Thursday, December 11, 2014

നാളെ കേൾക്കാനിടയുള്ള വാർത്തകൾ


നാളെ ഒരു പക്ഷേ വായിക്കാനിടയാകുന്ന വാർത്തകളുടെ ഒരു ലിസ്റ്റ്.  വെറും ഭാവന (സിനിമാനടിയല്ല, ഒറിജിനൽ ഭാവന) മാത്രം.

കാസർഗോഡ് നടന്ന വംശീയ സംഘർഷത്തിൽ 120 ഓളം പേർ കൊല്ലപ്പെട്ടു.  ഹിന്ദുക്കൾക്ക് മാത്രമുള്ള സർക്കാർ ബസ്സിൽ ഒരു അന്യമതസ്ഥൻ കയറിയതിനെ തുടർന്നാണ് കാസർഗോഡ് കഴിഞ്ഞയാഴ്ച സംഘട്ടനമുണ്ടായത്.  സംഭവത്തിൽ പ്രതിപക്ഷനേതാവ് ആലിക്കുഞ്ഞികുട്ടി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

സിസ്റ്റർ അഭയ കേസ് ഇനി പുതിയ സി.ബി.ഐ. ടീം അന്വേഷിക്കും.  ഇത് ഈ കേസിലെ ഇരുപതാമത്തെ ടീമാണ്.  മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ കൊടുത്ത റിവ്യു പെറ്റീഷനിലാണ് ഈ വിധി.

സകുടുംബം കാണാവുന്ന സിനിമകൾ ഉണ്ടാക്കണമെന്ന് സാംസ്കാരിക നായകൻ സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെട്ടു.  തിരുവനന്തപുരത്ത് സ്വന്തം വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്രോൾ വില പുതുക്കി. കേരളത്തിൽ 500 രൂപയോളം ആകും.

ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ വില 110 ആയി ഇടിഞ്ഞു.

വടകരയിൽ സർക്കാർ ഇറച്ചിവെട്ട് പരിശീലന കേന്ദ്രം കൊടിസുനീഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ഗുജറാത്ത് സംസ്ഥാനം അംബാനിക്ക് വിറ്റതിൽ അഴിമതിയുണ്ടെന്ന ആരോപണം പ്രധാനമന്ത്രി മോഡി നിഷേധിച്ചു.  ആരോപണം ഉന്നയിച്ചവർ അടുത്തുള്ള ആർമി ഓഫീസിൽ ഹാ‍ജരായി തെളിവ് നൽകിയാൽ ഒരു തെളിവുമില്ലാതെ അവസാനിപ്പിച്ച് തരാമെന്ന് അദ്ദേഹം പറഞ്ഞു.

ചി.കെ.എം. അഖിലേന്ത്യാ സെക്രട്ടറി കെ.ആർ.പി.ക്ക് പ്രതിപക്ഷ നേതാവ് മായാ‍വതിയെ ഇന്നും കാണാൻ പറ്റിയില്ല.  അടുത്ത ഇലക്ഷനിൽ പാർട്ടിക്ക് മത്സരിക്കാൻ എവിടെയെങ്കിലും ഒരു സീറ്റിന് വേണ്ടി ഒരാഴ്ചയായി കാത്തു നിൽക്കുകയായിരുന്നു ഇദ്ദേഹം.

കോട്ടൂരിയൻ അച്ചനേയും സിസ്റ്റർ ജസീനയേയും വാഴ്ത്തപ്പെട്ടവരായി വത്തിക്കാനിൽ ജോൺപോൾ അഞ്ഞൂറാമൻ പ്രഖ്യാപിച്ചു.

ഹൈക്കോടതിയിലെ ഒരു ജഡ്ജി ചാനൽ വാർത്തകൾ കണ്ട് വിധി പ്രഖ്യാപിച്ചു.  കടുത്ത ജോലിഭാരം കാരണമാണ് ഇത്തരമൊരു വിധി പ്രഖ്യാപനത്തിനു മുതിർന്നതെന്ന് അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിയുടെ പുതിയ ചിത്രത്തിലെ നായിക പഴയകാല മലയാള നായികയായിരുന്ന സനുഷയുടെ മകൾ.

