Tuesday, May 24, 2016

അസഹിഷ്ണുത


ഇരുട്ട് കട്ടപിടിച്ച അന്നേരത്ത് കരിമ്പാറകളും കുറ്റിക്കാടുകളും മരങ്ങളും നിറഞ്ഞ ആ കുന്നിൻമുകളിൽ അവർ ഏഴു പേർ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ വട്ടമിട്ടിരുന്ന് ഒരു പദ്ധതി തയ്യാറാക്കുകയാണ്. നേതാവെന്ന് തോന്നിപ്പിക്കുന്ന ഒരാൾ മാത്രം സംസാരിക്കുകയും മറ്റുള്ളവർ സശ്രദ്ധം കേട്ടിരിക്കുകയുമാണ്.
“ഓൻ ഏകദേശം പതിനൊന്ന് മണിയോടെ പോകാൻ ഇറങ്ങും, സുരേശൻ കല്യാണവീടിന്റെ പുറത്ത് തന്നെ ഓനെ കണ്ണ് തെറ്റാതെ നോക്കി നിൽക്കണം.. ഗേറ്റ് കടന്നാൽ പങ്കന് മിസ്സ് അടിക്കുക.. അവിടന്ന് ഒരു അഞ്ച് മിനിറ്റ് നടക്കുമ്പോളേക്കും ചെമ്മരൻകുന്നിന്റടുത്തെ കപ്പാലത്തിന്റെ അടുത്തെത്തും.. പങ്കനും നിങ്ങൾ നാലും കപ്പാലത്തിന്റെ അടിയിൽ ഉണ്ടായിരിക്കണം.. മിസ്സ് കിട്ടിയാൽ പുറത്തിറങ്ങുക.. ഓന്റെ ഒപ്പരം ആരെങ്കിലുമുണ്ടെങ്കിൽ ഒരു ബോംബ് എറിഞ്ഞ് പേടിപ്പിക്കുക.. പിന്നെ തീർത്തേക്കുക.. ഇന്നത്തെ പോലത്തെ ചാൻസ് ഇനി കിട്ടില്ല്ല..” നേതാവ് ക്ലാസ്സ് കഴിഞ്ഞ് നിർത്തി.
“അല്ല.. ബാക്കി കാര്യമൊക്കെ..“ ആരോ ഒരു സംശയം പകുതി പറഞ്ഞ് നിർത്തി.
“ബാക്കി കാര്യമൊന്നും പേടിക്കാനില്ല.. ഒരോ ലക്ഷം എല്ലാരുടേയും വീട്ടിലെത്തിക്കും.. പണി കഴിഞ്ഞാൽ ഉടനെ നാട് വിടുക.. കേസ് നമ്മള് നോക്കിക്കോളും.. വേറെ എന്തെങ്കിലും പറയാനുണ്ടോ..?”
“ഇല്ല..”
“എന്നാ പോകാൻ റെഡിയായിക്കോ... ടൂൾസൊക്കെ എവിടെയാ വെച്ചത്..”
“അത് ആ ഉപ്പിലമരത്തിന്റെ മോളിലുണ്ട്.. ആടയൊരു കടന്നലിന്റെ കൂടുണ്ട്.. അതോണ്ട് ആരും അങ്ങോട്ട് അടുക്കൂല..”
“അത് കലക്കി.. അതിനൊരു പുരാണത്തിന്റെ ടച്ച് കൂടിയുണ്ടല്ലോടോ.. പണ്ട് പാണ്ഡവന്മാരും ഇത്പോലെ ടൂൾസ് ഒരു മരത്തിന്റെ മോളിലാണല്ലോ വെച്ചത്.. എന്നാ സമയം കളയണ്ടാ.. എല്ലാം എടുത്ത് പോയ്ക്കോളൂ..” മൊബൈൽ കെടുത്തി നേതാവും കൂടെയുള്ളവരും എഴുന്നേറ്റു.
പെട്ടെന്ന് എന്തോ ഓർത്തത് പോലെ നേതാവ് പറഞ്ഞു “നിൽക്ക്.. കഴിഞ്ഞ പ്രാവശ്യം നടത്തിയ പരിപാടീനേക്കാൾ ഒരു വെട്ട് കൂടുതൽ വെട്ടണം.. നമ്മളെ നാട്ടിൽ മറ്റേ പാർട്ടീന്റെ കൊടി കെട്ടാൻ മാത്രം ഓൻ വളർന്നോ..”

10 comments:

  1. ഇനിയതിന്റെ കാലമായിരിക്കും.കഴിഞ്ഞയാഴ്ച തന്നെ അതിന്റെ കേളികൊട്ടുയർന്ന് കഴിഞ്ഞു.

    ReplyDelete
  2. നല്ല കഥ. സുധിയോട് ഞാൻ വിയോജിക്കുന്നു.

    ReplyDelete
  3. കഥ നന്നായി.

    ReplyDelete
  4. കഥ കടുംവെട്ട് ആയതുകൊണ്ട് അഭിപ്രായം പറയണില്ല..

    സുധിയുടെ അഭിപ്രായത്തോട് ഒട്ടും യോജിക്കുന്നില്ല.

    ReplyDelete
  5. കഥ കടുംവെട്ട് ആയതുകൊണ്ട് അഭിപ്രായം പറയണില്ല..

    സുധിയുടെ അഭിപ്രായത്തോട് ഒട്ടും യോജിക്കുന്നില്ല.

    ReplyDelete
  6. നിഷേധിക്കാനാവുമോ...?

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete