Wednesday, August 13, 2008

പറയാന്‍ മറന്നു പോയത്...

പത്തു പന്ത്രണ്ട് കൊല്ലം മുന്‍പൊരു ദിവസത്തിലെ നട്ടുച്ച നേരം. ഞാന്‍ കണക്കെഴുത്തുകാരനായി ജോലി ചെയ്യുന്ന കടയുടെ ഷട്ടര്‍ താഴ്ത്തി കൂട്ടുകാരനായ സജീവന്റെ വീട്ടില്‍ അക്ഷമനായി അവളേയും കാത്തിരിക്കുകയാണു.


കുറേ നാളുകളായി എന്റെ ഉറക്കം കെടുത്തുന്ന ഒരു സുന്ദരിയേയാണു ഞങ്ങള്‍ കാത്തിരിക്കുന്നത്. പാരലല്‍ കോളേജില്‍ പ്രീഡിഗ്രിയ്ക്കു പഠിക്കുന്നു. സജീവന്റെ വീടിന്റെ അടുത്തൂടെയാണു അവളുടെ വീട്ടിലേക്ക് പോകേണ്ടത്. അവള്‍ ഇവന്റെ നാട്ടിലാണെന്നതു കൊണ്ട് മാത്രം ഈ തെണ്ടി കഴുവേറിയെ ഞാന്‍ പരിചയപ്പെട്ട് എന്റെ സുഹ്രുത്താക്കിയതാണു. അതു വഴി അവളുടെ നാട്ടിലേക്കൊരു പാലം തുറന്നു കിട്ടുമല്ലോ എന്നു കരുതി. അവനു പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്തതിലും, എന്റെ പ്രീമിയര്‍ ചെരിപ്പിന്റെ ദേഹകാന്തിക്കായി തേഞ്ഞു തീര്‍ന്ന സോപ്പുകളായും, പാറപ്പുറത്തെ പുരപ്പുല്ലു പോലെ കുത്തനെ നില്‍ക്കുന്ന എന്റെ തലമുടി ലെവല്‍ ചെയ്യാന്‍ ഒഴുക്കിത്തീര്‍ത്ത വെളിച്ചെണ്ണയായും, പുത്തന്‍ പാന്റ്സും ഷര്‍ട്ടുമായും അങ്ങനെ ഒരുപാടു ഇന്‍വെസ്റ്റ്മെന്റ്സ് ഈ പ്രഥമ പ്രണയ പ്രസ്ഥാനത്തില്‍ ഞാന്‍ മുതല്‍മുടക്കിയിട്ടുണ്ട്.


അവള്‍ക്ക് ഉച്ചയ്ക്കാണു ക്ലാസ്. എല്ലാ ദിവസവും ഒരു മണിക്കും ഒന്നരയ്ക്കുമിടയില്‍ അവളെന്റെ കടയുടെ മുന്നിലൂടെ കോളേജിലേക്ക് പോകും. ദിവസവും കണ്ട് കണ്ട് പിന്നെ എനിക്ക് സില്‍ക്ക് സ്മിതയുടെ സിനിമ പോലെ അവളെ കാണാതിരിക്കാന്‍ പറ്റില്ലെന്നായി. ഏതൊരു സുന്ദരിയേയും യാതൊരു ഉപാധിയും കൂടാതെ സ്നേഹിക്കാന്‍ മാത്രം തങ്കപ്പെട്ട മനസ്സുള്ളവനായിരുന്നല്ലോ ഞാന്‍. കണ്ണിലൂടെ അയക്കുന്ന ഇന്‍ഫ്രാറെഡ് സിഗ്നല്‍സൊക്കെ കറക്റ്റായത് കാരണം അവള്‍ക്കുമെന്നെ ഇഷ്ടമാണെന്ന കാര്യത്തില്‍ സംശയമില്ല. എപ്പോ കണ്ടാലും മധുരമനോഹരമായ ഒരു ചിരി അവളെനിക്കു തരുമെങ്കിലും എന്റെ പ്രണയവിവരം അവളെയൊന്ന് അറിയിക്കാനിതു വരെ പറ്റിയില്ല. അവളുടെ വീട്ടില്‍ ഫോണുമില്ല, മറ്റെവിടെയും അവളെ സൌകര്യത്തിനു ഒറ്റയ്ക്കു കിട്ടിയതുമില്ല. റോഡില്‍ നിന്ന് പറയാമെന്നു വെച്ചാ ഞാന്‍ തമിഴ് സിനിമയിലെ നായകനൊന്നുമല്ലല്ലോ. എന്റെ അനുരാഗ നദിയിലൂടെ അവള്‍ വേറെ വല്ല യമഹ എഞ്ചിന്‍ പിടിപ്പിച്ച വള്ളത്തില്‍ കയറി പോകുന്നതിനു മുന്‍പ് അവളോട് “ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ..” എന്ന പാട്ടും പാടി എന്റെ പാണ്ടിച്ചങ്ങാടത്തില്‍ കയറ്റാന്‍ കുറേ നാളായി ഞാന്‍ കാത്തിരിക്കുന്നു. അങ്ങനെ ഇന്നു ഇന്നുച്ചയ്ക്കു അവള്‍ കോളേജില്‍ പോകുമ്പോള്‍ എങ്ങനെയെങ്കിലും സംസാരിക്കണം എന്നുറപ്പിച്ചു. സജീവന്റെ വീടിനടുത്താണു അതിനു പറ്റിയ സ്ഥലം കണ്ടെത്തിയത്.


അവന്റെ വീട്ടില്‍ നിന്നും മെയിന്‍ റോഡിലേക്ക് ഇംഗ്ലീഷില്‍ 'C' എന്നെഴുതിയത് പോലെ വളവുകളുള്ള ഒന്നരയാള്‍ പൊക്കമുള്ള ഇടവഴിയാണു. ഒരു വളവു കഴിഞ്ഞു കുറേ ദൂരം നേരെ. പിന്നെ വീണ്ടും വളവ്, അതു കഴിഞ്ഞു മെയിന്‍ റോഡ്. മരച്ചില്ലകളും വള്ളിപ്പടര്‍പ്പുകളും അങ്ങിങ്ങായി മുകളില്‍ നിന്നും താഴെ നടവഴിയിലേക്ക് വീണു കിടന്നിരിക്കും. അതിന്റെ മറവില്‍ നിന്നാല്‍ ദൂരെ നിന്നും വരുന്നവരുടെ ശ്രദ്ധയില്‍പ്പെടില്ല. ഉച്ച സമയമായതിനാല്‍ ആരുമതുവഴി വരാനുമില്ല. ഒരു ചരിത്ര പ്രണയത്തിലെ അനശ്വര മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന് ഭാഗ്യം കിട്ടിയ ഇടവഴി!!


എന്റെ തൊട്ടടുത്ത കടയിലെ സെയില്‍സ്മാനായ ആദംകുട്ടിയോട് അവന്റെ ഇരുണ്ട മുഖം കണ്ടില്ലെന്നു നടിച്ച് കടം വാങ്ങിയ സൈക്കിളും ചവിട്ടിത്തളര്‍ന്നു ഇവിടെ വന്നു അവളെയും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് സമയം കുറേയായി. അവളെ ഇനിയും കാണുന്നില്ല. മുതലാളിയായ ഹാജീക്ക വരുന്നതിനു മുന്‍പ് എനിക്ക് കടയിലെത്തണം. ഇല്ലെങ്കില്‍ കട അടച്ചിട്ടതിനു അങ്ങേരെന്റെ അച്ഛനുമമ്മയേയുടേയും സ്നേഹാന്വേഷണം നടത്തും. അവളെയോര്‍ത്ത് കണക്കെഴുതി തെറ്റിപ്പോയതിനു ഇപ്പോള്‍തന്നെ എന്റെ പേരില്‍ തെറി ഡെബിറ്റ് ബാലന്‍സാണു. അവളോട് സംസാരിക്കുന്ന കാര്യം ആലോചിക്കുമ്പോള്‍ തന്നെ തല കറങ്ങുന്നു. എങ്ങനെ തുടങ്ങുമെന്ന യാതൊരു ഐഡിയയുമില്ല. വല്ല ലവ് കോച്ചിങ്ങ് സെന്ററുമുണ്ടെങ്കില്‍ പോകാമായിരുന്നു.

'അവളിന്നു ലീവാണോ സജീവാ.. കാണുന്നില്ലല്ലോ?' ഞാന്‍ ചോദിച്ചു.
'വരും സമയമാകുന്നതേയുള്ളല്ലോ' അവനെന്നെ ആശ്വസിപ്പിച്ചു. അവന്‍ എഴുന്നേറ്റ് വഴിയിലേക്ക് നോക്കി ആവേശത്തോടെ പറഞ്ഞു. 'എടാ വരുന്നുണ്ട്..'

എന്റെ തലയിലൊരു ബോംബ് സ്ഫോടനം നടന്നു. സര്‍വ്വാംഗം വിറയ്ക്കാന്‍ തുടങ്ങി. എന്റെ ദൈവമേ.. എങ്ങനെ ഈ പ്രതിസന്ധി തരണം ചെയ്യും? നെഞ്ചിനുള്ളിലെ മെഷീന്‍ ടപ് ടപ് എന്നു വര്‍ക്കു ചെയ്യാന്‍ തുടങ്ങി. വായിലെ വെള്ളം വറ്റി. വയറില്‍ സുനാമി രൂപംകൊള്ളുന്നു. കക്കൂസില്‍ പോകണമെന്നു വയറ്റില് നിന്നും ഹെഡ് ഓഫീസിലേക്ക് ഇ-മെയില്‍ പോയി.

അവളതാ പതുക്കെ നടന്നു വരുന്നു. എന്റെ കാഴ്ച്ചശക്തി കുറഞ്ഞു, എല്ലാം മങ്ങിത്തുടങ്ങി. കരളില്‍ തറിക്കുന്ന ഒരു നോട്ടവും കൂടെ ഏതു പടുവിനേയും പതിനെട്ടുകാരനാക്കുന്ന ഒരു ചിരി തികച്ചും സൌജന്യമായും തന്നു അവള്‍ ഇടവഴിയിലൂടെ നടന്നു.

'പിറകെ പോടാ..' സജീവന്‍ പറഞ്ഞു. എനിക്കു ഒരടി പോലും മുന്നോട്ട് വെക്കാനാവുന്നില്ല. കൈകാലുകള്‍ വിറയ്ക്കുന്നു. ജീവിതത്തിലാദ്യത്തെ അനുഭവമാണു. ഒന്നും വേണ്ടായിരുന്നു ദൈവമേ… വെറുതെ ചിരിച്ച് അങ്ങനെ കഴിഞ്ഞാല്‍ മതിയായിരുന്നു.

വറ്റിവരണ്ട തൊണ്ടയുമായി ഞാന്‍ വേച്ചു വേച്ച് സൈക്കിളില്‍ കയറി. അടികിട്ടിയ പാമ്പിനെപ്പോലെ അതു മുന്നോട്ട് വളഞ്ഞും പുളഞ്ഞും നീങ്ങി. തൊണ്ടിന്‍മേല്‍ തവളയെപ്പോലെ അതിന്റെ മുകളില്‍ ഞാനും.

ആദ്യത്തെ വളവു കഴിഞ്ഞു. എന്തൊരത്ഭുതം! അവളെവിടെപ്പോയി!! നീണ്ടു നിവര്‍ന്നു കിടക്കുന്ന വഴിയിലൊന്നുമാരുമില്ല. ഇത്ര പെട്ടെന്ന് ഇവളെവിടെപ്പൊയി? അത്ഭുതത്തോടെ ഞാന്‍ സൈക്കിള്‍ മുന്നോട്ട് ചവിട്ടി. കുറച്ചു കഴിഞ്ഞപ്പോള്‍ ഇടതുഭാഗത്തെ വള്ളിപ്പടര്‍പ്പിലൊരനക്കം. നോക്കിയപ്പോ എന്റെ കണക്കു മുഴുവന് തെറ്റിച്ച പ്രാണ പ്രിയേശ്വരി, മഹേശ്വരി, എല്ലാര്‍ ഈശ്വരി.. അതാ, ജപ്പാന്‍ ബ്ലാക്ക് പെയിന്റിന്റെ ബ്രാന്റ് അമ്പാസഡര്‍ പോലത്തെ ഒരു ചെക്കനുമായി സര്‍വ്വം മറന്നു മണ്‍തിട്ടയും ചാരി കെട്ടിപ്പിടിച്ച് ഉമ്മവെച്ചു നില്‍ക്കുന്നു...

46 comments:

 1. ഹ ഹ. ചിരിച്ചു പോയി, കുമാരേട്ടാ... (സോറീട്ടാ).
  ചിരിയ്ക്കാതെ എന്തു ചെയ്യും? കഷ്ടപ്പെട്ട് അത്രയും പൈസയും സമയവും ചിലവാക്കിയതു വെയ്സ്റ്റ് ആയിപ്പോയല്ലേ?

  സാരല്യാന്നേ....


  എന്തായാലും എഴുത്ത് രസകരമായീട്ടോ.
  :)

  ReplyDelete
 2. നല്ല ശൈലിയിലുള്ള എഴുത്ത്, അവളെ കണ്ടപ്പോഴുണ്ടായ വെപ്രാളം മനസ്സില്‍ കണ്ടപ്പോള്‍ ചിരിച്ചു പോയി. :)

  ReplyDelete
 3. ഹഹ.. ഈ കുമാര സംഭവം കിടു..

  കുറച്ച് ദൈവാനുഗ്രഹം ഉണ്ട്, ഇല്ലെങ്കില്‍ ആ പെണ്ണിനോട് ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍‌കിടാവെ..എന്നു പറയുകയും അവളത് നിഷ്കരുണം പുഷ് ചെയ്തേനെ..! പിന്നെ മാനസ മൈനേ വരൂ‍ൂ‍ൂ‍ൂ‍ൂ....

  പിന്നെ അവസാനം പറഞ്ഞ ക്ലൈമാക്സിലെ ഒരു പ്രയോഗം ഞാന്‍ വിശ്വസിക്കുന്നില്ല, നായകന്‍ കല്‍ക്കരിയാണെന്ന്..അത് മുന്തിരിയുടെ പുളിയില്‍ നിന്നും ഉണ്ടായതല്ലെ..?

  ReplyDelete
 4. ജപ്പാന്‍ ബ്ലാക്ക് പെയിന്റിന്റെ ബ്രാന്റ് അമ്പാസഡര്‍ പോലത്തെ ഒരു ചെക്കനുമായി സര്‍വ്വം മറന്നു മണ്‍തിട്ടയും ചാരി കെട്ടിപ്പിടിച്ച് ഉമ്മവെച്ചു നില്‍ക്കുന്നു...


  ശോ, കഷ്ടംതന്നെ.പാവം ഞാന്‍ !!

  കൊള്ളാം നല്ല എഴുത്ത്.

  ReplyDelete
 5. ‘അടികിട്ടിയ പാമ്പിനെപ്പോലെ അതു മുന്നോട്ട് വളഞ്ഞും പുളഞ്ഞും നീങ്ങി. തൊണ്ടിന്‍മേല്‍ തവളയെപ്പോലെ അതിന്റെ മുകളില്‍ ഞാനും‘


  ഗ്രാമ ഭംഗി തുടിച്ചിനില്‍ക്കുന്ന ഈ വരി എനിക്കേറെ ഇഷ്ടായിട്ടോ..
  കുമാരേട്ടാ...

  ReplyDelete
 6. ഹ ഹ ഹ ക്ലൈമാക്സ് കലക്കിയല്ലോ കുമാരന്‍ ചേട്ടാ..പറയാന്‍ വന്ന കാര്യം അവളോട് പറയാതിരുന്നത് എത്ര നന്നായി !!

  ReplyDelete
 7. ഹ ഹ.എങ്ങിനെ മറന്നു പോകാതിരിക്കും.അപ്പൊ ഇതാണീ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി എന്നു പറയുന്നതല്ലേ. ഈ കുമാരസംഭവം വളരേ രസകരമായി വിവരിച്ചിരിക്കുന്നു

  ReplyDelete
 8. ഹാ ഹാ......അതെ പറയാതിരുന്നത് നന്നായി :-)
  രസകരമായി എഴുതിയിരിക്കുന്നു.

  ReplyDelete
 9. kashttam....
  "kochuthresya kochu" annu ee post ittirunnenkil...

  ReplyDelete
 10. kashttam....
  "kochuthresya kochu" annu ee post ittirunnenkil...

  ReplyDelete
 11. :) :)
  നീ രക്ഷപ്പെട്ടൂന്ന് പറഞ്ഞാല്‍ മതിയല്ലോ! ഭാഗ്യവാന്‍.

  എന്തായാലും വിവരണം ബഹു രസമായി.