കുറുവങ്കര നമ്പ്യാർ തറവാട് ചാനൽ എൻ.എസ്.എസ്. പ്രസിഡണ്ട് നായർ ഉദ്ഘാടനം ചെയ്തു. 


തീയേറ്ററുകളുടെ പുറം ചുവരുകളിൽ ഇതൊരു ന്യൂജനറേഷൻ സിനിമ പ്രദർശിപ്പിക്കുന്ന സ്ഥലം എന്ന് ബോർഡ് വെക്കണമെന്ന് സർക്കാർ ഉത്തരവിട്ടു.  അത് വഴി പോകുന്നവർക്ക് ചെവിയിൽ വെക്കാൻ പഞ്ഞിയും പ്രസ്തുത ബോർഡിന്നരികിൽ വെക്കേണ്ടതാണ്.

മൊബൈൽ ഫോണിൽ മിസ് കാൾ അടിച്ചതിനാൽ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി യുവാവിനെ തേടിയെത്തി.  അബദ്ധത്തിൽ നമ്പർ മാറി റിങ്ങ് ചെയ്തു പോയതായിരുന്നു ഈ യുവാവ്.

എസ്.എം.എസ്. അയച്ചാൽ കുപ്പി വീട്ടിലെത്തിക്കുന്ന സംവിധാനവുമായി ബിവറേജസ് കോർപ്പറേഷൻ.

സദാചാര പോലീസിനെതിരെ മറൈൻ ഡ്രൈവിൽ പരസ്യമായി ശാരീരിക ബന്ധം ചെയ്യുമെന്ന് ഫക്ക് ഓഫ് ലവ് ഫേസ്ബുക്ക് കൂട്ടായ്മ.  പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ സൈറ്റിൽ പേർ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.  എന്നാൽ പ്രസ്തുത സൈറ്റ് അപേക്ഷകരുടെ തള്ളിക്കയറ്റം കാരണം ജാമായിരിക്കുകയാണ്.

ഫരിത  എം.എൽ.എ., ഡി.എൻ.പ്രഹ്ലാദൻ കടൽ കയ്യേറിയും കായൽ നികത്തിയും വനം കയ്യേറിയും റിസോര്‍ട്ടുകൾ നിര്‍മ്മിച്ചതിനെപറ്റി തെളിവില്ലെന്ന് ആരോപണ വിധേയമായ  റിസോര്‍ട്ടിൽ താമസിച്ച് അന്വേഷണം നടത്തിയ വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് നല്‍കി.  പ്രദേശത്തെ അഞ്ചു സെന്റ് ഭൂമിയിൽ കൂരകെട്ടി താമസിക്കുന്ന വീട്ടുകാർ ഒരു കക്കൂസ് പണിതതിനെതിരെ നടപടിയെടുക്കുവാനും സംഘം ശുപാര്‍ശ ചെയ്തു. 

സവിത എസ്.നാണിയുടെ ക്ലിപ്പ് കണ്ടതിന്റെയും കൈമാറ്റം ചെയ്തതിന്റേയും പേരിൽ കേസെടുത്ത  25000000 പേരെ സ്വന്തം ജാമ്യത്തിൽ വിട്ടു.

തത്വം പറഞ്ഞാൽ ഭരണത്തിലെത്തില്ലെന്നും അധികാരമാണ് എല്ലാത്തിലും വലുതെന്നും മുഖ്യമന്ത്രി കെ.പി.വനരാജൻ പറഞ്ഞു.  മുൻ സെക്രട്ടറി മാവിലായി അജയന്റെ തണലിലല്ലേ താങ്കൾ വളർന്നതെന്ന പത്രക്കാരുടെ ചോദ്യത്തിന് എന്ത് മാവിലായി ഏത് അജയൻ എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു.

