുട്ടി: അന്വേഷണം പറയാട്ടോ. കമന്റിയതിനു നന്ദി.
  പേടിരോഗയ്യര്‍ സി.ബി.ഐ.: ശരിയാണു. ഇപ്പോഴത്തെ പിള്ളേര്‍ക്കൊക്കെ എന്തൊരു കാലിബറാ.

  jwalamughi :അയ്യോ, ഞാനല്ലട്ടോ..
  കുട്ടിച്ചാത്തന്‍,ശ്രീഹരി::Sreehari ,അനില്‍@ബ്ലോഗ്,മൂര്‍ത്തി :വായിച്ചതിനും കമന്റടിച്ചതിനും നന്ദി.

  ReplyDelete
 10. he..he..good..
  kids are too intellingent ..alle?

  ReplyDelete
 11. ജിത്തുമോന്‍ ആളു കൊള്ളാല്ലോ (അമ്മാവന്റെ അനന്തരവന്‍ അല്ലേ)!

  ReplyDelete
 12. ഹ ഹ. ഇപ്പോഴത്തെ തലമുറയല്ലേ? ഇതല്ല, ഇതിനപ്പുറവും പറയും.
  :)

  ReplyDelete
 13. പിള്ളാരെ പുതിയ തെറിയൊന്നും പഠിപ്പിച്ചില്ലേ ,,,
  ഞാന്‍ പഠിപ്പിക്കണോ????
  ട്യൂഷന്‍ ഫീ താന്ന മതി...
  ഇനി വഴക്കൊണ്ടായാല്‍ പ്രതികരിക്കാം

  ReplyDelete
 14. കുമാര്‍ജി, എന്നിട്ട് അതുപോലെ വിളിച്ചോ?! മാമനു പറ്റിയ മരുമോന്‍! ഹഹഹ... എവിടെപ്പോകുമ്പോഴും കൂടെകൂട്ടുക - ഇതുപോലെ critical situation-ല്‍ സഹായിക്കാന്‍ ആരെങ്കിലും വേണ്ടേ?!

  ReplyDelete
 15. അത് കലക്കി! Ultra modern പ്രയോഗങ്ങള്‍ക്ക് നമ്മളിനി ലവന്മാര്‍ക്കു ശിഷ്യപ്പെടേണ്ടിവരും. (എനിക്കുമുണ്ടേ ഭാവിയുടെ വാഗ്ദാനങ്ങള്‍ രണ്ടെണ്ണം) :-)

  ReplyDelete
 16. Kuttikal ippol angineyokkeyanu Sir...!!!

  ReplyDelete
 17. please visit & leave your comment
  http://mottunni.blogspot.com/

  ReplyDelete
 18. ഇപ്പോഴത്തെ പിള്ളേരെ അളക്കാന്‍ നമുക്കൊന്നും പറ്റില്ല..
  അടുത്തിടെ മൂന്നു വയസ്സുള്ള എന്‍റെ അനന്തിരവള്‍ വീട്ടില്‍ വന്നു. വിശക്കുന്നൂ എന്ന് പറഞ്ഞപ്പോള്‍ അമ്മ ചോറ് കൊടുത്തു. വെറുതെ കൊണ്ട് പോയി കളയേണ്ട എന്ന് വിചാരിച്ചു കുറച്ചേ കൊടുത്തുള്ളൂ.. അല്‍പ നേരം പാത്രത്തില്‍ നോക്കിയാ ശേഷം അവള്‍ ചോദിച്ചു; അമ്മേ, ഇപ്പോ അരിക്ക് വിലക്കൂടുതലാണോ?
  ഞങ്ങളെല്ലാം ഞെട്ടിപ്പോയോ അല്‍ഭുതപ്പെട്ടു പോയോ എന്ന് ഇപ്പോഴും പറയാന്‍ പറ്റുന്നില്ല..

  ReplyDelete
 19. പയ്യന്‍സ് ആള് കിടു ആണല്ലോ..

  ReplyDelete
 20. ഇത്തിരി കടുത്തു പോയി കുമാരാ.
  എന്റെ നാട്ടിലെ ഒരു പറച്ചില്‍ ഉണ്ട്ട് "കുട്ടികളോടും പട്ടികളോടും അധികം കളിക്കരുതെന്ന്‍. എപ്പോഴാ കടിക്കുക എന്ന് പറയാന്‍ പറ്റില്ല "

  ReplyDelete
 21. കമന്റുകളെഴുതിയ എല്ലാവർ‌ക്കും‌ എന്റെ നന്ദി..!!

  ReplyDelete