  നന്ദപര്‍വ്വം‌-

  ReplyDelete
 12. ക്ലൈമാക്സ് കലക്കി. അതല്ലാത്ത എല്ലാ അനുഭവങ്ങളും ഞാനടക്കം നാട്ടിന്‍ പുറത്തെ ഒരുവിധപ്പെട്ട കാമുകരും അനുഭവിച്ചിട്ടുള്ളതാണ്. അല്ലെങ്കിലും പെമ്പിള്ളേര‍ങ്ങനാ, ആണുങ്ങളെ പറ്റിക്കാന്‍ മിടുക്കികളാണ്. കാര്യത്തോട് വരുമ്പോള്‍ നമ്മളെ ആങ്ങള‍മാരായൊക്കെത്തോന്നറുണ്ടവര്‍ക്ക്.
  നര്‍മ്മം കലര്‍ന്ന അവതരണം. എനിക്കിഷ്ടപ്പെട്ടു.
  ആശംസകള്‍.

  ReplyDelete
 13. അതവളോട് പറയാമായിരുന്നു. ഒരെക്സ്പീരിയന്‍സ് ആയേനേ... ഇങ്ങനെയൊക്കെയല്ലേ കുമാരാ പഠിക്കുന്നെ. പിന്നെ ചിലപ്പോള്‍ കുറച്ച് ജപ്പാന്‍ ബ്ലാക്ക് ശരീരത്തിലായി എന്നും വരാം ;)

  -സുല്‍

  ReplyDelete
 14. പ്രണയ കഥ ഉഗ്രനായല്ലോ !
  കഥയിലെ ഒരു വാചകത്തില്‍ നിന്നുപോലും പുറത്തുപോകാതെ വായനക്കാരനെ പിടിച്ചിരുത്തുന്ന ശൈലി.
  നാടകങ്ങള്‍ എഴുതാനുള്ള മരുന്നുണ്ട് കയ്യില്‍.:)

  ReplyDelete
 15. "പ്രീമിയര്‍ ചെരിപ്പിന്റെ ദേഹകാന്തിക്കായി തേഞ്ഞു തീര്‍ന്ന സോപ്പുകളായും, പാറപ്പുറത്തെ പുരപ്പുല്ലു പോലെ കുത്തനെ നില്‍ക്കുന്ന എന്റെ തലമുടി ലെവല്‍ ചെയ്യാന്‍ ഒഴുക്കിത്തീര്‍ത്ത വെളിച്ചെണ്ണയായും, പുത്തന്‍ പാന്റ്സും ഷര്‍ട്ടുമായും അങ്ങനെ ഒരുപാടു ഇന്‍വെസ്റ്റ്മെന്റ്സ് ഈ പ്രഥമ പ്രണയ പ്രസ്ഥാനത്തില്‍ ഞാന്‍ മുതല്‍മുടക്കിയിട്ടുണ്ട്."

  പഴയ കാര്യങ്ങൾ ഓർമ്മിപ്പിച്ചു... സംഭവം കലക്കി. രസമുള്ള എഴുത്ത്.....

  ReplyDelete
 16. "എനിക്കു ഒരടി പോലും മുന്നോട്ട് വെക്കാനാവുന്നില്ല. കൈകാലുകള്‍ വിറയ്ക്കുന്നു. ജീവിതത്തിലാദ്യത്തെ അനുഭവമാണു. ഒന്നും വേണ്ടായിരുന്നു ദൈവമേ… വെറുതെ ചിരിച്ച് അങ്ങനെ കഴിഞ്ഞാല്‍ മതിയായിരുന്നു. "

  മതിയായിരുന്നു.

  കുമാറേ.. ഇഷ്ടായി. കുമാരന്‍ എന്ന് വിളിക്കുമ്പോള്‍ ന്തോ ഒരു പ്രായക്കൂടുതല്‍ തോന്നുന്നു. ഇതെന്റെ അഭിപ്രായമല്ല. :)

  ReplyDelete
 17. വളരെ നന്നായിരുന്നു.... എന്നാലും ക്ലൈമാക്സ് ആലോചിക്കുമ്പോള്‍ സങ്കടം തോന്നുന്നു......സാരമില്ല കേട്ടോ..:)

  ReplyDelete
 18. "കുമാരേട്ടാ‍ാ‍ാ.. ഹാജീക്ക വിളിക്കുന്നൂ..”
  (ഇത് ആദം‌കുട്ടിയുടെ വക)

  :)

  ReplyDelete
 19. hahaha adipoli mone kumara... ninak bhavi und. keep it up

  ReplyDelete
 20. This comment has been removed by the author.