ശബരിമലയിലെ ഭക്തജനത്തിരക്ക് കാരണം വേറേതെങ്കിലും ജില്ലയിൽ സമാന മാതൃകയിൽ ഒരു ക്ഷേത്രം പണിയുന്നത് പരിഗണിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി പിടിവാശി പരമൻ പറഞ്ഞു.  കാടുകളുള്ള ഒരു ജില്ല കണ്ടെത്തുന്നതിനും പദ്ധതി പഠിക്കുന്നതിനുമായി നൂറംഗ സംഘത്തിനെ വിദേശത്തേക്ക് അയക്കുമെന്ന് മന്ത്രി പറഞ്ഞു.

യേശുദാസിന് മികച്ച ഗായകനുള്ള ലെവിസ് ജീൻസ് പുരസ്കാരം.  എല്ലാം ജഗദീശ്വരന്റെ അനുഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.

22 comments:

 1. ഇതിൽ പലതും ഇപ്പോൾ ഉള്ള വാർത്തകൾ തന്നെയല്ലേ മാഷേ? റിസോർട്ടും ക്ലിപ് കണ്ടവർക്ക് എതിരെ കേസ് എടുക്കുന്നതും ഒക്കെ. പക്ഷേ, അവസാനത്തെ അവാർഡ് കലക്കി!

  ReplyDelete
 2. ഒരു 25 വര്‍ഷം കഴിയുമ്പോള്‍ വരാന്‍ സാദ്ധ്യതയുള്ള വാര്‍ത്തകളാണ് പലതും

  ReplyDelete
 3. ഇതൊക്കെ ഇത്ര കാലം ആകുന്നതിന് മുന്നേ പ്രാവര്‍ത്തികമാകും

  ReplyDelete
 4. 'മമ്മൂട്ടിയുടെ നായിക'യും, 'നാണിയുടെ ക്ലിപ്പും', 'മിസ് കോളും' പെരുത്ത് ഇഷ്ടായി.

  ReplyDelete
 5. ഹഹഹ. ഈ വാര്‍ത്തകളൊക്കെ ഇന്നുതന്നെ കേള്‍ക്കാന്‍ വല്ല സ്കോപ്പും ഉണ്ടോ?

  ReplyDelete
 6. ഹ ഹ ഹ.സമ്മതിച്ചിരിക്കുന്നു.

  ReplyDelete
 7. കൊള്ളാലോ...നാളത്തെ വാര്‍ത്തകള്‍.. :)

  ReplyDelete
 8. ആഹാ....അതു കലക്കി.
  ഇങ്ങനെയൊക്കെ സംഭവിക്കുമായിരിക്കും...ല്ലേ, സംഭവിക്കട്ടെ.

  ReplyDelete
 9. വാർത്തകൾ വായിക്കുന്നത് കുമാർജി ഫ്രം കണ്ണൂർ 3:)

  ReplyDelete
 10. കുമാരാ, ഇതു കലക്കി, പിന്നെ കുറുക്കി ഒരൌൺസാക്കിയ ഹാസ്യകഷായമായി.

  ReplyDelete
 11. അനിൽ കുമാരാ ങ്ങ് ളൊരു സംഭവം തന്നെ...!

  ReplyDelete
 12. ഹ.. ഹ.. ഹ.... അപ്പോ സ്വന്തം ജാമ്യത്തിൽ ഇറങ്ങി..... അല്ലേ..?

  Copy and WIN : http://bit.ly/copy_win

  ReplyDelete
 13. കൊച്ചി മെട്രോയും ഉള്പെടുത്തയിമയിരുന്നു

  ReplyDelete
 14. ചങ്ങായി.... നന്നായീട്ടുണ്ട്..ട്ടോ .മനസ്സിൽ ഓർത്തത്‌ ഇവിടെ വായിച്ചപ്പോൾ സന്തോയമായി...

  ReplyDelete