  ReplyDelete
 21. കുമാരേട്ടാ,
  നന്നായി കേട്ടോ.
  ഇങ്ങനത്തെ ദുരനുഭവങ്ങളൊക്കെ ഒണ്ടാരുന്നല്ലേ?
  എഴുത്ത് വളരെ നന്നായി..
  നല്ല ഫ്ലൊ ഉണ്ട്. തുടരുക..

  ReplyDelete
 22. കുമാരേട്ടാ....നടക്കാതെ പോയ ആ പ്രണയത്തിന്‌ അര്‍ഹിക്കുന്ന അതേ സഹതാപത്തെ ഉള്‍ക്കൊണ്ട്‌ ഈയുള്ളവന്റെ ആദരാഞ്‌ജലികള്‍.
  :-( അടിപൊളീട്ടോ
  കുമാരസംഭവം...ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം വെടിക്കെട്ടുകള്‍
  സ്‌നേഹപൂര്‍വം....

  ReplyDelete
 23. ayyo enikku malayalathil typan pattathathinte oru dosham....

  kochuthresyayude puthiyapost annu ittirunnenkil kumaranu advise chodhikkam aayirunnu enna mean cheythe....
  ayyo ayyo athu karangithirinja vazhi nokkiye...

  sorry thettiyanenkilum manas vedhanippichathinu

  ReplyDelete
 24. ha ha ha ha thankallute thanne vakkukal katam etukkukayannu "jeevitham oru mahathbhuthamannu orikkalum pratheekshikkatha chilathu athu ningalkkayi karuthivekkunnu..." nannayittundu . all the best.

  ReplyDelete
 25. ശ്രീ, ശരിയാ എന്തൊക്കെ കഷ്ടനഷ്ടങ്ങളാണ്
  Sharu....
  കുഞ്ഞന് ഭായ് അങ്ങനെയെങ്കിലും ഒരാശ്വാസം കിട്ടട്ടെ
  അനില്@ബ്ലോഗ്
  rumana | റുമാന
  കാന്താരിക്കുട്ടി
  'മുല്ലപ്പൂവ്
  lakshmy
  ശ്രീവല്ലഭന്.
  പിരിക്കുട്ടി
  നന്ദകുമാര്
  Ramachandran.
  സുല് |Sul
  ചിത്രകാരന്chithrakaran
  നരിക്കുന്നൻ
  ബയാന്
  അപര്ണ.....
  krish | കൃഷ്
  sanal
  greeshma
  സ്പന്ദനം
  Arun Meethale Chirakkal
  എല്ലാവര്ക്കും എന്റെ നന്ദി..

  ReplyDelete
 26. ഘന ഗംഭീര സാഹിത്യ ദര്‍ശനം !!!
  പരമപുണ്യം പരോപകാര പ്രദം !!!


  അയ്യേ !!!

  ReplyDelete
 27. വളരെ നന്നായിരിക്കുന്നു ...
  ഭാഷയും വിവരണവും

  ReplyDelete
 28. തക്കസമയത്ത് ഇങ്ങിനെ ചില അറിവുകൾ കിട്ടുന്നതിനെയാൺ ഭാഗ്യം ഭാഗ്യം എന്ന് വിളിയ്ക്കുന്നത്,അല്ലേ കുമാരാ?

  ReplyDelete
 29. അയ്യേ !!!, സഫല്‍, ഭൂമിപുത്രി
  വളരെ നന്ദി.

  ReplyDelete
 30. കക്കൂസില്‍ പോകണമെന്നു വയറ്റില് നിന്നും ഹെഡ് ഓഫീസിലേക്ക് ഇ-മെയില്‍ പോയി.


  Ohhh Enne angu kolloooooooo

  ReplyDelete
 31. ചിരി അടക്കാന്‍ പറ്റണില്ല !!!!

  ReplyDelete
 32. പ്രശാന്ത്, പോട്ടപ്പന്‍.. വളരെ നന്ദി.

  ReplyDelete
 33. Wonderful illustrated information. I thank you about that. No doubt it will be very useful for my future projects. Would like to see some other posts on the same subject!

  Custom Term Papers

  ReplyDelete
 34. We can call a Person Genius when he is able to make people laugh by his pen!! Thumps up

  ReplyDelete